2023, ജൂൺ 28, ബുധനാഴ്‌ച

ബലി പെരുന്നാൾ പ്രതിജ്ഞ പുതുക്കലാണ്.

   അല്ലാഹുവിന്റെ സമർപ്പണത്തിന് വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും ഒരു ബലിപെരുന്നാൾ സമാഗതമാവുകയാണ്. ദൈവ പ്രീതിക്കായി ആത്മാർപണം ചെയ്ത ഒരു കുടുംബത്തിന്റെ അഥവാ ഇബ്രാഹിം, ഹാജറ,ഇസ്മായീലിന്റെ സ്മരണകൾ സജീവമായി നിർത്തുന്നതിലൂടെ നമ്മെ ഒരു പ്രതിജ്ഞ പുതുക്കിക്കുകയാണ്. ആ മഹത് വ്യക്തിത്വങ്ങളുടെ മാതൃക പിൻപറ്റും എന്നും അവരുടെ ഈമാനിക കരുത്ത് സ്വന്തം ജീവിതത്തിൽ പിൻ പറ്റും എന്നും അവർ നേരിട്ട ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നാൽ ഞാൻ സ്വയം ഇബ്രാഹിമാവും, ഇസ്മായിലാവും,ഹാജറയാവും എന്ന പ്രതിജ്ഞ തക്ബീറിലൂടെ ആവർത്തിച്ച് ആവർത്തിച്ച് പ്രഖ്യാപിക്കുകയാണ് പെരുന്നാളിനും അയ്യാമുത്തശ്രീക്കിന്റെ ദിവസങ്ങളിലും.
الله اكبر الله اكبر الله اكبر لا اله الا الله الله اكبر الله اكبر
ولله الحمد.
ഇബ്രാഹീം നബി (അ) നമ്മുടെ ജീവിതത്തിൽ ഉണ്ടാകണമെന്ന് പരിശുദ്ധ ദീൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഹജ്ജിനു പോകുന്നവരോട് മഖാമു ഇബ്രാഹിമില്‍ നമസ്കരിക്കാൻ കൽപ്പിച്ചത്, അതുകൊണ്ടാണ് നമ്മുടെ സ്വലാത്ത് ഇബ്രാഹീമിയ്യ സ്വലാത്ത് ആയത്, അതുകൊണ്ടാണ് ഇബ്രാഹിം നബിയുടെ പ്രതിജ്ഞയായ "വജ്ജഹ്ത്തു" നമ്മുടെ നമസ്കാരത്തിലുണ്ടായത്. ആദ്യം നമുക്ക് ഇബ്രാഹിം ആകാൻ നോക്കാം. അങ്ങനെ ആവണമെന്ന് ആ നാമം നിങ്ങളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കണമെന്ന് അല്ലാഹു ആഗ്രഹിക്കുന്നു. അതുകൊണ്ട് വിശുദ്ധ ഖുർആൻ ആഹ്വാനം ചെയ്തു,

وَجَاهِدُوا فِي اللَّهِ حَقَّ جِهَادِهِ ۚ هُوَ اجْتَبَاكُمْ وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ ۚ مِّلَّةَ أَبِيكُمْ إِبْرَاهِيمَ ۚ هُوَ سَمَّاكُمُ الْمُسْلِمِينَ مِن قَبْلُ وَفِي هَٰذَا لِيَكُونَ الرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا شُهَدَاءَ عَلَى النَّاسِ ۚ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَاعْتَصِمُوا بِاللَّهِ هُوَ مَوْلَاكُمْ ۖ فَنِعْمَ الْمَوْلَىٰ وَنِعْمَ النَّصِيرُ ( سورة الحج ٧٨)

 ഒന്നാമതായി അറിയുക നമ്മൾ ഇബ്രാഹിം ആവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമുക്കെതിരെ നംമ്രുദ് ഉണ്ടാകും. നമ്രൂദില്ലാതെ ഇബ്രാഹിം നബിയും, ഫിർഔൻ ഇല്ലാതെ മൂസാ നബിയും, അബൂ ജഹലുമാരില്ലാതെ നമ്മുടെ നായകൻ മുഹമ്മദ് നബിയും ഉണ്ടാകില്ല.

നംറൂദ് ആരായിരുന്നു❓
 സ്വേച്ഛാധിപതിയായ, അതിക്രമിയായ അധികാരത്തിനുവേണ്ടി അരുംകൊല ചെയ്ത,അതിനുവേണ്ടി നിഷ്കളങ്ക ബാലന്മാരെ പോലും കൊന്നുതള്ളിയ ഭീകരൻ. ആരെ കൊല്ലണമെന്നും ആരെ ജീവിക്കാൻ അനുവദിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം ഭരണകൂടത്തിന് ആണ് എന്ന് അവകാശപ്പെട്ട ഭരണാധികാരി*.*അവൻ പറഞ്ഞു. (258قَالَ أَنَا أُحْيِي وَأُمِيتُ ( البقرة

 ജീവൻ നൽകുന്നവനും മരണം നൽകുന്നവനും അല്ലാഹുവാണ് എന്നു പറഞ്ഞപ്പോൾ, ഒരാളെ കൊന്നും മറ്റൊരാളെ വെറുതെ വിട്ടും ഞാനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും എന്നും നമ്രുദ് വാദിച്ചു. 

