2021, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

ഇമാം ഹുസൈൻ ‎رضي الله عنه ‏തങ്ങളുതങ്ങളുടെ ഉറൂസ് ‏

ഹനഫി മദ്ഹബുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ഉറൂസ് മുബാറകാണ് *ഇമാം ഹുസൈൻ رضي الله عنه തങ്ങളുടേത്* ശാഫിഈ മദ്ഹബുകാരായ നമ്മൾ കൊണ്ടാടണം നമ്മുടെ നേതാവായ *മുത്ത് നബി صلى الله عليه وسلم* തങ്ങളുടെ പുന്നാര പേരകുട്ടിയാണ് നമ്മുടെ ഫാത്തിമ ബീവി ഉമ്മയുടെയും അലിയാർ തങ്ങളുടെയും പുന്നാര മോനാണ്..എത്ര അഹ്ലുബൈത്താണ് കർബലയിൽ ശഹീദായവർ...എഴുപത്തി രണ്ട് ശുഹദാക്കളാണ്..നമ്മുടെ വീടുകളിലൊക്കെ ഇത്തവണ അവിടുത്തേ പേരിൽ മൗലിദും ഖുർആനും ഓതി ഭക്ഷണം ഉണ്ടാക്കണം. അവിടുത്തെ പൊരുത്തം നമുക്ക് നേടിയെടുക്കണം.അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ.


കർബലാ യുദ്ധത്തിൽ ശഹീദായ അൽ ഇമാം ഹുസൈൻ رضي الله തങ്ങളുടേയും 72 ശുഹദാക്കളുടേയും ഓരോ മഹാന്മാരിലേക്ക്‌ പേര് വിളിച് നമ്മുക്ക് ഫാത്തിഹ ഓതാം

72شہدائے کربلا

*1 - حضرت امام حسین*
*2 - حضرت عباس بن علی* 
*3 - حضرت علی اکبر بن حسین* 
*4 - حضرت علی اصغر بن حسین* 
*5 - حضرت عبداللہ بن علی*
*6 - حضرت جعفر بن علی*
*7 - حضرت عثمان بن علی* 
*8 - حضرت ابوبکر بن علی*
*9 - حضرت ابوبکر بن حسن بن علی*
*10 - حضرت قاسم بن حسن بن علی*
*11 - حضرت عبداللہ بن حسن* 
*12 - حضرت عون بن عبداللہ بن جعفر*
*13 - حضرت محمد بن عبداللہ بن جعفر* 
*14 - حضرت عبداللہ بن مسلم بن عقیل* 
*15 - حضرت محمد بن مسلم* 
*16 - حضرت محمد بن سعید بن عقیل*
*17 - حضرت عبدالرحمن بن عقیل* 
*18 - حضرت جعفر بن عقیل*
*19 - حضرت حبیب ابن مظاہر اسدی* 
*20 - حضرت أنس بن حارث اسدی*
*21 - حضرت مسلم بن عوسجہ اسدی* 
*22 - حضرت قیس بن عشر اسدی*
*23 - حضرت ابو ثمامہ بن عبداللہ* 
*24 - حضرت بریر ہمدانی* 
*25 - حضرت ہنزلہ بن اسد* 
*26 - حضرت عابس شاکری* 
*27 - حضرت عبدالرحمن رہبی*
*28 - حضرت سیف بن حارث* 
*29 - حضرت عامر بن عبداللہ ہمدانی*
*30 - حضرت جندا بن حارث* 
*31 - حضرت شوذب بن عبداللہ* 
*32 - حضرت نافع بن حلال* 
*33 - حضرت حجاج بن مسروق مؤذن*
*34 - حضرت عمر بن کرضہ* 
*35 - حضرت عبدالرحمن بن عبد رب* 
*36 - حضرت جندا بن کعب*
*37 - حضرت عامر بن جندا*
*38 - حضرت نعیم بن عجلان* 
*39 - حضرت سعد بن حارث*
*40 - حضرت زہیر بن قین*
*41 - حضرت سلمان بن مضارب* 
*42 - حضرت سعید بن عمر*
*43 - حضرت عبداللہ بن بشیر* 
*44 - حضرت وھب کلبی*
*45 - حضرت حرب بن عمر-شیخ الاسلام قیس*
*46 - حضرت ظہیر بن عامر*
*47 - حضرت بشیر بن عامر* 
*48 - حضرت عبداللہ ارواح غفاری* 
*49 - حضرت جون غلام ابوذر غفاری*
*50 - حضرت عبداللہ بن امیر* 
*51 - حضرت عبداللہ بن یزید* 
*52 - حضرت سلیم بن امیر* 
*53 - حضرت قاسم بن حبیب* 
*54 - حضرت زید بن سلیم*
*55 - حضرت نعمان بن عمر*
*56 - حضرت یزید بن سبیت* 
*57 - حضرت عامر بن مسلم* 
*58 - حضرت سیف بن مالک* 
*59 - حضرت جابر بن حجاج* 
*60 - حضرت مسعود بن حجاج* 
*61 - حضرت عبدالرحمن بن مسعود* 
*62 - حضرت بیکر بن حئ*
*63 - حضرت عمار بن حسن تائی*
*64 - حضرت زرغامہ بن مالک* 
*65 - حضرت کینانہ بن عتیق*
*66 - حضرت عقبہ بن سولت*
*67 - حضرت حر بن یزید تمیمی* 
*68 - حضرت عقبہ بن سولت*
*69 - حضرت حبلہ بن علی شیبنی* 
*70 - حضرت کنب بن عمر.* 
*71 - حضرت عبداللہ بن یکتیر* 
*72 - حضرت اسلم غلام ای ترکی رضوان الله تعالى عليهـم اجمعين*

മഹാന്മാരുടെ തണലിലായി ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ...

ആരാണീ സൂഫികൾ


ഒരു കപ്പലിൽ തിരിച്ചു വരികയായിരുന്നു 
ഹജ്ജ് തീർത്ഥാടക സംഘം. യാത്രികരിൽ കൂടുതലും മതപണ്ഡിതന്മാർ ആയിരുന്നു. 
അതെ കപ്പലിൽ തന്നെ, മതപണ്ഡിതന്മാർ മതഭ്രഷ്ട് കല്പിച്ചിരുന്നു ഒരു സൂഫിയും യാത്ര ചെയ്തിരുന്നു. 
ഈ സൂഫിയുടെ സാന്നിധ്യം 
മതപണ്ഡിതന്മാർ വളരെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. കാരണം, അവരുടെ ഏറ്റവും ഉയർന്ന സഭ ഈ സൂഫിയെ വഴിപിഴച്ചവനാണെന്ന് വിധിപറഞ്ഞിരുന്നു. 
ആരും അദ്ദേഹത്തോട് സമ്പർക്കം പുലർത്തരുതെന്ന് കർശന നിർദ്ദേശവും നൽകിയിരുന്നു. 
   മതപണ്ഡിതന്മാരുടെ ക്കൂട്ടത്തിൽ നിന്ന് ചിലർ വന്ന് സൂഫിയെ ചോദ്യം ചെയ്യുകയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് പരസ്യമായി പരിഹസിക്കുകയും ചെയ്തു. 
ചിലർ അതിരുവിട്ട് ഉപദ്രവിക്കാൻ വരെ ശ്രമിച്ചു. അവരുടെ നേതൃത്വം പഠിപ്പിക്കുന്ന സത്യമാർഗ്ഗത്തിൽ നിന്ന് വൃതിചലിച്ചവരെ, ഉപദ്രവിക്കുന്നതോ, കൊല്ലുന്നത് പോലുമോ പുണ്യമാണെന്നു വരെ പഠിപ്പിച്ചു കളയുന്ന മതപണ്ഡിതന്മാർ ആ കൂട്ടത്തിലുണ്ടായിരുന്നു.

തിക്തമായ ഈ അനുഭവങ്ങൾക്കിടയിലും, ഒരു മന്ദഹാസത്തോടെ സൂഫി നിസ്സംഗനായിരുന്നു. മതനേതൃത്വം പിഴച്ചവരെന്ന് മുദ്രകുത്തിയ സൂഫികൾക്കെതിരെ നിരന്തരം കവലകളിൽ പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മതപണ്ഡിത നേതാവും ആ കൂട്ടത്തിലുണ്ടായിരുന്നു.എന്തോ പറഞ്ഞു പ്രകോപിതനായ അയാൾ സൂഫിയെ പിടിച്ചു തള്ളുകയും അടിയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.മതപണ്ഡിതനല്ലാത്ത ഒരു തീർത്ഥാടകൻ ഇടപ്പെട്ട് അയാളെ പിടിച്ചു മാറ്റുകയായിരുന്നു. അപ്പോഴും സൂഫി മൗനിയായി, ധ്യാനനിരതനായിരുന്നു. 

     യാത്ര രണ്ടുമൂന്നു ദിവസം പിന്നിട്ടു. ഒരു രാത്രി കടൽ അതിശക്തമായി ക്ഷോഭിച്ചു. ശക്തമായ മഴയും ഇടിമിന്നലുമുണ്ടായി. കടൽക്ഷോഭത്തിൽ കപ്പൽ ആടിയുലഞ്ഞു. പൊടുന്നനെ, കടലിൽ ആഴ്ന്നുപോകുമെന്ന രീതിയിൽ കപ്പൽ ഇളകിമറിയാൻ തുടങ്ങി. അതുവരെ അഹന്ത നടിച്ചു, വിടുവായിത്തം പറഞ്ഞ  മതപണ്ഡിതന്മാർ പേടിച്ച്, അലറിവിളിക്കാൻ തുടങ്ങി.

ജീവനുവേണ്ടി കരഞ്ഞു വിളിക്കുന്ന ആ മനുഷ്യർക്കിടയിൽ സൂഫി കണ്ണുകളടച്ച് സ്വസ്ഥനായി ഇരിക്കുന്നു. മരണവെപ്രാളത്തിൽ അലറിക്കരയുന്ന പുരോഹിതന്മാർക്കിടയിൽശാന്തനായി, 
മൗനിയായിരിക്കുന്ന സൂഫിയെ അവർ  
അന്തംവിട്ടു നോക്കിനിന്നു. 
     
അലറിമറിയുന്ന തിരമാലകൾക്കിടയിൽ, ആടിയുലയുന്ന കപ്പലിലെ കൂട്ടക്കരച്ചിൽ ഒരു നിമിഷം പൊടുന്നനെ നിലച്ചു. ഏതോ ഒരശരീരി, ഗാംഭീര്യമാർന്ന സ്വരത്തിൽ മുഴങ്ങിക്കേട്ടതായിരുന്നു കാരണം. 
   
 'ഹേ  സാത്വകനായ  മനുഷ്യാ, അങ്ങയെ ഉപദ്രവിച്ചു, പരിഹസിച്ചു രസിക്കുന്ന ഈ തെമ്മാടിക്കൂട്ടത്തെ കടലിൽ മറിച്ചിടട്ടെയോ? എത്ര കഠിനമായാണ് അവർ അങ്ങയെ ക്രൂശിക്കാൻ ശ്രമിക്കുന്നത്. 
അവർ ചെയ്യുന്ന പാതകം എത്ര വലുതാണെന്ന് അവരറിയുന്നില്ല. അങ്ങയുടെ അനുവാദമുണ്ടെങ്കിൽ ഈ ദുർവൃത്തരായ മനുഷ്യരെ നിമിഷങ്ങൾക്കകം കടലിൽ മറിച്ചിടാം. അങ്ങയെ  രക്ഷപ്പെടുത്താൻ ആയിരം മാലാഖമാർ എത്തിക്കഴിഞ്ഞു. അങ്ങയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് അവർ. '

ഇതുകേട്ട മതപണ്ഡിത കൂട്ടം ആ സൂഫിയുടെ കാലിൽ വീണു കരഞ്ഞുവിളിച്ചു മാപ്പു പറഞ്ഞു. രക്ഷിക്കണേ എന്നവർ കേണു യാചിച്ചു കൊണ്ടിരുന്നു. 
    
എന്നാൽ, ഇതൊന്നും കേൾക്കാൻ നിൽക്കാതെ സൂഫി ആ അശരീരി വന്ന ഭാഗത്തേയ്ക്ക് നടന്നു. ആകാശത്തേക്ക്‌  നോക്കി ഇങ്ങനെ പറഞ്ഞു :

   'ആരാണിവിടെ മതപണ്ഡിതന്റെ ഭാഷയിൽ, പിശാചിന്റെ ശബ്ദത്തിൽ അശരീരി മുഴക്കുന്നത്? അജ്ഞതയും അഹങ്കാരവുമായി നടക്കുന്ന ഈ വിഡ്ഢികളായ മനുഷ്യരെ കടലിൽ മറിച്ചിട്ട് എന്തുകാര്യം? 
അവരുടെ ഹൃദയങ്ങളെ മാറ്റിമറിക്കുന്നതിൽ മാത്രമാണ് എന്റെ ദൈവത്തിന് താല്പര്യം. അതുകൊണ്ട് ഇത് പിശാചിന്റെ ഭാഷയാണ്. ഒരിക്കലും ദൈവത്തിന്റെ അശരീരിയല്ല. '

അപ്പോഴേയ്ക്കും കടൽ ശാന്തമാവാൻ തുടങ്ങിയിരുന്നു. 

പൊടുന്നനെ മറ്റൊരശരീരി മൃദു ശബ്ദത്തിൽ മുഴങ്ങി:         
      'പ്രിയപ്പെട്ടവനെ, നീ പിശാചിന്റെ ഭാഷ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. എന്റെ ഭാഷ ഹൃദയത്തിൽ അറിഞ്ഞവന് മാത്രമേ പിശാചിന്റെ ഭാഷ തിരിച്ചറിയാൻ കഴിയൂ.'
    
കാറ്റും കോളുമടങ്ങി, കടൽ പൂർണ്ണമായും ശാന്തമായി. യാത്രക്കാർ സമാധാനത്തോടെ ഉറങ്ങി. പിറ്റേ ദിവസം മുതൽ, നിന്ദിച്ചവരും പീഡിപ്പിച്ചവരുമെല്ലാം ഭയഭക്തിയോടെ സൂഫിക്കു ചുറ്റിലുമിരുന്നു. ചെയ്തുപോയ അപരാധത്തിൽ അവർ കാലുപിടിച്ചു മാപ്പ്‌ പറഞ്ഞു. 
സൂഫി അപ്പോഴും, പഴയതു പോലെ  നിസ്സംഗനായി, ഒരു മൗനമന്ദഹാസത്തോടെ അവരെ നോക്കിയിരുന്നു.

ഹൃദയത്തെ മാറ്റിമറിയ്ക്കലാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ രാസവിദ്യ. 
മണ്ണിനെ സ്വർണ്ണമാക്കുന്ന ആൽക്കെമിയാണത്. 
ദൈവികത ഹൃദയത്തിൽ നിറഞ്ഞ ആധ്യാത്മമനുഷ്യർ എക്കാലവും യത്നിച്ചത് ആ ഹൃദയമാറ്റത്തിനാണ്.

സ്നേഹവും കാരുണ്യവുമാണ് ഹൃദയത്തെ മാറ്റിത്തീർക്കുന്ന ദിവ്യഭാവങ്ങൾ. 


എന്നാൽ,  ഹൃദയത്തിലെ ദിവ്യഭാവങ്ങളായ സ്നേഹത്തെയും കാരുണ്യത്തെയും പടിയിറക്കി പകരം ഭയത്തെയും കുറ്റബോധത്തെയും കുത്തിനിറച്ചു എന്നതാണ്
ചിലർ മാനുഷ്യകത്തോട് ചെയ്ത ഏറ്റവും വലിയ പാതകം .
അതിനു വേണ്ടിയാണു അവർ എപ്പോഴും ഭീഷണിയുടെയും ഭീതിപ്പെടുത്തലിന്റെയും ഭാഷയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത്.

ഖുതുബുസമാൻമൗലദ്ദവീല_സയ്യിദ്അലവി_തങ്ങൾ_മമ്പുറം( ഖു:സി)


ഖുതുബുസ്സമാന്‍ സയ്യിദ് അലവി ബിന്‍ മുഹമ്മദ്‌ ബിന്‍ സഹ്ല്‍ മൌലദ്ദവീല (റ) എന്ന മഹാനായ മമ്പുറം തങ്ങള്‍ വഫാത്തായത് മുഹറം ഏഴിനാണ്.
സംക്ഷിപ്ത ചരിത്രം:
                         
യഥാര്‍ത്ഥ പേര് : സയ്യിദ് അലവി മൌലദ്ദവീല തങ്ങള്‍
ജനിച്ച വര്‍ഷം: AD1753 (ഹിജ്റ AH1166)
ജനിച്ച സ്ഥലം: യമനിലെ ഹളര്‍ മൗത്തിലെ തരീം
പിതാവ് : മുഹമ്മദുബ്നു സഹ്ല്‍ മൗലദ്ദവീല (റ)
മാതാവ് : ഫാത്വിമ ജിഫ്‌രിയ്യ (റ)
മാതാപിതാക്കള്‍ ചെറുപ്രായത്തില്‍ തന്നെ മരണപ്പെട്ടിരുന്നു. വളര്‍ന്നത് ഒരു അമ്മായിയുടെ സം‌രക്ഷണത്തില്‍. പതിനേഴാം വയസ്സില്‍ തന്നെ ദീനീ ഉലൂമുകളില്‍ അവഗാഹം നേടി.
തഖ്‌വയില്‍ അധിഷ്ടിതമായ ജീവിതത്തിലൂടെ ആത്മീയമായി ഉന്നത സ്ഥാനത്തെത്തി.
ഹിജ്റ AH.1183 ല്‍ അമ്മാവന്മാരായ ശൈഖ്‌ ജിഫ്രി (റ) യെ (ആ മഹാന്‍ കോഴിക്കോട്‌ ജിഫ്രി ഹൌസില്‍ മറ പെട്ടു കിടക്കുന്നു) കാണാനും ശൈഖ്‌ ഹസന്‍
ജിഫ്രി (റ) യെ (മമ്പുറം മഖാമിനുള്ളില്‍ മറ പെട്ടു കിടക്കുന്നു) സിയാറത്ത്‌ ചെയ്യാനും വേണ്ടി കോഴിക്കോട്ടെത്തി. അമ്മാവന്‍ ശൈഖ് ജിഫ്'രി
(റ) യുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വന്നത് എന്നും ചരിത്രമുണ്ട്. കുറച്ചു കാലം കോഴിക്കോട്ട് താമസിച്ചു, ശേഷം മമ്പുറത്തെത്തി. അവിടെ സ്ഥിര
താമസമാക്കി. മലബാറിലെ മുസ്ലിംകള്‍ക്ക് ആത്മീയവും സാമൂഹ്യവുമായ നേതൃത്വം
നല്‍കി.
തങ്ങള്‍ കേരളത്തില്‍ നിരവധി പള്ളികള്‍ പണി കഴിപ്പിച്ചിട്ടുണ്ട്. തങ്ങളോടുള്ള ബഹുമാനാര്‍ഥം ഇന്നും കേരളത്തില്‍ വിശിഷ്യാ മലപ്പുറം ഭാഗത്ത്
നിരവധി കുട്ടികള്‍ക്ക് തങ്ങളുടെ പേര് വിളിക്കുന്നു. നിരവധി കറാമത്തുകളുടെ ഉടമയായിരുന്നു. പല ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും നേതൃത്വം നല്‍കി.
ഔലിയാക്കളുടെ ലോകത്ത് "ഖുതുബുസ്സമാന്‍" എന്ന പദവിയില്‍ എത്തി.
വെളിയങ്കോട് ഉമര്‍ ഖാസി (റ), ശൈഖുല്‍ മശാഇഖ് പരപ്പനങ്ങാടി ഔകോയ മുസ്ലിയാര്‍ (റ) തുടങ്ങിയുള്ള നിരവധി മഹാന്‍മാര്‍ തങ്ങളുടെ ഇഷ്ടക്കാരും
മുരീദുമാരും ആയിരുന്നു.
കുടുംബം: അമ്മാവന്‍ സയ്യിദ്‌ ഹസന്‍ ജിഫ്രിയുടെ വസിയ്യത്ത് പ്രകാരം അദ്ധേഹത്തിന്‍റെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. അതില്‍ രണ്ട്
കുട്ടികള്‍. ഈ ഫാത്വിമ ബീവി (റ) യുടെ വഫാത്തിനു ശേഷം കൊയിലാണ്ടിയിലെ അമ്പക്കാന്റെകത്ത്‌
അബൂബക്കര്‍ മദനി എന്നവരുടെ പുത്രി ഫാത്വിമയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് സയ്യിദ്‌ ഫസല്‍ പൂക്കോയ തങ്ങള്‍ ജനിച്ചത്.
മകന്‍ ‍സയ്യിദ് ഫസല്‍ തങ്ങളും മലബാറില്‍ മുസ്ലിംകള്‍ക്ക് ധീരമായ നേതൃത്വം
നല്‍കിയിരുന്നു. ബ്രിട്ടീഷുകാരുടെ ശല്യം കാരണം അറേബ്യയിലേയ്ക്കു പാലായനം
ചെയ്തു. ശേഷം (ഇപ്പോള്‍ ഒമാനില്‍ ഉള്ള) ളിഫാര്‍ പ്രവിശ്യയുടെ അമീര്‍ ആയി.
അമീര്‍ എന്ന നിലയില്‍ ബ്രിട്ടീഷുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
[ഇന്തോനേഷ്യയിലെ തൈമൂറില്‍ നിന്ന് കൂടി തങ്ങള്‍ ഒരു വിവാഹം ചെയ്തിട്ടുണ്ട് എന്നാണ് ഓര്‍മ്മ].
വഫാത്: AD1844 (ഹിജ്റ AH1260) 90-ആം വയസ്സില്‍.
ഖബര്‍ ശരീഫ്: പ്രസിദ്ധമായ മമ്പുറം മഖാമില്‍.
                                       
മമ്പുറം തങ്ങളെ ഓര്‍ക്കുമ്പോള്‍:
                                     
