പഠനങ്ങൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പഠനങ്ങൾ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 മാർച്ച് 2, ഞായറാഴ്‌ച

തറാവീഹ് നമസ്ക്കാരം

ഹുജ്ജത്തുൽ ഉലമാ മൗലാനാ നജീബ് മൗലവി`

   ജമാഅത്തായി നിർവ്വഹിക്കൽ പുണ്യമായ ഒരു സുന്നത്തു നമസ്‌കാരമാണു തറാവീഹ്. നബി(സ) തങ്ങൾ പ്രത്യേകം പ്രേരിപ്പിക്കുകയും പ്രോത്സാഹനം നല്കുകയും ചെയ്ത‌ 'ഖിയാമു റമളാൻ' എന്ന സുന്നത്തു നമസ്‌കാരം തന്നെയാണിത്.

 من قام رمضان ايمانا واحتسابا غفر له ما تقدم من ذنبه

എന്ന ഹദീസ് പ്രസിദ്ധവും ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്തിട്ടുള്ളതുമാണ്. സത്യമാണെന്നംഗീകരിച്ചും മറ്റു ലക്ഷ്യങ്ങളില്ലാതെ അല്ലാഹുവിന്നായി മാത്രം നിർവ്വഹിച്ചും ഏതൊരാൾ റമളാൻ രാവിൽ നിന്നു നമസ്കരിച്ചാൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ മാപ്പു ചെയ്യപ്പെടുമെന്നാണ് ഹദീസിൻ്റെ സാരം. ഇതുകൊണ്ടുദ്ദേശ്യം തറാവീഹ് നമസ്കാരമാണെന്നത്രെ പണ്ഡിത നിലപാട്. അതിനാൽ തറാവീഹ് എന്ന റമളാനിലെ പ്രത്യേക നമസ്‌കാരം ശർഇൽ തേടപ്പെട്ട ഒരു പുണ്യകർമ്മമാണെന്നത് ഇമാമുകളുടെ ഏകകണ്ഠമായ നിലപാടാണ്. ഇതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. ഇതിൻ്റെ റക്‌അത്തുകളുടെ എണ്ണത്തിലും ജമാഅത്തായാണോ തനിച്ചാണോ ശ്രേഷ്ടം എന്ന കാര്യത്തിലും മറ്റുമാണ് ഭിന്നവീക്ഷണങ്ങളുള്ളൂ.

    സുദീർഘമായി ഖുർആൻ പാരായണം ചെയ്‌തു നമസ്കരിക്കുന്നതിനാൽ ഓരോ ഈരണ്ടു സലാമുകൾക്കിടയിലും (നാല് റക്‌അത്ത് കഴിഞ്ഞ്) വിശ്രമിച്ചിരുന്നതു കൊണ്ടാണ് ഈ നമസ്ക്കാരത്തിനു തറാവീഹ് എന്നു പേർ വന്നത്. ഈയൊരു വിശ്രമത്തിന് 'തർവീഹത്ത്' എന്നു പറയും. ഇങ്ങനെ നാലോ അഞ്ചോ തർവീഹത്തുകൾ വരുമല്ലോ. ഇതുകൊണ്ടാണ് തറാവീഹ് എന്ന ബഹുവചനപ്പേർ വന്നത്.

      ഇശാ നമസ്കരിച്ചു കഴിഞ്ഞതു മുതലാണ് തറാവീഹിന്നു സമയമാകുക. പ്രഭാതോദയം വരെ സമയം നീണ്ടു നില്ക്കുകയും ചെയ്യും. ഇമാം ബഗ്‌വിയും(റ) മറ്റും വ്യക്തമാക്കിയതാണിത്.

    തറാവീഹിൽ ജമാഅത്തു സുന്നത്തുണ്ടെന്നാണ് നമ്മുടെ മദ്ഹബിലെ പ്രബല വീക്ഷണം. നബി(സ) തങ്ങൾ തന്നെ ഒരു റമളാനിലെ മൂന്നു രാത്രികളിൽ ഇതു ജമാഅത്തായി നിസ്ക്കരിക്കുന്നതിനു നേതൃത്വം നൽകിയിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം). ഹിജ്റയുടെ രണ്ടാം വർഷത്തെ റമളാനിൽ അവസാന പത്തിലെ 23,25,27 എന്നീ രാത്രികളിലായിരുന്നു നബി(സ) വീട്ടിൽ നിന്നു പള്ളിയിൽ വന്ന് ഇങ്ങനെ ജമാഅത്തായി നിർവ്വഹിച്ചതെന്നു ശബ്റാമല്ലിസിയും ബാജൂരിയുമെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. നബി(സ)യുടെ നമസ്കാര വിവരമറിഞ്ഞ് സ്വഹാബികൾ പള്ളിയിൽ തടിച്ചുകൂടി പള്ളി നിറയുകയും 29-ാം രാത്രിയിലും നബിയുടെ ആഗമനം പ്രതീക്ഷിക്കുകയും ചെയ്തെങ്കിലും അവിടുന്ന് പുറത്തു വന്നില്ല. 'ഈ നമസ്കാരം നിങ്ങൾക്കു ഫർളാക്കപ്പെടുമോ എന്നു ഞാൻ ആശങ്കപ്പെടുന്നു'വെന്ന് പറഞ്ഞ് വരാതിരിക്കുകയാണു ചെയ്തത്. അല്ലാഹുവിന്റെ വഹ്‌യും നിർദ്ദേശങ്ങളും ഘട്ടം ഘട്ടമായി അവതരിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സ്വഹാബികളുടെ ആവേശത്തെ തുടർന്ന് അല്ലാഹു ഇതു ഫർളായി നിശ്ചയിക്കാനും പിറകിൽ വരുന്ന സമുദായമക്കൾക്ക് ഇതിൽ കഴിവുകേട് സംഭവിക്കാനും ഇടയുണ്ടെന്ന ഭയമാണ് ഇവിടെ ഉദ്ദേശ്യമെന്നു ധരിക്കാം. അതല്ലെങ്കിൽ നബി(സ)യും സ്വഹാബത്തും ആവേശപൂർവ്വം എന്നും നിർവ്വഹിച്ചു കൊണ്ടിരുന്ന ഒരു പ്രവൃത്തിയെ പിൻതലമുറ ഫർളാണെന്നു ധരിക്കാനും നിറവേറ്റുന്നതിൽ വീഴ്‌ച വരുത്താനും സാധ്യതയുണ്ടെന്നും ഇതാണീ ആശങ്കയുടെ ഉദ്ദേശ്യമെന്നും മനസ്സിലാക്കാം.

    ഏതായാലും നബി(സ)യുടെ പ്രവൃത്തിയിൽ തന്നെ ഈ നമസ്കാരത്തിൽ ജമാഅത്തു സുന്നത്തുണ്ടെന്ന് അടിസ്ഥാനപരമായി മനസ്സിലായല്ലോ. ഇതിനെ തുടർന്ന് തറാവീഹ് ജമാഅത്തായി നമസ്കരിക്കുന്നതിൽ സ്വഹാബത്തിൻ്റെ അഥവാ അവരിൽ ബഹുഭൂരിപക്ഷത്തിൻ്റെ ഏകോപനവുമുണ്ടായി. ഇതാണ് തറാവീഹിൽ ജമാഅത്തു സുന്നത്താണെന്നതിനും അതാണു തനിച്ചു നമസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്‌ഠമെന്നതിനും നമ്മുടെ മദ്ഹബിന്റെ തെളിവ്. തനിച്ചു നമസ്‌കരിക്കലാണ് ജമാഅത്തിനേക്കാൾ ശ്രേഷ്ഠമെന്നും ഒരു വീക്ഷണം നമ്മുടെ മദ്ഹബിൽ തന്നെയുണ്ട്. ഇതുപക്ഷേ, ഖുർആൻ മനഃപാഠമാക്കുകയും കൂടുതൽ പാരായണം ചെയ്‌ത്‌ നമസ്‌കരിക്കാൻ തനിച്ചാകുമ്പോൾ മടുപ്പു തോന്നാതിരിക്കുകയും താൻ മൂലം പള്ളിയിൽ ജമാഅത്ത് നഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നവൻ്റെ കാര്യത്തിലാണെന്നും അല്ലാത്തവർക്ക് ജമാഅത്തായാണ് ശ്രേഷ്‌ഠമെന്നതിൽ അഭിപ്രായാന്തരമില്ലെന്നും നമ്മുടെ മദ്ഹബിലെ ഇറാഖീ സരണിയിലെ ഇമാമുകളും ഖുറാസാനീ സരണിയിൽ നിന്ന് സ്വയ്‌ദലാനീ, ബഗ് വീ എന്നിവരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

*ഇരുപത് റക്അത്ത്*

    തറാവീഹ് നമസ്‌കാരം ഓരോ ഈരണ്ടു റക്അത്തിലും സലാം വീട്ടിക്കൊണ്ട് ഇരുപത് റക്അത്താണെന്നാണ് നമ്മുടെ മദ്ഹബ്. ഇമാം അബൂഹനീഫ(റ)യും സഹയാത്രികരും അഹ്‌മദും(റ) ദാവൂദുള്ളാഹിരി(റ)യും മറ്റും ഇതേ വീക്ഷണക്കാരാണ്. ബഹുഭൂരിപക്ഷം ഉലമാഇൻ്റെയും അഭിപ്രായം ഇതു തന്നെയെന്ന് ഖാളി ഇയാള്(റ) ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ, ഇമാം മാലിക്(റ) അഭി പ്രായപ്പെടുന്നത് തറാവീഹ് 36 റക്‌അത്താണെന്നാണ്. മദീനക്കാർ ഇങ്ങനെയാണു പ്രവർത്തിച്ചു വരുന്നതെന്നാണ് ഇമാമവർകളുടെ തെളിവ്. തന്റെ ഗുരു നാഫിഅ്(റ) ഇങ്ങനെ പ്രസ്താവിച്ചതും ഇമാമുദ്ധരിക്കുന്നു. 'റമളാനിൽ 39 റക്അത്തും അതിൽ നിന്നു മൂന്നു റക്അത്ത് വിത്റും നിർവ്വഹിക്കുന്നവരായാണ് ജനങ്ങളെ (സ്വഹാബത്ത്) ഞാനെത്തിച്ചത്' എന്നത്രെ നാഫിഇ(റ)ൻ്റെ മൊഴി. മദീനക്കാരുടെ പ്രവൃത്തി ഒരു പ്രമാണമായി ഉയർത്തിപ്പിടിക്കുന്നവരാണ് ഇമാം മാലിക്(റ).

      തിരുനബി(സ)യുടെ കാലത്ത് ഒരേയൊരു റമളാനിൽ പ്രസ്തുത മൂന്നു രാത്രികളിൽ പൊതു ജമാഅത്തായി നിർവ്വഹിച്ചതല്ലാതെ തിരുസുന്നത്ത് റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല. അത് ഇരുപതു റക്അത്തായിരുന്നുവെന്ന് ഒരു ഹദീസിൽ വന്നിട്ടുണ്ടെങ്കിലും പ്രസ്തുത ഹദീസ് പ്രബലമല്ല. ഔദ്യോഗിക വിളിച്ചു കൂട്ടലില്ലാതെ യാദൃച്ഛികമായി നബി(സ) പള്ളിയിൽ വരുകയും അന്നു കണ്ടവർ തങ്ങളോടൊപ്പം നിസ്‌കരിക്കുകയും ഇതു കേട്ടറിഞ്ഞ് അതിൽ കൂടുതൽ പേർ പിറ്റേ രാത്രിയിലെ ജമാഅത്തിൽ പങ്കെടുക്കുകയും മൂന്നാം രാത്രി അതിലുമധികം ആളുകൾ വിവരമറിഞ്ഞെത്തുകയുമാണുണ്ടായത്. അതിനാൽ തന്നെ മൂന്നു രാത്രിയിലും ഒരേയെണ്ണമാണോ നമസ്‌കരിച്ചത്, അതിൽ തന്നെ എല്ലാവർക്കും നബി(സ)യോടൊപ്പം പൂർണ്ണമായി ലഭിച്ചുവോ എന്നൊന്നും വ്യക്തമല്ല. ഇബ്‌നുഖുസൈമയും ഇബ്‌നുഹിബ്ബാനും നിവേദനം ചെയ്ത ഒരു ഹദീസിൽ 'എട്ടു റക്അത്താണ് നബി(സ) ഞങ്ങളെ കൊണ്ട് നിസ്‌കരിച്ചതെ'ന്ന് ജാബിറി(റ)ൻ്റെ വാക്ക് വന്നിട്ടുണ്ടെങ്കിലും അദ്ദേഹം ഏതു രാത്രിയിലെ കാര്യമാണു പറയുന്നത്, അന്നു തന്നെ ആദ്യന്തം പങ്കെടുത്തുവോ എന്നൊന്നും വ്യക്തമല്ല. അതിനാൽ തന്നെ പ്രസ്‌തുത മൂന്നു രാത്രിയിലെ നബി(സ)യുടെ നിസ്‌കാരത്തിൻ്റെ റിപ്പോർട്ടുകൾ എണ്ണത്തിൽ വ്യക്തതയില്ലാത്തതാണ്. തിരുമേനി(സ)യുടെ ശേഷിച്ച ജീവിതകാലത്തും സിദ്ദീഖി(റ)ൻ്റെ ഖിലാഫത്തു കാലത്തും തറാവീഹിൻ്റെ പൊതു ജമാഅത്ത് പള്ളിയിൽ നടന്നിട്ടുമില്ല. ഫർളാക്കപ്പെടുമെന്ന ഭയമാണ് നബി(സ)യെ പിന്തിരിപ്പിച്ചതെന്ന് അവിടുന്നു തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. സിദ്ദീഖി(റ)ൻ്റെ ഖിലാഫത്തു കാലത്താകട്ടെ ഇതിനേക്കാൾ പ്രധാനപ്പെട്ട ഭരണച്ചുമതലകൾ നിർവ്വഹിക്കാനുള്ളതു കൊണ്ട് ഇക്കാര്യത്തിൽ ഒരുമയുണ്ടാക്കാൻ ശ്രദ്ധിക്കാനുമായില്ല. രണ്ടാം ഖലീഫ ഉമറി(റ)ൻ്റെ മാതൃകാ ഭരണത്തിലെ രണ്ടാം വർഷമാണ്(ഹിജ്റ 14) പള്ളിയിലെ ചിന്നഭിന്നമായ അവസ്ഥ ഖലീഫക്ക് അരോചകമായി തോന്നിയത്. അവിടുന്ന് സമാന സ്വഹാബികളോടു കൂടിയാലോചിച്ചാണ് നബി(സ) കാലത്തെ ആശങ്ക ഇല്ലാതായതിനാൽ തുരുസുന്നത്തിനെ പുന:സ്ഥാപിച്ചു കൊണ്ട് തറാവീഹിലെ പൊതു ജമാഅത്തെന്ന നവീന നടപടിക്കു തുടക്കമിട്ടത്. ഉബയ്യുബ്‌നു കഅ്ബി(റ)നെ ഇമാമാക്കിയായിരുന്നു ഈ ജമാഅത്ത്.

     ഈ ജമാഅത്തു നമസ്ക്കാരത്തിൽ ഇരുപതു റക്അത്താണ് തറാവീഹ് നമസ്ക്കരിച്ചതെന്ന് പ്രബല ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഇമാം ബൈഹഖി(റ)യും മറ്റും സാഇബുബ്നു യസീദ് പ്രസ്ത‌ാവിച്ചതായി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു:

كانوا يقومون على عهد عمر بن الخطاب (ر) في شهر رمضان بعشرين ركعة. وكانوا يقومون بالماتين وكانوا يتوكلون على عصيهم في عهد عثمان من شدة القيام

(ഉമറി(റ)ന്റെ കാലത്ത് റമളാനിൽ 20 റക്അത്താണ് സ്വഹാബികൾ സംഘമായി ഖിയാമുറമളാൻ നിർവ്വഹിച്ചിരുന്നത്. 200 ആയത്തുകളുള്ള സുദീർഘ സൂറത്തുകൾ ഓതിയാണ് അവർ നിസ്കരിച്ചിരുന്നത്. ഉസ്മാനി(റ)ൻ്റെ കാലത്ത് നിറുത്തം ശക്തമായതിനാൽ അവർ വടി കുത്തിപ്പിടിച്ചാണ് നമസ്ക്കാരത്തിൽ നിന്നിരുന്നത്.)

