ഗുണപാഠ കഥകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഗുണപാഠ കഥകൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2024 ഡിസംബർ 2, തിങ്കളാഴ്‌ച

അലക്സാണ്ടറുടെ ചക്രവർത്തി യുടെ അവസാനത്തെ മൂന്ന് ആഗ്രഹങ്ങൾ

അലക്സാണ്ടറുടെ ചക്രവർത്തി യുടെ അവസാനത്തെ മൂന്ന് ആഗ്രഹങ്ങൾ അലക്സാണ്ടർ, രാജ്യങ്ങൾ കീഴടക്കിയ ശേഷം തൻ്റെ രാജ്യത്തേക്ക് മടങ്ങിയെത്തിയപ്പോൾ, അദ്ദേഹത്തിന് കഠിനമായ അസുഖം ബാധിച്ചു, അത് അദ്ദേഹത്തെ മരണക്കിടക്കയിലേക്ക് നയിച്ചു. അദ്ദേഹം തൻ്റെ സൈന്യാധിപന്മാരെ കൂട്ടി അവരോട് പറഞ്ഞു, "ഞാൻ ഉടൻ ഈ ലോകം വിട്ടുപോകും, ​​എനിക്ക് മൂന്ന് ആഗ്രഹങ്ങളുണ്ട്, ദയവായി അത് കൃത്യമായി നടപ്പിലാക്കുക."

ഈ അവസാന ആഗ്രഹങ്ങൾ പാലിക്കാൻ രാജാവ് തൻ്റെ ജനറലിനോട് ആവശ്യപ്പെട്ടു:

1) , "എൻ്റെ വൈദ്യന്മാർ മാത്രമേ എൻ്റെ ശവപ്പെട്ടി വഹിക്കാവൂ."

2) "എൻ്റെ ശവപ്പെട്ടി ശവക്കുഴിയിലേക്ക് കൊണ്ടുപോകുമ്പോൾ, ശ്മശാനത്തിലേക്കുള്ള പാത ഞാൻ ശേഖരിച്ച സമ്പത്തുകൊണ്ട് നിറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," രാജാവ് പറഞ്ഞു.

3) "എൻ്റെ മൂന്നാമത്തേതും അവസാനത്തേതുമായ ആഗ്രഹം എൻ്റെ രണ്ട് കൈകളും ശവപ്പെട്ടിക്കു പുറത്തേക്ക് തൂങ്ങിക്കിടക്കണമെന്നാണ്," അലക്സാണ്ടർ പറഞ്ഞു.

സൈന്യാധിപന്മാർ തങ്ങളുടെ രാജാവിൻ്റെ അന്ത്യാഭിലാഷം അനുസരിക്കാൻ സമ്മതിക്കുകയും അങ്ങനെ ചെയ്യാനുള്ള കാരണം ചോദിക്കുകയും ചെയ്തു. അലക്സാണ്ടർ പറഞ്ഞു:

"ഞാൻ പഠിച്ച മൂന്ന് പാഠങ്ങൾ ലോകം അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." രാജാവ് അവൻ്റെ ആഗ്രഹങ്ങളെ വ്യാഖ്യാനിച്ച് തുടർന്നു;

“എൻ്റെ ഡോക്ടർമാർ എൻ്റെ ശവപ്പെട്ടി വഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കാരണം ഈ ഭൂമിയിലെ ഒരു ഡോക്ടർക്കും ആരെയും ശരിക്കും സുഖപ്പെടുത്താൻ കഴിയില്ലെന്ന് ആളുകൾ മനസ്സിലാക്കണം. മരണത്തിന് മുന്നിൽ അവർ നിസ്സഹായരാണ്.

തൻ്റെ രണ്ടാമത്തെ ആഗ്രഹം വിവരിച്ചുകൊണ്ട് രാജാവ് പറഞ്ഞു: "ഞാൻ എൻ്റെ ജീവിതകാലം മുഴുവൻ സമ്പത്ത് സമ്പാദിച്ചു, പക്ഷേ എന്നോടൊപ്പം ഒന്നും കൊണ്ടുപോകാൻ കഴിയില്ല. സമ്പത്ത് പൊടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ജനങ്ങൾ അറിയട്ടെ.

മൂന്നാമതായി, "ഞാൻ ഈ ലോകത്തിലേക്ക് വെറുംകൈയോടെയാണ് വന്നതെന്ന് ആളുകൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ഞാൻ വെറുംകൈയോടെതന്നെ തിരിച്ചു പോകും.

