2023, സെപ്റ്റംബർ 23, ശനിയാഴ്‌ച

اثنا عشر علامةفي سيدنا رسول الله صلي الله عليه وسلم

قال سيدنا عبد الله بن عباس رضي الله عنهما :

كان في سيدنا رسول الله صلي الله عليه وسلم اثنا عشر علامة ،

علامة فوق راسه ،
و علامة في جبينه ،
و علامة في عينيه ،
و علامة في أنفه ،
و علامة في أذنيه ،
و علامة في لسانه ،
و علامة في ريقه ،
و علامة في كفه ،
و علامة في أصابعه ،
و علامة بين كتفيه ،
و علامة في طوله ،
و علامة في قدميه .

فاما العلامة التي في رأسه فكان إذا مشي تظلله الغمامة .

و أما العلامة التي التي في جبينه فكان إذا أراد زيارة قوم تسبقه الأنوار .

و أما العلامة التي في عينيه فكان ينظر من خلفه ، كما ينظر من أمامه .

و أما العلامة التي في أنفه فكان يشم الرائحة الطيبة و لا يشم الرائحة الكريهة .

و أما العلامة التي في أذنيه فكان يسمع صرير القلم في اللوح المحفوظ .

و أما العلامة التي في لسانه فكان لا يقول إلا حقا ، و لا ينطق إلا صدقا .

و أما العلامة التي في ريقه ، فكان إذا تفل في الماء الملح ، يصير عذبا .

و أما العلامة التي في كفه فكان الحصي يسبح في راحتيه .

و أما العلامة التي بين كتفيه فهو خاتم النبوة و هو سطران مكتوبان بالنور
لا إله إلا الله 
محمد رسول الله.

و أما العلامة التي في طوله فكان إذا مشي مع الطويل ساواه .

وإذا مشي مع القصير حاذاه .

و أما العلامة التي في قدميه فكان إذا مشي علي الرمل لم يظهر له أثر ، و إذا مشي علي الصخر غاصت قدماه .

اللهم صل و سلم و بارك علي سيدنا النبي الأمي الحبيب المحبوب العالي القدر العظيم الجاه وعلى والديه واله وصحبه وسلم

2023, സെപ്റ്റംബർ 16, ശനിയാഴ്‌ച

താജ് സ്വലാത്തിന്റെ അർത്ഥം

                            بسم الله الرحمن الرحيم
الحمد لله رب العالمين الصلاه والسلام على سيدنا محمد وعلى اله واصحابه واتباعه اجمعين اما بعد.....

ദിവസം ഒരു പ്രാവശ്യമെങ്കിലും ചൊല്ലു വലിയ പുണ്യമുണ്ട്


    താജു സ്വലാത്ത്


*ﺍﻟﻠَّﻬُﻢَّ ﺻَﻞِّ ﻋَﻠﻰَ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤّﺪٍ ﺻَﺎﺣِﺐِ ﺍﻟﺘَّﺎﺝِ ﻭَﺍﻟْﻤِﻌْﺮَﺍﺝِ ﻭَﺍﻟْﺒُﺮَﺍﻕِ ﻭَﺍﻟْﻌَﻠَﻢِ ﺩَﺍﻓِﻊِ ﺍﻟْﺒَﻠَﺎﺀِ ﻭَﺍﻟْﻮَﺑَﺎﺀِ ﻭَﺍﻟْﻘَﺤْﻂِ ﻭَﺍﻟْﻤَﺮَﺽِ ﻭَﺍﻟْﺄَﻟَﻢِ ﺍِﺳْﻤُﻪُ ﻣَﻜْﺘُﻮﺏٌ ﻣَﺮْﻓُﻮﻉٌ ﻣَﺸْﻔُﻮﻉٌ ﻣَﻨْﻘُﻮﺵٌ ﻓِﻲ ﺍﻟﻠَّﻮْﺡِ ﻭَﺍﻟْﻘَﻠَﻢِ ﺳَﻴِّﺪِ ﺍﻟْﻌَﺮَﺏِ ﻭَﺍﻟْﻌَﺠَﻢِ ﺟِﺴْﻤُﻪُ ﻣُﻘَﺪَّﺱٌ ﻣُﻌَﻄَّﺮٌ ﻣُﻄَﻬَّﺮٌ ﻣُﻨَﻮَّﺭٌ ﻓِﻲ ﺍﻟْﺒَﻴْﺖِ ﻭَﺍﻟْﺤَﺮَﻡِ ﺷَﻤْﺲِ ﺍﻟﻀُّﺤَﻰٰ ﺑَﺪْﺭِ ﺍﻟﺪُّﺟَﻰٰ ﺻَﺪْﺭِ ﺍﻟْﻌُﻠَﻰ ﻧُﻮﺭِ ﺍﻟْﻬُﺪَﻯ ﻛَﻬْﻒِ ﺍﻟْﻮَﺭَﻯٰ ﻣِﺼْﺒَﺎﺡِ ﺍﻟْﻈُّﻠَﻢِ ﺟَﻤِﻴﻞِ ﺍﻟْﺸِّﻴَﻢِ ﺷَﻔِﻴﻊِ ﺍﻟْﺄُﻣَﻢِ ﺻَﺎﺣِﺐِ ﺍﻟْﺠُﻮﺩِ ﻭَﺍﻟْﻜَﺮَﻡِ ﻭَﺍﻟﻠَّﻪُ ﻋَﺎﺻِﻤُﻪُ ﻭَﺟِﺒْﺮِﻳﻞُ ﺧَﺎﺩِﻣُﻪُ ﻭَﺍﻟْﺒُﺮَﺍﻕُ ﻣَﺮْﻛَﺒُﻪُ ﻭَﺍﻟْﻤِﻌْﺮَﺍﺝُ ﺳَﻔَﺮُﻩُ ﻭَﺳِﺪْﺭَﺓُ ﻣُﻨْﺘَﻬَﻰٰ ﻣَﻘَﺎﻣُﻪُ ﻭَﻗَﺎﺏَ ﻗَﻮْﺳَﻴْﻦِ ﻣَﻄْﻠُﻮﺑُﻪُ ﻭَﺍﻟْﻤَﻄْﻠُﻮﺏُ ﻣَﻘْﺼُﻮﺩُﻩُ ﻭَﺍﻟْﻤَﻘْﺼُﻮﺩُ ﻣَﻮْﺟُﻮﺩُﻩُ ﺳَﻴِّﺪِ ﺍﻟْﻤُﺮﺳَﻠِﻴﻦَ ﺧَﺎﺗِﻢِ ﺍﻟﻨَّﺒِﻴِّﻴﻦَ ﺷَﻔِﻴﻊِ ﺍﻟْﻤُﺬْﻧِﺒِﻴﻦَ ﺍَﻧِﻴﺲِ ﺍﻟْﻐَﺮِﻳﺒِﻴﻦَ ﺭَﺣْﻤَﺔٍ ﻟِﻠْﻌَﺎﻟَﻤِﻴﻦَ ﺭَﺍﺣَﺔِ ﺍﻟْﻌَﺎﺷِﻘِﻴﻦَ ﻣُﺮَﺍﺩِ ﺍﻟْﻤُﺸْﺘَﺎﻗِﻴﻦَ ﺷَﻤْﺲِ ﺍﻟْﻌَﺎﺭِﻓِﻴﻦَ ﺳِﺮَﺍﺝِ ﺍﻟﺴَّﺎﻟِﻜِﻴﻦَ ﻣِﺼْﺒَﺎﺡِ ﺍﻟْﻤُﻘَﺮَّﺑِﻴﻦَ ﻣُﺤِﺐِّ ﺍﻟْﻔُﻘَﺮَﺍﺀِ ﻭَﺍﻟْﻐُﺮَﺑَﺎﺀِ ﻭَﺍﻟْﻤَﺴَﺎﻛِﻴﻦِ ﺳَﻴِّﺪِ ﺍﻟﺜَّﻘَﻠَﻴْﻦِ ﻧَﺒِﻲِّ ﺍﻟْﺤَﺮَﻣَﻴْﻦِ ﺍِﻣَﺎﻡِ ﺍﻟْﻘِﺒْﻠَﺘَﻴْﻦِ ﻭَﺳِﻴﻠَﺘِﻨَﺎ ﻓِﻲ ﺍﻟﺪَّﺍﺭَﻳْﻦِ ﺻَﺎﺣِﺐِ ﻗَﺎﺏِ ﻗَﻮْﺳَﻴْﻦِ ﻣَﺤْﺒُﻮﺏِ ﺭَﺏِّ ﺍﻟْﻤَﺸْﺮِﻗَﻴْﻦِ ﻭَﺍﻟْﻤَﻐْﺮِﺑَﻴْﻦِ ﺟَﺪِّ ﺍﻟْﺤَﺴَﻦِ ﻭَﺍﻟْﺤُﺴَﻴْﻦِ ﻣَﻮْﻟَﺎﻧَﺎ ﻭَﻣَﻮْﻟَﻰ ﺍﻟﺜَّﻘَﻠَﻴْﻦِ ﺍَﺑِﻲ ﺍﻟْﻘَﺎﺳِﻢِ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪِ ﺑْﻦُ ﻋَﺒْﺪِ ﺍﻟﻠﻪِ ﻧُﻮﺭٍﻣِﻦْ ﻧُﻮﺭِ ﺍﻟﻠﻪِ ﻳَﺎ ﺍَﻳُّﻬَﺎ ﺍﻟْﻤُﺸْﺘَﺎﻗُﻮﻥَ ﺑِﻨُﻮﺭِ ﺟَﻤَﺎﻟِﻪِ ﺻَﻠُّﻮﺍ ﻋَﻠَﻴْﻪِ ﻭَﻋَﻠَﻰ ﺍٰﻟِﻪِ ﻭَ ﺍَﺻْﺤَﺎﺑِﻪِ ﻭَﺳَﻠِّﻤُﻮ ﺗَﺴْﻠِﻴﻤًﺎ*

