2023, ഒക്‌ടോബർ 31, ചൊവ്വാഴ്ച

മസ്ജിദുൽ അഖ്സ്വാ അന്ത്യനാൾവരെയും ഉയർന്ന് നിൽക്കും


അഖ്സ്വാ എന്ന വാക്കിൻ്റെ ഭാഷാപരമായ നിയമാനുസൃത എഴുത്ത് اقصى
എന്നാണ്. اعلى اغنى
എന്ന വാക്കുകൾ പോലെ. പക്ഷെ ഖുർആനിൽ അഖ്സ്വാ എന്നെഴുതിയിരുക്കുന്നത് اقصا എന്നാണ് സൂറത്തുൽ ഇസ്റാ:നോക്കുക. ഈ എഴുത്ത് സൂചിപ്പിക്കുന്നത് ,അതിൻ്റെ അലിഫിൻ്റെ ഉയർച്ച പോലെ, മസ്ജിദുൽ അഖ്സ്വാ അന്ത്യനാൾവരെയും ഉയർന്ന് നിൽക്കുമെന്നാണ്

അല്ലാഹുവിന് വേണ്ടി മാത്രം ചൊല്ലുക


سبح الله، يسبح الله
എന്നിങ്ങനെ പറഞ്ഞാൽ തന്നെ, അല്ലാഹുവിനെ വാഴ്ത്തുക എന്ന അർത്ഥം കിട്ടുന്നതാണ്. പക്ഷെ അല്ലാഹു തആലാ سبح لله يسبح لله
എന്നിങ്ങനെ ജർറിൻ്റെ ലാമ് കടത്തിയാണ് പറഞ്ഞിരിക്കുന്നത്. അത്, അല്ലാഹുവിന് വേണ്ടി തസ്ബീഹ് ചൊല്ലുക, മറ്റാരെയും ബോധ്യപ്പെടുത്താനോ കാണിക്കാനോ അല്ലാതെ അല്ലാഹുവിന് വേണ്ടി മാത്രം ചൊല്ലുക എന്ന ആശയം ധ്വനിപ്പിക്കാൻ വേണ്ടിയാണെന്ന് പണ്ഡിതൻമാർ രേഖപ്പെടുത്തിയിരിക്കുന്നു.
വിഷമിക്കരുത്. ഉറപ്പായും അല്ലാഹു നമ്മുടെ കുടെയുണ്ട്. " എന്ന് സിദ്ധീഖ് (റ) വിനെ ആശ്വസിപ്പിക്കുന്ന നബി(സ)യുടെ കൂട്ടുകാരനെ صاحب എന്ന് അലിഫ് കൊണ്ട് പോലും പിരിക്കാതെ ചേർത്ത് എഴുതിയിരിക്കുന്നത്, നബി തങ്ങളും സിദ്ധീഖ് തങ്ങളും തമ്മിലുള്ള ഇഴപിരിയാത്ത കടുത്ത കൂട്ട് കെട്ടിനെ അറിയിക്കാൻ വേണ്ടിയാണ്. തൗബ: സൂറത്ത് ആയത്ത് 40 നോക്കുക.

2023, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

മുസ്ലിംകളേ, നാം ഞെട്ടി ഞെട്ടി മരിക്കാതിരിക്കുക

2023 ഒക്ടോബർ 29, രാവിലെ 9: 38 മുതൽ  
മലയാളീമുസ്ലിംകളെല്ലാം ഒരേ മനസ്സോടെയുള്ള പ്രാർത്ഥനയിലായിരുന്നു…  
കളമശ്ശേരിയിലെ സ്ഫോടനവാർത്ത വന്നത് മുതൽ 
സുന്നിയുടെയും മുജാഹിദിന്റെയും ജമാഅത്തുകാരന്റെയും 
തബ്‌ലീഗുകാരന്റെയും ഒന്നുമില്ലാത്തവന്റെയുമെല്ലാം മനസ്സിൽ നിന്നുയർന്ന 
സർവ്വശക്തനോടെയുള്ള ആത്മാർത്ഥമായ ദുആ...
“അതൊരു മുസ്ലിം പേരുള്ളവനാകരുതേ….” 
ഉടനെ വന്നു മാധ്യമ വാർത്തകൾ... 
തൊപ്പി വെച്ചവരെയും അല്ലാത്തവരെയും വെച്ചുകൊണ്ടുള്ള ചർച്ചകൾ… 
എല്ലാം മുസ്ലിംകളെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട്…
സോഷ്യൽ മീഡിയയിലെ അഴിഞ്ഞാട്ടക്കാർക്ക് ചാകരയുടെ ആഹ്ലാദം.. 
കേന്ദ്രമന്ത്രിമാരുടെ പ്രാസ്താവനകളും തഥൈവ !!
സ്ഫോടനം നടത്തിയത് ക്രിസ്ത്യാനിയാണെന്ന് അറിഞ്ഞതോടെ 
മുസ്ലിംകൾക്ക് ആശ്വാസം; മാദ്ധ്യമങ്ങൾക്ക് നിരാശ..
അരമനകളിലെ ജിഹാദ് ഗവേഷകർക്ക് മൗനം… 
വെറുപ്പുൽപാദകരായ നവനാസ്തികർക്ക് വിഷയദാരിദ്ര്യം !!
കടിച്ചുകീറാനുള്ള ഇസ്‌ലാംഇറച്ചി നഷ്ടപ്പെട്ടതിലുള്ള മോഹഭംഗം !! 
യഹോവാസാക്ഷികളിൽ നിന്ന് രാജി വെച്ചയാളുടെ മനസ്സിൽ
ഇത്ര ഭീകരമായ ‘ദേശീയത' നിറച്ചതാരാണ് എന്ന് ചോദിക്കാനുള്ള 
നട്ടെല്ല് പോലും അന്തിചർച്ചകളിൽ അഭിരമിക്കുന്നവർക്കില്ല…. 
പതിനയ്യായിരത്തിലധികം അംഗങ്ങളുമായി കേരളത്തിൽ 
ശാന്തമായി പ്രവർത്തിക്കുന്ന യഹോവയുടെ സാക്ഷികളെ 
‘ദേശവിരുദ്ധരാക്കുന്ന’ അവരുടെ ബൈബിളിനെപ്പറ്റി 
സിറിയയിലേക്ക് പോയ ഇരുപത് പേരുടെ ഖുർആനിനെപ്പറ്റി 
വാചാലരാകുന്നവർക്കൊന്നും യാതൊന്നും പറയാനില്ല.  
ദൈവത്തെ ‘യഹോവ' യെന്നു മാത്രമേ വിളിക്കാവൂയെന്ന് 
വാശിപിടിക്കുന്നവർക്ക് സഹിഷ്ണുത ഉപദേശിക്കാൻ 
‘അല്ലാഹു അക്ബർ’ എന്ന ബാങ്കുവിളിയിൽ അസഹിഷ്ണുത 
ഗവേഷണം ചെയ്യുന്നവർക്ക് നേരമില്ല !
ഈ ലോകത്തിന്റെ അദൃശ്യ ഭരണാധികാരിയായ സാത്താനു വേണ്ടിയുള്ള 
ചെയ്തികളായതിനാൽ രാഷ്ട്രസേവനവും രാഷ്ട്രീയവുമെല്ലാം നിഷിദ്ധമെന്ന് 
കരുതുന്നവർ നാടിന് അപകടമാണെന്ന് ആരും കരുതുന്നില്ല !
തിരഞ്ഞെടുക്കപ്പെട്ട 1,44,000 വിശുദ്ധന്മാർ ഭരിക്കുന്ന ഉടൻ വരാനിരിക്കുന്ന 
ഭുമിയിലെ പറുദീസയിൽ ഗാന്ധിജിക്കും മദർ തെരേസക്കുമെല്ലാം 
പ്രവേശനം ലഭിക്കുമോയെന്ന് ചോദിക്കുവാൻ മന്ത്രിമാരും തന്ത്രിമാരുമില്ല !
ദേശീയ പതാകയെ വന്ദിക്കരുത്; ദേശഭക്തി ഗാനങ്ങളൊന്നും ആലപിക്കരുത്; 
ദേശസേവനം ചെയ്യരുത്; സൈന്യത്തിൽ ചേരരുത് എന്നെല്ലാം പഠിപ്പിക്കുന്ന 
പതിനയ്യായിരത്തിലധികം പേരുൾക്കൊള്ളുന്ന ക്രിസ്ത്യൻകൾട്ടിലുള്ളവരെ  
നിരീക്ഷിക്കുവാൻ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ    
അന്വേഷകർക്കോ അവരെ തീറ്റിപ്പോറ്റുന്നവർക്കോ താല്പര്യമില്ല. 
രക്തം കൊടുക്കയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് പഠിപ്പിക്കുന്നവരുടെ 
ധാർമികതയെക്കുറിച്ച് മാനവവാദികൾക്കൊന്നും ആശങ്കയില്ല.
ഭർത്താവാണ് കുടുംബത്തിലെ പരമാധികാരിയെന്നും  
വിവാഹമോചനം നിഷിദ്ധമാണെന്നുമുള്ള ഉപദേശങ്ങളെക്കുറിച്ച് 
ഫെമിസ്നിസ്റ്റുകൾക്ക് പോലും വേവലാതിയൊന്നുമില്ല. 
എന്നാൽ ഇസ്ലാമാകുമ്പോൾ....മുസ്ലിംകളാകുമ്പോൾ….
എന്താണിങ്ങനെയെന്ന് വേവലാതിപ്പെടുന്നവരുണ്ട്; 
ഇസ്‌ലാം ജീവിക്കുന്ന മതമായതുകൊണ്ട് എന്നാണുത്തരം...
മനസ്സുകളെയത് കീഴടക്കുന്നത് ജീവനില്ലാത്ത താത്വികവ്യവഹാരങ്ങളിലൂടെയല്ല;  
അർത്ഥമില്ലാത്ത ആത്മീയസാധനകളിലൂടെയുമല്ല, പ്രത്യുത തൗഹീദിലൂടെയാണ്. 
തൗഹീദിന്റെ ആസ്വാദനമറിഞ്ഞവരെ ലോകത്തിന്റെ ലഹരികൾക്ക് 
കീഴടക്കാനാവില്ലെന്ന് മനസ്സിലാക്കിയവരുടെതാണ് എതിർപ്പുക്കളെല്ലാം...
നിങ്ങൾ പാപികളാണ് എന്ന് പറഞ്ഞുകൊണ്ടല്ല, നിങ്ങൾ സ്വാതന്ത്രരാണെന്ന് 
പഠിപ്പിച്ചുകൊണ്ടാണ് തൗഹീദ് മനുഷ്യമനസ്സുകളെ നേടിയെടുക്കുന്നത്. 
ആത്മീയവും ഭൗതികവുമായ ചങ്ങലകളിൽ നിന്നുള്ള സ്വാതന്ത്ര്യം..
ആ സ്വാതന്ത്ര്യം അനുഭവിച്ചവരോടാണ് എന്നും ചൂഷകർക്കുള്ള വെറുപ്പ്.
അത് ചോദ്യം ചെയ്യുന്നത് മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും
ഫാഷിസത്തിന്റെയും ലിബറലിസത്തിന്റെയുമെല്ലാം 
തിട്ടൂരങ്ങളെയായതിനാൽ അവർക്കെല്ലാം അതിനോടെതിർപ്പ്...
മുസ്ലിംകളേ, നാം മുസ്ലിംകളായിരിക്കുന്നിടത്തോളം 
ഈ വെറുപ്പുൽപ്പാദനം തുടരും..
വാർത്തകൾ കേട്ട് ഞെട്ടാനിരുന്നാൽ നാം ഞെട്ടി ഞെട്ടി മരിക്കും.    
ഞെട്ടുകയല്ല, പണിയെടുക്കുകയാണ് നമ്മുടെ ദൗത്യം… 
സ്ഫോടനവാർത്ത വന്നപ്പോൾ നമ്മുടെയെല്ലാം മനസ്സിൽ നിന്നുയർന്ന 
സർവ്വശക്തനോടെയുള്ള ആത്മാർത്ഥമായ പ്രാർത്ഥനയില്ലേ, 
അത് തന്നെയാണ് ഈ വെറുപ്പിനോട് പൊരുതാനുള്ള മൂർച്ചയുള്ള ആയുധം. 
പണിയെടുത്തശേഷമാകണം പ്രാർത്ഥനയെന്നാണല്ലോ മുത്തുനബി(സ) 
നമ്മെ പഠിപ്പിച്ചിരിക്കുന്നത്; ഉത്തമസമുദായത്തിന്റെ സൃഷ്ടിയാണ് 
നമ്മെയേൽപ്പിച്ച പണി; നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയുമെന്ന 
ദഅവത്ത് ആണ് അതിന്ന് നിർദേശിക്കപ്പെട്ട മാർഗ്ഗം...
ഫലസ്തീൻ വിമോചനപ്പോരാട്ടം ചർച്ച ചെയ്യുന്ന നാളുകളാണല്ലോ ഇത്. 
ജറുസലേമിന്റെ താക്കോൽ വാങ്ങാൻ യാത്രചെയ്ത് ക്ഷീണിച്ച് മുഖവും 
കീറിപ്പറിഞ്ഞ വസ്ത്രവുമായി വന്ന ഖലീഫ ഉമറിനെ 
ഗുണദോഷിച്ച സ്വഹാബിമാരോട് അദ്ദേഹം പറഞ്ഞ വരികൾ നമുക്ക് പ്രചോദനമാകട്ടെ. 
“കൊള്ളരുതാത്തവരായിരുന്ന നമ്മെ ഇസ്ലാമിലൂടെയാണ് അല്ലാഹു അദരിച്ചത്; 
അതിലൂടെയല്ലാതെ ആദരവ് ആഗ്രഹിച്ചാൽ അല്ലാഹു തന്നെ നമ്മെ അപമാനിതരാക്കും"

കടപ്പാടു് 
MM Akbar

2023, ഒക്‌ടോബർ 29, ഞായറാഴ്‌ച

ആരാണ് യഹോവ സാക്ഷികൾ, ദേശീയ പതാകയെ വന്ദിക്കില്ല, സൈന്യത്തിൽ ചേരില്ല.


അമേരിക്കക്കാരനായ ചാൾസ് ടെയ്‌സ് റസ്സൽ എന്ന ബൈബിൾ ഗവേഷകൻ 1876ൽ സ്ഥാപിച്ച ബൈബിൾ വിദ്യാർത്ഥികൾ എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് യഹോവയുടെ സാക്ഷികൾ എന്നറിയപ്പെടുന്നത്. പല നവീകരണങ്ങൾക്കു ശേഷം 1931-ലാണ് യഹോവ സാക്ഷികൾ എന്ന പേര് സ്വീകരിച്ചത്. ഇവർ കേരളത്തിൽ 1905-ൽ തന്നെ എത്തിയെങ്കിലും 1950കളിലാണ് സജീവമായിത്തുടങ്ങിയത്. യഹോവയുടെ സാക്ഷികൾ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തിൽ ഇവരെ 'യഹോവാ സാക്ഷികൾ' എന്നാണ് വിളിക്കപ്പെടുന്നത്. യഹോവയുടെ സാക്ഷികളുടെ സ്ഥാപകനായ സി ടി റസ്സൽ 1912ൽ തിരുവനന്തപുരത്ത് പ്രസംഗിച്ച സ്ഥലം ഇപ്പോഴും റസ്സൽപുരം എന്ന പേരിൽ അറിയപ്പെടുന്നു. 

മുഖ്യധാരാ ക്രൈസ്തവരിൽ നിന്നു വ്യത്യസ്തമായി പുനരുത്ഥാനവിശ്വാസികളും സഹസ്രാബ്ദവാഴ്ച്ചക്കാരും അത്രിത്വവിശ്വാസങ്ങൾ പിന്തുടരുന്നവരുമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമായാണ് ഇവരെ പരിഗണിക്കുന്നത്. ലോകവ്യാപകമായി ഏതാണ്ട് 240 രാജ്യങ്ങളിൽ ഇവരുടെ പ്രവർത്തനം നടത്തപ്പെടുന്നു. ഈ ലോക വ്യവസ്ഥിതിയെ അർമ്മഗദോനിലൂടെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടർന്ന് മനുഷ്യവർഗ്ഗത്തിന്റെ സമസ്ത പ്രശ്‌നങ്ങൾക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടും എന്നുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.

വാച്ച്ടവർ ബൈബിൾ ആന്റ് ട്രാകറ്റ് സൊസൈറ്റി എന്ന നിയമപരമായ കോർപ്പറേഷനിലൂടെയാണ് ഇവരുടെ പ്രവർത്തനം ലോകവ്യാപകമായി ഏകോപിപ്പിച്ച് നടത്തപ്പെടുന്നത്. യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം ബൈബിളിൽ മാത്രം അടിസ്ഥാനപ്പെടുത്തി ഉള്ളതാണെന്ന് പറയുന്നു. പക്വതയുള്ള ഒരു കൂട്ടം പുരുഷന്മാരാലുള്ള ഭരണസംഘമാണ് ഇവരുടെ ദൈവശാസ്ത്രത്തിനും, പ്രവർത്തനങ്ങൾക്കും മേൽനോട്ടം നടത്തുന്നത്. യഹോവയെ മാത്രം സർവ്വശക്തനായി വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ്. യേശുവിനെ ദൈവപുത്രനായും, രക്ഷകനായും, ഒരേയൊരു മദ്ധ്യസ്ഥനായും, ദൈവരാജ്യത്തിന്റെ നിയുക്ത രാജാവായും പഠിപ്പിക്കുന്നു.

ഇപ്പോൾ നാം ജീവിക്കുന്നത് ഒരു അന്ത്യകാലത്താണെന്നും പെട്ടെന്ന് തന്നെ ദൈവം ആയ യഹോവ ദുഷ്ടന്മാരെ എല്ലാം നശിപ്പിച്ചതിന് ശേഷം നീതിമാന്മാരായ മനുഷ്യർക്ക് രോഗമോ, വാർധക്യമോ, മരണമോ ഇല്ലാത്ത ഒരു ജീവിതം ഈ ഭൂമിയിൽ നൽകും എന്ന് ഇവർ വിശ്വസിക്കുന്നു. പറുദീസ ആയി മാറ്റപ്പെടുന്ന ഈ ഭൂമിയിൽ മരിച്ചുപോയ നല്ലവരായ ആളുകളെ ദൈവം പുനരുത്ഥാനപ്പെടുത്തുമെന്നും അവരെ വീണ്ടും കാണാനാകുമെന്നും ഇവർ പ്രത്യാശിക്കുന്നു.

മുഖ്യധാരാ ക്രൈസ്തവ സഭകളുടെ ഉപദേശങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവരുടെ പഠിപ്പിക്കലുകൾ. വിശ്വാസികൾ ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമർത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പഠിപ്പിച്ച് തിരസ്‌കരിക്കുന്നു. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനം എന്നിവയ്ക്ക്  ക്രിസ്തുമതത്തിൽ സ്ഥാനമില്ല എന്നും വിശ്വസിക്കുന്നു. 

ഇവരുടെ ആരാധനാലയത്തെ 'രാജ്യഹാൾ' എന്നാണ് വിളിക്കുന്നത്. കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഇവർ ഉപയോഗിക്കാറില്ല. കൂടാതെ, ഇവർക്ക് വൈദീകരോ ശമ്പളം പറ്റുന്ന പുരോഹിതന്മാരോ ഇല്ല. എല്ലാ പ്രവർത്തകരും സ്വമേധയാ സേവകർ ആണ്. പുകവലി, അടക്ക ചവക്കൽ, മയക്കുമരുന്നിന്റെ ദുരുപയോഗം, അസഭ്യസംസാരം തുടങ്ങിയ ദുശീലങ്ങൾ ഇവർക്ക് ഒട്ടും തന്നെ പാടുള്ളതല്ല. എന്നാൽ മദ്യം മിതമായ അളവിൽ ഉപയോഗിക്കുന്നതിൽ തടസം ഇല്ല. യഹോവയുടെ സാക്ഷികൾ വൈദ്യ ചികിത്സാ തേടുന്നവർ ആണെങ്കിലും മറ്റുള്ളവരിൽ നിന്നും രക്തമോ രക്തത്തിന്റെ പ്രധാന ഘടകംശങ്ങളോ സ്വീകരിക്കില്ല. എന്നാൽ രക്തരഹിത വൈദ്യചികിത്സയും ശസ്ത്രക്രിയയും സ്വീകരിക്കും.

വീടുതോറുമുള്ള സുവിശേഷ പ്രവർത്തനം ഇവരുടെ മുഖമുദ്ര ആണ്. ഇവരുടെ പ്രവർത്തകർ 'പ്രചാരകർ' എന്നാണ് അറിയപ്പെടുന്നത്. ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വെബ്‌സൈറ്റ് യഹോവയുടെ സാക്ഷികളുടേത് ഇവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് 2022ലെ കണക്ക് അനുസരിച്ച് 1,066 ഭാഷകളിൽ ലഭ്യമാണ്. 

രാഷ്ട്രീയമായി നിഷ്പക്ഷരായിരിക്കണം. ദേശീയപതാകയെ വന്ദിക്കാതിരിക്കാനും, ദേശീയഗാനം പാടാതിരിക്കാനും, സൈനിക സേവനം നടത്താതിരിക്കാനുള്ള വിശ്വാസികളുടെ മനസാക്ഷിപരമായ തീരുമാനം നിമിത്തം പല രാജ്യങ്ങളിലും ഇവരുടെ പ്രവർത്തനം, പ്രത്യേകമായും നിർബന്ധിത സൈനിക സേവനം നിഷ്‌കർഷിക്കുന്ന രാജ്യങ്ങളിൽ അധികാരികളുമായി നിയമയുദ്ധത്തിനു കാരണമായിട്ടുണ്ട്. നാസി ജർമനിയിലും മുൻ സോവിയറ്റ് ഭരണത്തിൻ കീഴിലും ഇവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഹിറ്റ്‌ലറിന്റെ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചു എന്ന ഒറ്റ കാരണത്താൽ ആയിരകണക്കിന് യഹോവയുടെ സാക്ഷികളെ തടങ്കൽ പാളയങ്ങളിലേക്ക് അയക്കുകയും നൂറ് കണക്കിന് അംഗങ്ങളെ നേരിട്ട് വധിക്കുകയും ചെയ്തിട്ടുണ്ട്.

ഇവരുടെ ദീർഘകാല നിയമയുദ്ധം, പല രാജ്യങ്ങളുടെയും നിയമനിർമ്മാണത്തിൽ പ്രത്യേകിച്ച് പൗരാവകാശ മേഖലയിൽ പറയത്തക്ക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, അമേരിക്കൻ ഐക്യനാടുകളിലെ പരമോന്നത കോടതിയിൽ തന്നെ അമ്പതോളം നിയമവിജയങ്ങൾ ഇവർ നേടിയിട്ടുണ്ട്. കൂടാതെ, യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലും അറുപതോളം കേസുകൾ ഇവർ വിജയിച്ചിട്ടുണ്ട്. ഇന്ത്യൻ സുപ്രീം കോടതിയിൽ 1986ൽ ദേശീയഗാന ആലാപനത്തോട് ബന്ധപ്പെട്ട് ഇവർ നേടിയ നിയമവിജയം ഇന്ത്യയുടെ ഭരണഘടന സംബന്ധിച്ച കേസുകളിൽ പ്രധാനപ്പെട്ട ഒന്നാണ്.

2023, ഒക്‌ടോബർ 18, ബുധനാഴ്‌ച

ഫലസ്ത്വീന്‍ എന്തു കൊണ്ട് നമുക്ക് പ്രധാനം

#ഫലസ്ത്വീന്‍ #വിഷയത്തില്‍ #അതീവ #ശ്രദ്ധ #ചെലുത്തുകയും
#ബൈത്തുല്‍ #മുഖദ്ദസ് വാര്‍ത്തകളറിയാന്‍ പ്രത്യേക താല്‍പര്യം കാണിക്കുകയും ചെയ്യുന്നതെന്ത് കൊണ്ടാണ്?'' എന്ന് നിങ്ങളുടെ മക്കൾ ചോദിച്ചെന്നിരിക്കട്ടെ. എന്തായിരിക്കും നിങ്ങളുടെ മറുപടി? മക്കളുടെ ഈ ചോദ്യത്തിന് വസ്തുനിഷ്ഠമായ മറുപടി നല്‍കാന്‍ ബാധ്യസ്ഥനാണ് നിങ്ങള്‍. ജീവിതത്തിലെ ഏത് തിരക്കിന്നിടയിലും ഫലസ്ത്വീന്‍ നമ്മുടെ മനസ്സിനെ മഥിച്ചു കൊണ്ടിരിക്കണം.

 നിങ്ങള്‍ മക്കളെ അടുത്തിരുത്തി പറഞ്ഞ് കൊടുക്കൂ: ''മക്കളേ, ഫലസ്ത്വീന്‍ പ്രവാചകന്മാരുടെ വാസകേന്ദ്രമായിരുന്നു. നമ്മുടെ ഓര്‍മകളിലും പ്രാര്‍ഥനകളിലും എന്നും ജീവിക്കുന്ന ഇബ്‌റാഹീം നബി(അ) ഫലസ്ത്വീനിലേക്കാണ് ഹിജ്‌റ പോയത്. ലൂത്വ് നബി(സ)യെ, തന്റെ ജനതക്കുണ്ടായ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തി അനുഗൃഹീതമായ ഭൂപ്രദേശത്തേക്ക് കൊണ്ടു പോയി എന്ന് അല്ലാഹു സൂചിപ്പിച്ച ഭൂപ്രദേശം ഫലസ്ത്വീനാണ്. ദാവൂദ് നബി(അ) ഫലസ്ത്വീനില്‍ ജീവിക്കുകയും അവിടെ തന്റെ പ്രാര്‍ഥനാലയം പണിയുകയും ചെയ്തു. സുലൈമാന്‍ നബി(അ) ലോകം ഭരിച്ചത് ഫലസ്ത്വീനില്‍ ഇരുന്നു കൊണ്ടാണ്. സുലൈമാന്‍ നബി(അ) ഉറുമ്പിന്റെ സംസാരം കേട്ട കഥ ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ടല്ലോ. അത് ഫലസ്ത്വീനിലെ അസ്ഖലാന്‍ പ്രദേശത്തിന് സമീപമുള്ള വാദിന്നംലിലായിരുന്നു. ഫലസ്ത്വീനിലാണ് സകരിയ്യാ നബി(അ)യുടേതെന്ന് കരുതപ്പെടുന്ന മിഹ്‌റാബുള്ളത്.ഖുർആനിൽ പേരെടുത്തു പറഞ്ഞ 
മർയം ബീവി (റ ) യുടെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായത് ഇവിടമാണ്. മൂസാ നബി(അ) തന്റെ ജനതയോട് ''നിങ്ങള്‍ വിശുദ്ധ ഭൂമിയില്‍ കടക്കുക'' എന്ന് പറയുകയുണ്ടായല്ലോ. ബഹുദൈവാരാധനയില്‍ നിന്ന് ശുദ്ധീകരിക്കപ്പെട്ട സ്ഥലമെന്നാണ് സൂചന. പ്രവാചകന്മാരുടെ വാസകേന്ദ്രം ബഹുദൈവാരാധനയില്‍ നിന്ന് മുക്തമാവണമല്ലോ? ആ വിശുദ്ധ ഭൂമി ഫലസ്ത്വീനാണ്.

         ധാരാളം അമാനുഷ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷപ്പെട്ട പ്രദേശവുമാണ് ഫലസ്ത്വീന്‍. അതിലൊന്നാണ് ഈസാ നബി(അ)യുടെ ജനനം. ഭര്‍ത്താവില്ലാതെയാണ് മര്‍യം ബീവി ഗര്‍ഭം ധരിച്ചത്. ഇസ്‌റാഈല്യര്‍ ഈസാ നബി(അ)യെ വധിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ അല്ലാഹു അദ്ദേഹത്തെ അത്ഭുതകരമായ വിധത്തില്‍ തന്നിലേക്കുയര്‍ത്തി. പ്രസവാനന്തരം മര്‍യം ഈത്തപ്പന കുലുക്കി പഴങ്ങള്‍ വീഴ്ത്തി ഭക്ഷിച്ചത് ഫലസ്ത്വീനിലാണ്. അന്ത്യകാലത്ത് യഅജൂജും മഅ്ജൂജും കൊല്ലപ്പെടുന്നതും ഇവിടെ വെച്ചു തന്നെ.
 ഫലസ്ത്വീനില്‍ നടന്ന ഒട്ടേറെ സംഭവങ്ങളുണ്ട്. അതിലൊന്നാണ് ത്വാലൂത്തിന്റെയും ജാലൂത്തിന്റെയും കഥ.''