2021 ജൂൺ 21, തിങ്കളാഴ്‌ച

എല്ലാരും മോഹിക്കുന്ന സുന്ദരി

വിവാഹ പ്രായമെത്തിനില്‍ക്കുന്ന മകന്‍ പിതാവിനോട്: “ ഇന്ന് ഞാന്‍ അതി സുന്ദരിയായ ഒരു പെണ്‍കുട്ടിയെ  കണ്ടു. എനിക്കവളെ വിവാഹംകഴിച്ചു തരണം” പിതാവ്: “അതിനെന്താ ഞാന്‍  ഇപ്പോള്‍ തന്നെ റെഡി. പക്ഷെ എനിക്ക് പെണ്ണിനെ ഒന്ന് കാണണം” അവര്‍ രണ്ട് പേരും യാത്രയായി. പെണ്ണിനെ കണ്ട മാത്രയില്‍ പിതാവ് അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചു പോയി. പിതാവ് മകനോട്‌ പറഞ്ഞു: “മകനേ... ഇത്രയും ഭംഗിയും അംഗലാവണ്യവുമുള്ള ഒരു യുവതിയെ വിവാഹം കഴിക്കാന്‍ ജീവിതത്തില്‍ ഏറെ പരിചയ സമ്പത്തുള്ള ഒരാള്‍ക്കേ സാധിക്കുകയൊള്ളൂ. അതിനാല്‍ നിന്നെക്കാള്‍ ഈ പെണ്ണിനെ വിവാഹം കഴിക്കാന്‍ അര്‍ഹതപ്പെട്ടവന്‍ ഞാനാണ്‌ “ മകന്‍ വിട്ട് കൊടുക്കാന്‍ തയ്യാറായില്ല. അങ്ങിനെ അവര്‍ രണ്ട് പേരും കുറെ നേരം തര്‍ക്കത്തില്‍ ഏര്‍പ്പെടു. കുറെ കഴിഞ്ഞപ്പോള്‍ പിതാവ് പറഞ്ഞു: “ശരി നമുക്ക് പോലീസ് സ്റ്റേഷനിലേക്ക് പോകാം.  നമ്മുടെ തര്‍ക്കം അവിടെ വെച്ച് തീര്‍ക്കാം.” പോലീസ് മേധാവിയോട്‌ കാര്യങ്ങള്‍ വിസ്തരിച്ചപ്പോള്‍ പെണ്ണിനെ ഇഷ്ടം അറിഞ്ഞതിനു ശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങിനെ പെണ്ണിനെ കൊണ്ടു വരുവാന്‍ കല്‍പ്പിച്ചു. യുവതി  മേധാവിയുടെ മുറിയിലേക്ക് കയറിയപ്പോള്‍ തന്നെ അദ്ദേഹം മൂക്കത്ത് വിരല്‍ വെച്ച് ഇരുന്ന് പോയി.കുറച്ച് കഴിഞ്ഞപ്പോള്‍ മേധാവി പിതാവിനോടും മകനോടും പറഞ്ഞു: “ഇമ്മാതിരി പെണ്ണിന് നിങ്ങളെപ്പോലെയുള്ള വരൊന്നും ശരിയാകില്ല. എന്നെ പോലെയുള്ള ഒരാള്‍ക്ക്  മാത്രമേ ഇവളുടെ ഭര്‍ത്താവാകാന്‍ യോഗ്യതയോള്ളൂ” അവര്‍ മൂന്ന് പേരുടെയും തര്‍ക്കം ദിവസങ്ങളോളം നീണ്ട് പോയപ്പോള്‍ പ്രശനപരിഹാരത്തിന്ന് മന്ത്രി ഇടപെട്ടു. പെണ്ണിന്‍റെ അഭിപ്രായം ചോദിക്കാതെ നീതിയുക്തമായ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയില്ലെന്നു കണ്ടെത്തിയ മന്ത്രി പെണ്ണിനെയും കൂട്ടിക്കൊണ്ടു വരണമെന്ന് പ്രത്യേകം ഉണര്‍ത്തി. മന്ത്രിയുടെ ചേമ്പറിലേക്ക് കടന്നപ്പോള്‍ തന്നെ മന്ത്രിയുടെ കണ്ണ് ആ യുവതിയുടെ മുഖത്ത് തറച്ചിരുന്നു. കുറച്ച് നേരം മൗനിയായി ഇരുന്നതിനു ശേഷം മന്ത്രി ഇങ്ങിനെ പറഞ്ഞു: “ഇത്രയും മൊഞ്ചും ആഭിജാത്യവും മുള്ള ഒരു പെണ്ണിനെ വേള്‍ക്കാന്‍ ഈ രാജ്യത്തെ മന്ത്രി എന്ന നിലയില്‍ ഞാനാണ് വളരെ യോഗ്യന്‍” തര്‍ക്കക്കാര്‍ ദിനേന വര്‍ധിച്ചു വന്നപ്പോള്‍ രാജ്യത്തെ മുഖ്യ പ്രശ്നങ്ങളില്‍ ഒന്നായി പെണ് തര്‍ക്കം. ഇത് രാജാവിന്‍റെ ചെവിയിലുമെത്തി. തര്‍ക്കത്തിലെ പ്രഥമര്‍ എന്നനിലയില്‍ മന്ത്രിയെയും പോലീസ്മേധാവിയേയും പിതാവിനെയും മകനെയും കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. ക്ഷമയോടെ നാലു പേരുടെയും കാര്യങ്ങള്‍ കേട്ടതിന്നു ശേഷം യുവതിക്ക് ആരോടാണോ കൂടുതല്‍ ഇഷ്ടം അവര്‍ക്ക് അവളെ വിവാഹം കഴിക്കാമെന്ന് രാജാവ്‌ തീരുമാനിച്ചു. അങ്ങിനെ യുവതിയെ ഹാജരാക്കുവാന്‍ കൊട്ടാരത്തില്‍ നിന്ന് വാഹനമയച്ചു. അതി വിശിഷ്ടമായ ഉടയാടകളുമണിഞ്ഞ്‌ കൊട്ടരാമുറ്റത്ത് യുവതി വന്നിറങ്ങിയപ്പോള്‍ രാജാവും പരിവാരങ്ങളും സ്തബ്ധരായി. ഏറെ നേരം സിംഹാസനത്തിന്‍റെ കൈപിടിയില്‍ തലചായ്ച്ചു നിന്ന രാജാവ്‌ തലയുയര്‍ത്തി ഇങ്ങിനെ പ്രഖ്യാപിച്ചു: “എല്ലാവരും പിരിഞ്ഞുപോയി കൊള്‍ക. ഞാന്‍ വിചാരിച്ചത് ഒരു സാധാരണക്കാരി പെണ്ണിന്ന് വേണ്ടിയാണു നിങ്ങള്‍ തര്‍ക്കിക്കുന്നതെന്നാണ്. ഇവള്‍ ഒരു അസാധാരണ യുവതിയാണ് ഈ രാജ്യത്തെ ഭരണാധികാരി എന്ന നിലയില്‍ ഞാന്‍ മാത്രമേ ഇവളുടെ ഭര്‍ത്താവാകാന്‍ യോഗ്യത നേടിയവനായി ഈ രാജ്യത്തൊള്ളൂ” പക്ഷെ രാജകല്പ്പന ആരും ചെവികൊണ്ടില്ല.  ദര്‍ബാറില്‍ അങ്ങിങ്ങായി അപശബ്ദങ്ങള്‍ ഉയര്‍ന്ന് കേട്ടു. കൂടിയവര്‍ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റുനിന്നു ഉച്ചത്തില്‍ സംസാരിക്കാന്‍ ആരംഭിച്ചു. ഒരു കലാപത്തിന്‍റെ വക്കില്‍ എത്തി നില്‍ക്കുന്ന സദസ്സില്‍ അത് വരെ ഒരു അക്ഷരം ഉരിയാടാതെ നിന്ന ആ മൊഞ്ചത്തിയായ യുവതി തന്‍റെ മധുരിതമായ ശബ്ദത്തില്‍ ഇങ്ങിനെ പറഞ്ഞു: “എന്‍റെ പേരില്‍ നിങ്ങള്‍ കലാപത്തിന്നൊരുങ്ങേണ്ടതില്ല. എല്ലാവര്‍ക്കുമായി ഞാന്‍ ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ പോവുകയാണ്. ഞാന്‍ നിങ്ങളുടെ മുമ്പില്‍ ഓടും. ആര്‍ക്കാണോ എന്നെ ആദ്യം തൊടാന്‍ കഴിയുന്നത്‌ അവര്‍ക്കെന്നെ വിവാഹം കഴിക്കാം”. എല്ലാവരും ആ സുന്ദരിയായ യുവതിയുടെ തീരുമാനം അംഗീകരിച്ചു. യുവതി ഓടാന്‍ ആരംഭിച്ചു. എല്ലാവരും അവളുടെ പിന്നില്‍ ഓടാന്‍ തുടങ്ങി. മുന്നില്‍ എത്തുന്നവരൊക്കെ യുവതിയുടെ പിന്നില്‍ രൂപപ്പെടുന്ന കുഴിയിലേക്ക് വീണുകൊണ്ടിരുന്നു. കുഴിയുടെ അപ്പുറത്ത് നിന്ന് വീണ്കിടക്കുന്നവരോട് യുവതി ഇങ്ങനെ പറഞ്ഞു: “വിഢികളായ മനുഷ്യരെ ഞാനാണ്‌ സുന്ദരമായ ഈ ദുനിയാവ്. അശ്രദ്ധമായി നിങ്ങളെല്ലാം എന്‍റെ പിന്നില്‍ ഓടി കൊണ്ടിരിക്കയാണ്. അവസാനം ഖബര്‍ ആകുന്ന ഈ കുഴിയില്‍ വീഴുന്നത് വരെ. എത്ര വേഗത്തില്‍ നിങ്ങള്‍ ഓടിയാലും എന്നെ പ്രാഭിക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധ്യമല്ല!”

