2023, ഡിസംബർ 31, ഞായറാഴ്‌ച

ഹസ്രത്ത് മൗലാന അബുൽ ഹസൻ അലി നദ്‌വി

അന്ന് ഇത് പോലൊരു ഡിസംബർ 31 ( 1999 ലെ റമദാൻ 22) ആയിരുന്നു. ഒരു വെള്ളിയാഴ്ച്ച, ലക്‌നോവിൽ നിന്ന് അൽപ്പമകലെ യുള്ള തക്കിയക്കലൻ ഗ്രാമത്തിലെ മസ്ജിദിൽ ജുമുഅ നമസ്കരിക്കാൻ ആളുകൾ എത്തിത്തുടങ്ങി. വിശുദ്ധ റമസാനിലെ അവസാന പത്തിലെ പുണ്യ ദിനത്തെ ഭക്ത്യാദരപൂർവ്വം വിശ്വാസികൾ വരവേറ്റു. ആ ഗ്രാമത്തിന്റെ ആത്മീയ സുൽത്താൻ ഏറെ അവശനയിരുന്നു. രോഗവും പ്രായവും തളർത്തിയിട്ടും ഖാദിമീങ്ങളുടെ സഹായത്തോടെ അദ്ദേഹവും വെള്ളിയാഴ്ച പള്ളിയിലേക്ക് വരാൻ കുളിച്ചൊരുങ്ങി, വിറയാർന്ന ചുണ്ടുകൾ വിശുദ്ധ ഖുർആൻ പാരായണം തുടങ്ങി, സൂറത്ത് യാസീൻ പാരായണത്തിന്റെ ഏതോ മുഹൂർത്തത്തിൽ വുളുവോട് കൂടെ ജുമുഅ അടുപ്പിച്ച് അദ്ദേഹം പരലോകത്തേക്ക് യാത്ര ചെയ്തു. ഇന്ത്യൻ മുസ്ലിംകളുടെ നായകനായിരുന്ന മൗലാന സയ്യിദ് അബുൽ ഹസൻ അലി നദ്‌വി (റ), ആ പേര് തന്നെ ഹൃദയങ്ങളെ ത്രസിപ്പിക്കും, കണ്ണുകളെ ഈറണനിയിക്കും.

ഹസ്രത്ത് മൗലാന യാത്രയായി, പള്ളിയിലെ ജനക്കൂട്ടത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വാർത്ത. മൗലാന അഅസമി കടന്ന് വന്നു, മിഹ്റാബിൽ നിന്ന് ജനക്കൂട്ടത്തോട് സിദ്ദീഖ് (റ) ന്റെ വാക്കുകൾ വിളിച്ചു പറഞ്ഞു.
"ആരെങ്കിലും മുഹമ്മദ് നബിയെയാണ് ആരാദിച്ചിരുന്നുവെങ്കിൽ, നിശ്ചയം മുഹമ്മദ് നബി മരണപ്പെട്ടിരിക്കുന്നു.!

8 പതിറ്റാണ്ടിലധികം നീണ്ട ആ ജീവിതയാത്രയിൽ വ്യത്യസ്ത മേഖലകളിൽ ആഴത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമായിരുന്നു ആ മഹാപണ്ഡിതൻ ചരിത്രത്തിന്റെ ഭാഗമായത്. സമകാലിക സാഹചര്യത്തിൽ അലി മിയാൻ ഓർക്കപ്പെടേണ്ടതുണ്ട് എന്നു താത്പര്യപ്പെടാൻ ന്യായമേറെയാണ്. പണ്ഡിത ദൗത്യത്തെ ജീവിതം കൊണ്ട് വരച്ചു കാണിച്ച അപൂർവ്വ പ്രതിഭയായിരുന്നു അദ്ദേഹം. തന്റെ വ്യക്തിപ്രഭാവം കൊണ്ട് ഒരു കാലഘട്ടത്തെ സ്വാധീനിച്ച ആ ബഹുമുഖ പ്രതിഭ ഇന്ത്യയുടെ ഇസ്‌ലാമിന്റെ ആഘോള മുഖമായിരുന്നു. വിവിധ ആശയാദര്ശങ്ങളിളായി വ്യത്യസ്ത വീക്ഷണഗതികൾ പുലർത്തുന്നതോടൊപ്പം മുസ്ലിം സമുദായത്തിൽ പരസ്പരം സഹിഷ്ണുത സാധുവും സാധ്യവുമാണെന്ന സന്ദേശം നൽകുകയും പണ്ഡിതോചിതമായി ത് പ്രയോഗവത്കരിക്കുകയും ചെയ്തു ആ മാതൃകാപുരുഷൻ. ആദർശപരമായി അഭിപ്രായ വെത്യാസമുള്ളവരുടെ വേദികളിൽ പോലും സമവായത്തിന്റെ സന്ദേശമുയർത്തിക്കൊണ്ട്‌ കടന്ന് ചെന്ന അലി മിയാൻ സമുദായത്തിനു ഐക്യത്തിന്റെ മഹാ സന്ദേശം നൽകുകയുണ്ടായി.

ഇന്ത്യയിലെ നാനാജാതി മതസ്ഥർക്കിടയിൽ ഒരുമയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിച്ച ആ മഹാമനീഷിയുടെ ജീവിത ദൗത്യങ്ങളുടെ പ്രകാശനത്തിന് എന്തു കൊണ്ടും സമകാലിക പ്രസക്തി ഏറെയാണ്. 
പ്രവാചക സന്താന പരമ്പരയിൽ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ മൗലാന സയ്യിദ് അബ്ദുൽ ഹയ്യ് ന്റെ പുത്രനായി 1913 ൽ ഉത്തർ പ്രദേശിലെ റായ്ബറേലി യിലായിരുന്നു സയ്യിദ് അബുൽ ഹസൻ അലി യുടെ ജനനം.അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ സയ്യിദ് അഹമ്മദ് ശഹീദ് ഈ പരമ്പരയിലെ മുന്ഗാമിയായിരുന്നു. പാണ്ഡിത്യവും ലാളിത്യവും കൈമുതലായ കുടുംബ പശ്ചാത്തലത്തിൽ നിന്ന് മതപരവും സാമൂഹികവുമായ അവബോധവും സാഹിത്യഭിരുചിയും അദ്ദേഹത്തിന് ജന്മസിദ്ധമായി ലഭിച്ചു. പിതാവ് മൗലാന അബ്ദുൽ ഹയ്യിന്റെ വിശ്വ പ്രസിദ്ധമായ ഗ്രന്ഥമാണ് 'നുസ്ഹത്തുൽ ഖവാത്തിർ'. ഇന്ത്യയിൽ ജീവിച്ച മഹാ പണ്ഡിതന്മാരുടെ വിവരണങ്ങളാണതിൽ. 5000 ത്തോളം ഇന്ത്യൻ പണ്ഡിതന്മാരുടെ ചരിത്രം പറയുന്ന 8 വാള്യങ്ങളായി 6000 ലധികം താളുകളുള്ള ബ്രഹത്തായ രചനയാണിത്. പ്രാഥമിക മത ഭൗതിക വിദ്യാഭ്യാസം നേടിയ ശേഷം ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിയ സയ്യിദ് അബുൽ ഹസൻ അലി പിന്നീട് ലക്‌നൗ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമായിലും , ദാറുൽ ഉലൂം ദേവ്ബന്ദിലും ഉന്നത മത വിദ്യാഭ്യാസം പൂർത്തിയാക്കി. മൗലാന സയ്യിദ് ഹുസ്സൈൻ അഹമ്മദ് മദനി യുടെ കീഴിലായിരുന്നു ദേവ്ബന്ദിലെ പഠനം. പിന്നീട് നദ്‍വത്തുൽ ഉലമായിൽ അധ്യാപകനായി ചുമതലയേറ്റു.തുടർന്ന് ഇസ്‌ലാമിലെ ആത്മീയ സരണികളിലും പ്രബോധന പ്രവർത്തനങ്ങളിലും സജീവമായ അദ്ദേഹം സാമൂഹമധ്യത്തിലിറങ്ങി രാജ്യത്തിനും സമുദായത്തിനും മതപരവും ധൈഷണികവും രാഷ്ട്രീയവുമായ സമഗ്ര സംഭാവനകളർപ്പിച്ചു. ആദരവിന്റെ പ്രതീകമായി അദ്ദേഹത്തെ 'അലി മിയാൻ' എന്നു വിളിക്കപ്പെട്ടു.മതപ്രബോധനം തന്റെ സുപ്രധാന ദൗത്യമായി പ്രായോഗികവത്കരിച്ചതോടൊപ്പം മാനവികതയുടെ സന്ദേശം വിവിധ മതവിഭാഗങ്ങൾക്കിടയിൽ പ്രഘോഷനം ചെയ്യുന്നതിൽ മൗലാന അലി മിയാൻ അനൽപ്പമായ സംഭാവനകൾ നൽകി. തന്റെ 22 ആം വയസ്സിൽ ഡോ.അംബേദ്ക്കറെ സന്ദർശിക്കുകയും ഇസ്‌ലാമിന്റെ സന്ദേശവും അനിവാര്യതയും അദ്ദേഹത്തോട് ഉണർത്തുകയും ചെയ്തത് പിന്നീട് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്.

ഇന്ത്യൻ മുസ്ലിംകളുടെ നവജാഗരണത്തിലും അവകാശ പോരാട്ടത്തിലും മൗലാന അലി മിയാന്റെ സംഭാവനകൾ നിസ്തുലമാണ്.
രാജ്യത്ത് മുസ്ലിംകളാദി ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് രാഷ്ട്രീയമായ പരിഹാരങ്ങളിലായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. ഇത്തരം ഒരു ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് അദ്ദേഹം വിവിധ മുസ്ലിം നേതാക്കളെ ഒരുമിപ്പിച്ചു കൊണ്ട് ആൾ ഇന്ത്യാ മജ്ലിസേ മുശാവറ എന്നൊരു സംഘത്തിന് രൂപം നൽകി. വിവിധ കോണുകളിലുള്ള മുസ്ലിം നേതാക്കളുമായി നല്ല ബന്ധം പുലർത്തുകയും അത്തരം വ്യക്തിത്വങ്ങൾ ചേർന്ന് കൊണ്ടുള്ള ഒരു ദേശീയധാരയുടെ പ്രാരംഭ പ്രവർത്തനങ്ങലിലേർപ്പെടുകയും ചെയ്തു. എന്നാൽ ഉത്തരേന്ത്യൻ മണ്ണിൽ മുസ്ലിം സ്വത്വ രാഷ്ട്രീയം വേരു പിടിപ്പിക്കാനുള്ള വെല്ലുവിളികളും അതിന്റെ പ്രായോഗിക പ്രയാസങ്ങളും അത് മൂലമുണ്ടാകുന്ന പരിണിതിയും കൃത്യമായി ബോധ്യപ്പെട്ടത് കൊണ്ടാവണം പിൽക്കാലത്ത് അലി മിയാൻ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ മുസ്ലിം നേതാക്കൾ മതേതര മുഖ്യധാരാ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തുക മാത്രം ചെയ്തത്. എങ്കിലും കേരളത്തിന്റെ വ്യത്യസ്തമായ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തെ താല്പര്യത്തോടെ വീക്ഷിച്ച അദ്ദേഹം ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്, ഗുലാം മഹമൂദ് ബനാത്ത് വാല സാഹിബ് തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുകയും സമുദായത്തിന്റെ അവകാശ പോരാട്ടങ്ങൾക്കും ആഭ്യന്തര കൂട്ടായ്മകൾക്കും അവരെ മുന്നിൽ നിർത്തുകയും ചെയ്തു. ശരീഅത്ത് സരക്ഷണ യജ്ഞത്തിന് വേണ്ടി കേരളത്തിലെ എല്ലാ മുസ്ലിം വിഭാഗങ്ങളും ഒരുമിപ്പിച്ച് മുതലക്കുളം മൈതാനിയിൽ അദ്ദേഹം ചരിത്ര പ്രസിദ്ധമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചത് കൂടി ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണ കാലത്ത് അതുമായി സഹകരിച്ചഅലി മിയാൻ പിൽക്കാലത്തെ സയ്യിദ് മൗദൂദിയുടെ കാഴ്ചപ്പാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ആ സഹകരണം അവസാനിപ്പിച്ചു. സയ്യിദ് മൗദൂദിയുടെ ഇസ്‌ലാമിക, രാഷ്ട്രീയ വീക്ഷണങ്ങളെ ഖണ്ഡിച്ചു കൊണ്ട് ഒരു പുസ്തകം രചിക്കുകയും ചെയ്തു. ആ പുസ്തകത്തിൽ ശക്തമായ വിമർശനം സയ്യിദ് മൗദൂദിക്കെതിരെ ഉന്നയിക്കുമ്പോഴും അദ്ദേഹത്തെ അൽ ഉസ്താദ് മൗദൂദി എന്നാണ് സംബോധന ചെയ്തത് എന്നത് അലി മിയാന്റെ സവിശേഷ ഗുണത്തെ കാണിക്കുന്നു. 

കേവലം ഒരു മത പണ്ഡിതൻ എന്ന നിലയിൽ തന്റെ സമുദായത്തിന്റെ അതിരുകളിൽ പരിമിതപ്പെട്ടതായിരുന്നില്ല അദ്ദേഹത്തിന്റെ 
പ്രവർത്തന മണ്ഡലം.ഭരണാധികാരികളും സഹോദര സമുദായ നേതാക്കളും അദ്ദേഹത്തെ ഏറെ ബഹുമാനിച്ചിരുന്നു.
മാനവികതയുടെ സന്ദേശം പ്രചാരണം ചെയ്യുന്നതിനായി കൊണ്ട് പയാമെ ഇൻസാനിയ്യത്ത് അഥവാ മാനവികതയുടെ സന്ദേശം എന്ന പ്രസിദ്ധമായ മൂവ്മെന്റിന് അദ്ദേഹം രൂപം കൊടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിവിധ മതസ്ഥർക്കിടയിൽ അദ്ദേഹം മാനവികതയുടെ മഹത്തായ സന്ദേശവുമായി കടന്നു ചെലുകയും അതിന് വേണ്ടി നിരവധി തവണ തൂലിക ചലിപ്പിക്കുകയും ചെയ്തു. ഹിന്ദു മുസ്ലിം നേതാക്കന്മാർ ഒരുമിച്ചു ചേർന്നു കൊണ്ടുള്ള സാമൂഹിക ഇടപെടലുകളുടെ പ്രായോഗികതയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. കലുഷിതമായ പല സാഹചര്യങ്ങളിലും നിശ്ചയ ദാർഢ്യത്തോട് കൂടിയുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ വലിയ ഭവിഷ്യത്തുകൾ ഒഴിവാക്കിയതായി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമുദായിക ചരിത്രത്തെ കുറിച്ച് പ്രാഥമിക ധാരണയുള്ളവർക്ക് പോലും സുപരിചിതമാണ്. രാജ്യത്തെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ക്രിയാത്മകമായി അദ്ദേഹം ഇടപെട്ടിരുന്നു . രാജ്യം പാരമ്പര്യമായി കാത്ത് പോരുന്ന മൂല്യങ്ങളിൽ നിന്നും സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആസൂത്രിതമായ വ്യതിചലനത്തെ കുറിച്ച് അദ്ദേഹം ഭരണാധികാരികൾക്ക് എഴുതുകയും അവരെ നേരിൽ കണ്ട് ആശങ്കകൾ പങ്കു വെക്കുകയും ചെയ്തിരുന്നു. 

തന്റെ മാതൃകാ പുരുഷനായിരുന്ന ശൈഖ് അഹമ്മദ് സർഹിന്ദി യുടെ സാമൂഹിക ഇടപെടലുകൾ അദ്ദേഹം പ്രായോഗികവത്കരിച്ചു. സയ്യിദ് അലി മിയാനോട് അന്നത്തെ പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധി അടക്കമുള്ള ഭരണകർത്താക്കൾ ഉപദേശങ്ങൾ തേടിയിരുന്നതായി കാണാം. എന്നാൽ അടിയന്തിരാവസ്ഥ കാലത്ത് അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് ശ്രീമതി ഇന്ദിരാ ഗാന്ധിയോട് പ്രകടിപ്പിക്കാൻ അദ്ദേഹം തയ്യാറായി. ഷാബാനു കേസുമായി ബന്ധപ്പെട്ട് രാജീവ് ഗാന്ധിയെ നിരവധി തവണ സന്ദർശിക്കുകയും ഇസ്‌ലാമിക ശരീഅത്തിനെ കുറിച്ചും മുസ്ലിം വ്യക്തിനിയമത്തിന്റെ സാധുതയെക്കുറിച്ചും ബോധ്യപ്പെടുത്തുകയുണ്ടായി. 1998 ൽ ഉത്തർ പ്രദേശ് സർക്കാർ പൊതു വിദ്യാലയങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിട്ടപ്പോൾ അതിനെതിരെ അദ്ദേഹം ശക്തമായി നിലക്കൊള്ളുകയും ബി.ജെ.പി സർക്കാർ അത് പിൻവലിക്കാൻ നിര്ബന്ധിതരാകുകയും ചെയ്തു. നരസിംഹ റാവുവിന്റെ നങ്ങളിലുള്ള വിയോജിപ്പ് നേരിട്ടറിയിക്കുകയും ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റാൻ ഉപദേശിക്കുകയും "റാവൂജീ ഏറ്റവും വലിയ രാഷ്ട്രീയം ഉദ്ദേശ ശുദ്ധിയാണെന്ന് " തുറന്നടിക്കുകയും ചെയ്തു, അക്കാലത്ത് പത്മഭൂഷൻ പുരസ്കാരം മൗലാന നിരസിക്കുകയും ചെയ്തു,
ശ്രീ. ദേവഗൗഡ പ്രധാനമന്ത്രി പദം ഏറ്റെടുത്തപ്പോൾ നദ്വത്തുൽ ഉലൂമിൽ ചെന്ന് നദ്‌വി സാഹിബിനെ സന്ദർശിച്ചിരുന്നു.

മുസ്ലിം വ്യക്തിനിയമ സരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ആ ധന്യ ജീവിതത്തിൽ എടുത്ത് പറയാനുള്ള മറ്റൊരു അധ്യായം. 1985-ല്‍ ശബാനു കേസിനെ തുടര്‍ന്ന്‌ ഇന്ത്യയെ പിടിച്ചുകുലുക്കിയ ശരീഅത്ത്‌ വിവാദത്തില്‍ ഇന്ത്യയൊന്നാകെ മുഴങ്ങിയ മുസ്‌ലിം പ്രതിഷേധത്തിനും ചെറുത്തുനില്‌പിനും നേതൃത്വം വഹിച്ചത്‌ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്‌ ചെയര്‍മാന്‍ കൂടിയായിരുന്ന ശൈഖ്‌ നദ്‌വി തന്നെയായിരുന്നു. ആൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് അധ്യക്ഷനായി 1983 മുതൽ തന്റെ മരണം വരെ സേവനം ചെയ്തു.
1948 നവംബര്‍ മുതല്‍ ദാറുല്‍ ഉലൂം നദ്‌വതുല്‍ ഉലമായുടെ ഭരണ സമിതി അംഗമായ അദ്ദേഹം 1953 ഡിസംബറില്‍ അതിന്റെ പ്രിന്‍സിപ്പാലായും 1961 ജൂണില്‍ റെക്ടറായും നിയമിതനായി. ദാറുല്‍ ഉലൂം ദയൂബന്ദ്, ദാറുല്‍ മുസന്നിഫീന്‍ അഅ്‌സംഗഡ് എന്നിവയുടെ ഉപദേശകസമിതി അംഗമായിരുന്നു. ഉത്തര്‍പ്രദേശ് ദീനി തഅ്‌ലീമി കൗണ്‍സില്‍, അക്കാദമി ഓഫ് ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് പബ്ലിക്കേഷന്‍സ് എന്നിവയുടെയും തലവനായിരുന്നു. 1993-ല്‍ ആള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ രൂപീകരിച്ചപ്പോള്‍ അദ്ദേഹമായിരുന്നു മുഖ്യരക്ഷാധികാരി. റാബിത്വതുല്‍ അദബില്‍ ഇസ്‌ലാമി എന്ന അന്തരാഷ്ട്ര ഇസ്‌ലാമിക സാഹിത്യ സംഘത്തിന്റെ അധ്യക്ഷനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

ദിശാ ബോധനമുള്ള നേതാവും ചിന്തകനുമായിരുന്നു അദ്ദേഹം. വിഖ്യാത ചിന്തകനായിരുന്ന അല്ലാമാ ഇഖ്ബാൽ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു.
തന്റെ കൗമാര പ്രായത്തിൽ വിശ്വ മഹാ കവി അല്ലാമ മുഹമ്മദ്‌ ഇഖ്‌ബാലുമായുണ്ടായ കൂടിക്കാഴ്ച്ചയെക്കുറിച്ച്‌ അലി മിയാൻ വൈകാരികമായി തന്റെ നഖൂഷെ ഇഖ്ബാൽ എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്‌. 
വിവിധ കാലങ്ങളിലെ ചിന്താ പ്രസ്ഥാനങ്ങളെ സൂക്ഷ്മമായി അപഗ്രഥനം ചെയ്ത അദ്ദേഹം ഇസ്ലാമിക ചരിത്രത്തിനും സാഹിത്യത്തിനും സമഗ്രസംഭാവനകൾ നൽകി. ഇമാം ഗസാലി, ജലാലുദീൻ റൂമി, ശൈഖ് സർഹിന്ദി, ശാഹ് വലിയുല്ലാഹ് ദഹ്‌ലവി, അല്ലാമാ ഇഖ്ബാൽ തുടങ്ങിയവരുടെ ഓരോരുത്തരുടെയും ധൈഷണിക ജീവതത്തെ അടയാളപ്പെടുത്തിയ ബ്രഹത്തായ ജീവചരിത്രഗ്രന്ഥങ്ങൾ അദ്ദേഹം എഴുതി.