         ''ഇനി നബിﷺക്ക് ഫലസ്ത്വീനുമായുള്ള ബന്ധത്തെക്കുറിച്ചും, മക്കളേ, നിങ്ങൾക്ക് ഞാന്‍ പറഞ്ഞ് തരാം. നമസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ട ആദ്യ കാലത്ത് ഖിബ്‌ലയായി നിര്‍ദേശിക്കപ്പെട്ടത് ബൈത്തുല്‍ മുഖദ്ദസാണ്. നബിﷺ മദീനയിലേക്ക് ഹിജ്‌റ പോയതോടെ, നമസ്‌കരിച്ചു കൊണ്ടിരിക്കെ ജിബ്‌രീല്‍(അ) വന്ന് തിരുമേനിയുടെ മുഖം ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് തിരിച്ചു. ആ നമസ്‌കാരം നടന്ന പള്ളിക്കാണ് 'മസ്ജിദുല്‍ ഖിബ്‌ലതൈന്‍'
 (രണ്ട് ഖിബ്‌ലകള്‍ ഉള്ള പള്ളി) എന്ന് പില്‍ക്കാലത്ത് പേര് വന്നത്. ഇസ്രാഇ(നിശാ പ്രയാണം)ന്റെ രാത്രിയില്‍ നബിﷺ ബൈത്തുല്‍ മുഖദ്ദസിലേക്കാണ് പോയത്. അവിടെ നിന്നാണ് മിഅ്‌റാജ് (ആകാശാരോഹണം) ഉണ്ടാവുന്നത്. ആകാശാരോഹണത്തിന്റെ യാത്രയില്‍ ആദ്യ താവളം ഫലസ്ത്വീനിലെ ബൈത്തുല്‍ മുഖദ്ദസ് ആണ്. അവിടെയാണ് മുത്ത് നബിﷺ പൂര്‍വ പ്രവാചകന്മാര്‍ക്ക് ഇമാമായി നമസ്‌കരിച്ചത്. പ്രവാചകന്മാരുടെ കേന്ദ്രമായിരുന്നുവല്ലോ അത്.''

         ''മക്കളേ! നിങ്ങൾക്കറിയുമോ? അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ മുത്ത് നബിﷺയുടെ മരണ ശേഷം മതപരിത്യാഗത്തിന്റെ കൊടും ഭീഷണി ഉയര്‍ന്നിട്ടും അബൂബക്ര്‍ സിദ്ദീഖ്(റ) അതൊന്നും വകവെക്കാതെ ശാമിലേക്ക് തിരുമേനി ഒരുക്കി നിര്‍ത്തിയ സൈന്യത്തെ വിന്യസിച്ചു കൊണ്ടാണ് തന്റെ ഭരണം തുടങ്ങിയത്. ഫലസ്ത്വീന്‍ ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശങ്ങളുടെ പൊതുവായ പേരാണ് 'ശാം' എന്നത്. ഇസ്‌ലാമിക വിജയങ്ങളുടെ സുവര്‍ണ  കാലഘട്ടമായിരുന്നു ഉമര്‍(റ)ന്റെ ഭരണ കാലം. നിരവധി നാടുകളും നഗരങ്ങളും രാഷ്ട്രങ്ങളും ഇസ്‌ലാമിന് കീഴില്‍ വന്നത് ഉമറുല്‍ ഫാറൂഖിന്റെ കാലത്താണ്. ആ വിജയങ്ങള്‍ ഉണ്ടായപ്പോഴൊന്നും മദീനയില്‍ നിന്ന് പുറത്ത്‌ പോയി അവ കണ്‍കുളുര്‍ക്കെ കാണാന്‍ ഉമര്‍(റ) തുനിഞ്ഞില്ല. എന്നാല്‍ ഫലസ്ത്വീന്‍ മുസ്‌ലിം സൈന്യത്തിന് അധീനപ്പെട്ട സന്ദര്‍ഭത്തില്‍ മാത്രമാണ് മദീന മുനവ്വറ വിട്ട് ഉമര്‍ ആ രാജ്യത്തേക്ക് പോയത്. അനുരഞ്ജന രൂപേണയാണ് അത് ഇസ്‌ലാമിന്ന് കൈവന്നത്. ബൈത്തുല്‍ മുഖദ്ദസില്‍ അദ്ദേഹം നമസ്‌കരിച്ചു. തദ്ദേശീയരുമായി ചര്‍ച്ച നടത്തി. സംരക്ഷണം ഉറപ്പു നല്‍കി. ബൈത്തുല്‍ മുഖദ്ദസിന്റെ താക്കോല്‍ ഏറ്റ് വാങ്ങി. പിന്നീടൊരിക്കല്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയും അവിടെ ഐതിഹാസിക വിജയം കൈവരിച്ചു. ആ ചരിത്ര മുഹൂര്‍ത്തം ഹിജ്‌റ 583 റജബ് 27 വെള്ളിയാഴ്ചയായിരുന്നു. അതെ, മുത്ത് നബിﷺ തങ്ങൾ ബൈത്തുല്‍ മുഖദ്ദസില്‍ നിന്ന് ആകാശാരോഹണം നടത്തിയ അതേ രാവില്‍. അത്ഭുതകരമായ ഒരു യാദൃഛികതയുണ്ടിതില്‍. മക്കളേ! ബൈത്തുല്‍ മുഖദ്ദസ് എന്ന് ഈ പുണ്യ ഗേഹത്തിന് പേര് വരാന്‍ കാരണമെന്തെന്ന് നിങ്ങൾ ചോദിക്കുകയുണ്ടായല്ലോ. പറഞ്ഞ് തരാം. ഖുര്‍ആന്‍ അവതരിക്കുന്നതിന്ന് മുമ്പായിരുന്നു ഈ പേര്‍. ഖുര്‍ആനാണ് ഇതിന് മസ്ജിദുല്‍ അഖ്‌സ്വായെന്ന് പേരിട്ടത്. ആ ഭൂപ്രദേശങ്ങളുടെ പവിത്രതയും പരിശുദ്ധിയും മാനിച്ചാണ് ബൈത്തുല്‍ മുഖദ്ദസ് എന്ന് വിളിച്ചു വരുന്നത്.

 ഫലസ്ത്വീന്‍ ഭൂപ്രദേശങ്ങളും ശാമും ധാരാളം വിശുദ്ധ യുദ്ധങ്ങള്‍ നടന്ന നിലമാണ്. റോമക്കാരുടെ അധീനതയില്‍ നിന്ന് അതിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്നിടയില്‍ അയ്യായിരത്തോളം സ്വഹാബിവര്യന്മാര്‍ക്ക് അവിടെ രക്ത സാക്ഷികളാവേണ്ടി വന്നിട്ടുണ്ട്. ഇന്നും ആ ചരിത്രം ആവര്‍ത്തിക്കുന്നു. ഗസ്സയിലും ഫലസ്ത്വീന്റെ മറ്റ് ഭാഗങ്ങളിലും ഇപ്പോള്‍ നിങ്ങൾ കണ്ടു കൊണ്ടിരിക്കുന്നത് ആ ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. മസ്ജിദുല്‍ അഖ്‌സ്വയുടെയും ശാം പ്രദേശങ്ങളുടെയും പ്രാധാന്യം നമ്മെ സംബന്ധിച്ചേടത്തോളം മക്കയുടെയും മദീനയുടെയും പ്രാധാന്യം തന്നെയാണ്. അവയെല്ലാം ഒന്നിച്ച് അല്ലാഹു ഒരു സൂക്തത്തില്‍ കോര്‍ത്തിണക്കിയത് കണ്ടില്ലേ? ''വത്തീനി വസ്സയ്ത്തൂന്‍, വത്വൂരി സീനീന്‍, വ ഹാദല്‍ ബലദില്‍ അമീന്‍.'' ഇബ്‌നു അബ്ബാസ് ഈ സൂക്തം വ്യാഖ്യാനിക്കുന്നതിങ്ങനെ: ''അത്തി വൃക്ഷം ശാമിനെ സൂചിപ്പിച്ചാണ്. 'സെയ്ത്തൂന്‍' ഫലസ്ത്വീന്‍ ഭൂഭാഗം. 'തൂര്‍സീനീന്‍' മൂസാ നബി(അ) അല്ലാഹുവുമായി സംസാരിച്ച ഇടം. 'ബലദുല്‍ അമീന്‍' എന്നാല്‍ മക്കത്തുല്‍ മുകര്‍റമ. 
മക്കളേ, ഫലസ്ത്വീന്‍ എന്തു കൊണ്ട് നമുക്ക് പ്രധാനമെന്ന് ഇപ്പോള്‍ നിനക്ക് മനസ്സിലായിക്കാണുമല്ലോ. ഫലസ്ത്വീന്‍ രാജ്യവും മസ്ജിദുല്‍ അഖ്‌സ്വയുടെ മോചനവും നമ്മുടെ പരിഗണനയിലും പ്രാര്‍ഥനയിലും എപ്പോഴും വേണം.''  
الله اعلم എല്ലാറ്റിനും അറിവുള്ളവൻ അല്ലാഹുവാണ്☝️🥰🤲

2023, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

ശൈഖ്‌ അഹ്‌മദ്‌ യാസീൻ...

ശൈഖ്‌ അഹ്‌മദ്‌ യാസീൻ...

അധിനിവേശ ‌ഇസ്രയേലിനെ വിറപ്പിച്ച ഒരു മനുഷ്യൻ.

ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങൾ പോലും ഈ മനുഷ്യനെ ഉള്ളുതൊട്ടു സ്നേഹിക്കുന്നതെന്തെന്ന് ഒരുപക്ഷെ ലോകം അമ്പരന്നേക്കാം.

ശരീരം മുഴുവൻ തളർന്നു വീൽ ചെയറിൽ ഇരുന്നു സ്വാതന്ത്ര്യത്തിന്റെ വിപ്ലവഗാഥ രചിച്ച ഫലസ്തീന്റെ പ്രിയപുത്രനെ ഇസ്രയേൽ ഭയന്നെന്തെന്ന് ഒരു പക്ഷെ പലരും അൽഭുതപ്പെട്ടേക്കാം.

എന്നാൽ ഫലസ്തീനിലെ ഓരോ മണൽത്തരിയും ഈ മനുഷ്യന്റെ ഓർമ്മകളിൽ പുളകം കൊള്ളുന്നുവെന്നതാണു യാഥാർത്ഥ്യം.

യാസീൻ ജീവിച്ചതും രക്തസാക്ഷിയായതും പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു.

2004 മാർച്ച്‌ 22നു സുബഹി നമസ്കാരാനന്തരം പള്ളിയിൽ നിന്നും വീൽ ചെയറിൽ പുറത്തേക്കുവരുമ്പോൾ ഇസ്രയേൽ മുൻ കൂട്ടി നിശ്ചയിച്ചുവച്ച വിധം മിസൈൽ തൊടുത്തുവിട്ടു അഹ്മദ്‌ യാസീന്റെ പ്രാണനെടുത്തു.

ധീരരക്തസാക്ഷ്യം. 

നെഞ്ചുപിളർന്നിട്ടും രക്തസാക്ഷിയുടെ മുഖത്തിന്റെ മന്ദസ്മിതം അന്നു ലോകം കണ്ടു. 

ഭയമെന്തെന്നറിയാത്തൊരു മനുഷ്യൻ.

ഫലസ്തീൻ കണ്ടതിൽ വച്ച്‌ ഏറ്റവും ജനപിന്തുണയുള്ള നേതാവുകൂടിയായിരുന്നു ശൈഖ്‌ അഹ്മദ്‌ യാസീൻ. 

ഏതാണ്ട്‌ രണ്ടുലക്ഷത്തോളം ആളുകളാണു അന്ന് യാസീന്റെ ഭൗതികദേഹത്തെ അനുഗമിച്ചത്‌.

'കൈകാലുകള്‍ സ്വയം ചലിപ്പിക്കാനാകാത്ത, പരസഹായം കൊണ്ട് മാത്രം ചലിക്കാന്‍ കഴിയുന്ന അഹ് മദ് യാസീന്‍ എന്ന മഹാ മനുഷ്യന്‍ ഈ ലോകത്തെ എങ്ങനെ ചലിപ്പിച്ചുവെന്ന് ഞാന്‍ അല്‍ഭുതപ്പെടുന്നു' 

പ്രമുഖ പത്രപ്രവർത്തകൻ ഇമാദ് അല്‍ അഫ്റന്‍ജി ഒരിക്കൽ എഴുതി‌.

ശൈഖ്‌ അഹ്മദ്‌ യാസീനെക്കുറിച്ചോർക്കാതെ ഫലസ്തീന്റെ പോരാട്ടചരിത്രം പൂർണ്ണമാകില്ല!

2023, ഒക്‌ടോബർ 14, ശനിയാഴ്‌ച

ഫലസ്തീൻ... ഇനിയും നേരം വെളുക്കാത്തവരോട്

13 മില്യൺ വരുന്ന ഫലസ്തീൻ വംശജരിൽ 20% ഉം ക്രിസ്ത്യാനികളാണ് . അവരിൽ 70 % ഉം താമസിക്കുന്നത് ഇസ്രായേലിനും ഫലസ്തീനും പുറത്താണ് . ഇക്കാര്യം ആദ്യമേ പറയുന്നത് ഫലസ്തീനിൽ വീഴുന്നത് മുസ്ലിം രക്തമാണ് എന്ന ധാരണയിൽ ചിലർക്ക് കിട്ടുന്ന ഒരു മനസ്സുഖമുണ്ടല്ലോ , അത് ശമിപ്പിക്കാനാണ് . 

ഫലസ്തീൻ വിഷയം ഒരു മുസ്‌ലിം പ്രശ്നം മാത്രമല്ല . പ്രശ്നം അനുഭവിക്കുന്നവരിൽ അറബ് മുസ്ലിംകളുടെ അളവ് താരതമ്യേന കൂടുതൽ ആണെന്ന് വേണമെങ്കിൽ പറയാമെന്ന് മാത്രം . അത് പോലെ തന്നെ ഇസ്രായേലിലുള്ളത് മുഴുവനും ജൂതന്മാരുമല്ല . ഏതാണ്ട് 18 % മുസ്ലിംകളും 2% ക്രിസ്താനികളും കുറച്ച് ദ്രൂസികളും മറ്റു ചിലരും കഴിഞ്ഞാൽ 74 ശതമാനം ജൂതരാണ് ഇസ്രായേലിൽ ഉള്ളത് . ജൂതരിൽ തന്നെ ഇസ്രായേലിന്റെ പലസ്തീൻ കയ്യേറ്റങ്ങൾ എതിർക്കുന്ന ധാരാളം പേരുണ്ട് . അവർക്ക് സംഘടനകളുമുണ്ട് . എല്ലാ ജൂതന്മാരും ഇസ്രായേൽ രാജ്യത്തിന്റെ കൂടെ ആണെന്നുള്ള ധാരണയും മാറ്റി വെയ്ക്കുക . 

സോഷ്യൽ മീഡിയയിൽ കാണുന്ന വിധം റോക്കറ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും പറന്നാൽ മുസ്ലിം രക്തവും ജൂത രക്തവും മാത്രമേ വീഴുന്നുള്ളൂ എന്ന ധാരണ ആദ്യമേ അങ്ങോട്ട് മാറ്റി വെച്ച് നമുക്ക് അടിസ്ഥാന വിഷയത്തിലേക്ക് വരാം . 