ഒരു അറബി കഥയുടെ വിവര്‍ത്തനം: ഹംസ മേപ്പാടി

2021 ജൂൺ 20, ഞായറാഴ്‌ച

പട്ടം പറത്തുമ്പോൾ നൂലിന്റെ ജോലി എന്താണ്

അച്ഛനും മകളും പട്ടം പറത്തുന്നതിനിടയിൽ അച്ഛൻ മകളോട് ചോദിച്ചു.

''മോളേ ഒരു ചോദ്യം ഇതിന്റെ ശരിയായ ഉത്തരം നീ പറയണം
പട്ടം പറത്തുമ്പോൾ നൂലിന്റെ ജോലി എന്താണ്....?''

''നൂലാണ് അച്ഛാ ആ പട്ടത്തിനെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നത്..''
മകൾ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു. 

അച്ഛൻ: ''അല്ല മോളേ നൂലാണ് ആ പട്ടത്തിന് ലക്ഷ്യം തെറ്റാതെ പറക്കാൻ അവസരം ഒരുക്കി കൊടുക്കുന്നത്..''
മകൾ ഇത് കേട്ട് പരിഹാസ രൂപേണ ചിരിച്ചു.

അത് കണ്ട  അച്ഛൻ ഒരു കത്രിക കൊണ്ട് ആ നൂല് കട്ട് ചെയ്തു.  നിയന്ത്രണം വിട്ട ഉടനെ ആ പട്ടം  ലക്ഷ്യമില്ലാതെ കുറച്ച്  പറന്ന്  കുത്തനെ മറിഞ്ഞ് മറിഞ്ഞ് കീറി പറിഞ്ഞ് തഴേക്ക് പതിച്ചു.
ഇത് നോക്കി നിന്ന മകളോട് അച്ഛൻ

''മോളേ ഇതാണ് സത്യാവസ്ഥ...,
നൂല്  പട്ടത്തെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നതായി നിനക്ക് തോന്നി. നൂലിന്റെ നിയന്ത്രണം വിട്ടാൽ പട്ടം സ്വതന്ത്രമാകും എന്നും നീ വിശ്വസിച്ചു..  എന്നാൽ ആ സ്വാതന്ത്ര്യം എത്ര താൽകാലികമാണെന്ന് നിനക്ക് മനസ്സിലായില്ലേ....?  നീ എന്ന പട്ടത്തിനെ നിയന്ത്രിക്കുന്ന നൂലാണ് ഞാൻ എന്റെ നിയന്ത്രണത്തിൽ നിനക്ക് എത്ര ഉയരത്തിലും പറക്കാം.
സ്വതന്ത്രയായി പറക്കാമെന്ന വ്യാമോഹത്തിൽ എന്നെ നീ അറുത്ത് വിടല്ലേ....''

"l love pappa "

മുറിവുകൾ’ എന്ന ആത്മകഥയിൽ സൂര്യ കൃഷ്ണമൂർത്തി ഒരു അച്ഛന്‍റെയും മകന്‍റെയും കഥ പറയുന്നുണ്ട്‌. രണ്ടാൾക്കും പരസ്‌പരം വലിയ ഇഷ്‌ടമാണ്‌. പിരിഞ്ഞിരിക്കാനാവാത്തത്ര വലിയ കൂട്ടുകെട്ട്‌. ചങ്ങാതിമാരെപ്പോലെ ഒന്നിച്ച്‌ നടക്കും. പക്ഷേ, അച്ഛനൊരു മുന്‍കോപിയാണ്‌. ദേഷ്യം വന്നാല്‍ മകനോടു ക്രൂരമായി പെരുമാറും. അങ്ങനെയിരിക്കെ അയാളൊരു പുതിയ കാറു വാങ്ങി. വലിയ വിലയുള്ള സുന്ദരമായ ആ കാര്‍ വീട്ടിലേക്ക്‌ ആദ്യമായി കൊണ്ടുവന്ന ദിവസം അച്ഛനും മകനും കാറില്‍ കയറി യാത്രക്കൊരുങ്ങി. ആ സമയത്താണ്‌ കൈയില്‍ കിട്ടിയ ഒരു ഇരുമ്പു കമ്പി കൊണ്ട്‌ മകന്‍ പുത്തന്‍കാറില്‍ എന്തോ കുത്തിവരച്ചത്‌. അച്ഛന്‌ കോപം അരിച്ചുകയറി. ദേഷ്യം കൊണ്ട്‌ നിലമറന്ന അയാള്‍ കിട്ടിയ മരക്കമ്പെടുത്ത്‌ മകനെ തുരുതുരാ മര്‍ദിച്ചു. കടുത്ത വേദന കൊണ്ട്‌ പുളഞ്ഞ ആ കുഞ്ഞ്‌ അലറി വിളിച്ചു. കലിയടങ്ങുന്നതു വരെ അച്ഛന്‍ മകനെ തല്ലിച്ചതച്ചു. പിന്നെയാണ്‌ അറിയുന്നത്‌, ആ കടുത്ത മര്‍ദനം കാരണം കുഞ്ഞിന്‍റെ വിരലുകള്‍ ഒടിഞ്ഞുപോയിരിക്കുന്നുവെന്ന്‌! ഡോക്‌ടറെ കാണിച്ചിട്ടും ഫലമുണ്ടായില്ല. വലതു കൈയിലെ നാലു വിരലുകള്‍ക്കും ഇനി സ്വാധീനമുണ്ടാവില്ലെന്ന്‌ ഡോക്‌ടര്‍ ഉറപ്പിച്ചുപറഞ്ഞത്‌ ഞെട്ടലോടെയാണ്‌ ആ പിതാവ്‌ കേട്ടത്‌. ഉറ്റ ചങ്ങാതിയെപ്പോലെ തന്‍റെ കൈപ്പിടിച്ച്‌ നടന്നിരുന്ന കുഞ്ഞിന്‍റെ വിരലുകളോര്‍ത്ത്‌ അയാള്‍ തേങ്ങിക്കരഞ്ഞു. ആരും കാണാതിരിക്കാന്‍ കാറിനുള്ളില്‍ കയറി പൊട്ടിക്കരയുന്നതിനിടെയാണ്‌ ആ കാഴ്‌ച കണ്ടത്‌. ഇരുമ്പുകൊമ്പി കൊണ്ട്‌ മകന്‍ കാറിയില്‍ എഴുതിവെച്ചത്‌