നാട്ടിലുള്ള ഗർഭിണികളെ പിടിച്ചുകൊണ്ടുവന്ന് പ്രസവിക്കുമ്പോൾ ആൺകുട്ടിയാണെങ്കിൽ അറും കൊല ചെയ്തു. ഈ അറുംകൊലകൾ ഇന്നും ആവർത്തിക്കപ്പെടുന്നുണ്ട്.

   ഈ കഴിഞ്ഞ ആഴ്ചയിൽ കണ്ട ഒരു ഭീകരമായ ചിത്രമുണ്ട്. ഒരു മണിപ്പൂരി പെൺകുട്ടിയെ ഭീകരമായി മർദ്ദിച്ചു. ഭയന്ന് കരഞ്ഞ ആ പെൺകുട്ടി അവസാനം രക്ഷയില്ലെന്ന് കണ്ട് കരച്ചിൽ പോലും നിലച്ചു നിസ്സഹായ അവസ്ഥയിൽ ആയപ്പോൾ വെടിവെച്ചുകൊന്നു. ഇത് ഒരു പെൺകുട്ടിയുടെ മാത്രം കഥയല്ല. ഗുജറാത്തിലെ ഗർഭസ്ഥ ശിശു മുതൽ അമ്പലത്തിൽ കയറിയതിന് കാശ്മീരിൽ, ഭീകരർ തല്ലിക്കൊന്ന ആസിഫ മുതൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവ രക്തം വീണ കാലമാണ്. 

അതെ, ഇബ്രാഹിം ആയി ജീവിക്കൽ ത്യാഗമാണ്. ഇബ്രാഹിം ആയി ജീവിച്ചാൽ സ്വന്തം കുടുംബത്തിൽ നിന്ന് നിഷ്കാസിതനായേക്കാം. സ്വന്തം നാട് വിട്ട് പ്രാണരക്ഷാർത്ഥം അഭയാർത്ഥികളാകേണ്ടി വന്നേക്കാം. കുടുംബത്തിന്റെ ചാരിത്ര്യം സംരക്ഷിക്ക പ്പെടുമോ എന്ന് ഭയക്കേണ്ടി വന്നേക്കാം. അഗ്നികുണ്ടാരത്തിൽ എറിയപ്പെട്ടേക്കാം. ഭാര്യയെയും ചോര പൈതലിനെയും ഉപേക്ഷിക്കേണ്ടി വന്നേക്കാം. പക്ഷേ,എന്താണെങ്കിലും ആ പ്രതിജ്ഞ നാം പുതുക്കും, ഏറ്റെടുക്കും. കാരണം,അവസാനം വിജയം സത്യത്തിനു മാത്രമാണ്. കാരണം,അല്ലാഹുവാണ് വലിയവൻ.

الله اكبر الله اكبر الله اكبر لا اله الا الله الله اكبر الله اكبر ولله الحمد

കുഞ്ഞുങ്ങളെ കൊല്ലുന്ന അതേ വർഷത്തിൽ തന്നെയാണ് ഇബ്രാഹിം നബി ജനിച്ചത്. ഇബ്രാഹിം നബി അലൈഹി സലാമിന്റെ മാതാവ് ഒരു ഗുഹയിലേക്ക് പോയി അവിടെയാണ് പ്രസവിച്ചത്. 
وقال محمد بن إسحاق : لما وجدت أم إبراهيم الطلق خرجت ليلا إلى مغارة كانت قريبة منها فولدت فيها إبراهيم عليه السلام وأصلحت من شأنه ما يصنع بالمولود ، ثم سدت عليه المغارة ورجعت إلى بيتها ثم كانت تطالعه لتنظر ما فعل فتجده حيا يمص إبهامه. ( تفسير البغوى)
പിന്നെ ഇടക്കിടക്ക് പോയി നോക്കും അപ്പോൾ സ്വന്തം വിരൽ വലിച്ചു കുടിക്കുന്ന, അതിലൂടെ ഭക്ഷണം ലഭിക്കുന്ന കുട്ടിയെയാണ് കണ്ടത്.
 قال أبو روق : وقالت أم إبراهيم ذات يوم لأنظرن إلى أصابعه ، فوجدته يمص من أصبع ماء ، ومن أصبع لبنا ، ومن أصبع عسلا ومن أصبع تمرا ، ومن أصبع سمنا. (تفسيرالبغوى)
15 മാസമാണ് ഇബ്രാഹിം നബി അലൈസലാം ആ ഗുഹയിൽ താമസിച്ചത്. പക്ഷേ ഇബ്രാഹിം നബി(അ )വളരെ വേഗം വളർന്നു.
 وكان اليوم على إبراهيم في الشباب كالشهر والشهر كالسنة فلم يمكث إبراهيم في المغارة إلا خمسة عشر شهر؛(تفسير البغوى)