വിഷയം നീതിയാണ് . ഫലസ്തീൻ ആരുടെ മണ്ണാണ് !

മണ്ണ് ഫലസ്തീന്റെയോ ഇസ്രായേലിന്റെയോ എന്ന് തീരുമാനിക്കേണ്ടത് ചരിത്രം വെച്ചാണ് . അതിൽ വികാരപരമോ വിധേയത്വപരമോ ആയ നിലപാടുകൾക്ക് പ്രസക്തിയില്ല . നിങ്ങളുടെ വീട് നിങ്ങളുടേതാണ് എന്ന് തെളിയിക്കേണ്ടത് രേഖകൾ വെച്ചാണ് . അല്ലാതെ , ആരാന്റെ പറമ്പിനോട് ഇഷ്ടം കൂടി അവിടെ കേറി വീട് വെച്ചു എന്നത് പോലുള്ള ബാലിശമായ വാദങ്ങൾ ആവരുത് നിലപാടിന് ആധാരം . 

 ഭൂമി ശാസ്ത്രം :
 
മെഡിറ്ററേനിയൻ സമുദ്രത്തിനും ജോർദാൻ നദിയ്ക്കും ഇടയിലുള്ള പ്രദേശമാണ് ഫലസ്തീൻ . ക്രിസ്തുവിന് 5 നൂറ്റാണ്ട് മുൻപ് ഹെറോഡോട്ടസ് എന്ന റോമൻ ചിത്രകാരന്റെ രേഖകളിൽ ആണ് ഫലസ്തീൻ എന്ന പേര് കാണാം . ക്രിസ്തുവിനു മുൻപ് 12 ആം നൂറ്റാണ്ടിൽ പ്രദേശത്ത് അധിവസിച്ചിരുന്ന ഫിലിസ്‌തിയൻ എന്ന ജന സമൂഹത്തിൽ നിന്നാണ് ഫലസ്തീൻ എന്ന പേര് ഉണ്ടായത് എന്നാണ് പ്രബലമായ അഭിപ്രായം ബൈബിളിൽ കാനൻ എന്നും അറബിയിൽ കൻആൻ എന്നും ഈ പ്രദേശം അറിയപ്പെട്ടു . ബിസി 16 ആം നൂറ്റാണ്ടിൽ കാനനിൽ ജീവിച്ചിരുന്ന യഅക്കൂബ്‌ നബി (മുസ്ലിം വിശ്വാസം ) അഥവ ജേക്കബ് (ബൈബിൾ ) എന്ന പ്രവാചകന്റെ സന്തതികൾ ആണ് പിന്നീട് ബനൂ ഇസ്രായേലികൾ എന്ന് അറിയപ്പെട്ടത് . അവരെ കുറിച്ച് ബൈബിളിലും ഖുർആനിലും വിശദമായ പരാമർശങ്ങൾ ഉണ്ട് . ചുരുക്കത്തിൽ അവിടെ ഫലസ്തീനികളും ഇസ്രായേലികളും അധിവസിച്ചു പോന്നത് ഒരേ കാലത്ത് തന്നെയാണ് എന്ന് കാണാം . 

കൃസ്തുവിനു മുൻപ് തന്നെ അസ്സീറിയക്കാരും ബാബിലോണിയൻസും റോമാക്കാരും ജൂതരെ പലപ്പോഴായി നാട് കടത്തിയിരുന്നു . ജറുസലേമിൽ ജൂതരുടെ ആരാധനാലയങ്ങൾ നശിപ്പിച്ചതിൽ റോമക്കാർക്ക് വലിയ പങ്കുണ്ട് . ക്രിസ്തുവിന് ശേഷം Deicide അഥവ ദൈവത്തെ കൊന്നു എന്ന കുറ്റമാരോപിച്ച് വലിയ പീഡനങ്ങൾ ജൂതർ നേരിടേണ്ടി വന്നിട്ടുണ്ട് . AD 250 മുതല്‍ 1948 വരെ 109 നാടുകളിൽ നിന്നവരെ ആട്ടി ഓടിച്ചിട്ടുമുണ്ട് .

അതിന്റെ ലഘു ചിത്രം ഇങ്ങനെയാണ് : 

എ ഡി 136 ല്‍റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി ഏകദേശം 4 ലക്ഷം പേര്‍ കൊല്ലപ്പെട്ടു.

1007 മുതൽ 1012 വരെ ഒട്ടനവധി ജൂതന്മാർ നിർബന്ധിത മത മാറ്റത്തിനു വിധേയരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. King Robert the Pious, Richard II, Duke of Normandy, and Henry II, Holy Roman Emperor എന്നിവരാണ് ഇതിനു നേതൃത്വം നല്കിയത്.

കുരിശു യുദ്ധങ്ങളുടെ കാലത്ത് ഈ അക്രമങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. 1096 ൽ ഫ്രാൻസ്-ജർമ്മൻ കുരിശു പോരാളികൾ റിന്നിലെയും ദാനൂബിലെയും ജൂത വിഭാഗങ്ങളെ കൊന്നൊടുക്കി.12000 ജൂതരാണ് വാളിനു ഇരയായത്.

1099ല്‍ യൂറോപ്പ്യർ ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി പത്തായിരം യഹൂദരെ വധിച്ചു. സിനഗോഗുകളിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്നവരെ വളഞ്ഞു അവരുടെ സിനഗോഗുകൾ സഹിതം തീയിട്ടു കൊല്ലുകയായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

1320 ൽ ഫലസ്തീൻ മുസ്ലിംകളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ എന്ന പേരിൽ സ്വയം സജ്ജരായ 40000 യൂറോപ്യർ 120 ജൂത കമ്യൂണിറ്റികളെ നാമാവശേഷമാക്കി. 1321 ൽ ഫ്രാൻസിൽ 5000 ജൂതരെ കുറ്റിയിൽ കെട്ടിയിട്ട് ചുട്ടു കൊന്നു.

1348 ൽ പ്ലേഗ് ബാധയ്ക്കു കാരണം ജൂതന്മാർ ആണെന്ന് ആരോപിച്ചു ജർമ്മനിയിൽ മാത്രം 11400 ജൂതൻമാരെ ചുട്ടു കൊന്നു. 

മുസ്ലിംകളുടെ സംരക്ഷണത്തിൽ ആയിരുന്ന സ്പെയിനിലെ ജൂതന്മാർ. മുസ്ലിം സ്പെയിൻ തകർന്നതോടെ 70 ജൂത വിഭാഗങ്ങൾ കൂട്ട കൊലയ്ക്കു വിധേയരായി. നിർബന്ധ മതംമാറ്റത്തിനു വിധേയരായി. 1453 ൽ പോളണ്ട് ഉൾപ്പടെയുള്ള പല പ്രദേശങ്ങളും ജൂതരുടെ പൌരത്വം എടുത്തു കളഞ്ഞു.

1492 ൽ സ്പെയിനിൽ നിന്ന് മതം മാറാൻ വിസമ്മതിച്ച 3 ലക്ഷം ജൂതന്മാർ ഇസ്ലാമിക് തുർക്കിയിലേക്ക് അഭയം തേടി പലായനം ചെയ്തു . 1497 ൽ പോർച്ചുഗീസിൽ നിന്ന് ജൂതരെ പുറത്താക്കി. 20000 ജൂതർ രാജ്യം വിട്ടു.കത്തോലിക്കാ സഭയുടെ പ്രതാപ കാലത്ത് നടന്ന ഈ കൂട്ട കുരുതികൾ നിയന്ത്രിക്കാൻ സഭയ്‌ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല സഭ തന്നെ പലപ്പോഴായി ജൂത സമൂഹത്തിനു എതിരായ കരിനിയമങ്ങൾ കൊണ്ടുവന്നിരുന്നു. 1846 ൽ ആണ് അത്തരം നിയന്ത്രണങ്ങൾ വത്തിക്കാൻ എടുത്തു കളഞ്ഞത് . സഭയ്ക്ക് പറ്റിയ തെറ്റായി സഭ തന്നെ ഏറ്റു പറഞ്ഞ ചരിത്രമാണിത്‌ .  

1933 മുതൽ ജർമ്മനിയിൽ നടന്ന ജൂത ഹത്യയൊക്കെ യൂറോപ്പിന്റെ ജൂത വിരോധത്തിന്റെ തുടർച്ച മാത്രമായിരുന്നു . അതിൽ ഹിറ്റ്ലറെയും ജർമ്മൻകാരെയും മാത്രം പഴിക്കുന്നതിൽ കാര്യമില്ല . യൂറോപ്പ്യർ മുഴുവനും ജൂതരോട് ചെയ്തത് വെറും ദ്രോഹം മാത്രമാണ് എന്ന് ചരിത്രം . കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെയുള്ള ചരിത്രമാണിത് . അധികമൊന്നും പുറകിലേക്ക് പോവേണ്ടതില്ല എന്ന് ചുരുക്കം .

മുസ്ലിംകളും ജൂതരും :

സത്യത്തിൽ ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ മുസ്ലിംകളെ ജൂത വിരോധികളായി പരിഹസിക്കുന്നത് കാണുമ്പോൾ ചരിത്രം അറിയുന്നവർക്ക് ചിരിയാണ് വരിക . ഫലസ്തിനിലേക്ക് തന്നെ വരാം . 

പ്രവാചകന് ശേഷം ഇസ്‌ലാമിക ഭരണം വികസിച്ചപ്പോൾ AD 638 ൽ ഉമർ ബ്നുൽ ഖത്താബ് (റ ) ഇസ്‌ലാമിലെ രണ്ടാം ഖലീഫയും പ്രവാചകന്റെ ഉറ്റ അനുയായിയുമായിരുന്നു ) ജറൂസലേം ബൈസാന്റിയൻ സാമ്രാജ്യത്തിൽ നിന്ന് മോചിപ്പിച്ചു . അബൂ ഉബൈദ (റ) ന്റെ നേതൃത്വത്തിൽ നടന്ന മുസ്ലിം സൈന്യത്തിന്റെ മുന്നിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബൈസാന്റിയൻ സാമ്രാജ്യത്തിനു അടിയറവ് പറയേണ്ടി വന്നു . ഖലീഫയുടെ മുൻപിൽ അടിയറവ് വെയ്ക്കാൻ തങ്ങൾ തയ്യാറാണ് എന്ന് അവർ നിബന്ധന വെച്ചതിനാൽ മദീനയിൽ നിന്ന് ഖലീഫ തന്നെ നേരിട്ട് ജറുസലേമിൽ എത്തി . ഒരു തുള്ളി രക്തം പോലും ജറുസലേമിൽ വീഴ്ത്താതെ സമാധാനപരമായി , ആ മണ്ണിന്റെ പവിത്രത മാനിച്ചു കൊണ്ട് ഖലീഫ ഉമർ (റ ) പുണ്യ നഗരിയുടെ താക്കോൽ ഏറ്റു വാങ്ങി . ഖലീഫ ഒപ്പ് വെച്ച സമാധാനക്കരാറിൽ അവിടെയുള്ള ക്രിസ്ത്യൻ ആരാധാലയങ്ങൾ പരിപാലിക്കുമെന്നും ആരെയും നിർബന്ധിതമായി മതം മാറ്റില്ലെന്നും തന്റെ അനുയായികൾ ഈ ഉറപ്പ് പാലിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു . 

നൂറ്റാണ്ടുകളായി ബൈസാന്റിയൻ സാമ്രാജ്യത്താൽ പീഡിപ്പിക്കപ്പെട്ട ജൂതർക്ക് വിശുദ്ധ മണ്ണിൽ അവകാശമോ ആരാധനാ സ്വാതന്ത്ര്യമോ ഉണ്ടായിരുന്നില്ല . ആരാധനാ സമയമായാൽ അവർ കുന്നുകളിൽ കയറി നിന്ന് വിശുദ്ധ ഗേഹത്തെ നോക്കി പ്രാർത്ഥിച്ചുപോന്നു . ഖലീഫ ഉമർ (റ ) ജൂതർക്ക് അവിടെ താമസം അനുവദിക്കുകയും അവർക്ക് ആരാധനാ സ്വാതന്ത്ര്യം വീണ്ടു കിട്ടുകയും ചെയ്തു .

ഒന്നും രണ്ടും വർഷമാണെന്ന് കരുതേണ്ട . AD 638 മുതൽ 1099 വരെ അതായത് 458 വർഷങ്ങൾ ജൂതരും മുസ്ലിംകളും ക്രിസ്ത്യാനികളും ഈ മണ്ണിൽ മാറി മാറി വന്ന മുസ്ലിം ഭരണത്തിൽ സഹോദരന്മാരായി ജീവിച്ചു . ഉമർ (റ ) വാക്ക് തലമുറകൾ പാലിച്ചു !! 1099 ൽ യൂറോപ്പ്യർ ജറുസലേം പിടിച്ചടക്കുവോളം ഈ വാക്ക് പാലിക്കപ്പെട്ടു .അതിനിടയിൽ അമവികളുടെ ഭരണവും അബ്ബാസിയാ ഭരണവും ഫാഥിമികളുടെ ഭരണവുമൊക്കെ വന്നിരുന്നു . ഫാഥിമികളുടെ ഭരണത്തിൽ ജൂതരിൽ നിന്ന് ഗവർണറെ വരെ നിയമിച്ചു എന്നോർക്കണം . അതിന് മുൻപ് ആയിരം വർഷം ഒരു മനുഷ്യാവകാശവും നല്കപ്പെടാത്തവർ ആയിരുന്നു എന്ന് കൂടി ഓർക്കണം .

1099 ൽ ജറുസലേം മുസ്ലിംകളിൽ നിന്ന് നഷ്ടപ്പെട്ടു . ജൂതരുടെ കഷ്ട കാലവും ആരംഭിച്ചു . കൂട്ടക്കൊലയാണ് പിന്നീട് അരങ്ങേറിയത് . 1187 സുൽത്താൻ സ്വലാഹുദീൻ അയ്യൂബിയുടെ നേതൃത്വത്തിൽ മുസ്ലിംകൾ ജെറുസലേം തിരിച്ചു പിടിച്ചു . ജൂതരെ വീണ്ടും അവിടെ പുനരധിവസിപ്പിച്ചു . സർവ്വ സുരക്ഷയോടെ തന്നെ ! 