                         

اللهم صل على سيدنا محمد صاحب التاج والمعراج والبراق والعلم


കിരീടത്തിന്റെയും മിഅ്റാജിന്റെയും ബുറാക്കിന്റെയും പതാകയുടെയും ഉടമസ്ഥരായ നമ്മുടെ നേതാവായ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ മേൽ അല്ലാഹുവേ നീ ഗുണം ചെയ്യണേ


دافع البلاء والوباء والقحط والمرض والالم


വേദനയും രോഗവും ക്ഷാമവും പകർച്ചവ്യാധികളും വിപത്തുകളും തടുക്കുന്നവരായ


إسمه مكتوب مرفوع مشفوع منقوش في اللوح والقلم


ലൗഹിലും ഖലമിലും രേഖപ്പെടുത്തപ്പെട്ട ലോകത്തിലെ ഏറ്റവും സ്മരിക്കപ്പെടുന്ന മഹാനാമത്തിന്റെ ഉടമസ്ഥരായ


سيد العرب والعجم


അറബികളുടെയും അനറബികളുടെയും നേതാവായ


جسمه مقدس معطر مطهر منور في البيت والحرم،


പരിശുദ്ധ ഹറമിലും കഅ്ബയിലും പ്രകാശപൂരിതമായ പരിശുദ്ധവും പരിപാവനവും സുഗന്ധപൂരിതവുമായ ശരീരത്തിന്റെ ഉടമസ്ഥരായ


شمس الضحي بدر الدجي صدر العلى نور الهدي كهف الوري مصباح الظلم,


മധ്യാഹ്നത്തിന്റെ സൂര്യനും ഇരുളിന്റെ പൗർണ്ണമിയും ഔന്നിത്യത്തിന്റെ അമരക്കാരനും സന്മാർഗത്തിന്റെ പ്രകാശവും സൃഷ്ടികളുടെ അഭയസ്ഥാനവും ഇരുട്ടിൻറെ വിളക്കുമായ


جميل الشيم شفيع الأمم صاحب الجود والكرم،


ഔദാര്യത്തിന്റെയും ധർമ്മത്തിന്റെയും ഉടമസ്ഥരും സമുദായങ്ങളുടെ ശിപാർശകനും സൗന്ദര്യപ്രതീകവുമായ


الله عاصمه وجبريل خادمه والبراق مركبه والمعراج سفره وسدرة المنتهى مقامه


അല്ലാഹു ജല്ല ജലാലുഹുവിന്റെകാവലും ജിബ്‌രീൽ അലൈസലാമിന്റെ സേവനവും ബുറാക്കന്ന വാഹനവും മിഅ്റാജ് എന്ന യാത്രയും സിദ്റത്തുൽ മുൻതഹ എന്ന സ്ഥാനവുമുള്ള

وقاب قوسين مطلوبه والمطلوب مقصوده والمقصود موجوده


അല്ലാഹുവുമായിട്ട്  അമ്പും വില്ലുംപോലെ അടുത്തിരിക്കാൻ ഭാഗ്യം കിട്ടിയ അത് ലക്ഷ്യമായ ലക്ഷ്യം സാധൂകരിച്ച മഹാ വ്യക്തിത്വത്തിന്റെ ഉടമസ്ഥരായ

سيد المرسلين خاتم النبيين شفيع المذنبين


മുർസലീങ്ങളുടെ നേതാവും നബിമാരിൽ അവസാനത്തെ ആളും പാവങ്ങളുടെ ശുപാർശകനുമായ


انيس الغريبين رحمة للعالمين راحة العاشقين


വിദേശികളുടെ നേരമ്പോക്കും സർവ്വ ലോകർക്കും അനുഗ്രഹവും സ്നേഹം നിറഞ്ഞവർക്ക് മനസ്സമാധാനവുമായ


مراد المشتاقين شمس العارفين سراج السالكين


കൊതിക്കുന്നവരുടെ ലക്ഷ്യസ്ഥാനവും അല്ലാഹുവിനെ അറിഞ്ഞവർക്ക് സൂര്യനും ആ വഴിയിൽ പ്രവേശിച്ചവർക്ക് വിളക്കുമാടവുമായ


مصباح المقربين محب الفقراء والغرباء والمساكين


അഗതികളുടെയും അശരണരുടെയും ദരിദ്രരുടെയും സ്നേഹിതനും അള്ളാന്റെ സാമീപ്യം കിട്ടുന്നവരുടെ വെളിച്ചവുമായ


سيد الثقلين نبي الحرمين امام القبلتين


മനുഷ്യ ജിന്ന് വർഗ്ഗങ്ങളുടെ നേതാവും ഇരു ഹറമുകളുടെ നബിയും ഇരുഖിബ്ലകളുടെ ഇമാമുമായ


وسيلتنا في الدارين صاحب قاب قوسين محبوب رب المشرقين والمغربين


ഇരു ലോകത്തിലേക്കുമുള്ള നമ്മുടെ മാർഗദർശിയും ഖാബ കൗസൈനിന്റെ ഉടമസ്ഥരും ഉദയാസ്തമന നാഥന്റെ സ്നേഹിതനുമായ


جد الحسن والحسين مولانا ومولى الثقلين


ഹസൻ ഹുസൈൻ തങ്ങളുടെ പിതാമഹനും നമ്മുടെ രക്ഷകർത്താവും മനുഷ്യജിന്ന് വർഗ്ഗങ്ങളുടെ രക്ഷകർത്താവുമായ


ابو القاسم سيدنا محمد بن عبد الله نور من نور الله


ഖാസിം എന്ന പൊന്നുമോന്റെ പ്രിയ പിതാവും  അബ്ദുല്ല എന്നവരുടെ പുത്രനുമായ അല്ലാഹുവിൻറെ പ്രകാശത്തിൽ നിന്നുള്ള ഒരു പ്രകാശമായ നമ്മുടെ നേതാവു  മുഹമ്മദ് മുസ്തഫാ


يا ايها المشتاقون بنور جماله صلوا عليه واله واصحابه وسلموا تسليما.


ആ സൗന്ദര്യ പ്രകാശത്തെ സ്നേഹിക്കുന്നവരെ നിങ്ങൾ ആ നബിയുടെയും തങ്ങളുടെ കുടുംബത്തിന്റെയും അനുചരന്മാരുടെയും മേലിൽ സ്വലാത്ത് സലാമുകളിൽ ചൊല്ലുക

ആത്മഹത്യ


ഒരിക്കൽ കൂടി കെട്ട് മുറുകിയെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് ശാന കൈകൾ കൊണ്ട് തന്റെ ഷാൾ ബലമായി താഴ്ത്തിനോക്കി. ഇല്ല നന്നായി മുറുകിയിട്ടുണ്ട്. ചുമരിനോട് ചേർന്നിരിക്കുന്ന കൊളുത്തിലൂടെ തന്റെ ഷാൾ കെട്ടുമ്പോൾ ജീവിതത്തിന്റെ വിരസമായ നിമിഷങ്ങളിൽ നിന്നു രക്ഷപ്പെടുമല്ലോ എന്ന ചിന്തയാണ് വന്നത്. ആ മരണക്കുരുക്കിലേക്ക് അവൾ നോക്കി.
മടുത്തു ഈ ജീവിതം...!എത്രയോ ദിവസങ്ങളായി തോന്നുന്ന മടുപ്പ്... ഒറ്റയ്ക്കായതുപോലെ, എന്തിനായിരുന്നു അവനെന്നെന്നോട് ഈ ചതി ചെയ്തത്....ഹൃദയം കൊടുത്ത് സ്നേഹിച്ചതല്ലേ.... ഒരുമിച്ചു കഴിയുന്ന സ്വപ്നങ്ങൾ നെയ്തതല്ലേ.... വേണ്ടായിരുന്നു.... പണവും സൗന്ദര്യവും ഉള്ളവളെ കിട്ടിയപ്പോൾ എന്നെ വേണ്ടന്ന് വെച്ചിരിക്കുന്നു....3 വർഷത്തെ പ്രണയം തന്നെ നോക്കി ചിരിക്കുന്നതായി തോന്നി.

"ഞാൻ മരിച്ചാലെ അവൻ മനസ്സിലാക്കു... എന്റെ വില!"