 ഇങ്ങനെയായിരുന്നു: ‘I love my pappa’

അന്യോന്യം മനസ്സിലാക്കുന്നിടത്തു വരുന്ന പോരായ്‌മയുടെ ദുരന്തമാണിത്‌. ഒരു നിമിഷത്തെ തെറ്റിദ്ധാരണ പോലും ഒരായുസ്സിന്‍റെ വേദനയായ നിരവധി സംഭവങ്ങള്‍ നമുക്കോര്‍മയുണ്ട്‌. ധൃതിയിലെടുക്കുന്ന പല നിലപാടുകളും തീരാത്ത ദുരന്തങ്ങളെ സമ്മാനിച്ചതിനും നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌. പലരെയും തിരിച്ചറിയുന്നിടത്ത്‌ സംഭവിച്ച അബദ്ധങ്ങള്‍ പിന്നെയും നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും. നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.

ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ്‌ തോന്നാതെ കഴിയാന്‍ നമുക്കാവട്ടെ. ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ്‌ മികച്ച ആരാധന. വെറുപ്പുകൊണ്ട്‌ ഒന്നും നേടുന്നില്ല. സ്‌നേഹം കൊണ്ട്‌ പലതും നേടാനും കഴിയും.... 

പിശാച്

വൃത്തിയുള്ള വസ്ത്രം ധരിച്ചു പ്രഭാത നമസ്ക്കാരത്തിനായി അതിരാവിലെ പള്ളിയിലേക്ക് പുറപ്പെട്ടു. വഴിക്ക് വെച്ച് കാല്‍ വഴുതി അയാള്‍ താഴെ വീണു. വീട്ടില്‍ തിരികെ പോയി വസ്ത്രത്തിലെ ചളി കഴുകി വൃത്തിയാക്കി അയാള്‍ വീണ്ടും പള്ളിയിലേക്ക് നടന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വീണ്ടും ചളിയില്‍ വഴുതി അയാള്‍ താഴെ വീണു. വീട്ടില്‍ പോയി ഒരിക്കല്‍ കൂടി വസ്ത്രം മാറ്റി  ശരീരം  വൃത്തിയാക്കി പിന്നെയും പള്ളിയിലേക്ക് നടന്നു. മൂന്നാം തവണ പള്ളിയിലേക്കുള്ള യാത്രയില്‍ അയാള്‍ തെന്നി വീണ സ്ഥലത്ത് ഒരാള്‍ ഒരു വിളക്കുമായി നില്‍പ്പുണ്ടായിരുന്നു. അതിനെ കുറിച്ച് തിരക്കിയപ്പോള്‍ അപരിചിതന്‍ പറഞ്ഞു താങ്കള്‍ രണ്ടു തവണ ഇവിടെ വീഴുന്നത്  ഞാന്‍ കണ്ടിരുന്നു. മൂന്നാമതും വീഴാതിരിക്കാന്‍ ഒരു വിളക്ക് കൊണ്ട് വന്നതാണ്‌.  അപരിചിതനോട് നന്ദി പറഞ്ഞു രണ്ടുപേരും പള്ളിയിലേക്ക് പോയി. പള്ളിയില്‍ പ്രവേശിക്കാതെ പുറത്തു നിന്ന അപരിചിതനോട് പലവട്ടം നമസ്ക്കരിക്കാന്‍ അകത്തേക്ക് ക്ഷണിച്ചെങ്കിലും  അയാള്‍ വിസമ്മതിച്ചു പുറത്തു തന്നെ നിന്നു. ഒടുവില്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ പറഞ്ഞു. എനിക്ക് അകത്തു പ്രവേശിക്കാന്‍ കഴിയില്ല . ഞാന്‍ പിശാചാണ്. ഇത് കേട്ട് വിശ്വാസി അമ്പരന്നു പോയി. ശൈത്താന്‍ കഥ വിവരിച്ചു. താങ്കള്‍ ആദ്യ തവണ വീഴുകയും വീട്ടിലേക്കു മടങ്ങി പോയി വസ്ത്രം മാറി തിരിച്ചു വരികയും ചെയ്തപ്പോള്‍ താങ്കളുടെ സകല പാപങ്ങളും അല്ലാഹു പൊറുത്തു തന്നു.  താങ്കള്‍ രണ്ടാമത് വീഴുകയും അത് താങ്കളെ വീട്ടില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കാതിരിക്കയും വീണ്ടും  വസ്ത്രം മാറി ശരീരം വൃത്തിയാക്കി പള്ളിയിലേക്ക് തപ്പി തടഞ്ഞു വരികയും  ചെയ്തപ്പോള്‍  താങ്കളുടെ ഉറ്റവരുടെ പാപങ്ങളും അല്ലാഹു പൊറുത്തു തന്നു. മൂന്നാമത്തെ തവണയും താങ്കള്‍ വെളിച്ചം ഇല്ലാത്തതിനാല്‍ വീഴുകയും അങ്ങിനെ തിരികെ പോയി വീണ്ടും പള്ളിയില്‍ വരികയും ചെയ്തിരുന്നെങ്കില്‍  ഒരു പക്ഷെ  സകല മനുഷ്യരുടെയും  പാപങ്ങള്‍ അല്ലാഹു പൊറുത്ത് 
 കൊടുക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. അത് ഒഴിവാക്കാനാണ് ഞാന്‍ താങ്കള്‍ക്ക് വെളിച്ചം കാണിച്ചു തന്നത്.     നിസ്വാര്‍ത്ഥമായ പ്രവര്‍ത്തിയില്‍ അല്ലാഹു എത്ര മാത്രം അനുഗ്രഹം ചൊരിയുന്നുണ്ട് എന്ന് നാം അറിയാതെ  പോകുന്നു. നാം ഖുര്‍ആന്‍ എടുക്കുമ്പോള്‍ പിശാച് വിറക്കുന്നു.ഖുര്‍ആന്‍ തുറക്കുമ്പോള്‍ പിശാച് നിരാശയോടെ  അകലുന്നു.  ഖുര്‍ആന്‍ഓതുമ്പോള്‍ പിശാച് കോപിതനായി ഓടിമറയുന്നു.                        