മുസ്ലിംകൾ സ്പെയിൻ കീഴടക്കിയപ്പോഴും സമാനമായ മാതൃക കാണിച്ചു . സംശയമുള്ളവർക്ക് Golden age of Jews in Europe എന്ന് ഗൂഗിൾ ചെയ്തു നോക്കാം . ജൂതരുടെ സുവർണ്ണ കാലം മുസ്ലിംകളുടെ സ്പെയിനിൽ ആയിരുന്നു എന്ന് കാണാം . 1492 ൽ സ്പെയിനിൽ മുസ്ലിം ഭരണം അവസാനിക്കുന്നത് വരെ അവർ സ്പെയിനിൽ സുരക്ഷിതർ ആയിരുന്നു . അതിനു ശേഷം അവരെ ആട്ടിയോടിക്കപ്പെട്ടു . വീണ്ടും ജൂതര്‍ക്ക് ഒരു അഭയം നല്‍കിയത് മുസ്ലിംകളായിരുന്നു. 1517-1917 കാല ഘട്ടത്തില്‍ പലസ്തീന്‍ ഓട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി കഴിഞ്ഞു. ബസയീദ്‌ രണ്ടാമന്‍ എന്ന ഓട്ടമന്‍ ഖലീഫ സ്പെയിനില്‍ നിന്നും പോര്‍ചുഗലില്‍നിന്നും പുറംതള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി. 1917 ല്‍ ഒന്നാം ലോക യുദ്ധാവസാനത്തില്‍ തുര്‍ക്കി ഖലീഫ സ്ഥാന ഭ്രുഷ്ടനാവുന്നത് വരെ ഇസ്ലാമിക തുര്‍ക്കിയില്‍ ജൂതര്‍ സംരക്ഷിക്കപ്പെട്ടു.  

ഈ കാലയളവിൽ ഒക്കെ ജൂതരെ യൂറോപ്പിൽ കൂട്ടക്കൊല ചെയ്യുകയാണേ . ഒരു കാര്യം പറയട്ടെ , മുസ്ലിംകൾക്ക് ജൂതരോട് അന്ധമായ വിരോധം ഉണ്ടെങ്കിൽ പ്രവാചകന്റെ അനുയായി ഖലീഫാ ഉമർ (റ ) , തുടർന്ന് വന്ന അമവികൾ , അബ്ബാസിയാക്കൾ , ഫാഥിമികൾ , ഉസ്മാനിയികൾ , സുൽത്താൻ സ്വലാഹുദീൻ അയ്യൂബി .. എന്നിവർക്കുള്ള ഇസ്‌ലാമിക സ്പിരിറ്റൊന്നും ഇന്നത്തെ മുസ്ലിംകൾക്ക് കാണില്ല . അവർക്കില്ലാത്ത എന്ത് അന്ധമായ വിരോധമാണ് നിങ്ങൾ ഞങ്ങളിൽ ആരോപിക്കുന്നത്......

2023, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

ബൈതുൽ മുഖദ്ദസ്

 സഈദ് ഫാറൂഖി

നമ്മൾ ഈ ലോകവുമായി എത്ര തിരക്കിലാണെങ്കിലും, മനുഷൃരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ, പ്രത്യേകിച്ച് മുസ്‌ലിംകളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ബോധവൽക്കരിക്കുന്നതിനും അവരുടെ മതത്തിന്റെ അധ്യാപനങ്ങളെ ബോധൃപ്പെടുത്തുന്നതിനും ശ്രദ്ധ നൽകാറുണ്ട്.

മുസ്‌ലിംകളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മസ്ജിദ് അൽ-അഖ്‌സ അത് നമ്മെ മാത്രമല്ല ബാധിക്കുക.
എന്തൊക്കെ യാണെങ്കിലും നാം ഈ വിഷയത്തിൽ മറ്റുള്ളവരേക്കാൾ ബോധവാന്മാരായിരിക്കണം, മറ്റുള്ളവരെ ബോധവത്കരിക്കാൻ നമുക്ക് സാധിക്കണം, പ്രത്യേകിച്ച് തലമുറകളെ,,

കുട്ടികളോട് പറയുക: മക്കളേ, ഫലസ്തീന്നെകുറിച്ച് നിങ്ങൾക്ക് വല്ലതും അറിയാമോ? അവിടം ഇപ്പോൾ എന്താണ് നടക്കുന്നത് ? 
പ്രവാചകന്മാരുടെ വാസസ്ഥലമാണ് ഫലസ്തീൻ, അവിടെയാണ് മസ്ജിദുൽ അഖ്സ, നമ്മുടെ പൂർവ പ്രവാചകൻ ഇബ്രാഹീം നബി അദ്ദേഹത്തിന് സമാധാനം ഉണ്ടാകട്ടെ, പലസ്തീനിലേക്ക് കുടിയേറി, അവിടെ താമസമാക്കി,,,,

   കൂടാതെ, ലൂത്ത് നബി, അദ്ദേഹത്തിന് സമാധാനം ഉണ്ടാകട്ടെ, ഫലസ്തീൻ എന്ന അനുഗ്രഹീത ഭൂമിയിലേക്ക് അവരുടെ ജനതയുടെ മേൽ ഇറങ്ങിവന്ന ശിക്ഷയിൽ നിന്ന് അല്ലാഹു അവരെ രക്ഷിച്ചു.

ദാവുദ് നബി അ, ഫലസ്തീനിൽ താമസിക്കുകയും അവിടെ തന്റെ മിഹ്റാബ് നിർമ്മിക്കുകയും ചെയ്തു.

സുലൈമാൻ നബി അ, ഫലസ്തീനിൽ നിന്നുകൊണ്ട് ലോകം മുഴുവൻ ഭരിച്ചു, ഉറുമ്പുകളോട് സംസാരിച്ചു, ഉറുമ്പുകളോട് (ഉറുമ്പുകളേ, നിങ്ങളുടെ വാസസ്ഥലങ്ങളിൽ പ്രവേശിക്കുക) എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കഥ ഉറുമ്പുകളുടെ താഴ്വ്ര എന്ന സ്ഥലത്തിന് (അഷ്‌കെലോൺ) തൊട്ടടുത്താണ് ഫലസ്തീൻ, അവിടെ സക്കറരിയ്യാ നബിയുടെയുടെ പള്ളിയും ഉണ്ട്, അവർക്കൊക്കെ സമാധാനം ഉണ്ടാകട്ടെ,

   മൂസാ, അ, തന്റെ ജനങ്ങളോട് വിശുദ്ധ ഭൂമിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു
ബഹുദൈവാരാധനയിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ടതും പ്രവാചകന്മാർക്ക് വാസസ്ഥലമാക്കിയതുമായ ശുദ്ധീകരിക്കപ്പെട്ട സ്ഥലം എന്നർത്ഥം വരുന്ന മുഖദ്ദസ് എന്ന് അദ്ദേഹം അതിനെ വിളിച്ചു.

   ഭർത്താവില്ലാത്ത ഒരു പെൺകുട്ടിയായിരുന്ന മറിയമിൽ നിന്ന് ഈസ നബിയുടെ ജനനം ഉൾപ്പെടെ നിരവധി അത്ഭുതങ്ങൾ അവിടെ സംഭവിച്ചു, ഇസ്രായേൽ മക്കൾ അവനെ കൊല്ലാൻ തീരുമാനിച്ചപ്പോൾ അല്ലാഹു അവനെ അവനിലേക്ക് ഉയർത്തി,

അതിൽ, മറിയം, അവർക്ക് സമാധാനം ഉണ്ടാകട്ടെ, പ്രസവശേഷം ഈന്തപ്പനയുടെ തടി കുലുക്കി, അവൾ ഒരു സ്ത്രീയുടെ ഏറ്റവും ദുർബലമായ അവസ്ഥയിലായിരുന്നു.
 അന്ത്യകാലത്തിന്റെ അടയാളങ്ങളിലൊന്ന്, ഈസ നബി അ, വെള്ള മിനാരത്തിൽ ഇറങ്ങുമെന്നും അദ്ദേഹം എതിർക്രിസ്തുവിനെ പലസ്തീനിലെ ലിദ്ദയുടെ കവാടത്തിൽ കൊല്ലും എന്നതാണ്.

    ആവേശകരമായ പാട്ടുകളോ മുദ്രാവാക്യങ്ങളോ ബാനറുകളോ ഇല്ലാതെ നിങ്ങളുടെ കുട്ടികളെ ഇതൊക്കെ മദ്രസയിലും വീടുകളിലും വെച്ച് പരിചയപ്പെടുത്തുക:

    അൽ-അഖ്സ മസ്ജിദ് ഫലസ്തീനികൾ മാത്രമല്ല, ഭൂമിയുടെ കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ മുസ്ലീങ്ങൾക്ക് അവകാശപ്പെട്ടതാണ് അതീവ വിശുദ്ധമാണ്!

   അൽ-അഖ്‌സ മുസ്‌ലിംകളുടെ ആദ്യത്തെ ഖിബ്‌ലയാണെന്ന് നമ്മൾ അറിയുക അവരെ അറിയിക്കുക, പിന്നീട് നമസ്കാരവേളയിൽ മുഖം ഖിബ്‌ലയായ മക്കയിലെ പരിശുദ്ധ കഅബാലയത്തിനു നേരെ തിരിക്കാൻ അല്ലാഹു പ്രവാചകനോട് കൽപ്പിച്ചു....

   ഇസ്‌റാഅിന്റെയും മിഅ്‌റാജിന്റെയും യാത്ര അത്യുന്നത സ്വർഗത്തിലേക്കായിരുന്നെന്നും, അത് മസ്ജിദുൽ അഖ്സയിൽ നിന്നാണെന്നും അതിൽ പ്രവാചകന്മാരുടെ ഇമാമായി പ്രവാചകൻ പ്രാർത്ഥിക്കുകയും അവിടെ നിന്ന് സ്വർഗത്തിലേക്ക് കയറുകയും അത്യുന്നതമായ ആകാശത്ത് വെച്ച് ഈ സന്ദര്‍ശന വേളയിൽ നമസ്‌കാരം നിർബന്ധമാക്കുകയും ചെയ്തുവെന്ന് അവരെ അറിയിക്കുക.,,,

പവിത്രമായ മസ്ജിദിൽ നിന്ന് തന്റെ ദാസനെ രാത്രിയിൽ അനുഗ്രഹീതമായ അഖ്സാ പള്ളിയിലേക്ക് കൊണ്ടുപോയവൻ പരിശുദ്ധൻ, 

   ആളുകൾ പുണ്ണൃ സന്ദര്‍ശനം നടത്തുന്ന മൂന്ന് പള്ളികളിൽ ഒന്നാണ് അൽ-അഖ്സ എന്ന് അവരെ അറിയിക്കുക... 

നബി സ പറഞ്ഞു: "യാത്രകൾ മൂന്ന് പള്ളികളിലേക്ക് മാത്രമേ നടത്താവൂ: മസ്ജിദും ഹറാം, അൽ-അഖ്സ മസ്ജിദ്, എന്റെ ഈ പള്ളിയും." മദീനയിലെ പള്ളി.

     അൽ-അഖ്‌സ പള്ളിയിൽ നമസ്‌കരിക്കുന്നതിന്റെ മൂല്യം അത് 500 നിസ്കാരങ്ങൾക്ക് തുല്യമാണെന്നും അവരെ പഠിപ്പിക്കുക..

നബി സ പറഞ്ഞു: "പവിത്രമായ മസ്ജിദിലെ ഒരു പ്രാർത്ഥന ഒരു ലക്ഷം പ്രാർത്ഥനയാണ്, എന്റെ പള്ളിയിലെ പ്രാർത്ഥന ആയിരമാണ്. , ജറുസലേമിൽ അത് അഞ്ഞൂറാണ്  

    മുഹമ്മദ് നബിക്ക് മുമ്പുള്ള എല്ലാ പ്രവാചകന്മാരുടെയും ഖിബ് ല യായി അൽ-അഖ്സ കണക്കാക്കപ്പെടുന്നുവെന്നും, ഖിബ് ലയെ മക്കയിലേക്ക് മാറ്റുന്നതിന് മുമ്പ് പ്രവാചകൻ പ്രാർത്ഥിച്ച ആദ്യത്തെ ഖിബ് ലയാണെന്നും അവരെ അറിയിക്കുക.

    പ്രവാചകൻ സ്വഹാബികളോട് താമസിക്കാൻ കൽപിച്ച പള്ളിയാണ് അൽ അഖ്സയെന്ന് അവരെ അറിയിക്കുക...

    അതിന്റെ വിസ്തീർണ്ണം 144,000 ചതുരശ്ര മീറ്ററാണെന്നും 800,000 പേർക്ക് നമസ്‌കരിക്കാൻ സൗകര്യമുണ്ടെന്നും 4 മിനാരങ്ങളുണ്ടെന്നും അവരെ അറിയിക്കുക.

   അഖ്സയെ പിന്തുണയ്ക്കുക എന്നത് വിശ്വാസത്തിന്റെ ഹൃദയമാണെന്ന് അവരെ പഠിപ്പിക്കുക
ഈ അവസരത്തിൽ ഞങ്ങളുടെ മഴുവൻ പ്രാർത്ഥനയും അവർക്കുവേണ്ടിയാണ്, അല്ലാഹുവേ, അവർക്ക് വിജയം നൽകണമേ, നീ അതി ശക്തനും അതീവ യുക്തിമാനുമാണ്.

2023, ഒക്‌ടോബർ 11, ബുധനാഴ്‌ച

ചേലാകർമം ചെയ്യപ്പെട്ട് പ്രസവിക്കപ്പെട്ടവർ

ചേലാകർമം ചെയ്യപ്പെട്ട നിലയിൽ തിരുനബി(സ്വ) പ്രസവിക്കപ്പെട്ടുവെന്ന് മൗലിദ് ഗ്രന്ഥങ്ങളിലുണ്ടല്ലോ. അതു നബി(സ്വ)യുടെ മാത്രം സവിശേഷതയാണോ?

     മൗലിദ് ഗ്രന്ഥങ്ങളിൽ മാത്രമല്ല . മറ്റു ഗ്രന്ഥങ്ങളിലുമുണ്ട്. എന്നാൽ അതു നബി(സ്വ)യുടെ മാത്രം സവിശേഷതയല്ല. നബി(സ്വ) യെ കൂടാതെ പതിമൂന്ന് അമ്പിയാക്കൾ ചേലാകർമം ചെയ്യപ്പെട്ട നിലയിൽ പ്രസവിക്കപ്പെട്ടിട്ടുണ്ട്
ആകെ 14 പേർ .
1) മുഹമ്മദ് നബി 
2) ആദം നബി
3) ശീസ് നബി
4) നൂഹ് നബി
5) ഹൂദ് നബി
6) സ്വാലിഹ് നബി 
7 ) ലൂത്വ് നബി
8 ) ശുഐബ് നബി
9 ) യൂസുഫ് നബി
10) മൂസാ നബി
11) സുലൈമാൻ നബി
12 ) സകരിയ്യ നബി
13 ) ഈസാ നബി
14) ഹൻളല: നബി
(صلى الله عليهم وسلم)
(ഹാശിയത്തുന്നിഹായ: 8/36)
     ഹൻളലത്തുബ്നു സ്വഫ് വാൻ (അ) സമൂദ് ഗോത്രത്തിൽപ്പെട്ട ഒരു വിഭാഗത്തിലേക്ക് അയക്കപ്പെട്ട പ്രവാചകരാണ്. റസ്സ് എന്നാണ് ആ വിഭാഗത്തിൻ്റെ പേര് ' (ഖുർത്വുബി: 2/91)
  ഇബ്റാഹീം നബി(അ) ഒഴികെയുള്ള സർവ്വ അമ്പിയാക്കളും ചേലാകർമം ചെയ്യപ്പെട്ട നിലയിലാണ് പ്രസവിക്കപ്പെട്ടത് എന്നൊരു വീക്ഷണം മുല്ലാ അലിയ്യുൽ ഖാരി(റ) മിർഖാത്തിൽ (4/455) ഉദ്ധരിച്ചിട്ടുണ്ട്.

