നമസ്കാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നമസ്കാരം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2024 ജൂൺ 13, വ്യാഴാഴ്‌ച

നമസ്കാരത്തിലെ സുന്നത്തുകൾ

1) ബാങ്ക് വിളിക്കുമ്പോൾ
രണ്ട് ചെവിയിലും 
 ചൂണ്ട് വിരൽ വെക്കൽ സുന്നത്താണ് 

2) ബാങ്ക് ഉച്ചത്തിൽ വിളിക്കൽ സുന്നത്താണ് 

3) ബാങ്കിന് ശേഷം മുത്ത് നബിക്ക്‌ സ്വലാത്ത് ചൊല്ലൽ സുന്നത്താണ് 

4) ഇഖാമത്ത് ബാങ്ക് വിളിച്ച സ്ഥലത്ത് ആവാതിരിക്കൽ സുന്നത്താണ് 

5) മനോഹരമായ ശബ്ദം ഉള്ളവർ 
ബാങ്ക് വിളിക്കൽ സുന്നത്താണ് 

6) ബാങ്ക് വിളിക്കുന്ന വ്യക്തി രണ്ട് അശുദ്ധികളിൽ നിന്നും 
ശുദ്ധിയായിരിക്കൽ സുന്നത്താണ് 

7) നിസ്കരിക്കുന്നതിന് വേണ്ടി പള്ളിയിലേക്ക് ഭവ്യതയോടെ നടന്നു പോവൽ സുന്നത്താണ് 

8) ഇഖാമത് പൂർണ്ണമായും കഴിഞ്ഞ ശേഷം മാത്രം നിസ്കാരത്തിനായി 
എഴുന്നേൽക്കൽ സുന്നത്താണ് 

9) കൂട്ടമായി നിസ്കരിക്കുമ്പോൾ സ്വഫുകൾ നേരെയാക്കൽ സുന്നത്താണ് 

10) നിസ്കരിക്കുമ്പോൾ കാലുകൾക്കിടയിൽ ഒരു ചാൺ 
അകലം ഉണ്ടാവൽ സുന്നത്താണ് 

11) റുകൂഹിലേക്ക് പോകുമ്പോൾ 
ചുമലിന് നേരെ കൈകൾ ഉയർത്തൽ 
സുന്നത്താണ് 

12) ഇഹ്തിദാലിൽ ചുമലിന് നേരെ കൈകൾ ഉയർത്തൽ സുന്നത്താണ് 

13) ആദ്യ അത്തഹിയ്യാതിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ചുമലിന് നേരെ കൈകൾ ഉയർത്തൽ സുന്നത്താണ്  

14) നിസ്കാരത്തിൽ മുഴുവനും സുജൂദിന്റെ സ്ഥലത്തേക്ക് നോക്കൽ സുന്നത്താണ് 

15) നിസ്കാരത്തിൽ ഉടനീളം കണ്ണ് തുറന്നു വെക്കൽ സുന്നത്താണ് 

16) എല്ലാ റക് അത്തിലും ഫാത്തിഹക്ക് മുമ്പ് അഹൂദു ഓതൽ സുന്നത്താണ് 

17) നിസ്കാരത്തിൽ അഹൂദു പതുക്കെ ഓതലാണ് സുന്നത്ത് 

18) ഉറക്കെ ഓതുന്ന നിസ്കാരത്തിൽ ഇമാമിന്റെ കൂടെ ആമീൻ പറയൽ സുന്നത്താണ് 

19) ഇമാമിന്റെ ഫാതിഹ പൂർണ്ണമായി കഴിഞ്ഞതിനു ശേഷം മഹ്മൂമീങ്ങൾ ഫാതിഹ ഓതലാണ് സുന്നത്ത് 

20) ഒന്നാമത്തെ റക് അത്ത്
രണ്ടാമത്തെ റക്അത്തിനേക്കാൾ
 ദൈർഖ്യമുള്ളതാവൽ സുന്നത്താണ് 

21) റൂകൂഹിൽ സുബ്ഹാന റബ്ബിഹൽ അലീം വബി ഹംദിഹീ എന്ന് മൂന്ന് വട്ടം ചൊല്ലൽ സുന്നത്താണ് 

22) റുക്കൂഹിലും, സുജൂദിലും കണ്ണ് തുറന്നു വെക്കൽ സുന്നത്താണ് 

23) റുക്കൂഹിൽ സുജൂദിന്റെ സ്ഥലത്ത് മാത്രം നോക്കൽ സുന്നത്താണ് 

24) ഇഹ്‌തിദാലിൽ കൈ അഴിച്ചിടലാണ് സുന്നത് 

25) സുജൂദിലേക്ക് പോകുമ്പോൾ ആദ്യം കാൽ മുട്ടുകളും ശേഷം കൈകളും വെക്കലാണ് സുന്നത്ത് 

26) സുജൂദിൽ സുബ്ഹാന റബ്ബിഹൽ അഹ്‌ലാ വബി ഹംദിഹീ എന്ന് മൂന്ന് വട്ടം ചൊല്ലൽ സുന്നത്താണ് 