അല്ലാഹു മലബാറിന് നല്‍കിയ മഹത്തായ അനുഗ്രഹമാണ് മഹാനായ തങ്ങള്‍.
അല്ലാഹുവിന്‍റെ റസൂല്‍ (സ) അനുഗ്രഹം കൊണ്ട് പ്രാര്‍ഥിച്ച യമനിലെ ഹദര്‍ മൌതിലെ തരീമില്‍ ആണ് മഹാന്‍ ജനിച്ചത്. പല സയ്യിദ് കുടുംബങ്ങളും സ്വാലിഹീങ്ങളുടെ കുടുംബങ്ങളും യമനില്‍ നിന്ന് നമ്മുടെ മലബാറിലേക്ക് കുടിയേറിയിട്ടുണ്ട്. ദീനീ രംഗത്ത് ആ തനിമ കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ചു. الحمد لله
അഹ്'ലു ബൈത്തിലെ വളരെ അറിയപ്പെട്ട ഒരു പരമ്പരയാണ് ബാ അലവി എന്നത്. അതിലെ മൌലദ്ദവീല എന്ന വംശത്തില്‍ ആണ് മഹാന്‍ ജനിച്ചത്. ബാ അലവി വംശത്തില്‍ നിരവധി ഉലമാക്കളും ഔലിയാക്കളും കഴിഞ്ഞു പോയിട്ടുണ്ട്. ഹദ്ദാദ്‌ റാതീബ് ക്രോഡീകരിച്ചത് ഖുതുബുല്‍ ഇര്‍ഷാദ് സയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ്‌ (റ) എന്ന മഹാനാണ്. മഹാന്‍ ബാ അലവിയാണ്. (മമ്പുറം തങ്ങളുടെ വംശാവലിയില്‍ ഉള്ള [No. 16] മുഹമ്മദ്‌ സാഹിബു മിര്‍ബാത് (റ) എന്ന മഹാനില്‍ രണ്ട് പേരുടെയും വംശാവലി സന്ധിക്കുന്നു). ഹദ്ദാദ്‌ ഓതുമ്പോള്‍ നാം പ്രത്യേകം എടുത്ത് പറയുന്ന സയ്യിദ് ഫഖീഹ് മുഖദ്ദം (റ പോലെയുള്ള എത്രയോ വലിയ ഔലിയാക്കളും ആ വംശത്തില്‍ പെടുന്നു. കേരളത്തില്‍ ബാ അലവി വംശത്തിന്‍റെ നിരവധി ഉപശാഖകള്‍ ഉണ്ട്. ബഹു: സമസ്തയുടെ സ്ഥാപകന്‍ മര്‍ഹൂം: വരക്കല്‍ മുല്ലക്കോയ തങ്ങള്‍ (ന. മ.), സയ്യിദ് അബ്ദുറഹ്'മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് തങ്ങന്മാര്‍ തുടങ്ങിയവര്‍ ആ വംശത്തില്‍ പെട്ടവരാണ്.
മലബാറിലെ മുസ്ലിംകളുടെ ഒരു നൂറ് വര്‍ഷം മുമ്പുള്ള അവസ്ഥ നിരൂപിക്കുക. ഇന്നത്തെ പോലെ ഭൌതിക വിദ്യാഭ്യാസം കൊണ്ടോ സമ്പത്ത് കൊണ്ടോ സാമൂഹ്യമായി സാമാന്യം ഉയര്‍ന്ന ഒരു ചിത്രമല്ല അത്. അവര്‍ ഐഹികമായ കാര്യങ്ങളില്‍ പൊതുവെ പിന്നാക്കമായിരുന്നു. ആ സമൂഹത്തിന് പക്ഷെ ഉന്നതമായ ഒരു സാംസ്കാരിക തനിമ ഉണ്ടായിരുന്നു. ഇന്നത്തെ നമ്മെ പോലെ ചൂരും ചുവയും ഇല്ലാത്ത ഒരു മൃതസമൂഹമായിരുന്നില്ല അത്.
നമുക്കിന്ന് നാം മേനി പറയുന്ന പല ഐഹികമായ നേട്ടങ്ങളും ഉണ്ടെങ്കിലും അതോടൊപ്പം അതിന്‍റെ പാര്‍ശ്വഫലങ്ങളായ ഐഹിക പ്രേമവും നിസ്സംഗതയും (حب الدنيا وكراهية الموت) വല്ലാതെയുണ്ട്. എന്നാല്‍ മുസ്ലിംകള്‍ ഉത്തമ സമുദായമായിരുന്ന പഴയ കാല ഘട്ടത്തില്‍ ധാര്‍മ്മിക നിലവാരം ഏറെ ഉയരങ്ങളിലായിരുന്നു. ക്ഷാമത്തിന്‍റെയും വറുതിയുടെയുമെല്ലാമിടയില്‍ നമ്മുടെ മുന്‍ഗാമികളായ ആളുകള്‍ക്ക് മാനസിക വീര്യം ലഭിച്ചത് അവരുടെ ആത്മീയ നേതാക്കള്‍ പകര്‍ന്ന് കൊടുത്ത ഊര്‍ജ്ജമായിരുന്നു. കാലത്തിന്‍റെ കൂലം കുത്തിയൊഴുക്കിലും തീരെ തകര്‍ന്ന് പോവാതെ നന്മയുടെ വെട്ടങ്ങള്‍ കുറച്ചെങ്കിലും അവശേഷിക്കുന്നത് മഹാനായ സൈനുദ്ദീന്‍ മഖ്ദൂമിനെയും മഹാനായ മമ്പുറം തങ്ങളെയും പോലെയുള്ള പൂര്‍വ സൂരികള്‍ നമ്മുടെ മുന്ഗാമികള്‍ക്ക് പകര്‍ന്ന് കൊടുത്ത ആത്മീയമായ ഊര്‍ജ്ജത്തിന്‍റെ പവര്‍ ആണ്.
മമ്പുറം തങ്ങള്‍ വഴി മലബാറിന് ലഭിച്ച വലിയ നിധിയാണ്‌ ഹദ്ദാദ്‌ റാതീബ്. (മറ്റ് വഴികളിലൂടെയും ലഭിച്ചിട്ടുണ്ടാവണം) ഹദ്ദാദ്‌ റമളാനില്‍ പ്രത്യേകിച്ചും അല്ലാത്തപ്പോള്‍ പൊതുവെയും പല പള്ളികളിലും ചൊല്ലി വരുന്നുണ്ട്. പല ഇജാസതുകളും അതിന് ഉണ്ട്. ശംസുല്‍ ഉലമാ ശൈഖുനല്‍ മര്‍ഹൂം: ഖുതുബി (ന. മ.) അവര്‍കള്‍ ചൊല്ലി വന്നിരുന്ന ഹദ്ദാദ്‌ മമ്പുറം തങ്ങള്‍ വഴി ലഭിച്ചതായിരുന്നു. അഥവാ മഹാനവര്‍കള്‍ക്ക് ഹദ്ദാദിന്‍റെ ഇജാസത്ത് ലഭിക്കുന്നത് വളപട്ടണം സയ്യിദ് അലവി ഇമ്പിച്ചിക്കോയ തങ്ങള്‍ എന്ന മഹാനില്‍ നിന്നാണ്. മഹാനവര്‍കള്‍ക്ക് തന്‍റെ പിതാവില്‍ നിന്നും അവര്‍ക്ക് മമ്പുറം തങ്ങളില്‍ നിന്നും ആണ് ആ ഇജാസത് ലഭിച്ചത്. നമ്മുടെ ഏടുകളില്‍ കാണുന്ന രീതിയില്‍ നിന്നും ഈ ഇജാസത്തില്‍ ഫാതിഹ ഓതുന്ന രീതിയില്‍ മാറ്റമുണ്ട്. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സിക്രട്ടറി ആയിരുന്ന മഹാനായ മർഹൂം: രാമന്തളി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങള്‍ അവര്‍കള്‍ ഈ രീതിയില്‍ ആണ് ഇജാസത് നൽകിയിരുന്നത്. ദുബൈ സുന്നി സെന്റെര്‍ പ്രസിഡന്റ് ബഹു: സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അവര്‍കള്‍ ഈ ഹദ്ദാദ്‌ പ്രിന്റ്‌ ചെയ്തിട്ടുണ്ട്.  
ഹദ്ദാദ്‌ റാതീബ് ക്രോഡീകരിച്ചത് ഖുതുബുല്‍ ഇര്‍ഷാദ് സയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ്‌ (റ) എന്ന മഹാനാണെന്ന് പറഞ്ഞല്ലോ. മഹാന്‍ അഹ്ലുസ്സുന്നതിന്‍റെ കരുത്തുറ്റ നായകനായിരുന്നു. യമനില്‍ റാഫിളികള്‍ വിശ്വാസ പരമായ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഉള്ള തവസ്സുല്‍ ആയി ആണ് മഹാന്‍ ഹദ്ദാദ്‌ ഉണ്ടാക്കിയത് എന്ന് ചരിത്രമുണ്ട്. ഇത് നാം പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ നാടുകളില്‍ ബിദ്അതിന്‍റെ ഫിത്‌നകള്‍ വ്യാപിക്കാതിരിക്കാന്‍ പള്ളികളിലും വീടുകളിലും ഹദ്ദാദ്‌ നിര്‍ബന്ധമായും ഓതി വരണം. മന: ക്ലേശങ്ങളും മാറാ വ്യാധികള്‍ പോലെയുള്ള പരീക്ഷണങ്ങളും അല്ലാഹുവിന്‍റെ ദിക്റുകള്‍ കൊണ്ട് തടുക്കാന്‍ കഴിയും. വിശ്വാസ പരമായ ഫിത്നയാണല്ലോ ഏറ്റവും വലിയ വ്യാധി. വൈറസുകള്‍ പരന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് നാം ഹദ്ദാദ്‌ പോലെയുള്ള ആന്‍റി വൈറസുകള്‍ നന്നായി കരുതുക തന്നെ വേണം. ഹുസ്നുല്‍ ഖാതിമത് (അന്ത്യം നന്നാവുക / നല്ല മരണം) ആണ് ഹദ്ദാദ്‌ കൊണ്ട് പ്രതീക്ഷിക്കാവുന്ന ഏറ്റവും വലിയ നേട്ടമെന്നാണ് മഹാന്മാര്‍ പഠിപ്പിക്കുന്നത്.
നബി (സ) കുടുംബത്തെ സ്നേഹിക്കുക എന്നത് പ്രവാചക സ്നേഹത്തിന്‍റെ അവിഭാജ്യ ഘടകമാണ്. ഹാശിം മുത്തലിബ് സന്തതികളില്‍ നിന്ന് മുസ്ലിമായവര്‍ ആണ് ആലുന്നബി-നബി കുടുംബം. (അഹ്'ലു ബൈത്ത് മാത്രമാണ് ആലുന്നബി എന്ന് ധരിക്കരുത്). അതില്‍ അവിടുത്തെ സന്താന പരമ്പരക്ക് കൂടുതല്‍ വിശേഷം ഉണ്ട്. അവര്‍ ആലുന്നബിയിലെ അഹ്'ലു ബൈത്തിലെ അശ്'റാഫ് (കൂടുതല്‍ മഹത്വം ഉള്ളവര്‍) ആണ്. നബികുടുംബത്തിന്‍റെ മഹത്വത്തിന് ദീനിന്‍റെ പ്രമാണങ്ങളില്‍ നിരവധി തെളിവുകള്‍ കാണാം.
തങ്ങന്മാര്‍ എന്ന ഒന്ന് ഇല്ല എന്നും മനുഷ്യര്‍ എല്ലാവരും ഒരു പോലെ ആണെന്നും ജല്‍പ്പിക്കുന്ന ചില ആളുകള്‍ ഉണ്ട്. മനുഷ്യര്‍ എല്ലാം സമന്‍മാര്‍ ആണെന്നും ആര്‍ക്കും കൂടുതല്‍ മഹത്വം ഇല്ലെന്നും ആണ് അവരുടെ വെപ്പ്. വിശ്വാസവും ഭക്തിയും മാത്രമാണ് മഹത്വത്തിന്‍റെ മാനദണ്ഡം എന്ന് അവര്‍ പഠിച്ചിട്ടുണ്ട്. ചിലര്‍ അങ്ങിനെയാണല്ലോ, ഏതെങ്കിലും ഒരു ആയത്തിന്‍റെയോ ഹദീസിന്‍റെയോ പരിഭാഷയുടെ ചീള് തങ്ങളുടെ യുക്തിക്ക് നിരക്കുന്നത് കിട്ടിയാല്‍ പിന്നെ അത് ആഘോഷിക്കലാണ്. മറ്റൊന്നും ചിന്തിക്കുകയില്ല. ഇത് പല വിഷയത്തിലും ഉള്ള ഒരു സ്വഭാവമാണ്.
وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ
എന്ന് ആയത് ഉണ്ടല്ലോ. ഭൂമിയിലെ ജന്തുജാലങ്ങളെല്ലാം നിങ്ങളെ (മനുഷ്യരെ) പോലെയാണ് എന്ന് സാരം. തങ്ങന്മാരും മറ്റുള്ളവരും ഒരു പോലെയാണ് എന്ന് പറയുന്നവര്‍ ഈ ആയത് കണ്ടിട്ട് താനും തന്‍റെ നാട്ടിലെ തെരുവു പട്ടിയും ഒരു പോലെയാണ് എന്ന് പറയുമോ? وَلَقَدْ كَرَّمْنَا بَنِي آدَمَ (ആദം സന്തതിയെ നാം ആദരിച്ചിരിക്കുന്നു) എന്ന ആയത് കൂടി അവന്‍ കാണണ്ടേ? അഹ്'ലു ബൈതിന്‍റെ മഹത്വത്തിന് നിരവധി തെളിവുകള്‍ ഉണ്ട്. ഒരു ആയത്തോ ഹദീസോ കാണുമ്പോഴേക്കും മറ്റുള്ളവ മറന്നു പോകരുത്.
കേരളത്തിന്‍റെ സാമൂഹ്യ ചരിത്രത്തില്‍ തങ്ങള്‍ പ്രധാന ഇടം നേടി. പല ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും പങ്കെടുത്ത് നേതൃത്വം നല്‍കിയിട്ടുണ്ട്. മുട്ടിയറയിലും ചേറൂരും നടന്ന സമരങ്ങള്‍ അവയില്‍ പ്രധാന പെട്ടതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അറബി ഭാഷയില്‍ 'സൈഫുല്‍ ബത്താര്‍' എന്ന ഒരു കൃതി എഴുതിയിട്ടുണ്ടെന്നും മമ്പുറത്തിനടുത്ത് മുട്ടിയറയില്‍ പള്ളിയില്‍ അഭയം നല്‍കിയ മുസ്ലിംകളെ ബ്രിട്ടീഷുകാര്‍ വെടിവെക്കുകയും പതിനൊന്ന് പേര്‍ ശഹീദാവുകയും ചെയ്ത പശ്ചാത്തലത്തില്‍ ആണ് ഇതെന്നും ചരിത്രമുണ്ട്.
എന്നാല്‍ മഹാനായ തങ്ങളെ നാം കേവലം ഒരു സ്വാതന്ത്ര്യ സമര സേനാനി ആയി അവതരിപ്പിക്കുന്നതില്‍ അനൌചിത്യം ഇല്ലേ?.  അവരുടെ സമരങ്ങള്‍ രാഷ്ട്രീയമായ ലക്ഷ്യത്തോടെ ആയിരുന്നില്ല. പ്രാദേശികമായി ഈ ഉമ്മത്തിന്‌ നേരിട്ട പ്രയാസങ്ങളുടെ പേരിലായിരുന്നു എന്നാണ് മനസ്സിലാവുന്നത്. മമ്പുറം തങ്ങളുടെയും ഉമര്‍ ഖാസി (റ) യുടെയും എല്ലാം സമരം അവരുടെ ജീവിതം അല്ലാഹുവിന് വേണ്ടി മാത്രം ആയതിനാലായിരുന്നു എന്ന് ഓര്‍ക്കണം. ഉമര്‍ ഖാസി (റ) നികുതി നല്‍കാതിരുന്നത് അല്ലാഹുവിന്‍റെ ഭൂമിയില്‍ ഞാന്‍ ആര്‍ക്കും നികുതി നല്‍കില്ല എന്ന സിദ്ധാന്തത്തില്‍ ആയിരുന്നു.
മമ്പുറം തങ്ങളുടെ പുത്രന്‍ സയ്യിദ് ഫസല്‍ പാഷ (റ) ലോക പ്രശസ്തനായ സയ്യിദാണ്. ചില ചരിത്ര ഗ്രന്ഥങ്ങളില്‍ മഹാനരുടെ പിതാവ് എന്ന നിലയിലാണ് നമ്മുടെ സ്മര്യ പുരുഷനായ മമ്പുറം തങ്ങളെ പരിചയപ്പെടുത്തുന്നത്. (كان والده من كبار الصالحين-എന്ന് തുടങ്ങിയുള്ള വാക്കുകളില്‍). ബ്രിട്ടീഷുകാരുടെ ശല്യം കാരണം അറബ് നാടിലേക്ക് നീങ്ങിയ മഹാനവര്‍കള്‍ അവിടെ ഉയര്‍ന്ന പദവിയില്‍ എത്തി. ظفار പ്രവിശ്യയിലെ അമീര്‍ ആയി മാറി. തങ്ങളെ ശല്യം ചെയ്ത ബ്രിട്ടീഷുകാര്‍ തന്നെ തങ്ങളെ അഭിനന്ദിക്കുന്ന ഘട്ടത്തിലെത്തി. അമീറായുള്ള സയ്യിദ് ഫസല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. തന്‍റെ അഭിനന്ദനം രാ‍ജ്ഞി തങ്ങളെ നേരിട്ടറിയിക്കുകയായിരുന്നുവത്രെ.
ഖുതുബുസ്സമാന്‍
                   
മമ്പുറം തങ്ങള്‍ വഫാതായ വിവരമറിഞ്ഞപ്പോള്‍ ഉമര്‍ ഖാസി (റ) ഇങ്ങിനെ പ്രതികരിച്ചു:
قطب الزمان سراج الارض سيدنا    من دار دنيا الى دار البقاء سرى
ഖുതുബുസ്സമാനും ഭൂമിയുടെ വെളിച്ചവുമായ നമ്മുടെ നായകന്‍ ഈ ക്ഷണിക ലോകം വിട്ടു ശാശ്വത ലോകത്തേക്ക് യാത്രയായി.
മമ്പുറം തങ്ങള്‍ ഖുതുബുസ്സമാന്‍ ആണെന്ന് നമുക്ക് പഠിപ്പിച്ചു തന്നത് ഉമര്‍ ഖാസി (റ) യെയും ശൈഖുല്‍ മശാഇഖ് ഔകോയ മുസ്ലിയാരെയും (റ) പോലെയുള്ള മഹാന്‍മാര്‍ ആണ്. ഔകോയ മുസ്ലിയാര്‍ മലബാറിലെ ആലിമീങ്ങളുടെ ഗുരു പരമ്പരയില്‍ പെട്ട മഹാനാണ്. മമ്പുറം തങ്ങളുടെ പ്രവചനങ്ങള്‍ അടങ്ങിയ പ്രസിദ്ധമായ ബൈത്തില്‍
اَوْكُويَ خلي اكتبن مقالتي    في ظهر محراب المجيد الجمعة
"എന്‍റെ ആത്മ മിത്രമായ ഔകോയാ ...", എന്ന് വിളിക്കുന്നത് ബഹു: ഔകോയ മുസ്ലിയാര്‍ അവര്‍കളെയാണ്.
അല്ലാഹുവിന്‍റെ ഔലിയാക്കളും ഖുതുബും ഒക്കെ ആരാണെന്ന് നമുക്ക് പഠിപ്പിച്ചു തരേണ്ടത് അതിന് അര്‍ഹരായ ആളുകള്‍ ആണ്. പക്ഷെ ഇന്ന് ഈ അവസ്ഥയൊക്കെ മാറിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. വന്ദ്യ ശൈഖുനല്‍ മര്‍ഹൂം: കീഴന ഓര്‍ (ന. മ.) ഇങ്ങനെ പറയാറുണ്ട്. 'മുമ്പൊക്കെ ആലിമീങ്ങള്‍ ആണ് സാധാരണക്കാര്‍ക്ക് ഔലിയാക്കളെ കാണിച്ചു കൊടുക്കുക. പക്ഷെ, ഇന്ന് നേരെ മറിച്ചാണ്. സാധാരണക്കാര്‍ ആണ് ആലിമീങ്ങള്‍ക്ക് ഔലിയാക്കളെ കാണിച്ചു കൊടുക്കുന്നത്'.
ഒരു അനുഭവം: നാട്ടില്‍ ഉള്ളപ്പോള്‍ ‍ഒരു സുഹൃത്ത് എന്നോട് പറഞ്ഞു: എന്‍റെ ശൈഖ് ഇപ്പോള്‍ ഖുതുബുസ്സമാനാണ് (മദ്ധ്യ കേരളത്തില്‍ ഉള്ള ഒരാളെയാണ് അദ്ധേഹം ശൈഖ് എന്ന് വിളിക്കുന്നത്).  അത് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തലശ്ശേരിയില്‍ ഉള്ള ഒരാളെ കണ്ടു. അദ്ധേഹം തന്‍റെ ആത്മീയ ഗുരുവിനെ പറ്റി പല മഹത്വങ്ങളും വിവരിച്ച ശേഷം പറഞ്ഞു: അദ്ധേഹമാണ് ഇപ്പോള്‍ സമാന്‍റെ ഖുതുബ്. അപ്പോള്‍ ഞാന്‍ കരുതി നേരത്തെ പറഞ്ഞ സുഹൃത്തിന്‍റെ ശൈഖ് തന്നെയായിരിക്കും ഇതെന്ന്. ഞാന്‍ ചോദിച്ചു: "മദ്ധ്യ കേരളത്തില്‍ ഉള്ള അയാളെയാണോ നിങ്ങള്‍ ഉദ്ധേശിച്ചത്?". അപ്പോള്‍ അദ്ധേഹത്തിന്‍റെ മറുപടി: ഹേയ്. അല്ലേ അല്ല. അയാള്‍ ശൈഖും അല്ല. ഖുതുബും അല്ല. അയാളെ പണ്ഡിതന്‍മാര്‍ എല്ലാം എതിര്‍ക്കുന്നതല്ലേ?. الله اعلم
AD 1844-ല്‍ (ഹിജ്റ AH. 1260 Muharam 07)-ന് തൊണ്ണൂറാം വയസ്സില്‍ മഹാന്‍ വഫാതായി. മലബാറിലെ വളരെ പ്രധാനപ്പെട്ട മസാര്‍ ആണ് മമ്പുറം മഖാം. അല്ലാഹു മഹാനവര്‍കളുടെ ഹഖ് ജാഹ് ബര്‍കത്ത് കൊണ്ട് നമ്മെയും നമുക്ക് വേണ്ടപ്പെട്ടവരെയും ഇരു വീട്ടിലും അനുഗ്രഹിക്കട്ടെ-ആമീന്‍.

മമ്പുറം തങ്ങളുടെ വംശാവലി
                                   
هذا هو نسب الشريف لقطب الزمان السيد علوي بن محمد بن سهل مولى الدويلة المتوفي 1360هـ المدفون بمانفورام – مليبار – الهند
                                                                                           
1 سيدنا محمد رسول الله صلى الله عليه وسلم
2 السيدة فاطمة الزهراء رضي الله عنها
3 السيد حسين رضي الله عنه
4 السيد علي زين العابدين رضي الله عنه (ت 93هـ)
5 السيد محمد الباقر رضي الله عنه (ت 114هـ)
6 السيد جعفر الصادق رضي الله عنه (ت 148هـ)
7 السيد علي العريضي رضي الله عنه (ت 210هـ)
8 السيد محمد رضي الله عنه
9 السيد عيسى النقيب رضي الله عنه
10 السيد احمد المهاجر رضي الله عنه
11 السيد عبيد الله رضي الله عنه
12 السيد العارف بالله علوي المبتكر رضي الله عنه
13 السيد محمد رضي الله عنه
14 السيد العارف بالله علوي رضي الله عنه
15 السيد على خالع قسم رضي الله عنه
16 السيد محمد صاحب مرباط رضي الله عنه
17 السيد على رضي الله عنه
18 السيد محمد فقيه المقدم رضي الله عنه (ت 653هـ)
19 السيد علوي رضي الله عنه (ت 669هـ)
20 السيد علي رضي الله عنه (ت 709هـ)
21 السيد محمد مولى الدويلة رضي الله عنه (ت 765هـ)
22 السيد علوي رضي الله عنه
23 السيد عبدالله رضي الله عنه
24 السيد عبد الرحمن مولى خيلة رضي الله عنه
25 السيد سهيل رضي الله عنه
26 السيد محمد رضي الله عنه
27 السيد عمر رضي الله عنه
28 السيد سليمان رضي الله عنه
29 السيد احمد رضي الله عنه
30 السيد محمد رضي الله عنه
31 السيد سهل رضي الله عنه
32 السيد محمد رضي الله عنه
33 قطب الزمان السيد علوي المنفرمي رضي الله عنه (ت 1260هـ)
                                           
أنــاس علوا أعلى المعالي من العـلا    فليس لهم في الفاضلين ضريب
إذا انتسبوا جازوا التناهي لمجدهــم    فمـــا لهم في العالمــين نسـيب

2021, ജൂൺ 21, തിങ്കളാഴ്‌ച

1400 വര്ഷം മുമ്പ് റസൂലിന്റെ മുന്നറിയിപ്പ്.

ലോകം അവസാനിക്കുന്നതിന്റെ തൊട്ടു മുന്പ്ം [1400 വര്ഷ‌ങ്ങള്ക്കുഷ മുന്പ്വ നബി [സ] പറഞ്ഞ വലിയ അടയാളങ്ങള്‍ ലോകത്ത് ഇനി നടക്കാന്‍ പോകുന്നത്.]

1. ഇമാം മഹ്ദി വരിക.
2. ദജ്ജാല്‍ പുറപ്പെടുക.
3. ഈസ നബി[അ] [യേശു] ഇറങ്ങി വരിക.
4. യഅജൂജ് മ’അജൂജ് പുറത്തു വരിക.
5. സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുക.
6. ദാബതുല്‍ ആര്ള് എന്ന മൃഗം വരിക.
7. ക’അബ പോളിക്കപ്പെടുക.