100 വർഷം മുമ്പ് മഖ്ദൂം പറഞ്ഞുവെച്ചത്


"മുസ്ലിംകള്‍ 'മതനിഷ്ഠ'യുള്ള ഹിന്ദു ഭരണാധികാരികള്‍ക്ക് കീഴിലാണ് ജീവിച്ചിരുന്നത്. അവരുടെ പെരുമാറ്റം അത്യന്തം സൗമ്യവും സ്നേഹപൂര്‍ണ്ണവും സഹിഷ്ണുതാപരവുമായിരുന്നു. ഈ തണലില്‍ സുഖ സന്തോഷത്തോടെ ജീവിതം അനുഭവിച്ചു വന്നു കൊണ്ടിരിക്കെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ അവര്‍ മറന്നു. അവനെ ധിക്കരിക്കുന്നത് അവര്‍ക്ക് ഒട്ടും മനോവേദന ഇല്ലാത്ത കാര്യമായി. ജുമുഅ സമയത്ത് പോലും പള്ളിയില്‍ കയറാന്‍ കൂട്ടാക്കാത്ത വിഭാഗം അവര്‍ക്കിടയില്‍ ഉണ്ടായി. ഇതിനുള്ള ദൈവിക ശിക്ഷ എന്ന നിലക്കാണ് പോര്‍ച്ചുഗീസ് ക്രൈസ്തവരുടെ കൈകളില്‍ അവര്‍ ചെന്നുപെട്ടത്. പിന്നീട് അവര്‍ അനുഭവിച്ച ക്രൂരതകള്‍ വിവരണാതീതമാണ്...!

കാണുന്നിടത്ത് വെച്ചൊക്കെ അവര്‍ മുസ്ലിംകളെ മര്‍ദ്ദിച്ചു. കഴിയുന്ന രീതിയില്‍ എല്ലാം അപമാനിച്ചു. ചെളിയും മാലിന്യവും ഉള്ള സ്ഥലങ്ങളില്‍ കടന്നുപോകാന്‍ വാഹനമായി ഉപയോഗിച്ചു. മുഖത്തും ശരീരത്തിലും കാര്‍ക്കിച്ചു തുപ്പി. ഹജ്ജ് യാത്രകള്‍ മുടക്കി. സമ്പത്ത് നിരന്തരം കൊള്ളയടിച്ചു. വാഹനങ്ങള്‍ പിടിച്ചെടുത്തു. വീടുകളും പള്ളികളും അഗ്നിക്കിരയാക്കി. മുസ്ഹഫുകളും കിത്താബുകളും ചവിട്ടിയരച്ചു. പ്രവാചകനെ(സ്വ) നിന്ദ്യമായി അവഹേളിച്ചു. മുസ്ലിംകളെ പിടിച്ചു മര്‍ദ്ദിക്കുകയും കുരിശിനു മുന്നില്‍ കുമ്പിടീക്കുകയും മതവിരുദ്ധമായ വാക്കുകള്‍ പറയിക്കുകയും ചെയ്തു. മുസ്ലിം സ്ത്രീകളെ അവമതിക്കാന്‍ ക്രിസ്ത്യന്‍ പെണ്ണുങ്ങളെ ആടയാഭരണങ്ങള്‍ ധരിപ്പിച്ച് അവരുടെ മുന്നിലൂടെ നടത്തിച്ചു. എതിര്‍പ്പ് പ്രകടിപ്പിച്ചവരുടെ കൈകാലുകളില്‍ കനത്ത ചങ്ങലകള്‍ ബന്ധിച്ചു. അടിമകളാക്കി അങ്ങാടികളില്‍ വില്‍പ്പന നടത്തി. കൂട്ടത്തോടെ പിടിച്ചു കൊണ്ടുപോയി മാലിന്യങ്ങളും ദുരഗന്ധവുമുള്ള ഇരുട്ടറകളില്‍ പാര്‍പ്പിച്ചു. മലമൂത്ര വിസര്‍ജ്ജനം നടത്തിയാല്‍ വെള്ളം ഉപയോഗിക്കാന്‍ അനുവദിച്ചില്ല. ശുദ്ധിയാക്കുന്നവരെ ചെരിപ്പുകൊണ്ട് അടിക്കുകയും തീകൊണ്ട് പൊള്ളിക്കുകയും ചെയ്യും. കുലീന കുടുംബങ്ങളിലെ മുസ്ലിം സ്ത്രീകളെ ബന്ധനസ്ഥരാക്കി ബലാല്‍സംഗം ചെയ്തു. നിരവധി പേര്‍ ഗര്‍ഭിണികളായി. എത്രയോ പേര്‍ ജാരസന്തതികളെ പ്രസവിച്ചു!!! സയ്യിദന്മാരെയും പണ്ഡിതന്‍മാരെയും തടവില്‍ പാര്‍പ്പിച്ചു, പലരെയും നിഷ്കരുണം കൊന്നുകളഞ്ഞു. ആയിരക്കണക്കിന് സ്ത്രീപുരുഷന്മാരെ നിര്‍ബന്ധിച്ച് ക്രിസ്ത്യാനികളാക്കി. മുസ്ലിംകളുടെ വേഷവും രൂപവും കാണുന്നത് തന്നെ അവര്‍ക്ക് അമര്‍ഷമുണ്ടാക്കിയിരുന്നു. മുസ്ലിംകളോട് അവര്‍ ചെയ്തുകൂട്ടിയ ക്രൂരതകള്‍ക്ക് ദൈവത്തിനല്ലാതെ തക്ക ശിക്ഷ നല്‍കാന്‍ കഴിയില്ല..."

(തുഹ്ഫത്തുല്‍ മുജാഹിദീന്‍: അദ്ധ്യായം-2, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം)

ഈ അവസ്ഥകള്‍ തുടര്‍ക്കഥയായപ്പോള്‍ പണ്ഡിതന്‍മാര്‍ നോക്കി നിന്നില്ല. അവര്‍ മുസ്ലിംകള്‍ക്ക് പോരാട്ടത്തിന് അനുവാദം നല്‍കി. നിന്ദ്യരായി, വിശ്വാസം ഉപേക്ഷിച്ചവരായി ജീവിക്കുന്നതിനേക്കാള്‍ നാടിനു വേണ്ടിയും വിശ്വാസത്തിനു വേണ്ടിയും പോരാടി മരിക്കുന്നതിന്‍റെ ശ്രേഷ്ഠതകള്‍ അവര്‍ മുസ്ലിംകളെ പഠിപ്പിച്ചു. 'തഹ്'രീളു അഹ്'ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്സ്വുല്‍ബാന്‍'(കുരിശുപൂജകരോട് പോരാടാന്‍ ഈമാനിന്‍റെ ആളുകളെ പ്രേരിപ്പിക്കുന്ന ഗ്രന്ഥം) പുറത്തിറങ്ങി. 

ബദറില്‍ ധീര രക്ത സാക്ഷ്യം വരിച്ച സ്വഹാബികളുടെ ചരിത്രങ്ങള്‍ വിപ്ലവ ഗാനങ്ങളായി. മോയിന്‍കുട്ടി വൈദ്യരുടെ 'ബദര്‍ ഖിസ്സപ്പാട്ട്' കേവലം പാട്ടായിരുന്നില്ല, പ്രാര്‍ത്ഥന കൂടിയായിരുന്നു. വ്യാപകമായി സംഘടിപ്പിക്കപ്പെട്ട സീറാ പാരായണ സദസ്സുകളില്‍ ശുഹദാക്കളുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തപ്പെട്ടു. ഉമര്‍ ഖാളിയും ആലി മുസ്ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മമ്പുറം തങ്ങളും പോരാട്ടത്തിന് നേതൃത്വം നല്‍കി. കെ.മാധവന്‍ നായരെ പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ വെള്ളിയാഴ്ച ഖുതുബക്ക് ശേഷം പള്ളികളില്‍ പ്രസംഗിച്ചു. മുസ്ലിംകളും ഹിന്ദുക്കളും തോളോടുതോള്‍ ചേര്‍ന്നു. പറങ്കികളോടും വെള്ളക്കാരോടും ബ്രിട്ടീഷുകാരോടും യുദ്ധം ചെയ്ത് ആയിരങ്ങള്‍ രക്ത സാക്ഷിത്വം വരിച്ചു. ആയിരക്കണക്കിന് പേര്‍ നാടുകടത്തപ്പെട്ടു. ജയിലില്‍ അടക്കപ്പെട്ടവരും കൊല്ലപ്പെട്ടവരും എത്രയെന്ന് ദൈവത്തിനു മാത്രമറിയാം. 

ഇതിനിടെ, മുസ്ലിംകള്‍ ഭൗതിക വിദ്യ നേടാത്തവരും സാമ്പത്തികമായി തകര്‍ന്നവരും പിന്നാക്കക്കാരുമായി. പക്ഷെ, സത്യ വിശ്വാസികള്‍ എന്ന അവരുടെ ആത്മാഭിമാനം ഒരിക്കലും നശിച്ചിരുന്നില്ല. നിരന്തരമായ ചോരച്ചാലുകള്‍ക്ക് വിരാമം കുറിച്ച് രാജ്യം സ്വതന്ത്രമായി. മുസ്ലിംകള്‍ പതിയെ പിച്ചവെച്ചു തുടങ്ങി. അറുപതാണ്ട് മുമ്പ് അവരുടെ പൂര്‍വികര്‍ ഗള്‍ഫിലേക്ക് കുടിയേറി. പതിയെ അവര്‍ക്ക് സാമ്പത്തിക സുസ്ഥിതി കൈവന്നു. മക്കള്‍ വിദ്യാഭ്യാസം നേടി. അവര്‍ പള്ളികളും ദീനീ സ്ഥാപനങ്ങളും ആവോളം നിര്‍മ്മിച്ചു. രാഷ്ട്രീയമായി കരുത്തുനേടി. നഷ്ടപ്പെട്ടതൊക്കെ പതിയെ അവര്‍ തിരിച്ചു പിടിച്ചു. 

പക്ഷെ, ഇപ്പോള്‍ പറങ്കികള്‍ അധിനിവേശം നടത്തിയതിനു സമാനമായ സാഹചര്യം ഉരുണ്ടു കൂടുകയാണ്. സുഖജീവിതം ഒരു നൂറ്റാണ്ടിനപ്പുറം കടക്കില്ലെന്ന അവസ്ഥ സംജാതമാകുന്നു. പഴയ പീഡനകാലം അവരെ തുറിച്ചു നോക്കുന്നു. ഫാഷിസം അതിന്‍റെ കോമ്പല്ലുകള്‍ കൊണ്ട് ഇളിക്കുകയും ആക്രോശം മുഴക്കുകയും ചെയ്യുന്നുണ്ട്. ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാത്ത ജനത വിജയിക്കില്ല. നാലു കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണം. 

ഒന്ന്, സമൃദ്ധി ഉണ്ടാകുമ്പോള്‍ ദൈവത്തെ മറക്കുന്നവരെ അവന്‍ കൈവിടുമെന്നതാണ്. ധിക്കാരികള്‍ക്ക് മേല്‍ അല്ലാഹു ശത്രുക്കളെ കയറൂരി വിടും. പടച്ചവനോട്‌ കരാര്‍ ചെയ്ത ജനതയാണ് മുസ്ലിംകള്‍. ജീവ-ധനാദികള്‍ അവന്‍റെ സ്വര്‍ഗത്തിന് പകരമായി വിറ്റവരാണവര്‍. അനുസരണത്തിലേക്ക് തിരിച്ചു വരാതെ അവര്‍ക്ക് നിലനില്‍പ്പില്ല. 

രണ്ട്, പരസ്പരം തര്‍ക്കിക്കുകയും തമ്മിലടിക്കുകയും ചെയ്യുന്ന ജനത ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെയായിരിക്കും. ഒരു ചെറിയ സൂചി മതി അതിനെ നശിപ്പിക്കാന്‍. ആള്‍ക്കൂട്ടങ്ങള്‍ എന്നും പൊങ്ങുതടികള്‍ മാത്രമാണ്. അതുകൊണ്ട്, അല്ലാഹുവിന്‍റെ പാശത്തെ മുറുകെ പിടിച്ച് ഒന്നിച്ചു നില്‍ക്കാന്‍ നമുക്ക് കഴിയണം. 

മൂന്ന്, അനുഭവിക്കുന്ന സുഖ സൗകര്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ ശത്രുക്കള്‍ക്ക് മുന്നില്‍ വിശ്വാസവും ആത്മാഭിമാനവും പണയം വെക്കുന്നവര്‍ നിന്ദ്യരായിത്തീരും. ഈ പ്രപഞ്ചം അല്ലാഹുവിന്‍റെതാണ്. താല്‍ക്കാലികമായി അവന്‍ ചിലര്‍ക്ക് നല്‍കുന്ന അധികാരങ്ങള്‍ പരീക്ഷണം മാത്രമാണ്. ആ അധികാരം കണ്ട് യഥാര്‍ത്ഥ ശക്തിയുടെ, അധികാരത്തിന്‍റെ ഉടമയെ മറക്കുകയും സൃഷ്ടികളെ പേടിക്കുകയും ചെയ്യുന്നവര്‍ക്ക് നിന്ദ്യമായ മരണമാണ് അവന്‍ വിധിക്കുക. അതുകൊണ്ട്, 'ഭയപ്പെടാതിരിക്കുക. വിശ്വാസികളെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതര്‍'. 