ഒഴുകിവന്ന കണ്ണുനീരിനെ അമർത്തിത്തുടച്ചുകൊണ്ടവൾ കഴുത്തിൽ കുരുക്കിട്ട് മുറുകി.

"മോളെ ഷാന വാതിൽ തുറക്ക്. അവിടെ അടച്ചുപൂട്ടി എന്തെടുക്കുവാ? കൊച്ചുമ്മായും കൊച്ചപ്പയും വന്നിരിക്കുന്നു. നിന്നെ വിളിക്കുന്നുണ്ട്. റസ്മിനായും കൂടെ ഉണ്ട്".

അവൾ വാതിലിലേക്ക് ഉറ്റുനോക്കി. തന്റെ വായാടിപ്പെണ്ണ്... മിണ്ടിതുടങ്ങിയാൽ നോൺസ്റ്റോപ്പ് ആയിരിക്കും. അവൾക്ക് ആത്മഹത്യക്കുള്ള മൂഡ് പോകുന്നതായി അനുഭവപ്പെട്ടു. പെട്ടെന്നാണ് അവളുടെ കയ്യിലേക്ക് ഒരു പല്ലി വീണത്. അലമുറയിട്ടുകൊണ്ട് കയ്കുടഞ്ഞതും കേറിനിന്നിരുന്ന കസേര സ്ലിപ്പ് ആയതും ഒരുമിച്ചായിരുന്നു. പുറത്ത് നിന്നും ഉമ്മ ശാനയുടെ നിലവിളിക്കേട്ട് ഒന്ന് നടുങ്ങി. അവർ വാതിലിൽ ശക്തിയായി മുട്ടി. മറ്റുള്ളവരെ വിളിച്ചു... എല്ലാവരും വന്നു വാതിലിൽ ശക്തിയായി മുട്ടി.

ശാനയുടെ കഴുത്തിലെ കുരുക്ക് മുറുകി. ശ്വാസം കിട്ടാതെ കണ്ണുകൾ തുറിച്ചു. ഒരു നിമിഷം അവൾ രക്ഷപ്പെടാനുള്ള പഴുത് കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. കയ്കാലുകൾ വെപ്രാളം പൂണ്ടുകൊണ്ട് അതിവേഗത്തിൽ ചലിക്കാൻ തുടങ്ങി. ശരീരത്തിലൂടെ ഒരു തണുപ്പ് പായുന്നപോലെ തോന്നി.അവളുടെ ബോധം മറയുന്നത് നിസ്സഹായതയോടെ ഷാന അറിഞ്ഞു.
ഇതേസമയം കൊച്ചാപ്പ ശക്തിയോട് വാതിൽ ചവിട്ടിപ്പൊളിച്ചു കൊണ്ട് ഉള്ളിലേക്ക് കടന്നു. കഴുത്തിൽ ഷാൾ മുറുകി ഷാന പിടയുന്നത് കുറഞ്ഞ സെക്കന്റുകളിൽ എല്ലാവരും അന്താളിപ്പോടെ നോക്കി നിന്നു. പെട്ടെന്ന് ശാനയുടെ ഉമ്മ തളർന്നു വീണു. "നസീ നീ വന്നു ശാനയുടെ കാലുപോക്കിപ്പിടീ... ഞാൻ കെട്ടഴിക്കാം..." കൊച്ചാപ്പ ഭാര്യ നസീമയോട് പറഞ്ഞയുടൻ അവർ അവളുടെ കാലുകൾ പൊക്കിപ്പിടിച്ചു. അയാൾ കസേരയിട്ട് വേഗത്തിൽ കെട്ടുകളഴിക്കാൻ തുടങ്ങി. ടെൻഷൻ കാരണം ചെന്നിയിൽ കൂടി വിയർപ്പുത്തുള്ളികൾ ഒഴുകി. അവസാനം ശാനയെ അവർ ഇറക്കി ബെഡിൽ കിടത്തി.റസ്മിന ഉച്ചത്തിൽ കരഞ്ഞു കൊണ്ട് അവളെ തട്ടിവിളിച്ചുകൊണ്ടേ ഇരുന്നു.ചെറിയരീതിയിൽ ശ്വാസം പോകുന്നത് കണ്ട അയാൾ വെള്ളമെടുത്തുകൊണ്ട് വരാൻ ആവശ്യപ്പെടുന്നതോടൊപ്പം ശാനയുടെ ഉമ്മായേ തട്ടി വിളിച്ചു. അവർ കണ്ണുതുറക്കുന്നുണ്ടായിരുന്നില്ല. നസീമ കൊണ്ട് വന്ന വെള്ളം ശാനയുടെയും ഉമ്മാടെയും മുഖത്തൊഴിച്ചു. രണ്ട് തവണ ആയപ്പോൾ ഉമ്മ എഴുന്നേറ്റു. തെല്ലുകഴിഞ്ഞപ്പോൾ മകളെപ്പറ്റി ചിന്തിച്ച അവർ ചുറ്റും കണ്ണുകൾ ധൃതിയോടെ പരതി.അനക്കമില്ലാതെ കിടക്കുന്ന അവളെ കണ്ടയുടൻ വേച്ചുപോയെങ്കിലും എങ്ങനെയൊക്കെയോ എഴുന്നേറ്റുകൊണ്ട് ഓടി അവളുടെ കവിളിൽ തട്ടിവിളിച്ചു. " എന്തിനാ മോളെ ഈ പണി കാണിച്ചത് ". എന്ന വിലാപം അവരിൽ ചിന്നിശ്ചിതറി. കൊച്ചാപ്പ ശാനയെ കൈകളിൽ കോരിയെടുത്തുകൊണ്ട് കാറിൽ കയറി. റസ്മിനാന്റെ മടിയിൽ തലയും ഉമ്മാരെ മടിയിൽ കാലും വെച്ചു കിടത്തി. ശാനയുടെ പെങ്ങളോട് അടുത്ത വീട്ടിൽ നിൽക്കാൻ പറഞ്ഞു അവർ വേഗം ഹോസ്പിറ്റലിലേക്ക് വിട്ടു.

..........


ഒരു പെൺകുട്ടിയുടെ നിലവിളി ശാനയുടെ കാതുകളിൽ തുളച്ചുകയറി. അവൾ പൂർണനഗ്നയായിരുന്നു. പക്ഷെ വളരെ വിരൂപിയും. അവൾ കരയുന്നതിനൊപ്പം കൈഞരമ്പ് മുറിക്കുകയും ബോധമറ്റുവീഴുകയും ചെയ്യുന്നു. വീണ്ടും ബോധം തിരികെ വരുകയും ഇതാവർത്തിക്കുകയും ചെയ്യുന്നു. അവളുടെ ശരീരത്തിലേക്ക് അഗ്നി പടർന്നു കേറുന്നുണ്ട്. ഇടവേളകളിലൂടെ വലിയൊരു പാമ്പും ചുറ്റിവരിഞ്ഞുകൊണ്ട് അവളെ ആഞ്ഞുകൊത്തുന്നു. അവളാ പെൺകുട്ടിയുടെ മുഖം ശ്രദ്ധിച്ചു. എവിടെയോ കണ്ടുമറന്നതുപോലെ.... ഹാ താൻ 9 ൽ പഠിച്ചിരുന്നപ്പോൾ 10 ൽ പഠിച്ചിരുന്ന നാസിഫ ഇത്ത...‼️
മാർക്ക് കുറഞ്ഞോയിന്നും പറഞ്ഞു ഞരമ്പ് മുറിച്ചു ഒരിക്കൽ ആത്മഹത്യ ചെയ്തിരുന്നു.... വീട്ടിലന്ന് ആരുമില്ലാത്തതിനാൽ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. അവൾ പേടിച്ചു വിറ പൂണ്ട്.... തന്നെയും ഇതുപോലെ ആയിരിക്കും. അവളുടെ പേടിക്കൂടി ആ കാഴ്ചയിൽ നിന്നും തിരിഞ്ഞോടിക്കൊണ്ട് ഉമ്മാന്ന് അലറിവിളിച്ചു.

"എന്താ മോളെ....!അരികത്തായി കരഞ്ഞുവീർത്ത കണ്ണുകളുമായി ഇരുന്ന ഉമ്മ,ഉമ്മാന്ന് വിളിച്ചു ഞെട്ടിയുണർന്ന ശാനയെ ഞെട്ടലോടെ നോക്കി. എന്തുപറ്റി കുഞ്ഞേ.... അവർ അവളെ പൂണ്ടടക്കം പിടിച്ചു.അവളുടെ ഹൃദയം അതിവേഗത്തിൽ മിടിക്കുന്നത് അവർക്ക് കേൾക്കാമായിരുന്നു.... സമനില വീണ്ടെടുത്തപ്പോൾ ഷാന ചുറ്റും നോക്കി.... അൽഹംദുലില്ലാഹ് മരിച്ചില്ലല്ലോ ഞാൻ.... ആശുപത്രിയിലാണെന്ന തിരിച്ചറിവ് അവളെ തെല്ലുമൊന്നുമല്ല ആശ്വസിപ്പിച്ചത്.

.......