1. ഇമാം മഹ്ദി വരിക.
----------------------------------
ഇമാം മഹ്ദി വരുന്നതോടു കൂടെയാണ് വലിയ അടയാളങ്ങളുടെ തുടക്കം. ഒരിക്കല്‍ നബി തങ്ങള്‍ തന്റെര സ്വഹാബികളോട് പറഞ്ഞു. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ ഇവിടെയുള്ള സ്വേച്ചാതിപതികളുടെ രാജ വാഴ്ച അവസാനിക്കും. എന്നിട്ട് ഒരു നിമിഷം നബി തങ്ങള്‍ മൌനത്തില്‍ ഇരുന്നു. ഇനി ഒരു വരവേ ഉള്ളൂ അതു ഇമാം മഹ്ദിയുടെ വരവാണ്. 
ശാമിന് മേല്‍ ഉപരോധം ഉണ്ടാകും. കുടി വെള്ളത്തിന്‌ വേണ്ടി മനുഷ്യര്‍ ബുദ്ധിമുട്ടുന്ന ഒരു കാലത്താണ് ഇമാം മഹ്ദി വരുന്നത്. 
1400 വര്ഷം മുന്പ്ധ നബി പറഞ്ഞു കുരെസ്സ[തുര്ക്കി യുടെ ഒരു പ്രാന്ത പ്രദേശം] എന്ന സ്ഥലത്ത് നിന്നും കറുത്ത തലപ്പാവ് ധരിച്ച ഒരു സംഘം ആളുകള്‍ മക്കയില്‍ വന്നിട്ടുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞാല്‍ മുട്ടില്‍ ഇഴഞ്ഞിട്ടാണെങ്കിലും അവരെ കൂടെ ചേരുക . കാരണം ആ കൂട്ടത്തില്‍ ഇമാം മഹ്ദി ഉണ്ടെന്നു പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫ [സ].
ഇമാം മഹ്ദി വരുന്നതിനു തൊട്ടു മുന്പ്മ ഈ ലോകത്ത് ഒരു അടയാളം ഉണ്ടാകും. അല്ലാഹു ഈ ലോകം സൃശ്ഷ്ടിച്ചത് മുതല്‍ ഇത് വരെ ആ അടയാളം ഉണ്ടായിട്ടില്ല. ഇമാം മഹ്ദി വരുന്നതിനു തൊട്ടു മുന്പുള്ള റമളാന്‍ മാസത്തില്‍ ആദ്യ ദിവസം ചന്ദ്രഗ്രഹണം ഉണ്ടാകും റമളാന്‍ പകുതിയാകുമ്പോള്‍ സൂര്യഗ്രഹണവും ഉണ്ടാകും. ഇസ്ലാമിക സമൂഹം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയത്ത് കഅബയിലേക്ക് 12 രാജ്യങ്ങളില്‍ നിന്നുള്ള അബുദാരുകള്‍ ഹജ്ജിനു വരും. അബുദാരുകള്‍ ഇമാം മഹ്ദിയെ കണ്ടെത്താന്‍ ശ്രമിക്കും. അവസാനം കഅബാലയതിന്റെ ഡോറിന്റെ മഖാമു ഇബ്രാഹിമിന്റെയും നടുവില്‍ കിബലയിലേക്ക് നെഞ്ച് ചേര്ത്ത് വെച്ച് കരയുന്ന 40 വയസ്സ് തോന്നിപ്പിക്കുന്ന ഒരാളിനെ കാണുമ്പോള്‍ അബുദാരുകള്‍ പറയും ഇതാണ് ഇമാം മഹ്ദി. അപ്പോള്‍ മഹ്ദി പറയും ഞാനല്ല, ഇമാം മഹ്ദി ഞാനല്ല. 1400 വര്ഷം മുന്പ്‍ നബി തങ്ങള്‍ പറഞ്ഞു ഇമാം മഹ്ദിയെ കാണാന്‍ ഇരുനിറമാണ്, സുറുമ ഇട്ട പോലുള്ള കണ്ണുകള്‍ ഉള്ള, തിളങ്ങുന്ന പല്ലുകള്‍ ഉള്ള, വലുപ്പത്തില്‍ നീണ്ട പുരികങ്ങള്‍ ഉള്ള, വിശാലമായ നെറ്റി തടമുള്ള, 40 നു അടുത്ത് തോന്നിക്കുന്ന പ്രായം ഉള്ള ഒരു സാദാരണ മനുഷ്യനെ അബുദാരുകള്‍ കണ്ടെത്തുമെന്ന് നബി തങ്ങള്‍ പറഞ്ഞു. മഹ്ദിയുടെ പേര് മുഹമ്മദ്‌ എന്നാണു, ബാപ്പയുടെ പേര് അബ്ദുള്ള എന്നാണു, നബിയുടെ മകള്‍ ഫാത്തിമ[റ]യുടെ മകന്‍ ഹസ്സന്‍[റ]യുടെ പരമ്പരയില്‍ പെട്ട ഒരു സാദാരണ മനുഷ്യന്‍. 1400 നബി പറഞ്ഞു മക്കയില്‍ ഒരാള്‍ വരും അവന്‍ മഹ്ദി ആണെന്ന് പറയും അവന്‍ കൊല ചെയ്യപ്പെടും അവനെ ആരും വിശ്വസിക്കില്ല. ( 1980ല്‍ മുഹമ്മദ്‌ അബ്ദുള്ള കഹ്താനി എന്ന ആള്‍ ഇമാം മഹ്ദിയാണെന്ന് പറഞ്ഞു വന്നു. അയാള്‍ സുരക്ഷ ഉധ്യോഗസ്തരുടെ വെടിയേറ്റ്‌ മരിച്ചു. ഇത് ലോകം കണ്ട വാര്‍ത്തയാണ്.) രണ്ടാമതൊരാള്‍ കടന്നു വരും ക’അബാലയതിന്റെ ഡോറിന്റെ അടുത്ത് നില്കു്മ്പോള്‍ അബ്ദാരുകള്‍ അദ്ധേഹത്തിന്റെ കൈ പിടിച്ചു ബൈഅത് ചെയ്യുമെന്ന് നബി തങ്ങള്‍ പറഞ്ഞു. അബ്ദാരുകള്‍ പറയും നിങ്ങളാണ് ഇമാം മഹ്ദി. നബി[സ] പറഞ്ഞ എല്ലാ അടയാളവും ഞങ്ങള്‍ നിങ്ങളില്‍ കാണുന്നു. മഹ്ദി പറയും ഞാനല്ല ഇമാം മഹ്ദി. അപ്പൊ അബ്ദാറുകള്‍ പറയും അല്ലാഹുവിന്റെ റസൂല്‍ നിങ്ങളെ ഏല്പിംച്ച ദൌത്യമാണ് നിങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ഇസ്ലാമിക സമൂഹത്തിനു നേതൃതം നല്കാനന്‍ ഇനി ആരാ ബാക്കിയുള്ളതെന്നു ചോദിക്കുമ്പോള്‍ ഇമാം മഹ്ദി കാബാലയതിന്റെ വാതിലില്‍ ഒരു കൈ പിടിച്ചിട്ടു വലത്തേ കൈ അവരുടെ മുന്നിലേക്ക്‌ നീട്ടും. അപ്പോള്‍ അബ്ദാറുകള്‍ മഹ്ദി ഇമാമിന്റെ കൈ പിടിച്ചു ബൈഅത് ചെയ്യും. ആദ്യം ബൈഅത് ചെയ്യുന്നത് ഒരു അറബി വംശജന്‍, രണ്ടാമതായി ഇറാനി വംശജന്‍, മൂന്നാമതായി തുര്ക്കി വംശജനും ആയിരിക്കും. ഈ ലോകത്തിന്റെ ഭരണം മഹ്ദി ഏറ്റെടുക്കും. കുടി വെള്ളത്തിന്‌ ബുദ്ധിമുട്ടിയ ഇവിടെ വലിയ മഴയുണ്ടാകും. ദാരിദ്ര്യം ഉണ്ടാകില്ല. അങ്ങനെ ഇമാം മഹ്ദി ലോക മുസ്ലിങ്ങളുടെ നായകനായി ഭരണം നടത്തുമ്പോള്‍ അദ്ദേഹത്തെ കൊല്ലാന്‍ 96000 പേര്‍ 8 ഭാഗമായിട്ട് വരും. 8 പേര്‍ കൊടി പിടിക്കും. ഓരോ കൊടിയുടെ കീഴിലും 12000 പേര്‍ ആയിരിക്കും. അബുദാരുകളും മുസ്ലിംകളും മഹ്ദി ഇമാമും അവരോട് പോരാടും. 4 ദിവസം നീളുന്ന യുദ്ധത്തില്‍ ഇമാം മഹ്ദി ജൂതന്മാരെ തകര്ക്കു മെന്ന് നബി മുഹമ്മദ്‌ മുസ്തഫ.
(ഈ യുദ്ധമാണ് ഹര്‍ മജ്നൂന്‍.)

2. ദജ്ജാല്‍ പുറപ്പെടുക.
------------------------------------
ഇമാം മഹ്ദിയുടെ കീഴില്‍ ലോകം മുഴുവന്‍ സമാദാനതോടെ ജീവിക്കുമ്പോഴാണ് ലോകത്തിന്റെ ഏറ്റവും വലിയ ഫിത്ന എന്ന ദജ്ജാല്‍ വരുന്നത്. നബി[സ] പറഞ്ഞു കിഴക്ക് ഭാഗത്ത്‌ നിന്നാണ് ദജ്ജാല്‍ വരുന്നത്. അല്ലാഹുവിന്റെ റസൂല്‍ അവിടത്തെ ഭാര്യ ആയിഷ[റ] യോട് പറയുമായിരുന്നു എനിക്ക് ശേഷം വരുന്ന ഇസ്ലാമിക സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ഫിത്ന അത് ദാജ്ജാലിന്റെ ഫിത്നയാണ്. ഒരിക്കല്‍ ദജ്ജാലിനെ നേരില്‍ കണ്ട ഒരു സ്വഹാബി ആ സംഭവം വിവരിച്ചു അവസാനം ദജ്ജാല്‍ പറഞ്ഞതായി ആ സ്വഹാബി പറഞ്ഞു എല്ലാ സ്ഥലവും എന്റെ കാല്ക്കീഴിലാകും പക്ഷെ മക്കയിലും മദീനയിലും ഞാന്‍ വരില്ലന്നു പറഞ്ഞതായി പറഞ്ഞപോള്‍ നബി[സ] കയ്യിലുണ്ടായിരുന്ന വടി കൊണ്ട് തറയില്‍ അടിച്ചിട്ട് ആവേശത്തോടെ പറഞ്ഞു ഇവിടെ മാത്രം അവന്റെ കാല്‍ പതിക്കില്ല. ജുഹ്ഫ് മലയുടെ മുകളില്‍ കയറി നിന്ന് ദജ്ജാല്‍ ചോദിക്കും ഈ വെള്ളക്കൊട്ടാരം ആരുടെതാണെന്ന് [1400 വര്ഷം മുന്പ്ൊ നബി[സ] ഇത് പറയുമ്പോള്‍ അന്ന് മദീന പള്ളി ഈത്തപ്പന ഓല കൊണ്ട് മേഞ്ഞ ഒരു കൊച്ചു പള്ളിയായിരുന്നു. പക്ഷെ ഇന്ന് 40 ചലിക്കുന്ന ഇലക്ട്രിക്‌ കുബ്ഭകളുള്ള ഒരു വെള്ളക്കൊട്ടാരം തന്നെയാണ്.]
ഒറ്റ കണ്ണുള്ള ദജ്ജാല്‍ ലോകത്ത് ഇറങ്ങിയാല്‍ ഞാന്‍ ആണ് അല്ലാഹ് എന്നു അവന്‍ പറയും, അള്ളാഹു ആണെന്ന് തെളിയിക്കാന്‍ അവന്‍ അമാനുഷിക കഴിവുകള്‍ കാണിക്കും, ആകാശത്ത് നിന്ന് തീ മഴ പെയ്യിപ്പിക്കും, മനുഷ്യനെ പിടിച്ചു രണ്ടായി കീറിയിട്ടു ഒരുമിച്ചു വെച്ച് എഴുന്നേല്ക്കാ ന്‍ പറയും, മരിച്ചവരെ ജീവിപ്പിച്ചു കാണിക്കും. ദജ്ജാല്‍ ഇസ്ലാമിക സമൂഹത്തിന്റെ മുകളിലൂടെ തേരോട്ടം നടത്തുമ്പോള്‍ അവനെ വിശ്വസിക്കാത്ത മുസ്ലിങ്ങളെ അവന്‍ കൊന്നൊടുക്കും. മുസ്ലിങ്ങളെ തീയിലേക്ക് ഏറിയും. ദാജ്ജാലിന്റെ പുറകില്‍ 80000 ജൂതന്മാര്‍ [ഇസ്രയേലുകാര്‍] അണിനിരക്കും. ഇസ്ലാമിക സമൂഹം പേടിച്ചു നില്ക്കുുമ്പോള്‍ ആളുകള്‍ ഇമാം മഹ്ദിയോട് പരാധി പറയും. ഇമാം മഹ്ദിയും മുസ്‌ലിങ്ങളും ദജ്ജാലിനെ നേരിടാന്‍ പുറപ്പെടും.
3. ഈസ നബി[അ] ഇറങ്ങി വരുക.(ക്രിസ്ത്യാനികള്‍ യേശു എന്നു പറയുന്നു.)
അസറിന്റെ ബാങ്ക് കൊടുത്തു ഇഖമാത്തിനു വേണ്ടി ഇരിക്കുമ്പോള്‍ അതാ ആകാശത്ത് നിന്നും ഒരു ശബ്ദം കേള്ക്കു ന്നു. ഇമാം മഹ്ദിയും ആയിരക്കണക്കിന് മുസ്ലിംകളും നോക്കുമ്പോള്‍ ആകാശത്ത് ഒരു പ്രകാശം. ഭൂമി മുഴുവനായും പ്രകാശിച്ചു നില്കുന്നതായി തോന്നും. ആകാശത്ത് നിന്നും ജിബ്രീല്‍ [അ] ന്റെക നേതൃത്തത്തില്‍ ലക്ഷക്കണക്കിന്‌ മലക്കുകള്‍ ഭൂമിയിലേക്ക്‌ വരും. അതിന്റെ തൊട്ടു പിറകില്‍ രണ്ടു മലക്കുകളുടെ തോളില്‍ കൈ വെച്ച് മഞ്ഞ വസ്ത്രം ധരിച്ചു കൊണ്ട് ഈസ നബി[അ] ദിമിസ്കിലെ പള്ളിയുടെ ഇടത്തു ഭാഗത്തുള്ള വെള്ള മിനാരത്തില്‍ വന്നിറങ്ങും. (നബി[സ] ഇത് പറയുമ്പോള്‍ അന്ന് അവിടെ അങ്ങനെ ഒരു പള്ളിയുമില്ല, വെള്ള മിനാരവുമില്ല.)
ആളുകള്‍ മുഴുവന്‍ അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോള്‍ ഈസ നബി[അ] പള്ളിയിലേക്ക് വരും. ഇമാം മഹ്ദി ഓടിചെന്ന് മുസാഫാത് ചെയ്യും. ഈസ മുഖം ഉയര്ത്തു മ്പോള്‍ മുത്ത്‌ രത്നങ്ങള്‍ വെട്ടി തിളങ്ങുന്നത് പോലെയായിരിക്കും ഈസ നബിയുടെ മുഖം എന്നു മുഹമ്മദ് മുസ്തഫ[സ]. ഇമാം മഹ്ദി പറയും നിങ്ങള്‍ ഇമാമത്ത് നില്ക്ക ണേ. ഈസ നബി പറയും നിങ്ങള്ക്ക് വേണ്ടിയാണ് ബാങ്ക് വിളിച്ചത് നിങ്ങള്‍ ഇമാമായി നില്ക്കു ക. മഹ്ദി ഇമാമായി നിന്ന് നിസ്കരിക്കും. നിസ്കാരം കഴിഞ്ഞു ഇരിക്കുമ്പോള്‍ പള്ളിയുടെ കിഴക്കേ വാതില്‍ ചൂണ്ടി വാതില്‍ തുറക്കാന്‍ പള്ളിയില്‍ ഉള്ളവരോട് പറയും. വാതില്‍ തുറക്കുമ്പോള്‍ വാതിലിന്റെ അപ്പുറത്ത് ഒറ്റക്കണ്ണ് ഉള്ള ദജ്ജാല്‍. ഈസ നബിയെ കാണുന്നതും ദജ്ജാല്‍ അവിടുന്ന് ഓടും. ദാജ്ജാലിനോട് ആളുകള്‍ പറയും നീയാണ് അല്ലാഹു എങ്കില്‍ ഇമാം മഹ്ദിയെ കൊന്നു കാണിക്കാന്‍ പറയും, അപ്പോള്‍ ദജ്ജാല്‍ ഇമാം മഹ്ദിയെ രണ്ടായി വലിച്ചു കീറി കൊന്നു ഏറിയും. മുസ്ലിമീങ്ങള്‍ അന്ധാളിച്ചു നില്കുൊമ്പോള്‍ ഇമാം മഹ്ദി ശരീരത്തെ ചേര്ത്ത് വെച്ച് എണീച്ചു വരും, എന്നിട്ട് ഒന്ന് കൂടി കൊല്ലാന്‍ ദജ്ജാലിനെ വെല്ലു വിളിക്കും. എന്നാല്‍ ദാജ്ജാലിനു അതു കഴിയില്ല. അപ്പൊ ഈസ നബി വരും . ദജ്ജാല്‍ ഓടും, പിറകെ ഈസ നബി പോകും ദജ്ജാല്‍ ഓടി ബബുലുധ്(ഇസ്രായേലിന്റെ എയര്പോഈര്ട്ട് ഉള്ള സ്ഥലം.) എന്ന സ്ഥലത്ത് എത്തും. അവിടെ വെച്ച് ഈസ നബി ദജ്ജാലിനെ കുത്തി കൊല്ലുമെന്ന് നബി[സ] തങ്ങള്‍ പറഞ്ഞു. പിന്നീട് ഇമാം മഹ്ദി വഫാതാകും. മഹ്ദിയെ മദീനയില്‍ മറവ് ചെയ്യും. പിന്നെ ഈസ നബി[അ] ലോകത്തിന്റെ ഭരണം ഏറ്റെടുക്കും. ഈസ നബി വിവാഹം കഴിക്കും, മക്കള്‍ ഉണ്ടാകും. ഈസ നബിയുടെ രണ്ടാമത്തെ വരവ് കണ്ടിട്ട് ഈ ലോകത്തുള്ള എല്ലാ ആളുകളും ഇസ്ലാം മതം സ്വീകരിക്കും. ഈസ നബി[അ] 40 വര്ഷം ഈ ലോകം ഭരിക്കും. മുഹമ്മദ്‌ നബി[സ]യുടെ അടുത്ത് സ്ഥലം ഒഴിച്ച് വെച്ചിട്ടുണ്ട് അവിടെയാണ് ഈസ നബി[അ] വഫാതാകുംപോള്‍ മറവു ചെയ്യുക.

4.യഅജൂജ് മഅജൂജ് പുറത്തു വരിക.
---------------------------------------------------
ഈസ നബിയുടെ കാലത്താണ് ഇവര്‍ പുറത്തു വരിക. ഇത് ഒരു സമൂഹം ആണ്. ഇവര്‍ പൊക്കം കുറഞ്ഞ മനുഷ്യര്‍ ആണ്. ഇവര്‍ ഭൂമിയുടെ അടിയില്‍ ആണ് ഉള്ളത്. ഇവര്‍ ഒരു നാള്‍ പുറത്തേക്കു വരും. അവര്‍ ഇവിടെ വന്നു ലക്ഷക്കണക്കിന്‌ പെറ്റ് പെരുകും. വെള്ളം എല്ലാം കുടിച്ചു വറ്റിക്കും. വിളകള്‍ തിന്നു നശിപ്പിക്കും. ഇവരെ കൊണ്ട് ജനം പൊറുതി മുട്ടുമ്പോള്‍ ഈസ നബിയോട് ആളുകള്‍ വന്നു പരാധി പറയും. ഈസ നബി അല്ലാഹുവിനോട് ദുആ ചെയ്യും. അപ്പൊ എല്ലാം ചത്തൊടുങ്ങും. ഭൂമിയില്‍ ഇവരുടെ ശരീരം നിറഞ്ഞു കിടന്നു ദുര്ഗ്ന്ധം വരുമ്പോള്‍ ഈസ നബി വീണ്ടും അല്ലാഹുവിനോട് ദുആ ചെയ്യും. അപ്പോള്‍ ആകാശത്ത് നിന്നും കുറെ പക്ഷികള്‍ വന്നു അവയുടെ ശരീരം കൊത്തി കൊണ്ട് പോകും.
5. സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുക.
ഈസ നബിയുടെ കാല ശേഷം യാഹ്ജാജ് എന്ന ആള്‍ ഭരിക്കും. 6 പേര്‍ ഈ ഭൂമി ഭരിക്കും. ആ സമയത്ത് വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാകും. ഈ ലോകം ഇമാം മഹ്ദി വരുന്നതിനു മുമ്പ് എങ്ങനെയാണോ ആ അവസ്ഥയിലേക്ക് തിരിച്ചു വരും. ഒരു വലിയ പെരുന്നാള്‍ ദിവസത്തില്‍ എല്ലാവരും ഇഷാ നിസ്കരിച്ചു വന്നു കിടന്നുറങ്ങും. പിറ്റേന്ന് സൂര്യന്‍ ഉദിക്കുന്ന സമയത്തില്‍ സൂര്യനെ കാണില്ല. അന്ന് ലോകം കൂരാ കൂരിരുട്ടു ആയിരിക്കും. അന്ന് പ്രകാശം ഉണ്ടാക്കുന്ന ഒരു വസ്തുവും പ്രകാശിക്കില്ല. തീ കത്തിക്കാന്‍ നോക്കിയാല്‍ കത്തില്ല. നബി[സ] പറയുന്നു മനുഷ്യര്‍ വിശന്നു നില വിളിക്കുമ്പോള്‍ 72 മണിക്കൂര്‍ കഴിഞ്ഞു സൂര്യന്‍ പടിഞ്ഞാറു നിന്നും ഉദിക്കും. സൂര്യന്‍ പടിഞ്ഞാറു നിന്ന് ഉദിച്ചാല്‍ പിന്നെ അല്ലാഹു തൌബ സ്വീകരിക്കില്ല. സൂര്യന്‍ പകുതി വരെ വന്നിട്ട് അതു തിരിച്ചു പടിഞ്ഞാറ് പോകും.

6. ദാബ്ബത്തുല്‍ അര്ള് എന്ന മൃഗം വരിക.
----------------------------------------------------------
അറഫ മൈതാനിയില്‍ ഒരു ഭൂഗമ്പം ഉണ്ടാകും. ഭൂമിയുടെ അടിയില്‍ നിന്നും ദാബ്ബത്തുല്‍ അര്ള്ു എന്ന മൃഗം പുറത്തു വരും. അതു മനുഷ്യരോട് സംസാരിക്കും. അതിന്റെ തല കാളയുടെ തലപോലെ, കണ്ണുകള്‍ പന്നിയുടെ കണ്ണുകള്‍ പോലെയായിരിക്കും. ചെവികള്‍ ആനയുടെ ചെവി ഉള്ള, മുതുക് ഒട്ടകപ്പക്ഷിയുടെ മുതുകു പോലെയുള്ള, നെഞ്ച് സിംഹത്തിന്റെ നെഞ്ച് പോലെ, നിറം പുള്ളിപ്പുലിയുടെ നിറം പോലെ., അരക്കെട്ട് പൂച്ചയുടെ അരക്കെട്ട് പോലെയുള്ള, അതിന്റെ വാല്‍ ആടിന്റെ വാല് പോലെയുള്ള, നട്ടെല്ല് കഴുതയുടെ നട്ടെല്ല് പോലെയുള്ള, രണ്ടു സന്ധികള്‍ തമ്മില്‍ 12 അടി നീളമുള്ള ഒരു മൃഗമാണ്‌ ദാബ്ബത്തുല്‍ അര്ള്ല. അതിന്റെ വലതു കയ്യില്‍ മൂസ നബിയുടെ വടി ഉണ്ടാകും, ഇടതു കയ്യില്‍ സുലൈമാന്‍ നബിയുടെ മോതിരം ഉണ്ടാകും. ആ ജീവി ഭൂമിയില്‍ മുഴുവന്‍ ചുറ്റി നടക്കും. സത്യാ വിശ്വാസിയുടെ മുഖത്ത് വടി കൊണ്ട് തടവും അപ്പോള്‍ അവരുടെ മുഖം പ്രകാശിക്കും. അല്ലാത്തവരെ കാണുമ്പോള്‍ അതു മോതിരം കൊണ്ട് തടവും അപ്പോള്‍ അവരുടെ മുഖം കറുത്ത് പോകും. അങ്ങനെ മനുഷ്യരെ രണ്ടു വിഭാഗം ആക്കി തിരിക്കും.

7. കഅബ പോളിക്കപ്പെടുക.
----------------------------------------
60000 ആളുകള്‍ കഅബ മുതല്‍ ജിദ്ദ കടലിടുക്ക് വരെ നിരന്നു നില്ക്കും . ഓരോ കല്ലും ഇളക്കി വരി വരിയായി നില്ക്കു ന്നവര്‍ ജിദ്ദ കടലിടുക്കിലേക്ക് വലിച്ചു എറിയും. കഅബയുടെ മുകളില്‍ കയറി ആദ്യത്തെ കല്ല്‌ ഇളക്കുന്ന മനുഷ്യന്‍ പൊക്കം കുറഞ്ഞ ഒരു കുള്ളനായിരിക്കും അവന്റെ കാലിന്റെ ഉപ്പുറ്റി മുമ്പോട്ടും വിരലുകള്‍ പിറകോട്ടും ആയിരിക്കും എന്നു മുഹമ്മദ്‌ മുസ്തഫ[സ]. കഅബ പൊളിച്ചാല്‍ പിന്നെ നിസ്കാരമില്ല. അവസാനമാകുമ്പോള്‍ പരസ്പരം കാണാന്‍ പറ്റാത്ത രീതിയില്‍ ഒരു കറുത്ത പുക ഈ ലോകം മുഴുവന്‍ വന്നു പൊതിയും. ആകാശം തെളിയുംപോഴേക്കും സത്യവിശ്വാസികളുടെ ജീവന്‍ പോയിരിക്കും. ഒരു വെള്ളിയാഴ്ച അല്ലാഹു ഇസ്രാഫീലിനോട് സൂര്‍ എന്ന കാഹളത്തില്‍ ഊതാന്‍ പറയും. ആദ്യം ഊതുമ്പോള്‍ ഈ ലോകം തകര്ന്നും തരിപ്പണമാകും. നബി തങ്ങള്‍ പറഞ്ഞു ഒരു വെള്ളിയാഴ്ചയാണ് ലോകം അവസാനിക്കുക.