നാല്, നാടിനെ നശിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ എന്നും നമ്മോടൊപ്പം സഹോദര സമുദായങ്ങള്‍ ഉണ്ടായിരുന്നു. കാരണം, ഒരു നാട്ടില്‍ ഒരു ജനതയെ മാത്രമായി നാശം പിടികൂടില്ല. ഒരു വിഭാഗം എങ്ങനെ ക്ഷയിക്കുന്നുവോ, തത്തുല്യമായ രീതിയില്‍ മറുഭാഗവും നഷ്ടത്തെ നേരിടേണ്ടി വരും. അതറിയുന്നവരാണ് മറ്റുള്ളവര്‍. അവരില്‍ ചിലര്‍ അക്രമത്തിന്‍റെ വഴി സ്വീകരിക്കുന്നു എന്ന് കരുതി എല്ലാവരെയും നാം അവിശ്വസിക്കാന്‍ പാടില്ല. മാത്രമല്ല, അക്രമികള്‍ക്കെതിരെ നമ്മളും അവരും ഒന്നിച്ച് പ്രതിരോധം തീര്‍ക്കുകയാണു വേണ്ടത്. നമുക്ക് സംഘടനകളുണ്ട്; പണ്ഡിത സഭകളുണ്ട്. തക്കസമയത്ത് ദീർഘവീക്ഷണത്തോടെ ഉചിതമായതും ഉറച്ചതുമായ നിലപാടെടുക്കാൻ അവർക്ക് കഴിയണം. നിരാശ നമ്മുടെ മാർഗമല്ല. ആത്മവിശ്വാസത്തോടെ, അഭിമാനത്തോടെ കര്‍മ്മ പഥത്തില്‍ മുന്നേറുക. 
................
മാലിക് വീട്ടിക്കുന്ന്‍.

ഏതാണ് മസ്ജിദുൽ അഖ്സ

നമ്മുടെ മക്കൾക്ക് പഠിപ്പിച്ചു കൊടുക്കുക.

ചുവന്ന വര കൊണ്ട് അടയാളപ്പെടുത്തിയത് മസ്ജിദുൽ അഖ്സയുടെ ഹറം ആണ്...

കറുത്ത വര കൊണ്ട് അടയാളപ്പെടുത്തിയത് നമ്മുടെ ആദ്യത്തെ ഖിബ്'ലയായ മസ്ജിദുൽ അഖ്സയാണ്.

നീല വര കൊണ്ട് അടയാളപ്പെടുത്തിയത് അൽഖുബ്ബതു സ്സഖ്റാ ആണ്.

അവർക്ക് മസ്ജിദുൽ അഖ്സയും ഖുദ്സും ഫലസ്തീനും പഠിപ്പിച്ചു കൊടുക്കുക.

മസ്ജിദുൽ അഖ്സ നമ്മുടെ ആദ്യത്തെ ഖിബ്'ലയാണെന്ന് നമ്മുടെ കുഞ്ഞുങ്ങൾക്ക് പഠിപ്പിച്ചു കൊടുത്തുവോ?

ഖുദ്സ് ഇസ്റാഇന്റെയും മിഅ്റാജിന്റെയും ഭൂമികയാണെന്ന്
അവരെ വീണ്ടും ഓർമിപ്പിക്കൂ

മസ്ജിദുൽ അഖ്സയെ കുറിച്ച് ഖുർആൻ വിശേഷിപ്പിച്ചത് باركنا حوله എന്നാണ്.

"അതിന്റെ ചുറ്റിലും നാം ബറകത്ത് (അദൃശ്യ സമൃദ്ധി) നൽകിയിരിക്കുന്നു."

 മഹത്തുക്കളായ അമ്പിയാക്കൾ അതിനു ചുറ്റിലും അന്ത്യവിശ്രമം കൊള്ളുന്നുണ്ട് എന്നതാണ് ആ ബറകത്തിന്റെ നിദാനം.

അവരുടെ ബറകാതുകൾ കൊണ്ട് ഫലസ്ത്വീനികൾക്ക് നീ കാവൽ നൽകണേ അല്ലാഹ്.
اللهم انصر إخواننا في فلسطين

തെറ്റുകളില്ലാത്ത നിരപരാധി


 അൽ-സിർ രിയെ ( റ )തൊട്ട് റിപ്പോർട്ട് അദ്ദേഹം പറഞ്ഞു:
 ഞാൻ അടിമച്ചന്തയിൽ പ്രവേശിച്ചു, തെറ്റുകളില്ലാത്ത നിരപരാധിയാണെന്ന് വിളിക്കപ്പെട്ട ഒരു വേലക്കാരിയെ കണ്ടു, ഞാൻ അവളെ പത്ത് ദിനാർ കൊടുത്തു വാങ്ങി.
 ഞാൻ അവളുമായി പോയപ്പോൾ - അതായത്, വീട്ടിലേക്ക് - ഞാൻ അവൾക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു
 അവൾ എന്നോട് പറഞ്ഞു: ഞാൻ നോമ്പുകാരിയാണ്.
 അദ്ദേഹം: അങ്ങനെ ഞാൻ പുറത്തുപോയി, അത്താഴമായപ്പോൾ ഞാൻ അവൾക്ക് ഭക്ഷണം കൊണ്ടുവന്നു, അവൾ അതിൽ നിന്ന് അൽപ്പം കഴിച്ചു, ഞങ്ങൾ ഇശാ നിസ്കരിച്ചു, അവൾ എന്റെ അടുത്ത് വന്ന് പറഞ്ഞു: യജമാനനെ, നിങ്ങൾക്ക് (എന്റെ )സേവനം ബാക്കിയുണ്ടോ? ഇന്ന്?
 ഇല്ല എന്ന് ഞാൻ പറഞ്ഞു..
 അപ്പോൾ അവൾ പറഞ്ഞു എന്നാൽ, "എന്നെ എന്റെ ഏറ്റവും വലിയ യജമാനന്റെ കൂടെ വിടൂ."
 ഞാൻ പറഞ്ഞു: അത് നിക്കുള്ളതാണ്, അവ നിസ്കരിക്കാൻ ഒരു മുറിയിൽ പോയി കിടന്നു, രാത്രിയുടെ മൂന്നിലൊന്ന് കഴിഞ്ഞപ്പോൾ അവൾ വാതിലിൽ മുട്ടി.
 ഞാൻ അവളോട് : നിനക്ക് എന്താണ് വേണ്ടത്?
 അവൾ : യജമാനരെ, രാത്രിയിൽ നിന്ന് നിങ്ങൾക്ക് ഭാഗ്യമില്ലേ?
 ഞാൻ പറഞ്ഞു: ഇല്ല, ഞാൻ പോയി, രാത്രി പകുതി കഴിഞ്ഞപ്പോൾ വീണ്ടും വാതിലിൽ മുട്ടി
 അവൾ പറഞ്ഞു: എന്റെ യജമാനനേ, തഹജ്ജുദ് നിസ്കാര ആളുകൾ അവരുടെ പതിവ് പ്രാർത്ഥനയിലേക്ക്എഴുന്നേറ്റു, സജ്ജനങ്ങൾ അവരുടെ ഭാഗ്യത്തിലേക്ക് പരിശ്രമം തുടങ്ങി.
 ഞാൻ പറഞ്ഞു: ഹേ അടിമ പെണ്ണേ, രാത്രിയിൽ ഞാൻ ഒരു മരമാണ് (അതായത് ഒരു മൃതദേഹം).
 പകൽ സമയത്ത് ഒരു ബഹളമുണ്ട് (ഒരുപാട് പരിശ്രമം)...
 രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് ശേഷിക്കുമ്പോൾ, അവൾ ശക്തമായി കതകിൽ ഇടിച്ചു.
 അവൾ പറഞ്ഞു: സർവ്വാധിപനായ രാജാവുമായി ഒരു ദർശനത്തിന് ആഗ്രഹം നിങ്ങളെ വിളിക്കുന്നില്ലേ? , സ്വയം വന്ന് ഒരു സ്ഥലം എടുക്കുക, കാരണം സേവകർ നിങ്ങൾക്ക് മുമ്പിൽ പോയിരിക്കുന്നു.
 അൽ-സിർരി പറഞ്ഞു: അവളു�
 അൽ-സിർരി പറഞ്ഞു: അവളുടെ വാക്കുകൾ എന്നിൽ ആഞ്ഞടിച്ചു, ഞാൻ എഴുന്നേറ്റു വുളു ചെയ്യുകയും നിരവധി റക്അത്തുകൾ നിസ്കരിക്കുകയും ചെയ്തു, പിന്നെ രാത്രിയുടെ ഇരുട്ടിൽ ഈ അടിമ പെൺകുട്ടിയെ ഞാൻ നിരീക്ഷിച്ചു അവൾ സുജൂദിൽ ഇങ്ങിനെ ദുആ ചെയ്യുന്നു : “എന്റെ രക്ഷിതാവേ. , നിനക്ക് എന്നോടുള്ള നിങ്ങളുടെ സ്നേഹത്താൽ, നീഎന്നോട് പൊറുക്കാതിരിക്കല്ലേ.
 അപ്പോൾ ഞാൻ അവളോട് പറഞ്ഞു: ഹേ അടിമ പെണ്ണേ, അല്ലാഹു നിന്നെ സ്നേഹിക്കുന്നുവെന്ന് നീ എവിടെ നിന്നാണ് അറിഞ്ഞത്?
 അവൾ പറഞ്ഞു: അവന്റെ സ്നേഹം ഇല്ലായിരുന്നെങ്കിൽ അവൻ എന്നെ ഉണർത്തുകയും നിങ്ങളെ ഉറക്കുകയും ചെയ്യില്ലായിരുന്നു..
 (അവളുടെ ഭയ ഭക്തി കണ്ട )ഞാൻ പറഞ്ഞു: പോകൂ, സർവശക്തനായ അല്ലാഹുവിന് വേണ്ടി നീ സ്വതന്ത്രയാണ് (അടിമയല്ലാതായിരിക്കുന്നു).
 അവൾ ദുആ ചെയ്തു. ഇപ്രകാരം പറഞ്ഞു കൊണ്ട് പുറപ്പെട്ടു:
 "ഇത് ചെറിയ മോചനമാണ് ഏറ്റവും വലിയ മോചനം എനിയും ബാക്കിയാണ്."
 (അതായത് നരകത്തിൽ നിന്ന്)

 ഇബ്‌നു ഉസൈമീൻന്റെ, (അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ ) ' വാക്കുകൾ വായിച്ചപ്പോൾ എനിക്ക് സങ്കടം തോന്നി.
 (നിങ്ങൾ അല്ലാഹുവിനോടുള്ള അനുസരണയിൽ സ്വയംഅലസനായി കാണുകയാണെങ്കിൽ, ദൈവം നിങ്ങളുടെ അനുസരണ വെറുക്കുന്നു എന്ന് വരുമോ സൂക്ഷിക്കുക)

 സർവ്വശക്തനായ അല്ലാഹു സൂറത്ത് അത്തൗബയിൽ പറഞ്ഞു:
 "അല്ലാഹു അവരുടെ പുറപ്പെടൽ (നന്മ/ യുദ്ധ ത്തിലേക്ക് ) വെറുത്തു, അതിനാൽ അവൻ അവരെ തടഞ്ഞു (നിരുത്സാഹപ്പെടുത്തി )."

 ഇത് പോസ്റ്റ് ചെയ്യുന്നത് ഉറപ്പാക്കുക
 അവഗണിക്കുന്ന ഹൃദയങ്ങളെ ഇത് ഉണർത്തിയേക്കാം!!!!

 വല്ലാതെ ഹൃദയസ്പർശിയായ ചരിത്രം . കെട്ടു കഥയല്ല . അക്കാലത്ത് ഒരടി മസ്ത്രീയുടെ ഇബാദത്ത് ഇത്രയുമെങ്കിൽ ഇന്ന് സ്വതന്ത്രരായ നമ്മുടെ സമുദായ സമൂഹം എവിടെയാണ് ?

 അവസാനം വരെ വായിക്കുക..വളരെ സ്പർശിക്കുന്നു

 അൽ-സിർ രിയെ ( റ )തൊട്ട് റിപ്പോർട്ട് .അദ്ദേഹം പറഞ്ഞു:
 ഞാൻ അടിമച്ചന്തയിൽ പ്രവേശിച്ചു, തെറ്റുകളില്ലാത്ത നിരപരാധിയാണെന്ന് വിളിക്കപ്പെട്ട ഒരു വേലക്കാരിയെ കണ്ടു, ഞാൻ അവളെ പത്ത് ദിനാർ കൊടുത്തു വാങ്ങി.
 ഞാൻ അവളുമായി പോയപ്പോൾ - അതായത്, വീട്ടിലേക്ക് - ഞാൻ അവൾക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു
 അവൾ എന്നോട് പറഞ്ഞു: ഞാൻ നോമ്പുകാരിയാണ്.
 അദ്ദേഹം: അങ്ങനെ ഞാൻ പുറത്തുപോയി, അത്താഴമായപ്പോൾ ഞാൻ അവൾക്ക് ഭക്ഷണം കൊണ്ടുവന്നു, അവൾ അതിൽ നിന്ന് അൽപ്പം കഴിച്ചു, ഞങ്ങൾ ഇശാ നിസ്കരിച്ചു, അവൾ എന്റെ അടുത്ത് വന്ന് പറഞ്ഞു: യജമാനനെ, നിങ്ങൾക്ക് (എന്റെ )സേവനം ബാക്കിയുണ്ടോ? ഇന്ന്?
 ഇല്ല എന്ന് ഞാൻ പറഞ്ഞു..
 അപ്പോൾ അവൾ പറഞ്ഞു എന്നാൽ, "എന്നെ എന്റെ ഏറ്റവും വലിയ യജമാനന്റെ കൂടെ വിടൂ."
 ഞാൻ പറഞ്ഞു: അത് നിക്കുള്ളതാണ്, അവ നിസ്കരിക്കാൻ ഒരു മുറിയിൽ പോയി കിടന്നു, രാത്രിയുടെ മൂന്നിലൊന്ന് കഴിഞ്ഞപ്പോൾ അവൾ വാതിലിൽ മുട്ടി.
 ഞാൻ അവളോട് : നിനക്ക് എന്താണ് വേണ്ടത്?
 അവൾ : യജമാനരെ, രാത്രിയിൽ നിന്ന് നിങ്ങൾക്ക് ഭാഗ്യമില്ലേ?
 ഞാൻ പറഞ്ഞു: ഇല്ല, ഞാൻ പോയി, രാത്രി പകുതി കഴിഞ്ഞപ്പോൾ വീണ്ടും വാതിലിൽ മുട്ടി
 അവൾ പറഞ്ഞു: എന്റെ യജമാനനേ, തഹജ്ജുദ് നിസ്കാര ആളുകൾ അവരുടെ പതിവ് പ്രാർത്ഥനയിലേക്ക്എഴുന്നേറ്റു, സജ്ജനങ്ങൾ അവരുടെ ഭാഗ്യത്തിലേക്ക് പരിശ്രമം തുടങ്ങി.
 ഞാൻ പറഞ്ഞു: ഹേ അടിമ പെണ്ണേ, രാത്രിയിൽ ഞാൻ ഒരു മരമാണ് (അതായത് ഒരു മൃതദേഹം).
 പകൽ സമയത്ത് ഒരു ബഹളമുണ്ട് (ഒരുപാട് പരിശ്രമം)...
 രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് ശേഷിക്കുമ്പോൾ, അവൾ ശക്തമായി കതകിൽ ഇടിച്ചു.
 അവൾ പറഞ്ഞു: സർവ്വാധിപനായ രാജാവുമായി ഒരു ദർശനത്തിന് ആഗ്രഹം നിങ്ങളെ വിളിക്കുന്നില്ലേ? , സ്വയം വന്ന് ഒരു സ്ഥലം എടുക്കുക, കാരണം സേവകർ നിങ്ങൾക്ക് മുമ്പിൽ പോയിരിക്കുന്നു.
 അൽ-സിർരി പറഞ്ഞു: അവളു