പണ്ഡിതൻ, പ്രബോധകൻ, എന്നതിലുപരി പ്രഗത്ഭനായ ചരിത്രകാരനും ഗ്രന്ഥകാരനുമായി അദ്ദേഹം പ്രശസ്തിയാർജ്ജിച്ചു.ഇസ്ലാമിക ചരിത്രവും മാനവ ചരിത്രവും കൃത്യമായി അപഗ്രഥനം ചെയ്ത് ചരിത്ര പരമായ ആധികാരികതയോടെയും സൂക്ഷമതയോടെയുമായിരുന്നു മൗലാന അവറുകൾ ഗ്രന്ഥരചന നടത്തിയത്.സത്യ സന്ധവും വസ്തു നിഷ്ടവുമായ സമീപനമാണു എഴുത്തിനോട് സയ്യിദ് അലി മിയാൻ പുലർത്തിയിരുന്നത്‌. ഏത്‌ വിഷയത്തെയും മുൻ വിധിയില്ലാതെ സമീപിക്കുകയും ലളിതവും ഗ്രാഹ്യവുമായ ഭാഷാശൈലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന അലി മിയാന്റെ രീതി അദ്ദേഹത്തെ സർവ്വ സമ്മതനാക്കി. ഇസ്ലാമിക സമൂഹത്തിന്റെ ഉദ്ധാന പതനങ്ങളും അതിന്റെ മൂല കാരണങ്ങളും പരിഹാരവും വസ്തുനിഷ്ടമായി വിവരിക്കുന്നതാണ് നദ്‌വി കൃതികൾ. 

തന്റെ 17 ആം വയസ്സിൽ ഈജിപ്തിലെ റശീദ് റിദ പത്രാധിപരായിരുന്ന അൽ മനാറിൽ പ്രസിദ്ധീകരിച്ച സയ്യിദ് അഹമ്മദ് ശഹീദിനെ കുറിച്ചുളള ലേഖനമായിരുന്നു പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. 20 വയസ്സുള്ളപ്പോൾ എഴുതിയ സീറത്തു സയ്യിദ് അഹമ്മദ് ശഹീദ് എന്ന ബ്രഹത്തായ രചനയാണ് ഗ്രന്ഥ രചനയിലേക്ക് സയ്യിദ് നദ്‍വിക്ക് വാതിൽ തുറന്നു കൊടുത്തത്. തുല്യതയില്ലാത്ത ധിഷണാ പാടവവും രചനാ വൈഭവവും അലി മിയാനെ വ്യത്യസ്തനാക്കി.
പിന്നീട് അറബിയിലും ഉറുദുവിലുമായി 300 നടുത്ത് ഗ്രന്ഥങ്ങൾ മൗലാന അലി മിയാൻ എഴുതി. അറബ് ലോകത്തെ സ്വാധീനിച്ച ഒരു പിടി ഗ്രന്ഥങ്ങളും പ്രഭാഷങ്ങളും മൗലാനായിൽ നിന്ന് പിറന്നു. അറബ്‌ ദേശീയതയെ ശക്തമായി വിമർ ശിക്കാറുണ്ടായിരുന്ന മൗലാനയുടെ പ്രഭാഷണങ്ങളും എഴുത്തുകളും തങ്ങൾക്ക്‌ ദിശാബോധം നൽകുകയുണ്ടായെന്ന് ശൈഖ്‌ അലി ത്വൻ താവി ഒരിക്കൽ പറഞ്ഞത്‌ ശ്രദ്ധേയമാണ്.. 1980 ൽ കിംഗ് ഫൈസൽ അവാർഡിന് അദ്ദേഹം അർഹനായി, അറബ് ലോകത്ത് നിന്ന് മറ്റനേകം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. അറബ് ലോകത്തെ സ്വാധീനിച്ച അദ്ദേഹത്തിന്റെ സുപ്രധാന കൃതികളാണ് മാദാ ഖസിറൽ ആലം ബി ഇൻഖിതാതിൽ മുസ്ലിമീൻ, കാർവാനെ മദീന, സീറത്തു നബവിയ്യ, റിജാലിൽ ഫികരി വ ദഅവ തുടങ്ങിയവ.അറബ്‌ ലോകം അറബിയിലെ പരമോന്നത വിശേഷണമായ `സമാഹത്തുശ്ശൈഖ്‌' എന്ന്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചു. പ്രമുഖ സുഊദീപണ്ഡിതനും സുഊദി അറേബ്യയിലെ ഗ്രാന്റ്‌ മുഫ്‌തിയുമായിരുന്ന ശൈഖ്‌ അബ്‌ദുല്ലാ ഇബ്‌നുബാസിനു മാത്രമായിരുന്നു ജീവിതകാലത്ത്‌ മേല്‍ വിശഷണം അറബ്‌ ലോകം നല്‌കിയിരുന്നത്‌.മദീനയില്‍ ഒരു ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ 1962-ല്‍ സുഊദി ഭരണകൂടം ഉദ്ദേശിച്ചപ്പോള്‍ നദ്‌വി സാഹിബിനെ അവിടെ അധ്യാപകനായി നിയമിക്കാന്‍ തീരുമാനിക്കുകയും തന്റെ തീരുമാനം അറിയാന്‍ ഇന്ത്യയിലെ സുഊദി അംബാസിഡര്‍ ശൈഖ്‌ യൂസുഫ്‌ അദ്ദേഹത്തെ സമീപിക്കുകയുമുണ്ടായി. ഒരു സ്ഥിരം ജോലി സ്വീകരിക്കാനുള്ള തന്റെ വൈമനസ്യം അറിയിക്കുകയും താല്‌ക്കാലിക സേവനത്തിന്‌ ഒരുക്കമാണെന്ന്‌ സമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്ന്‌ മദീനാ യൂണിവേഴ്‌സിറ്റിയുടെ സ്റ്റാന്റിംഗ്‌ കൗണ്‍സില്‍ മെമ്പറായി അദ്ദേഹത്തെ തെരഞ്ഞെടുക്കുകയാണുണ്ടായത്‌. കൗണ്‍സിലിന്റെ യോഗങ്ങള്‍ക്കുവേണ്ടിയും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രത്യേക വിഷയങ്ങള്‍ അവതരിപ്പിക്കാനും മൗലാന അലി മിയാൻ മദീനയിലേക്ക്‌ ഇടക്കിടെ ക്ഷണിക്കപെട്ടിരുന്നു. ഇസ്‌ലാമും പാശ്ചാത്യ ലോകവുമായുള്ള ഒരു പാലമായും അദ്ദേഹം വർത്തിച്ചിരുന്നു.

അറബ്, പാശ്ചാത്യ, ഇന്ത്യൻ സംസ്കാരങ്ങളെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചും ചിന്തകളെ കുറിച്ചുമെല്ലാം ആഴത്തിൽ അറിയുകയും എഴുതുകയും ചെയ്‌തതിനാൽ അലി മിയാൻ ലോകമാകെ ചർച്ച ചെയ്യപ്പെട്ടു. പാശ്ചാത്യ സംസ്കാരവും അറബ് ദേശീയതയുമെല്ലാം അലി മിയാന്റെ വിമർശനത്തിന് പാത്രമായി. അറബ് ലോകവും യൂറോപ്പുമെല്ലാം അദ്ദേഹത്തെ ശ്രദ്ധയോടെ വായിച്ചു. അവിടങ്ങളിലെല്ലാം അദ്ദേഹം പ്രഭാഷണങ്ങൾ നടത്തി, അവരെല്ലാം അദ്ദേഹത്തെ ആദരിച്ചു. പാശ്ചാത്യർക്കിടയിൽ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിന് അലി മിയാൻ കൃതികൾ നിദാനമായിട്ടുണ്ട്. ഓക്സ്ഫോർഡ് സർവ്വകലാശാല ഇസ്ലാമിക് ചെയർ അധ്യക്ഷനായിരുന്നു അദ്ദേഹം. 

മൗലാന അബ്ദുൽ ഖാദർ റായ്പൂരി ആയിരുന്നു അദ്ദേഹത്തിന്റെ ആത്മീയ ഗുരു. മൗലാന റഷീദ് അഹമ്മദ് ഗംഗോഹി യുടെ ഖലീഫ ആയിരുന്ന മൗലാന അബ്ദുൽ റഹീം റായ്പൂരി യുടെ ഖലീഫ ആയിരുന്നു മൗലാന അബ്ദുൽ ഖാദർ...
 സയ്യിദ് മൗദൂദി സാഹിബിന്റെ കാഴ്ചപ്പാടുകളോട് പൊരുത്തപെടാൻ സാധിക്കാതെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം അവസാനിപ്പിച്ച കാലത്ത് ഷെയ്ഖ് മൗലാന മുഹമ്മദ് ഇല്യാസ് അവറുകളുടെ ആത്മീയ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹം രൂപം നൽകിയ തബ്‌ലീഗ് പ്രവർത്തനത്തിൽ അലി മിയാൻ തന്റെ ശൈഖിനൊപ്പം സജീവമായി നിലകൊണ്ടു, ശൈഖ് ഇല്യാസിന്റെ നിർദേശാനുസരണം സ്വദേശത്തും വിദേശത്തും ഉൾപ്പെടെ അനേകം യാത്രകളിൽ മൗലാന അലി മിയാൻ പങ്കാളിയായി, വർഷങ്ങളോളം മൗലാന ഇല്യാസ് അവറുകളുടെ സഹചാരിയായി നിലകൊള്ളുകയും അദ്ദേഹത്തിന്റെ ജീവിതം അടുത്ത് നിന്ന് വീക്ഷിക്കുകയും ചെയ്തു. പിൽക്കാലത്ത് 'മൗലാന മുഹമ്മദ് ഇല്യാസ്' എന്ന പേരിൽ ബ്രഹത്തായ ഒരു ഗ്രന്ഥം സയ്യിദ് അലി മിയാൻ രചിക്കുകയുണ്ടായി. മൗലാന ഇല്യാസ് കാന്തലവി (റ) യുടെ മരണം വരെ ഖിദ്മത്തിലും പ്രബോധന പ്രവർത്തനത്തിലുമായി നിസമുദീനിൽ അദ്ദേഹത്തോടൊപ്പം ക്കഴിഞ്ഞു കൂടി .. മൗലാന ഇല്യാസ് അവറുകളുടെ മരണം വിശ്വസിക്കാൻ കഴിയാതെ ഡൽഹി നിസാമുദീൻ മർക്കസിന് മുമ്പിൽ കൂടിയ പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് മൗലാന യുടെ മരണ വാർത്തയും സമുദായത്തിന്റെ ദൗത്യവും വിവരിച്ചു കൊണ്ട് മൗലാന അലി മിയാൻ ഒരു പ്രഭാഷണം നടത്തിയത് അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ഇല്യാസ് മൗലാനയുടെ മരണ ശേഷം തബ്ലീഗ് പ്രവർത്തനത്തിൽ സജീവമായി നിലകൊണ്ടില്ലെങ്കിലും 1999 ൽ തന്റെ മരണം വരെ തബ്ലീഗ്‌ പ്രവർത്തനവുമായി അടുത്ത ബന്ധം അലി മിയാൻ പുലർത്തി. മൗലാന അലി മിയാൻ മരണപ്പെട്ട വർഷം തന്റെ മുറ്റത്ത് വെച്ച് നടന്ന വലിയ തബ്‌ലീഗ് കൂട്ടായ്മയിൽ പതിനായിരങ്ങളെ അദ്ദേഹം സംബോധന ചെയ്യുകയും ആ പ്രവർത്തനത്തിന്റെ പ്രാധാന്യവും ആവശ്യകതയും ഊന്നിപ്പറയുകയുമുണ്ടായി.

ശ്രോതാക്കളെ പിടിച്ചു നിർത്താൻ കഴിവുള്ള മികച്ച വാഗ്മിയുമായിരുന്നു മൗലാന അലി മിയാൻ. മസ്ജിദ് നബവിയിൽ റൗദ യുടെ ചാരത്ത് നിന്ന് പ്രഭാഷണം നടത്താൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളാണ് മൗലാന അലി മിയാൻ. ഒന്നിലേറെ തവണ അദ്ദേഹത്തെ പ്രത്യേകമായി കഅബക്കകത്ത് പ്രവേശിപ്പിക്കുകയുമുണ്ടായി. വിവിധ യൂണിവേഴ്സിറ്റികളിൽ, സെമിനാറുകളിൽ, സിംപോസിയങ്ങളിൽ, ദീനീ മജ്ലിസുകളിൽ മൗലാനയുടെ വാഗ്ധോരണി ഇസ്‌ലാമിക ലോകം ചെവിയോർത്തു. അമേരിക്ക,യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ഒട്ടനേകം രാഷ്ട്രങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തുകയുണ്ടായി. അറബ് ലോകത്ത് അദ്ദേഹം ഏറെ സ്വീകാര്യനായിരുന്നു. 
ഇവിടങ്ങളിലെ പ്രഭാഷണങ്ങൾ നിരവധി പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ലോക പ്രശസ്‌ത അന്തര്‍ദേശീയ സര്‍വകലാശാലയായ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി അവിടെ ഒരു ഇസ്‌ലാമിക്‌ ചെയര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അതിന്റെ ചെയര്‍മാനായി മൗലാന അലി മിയാനെ നിർദേശിച്ചത് അദ്ദേഹത്തിന്റെ ആഗോള പ്രശസ്തിയും വൈഭവവും കൊണ്ട് തന്നെയായിരുന്നു.നിരവധി സ്ഥാനമാനങ്ങൾ നൽകി വിവിധ യൂണിവേഴ്സിറ്റികൾ മൗലാന യെ ആദരിച്ചു.കോളേജ് വിസിറ്റിംഗ് പ്രൊഫസര്‍, ഓക്‌സ്ഫഡ് സര്‍വകലാശാല ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററിന്റെ മുഖ്യ ഉപദേഷ്ടാവ്, റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി സ്ഥാപകാംഗം, ആള്‍ജീരിയന്‍ ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് സ്ഥിരാംഗം, മദീന സര്‍വകലാശാല, ബൈറൂത്ത് ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് എന്നിവയുടെ ഉപദേശകസമിതി അംഗം, ജനീവ ഇസ്‌ലാമിക് സെന്റര്‍ അംഗം, ദമസ്‌കസിലെ ആര്‍ട്‌സ് ആന്റ് ലിറ്ററേച്ചര്‍ അക്കാദമി അംഗം എന്നിങ്ങനെ അക്കാദമിക്ക് രംഗത്ത് വലിയ അംഗീകാരം ലഭിച്ചു കൊണ്ടേയിരുന്നു.1981-ല്‍ കാശ്മീര്‍ യൂണിവേഴ്‌സിറ്റി അറബി സാഹിത്യത്തില്‍ ഡിലിറ്റ് നല്‍കി ആദരിക്കുകയും ചെയ്തു.

വ്യക്തി ജീവിതത്തിൽ ലാളിത്യത്തിന്റെ പ്രതിരൂപമായിരുന്നു അദ്ദേഹം. തന്റെ ഗ്രാമത്തിൽ വൈദ്യുതിയെത്താത്ത വീട്ടിൽ മെഴുകുതിരി വെട്ടത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞു കൂടിയിരുന്നത്‌, സാധാരണ കയറിന്റെ കട്ടിലിൽ കിടന്നായിരുന്നു വിശ്രമിച്ചിരുന്നത്‌ വിശ്രമം, ആ വേഷത്തിലും ലാളിത്യം പ്രകടമായിരുന്നു, സൗദി അറേബ്യയുടെ പരമോന്നത ബഹുമതിയായ ഫൈസൽ അവാർഡ്‌ മൗലാനയെ തേടി വന്നപ്പോൾ ആ തുക മുഴുവൻ പാവങ്ങൾക്ക്‌ വിതരണം ചെയ്തു, മരണം വരെ ലളിത ജീവിതം നയിച്ച ആ മഹാ പണ്ഡിതൻ ഇന്നത്തെ പണ്ഡിത സമൂഹത്തിനു വലിയ സന്ദേശം നൽകുന്നുണ്ട്‌, ഖുർആൻ പാരായണം, ദിക്ർ എന്നിവയിൽ സദാ മുഴുകിയിരുന്ന അദ്ദേഹം മണിക്കൂറുകളോളം ഗ്രന്ഥ രചനക്കും പൊതു ചർച്ചക്കുമായി മാറ്റി വെച്ചിരുന്നു.

മൗലാന നദ്‌വിയുടെ ദിനചര്യകൾ ശിഷ്യനായ ഡോ. യൂസുഫ് നദ്‌വി അനുസ്മരിക്കുന്നതിങ്ങനെ..

" ഗൗരവമേറിയ ചിന്തകളും പൂര്‍ണഭക്തിയും നിറഞ്ഞതായിരുന്നു നദ്‌വി സാഹിബിന്റെ ദൈനംദിന ജീവിതം. `നിന്റെ നാവ്‌ എപ്പോഴും ദിക്‌റിന്റെ നനവിലായിരിക്കട്ടെ' എന്ന നബി(സ)യുടെ ഉപദേശം ജീവിതത്തില്‍ പാലിച്ച മൗലാനയെ ഏത്‌ സമയവും ദിക്‌റില്‍ മുഴുകിയ നിലയിലായിരുന്നു കാണപ്പെടാറുണ്ടായിരുന്നത്‌. സ്വുബ്‌ഹിന്റെ ഒരു മണിക്കൂര്‍ മുമ്പ്‌ ഉണരും. അംഗശുദ്ധി വരുത്തി തഹജ്ജൂദ്‌ നമസ്‌കരിക്കും. സ്വുബ്‌ഹ്‌ നമസ്‌കാരാനന്തരം ഒരു ജുസ്‌ഇല്‍ കുറയാതെ ഖുര്‍ആന്‍ പാരായണം ചെയ്യും. ഒരു ജുസ്‌അ്‌ പാരായണത്തിന്ന്‌ ആരോഗ്യനില അനുവദിക്കാതിരുന്നാല്‍ നിസാറുല്‍ ഹഖ്‌ നദ്‌വിയെക്കൊണ്ടോ മറ്റോ ഒരു ജുസ്‌അ്‌ ഖുര്‍ആന്‍ തന്റെ സവിധത്തില്‍ ഓതിക്കുകയും അത്‌ സശ്രദ്ധം ശ്രവിക്കുകയും ചെയ്യും. ശേഷം അല്‌പദൂരത്തെ നടത്തം. പിന്നീട്‌ പ്രാതല്‍ കഴിച്ച്‌ കത്തുകള്‍ക്ക്‌ മറുപടി എഴുതും. ഏത്‌ ചെറിയവന്റെയും കത്തുകള്‍ക്ക്‌ ആ വലിയ മനുഷ്യന്‍ മറുപടി എഴുതാറുണ്ടായിരുന്നു. പിന്നീട്‌ പുസ്‌തകരചന, പ്രബന്ധമെഴുത്ത്‌ തുടങ്ങിയവയായിരിക്കും.