Rabbana duas

Rabbana duas💖💖💖👇

💜💛ادعية من القرآن الكريم💛💜

1- (رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ) [البقرة/201]
💕🌈💟👑🎀
2- (رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ) [البقرة/250]
💕🌈💟👑🎀
3- (رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنتَ مَوْلاَنَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ) [البقرة/286]
💕🌈💟👑🎀
4- (رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ) [آل عمران/8]
💕🌈💟👑🎀
5- (رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ) [آل عمران/16]
💕🌈💟👑🎀
6- (رَبِّ هَبْ لِي مِن لَّدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاء) [آل عمران/38]
💕🌈💟👑🎀
7- (رَبَّنَا آمَنَّا بِمَا أَنزَلَتْ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَِ) [آل عمران/53]
💕🌈💟👑🎀
8- (ربَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وانصُرْنَا عَلَى الْقَوْمِ الْكَافِرِينَِ) [آل عمران/147]
💕🌈💟👑🎀
9- (رَبَّنَا مَا خَلَقْتَ هَذا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلإِيمَانِ أَنْ آمِنُواْ بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الأبْرَارِ رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَى رُسُلِكَ وَلاَ تُخْزِنَا يَوْمَ الْقِيَامَةِ إِنَّكَ لاَ تُخْلِفُ الْمِيعَاد ِ) [آل عمران/191.194]
💕🌈💟👑🎀
10- (رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ) [الأعراف/23]
💕🌈💟👑🎀
11- (رَبَّنَا لاَ تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ) [الأعراف/47]
💕🌈💟👑🎀
12- ( رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ) [الأعراف/126]
💕🌈💟👑🎀
13- (حَسْبِيَ اللّهُ لا إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ) [التوبة/129]
💕🌈💟👑🎀
14- (رَبَّنَا لاَ تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ) [يونس/85-86]
💕🌈💟👑🎀
15- (رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ وَإِلاَّ تَغْفِرْ لِي وَتَرْحَمْنِي أَكُن مِّنَ الْخَاسِرِينَ) [هود-47]
💕🌈💟👑🎀
16- (رَبِّ اجْعَلْنِي مُقِيمَ الصَّلاَةِ وَمِن ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاء) [إبرهيم-40]
💕🌈💟👑🎀
17- (رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ) [إبرهيم-41]
💕🌈💟👑🎀
18- (رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا) [الإسراء-80]
💕🌈💟👑🎀
19- (رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا) [الكهف/10]
💕🌈💟👑🎀
20- (رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي وَاحْلُلْ عُقْدَةً مِّن لِّسَانِي يَفْقَهُوا قَوْلِي) [طه/25-28]
💕🌈💟👑🎀
21- (رَّبِّ زِدْنِي عِلْمًا) [طه/114]
💕🌈💟👑🎀
22- (لا إِلَهَ إِلا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ) [الأنبياء/87]
💕🌈💟👑🎀
23- (رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ) [الأنبياء/89]
💕🌈💟👑🎀
24- (رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ) [المؤمنون/97-98]
،💕🌈💟👑🎀
25- (رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنتَ خَيْرُ الرَّاحِمِينَ) [المؤمنون/109]
💕🌈💟👑🎀
26 (رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ)
[المؤمنون/118] 
💕🌈💟👑🎀

ക്വിസ്



ഇസ്ലാമിക ചരിത്ര ക്വിസ് 

1. അസദുല്‍ ഉമ്മ: എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി? 
ഉ: ഹംസത്ബുന്‍ അബ്ദുല്‍ മുത്വലിബ് (റ)
2. ഇസ്ലാമില്‍  ആദ്യമായി അമ്പ് എറിഞ്ഞ സ്വഹാബി? 
ഉ: സഅദുബുന്‍ അബീ വഖാസ്‌ (റ)
3. ബദര്‍ യുദ്ധ വേളയില്‍ പ്രവാചകന്‍ വടികൊണ്ട് അണി ശരിയാക്കിയപ്പോള്‍ വേദനിച്ചെന്നും പ്രതികാരം ചെയ്യണമെന്നും പറഞ്ഞ സ്വഹാബി? 
ഉ: സവാദ് (റ)
4.ബദര്‍ യുദ്ധ വേളയില്‍ മുസ്ലിം സൈന്യം തമ്പടിച്ച സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ചസ്വഹാബി? 
ഉ: ഹുബാബ്‌ ഇബ്ന്‍ മുന്‍ദിര്‍ (റ)
5. സൂറ: മുജാദലയില്‍ "തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ" സഹാബി വനിത ആരാണ്?
ഉ: ഖസ്റജ് ഗോത്രക്കാരിയായ ഖൌല ബിന്‍ത് സ'അലബ
6.ഇമാം അബൂ ഹനീഫയെ ചാട്ടവാറു കൊണ്ടടിച്ച കൂഫയിലെ ഗവര്‍ണര്‍ ? 
ഉ: യസീദ് ഇബ്ന്‍ ഹുബൈയ്‌റ
7.ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഒരേ ഒരു സ്വഹാബി? 
ഉ: സൈദ്‌ ബിന്‍ ഹാരിസ:(റ) 
8. പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ്നിര്‍വഹിച്ചത്?
a) നാല് (ഒന്ന്, ഉംറതുല്‍ ഹുദൈബിയ്യ. രണ്ട്, ഉംറതുല്‍ ഖദാഅ്. മൂന്ന്, ജുഅ്‌റാനയില്‍ നിന്ന്. നാല്, ഹജ്ജിന്റെ കൂടെ).
9. ദുന്നൂരൈന്‍ ذُو النوُرَين  എന്ന പേരില്‍ അറിയപ്പെടുന്ന ഖലീഫ ?
a) ഖലീഫ ഉസ്മാന്‍ (റ) (നബിയുടെ രണ്ടു പെണ്മക്കളെ - റുഖിയ, ഉമ്മു കുല്സൂം - വിവാഹം ചെയ്തു.)
10. 'സൈഫുല്ലാഹ്' എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി ആരാണ് ?
a) ഖാലിദ് ഇബ്ന്‍ വലീദ് (റ).
11.ദുഃഖ വര്ഷം എന്നറിയപ്പെടുന്നത് പ്രവാചകത്വത്തിന്റെ എത്രാം വര്‍ഷമാണ്‌?
a) പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം.
12. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ദുഃഖ വര്ഷം എന്നറിയപ്പെടാന്‍ കാരണമെന്ത്?
a) നബിയുടെ ഭാര്യ ഖദീജ (റ)യും താങ്ങായിരുന്ന അബൂ ത്വാലിബും ഈ വര്ഷം മരണപ്പെട്ടു.
13. സിഹാഹുസ്സിത്ത എന്ന പേരില്‍ അറിയപ്പെടുന്ന ഹദീഥ് ഗ്രന്ഥങ്ങള്‍ ഏവ?
a). സ്വഹീഹു ബുഖാരി, സ്വഹീഹു മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, ഇബ്ന്‍ മാജ, നസായി എന്നിവ.
14. ഇമാം അബൂ ഹനീഫ (റ) ജനിച്ചത്‌ എവിടയാണ്?
a) കൂഫ
15. ഇമാം ശാഫി(റ)യുടെ പൂര്‍ണ്ണ നാമം?
a) മുഹമ്മദ്‍ ഇബിന്‍ ഇദ് റീസ്
16. ഇമാം അബൂ ഹനീഫ (റ)യുടെ പൂര്‍ണ്ണ നാമം?
a) നു'അമാന്‍ ഇബിന്‍ ഥാബിത്

സലാം പറയൽ

..........സലാം പറയൽ.........
👉 രണ്ടു പേർ അങ്ങോട്ടുമിങ്ങോട്ടും സലാം പറഞ്ഞാൽ എങ്ങനെ മടക്കും ..?
▪ഒരുമിച്ചാണ് പറഞ്ഞതെങ്കിൽ രണ്ടുപേരും മടക്കൽ നിർബന്ധവും അല്ലങ്കിൽ ആദ്യം പറഞ്ഞത് സലാമും പിന്നെ പറഞ്ഞത് മടക്കലുമായി പരികണിക്കും.. തുഹ്ഫ (9/267)
👉 ദുഹായിൽ മുഴുകിക്കൊണ്ടിരിക്കുന്നവരോട് സലാം പറയൽ സുന്നത്ത്‌ ഉണ്ടോ ..?
▪ഇല്ല ..തുഹ്ഫ (9/265)
👉 അന്യസ്ത്രീ ..പുരുഷനോട് സലാം പറയാൻ പാടുണ്ടോ ...?
▪ഇല്ല . ഹറാമാണ് .എന്നാൽ ആൾകൂട്ടത്തോട് സലാം പറയാം (തുഹ്ഫ 9/260)
👉 അന്യപുരുഷൻ പറഞ്ഞ സലാം സ്ത്രീ മടക്കാൻ പാടുണ്ടോ ..?
▪ഇല്ല ഹറാമാണ് .എന്നാൽ വൃദ്ധയായ സ്ത്രീയാണെങ്കിൽ മടക്കൽ നിർബന്ധമാണ്‌ ..(തുഹ്ഫ .9/261)
👉 വുളു എടുക്കുന്നവനോട് സലാം പറയാമോ ..?
പറയാം .. മടക്കൽ നിർബന്ധവുമാണ് (ശർവാനി 9/265)
👉 ഭക്ഷണം കഴിക്കുന്നവനോട് സലാം പറയാമോ .?
▪വായിൽ ഭക്ഷണം ഉണ്ടെങ്കിൽ സുന്നത്തില്ല . ഭക്ഷണം ഇറക്കിയതിനു ശേഷമാണെങ്കിൽ സുന്നത്തും  മടക്കൽ നിർബന്ധവുമാണ് .(തുഹ്ഫ 9/263)
👉 ഒരാൾക്ക്‌ സലാം പറഞ്ഞയക്കേണ്ടത്‌ എങ്ങനെയാണ് ..?
▪ഇന്ന ആളോട് എന്റെ അസ്സലാമു അലൈകും പറയണം ..
👉 എന്റെ സലാം പറയണം എന്ന് പറഞ്ഞാൽ പോരെ ..?
▪അങ്ങനെ പറഞ്ഞാലും മതി (തുഹ്ഫ 9/226)
👉 അപ്പോൾ ആ സലാം എത്തിച്ചു കൊടുക്കൽ നിർബന്ധമുണ്ടോ ..?
▪ഞാൻ എത്തിച്ചു കൊടുക്കാം എന്ന് വാക്കാൽ ഏറ്റെടുത്താൽ മാത്രമേ നിർബന്ധമോള്ളൂ ( തുഹ്ഫ .9/264)
👉 ഇത്തരം സലാം എങ്ങനെയാണ് മടക്കേണ്ടത് ..?
▪അലയ്ക വഅലൈഹിസ്സലാം 
👉 പുരുഷൻ അന്യസ്ത്രീയോട് സലാം പറയാമോ ..?
▪ഇല്ല .കരാഹത്താണ് . എന്നാൽ കണ്ടാൽ ആശിക്കപ്പെടാത്ത . വ്യദ്ധ കളോട് സലാം പറയാം ..
👉 പറഞ്ഞ സലാം കേട്ടില്ലെങ്കിൽ മടക്കേണ്ടതുണ്ടോ ..?
▪ഇല്ല 
👉 പ്രസംഗിക്കുകയോ മറ്റോ ചെയ്യുമ്പോൾ ആദ്യം സലാം പറയുകയാണോ അതോ ഹംദും സ്വലാത്തും കൊണ്ട് തുടങ്ങി പിന്നെ സലാം പറയുകയാണോ വേണ്ടത്.?
▪ആദ്യം സലാം പിന്നെ കലാം .ഇതാണ് സുന്നത്ത്‌ 
👉 കത്തിലും  മറ്റും എഴുതി അഴക്കുന്ന സലാം മടക്കേണ്ടതുണ്ടോ ..?
▪ഉണ്ട് . മറുപടി എഴുതുമ്പോൾ എഴുതുകയോ .. അല്ലെങ്കിൽ പറയുകയോ ചെയ്തു കൊണ്ട് സലാം മടക്കണം (ഫത്‌ഹുൽ മുഈൻ 464, അദ്കാർ 37)
👉 മുസ്ലിംകളും അമുസ്ലിമ്കളുമുളള ആൾകൂട്ടത്തിലേക്ക് കയറി വന്നാൽ സലാം പറയൽ നമുക്ക് സുന്നത്തുണ്ടോ .?
▪ഉണ്ട് .അവരിലെ മുസ്ലിംകളെ കരുതുകയും വേണം (അദ്കാർ 277)
👉 മുബൈലിൽ പറയുന്ന സലാം മടക്കേണ്ടതുണ്ടോ .?
▪ഉണ്ട് 
👉നിസ്കരിക്കാത്തവരോട് സലാം പറയൽ സുന്നത്തുണ്ടോ .?
▪ഇല്ല

الله أعلم 

എല്ലാരും മോഹിക്കുന്ന സുന്ദരി

വിവാഹ പ്രായമെത്തിനില്‍ക്കുന്ന മകന്‍ പിതാവിനോട്: “ ഇന്ന് ഞാന്‍ അതി സുന്ദരിയായ ഒരു പെണ്‍കുട്ടിയെ  കണ്ടു. എനിക്കവളെ വിവാഹംകഴിച്ചു തരണം” പിതാവ്: “അതിനെന്താ ഞാന്‍  ഇപ്പോള്‍ തന്നെ റെഡി. പക്ഷെ എനിക്ക് പെണ്ണിനെ ഒന്ന് കാണണം” അവര്‍ രണ്ട് പേരും യാത്രയായി. പെണ്ണിനെ കണ്ട മാത്രയില്‍ പിതാവ് അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചു പോയി. പിതാവ് മകനോട്‌ പറഞ്ഞു: “മകനേ... ഇത്രയും ഭംഗിയും അംഗലാവണ്യവുമുള്ള ഒരു യുവതിയെ വിവാഹം കഴിക്കാന്‍ ജീവിതത്തില്‍ ഏറെ പരിചയ സമ്പത്തുള്ള ഒരാള്‍ക്കേ സാധിക്കുകയൊള്ളൂ. അതിനാല്‍ നിന്നെക്കാള്‍ ഈ പെണ്ണിനെ വിവാഹം കഴിക്കാന്‍ അര്‍ഹതപ്പെട്ടവന്‍ ഞാനാണ്‌ “ മകന്‍ വിട്ട് കൊടുക്കാന്‍ തയ്യാറായില്ല. അങ്ങിനെ അവര്‍ രണ്ട് പേരും കുറെ നേരം തര്‍ക്കത്തില്‍ ഏര്‍പ്പെടു. കുറെ കഴിഞ്ഞപ്പോള്‍ പിതാവ് പറഞ്ഞു: “ശരി നമുക്ക് പോലീസ് സ്റ്റേഷനിലേക്ക് പോകാം.  നമ്മുടെ തര്‍ക്കം അവിടെ വെച്ച് തീര്‍ക്കാം.” പോലീസ് മേധാവിയോട്‌ കാര്യങ്ങള്‍ വിസ്തരിച്ചപ്പോള്‍ പെണ്ണിനെ ഇഷ്ടം അറിഞ്ഞതിനു ശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങിനെ പെണ്ണിനെ കൊണ്ടു വരുവാന്‍ കല്‍പ്പിച്ചു. യുവതി  മേധാവിയുടെ മുറിയിലേക്ക് കയറിയപ്പോള്‍ തന്നെ അദ്ദേഹം മൂക്കത്ത് വിരല്‍ വെച്ച് ഇരുന്ന് പോയി.കുറച്ച് കഴിഞ്ഞപ്പോള്‍ മേധാവി പിതാവിനോടും മകനോടും പറഞ്ഞു: “ഇമ്മാതിരി പെണ്ണിന് നിങ്ങളെപ്പോലെയുള്ള വരൊന്നും ശരിയാകില്ല. എന്നെ പോലെയുള്ള ഒരാള്‍ക്ക്  മാത്രമേ ഇവളുടെ ഭര്‍ത്താവാകാന്‍ യോഗ്യതയോള്ളൂ” അവര്‍ മൂന്ന് പേരുടെയും തര്‍ക്കം ദിവസങ്ങളോളം നീണ്ട് പോയപ്പോള്‍ പ്രശനപരിഹാരത്തിന്ന് മന്ത്രി ഇടപെട്ടു. പെണ്ണിന്‍റെ അഭിപ്രായം ചോദിക്കാതെ നീതിയുക്തമായ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയില്ലെന്നു കണ്ടെത്തിയ മന്ത്രി പെണ്ണിനെയും കൂട്ടിക്കൊണ്ടു വരണമെന്ന് പ്രത്യേകം ഉണര്‍ത്തി. മന്ത്രിയുടെ ചേമ്പറിലേക്ക് കടന്നപ്പോള്‍ തന്നെ മന്ത്രിയുടെ കണ്ണ് ആ യുവതിയുടെ മുഖത്ത് തറച്ചിരുന്നു. കുറച്ച് നേരം മൗനിയായി ഇരുന്നതിനു ശേഷം മന്ത്രി ഇങ്ങിനെ പറഞ്ഞു: “ഇത്രയും മൊഞ്ചും ആഭിജാത്യവും മുള്ള ഒരു പെണ്ണിനെ വേള്‍ക്കാന്‍ ഈ രാജ്യത്തെ മന്ത്രി എന്ന നിലയില്‍ ഞാനാണ് വളരെ യോഗ്യന്‍” തര്‍ക്കക്കാര്‍ ദിനേന വര്‍ധിച്ചു വന്നപ്പോള്‍ രാജ്യത്തെ മുഖ്യ പ്രശ്നങ്ങളില്‍ ഒന്നായി പെണ് തര്‍ക്കം. ഇത് രാജാവിന്‍റെ ചെവിയിലുമെത്തി. തര്‍ക്കത്തിലെ പ്രഥമര്‍ എന്നനിലയില്‍ മന്ത്രിയെയും പോലീസ്മേധാവിയേയും പിതാവിനെയും മകനെയും കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. ക്ഷമയോടെ നാലു പേരുടെയും കാര്യങ്ങള്‍ കേട്ടതിന്നു ശേഷം യുവതിക്ക് ആരോടാണോ കൂടുതല്‍ ഇഷ്ടം അവര്‍ക്ക് അവളെ വിവാഹം കഴിക്കാമെന്ന് രാജാവ്‌ തീരുമാനിച്ചു. അങ്ങിനെ യുവതിയെ ഹാജരാക്കുവാന്‍ കൊട്ടാരത്തില്‍ നിന്ന് വാഹനമയച്ചു. അതി വിശിഷ്ടമായ ഉടയാടകളുമണിഞ്ഞ്‌ കൊട്ടരാമുറ്റത്ത് യുവതി വന്നിറങ്ങിയപ്പോള്‍ രാജാവും പരിവാരങ്ങളും സ്തബ്ധരായി. ഏറെ നേരം സിംഹാസനത്തിന്‍റെ കൈപിടിയില്‍ തലചായ്ച്ചു നിന്ന രാജാവ്‌ തലയുയര്‍ത്തി ഇങ്ങിനെ പ്രഖ്യാപിച്ചു: “എല്ലാവരും പിരിഞ്ഞുപോയി കൊള്‍ക. ഞാന്‍ വിചാരിച്ചത് ഒരു സാധാരണക്കാരി പെണ്ണിന്ന് വേണ്ടിയാണു നിങ്ങള്‍ തര്‍ക്കിക്കുന്നതെന്നാണ്. ഇവള്‍ ഒരു അസാധാരണ യുവതിയാണ് ഈ രാജ്യത്തെ ഭരണാധികാരി എന്ന നിലയില്‍ ഞാന്‍ മാത്രമേ ഇവളുടെ ഭര്‍ത്താവാകാന്‍ യോഗ്യത നേടിയവനായി ഈ രാജ്യത്തൊള്ളൂ” പക്ഷെ രാജകല്പ്പന ആരും ചെവികൊണ്ടില്ല.  ദര്‍ബാറില്‍ അങ്ങിങ്ങായി അപശബ്ദങ്ങള്‍ ഉയര്‍ന്ന് കേട്ടു. കൂടിയവര്‍ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റുനിന്നു ഉച്ചത്തില്‍ സംസാരിക്കാന്‍ ആരംഭിച്ചു. ഒരു കലാപത്തിന്‍റെ വക്കില്‍ എത്തി നില്‍ക്കുന്ന സദസ്സില്‍ അത് വരെ ഒരു അക്ഷരം ഉരിയാടാതെ നിന്ന ആ മൊഞ്ചത്തിയായ യുവതി തന്‍റെ മധുരിതമായ ശബ്ദത്തില്‍ ഇങ്ങിനെ പറഞ്ഞു: “എന്‍റെ പേരില്‍ നിങ്ങള്‍ കലാപത്തിന്നൊരുങ്ങേണ്ടതില്ല. എല്ലാവര്‍ക്കുമായി ഞാന്‍ ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ പോവുകയാണ്. ഞാന്‍ നിങ്ങളുടെ മുമ്പില്‍ ഓടും. ആര്‍ക്കാണോ എന്നെ ആദ്യം തൊടാന്‍ കഴിയുന്നത്‌ അവര്‍ക്കെന്നെ വിവാഹം കഴിക്കാം”. എല്ലാവരും ആ സുന്ദരിയായ യുവതിയുടെ തീരുമാനം അംഗീകരിച്ചു. യുവതി ഓടാന്‍ ആരംഭിച്ചു. എല്ലാവരും അവളുടെ പിന്നില്‍ ഓടാന്‍ തുടങ്ങി. മുന്നില്‍ എത്തുന്നവരൊക്കെ യുവതിയുടെ പിന്നില്‍ രൂപപ്പെടുന്ന കുഴിയിലേക്ക് വീണുകൊണ്ടിരുന്നു. കുഴിയുടെ അപ്പുറത്ത് നിന്ന് വീണ്കിടക്കുന്നവരോട് യുവതി ഇങ്ങനെ പറഞ്ഞു: “വിഢികളായ മനുഷ്യരെ ഞാനാണ്‌ സുന്ദരമായ ഈ ദുനിയാവ്. അശ്രദ്ധമായി നിങ്ങളെല്ലാം എന്‍റെ പിന്നില്‍ ഓടി കൊണ്ടിരിക്കയാണ്. അവസാനം ഖബര്‍ ആകുന്ന ഈ കുഴിയില്‍ വീഴുന്നത് വരെ. എത്ര വേഗത്തില്‍ നിങ്ങള്‍ ഓടിയാലും എന്നെ പ്രാഭിക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധ്യമല്ല!”