ജീവിതത്തിന്റെ വില

ഒരു കുട്ടി അഛനോട് ചോദിച്ചു...
അഛാ എന്താണ് ജീവിതത്തിന്റെ വില ?
അപ്പോൾ ആ അഛൻ ഒരു കല്ല് ആ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു :
"നീ ഇത് പച്ചക്കറി വിൽക്കുന്ന സത്രീയുടെ കയ്യിൽ കൊടുത്തിട്ട് ഇത് വേണോയെന്ന് ചോദിക്കൂ.. 
പിന്നെ മോൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം...
ആരെങ്കിലും ഇതിന്റെ വില ചോദിക്കുകയാണങ്കിൽ രണ്ട് വിരൽ ഉയർത്തി കാണിച്ചാൽ മതി. മറ്റൊന്നും അവരോട് പറയേണ്ട.
കുട്ടി ആ സ്ത്രീയുടെ അടുത്ത് പോയി കല്ല് കാണിച്ചു
അപ്പോൾ ആ സ്ത്രീ പറഞ്ഞു :
"ഹായ് നല്ല ഭംഗിയുള്ള കല്ല്.ഇത് എനിക്ക് തരാമോ?എനിക്ക് ഇത്  പുന്തോട്ടത്തിൽ വെക്കാനാണ്...
ഇതിന്റെ വില എത്രയാണ്...?

അപ്പോൾ ആ കുട്ടി രണ്ട് വിരൽ ഉയർത്തി കാണിച്ചു ...

അപ്പേൾ ആ സ്ത്രീ ചോദിച്ചു രണ്ട് രൂപയാണോ ?
എന്നാൽ ഞാൻ ഇപ്പോൾ തന്നെ തരാം.

അപ്പോൾ കുട്ടി ഓടിച്ചെന്ന് അഛനോട്  പറഞ്ഞു
രണ്ട് രൂപക്ക് ആ കല്ല്, ആ സ്ത്രീ എടുക്കാമന്ന് പറഞ്ഞു...

എന്നാൽ ഒരു കാര്യം ചെയ്യൂ., ഈ കല്ല് എടുത്ത് അടുത്തുള്ള മ്യൂസിയത്തിൽ കൊണ്ട് പോയി കാണിക്കൂ...

അപ്പോൾ ആ കുട്ടി മ്യൂസിയത്തിൽ എത്തി കല്ല് കാണിച്ചു ....
"ഹായ് നല്ല ഭംഗിയുള്ള കല്ല് ഇത് ഇവിടെ വെക്കാമല്ലോ....
മോന് ഇതിന് എത്ര രൂപ വേണം?