ളുഹ്‌റ്‌ നമസ്‌കാരാനന്തരം ഉച്ചയുറക്കം. പിന്നെ, അസ്വ്‌ര്‍ വരെ പുസ്‌തകവായന, ദിനപത്രങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ വായനക്കും സമയം കണ്ടെത്തുന്നു. അസ്വ്‌ര്‍ നമസ്‌കാരാനന്തരം വിശിഷ്‌ടാതിഥികള്‍ക്കു വേണ്ടിയുള്ള മജ്‌ലിസായിരിക്കും. മത, രാഷ്‌ട്രീയ, സാമൂഹിക പ്രവര്‍ത്തകരായിരിക്കും ഈ മജ്‌ലിസിലെ സന്ദര്‍ശകര്‍. നദ്‌വയിലെ പ്രധാന ഉസ്‌താദുമാരെല്ലാം വേദിയില്‍ സന്നിഹിതരായിരിക്കും. ആനുകാലിക സംഭവവികാസങ്ങളെ സംബന്ധിച്ചും മറ്റും ചോദ്യങ്ങളുയരുകയും അദ്ദേഹം മറുപടി പറയുകയും പതിവാണ്‌.

ഇശാ നമസ്‌കാരാനന്തരം വീണ്ടും മജ്‌ലിസുണ്ടാവും. നദ്‌വ യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന വിദ്യാര്‍ഥികളായിരിക്കും കൂടുതല്‍. മൗലാനമാരും ഖാദിമുമാരുമുണ്ടാകും. വിവിധ വിഷയങ്ങള്‍ ചോദിക്കപ്പെടുന്നതും ഉത്തരം കൊടുക്കുന്നതും സദസ്സില്‍ കാണാം. രാത്രി പതിനൊന്നു മണിയോടെ വിശ്രമമാരംഭിക്കും."

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദിനം (1999 ഡിസംബര്‍ 31-ന്‌) ഹിജ്‌റ 1420 റമദാന്‍ 22-ന്‌ വിശുദ്ധ മാസത്തിലെ ഒടുവിലത്തെ വെള്ളിയാഴ്‌ച ധന്യമായ ജീവിതത്തിന് വിശുദ്ധിയോടെയുള്ള സമാപനം.

ശൈഖിന്റെ വിയോഗത്തിന്‌ ശേഷം ഡോ. യൂസുഫുല്‍ ഖറദാവി, അശ്ശര്‍ഖുല്‍ ഔസത്വ്‌ എന്ന അറബി പത്രത്തില്‍ എഴുതിയ അനുസ്‌മരണ ലേഖനത്തിന്റെ ശീര്‍ഷകം `റബ്ബാനിയ്യത്തുല്‍ ഉമ്മ: വദാഇയത്തുല്‍ ഇസ്‌ലാം അല്‍ അല്ലാമാ അബുല്‍ ഹസന്‍ അലി നദ്‌വി ഫീദിമ്മതല്ലാഹ്‌' (സമുദായത്തിന്റെ ഇമാമും ഇസ്‌ലാമിന്റെ മഹാപ്രബോധകനുമായ അല്ലാമാ അബുല്‍ഹസന്‍ അലി നദ്‌വി അല്ലാഹുവിന്റെ സംരക്ഷണത്തിലെത്തി)

✍️. മമ്മൂട്ടി അഞ്ചുകുന്ന്.....

2023, ഡിസംബർ 30, ശനിയാഴ്‌ച

മരച്ചുവട്ടിൽ തുടങ്ങി ലോകമാകെ പടർന്ന ദയൂബന്ദ്


ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ നിന്ന് ഏതാണ്ട് 150 കിലോ മീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറൻ പൂർ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റി മാത്രമായ ഈ നഗരം ഇന്ന് ഇന്ത്യയിലും പുറത്തും അറിയപ്പെടുന്നത് അവിടെ സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധമായ വൈജ്ഞാനിക ഭവന(ദാറൂൽ ഉലൂം)ത്തിന്റെ പേരിലാണ്.

മുസ്ലിം ലോകത്താകെ പ്രശസ്തിയുടെ യശോധാവള്യം പരത്തിയ വിദ്യാലയം. ഒരു പ്രദേശത്തിനും രാജ്യത്തിനാകെയും പെരുമയുടെ കീർത്തിമുദ്ര ചാർത്തിയ സ്ഥാപനം.

ചരിത്രത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ച ഈ വിദ്യാകേന്ദ്രത്തിന്റെ പിറവി ഇന്ത്യൻ മുസ്ലിംകളുടെ പിൽക്കാല ചരിത്രത്തിൽ ഏറെ നിർണായകവും ദൂരവ്യാപകവുമായ പ്രതിഫലനങ്ങൾ സൃഷ്ടിച്ചു.
1867 മെയ് 30 (ഹിജ്റ വര്ഷം 1283 മുഹര്റം 15)നാണ് ഈ സ്ഥാപനത്തിന് അസ്തിവാരമിടുന്നത്.

ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ബഹദൂര്ഷാ സഫറിനെ മുൻ നിർത്തി നടത്തിയ ചെറുത്തുനില്പ്പ് 1857-ല് അടിച്ചമര്ത്തപ്പെടുകയും മുഗൾ ഭരണത്തിന്റെ അവസാനത്തെ ചിഹ്നവും തേച്ചുമായ്ക്കപ്പെടുകയും ചെയ്തതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില് പിടിമുറുക്കി. മുസ്ലിംകള് തങ്ങളുടെ നൂറ്റാണ്ടുകളുടെ പ്രതാപ ചിഹ്നങ്ങളും രാഷ്ട്രീയ അസ്തിത്വവും തകര്ന്ന് തികഞ്ഞ നഷ്ടബോധത്തിലും അനാഥത്വത്തിലുമാണ്ടു. ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന് തോന്നിക്കുന്ന അവസ്ഥ. സ്പെയിനിന്റെ ദുരനുഭവം അവരെ തുറിച്ചു നോക്കുന്നു!

ഇത്തരമൊരു ഘട്ടത്തിലാണ് പ്രതിരോധത്തിന്റെയും ആത്മരക്ഷയുടെയും യഥാര്ത്ഥ ഉള്ക്കരുത്ത് വൈജ്ഞാനിക അസ്തിവാരത്തിലാണെന്ന് തിരിച്ചറിഞ്ഞ ഒരുപറ്റം ദീർഘദർശികൾ ദാറുൽ ഉലൂം എന്ന പേരിൽ ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില് യു.പി.യിലെ താനഭവൻ, ശാംലി പ്രദേശങ്ങളില് ചെറുത്തു നില്പ്പിന് നേതൃത്വം നല്കുക വഴി ഏറെ മതിപ്പും സ്വീകാര്യതയും നേടിയിരുന്നു.

ശൈഖ് മൗലാനാ മുഹമ്മദ് ഖാസിം നാനൂഥവി(മരണം 1880)യായിരുന്നു ഇതിന്റെ മുൻ നിരയിൽ .
പ്രമുഖ പണ്ഡിതനും പ്രബോധകനും പോരാളിയുമായിരുന്ന ശൈഖ് നാനൂഥവി, ക്രിസ്ത്യൻ മിഷനറിമാർ, ഖാദിയാനികൾ , തുടങ്ങിയ വിഭാഗങ്ങള്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും സംവാദങ്ങള്ക്ക് നേതൃത്വം നല്കുകയും ചെയ്യുക വഴിയും പ്രശസ്തി നേടിയിരുന്ന അദ്ദേഹത്തോടൊപ്പം പ്രമുഖ ഹദീസ് പണ്ഡിതൻ മൗലാനാ റശീദ് അഹ്മദ് ഗംഗോഹി(1905) പ്രമുഖ അറബി കവിയും പണ്ഡിതനുമായിരുന്ന ശൈഖ് ദുല്ഫിഖാര് അലി ദയൂബന്തി(1905) അല്ഹാജ് ആബിദ് ഹുസൈന് ദയൂബന്തി(1912) ശൈഖ് മുഹമ്മദ് യഅ്ഖൂബ് നാനൂഥവി(1884) ശൈഖ് റഫീഉദ്ദീന്(1890) ശൈഖ് ഫദ്ലുര്റഹ്മാന് ഉസ്മാനി(1907) തുടങ്ങിയവരും സജീവമായി സഹകരിച്ചു.

അങ്ങനെ ഒരു മുഹര്റ മാസം 15-ന് വ്യാഴാഴ്ച (1283) ചത്താ മസ്ജിദ് എന്ന പേരില് അറിയപ്പെടുന്ന പുരാതന പള്ളിയുടെ മുൻ വശത്ത് ഒരു മരത്തിന്റെ ചുവട്ടിൽ മുല്ലാ മഹ്മൂദ് എന്ന അധ്യാപകന് മഹ്മൂദ് ഹസൻ എന്ന വിദ്യാര്ത്ഥിക്ക് അറിവ് പകര്ന്നു നല്കി ആരംഭിച്ച കൊച്ചു മദ്റസയാണ് പില്ക്കാലത്ത് വളര്ന്നു വികസിച്ച് ഇന്ത്യയിലെ മുസ്ലിം ചരിത്രത്തിന് പുതിയ ദിശാ സൂചി നല്കി തല ഉയര്ത്തി നില്ക്കുന്ന 'ദാറുല് ഉലൂം ദയൂബന്ദ്്' എന്ന ഇസ്ലാമിക സര്വകലാശാലയായി മാറിയത്.

അന്ന് പ്രഥമ വിദ്യാര്ത്ഥിയായി പഠനം തുടങ്ങിയ മഹ്മൂദ് ഹസന് അവിടെ തന്നെ പഠനം പൂര്ത്തിയാക്കി. അതേ സ്ഥാപനത്തില് അധ്യാപകനായും ഇന്ത്യയിലെ അറിയപ്പെട്ട പണ്ഡിതനായും സ്വാതന്ത്ര്യ സമര സേനാനിയായും ബ്രിട്ടീഷ് അധികൃതരുടെ കണ്ണിലെ കരടായും മാറി. ഇന്ത്യന് മുസ്ലിംകള് ശൈഖുല് ഹിന്ദ് മഹമൂദ് ഹസൻ ദയൂബന്ദി(1851-1920)എന്നു വിളിച്ച, നിശ്ചയ ദാര്ഢ്യവും ത്യാഗബോധവും സ്വാതന്ത്ര്യാഭിവാഞ്ഛയും ആസൂത്രണ വൈഭവവും ഒത്തു കൂടിയ അദ്ദേഹം ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തുന്ന നിരവധി പദ്ധതികള്ക്ക് രൂപം നല്കി.
ഇന്ത്യയിലേയും വിദേശത്തേയും അനവധി വ്യക്തികളെയും സംഘങ്ങളെയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലേക്ക് നയിച്ചു.

ബ്രിട്ടീഷ് വിരുദ്ധ ചേരിയിലുള്ള പല രാജ്യങ്ങളുമായും നേരില് ബന്ധപ്പെട്ടും ദൂതന്മാരെ അയച്ചും അദ്ദേഹം സൈനിക-രാഷ്ട്രീയ ശക്തി സംഭരിക്കാന് പ്രേരിപ്പിച്ചു. തന്റെ കാഴ്ചപ്പാടുകളും പദ്ധതികളും അതീവ രഹസ്യമായി കൈമാറാന് പട്ടുതുണികളാണ് അദ്ദേഹം ഉപയോഗിച്ചത്. അതിനാല് ഈ നീക്കങ്ങള് 'ആന്റികൊളോണിയല് സില്ക്ക് ലെറ്റര് കോണ്സ്പിറസി' എന്ന പേരില് അറിയപ്പെട്ടു. പിന്നീട് ഇദ്ദേഹത്തേയും ശിഷ്യനായ ഹുസൈന് അഹ്മദ് മദനി (1957)യെയും ബ്രിട്ടീഷ് അധികൃതര്ക്ക് കൈമാറുകയും മാള്ട്ടായിലേക്ക് നാടുകടത്തുകയും ചെയ്തു. അതിനാല് 'അസീറെ മാള്ട്ടാ' എന്ന പേരിലും ശൈഖുല് ഹിന്ദ് അറിയപ്പെടുന്നു.

ഇസ്ലാമിക വിശ്വാസവും സംസ്കാരവും അതിന്റെ തനിമയോടെ നിലനിര്ത്താന് ആവശ്യമായ വിദ്യാഭ്യാസം നല്കുക, ഇതിനായി അധ്യാപനം, പത്രപ്രവര്ത്തനം, ഗ്രന്ഥരചന, മാര്ഗ നിര്ദ്ദേശങ്ങള് തുടങ്ങിയവക്ക് വേണ്ട സംവിധാനങ്ങള് ഒരുക്കുക. ആലസ്യത്തിലും സുഖനിദ്രയിലും കഴിയുന്ന മുസ്ലിംകളെ തട്ടിയുണര്ത്തി അവരുടെ കടമകളും ദൗത്യങ്ങളും സംബന്ധിച്ച് ബോധവല്ക്കരിക്കുക. വിശ്വാസ രംഗത്ത് വന്നുപെട്ട അപചയങ്ങളും ദുരാചാരങ്ങളും നിര്മാര്ജനം ചെയ്യാന് പരിശ്രമിക്കുക, ഇതിന് വേണ്ട വിദ്യാലയ ശൃംഖലകള് രാജ്യത്തുടനീളം സ്ഥാപിക്കാന് മുന്കൈയെടുക്കുക, ക്രിസ്ത്യന് മിഷനറിമാരുടെയും ഓറിയന്റലിസ്റ്റുകളുടെയും മറ്റു നിരീശ്വര-നിര്മത പ്രസ്ഥാനങ്ങളുടെയും ഗൂഢതന്ത്രങ്ങള് തിരിച്ചറിയാനും ചെറുത്തുനില്ക്കാനും മുസ്ലിംകളെ പ്രാപ്തരാക്കുക, ഖാദിയാനി ബഹായീ പ്രസ്ഥാനങ്ങളുടെ കുതന്ത്രങ്ങളെ തുറന്നു കാട്ടുക, കൊളോണിയലിസത്തിന്റെ കരാള ഹസ്തങ്ങളില് നിന്ന് രാജ്യത്തെ രക്ഷിക്കാന് വേണ്ട സന്നാഹങ്ങള് ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സ്ഥാപനം അടിസ്ഥാനപരമായി മുന്നില് കണ്ടത്.

ആ ലക്ഷ്യങ്ങളുടെ സാക്ഷാല്ക്കാരത്തില് സ്ഥാപനവും സന്തതികളും ബഹുദൂരം മുന്നോട്ടു പോയെന്ന് പില്ക്കാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
പാരമ്പര്യത്തിന്റെ തനിമയും മഹിമയും നിലനിര്ത്തി വേണം ദീനീ സ്ഥാപനം നില്നില്ക്കേണ്ടതെന്ന കാര്യത്തില് സ്ഥാപക നേതാക്കള്ക്ക് നിര്ബന്ധബുദ്ധിയുണ്ടായിരുന്നു. അതിനാല് വിനയവും ലാളിത്യവും മുഖമുദ്രയായി അവര് സ്വീകരിച്ചു.

സുഖലോലുപതയും ആര്ഭാട ജീവിതവുമായി അവര് അകലം പാലിച്ചു.
സ്ഥാപനത്തിന് സ്ഥായിയായ വരുമാനമോ സര്ക്കാര് സഹായമോ സ്വീകരിക്കരുതെന്നും അതാത് കാലത്തെ സാധാരണക്കാരായ മുസ്ലിം സഹോദരങ്ങള് നല്കുന്ന സംഭാവനകളില് ആശ്രയം അര്പ്പിച്ചു മുന്നോട്ടു പോകണമെന്നം സ്ഥാപകര് പ്രത്യേകം എഴുതിവച്ചു. ഇതിന് വിരുദ്ധമായി നീങ്ങിയാല് ദൈവിക ആശ്രയത്വത്തിന്റെ കണ്ണി അറ്റുപോകുമെന്നും പ്രവര്ത്തകര്ക്കിടയില് ഭിന്നത ഉടലെടുക്കുമെന്നും വരെ സ്ഥാപകന് മൗലാനാ ഖാസിം നാനൂഥവി ദീര്ഘദര്ശനം ചെയ്തു.

1980-കളില് നൂറാം വാര്ഷികാഘോഷ പരിപാടികള്ക്ക് (സദ്സാല) ശേഷം സ്ഥാപനത്തില് ഉടലെടുത്ത ഭിന്നതയും ചേരിതിരിവും ആ ദീര്ഘദര്ശനം ശരിവയ്ക്കുന്നതരത്തിലായിരുന്നു.
ഒരു ലക്ഷം ചതുരശ്ര മീറ്റര് ചുറ്റളവില് വ്യാപിച്ചു കിടക്കുന്ന ദാറുല് ഉലൂം കാമ്പസ്, പുരാതന പേര്ഷ്യന് ഇസ്ലാമിക ശില്പ വിദ്യയില് പണിത കോട്ട സമാനമായ കെട്ടിടങ്ങളാല് മിക്കവാറും വലയം ചെയ്ത നിലയിലാണ്.

വിവിധ വിഭാഗങ്ങളിലുള്ള പഠനങ്ങള്ക്ക് പ്രത്യേകം ക്ലാസ്മുറികളും ഹോസ്റ്റലുകളും. ദാറുല് ഹദീസ്, ദാറുത്തഫ്സീര്, ദാറുല് ഇഫ്താ, ദാറുല് ഖുര്ആന്, അറബി ഭാഷ, പഠന വിഭാഗം, കമ്പ്യൂട്ടര് വിഭാഗം, പത്ര-രചനാ പരിശീലന വിഭാഗം, വിവിധ മത-പ്രത്യയ ശാസ്ത്ര പഠന വിഭാഗം, ഇംഗ്ലീഷ് പഠന വിഭാഗം, ദാറുദിയാഫ (ഗസ്റ്റ് ഹൗസ്), മൂന്ന് പള്ളികള്, വിവിധ പേരുകളിലുള്ള ഹോസ്റ്റലുകള്. പ്രോപഗേഷന് ആന്റ് ഗൈഡന്സ് ബ്യൂറോ, പബ്ലിഷിങ്ങ് ആന്റ് ഡിസ്ട്രിബ്യൂഷന് ഓഫീസ്, ദാറുല് ഉലൂം ഉര്ദു മാസിക, അദ്ദാഈ അറബി മാസിക, ശൈഖുല് ഹിന്ദ് അക്കാദമി.

രണ്ടര ലക്ഷത്തില്പരം ഗ്രന്ഥങ്ങളുള്ള ബൃഹത്തായ ലൈബ്രറി. നൂറില്പ്പരം അധ്യാപകരും 300-ല്പ്പരം മറ്റു ജീവനക്കാരും. ഓരോ വര്ഷവും വിവിധ വിഷയങ്ങളില് 25,000-ല്പ്പരം ഫത്വകള് ഇവിടെ നിന്ന് നല്കപ്പെടുന്നു. വര്ഷംപ്രതി ശരാശരി 4000 വിദ്യാര്ത്ഥികള് വിവിധ വിഭാഗങ്ങളില് പ്രവേശനം നേടുന്നു. ഇതിനകം ഒരു ലക്ഷത്തിലധികം പേര് പഠനം പൂര്ത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില് സേവനം ചെയ്യുന്നു.

ഹദീസ് പഠനമാണ് ദാറുല് ഉലൂമിന്റെ മുഖമുദ്ര. ഹദീസ് പഠനരംഗത്ത് ഈ സ്ഥാപനവും അതിലെ അധ്യാപകരും സന്തതികളും അര്പ്പിച്ച സേവനങ്ങള് ഒരുപക്ഷേ, ലോകത്ത് മറ്റൊരു സ്ഥാപനത്തിനും അവകാശപ്പെടാനാവാത്തവിധം സമഗ്രവും വേറിട്ടതുമാണ്. ശാഹ് വലിയുല്ലാഹിദ്ദഹ്ലവി എന്ന വിഖ്യാത ഇന്ത്യന് പണ്ഡിതന് കൊളുത്തിവെച്ച ആ ദീപശിഖ അണയാതെ കാത്തുസൂക്ഷിക്കുകയും പുതിയ തലമുറകള്ക്ക് കൈമാറുകയും ചെയ്യുകയാണവര്.

ദയൂബന്ദില് നിന്നു പഠനം പൂര്ത്തിയാക്കി പുറത്തിറങ്ങുന്നവര് സ്ഥാപകനിലേക്ക് ചേര്ത്തു 'അല്ഖാസിമി' എന്ന പേരിലാണ് അറിയപ്പെടുന്നത്. റശീദ് അഹ്മദ് ഗംഗോഹി (1905), മുഹമ്മദ് യഅ്ഖൂബ് നാനൂഥവി (ഹി: 1267), അശ്റഫ് അലി ഥാനവി (1943), ഹുസൈന് അഹ്മദ് മദനി (1957), അല്ലാമാ ശബ്ബീര് അഹ്മദ് ഉസ്മാനി (1949), അന്വര്ഷാ കാശ്മീരി (1933), മുഫ്തി അസീസുര്റഹ്മാന് ഉസ്മാനി(ഹി: 1347),ഫഖ്റുദ്ദീന് അഹ്മദ് മുറാദാബാദി (1972), മുഫ്തി മുഹമ്മദ് കിഫായത്തുല്ലാഹ് ദഹ്ലവി (ഹി: 1372), മുഫ്തി അതീഖുര് റഹ്മാന് ഉസ്മാനി (1984), ഖാരി മുഹമ്മദ് ത്വയ്യിബ് അല്ഖാസിമി (1983) തുടങ്ങിയവര് ദയൂബന്ദിന്റെ സംഭാവനകളാണ്.