തനിക്ക് റബ്ബ് തന്ന പുതുജീവിതത്തിലേക്ക് കടക്കുമ്പോൾ ഒരു പുതിയ ആളാകുകയായിരുന്നു അവൾ.... ഈ ലോകത്ത് ചെറിയചെറിയ കാരണങ്ങളാൽ ആത്മഹത്യക്കൊരുങ്ങുമ്പോൾ എല്ലാം അവിടുത്തോടെ അവസാനിച്ചു എന്ന ധാരണ തെറ്റാണെന്ന് അവൾ പഠിച്ചു. ലോകത്ത് ആരൊക്കെ മാറ്റിനിർത്തിയാലും സ്നേഹം വിട്ടൊഴിഞ്ഞാലും ഉമ്മയും വാപ്പയും കൂടപ്പിറപ്പുകളോളം ചേർത്തുപിടിച്ചാശ്വസിപ്പിക്കുമ്പോൾ കിട്ടുന്നൊരു ആശ്വാസം മറ്റൊരിടത്തും കിട്ടില്ലെന്നവൾ അറിഞ്ഞു. അതെ...., "ഇനി എനിക്ക് ജീവിക്കണം..... റബ്ബിനെ ഭയന്ന്, ഉമ്മാക്കും വാപ്പാക്കും വേണ്ടി നല്ലൊരു അടിമയായി ജീവിക്കണം. റസ്മിന പറഞ്ഞതുപോലെ അവനെക്കാൾ സന്തോഷത്തോടെ ജീവിച്ചുകാണിച്ചുകൊണ്ട് വാശിയോടെ ജയിക്കണം..."

പുതിയ *തിരിച്ചറിവുകളാണ്* ജീവിതത്തിലേക്കുള്ള വെളിച്ചം.....

Written by Shahina Binth Haroon

2023, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

തഴവ മുഹമ്മദ് കുഞ്ഞ് മൗലവി നവ്വറല്ലാഹു മർഖദഹു

തഴവ കുറ്റിപ്പുറം ചന്തയിലെ അത്യാവശ്യം വലിയ ഒരു അരിക്കടയിൽ പിതാവിന്റെ സഹായത്തിനായി ഒപ്പം കൂടുന്ന ഒരു ചെറിയ ബാലൻ ഉണ്ടായിരുന്നു. ചെറുപ്പം മുതൽക്കെ തന്നെ നല്ല ചിട്ടയിൽ ആയിരുന്നു വളർന്നത്. 

കുറച്ചു നാളുകൾക്ക് ശേഷം പിതാവിനോട് തനിക്ക് ദീനി വിദ്യാഭ്യാസം പഠിക്കണമെന്ന് ആവശ്യപ്പെടുകയും, അതിനായി മലബാറിലേക്ക് വണ്ടി കയറുകയും ചെയ്തു. 

 ത്യാഗം നിറഞ്ഞതായിരുന്നു അന്നത്തെ ദറസീ ജീവിതം.രാവിലെ അല്പം കട്ടൻചായ കിട്ടണമെങ്കിൽ പാചകക്കാരന് ചൂട്ട് ഒടിച്ചു നൽകണം. അത്യാവശ്യം നല്ല ചുറ്റുപാടിൽ ജീവിച്ച ആ വിദ്യാർത്ഥി നെറ്റി ചുളുങ്ങാതെ സഹിച്ചും, ക്ഷമിച്ചും നന്നായി ഓതി പഠിച്ചു.

അന്നു മുതൽക്കെ ചെറുതായി എഴുതുമായിരുന്നു. പതിനെട്ടാം വയസ്സിൽ ഉസ്താദിന്റെ സമ്മതത്തോടുകൂടി ആളുകൾക്ക് മുന്നിൽ എഴുന്നേൽക്കാൻ തുടങ്ങി.നന്നായി പ്രഭാഷണം നടത്തി പ്രശസ്തി നേടി.

 ഒരിക്കൽ തിരുവനന്തപുരം ജില്ലയിലെ ഒരു പള്ളിയിൽ രാത്രിയിൽ വന്ന മുക്രി ഒരു കാഴ്ച കണ്ടു. ഒരു ഉസ്താദ് ഹൗളിന്റെ ചാരത്ത് നല്ല ഉറക്കം, ലൈറ്റ് തെളിച്ചു നോക്കി. മുഖം തെളിഞ്ഞപ്പോൾ മുക്രി ആശ്ചര്യത്തോടെ പറഞ്ഞത്രേ "അകത്തേക്ക് കിടക്കൂ ഉസ്താദേ.. പങ്കയുണ്ട്,സൗകര്യങ്ങൾ ഏറെയുണ്ട്." 

"വേണ്ട ഒന്നും വേണ്ട, അതൊക്കെ എന്റെ സൂക്ഷ്മത എന്നെ അനുവദിക്കുന്നില്ല."
 (ഉസ്താദ് അവിടെത്തന്നെ ഉറക്കം തുടർന്നു.)

സാമ്പത്തികമായി മെച്ചമുള്ള തറവാട്ടിൽ പിറന്ന ആ ഉസ്താദ് കട്ടിൽ വെടിഞ്ഞ് 'തഴ' കൊണ്ട് വരിഞ്ഞു നെയ്ത ഒരു ചെറു പായ നിലത്ത് വിരിച്ചായിരുന്നു അവസാനം വരെ ഉറങ്ങിയിരുന്നത്. 

  
ആ മഹാമനീഷിയുടെ സൂക്ഷ്മ പൂർണമായ ജീവിതം തന്നെയാണ് 24-കാതങ്ങൾക്കിപ്പുറവും അവിടുത്തെ സ്മരിക്കാൻ ജനഗണമനം സമയം കണ്ടെത്തുന്നത്. 

*തഴവ മുഹമ്മദ് കുഞ്ഞ് മൗലവി (ന:മ)*

1921ൽ പള്ളാർശ്ശേരി തറവാട്ടിലെ അബ്ദുൽ ഖാദർ കുഞ്ഞിന്റേയും, ഫാത്തിമ ബീവിയുടെയും മകനായി ജനിച്ചു. നിരവധി കവിതാസമാഹാരം കൊണ്ടും, സൂഫിസവും, ആഴത്തിലുള്ള അറിവാൽ നിറഞ്ഞ ഉപദേശവും കൊണ്ടും ശ്രദ്ധപിടിച്ചുപറ്റിയ പണ്ഡിത വരേണ്യൻ. 

അല്ലാഹു അദ്ദേഹത്തിനെ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് *അൽ മവാഹിബുൽ ജലിയ്യ.*

സുഖമില്ലാത്ത അവസ്ഥയിൽ 1999 സഫർ 29-ൽ അവിടുന്ന് കണ്ണു തുറന്നുവച്ച് മൂന്നുവട്ടം "ലാഇലാഹ ഇല്ലല്ലാഹ്" ചൊല്ലി ഈ ലോകത്തു നിന്ന് വിട പറഞ്ഞു. 

അല്ലാഹു അവിടുത്തെ ബർക്കത്ത് കൊണ്ട് നമുക്ക് ഉപകാരപ്രദമായ ഇൽമ് ഏറ്റി നൽകുകയും, അവരോടൊപ്പം നാളെ സ്വർഗ്ഗീയ ഉദ്യാനത്തിൽ സംഗമിക്കാനുള്ള തൗഫീഖ് നൽകുകയും ചെയ്യുമാറാകട്ടെ. 
ആമീൻ🤲🏻

_*'നിൻ കരുണയാൽ പിഴവ് ഒക്കെയും പൊറുക്കെന്റെ ..*_

_*അതുപോലെതന്നെ ചൊരിക്ക് അഫുവും നിന്റെ..*_

_*സ്തുതി കീർത്തനം നിനക്കാണ് റബ്ബൽ ആലമീൻ..*_

_*സൗജന്യമായി ഇത് നീ ഖബൂൽ ചെയ്യാമീൻ..’*_

✍🏻മുഹമ്മദ് സാജിദ് തഴവ

2023, സെപ്റ്റംബർ 12, ചൊവ്വാഴ്ച

‎‎‎‎‎‎‎സ്വഫർ മാസത്തിലെ ഒടുവിലത്തെ ബുധൻ


     സ്വഫര്‍ മാസത്തിലെ അവസാന ബുധന്‍ കൂടുതൽ നഹ്സുള്ള ദിനമാണ്. മേല്‍ ദിവസത്തില്‍ ഇറക്കപ്പെടുന്ന ആപത്തുകളെക്കുറിച്ചും അതില്‍ നിന്നും അല്ലാഹുﷻവിനോട് കാവല്‍ തേടുന്നതിനെ സംബന്ധിച്ചും നമ്മുടെ മുന്‍ഗാമികളായ പണ്ഡിതന്മാർ ഉണര്‍ത്തിയിട്ടുണ്ട്.