യസീദുബ്നു റൂമാൻ (റ) പ്രസ്‌താവിച്ചതായി ഇമാം മാലിക്(റ) തൻ്റെ മുവത്വയിൽ നിവേദനം ചെയ്‌തതിൽ 23 റക്‌അത്തു കൊണ്ടാണ് അവർ നിന്നിരുന്നതെന്നു റിപ്പോർട്ടു ചെയ്‌തിട്ടുണ്ടെങ്കിലും മൂന്ന് വിത്റായിരുന്നുവെന്ന് മനസ്സിലാക്കിയാൽ ഈ രണ്ടു റിപ്പോർട്ടുകളും 20 റക്‌അത്തെന്നതിൽ സംയോജിപ്പിക്കാം. അലിയാരുടെ കാലത്തും 20 റക്അത്തായിരുന്നുവെന്നു ബൈഹഖി(റ) റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഉമർ(റ) ഉബയ്യി(റ)നോടും തമീമുദ്ദാരി(റ)യോടും രണ്ടു പേരും 11 റക്അത്ത് ജനങ്ങൾക്ക് ഇമാമത്തു നില്ക്കണമെന്നു നിർദ്ദേശിച്ചതായും ഇമാം മാലിക് മുവത്വയിൽ നിവേദനം ചെയ്‌ത ഒരു റിപ്പോർട്ടുണ്ട്. ഇതിൻ്റെ നിവേദകരായ സാഇബുബ്നു യസീദ് തന്നെ 13 റക്അത്താണെന്നും 23 റക്അത്താണെന്നും ഈ 11 ന്റെ സ്ഥാനത്തു പറഞ്ഞതായി മുഹമ്മദുബ്‌നുന്നസ്വ‌ർ മർവസിയും അബ്ദുർറസാഖും റിപ്പോർട്ടു ചെയ്‌തിട്ടുള്ളതിനാൽ എണ്ണത്തിൻ്റെ കാര്യത്തിൽ ഈ റിപ്പോർട്ടു വ്യക്തതയില്ലാത്തതാണെന്നു വരും. അതല്ലെങ്കിൽ 20-ൽ നിന്ന് അവസാന പത്തും വിത്റും ഒരാൾ മാത്രമായി എന്നും നിർവ്വഹിക്കരുതെന്നും ആ പതിനൊന്ന് അഥവാ പതിമൂന്ന് രണ്ടുപേരും മാറിമാറി നിസ്ക്കരിക്കണമെന്നുമാണ് ഈ റിപ്പോർട്ടിലെ നിർദ്ദേശമെന്നു വയ്ക്കുകയുമാകാം (ഔജസുൽമസാലിക്)

     ചുരുക്കത്തിൽ, പുന:സ്ഥാപിക്കപ്പെട്ട തറാവീഹിന്റെ ജമാഅത്ത് ഖിലാഫത്തു റാശിദയിൽ മൂന്നു ഖലീഫമാരുടെ കാലത്തും 20 റക്‌അത്തും വിത്റുമാണെന്നാണു റിപ്പോർട്ട്. ഈ റിപ്പോർട്ടുകൾ പ്രബലമാണു താനും. ഈ ശക്തമായ പ്രമാണത്തിൻ്റെയടിസ്ഥാനത്തിലാണ് തറാവീഹ് നമസ്‌കാരം പൊതുവിൽ 20 റക്അത്താണെന്ന് നമ്മുടെ മദ്ഹബിൽ സ്ഥാപിക്കപ്പെട്ടത്.

      എന്നാൽ, മദീനക്കാരുടെ 36 റക്‌അത്ത്, മക്കക്കാർ നാലു തർവീഹത്തുകളിലും ത്വവാഫു ചെയ്‌തിരുന്നതിനു പകരം നാലും റക്‌അത്തുകൾ അവർ അധികം നമസ്‌കരിച്ചിരുന്നതാണ്. ഇതു തന്നെ ഒന്നാം തലമുറയുടെ അവസാന കാലങ്ങളിലാണ് ഉടലെടുത്തത്. സ്വഹാബത്തിൽ പലരും താബിഈ പ്രമുഖരും മദീനയിൽ നിറഞ്ഞു നിന്ന അക്കാലത്ത് ഈ വർദ്ധനവിനെതിരെ പ്രതിഷേധമോ ആക്ഷേപമോ ഉണ്ടായതുമില്ല. ഒരു നിരാക്ഷേപ നടപടിയെന്ന നിലക്ക് സുകൂത്തിയ്യായ ഇജ്‌മാഇൻ്റെ സ്ഥാനത്തു വരുന്ന ഇതിനെ പ്രമാണിക്കാവുന്നതുമാണ്. അങ്ങനെ വരുമ്പോൾ മക്ക ഹറമുകാരോട് സാമ്യമാകാൻ മദീന ഹറമുകാർ നടത്തിയ ഈ വർദ്ധനവ് മദീനക്കാരുടെ കാര്യത്തിൽ അംഗീകരിക്കാമെന്നല്ലാതെ മറ്റുള്ളവർക്കു ബാധകമല്ലെന്നാണു നമ്മുടെ ഇമാമുകൾ വ്യക്തമാക്കുന്നത്. നബി(സ) തങ്ങളുടെ ഹിജ്റയുടെ മണ്ണും അവിടുന്ന് അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശവുമെന്ന നിലക്ക് മദീനക്കാരെ പോലെ മറ്റുള്ളവർക്ക് മക്ക നിവാസികളോട് മത്സരിക്കാവതല്ലെന്നും ഇമാം ശാഫിഈ(റ) പ്രസ്‌താവിച്ചു. എന്നാൽ പോലും മദീനക്കാർക്കും 20 തന്നെയാണു ശ്രേഷ്ടമെന്നും ഇമാമവർകൾ വ്യക്തമാക്കുകയുണ്ടായി. ശർഹുൽ മുഹദ്ദബ് 4-33, തുഹ്ഫ 2-241.

       നബി(സ)യുടെ അടിസ്ഥാന തറാവീഹ് ജമാഅത്തിലും ഖലീഫമാരുടെ ജമാഅത്തിലുമെല്ലാം ഓരോ ഈരണ്ടു റക്അത്തിലും സലാം വീട്ടിയാണു നമസ്‌കരിച്ചതെന്നു മേൽ റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാണ്. അതിനാൽ തറാവീഹ് നമസ്‌കാരത്തിൽ ഇതു നിർബ്ബന്ധമാണെന്ന് നമ്മുടെ ഇമാമവർകൾ വ്യക്തമാക്കിയിട്ടുണ്ട്. മന:പൂർവ്വം രണ്ടിലധികം റക്‌അത്തുകൾ ചേർത്തു നിസ്ക്കരിക്കാവതല്ല. നമസ്കാരം അസാധുവാകും. അറിവില്ലാതെ അങ്ങനെ വർദ്ധിപ്പിച്ചാൽ അതു നിരുപാധിക സുന്നത്തു നമസ്‌കാരമാകുമെന്നല്ലാതെ തറാവീഹാകുകയില്ല.

    തറാവീഹ് ജമാഅത്തു സുന്നത്തുള്ള ഒരു പ്രത്യേക നമസ്‌കാരമാണെന്നും നിശ്ചിത സമയമുള്ള സവിശേഷ നമസ്കാരമാണന്നും വ്യക്തമായല്ലോ. അതിനാൽ അങ്ങനെ പ്രത്യേകം കരുതിയെങ്കിൽ മാത്രമേ തറാവീഹ് സാധുവാകുകയുള്ളൂ. തറാവീഹ് നമസ്കാരമെന്നോ ഖിയാമു റമളാനെന്നോ നിർണ്ണയിക്കാവുന്നതാണ്. നിരുപാധിക സുന്നത്തു നമസ്‌കാരമെന്നു കരുതിയാൽ തറാവീഹ് ലഭ്യമാകുകയില്ല.

    തറാവീഹിൽ നിന്നുള്ള അല്‌പം നമസ്കരിച്ചാലും തറാവീഹിൻ്റെ അടിസ്ഥാന സുന്നത്ത് ലഭ്യമാകുന്നതാണ്.

2024 ഫെബ്രുവരി 11, ഞായറാഴ്‌ച

തൗഹീദിന്റെ തെളിമ

✒️ മൗലാനാ നജീബ് മൗലവി_

       തൗഹീദിൻ്റെ പേരിൽ തന്നെ പരസ്യമായി പുത്തൻവാദങ്ങളുമായി രംഗത്തുവന്ന പ്രസ്ഥാനമാണ് മുഅ്‌തസിലത്ത്. അഹ്‌ലുൽ അദ്ലിവത്തൗഹീദ് (നീതിയുടെയും ഏകദൈവ വിശ്വാസത്തിൻ്റെയും അളുകൾ) എന്നായിരുന്നു അവർ തങ്ങളെ സ്വയം വിശേഷിപ്പിച്ചത്. അല്ലാഹുവിൻ്റെ നീതിയിലും തൗഹീദിലും ശരി വിശ്വാസമുള്ളവർ തങ്ങൾ മാത്രമാവണെന്നു സ്വയം അവകാശപ്പെടുകയായിരുന്നു അവർ. മറ്റുള്ളവരെല്ലാം അല്ലാഹുവിലേക്ക് അനീതി ചേർക്കുന്ന അവിശ്വാസികളും ശിർക്ക് (ബഹുദൈവ വിശ്വാസം) വച്ചു പുലർത്തുന്നവരുമാണെന്ന് ആരോപിക്കാനും അവർ മടിച്ചില്ല. ഇസ്‌ലാമിൻ്റെ തൗഹീദിനെ വിശദീകരിച്ച് വിശദീകരിച്ച് അല്ലാഹുവിനെ കണ്ണുകൊണ്ടു കാണാൻ കഴിയില്ലെന്നും കാതുകൊണ്ടു കേൾക്കാൻ കഴിയില്ലെന്നും അവർ ജല്‌പിച്ചു. പരലോകത്തു വച്ച് അല്ലാഹുവിൻ്റെ തിരുദർശനം പ്രമാണങ്ങൾ സ്ഥിരീകരിച്ചതും ആദികാല മുസ്‌ലിംകൾ തർക്കമില്ലാതെ വിശ്വസിച്ചതുമാണ്. പക്ഷേ, അല്ലാഹുവിനെക്കാണൽ അസാദ്ധ്യമാണെന്നും കാണാമെന്നു വന്നാൽ അല്ലാഹുവിനു ജിസ്‌മു(സ്ഥൂല ശരീരം)ണ്ടെന്നും ദിശയുണ്ടെന്നും വരുമെന്നും ഇവർ തർക്കിച്ചു. ഇതുപോലെ പരിപൂർണ്ണതയുടെ ഗുണങ്ങളായ അറിവ്, സംസാരം, കഴിവ്, ജീവ്, തുടങ്ങിയ അല്ലാഹുവിൻ്റെ ഗുണങ്ങൾ തൗഹീദിനു വിരുദ്ധമാണെന്ന് ഇവർ സിദ്ധാന്തിച്ചു. ഇത്തരം ഗുണങ്ങൾ അല്ലാഹുവിനുണ്ടെന്നു വന്നാൽ അവയെല്ലാം അനാദിയാണെന്നു വരുമെന്നും അല്ലാഹു മാത്രമേ അനാദിയുള്ളൂവെന്നും അതിനു വിരുദ്ധമാണിതെന്നും അവർ ജല്‌പിച്ചു. ഖുർആൻ അല്ലാഹുവിന്റെ കലാമാണെന്ന സത്യം അവർ നിഷേധിച്ചതും അത് അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന വിതണ്ഡവാദം ഉയർത്തിവിട്ട് വിപ്ലവമുണ്ടാക്കിയതും ഈ തത്വത്തിൽ ഊന്നിക്കൊണ്ടായിരുന്നു.

        ചുരുക്കത്തിൽ, ലാഇലാഹ ഇല്ലല്ലാ എന്ന തൗഹീദിന്റെ വാക്യം പഠിപ്പിക്കുന്ന ആശയങ്ങൾക്കു പുറമെ അല്ലാഹുവിനെ കാണാൻ കഴിയില്ലെന്നും അവന്റെ കലാം കേൾക്കാൻ പറ്റില്ലെന്നും മറ്റുമുള്ള തങ്ങളുടെ അബദ്ധ വാദങ്ങൾ അവർ തൗഹീദിൽ തിരുകിക്കയറ്റാൻ ശ്രമിച്ചു. കേൾവി, കാഴ്ച്ച, അറിവ്, കഴിവ് തുടങ്ങിയ അല്ലാഹുവിന്റെ ഗുണങ്ങളെ നിരാകരിച്ചു. അല്ലാഹുവിന്റെ കലാമിനെ നിഷേധിച്ചു. ഇതെല്ലാം വിശ്വസിക്കുന്നത് തൗഹീദിന് വിരുദ്ധമാണെന്നും ശിർക്കാണെന്നും തുറന്നു വാദിച്ചു.

      അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാർ ഇവരെ ശക്തിയുക്തം എതിർത്തു. ഇവർക്കെതിരെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. അതേസമയം ഭരണകൂട ഫാസിസത്തിലൂടെ ഇവരുടെ വിതണ്ഡവാദങ്ങൾ ചെലവാക്കാനും പ്രതിഷ്ഠിക്കാനുമുള്ള ശ്രമമുണ്ടായി. അഹ്ലു‌സ്സുന്നത്തിൻ്റെ ഇമാമുകൾ ഇതിനെതിരെ ശക്തമായി ചെറുത്തു നിന്നു. മുസ്ലിം ലോകത്തു ദശകങ്ങളോളം അല്ല, നൂറ്റാണ്ടുകളോളം നീണ്ട തർക്കവിതർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും ഇതു വഴിവച്ചു. ചില മുസ്‌ലിം ഭരണാധികാരികൾ ഇമാമുകൾക്കു നേരെ കൊടിയ മർദ്ദനങ്ങളഴിച്ചു വിട്ടു. എല്ലാറ്റിനുമൊടുവിൽ ഇസ്ലാമിൻ്റെ അടിത്തറയായ തൗഹീദ് ഇനിയൊരു കൈയേറ്റത്തിനും വിധേയമാകാത്തവണ്ണം സമഗ്രമായി നിർവ്വചിക്കപ്പെട്ടു. ലാഇലാഹ ഇല്ലല്ലാ എന്ന തൗഹീദിൻ്റെ കലിമ: പ്രഖ്യാപനം ചെയ്യുന്ന ആശയം نفي التشبيه و التعطيل
ആണെന്ന് അഹ്ലുസ്സുന്നത്തിൻ്റെ ഇമാമുകൾ വിശദീകരിച്ചു. 
تشبيه
ന്റെയും 
تعطيل
ൻ്റെയും നിഷേധം എന്നാണ് ഈ വാക്യത്തിനർത്ഥം. അല്ലാഹുവിനെ മറ്റൊന്നിനോടു സദൃശപ്പെടുത്തൽ അഥവാ ദാത്തിലോ ഗുണങ്ങളിലോ പ്രവൃത്തികളിലോ അല്ലാഹുവിനു സദൃശമായി മറ്റാരെങ്കിലുമുണ്ടെന്നു വിശ്വസിക്കൽ എന്നാണ് തശ്‌ബീഹ്. അല്ലാഹുവിൻ്റെ തിരുദാത്തിനു പുറമേ അവനു ഗുണങ്ങളുണ്ടെന്നു വിശ്വസിക്കൽ ശിർക്കാണെന്നു വാദിച്ച് അല്ലാഹുവിനെ നിർഗുണനാക്കലാണ് തഅ്ത്വീൽ. അല്ലാഹു തന്നെ ഇല്ലെന്നോ അവനനിവാര്യമായ ഗുണങ്ങളേതെങ്കിലുമില്ലെന്നോ ഉണ്ടെങ്കിൽ തന്നെ നമുക്കവനിലേക്ക് യാതൊരാവശ്യവുമില്ലെന്നോ ഉള്ള ധാരണകളും ജല്പ്‌പനങ്ങളും തഅ്‌ത്വീൽ തന്നെ. ഈ രണ്ടബദ്ധങ്ങളെയും നിരാകരിച്ചുകൊണ്ടുള്ള വിശ്വാസമാണു തൗഹീദ്. അതായത്, അല്ലാഹു മറ്റൊന്നിനോടും ഒരു വിധേനയും സദൃശമല്ലെന്നും എന്നാൽ, പൂർണ്ണതയുടെ ഗുണങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ട നിർഗുണ സത്തയല്ലെന്നും സദ്‌ഗുണ സമ്പൂർണ്ണനാണെന്നും വിശ്വസിക്കുകയാണ് തൗഹീദ്.