ഇന്ത്യയുടെ വിവിധ കോണുകളില് നിന്ന് മുസ്ലിം വ്യക്തിനിയമത്തിനെതിരിലും ഏക സിവില്കോഡിന് അനുകൂലമായും ശബ്ദം ഉയര്ന്നപ്പോള് 'ആള് ഇന്ത്യാ മുസ്ലിം പേഴ്സനല് ലോ ബോര്ഡ് എന്ന പേരില് 1972ല് ഒരു മുസ്ലിം പൊതുവേദി രൂപംകൊണ്ടു. സുന്നീ-ശിആ, ദയൂബന്ദി-ബറേല്വി തുടങ്ങി ഇന്ത്യയില് എന്നും തമ്മിലകന്നു കഴിയുന്ന വ്യത്യസ്ത വിഭാഗങ്ങളെ ഒന്നിച്ചണിനിരത്തി നീണ്ട ചര്ച്ചകള്ക്കും കൂടിയാലോചനകള്ക്കും ശേഷം രൂപംകൊണ്ട ഈ ബോര്ഡിന്റെ പ്രഥമ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് ദയൂബന്ദ് സ്ഥാപകന്റെ പൗത്രന് കൂടിയായ ഖാരി ത്വയ്യിബ് സാഹിബായിരുന്നു.

മരണം വരെ ആ സ്ഥാനത്ത് അദ്ദേഹം തുടര്ന്നു. ശേഷം സയ്യിദ് അബുല് ഹസന് അലി നദ്വി (മരണം 1999) പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹവും ദാറുല് ഉലൂം ദയൂബന്ദില് നിന്ന് വിജ്ഞാനം സമ്പാദിച്ച ലോക പ്രശസ്ത പണ്ഡിതനാണ്.

പേഴ്സനല് ലോ ബോര്ഡ് സെക്രട്ടറിയായിരുന്ന മിന്നത്തുല്ലാഹ് റഹ്മാനി, ആള് ഇന്ത്യാ ഫിഖ്ഹ് അക്കാദമി ചെയര്മാന് മുജാഹിദുല് ഇസ്ലാം അല് ഖാസിമീ, തബ്ലീഗ് ജമാഅത്ത് സ്ഥാപകന് മൗലാന മുഹമ്മദ് ഇല്യാസ് കാന്തലവി, മലേഷ്യയിലെ കെലന്താന് പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്ന നിക് അബ്ദുല് അസീസ് നിക്മത്ത്, ലോക്സഭാഗമായിരുന്ന മൗലാനാ അസ്റാറുല് ഹഖ് ഖാസിമി, ആസാമിലെ എ.ഐ.യു.ഡി.എഫ് സ്ഥാപക പ്രസിഡണ്ട് മൗലാനാ ബദ്റുദ്ദീന് അജ്മല് ഖാസിമി തുടങ്ങി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സ്ഥാപകരും പ്രധാന നേതാക്കളുമായ ഒട്ടേറെ പേര് ദാറുല് ഉലൂമിന്റെ സന്തതികളായുണ്ട്.

ഉപരിപഠനത്തിന് പ്രധാനമായും വെല്ലൂര് ബാഖിയാത്ത് അറബി കോളജായിരുന്നു, കേരളീയര് ആശ്രയിച്ചിരുന്നതെങ്കിലും ദയൂബന്ദിലും അവര് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു. ശൈഖ് ഹസന് ഹസ്റത്ത്, മുസ്തഫാ ആലിം സാഹിബ്, കെ.കെ അബൂബക്കര് ഹസറത്ത്, പാനൂര് സഹ്റാ കോളജ് സ്ഥാപകന് സയ്യിദ് ശിഹാബുദ്ദീന് പൂക്കോയ തങ്ങള്, നൂഹ് മൗലവി, ശര്ഖാവി അബ്ദുല്ഖാദിര് മുസ്ല്യാര്, സയ്യിദ് അബ്ദുർ റഹ്മാൻ അസ്ഹരിതങ്ങൾ ശൈഖ് ബഷീർ അഹ്മദ് മുഹ്യുദ്ധീൻ ശൈഖ് യൂസഫ് അസ്ഹരി ഷർണൂർ) സമസത കേരള ജംഇയ്യത്തുൽ ഉലമ ഇപ്പോഴെത്തെ പ്രസിഡെണ്ട് സയ്യിദ് മുത്തു കോയ തങ്ങൾ (ജിഫ്രി) തുടങ്ങി പല പ്രഗൽഭൻമാരും ദയൂബന്ദിൻ്റെ സംഭാവനകൾ ആണ്.

2023, ഡിസംബർ 22, വെള്ളിയാഴ്‌ച

തേൻ (Honey) സംബന്ധിച്ചുള്ള സുപ്രധാന വിവരങ്ങൾ


🔸 ലോകത്തിലെ ആദ്യത്തെ നാണയങ്ങളിലൊന്നിൽ തേനീച്ചയുടെ ചിഹ്നം ഉണ്ടായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?

🔸 തേനിൽ ജീവൻ തുടിക്കുന്ന എൻസൈമുകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?

🔸 ലോഹനിർമ്മിത സ്പൂണുമായുള്ള സമ്പർക്കത്തിൽ ഈ എൻസൈമുകൾ മരിക്കുമെന്ന് നിങ്ങൾക്കറിയാമോ?  

🙏 തേൻ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം മരം കൊണ്ടുള്ള തവി ഉപയോഗിച്ചാണ്, നിങ്ങൾക്ക് അതൊരെണ്ണം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, പ്ലാസ്റ്റിക് ഉപയോഗിക്കുക.

🔸 നിങ്ങളുടെ തലച്ചോറ് നന്നായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഒരു പദാർത്ഥം തേനിൽ അടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?

🔸 മനുഷ്യജീവന് മാത്രം നിലനിൽക്കാൻ കഴിയുന്ന ഭൂമിയിലെ അപൂർവ ഭക്ഷണങ്ങളിൽ ഒന്നാണ് തേൻ എന്ന് നിങ്ങൾക്കറിയാമോ?

🔸 ആഫ്രിക്കയിലെ ജനങ്ങളെ പട്ടിണിയിൽ നിന്ന് രക്ഷിച്ചത് തേനീച്ചയാണെന്ന് നിങ്ങൾക്കറിയാമോ?

🔸 മനുഷ്യന്റെ ജീവൻ 24 മണിക്കൂർ നിലനിർത്താൻ ഒരു സ്പൂൺ തേൻ മതിയാകുമെന്നറിയാമോ?

🔸 തേനീച്ച ഉത്പാദിപ്പിക്കുന്ന പ്രൊപ്പോളിസ് (propolis) ഏറ്റവും ശക്തമായ പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളിലൊന്നാണെന്ന് നിങ്ങൾക്കറിയാമോ?

🔸 തേനിന് കാലഹരണമില്ലെന്ന് നിങ്ങൾക്കറിയാമോ?

🔸 ലോകത്തിലെ മഹാന്മാരായ ചക്രവർത്തിമാരുടെ മൃതദേഹങ്ങൾ പൊൻ ശവപ്പെട്ടികളിൽ അടക്കം ചെയ്തിരുന്നതായും അഴുകി നശിക്കാതിരിക്കാൻ അവക്ക് തേൻ കവചം ഒരുക്കാറുള്ളതായും നിങ്ങൾക്ക് അറിയാമോ?

🔸 വിവാഹത്തിന് ശേഷം നവദമ്പതികൾ പ്രത്യുൽപാദനത്തിനായി തേൻ കഴിക്കുന്നത് കൊണ്ടാണ് *ഹണിമൂൺ* എന്ന പദം ഉണ്ടായതെന്ന് നിങ്ങൾക്കറിയാമോ?

🔸 ഒരു തേനീച്ച 40 ദിവസത്തിൽ താഴെ മാത്രമേ ജീവിക്കുന്നുള്ളൂ എന്നും കുറഞ്ഞത് 1000 പൂക്കൾ സന്ദർശിക്കുകയും ഒരു ടീസ്പൂൺ തേനിൽ കുറവ് മാത്രം ഉത്പാദിപ്പിക്കുന്നുള്ളൂ എന്നും നിങ്ങൾക്കറിയാമോ? 

🔸 പക്ഷേ അതിനത് അതിന്റെ ജീവിതകാലം മുഴുവനുമാണെന്നും?

2023, ഡിസംബർ 21, വ്യാഴാഴ്‌ച

ക്രിസ്തുമസ് ആഘോഷവും മുസ്ലീങ്ങളും. എന്താണ്. സാന്റാക്ലോസ് ?

ക്രിസ്തുമസ് ക്രിസ്തീയരുടെ ആഘോഷവും അവരുടെ ആരാധനയുടെ ഭാഗവുമാണ്.
അതിൽ മുസ്ലിംകൾക്ക് പങ്കില്ല.
അതിനാൽ ഒരു മുസ്ലിം. അതിൽ പങ്ക് ചേരുന്നത് നിഷിദ്ധമാണ്.
ക്രസ്മസിന്റെ ഭാഗമായ വീടുകളിൽ സ്റ്റാർ തൂക്കുന്നതും പുൽക്കൂട് നിർമിക്കുന്നതും ക്സ്ത്യാനികളുടെ ആചാരമായതിനാൽ നമുക്കതിൽ പങ്ക് ചേരാൻ പാടില്ല.
ഇത്തരം ആഘോഷങ്ങളിൽ അവർ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതും സദ്യയിൽ പങ്കെടുക്കുന്നതും ഉപേക്ഷിക്കുന്നതാണ് നല്ലത്.

 കാരണം അതിന്റെ ഹുക്മ് ഫുഖആഅ് വെക്തമാക്കുന്നത് ഇങ്ങനെയാണ്.
അമുസ്ലിംകളുടെ ആഘോഷങ്ങളില് പങ്കെടുക്കല്‍ ശിര്‍ക്കില്‍ അവരോട് പങ്ക് ചേരുക എന്ന ലക്ഷ്യത്തോടെ ശിര്‍ക്കും ആഘോഷത്തില്‍ പങ്ക് ചേരുക എന്ന ലക്ഷ്യത്തോടെ ഹറാമും ഒരുദ്ദേശ്യവുമില്ലെങ്കില്‍ ജാഇസുമാണ്. ഇബ്നു ഹജര്‍ (റ) തന്‍റെ ഫതാവല്‍ കുബ്റായില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അവരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയാണെന്ന ഉദ്ദേശത്തിലല്ലാതെ അവര്‍ തരുന്ന, അല്ലെങ്കില്‍ അവരും കൂടിയുള്ള മെസ്സില്‍ തയ്യാറാക്കിയ പ്രത്യേക ഭക്ഷണം കഴിക്കുന്നതില്‍ വിരോധമില്ല.
ഇത് വളരേ പ്രയാസകരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ..

ക്രിസ്തുമസ് ചില ഐതിഹ്യങ്ങളും അഭ്യൂഹങ്ങളും അടിസ്ഥാനമായുള്ള ആഘോഷമാണ്.

ക്രിസ്തുമസുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് സാന്റാക്ലോസ്.

രാഷ്ട്രീയ കാർട്ടൂണിസ്റ്റായ തോമസ് നാസ്റ്റ് വരച്ച ഒരു ചിത്രത്തിൽ നിന്നാണ് നരച്ച മുടിയും താടിയും കൊഴുത്തുരുണ്ട ശരീര പ്രകൃതിയുള്ള തടിയൻ സാന്റാക്ലോസിന്റെ രൂപം ഉണ്ടായത്. ക്രിസ്തുമസ് സന്ധ്യയുടെ (ഡിസംബർ 24) അർദ്ധരാത്രിയോടടുത്ത സമയത്തും വിശുദ്ധ നിക്കോളാസ് ദിനത്തിലും (ഡിസംബർ 6) ഇദ്ദേഹം കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുവാൻ എത്തും എന്നാണ് വിശ്വാസം. ചില സഭകൾ ഡിസംബർ 6 നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്നത് ചേർത്തു വായിക്കുക.

 പലയിടത്തും പല പേരുകളിലാണ് സാന്റാക്ലോസ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ ഫാദർ ഓഫ് ക്രിസ്മസ് (Father of Christmas), ഫ്രാൻസിൽ പെരേ നോയ്‌ൽ (Pere Noel) ജർമ്മനിയിൽ വെയ്നാഷ്റ്റ്മൻ (Weihnachts mann) എന്നിങ്ങനെ. മൂന്നിന്റേയും അർത്ഥം ക്രിസ്മസ് പിതാവ് എന്നാണ്.

സാന്റാക്ലോസിന്റെ ജനന മരണങ്ങളെപ്പറ്റി പറയുവാൻ കൃത്യമായ രേഖകളൊന്നും ചരിത്രത്തിലില്ല. ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അദ്ദേഹത്തെ കുറിച്ചുള്ള സങ്കല്പങ്ങൾ

മുസ്‌ലിംകളും ക്രിസ്തുമസ് ആഘോഷവും

   
 ഇസ്‌ലാം അല്ലാത്തതു മുഴുവനും. മനുഷ്യനിർമ്മിതമോ മനുഷ്യരുടെ കൈയേറ്റങ്ങൾക്കും കൈകടത്തലുകൾക്കും വിധേയമായതോ ആണ്. ലോകാവസാനം വരെ യാതൊരു കൈകടത്തലുകളും കൂടാതെ നിലനിൽക്കുകയെന്ന സംരക്ഷണം സർവ്വശക്തനായ അല്ലാഹുവിന്റെ മതമായ ഇസ്‌ലാമിനു മാത്രമേയുള്ളൂ. പവിത്രമായ ഇസ്‌ലാം സ്വീകരിച്ചവർ മഹാഭാഗ്യവാന്മാരാണ്. അല്ലാത്തവർ പരാചിതരും. തീർച്ച, ഇക്കാര്യം വിശുദ്ധ ഖുർആൻ അർത്ഥശങ്കക്കിടമില്ലാത്ത വിധം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിശ്വാസത്തിൽ സംശയം ഉള്ളവൻ ഇസ് ലാം മതക്കാരനല്ല .
   ഇസ്‌ലാമിക വിശ്വാസങ്ങളും ആചാരങ്ങളും ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും പ്രവർത്തിക്കുകയും മറ്റു മതസ്ഥരുടെ അന്ധ വിശ്വാസങ്ങളും ആചാരങ്ങളും നിരാകരിക്കുകയും അതിനോട് വെറുപ്പുണ്ടാവലും ഓരോ സത്യവിശ്വാസിക്കും നിർബന്ധമാണ്.
  മറ്റു മതക്കാരുടെ ആചാരം തിരുനബി(സ്വ)ക്ക് വലിയ വെറുപ്പായിരുന്നു. ഒരിക്കലും ഇഷ്ടമായിരുന്നില്ല.    
     നബി(സ്വ) മദീനയിലേക്ക് ഹിജ്റ വന്ന വേളയിൽ അവിടെ നിലനിന്നിരുന്ന നൈറൂസ്, മഹർജാൻ എന്നീ രണ്ടു പേരുകളിലുള്ള രണ്ടു ജാഹിലിയ്യാ ആഘോഷങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞ ശേഷം തിരുനബി(സ്വ) പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് അവയേക്കാൾ മഹത്തായ രണ്ടു സുദിനങ്ങൾ പകരം നൽകിയിരിക്കുന്നു. വലിയ പെരുന്നാളും ചെറിയ പെരുന്നാളുമാണത് (അബൂദാവൂദ്, മിർഖാത്ത്: 2/253).
   നബി(സ്വ) തങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കൽ അധികവും പതിവാക്കിയിരുന്നുവെന്നും അതിനു കാരണമായി ജൂത ക്രിസ്തീയ ബഹുദൈവ വിശ്വാസികളുടെ പെരുന്നാൾ ദിനമായ ആ ദിനങ്ങളിൽ അവരോട് നിരോധിക്കപ്പെട്ട ആചാരം (നോമ്പ്) പ്രവർത്തിക്കൽ എനിക്കിഷ്ടമാണെന്നു തിരുനബി(സ്വ) പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് (നസാഈ, തുഹ്ഫ: 3/459).
   ജൂത ക്രിസ്ത്യാനികളുടെ ആഘോഷ ദിനങ്ങളിൽ നോമ്പനുഷ്ഠിച്ചുകൊണ്ട് തിരുനബി(സ്വ) അവരോട് എതിരായി. ജൂതന്മാർ മുഹർറം പത്തിനു നോമ്പനുഷ്ഠിച്ചിരുന്നു. അവരോട് എതിരാവാനാണ് മുഹർറം ഒമ്പതിനു കൂടി നോമ്പ് സുന്നത്താക്കപ്പെട്ടത് മുഹമ്മദ് നബി(സ്വ) നമ്മുടെ നോമ്പിനോട് അനുകരിക്കുന്നുവെന്നു പറഞ്ഞു ജൂതർ പരിഹാസം വർദ്ധിപ്പിച്ച വേളയിലാണ് അടുത്ത വർഷം ജീവിച്ചിരിക്കുകയാണെങ്കിൽ മുഹർറം ഒമ്പതിന് ഞാൻ നോമ്പനുഷ്ഠിക്കുമെന്ന് നബി(സ്വ) പറഞ്ഞത്. 
     നൈറൂസ് പോലെയുള്ള മറ്റു മതസ്ഥരുടെ ആഘോഷ ദിനങ്ങളിൽ മാത്രം നോമ്പനുഷ്ഠിക്കൽ പോലും കറാഹത്തില്ലെന്നു പറഞ്ഞു മറ്റു മതക്കാരുടെ ആചാരങ്ങളോട് എതിരാവാനാണ് പരിശുദ്ധ ഇസ് ലാം മതം പ്രേരിപ്പിക്കുന്നത് (തുഹ്ഫ: 3/459).
   ഖലീഫ അലി(റ)യുടെ സവിധത്തിൽ മധുര പലഹാരം കൊണ്ടു വന്നപ്പോൾ ഇതെന്താണെന്നദ്ദേഹം ചോദിച്ചു. നൈറൂസിന്റെ പലഹാരമാണെന്നവർ മറുപടി പറഞ്ഞു. അപ്പോൾ അദ്ദേഹം പ്രതികരിച്ചു. നമുക്കെന്നും നൈറൂസ് തന്നെ. മഹർജാനിലും ഇതുപോലെ പലഹാരം കൊണ്ടുവന്നപ്പോഴും നമുക്കെന്നും മഹർജാനല്ലേ എന്നായിരുന്നു ഖലീഫയുടെ മറുപടി (മിർഖാത്ത്: 2/252).
   മുല്ലാ അലിയ്യുൽ ഖാരി(റ) ഉദ്ധരിക്കുന്നു. നൈറൂസ്, മഹർജാൻ, അവിശ്വാസികളുടെ മറ്റു ആഘോഷങ്ങൾ എന്നിവയിൽ അവരോടൊപ്പം വിനോദത്തിലും സന്തോഷത്തിലും പങ്കിടുന്നത് കുറ്റകരമാണ്.
   മറ്റു മതസ്ഥരുടെ ആഘോഷങ്ങളിൽ സമ്മാനങ്ങൾ കൊടുത്തയക്കുന്നതും പതിവില്ലാത്ത വസ്തു വാങ്ങുന്നതും സന്തോഷിക്കേണ്ട ദിവസം എന്ന നിലയ്ക്കാണെങ്കിൽ അവന്റെ കർമങ്ങൾ പൊളിഞ്ഞു പോകുന്നതും മതത്തിൽ നിന്നു പുറത്തുപോകുന്നതിനെ ഭയപ്പെടേണ്ടതുമാണ് (മിർഖാത്ത്: 2/252).
   മറ്റു മതക്കാരുടെ ആഘോഷ ദിനങ്ങളിലെ പ്രത്യേക തരം ഭക്ഷണം നാം സ്വീകരിക്കുന്നത് തെറ്റാണ്. ഖലീഫാ അലി(റ) നിരസിച്ചത് പ്രസിദ്ധമാണല്ലോ.
    ഈയിടെയായി മറ്റു മതസ്ഥരുടെ ആഘോഷ ദിനങ്ങളെ ആഘോഷമായി കാണാൻ ചില മുസ്‌ലിംകൾ തയ്യാറാവുന്നത് കാണുന്നുണ്ട്. അതു ഖേദകരമാണ്. ചിങ്ങം കടന്നുവരുമ്പോൾ മുസ്‌ലിംകൾ വീടിനു മുന്നിൽ പൂക്കളമിട്ടും ഓണ സദ്യയുണ്ടാക്കിയും ഓണം ആഘോഷിക്കുകയാണ്. അത്തം പത്തിലെ തിരുവോണത്തിൽ തിരുവാതിര കളിക്കാനും പൊതു പരിപാടികൾക്ക് വേഷം കെട്ടാനും ഇന്നു മുസ്‌ലിം വിദ്യാർത്ഥി വിദ്യാത്ഥിനികൾ തയ്യാറാവുകയാണ്. ഇതെല്ലാം കടുത്ത തെറ്റാണ്. ചെയ്തുപോകരുത്. നമുക്ക് ഒരു വിചാരണ വരാനുണ്ട്. 
   ഓണം ദേശീയ ഉത്സവമാണെന്നു പറഞ്ഞാലും ഇല്ലെങ്കിലും ഹിന്ദുക്കളുടെ മതാചാരമാണത്. അവരുടെ ഐതിഹ്യം അതിലുണ്ട്. വിശുവിനു അവർ പടക്കം പൊട്ടിക്കുമ്പോൾ അവരോട് സാദൃശ്യത കാണിച്ച് നാം അതു ചെയ്തുകൂടാ.
 *വീടുകളിൽ സ്റ്റാർ തൂക്കൽ*
   ക്രിസ്ത്യാനികൾ ക്രിസ്തുമസിനു സ്റ്റാർ തൂക്കി അലങ്കാരം നടത്തുമ്പോൾ നാം അതു ചെയ്യാവതല്ല. അന്നു നമ്മുടെ വീടുകളിൽ സ്റ്റാർ തൂക്കിയിടരുത്.
നമുക്ക് ക്രിസ്തുമസ് ആഘോഷമില്ല. ഈ പരമസത്യം നാം ഓർക്കണം. മറക്കരുത്. അമുസ്‌ലിംകളുടെ അമ്പലത്തിൽ താലപ്പൊലിയും പൂജയും നടത്തി ഉത്സവമുണ്ടാക്കുമ്പോൾ അതിലേക്കു പോകുന്നതും സദ്യയിൽ പങ്കെടുക്കുന്നതും കടുത്ത തെറ്റാണ്.