ഒരു അറബി കഥയുടെ വിവര്‍ത്തനം: ഹംസ മേപ്പാടി

പപ്പായ

പണ്ടുമുതലെ എന്നുവച്ചാല്‍ പറങ്കികള്‍ കേരളത്തില്‍ എത്തിയ കാലത്തോളം പഴക്കമുണ്ട് പപ്പായക്ക്. മനുഷ്യ ശരീരത്തിലെ കൃമികളെ നീക്കം ചെയ്യാന്‍ പപ്പായയ്ക്ക് കഴിയുമെന്നതിനാല്‍ നമ്മുടെ നാട്ടിലെ നാട്ടുവൈദ്യം അറിയുന്നവര്‍ വീട്ടുവളപ്പില്‍ പപ്പായ നട്ടുവളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ കൃമികളെ കൊല്ലാന്‍ മാത്രമല്ല പ്രമേഹ രോഗികള്‍ക്കും കണ്‍‌കണ്ട പഴമാണ് പപ്പായ.  നാരുകളുടെ ആധിക്യവും ശരീരത്തിലെ പഞ്ചസാര നിയന്ത്രണവും മുള്ള പപ്പായയുടെ കഴിവ് പണ്ടേ ശാസ്ത്ര ഗവേഷണങ്ങള്‍ തെളിയിച്ചതാണ്. എന്നാല്‍ അധികം പഴുക്കാത്ത പപ്പായ വേണം കഴിക്കാനെന്നുമാത്രം. അതേ സമയം പ്രമേഹ രോഗികള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കിയിരിക്കയാണ് പപ്പായ. ശരീരത്തില്‍ നൈട്രിക് ഓക്സൈഡിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പപ്പായയ്ക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍. നൈട്രിക്ക് ഓക്സൈഡ് ശരിരത്തില്‍ രക്ത ചംക്രമണം പുഷ്ടിപ്പെടുത്തുകയും രക്തത്തിലെ ചത്ത കോശങ്ങളെയും പുറത്തുനിന്നും വന്ന അന്യ കൃമികീടങ്ങളെയും നശിപ്പിക്കുന്നതിനും സഹായിക്കുന്നതാണ്. പ്രമേഹ രോഗികളില്‍ നൈട്രിക്ക് ഓക്സൈഡിന്റെ കുറവ് വല്ലാതെ കഷ്ടപ്പെടുത്തുന്നത് പ്രമേഹ രോഗികളേയാണ്. പ്രമേഹരോഗികളില്‍ വൃണങ്ങള്‍ മുലമുണ്ടാകുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. പ്രമേഹബാധിതരില്‍ 25 ശതമാനം രോഗികള്‍ക്ക് കാലിന്റെ ഉപ്പൂറ്റി ഭാഗത്തില്‍ വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തിലുള്ള വൃണങ്ങള്‍ പലപ്പോഴും ഉണങ്ങാന്‍ സമയമെടുക്കുകയും ചെയ്യും. വ്യായാമം പാടെ അവഗണിക്കുന്നവരില്‍ രക്തചംക്രമണം തടസപ്പെടുന്നു. തന്മൂലം പലപ്പോഴും രോഗം വന്ന കല്‍പാത്തി മുറിച്ചു മാറ്റേണ്ട അവസ്ഥയില്‍ ചെന്നെത്തുന്നു. എന്നാല്‍ ഇത്തരം അവസ്ഥ ഒഴിവാക്കാന്‍ പപ്പായയ്ക്ക് കഴിയും. ജപ്പാനിലെ ഒസടോ ഗവേഷണ കേന്ദ്രത്തില്‍  എലികളില്‍ കൃത്രിമമായി സൃഷ്ടിച്ച വ്രണങ്ങളില്‍ പുളിപ്പിച്ച പപ്പായ സത്ത് ഉപയോഗിച്ചപ്പോള്‍ അത്ഭുതകരമായ രീതിയില്‍ വൃണങ്ങള്‍ ഉണങ്ങുന്നതായി കണ്ടെത്തി. എറിക് കോല്ലര്‍ഡും സാശ്വതി റോയിയും ആണ് ഗവേഷണത്തിന് ചുക്കാന്‍ പിടിച്ചത് .പപ്പായ പേസ്റ്റ് ഉപയോഗിച്ചപ്പോള്‍ നൈട്രിക്ക് ഓക്സൈഡിന്റെ അഭാവം പരിഹരിക്കപ്പെടുകയും മുറിവ് ഉണങ്ങുകയും ചെയ്തു

പ്രമേഹം


കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വര്‍ദ്ധിക്കുന്നു എന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കേയാണ് ഈ വര്‍ഷത്തെ അന്താരഷ്ട്ര പ്രമേഹദിനം കടന്നുപോയത്. ജീവിത ശൈലി രോഗങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രോഗമാണ് പ്രമേഹം. അല്‍പ്പം ചിലകാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചു നോക്കിയാല്‍ വരാതിരിക്കാനും വന്നവര്‍ക്ക് ദീര്‍ഘായുസൊടെ ജീവിക്കുവാനും സാധിക്കാവുന്നതാണ്. അതിനായി ഇതാ ചില നിര്‍ദ്ദേശങ്ങള്‍. 'ആരോഗ്യപൂര്‍ണമായ പ്രഭാതഭക്ഷണം' എന്നതാണ് ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്റെ ഈ വര്‍ഷത്തെ പ്രമേഹദിന വിഷയം.  പ്രമേഹരോഗം വരാതിരിക്കാന്‍ ഏറ്റവും അത്യന്താപേക്ഷിതമായി ചെയ്യേണ്ടത് പ്രഭാത ഭക്ഷണം മറക്കാതിരിക്കുക എന്നതാണ്. എന്തെങ്കിലും രാവിലെ കഴിച്ചല്‍ പോര പിന്നെയൊ സമീകൃതവും ആരോഗ്യ ദായകവുമായ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. നിങ്ങള്‍ക്കറിയാമോ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് ശരീരഭാരം 30% വരെ കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലോകത്ത് ഉണ്ടാകുന്ന 80% ടൈപ്പ് 2 പ്രമേഹവും അമിതവണ്ണവും ശരീര ഭാരത്തിലെ വര്‍ദ്ധനവുമാണ് കാരണമായി ഭവിക്കുന്നത്. അതായത് കൊഴുപ്പടിഞ്ഞ ശരീരമുള്ളവര്‍ക്ക്. അതുകൊണ്ട് ശരീരഭാരം ആവശ്യത്തില്‍ അധികാമാകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. അമിതമായാല്‍ അമൃതും വിഷമാണല്ലൊ. ശരീര ഭാരം കുറയ്ക്കാന്‍ വ്യായാമം അത്യന്താപേക്ഷിതമാണ്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ല. പ്രഭാത ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക എന്നതാണ് പ്രാധാന്യം. ശരീരഭാരം കുറച്ചാല്‍ ടൈപ്പ് 2 പ്രമേഹവും തടയാം. പ്രഭാത ഭക്ഷനത്തില്‍ നിന്ന് മാസത്തിനെ ഒഴിവാക്കി നിര്‍ത്തുന്നതാണ് നല്ലത്. കേരളീയ ഭക്ഷണമായ ഇഡ്ഡലി, ദോശ, പുട്ട് എന്നിവ പ്രഭാത ഭക്ഷണമായി ഉപയോഗിക്കാം. ഒപ്പം ചെറിയ പാത്രം നിറയെ പച്ചക്കറികള്‍, കുറച്ചു പഴങ്ങള്‍. ഇവകൂടിയായാല്‍ സമീകൃതക്ക് ആഹാരമായി. പ്രഭാത ഭക്ഷണം പ്രമേഹരോഗ നിയന്ത്രണത്തിനു മാത്രമല്ല തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണ് എന്നുകൂടി അറിഞ്ഞിരിക്കുക. പ്രഭാതഭക്ഷണത്തിനു ശേഷമുള്ള എല്ലാ ഭക്ഷണവും അളവു കുറച്ചു കൃത്യസമയത്ത് കൃത്യ ഇടവേളകളില്‍ കഴിക്കുക. ചോറു കുറവും കറി കൂടുതലും കഴിക്കാം. എന്നാല്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് ബേക്കറി പലഹാരങ്ങള്‍, വറുത്തതും പൊരിച്ചതുമായവ, സോഫ്റ്റ്ഡ്രിങ്ക്സ്, കൃത്രിമമധുരം, മദ്യം എന്നിവ. പച്ചക്കറികളും പഴങ്ങളും സ്വയം കൃഷിചെയ്ത് ഒരുക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്. കീടനാശിനി മുക്തമായ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും മാത്രമാകട്ടെ നമ്മുടെ അടുക്കളകളില്‍ സ്ഥാനമുണ്ടാകേണ്ടത്.കുട്ടികള്‍, പ്രത്യേകിച്ച് കൌമാരക്കാര്‍ കളികള്‍ക്കും വ്യായാമത്തിനും സമയം കണ്ടെത്തണം. വിദ്യാലയങ്ങളില്‍ ദിവസവും വ്യായാമം നിര്‍ബന്ധമാക്കണം. 15- 20 പ്രായക്കാരിലെ ടൈപ്പ് 2 പ്രമേഹം കൂടുന്നതിനു കാരണം അമിതഭക്ഷണവും വ്യായാമക്കുറവുമാണ് എന്നറിയുക. കേരളത്തില്‍ 44 ശതമാനത്തിലേറെ സ്ത്രീകള്‍ക്കും അരവണ്ണം കൂടുതലാണ് ഇതാണു ടൈപ്പ് 2 പ്രമേഹത്തിനു പ്രധാനകാരണം. അശാസ്ത്രീയമായ പ്രസവാനന്തര ശുശ്രൂഷ, വ്യായാമക്കുറവ്, ഗര്‍ഭിണികള്‍ക്ക് ആവശ്യത്തിലേറെ ആഹാരം കൊടുക്കുന്ന പ്രവണത തുടങ്ങിയവയാണു കാരണം. രോഗത്തെ ഗൌനിക്കാത്തതു മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന അനുബന്ധപ്രശ്നങ്ങളും കൂടുതല്‍.ഇത്രയുമായാല്‍ പ്രമേഹം വരാതെ നോക്കാന്‍ നമ്മെക്കൊണ്ടാകും. ഇനി പ്രമേഹം വന്നവര്‍ ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ല. ഇത്തരക്കാര്‍ പഴച്ചാറ് കുടിക്കുന്നത് നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ഇതില്‍ പഞ്ചസാര കൂടുതലും നാരു കുറവുമാണ്. വിദഗ്ധരുടെ ഉപദേശമനുസരിച്ചേ കഴിക്കുന്ന പഴത്തിന്റെ അളവ് നിശ്ചയിക്കാവൂ. തുടക്കത്തിലേ കണ്ടെത്തിയാല്‍ പ്രമേഹത്തെ പൂര്‍ണമായും മാറ്റുന്ന മരുന്നുകള്‍ ലഭ്യമാണ്. പ്രമേഹം വിവാഹബന്ധത്തിനും പ്രസവത്തിനും തടസ്സമല്ല. പ്രമേഹ ചികില്‍സ ശാസ്ത്രീയമായും കൃത്യമായും നടത്തിയാല്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. ഇനി പറയുന്ന കാര്യങ്ങള്‍ പ്രമേഹരോഗികള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ് കല്‍പ്പനകള്‍ എന്നുതന്നെ പറയാം. 1. പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും അരമണിക്കൂറെങ്കിലും നടക്കണം. പ്രമേഹരോഗികള്‍ ഒരിക്കലും നടപ്പ് മുടക്കരുത്. 2. പ്രമേഹ രോഗികള്‍ ഏഴുമണിക്കൂറെങ്കിലും ഉറങ്ങണം 3. മാനസിക സമ്മര്‍ദം പരമാവധി കുറയ്ക്കണം. അനാവശ്യ ദേഷ്യം പ്രമേഹത്തെ കൂടുതല്‍ അപകടകരമാക്കും. 4. ഏതുപ്രായക്കാരാണെങ്കിലും രോഗം രഹസ്യമായി വയ്ക്കരുത്. 5. കൃത്യമായി രക്തപരിശോധന നടത്തുക, ചികില്‍സിക്കുക. തീന്‍മേശയില്‍ പ്രമേഹരോഗിക്ക് ഒരു ഭക്ഷണവും മറ്റുള്ളവര്‍ക്കു മറ്റൊന്നും വേണ്ട, എല്ലാവര്‍ക്കും സ്വീകാര്യമായ ആരോഗ്യഭക്ഷണം ശീലമാക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത സുരക്ഷിത ഔഷധങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. പണമില്ലാത്തവര്‍ക്കു പോലും രാജ്യാന്തര മാനദണ്ഡമനുസരിച്ചുള്ള ഫലപ്രദചികില്‍സ ഉറപ്പാക്കാന്‍ കഴിയും. ചെലവ് കൂടുതല്‍ പ്രമേഹചികില്‍സയ്ക്കല്ല, അനുബന്ധ രോഗങ്ങള്‍ ചികില്‍സിക്കുന്നതിനാണ്

സംസം വെള്ളം

ഏറ്റവും ശ്രേഷ്ഠമായ വെള്ളമാണ് സംസം നബി(സ്വ) പറഞ്ഞു; “സംസം ജിബ് രീല്‍ (അ ) ന്‍റെ    ചവിട്ടുകൊണ്ട് പ്രവഹിച്ചതും ഇസ്മാഈല്‍ നബി(അ) കുടിച്ചിരുന്നതുമാണ്
 ഉറവ ഒലിച്ചപ്പോള്‍ മഹതി ഹാജര്‍ (റ ) വെള്ളം നില്‍ക്കാന്‍ വേണ്ടി സംസം എന്ന് പറഞ്ഞു അങ്ങനെ വെള്ളം ഒരുമിച്ച് കൂടി ഇത് കൊണ്ട് ഈ പേര്‍ പറയുന്നു  വേറെയും ചില പേരുകള്‍ ഇതിനുണ്ട് .അതികരിച്ച വെള്ളം ഉള്ളതിനാലും സംസം എന്ന് പറയപ്പെടുന്നു .
((يرحم الله أم إسماعيل لو لم تغرف من الماء لكانت زمزم عيناً معيناً)) يعني - ظاهرا جاريا على وجه الأرض
പ്രവാചകര്‍(സ) അരുള്‍ ചെയ്തു. ‘ഇസ്മായില്‍ (അ) ന്‍റെ ഉമ്മക്ക്  അല്ലഹു കരുണ ചെയ്യട്ടെ. അവര്‍ ആ ജലപ്രവാഹം തടുത്തുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഇവിടെ പരന്നൊഴുകുന്ന ഒരു പുഴ തന്നെ സംജാതമാകുമായിരുന്നു’ അഥവാ ഭൂമി മുഴുക്കെ ഒലിക്കുമായിരുന്നു.
സംസം വെള്ളത്തിന്‍റെ  പുണ്യങ്ങള്‍ വിവരിച്ചുകൊണ്ടുള്ള നിരവധി ഹദീസുകളുണ്ട്. നബി  (സ്വ) പറയുന്നു
و فقد روي عن جابر بن عبدالله رضي الله عنهما: قال سمعت رسول الله يقول: ((ماء زمزم لما شرب له)).أخرجه الإمام احمد ابن ماجه و صححه الحافظ ابن حجر.
ജാബിര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് “സംസം എന്തുദ്ദേശ്യത്തോടുകൂടി കുടിക്കുന്നുവോ അതിനുള്ളതാണ്" ദുന്യാവിന്‍റെ കാര്യമായാലും ആഖിറത്തിന്‍റെ ഉദ്ധേശമായാലും അതൊക്കെ നിറവേറാന്‍ മതിയാകുമെന്ന്‍ മഹാന്‍മാര്‍ വിശദീകരിക്കുന്നു . സ്വഹബാക്കളില്‍ ചിലര്‍ ദോഷങ്ങള്‍ പൊറുക്കാന്‍ വേണ്ടി ഉദ്ദേശിച്ച് കുടിക്കാറുണ്ടായിരുന്നുവെന്ന് കാണാം .ശാരീരിക അസുഖങ്ങക്കും മാനസിക രോഗങ്ങള്‍ക്കും ശിഫയാണ് സംസം 
عن ابن عباس -رضي الله عنهما- قال: قال رسول الله -صلى الله عليه وسلم-: "خير ماء على وجه الأرض ماء زمزم، فيه طعام الطعم، وشفاء السقم" الطبراني
 وطعام طعم، أي يشبع الإنسان من مائها إذا شرب، كما يشبع من الطعام إذا أكله
“ ഭൂമിയിലുള്ള  ഏറ്റവും നല്ല വെള്ളമാണ് സംസം , രോഗശമനത്തിനായി കുടിച്ചാല്‍ അല്ലാഹു ശിഫ നല്‍കും.  വിശപ്പ് തീരാനുദ്ദേശിച്ചു കുടിച്ചാല്‍ അല്ലാഹു വിശപ്പുതീര്‍ക്കും’ ഭക്ഷണം കഴിച്ചാല്‍ വിഷപ്പടങ്ങുന്നത് പോലെ സംസം കുടിച്ചാലും വിഷപ്പടങ്ങും ഹാജര്‍ ബീവിയുടെയും മകന്‍റെയും പാനീയവും ഭക്ഷണവും അതായിരുന്നല്ലോ .എന്നാല്‍ നബി (സ്വ )യുടെ തിരു കൈകളിലെ വിരളുകളില്‍ കൂടി നിര്‍ഗളിച്ച വെള്ളത്തിന് സംസമിനെക്കാളും ശ്രേഷ്ടത ഉണ്ട് 
وفي صحيح مسلم حين جاء أبو ذر رضي الله عنه إلى مكة ودخل الحرم و بقي ثلاثين يوماً قال له صلى الله عليه وسلم : متى كنت هنا؟ قال: قلت لقد كنت هنا منذ ثلاثين بين ليلة و يوم، قال: فمن كان يطعمك؟ قال: قلت: ما كان لي طعام إلا ماء زمزم، فسمنت حتى تكسرت عكن بطني، وما أجد على كبدي سخفة جوع، قال: إنها مباركة إنها طعام طعم
മഹാനായ അബൂ ദര്ര്‍ (റ ) മക്ക ഹറമില്‍ മുപ്പത്‌ ദിവസം താമസിക്കുകയുണ്ടായി ഈ ദിവസങ്ങളില്‍  അദേഹത്തിന്‍റെ ഭക്ഷണത്തെ കുറിച്ച് തിരുനബി (സ്വ) അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ മഹാന്‍ പറഞ്ഞത്‌ എനിക്ക് ഭക്ഷണമായി സംസം മാത്രമാണ്ഉണ്ടായിരുന്നത് ,വിശന്ന്‍ മേലിയാതെ ,എന്‍റെ ഒട്ടിയ വയറിന്‍റെ മടക്കുകള്‍ നിവര്‍ന്ന് ശരീരം നന്നായി അപ്പോള്‍ നബി(സ്വ) പറഞ്ഞു നിക്ഷയം സംസം ബര്‍ക്കത്താക്കപ്പെട്ട ഭക്ഷണമാണ് .
സത്യവിശ്വാസി സംസം വയറുനിറയെ കുടിക്കുമെന്നും കപടന്മാര്‍ കുറച്ചുമാത്രം കുടിച്ച് മതിയാക്കുമെന്നും നബി(സ്വ) പറഞ്ഞിരിക്കുന്നു. 
وعن عائشة رضي الله عنها قالت: "كان رسول الله -صلى الله عليه وسلم يحمل ماء زمزم في الأداوى والقِرب، وكان يصب على المرضى ويسقيهم" رواه الترمذي والبخاري
ആഇശ(റ) വിവരിക്കുന്നു "റസൂല്‍(സ്വ) തോല്‍പ്പാത്രങ്ങളിലും മറ്റും സംസം നിറച്ച് കൊണ്ടുപോവുകയും അതില്‍നിന്ന് രോഗികളുടെ മേല്‍ ഒഴിക്കുകയും കുടിപ്പിക്കുകയും ചെയ്തിരുന്നു" (തുര്‍മുദി,ബുഖാരി )
നബി (സ്വ ) സാധാരണ മനുഷ്യന്‍ മാത്രമാണ് എന്ന് പറയുന്നവര്‍ സംസം  ദാഹ ശമനത്തിന് കുടിക്കുന്നതിലുപരി പ്രത്യേകതകളൊന്നും കല്‍പ്പിക്കുന്നില്ല . ജന കോടികള്‍ ഹജ്ജും ഉംറയും കഴിഞ്ഞു നാട്ടിലേക്ക്‌ തിരിക്കുമ്പോള്‍ ബര്‍ക്കത്തിന് വേണ്ടി സംസം കൊണ്ട് പോകുന്നു, ഈ കൂട്ടര്‍ അതിനും എതിര്‍ക്കുന്നു സംസം വെള്ളത്തിന്‍റെ ശ്രേഷ്ടത നിഷേധിക്കുകയാണവര്‍ ഹാജറ ബീവിക്കും ഇസ്മായില്‍ നബിക്കും കുടിക്കാനും കുളിക്കാനും മലമൂത്രവിസര്‍ജ്ജനവും മറ്റും ശുദ്ധിയാക്കാനും അള്ളാഹു അത്ഭുതകരമായി നല്‍കിയതാണ്‌ അതിലുപരി അതിന് പ്രത്യേകതകള്‍ ഒന്നുമില്ലെന്നാണ് അവര്‍ പറയുന്നത്  ഇതിന്‍റെ ശ്രേഷ്ടത വിവരിക്കുന്ന സ്വഹീഹായ ഒരു ഹദീസ്‌ മാത്രമാണ് ഉള്ളുവെന്നാണ് അവരുടെ വാദം .
ഓരോ തവണയുടെയും ആദ്യം ബിസ്മിയും ഇടക്ക് ദുആയും   ഒടുവില്‍ ഹംദും ചൊല്ലുക. അല്‍പ്പം തലയില്‍ ഒഴിക്കുക, നെഞ്ചും മുഖവും കഴുകുക

ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു

എന്താണ് മരണം..? സയന്‍സിനു ഇന്നേ വരെ വ്യക്തമായ ഉത്തരമില്ല.

പണ്ട് ജൂത പണ്ഡിതന്മാര്‍ നബിയോട് ചോദിച്ചു

''നബിയെ എന്താണ് ആത്മാവ്..?''

നബി ﷺ പറഞ്ഞു ''എനിക്കറിയില്ല..''

പിന്നീട് ഖുര്‍ ആന്‍ അവതരിച്ചു

'' നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അതിനെ പറ്റിയുള്ള അറിവ് അല്‍പമല്ലാതെ മനുഷ്യര്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.''

(Qur-an 17/85)

അതായതു ആത്മാവ് എന്നത് അല്ലാഹുവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് സാരം..

ആദ്യ മനുഷ്യന്‍ ആദമിലേക്കു '' അള്ളാഹു തന്നില്‍ നിന്നുള്ള ആത്മാവ് ഊതി'' എന്ന് ഖുര്‍ ആന്‍ പറയുന്നു... 

''ഊതുക'' എന്നത് ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവല്ലോ.. 
അത് കൊണ്ടാണ് ശ്വാസം
അധിക നേരം പിടിച്ചു നില്‍ക്കാന്‍ ആര്‍ക്കും സാധിക്കാത്തത്.. 

ശ്വാസം നിലച്ചുള്ള മരണം വളരെ വേഗം സംഭവിക്കുന്ന ഒന്നാകുന്നതിന്‍റെ പിന്നിലെ രഹസ്യവും അത് തന്നെ..

ഉറക്കം എന്നത് താല്‍ക്കാലിക മരണമാണെന്ന് 
ഖുര്‍ ആന്‍ പറയുന്നു..
ഉറക്കത്തില്‍ മരണപ്പെടുന്നതിനെ പറ്റിയും വ്യക്തമാക്കുന്നു..

 ''ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു..
മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. 
എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം
വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. 
മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇതില്‍
ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.'' 
(Qur-an 39/42)

എല്ലാ മരണവും നാം മറക്കുകയാണ്.. എത്ര പേര്‍ 
നമ്മുടെ കുടും ബത്തില്‍ , സുഹൃത്തുക്കളില്‍ ,തന്നെ മരിച്ചു..? അവര്‍ ഇപ്പൊ മരണം എന്തെന്ന് 
അറിഞ്ഞു.. ദൈവം എന്തെന്ന് അറിഞ്ഞു.. 
നാളെ നമ്മളും അറിയും... ആഘോഷങ്ങള്‍ നിറഞ്ഞ 
ഭൂമിയെ നാം കാണുന്നുള്ളൂ.. മണ്ണിനടിയില്‍ 
കിടക്കുന്ന വരെ നാം ഓര്‍ക്കുന്നില്ല...

നബി ഒരിക്കല്‍ ബാലനായ അനസിനോട് പറഞ്ഞു

'' മകനെ, നീ അല്ലാഹുവിനെ സൂക്ഷിക്കുക, 
എങ്കില്‍ ഒരു വഴികാട്ടിയായി അവന്‍ നിനക്ക് മുന്നിലുണ്ടാകും... രാവിലെയായാല്‍ നീ രാത്രി പ്രതീക്ഷിക്കരുത്... രാത്രിയായാല്‍ പകലും.. 
നിന്‍റെ ഈ ജീവിതത്തില്‍ നീ പരലോകത്തിന് 
വേണ്ടി കരുതിവെക്കുക..''

മരണം കഠിനമായ വേദനയാണ്.. പണ്ഡിതന്മാര്‍ 
പറയുന്നത് പ്രസവ വേദന മരണ വേദനയുടെ 
നാല്‍പ്പതില്‍ ഒരംശം മാത്രമാണെന്നാണ്..

മരണമടുത്ത മനുഷ്യന് മരണത്തിന്‍റെ മാലാഖ 
വരുന്നത് കാണുമ്പോള്‍ ''ഇതെന്തു കാഴ്ച'' 
എന്നാണു ആദ്യം അമ്പരക്കുക.. 

ആ അമ്പരപ്പ് തീരും മുന്‍പേ ആത്മാവ് ശരീരത്തില്‍ 
നിന്നും വലിച്ചെടുക്കപ്പെടും... 
കണ്ണുകള്‍ ആത്മാവിനെ പിന്തുടരും..

അതോടെ നിന്‍റെ അവസരം കഴിഞ്ഞു..

നിന്‍റെ വീര വാദം , നിന്‍റെ കൊലവിളികള്‍, നിന്‍റെ അഹങ്കാരം.. നിന്‍റെ സുന്ദരിപ്പട്ടം..

എല്ലാം തീര്‍ന്നു... നീ വെറും ശവം...നാറുന്ന ശവം 
മാത്രം

ഇനി നിന്നെ രക്ഷിക്കാന്‍ നിന്‍റെ നല്ല 
കര്‍മ്മങ്ങള്‍ക്ക് മാത്രമേ കഴിയൂ...

അതിനു നിനക്ക് നല്ല കര്‍മ്മങ്ങള്‍ എവിടെ?

നിന്‍റെ പകുതി ജീവിതം ചാറ്റ് റൂമില്‍ തീര്‍ന്നു.. 
പിന്നെ കുറെ നേരം നീ സുന്ദരന്‍/ .-,/സുന്ദരി 
ചമഞ്ഞു തീര്‍ത്തു..

പിന്നെ കുറെ പൊങ്ങച്ചം, പരദൂഷണം, 
അവിഹിത ബന്ധം, വഞ്ചന..
ഇതിനിടയ്ക്ക് നിനക്ക് മരണത്തെ ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നോ?
മരണം വന്നപ്പോള്‍ നീ അന്ധാളിക്കുകയും ചെയ്തു..