അപ്പോൾ കുട്ടി വീണ്ടും രണ്ട് വിരൽ ഉയർത്തി കാണിച്ചു...
അപ്പോൾ അയാൾ ചോദിച്ചു ഇരുനൂറു രൂപക്കോ, എന്നാൽ ഇത് ഞാൻ വാങ്ങിക്കോളാം.
അപ്പോൾ കുട്ടി വളരെ സന്തോഷത്തോടെ അഛന്റെ അടുത്തെക്ക് ഓടിയെത്തിയിട്ട് പറഞ്ഞു ...
അഛാ,
ആ മ്യൂസിയത്തിലെ ആൾ ഇരുന്നൂറ് രൂപ പറഞ്ഞു
ഞാൻ ഇത് കൊടുക്കട്ടെ ?

അപ്പോൾ അഛൻ പറഞ്ഞു മോൻ ഇത് ഒരു കടയിൽ കൂടി കാണിക്കണം.

അവൻ അഛൻ പറഞ്ഞു കൊടുത്ത കടയിൽ കൊണ്ട് പോയി കാണിച്ചു...

 കടക്കാരൻ വേഗം ഒരു വെൽവറ്റ് തുണി എടുത്തു കല്ല് അതിൽ വെച്ചു എന്നിട്ട് ചോദിച്ചു,
"ഇത് എവിടെന്നാ കിട്ടിയത്..?
ഇതിന്റെ വിലയെത്രയാ ..?

അപ്പോൾ ആ കുട്ടി അവിടെയും രണ്ട് വിരൽ ഉയർത്തി കാണിച്ചു... 

അപ്പോൾ അയാൾ രണ്ട് ലക്ഷമോയെന്ന് തിരിച്ചു ചോദിച്ചു,
ഇപ്പോൾ ആ കുട്ടി ഭയങ്കര സന്തോഷത്തിൽ അഛന്റെ അടുത്തേക്ക് തിരികെ ഓടിയെത്തിയിട്ട് പറഞ്ഞു :
" അയാൾ ഈ കല്ലിന് രണ്ട് ലക്ഷം രൂപ വില പറഞ്ഞു..!
അപ്പോൾ അഛൻ പറഞ്ഞു:
" മോനെ ഇത് ഒരു ഡയമന്റാണ്.... അവസാനം മോൻ കാണിച്ചയാൾക്ക് മാത്രമേ ഇതിന്റെ വിലയറിയൂ..."

പലപ്പോഴും നമ്മൾ നമ്മളെ മനസ്സിലാക്കാത്തവരുടെ ഇടയിലാണ് ചെന്ന് പെടുന്നത്.
അവർ നമ്മൾ എന്ത് നല്ല കാര്യം ചെയ്താലും  അതിന്റെ തെറ്റുകൾ മാത്രം കണ്ട് പിടിക്കും...
അവർ നമ്മൾ ചെയ്ത കാര്യങ്ങളുടെ നല്ല വശങ്ങൾ കാണില്ല.   

 അത് അവർക്ക് ഒരു തരം അലർജിയാണ്...                                      അവരുടെ അടുത്ത് പോയി നമ്മൾ നമ്മളുടെ വില കളയരുത് .                        

ഞമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത് നമ്മെ മനസ്സിലാക്കാത്തവരുടെ ഇടയിൽ ആവാം...
അവർ നമ്മുടെ നന്മ നോക്കാതെ നമുക്ക് ഏറ്റവും കുറഞ്ഞ വിലയാണ് ഇടുക...!

 ഇതാണ് നമ്മുടെ വിലയെന്ന് വിചാരിച്ചിട്ട് നമ്മൾ നമ്മുടെ ജീവിതം ജീവിച്ചു തീർക്കും.

ഇത്രക്കൊക്കെ ഞാൻ ഉള്ളൂ മറ്റുള്ളവരുടെ ഇടയിൽ ഞാൻ എന്നും ഒരു അപഹാസൃനാണ് എന്ന തോന്നൽ നമ്മൾ ആദ്യം മാറ്റേണ്ടതുണ്ട്.

നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാത്ത ഒരു  ഒരു മൂല്യം, നമ്മളിൽ ഒളിഞ്ഞിരിപ്പുണ്ട്...

നമ്മൾ നമ്മുടെ വില തിരിച്ചറിഞ്ഞ് കഴിവുകൾ പ്രയോജനപ്പെടുത്തി  ജീവിച്ചാൽ നമ്മുടെ ജീവിതത്തിന് എന്നും തിളക്കമുണ്ടാകും.

*ഒരു മനുഷ്യൻ നന്നാകുന്നത് അവന്റെ മനസ്സ് നന്നാകുമ്പോഴാണ്...*
*ഉയർച്ചയിലേക്ക് എത്തിച്ചേരുന്നത് അവൻ സ്വയം തിരിച്ചറിയപ്പെടുമ്പോഴാണ്...!

2021 ജൂൺ 19, ശനിയാഴ്‌ച

നമ്മൾ കുരങ്ങനേക്കാൾ വലിയ മണ്ടന്മാരോ..?!

‎‎‎‎‎‎‎
നമ്മൾ കുരങ്ങനേക്കാൾ വലിയ മണ്ടന്മാരോ..?!