  ഇമാം ദൈറബി (റ) തന്റെ മുജർറബാത്തിൽ പറഞ്ഞിരിക്കുന്നു:
കഷ്‍ഫിന്റെയും തംകീനിന്റെയും അവകാശികളായ ചില ആത്മജ്ഞാനികള്‍ പറയുന്നു: "എല്ലാ വര്‍ഷവും സ്വഫര്‍ മാസത്തെ അവസാന ബുധനാഴ്‍ച മൂന്ന് ലക്ഷത്തി ഇരുപതിനായിരം ആപത്തുകളെ ഇറക്കപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ദിനമാണത്. ആരെങ്കിലും ഈ ദിനം നാല് റക്അത്ത് നിസ്‍കരിക്കുകയും എല്ലാ റക്അത്തിലും ഫാതിഹക്ക് ശേഷം സൂറത്തുല്‍ കൗസര്‍-17, ഇഖ്‍ലാസ്-5, ഫലഖ്-1, നാസ്-1 എന്നിവ ഓതുകയും ചെയ്യുക. അവസാനം സലാം വീട്ടിയതിന് ശേഷം താഴപ്പറയുന്ന ദുആ ഓതുന്ന പക്ഷം മേല്‍പ്പറയപ്പെട്ട ദിവസം ഇറക്കപ്പെടുന്ന മുഴുവന്‍ ആപത്തുകളെത്തൊട്ടും അല്ലാഹു ﷻ നമ്മെ കാക്കുന്നതാണ്. ആ വര്‍ഷം പൂര്‍ണ്ണമാകും വരെയും മേല്‍ ആപത്തുകള്‍ അവനെച്ചുറ്റിപ്പറ്റി വരുകയേ ഇല്ല". (ഇന്‍ ശാ അല്ലാഹ്)

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَ عَلَى آلِهِ وَ صَحْبِهِ وَ سَلِّمْ , اَللَّهُمَّ يَا شَدِيدَ القُوَى يا شَديدَ الْقُوَى وَيَا شَدِيدَ الْمِحالِ يَا عَزيزُ ذَلَّتْ لِعِزَّتِكَ جَميعُ خَلْقِكَ اِكْفِنى مِنْ جَمِيعِ خَلْقِكَ يا مُحْسِنُ يا مُجْمِلُ يا مُنْعِمُ يا مُكْرِمُ يَا مَنْ لَا إِلـهَ اِلاّ اَنْتَ بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ. اَللَّهُمَّ بِسِرِّ الْحَسَنِ وَ أَخِيهِ, وَ جَدِّهِ وَ أَبِيهِ, اِكْفِنِى شَرَّ هَذَا الْيَوْمِ وَ مَا يَنْزِلُ فِيهِ يَا كَافِى, فَسَيَكْفِيكَهُمُ اللهُ وهو السَّمِيعُ العَلِيمُ , وَحَسْبُنَا اللهُ وَ نِعْمَ الْوَكِيلُ , وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ, وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.

 ഇക്കാര്യം ശൈഖ് ഫരീദുദ്ദീന്‍ ഷകര്‍ കന്‍ജ് (റ) പറഞ്ഞതായി ജവാഹിറുല്‍ ഖംസ് എന്ന ഗ്രന്ഥത്തിലും കാണാന്‍ സാധിക്കും. ശൈഖ് ബൂനി (റ) പ്രസ്‍താവിക്കുന്നു:

 "സ്വഫര്‍ മാസം അവസാന ബുധനാഴ്‍ച ദിവസം അല്ലാഹു ﷻ ആകാശഭൂമികള്‍ക്കിടയിലായി ഒരു മഹാവിപത്തിനെ ഇറക്കുന്നതായിരിക്കും. ഇതിനെ ചുമക്കുന്ന മലക്ക് ഇതിനെയും വഹിച്ച് കൊണ്ട് കാലഘട്ടത്തിന്റെ ഖുതുബിന്റെ സമക്ഷത്തിലേക്കെത്തിക്കുകയും അദ്ദേഹം അതിനെ ലോകത്ത് എല്ലായിടത്തായും വീതിക്കുകയും ചെയ്യും. മരണമോ, ബുദ്ധിമുട്ടോ, പ്രയാസമോ എന്ത് തന്നെയായാലും അത് മഹാനായ ഖുതുബ് വീതിച്ച ആ ആപത്തില്‍ നിന്നേ കടന്ന് വരികയുള്ളൂ. ആയതിനാല്‍ ഈ മഹാവിപത്തില്‍ നിന്നും രക്ഷനേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 6 റക്അത്ത് നിസ്‍കരിക്കുക. എല്ലാ റക്അത്തിലും ആദ്യം ഫാതിഹയും ആയത്തുല്‍ കുര്‍സിയ്യും രണ്ടാമതായി ഇഖ്‍ലാസ് സൂറത്തും ഓതുക. ശേഷം തിരുനബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലുക. അത് ഏത് വചനം കൊണ്ടായാലും മതി. ശേഷം ദുആ ഇരക്കുക...

 ചില പുണ്യാത്മാക്കള്‍ പറയുന്നു:

 സ്വഫറിലെ അവസാനത്തെ ബുധന്‍ വിട്ടൊഴിയാത്ത നഹ്സിന്റെ ദിവസമാകുന്നു. അത് കൊണ്ട് ആ ദിനത്തില്‍ സൂറത്ത് യാസീന്‍ പാരായണം ചെയ്യുന്നത് നല്ലതാണ്. സൂറത്തിലെ سَلَامٌ قَوْلًا مِنْ رَبِّ الرَّحِيم ആയത്ത് എത്തിയാല്‍ അതിനെ 330 വട്ടം ആവര്‍ത്തിക്കുക. അവസാനം ഈ ദുആ ഇരക്കുക...

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ صَلَاةً تُنْجِينَا بِهَا مِنْ جَمِيعِ الأَحْوَالِ وَالْآفَاتِ, وَ تَقْضِى لَنَا بِهَا جَمِيعَ الْحَاجَاتِ, وَتُطَهِّرُنَا بِهَا مِنْ جَمِيعِ السَّيِّئَاتِ, وَ تَرْفَعُنَا بِهَا أَعْلَى الدَّرَجَاتِ, وَتُبَلِّغُنَا بِهَا أَقْصَى الْغَايَاتِ مِنْ جَمِيعِ الْخَيْرَاتِ فِى الْحَيَاةِ وَبَعْدَ الْمَمَاتِ, اَللَّهُمَّ اِصْرِفْ عَنَّا شَرَّ مَا يَنْزِلُ مِنَ السَّمَاءِ, وَمَا يَخْرُجُ مِنَ الْأَرْضِ إِنَّكَ عَلَى كُلِّ شَيْئٍ قَدِيرٌ, وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.

 ശേഷം ഐഹികമോ പാരത്രികമോ ആയ ഏതൊരു കാര്യത്തിനായും ദുആ ചെയ്യുക. അല്ലാഹു ﷻ നമുക്കെല്ലാം രക്ഷ നല്‍കുമാറാകട്ടെ... 
ആമീന്‍ യാ റബ്ബൽ ആലമീൻ

 സൂഫിയാക്കളായ ചില പണ്ഡിതന്മാർ മാത്രമേ ഈ നിസ്കാരം ഉദ്ധരിച്ചതായി കാണുന്നുള്ളൂ.. ഫൂഖഹാഅ് ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അഥവാ ഉണ്ടെന്നോ ഇല്ല എന്നോ പറഞ്ഞതായി അറിവില്ല. (ബറാഅത്ത് രാവിലെ നിസ്കാരത്തെ സൂഫികൾ പറയുകയും ശാഫിഈ ഫുഖഹാഅ് എതിർക്കുകയും ചെയ്തത് ഓർക്കുക.)
 അതിനാൽ ഇമാം ദൈറബിയെ പോലുള്ള മഹാന്മാരെ അനുകരിച്ച് അന്നേ ദിവസം അത് നിസ്കരിക്കാമെങ്കിലും എണ്ണപ്പെട്ട സുന്നത്ത് നിസ്കാരങ്ങളുടെ കൂട്ടത്തിൽ അതിനെ ചേർക്കാതിരിക്കുകയും അതിനെ ശക്തിയേറിയ സുന്നത്തായി പ്രചരിപ്പിക്കാതിരിക്കുകയുമാണ് ഉചിതം എന്ന് ഉണർത്തുന്നു.

വിമർശനം, മറുപടി:

 പൊതുവെ നഹ്സുകളെ നിഷേധിക്കുന്ന വഹാബികൾ ഇതിനേയും വിമർശിക്കുന്നത് കാണാം.
അതിനുള്ള അവരുടെ പ്രമാണം
 لا طيرة ولا صفر
(പക്ഷി ലക്ഷണമോ സഫറോ ഇല്ല.)
എന്നുള്ള ഹദീസാണ്.
ഇവിടെ ഹദീസിലെ സഫർ എന്ന പദത്തിനെ പ്രധാനമായും രണ്ട് വ്യാഖ്യാനങ്ങൾ നൽകി പണ്ഡിതർ പരിചയപ്പെടുത്തുന്നത് കാണാം
ഒന്ന്: വയറ്റിലുള്ള ഒരുതരം രോഗം, അല്ലെങ്കിൽ പാമ്പ്.
ഇത് ജാഹിലിയ്യാ കാലക്കാരുടെ വിശ്വാസമായിരുന്നു. അത് പകരുമെന്ന് അവർ വിശ്വസിച്ചു.
രണ്ട്: സ്വഫർ മാസത്തെ മുഴുവനായും അവർ അശുഭകരമായി മനസ്സിലാക്കിയിരുന്നു.
  (മിർഖാത്ത് നോക്കുക)
ഇതിനെയാണ് നബിﷺതങ്ങൾ നിഷേധിച്ചത്.
അല്ലാതെ ഏതെങ്കിലും ഒരു ദിവസത്തെ അല്ല, ചില ദിവസങ്ങൾ ചില കാര്യങ്ങൾക്ക് അശുഭമാണെന്ന് നബിﷺതങ്ങൾ തന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നിരിക്കെ വഹാബികളെ നമുക്ക് അവഗണിക്കാം.