*മത സൗഹാർദ്ദം*
    മറ്റു മതാചാരം സ്വീകരിച്ചു കൊണ്ടല്ല മത സൗഹാർദ്ദം നില നിർത്തേണ്ടത്. ദുരിതമനുഭവിക്കുന്നവനെ സഹായിക്കാനും രോഗിയെ സന്ദർശിക്കാനും ഇസ്‌ലാം പ്രോത്സാഹിപ്പിച്ചപ്പോൾ മുസ്‌ലിം അമുസ്‌ലിം എന്നു വേർതിരിച്ചിട്ടില്ല. അതേസമയം മതാചാരത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല.
   ഉള്ഹിയ്യത്തിന്റെ മാസം മുസ്‌ലിംകൾക്കു മാത്രമേ നൽകാവൂ. മതസൗഹാർദ്ദം ചോർന്നു പോകുമെന്ന ഭയമുണ്ടെങ്കിൽ മാർക്കറ്റിൽ പോയി ഇറച്ചി കൊണ്ടുവന്നു അതു അമുസ്‌ലിംകൾക്കു നൽകുക. ഓരോന്നിന്നും അതിൻ്റെതായ നിയമമുണ്ട്. 
*മൂന്നു അവസ്ഥ*
     മറ്റു മതക്കാരുടെ ആചാരങ്ങൾ ചെയ്യുന്നതിൽ മൂന്നു അവസ്ഥയാണുള്ളത്.
*ഒന്ന്;* അവരുടെ മതാചാരം എന്ന നിലയ്ക്കു ചെയ്യൽ. ഇതു തെറ്റും കുഫ്‌റുമാണ്. പരിശുദ്ധ മതത്തിൽ നിന്നു പുറത്തു പോകുന്ന (മുർത്തദ്ദാകുന്ന) കർമമാണ്. 
*രണ്ട്;* കുഫ്റിന്റെ ആചാരത്തോട് യോജിക്കുക എന്ന കരുത്തില്ലാതെ അവർ ചെയ്യുന്ന കാര്യത്തിൽ യോജിക്കൽ. ഇതു കടുത്ത തെറ്റാണ്. നിഷിദ്ധമാണ്.
*മൂന്ന്;* അവരോട് അനുകരണവും സാമ്യതയും തീരെ ഉദ്ദേശ്യമില്ലാതെ നാം ചെയ്തു അവരോട് യോജിച്ചുവെങ്കിൽ പ്രശ്നമില്ല (ഫതാവൽ കുബ്റാ: 4/239 നോക്കുക).
നാട്ടാചാരങ്ങളിൽ (മതത്തിനു വിരുദ്ധമല്ലെങ്കിൽ) മറ്റു മതസ്ഥരോട് സാമ്യപ്പെടൽ കുറ്റകരമല്ല. പ്രത്യുത അവരുടെ മതാചാരമായി ഗണിക്കപ്പെടുന്നത് നാം പ്രവർത്തിക്കുമ്പോഴാണ്. കുറ്റകരമാവുക, *സർവ്വ മത സത്യവാദികളും സമാന മനസ്സരും ഇതു വായിക്കുമ്പോൾ ഊറിച്ചിരിച്ചെന്നു വരും. എന്നാൽ മുസ്‌ലിമായി ജനിച്ചതിൽ അഭിമാനം കൊള്ളുന്നവൻ ഇതംഗീകരിക്കുമെന്നുറപ്പുണ്ട്.

✒️ ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

1445 ജുമാദൽ ആഖിറ 08

2023, ഡിസംബർ 15, വെള്ളിയാഴ്‌ച

സിറാജുന്നിസ

1991 ഡിസംബർ 15 ന്റെ മഞ്ഞു പെയ്യുന്ന ദിവസമാണ് അവൾ അവളുടെ കിനാവുകളെ മുഴുവൻ ഭൂമിയിൽ ഉപേക്ഷിച്ചു രക്തസാക്ഷിത്വം സ്വീകരിച്ചു ആകാശത്തിലേക്ക് പറന്നു പോയത്....😪😪😪

ആ രക്ത സാക്ഷിത്വത്തിന് 32 വർഷം തികഞ്ഞ ഓർമ്മ ദിനമാണ് ഇന്ന്..
അധികാരത്തിന്റെ തിണ്ണ ബലത്തിൽ ഒരു ബാല്യത്തിന്റെ നെഞ്ചിലെ സ്വപ്നങ്ങളിലേക്ക് വെടി ഉതിർത്ത് മണ്ണിൽ ചോര കൊണ്ട് ചെമ്പരത്തി വിരിയിച്ചത് ഞങ്ങൾ മറന്നു പോയിട്ടില്ല. ഞങ്ങളുടെ ഓർമ്മകൾക്ക് മേലെ ഒരു തമ്പുരാനും മാറാല കെട്ടി നിർത്താൻ കഴിയില്ല..

11 വയസ്സുക്കാരിയായ സിറാജുന്നിസ എന്ന പൈതലിനെ മുഖ്യ പ്രതിയാക്കി കേസ്സുകൾ ചമച്ച
പോലീസ് ഏമാന്മാരിൽ പലരും ഇപ്പോൾ സർക്കാർ സർവ്വീസിൽ നിന്ന് അടിത്തൂൺ പറ്റി പേരക്കിടാങ്ങളെ ലാളിച്ചിരിക്കുന്നുണ്ടാവും.നിങ്ങളുടെ പേരമക്കളെ കൊഞ്ചിച്ചിരിക്കുമ്പോഴും മരിക്കുവോളം നിങ്ങളെ വേട്ടയാടി കൊണ്ടിരിക്കുന്ന ആ പെൺ പൈതലിനെ ഞങ്ങൾ ആദരവോടെ സിറാജുന്നീസ എന്ന് വിളിക്കും.

പാലക്കാട്ടെ പുതുപ്പള്ളി തെരുവിൽ മുസ്ലിങ്ങളുടെ ശവശരീരത്തിന് വേണ്ടി അലറി വിളിച്ച പോലീസ് ഏമാൻ ഏറെ കാലം നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകനായിരുന്നു, ഇപ്പോഴും അടിത്തൂൺ പറ്റിയ അയാളെ ശിഷ്ട കാലവും അയാളെ സുരക്ഷിതനാക്കി സർക്കാർ തീറ്റി പോറ്റുന്നുണ്ട്..

അയാളുടെ മുസ്ലിം ശവ ശരീരങ്ങളെ മനസ്സ് കൊണ്ട് ഭോഗിക്കാനുള്ള ആഗ്രഹങ്ങളെ അയാളുടെ യജമാന ഭക്തിയുള്ള അടിമകളായ പോലീസ് ഉദ്യോഗസ്ഥർ ഒരു പെൺ പൈതലിനെ വെടി വെച്ച് കൊന്ന് അയാൾക്ക് കാഴ്ച വെച്ചാണ് അയാളിൽ നിന്നും പട്ടും, വളയും വാങ്ങിച്ചത്...

ആ പാവം പെൺകുട്ടി അവളുടെ പാഠപുസ്തകത്തിൽ കിനാവുകൾ നിറച്ചു കാത്തു വെച്ച മയിൽ പീലികൾ ചാപ്പിള്ളകളെ പെറ്റു കൂട്ടിയത്, അവളുടെ മധുര മിഠായികളിൽ ഉറുമ്പരിച്ചത്.അവളുടെ കളി കൂട്ടുകാരികൾ മൗനം കൊണ്ട് ലോകത്തോട് പക വീട്ടിയത്.
ഒരു വീടിന്റെ മഞ്ഞും, മഴയും ആയി പെയ്തിരുന്നവൾ ചുറ്റുമുള്ളവരെ പൊരി വെയിലിൽ നിർത്തി ആകാശത്തേക്ക് പറന്നു പോയത് ഇത് പോലെയുള്ള ഒരു ദിവസമാണ്.

അവൾ നക്ഷത്രവും, നിലാവും ആയി വെളിച്ചം പരത്താൻ ഇല്ലാതായപ്പോൾ അവളുടെ പ്രിയപ്പെട്ട ഉമ്മയും അവളെ തിരഞ്ഞു സ്വർഗ്ഗത്തിലേക്ക് പോയി..

11 വയസ്സുക്കാരിയെ ഒരു കലാപത്തിലെ മുഖ്യ പ്രതിയാക്കിയ ഏമാന്മാരൊന്നും പിന്നീട് മനസ്സ് അറിഞ്ഞു ചിരിച്ചിരിക്കില്ല. നിങ്ങളുടെ നെടുവീർപ്പിൽ പോലും ഞങ്ങളുടെ കുഞ്ഞിന്റെ ശ്വാസനിശ്വാസങ്ങളുണ്ട്.

ഇന്നും നിങ്ങൾക്ക് മുസ്‌ലിം ശവശരീരങ്ങളെ ഭോഗിച്ചു തീർക്കാനുള്ള കൊതി അടങ്ങിയിട്ടില്ല. പക്ഷെ ഞങ്ങൾ ഞങ്ങളുടെ ജന്മം കൊണ്ട് ജീവിതം കൊണ്ട് സാക്ഷ്യം പറഞ്ഞ ഈ മണ്ണിൽ തന്നെ രക്ത സാക്ഷിത്വം കൊണ്ടും ഞങ്ങൾ സാക്ഷ്യം പറയും.
അതിന് എതിരിടാൻ നിന്റെയൊന്നും ഒരു വെടിയുണ്ടകൾക്കും സാധ്യമല്ല.

സിറാജുന്നിസ ഞങ്ങളുടെ ഓർമ്മകൾക്ക് ഇപ്പോഴും കരുത്തും, കാവലും ആവുന്നുണ്ടെന്ന് മാത്രമേ ഈ ഓർമ്മയുടെ ആണ്ടറുതിയിലും എല്ലാ തമ്പുരാക്കന്മാരോടും ഉച്ചത്തിൽ പറയാൻ ഉള്ളൂ..

ഞങ്ങളെയും, ഞങ്ങളുടെ കൊച്ചു പൈതങ്ങളെയും വേട്ട നായ്ക്കളെ നിങ്ങൾ കൊന്ന് തിന്നുക..

അപ്പോഴും ഞങ്ങൾ മഞ്ഞിൽ വിരിഞ്ഞു നിൽക്കും മുല്ല മൊട്ടു പോലെ ഈ മണ്ണിൽ സുഗന്ധം പരത്തി കൊണ്ടിരിക്കും..

പി. എം യൂനുസ് സലീം

2023, ഡിസംബർ 5, ചൊവ്വാഴ്ച

ഡിസംബർ 6 ബാബരി ഓർമ്മ ദിനം

N:O 441
06/12/2023
ബുധൻ.

1992 ഡിസംബർ 6 ൻറെ കറുത്ത ഞായറാഴ്ച
അന്ന് കത്തിജ്ജ്വലിക്കുന്ന സൂര്യനെയും തോക്കേന്തിയ പട്ടാളത്തെയും രാജ്യത്തെ മുഴുവൻ നിയമവ്യവസ്ഥകളെയും മൂകസാക്ഷികളാക്കി ഹിന്ദുത്വ ഭീകരർ അയോധ്യയിലഴിഞ്ഞാടിയപ്പോൾ ബാബരി മസ്ജിദ് ഗതകാല സ്മരണകളായി ചരിത്രത്താളുകളിലിടം പിടിക്കുകയായിരുന്നു

ബാബരി മസ്ജിദിന്റെ തകർച്ചയിലൂടെ മസ്ജിദിനോടൊപ്പം ഇന്ത്യൻ മതേതരത്വവും ബഹുസ്വരതയും തകർക്കപ്പെടുകയായിരുന്നു

ഗാന്ധിവധത്തിന്ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായ ബാബരി ധ്വംസനം നടന്ന് സുദീർഘമായ 31 വർഷങ്ങൾ പൂർത്തിയാകുമ്പോഴും മസ്ജിദ് പുനർ നിർമിക്കപ്പെട്ട് യഥാർത്ഥ അവകാശികൾക്ക് വിട്ട് നൽകി സ്വാഭാവിക നീതി നടപ്പിലാക്കപ്പെട്ടില്ലെന്ന് മാത്രമല്ല
 മസ്ജിദ് നിന്ന സ്ഥലത്തിൻറെ ഉടമസ്ഥാവകാശം ഹിന്ദുത്വ തീവ്രവാദികൾക്ക് തീറെഴുതി കൊടുക്കപ്പെടുകയും അവിടെ ക്ഷേത്രം പടുത്തുയർത്തപ്പെടുകയും ചെയ്യുന്ന അതിദാരുണമായ അവസ്ഥാവിശേഷങ്ങളിലൂടെയാണ് രാജ്യം കടന്ന് പോയി കൊണ്ടിരിക്കുന്നത്

ബാബരി മസ്ജിദ് തകർത്തത് ഹിന്ദുത്വ ഭീകരരായിരുന്നെങ്കിൽ തുടക്കം മുതൽ അതിന് വേണ്ട എല്ലാ ഒത്താശകളും ഒളിഞ്ഞും തെളിഞ്ഞും ചെയ്ത് കളമൊരുക്കി കൊടുത്തത് മാറി മാറി വന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം കൊടുത്ത ഭരണകൂടങ്ങളായിരുന്നു

മസ്ജിദിന്റെ തകർച്ചയിൽ മുതലക്കണ്ണീരെത്രയൊഴുക്കിയാലും മതേതരത്വത്തിന്റെ അട്ടിപ്പേറ വകാശം
 എത്ര കുത്തകയാക്കിയാലും ബാബരി പതനത്തിൻറെ പാപഭാരത്തിൽ നിന്ന് കൈ കഴുകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കഴിയുകയില്ല

ഒരുകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തെ അടിമുടി അടക്കി ഭരിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന താപ്പാന ശോഷിച്ച് ശോഷിച്ച് വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ കുഴിയാനയായി മാറിയതിന്റെ മുഖ്യ കാരണം ബാബരി പള്ളിയുടെ ശാപമാണോ? എന്നാരങ്കിലും സംശയം പ്രകടിപ്പിച്ചാൽ അവരെ കുറ്റം പറയാൻ പറ്റാത്ത വിധം കാര്യങ്ങൾ വ്യക്തവും സ്പഷ്ടവുമാണ്

ബാബരി മസ്ജിദിന്റെ വീഴ്ചയിലൂടെ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ രാജ്യത്തിന് തലകുനിക്കേണ്ടി വന്നതിനും രാജ്യത്തിൻറെ ജനാധിപത്യ മൂല്യങ്ങൾക്ക് ക്ഷതമേൽക്കേണ്ടി വന്നതിനും പ്രായശ്ചിത്തമായി ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനഃസ്ഥാപിച്ച് കെട്ടിടത്തിന്റെയും ഭൂമിയുടെയും ഉടമസ്ഥാവകാശം വിശ്വാസികളെയേൽപ്പിച്ച് നീതി നടപ്പിൽ വരുത്തുവാനുള്ള ചങ്കൂറ്റവും ആർജ്ജവവുമാണ് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളിൽ നിന്നും നീതിന്യായ വ്യവസ്ഥകളിൽ നിന്നുമുണ്ടാകേണ്ടത്

വേലി തന്നെ വിളവ് തിന്നുന്ന വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശവും മസ്ജിദിന്റെ പുന:സ്ഥാപനവും വിശ്വാസികളെ സംബന്ധിച്ചിടത്തോളം തൽക്കാലം അടഞ്ഞ അധ്യായമാണെങ്കിലും അനധി വിദൂര ഭാവിയിൽ ബാബരി പള്ളി യഥാസ്ഥാനത്ത് ആയിരം തലയെടുപ്പോടെ പടുത്തുയർത്തപ്പെടുക തന്നെ ചെയ്യും

നീതിപുലരുന്ന ആ സുന്ദര സുദിനത്തിനായി 
നല്ല നാളേക്കായി നമുക്ക് പ്രതീക്ഷയോടെയും പ്രത്യാശയോടെയും കാത്തിരിക്കാം ,

M H M കായംകുളം

2023, ഡിസംബർ 3, ഞായറാഴ്‌ച

ദീനീ പ്രവർത്തനം ചില്ലറ കാര്യമല്ല.



വ്യവസായി, ഭരണാധികാരി, സാഹിത്യകാരൻ, സാംസ്കാരിക നായകൻ, ബുദ്ധിജീവി.... തുടങ്ങി ഭൗതിക സുഖം ലഭിക്കുന്ന സ്ഥാനങ്ങളും പദവികളുമാണ് പലരുടെയും ആഗ്രഹം. ഇഖ്ലാസ്വ് ഉള്ള ഒരു ദീനീ പ്രവർത്തകൻ എന്ന പദവിയോളം മറ്റെന്താണുള്ളത്. 

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ إِذَا أَرَادَ اللَّهُ بِعَبْدٍ خَيْرًا اسْتَعْمَلَهُ ‏”‏ ‏.‏ فَقِيلَ كَيْفَ يَسْتَعْمِلُهُ يَا رَسُولَ اللَّهِ قَالَ ‏”‏ يُوَفِّقُهُ لِعَمَلٍ صَالِحٍ قَبْلَ الْمَوْتِ ‏”‏ ‏.‏
അനസ് رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു: അല്ലാഹു ഒരു അടിമക്ക് നന്മയാണ് ഉദ്ദേശിച്ചതെങ്കിൽ അവനെ പ്രവർത്തനങ്ങളിൽ വ്യാപൃതനാക്കുന്നതാണ്. സ്വഹാബികൾ ചോദിച്ചു: യാ റസൂലല്ലാ..ഹ് അല്ലാഹു തആല എങ്ങനെയാണ് അവനെ പ്രവർത്തനങ്ങളിൽ വ്യപൃതനാക്കുന്നത്..? നബി ﷺ പറഞ്ഞു: മരണത്തിന് മുമ്പ് സൽകർമ്മങ്ങൾ ചെയ്യാൻ അവനെ പ്രാപ്തനാക്കും. 