.
 അൽ-സിർരി പറഞ്ഞു: അവളുടെ വാക്കുകൾ എന്നിൽ ആഞ്ഞടിച്ചു, ഞാൻ എഴുന്നേറ്റു വുളു ചെയ്യുകയും നിരവധി റക്അത്തുകൾ നിസ്കരിക്കുകയും ചെയ്തു, പിന്നെ രാത്രിയുടെ ഇരുട്ടിൽ ഈ അടിമ പെൺകുട്ടിയെ ഞാൻ നിരീക്ഷിച്ചു അവൾ സുജൂദിൽ ഇങ്ങിനെ ദുആ ചെയ്യുന്നു : “എന്റെ രക്ഷിതാവേ. , നിനക്ക് എന്നോടുള്ള നിങ്ങളുടെ സ്നേഹത്താൽ, നീഎന്നോട് പൊറുക്കാതിരിക്കല്ലേ.
 അപ്പോൾ ഞാൻ അവളോട് പറഞ്ഞു: ഹേ അടിമ പെണ്ണേ, അല്ലാഹു നിന്നെ സ്നേഹിക്കുന്നുവെന്ന് നീ എവിടെ നിന്നാണ് അറിഞ്ഞത്?
 അവൾ പറഞ്ഞു: അവന്റെ സ്നേഹം ഇല്ലായിരുന്നെങ്കിൽ അവൻ എന്നെ ഉണർത്തുകയും നിങ്ങളെ ഉറക്കുകയും ചെയ്യില്ലായിരുന്നു..
 (അവളുടെ ഭയ ഭക്തി കണ്ട )ഞാൻ പറഞ്ഞു: പോകൂ, സർവശക്തനായ അല്ലാഹുവിന് വേണ്ടി നീ സ്വതന്ത്രയാണ് (അടിമയല്ലാതായിരിക്കുന്നു).
 അവൾ ദുആ ചെയ്തു. ഇപ്രകാരം പറഞ്ഞു കൊണ്ട് പുറപ്പെട്ടു:
 "ഇത് ചെറിയ മോചനമാണ് ഏറ്റവും വലിയ മോചനം എനിയും ബാക്കിയാണ്."
 (അതായത് നരകത്തിൽ നിന്ന്)

 ഇബ്‌നു ഉസൈമീൻന്റെ, (അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ ) ' വാക്കുകൾ വായിച്ചപ്പോൾ എനിക്ക് സങ്കടം തോന്നി.
 (നിങ്ങൾ അല്ലാഹുവിനോടുള്ള അനുസരണയിൽ സ്വയംഅലസനായി കാണുകയാണെങ്കിൽ, ദൈവം നിങ്ങളുടെ അനുസരണ വെറുക്കുന്നു എന്ന് വരുമോ സൂക്ഷിക്കുക)

 സർവ്വശക്തനായ അല്ലാഹു സൂറത്ത് അത്തൗബയിൽ പറഞ്ഞു:
 "അല്ലാഹു അവരുടെ പുറപ്പെടൽ (നന്മ/ യുദ്ധ ത്തിലേക്ക് ) വെറുത്തു, അതിനാൽ അവൻ അവരെ തടഞ്ഞു (നിരുത്സാഹപ്പെടുത്തി )."

 ഇത് പോസ്റ്റ് ചെയ്യുന്നത് ഉറപ്പാക്കുക
 അവഗണിക്കുന്ന ഹൃദയങ്ങളെ ഇത് ഉണർത്തിയേക്കാം!!!!

   വല്ലാതെ ഹൃദയസ്പർശിയായ ചരിത്രം . കെട്ടു കഥയല്ല . അക്കാലത്ത് ഒരടി മസ്ത്രീയുടെ ഇബാദത്ത് ഇത്രയുമെങ്കിൽ ഇന്ന് സ്വതന്ത്രരായ നമ്മുടെ സമുദായ സമൂഹം എവിടെയാണ് ?

2023, ഒക്‌ടോബർ 8, ഞായറാഴ്‌ച

തിരുനബി(സ്വ)യുടെ അമ്പത് മഹത്വങ്ങൾ


     മുഹമ്മദ് നബി(സ്വ) അമ്പിയാക്കളില്‍ പ്രഥമസ്ഥാനീയനാണ്. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ ഇതര സൃഷ്ടികള്‍ക്കില്ലാത്ത പല സവിശേഷതകളും നബി(സ്വ)ക്കുണ്ട്. അതിൽ ചിലത്  ഹ്രസ്വമായി വിവരിക്കുകയാണിവിടെ.

നബി(സ്വ)യുടെ സവിശേഷതകള്‍ വിവരിക്കുക തന്നെ  ഒരു സുന്നത്തായ കര്‍മമാണ് (നിഹായ: 6/175).

നബി(സ്വ)യുടെ മേല്‍ സ്തുതികീര്‍ത്തനം ഏറ്റവും ശ്രേഷ്ഠമായ ദിക്‌റാണ്. (ഗായതു തല്‍ഖീസില്‍ മുറാദ്: 298).

*നബി(സ്വ)യുടെ സവിശേഷതകള്‍ രണ്ടു വിധമുണ്ട്:*

*ഒന്ന്;* സമുദായത്തില്‍ നിന്നും വിഭിന്നമായി നബി(സ്വ)ക്ക് ലഭിച്ച സിദ്ധി. മറ്റു പ്രവാചകര്‍ക്കും ഇത്തരം യോഗ്യതയുണ്ടെന്ന് വരാം. 

*രണ്ട്;* സൃഷ്ടികളില്‍ മറ്റാര്‍ക്കുമില്ലാത്ത നബി(സ്വ)ക്ക് മാത്രം ലഭിച്ച ഗുണഗണങ്ങൾ. (അലിയ്യുശ്ശബ്‌റാ മല്ലിസി: 6/174).

പുതിയ കാലഘട്ടത്തില്‍ നബി(സ്വ)യുടെ സവിശേഷതകള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കഴമ്പില്ലെന്ന വാദം തള്ളപ്പെട്ടു (അലിയ്യുശ്ശബ്‌റാ മല്ലിസി: 6/175).

*ഇമാം റംലി നബി(സ്വ)യുടെ ശ്രേഷ്ഠതകള്‍ വിവരിക്കുന്നു:*

*1)* നബി(സ്വ)യുടെ ഭാര്യമാരെ വിവാഹം ചെയ്യല്‍ മറ്റുള്ളവര്‍ക്ക് ശാശ്വതമായ ഹറാം.

*2)* മറ്റെല്ലാ സ്ത്രീകളേക്കാളും നബി(സ്വ)യുടെ ഭാര്യമാര്‍ക്ക് ബഹുമതി.

*3)* നബി(സ്വ)യുടെ ഭാര്യമാരുടെ പ്രതിഫലവും ശിക്ഷയും മറ്റുള്ളവരുടെ ഇരട്ടി.

*4)* നബി(സ്വ)യുടെ പത്‌നിമാര്‍ സത്യവിശ്വാസികളുടെ മാതാക്കളാണ്.

*5)* നബി(സ്വ) അനുയായികള്‍ക്ക് പിതാവാണ്.

*6)* അന്ത്യപ്രവാചകന്‍.

*7)* എല്ലാ മനുഷ്യരുടെയും നേതാവ്.

*8)* ആദ്യമായി ഭൂമി ഭേദിക്കുന്നവര്‍.

*9)* ആദ്യമായി സ്വര്‍ഗവാതില്‍ മുട്ടുന്നവര്‍.

*10)* ആദ്യ ശുപാര്‍ശകര്‍.

*11)* ശുപാര്‍ശ സ്വീകരിക്കപ്പെടുന്നവരില്‍ ഒന്നാമന്‍.

*12)* ഏറ്റവും ഉത്തമ സമുദായമുള്ളവര്‍.

*13)* നബി(സ്വ)യുടെ സമുദായം തെറ്റില്‍ ഏകോപിക്കുകയില്ല.

*14)* സമുദായത്തിന്റെ അണി മലക്കുകളുടെ അണിക്ക് സമം.

*15)* കഴിഞ്ഞുപോയ ശരീഅത്തുകളെ ദുര്‍ബലപ്പെടുത്തി ശക്തവും സ്ഥിരവുമായ ശരീഅത്ത് നല്‍കപ്പെട്ടു.

*16)* എന്നെന്നും ശേഷിക്കുന്ന മുഅ്ജിസത്ത്.

*17)* ഭൂമിയില്‍ എവിടെയും നിസ്‌കരിക്കാന്‍ അനുവാദം നല്‍കപ്പെട്ടവര്‍.

*18)* മണ്ണുകൊണ്ട് ശുദ്ധി ചെയ്യാന്‍ അനുവാദം നല്‍കപ്പെട്ടു.

*19)* സമ്പത്ത് അനന്തരാവകാശം എടുക്കപ്പെടില്ല.

*20)* വഫാതു വേളയില്‍ സമ്പത്തുണ്ടെങ്കില്‍ അത് മുസ്‌ലിംകള്‍ക്ക് സ്വദഖ.

*21)* അഞ്ചു ശഫാഅത്തുകള്‍ക്ക് അനുമതി നല്‍കപ്പെട്ടവര്‍.

*22)* ഏറ്റവും മഹത്തായ ശുപാര്‍ശ കൊണ്ട് പ്രത്യേകമാക്കപ്പെട്ടവര്‍.

*23)* ചോദ്യം ചെയ്യല്‍ കൂടാതെ ചില അനുയായികള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നു.

*24)* അമ്പിയാക്കളില്‍ വെച്ച് ഏറ്റവും കൂടുതല്‍ അനുയായികള്‍.

*25)* ഒരിക്കലും ഹൃദയം ഉറങ്ങാത്തവര്‍.

*26)* മുമ്പോട്ടു കാണുംപോലെ തന്നെ പിന്നിലേക്കും കാണുന്നവര്‍.

*27)* ഇരുന്ന് നിസ്‌കരിച്ചാലും നിന്ന് നിസ്‌കരിച്ചതിന്റെ കൂലി സുന്നത്ത് നിസ്‌കാരത്തില്‍ നല്‍കപ്പെട്ടവര്‍.

*28)* നിസ്‌കരിക്കുന്നവര്‍ നബിയോട് സലാം കൊണ്ട് അഭിമുഖം നടത്തിയാലും നിസ്‌കാരം ബാത്വിലാവുകയില്ല.

*29)* നബി(സ്വ)യുടെ ശബ്ദത്തേക്കാള്‍ മറ്റുള്ളവരുടെ ശബ്ദം ഉയര്‍ത്തല്‍ ഹറാമാക്കപ്പെട്ടു.

*30)* മുഹമ്മദ് എന്ന പേര്  വിളിക്കല്‍ ഹറാം.

*31)* നിസ്‌കരിച്ചു കൊണ്ടിരിക്കുന്നവനെ നബി(സ്വ) വിളിച്ചാല്‍ അനുസരിക്കല്‍ അവന് നിര്‍ബന്ധം. അധിക പ്രവൃത്തി വന്നാലും അവന്റെ നിസ്‌കാരം ബാത്വിലാവുകയില്ല.

*32)* നബി(സ്വ)യുടെ മുമ്പില്‍ വെച്ച് വ്യഭിചാരം നടത്തിയവന്‍ കാഫിര്‍.

*33)* നബി(സ്വ)യുടെ പെണ്‍മക്കളുടെ മക്കളുടെയും പരമ്പര നബിയിലേക്ക് ചേരുന്നു.

*34)* നബി(സ്വ)യുടെ രക്തവും മൂത്രവും മരുന്നായി ഉപയോഗിക്കാം.

*35)* അര്‍ത്ഥ സമ്പൂര്‍ണ്ണമായി വാക്കുകള്‍ നല്‍കപ്പെട്ടവര്‍.

*36)* നബി(സ്വ)യുടെ വാക്കുകള്‍ സത്യമാണ്.

*37)* നബി(സ്വ)യുടെ ശരീരം ചിതലരിക്കുകയില്ല.

*38)* നബി(സ്വ)യുടെ കൈവിരലിന്റെ ഇടയില്‍കൂടി വെള്ളം ഒലിച്ചു.

*39)* ഇസ്‌റാഇന്റെ രാത്രി മറ്റു നബിമാര്‍ക്ക് ഇമാമായി നിസ്‌കരിച്ചു.

*40)* നബി(സ്വ)ക്ക് പിഴവ് സംഭവിക്കുകയില്ല.

*41)* വഫാത്തിന്ന് ശേഷവും അനുയായികളുടെ സലാം എത്തിക്കൊണ്ടിരിക്കുന്നവര്‍.

*42)* മറ്റു നബിമാര്‍ക്ക് അനുകൂലമായി അന്ത്യനാളില്‍ സാക്ഷി നില്‍ക്കും.

*43)* നിഴലില്ലാത്തവര്‍.

*44)* ശരീരത്തില്‍ ഒരിക്കലും ഈച്ച ഇരിക്കില്ല.

*45)* ശരീരത്തില്‍നിന്ന് കൊതുകിന് രക്തം കുടിക്കാന്‍ കഴിയില്ല.

*46)* മുസ്‌ലിംകള്‍ നിസ്‌കാരത്തില്‍ നബി(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലല്‍ നിര്‍ബന്ധം.

*47)* ലോക സൃഷ്ടികളുടെ ഉല്‍പത്തി മുതലുള്ള സകല സൃഷ്ടികളെയും കണ്ടവര്‍.

*48)* ഒരിക്കലും കോട്ടുവായ ഇട്ടിട്ടില്ല.

*49)* നബി(സ്വ)യുടെ വിസര്‍ജ്യം ഭൂമി വിഴുങ്ങുന്നു.

*50)* നബി(സ്വ)യുടെ ജനാസ നിസ്‌കാരം ജമാഅത്തായി നിര്‍വഹിക്കപ്പെട്ടില്ല *(നിഹായ: 6/176,177,178).*

🖊️ ദുആ വസ്വിയ്യത്തോടെ
1445 റബീഉൽ അവ്വൽ: 11

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...