     പ്രമാണങ്ങളുടെയടിസ്ഥാനത്തിൽ ഇതു സ്ഥിരീകരിക്കപ്പെട്ടതോടെ അല്ലാഹുവിന് തൻ്റെ തിരുദാത്തിനു പുറമെ ഗുണങ്ങളുണ്ടെന്നു വിശ്വസിച്ചാൽ തൗഹീദ് തകർന്നു പോകുമെന്ന വാദവും സൃഷ്ടികളെ വിശേഷിപ്പിക്കുന്ന ഗുണങ്ങൾകൊണ്ട് അല്ലാഹുവിനെയും വിശേഷിപ്പിച്ചാൽ അതു തൗഹീദിനു വിരുദ്ധമാകുമെന്ന വാദവും അബദ്ധ ജഡിലമാണെന്നു വ്യക്തമായി.

        തൗഹീദിൻ്റെ പേരിൽ രംഗത്തുവന്ന മുഅ്തസിലീപ്രസ്ഥാനം ബിദ്അത്തിന്റെയും തർക്കത്തിൻ്റെയും നിരവധി ചിന്തകളും സിദ്ധാന്തങ്ങളും സ്ഥാപിച്ചെടുക്കുകയും ഇസ്‌ലാമിലെ ഒരു ബൗദ്ധിക പ്രസ്ഥാനമായി തങ്ങളെ സ്വയം അവരോധിക്കുകയുമായിരുന്നു. പക്ഷേ, അഹ്ലുസ്സുന്നത്തിൻ്റെ ഇമാമുകളുടെ ശ്രമഫലമായി ഈ പ്രസ്ഥാനം തീർത്തും നാമാവശേഷമാവുകയും അപ്പേരിൽ ഇനിയാരും പ്രവർത്തിക്കാനിടവരാത്തവണ്ണം സമുദായത്തിലെ കള്ളനാണയങ്ങളായിത്തീരുകയും ചെയ്തു. അവരുയർത്തിവിട്ട പുത്തൻചിന്തകളുടെ ഉച്ഛിഷ്‌ടങ്ങൾ അങ്ങിങ്ങായി ഇപ്പോളും ശേഷിക്കുകയും പലരും അതു പുറത്തു പറയുകയും ചെയ്യുന്നുണ്ടെന്നു മാത്രം.

       മുഅ്തസിലിസം പോലെ തൗഹീദിൻ്റെ ആശയത്തിൽ കൂട്ടി ചേർക്കലിനു ശ്രമിച്ച മറ്റൊരു ബിദ് അത്തിൻ്റെ കക്ഷിയാണു വഹ്ഹാബികൾ. അല്ലാഹു ജിസ്‌മ്‌ (സ്ഥൂല വസ്‌തു) ആണെന്നു വരുമെന്ന ആശങ്ക കൊണ്ട് അല്ലാഹുവിൻ്റെ തിരുദർശനം തൗഹീദിനു വിരുദ്ധമാണെന്നു മുഅ്തസിലത്തു ജൽപിച്ചുവെങ്കിൽ, അല്ലാഹു കൈകാലുകൾ, മുഖം, കണ്ണ്, കാത്, കൈത്തണ്ട, കാൽത്തണ്ട തുടങ്ങിയ അവയവങ്ങളെല്ലാമുള്ള ഒരു ജിസ്മാണെന്നും, ഇരിക്കുക, ഇറങ്ങുക, കയറുക, ചിരിക്കുക പോലുള്ളതെല്ലാം അതിന്റെ തനത് അർത്ഥത്തിൽ തന്നെ അല്ലാഹുവിനുണ്ടെന്നു വിശ്വസിക്കൽ തൗഹീദിൻ്റെ ഭാഗമാണെന്നുമത്രെ വഹ്ഹാബിസം പറയുന്നത്. ഖുർആനിലും സുന്നത്തിലും അല്ലാഹുവിനെ സംബന്ധിച്ച് ഇങ്ങനെയെല്ലാം വന്നിട്ടുണ്ടെന്നും അതങ്ങനെത്തന്നെ വിശ്വസിക്കലാണു തൗഹീദെന്നും ഇവർ ജൽപിക്കുന്നു! ഇതുപോലെ പ്രാർത്ഥന എന്ന കർമ്മം അല്ലാഹുവിനോട് മാത്രമായിരിക്കുക എന്നതും ഇവരുടെ ഭാഷയിൽ തൗഹീദിൻ്റെ അടിസ്ഥാന ഭാഗമാണ്. പക്ഷേ, ലാഇലാഹ ഇല്ലല്ലായെന്ന തൗഹീദിന്റെ കലിമയുടെ അർത്ഥത്തിൽ ഇതൊന്നും കൂട്ടിച്ചേർക്കാൻ അഹ്ലുസ്സുന്നത്തിൻ്റെ ഇമാമുകളും പണ്ഡിതൻമാരും സമ്മതിച്ചില്ല. സത്യവിശ്വാസിയും മുസ്‌ലിമുമാകാൻ അനിവാര്യമായിട്ടുള്ള തൗഹീദിൻ്റെ കലിമയിൽ ഉൾക്കൊണ്ടതായി ഇസ്‌ലാമിൻറെ ആദിതലമുറതൊട്ട് എന്തെല്ലാം കാര്യങ്ങൾ മനസ്സിലാക്കിയോ അവയ്ക്കപ്പുറം യാതൊന്നും കൂട്ടിച്ചേർക്കാൻ ദീനിൻ്റെ ഇമാമുകൾ ഒരു കാലത്തും സമ്മതിച്ചില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമിന്റെ അടിസ്ഥാനാദർശമായ തൗഹീദ് യാതൊരു കലർപ്പുമില്ലാതെ ഇന്നും തെളിഞ്ഞു നിൽക്കുന്നു. 

     ബിദ്‌അത്തിന്റെ കക്ഷികളും വിഭാഗങ്ങളും സ്വന്തം ഇംഗിതങ്ങളും തത്വങ്ങളും തൗഹീദിൽ കടത്തിക്കൂട്ടാൻ ശ്രമിക്കുമ്പോളാണു തർക്കമുണ്ടാകുന്നത്. വിവാദങ്ങൾ നടക്കുന്നത്. തൗഹീദിന്റെ പേരിൽ മുസ്ലിംകൾ ഭിന്നിക്കുകയും തർക്കിക്കുകയും ചെയ്യലായി ഇതിനെ വിലയിരുത്താവതല്ല. മറിച്ച്, ഇസ്ലാമിന്റെ അടിസ്ഥാനാദർശമായ തൗഹീദ് സുരക്ഷിതമായി നിലക്കൊള്ളുന്നതിനു പരിശ്രമിക്കുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്നതാണ്.

2024 ജനുവരി 29, തിങ്കളാഴ്‌ച

ഇസ്തിഗാസ ചരിത്രവും പ്രമാണവും


*🛑ഒന്നാം ഭാഗം*

*💫എന്താണ് ഇസ്തിഗാസ*

✅ഇസ്തിഗാസ എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം സഹായം തേടല്‍ എന്നാണ്. അല്ലാഹുവിനോടും ജനങ്ങളോടും ഇസ്തിഗാസ ചെയ്യാറുണ്ട്. ഈ രണ്ട് സന്ദര്‍ഭങ്ങളിലും സാങ്കേതികാര്‍ത്ഥം മാറുന്നു. ചോദിക്കുന്നവന്‍ അടിമയാണെന്നും ചോദിക്കപ്പെടുന്നവന്‍ അല്ലാഹുവാണെന്നുമുള്ള വിശ്വാസത്തോടെ, സ്വയം സഹായിക്കുമെന്ന രൂപത്തില്‍ ചെയ്യുന്ന സഹായാര്‍ത്ഥനയാണ് അല്ലാഹുവിനോടു ചെയ്യുന്ന ഇസ്തിഗാസ . ഈ ഇസ്തിഗാസ അല്ലാഹു അല്ലാത്തവരോട് അനുവദനീയമല്ല. എന്നാല്‍ അമ്പിയാക്കള്‍, ഔലിയാക്കളോട് ഇസ്തിഗാസ കൊണ്ട് ഉദ്ദേശിക്കുന്നത് അവര്‍ക്ക് അല്ലാഹു നല്‍കുന്ന മുഅ്ജിസത് കറാമത്തിന്റെ അടിസ്ഥാനത്തില്‍ അവരോട് ചോദിക്കുക എന്നാണ്.

🌈സഹായാര്‍ഥന എന്നാണ് ഇസ്തിഗാസയുടെ ഭാഷാര്‍ഥം. അല്ലാഹു നല്‍കുന്ന അമാനുഷിക സിദ്ധികള്‍ കൊണ്ട് അമ്പിയാക്കളും ഔലിയാക്കളും സഹായിക്കുമെന്ന വിശ്വാസത്തോടെ അവരോട് നടത്തുന്ന സഹായാര്‍ഥനയാണ് ഇതുകൊണ്ടുദ്ദേശ്യം. ഇപ്രകാരം നടത്തുന്ന സഹായാര്‍ഥന ശിര്‍കിന്റെ പരിധിയില്‍ വരില്ലെന്ന് ‘തൌഹീദ്’ ‘ശിര്‍ക്കി’ന്റെ വിശദീകരണങ്ങളില്‍ നിന്നും വ്യക്തമാകുന്നതാണ്. കാരണം, ഇസ്തിഗാസഃ ചെയ്യുന്ന മുസ്ലിം അല്ലാഹുവിന്റെ സത്തയിലോ ഗുണങ്ങളിലോ സ്വയം പര്യാപ്തതയുണ്ടെന്ന വിശ്വാസത്തോടെ മറ്റൊരു ശക്തിയെ പങ്കാളിയാക്കുന്നില്ല.

☑️ഈ ലേഖനത്തിലൂടെ ഇസ്തിഗാസ ചെയ്യൽ മുൻഗാമികളുടെ മാർഗമായിരുന്നുവെന്നും ഇതിനെ ശിർക്ക് , കുഫുർ എന്ന് പറഞ്ഞു നിഷേധിക്കാൻ പറ്റാത്ത സംഗതി ആണെന്നും മുൻഗാമികളായ എല്ലാ പണ്ഡിത വര്യന്മാരും ഇസ്തിഗാസ ചെയ്തവരായിരുന്നുവെന്നും അവരുടെ കിതാബുകളിൽ നിന്ന് തന്നെ തെളിവുകൾ ഉദ്ധരിച്ചു വിശദീകരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് .

💥കൂടുതൽ വിശദീകരണം ആവശ്യമില്ലാത്തതിനാൽ തെളിവുകളിലൂടെ നമുക്ക് സഞ്ചരിക്കാം.

🌙 *അബൂബക്കർ സിദ്ദീഖ് (റ)*

*أما الآثار فلنبدأ بما نقل أنه ظهر عن الخلفاء الراشدين من الكرامات ثم بما ظهر عن سائر الصحابة ، أما أبو بكر رضي الله عنه فمن كراماته أنه لما حملت جنازته إلى باب قبر النبي صلى الله عليه وسلم ونودي السلام عليك يا رسول الله هذا أبو بكر بالباب فإذا الباب قد انفتح وإذا بهاتف يهتف من القبر ادخلوا الحبيب إلى الحبيب الرازي* *21/88*

✅മരണം ആസന്നമായ സമയത്ത് ഒന്നാം ഖലീഫയായിരുന്ന അബൂബക്കർ സിദ്ധീക്ക് ( റ ) കൂടെയുള്ള സ്വഹാബികളോട് പറഞ്ഞു ;എന്റെ വഫാത്തിന് ശേഷം നിങ്ങൾ ജനാസയും എടുത്തു തിരുനബിയുടെ ഖബർ നിലകൊള്ളുന്ന റൂമിനു പുറത്തു പോയി നിന്നു സമ്മതം ചോദിക്കണം. നബിതങ്ങളുടെ സമ്മതം ലഭിച്ചാൽ മാത്രം നിങ്ങളെന്നെ അതിനുള്ളിൽ കടത്തി മറവുചെയ്യുക .അതല്ല സമ്മതം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ "ജന്നത്തുൽ ബഖീയിൽ" കൊണ്ടുപോയി മറവ് ചെയ്യുക

☑️ഇതേപ്രകാരം സിദ്ധീഖ് തങ്ങൾ വഫാതായപ്പോൾ സ്വഹാബികൾ ജനാസയും എടുത്തു തിരുനബിയുടെ മുറ്റത്ത് കൊണ്ടുപോയി വച്ചു സലാം ചൊല്ലിക്കൊണ്ട് നബിയോട് വിളിച്ചു പറഞ്ഞു; "അബൂബക്കർ സിദ്ധീഖിനെ കൊണ്ടുവന്നിട്ടുണ്ട് ഉള്ളിലേക്ക് കടത്തി മറവുചെയ്യാൻ സമ്മതമുണ്ടോ ഓ നബിയേ" എന്നു ചോദിക്കപ്പെട്ടു ആ സമയത്ത് അവിടെയുള്ള വാതിലുകൾ തുറക്കപ്പെട്ടതായും "സ്നേഹിതനെ ഇഷ്ടതോഴനിലേക്ക് നിങ്ങൾ പ്രവേശിപ്പിക്കുവിൻ"എന്ന ഒരു അശരീരി കേൾക്കുകയും ചെയ്തു.അത്പ്രകാരം സിദ്ധീക്ക് തങ്ങളെ അവിടെ മറവു ചെയ്തു .

✅വഫാത്തായി പോയ നബിയെ വിളിച്ചു ചോദിക്കാൻ ആദ്യമായി പറഞ്ഞു കൊടുക്കുന്നത് ഇസ്‌ലാമിലെ പ്രഥമ പുരുഷനായ അബൂബക്കർ സിദ്ദീക്കാണ് അത് അനുസരിച്ചു നബിയെ വിളിച്ച സ്വഹാബികൾക്കോ, അത് പിന്നീട് റിപ്പോർട്ട് ചെയ്ത ഇമാമുകളോ ഈ കാര്യം ശിർക്കാണെന്ന് പറഞ്ഞില്ല.

☑️മാത്രമല്ല ഈ സംഭവം "സിദ്ദീക്ക് തങ്ങളുടെ കറാമത്തായി ഇമാമുകൾ രേഖപ്പെടുത്തുന്നു" .ഒരു ശിർക്ക് കൊണ്ട് ആരെങ്കിലും കറാമത്ത് സ്ഥിരപ്പെടുത്തില്ലാലോ .ലോക ചരിത്രത്തിൽ ഒരു ഇമാമും ഈ സംഭവം ശിർക്കാണെന്ന് പറഞ്ഞിട്ടുമില്ല .

താഴെ പറയുന്ന ഗ്രന്ഥങ്ങളിൽ ഈ സംഭവം റിപ്പോർട്ട് ചെയ്തതായി കാണാം .