 (തിർമിദി:2142)
 

മരണ സ്മരണ



ഭൗതിക സുഖങ്ങളെ മുറിച്ചു കളയുന്ന മരണത്തെ ഓർക്കുന്നത് അധികരിപ്പിക്കണമെന്ന് ആരംഭ റസൂലുല്ലാഹി(സ്വ) ഉദ്ബോധിപ്പിച്ചിട്ടുണ്ട്. മരണത്തെ സ്മരിക്കുന്നതിന്റെ ഗുണങ്ങളും വിസ്മരിക്കുന്നതിന്റെ ദോഷങ്ങളും സ്വാലിഹീങ്ങൾ വിവരിച്ചിട്ടുണ്ട്. 

قال الدقاق رحمه الله: من أكثر من ذكر الموت أُكرم بثلاثة أشياء: تعجيل التوبة, وقناعة القلب, ونشاط العبادة, ومن نسي الموت عوقب بثلاثة أشياء: تسويف التوبة, وترك الرضى بالكفاف, والتكاسل في العبادة .

ശൈഖ് ദഖാഖ് رحمه الله പറഞ്ഞു: ആരെങ്കിലും മരണ ചിന്ത വർധിപ്പിച്ചാൽ മൂന്ന് കാര്യങ്ങളെ കൊണ്ട് അവൻ ആദരിക്കപ്പെടുന്നതാണ്.   

1.തൗബയിലേക്കുള്ള ഉളരൽ   
2. ഉള്ളത് കൊണ്ട് തൃപ്തിപ്പെടൽ 
3. ഇബാദത്തിന് ആവേശം ലഭിക്കൽ.   

ആരെങ്കിലും മരണത്തെ കുറിച്ചുള്ള ചിന്ത മറന്ന് പോയാൽ മൂന്ന് കാര്യങ്ങളെ കൊണ്ട് അവൻ ശിക്ഷിക്കപ്പെടും. 

1. തൗബ ഒഴിവാക്കൽ 
2. ഉള്ളതിൽ മനസംതൃപ്തി വരാതിരിക്കൽ. 
3. ഇബാദത്തിന്റെ കാര്യത്തിൽ മടുപ്പ് അനുഭവപ്പെടൽ.



_ദുആ വസ്വിയ്യത്തോടെ_  
ഹസൻ സഖാഫി പൂക്കോട്ടൂർ_

ഇമാം സുയൂത്വി(റ); ജീവചരിത്രം.


• അറിവിൻ ലോകത്തെ മഹാ സാഗരം.
• എല്ലാ വിജ്ഞാന ശാഖകളിലും പാണ്ഡിത്യം. 
• അറുനൂറോളം ഗ്രന്ഥങ്ങളുടെ രചയിതാവ്. 
• പത്താം നൂറ്റാണ്ടിലെ മുജദ്ദിദ്. 

ഹിജ്‌റ 849 റജബ് മാസം ഒന്നിന് (1445 ഒക്ടോബർ 3) ഞായറാഴ്ച മഗ്‌രിബ് ന് ശേഷം ഈജിപ്ത് ലെ കെയ്റോ യിൽ ജനനം.

അബ്ദുറഹ്മാൻ എന്നാണ് യഥാർത്ഥ നാമം.
ജലാലുദ്ധീൻ എന്നത് സ്ഥാനപ്പേരാണ്. 
അബുൽ ഫള്ൽ, ഇബ്നുൽ കുതുബ് (കിതാബുകൾക്കിടയിൽ ജനിച്ചത് കാരണം) എന്നീ ഓമനപ്പേരുകളും മഹാനുണ്ട്. 

പിതാവ് : അബൂബക്കർ ബ്നു മുഹമ്മദ്‌, വലിയ ഇസ്ലാമിക കർമശാസ്ത്ര പണ്ഡിതനായിരുന്നു, ഫറാഇളിൽ (അനന്തരാവകാശവുമായി ബന്ധപ്പെട്ട പഠനം) പ്രതേകിച്ചും. പിതാ മഹാന്മാരിൽ പെട്ട ഹുമാമുദ്ധീൻ എന്നവർ ഹഖീഖത്തിലും ത്വരീഖത്തിലും അറിയപ്പെട്ട ശൈഖ് ആയിരിന്നു. ദീനിന്റെ ഖാദിമീങ്ങളും നാട്ടിലെ പ്രധാനികളും ദീനീ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നവരും ഇൽമിന്റ അഹ്ലുകാരെ സ്നേഹിക്കുന്നവരും ആയിരുന്നു മഹാന്റെ കുടുംബം. 

സുയൂത്വിയ്യ്, ഖുളൈരിയ്യ് :

മഹാന്റെ പേരിന്റെ കൂടെ കാണാറുള്ള ഖുളൈരിയ്യ് എന്നത് പിതാമഹന്മാരിലൊരാൾ ബാഗ്ദാദ് ലെ ഖുളൈരിയ്യ എന്ന സ്ഥലത്ത് നിന്നും വന്നവരായത് കൊണ്ടാണ്. ഈജിപ്തിലെ സുയൂത്വ് എന്ന സ്ഥലത്താണ് അവർ താമസമാക്കിയത്. ഇതിലേക്ക് ചേർത്തിയാണ് മഹാനെ ഇമാം സുയൂത്വി എന്ന് വിളിക്കുന്നത്. മഹാൻ ജനിക്കുന്നതും വഫാതാകുന്നതും സുയൂത്വിൽ ആയിരുന്നില്ല. 

കുട്ടിക്കാലം :
പിതാവിന്റെ കൂടെ കൈറോ യിലാണ് വളരുന്നത്. മൂന്ന് വയസ്സായപ്പോൾ തന്നെ ഉപ്പയുടെ കൂടെ മഹാനായ ഇബ്നു ഹജറിനിൽ അസ്ഖലാനി (റ) വിന്റെ സ്വഹീഹു മുസ്‌ലിം ക്ലാസ്സിൽ പങ്കെടുക്കാൻ വേണ്ടി പോകുമായിരുന്നു. 
അത് പോലെ, `ഔലിയാക്കളിൽ പ്രമുഖനായ അശൈഖ് മുഹമ്മദ്‌ ൽ മജ്ദൂബ് എന്നവരുടെ അടുത്തേക്ക് എന്നെ കൊണ്ട് പോയി ബർകത്ത് എടുക്കാറുണ്ടായിരുന്നു´. (ഹുസ്‌നുൽ മുഹാളറ ഫീ താരീഖി മിസ്‌റ വൽ ഖാഹിറ : സുയൂത്വി (റ) )

ഉപ്പയുടെ തണൽ ദീർഘ കാലം നീണ്ടു നിന്നില്ല. അഞ്ചാം വയസ്സിന്റെ അവസാനത്തിൽ ഉപ്പ യാത്രയായി. ഈ സമയത്തു തന്നെ മഹാൻ ഖുർആൻ ലെ സൂറത്തു തഹ്‌രീം വരെ മനഃപാഠമാക്കിയിരുന്നു. പിന്നീട് പിതൃ സുഹത്തുക്കളിലൊരാളായ കമാലുബ്നുൽ ഹുമാം എന്നവരുടെ കൂടെ യത്തീമായി വളരുന്നു. 

എട്ട് വയസ്സ് ആയപ്പോയേക്കും ഖുർആൻ മുഴുവൻ ഹൃദ്യസ്ഥമാക്കി. അതോടൊപ്പം ഉംദത്തുൽ അഹ്‌കാം, അൽഫിയ്യ ത്തു ബ്നു മാലിക്, മിൻഹാജ് (ഇമാം നവവി (റ)), മിൻഹാജ് (ഇമാം ബൈളാവി (റ)), തുടങ്ങിയവയും മനഃപാഠമാക്കി. 
മഹാനായ ഇമാം മഹല്ലി(റ) വിന്റെ ക്ലാസ്സിൽ ഒരു വർഷം പങ്കെടുത്തു. ആഴ്ചയിൽ രണ്ട് ദിവസമാണ് മഹാനവർകളുടെ ക്ലാസ്സ്‌ ഉണ്ടായിരുന്നത്. 

പഠനം :
പതിനഞ്ചാം വയസ്സിൽ തന്നെ അറിവ് തേടിയുള്ള യാത്ര ആരംഭിച്ചു. ഒരു പണ്ഡിതനെ അവലംബിക്കുക അദ്ദേഹത്തിന്റെ മരണം വരെ എന്നതായിരുന്നു ശൈലി. അന്ന് ഫറാഇളിൽ ഏറ്റവും പ്രസിദ്ധരായ അശൈഖ് ശിഹാബുദ്ധീൻ ഷാർമസാഹി എന്നവരിൽ നിന്നാണ് ഫറാഇള് പഠിക്കുന്നത്. 

പതിനേഴാം വയസ്സിൽ മഹാന് അറബി ഭാഷയിൽ ദർസ് നടത്താനുള്ള ഇജാസത് ലഭിച്ചു. ശറഹുൽ ഇസ്തിആദതി വൽ ബസ്മല എന്ന ആദ്യത്തെ ഗ്രന്ഥം രചിക്കുന്നതും ഈ സമയത്താണ്. രചന കയിഞ്ഞ് ഉസ്താദായ ഇമാം സ്വാലിഹ് അലമുദ്ധീൻ അൽ ബുൽഖീനി (ശൈഖുൽ ഇസ്‌ലാം സിറാജുദ്ധീനുൽ ബുൽഖീനിയുടെ പുത്രൻ) ക്ക് കാണിച്ചു കൊടുത്തപ്പോൾ വളരെ അധികം പ്രശംസിക്കുകയും തഖ് രീള് (പ്രശംസ പത്രം) എഴുതിക്കൊടുക്കുകയും ചെയ്തു. മരിക്കുന്നത് വരെ ഈ ഉസ്താദിന്റെ കൂടെ ആയിരുന്നു. ഫിഖ്ഹ് ആയിരുന്നു ഇവിടുത്തെ പ്രധാന വിഷയം. 

ഉസ്താദിന്റെ മരണ ശേഷം ഉസ്താദിന്റെ മകനെ തന്നെ മുലാസിമാക്കി. അവിടെ നിന്നും ഒരുപാട് വിഷയങ്ങൾ പഠിച്ചെടുത്തു. തദ്രീസിനും ഫത് വക്കുമുള്ള അനുമതി ലഭിച്ചു. 

ഇവരുടെ മരണ ശേഷം ശൈഖുൽ ഇസ്ലാം ശറഫുദ്ധീൻ അൽ മുനാവി എന്നവരായിരുന്നു ഉസ്താദ്. 

പിന്നീട് അറബി ഭാഷ യിലും ഹദീസിലും പ്രതേകം പഠനം നടത്തുന്നത് ഹനഫി പണ്ഡിതനായ തഖിയുദ്ധീൻ അഷിബിലി എന്നവരിൽ നിന്നാണ്. അവിടെ നാല് വർഷം പഠിച്ചു. സുയൂത്വി ഇമാമിന്റെ ശറഹു അല്ഫിയ്യത്തുബ്നു മാലിക് നും ജംഉൽ ജവാമിഅ ഫിൽ അറബിയ്യ ക്കും ഈ ഉസ്താദ് തഖ്‌രീള് എഴുതുകയും ചെയ്തു. 

ഇവരുടെ മരണ ശേഷം അശൈഖ് മുഹ്‌യുദ്ധീൻ അൽ കാഫീജി എന്നവരുടെ അടുക്കൽ പതിനാല് വർഷം പഠനം നടത്തി. ഇവരായിരുന്നു പ്രധാന ഉസ്താദ്. ഇസ്ലാമിക വിജ്ഞാനങ്ങളിലെ തഫ്സീർ, ഉസൂൽ, മആനി തുടങ്ങിയ ശാഖകൾ ഇവിടെ നിന്നും പഠിച്ചു. ഒരുപാട് പ്രധാന ഇജാസത്തുകൾ ലഭിച്ചു. 

അതു പോലെ അശൈഖ് സൈഫുദ്ധീൻ അൽ ഹനഫി തുടങ്ങിയ നിരവധി ഉസ്താദുമാരിൽ നിന്നായി മഹാൻ തഫ്സീർ,ഹദീസ്, ഫിഖ്ഹ്, നഹ്‌വ്, മആനി, ബയാൻ, ബദീഅ, ഉസൂലുൽ ഫിഖ്ഹ്, തസ്‌രീഫ്, ത്വിബ്ബ്‌, ഖിറാആത്ത്.. തുടങ്ങിയ വ്യത്യസ്ത ശാഖകളില്ലെല്ലാം ഉയർന്ന പാണ്ഡിത്യം നേടി. 

അറിവ് തേടി ഒരുപാട് നാടുകളിലേക്ക് യാത്ര ചെയ്തു. ദിമ് യാഥ്വ്, അലക്‌സാണ്ടറിയ്യ, ഫയൂം, മഹല്ല, ശാം, ഹിജാസ്, യമൻ, ഇന്ത്യ... തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടതാണ്. 

സുയൂത്വി ഇമാം തന്നെ പറയുന്നു : `ഞാൻ ഹജ്ജിനു പോയ സമയത്തു സംസം വെള്ളം കുടിക്കുമ്പോൾ ഞാൻ മനസ്സിൽ കരുതി; ഫിഖ്‌ഹിൽ അശൈഖ് സിറാജുദീനിൽ ബുൽഖീനിയുടേയും ഹദീസിൽ അൽ ഹാഫിള് ഇബ്നു ഹജർ തങ്ങളുടെയും സ്ഥാനത്തു എനിക്ക് എത്തിച്ചേരണമെന്ന്.´
അവിടെ ഒരു വർഷം താമസിച്ചു. 

ഹിജ്‌റ 871 ഇരുപത്തി രണ്ടാം വയസ്സിൽ മഹാനവർകൾ മുഫ്തി യായി. 
മഹാനവർകൾ പറയുന്നു : ഞാൻ തുടക്കത്തിൽ മൻത്വിഖിൽ നിന്ന് അൽപം ഓതിയിരുന്നു. പിന്നെ എനിക്ക് അതിനോട് വെറുപ്പ് തോന്നി. ഇബ്നു സ്വലാഹ് തങ്ങൾ അത് ഹറാമാണെന്ന് ഫത്‌വ കൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഞാൻ കേട്ടു. അപ്പോൾ ഞാൻ അതിനെ ഉപേക്ഷിച്ചു. അല്ലാഹു തആല അതിനു പകരം എനിക്ക് ഇൽമുൽ ഹദീസിനെ നൽകി. (ഇത് അന്നത്തെ ഫിലോസഫി യുമായി കൂടികലർന്ന മൻത്വിഖിനെ കുറിച്ച് പറഞ്ഞതാണ്.)

മഹാനവർകൾ പറയുന്നു : `അല്ലാഹുവിന്റെ സഹായം കൊണ്ട് ഇജ്തിഹാദിന് വേണ്ടതൊക്കെ എന്റെ അടുക്കൽ പൂർത്തിയായിട്ടുണ്ട്. ഞാനിത് പറയുന്നത് ഫഖ്‌റിന് വേണ്ടിയല്ല, അല്ലാഹു തന്ന അനുഗ്രഹം എടുത്തു പറയുകയാണ്´.  
ഇതിനെ തുടർന്ന് മഹാനവർകൾക്ക് സമകാലികരായ പണ്ഡിതൻ മാരിൽ നിന്നും നിരവധി ആക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ഇമാം ഇജ്തിഹാദിനെ വാദിക്കുന്നുണ്ടെന്ന് അവർ പ്രചരിപ്പിച്ചു. ഇതിന് മറുപടിയായി സുയൂത്വി ഇമാം പറഞ്ഞതായി ശഅറാനി ഇമാം പറയുന്നുണ്ട് : `ജനങ്ങൾ എന്നെ കുറിച്ച് ഞാൻ ഇജ്തിഹാദ് മുത്വ് ലഖ് നെ വാദിക്കുന്നുണ്ടെന്ന് പ്രചരിപ്പിക്കുന്നു. അത് ശരിയല്ല. ഞാൻ ഉദ്ദേശിച്ചത് മുജ്തഹിദ് മുൻതസിബ്‌ നെ യാണ്. ഞാൻ തർജീഹിന്റെ മർതബ എത്തിച്ചപ്പോൾ ഇമാം നവവി യുടെ തർജീഹിനപ്പുറം ഞാൻ ഫത് വ കൊടുത്തിട്ടില്ല. ഞാൻ ഇജ്തിഹാദ് മുത്വ് ല ഖിന്റെ മർതബ എത്തിച്ചപ്പോൾ ഷാഫിഈ മദ്ഹബിനപ്പുറത്ത് ഞാൻ ഫത് വ നൽകിയിട്ടില്ല´. ഇമാം സഖാവി വിമർശകരിൽ പ്രമുഖനായിരുന്നു. 

ഹദീസ് കേൾവിയിലും രിവായത്തിലുമായി മഹാനവർകൾക്ക് നൂറ്റി അൻപതോളം 
ഉസ്താദുമാരുണ്ട്. 

ഓരോ നൂറ്റാണ്ടിലും ഒരു മുജദ്ദിദ് ഉണ്ടായിട്ടുണ്ട്. പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ആയിരുന്നു മഹാനവർകൾ. 

തന്റെ ശിഷ്യനായ അശ്ശംസു ദാവിദി അൽ മാലികി പറയുന്നു : ഞാൻ ശൈഖിനെ വീക്ഷിച്ചു. ഒരു ദിവസം ചുരുങ്ങിയത് മൂന്നു പേജെങ്കിലും രചന നടത്തും. അതോടൊപ്പം ഹദീസ് എഴുതി വെക്കും. മാത്രവുമല്ല വരുന്ന ചോദ്യങ്ങൾ ക്കെല്ലാം നല്ല രീതിയിൽ മറുപടി നൽകുകയും ചെയ്യും. 

നാൽപതു വയസ്സായപ്പോൾ ജനങ്ങളിൽ നിന്ന് മാറി നിന്നു കൊണ്ട് രചന യിലും ഇബാദത്തിലുമായി റൗളത്തുൽ മിഖ് യാസ്‌ എന്ന പ്രവിശ്യയിൽ കഴിഞ്ഞു കൂടി. അറുനൂറോളം ഗ്രന്ഥങ്ങൾ രചിച്ചു. കൂടുതലും രചിക്കുന്നത് ഇവിടെ നിന്നാണ്.
ധാരാളം ഉമറാക്കളും ധനാഢ്യരും മഹാനവർകളെ കാണാനും ബർകത്ത് എടുക്കുവാനും എത്തിയിരുന്നു. അവർ നൽകുന്ന ഹദ് യ കളൊന്നും തന്നെ മഹാൻ സ്വീകരിക്കുമായിരുന്നില്ല. എല്ലാം തിരികെ നൽകും. 

ഒരിക്കൽ അവിടുത്തെ സുൽത്താനായ സൈഫുദ്ധീനുൽ ഗുരിയ്യ് മഹാനവര്കളിലേക്ക് ഒരു ദൂതനെ പറഞ്ഞയച്ചു. കൂടെ ആയിരം ദീനാറും ഒരു അടിമയെയും കൊടുത്തയച്ചു. എന്നാൽ ഇമാം ദീനാർ തിരിച്ചു കൊടുക്കുകയും അടിമയെ മോചിപ്പിച്ച് ഹുജ്റത്തു ശരീഫിൽ സേവകനാക്കുകയും ചെയ്തു. ശേഷം ദൂതനോട് പറഞ്ഞു : ഇനി ഹദ് യ യുമായി വരരുത്. എന്റെ രക്ഷിതാവ് ഇവയെ തൊട്ടെല്ലാം എന്നെ ഐശ്വര്യമാക്കിയിട്ടുണ്ട്. 

മഹാനവർകൾ തിരു നബി (സ്വ)തങ്ങളെ എഴുപതോളം തവണ സ്വപ്നത്തിൽ ദർശിച്ചു. `ഹാതി യാ ശൈഖസ്സുന്ന´ എന്ന് വിളിച്ച് ആശീർവാദം നൽകി. 
മരണം വരെ റൗളത്തുൽ മിഖ് യാറിൽ തന്നെ കഴിഞ്ഞു കൂടി. 

പ്രധാന ഗ്രന്ഥങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു:
• അൽ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ 
• അദ്ദുർറുൽ മൻസൂർ 
• അൽ ജാമിഉ സ്സ്വഗീർ 
• ഹുസ്‌നുൽ മുഹാളറ 
• ജംഉൽ ജവാമിഅ 
• തദ്‌രീബു റാവി 
• ത്വബഖാത്തുൽ മുഫസ്സിരീൻ 
• താരീഖുൽ ഖുലഫാ 
• തഫ്സീറുൽ ജലാലൈനി ; ഈ ഗ്രന്ഥത്തിന്റെ പൂർത്തീകരമാണ് മഹാനവർകൾ നടത്തിയത്. ഉസ്താദ് ആയ മഹല്ലി ഇമാം സൂറത്തുൽ കഹ്ഫ് മുതൽ സൂറത്തു നാസ് വരെയും പിന്നെ സൂറത്തുൽ ഫാതിഹയും സൂറത്തുൽ ബഖറയിൽ നിന്ന് അല്പവുമായിരുന്നു തഫ്സീർ എഴുതിയിരുന്നത്. അത് ഇമാം സുയൂത്വി തന്റെ ഉസ്താദിന്റെ അതേ ശൈലിയിൽ തന്നെ പൂർത്തിയാക്കി. 