ഓരോ ബലിപെരുന്നാളിനും ഇബ്രാഹിം നബി(അ )യുടെ ചരിത്രം മുന്നിലെത്തുമ്പോൾ ഇബ്രാഹിം നബി(അ )യുടെ കാലം കൂടി നമ്മുടെ മുന്നിലെത്തും കഠിനമായ ത്യാഗവും,പരീക്ഷണങ്ങളും നമ്മോടു പറയും. അതിനോടൊപ്പം അല്ലാഹുവിന്റെ സഹായങ്ങളെയും പറ്റി പറഞ്ഞുതരും.ഈ ഭീകരത കണ്ട്, ഭീകരരെ കണ്ട് ഭയക്കേണ്ടതില്ല എന്ന ആത്മവിശ്വാസം തരും. 
  ഗുഹയിൽ വിരൽത്തുമ്പിലൂടെ ഭക്ഷണം നൽകിയ ചരിത്രത്തിലൂടെ നിനക്ക് ഭക്ഷണം നൽകുന്നവൻ അല്ലാഹുവാണ് എന്ന് ഓർമ്മപ്പെടുത്തും. അഗ്നികുണ്ടാരത്തിൽസുഖശയ്യ നൽകിയതിലൂടെ എന്തിനെയും അതിജീവിക്കാൻ കരുത്ത് അല്ലാഹു നൽകുമെന്ന് പ്രതീക്ഷ ലഭിക്കും. മക്കയിൽ അഭയാർത്ഥിയായിട്ടും സംസമിലൂടെ ജീവിതം ലഭിച്ചതിലൂടെ നാടുവിട്ട് ഇറങ്ങിയാലും അതിജീവനും സാധ്യമാണ് എന്ന് പഠിപ്പിക്കുന്നു.

 പുതിയ തലമുറയോട് പറയാനുള്ളത് നിങ്ങൾ ഇസ്മായിൽ ആകാനാണ്.ഇസ്മായിൽ നബി(അ ),പിതാവ് ഇബ്രാഹിം നബി(അ ) അല്ലാഹുവിനുവേണ്ടി നിന്നെ ബലിയറുക്കണം എന്ന് പറഞ്ഞപ്പോൾ പറഞ്ഞത് നിങ്ങൾ ശ്രദ്ധിക്കുക._
_ നാം ഇസ്മായിൽ ആയാൽ യഥാർത്ഥ വിശ്വാസിയാകും. അല്ലാഹുവിന്റെ, പിതാവിന്റെ തീരുമാനത്തിന് തലയും, കഴുത്തും, ജീവനും, ജീവിതവും സമർപ്പിക്കും. 
فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ (الصافات 102

നമ്മുടെ ഹീറോ ഇസ്മായിൽ ആകുക. അങ്ങനെ ആയാൽ സോഷ്യൽ മീഡിയ "തൊപ്പികളെ" കാണുമ്പോൾ അവൻ മാസാണ്, അടിപൊളിയാണ് വേറെ ലെവൽ ആണ് എന്ന് തുടങ്ങിയവയൊന്നും പറയില്ല.

യുക്തിവാദത്തിലേക്കോ,മതനിരാസത്തിലേക്കോ,സ്വതന്ത്രവാദത്തിലേക്കോ പോവാതെ അല്ലാഹുവിന്റെ ദീനിനെ മുറുകെ പിടിക്കും. അത് തന്റെ ഇച്ഛക്കും,ജീവനും എതിരാണെങ്കിലും. 
ഹാജറ ആകാൻ കഴിഞ്ഞാൽ പിന്നെ സംശയമില്ല, ഇബിലീസിനെ കല്ലെറിഞ്ഞു ഓടിക്കും. നിന്റെ ഭർത്താവ് നിന്റെ കുഞ്ഞിനെയും കൊണ്ട് പോയത് അറുക്കാനാണ് എന്ന് പറഞ്ഞ് വസ് വാസ് ഉണ്ടാക്കിയപ്പോഴും അല്ലാഹുവിന്റെ തീരുമാനം അതാണെങ്കിൽ അത് നടക്കട്ടെ എന്ന് പറഞ്ഞ് അവനെ ആട്ടിപ്പായിച്ച ഹാജറ ബീവിയുടെ തവക്കുൽ ഉള്ളവരായി നാം മാറും തീർച്ച. ബലിപെരുന്നാൾ പ്രതിജ്ഞയുടെതാകും വിജയത്തിന്റേതാകും ചരിത്രം സൃഷ്ടിക്കുന്നതാവും. 

ഇബ്രാഹിം നബി (അ)സൃഷ്ടാവിനെ വഴിപ്പെട്ടതുപോലെ തന്നെ സൃഷ്ടികൾക്ക് സൽക്കാരം നൽകി സ്നേഹിച്ച പ്രവാചകൻ കൂടി ആണ്. അതിനെക്കൂടി പിൻപറ്റി, പരസ്പരം മുസാഫഹത്ത് ചെയ്ത്,കുടുംബബന്ധം പുലർത്തി, സ്നേഹം കൈമാറുന്ന പെരുന്നാൾ ആകണം ഇത്.

 അബ്ദുസ്സലാം മൗലവി ഓണമ്പിളി.

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...