       ബ്രസീലിലെ ആദിവാസികള്‍ കുരങ്ങനെ പിടിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം കെണിയുണ്ട്....

തേങ്ങയേക്കാൾ കുറച്ചു കൂടി വലിപ്പമുള്ള ഒരു തരം കായയിൽ ഒരു ചെറിയ ദ്വാരം ഇട്ട് ഉളളിൽ ഉളളതെല്ലാം തുരന്നു പൊളളയാക്കി, അതില്‍ കുറെ അണ്ടിപരിപ്പ് പോലുളള ഭക്ഷണ സാധനങ്ങൾ നിറയ്ക്കും.

നല്ല മണം ഉണ്ടാവാൻ വേണ്ടി തീയിൽ ചുട്ട് എടുത്തവ ആയിരിക്കും അവ. അതിനു ശേഷം അത് ഏതെങ്കിലും മരത്തിന്‍റെ കട ഭാഗത്തായി കെട്ടി വയ്ക്കുകയോ, തടിയിൽ മരക്കുറ്റി വച്ച് ഉറപ്പിക്കുകയോ ചെയ്യും.

ആളനക്കം ഇല്ലാതാവുമ്പോൾ കുരങ്ങൻ മണം പിടിച്ചു വന്ന് തീറ്റയ്ക്ക് വേണ്ടി ആ ചെറിയ ദ്വാരത്തിലൂടെ കൈ കടത്തും. ഉളളിൽ കിടക്കുന്ന തീറ്റ എല്ലാം കൂടി കയ്യിൽ വാരി കഴിഞ്ഞാൽ കൈ തിരിച്ചു എടുക്കാൻ പറ്റാത്ത അവസ്ഥ ആവും. കയ്യിൽ ഇരിക്കുന്ന തീറ്റകൾ കളഞ്ഞിട്ട് ഈസിയായി കൈ പുറത്തെടുക്കാം, പക്ഷെ അത്രയും പ്രിയപ്പെട്ട തീറ്റ നഷ്ടപ്പെടുത്താൻ കുരങ്ങൻ തയ്യാറാവില്ല.

കൈ ചുരുട്ടി പിടിച്ചു കൊണ്ട് തന്നെ പുറത്തേയ്ക്ക് വലിച്ചു കൊണ്ടിരിക്കും.

പക്ഷെ കയ്യിൽ ഉളള സാധനങ്ങൾ കളയാതെ കുരങ്ങന് സ്വന്തം കൈ കിട്ടുകയുമില്ല. അതാണ്‌ മര്‍ക്കടമുഷ്ടി.!!

കുരങ്ങൻ വന്നു ദ്വാരത്തിൽ കൈ കടത്തിയാൽ കുരങ്ങൻ അകപ്പെട്ടു എന്ന് ആദിവാസികള്‍ക്ക് അറിയാം.

അവര്‍ ഒരു വടിയുമായി വന്ന് അതിനെ തല്ലി കൊല്ലും.
തലക്ക് അടി കൊണ്ട് ചാവുന്നതിന്‍റെ തൊട്ടു മുന്‍പുളള ആ ഒരു നിമിഷം എങ്കിലും സ്വന്തം കയ്യിലുളള ആ പ്രിയപ്പെട്ട സാധനങ്ങൾ ഉപേക്ഷിക്കുവാൻ കുരങ്ങൻ തയ്യാറായിരുന്നെങ്കിൽ, അതു കൊല്ലപ്പെടുകയില്ലായിരുന്നു.!

പാവം.! മണ്ടൻ കുരങ്ങൻ അല്ലേ..?!

സുഹൃത്തുക്കളെ..,

ആ കുരങ്ങനെക്കാൾ വലിയ മണ്ടന്മാരാണ് നമ്മൾ..!!

നശ്വരമായ ഈ ലോകത്തിന്‍റെ ദ്വാരത്തിൽ കയ്യിട്ട്, പലതും ചുരുട്ടി പിടിച്ചിരിക്കുകയാണ് നാം...

നമ്മുടെ സമ്പത്ത്, ദുരഭിമാനം, കുടുംബ മഹിമ, വിദ്വേഷങ്ങൾ, ജാതിമത ചിന്തകള്‍ അങ്ങനെ ഒരു പാട് ഒരു പാട് കാര്യങ്ങൾ.!

തലയ്ക്കു അടി കൊളളുമ്പോള്‍ നമ്മളും ദൈവത്തെ വിളിക്കുന്നുണ്ട്.

പക്ഷെ നമ്മുടെ ചുരുട്ടി പിടിച്ച കൈ നിവർത്താൻ നമ്മള്‍ തയ്യാറാവാത്തിടത്തോളം കാലം, ഇത് ഇങ്ങനെ തുടർന്നു കൊണ്ടേയിരിക്കും..

കൈ അയച്ചു നമുക്ക് സഹായിച്ചു തുടങ്ങാം... ഇൻ ശാ അല്ലാഹ്

ഇസ്രായേലിന്റെ ചരിത്രം

"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal  ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...