27) അത്തഹിയ്യാത്തിൽ ഇല്ലല്ലാഹ് എന്ന് പറയുമ്പോൾ വലത് ചൂണ്ടുവിരൽ ഉയർത്തൽ സുന്നത്താണ് 

28) അത്തഹിയ്യാത്തിൽ വലത് ചൂണ്ട് വിരൽ ഉയർത്തിയാൽ സലാം വീട്ടുന്നത് വരെ ചൂണ്ടു വിരലിലേക്ക് മാത്രം നോക്കൽ സുന്നത്താണ്

29) നിസ്കാരങ്ങൾക്ക് ശേഷം മൂന്നു പ്രാവശ്യം ഇസ്തിഗ്ഫാർ ചൊല്ലൽ സുന്നത്താണ്

30) ഫർള് നിസ്കാരങ്ങൾക്ക് ശേഷം ആയത്തുൽ കുർസിയ്യ് ഓതൽ സുന്നത്താണ്

31) നിസ്കാരങ്ങൾക്ക് ശേഷം
സുബ് ഹാനല്ലാഹ് :33
അൽഹംദുലില്ലാഹ് :33
അല്ലാഹു അക്ബർ :33
ചൊല്ലൽ സുന്നത്താണ്

32) ഇമാം നിസ്കാര ശേഷം മുസല്ലയിൽ നിന്ന് എഴുന്നേൽക്കുന്നത് വരെ മഹ്മൂമീങ്ങൾ എഴുന്നേൽക്കാതിരിക്കൽ സുന്നത്താണ് 

(അത്തഖ് രീറാത്തുസ്സെദീദ :
1/231 -247)

2022 മാർച്ച് 30, ബുധനാഴ്‌ച

വുളൂ പുതുക്കൽ വലിയ മഹത്വമുള്ളതാണ്

വുളൂ പുതുക്കൽ വലിയ മഹത്വമുള്ളതാണ്



റമളാൻ മസ്അലകൾ ഉടൻ നിങ്ങളിലേക്ക്...

*വുളൂ മുറിയാതെ വീണ്ടും വുളൂ ചെയ്യുന്നതിനാണ് تجديد الوضوء (വുളൂ പുതുക്കൽ ) എന്നു പറയുന്നത്. വുളു പുതുക്കൽ സുന്നത്താണ്. അവനു പത്ത് നന്മ എഴുതപ്പെടുമെന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്.*

*വുളൂഅ് പുതുക്കൽ സുന്നതാകുന്നത് എടുത്ത വുളൂഅ് കൊണ്ട് ഏതെങ്കിലും ഒരു നിസ്കാരം നിർവഹിച്ച ശേഷം മാത്രമാണ്.*
      
*നിസ്കാരം നിർവഹിക്കാതെ വീണ്ടും വുളൂഅ് എടുക്കൽ കറാഹത്താണ്.*
       
*ഇത് പ്രത്യേകം ഇബാദത്താണെന്ന് കരുതിക്കൊണ്ട് നിർവഹിക്കൽ ഹറാമുമാണന്നു ഇമാം ഇബ്നു ഹജർ(റ) വ്യക്തമാക്കിയിട്ടുണ്ട്.* (തുഹ്ഫ 1/282)
     
*എന്നാൽ ഹറാം എന്ന വീക്ഷണത്തോട് ഇമാം റംലി (റ) യോജിക്കുന്നില്ല.(ശർവാനി: 1/283)*

*എടുത്ത വുളൂ കൊണ്ട് ഏതെങ്കിലും നിസ്കാരം നിർവ്വഹിക്കാതെ വീണ്ടും വുളു ചെയ്യൽ സുന്നത്തില്ല . മാത്രമല്ല , അങ്ങനെ വുളൂ ചെയ്താൽ സ്വഹീഹാകുകയുമില്ല.*

*ഇസ്ലാമിൻ്റെ ആദ്യകാലത്ത് ഓരോ നിസ്കാരത്തിനും ഓരോ വുളൂ നിർബന്ധമായിരുന്നു. പിന്നീട് ആ നിർബന്ധ നിയമം ദുർബലമായി. പിന്നീട് സുന്നത്തായ നിർദ്ദേശം നിലനിന്നു.  (മുഗ്നി )*
   
*വുളൂ പുതുക്കുമ്പോഴേക്കും ഒന്നാം സ്വഫ് നഷ്ടപ്പെടുക പോലെയുള്ള പ്രശ്നം വരുമെങ്കിൽ പുതുക്കേണ്ടതില്ല. അപ്പോൾ സ്വഫ്ഫിനാണ് പരിഗണന (നിഹായ : ശർവാനി: 1/283)*

*ومن توضأ على طهر كتب له عشر حسنات ومحل ندب تجديده إذا صلى بالأول صلاة ما ولو ركعة لا سجدة وطوافا وإلا كره كالغسلة الرابعة نعم يتجه أنه لو قصد به عبادة مستقلة حرم*.( تحفة المحتاج ١/٢٨٣