ഖുത്വുബക്ക്മുമ്പ്പ്രസംഗം. മൗലാനാ നജീബ് മൗലവി

    ഇതു നമ്മുടെ കേരളത്തിൽ ചിലയിടത്തു നടപ്പുണ്ട്. ചില ഖതീബുമാർ അവരുടെ പ്രസംഗ വൈഭവം തെളിയിക്കുവാനും ജനങ്ങളെ തങ്ങളിലേക്കാകർഷിക്കുവാനും ഉദ്ദേശിച്ചു സ്വമേധയാ ഉണ്ടാക്കുന്നതാണ് ഈ വഴക്കമെങ്കിലും മറ്റു ചിലയിടത്തു നാട്ടുകാരുടെ നിർബന്ധമാണിതിനു പിന്നിൽ. മിക്കവാറും സ്ഥലത്തു ഖുതുബ പരിഭാഷ യിൽ നിന്നു രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമാണിത്. ഇനിയും ചിലപ്പോൾ പുത്തൻവാദികളുടെ പള്ളികളിലേക്കു ജനങ്ങൾ ഒഴുകുന്നത് തടയാനും അവരുടെ പള്ളിയിൽ നിന്ന് മുഴങ്ങുന്ന പുത്തൻ വാദങ്ങളെ തിരുത്തുവാനും ഉദ്ദേശിച്ചു കൊണ്ടുമുണ്ട്. ഇതിനെ ചൊല്ലിയും ഇപ്പോൾ വിവാദമുണ്ട്. ഇത് കറാഹത്തും ഹറാമുമാണെന്നു വരെ വിധി കൽപ്പിക്കുന്നുണ്ട് ആധുനിക സമസ്തക്കാർ. ഇതിലും അവർക്കു ഗ്രൂപ്പ് വ്യത്യാസമില്ല. എന്നാൽ വസ്തുനിഷ്ഠമായി വിഷയത്തെ സമീപിക്കാൻ ഉദ്ദേശിച്ചാണ് ഈ അദ്ധ്യായം.

      ഇതു സലഫിന്റെ കാലത്ത് ഒരാചാരമായി നടപ്പില്ലാത്തതാണെന്നതിൽ തർക്കമില്ല. വെള്ളിയാഴ്ചയുടെ മഹത്വം പ്രമാണിച്ചു ശറഅ്‌ വിധിച്ചിട്ടുള്ള പുണ്യകർമ്മങ്ങളിൽ പെട്ട ഒന്നല്ലെന്നും ഉറപ്പ്. അതിനും പുറമേ വെള്ളിയാഴ്ച പകലിൽ ജുമുഅക്ക് വരുന്നവർക്കും പള്ളിയിൽ എത്തുന്നവർക്കും ഏറ്റവും പുണ്യമായി ശറഅ്‌ നിശ്ചയിച്ച ചില കർമ്മങ്ങൾക്ക് ഇതുകൊണ്ടു തടസ്സമുണ്ടാകുന്നുവെന്നതും ശ്രദ്ധേയമാണ്. 'അൽകഹ്ഫ്' ഓതുക, സ്വലാത്ത് വർദ്ധിപ്പിക്കുക പോലുള്ളതാണല്ലോ അന്നത്തെ ദിക്റുകളിൽ ഏറ്റവും സവിശേഷമായി ശറഉ നിർദ്ദേശിച്ചത്. ഖത്തീബ് ഖുതുബയിൽ പ്രവേശിക്കുന്നതു വരെ ഇതിന്റെ സമയം തന്നെ. തൽസമയം ഒരാൾ പ്രസംഗിക്കാനെഴുന്നേറ്റാൽ സ്വാഭാവികമായും ഇതു മുടങ്ങിപ്പോകും. അതിനുംപുറമെ ജുമുഅക്കു പള്ളിയിൽ എത്തുന്നവർക്കു തഹിയ്യത്ത് നമസ്കാരം സുന്നത്തുണ്ട്. ഖുതുബയുടെ വേളയിൽ പോലും വന്നെത്തുന്നവർക്ക് ഇതു സുന്നത്താണ്. ഒരാൾ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ സ്വാഭാവികമായും ഈ നമസ്കാരത്തിനും അതൊരു വിഷമമാണല്ലോ. ഈവക കാരണങ്ങൾ പരിഗണിക്കുമ്പോൾ ഈ പ്രസംഗം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതോ ആവശ്യമില്ലാതെ ഉണ്ടാക്കപ്പെടേണ്ടതോ ആയ ഒരു പുണ്യകർമ്മമല്ലെന്നു വ്യക്തം. ഖത്തീബിന്റെ ജോർ വെളിപ്പെടുത്താൻ തീർച്ചയായും ഇതൊരായുധമാക്കി കൂടാ.

   എന്നാൽ മുകളിൽ സൂചിപ്പിച്ച ചില അനിവാര്യമോ ആവശ്യമോ ആയ കാരണങ്ങളാൽ ഇങ്ങനെ ഒരു പ്രസംഗം നടത്തുന്നത് ഒരിക്കലും ആക്ഷേപാർഹമല്ല. എന്തുകൊണ്ടെന്നാൽ, ഒരു മുൻകറാണെങ്കിൽ പോലും അതിലേറെ വലിയ ഒരു ദുരാചാരത്തിൽ നിന്ന് രക്ഷപ്പെടാനും അകപ്പെടാതിരിക്കാനും താഴ്ന്ന മുൻകർ അനിവാര്യമെങ്കിൽ ചെയ്യാമെന്നു ഫത്ഹുൽ ബാരിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണെങ്കിൽ കറാഹത്തെന്നോ മറ്റോ ശറഇൽ 'ഖബീഹും' ചീത്തയുമാണെന്നു വരുത്തുന്ന ഒരു വിധി ഇതിനു നൽകാൻ ഒരു നിലയിലും വഴിയുമില്ല. ഒന്നാമതായി, ഒരു കാര്യം ശറഇൽ കറാഹത്താണെന്നു വിധി കല്പിക്കണമെങ്കിൽ അക്കാര്യത്തെ സംബന്ധിച്ചു പ്രത്യേകമായ ഒരു വിരോധം ശാരിഇൽ നിന്നുണ്ടാകണം. അല്ലെങ്കിൽ തൽസ്ഥാനത്തു നിൽക്കുന്ന ശക്തമായ അഭിപ്രായവ്യത്യാസം വേണം. 
(തുഹ്ഫ 1:124, 2:161)

        ഇതു രണ്ടുമില്ലാതെ എവിടെയെങ്കിലും 'കരിഹ' എന്നോ കറാഹത്ത് എന്നോ കാണുമ്പോളേക്ക് ഇതൊക്കെ സാങ്കേതികാർത്ഥത്തിലുള്ള ശറഇയായ കറാഹത്താണെന്നു ധരിക്കുന്നതാണ് കുഴപ്പം വരുത്തുന്നത്. നമ്മുടെ ചർച്ചാവിഷയത്തെ സംബന്ധിച്ച് ഇത്തരം ഒരു നഹ്‌യോ വിധിയോ ഫിഖ്ഹിന്റെ കിതാബുകളിൽ നിന്നു ലഭ്യമല്ല. പിന്നെ ആകെയുള്ളതു വെള്ളിയാഴ്ച ദിനത്തിൽ 'തഹല്ലുഖി'നെ തൊട്ടു നബി(സ) നിരോധിച്ചു എന്ന ഒരു ഹദീസാണ്. അതിൽ ചർച്ചാ വിഷയത്തെപ്പറ്റി വിരോധമുണ്ടെന്നു പറയാൻ ഒരു ന്യായവുമില്ല. ഇതു സംബന്ധിച്ച് അഭിവന്ദ്യരായ താജുൽ ഉലമാ ശൈഖുനാ (കെ.കെ സ്വദഖത്തുള്ള മൗലവി) യുടെ ഒരു ഫത്‌വായും ചോദ്യവും ഇവിടെ പകർത്താം.

   "#ചോദ്യം: 1976 ഡിസംബർ ഇരുപത്തിനാലാം തിയ്യതിയിലെ സുന്നീ ടൈംസിൽ ജുമുഅ ഖുതുബയുടെ മുമ്പ് ഒരു പ്രസംഗം നടത്തുന്നത് ബിദ്അത്ത് മുൻകറത്താണെന്നു കണ്ടു. പത്രാധിപരുടെ അഭിപ്രായം?