*📜ഇമാം ആജൂരി (ഹി- 360) കിതാബ് ശരീഅ*

🌈ഇമാം റാസി തഫ്സീറുൽ കബീർ
അല്ലാമാ മുഹമ്മദ് ശർബീനി
തഫ്സീർ സിറാജുൽ മുനീർ
ഇമാം സുയൂഥി
ഖസായിസുൽ ഖുബ്റ

ഇമാം നിസാമുദ്ധീൻ അന്നൈസാബൂരി - ഗറായിബുൽ ഖുർആനിലും രേഖെപ്പെടുത്തി

✅ഈ ചരിത്രമെടുത്തു രേഖപ്പെടുത്തിയ മുസ്‌ലിംലോകത്ത് ഇമാമുകൾ ഒക്കെയും ശിർക്ക് ചെയ്യാൻ പ്രോത്സാഹിപ്പിച്ചു എന്ന ബുദ്ധിയുള്ളവർക്ക് വിശ്വസിക്കാൻ സാധിക്കുമോ

               

2024 ജനുവരി 24, ബുധനാഴ്‌ച

ഇസ്റാഅ്‌ , മിഅ്‌റാജ്‌ ഒരു പഠനം


   തിരുനബി(സ്വ)യുടെ ജീവിതത്തിലെ അതി പ്രധാനപ്പെട്ട രണ്ടു സംഭവങ്ങളാണ് ഇസ്റാഉം മിഅ്റാജും. അവ ഹ്രസ്വമായി വിവരിക്കാം.
ഇസ്റാഅ്
......................
 മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ഫലസ്തീനിലെ മസ്ജിദുൽ അഖ്സ്വയിലേക്കുള്ള രാപ്രയാണത്തിനാണ് ഇസ്റാഅ് എന്ന് പറയുന്നത്.

മിഅ്റാജ്
.........................
  മസ്ജിദുൽ അഖ്സ്വയിൽ നിന്ന് ഏഴ് ആകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ സഞ്ചരിച്ച് അല്ലാഹു നിശ്ചയിച്ച പരിധി വരേയുള്ള യാത്രയാണ് മിഅ്റാജ് .
    ഇസ്റാഅ് മിഅ്റാജിന്റെ ചരിത്രം നിരവധി സ്വഹാബികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 തിരു നബി(സ്വ) ക്ക് പ്രവാചകത്വം ലഭിച്ച് പത്തു വര്‍ഷത്തിനുശേഷം എ.ഡി .620 - ൽ പിത്യവ്യൻ അബൂത്വാലിബ് മരണപ്പെട്ടു. കേവലം മൂന്നു ദിവസം കഴിഞ്ഞപ്പോൾ ബീവി ഖദീജ(റ)യും ഈ ലോകത്തോട് വിടപറഞ്ഞു. عام الحزن (ദുഃഖവര്‍ഷം) എന്നാണ് ചരിത്രകാരന്മാര്‍ ഈ വര്‍ഷത്തെ വിശേഷിപ്പിച്ചത്. മക്കാ ജീവിതത്തിലെ വിശമം നിറഞ്ഞ ഘട്ടമായിരുന്നു ഇത്. ശത്രുക്കളുടെ അതിക്രൂരമായ പീഡനങ്ങള്‍ക്കിടയിൽ രണ്ടു മരണ ദുഃഖവും കൂടി നബി(സ്വ)ക്ക് അനുഭവിക്കേണ്ടി വന്നു. 
   സഹായം പ്രതീക്ഷിച്ച് തിരുനബി(സ്വ) ബന്ധുക്കളുള്ള ത്വാഇഫിലേക്ക് യാത്ര പോയങ്കിലും അവിടെ നിന്നു സഹായത്തിനു പകരം പീഢനമാണ് തിരുനബി(സ്വ)ക്ക് സഹിക്കേണ്ടി വന്നത്. കേവലം പത്തു ദിവസം ത്വാഇഫിൽ താമസിച്ച നബി(സ്വ) മക്കയിലേക്ക് തന്നെ മടങ്ങി. 
    ശത്രുക്കളുടെ വലിയ പീഢനവും അബൂത്വാലിബിൻ്റെയും ബീവി ഖദീജ (റ) യുടെയും മരണവും തിരുനബി(സ്വ)യെ വല്ലാതെ വേദനിപ്പിച്ചു. ഈ പ്രത്യേക സാഹചര്യത്തിലാണ് ഇസ്റാഅ് - മിഅ്റാജ് അല്ലാഹു നബി(സ്വ)ക്ക് സമ്മാനിക്കുന്നത്. അങ്ങനെ നബിക്ക് സാന്തനം നൽകുന്നത്. 
    ഇസ്റാഅ് സൂറത്തിൻ്റെ പ്രഥമ ആയത്തിലൂടെ അല്ലാഹു ഇസ്റാഅ് വ്യക്തമാക്കി വിവരിച്ചിട്ടുണ്ട്. മിഅ്റാജിലേക്ക് സൂചന നൽകിയിട്ടുമുണ്ട്. 
*بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ سُبۡحَـٰنَ ٱلَّذِیۤ أَسۡرَىٰ بِعَبۡدِهِۦ لَیۡلࣰا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِی بَـٰرَكۡنَا حَوۡلَهُۥ لِنُرِیَهُۥ مِنۡ ءَایَـٰتِنَاۤۚ إِنَّهُۥ هُوَ ٱلسَّمِیعُ ٱلۡبَصِیرُ*

     "തന്റെ ദാസനെ ഒരു രാത്രിയിൽ - രാത്രിയുടെ അല്പസമയത്തിനുള്ളിൽ - മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സ്വയിലേക്ക് നിശായാത്ര ചെയ്യിപ്പിച്ചവൻ പരിശുദ്ധനാണ്. മസ്ജിദുൽ അഖ്സ്വയുടെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു - നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ചിലത് അദ്ദേഹത്തിനു നാം കാണിച്ചുകൊടുക്കാൻ വേണ്ടിയത്രെ അത്. അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു."(ഇസ്റാഅ്:1)

*‌‌‌‌‌‌‌‌
തിരുനബി(സ്വ)ക്ക് നുബുവ്വത്ത് ലഭിച്ച് പതിനൊന്നാം വര്‍ഷം, റജബ് മാസം 27-ാം രാവ്, തിങ്കളാഴ്ചയാണ് ഇസ്റാഅ് , മിഅ്റാജ് ഉണ്ടായത്.
     നബി(സ്വ) തങ്ങൾ അവിടുത്തെ 
പിതൃവ്യന്‍ അബൂത്വാലിബിന്‍റെ മകള്‍ ഉമ്മുഹാനിഇന്‍റെ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ജിബ് രീല്‍(അ)ന്‍റെ നേതൃത്വത്തില്‍ ഏതാനും മലക്കുകള്‍ അങ്ങോട്ടു വന്നു. അങ്ങനെ അവര്‍ നബി(സ്വ)യെ മസ്ജിദുൽ ഹറാം പള്ളിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് നബി (സ്വ)ക്ക് ഒരു ശസ്ത്രക്രിയ നടത്തി. അവിടുത്തെ നെഞ്ച് കീറി ഉള്‍ഭാഗങ്ങള്‍ കഴുകി, അറിവിൻ്റെ മണിമുത്തുകൾ നിറച്ചു.
  ഇസ്റാഅ് യാത്രയ്ക്ക് ‌‌‌‌‌‌‌‌‌‌ബുറാഖ് 
എന്ന സ്പെഷ്യൽ വാഹനാണ് അല്ലാഹു ഒരുക്കിയത്. സ്വർഗത്തിൽ പ്രവേശിക്കുന്ന പത്തു ജീവികളിൽ ഒന്നാണത്. 
     ബുറാഖ് എന്ന വാഹനത്തെ തിരുനബി(സ്വ) പരിചയപ്പെടുത്തുന്നത് ഇങ്ങനെ:
 കോവർ കഴുതയുടെ വലിപ്പമില്ലാത്തതും എന്നാൽ സാധാരണ കഴുതയെക്കാൾ വലിപ്പമുള്ളതുമായ വെള്ള നിറത്തിലുള്ള ഒരു മൃഗത്തെ എനിക്കു കൊണ്ടുവരപ്പെട്ടു. 
    ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌മസ്ജിദുൽ 
ഹറമിൽ നിന്ന് മസ്ജിദുൽ അഖ്സ്വയിലേക്കുള്ള യാത്ര ബുറാഖിന്റെ പുറത്താണ്. അതിൻ്റെ കടിഞ്ഞാൺ പിടിച്ചിരുന്നത് മികാഈൽ(അ)ആണ്.
യാത്ര നിയന്ത്രിച്ചിരുന്നത് ജിബ്‌രീൽ(അ)ആണ്
  ഈ യാത്രയിൽ മദീന , മദ് യൻ , തൂരി സീനാ , ബൈത് ലഹം എന്നീ സ്ഥലങ്ങളിൽ തിരുനബി(സ്വ) ഇറങ്ങി രണ്ടു റക്അത്ത് വീതം നിസ്കരിച്ചു. 
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റജബ്: 13


🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റജബ് :12

2024 ജനുവരി 20, ശനിയാഴ്‌ച

ഹദീസ്; ചില അടിസ്ഥാന പാഠങ്ങൾ

നിർവചനം

പഴയതിന് എതിരായത് (نقيض القديم) അഥവാ, പുതിയത് (جديد) എന്നാണ് ഹദീസ് (حديث) എന്ന പദത്തിന്റെ ഭാഷാർത്ഥം.¹ സംസാരം (كلام) എന്നും അതിന് അർത്ഥമുണ്ട്.²

സാങ്കേതികാർത്ഥത്തിൽ, ഭൂരിപക്ഷം ഹദീസ് പണ്ഡിതന്മാരുടെയും നിർവചനപ്രകാരം നബി -ﷺ- യുടെ വാക്ക് (قول), പ്രവൃത്തി (فعل), അംഗീകാരം (تقرير) എന്നിവക്ക് ഹദീസ് എന്ന് പറയുന്നു.³

*നബി -ﷺ- യുടെ വാക്ക്; (قول النبي ﷺ)*

ഉദാഹരണം:

عَنْ عَلْقَمَةَ بْنِ وَقَّاصٍ اللَّيْثِيِّ، قَالَ : سَمِعْتُ عُمَرَ بْنَ الْخَطَّابِ يَقُولُ : قَالَ رَسُولُ اللَّهِ -ﷺ-‏ : « إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ وَرَسُولِهِ فَهِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَوِ امْرَأَةٍ يَتَزَوَّجُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ »

അൽഖമതുബ്നു വഖാസ്വ് -رَحِمَهُ اللَّه- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ഉമറുബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- പറയുന്നത് ഞാൻ കേട്ടു: അല്ലാഹുവിന്റെ ദൂതർ -ﷺ- അരുളി: “തീർച്ചയായും കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നത് ഉദ്ദേശ്യങ്ങൾക്കനുസൃതമായാണ്. ആർക്കും അവനുദ്ദേശിച്ചതേ ലഭിക്കുകയുള്ളൂ. ആരെങ്കിലും അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഹിജ്റ പോകുന്നുവെങ്കിൽ അവന്റെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും തന്നെ. ആരുടെയെങ്കിലും ഹിജ്‌റ ഭൗതിക നേട്ടത്തിനോ സ്ത്രീയെ വിവാഹം കഴിക്കാനോ ആണെങ്കിൽ അവന്റെ ഹിജ്റ അവക്കുള്ളതാണ്.” (സുനൻ അബീദാവൂദ് 2201).

നബി -ﷺ- യുടെ കൽപനകൾ, വിലക്കുകൾ, ഉപദേശങ്ങൾ, പ്രാർത്ഥനകൾ, പ്രവചനങ്ങൾ മുതലായവ അവിടുത്തെ ഖൗലിൽപ്പെടുന്നു.

*നബി -ﷺ- യുടെ പ്രവൃത്തി; (فعل النبي ﷺ)*

ഉദാഹരണം:

عَنْ سَعِيدِ بْنِ الْحَارِثِ، قَالَ : صَلَّى لَنَا أَبُو سَعِيدٍ، فَجَهَرَ بِالتَّكْبِيرِ حِينَ رَفَعَ رَأْسَهُ مِنَ السُّجُودِ، وَحِينَ سَجَدَ، وَحِينَ رَفَعَ، وَحِينَ قَامَ مِنَ الرَّكْعَتَيْنِ، وَقَالَ : ‹ هَكَذَا رَأَيْتُ النَّبِيَّ -ﷺ- ›

സഈദിബ്നുൽ ഹാരിസ് -رَحِمَهُ اللَّه- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: അബൂ സഈദ് -رَضِيَ اللَّهُ عَنْهُ- ഞങ്ങൾക്ക് ഇമാമായി നമസ്കരിച്ചു. ആദ്യത്തെ സുജൂദിൽ നിന്ന് തല ഉയർത്തിയപ്പോഴും, പിന്നീട് സുജൂദ് ചെയ്തപ്പോഴും, രണ്ടാമത്തെ സുജൂദിൽ നിന്ന് തല ഉയർത്തിയപ്പോഴും, രണ്ട് റക്അത്ത് കഴിഞ്ഞ് എഴുന്നേറ്റു നിന്നപ്പോഴുമെല്ലാം അദ്ദേഹം ഉച്ചത്തിൽ തക്ബീർ ചൊല്ലി. ‘നബി -ﷺ- ഇപ്രകാരം ചെയ്യുന്നതായിട്ടാണ് ഞാൻ കണ്ടിരിക്കുന്നത്.’ എന്ന് അദ്ദേഹം പറയുകയും ചെയ്തു. (സ്വഹീഹുൽ ബുഖാരി 825).

عَنْ عَائِشَةَ -رَضِيَ اللَّهُ عَنْهَا- : ‹ أَنَّ النَّبِيَّ -ﷺ- كَانَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ عَزَّ وَجَلَّ ›

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം ചെയ്യുന്നു: ‘നബി -ﷺ- അവിടുത്തെ വിയോഗം വരെയും റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങളിൽ ഇഅ്തികാഫ് അനുഷ്ഠിക്കാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്‌ലിം 1172).

നബി -ﷺ- യുടെ അനുഷ്ഠാനമുറകൾ, ഇടപാടുകൾ മുതലായവ അവിടുത്തെ ഫിഅ്ലിൽപ്പെടുന്നു.

*നബി -ﷺ- യുടെ അംഗീകാരം; (تقرير النبي ﷺ)*

നബി -ﷺ- യുടെ സാന്നിദ്ധ്യത്തിൽ ഒരാൾ വല്ലതും പ്രവർത്തിക്കുകയോ എന്തെങ്കിലും പ്രസ്താവിക്കുകയോ ചെയ്തു –അല്ലെങ്കിൽ, അവിടുത്തെ അസാന്നിദ്ധ്യത്തിൽ ആരെങ്കിലും വല്ലതും പ്രവർത്തിക്കുകയോ പ്രസ്താവിക്കുകയോ ചെയ്തതിനെപ്പറ്റി അവിടുന്ന് അറിഞ്ഞു– നബി -ﷺ- അയാളെ എതിർക്കുകയോ, അതിനെത്തൊട്ട് വിരോധിക്കുകയോ ചെയ്തില്ല; മറിച്ച് അവിടുന്ന് മൗനമവലംബിക്കുകയും, അംഗീകാരം പ്രകടിപ്പിക്കുകയുമാണ് ഉണ്ടായത് എങ്കിൽ, ഇതിനെ തഖ്‌രീർ എന്ന് പറയുന്നു.⁴

ഉദാഹരണം:

عَنْ عَبْدِ اللَّهِ بْنِ مُغَفَّلٍ، قَالَ : ‹ أَصَبْتُ جِرَابًا مِنْ شَحْمٍ يَوْمَ خَيْبَرَ، -قَالَ- فَالْتَزَمْتُهُ، فَقُلْتُ : لاَ أُعْطِي الْيَوْمَ أَحَدًا مِنْ هَذَا شَيْئًا، -قَالَ- فَالْتَفَتُّ فَإِذَا رَسُولُ اللَّهِ -ﷺ- مُتَبَسِّمًا ›

അബ്ദുല്ലാഹിബ്നു മുഗഫ്ഫൽ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ‘ഖൈബർ യുദ്ധദിവസം എനിക്ക് നെയ്പാടയുടെ ഒരു പാത്രം കിട്ടി. ഞാനത് കൈവിട്ടു പോകാതെ സൂക്ഷിച്ചു. എന്നിട്ട് പറഞ്ഞു: ഞാൻ ഇന്ന് ഇതിൽ നിന്നും അൽപം പോലും ഒരാൾക്കും കൊടുക്കുകയില്ല. –അദ്ദേഹം തുടർന്ന് പറയുന്നു– അങ്ങനെ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അല്ലാഹുവിന്റെ ദൂതർ -ﷺ- പുഞ്ചിരിച്ചുകൊണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്‌ലിം 1772).