ഏതു രാജാവ് മരിച്ചാലും പിന്നെയത് ശവം/മയ്യിത്ത് ആണ്.. 
ശവം ദഹിപ്പിച്ചോ, മയ്യിത്ത്‌ അടക്കിയോ എന്നൊക്കെയേ നമ്മള്‍ ചോദിക്കൂ.. 

ആറടി മണ്ണ് പോലും സ്വന്തമായി ഇല്ലാത്ത 
നമ്മള്‍ പിന്നെന്തിനാണ് 
അന്യന്‍റെ ധനം പിടിച്ചടക്കാനും ,
കോടികളുടെ മണി മാളികകള്‍ കെട്ടിപ്പൊക്കാനും മത്സരിക്കുന്നത്?

ഞാനും മരിക്കും, നിങ്ങളും മരിക്കും
നമ്മുടെ കര്‍മ്മ ഫലങ്ങള്‍ മാത്രം ബാക്കി നില്‍ക്കും
എല്ലാവർക്കും മരണം വരെ അവധിയുണ്ട്. 

ഖുര്‍ ആന്‍ പറയുന്നു..

'' എല്ലാം നശിക്കുന്നതാണ്... നിന്‍റെ നാഥന്‍ 
മാത്രം ബാക്കിയാകും''

അതെ അവന്‍ മാത്രം ബാക്കിയാകും.. ആകാശ 
ഭൂമികള്‍ സൃഷ്ടിച്ചവന്‍..
എന്നിട്ടും നമ്മള്‍ പറയുന്നു.... നമുക്കാണ് 
കഴിവുള്ളതെന്ന്..
ദൈവമില്ല എന്നുള്ള നമ്മുടെ സകല 
അഹങ്കാരവും തീരുന്നത് മരണം 
എന്ന സത്യത്തിനു മുന്നിലാണ്..

''നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌ 
ഒരാളും അറിയുകയില്ല. 
താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും 
ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു...''
( ഖുര്‍ ആന്‍ 31/34)

''(മനുഷ്യരെ) മരണമടുത്ത ഒരുവന്‍റെ ജീവന്‍
അവന്‍റെ തൊണ്ടക്കുഴിയോളമെത്തുകയും , 
അവന്‍ മരിക്കുന്നത് നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍,

അവനില്‍ നിന്നും പോകുന്ന ജീവനെ
 കൊണ്ട് തിരികെ വരുത്താന്‍ ആകുന്നില്ല.. 
നിങ്ങള്‍ അത്ര കഴിവുള്ളവരാണെങ്കില്‍.....,..

അന്നേരം അവനുമായി ഏറ്റവും അടുത്തവന്‍ നാം ആകുന്നു..
നിങ്ങള്‍ക്കത് കാണുന്നില്ലെന്ന് മാത്രം..''

( Qur-an 56/83-87)
  

കറിവേപ്പിലയുടെ മഹത്വം

കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാൽ അലർജിശമിക്കും. കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിച്ചാൽ വയറുകടിക്ക് ശമനം കിട്ടും. ഉദര രോഗങ്ങൾ ശമിക്കാൻ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്. കാൽ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരിൽ അരച്ചു കുഴമ്പാക്കി രോഗമുള്ള രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടുക. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനശേഷം കുളിക്കുന്നത് പതിവാക്കിയാൽ പേൻ, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരിൽ കലക്കി കഴിച്ചാൽ മതി.
കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാൽ അലർജിശമിക്കും. കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിച്ചാൽ വയറുകടിക്ക് ശമനം കിട്ടും. ഉദര രോഗങ്ങൾ ശമിക്കാൻ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്. കാൽ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരിൽ അരച്ചു കുഴമ്പാക്കി രോഗമുള്ള രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടുക. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനശേഷം കുളിക്കുന്നത് പതിവാക്കിയാൽ പേൻ, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരിൽ കലക്കി കഴിച്ചാൽ മതി.

വിവിധ രാജ്യങ്ങളിലെ ആത്മഹത്യാനിരക്കുകള്‍

സ്ഥിതിവിവരക്കണക്കുകള്‍

വിവിധ രാജ്യങ്ങളിലെ ആത്മഹത്യാനിരക്കുകള്‍ തമ്മില്‍ വളരെ അന്തരമുണ്ട്. ലോകത്ത് ഓരോ 20 സെക്കന്റിലും ഒരാത്മഹത്യയും, രണ്ടു സെക്കന്റില്‍ ഒരാത്മഹത്യാശ്രമവും നടക്കുന്നു. മതപരമായ വിശ്വാസസംഹിതകളും, വിലക്കുകളും ആത്മഹത്യയെ നിര്‍ണായകമാംവിധം സ്വാധീനിക്കുന്നു. ആത്മഹത്യ നിയമം മൂലം നിരോധിച്ചിട്ടുള്ള ഇസ്ലാമിക രാഷ്ട്രങ്ങളില്‍ (ഉദാ. കുവൈറ്റ്) ആത്മഹത്യാനിരക്ക് പ്രായോഗികമായി ഇല്ലെന്ന് (പൂജ്യം) കാണാം. (ലക്ഷത്തില്‍ 0.1 മാത്രം). പ്രധാനമായും ഹിന്ദുമത വിശ്വാസികളുള്ള രാജ്യങ്ങളിലും (ഉദാ. ഇന്ത്യ) ക്രിസ്തുമതവിശ്വാസികളുള്ള രാജ്യങ്ങളിലും (ഉദാ. ഇറ്റലി) ഈ നിരക്ക് ഏതാണ്ട് ഒരു ലക്ഷത്തിന് പത്ത് എന്നതാണ്. കൂടുതല്‍ ബുദ്ധമതാനുയായികളുള്ള ജപ്പാനില്‍ ഇത് 23.7 (2006) ആണ്. ചൈനയും തൊട്ടുപിന്നിലുണ്ട്. ജപ്പാനിലാണ് ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ നിരക്ക്. സ്ത്രീകളെക്കാള്‍ അധികം പുരുഷന്‍മാരും, ചെറുപ്പക്കാരെക്കാള്‍ കൂടുതല്‍ പ്രായമുള്ളവരുമാണ് ആത്മഹത്യ ചെയ്യുന്നത്. വെള്ളക്കാരും കറുത്ത വര്‍ഗക്കാരും ഒരുമിച്ചു ജീവിക്കുന്ന രാജ്യങ്ങളില്‍ വെള്ളക്കാരുടെ ആത്മഹത്യാനിരക്ക് കറുത്തവരുടേതിനെക്കാള്‍ കൂടുതലാണ്. പല പാശ്ചാത്യ രാജ്യങ്ങളിലും സാമ്പത്തികത്തകര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ആത്മഹത്യകള്‍ വര്‍ധിച്ചിരുന്നു. ലോകയുദ്ധകാലത്ത് ആത്മഹത്യയുടെ എണ്ണം കുറഞ്ഞു. ഗ്രാമങ്ങളിലെക്കാള്‍ കൂടുതല്‍ ആത്മഹത്യകള്‍ പട്ടണങ്ങളിലും, ചെറിയ പട്ടണങ്ങളിലെക്കാള്‍ കൂടുതല്‍ വന്‍നഗരങ്ങളിലും നടക്കുന്നു. അവികസിത രാജ്യങ്ങളിലും പ്രാകൃതവര്‍ഗക്കാരുടെ ഇടയിലും ആത്മഹത്യകള്‍ വിരളമാണെന്ന പഴയ ധാരണ തികച്ചും ശരിയല്ലെന്നും ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നു.
സാമ്പത്തികമായി ഏറ്റവും ഉയര്‍ന്നതും ഏറ്റവും താണതുമായ വിഭാഗങ്ങളിലാണ് ഇടത്തരക്കാരുടെയിടയിലുള്ളതിനെക്കാള്‍
സ്ഥിതിവിവരക്കണക്കുകള്‍

വിവിധ രാജ്യങ്ങളിലെ ആത്മഹത്യാനിരക്കുകള്‍ തമ്മില്‍ വളരെ അന്തരമുണ്ട്. ലോകത്ത് ഓരോ 20 സെക്കന്റിലും ഒരാത്മഹത്യയും, രണ്ടു സെക്കന്റില്‍ ഒരാത്മഹത്യാശ്രമവും നടക്കുന്നു. മതപരമായ വിശ്വാസസംഹിതകളും, വിലക്കുകളും ആത്മഹത്യയെ നിര്‍ണായകമാംവിധം സ്വാധീനിക്കുന്നു. ആത്മഹത്യ നിയമം മൂലം നിരോധിച്ചിട്ടുള്ള ഇസ്ലാമിക രാഷ്ട്രങ്ങളില്‍ (ഉദാ. കുവൈറ്റ്) ആത്മഹത്യാനിരക്ക് പ്രായോഗികമായി ഇല്ലെന്ന് (പൂജ്യം) കാണാം. (ലക്ഷത്തില്‍ 0.1 മാത്രം). പ്രധാനമായും ഹിന്ദുമത വിശ്വാസികളുള്ള രാജ്യങ്ങളിലും (ഉദാ. ഇന്ത്യ) ക്രിസ്തുമതവിശ്വാസികളുള്ള രാജ്യങ്ങളിലും (ഉദാ. ഇറ്റലി) ഈ നിരക്ക് ഏതാണ്ട് ഒരു ലക്ഷത്തിന് പത്ത് എന്നതാണ്. കൂടുതല്‍ ബുദ്ധമതാനുയായികളുള്ള ജപ്പാനില്‍ ഇത് 23.7 (2006) ആണ്. ചൈനയും തൊട്ടുപിന്നിലുണ്ട്. ജപ്പാനിലാണ് ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ നിരക്ക്. സ്ത്രീകളെക്കാള്‍ അധികം പുരുഷന്‍മാരും, ചെറുപ്പക്കാരെക്കാള്‍ കൂടുതല്‍ പ്രായമുള്ളവരുമാണ് ആത്മഹത്യ ചെയ്യുന്നത്. വെള്ളക്കാരും കറുത്ത വര്‍ഗക്കാരും ഒരുമിച്ചു ജീവിക്കുന്ന രാജ്യങ്ങളില്‍ വെള്ളക്കാരുടെ ആത്മഹത്യാനിരക്ക് കറുത്തവരുടേതിനെക്കാള്‍ കൂടുതലാണ്. പല പാശ്ചാത്യ രാജ്യങ്ങളിലും സാമ്പത്തികത്തകര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ആത്മഹത്യകള്‍ വര്‍ധിച്ചിരുന്നു. ലോകയുദ്ധകാലത്ത് ആത്മഹത്യയുടെ എണ്ണം കുറഞ്ഞു. ഗ്രാമങ്ങളിലെക്കാള്‍ കൂടുതല്‍ ആത്മഹത്യകള്‍ പട്ടണങ്ങളിലും, ചെറിയ പട്ടണങ്ങളിലെക്കാള്‍ കൂടുതല്‍ വന്‍നഗരങ്ങളിലും നടക്കുന്നു. അവികസിത രാജ്യങ്ങളിലും പ്രാകൃതവര്‍ഗക്കാരുടെ ഇടയിലും ആത്മഹത്യകള്‍ വിരളമാണെന്ന പഴയ ധാരണ തികച്ചും ശരിയല്ലെന്നും ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നു.
സാമ്പത്തികമായി ഏറ്റവും ഉയര്‍ന്നതും ഏറ്റവും താണതുമായ വിഭാഗങ്ങളിലാണ് ഇടത്തരക്കാരുടെയിടയിലുള്ളതിനെക്കാള്‍

മൊബൈൽ കാണാതായോ? ഡോണ്ട് വറി! ഒറ്റ ക്ളിക്കിൽ കണ്ടെത്താം

മൊബൈൽ കാണാതായോ? ഡോണ്ട് വറി! ഒറ്റ ക്ളിക്കിൽ കണ്ടെത്താം 
 
തിരുവനന്തപുരം; നഷ്‌ടപ്പെട്ട മൊബൈൽ ഫോൺ സ്വയം കണ്ടെത്താൻ നൂതന സാങ്കേതിക വിദ്യയുമായി യുവ വ്യവസായ സംരംഭകർ രംഗത്ത്. കൊരട്ടി കിൻഫ്ര പാർക്കിലെ കോപ്പർസീഡ്‌സ് ടെക്‌നോളജീസ് പ്രൈവ​റ്റ് ലിമി​റ്റഡാണ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. സെൻട്രലൈസ്ഡ് ലോസ്​റ്റ് മൊബൈൽ ഡേ​റ്റാ ബേസ് അടങ്ങിയ ആന്റി തെഫ്​റ്റ് സോഫ്​റ്റ് വെയർ ആയ നൈ​റ്റ് ഫോക്‌സ് മൊബൈൽ സെക്യൂരിറ്റി  ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് മുഖ്യമന്ത്റി ഉമ്മൻചാണ്ടി നിർവഹിച്ചു.

നഷ്‌ടപെട്ട ഫോൺ കണ്ടെത്തുക, മോഷsee ്‌ടാവിനെ തിരിച്ചറിയുക,  സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും മറ്റൊരാളുടെ കൈയിൽ അകപ്പെടാതെ നോക്കുക, പുതിയ മൊബൈൽ ഫോൺ വാങ്ങുക തുടങ്ങി ആവശ്യം എന്തു തന്നെ ആയാലും നൈ​റ്റ്‌ഫോക്‌സ് മൊബൈൽ സെക്യൂരി​റ്റി ആപ്ലിക്കേഷനിലൂടെ സാദ്ധ്യമാണെന്ന് സംരംഭകർ അവകാശപ്പെടുന്നു. എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ടാബ് ലെറ്റുകളിലും ആപ്ലിക്കേഷൻ ഉപയോഗിക്കാം. 599 രൂപയാണ് ആപ്ലിക്കേഷന്റെ ചെലവ്.
ഫോൺ നഷ്‌ടപ്പെട്ടാൽ  എസ്.എം.എസ് മുഖേനയോ www.knightfox.com എന്ന വെബ്‌സൈ​റ്റ് മുഖേനയോ ഫോണിനെ നിരീക്ഷിക്കാനും നിയന്ത്റിക്കാനുമുള്ള സാങ്കേതിക വിദ്യയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്. ഫോണിന്റെ ലൊക്കേഷൻ മനസിലാക്കുക, അലാറം അടിക്കുക, ഫോൺ റിമോട്ട് ലോക്ക് ചെയ്യുക, സിം ചെയിൻജ് ലോക്ക് ആൻഡ് അലെർട്ട്, ഫാക്‌ടറി റീസെ​റ്റ് പ്രിവൻഷൻ, ഓട്ടോ ആൻസറിംഗ്, ഓട്ടോമാ​റ്റ് ഡാ​റ്റാ ബാക്ക് അപ് തുടങ്ങി 26ലധികം സൗകര്യങ്ങൾ ആപ്ലിക്കേഷനിലുണ്ട്.

ദുൽഹിജ്ജ ഒന്നു മുതൽ പത്തു ദിനങ്ങളുടെ ശ്രേഷ്ഠത


 بسم الله الرحمن الرحيم


നന്മകളില്‍ മുന്നിടുവാനാഗ്രഹിക്കുന്ന വിശ്വാസികള്‍ക്കിതാ വിശുദ്ധിക്കൊരവസരം. സത്യവിശ്വാസികള്‍ക്ക് സന്തോഷമേകി ദുല്‍ഹിജ്ജ മാസം സമാഗതമാകുന്നു.

പുണ്യങ്ങള്‍ സമ്പാദിക്കുവാന്‍ ഇതിനോളം ശ്രേഷ്ഠമായ സുദിനങ്ങള്‍ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ വേറെയില്ല. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:

عن جابر بن عبد الله رضي الله عنه، أن رَسُولُ اللَّهِ صلى الله عليه وسلم قَالَ: «أفضل أيام الدنيا أيام العشر». [ صححه الألباني في صحيح الجامع الصغير، 1133 ]. 

ജാബിര്‍ (റളിയല്ലാഹു അന്‍ഹു) വില്‍ നിന്നും: നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "ദിനങ്ങളില്‍ വെചേറ്റവും ശ്രേഷ്ഠമായത് (ദുല്‍ഹിജ്ജ) പത്തു ദിനങ്ങളാകുന്നു".


വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ "ഹജ്ജി"ല്‍ അല്ലാഹു പറഞ്ഞു:

[وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ]   [سورة الحج:28].

"അറിയപെട്ട അവര്‍ അല്ലാഹുവിനെ സ്മരിക്കുവാനും വേണ്ടി"

ഇബ്നു അബ്ബാസ്  റളിയല്ലാഹു അന്‍ഹു പറഞ്ഞു:  "അറിയപ്പെട്ട ദിനങ്ങള്‍ എന്നത് ദുല്‍ഹിജ്ജ പത്തു ദിനങ്ങളാകുന്നു".  (ബുഖാരി).


കൂടാതെ സൂറത്തുല്‍ "ഫജ്റി"ല്‍ അല്ലാഹു ദുല്‍ഹിജ്ജ പത്തിനെ പ്രത്യേകം സത്യം ചെയ്തു പറഞ്ഞുവെന്നതും ഈ ദിനങ്ങളുടെ മഹത്വമറിയിക്കുന്നു.  കാരണം അല്ലാഹു അവന്റെ സൃഷ്ടികളില്‍ പ്രധാന്യമര്‍ഹിക്കുന്നവയെക്കൊണ്ടാണ് സത്യം ചെയ്തുപറയുക.


ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്തും റമദാന്‍ മാസത്തിലെ അവസാനപത്തും ഏതാണ് ഏറ്റവും ശ്രേഷ്ഠമായത് എന്ന് ചോദിക്കപെട്ടപോള്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ റഹിമഹുല്ലാഹ്  പറഞ്ഞു:  റമദാനിലെ അവസാന പത്തുരാത്രികള്‍ ദുല്‍ഹിജ്ജയിലെ ആദ്യ പത്തുരാത്രികളേക്കാള്‍ ശ്രേഷ്ഠമാണ്. എന്നാല്‍ ദുല്‍ഹിജ്ജയിലെപത്തുപകലുകള്‍പത്തുപകലുകളെക്കാളുംശ്രേഷ്ഠമായതാണ്. 


ഈ ദിനങ്ങളുടെ മറ്റൊരു ശ്രേഷ്ഠത അറഫാദിനം ഇതിലുള്‍പെടുന്നു എന്നതാണ്. അറഫാ നോമ്പിനെക്കുറിച്ച് നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത്:  കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാന്‍ പോകുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപെടും എന്നാണല്ലോ.  മാത്രമല്ല, ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ വിശുദ്ധഹജ്ജിന്റെ ഏതാണ്ടെല്ലാ കര്‍മ്മങ്ങളും ഈ ദിനങ്ങളിലാണ് നിര്‍വഹിക്കപെടുന്നത്.  മുസ്‌ലിം ലോകം ബലിപെരുന്നാള്‍  ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ഏറെ ശ്രേഷ്ഠമായ ബലികര്‍മ്മവും ഈ ദിനങ്ങളില്‍ തന്നെ.


ഇമാം ഇബ്നുഹജര്‍ റഹിമഹുല്ലാഹ്  പറഞ്ഞു:  ദുല്‍ഹിജ്ജയിലെ പത്തുദിനങ്ങൾ ഇത്രയും ശ്രേഷ്ഠമാകാനുള്ള കാരണം അടിസ്ഥാന ആരാധനകളായ നമസ്കാരം, നോമ്പ്, ദാനധര്‍മ്മം, ഹജ്ജ് മുതലായവ ഈ ദിനങ്ങളില്‍ ഒന്നിച്ചുവരുന്നു എന്നതാണ്.  മറ്റു യാതൊരു ദിനങ്ങളിലും ഇവയൊന്നിച്ച് വരില്ലതന്നെ. (ഫത്ഹുല്‍ ബാരി)


ചില ദിവസങ്ങളെയും മാസങ്ങളെയും മറ്റുള്ളവയെക്കാള്‍ ശ്രേഷ്ഠമാക്കിയെന്നത് യഥാർത്ഥത്തിൽ അല്ലാഹു നമുക്ക് നല്കിയ വലിയൊരനുഗ്രഹമാണ്. ഇത്രയും ശ്രേഷ്ഠത നിറഞ്ഞ ദുൽഹിജ്ജ മാസത്തിലെ ഈ സുദിനങ്ങള്‍ നമുക്ക് വന്നുകിട്ടിയെങ്കില്‍ അതിന്നർത്ഥം അല്ലാഹു നമ്മെ അതിയായി അനുഗ്രഹിച്ചുവെന്നാണല്ലോ. ഈ അനുഗ്രഹത്തിന്റെ മഹത്വം തിരിച്ചറിയുവാനും വേണ്ടവിധം ഉപയോഗപെടുത്തുവാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ.


ഈ സുദിനങ്ങളില്‍ സത്യവിശ്വാസികൾ സല്‍കര്‍മ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന്ന് അതിയായി ഇഷ്ടപെട്ടതാണെന്ന് അബൂദാവൂദ് റിപോര്ട്ട് ചെയ്യുന്ന ഒരു ഹദീസിൽ നമുക്ക് കാണാം. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:  

عن ابن عباس قال: قال رسول الله صلى الله عليه وسلم: «ما من أيام العمل الصالح فيها أحب إلى الله من هذه الأيام» يعني أيام العشر،  فقالوا: يا رسول الله، ولا الجهاد في سبيل الله؟ قال: «ولا الجهاد في سبيل الله، إلا رجل خرج بنفسه وماله فلم يرجع من ذلك بشيء»  [رواه أبو داود: 2438، وصححه الألباني].


ഇബ്നു അബ്ബാസ് (റളിയല്ലാഹു അന്‍ഹു) വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:  നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "(ദുല്‍ഹിജ്ജയിലെ) പത്തു ദിനങ്ങളോളം സല്കര്‍മ്മങ്ങളനുഷ്ടിക്കുന്നത് അല്ലാഹുവിന് ഇഷ്ടപെട്ടതായി മറ്റു ദിനങ്ങള്‍ വേറെയില്ല". അവര്‍ (സഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ?!  നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "ജിഹാദുമില്ല, സ്വന്തം സമ്പത്തും ശരീരവുമായി ജിഹാദിന് പുറപെട്ട് മടങ്ങിവരാത്തയാളൊഴികെ".


ഇത്രയും ശ്രേഷ്ഠവും സല്കര്‍മ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന് അതിയായി ഇഷ്ടപെട്ടതുമായ ദിനങ്ങളാണ് നമ്മിലേക്ക് കടന്നുവന്നിരിക്കുന്നത് എന്നറിയുമ്പോള്‍ ഒരു സത്യവിശ്വാസിയുടെ അകതാരില്‍ അലതല്ലുന്ന ആഹ്ലാദം അതീവമായിരിക്കും.നന്മ സമ്പാദിക്കുവാന്‍ ഈ സുദിനങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന സല്‍കര്‍മ്മങ്ങള്‍ ഒരുപാടാണ്‌. സുന്നത്ത് നോമ്പ്, ദാനധര്‍മ്മം, സുന്നത്ത് നമസ്കാരങ്ങള്‍, വിശുദ്ധ ഖുര്‍ആന്‍ പാരായണം, തക്ബീര്‍, ഉളുഹിയ്യത്ത്, പ്രാര്‍ത്ഥന, ദിക്‌ര്‍, ഇസ്തിഗ് ഫാര്‍, തുടങ്ങിയവയെല്ലാം ഈ നാളുകളില്‍ നന്മ സമ്പാദിക്കുവാന്‍ സഹായകരമായ സല്കര്‍മ്മങ്ങളില്‍ പെടുന്നു. അതിനാൽ  ഈ സുവര്‍ണ്ണാവസരം നഷ്ടപെടാതിരിക്കാൻ മാനസികമായി ഒരുങ്ങുക... കഴിയുന്നത്ര കര്‍മ്മനിരതനാവുക...

 അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ

അന്ത്യ പ്രവാജകൻ മുഹമ്മദു മുസ്തഫ (സ) തങ്ങളുടെ വിടവാങ്ങൽ പ്രസംഗം.

വിടവാങ്ങൽ പ്രസംഗം

അന്ത്യ പ്രവാജകൻ മുഹമ്മദു മുസ്തഫ (സ) തങ്ങളുടെ വിടവാങ്ങൽ പ്രസംഗം.

 ."അറിയുക, ഈ സന്ദേശം കിട്ടിയവർ അത്‌ കിട്ടാത്തവർക്ക്‌ എത്തിച്ച്കൊടുക്കട്ടെ".



അറഫ പ്രസംഗം (വിടവാങ്ങൽ പ്രസംഗം)



 "ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക.ഇനി ഒരിക്കൽകൂടി ഇവിടെവെച്ച്‌ നിങ്ങളുമായി സന്ധിക്കാൻ സാധിക്കുമോയെന്ന് എനിക്കറിയില്ല".