ഹിജ്‌റ 911 ജമാദുൽ അവ്വൽ 19 (1505 ഒക്ടോബർ 18)ന് വെള്ളിയാഴ്ച സുബ്ഹിയോടടുത്ത സമയത്ത് അറുപത്തൊന്നാം വയസ്സിൽ മഹാനവർകൾ ഇഹ ലോകത്തോട് വിട പറഞ്ഞു. ഒരാഴ്ചയോളം അസുഖ ബാധിതനായിരുന്നു. ഈജിപ്തിലെ ബാബുൽ ഖുറാഫായുടെ പുറത്ത് ഹൗഷ് ഖൂസൂനിൽ മറവ് ചെയ്യപ്പെട്ടു. (ഇന്ന് സയ്യിദ ആയിഷ എന്ന പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. അവിടെ പോയാൽ മഹാന്റെ മഖ്‌ബറ ഇപ്പോഴും കാണാം. അതിന്റെ ഫോട്ടോ ആണ് ചുവടെ കൊടുത്തത്). അല്ലാഹു അവരുടെ ബർകത്ത് കൊണ്ട് നമ്മെ വിജയിപ്പിക്കട്ടെ.. ആമീൻ 

 Uvais Pulpatta

دعاء الأنبيـاء

*دعاء الأنبيـاء*

                *آدم*
🤲🏻ربنا ظلمنا أنفسنا وإن لم تغفر لنا وترحمنا لنكونن من الخاسرين🤲🏻

                 *نوح*
🤲🏻ربي اغفر لي ولوالدي ولمن دخل بيتي مؤمناً وللمؤمنين والمؤمنات ولا تزد الظالمين إلا تبارا🤲🏻

                 *هود*
🤲🏻إني توكلت على الله ربي وربكم ما من دآبة إلا هو آخذ بناصيتها إن ربي على صراط مستقيم🤲🏻

             *ابراهيم*
🤲🏻رب اجعلني مقيم الصلاة ومن ذريتي ربنا وتقبل دعاء 🤲🏻 ربنا تقبل منا إنك أنت السميع العليم وتب علينا إنك أنت التواب الرحيم🤲🏻

               *يوسف*
🤲🏻فاطر السموات والأرض أنت وليي في الدنيا والآخرة توفني مسلماً وألحقني بالصالحين🤲🏻

              *شعيب*
🤲🏻وسع ربنا كل شيء علماً على الله توكلنا 🤲🏻 ربنا افتح بيننا وبين قومنا بالحق وأنت خير الفاتحين🤲🏻

              *موسى*
🤲🏻ربي بما أنعمت علي فلن أكون ظهيراً للمجرمين 🤲🏻 رب اشرح لي صدري ويسر لي أمري واحلل عقدة من لساني يفقهوا قولي🤲🏻

              *سليمان*
🤲🏻ربي أوزعني أن أشكر نعمتك التي أنعمت علي وعلى والدي وأن أعمل صالحاً ترضاه وأدخلني برحمتك في عبادك الصالحين🤲🏻

               *أيـــوب*
🤲🏻ربي إني مسني الضر وأنت أرحم الراحمين🤲🏻

               *يونـس*
🤲🏻لا إله إلا أنت سبحانك إني كنت من الظالمين🤲🏻

             *يعقوب*
🤲🏻إنما أشكو بثي وحزني إلى الله🤲🏻

              *محمـد* 
  (صلى الله عليه وآله وسلم)
🤲🏻ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار🤲🏻
عليه وعليهم أفضل الصلوة والسلام 
********** 
بعض من الأدعية القرآنية ..
 لعله جارية بالأجر ..

ഉപകാരപ്പെടാത്ത മാന്യതക്ക് എന്തർത്ഥം..!!

*✒️ ഒരാളിൽ ഉണ്ടെന്ന് പറയപ്പെടുന്ന മാന്യതയും നന്മയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നില്ലെങ്കിൽ പറച്ചിലിൽ മാത്രമുള്ള ആ മാന്യതയിലും നന്മയിലും എന്തർത്ഥമാണുള്ളത്...*

     ഒരിക്കൽ വൈക്കം മുഹമ്മദ് ബഷീർ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് അതിന്റ പൈസ കൊടുക്കാൻ ആയി പോക്കറ്റിൽ കൈ ഇട്ടപ്പോൾ മനസിലായി തന്റെ പേഴ്സ് കളവു പോയി എന്ന്. തന്റെ പേഴ്സ് നഷ്ടപ്പെട്ടു എന്ന് മനസിലാക്കിയ ബഷീർ ആ ഹോട്ടലിലെ കാഷ്യറിനോട് പറഞ്ഞു: 

 "എന്റെ പേഴ്സ് നഷ്ടപ്പെട്ടു. അല്പം സമയം തന്നാൽ ഞാൻ വീട്ടിൽ പോയി പൈസ എടുത്തു കൊണ്ട് തരാം" എന്ന്.

 എന്നാൽ ആ കാഷ്യർ പറഞ്ഞു: "നിങ്ങൾ പൈസ കൊണ്ട് തരും എന്ന് എന്ത് തെളിവ് ഉണ്ട്‌..? അത് കൊണ്ട് ഒരു കാര്യം ചെയ്യൂ.., നിങ്ങളുടെ വസ്ത്രം ഇവിടെ ഊരി വെച്ചിട്ട് പോകൂ..." എന്ന്.

 അപ്പോൾ ബഷീറിനു ദുഃഖം തോന്നി. എന്നിട്ട് നാലുപാടും നോക്കിയിട്ട് തന്റെ ജുബ്ബ ഊരി മേശ പുറത്തു വെച്ചു കൊടുത്തു. എന്നിട്ട് പോകാൻ ആയി തിരിഞ്ഞപ്പോൾ ആ കാഷ്യർ പറഞ്ഞു:

 "നിൽക്കൂ... ആ മുണ്ടും കൂടി അഴിച്ചു വെച്ചിട്ട് പോകൂ..." എന്ന്.

 ബഷീർ അതീവദുഖിതൻ ആയിട്ട് ചുറ്റും നോക്കി. ആരെങ്കിലും എനിക്ക് വേണ്ടി ഒരു പത്തു രൂപ തരുമോ..?

 ആരെങ്കിലും എനിക്ക് വേണ്ടി പത്തു രൂപ തന്നിരുന്നെങ്കിൽ അല്ലെങ്കിൽ കൊടുത്തിരുന്നെങ്കിൽ എന്ന് ചിന്തിച്ചു.
പക്ഷെ ആരും ഒന്നും പറയാതെ ഭക്ഷണം കഴിക്കുകയും താൻ നഗ്ന്നാകുന്നത് കാണുവാൻ വേണ്ടി കാത്തിരിക്കുകയും ആയിരുന്നു!!

 ഒരു പത്തു രൂപയ്ക്ക് വേണ്ടി താൻ അപമാനിതൻ ആകാൻ പോകുന്നു എന്ന ചിന്തയിൽ തന്റെ മുണ്ട് അഴിച്ചു കൊടുക്കാൻ ആയി തുടങ്ങിയപ്പോൾ എവിടെ നിന്നോ ഒരു ചെളി പുരണ്ട കൈ ബഷീറിന്റെ കൈയിൽ പിടിച്ചിട്ട് കഷ്യറിനോട് ഇങ്ങനെ ചോദിച്ചു:

 "ഒരു പത്തു രൂപയ്ക്ക് വേണ്ടി ഇങ്ങനെ ആണോ ഒരു മനുഷ്യനെ അപമാനിതനാക്കുന്നത്? നിങ്ങൾക്ക് നാണം ഇല്ലേ..?" എന്ന് പറഞ്ഞു കൊണ്ട് ഒരു പത്തു രൂപ നോട്ട് കാഷ്യറിന്റെ നേരെ എറിഞ്ഞു ഇട്ടു കൊടുത്തു.

 എന്നിട്ട് ആ മനുഷ്യൻ ബഷീറിന്റെ കൈയിൽ പിടിച്ചു പുറത്തേക്കു കൂട്ടിക്കൊണ്ട് പോയി. ആ മനുഷ്യൻ ബഷീറിനോട് ചോദിച്ചു:

 "എന്താണ് സാറെ ഒരുപാട് കള്ളന്മാർ ഉള്ള സ്ഥലം അല്ലെ? പണവും പേഴ്സും ഒക്കെ സൂക്ഷിച്ചു കൊണ്ട് നടക്കണ്ടേ..?"

 ശേഷം തന്റെ പോക്കറ്റിൽ നിന്ന് കുറെ പേഴ്സ് എടുത്തു കൊടുത്തിട്ട് പറഞ്ഞു:

 "ഇതിൽ സാറിന്റെ പേഴ്സ് ഏതാണ് അത് എടുത്തോളൂ..."

 എന്നാൽ ബഷീർ "ഇതിൽ എന്റെ പേഴ്സ് ഇല്ല" എന്ന് പറഞ്ഞ് അവിടെ നിന്ന് പോയി.

 പിന്നീട് ഒരിക്കൽ ഈ സംഭവം പറയുമ്പോൾ അന്ന് ആ മനുഷ്യൻ നീട്ടിയ പേഴ്‌സിൽ എന്റെ പേഴ്സ് ഉണ്ടായിട്ടും അതിൽ പണം ഉണ്ടായിട്ടും ഇതിൽ എന്റെ പേഴ്സ് ഇല്ല എന്ന് പറഞ്ഞിട്ട് ഞാൻ ആ കള്ളനെ പറഞ്ഞു വിട്ടു.

 ഒരു മനുഷ്യന്റെ മാനം പരസ്യമായി നഷ്ടപ്പെടുന്നത് തടയാൻ കഴിയുമായിരുന്നിട്ടും വെറുതെ നോക്കിനിന്ന സമൂഹത്തിൽ മാന്യനെന്ന് വിളിക്കപ്പെട്ടിരുന്ന, യോഗ്യരെന്നു കരുതപ്പെട്ടിരുന്ന ആ ആളുകളിൽ ആണോ.., അതോ ഒരു കള്ളൻ ആയിരുന്നിട്ടും, ചിലപ്പോൾ താൻ പിടിക്കപ്പെടും എന്ന് അറിയാമായിരുന്നിട്ടുപോലും പരസ്യമായി ഒരാളുടെ മാനം നഷ്ടപ്പെടുന്നത് കണ്ടു നിൽക്കാൻ ആകാതെ അയാളെ സഹായിക്കാൻ വന്ന ആ കള്ളനിൽ ആണോ മാന്യത കുടികൊള്ളുന്നത് എന്ന് ബഷീർ നമ്മളോട് ചോദിക്കുന്നുണ്ട്...

ഒരാളിൽ ഉണ്ടെന്ന് പറയപ്പെടുന്ന മാന്യതയും നന്മയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നില്ലെങ്കിൽ പറച്ചിലിൽ മാത്രമുള്ള ആ മാന്യതയിലും നന്മയിലും എന്തർത്ഥമാണുള്ളത്..!!
➖➖➖➖➖➖➖➖

2023, ഡിസംബർ 2, ശനിയാഴ്‌ച

ഖൽഖലയുടെ മർത്തബകൾ..

ഉച്ചത്തിലുള്ള ശബ്ദം, മുഴക്കം എന്നൊക്കെയാണ് قلقلة യുടെ ഭാഷാർഥം.ق ط ب ج د
എന്നീ അഞ്ച് അക്ഷരങ്ങളാണ് ഖൽഖലയുടേത്.

ഇവകൾക്ക് സുകൂൻ ചെയ്യുമ്പോൾ മുഴക്കത്തോട് കൂടിയ ശബ്ദം പുറപ്പെടുന്നു.

കാരണം شدة,جهر എന്നീ ശക്തമായ രണ്ട് സിഫതുകൾ ഈ അഞ്ചക്ഷരങ്ങളിലും ഉണ്ട്.

"ജഹ്ർ" മഖ്റജിൽ ശ്വാസം നടക്കുന്നതിനെയും "ശിദ്ദത്" മഖ്റജിൽ ശബ്ദം സഞ്ചരിക്കുന്നതിനെയും തടയുന്നു..

ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം...

ഖൽഖലക്ക് മൂന്ന് മർത്തബകൾ ഉള്ളതായി തജ്'വീദിൻ്റെ പണ്ഡിതന്മാർ പഠിപ്പിക്കുന്നു...
١القلقلة الكبرى ٢القلقلة الوسطى ٣القلقلة الصغرى


ചിലർ صغرى ،كبرى എന്നിങ്ങനെ രണ്ടായി മാത്രവും എണ്ണിയിരിക്കുന്നു..

القلقلة الكبرى
വഖ്ഫ് ചെയ്യപ്പെടുന്ന സന്ദർഭത്തിൽ ശദ്ധുള്ള ഖൽഖലയുടെ അക്ഷരം വരിക.
ഈ സന്ദർഭത്തിൽ ഖൽഖല കൂടുതൽ ആയിരിക്കും
ഉദാ:ْوَتَبّْ ,حَقّ


القلقلة الوسطى
വഖ്ഫ് ചെയ്യപ്പെടുന്ന സന്ദർഭത്തിൽ ശദ്ധില്ലാതെ ഖൽഖലയുടെ അക്ഷരം വരിക.
ഉദാ كَسَبْ، مُحِيطْ


القلقلة الصغرى
ഒരു കലിമതിൻ്റെയോ, 
കലാമിൻ്റെയോ ഇടയിൽ ഖൽഖലയുടെ അക്ഷരം വരിക.
ഈ സന്ദർഭത്തിൽ കുബ്റയെ അപേക്ഷിച്ച് നോക്കുമ്പോൾ ഖൽഖല കുറവായിരിക്കും..
 
കലിമതിൻ്റെ ഇടയിൽ വരുന്നതിൻ്റെ ഉദാഹരണം:٫يَجْعَلُون, يُبْصِرُونَ

കലാമിൻ്റെ(വാചകം) ഇടയിൽ ഖൽഖല വരുന്നതിൻ്റെ ഉദാഹരണം: ِلِيُنْفِقْ ذُوسَعَةٍ مِنْ سَعَتِه


NB: രണ്ട് മർത്തബ എന്ന് അഭിപ്രായമുള്ളവർ وسطى യെ പ്രത്യേകം പറയാതെ كبرى യുടെ ഒപ്പം ചേർത്ത് ഒന്നാക്കി.
കാരണം ശദ്ദുള്ള അക്ഷരം യഥാർത്ഥത്തിൽ ഒരേപോലത്തെ രണ്ട് അക്ഷരത്തിൽ ഒന്നാമത്തതിനെ രണ്ടാമത്തെ അക്ഷരത്തിൽ ഇദ്ഗാം ചെയ്തിരിക്കുന്നതാണല്ലോ
 ഉദാ: ٌحَقٌّ اصله حقَق
ശദ്ധിൻ്റെ അസ്‌ലിനെ പരിഗണിച്ച് കൊണ്ട് كبرىയേയും وسطىയേയും ഒന്നായി എണ്ണി.

HAFIZ RABEEH MISBAHI 
9400163191

ഉത്തരാഖണ്ഡിലെ ടണൽ രക്ഷാ പ്രവർത്തനം

ഉത്തരാഖണ്ഡിൽ ടണൽ ഇടിഞ്ഞു കുടുങ്ങിപ്പോയ 41 തൊഴിലാളികളെ രക്ഷിച്ചെടുത്തത് 17 ദിവസത്തിന് ശേഷമാണ്. 

നവംബർ 12 നു രാവിലെ ആറു മണിക്ക് അപകടം നടക്കുന്നു, ആ നിമിഷം മുതൽ രക്ഷാ പ്രവർത്തനവും നടക്കുന്നുണ്ട്. 

തൊഴിലാളികളുമായി കമ്മ്യുണിക്കേഷൻ സ്ഥാപിക്കാൻ കഴിഞ്ഞുവെങ്കിലും രക്ഷാപ്രവർത്തനം നിരന്തരം തടസ്സപ്പെട്ടുകൊണ്ടിരിന്നു, ഇന്ത്യൻ നിർമിത ഡ്രില്ലിങ് മെഷിനുകൾ പരാജയപ്പെട്ടപ്പോൾ അമേരിക്കൻ ഡ്രില്ലിങ് മെഷിനുകൾ എത്തിച്ചു, ഏഴാം ദിവസം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സംഘമെത്തി, കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി സ്ഥലത്തെത്തി നേതൃത്വം നൽകി. ഇന്ത്യൻ സൈന്യം സാങ്കേതിക സഹായത്തിനെത്തി.   

പക്ഷെ ഒരു പുരോഗതിയുമുണ്ടായില്ല, .    

ഒൻപതാം ദിവസം ഓസ്‌ട്രേലിയയിൽ നിന്നുള്ള ടണൽ വിദഗ്ധൻ അർണോൾഡ് ഡിക്സ് സ്ഥലത്തെത്തി, പല തവണകളായി പല പരിശ്രമങ്ങൾ നടന്നു, തൊഴിലാളികളുമായി കമ്മ്യുണിക്കേഷൻ നടത്താനും അവർക്ക് ഭക്ഷണം നൽകാനും സാധിച്ചുവെന്നതിനപ്പുറം രക്ഷാ പ്രവർത്തനം മുന്നോട്ട് പോയില്ല. യന്ത്രങ്ങളും വിദഗ്ധരും പരാജയം സമ്മതിച്ചിടത്ത് വേറൊരു കൂട്ടർ രക്ഷാപ്രവർത്തനത്തിനെത്തി, റാറ്റ് ഹോൾ മൈനേഴ്സ്, എലികളെപ്പോലെ തുരക്കുന്ന സാധാരണ മനുഷ്യർ. 

പതിനാറാം ദിവസം പണിക്കിറങ്ങിയ ആ മനുഷ്യർ പതിനേഴാം ദിവസം വിജയം കണ്ടെത്തി. 41 തൊഴിലാളികളെയും രക്ഷപ്പെടുത്തി. 

അടുത്ത നിമിഷം എന്താണ് നിങ്ങൾ പ്രതീക്ഷിക്കുക... 

മീഡിയ ആ രക്ഷകരെ കൊണ്ടാടും. പ്രധാനമന്ത്രി അവരെ തോളിൽ തട്ടി അഭിനന്ദിക്കും, നാട് മുഴുവൻ അവർക്ക് അഭിനന്ദനം അർപ്പിച്ചു കൊണ്ട് ഫ്ലെക്സ് ബോർഡുകൾ ഉയരും, സർക്കാർ അവാർഡുകളും ധനസഹായവും പ്രഖ്യാപിക്കും.... പക്ഷെ അതൊന്നുമുണ്ടായില്ല എന്ന് മാത്രമല്ല ദുരന്തം സംഭവിച്ചത് മുതൽ രക്ഷാപ്രവർത്തനത്തിൻറെ അവസാന ലാപ് വരെ ടണലിന് സമീപം തുറന്നു വെച്ചിരുന്ന ദേശീയ മാധ്യമങ്ങളുടെ ക്യാമറകൾ പെട്ടെന്ന് മുഖം തിരിച്ചു.

*അതിനൊരു കാരണം ഉണ്ടായിരുന്നു, ആ കാരണം അവരുടെ പേരുകളായിരുന്നു.*

ഫിറോസ്, മുന്ന, റാഷിദ്, ഖുറൈശി, ഇർഷാദ്, നസീം, മോനു നസീർ, ഹസൻ.... ഹിന്ദുത്വ ഭാരതത്തിൽ കൊണ്ടാടപ്പെടാൻ അർഹതയില്ലാത്ത പേരുകൾ. 

വാർത്ത കൊടുക്കേണ്ടി വന്ന സംഘപരിവാർ മാധ്യമങ്ങൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്ന സൗരഭിന്റെയും ദേവേന്ദറിന്റെയും പേരുകൾ മാത്രം കൊടുത്തു, മലയാളത്തിൽ ഇറങ്ങുന്ന മാതൃഭൂമിയാകട്ടെ ഭാരതത്തിന് അനുയോജ്യമായ പുതിയ കുറെ പേരുകൾ 'വികസിപ്പിച്ചെടുത്തു. പ്രസാദി ലോദി, രാകേഷ് രാജ്പുത്, ഭൂപേന്ദ്ര, സൂര്യ... 