തെറ്റായ വാക്കുകളോ പ്രവൃത്തികളോ നബി -ﷺ- യുടെ ശ്രദ്ധയിൽപ്പെട്ടാൽ അവിടുന്ന് അതിനെ എതിർക്കാതിരിക്കുകയില്ല. അതിനാൽ, നബി -ﷺ- യുടെ സാന്നിദ്ധ്യത്തിൽ വെച്ച് ആരെങ്കിലും വല്ലതും പ്രസ്താവിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുകയും നബി -ﷺ- അതിനെ എതിർക്കാതെ മൗനമവലംബിക്കുകയും ചെയ്യുന്നപക്ഷം അത് അവിടുത്തെ അംഗീകാരമായിട്ട് മനസ്സിലാക്കാം.

ഹദീസ് പണ്ഡിതന്മാരിൽ ഒരു വിഭാഗം നബി -ﷺ- യെ സംബന്ധിച്ച വിശേഷണങ്ങളെയും ഹദീസിന്റെ നിർവചനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.⁵

*നബി -ﷺ- യുടെ വിശേഷണം; (صفة النبي ﷺ)*

നബി -ﷺ- യുടെ സൃഷ്ടിപരവും, സ്വഭാവപരവുമായ ഗുണ വിശേഷണങ്ങൾ ഇതിൽപ്പെടുന്നു. ഉദാഹരണം:

عَنْ أَبِي إِسْحَاقَ، قَالَ : سَمِعْتُ الْبَرَاءَ يَقُولُ : ‹ كَانَ رَسُولُ اللَّهِ -ﷺ- أَحْسَنَ النَّاسِ وَجْهًا، وَأَحْسَنَهُ خَلْقًا، لَيْسَ بِالطَّوِيلِ الْبَائِنِ، وَلاَ بِالْقَصِيرِ‏ ›

അബൂ ഇസ്ഹാഖ് -رَحِمَهُ اللَّه- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ബറാഅ് -رَضِيَ اللَّهُ عَنْهُ- പറയുന്നത് ഞാൻ കേട്ടു: ‘അല്ലാഹുവിന്റെ ദൂതർ -ﷺ- ജനങ്ങളിൽ ഏറ്റവും മുഖ സൗന്ദര്യമുള്ള ആളായിരുന്നു; ശരീര ഘടനയിലും അവിടുന്ന് അതി സുന്ദരനായിരുന്നു. അവിടുന്ന് അധികം ഉയരം കൂടിയവരോ, തീരെ ഉയരം കുറഞ്ഞവരോ ആയിരുന്നില്ല.’ (സ്വഹീഹുൽ ബുഖാരി 3549, സ്വഹീഹ് മുസ്‌ലിം 2337).

عَنْ أَبِي إِسْحَاقَ، قَالَ‏ :‏ سَمِعْتُ الْبَرَاءَ بْنَ عَازِبٍ يَقُولُ‏ :‏ ‹ كَانَ رَسُولُ اللهِ -ﷺ- رَجُلا مَرْبُوعًا، بَعِيدَ مَا بَيْنَ الْمَنْكِبَيْنِ، عَظِيمَ الْجُمَّةِ إِلَى شَحْمَةِ أُذُنَيْهِ، عَلَيْهِ حُلَّةٌ حَمْرَاءُ، مَا رَأَيْتُ شَيْئًا قَطُّ أَحْسَنَ مِنْهُ‏ -ﷺ- ›

അബൂ ഇസ്ഹാഖ് -رَحِمَهُ اللَّه- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ബറാഅ് -رَضِيَ اللَّهُ عَنْهُ- പറയുന്നത് ഞാൻ കേട്ടു: ‘അല്ലാഹുവിന്റെ ദൂതർ -ﷺ- ഒത്ത ശരീരപ്രകൃതിയുള്ളവരായിരുന്നു. ഇരു ചുമലുകളും വിശാലമായവരും ചെവിക്കുറ്റിയോളം ഇടതിങ്ങിയ മുടിയുള്ളവരുമായിരുന്നു. ചുമലിൽ ചുവന്ന വസ്ത്രമണിഞ്ഞിരുന്നു. അവിടുത്തേക്കാൾ സൗന്ദര്യമുള്ളതായി മറ്റൊന്നിനെയും ഞാൻ കണ്ടിട്ടില്ല.’ (സ്വഹീഹ് മുസ്‌ലിം 2337, ശമാഇൽ മുഹമ്മദിയ്യ 3).

عَنْ عَائِشَةَ، قَالَتْ : ‹ مَا كَانَ رَسُولُ اللَّهِ -ﷺ- يَسْرُدُ سَرْدَكُمْ هَذَا، وَلَكِنَّهُ كَانَ يَتَكَلَّمُ بِكَلاَمٍ بَيِّنٍ فَصْلٍ يَحْفَظُهُ مَنْ جَلَسَ إِلَيْهِ ›

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം ചെയ്യുന്നു: അവർ പറഞ്ഞു: ‘നിങ്ങൾ തുരുതുരാ സംസാരിക്കുന്നതുപോലെ അല്ലാഹുവിന്റെ ദൂതർ -ﷺ- സംസാരിക്കാറില്ലായിരുന്നു. പ്രത്യുത, അടുത്ത് ഇരിക്കുന്നവർക്ക് ഹൃദിസ്ഥമാക്കാവുന്ന തരത്തിൽ സ്പഷ്ടവും വ്യക്തവുമായിരുന്നു അവിടുത്തെ സംസാരം.’ (ജാമിഅ് തിർമിദി 3639, ശമാഇൽ മുഹമ്മദിയ്യ 222).

عَنْ أَنَسٍ، قَالَ : ‹ خَدَمْتُ النَّبِيَّ -ﷺ- عَشْرَ سِنِينَ، فَمَا قَالَ لِي أُفٍّ قَطُّ، وَمَا قَالَ لِشَيْءٍ صَنَعْتُهُ لِمَ صَنَعْتَهُ، وَلاَ لِشَيْءٍ تَرَكْتُهُ لِمَ تَرَكْتَهُ، وَكَانَ رَسُولُ اللَّهِ -ﷺ- مِنْ أَحْسَنِ النَّاسِ خُلُقًا، وَلاَ مَسِسْتُ خَزًّا قَطُّ، وَلاَ حَرِيرًا وَلاَ شَيْئًا، كَانَ أَلْيَنَ مِنْ كَفِّ رَسُولِ اللَّهِ -ﷺ-، وَلاَ شَمَمْتُ مِسْكًا قَطُّ، وَلاَ عِطْرًا كَانَ أَطْيَبَ مِنْ عَرَقِ النَّبِيِّ -ﷺ- ›

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ‘ഞാൻ പത്തുവർഷക്കാലം നബി -ﷺ- ക്ക് സേവനം ചെയ്തിട്ടുണ്ട്. അവിടുന്ന് എന്നോട് ഒരിക്കൽ പോലും ഛെ! എന്ന് പറഞ്ഞിട്ടില്ല; ഞാൻ ചെയ്ത ഒരു കാര്യത്തെ സംബന്ധിച്ച് നീ എന്തിന് അപ്രകാരം ചെയ്തു? എന്നോ, ചെയ്യാത്ത കാര്യത്തെ സംബന്ധിച്ച് എന്തുകൊണ്ട് നീ അത് ചെയ്തില്ല? എന്നോ ചോദിച്ചിട്ടില്ല. അല്ലാഹുവിന്റെ ദൂതർ -ﷺ- ജനങ്ങളിൽ ഏറ്റവും ഉത്തമ സ്വഭാവമുള്ളവരായിരുന്നു. അവിടുത്തെ കൈപ്പത്തിയെക്കാൾ മിനുസമുള്ള പട്ടോ, രോമ വസ്ത്രമോ ഞാൻ സ്പർശിച്ചിട്ടില്ല. നബി -ﷺ- യുടെ വിയർപ്പിനെക്കാൾ സുഗന്ധമുള്ള കസ്തൂരിയോ, അത്തറോ ഞാൻ വാസനിച്ചിട്ടുമില്ല.’ (ജാമിഅ് തിർമിദി 2015, ശമാഇൽ മുഹമ്മദിയ്യ 344).

عَنْ أَبِي إِسْحَاقَ، قَالَ : سَمِعْتُ أَبَا عَبْدِ اللَّهِ الْجَدَلِيَّ يَقُولُ : سَأَلْتُ عَائِشَةَ عَنْ خُلُقِ رَسُولِ اللَّهِ -ﷺ- : فَقَالَتْ : ‹ لَمْ يَكُنْ فَاحِشًا وَلاَ مُتَفَحِّشًا، وَلاَ صَخَّابًا فِي الأَسْوَاقِ، وَلاَ يَجْزِي بِالسَّيِّئَةِ السَّيِّئَةَ، وَلَكِنْ يَعْفُو وَيَصْفَحُ ›

അബൂ ഇസ്ഹാഖ് -رَحِمَهُ اللَّه- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: അബൂ അബ്ദില്ലാഹിൽ ജദലി -رَحِمَهُ اللَّه- പറയുന്നത് ഞാൻ കേട്ടു: തിരുദൂതർ -ﷺ- യുടെ സ്വഭാവത്തെ സംബന്ധിച്ച് ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ചോദിച്ചു. അവർ പറഞ്ഞു: ‘അവിടുന്ന് അസഭ്യം പറയുന്നവരോ പ്രവർത്തിക്കുന്നവരോ ആയിരുന്നില്ല. അങ്ങാടികളിൽ ഒച്ചവെച്ച് കയർക്കുന്നവരുമായിരുന്നില്ല. തിന്മക്കു പകരം തിന്മ ചെയ്യുന്നവരുമായിരുന്നില്ല. പ്രത്യുത, അവിടുന്ന് മാപ്പ് നൽകുകയും വിട്ടുവീഴ്ച ചെയ്യുകയുമാണ് ചെയ്തിരുന്നത്.’ (ജാമിഅ് തിർമിദി 2016, ശമാഇൽ മുഹമ്മദിയ്യ 346).

***************

*ശ്രദ്ധിക്കുക:* വ്യാപകാർത്ഥം പരിഗണിച്ചുകൊണ്ട് നബി -ﷺ- യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം, വിശേഷണം എന്നിവക്ക് പുറമെ സ്വഹാബികളുടെയും, താബിഈങ്ങളുടെയും വാക്ക്, പ്രവൃത്തി, അംഗീകാരങ്ങൾക്കും സാധാരണ ഗതിയിൽ ഹദീസ് എന്ന് പറയപ്പെടാറുണ്ട്. എന്നാൽ ക്വുർആനിനോട് ചേർത്തുകൊണ്ടോ, അല്ലാതെത്തന്നെയോ പ്രമാണം എന്ന നിലയിൽ ഹദീസ് എന്ന് പ്രയോഗിക്കുമ്പോൾ അതുകൊണ്ടുള്ള വിവക്ഷ നാം മുകളിൽ വിവരിച്ചതുപോലെ നബി -ﷺ- യുമായി ബന്ധപ്പെട്ട റിപോർട്ടുകൾ മാത്രമാകുന്നു.

___________
കുറിപ്പുകൾ:

[١] ابن منظور، لسان العرب، مادة حدث : ٢/١٣١
[٢] ابن فارس، معجم مقاييس اللغة، مادة حدث: ٢/٣٦
[٣] « اعلم، أن الحديث في اصطلاح جمهور المحدثين يطلق على قول النبي -ﷺ-، وفعله، وتقريره » . عبد الحق الدهلوي، لمعات التنقيح : ١/٩٨
[٤] « ومعنى التقرير: أنه فعل أحد أو قال شيئا في حضرته -ﷺ-، ولم ينكره ولم ينهه عن ذلك، بل سكت وقرر » . عبد الحق الدهلوي، لمعات التنقيح : ١/٩٨
[٥] « وزاد بعضهم: أو صفة » . عبد الحي اللكنوي، ظفر الأماني، ص: ٢٤
===================================

2023 നവംബർ 20, തിങ്കളാഴ്‌ച

കേരള മൗലിദുകൾ



ഇസ്ലാമിക സാഹിത്യ ചരിത്ര സദസ്സിലെ അമൂല്യവും ഹൃദ്യവുമായ ഒരധ്യായമാണ് മൗലിദുകള്‍ . കേരള മുസ്‌ലിം കാവ്യ സാഹിത്യത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ പ്രഥമമായി വിവരിക്കേണ്ടതും ഈ മൗലിദുകളെ തന്നെയാണ് . ഒരു വിശ്വാസി ദൈവവദാസനെന്ന നിലയില്‍ തന്റെ എല്ലാമെല്ലാമായജമാനനോടും അവന്റെ ദൂതരായ പ്രവാചക തിരുമേനി (സ്വ)യോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അയാളപ്പെടുത്തുന്നത്. മനസ്സില്‍ തികട്ടിവരുന്ന ദിവ്യപ്രേമത്തേയും, വര്‍ണ്ണിക്കാന്‍ കഴിയാത്ത സ്‌നേഹത്തിന്റേയും അനസ്യൂത പ്രവാഹമാണ് മൗലിദ്, മാല തുടങ്ങി പ്രകീര്‍ത്തന സാഹിത്യങ്ങളുടെ അടിത്തറയെന്ന് നാം മനസ്സിലാക്കണം.

അന്ത്യപ്രവാകര്‍ മുഹമ്മദ് (സ്വ)യുടെയോ മറ്റു പ്രവാചകന്‍മാരുടെയോ, തുടര്‍ന്നുള്ള സത്യസുന്ദര സരണിയിലൂടെ സഞ്ചരിച്ച സച്ചരിതരുടെയോ ജീവിത മഹത്വങ്ങളും സങ്കീര്‍ത്തനങ്ങളെയും അറബി ഭാഷയില്‍ പാണ്ഡിത്യമുള്ള ഒരാശിഖ് അറബിയില്‍ രചിക്കുമ്പോഴാണ് അത് മൗലീദുകളായി രൂപപ്പെടുന്നത്. കാലത്തിന്റെ അനുസ്യൂത പ്രവാഹത്തിനിടെ രൂപം കൊണ്ട അറബിമലയാള ഭഷയില്‍ ഇത്തരം പ്രേമകാവ്യം രചിക്കുമ്പോഴാണ് അത് മാലകളായി രൂപം കൊള്ളുന്നത്. കേരളത്തിൽ അറിയപ്പെട്ട പ്രഥമ അറബി കവി കോഴിക്കോട് ഖാസി ഫഖ്രുദ്ധീൻ അബൂബകര്‍(റ) തന്നെ ഇത്തരം രചനകൾ നടത്തിയതായി കാണാം. കേരളത്തിലെ മറ്റനേകം പണ്ഡിതന്മാർ ഇത്തരത്തിൽ മൗലിദുകൾ രചിച്ചിട്ടുണ്ട്. അത്തരത്തിൽ ചിലത് പരിചയപ്പെടാം. നിങ്ങൾക്കറിയാവുന്നവ കമന്റിൽ പങ്കുവെക്കുമല്ലോ

1. മൗലിദ് ഫീ മദ്ഹി ഖൈരിൽ ബരിയ്യ - ഖാസി ഫഖ്രുദ്ധീൻ അബൂബകര്‍(റ)

2. മൻഖൂസ് മൗലിദ് - ?