             #ഉത്തരം: ജുമുഅ ഖുതുബയുടെ മുമ്പ് പ്രസംഗം നടത്തൽ സലഫിന്റെ കാലത്തു നടപ്പില്ലാത്തതായിരുന്നു എന്നതിൽ സംശയമില്ല. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം അത് ബിദ്അത്ത് മുൻകറത്താണെന്നു പറയാൻ നിവൃത്തിയില്ല. അബൂദാവൂദ് റിപ്പോർട്ട് ചെയ്ത ഹദീസിൽ തഹല്ലുഖിനെ റസൂൽ കരീം (സ) നിരോധിച്ചുവെന്നു വന്നിട്ടുണ്ട്. ആ ഹദീസിനെ അടിസ്ഥാനമാക്കിയാണ് ടൈംസിൽ അങ്ങനെ പറഞ്ഞതെന്ന് വിചാരിക്കുവാൻ നിവൃത്തിയില്ല. എന്തുകൊണ്ടെന്നാൽ, അതിന് പ്രസംഗം കേൾക്കുവാൻ ഇരിക്കുക എന്ന് അർത്ഥമില്ല. അതിന്റെ അർത്ഥം വട്ടമിട്ടിരിക്കുക എന്നാണെന്നും അത് അങ്ങുമിങ്ങും സംസാരിക്കാനും തദ്വാരാ ശബ്ദമുണ്ടാക്കുവാനും കാരണമാകുന്നതു കൊണ്ടും സ്വഫ്ഫായി ഇരിക്കുന്നതിനെ തടയുന്നതു കൊണ്ടുമാണ് വിരോധിക്കപ്പെട്ടതെന്നും അബൂദാവൂദിന്റെ വ്യാഖ്യാനത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ആകയാൽ വട്ടമിട്ടിരുന്ന് ഇൽമിനെ സംബന്ധിച്ച് അങ്ങുമിങ്ങും സംസാരിക്കൽ പോലത്തവയാണ് വിരോധിക്കപ്പെട്ടത്.
ഇൽമിനെ സംബന്ധിച്ച് ഒരാൾ സംസാരിക്കുന്നത് (പ്രസംഗിക്കുന്നത്) കേൾക്കാൻ വരിവരിയായി ഇരിക്കുന്നതിനെയല്ല. 
(സമ്പൂർണ്ണ ഫതാവാ പേജ്: 169, 170)

     ചുരുക്കത്തിൽ വട്ടമിട്ടിരിക്കുന്നതും അങ്ങനെ ഇൽമ് പറയാനും സൊറ പറയാനുമായി സമ്മേളിക്കുന്നതുമാണ് ഈ ഹദീസിൽ വിരോധിക്കപ്പെട്ടതെന്ന് എല്ലാ ഹദീസു വ്യാഖ്യാനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ആധുനിക സമസ്തക്കാർ ഇതു കറാഹത്താണെന്നതിനുദ്ധരിക്കാറുള്ള 'ഔനുൽ മഅ്‌ബൂദ്, അൽ മൻഹലുൽ അദബുൽ മൗറൂദ്' തുടങ്ങിയ എല്ലാ കിതാബുകളിലും തഹല്ലുഖും ആ വിധമുള്ള സമ്മേളിക്കലും (ഇജ്തിമാഅ്‌) കൂട്ടിപ്പിണച്ചു കൊണ്ടല്ലാതെ ഈ ഹദീസിനെ വ്യാഖ്യാനിച്ചിട്ടില്ല. ശറഹുസ്സുന്നയിലും മിർഖാതിലും ഇതുതന്നെയാണ് പറഞ്ഞത്. മറ്റൊന്ന് ആധുനികരുന്നയിക്കാറുള്ളതു തഫ്സീർ റാസിയാണ്. ഇതിലും തഹല്ലുഖും ഇജ്തിമാഉം പരസ്പരം വ്യാഖ്യാനമായിച്ചേർത്തുകൊണ്ട് 'മുദാക്കറത്തുൽ ഇൽമി'നുവേണ്ടി (തമ്മതമ്മിൽ ഇല്മു പറയൽ) കൂടുന്നതിനെയാണ് ഈ ഹദീസിന്റെ വ്യാഖ്യാനമായി നിരോധിച്ചതു ചൂണ്ടിക്കാട്ടിയത്. ഈ നിരോധനത്തിന്റെ നിമിത്തം വട്ടം കൂടിയുള്ള ഇരുത്തത്തിന്റെ ആകൃതിയെ അവലംബിച്ചോ അതല്ല ഖുതുബക്ക് വേണ്ടിയുള്ള ശ്രദ്ധയെ തടയുമെന്നതിനെ ആസ്പദമാക്കിയോ എന്നിങ്ങനെ മുഹദ്ദിസുകളും വ്യാഖ്യാതാക്കളും ചർച്ചചെയ്തിട്ടുണ്ടെന്നല്ലാതെ വട്ടമിട്ടിരുന്നുള്ള ഈ പരിപാടിയെയാണ് നിരോധം ബാധിക്കുന്നത് എന്ന കാര്യത്തിൽ അവർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. ആകയാൽ മേൽ ഹദീസിനെ ആധാരമാക്കി ചർച്ചാവിഷയമായ ഖുതുബക്ക് മുമ്പുള്ള പ്രസംഗത്തെ കറാഹത്തെന്നു വിധിയെഴുതുന്നത് ന്യായമല്ല; അക്രമമാണ്.

    ഇപ്പോൾ ഇതിൽ ഒരു പുതിയ അടവ് ചില വിരുതന്മാർ ഒപ്പിക്കുന്നുണ്ട്. ജുമുഅക്ക് പോകലിനെയും(സഅയ്) വിട്ട് കച്ചവടം കൊണ്ടോ മറ്റോ ജോലിയാകൽ ജുമുഅ നിർബന്ധമുള്ളവർക്ക് ജുമുഅയുടെ ഖുതുബക്കു തൊട്ടുമുമ്പുള്ള ബാങ്കിനു ശേഷം ഹറാമാണെന്നും ഈ ബാങ്കിനു മുമ്പ് സമയമായ ശേഷം കറാഹത്താണെന്നും തുഹ്ഫ 2-480 ൽ പ്രസ്താവിച്ചിട്ടുണ്ട്. ഇവിടെ കച്ചവടവും മറ്റുമെന്നതിന്റെ വ്യാപ്തിയിൽ "ജുമുഅക്കു പോകലിനെയും വിട്ടു ജോലിയാക്കുന്ന ഏതു കാര്യവും-അതു ഇബാദത്താണെങ്കിലും" ഉൾപ്പെടുമെന്നു പ്രസ്താവിച്ചിട്ടുണ്ട്. ഈ ഇബാദത്തിനു ഉദാഹരണമായി "കിത്താബത്തിൽ ഖുർആനി വൽ ഇൽമിശ്ശറഇയ്യി ഫതഹ്റുമു ഖാരിജൽ മസ്ജിദി വ തുക്റഹു ഫീഹി" എന്ന് അലിയ്യുശ്ശബ്റാമുല്ലസിയെ തൊട്ടു ശർവാനി ഉദ്ധരിച്ചിട്ടുണ്ട്. ഇതിനു ഇല്മുകൊണ്ട് ജോലിയാകുക എന്നർത്ഥം പറഞ്ഞു അതു കറാഹത്താണെന്ന് തുഹ്ഫയിലും ശർവാനയിലും പറഞ്ഞതായി ആധുനികരിൽ ചിലർ പ്രസംഗിക്കുകയും എഴുതുകയും സാധുക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു! ഇവിടെ വാസ്തവത്തിൽ എന്താണ് പ്രമേയം? ജുമുഅക്കു ഔദ്യോഗികമായുള്ള ബാങ്കിന്റെ ശേഷവും പോകാതെ വഴിയിലോ വീട്ടിലോ ടൗണിലോ കച്ചവടാതികളിൽ വ്യാപൃതനായിരിക്കൽ ഹറാമാണെന്നാണ് ആദ്യം പറഞ്ഞത്. ആ ബാങ്കിനു മുമ്പ് സമയമായ ശേഷം ഇത് കറാഹത്താണെന്നു തുടർന്നു പറഞ്ഞു. ഇതു ജുമുഅക്ക് പോകുന്നതിൽ നിരതരാകാതെ തടസ്സങ്ങളിലേർപ്പെടുന്നതിനെപ്പറ്റിയാണെന്നു തന്നെ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. പള്ളിയിലേക്ക് പോകുന്ന വഴിയിൽ നടന്നു കൊണ്ടാണെങ്കിൽ ഇതിൽ പെടില്ലെന്നും അതുപോലെ പള്ളിയിൽ എത്തിയശേഷം മേൽ കാര്യങ്ങളിൽ വ്യാപൃതരാകുന്നതും ഇതിൽ പെടില്ലെന്നും തുഹ്ഫ വ്യക്തമാക്കിയിരിക്കയാണ്. പള്ളിക്കകത്തു കച്ചവടം കറാഹത്താണെന്നതിൽ സമയവ്യത്യാസമില്ലെങ്കിലും. ഇതുപോലെ പെട്ടെന്നു ജുമുഅക്കു ചെന്നു ചേരാൻ സൗകര്യപ്പെടുന്ന വിധം ഖുതുബയുടെ മുമ്പുള്ള ബാങ്ക് കൊടുക്കുമ്പോൾ അതിനടുത്തുളള ഒരു സ്ഥലത്ത് അവൻ കച്ചവടാതികളിൽ വ്യാപൃതനായാലും ഇതിൽ പെടില്ലെന്ന് തുഹ്ഫ വിവരിച്ചിട്ടുണ്ട്. ( 2-480) അപ്പോൾ ഇതു ജുമുഅക്ക് പോകുന്നതിൽ നിന്നും കച്ചവടാതികളിൽ കുടുങ്ങി തടഞ്ഞു നിൽക്കുന്ന വർത്തമാനമാണ്. ഇതാണ് ഹറാമും കറാഹത്തുമെന്നു പറഞ്ഞത്. ജുമുഅക്ക് പോകുമ്പോൾ വഴിയിൽ വച്ചുള്ളതു പോലും ഇതിൽ പാടില്ലെന്നു ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.