 "ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാൾ വരെ പവിത്രമാണു, ഈ മാസവും ഈ ദിവസവും പവിത്രമായത്‌ പോലെ.തീർച്ചയായും നിങ്ങൾ നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും, അപ്പോൾ അവൻ നിങ്ങളുടെ കർമ്മങ്ങളെകുറിച്ച്‌ നിങ്ങളോട്‌ ചോദിക്കും".



 "ഈ സന്ദേശം നിങ്ങൾക്കെത്തിച്ചുതരികയെന്ന ചുമതല ഞാൻ പൂർത്തീകരിച്ചിരിക്കുന്നു. അല്ലാഹുവേ, നീയിതിനു സാക്ഷി".



 "വല്ലവരുടേയും വശം വല്ല അമാനത്തുകളുണ്ടെങ്കിൽ അത്‌ അതിന്റെ അവകാശികളെ തിരിച്ചേൽപിച്ചുകൊള്ളട്ടെ.എല്ലാ പലിശ ഇടപാടുകളും ഇന്നുമുതൽ നാം ദുർബലപ്പെടുത്തിയിരിക്കുന്നു.എന്നാൽ മൂലധനത്തിൽ നിങ്ങൾക്കവകാശമുണ്ട്‌, അതിനാൽ നിങ്ങൾക്കൊട്ടും നഷ്ടം പറ്റുന്നില്ല".



 "പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ച്കഴിഞ്ഞു, ആദ്യമായി എന്റെ പിതൃവ്യൻ അബ്ബാസിനുകിട്ടാനുള്ള പലിശയിതാ ഞാൻ റദ്ദ്ചെയ്യുന്നു".



 "അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുർബലപ്പെടുത്തിയിരിക്കുന്നു, അനിസ്ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു".



 "ജനങ്ങളേ, നിങ്ങൾക്ക്‌ സ്ത്രീകളോട്‌ ചില ബാധ്യതകളുണ്ട്‌, അവർക്ക്‌ നിങ്ങളോടും. നിങ്ങൾക്കിഷ്ടമില്ലാത്തവരെ നിങ്ങളുടെവിരിപ്പ്‌ സ്പർശിക്കാൻ അവരനുവദിക്കരുത്‌, വ്യക്തമായ നീചവൃത്തികൾ ചെയ്യുകയുമരുത്‌ ".



 "സ്ത്രീകളോട്‌ നിങ്ങൾ ദയാപുരസ്സരം പെരുമാറുക, അവർ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാകുന്നു.അല്ലാഹുവിന്റെ അമാനത്തായാണു നിങ്ങളവരെ വിവാഹം ചെയ്തത്‌ ".



 "ജനങ്ങളേ, വിശ്വാസികൾ പരസ്പരം സഹോദരങ്ങളാണു.തന്റെ സഹോദരൻ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആർക്കും ഒന്നും അനുവതനീയമല്ല, അതിനാൽ നിങ്ങളന്യോന്യം ഹിംസകളിലേർപ്പെടാതിരിക്കുക.അങ്ങനെ ചെയ്താൽ നിങ്ങൾ സത്യനിഷേധികളാകും".



 "ജനങ്ങളേ, എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക, വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണു ഞാൻ പോകുന്നത്‌, അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്‌ ".



 "ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണു, നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണു, നിങ്ങളെല്ലാം ആദമിൽനിന്നുള്ളവരാണു, ആദമോ മണ്ണിൽനിന്നും.അതിനാൽ അറബിക്ക്‌ അനറബിയെക്കാളോ അനറബിക്ക്‌ അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല, ദൈവ ഭക്തിയുടെ അടിസ്താനത്തിലല്ലാതെ".



 "അല്ലാഹുവേ, ഞാൻ ഈ സന്ദേശം എത്തിച്ച്‌ കൊടുത്തില്ലേ ?അല്ലാഹുവേ, നീയതിനു സാക്ഷി".



 "അറിയുക, ഈ സന്ദേശം കിട്ടിയവർ അത്‌ കിട്ടാത്തവർക്ക്‌ എത്തിച്ച്കൊടുക്കട്ടെ

2021, ജൂൺ 20, ഞായറാഴ്‌ച

ഗര്‍ഭധാരണവും പ്രസവവും

    നമ്മുടെ നാട്ടില്‍ ഗര്‍ഭധാരണവും പ്രസവവും ഒരു രോഗമായി മാറിയിരിക്കുക്കുകയാണ്. അതുകൊണ്ടുതന്നെ ഗര്‍ഭധാരണം മുതല്‍ പ്രസവശേഷമുള്ള എതാനും മാസങ്ങള്‍ വരെ മരുന്നുകള്‍ക്ക് മുഖ്യസ്ഥാനമാണ്നല്‍കിവരുന്നത്.ഗര്‍ഭധാരണത്തോടുകൂടി തുടങ്ങുന്ന മരുന്നു പ്രയോഗം പ്രസവത്തിനുശേഷം പ്രസവരക്ഷ എന്ന പേരില്‍ തുടരുന്നു. അലോപ്പതിയും ആയുര്‍വേദവും തുടങ്ങി നാടന്‍ മരുന്നുകളും മാറിമാറി കഴിച്ചാണ് പലരും അമ്മയുടെയും കുഞ്ഞിന്റെ ആരോഗ്യം പരിപാലിക്കുന്നത്.
    പ്രസവ സമയത്ത് മാതാവിന്റെ ശരീരത്തില്‍ സംഭവിക്കുന്ന കേടുപാടുകള്‍ തീര്‍ക്കാനും കൂടുതല്‍പാലുല്‍പാദിപ്പിക്കാനു
മൊക്കെയാണ് പ്രസവരക്ഷ എന്നപേരിലുള്ള മരുന്ന് പ്രയോഗങ്ങള്‍.
എന്നാല്‍, ലളിതമായി ചിന്തിച്ചാല്‍ മനസ്സിലാവുന്ന ഒരു സത്യമുണ്ട്. അത് നമ്മുടെ പ്രകൃതിയിലേക്ക് നോക്കിയാല്‍ എളുപ്പത്തില്‍ മനസ്സിലാവും. എല്ലാ ജീവിവര്‍ഗങ്ങളും അവയുടെ വര്‍ഗം നിലനിര്‍ത്തിപ്പോരുന്നുണ്ട്. 
          മനുഷ്യനെ കൂടാതെ എത്രയോ ജീവികള്‍ കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുന്നു. അവയൊന്നും തന്നെ പ്രസവാനന്തര ശുശ്രൂഷ എന്ന പേരില്‍ മരുന്നുസേവ നടത്തുന്നില്ല. വിദേശരാജ്യങ്ങളിലും പ്രസവരക്ഷ എന്ന പേരില്‍ മരുന്നുകള്‍ നല്‍കാറില്ല. പ്രസവം വര്‍ഗം നിലനിര്‍ത്താനുള്ള പ്രകൃതിയുടെ വരദാനമായതിനാല്‍ അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പ്രകൃതിതന്നെ പരിഹാരം കണ്ടുകൊള്ളും.പ്രസവിച്ച സ്ത്രീക്ക് ശുചിത്വവും വിശ്രമവുംപോഷകാ
ഹാരവുമാണാവശ്യം.പ്രസവാനന്തരം രണ്ടിരട്ടി തീറ്റിപ്പിക്കുന്ന രീതി
പലയിടത്തുമുണ്ട്. കൃത്യമായി ഭക്ഷണം കൊടുക്കാത്ത വീടുകളും ഉണ്ട്. പെറ്റ വയറിലേക്ക് ധാരാളം വേണമെന്ന് ആദ്യത്തെ കൂട്ടരും, ഭക്ഷണം വളരെ കുറക്കുന്നത് വയറ് ചുരുങ്ങാന്‍ നല്ലതാണെന്ന് രണ്ടാമത്തെ കൂട്ടരും വിശ്വസിക്കുന്നു.പിന്നെ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ അനുവദിക്കാത്തവരും ഉണ്ട്. ഇതെല്ലാം ബാധിക്കുന്നത് അമ്മയുടെശരീരത്തെയാണെങ്കിലും അതോടൊപ്പം കുഞ്ഞിന്റെ ആഹാരമായ മുലപ്പാലിനെയും ബാധിക്കുന്നുണ്ട്.

    ഗര്‍ഭത്തിലിരിക്കുമ്പോള്‍ മാതാവില്‍നിന്ന് പൊക്കിള്‍ക്കൊടിവഴി കിട്ടുന്ന ഭക്ഷണംകൊണ്ടാണ് കുഞ്ഞ് വളരുന്നത്. പ്രസവത്തോടെ ആ വഴി അറ്റുപോവുകയും അതേ സമയംതന്നെ കുഞ്ഞിനായി മറ്റൊരുവഴി തുറക്കുകയും ചെയ്യുന്നു. അതാണ് മുലപ്പാല്‍. പ്രസവിച്ച സ്ത്രീക്ക് മുലപ്പാലുണ്ടാവുന്നത് അവരുടെ രക്തത്തില്‍നിന്നാകുന്നു. അതുകൊണ്ടുതന്നെ രക്തത്തിന്റെ മേന്മയനുസരിച്ചായിരിക്കും മുലപ്പാലിന്റെയും ഗുണം. രക്തത്തിന്റെ മേന്മയില്‍ ആഹാരത്തിന് പങ്കുണ്ടെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ
    നമ്മുടെ നാട്ടില്‍ പ്രസവരക്ഷ എന്ന പേരില്‍ ലഭിക്കുന്നത് അനാവശ്യമായ ഔഷധ ചേരുവയും ദഹനക്കേടുണ്ടാക്കുന്ന എണ്ണയും നെയ്യും മാംസവും ചേര്‍ന്ന വസ്തുക്കളാണ്. ഇത്തരം വസ്തുക്കള്‍ അമ്മയില്‍ പ്രകടമായ ബുദ്ധിമുട്ടുകളൊന്നും കാണിച്ചില്ളെന്നു വരാം. അഥവാ ഉണ്ടായാല്‍തന്നെ അത്പേറ്റ്മരുന്നിന്റെയുംപ്രസവരക്ഷ
യുടെയും അനന്തരഫലമാണെന്ന് തിരിച്ചറിയാതെ പോകുന്നു. 
        വര്‍ഷങ്ങളായുളള തെറ്റായ ജീവിതചര്യമൂലം സഹനശക്തി വര്‍ധിച്ചഒരുശരീരമാണ്അമ്മയുടേത്.മാത്രമല്ല, അമ്പതുംഎഴുപത്തിയ
ഞ്ചുമൊക്കെ കിലോ തൂക്കമുള്ള വലിയ ശരീരവുമാണ്. എന്നാല്‍, കുഞ്ഞിന്റെ ശരീരം വെറും മൂന്നുകിലോയില്‍ താഴെ മാത്രമുള്ളതും മാസങ്ങള്‍ മാത്രം പ്രായമുള്ളതുമാണ്.സൂക്ഷ്മസംവേദനശക്തിയുള്ളതു
മായതിനാല്‍ ഉടനെതന്നെ പ്രതികരിക്കും. ഇത്തരം പ്രതികരണങ്ങള്‍ നവജാതശിശുക്കളില്‍ ജലദോഷം, ഛര്‍ദി, പനി, വയറിളക്കം, തുമ്മല്‍, ന്യൂമോണിയ തുടങ്ങി അപസ്മാരം പോലും ഉണ്ടാക്കുന്നു.അമ്മയുടെ തെറ്റായ ദിനചര്യയാണ് കുഞ്ഞിന്റെരോഗത്തിനുകാരണമെന്നറിയാതെ
കുഞ്ഞിനെയും കൊണ്ട് ശിശുരോഗവിദഗ്ധന്റെയടുത്തേക്ക് ഓടുകയാണ് പതിവ്. നവജാത ശിശുക്കള്‍ക്ക് വരുന്ന രോഗങ്ങള്‍ക്ക് മാതാവിനെകൂടി ചികിത്സിക്കേണ്ടതുണ്ട്.
    പ്രസവിച്ച് ആറുമാസത്തിനുള്ളില്‍തന്നെ കുഞ്ഞ് ഇരട്ടിയായി വളരുന്നു. രണ്ട് വയസ്സാകുമ്പോള്‍ നാലിരട്ടിയും ആയിത്തീരുന്നു. 
ഇതിലെ ആദ്യകാലത്തെ ശിശുവിന്റെ വളര്‍ച്ചയില്‍ ഉറക്കത്തിന് പ്രധാനപങ്കുണ്ട്. ഈ സമയത്താണ് തലച്ചോറിന്റെ വേഗത്തിലുള്ള വളര്‍ച്ചയും സംഭവിക്കുന്നത്. പ്രസവിച്ച കുഞ്ഞ് പാലുകുടിക്കുക, മൂത്രമൊഴിക്കുക, മലവിസര്‍ജനം നടത്തുക, ബാക്കി സമയം ഉറങ്ങുക എന്നീ പ്രവൃത്തികള്‍ മാത്രമാണ് ചെയ്യുന്നത്.
            അവയവങ്ങള്‍ വളരാന്‍ വേണ്ടിയാണ് ഉറക്കമെന്ന ഈ മഹാവിശ്രമം പ്രകൃതി വിധിച്ചിട്ടുള്ളത്.അതുകൊണ്ടുന്നെ പ്രസവിച്ച കുഞ്ഞിനെ ഉണര്‍ത്തരുത്.ബന്ധുക്കളോ മറ്റു സന്ദര്‍ശകരോ വരുമ്പോള്‍ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ ഉണര്‍ത്തി കാണിക്കരുത്.കുഞ്ഞിനെ
മാറോടുചേര്‍ത്തുപിടിച്ചാല്‍ കുഞ്ഞിന് അമ്മയുടെ മുഖം കാണാന്‍ കഴിയും. അത്രയേ കുഞ്ഞിന് കാഴ്ചയുള്ളൂ. പ്രസവം കാണാന്‍ വരുന്നവരെയൊന്നും കാണാന്‍ മാത്രമുള്ള കാഴ്ച അതിനില്ല.
പ്രസവിച്ച്അരമണിക്കൂറാവുമ്പോഴേക്കും പാലുകുടിപ്പിക്കണം. 
അമ്മയില്‍ ആദ്യം സ്രവിച്ചുവരുന്ന കൊളസ്ട്രം ഒരായുസ്സിന് മുഴുവന്‍ വേണ്ട അമൃതാണ്. മികച്ച രോഗപ്രതിരോധ ശേഷിയുള്ള ആഹാരമാണിത്. പിന്നീട് കുഞ്ഞ് ആവശ്യപ്പെടുമ്പോഴോക്കെ പാലു കൊടുക്കേണ്ടതാണ്. നവജാതശിശു രണ്ടുമൂന്ന് മണിക്കൂര്‍ ഇടവിട്ട് പാല് കുടിക്കാറുണ്ട്. പാലില്‍ 88 ശതമാനവും വെള്ളമായതുകൊണ്ട് പുറമെ വേറെ വെള്ളം കൊടുക്കേണ്ടതില്ല.

        കുഞ്ഞിന് കഴിയുന്നത്ര കാലം പാലുകൊടുക്കേണ്ടതാണ്. മുലകുടി നിര്‍ത്തേണ്ടത് അമ്മയല്ല കുഞ്ഞാണ്. മറ്റാഹാരങ്ങള്‍ കഴിച്ചുതുടങ്ങി അവയില്‍നിന്ന് ശരീരത്തിനാവശ്യമായതെല്ലാം കിട്ടിത്തുടങ്ങിയാല്‍ പിന്നെ കുഞ്ഞ് പാലുകുടിക്കാതെയാവും.അപ്പോഴേക്കും മൂന്നുവര്‍ഷമെങ്കിലുമായിരിക്കും.മാത്രമല്ല, കൂടുതല്‍ കാലം പാലൂട്ടുന്ന അമ്മയും കുഞ്ഞും തമ്മില്‍ കൂടുതല്‍ അടുപ്പവുമുണ്ടായിരിക്കും.കുഞ്ഞിനെ ഒരു കാരണവശാലും തൊട്ടിലില്‍ കിടത്തരുത്. അമ്മയുടെ ചൂടും ചൂരും അറിഞ്ഞ് അമ്മയുടെ ഹൃദയത്തിന്റെ താളം കേട്ടുകൊണ്ടാണ് കുഞ്ഞ് കിടക്കേണ്ടത്.ഏതാണ്ട് 280 ദിവസക്കാലംഗര്‍ഭപാത്രത്തില്‍ കിടന്ന് കേട്ട അമ്മയുടെ ഹൃദയത്തിന്റെ താളം പിന്നീട് കേള്‍ക്കുമ്പോഴും കുഞ്ഞിന് ആത്മവിശ്വാസം വര്‍ധിക്കും. കുഞ്ഞിനെ തൊട്ടിലിലേക്ക് മാറ്റുമ്പോള്‍ അത്മാനസികമായിഒട്ടേറെപീഡനംഅനുഭവിക്കേണ്ടിവരുന്നുണ്ട്.സ്വന്തം അമ്മയെതിരിച്ചറിയാനുള്ളകഴിവ് കുഞ്ഞിനുണ്ട്. കുഞ്ഞ് ഇഷ്ടപ്പെടുന്നത് അമ്മയുടെ ചാരത്ത് കിടക്കാനുമാണ്. 
        ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രമേ നല്‍കാവൂ. 
ആറുമാസത്തിന് ശേഷം അല്‍പാല്‍പം പഴങ്ങള്‍ കൊടുത്തുതുടങ്ങാം. രുചികരവും പോഷകദായകവുമായ പഴത്തിന് പകരം ഇവ ഉണക്കി പൊടിച്ച് പഞ്ചസാരയോ കല്‍ക്കണ്ടമോ ശര്‍ക്കരയോ ചേര്‍ത്ത് വേവിച്ച് കൊടുക്കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ പഴത്തിന്റെ ഗുണം നശിക്കുന്നതോടൊപ്പം ഇതില്‍ ചേര്‍ക്കുന്ന മധുരത്തിന്റെ ദോഷം കുഞ്ഞിന്റെ ശരീരത്തെ ബാധിക്കുകയും ചെയ്യും.
     ഇതിനിടയിലാണ് ബേക്കറികളിലും മെഡിക്കല്‍ ഷോപ്പുകളിലും ലഭ്യമാകുന്ന ടിന്നിലടച്ച ശിശു ആഹാരങ്ങള്‍ നല്‍കുന്നത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക ആഹാരമൊന്നും തയാറാക്കേണ്ടതില്ല എന്നതാണ് വാസ്തവം. പല്ല് മുളക്കുന്നതിനനുസരിച്ച് ആവശ്യമായതും കഴിക്കാന്‍ കഴിയുന്നതുമായവ കഴിച്ചുതുടങ്ങും.
    ഒരു വയസ്സിനുശേഷമേ വേവിച്ച ആഹാരം നല്‍കേണ്ടതുള്ളൂ. രണ്ട് വയസ്സുവരെയെങ്കിലും വേവിച്ചവകഴിക്കാതിരിക്കുന്നതാണ്ശരി.പ്രസവ
ശേഷം സാഹചര്യം അനുകൂലമാണെങ്കില്‍ ശിശു നന്നായി വളരും.
ഏതൊരമ്മയും ശുദ്ധമായ ഭക്ഷണം, ശുദ്ധവായു, സൂര്യപ്രകാശം, ശുദ്ധജലം, ആവശ്യമായ വ്യായാമം, വിശ്രമം, നല്ല മാനസികാവസ്ഥ എന്നിവ കിട്ടത്തക്കരീതിയില്‍ ജീവിക്കേണ്ടതാണ്. 
    പ്രകൃതിയുടെ മടിത്തട്ട് എപ്പോഴും നന്മക്ക് വേണ്ടി മാത്രം നിലകൊള്ളുന്നതാണെന്ന് ഓര്‍ക്കുക. ആ മടിത്തട്ടില്‍ വളരുമ്പോള്‍ അതിന്റെ നിയമങ്ങള്‍ അനുസരിക്കുക. ആനിയമങ്ങള്‍ക്ക് മാത്രമേ ആരോഗ്യമുള്ള ഒരു വ്യക്തിയെ രൂപപ്പെടുത്താന്‍ കഴിയൂ.

‎من قال" سبحان الله وبحمدهيوم العيد

☝🏻 من قال" سبحان الله وبحمده" يوم العيد ثلاثمأة مرة وأهداها لأموات المسلمين دخل في كل قبر الف نور ويجعل الله في قبره اذامات الف نور
[ ذخائرالاخوان للشيخ أحمدبن الشيخ المرحوم زين الدين المخدوم الفناني الجوباني 62]

പട്ടം പറത്തുമ്പോൾ നൂലിന്റെ ജോലി എന്താണ്

അച്ഛനും മകളും പട്ടം പറത്തുന്നതിനിടയിൽ അച്ഛൻ മകളോട് ചോദിച്ചു.

''മോളേ ഒരു ചോദ്യം ഇതിന്റെ ശരിയായ ഉത്തരം നീ പറയണം
പട്ടം പറത്തുമ്പോൾ നൂലിന്റെ ജോലി എന്താണ്....?''

''നൂലാണ് അച്ഛാ ആ പട്ടത്തിനെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നത്..''
മകൾ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു. 

അച്ഛൻ: ''അല്ല മോളേ നൂലാണ് ആ പട്ടത്തിന് ലക്ഷ്യം തെറ്റാതെ പറക്കാൻ അവസരം ഒരുക്കി കൊടുക്കുന്നത്..''
മകൾ ഇത് കേട്ട് പരിഹാസ രൂപേണ ചിരിച്ചു.

അത് കണ്ട  അച്ഛൻ ഒരു കത്രിക കൊണ്ട് ആ നൂല് കട്ട് ചെയ്തു.  നിയന്ത്രണം വിട്ട ഉടനെ ആ പട്ടം  ലക്ഷ്യമില്ലാതെ കുറച്ച്  പറന്ന്  കുത്തനെ മറിഞ്ഞ് മറിഞ്ഞ് കീറി പറിഞ്ഞ് തഴേക്ക് പതിച്ചു.
ഇത് നോക്കി നിന്ന മകളോട് അച്ഛൻ

''മോളേ ഇതാണ് സത്യാവസ്ഥ...,
നൂല്  പട്ടത്തെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നതായി നിനക്ക് തോന്നി. നൂലിന്റെ നിയന്ത്രണം വിട്ടാൽ പട്ടം സ്വതന്ത്രമാകും എന്നും നീ വിശ്വസിച്ചു..  എന്നാൽ ആ സ്വാതന്ത്ര്യം എത്ര താൽകാലികമാണെന്ന് നിനക്ക് മനസ്സിലായില്ലേ....?  നീ എന്ന പട്ടത്തിനെ നിയന്ത്രിക്കുന്ന നൂലാണ് ഞാൻ എന്റെ നിയന്ത്രണത്തിൽ നിനക്ക് എത്ര ഉയരത്തിലും പറക്കാം.
സ്വതന്ത്രയായി പറക്കാമെന്ന വ്യാമോഹത്തിൽ എന്നെ നീ അറുത്ത് വിടല്ലേ....''

ഉമർ റളിയല്ലാഹു അൻഹുവിന്റെ നിശ്ശബ്ദതക്ക് പോലും ഒരാളെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാനുള്ള കഴിവുണ്ടായിരുന്നു

മദീനയെ അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ് പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ ദൂതന്‍. തങ്ങളുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരി ഉമറുമായി ഒരു സന്ധി സംഭാഷണത്തിന് വേണ്ടിയാണ് അയാള്‍ മദീനയില്‍ എത്തിയത്.. പക്ഷെ, മദീനയിലെ എന്താണ് അയാളെ ഇങ്ങനെ അത്ഭുതപരതന്ത്രനാക്കിയിരിക്കുന്നത്..? മദായിനിലെ വെണ്‍കോട്ട കണ്ട, കിസ്റയുടെ കൊട്ടാരം കണ്ട, ഹീറയിലെ വര്‍ണ്ണാഭമായ നഗരങ്ങള്‍ കണ്ടു പരിചയിച്ച അയാളെ മദീന അത്ഭുതപ്പെടുത്തുന്നത് എന്തിനു?
മദീനയെ അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ് പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ ദൂതന്‍. തങ്ങളുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരി ഉമറുമായി ഒരു സന്ധി സംഭാഷണത്തിന് വേണ്ടിയാണ് അയാള്‍ മദീനയില്‍ എത്തിയത്.. പക്ഷെ, മദീനയിലെ എന്താണ് അയാളെ ഇങ്ങനെ അത്ഭുതപരതന്ത്രനാക്കിയിരിക്കുന്നത്..? മദായിനിലെ വെണ്‍കോട്ട കണ്ട, കിസ്റയുടെ കൊട്ടാരം കണ്ട, ഹീറയിലെ വര്‍ണ്ണാഭമായ നഗരങ്ങള്‍ കണ്ടു പരിചയിച്ച അയാളെ മദീന അത്ഭുതപ്പെടുത്തുന്നത് എന്തിനു?