 *ﻗﻮﻟﻪ ﺣﺮﻡ ﺇﻟﺦ) ﺭﺩﻩ اﻟﺮﻣﻠﻲ ﺑﺄﻥ اﻟﻘﺼﺪ ﻣﻨﻪ اﻟﻨﻈﺎﻓﺔ ﻭﺃﻃﺎﻝ اﻟﺸﻮﺑﺮﻱ ﻓﻲ ﺗﺄﻳﻴﺪﻩ* 
(الشرواني )

2022 മാർച്ച് 20, ഞായറാഴ്‌ച

നിസ്കാരം_ഒരുലഘുപഠനം

നിസ്കാരം_ഒരുലഘുപഠനം

ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.

ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠവുമാണ് നിസ്കാരം.

സ്വർഗ്ഗ ലോകത്തിന്റെ താക്കോലായ അത് തിന്മകളെ മായ്ച്ചുകളയുകയും നീച പ്രവർത്തികളെ തടയുകയും ചെയ്യുന്നു.

പ്രായപൂർത്തിയും ശുദ്ധിയുമുള്ള എല്ലാ മുസ്ലിമിനും നിസ്കാരം നിർബന്ധമാണല്ലോ. മുസ്ലിമിന്റെയും കാഫിറിന്റെയും ഇടയിലുള്ള പ്രധാന വ്യത്യാസം നിസ്കാരം അല്ലേ.

എന്നാൽ നിസ്കാരം കുറ്റമറ്റതാക്കാൻ ചില നിബന്ധനകളുണ്ട്.

നിസ്കാരത്തിന് പ്രധാനമായും 14 ഫർളുകളാണുള്ളത്. ആ ഫർളുകൾ ഉണ്ടായാൽ മാത്രമേ നിസ്കാരം ഉണ്ടാവുകയുള്ളൂ. അവയിൽ ഒന്നിന് കോട്ടം സംഭവിച്ചാൽ അത് കാരണം നിസ്കാരത്തിനും കോട്ടം സംഭവിക്കും.

നിസ്കാരത്തിന്റെ ആ 14 ഫർളുകളെ പറ്റിയുള്ള ഒരു ലഘുപഠനം ആണ് തുടർന്ന് ഉദ്ദേശിക്കുന്നത്. നാഥൻ ഖബൂൽ ചെയ്യട്ടെ...

Link സെലക്ട്  ചെയ്ത് ഓപൺ ചെയ്യുക .........
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
1 #നിയ്യത്ത്
👉https://m.facebook.com/story.php?story_fbid=405460286665006&id=253120435232326

2 #തക്ബീറത്തുൽ_ഇഹ്റാം
👉https://m.facebook.com/story.php?story_fbid=405619929982375&id=253120435232326

3 #നിൽക്കാൻ_കഴിയുന്നവർ നിന്ന്_നിസ്കരിക്കുക
👉https://m.facebook.com/story.php?story_fbid=405634963314205&id=253120435232326

4 #ഫാതിഹ_ഓതുക
👉https://m.facebook.com/story.php?story_fbid=405770466633988&id=253120435232326

5 #റുകൂഅ_ചെയ്യുക
https://m.facebook.com/story.php?story_fbid=405796619964706&id=253120435232326

6 #ഇഅതിദാൽ
👉https://m.facebook.com/story.php?story_fbid=405803489964019&id=253120435232326

7 #സുജൂദ്
👉https://m.facebook.com/story.php?story_fbid=405907499953618&id=253120435232326

 8#രണ്ട്_സുജൂദുകൾക്കിടയിലുള്ള_ഇരുത്തം
👉https://m.facebook.com/story.php?story_fbid=405915796619455&id=253120435232326

9 #അനക്കം_അടങ്ങുക
👉https://m.facebook.com/story.php?story_fbid=405920453285656&id=253120435232326

10 #അത്തഹിയാത്ത
👉https://m.facebook.com/story.php?story_fbid=405924219951946&id=253120435232326

11#നബി_ﷺ_യുടെ_മേൽ_സ്വലാത്ത്_ചൊല്ലുക
👉https://m.facebook.com/story.php?story_fbid=405932123284489&id=253120435232326
12#അത്തഹിയ്യാത്ത്_സ്വലാത്ത്_സലാം_എന്നിവയ്ക്കുവേണ്ടി_ഇരിക്കുക
👉https://m.facebook.com/story.php?story_fbid=405939093283792&id=253120435232326

13 #ആദ്യ_സലാം_പറയുക
👉https://m.facebook.com/story.php?story_fbid=408308059713562&id=253120435232326

14 #ക്രമപ്രകാരം_ചെയ്യുക
👉https://m.facebook.com/story.php?story_fbid=408322406378794&id=253120435232326


ഇസ്രായേലിന്റെ ചരിത്രം

"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal  ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...