      എന്നാൽ ഇബാദത്താണെങ്കിലും എന്നു പറഞ്ഞതിന്റെ വ്യാഖ്യാനമായി ശർവാനി ഉദ്ധരിച്ചതോ എന്നു സംശയം കാണും. സംശയം വേണ്ട. ഖുർആനോ ഇൽമോ എഴുതിക്കൊണ്ടിരിക്കുക എന്ന ഇബാദത്ത് കൊണ്ടു വ്യാപൃതനായി ജുമുഅക്ക് പോകാതെ ഇരുന്നാലും ഈ ഹറാം വന്നുചേരുമെന്നാണ് അപ്പറഞ്ഞത്. അതു പള്ളിക്കു വെളിയിൽ പെട്ടെന്ന് ജുമുഅക്കു ചെന്നു ചേരാൻ പറ്റാത്ത സ്ഥലത്തുവച്ച്! പള്ളിക്കകത്തു വച്ചു ഈ എഴുതിയിരിക്കൽ കറാഹത്തും. അങ്ങനെ വരുമ്പോൾ പള്ളിക്കകത്തുവച്ച് ജുമുഅക്കു പോകലിനെയും വിട്ടു ജോലിയാവൽ എങ്ങനെ? എന്നു സംശയമുണ്ടാകും. അതിങ്ങനെയാണ്. ഒരു മുസ്ലിയാരുട്ടിയുടെ താമസം പള്ളിയിലാണ്. ദർസിൽ പഠിക്കുന്നവർ പള്ളിയിലായതു കൊണ്ട് സാധാരണപോലെ ഇരുന്നാൽ അവർക്ക് അതിരാവിലെ ജുമുഅക്ക് പോയ പുണ്യം കിട്ടുമോ? ഇല്ല. പിന്നെന്തുവേണം? മറ്റു കാര്യങ്ങളിൽ നിന്നും വിട്ടു ജുമുഅക്കായി ഒരുങ്ങി അതിലേക്ക് തിരിഞ്ഞിരിക്കണം. അപ്പോൾ പള്ളിക്കകത്തു വച്ചും ജുമുഅക്ക് 'സഅ്‌യു'ണ്ടാകാം, ഇല്ലാതെയുമിരിക്കാം എന്ന് ബോധ്യപ്പെട്ടു. ദർസിലെ മുതഅല്ലിമുകൾക്കിതു പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. പള്ളിയിൽ തന്നെ താമസിച്ചുകൊണ്ട് ജുമുഅയോടടുത്ത സമയത്തുമാത്രം ജുമുഅക്ക് പോകുന്നവരാണവർ. അങ്ങനെ ഒരു കുട്ടി മിമ്പറിന്റെ സമീപത്തെ രണ്ടാം ബാങ്ക് കൊടുക്കുമ്പോളും കിതാബ് ശറഹെഴുതി നന്നാക്കുന്ന ജോലിയിൽ വ്യാപൃതനായിരിക്കുന്നുവെന്നു സങ്കൽപ്പിക്കുക. ഇതാണു കറാഹത്തെന്നു ശർവാനിയിൽ പറഞ്ഞത്.

   ചുരുക്കത്തിൽ, തുഹ്ഫ പറഞ്ഞതിന്റെ സാരം ജുമുഅക്ക് പോകാതെ ജോലിയാവുക എന്നതിന്റെ അർത്ഥം വീട്ടിലോ അങ്ങാടിയിലോ മറ്റോ ഇരിക്കുക എന്നതാണ്. പള്ളിയിലേക്ക് പോകുന്ന വഴിമധ്യേ ഇതിലുൾപ്പെടുകയില്ല. പള്ളിക്കകത്തു വച്ചും ഇതിൽ ഉൾപ്പെടുകയില്ല. പെട്ടെന്നു ചെന്നു ചേരാൻ സൗകര്യപ്പെടുന്ന വിധം പള്ളിയോടടുത്തുള്ള സ്ഥലവും ഇതിൽ ഉൾപ്പെടുകയില്ല. ഇത്ര വ്യക്തമായി ജുമുഅക്ക് പോകുന്നതിനെക്കുറിച്ചാണെന്ന് സുനിശ്ചിതമായ ഈ ഇബാറത്തുകൾ ജുമുഅക്കു പളളിയിൽ നേരത്തെ വന്നിരുന്നു ഹാജരായവർക്കു ബാധകമല്ലെന്ന് സുവ്യക്തം. അവരോടു ഖത്വീബോ മറ്റോ പ്രസംഗിക്കുന്നതിനും ബാധകമല്ല. പിന്നെ എവിടെ നിന്നാണ് ഇത് കറാഹത്താണെന്നും പണ്ഡിതന്മാർക്കു ഹറാമാണെന്നും ഇവർക്ക് വഹ്‌യ്‌ ഇറങ്ങിയത്?!

   പോരെങ്കിൽ, ഇമാം ഗസ്സാലി (റ) ഇഹ്യായിൽ വിവരിക്കുന്നതിൽ നിന്നും കറാഹത്തും നഹ്‌യും ഈ ഉറുദിക്കും പ്രസംഗത്തിനും അശേഷം ബാധകമല്ലെന്ന് വ്യക്തമാവും. മഹാനർ പറയുന്നു:

          "നിസ്കാരത്തിന്റെ മുമ്പ് വട്ടങ്ങളിൽ ചെന്നിരിക്കൽ അനുയോജ്യമല്ല. കാരണം നബി (സ)തങ്ങൾ അത് വിരോധിച്ചതായി അബ്ദുല്ലാഹിബ്നു ഉമർ(റ) നിവേദനം ചെയ്തിട്ടുണ്ട്. അതേസമയം, അല്ലാഹുവിനെക്കൊണ്ടറിയുന്ന ഒരു പണ്ഡിതൻ മുൻ സമുദായത്തിലെ അല്ലാഹുവിന്റെ നടപടിക്രമങ്ങളെ കൊണ്ടു പേടിപ്പിച്ചു പറയുകയോ ദീനീ വിധികൾ പഠിപ്പിച്ചു കൊടുക്കുകയോ ചെയ്തുകൊണ്ട് ജുമുഅത്തു പള്ളിയിൽ ജുമുഅ നിസ്കാരത്തിനു മുമ്പ് അല്ലെങ്കിൽ ശേഷം സദസ്സ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിലേക്കവനിരിക്കണം. എങ്കിൽ അതികാലത്തു ജുമുഅക്കു ചെന്നുചേർന്ന കൂലിയും ഇൽമിനെ കേൾക്കുന്ന കൂലിയും ഒന്നിച്ചു നേടിയവനാകും. പരലോകത്ത് ഉപകാരപ്രദമായ ഇൽമു കേൾക്കൽ മറ്റു സുന്നത്തു കൊണ്ട് ജോലിയാകുന്നതിനേക്കാൾ ഉൽകൃഷ്ടമാണ്" (ഇഹ്‌യാ: 1- 191 ,192)

       ഈ ഉദ്ധരണിയിൽ നിന്നു ജുമുഅക്കു ചെന്നവർ ഉറുദി കേൾക്കുന്നത് പുണ്യമുള്ള ഒരമലാണെന്നും നിസ്കാരത്തിനു മുമ്പ് നബി (സ)വിരോധിച്ച 'ഹലഖിൽ' ഇതു പെട്ടിട്ടില്ലെന്നും സുതരാം വ്യക്തമായി. ചുരുക്കത്തിൽ ഖുതുബ പരിഭാഷ ഹറാം വാദം പോലെ ഇതും ഒരു ആധുനിക വാദമാണ്. ഫിഖ്ഹിന്റെ നിയമമല്ല.

    സത്യം സത്യമായി മനസ്സിലാക്കി അതിനെ പിൻപറ്റുവാനും സത്യത്തിനെതിരെ ശക്തിയുക്തം ധർമ്മ സമരം നടത്താനും നീ തുണ നൽകേണമേ നാഥാ- ആമീൻ.

*(മൗലാനാ നജീബുസ്താദിന്‍റെ*
*'ഖുത്വുബ; ഭാഷയും പരിഭാഷയും'* എന്ന പുസ്തകത്തില്‍ നിന്നും)

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...