ഇന്ത്യയിലെ മുസ്ലിംകൾക്കുണ്ടായിരുന്ന പരിഗണന ഭാരതത്തിൽ ഉണ്ടാവില്ല, കൊല്ലാതെ വിട്ടതിന് ഷാജഹാൻ ഭാരതത്തോട് കടപ്പെട്ടിരിക്കുന്നു. 

-ആബിദ് അടിവാരം

ഇന്ത്യയുടെ അസ്തിത്വത്തെ തൂത്തെറിയുമ്പോൾ


2023 December 2  സി. വിനോദ് ചന്ദ്രൻ

ഇന്ത്യയെ പൂർണമായും ഹിന്ദു രാഷ്ട്രമാക്കുന്നതിന് വേണ്ടി നിലകൊള്ളുകയും അതിനെ മുഖ്യ അജണ്ടയായി സ്വീകരിക്കുകയും ചെയ്തിട്ടുള്ള ആർ.എസ്.എസ് രൂപീകരിച്ചിട്ട് നൂറ് വർഷം തികയുന്നത് 2025 ലാണ്. ആർ.എസ്.എസ് നൂറ് വർഷം തികയ്ക്കുമ്പോൾ ഇന്ത്യ ഹൈന്ദവ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടണമെന്ന ആവശ്യമാണ് പരിവാർ സംഘടനകൾക്കുള്ളിൽ അവർ ഉയർത്തുന്നത്. അതിനനുസരിച്ച് തന്നെയാണ് ബി.ജെ.പി അവരുടെ അജണ്ട സെറ്റ് ചെയ്യുന്നതും.

ഇന്ത്യയുടെ ദേശീയ മുദ്രയായി അംഗീകരിച്ചിട്ടുള്ള ശിൽപമാണ് അശോക സ്തംഭം. അശോക ചക്രവർത്തിയുടെ ഭരണകാലത്ത് ഉത്തർ പ്രദേശിലെ സാരനാഥിൽ സ്ഥാപിച്ചിട്ടുള്ള ഏറ്റവും വലുതും മനോഹരവുമായ അശോക സ്തംഭത്തിൽ നിന്നാണ് 1950 ജനുവരി 26 ന് അത് ഇന്ത്യയുടെ ദേശീയ മുദ്രയായി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്. സമാധാനത്തിന്റെ പ്രതീകമായ അശോക സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള 24 ആരക്കാലുകളുള്ള ചക്രമാണ് ഇന്ത്യയുടെ ദേശീയ പതാകയിൽ പതിപ്പിച്ചിട്ടുള്ളത്. അതായത് ഇന്ത്യ എന്ന രാജ്യത്തിന്റെയും 142 കോടിയോളം വരുന്ന അതിലെ ജനങ്ങളുടെയും സ്വത്വത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതാണ് അശോക സ്തംഭം. 
എന്നാൽ ആ അടയാളപ്പെടുത്തലിനെപ്പോലും ഇല്ലാതാക്കിക്കൊണ്ട് ഒരു മതരാഷ്ട്രമെന്ന നിലയിലേക്ക് എത്ര വേഗത്തിലാണ് നരേന്ദ്ര മോഡി ഭരണകൂടം ഇന്ത്യയെ കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽ നിന്ന് അശോക സ്തംഭം എടുത്തുമാറ്റിയത്. പകരം അവിടെ സ്ഥാപിച്ചിരിക്കുന്നത് ഹിന്ദുദൈവമായി വിശ്വസിക്കപ്പെടുന്ന ധന്വന്തരിയുടെ ചിത്രമാണ്. ദേവൻമാരുടെ കഥകളിൽ അവരുടെ വൈദ്യനായിരുന്നുവത്രേ ധന്വന്തരി. അധികമാരും അറിയാതെ പോയ ഈ ലോഗോ മാറ്റം ദേശീയ മുദ്രയെ പൂർണമായും ഒഴിവാക്കി പകരം ഹിന്ദുത്വത്തെയും അതിന്റെ ചിഹ്നങ്ങളെയും രാജ്യത്തിന്റെ ഔദ്യോഗിക മുദ്രയായി കൊണ്ടുവരുന്നതിന്റെ ഭാഗമാണ്.
ഇന്ത്യയെ പൂർണമായും ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനും മറ്റ് മതവിഭാഗങ്ങളിൽ പെട്ടവരെ, പ്രത്യേകിച്ച് മുസ്‌ലിംകളെ രാജ്യത്ത് നിന്ന് ഉൻമൂലനം ചെയ്യുന്നതിനുമായി നരേന്ദ്ര മോഡി സർക്കാർ നടപ്പാക്കുന്ന നയങ്ങളെക്കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെടുകയും അതിനെതിരെ പല രീതിയിലുള്ള പ്രതിരോധങ്ങൾ നടക്കുകയും ചെയ്യുന്ന സമയമാണിത്. എന്നാൽ എത്ര വേഗത്തിലാണ് മോഡി ഭരണകൂടം തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നതിന്റെ സൂചനയാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽ നിന്ന് അശോക സ്തംഭം വെട്ടിമാറ്റിയത്. മാത്രമല്ല ഇന്ത്യ എന്നതിന് പകരം ഭാരത് എന്ന് പുതിയ ലോഗോയുടെ ഭാഗമായി ചേർക്കുകയും ചെയ്തു.

കേന്ദ്ര സർക്കാരിന് കീഴിൽ രാജ്യത്തെ എറ്റവും പ്രധാന റഗുലേറ്ററി ബോഡിയാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ. ഇന്ത്യയുടെ ആരോഗ്യ നയം തീരുമാനിക്കുകയും മെഡിക്കൽ വിദ്യാഭ്യാസത്തെയും മെഡിക്കൽ പ്രൊഫഷണലുകളെയും നിയന്ത്രിക്കുകയും ചെയ്യുന്ന ബോഡി കൂടിയാണിത്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ വളർച്ചയിലും മുന്നോട്ടുള്ള പോക്കിലും അതിപ്രധാന പങ്കാണ് നാഷണൽ മെഡിക്കൽ കമ്മീഷന് നിർവഹിക്കാനുള്ളത്. കമ്മീഷന്റെ പ്രവർത്തനങ്ങളെ ലോക രാജ്യങ്ങൾ ഉറ്റുനോക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. 
രാജ്യത്തിന്റെ വളർച്ചയിലെ ഏറ്റവും പ്രധാന ഘടകമെന്ന നിലയിലാണ് ദേശീയ മുദ്രയായ അശോക സ്തംഭം നാഷണൽ മെഡിക്കൽ കമ്മീഷന്റെ മുദ്രയിൽ ചേർത്തിരുന്നത്. അത് വെട്ടിമാറ്റി ഹിന്ദു ദൈവത്തിന്റെ ചിത്രം ഉൾപ്പെടുത്തുകയും ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കി മാറ്റുകയും ചെയ്തതിലൂടെ ഇന്ത്യയുടെ മുന്നോട്ടുള്ള പോക്ക് എങ്ങനെയാണെന്ന് ലോകരാജ്യങ്ങൾക്ക് വ്യക്തമായ സൂചന നൽകുകയാണ് മോഡി ഭരണകൂടം ചെയ്യുന്നത്. അശോക സ്തംഭം മാറ്റി പകരം നാലു കൈയുള്ള ഹിന്ദു ദൈവത്തെ കൊണ്ടു വന്നതിനെ അത്ര നിസ്സാരമായോ നിഷ്‌കളങ്കമായോ കാണാൻ പറ്റില്ല. ഇന്ത്യ പൂർണമായും മതരാഷ്ട്രമായി മാറാൻ ഇനി അധികം സമയം വേണ്ടിവരില്ല എന്നതിന്റെ സൂചനയാണത്. ഇന്ത്യയുടെ ദേശീയ മുദ്രയായ അശോക സ്തംഭത്തിൽ നാലു ദിക്കുകളിലേക്കായി തിരിഞ്ഞു നിൽക്കുന്ന സിംഹങ്ങൾക്ക് പകരം നാലു ഹിന്ദു ദൈവങ്ങൾ പ്രത്യക്ഷപ്പെട്ടേക്കാം. ദേശീയ പതാകയിലെ ആരക്കാലുകൾക്ക് പകരം ത്രിശൂലമോ അതല്ലെങ്കിൽ മറ്റേതെങ്കിലും ഹൈന്ദവ ബിംബങ്ങളോ വന്നേക്കാം. 
ഇവിടെ ഏറ്റവും പ്രധാനമായി കാണേണ്ടത് ഹിന്ദു രാഷ്ടത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്നതിനായി ഭരണകൂടം നടപ്പാക്കുന്ന വഴികളെ കുറിച്ചാണ്. വിവിധ മതങ്ങളും ജാതികളും വൈവിധ്യങ്ങളും നിലനിൽക്കുന്ന ജനാധിപത്യ ഇന്ത്യയെ ഒറ്റയടിക്ക് ഹിന്ദു രാഷ്ട്രത്തിലേക്ക് കൊണ്ടുപോകുമ്പോൾ മതേതര വിശ്വാസികളിൽ നിന്നുണ്ടാകുന്ന ചെറുത്തുനിൽപിനെ ഭരണകൂടം കാണുന്നുണ്ട്. അപ്പോൾ സർക്കാരിനുള്ള എളുപ്പവഴി ഭരണാധികാരം ഉപയോഗിച്ച് ആദ്യം ഔദ്യോഗിക സംവിധാനങ്ങളെയല്ലാം ഹൈന്ദവവത്കരിക്കുകയെന്നതാണ്. 
അതിനുള്ള തീവ്ര നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പാർലമെന്റിലുള്ള ഭൂരിപക്ഷം വെച്ച് ഇത്തരം നീക്കങ്ങൾ നടത്തുന്നതിന് ബി.ജെ.പി സർക്കാരിന് യാതൊരു പ്രയാസവുമില്ല. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഔദ്യോഗിക സംവിധാനങ്ങൾ ഏതാണ്ട് പൂർണമായും തന്നെ ഇത്തരത്തിൽ മതവത്കരിക്കപ്പെടും.
മുമ്പെങ്ങുമില്ലാത്ത വിധം ഹൈന്ദവ വർഗീയത വലിയ തോതിൽ ആളിക്കത്തിച്ച് വീണ്ടും അധികാരത്തിലെത്താനാണ് നരേന്ദ്ര മോഡി ശ്രമിക്കുന്നത്. മൂന്നാം തവണയും അധികാരത്തിലെത്താൻ കഴിഞ്ഞാൽ ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കുകയെന്ന അവരുടെ പ്രഖ്യാപിത അജണ്ട നടപ്പാക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. ഇന്ത്യയുടെ ദേശീയതയും ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളുമെല്ലാം പൂർണമായും മതവത്കരിക്കപ്പെടും. ഇതിനെ അംഗീകരിച്ചാൽ മാത്രമേ ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് നിലനിൽക്കാനാകൂവെന്ന അവസ്ഥയുണ്ടാകും. നൂറ്റാണ്ടുകൾക്ക് പിന്നിലെ ഇരുണ്ട യുഗത്തിലേക്ക് രാജ്യം പിന്തള്ളപ്പെടും.
ഇന്ത്യയെ പൂർണമായും ഹിന്ദു രാഷ്ട്രമാക്കുന്നതിന് വേണ്ടി നിലകൊള്ളുകയും അതിനെ മുഖ്യ അജണ്ടയായി സ്വീകരിക്കുകയും ചെയ്തിട്ടുള്ള ആർ.എസ്.എസ് രൂപീകരിച്ചിട്ട് നൂറ് വർഷം തികയുന്നത് 2025 ലാണ്. ആർ.എസ്.എസ് നൂറ് വർഷം തികയ്ക്കുമ്പോൾ ഇന്ത്യ ഹൈന്ദവ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടണമെന്ന ആവശ്യമാണ് പരിവാർ സംഘടനകൾക്കുള്ളിൽ അവർ ഉയർത്തുന്നത്. അതിനനുസരിച്ച് തന്നെയാണ് ബി.ജെ.പി അവരുടെ അജണ്ട സെറ്റ് ചെയ്യുന്നതും. 

മോഡി ഭരണകൂടം ഓരോ മേഖലയെയും തങ്ങളുടെ അജണ്ടക്കനുസരിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് കാവിവത്കരണം അതിന്റെ അവസാനത്തിലെത്തിക്കഴിഞ്ഞു. ചരിത്ര പുസ്തകങ്ങൾ തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്നു. സാംസ്‌കാരിക മേഖലയിൽ ഹൈന്ദവ അധിനിവേശം നേരത്തെ തന്നെ തുടങ്ങിയതാണ്. ഹൈന്ദവ തത്വശാസ്ത്രങ്ങളിൽ അടിസ്ഥാനമായ ചിന്തകളിലൂടെ മാത്രമേ ഇനി സാംസ്‌കാരിക മേഖലയെ പരിപോഷിപ്പിക്കേണ്ടതുള്ളൂവെന്ന് തീരുമാനിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിലാണ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽ അശോക സ്തംഭം മാറ്റി ഹൈന്ദവ ദൈവത്തെ പ്രതിഷ്ഠിച്ച് ആരോഗ്യ മേഖലയിൽ ഹൈന്ദവവത്കരണം നടപ്പാക്കുന്നത്. ഇന്ത്യ പൂർണ മതരാഷ്ട്രമായി മാറാൻ ഇനിയും അധികമൊന്നും കാത്തിരിക്കേണ്ടി വരില്ലെന്ന വലിയ ആത്മവിശ്വാസം സംഘപരിവാർ കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അവർ കണക്കുകൂട്ടിയതനുസരിച്ച് കാര്യങ്ങൾ വേഗത്തിൽ തന്നെ നടക്കുന്നുവെന്നതാണ് യാഥാർഥ്യം. രാജ്യത്ത് ഏകാധിപത്യ ഭരണ വ്യവസ്ഥ സൃഷ്ടിക്കാനാണ് മോഡി ഭരണകൂടം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിൽ നിന്ന് ഏകാധിപത്യത്തിലേക്ക് വളരെ പെട്ടെന്നുള്ള ഒരു പരിണാമം മോഡി ഭരണകൂടം നടത്തിക്കൊണ്ടു വരുന്നുണ്ട്. അതിലേക്കുള്ള പ്രധാന ചവിട്ടുപടികളിലൊന്നായി നാഷണൽ മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റത്തെ കാണാം.

സാധാരണ വന്നുപോകുന്നതെറ്റും ശരിയും


തെറ്റ്.                            ശരി. 


                 
അങ്ങിനെ അങ്ങനെ
അടിമത്വം അടിമത്തം 
അതാത് അതത് 
അഥപതനം അധഃപതനം 
അദ്യാപകൻ  അധ്യാപകൻ 
അനന്തിരവൻ അനന്തരവൻ
അനുഗ്രഹീതൻ അനുഗൃഹീതൻ 
അപേക്ഷാത്തീയതി   അപേക്ഷത്തീയതി
അല്ലങ്കിൽ അല്ലെങ്കിൽ 
അവധാനത  അവധാനം 
അസ്തികൂടം അസ്ഥികൂടം
അസന്നിഗ്‌ദം അസന്ദിഗ്ദ്ധം
അസ്ഥിവാരം  അസ്തിവാരം 
ആണത്വം ആണത്തം 
ആദ്യാവസാനം  ആദ്യവസാനം 
ആധുനീകരിക്കുക  ആധുനികീകരിക്കുക 
ആവർത്തി  ആവൃത്തി (ആവർത്തിക്കുക -ക്രിയ , ആവൃത്തി -നാമം )
ആവൃത്തിക്കുക ആവർത്തിക്കുക
ആസ്വാദ്യകരം  ആസ്വാദ്യം 
ആഴ്ചപതിപ്പ്  ആഴ്ചപ്പതിപ്പ് 
ഇങ്ങിനെ  ഇങ്ങനെ 
ഉത്‌ഘാടനം  ഉദ്ഘാടനം 
എങ്ങിനെ  എങ്ങനെ 
ഏകകണ്ഠേന ഐകകണ്ഠ്യേന/ ഏകകണ്ഠമായി 
ഏകകണ്ഠ്യേന ഐകകണ്ഠ്യേന/ ഏകകണ്ഠമായി 
ഐക്യമത്യം  ഐകമത്യം 
ഐശ്ചികം ഐച്ഛികം
ഓരോന്നുവീതം  ഒന്നുവീതം / ഓരോന്ന് 
ഓരോ പുസ്തകങ്ങളും ഓരോ പുസ്തകവും 
കണ്ടുപിടുത്തം  കണ്ടുപിടിത്തം 
കയ്യക്ഷരം  കൈയക്ഷരം 
കയ്യാമം  കൈയാമം 
കയ്യെഴുത്ത്  കൈയെഴുത്ത് 
കവയത്രി  കവയിത്രി 
കളയിപ്പിക്കുക  കളയിക്കുക 
കാട്ടാളത്വം കാട്ടാളത്തം
കീഴ്‌കോടതി  കീഴ്‌ക്കോടതി 
കുടിശിഖ കുടിശ്ശിക
കുട്ടിത്വം  കുട്ടിത്തം 
കൈചിലവ്   കൈച്ചെലവ്
ക്രിത്രിമം കൃത്രിമം
ഗൂഡാലോചന  ഗൂഢാലോചന 
ചിലവ്  ചെലവ് 
ചുമന്ന  ചെമന്ന 
ചുമര്  ചുവര്  
ചുമതലാബോധം  ചുമതലബോധം 
ചെങ്ങാത്തം  ചങ്ങാത്തം 
ചെയ്യിപ്പിക്കുക  ചെയ്യിക്കുക 
ജടം  ജഡം 
ജന്മിത്വം ജന്മിത്തം 
തയാർ  തയ്യാർ 
തീപിടുത്തം  തീപ്പിടിത്തം 
തീയ്യതി  തീയതി, തിയ്യതി 
തെരഞ്ഞെടുപ്പ്  തിരഞ്ഞെടുപ്പ് 
ദിനപ്പത്രം  ദിനപത്രം 
ദിവസ്സേന  ദിവസേന 
ദൈന്യത  ദൈന്യം 
ദ്വിഭാര്യാത്വം  ദ്വിഭാര്യത്വം 
നിവർത്തി  നിവൃത്തി ( നിവർത്തിക്കുക - ക്രിയ, നിവൃത്തി-നാമം)
നിവൃത്തിക്കുക നിവർത്തിക്കുക
പണ്ടുകാലം  പണ്ട് 
പരിതസ്ഥിതി പരിതഃസ്ഥിതി 
പിന്നോക്കം  പിന്നാക്കം 
പുനഃപ്പരിശോധന   പുനഃപരിശോധന 
പ്രവർത്തി പ്രവൃത്തി (പ്രവർത്തിക്കുക-ക്രിയ, പ്രവൃത്തി-നാമം)
പ്രവൃത്തിക്കുക പ്രവർത്തിക്കുക
പ്രാരാബ്ദം പ്രാരബ്‌ധം
പ്രസ്ഥാവന പ്രസ്താവന
പ്രാസംഗികൻ പ്രസംഗകൻ 
ബഹുഭാര്യാത്വം  ബഹുഭാര്യത്വം 
മനഃസ്സാക്ഷി  മനഃസാക്ഷി, മനസ്സാക്ഷി 
മുഖാന്തിരം  മുഖാന്തരം 
മുതലാളിത്വം  മുതലാളിത്തം 
മുന്നോക്കം   മുന്നാക്കം 
യഥാകാലത്ത്  യഥാകാലം 
യാദൃശ്ചികം  യാദൃച്ഛികം 
രക്ഷകർത്താവ്  രക്ഷാകർത്താവ് 
രാഷ്ട്രീയപരമായ   രാഷ്ട്രീയമായ 
വളർച്ചാനിരക്ക്  വളർച്ചനിരക്ക് 
വിഡ്‌ഡിത്വം  വിഡ്‌ഢിത്തം
വിഡ്‌ഢിത്വം വിഡ്‌ഢിത്തം
വിദ്യുശ്ചക്തി  വിദ്യുച്ഛക്തി 
ശുപാർശ  ശിപാർശ 
ശൃംഘല ശൃംഖല
സത്യാഗ്രഹം സത്യഗ്രഹം
സദാകാലവും  സദാ, എക്കാലവും 
സർവതോന്മുഖം  സർവതോമുഖം 
സാന്മാർഗികപരം സാന്മാർഗികം 
സാമുദായികപരം സാമുദായികം
സാമൂഹികപരമായ  സാമൂഹികമായ 
സാമ്രാട്ട് സമ്രാട്ട്
സാമ്പത്തികപരമായ  സാമ്പത്തികമായ 
സൃഷ്ടാവ്  സ്രഷ്ടാവ്
സ്വതവേ  സ്വതേ 
ഹാർദ്ദവം  ഹാർദം  

     
ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, ഫോൺ: 04712518792

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...