അയാളെ ഞെട്ടിച്ചത് മദീനയുടെ ആഡംബരങ്ങള്‍ അല്ല, മദീനയുടെ ലാളിത്യം ആണ്.. തങ്ങളുടെ നാട്ടിലെ ദരിദ്രര്‍ താമസിക്കുന്ന പോലെയുള്ള കുറെ വീടുകള്‍. കൊട്ടാരങ്ങള്‍ ഇല്ല.. ഇതാണോ റോമാപേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ വിറകൊള്ളിച്ച ഇസ്ലാമിക രാഷ്ട്രത്തിന്റെ കാപ്പിറ്റല്‍ സിറ്റി..? ഇവിടെയാണോ വിശാലമായ ഒരു സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി ഉമര്‍ താമസിക്കുന്നത്..?

“ഉമര്‍ വീട്ടിലില്ല. പള്ളിയിലേക്ക് പോയതാണ്.. ഇപ്പൊ പോയതേയുള്ളൂ.. നമുക്ക് അങ്ങോട്ട്‌ പോകാം. വരൂ..” ഉമറിനെ കാത്തു നില്‍ക്കുന്ന ദൂതനോട് ഒരാള്‍ വന്നു അങ്ങനെ പറഞ്ഞപ്പോള്‍ അത്ഭുതം ഇരട്ടിക്കുകയായിരുന്നു.. ഉമര്‍ ഇപ്പോള്‍ പോയി എന്നോ..? എന്നിട്ട് താന്‍ ആര്‍പ്പുവിളികളോ വാദ്യഘോഷങ്ങലോ കേട്ടില്ലല്ലോ..? തങ്ങളുടെ നാട്ടില്‍ രാജാക്കന്മാര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കേള്‍ക്കുന്ന പതിവ് ആഘോഷശബ്ദങ്ങളും കേട്ടില്ല.. ദൈവമേ.. ഇതെന്തൊരു നാടാണ്..?

ഇങ്ങനെ ചിന്തിച്ചു കൊണ്ട് ഉമര്‍ പോയ വഴിയില്‍ അയാള്‍ നടക്കുകയാണ്.. രാജാധിരാജന്‍ ഉമര്‍ പോയ വഴിയില്‍ കൊടിതോരണങ്ങള്‍ തൂക്കിയിട്ടില്ല.. പൂക്കള്‍ വാരി വിതറിയിട്ടില്ല.. എന്താണ് ഇവിടെ ഇങ്ങനെ..? ഇതെല്ലാം അയാള്‍ക്ക് പുതിയ കാഴ്ചകള്‍ ആയിരുന്നു.. അങ്ങനെ ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു നടന്നു അവര്‍ പള്ളിയിലെത്തി..

മദീനയുടെ പാര്‍ലമെന്റ് കൂടിയായ മസ്ജിദുന്നബവി.. ഈന്തപ്പനതടിയില്‍ നാട്ടിയ ഈന്തപ്പനയോല കൊണ്ട് മേഞ്ഞ പള്ളി.. അതിന്റെ പുറത്തു അല്‍പ്പം തണലുള്ള ഭാഗത്ത് വെറും മണ്ണില്‍ അതാ കിടക്കുന്നു കൈ തലയിണ ആക്കി വച്ച് കൊണ്ട് അതിവിശാലമായ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരി ഉമര്‍ ഫാറൂക്.. ഖലീഫ ഉമര്‍ ഉറങ്ങുകയാണ്. സ്വസ്ഥമായി...

“അതാണ്‌ ഞങ്ങളുടെ അമീറുല്‍ മു’മിനീന്‍.. താങ്കള്‍ അങ്ങോട്ട്‌ ചെല്ലൂ.. ഞാന്‍ അദ്ദേഹത്തെ വിളിച്ചുണര്‍ത്തി തരാം..” ഇത് വരെ കണ്ട അത്ഭുതങ്ങള്‍ ഒന്നും ഒരു അത്ഭുതം ആയിരുന്നില്ലേ? ഇതാ ഒരു ഭരണാധികാരി കിടന്നുറങ്ങുന്നു. വെറും മണ്ണില്‍.. കൊട്ടാരങ്ങളും പരിവാരങ്ങളും അംഗരക്ഷകരും പട്ടുമെത്തയും വീശികൊടുക്കാന്‍ വേലക്കാരോ ഒന്നുമില്ലാതെ.. ഇതെന്തു ഇന്ത്രജാലം ആണ്.. ഞാന്‍ എത്തിയിരിക്കുന്നത് വല്ല മായാലോകത്തും ആണോ?

“ഇതാണോ നിങ്ങളുടെ ചക്രവര്‍ത്തി ഉമര്‍..?”

കൂടെയുള്ളയാള്‍ പുഞ്ചിരിച്ചു.. “അദ്ദേഹം ചക്രവര്‍ത്തി അല്ല, ഞങ്ങളുടെ നേതാവ് മാത്രം..”

പിന്നെ ഒന്നും ആ ദൂതന്‍ ചോദിക്കാന്‍ നിന്നില്ല. ഒരു സന്ധി സംഭാഷണവും അയാളുടെ ഓര്‍മ്മയില്‍ അപ്പോള്‍ വന്നില്ല.. വിളിച്ചുണര്‍ത്തിപ്പോള്‍ ദേഹത്തെ മണല്‍ തട്ടി കൊണ്ട് ഉറക്കച്ചടവോടെ എഴുന്നേറ്റ ഉമറിനെ നോക്കി അയാള്‍ ഒന്നേ പറഞ്ഞുള്ളൂ...

“അല്ലയോ ഉമര്‍, താങ്കള്‍ നീതി പാലിച്ചിരിക്കുന്നു. അത് കൊണ്ടാണ് താങ്കള്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നത്.. ഞങ്ങളുടെ രാജാവ് നീതി പാലിക്കുന്നില്ല.. അത് കൊണ്ട് അദ്ദേഹത്തിന് ഉറങ്ങാന്‍ കഴിയുന്നില്ല.. അദ്ദേഹം ഭയവിഹ്വലനായിരിക്കുന്നു.. ഹേ ഉമര്‍, താങ്കളെ ഇത്രയേറെ നീതിമാനാക്കിയ മതം ഞാനും സ്വീകരിക്കുകയാണ്.. അശ്ഹദുഅന്‍ ലാ ഇലാഹ ഇലല്ലാഹ്, വ അശ്ഹദുഅന്ന മുഹമ്മദുറസൂലുല്ലാഹ്..!!"

പഞ്ചസാര, എന്ന വെളുത്ത വിഷം

പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്‌. നമുക്കിടയില്‍ പഞ്ചസാര ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നോ നമ്മില്‍ പലര്‍ക്കും അറിയില്ല. സത്യത്തില്‍ ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്ത്തുക്കളെ കുറിച്ച് നാം ഓരോരുത്തരും അറിയേണ
്ടതുണ്ട്. അത് ഒരുപക്ഷെ പഞ്ചസാരയുടെ ഉപയോഗത്തിന്റെ അളവ് ചുരുക്കാന്‍ നമ്മെ സഹായിക്കും.

എന്താണ് പഞ്ചസാര..? , കരിമ്പില്‍ നിന്നും ജൂസെടുത്ത് അതിലെ കളറും, വിറ്റാമിനുകളും, മിനറലുകളും, കാത്സ്യവും, ഫോസ്ഫറസും മാറ്റി ബ്ലീച്ച് ചൈയ്ത് വെളുപ്പ്‌ നിറമാക്കി 23 തരം കെമിക്കല്‍ ചേര്‍ത്ത് പൂര്‍ണ്ണ രാസ പതാര്‍ത്ഥമാക്കിയ ക്രിസ്റ്റല്‍ ആണ് വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാര. ഇത് എത്ര കാലം വേണമെങ്കിലും നമുക്ക് സൂക്ഷിക്കാം... പ്രിസര്‍വേറ്റര്‍ ആയും പഞ്ചസാര ഉപയോഗിക്കാം. പഞ്ചസാരയില്‍ സ്റ്റാര്‍ച്ച് മാത്രമേ ഉള്ളൂ. ഇത് ആമാശയത്തില്‍ എത്തിയാല്‍ ദഹനം എളുപ്പത്തില്‍ നടക്കുകയില്ല. കരിമ്പ്‌ ജൂസില്‍ നിന്നും നീക്കം ചെയ്ത വസ്തുക്കളായ കാത്സ്യം, ഫോസ്ഫറസ്, മിനറലുകള്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ദഹനം നടക്കുകയുള്ളൂ. ഇവ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്നില്ലെങ്കില്‍ ശരീരം പഞ്ചസാരയെ ദഹിപ്പിക്കാനായി വളരെ ക്ലേശിച്ച് നമ്മുടെ ശരീരത്തില്‍ നിന്നും തന്നെ കാത്സ്യവും ഫോസ്ഫറസും മറ്റു മിനറലുകളും എടുത്ത് ആമാശയത്തിലെത്തിച്ചു ദഹനം നടത്തും.

എവിടെനിന്നാണ് ഇവയെല്ലാം ശരീരം എടുക്കുക...? പല്ലില്‍ നിന്നും എല്ലുകളില്‍ നിന്നും ഞരമ്പുകളില്‍ നിന്നുമാണ് ഇവയെല്ലാം എടുക്കുന്നത്. ചുരുക്കത്തില്‍ പഞ്ചസാര നന്നായി ഉപയോഗിക്കുന്ന ഒരാളുടെ പല്ല് , എല്ല് , ഞരമ്പുകള്‍ എന്നിവ പെട്ടെന്ന് ക്ഷയിക്കുന്നു. പഞ്ചസാരയില്‍ നാരിന്റെ അംശം ഒട്ടും ഇല്ലാത്തതിനാല്‍ ദഹന ശേഷം കുടലുകളിലും ഇവ പ്രശ്നങ്ങള്‍ ശ്രിഷ്ട്ടിക്കുക്കുന്നു. ഇതിനെല്ലാം പുറമേ പഞ്ചസാരയില്‍ ചേര്‍ക്കുന്ന 23 - ഓളം കെമിക്കലുകളുടെ അംശങ്ങള്‍ ഉണ്ടാക്കുന്ന മറ്റു പ്രശ്നങ്ങള്‍ വേറെ. ഈ രാസവസ്ത്തുക്കള്‍ നമ്മുടെ ഉള്ളില്‍ ചെന്നാല്‍ കിഡ്നി വിചാരിച്ചാല്‍ പോലും ഇവ പുറം തള്ളാന്‍ കഴിയില്ല. അങ്ങിനെ ഈ വിഷങ്ങളെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും. അതിനു സാധിക്കുന്നില്ലെങ്കില്‍ ഇവയെല്ലാം കൂടി കരളില്‍ ഒതുക്കി നിറുത്തും. ഈ പ്രക്രിയ പല പ്രാവശ്യം തുടരുമ്പോള്‍ കരള്‍ ക്ഷീണിക്കും. അങ്ങിനെ കരളിനാവശ്യമായ വസ്ത്തുക്കള്‍ കിട്ടുമ്പോഴും അനുയോജ്യമായ അവസരം വരുമ്പോഴും ദുഷിച്ച പിത്ത നീരിലൂടെ ഈ മാലിന്യങ്ങളെ മുഴുവന്‍ പുറം തള്ളും. ഈ പുറം തള്ളലാണ് മഞ്ഞപ്പിത്തമായി മാറുന്നത്. ഇതിനു പ്രധാന കാരണം നമ്മുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന രാസവസ്ത്തുക്കള്‍ ആണ്.

കിഡ്നിയും കരളും പുറം തള്ളാത്ത ചില രാസവസ്ത്തുക്കള്‍ അടിഞ്ഞു കൂടുമ്പോള്‍ ശരീരം അവയെ ത്വക്കിലേക്ക് മാറ്റുന്നു. തൊലിയിലൂടെ ശരീരം ഈ മാലിന്യങ്ങളെ പുറം തള്ളാന്‍ ശ്രമിക്കുന്നു. മാലിന്യങ്ങളെ പുറം തള്ളുന്ന ജോലിയല്ല തൊലിയുടെത് . തൊലിയിലൂടെയുള്ള ഈ മാലിന്യ വിസര്‍ജ്ജനമാണ് സകല ത്വക്ക് രോഗങ്ങളും നമുക്ക് സമ്മാനിക്കുന്നത്....

ഇങ്ങിനെയൊക്കെ ആണെങ്കിലും പഞ്ചസാര ഒറ്റയടിക്ക് നമുക്ക് നിറുത്തുവാന്‍ സാധിക്കില്ല. എന്നാലും നമുക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിക്കും അതിനു നാം ശ്രമിക്കണം. ഇല്ലെങ്കില്‍ നാം ദുഖിക്കേണ്ടി വരും....സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട....!

ഈദ് ഗാഹ്. നജീബുസ്താദ്

പള്ളിയില് തന്നെ പെരുന്നാൾ
നിസ്കരിക്കലാണ്ഉത്തമം എന്നതിന് പറയാവുന്ന
കാരണങ്ങൾ ഒരുപാടുണ്ട്.
ഒന്നാമതായി എല്ലാ വിശേഷ ഗുണങ്ങളും വിശുധിയുമുള്ള
മരുഭൂമിയുന്ടെങ്കിലും പള്ളിയിൽനമസ്കരിക്കലാണ് ഉത്തമം എന്ന്
ഷാഫി'ഈ മദ്ഹബിലെ എല്ലാ പ്രാമാണിക ഗ്രന്ഥങ്ങളും സവിസ്തരം പ്രഖ്യാപിക്കുന്നുണ്ട്. (ശരഹുൽ മുഹദ്ദബ് തു'ഹഫ : , ശർവാനി : , മുതലായ
ഭാഗങ്ങൾ നോക്കുക)നമ്മുടെ നാട്ടിൽ ഉള്ള ഹനഫീ മദ്ഹബുകാര്ക്ക്
നിബന്ധനകൾ ഒത്ത ഈദ് ഗാഹുകൾഉണ്ടെങ്കിൽ അതാണ് അഫ്ളല്
എന്നുണ്ടെങ്കിലും അത്തരം നിബന്ധനകൾ ഒത്തമരുഭൂമികൾ
നമുക്കിവിടെ സുലഭമല്ല. ഈദ്ഗാഹുകൾവൃത്തിയും പവിത്രതയും ഉള്ള
സംരക്ഷിത പൊതു സ്ഥലത്ത്ആയിരിക്കണം. ഈദ് ഗാഹ്ആയി ഉപയോഗിക്കപ്പെടുമ്പോൾ തന്നെ അതിനുവേണ്ടി വഖ്ഫ് ആയി മാറും.
വില്ക്കപെടാൻ പാടില്ല.അങ്ങനെ പല കാര്യത്തിനും പള്ളിയുടെ ഹുകും ആണിതിന്.അനാവശ്യ വിനോദങ്ങളും തെറ്റായ കൂത്തുകളും ഇവിടെ നടക്കരുത്.ജനവാസമുള്ള നഗരാതിർത്തിക്ക്പുറത്തായിരിക്കണം.നഗരം വികസിച്ചു ഒരു ഈദ്ഗാഹ് ജനവാസ പ്രദേശത്തിന്ഉള്ളിൽ വന്നാൽ അതിനു ഈദ്ഗാഹിന്റെ വിധി നഷ്ടപ്പെടും.എന്ന് തുടങ്ങിയഹനഫീ മദ'ഹബിന്റെ പ്രാമാണികഗ്രന്ഥങ്ങളിലും ഏഷ്യയിലെ ഏറ്റവും വലിയ ഹനഫീ പണ്ഡിത കേസരികൾഅടങ്ങിയ ദയൂബന്ത് ദാറുൽ ഉലൂമിലെ ഫത്വകളിലും സുതരാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട് (രദ്ദുല് മുഖ്താര് : , ദുറുല്മുഖ്താര് : , സിഫ്രു സ്സ'ആദ, ഫതവ
മഹ്മൂടിയ്യ : , ഫതാവ ദാറുല്ഉലൂം തുടങ്ങിയവ പരിശോദിക്കുക)..ഇനി നബി(സ) മദീനയില്പെരുന്നാള് നിസ്കരിച്ചത് ഈദ്ഗാഹില് ആണെന്ന് ഹദീസ്ഉണ്ടല്ലോ എന്നാ ചോദ്യം പ്രസക്തമാണ്.ഒന്നല്ല ഒരുപാട് രിവായതുകള്കൊണ്ട് സ്ഥിരീകരിക്കപ്പ
െട്ടിട്ടുള്ള ചരിത്രസംഭവം ആണത് ഇന്ന് ലഭ്യമായഹദീസ് ഗ്രന്ഥങ്ങളിലും ഇത്
സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ഹിജ്രരണ്ടാം കൊല്ലം മുതലാണ് ഈദ്നിലവില് വന്നത്. അന്ന് മുതല്മിക്കവര്ഷങ്ങളിലും അപ്രകാരം തന്നെ തുടരുന്നു.അങ്ങനെ ഈദ് ഗാഹുണ്ടെങ്കില്മനുഷ്യരെല്ലാം പൊതു പറമ്പ്അന്യേഷിക്കെണ്ടാതുണ്ടോ എന്നതാണിവിടെ ചോദ്യം.ഇമാമുന ഷാഫി (ര)തന്നെ അതിനുമറുപടി പറയുന്നുണ്ട് :"നബി(സ) മദീനയില് രണ്ടുപെരുന്നാളിലും മുസ്സല്ലയിലെക്
പുറപ്പെടുമായിരുന്നെനും നബിക്ക് (സ)ശേഷമുള്ളവരും മക്കയോഴിച്ചുള്ള
മറുനാട്ടുകാരും അങ്ങനെ തന്നെ ആയിരുന്നെന്നും നമുക്ക്
റിപ്പോര്ട്ട് ലഭിച്ചിട്ടുണ്ട്".എന്ന് വ്യക്തമാക്കിയതിനുശേഷം ഇമാമാവര്കള്
കിതാബുല് ഉമ്മില്ഇങ്ങനെ വിവരിക്കുന്നു :"മക്കത്ത്
പള്ളിയിലും മദീനയിലെ മുസ്സല്ലയിലും നമസ്കരിചിരുന്നതിന്റെ കാരണം മദീന
പള്ളിയുടെ ഇടുക്കവും മക്കാതെ പള്ളിയുടെ വിശാലതയുമാണ്.അപ്പോള് ഒരു നാട്പരിഷ്കരിക്കപ്പെടുകയും അവിടുത്തുകാരെ മുഴുവന്ഉള്ക്കൊള്ളാവുന്ന
വിധം പള്ളി വിശാലമാവുകയും ചെയ്താല്അവര് ആ പള്ളി വിട്ടു
(മുസ്സല്ലയിലെക്)പുരപ്പെടുന്നതില് എനിക്ക്അഭിപ്രായമില്ല" (ഫത്ഹുല്
ബാരി നോക്കുക )മദ'ഹബിന്റെ അടിസ്ഥാനത്തില്ഈദ്ഗാ ഹിന്റെ വിധി മനസ്സിലായി.ഇനി "ഇമാമുകളെ പോലെ എനിക്കും നിഗമങ്ങളെ വെളിപ്പെടുത്താന് അവകാശമുണ്ടെന്ന്" ഒരാള്വാദിച്ചാല് അയാളെ പാട്ടിനു
വിടാനേ നിവൃത്തിയുള്ളൂ
(നുവല്ലിഹി മാതവല്ലാ ..........)
അയാള് ആ തോന്നലുമായി അല്ലാഹുവിന്റെ മുന്നില്ചെല്ലട്ടെ !അവിടെ പറയട്ടെ തന്റെ ന്യായങ്ങള് !ആയിരക്കണക്കിന്ഇമാമുകളുടെ സൂക്ഷ്മവിശകലത്തിനു
വിധേയമായിട്ടുള്ള കാര്യങ്ങള്സ്വന്തം തോന്നലുകള്അനുസരിച്ച് താള്ളിയതാണ്എന്നും അതിന്റെ ശരിയും അയാള്
വിശദീകരിക്കട്ടെ.....

Android recovery (ഫോൺ factory reset ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം )

 ഇക്കാലത്ത് ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ ആന്റി വൈറസ്‌ കമ്പനിയായ ‘Avast’ പുറത്തു വിട്ടിരിക്കുന്നത്. വില്‍ക്കുന്നതിനു മുന്‍പ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും , factory reset ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവര്‍ തെളിയിച്ചു. ഇതിനായി അവര്‍ 20 സെക്കന്റ് ഹാന്‍ഡ്‌ android മൊബൈലുകള്‍ വാങ്ങി അതില്‍ നിന്നും 40000 ത്തില്‍ പരം ഫോട്ടോകളും, 750 ഇ-മെയിലുകളും അത്രതന്നെ SMS ഉം, കോണ്ടാക്റ്റുകളും തിരിച്ചെടുക്കുകയുണ്ടായി. ഇതില്‍ തന്നെ ഈ ഫോണിന്‍റെ മുന്‍കാല ഉടമസ്ഥര്‍ ആരായിരുന്നു എന്ന് തിരിച്ചറിയുന്ന രീതിയിലുള്ള നഗ്നചിത്രങ്ങളും, സെല്‍ഫികളും, facebook മെസ്സേജുകളും, WhatsApp സന്ദേശങ്ങളും ഉള്‍പ്പെടുന്നു. പലരും ഫോണില്‍ പരമ രഹസ്യമായി സൂക്ഷിക്കുന്ന പാസ്സ്‌വേഡുകള്‍, ക്രെഡിറ്റ്‌കാര്‍ഡ്, ബാങ്കിംഗ് വിവരങ്ങള്‍ തുടങ്ങിയവ യെല്ലാം ഇതേ രീതിയില്‍ തിരിച്ചെടുക്കാം എന്ന് മനസിലാക്കുക. എന്താണ് ഇത് തടയുന്നതിനുള്ള പോംവഴി? ഇതിനായി സോഫ്റ്റ്‌വയറുകള്‍ ഉണ്ടെങ്കിലും അവ പൂണ്ണമായി സുരക്ഷിതമല്ല. എന്നാല്‍ android ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന 100% വും സുരക്ഷിതവും ലളിതവുമായ ചില പരിഹാരമാര്‍ഗങ്ങള്‍ നമുക്ക് പരിശോധിക്കാം. ഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക

Step 1. ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക

factory data reset ചെയ്യുന്നതിന് മുന്‍പ് ആദ്യം നിങ്ങളുടെ ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യുക. encrypt ചെയ്യുമ്പോള്‍ ഫോണിലെ വിവരങ്ങള്‍ ഒരിക്കലും മനസിലാകാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാല്‍ facory reset വഴി മുഴുവന്‍ ഡാറ്റയും മാഞ്ഞുപോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാന്‍ ഒരു സ്പെഷ്യല്‍ കീ ആവശ്യമാണ്‌. ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെ വിവരങ്ങള്‍ എന്നും സുരക്ഷിതമായിരിക്കും. ഒരു android ഫോണ്‍ എന്ക്രിപ്റ്റ് ചെയ്യാന്‍ setting-> Security-> Encrypt phone അമര്‍ത്തുക. ഇത് ഓരോ ഫോണിലും ഓരോ തരത്തിലായിരിക്കും. ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക.

Step 2. Factory reset ചെയ്യുക

അടുത്തതായി ഫോണിനെ factory reset നു വിധേയമാക്കുക. ഇതിനായി settings-> Backup & reset-> Factory data reset തിരഞ്ഞെടുക്കുക. ഓര്‍ക്കുക!!! factory reset ചെയ്താല്‍ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞുപോകും. അതിനാല്‍ ആവശ്യമുള്ള ഡാറ്റ മുമ്പ് തന്നെ backup ചെയ്തു വെക്കണം.

Step 3. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക

ഇനി വേണ്ടത് കുറച്ചു ഡമ്മി contacts ഉം , ഫെയ്ക്ക് ഫോട്ടോകളും, വീഡിയോകളും ആണ്.ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങള്‍ക്കു ഡമ്മിയായി ഉപയോഗിക്കാം. എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണില്‍ കുത്തി നിറക്കുക. മെമ്മറി ഫുള്‍ ആക്കിയാല്‍ അത്രയും നല്ലത്.

Step 4. വീണ്ടും ഒരു തവണ കൂടി Factory reset ചെയ്യുക

ഫോണ്‍ ഒരു പ്രാവശ്യം കൂടി factory reset ചെയ്യുക. അപ്പോള്‍ നിങ്ങള്‍ മുമ്പ് ഫോണില്‍ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയില്‍ ഒരാള്‍ നിങ്ങളുടെ ഫോണ്‍ റിക്കവര്‍ ചെയ്യാന്‍ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാള്‍ക്ക്‌ കിട്ടൂ. എന്നു പറഞ്ഞാല്‍ നിങ്ങള്‍ സുരക്ഷിതരായി (രക്ഷപ്പെട്ടു!!!)എന്നര്‍ത്ഥം. ധൈര്യമായി നിങ്ങള്ക്ക് ആ ഫോണ്‍ വില്‍ക്കാം.

ഇനിയും നിങ്ങള്‍ക്കു പേടി തോന്നുന്നു എങ്കില്‍ ഞാന്‍ മുകളില്‍ പറഞ്ഞ step 3 ഉം , step 4 ഉം പറഞ്ഞിരിക്കുന്ന അതേ രീതിയില്‍ തന്നെ കുറച്ചു തവണ കൂടി ആവര്‍ത്തിക്കുക

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...