3. മൗലിദ് - കോഴിക്കോട് ഖാദി മുഹമ്മദ്

4. മൗലിദു അസ്ഹാബുൽ കഹ്ഫ് - കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ)

5.ഈസാ നബി മൗലിദ് - കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ)

6.മൗലിദ് ഫീ മനാഖിബിസ്സയ്യിദതി മര്‍യമല്‍ അദ്‌റാഅ് - 
കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍(റ)

7.നഫീസത്ത് ബീവി മൗലിദ് - 
കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍(റ) 

8.മൗലിദ് ഫീ മനാഖിബി സയ്യിദതി ഫാത്വിമതിസ്സഹ്‌റാഅ് - കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ)

9.മൗലിദു അഹ്ലിൽ കിസാഅ് - കൊങ്ങണംവീട്ടില്‍ ഇബ്‌റാഹീം കുട്ടി മുസ്ലിയാര്‍ (റ)

9. പുളിങ്ങോം ശുഹദാ മൗലിദ് - പി.കെ അബൂബക്കർ ഫൈസി

10. പുല്ലാര ശുഹദാ മൗലിദ് -

11. ഫറ്റാടി ശഹീദ് മൗലിദ് - ഐദ്രോസ് മുസ്ലിയാർ

12. മുട്ടിച്ചിറ ശുഹദാ മൗലിദ് -

13. കോട്ടൂപ്പള്ളി കുഞ്ഞി മരക്കാർ ഷഹീദ് മൗലിദ് - അബ്ദുൽ ജലീൽ സഖാഫി പുല്ലാര

14. താത്തൂർ ശുഹദാ മൗലിദ് - സയ്യിദ് ഫള്ൽ ജിഫ്രി കുണ്ടൂർ

15. ഓമാനൂർ ശുഹദാ മൗലിദ് - അബൂ സ്വാദിഖ് അലവിക്കുട്ടി സഅദി

16. ചേറൂർ ശുഹദാ മൗലിദ് - തിരൂരങ്ങാടി ബാപ്പു മുസ്ലിയാർ

17. മനാഖിബു ശുഹദാഇ മലപ്പുറം - വടക്കിനിയേടത്ത് അഹമ്മദ് കുട്ടി മൊല്ല

18. തർബഹു മുത്തജിറ ബിദിക്രി ശുഹദാഇ മുത്തിജിറാ - അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ

19.മൗലിദ് ഫീ മനാഖിബി ശൈഖിസ്സഹാബിയ്യി ഹംസതില്‍ കറാര്‍ - മുഹമ്മദ് വമ്പിച്ചി മുസ്ലിയാർ

20. മൗലിദ് ഫീ മനാഖിബി ശൈഖി അമീരില്‍ മുഅ്മിനീന്‍ ഉമര്‍ ബിന്‍ അല്‍ ഖത്താബ് - മുഹമ്മദ് വമ്പിച്ചി മുസ്ലിയാർ

21. മുഹമ്മദ് ജമലുല്ലൈലി അശൈബ തങ്ങൾ(റ) മൗലിദ് - ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി

22.ശൈഖ് അലാഉദ്ദീന്‍ ഹിംസി മൗലിദ് - ഇകെ. അബൂബക്കർ മുസ്‌ലിയാർ

23.അജ്മീർ മൗലിദ് - ഇകെ. അബൂബക്കർ മുസ്‌ലിയാർ 

24.അയിലക്കാട് സഈദ് സിറാജുദ്ധീൻ അൽ ഖാദിരി മൗലിദ്(ചെറുത്) - ഇ.കെ. അബൂബക്കർ മുസ്‌ലിയാർ

25.ഐലക്കാട് സിറാജുദ്ധീൻ ഖാദിരി, ഖലീഫ ഇ.കെ ഉമർ ഹാജി മൗലിദ്(വലുത്) - മുറ്റിച്ചൂർ ഇ.കെ അഹ്മദ് ഹാജി

26.മൗലിദു ഉമ്മഹാത്തിൽ മുഅ്മിനീൻ - സൂഫി വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ)

27.മൗലിദു വസീലത്തുൽ മഖ്ദൂമിയ്യഃ(ചെറിയ പുതിയകത്ത് മുഹമ്മദ് മഖ്ദൂം/ചെറിയ ബാവ മുസ്ലിയാർ മൗലിദ്) - സൂഫി വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ)

28.മൗലിദു ഫീ മനാഖിബിൽ മുർസലീൻ - സൂഫി വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ)

29.മൗലിദു ഫീ മനാഖിബി അശ്റത്തിൽ മുബശ്ശിരീൻ - സൂഫി വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ)

30.മൗലിദു ഫീ മനാഖിബി ഖദീജത്തിൽ കുബ്റാ - സൂഫി വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ)

31.മൗലിദ് ഫീ ഖിസ്സത്തിൽ മിഅ്റാജ് - വളപ്പിൽ ബാവ മുസ്ലിയാർ

32.മൗലിദ് ഫീ മനാഖിബി സയ്യിദിനാ അയ്യൂബ്(അ) - വളപ്പിൽ ബാവ മുസ്ലിയാർ

33.മൗലിദ് ഫീ മനാഖിബി സയ്യിദത്തിനാ ആഇശഃ(റ) - വളപ്പിൽ ബാവ മുസ്ലിയാർ

34.ആയിശാ ബീവി മൗലിദ് - വളപ്പിൽ ബാവ മുസ്ലിയാർ

35.മൗലിദ് ഫീ മനാഖിബി ഇൽയാസ്(അ) - വളപ്പിൽ ബാവ മുസ്ലിയാർ

36.മൗലിദ് ഫീ മനാഖിബി സയ്യിദിനാ സുലൈമാൻ(അ) - വളപ്പിൽ ബാവ മുസ്ലിയാർ

37.മൗലിദ് ഫീ മനാഖിബി മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ) - വളപ്പിൽ ബാവ മുസ്ലിയാർ

38.മൗലിദ് ഫീ മനാഖിബി അബിൽ ഹസനിശ്ശാദുലി(റ) - വളപ്പിൽ ബാവ മുസ്ലിയാർ

39.മൗലിദ് ഫീ മനാഖിബി അഹ്മദൽ ബദവി(റ) - പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ

40.മൗലിദ് ഫീ മനാഖിബി ശ്ശൈഖ് പുറത്തീൽ(റ) - പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ

41.മൗലിദ് ഫീ മനാഖിബി സ്സയ്യിദി ഹംസഃ(റ) - പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ

42.മൗലിദ് ഫീ മനാഖിബി അസ്ഹാബിൽ ബദ്രിയ്യീൻ(റ) - പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ

43.മൗലിദ് ഫീ മനാഖിബി ശ്ശൈഖി കലാബിളി മദ്ഫൂൻ ഫിൽ മാഹി(റ) - പഴയകത്ത് മമ്മിക്കുട്ടി മുസ്ലിയാർ

44.ശൈഖ് നൂറുദ്ദീൻ ശാലിയാത്തി മൗലിദ് - നാലകത്ത് മംഗലത്തയിൽ മുഹമ്മദുണ്ണി മുസ്ലിയാർ

45.അസ്ഹരി മൗലിദ് - മുഹമ്മദ് റഹ്മത്തുള്ള ഫൈസി, അങ്ങാടിപ്പുറം

46.സമ്പൂര്‍ണ്ണ മൗലിദ് - കാസര്‍ഗോഡ്
എ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍

47.മൗലിദു ഫീ മനാഖിബി സ്സയ്യിദി അൽ ഖുത്വുബി അബിൽ ഹസനി ശ്ശാദുലി - ഉദ്ദാരം ഇസ്മാഈൽ മുസ്ലിയാർ

48.മൗലിദു ഫീ മനാഖിബി സയ്യിദി അലി അൽ അഹ്ദൽ - ഉദ്ദാരം ഇസ്മാഈൽ മുസ്ലിയാർ

49.പൊന്നാനി വലിയ ജാറം അബ്ദുറഹ്മാൻ ഹൈദ്രൂസ് തങ്ങളുടെ മൗലിദ് - ഡി.അബ്ദുൽ മജീദ് മുസ്ലിയാർ പൂനൂർ 

50.പഴുന്നാന പാണാവള്ളി യൂസഫ് ഹാജി മൗലിദ് - ഇ കെ അബ്ദുള്ള മുസ്ലിയാർ പറമ്പിൽ

51.മേനക്കോത്ത് കുഞ്ഞഹമ്മദ് കുട്ടി മുസ്‌ലിയാര്‍ മൗലിദ് - എടച്ചേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍  

52.നൂഞ്ഞേരി ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മൗലിദ് - നൂഞ്ഞേരി മുഹമ്മദുശ്ശാദുലി 

53.മമ്പുറം മൗലിദ് - കാരാട്ടില്‍ കുഞ്ഞിപ്പരി മുസ്‌ലിയാര്‍

54.പുത്തനങ്ങാടി ശുഹദാ മൗലിദ് - കാരാട്ടില്‍ കുഞ്ഞിപ്പരി മുസ്‌ലിയാര്‍

55.ഫരീദുദ്ദീന്‍ മൗലിദ് - കാരാട്ടില്‍ കുഞ്ഞിപ്പരി മുസ്‌ലിയാര്‍

56.ബദര്‍ മൗലിദ് - കാരാട്ടില്‍ കുഞ്ഞിപ്പരി മുസ്‌ലിയാര്‍

57.വലിയ മുഹ്‌യിദ്ദീന്‍ മൗലിദ് - എളാപ്പാന്റകം അഹ്മദ് ഹാജി

58.ബദ്ര്‍ മൗലിദ് - വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍

59.അഹ്മദുല്‍ ബദവി മൗലിദ് - വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍

60.അസദുല്‍ ഇലാഹ് ഹംസത്തുല്‍ കര്‍റാര്‍ മൗലിദ് - വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍

61.അബ്ദുല്‍ ഖാദിര്‍ സാനി പുറത്തീല്‍ മൗലിദ് - വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍

62.സയ്യിദ് അലവി തങ്ങള്‍ മമ്പുറം മൗലിദ് - വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍

63.മമ്പുറം മൗലിദ് - സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ഐദറൂസി

64.ചാവക്കാട് അഞ്ചങ്ങാടി ശൈാഖ് അഹ്മദ് മുസ്ലിയാരെക്കുറിച്ചുള്ള മൗലിദ് -

65.കണിയാപുരം അബ്ദുറസാഖ് മസ്താൻ മൗലിദ് - അബ്ദുൽ ഖാദർ മൗലവി

66.ബദര്‍ മൗലിദ് - കോട്ടൂര്‍ തോരപ്പ മൊയ്തീന്‍ മുസ്‌ലിയാര്‍

67.മഅ്‌ലൂമാത്ത് ഫീ അസ്മാഇ അഹ്ലില്‍ ബദ്രിയ്യീന വല്‍ ഉഹ്ദിയ്യീന്‍ എന്ന മൗലിദ് - മുഹമ്മദ് എന്ന കുഞ്ഞി ബാവക്കുട്ടി മുസ്‌ലിയാര്‍

68.മൗലിദ് ഫീ മനാഖിബി ഉമര്‍ ഖാസി(റ) - മറ്റത്തൂര്‍ മഠത്തില്‍ അവറാന്‍ മുസ്‌ലിയാര്‍

69. വലിയുല്ലാഹി കിടങ്ങഴി കുഞ്ഞാലി ഹാജി(റ) മൗലിദ് - മുണ്ടമ്പറമ്പ് മുഹമ്മദ്‌ ബാഖവി

70. ചാലിയം നൂറുദ്ധീൻ ശൈഖ് തങ്ങളുടെ മൗലിദ് - മംഗലതയ്യിൽ നാലകത്ത് മുഹമ്മദുണ്ണി മുസ്‌ലിയാർ പെരുമ്പടപ്പ്

71. കോതോട് ബാപ്പുട്ടി മുസ്ലിയാർ മൗലിദ് (ഉപ്പുങ്ങൽ സാഹിദ്) - കല്ലൂർ അബൂബക്കർ മുസ്ലിയാർ 

72. ഞമനേക്കാട് സൈനുദ്ദീൻ(ഏനികുട്ടി) മുസ്‌ലിയാർ മൗലിദ് - ശൈഖ് അബൂബക്കർ ബ്നു ബുഖാരി കല്ലൂർ

73. മാഹി കല്ലാ പള്ളിയിലെ ശൈഖ് മീ അലവി തങ്ങൾ മൗലിദ് - ഞവനേക്കാട് ഏനിക്കുട്ടി മുസ്ലിയാർ(സൈനുദ്ദീൻ)

74. കൊങ്ങണം വീട്ടിൽ മഖ്ദൂം അബ്ദുറഹ്മാൻ ശൈഖിന്റെ മൗലിദ് - ഞവനേക്കാട് ഏനിക്കുട്ടി മുസ്ലിയാർ(സൈനുദ്ദീൻ)

75. നഫീസത്ത് മൗലിദ് -

76.കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ മൗലിദ് - പിലാക്കൽ ബസ്വീർ സഖാഫി

77.സൈനുദ്ദീൻ റംലി(റ) മൗലിദ് (ഫൈളുൽ അലി) - ഉബൈദുല്ലാ സഖാഫി അൽ അസ്ഹരി

78.അൽ മിസ്ഖുല്‍ മുഅത്ത൪ ലി മദ്ഹി റസൂലില്ലാഹിൽ മുത്വഹ്ഹർ (പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ട്) - നെല്ലിക്കുത്ത് അബ്ദുറഹ്മാൻ മുസ്ലിയാ൪

79.അയ്യായ പൊട്ടേങ്ങൽ മുഹ്യുദ്ധീൻ മുസ്‌ലിയാർ ഉപ്പാപ്പയുടെ മൗലിദ് - പകര മുഹമ്മദ്‌ അഹ്സനി ഉസ്താദ്

80.ബാനീ ബാഖിയാത്ത് ശാഹ്‌ അബ്ദുൽ വഹാബ് ഹസ്രത് മൗലിദ് - മുഹമ്മദ്‌ അഹ്സനി പകര

81.അൽ മാറാഖിബുൽ ബയാതി ഫീ മനാഖിബി ശാലിയാത്തി(അല്ലാമാ അഹ്മദ് കോയ ശാലിയാത്തി(റ) മൗലിദ്) - ഉസ്താദ് പകര മുഹമ്മദ്‌ അഹ്സനി

82.അൽ അസലുൽഹലിയ്യ് ഫീ മദ്ഹിസ്സയ്യിദ് അലിയ് എന്ന മൗലിദ്(തിരൂരങ്ങാടിയിലെ അറിയപ്പെട്ട ഖാളിയെ സംബന്ധിച്ച്) - തിരൂരങ്ങാടി ഹസൻ ഉസ്താദ്

83.അൻവാറു ലുത്ഫ് ബി ദിക്റി അസ്ഹാബിൽ കഹ്ഫ്(അസ്ഹാബുൽ കഹ്ഫിനെ സംബന്ധിച്ച്) - തിരൂരങ്ങാടി ഹസൻ ഉസ്താദ്

84.മലപ്പുറം ശുഹദാ മൗലിദ് - പൂക്കോട്ടൂര്‍ മുഹമ്മദ് ബാഖവി

85.അല്‍മൗലിദുഥരീഫ് വദ്ദവാഉല്‍ മുനീഫ് ഫീ മനാഖിബി ശുഹദാഇല്‍ ഓമാനൂരിയ്യീന്‍ - അബുല്‍ കമാല്‍
കാടേരി മുഹമ്മദ് മുസ്‌ലിയാര്‍

86.അല്‍മൗലിദുല്‍ മുസ്വമ്മദ് ഫാ മദ്ഹിശ്ശൈഖി അലീ അഹ്മദ് - അബുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍

87.ബീമാപള്ളി മൗലിദ് - അബുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍

88. പറമ്പിൽബസാർ ഉമറുൽ ഖാദിരി(റ) മൗലിദ് - ഇ കെ ദാരിമി ഉസ്താദ്

89. റൗളുൽ മൗറൂദ് മൗലിദ് - എ.പി അബൂബക്കർ മുസ്‌ലിയാർ

90.അഹ്മദ് ബദവി മൗലിദ് - എ.പി അബൂബക്കർ മുസ്‌ലിയാർ

91.രിയാളുൽ ഹികം ഫീ മനാഖിബി ഇബ്റാഹി മുബ്നു അദ്ഹം - വളപ്പിൽ അബ്ദുറഹിമാൻ മുസ്‌ലിയാർ

92. താജുൽ ഔലിയാഅ് ശൈഖ് പള്ളിപ്പടി അഹ്മദ് കുട്ടി മുസ്‌ലിയാർ (റ) മൗലിദ് - പാണാവള്ളി അബ്ദുല്ല മുസ്‌ലിയാർ

93. മവാഹിബുല്‍ മുതആലീ ഫീ മനാഖിബി ശൈഖി അബീ ഹാമിദില്‍ ഗസാലി - കെ.എ മൂസ മൗലവി (മൂസല്‍ ബര്‍ദലി)

94. മൗലിദു ഗൗസില്‍ അഅ്ദം - (മൂസല്‍ ബര്‍ദലി)

95.നവ്വറൽ അവാലിം മൗലിദ് - ഇ.കെ അബ്ദുൽ ഖാദർ മുസ്‌ലിയാർ പറമ്പിൽ ബസാർ (ബാവ ഉസ്താദ്)

96.അല്‍മൗലിദുല്‍ മന്‍ഖൂസ് ഫീ മദ്ഹിന്നബിയ്യില്‍ മഖ്‌സൂസ് - അബുല്‍ ഹഖ് മുഹമ്മദ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍

97.മൗലിദു ശഫീഉള്‍ മുശഫഅ് - അബുല്‍ ഹഖ് മുഹമ്മദ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍

98. അജ്മീർ മൗലിദ് - ഇമാം അഹ്മദ് കോയ ശാലിയാത്തി

99. അജ്മീർ മൗലിദ് - ഉമർ മുസ്‌ലിയാർ മലബാരീ

100. മൗലാനാ താജുൽ ഉലമാ സ്വദഖത്തുല്ല ഉസ്താദ് മൗലിദ് - നജീബ് മൗലവി

തയ്യാറാക്കിയത് Muhammed Naqeeb

101.അജ്മീർ മൗലിദ് - പകര മുഹമ്മദ്‌ അഹ്സനി

102. മിനഹുൽ അഹ്യാർ ബി മദ്ഹി ശൈഖി കമ്മുണ്ണി മുസ്ലിയാർ(കുറ്റൂർ മമ്മുണ്ണി മുസ്ലിയാർ ഉപ്പാപ്പ മൗലിദ്) - പകര മുഹമ്മദ്‌ അഹ്സനി

103. പട്ടാണി ഉസ്താദ് മൗലിദ് - പകര മുഹമ്മദ്‌ അഹ്സനി

104. മൗലിദുൽ ഹുസ്‌നൈൻ - ഉസ്താദ് അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ

105.മൗലിദു ശറഹിസ്സുദ്ദൂര്‍ ഫീ മനാഖിബി അഹ്‌ലില്‍ ബദ്ര്‍ - കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍

106.മൗലിദുന്‍ ഫീ മനാഖിബിന്നബിയ്യി - കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍

107.തെയ്യോട്ടുചിറ കമ്മു സൂഫി മൗലിദ് - കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍

108.ഖളിർനബി മൗലിദ് - ഇസ്മായിൽ സഅദി അൽ അഫ്ളലി

109. ഖളിർനബി മൗലിദ് - മന്ദലാംകുന്ന് ബാവ മുസ്‌ലിയാർ

110. അൻഖുസ് മൗലിദ് - മന്ദലാംകുന്ന് ബാവ മുസ്‌ലിയാർ

111. പൊന്നാനി മുഹമ്മദ് ശംസുദ്ധീൻ ബാവ മുസ്ലിയാർ(മന്ദലാംകുന്ന്) മൗലിദ് - കല്ലൂർ ഹസ്സൻ മുസ്ലിയാർ

112. ഉമർ ഖാളി (റ) മൗലിദ് - വെളിയങ്കോട് പി ഹസൻ ഇബ്ന് അലി മുസ്‌ലിയാർ

113. ഉമർ ഖാളി (റ) മൗലിദ് - മാത്തൂർ യു.പി.മുഹമ്മദ് മുസ്ലിയാർ

114. ആലുവായി അബൂബക്കർ മുസ്‌ലിയാർ മൗലിദ് - 
മാത്തൂർ യു.പി.മുഹമ്മദ് മുസ്ലിയാർ

115. മുത്തുപ്പേട്ട മൗലിദ് - മാത്തൂർ യു.പി.മുഹമ്മദ് മുസ്ലിയാർ

116. കക്കിടിപ്പുറം മൗലിദ് - മാത്തൂർ യു.പി.മുഹമ്മദ് മുസ്ലിയാർ

117. കൂരിയാട് തേനു മുസ്ലിയാർ മൗലിദ് - മാത്തൂർ യു.പി.മുഹമ്മദ് മുസ്ലിയാർ

118. മുഹമ്മദ്‌ ഖൂതാരി എന്ന വലിയ്യിന്റെ മൗലിദ് - മാത്തൂർ യു.പി.മുഹമ്മദ് മുസ്ലിയാർ

119. പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്ലിയാർ മൗലിദ് - മാത്തൂർ യു.പി.മുഹമ്മദ് മുസ്ലിയാർ

120. മൗലിദുന്നബിയ്യിൽ മുസ്ത്വഫ വൽ ഖുലഫാഇൽ അർബഇ - മാത്തൂർ യു.പി.മുഹമ്മദ് മുസ്ലിയാർ

121. ശംസുൽ ഉലമ ഇ.കെ ഉസ്താദ് മൗലിദ് - മാത്തൂർ യു.പി.മുഹമ്മദ് മുസ്ലിയാർ

122. ശംസുൽ ഉലമാ ഇ.കെ മൗലിദ് - അബൂ അബ്ദുറഹ്മാൻ അൽ അസ്റഇ

123. ശംസുൽ ഉലമാ ഇ.കെ മൗലിദ് - അരിമ്പ്ര അബൂബക്കർ മുസ്ലിയാർ

124. മൗലിദ് റസൂൽ - അരിമ്പ്ര അബൂബക്കർ മുസ്ലിയാർ

125. അല്‍ മൗലിദുല്‍ മന്‍ഖൂസ് ഫീ മദ്ഹിന്നബിയ്യില്‍ മഖ്‌സൂസ് - വാളക്കുളം,പുതുപ്പറമ്പ് അബ്ദുൽ ബാരി മുസ്ലിയർ

126. ശഫീഉള്‍ മുശഫഅ് മൗലിദ് - വാളക്കുളം,പുതുപ്പറമ്പ് അബ്ദുൽ ബാരി മുസ്ലിയർ

127. കൊങ്ങണംവീട്ടിൽ അബ്ദുർറഹ്മാൻ ശൈഖ് മൗലിദ് - ഞമനേക്കാട് ഏനിക്കുട്ടി(സൈനുദ്ദീൻ) മുസ്ലിയാർ

128. ശൈഖ് മീ അലവി (മൈഅലവി) തങ്ങൾ മൗലിദ് - ഞമനേക്കാട് ഏനിക്കുട്ടി(സൈനുദ്ദീൻ) മുസ്ലിയാർ 

129. മന്ദലാംകുന്ന് അശ്ശൈഖ് ഹദ്റമിയുടെ മൗലിദ് - ഞമനേക്കാട് ഏനിക്കുട്ടി മുസ്ലിയാർ

130. സയ്യിദ് മുഹമ്മദ് ബാഹസന്‍ ജമല്ലൈലി മൗലിദ് - അഹമ്മദ് കോയ ശാലിയാത്തി

131. മൗരിദുല്‍ അസ്ഗര്‍ ഫീ മൗലിദി ന്നബിയ്യില്‍ അത്വ്ഹര്‍ - അഹ്മദ് കോയ ശാലിയാത്തി

132. ബിഗ് യത്തുല്‍ മുഹിബ്ബീന്‍ എന്ന ബദർ മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി  

133. മിനനുൽ ഖല്ലാഖ് എന്ന അബൂബക്ർ സിദ്ദീഖ്(റ) മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി

 134. മിൻഹത്തുൽ ഗഫാർ എന്ന ഹംസ തങ്ങളുടെ മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി

135. ദുർറതുൽ കൗനൈൻ എന്ന ഹസ്രത് ഹസൻ ഹുസൈൻ മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി

136. ഖുർറതുൽ അഹ്ബാബ് എന്ന നാലു ഖുതുബുകളുടെ മനാഖിബ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി

137. നുബ്ദതു മനാഖിബി ശൈഖി താനൂരി എന്ന താനൂർ മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി

138. നഫ്ഹത്തുൽ ബാരി എന്ന മമ്പുറം മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി

139. ഫൈളുൽ മതീൻ എന്ന അജ്മീർ മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി

140. മവാഹിബുല്‍ മജീദ് ഫീ മനാഖിബി ശൈഖി ഫരീദ് എന്ന കാഞ്ഞിരമറ്റം മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി

141. റഹ്മത്തുശ്ശാഫി ഫീ മനാഖിബി ഉഹൈമിദി സ്വൂഫി(പെരുമ്പടപ്പ്) എന്ന പുത്തൻപള്ളി മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി

142. ഫത്ഹുൽ മുഗ്നീ ഉള്ളാൾ മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി

143. ഫത്ഹുൽ ബാരി സനിയ്യ മീർഗനി മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി

144. മനാഖിബു ശുഹദാഇ പറമ്പത്ത് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി

145. അഹ്ലുൽ അബാഅ് മൗലിദ് - മുത്തനൂർ മന്നൻതൊടി അഹ്മദ് കുട്ടി മുസ്ലിയാർ

146.നൊസ്സൻ തങ്ങളുടെ മൗലിദ് - അബുൽ ബുശ്റ മൂന്നിയൂർ പി. കുഞ്ഞീൻ മുസ്‌ലിയാർ

147. ചേളാരി നെസ്സാൻ തങ്ങൾ ഉപ്പാപ്പ മൗലിദ് - ഒതുക്കുങ്ങൽ ഇ.സുലൈമാൻ മുസ്‌ലിയാർ

148. ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ മൗലിദ് - ചെമ്പരിക്ക സി.എം അബ്ദുള്ള മുസ്‌ലിയാര്‍

149. മംഗലാപുരത്തെ പ്രഥമ ഖാസിയായിരുന്ന മൂസ ബ്‌നു മാലിക് മൗലിദ് - ചെമ്പരിക്ക സി.എം അബ്ദുള്ള മുസ്‌ലിയാര്‍

150. വേങ്ങര കോയപ്പാപ്പ മൗലിദ് - ഇ.കെ അബ്ദുല്ല മുസ്‌ലിയാർ (ന.മ)

151. ഇമാം ഹദ്ദാദ് തങ്ങൾ മൗലിദ് - കോടഞ്ചേരി മരക്കാർ മുസ്‌ലിയാർ

152. വളപട്ടണം സയ്യിദ് ജലാലുദ്ദീൻ ബുഖാരി മൗലിദ്(അന്നജ്മുസ്സാരീ) - കോടഞ്ചേരി മരക്കാർ മുസ്‌ലിയാർ

153. തൻവീറുൽ അഖ്ത്വാർ
ഫീ മൗലിദി റസൂലിൽ മുഖ്താർ - കോടഞ്ചേരി മരക്കാർ മുസ്‌ലിയാർ

154. അറഫല്‍ അനാം ഫീ മദ്ഹി ഖൈരില്‍ അനാം - മുഹ്‌യുദ്ദീന്‍ ബ്നു കുഞ്ഞു മൊയ്തീന്‍ 

155. സിറുല്‍ അസ്രാര്‍ മൗലിദ് - മുഹ്‌യുദ്ദീന്‍ ബ്നു കുഞ്ഞു മൊയ്തീന്‍

156. പുള്ളിയുള്ള അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള മൗലിദ് - മുഹ്‌യുദ്ദീന്‍ ബ്നു കുഞ്ഞു മൊയ്തീന്‍

157. അലിഫ്, വാവ് എന്നിവയും പുള്ളിയില്ലാത്ത അക്ഷരങ്ങളും ഉപയോഗിച്ചുള്ള മൗലിദ് - മുഹ്‌യുദ്ദീന്‍ ബ്നു കുഞ്ഞു മൊയ്തീന്‍ 

158. ഗദ്യത്തില്‍ പുള്ളികളില്ലാതെയും പദ്യത്തില്‍ സമ്മിശ്ര അക്ഷരങ്ങള്‍ പ്രയോഗിച്ചുമുള്ള മൗലിദ് - മുഹ്‌യുദ്ദീന്‍ ബ്നു കുഞ്ഞു മൊയ്തീന്‍ 

159. ശൈഖ് ജീലാനി മൗലിദ് - വടുതല മൂസ മുസ്‌ലിയാര്‍

160. ഇമാം ഗസാലി(റ)മൗലിദ് - വടുതല മൂസ മുസ്‌ലിയാര്‍

161. മിഅ്‌റാജുല്‍ മുസ്ഥഫാ ബിഖ്തിസ്വാരില്‍ മുക്തഫാ - പാലോട്ട് മൂസക്കുട്ടി മൗലവി

162. അന്നവാലുത്തിബ്വരി ഫീ മനാഖിബില്‍ സയ്യിദില്‍ ജിഫ്രി - അരീക്കൽ ഇബ്രാഹിം മുസ്‌ലിയാർ

163. ചെറിയ സൈനുദ്ദീൻ മഖ്ദൂം മൗലിദ് - സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര

164. ഉമയനല്ലൂർ ഉപ്പാപ്പ(റ) മൗലിദ് - ഡോ. മുഹമ്മദ് ഫാറൂഖ് നഈമി 

165. നഈമുദ്ദീനിൽ മുറാദാബാദി (റ) മൗലിദ് - ഡോ. മുഹമ്മദ് ഫാറൂഖ് നഈമി

166. അസ്ഹാബുൽ കഹ്ഫ് മൗലിദ് - അബ്ദുൽ മലിക് ബാഖവി അൽ ഫള്ഫരി

167. ചാപ്പനങ്ങാടി ബാപ്പു ഉസ്താദ് മൗലിദ്- അബ്ദുൽ മലിക് ബാഖവി അൽ ഫള്ഫരി

168. മാമ്പ്ര മുഹമ്മദ് മദനീ മൗലിദ്- അബ്ദുൽ മലിക് ബാഖവി അൽ ഫള്ഫരി

169. മവാഹിബുൽ ജലീൽ കടലുണ്ടി ജമലുല്ലൈലി തങ്ങൾ(റ) മൗലിദ് - പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ

170. അൽ ഫൈളുൽ മുൻജി കൊടിഞ്ഞി സയ്യിദ് ഹുസൈൻ ജിഫ്രി മൗലിദ് - പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ

171. മണത്തല ശഹീദ് ഐദ്രൂസ് മൗലിദ് 1 - ഇ കെ അബ്ദുല്ല മുസ്‌ലിയാർ 

172. മണത്തല ശഹീദ് ഐദ്രൂസ് മൗലിദ് 2 - 

173. ദാവൂദുൽ ഹക്കീം(റ) മൗലിദ് - കൈത്തക്കര അഹമ്മദുണ്ണി മുസ്ലിയാർ 

174. മസാലികു സആദാത്ത് ഫീ മനാഖിബി സാദാത്ത് - ഉസ്താദ് മുഹമ്മദ് അൽ ഹസനി

175. സയ്യിദ് മദനി മൗലിദ് - ഇമ്പിച്ചാലി ഉസ്താദ് കുറ്റിക്കാട്ടൂർ

176. ശാഫി ഇമാം(റ) മൗലിദ് - ഖാസിം ഖാസിമി

177. ഇമാം ശാഫിഈ(റ) മൗലിദ് - വൈലത്തൂർ ബാവ ഉസ്താദ്

178. ഉസ്താദുൽ അസാതീദ് ഒകെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാരുടെ മൗലിദ് (അൽ അദബുൽ മഈൻ) - വൈലത്തൂർ ബാവ ഉസ്താദ്

179. ഖാസിം വലിയുല്ലാഹി മൗലിദ് - വൈലത്തൂർ ബാവ ഉസ്താദ് 

180. ഉവൈസുൽ ഖർനി(റ) മൗലിദ് - വൈലത്തൂർ ബാവ ഉസ്താദ്

181. മുത്തുപ്പേട്ട മൗലിദ് - വൈലത്തൂർ ബാവ മുസ്ലിയാർ

182. മുഹിയദ്ദീൻ ശൈഖ് മൗലിദ് - വൈലത്തൂർ ബാവ മുസ്ലിയാർ

183. അസ്വ്‌ലുൽ മുസ്ജി - വൈലത്തൂർ ബാവ ഉസ്താദ്

184. നിബ്റാസുല്‍ അലിയ്യി ഫീ മനാഖിബി ജോനകപ്പുറം - തഴവ ഉസ്താദ്

185. മൗലിദ് ഗ്രന്ഥമായ മള്ഹറുല്‍ അതമ്മ് - തഴവ ഉസ്താദ്

186. മനാഖിബു ഹസനിബ്നി അലിയ്യി കരുനാഗപ്പള്ളി - തഴവ ഉസ്താദ്

187. ബദര്‍ മൗലിദ് - കാസറഗോഡ് മുഹമ്മദ് സഈദ് മുസ്ലിയാര്‍

188. സിറുൽ അസ്റാർ മൗലിദ് - നെടിയിരുപ്പ് അഹ്മദ് മുസ്ലിയാർ രചിച്ചതാണ്

189. കൊല്ലൂർ വിള ബാഫഖി തങ്ങളുടെ മൗലിദ് - അബ്ദുള്ളാ ജൗഹരി

190. അൽ വാരിദുൽ ഖവീ (ഫസൽ പൂക്കോയ തങ്ങൾ) മൗലിദ് - അബ്ദുറഹ്മാൻ ആലിം സാഹിബ് സിലോൺ

191. ഫസൽ പൂക്കോയ തങ്ങൾ മൗലിദ് - പൊന്നാനി ബായകുട്ടി അകത്ത് അമ്മദ്കുട്ടി 

192. പയ്യക്കി ഉസ്താദ് മൗലിദ് - മുഹമ്മദ് ഹുസൈന്‍ ജമലുല്ലൈലി അല്‍ ഹുദവി

193. താജുദ്ദീൻ മൗലൂദ് - പൊന്നാനി ബാപ്പു കുട്ടിയകത്ത് അമ്മദ്കുട്ടി മുസ്‌ലിയാർ

194. ഞമനേക്കാട് ഏനിക്കുട്ടി മുസ്‌ലിയാര്‍ മൗലിദ് - കല്ലൂര്‍ അബൂബക്കര്‍ മുസ്‌ലിയാര്‍

195. ശാദുലി മൗലിദ് - നാലകത്ത് മരക്കാരുട്ടി മുസ്‌ലിയാർ

196. ഇമാം ശാദുലി മൗലിദ് - കമ്പിൽ അന്ത്രു മുസ്ലിയാർ 
 
197. ശൈഖ് അബ്ദുൽ വദൂദ് മൗലിദ് - കമ്പിൽ അന്ത്രു മുസ്ലിയാർ 

198. മുഹമ്മദ് സാലിഹ് മൗലാനാ മൗലിദ് - കമ്പിൽ അന്ത്രു മുസ്ലിയാർ 

199. കള്ളംതോട് കരീം ഉസ്താദ് മൗലിദ്(ദുർറുൽ വസീം) - എം.കെ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്

200. കിഴിശ്ശേരി മുഹിയദ്ദീൻ മുസ്ലിയാർ(റ) നെക്കുറിച്ചുള്ള മൗലിദ് - മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്

201.വലിയുല്ലാഹി കൈപ്പമംഗലം കരീം ഹാജി ഉപ്പാപ്പയുടെ മൗലിദ് -

202. കല്ല്യാണത്തു പള്ളി ശാഹുല്‍ മുര്‍തള മൗലിദ് -

203. അല്‍വാലിദുല്‍ കവി ഫീ മനാക്കിബി സ്സയ്യിദ് ഫള്‌ല് ഇബ്‌നു അലവി - അശൈഖ് അഹ്ദുറഹ്മാന്‍ സിലോണ്‍

204. മച്ചിങ്ങലകത്ത് യഹ്‌യ മുസ്ലിയാർ മൗലിദ് - തച്ചറക്കൽ മുഹമ്മദ് കുട്ടി മുസ്ലിയാർ

205. ഫത്ഹുൽ വഹാബ് മൗലിദ് - അരിമ്പ്ര അബൂബക്കർ മുസ്ലിയാർ

206. കൽപകഞ്ചേരി കുഞ്ഞ്പ്പോക്കർ മുസ്ലിയാരുടെ മൗലിദ് - എം.വി കുഞ്ഞ് മുഹമ്മദ് മുസ്ലിയാർ (മന്ദലാംകുന്ന് പള്ളിയിലെ ഖതീബ്)

207. ശംസുൽ ഉലമാ കീഴന ഓർ മൗലിദ് - മുഴക്കുന്ന് അബ്ദുൽ സലാം മുസ്‌ലിയാർ

208. സയ്യിദ് രാമന്തളി തങ്ങൾ മൗലിദ് - കുഞ്ഞാലി ഉസ്താദ്

209. അൽ മൗലിദുൽ മൻഖൂസു ഫിൽ മുസ്ഥഫൽ മഖ്സൂസ് - അബ്ദുൽ ബാരി മുസ്ലിയാർ 

210. മൗലിദു ശഫീഇൽ മുശഫഅ് - അബ്ദുൽ ബാരി മുസ്ലിയാർ

211. അഹ്മദല്‍ കബീര്‍ രിഫാഈ മൗലിദ് - അഹ്മദ് ശീറാസി നാദാപുരം

212. ജീലാനി മൗലിദ് - അഹ്മദ് ശീറാസി നാദാപുരം

213. അൽ ഫത്ഹുൽ ജൈഷീ ഫീ മനാഖിബി മൂസാ ബിൻ മാലിക് അൽഖുറശീ - ഖാസി സി.എം അബ്ദുള്ള മൗലവി

214. മൗലിദുൻ അലാ മനാഖിബി ഖാസി കുഞ്ഞിമുഹമദ് മുസ്ലിയാർ - ഖാസി സി.എം അബ്ദുള്ള മൗലവി

215. മൗലിദുൻ അലാഖാസിൽ അവ്വൽ ബി മംഗ്ലൂർ - ഖാസി സി.എം അബ്ദുള്ള മൗലവി

216. ഇമാം ഫാസി മൗലിദ് - കോഴിക്കോട് അബൂബക്കർ കുഞ്ഞി ഖാസി

217. ഇമാം ശാദുലി മൗലിദ് - കോഴിക്കോട് അബൂബക്കർ കുഞ്ഞി ഖാസി

218. ശാദുലി മൗലിദ് - വടുതല ഉണ്ണി മുസ്ലിയാർ

219. ശാദുലി മൗലിദ് - നൂഞ്ഞേരി അബ്ദുൽ ഹഫീള് ശാദുലി

220. ശാദുലി മൗലിദ് - പാടൂർ കുഞ്ഞഹമ്മദ് മുസ്ലിയാർ

221. അൽമദദുൽ ഇലാഹിയ്യ (ഇല്യാസ് നബി(അ)യുടെ മനാഖിബ്) - പാടൂർ കുഞ്ഞഹമ്മദ് മുസ്ലിയാർ

✍ D R Muhammed Naqeeb

2021 ജൂൺ 20, ഞായറാഴ്‌ച

ഈദ് ഗാഹ്. നജീബുസ്താദ്

പള്ളിയില് തന്നെ പെരുന്നാൾ
നിസ്കരിക്കലാണ്ഉത്തമം എന്നതിന് പറയാവുന്ന
കാരണങ്ങൾ ഒരുപാടുണ്ട്.
ഒന്നാമതായി എല്ലാ വിശേഷ ഗുണങ്ങളും വിശുധിയുമുള്ള
മരുഭൂമിയുന്ടെങ്കിലും പള്ളിയിൽനമസ്കരിക്കലാണ് ഉത്തമം എന്ന്
ഷാഫി'ഈ മദ്ഹബിലെ എല്ലാ പ്രാമാണിക ഗ്രന്ഥങ്ങളും സവിസ്തരം പ്രഖ്യാപിക്കുന്നുണ്ട്. (ശരഹുൽ മുഹദ്ദബ് തു'ഹഫ : , ശർവാനി : , മുതലായ
ഭാഗങ്ങൾ നോക്കുക)നമ്മുടെ നാട്ടിൽ ഉള്ള ഹനഫീ മദ്ഹബുകാര്ക്ക്
നിബന്ധനകൾ ഒത്ത ഈദ് ഗാഹുകൾഉണ്ടെങ്കിൽ അതാണ് അഫ്ളല്
എന്നുണ്ടെങ്കിലും അത്തരം നിബന്ധനകൾ ഒത്തമരുഭൂമികൾ
നമുക്കിവിടെ സുലഭമല്ല. ഈദ്ഗാഹുകൾവൃത്തിയും പവിത്രതയും ഉള്ള
സംരക്ഷിത പൊതു സ്ഥലത്ത്ആയിരിക്കണം. ഈദ് ഗാഹ്ആയി ഉപയോഗിക്കപ്പെടുമ്പോൾ തന്നെ അതിനുവേണ്ടി വഖ്ഫ് ആയി മാറും.
വില്ക്കപെടാൻ പാടില്ല.അങ്ങനെ പല കാര്യത്തിനും പള്ളിയുടെ ഹുകും ആണിതിന്.അനാവശ്യ വിനോദങ്ങളും തെറ്റായ കൂത്തുകളും ഇവിടെ നടക്കരുത്.ജനവാസമുള്ള നഗരാതിർത്തിക്ക്പുറത്തായിരിക്കണം.നഗരം വികസിച്ചു ഒരു ഈദ്ഗാഹ് ജനവാസ പ്രദേശത്തിന്ഉള്ളിൽ വന്നാൽ അതിനു ഈദ്ഗാഹിന്റെ വിധി നഷ്ടപ്പെടും.എന്ന് തുടങ്ങിയഹനഫീ മദ'ഹബിന്റെ പ്രാമാണികഗ്രന്ഥങ്ങളിലും ഏഷ്യയിലെ ഏറ്റവും വലിയ ഹനഫീ പണ്ഡിത കേസരികൾഅടങ്ങിയ ദയൂബന്ത് ദാറുൽ ഉലൂമിലെ ഫത്വകളിലും സുതരാം വ്യക്തമാക്കപ്പെട്ടിട്ടുണ്ട് (രദ്ദുല് മുഖ്താര് : , ദുറുല്മുഖ്താര് : , സിഫ്രു സ്സ'ആദ, ഫതവ
മഹ്മൂടിയ്യ : , ഫതാവ ദാറുല്ഉലൂം തുടങ്ങിയവ പരിശോദിക്കുക)..ഇനി നബി(സ) മദീനയില്പെരുന്നാള് നിസ്കരിച്ചത് ഈദ്ഗാഹില് ആണെന്ന് ഹദീസ്ഉണ്ടല്ലോ എന്നാ ചോദ്യം പ്രസക്തമാണ്.ഒന്നല്ല ഒരുപാട് രിവായതുകള്കൊണ്ട് സ്ഥിരീകരിക്കപ്പ
െട്ടിട്ടുള്ള ചരിത്രസംഭവം ആണത് ഇന്ന് ലഭ്യമായഹദീസ് ഗ്രന്ഥങ്ങളിലും ഇത്
സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ഹിജ്രരണ്ടാം കൊല്ലം മുതലാണ് ഈദ്നിലവില് വന്നത്. അന്ന് മുതല്മിക്കവര്ഷങ്ങളിലും അപ്രകാരം തന്നെ തുടരുന്നു.അങ്ങനെ ഈദ് ഗാഹുണ്ടെങ്കില്മനുഷ്യരെല്ലാം പൊതു പറമ്പ്അന്യേഷിക്കെണ്ടാതുണ്ടോ എന്നതാണിവിടെ ചോദ്യം.ഇമാമുന ഷാഫി (ര)തന്നെ അതിനുമറുപടി പറയുന്നുണ്ട് :"നബി(സ) മദീനയില് രണ്ടുപെരുന്നാളിലും മുസ്സല്ലയിലെക്
പുറപ്പെടുമായിരുന്നെനും നബിക്ക് (സ)ശേഷമുള്ളവരും മക്കയോഴിച്ചുള്ള
മറുനാട്ടുകാരും അങ്ങനെ തന്നെ ആയിരുന്നെന്നും നമുക്ക്
റിപ്പോര്ട്ട് ലഭിച്ചിട്ടുണ്ട്".എന്ന് വ്യക്തമാക്കിയതിനുശേഷം ഇമാമാവര്കള്
കിതാബുല് ഉമ്മില്ഇങ്ങനെ വിവരിക്കുന്നു :"മക്കത്ത്
പള്ളിയിലും മദീനയിലെ മുസ്സല്ലയിലും നമസ്കരിചിരുന്നതിന്റെ കാരണം മദീന
പള്ളിയുടെ ഇടുക്കവും മക്കാതെ പള്ളിയുടെ വിശാലതയുമാണ്.അപ്പോള് ഒരു നാട്പരിഷ്കരിക്കപ്പെടുകയും അവിടുത്തുകാരെ മുഴുവന്ഉള്ക്കൊള്ളാവുന്ന
വിധം പള്ളി വിശാലമാവുകയും ചെയ്താല്അവര് ആ പള്ളി വിട്ടു
(മുസ്സല്ലയിലെക്)പുരപ്പെടുന്നതില് എനിക്ക്അഭിപ്രായമില്ല" (ഫത്ഹുല്
ബാരി നോക്കുക )മദ'ഹബിന്റെ അടിസ്ഥാനത്തില്ഈദ്ഗാ ഹിന്റെ വിധി മനസ്സിലായി.ഇനി "ഇമാമുകളെ പോലെ എനിക്കും നിഗമങ്ങളെ വെളിപ്പെടുത്താന് അവകാശമുണ്ടെന്ന്" ഒരാള്വാദിച്ചാല് അയാളെ പാട്ടിനു
വിടാനേ നിവൃത്തിയുള്ളൂ
(നുവല്ലിഹി മാതവല്ലാ ..........)
അയാള് ആ തോന്നലുമായി അല്ലാഹുവിന്റെ മുന്നില്ചെല്ലട്ടെ !അവിടെ പറയട്ടെ തന്റെ ന്യായങ്ങള് !ആയിരക്കണക്കിന്ഇമാമുകളുടെ സൂക്ഷ്മവിശകലത്തിനു
വിധേയമായിട്ടുള്ള കാര്യങ്ങള്സ്വന്തം തോന്നലുകള്അനുസരിച്ച് താള്ളിയതാണ്എന്നും അതിന്റെ ശരിയും അയാള്
വിശദീകരിക്കട്ടെ.....

മദ്ഹബുകൾ എന്തിന്, എങ്ങനെയെന്നറിയാതെ

മൗലാനാ നജീബ് മൗലവി

   വിശ്വാസപരമായ വിഷയങ്ങളിലെ വഹ്ഹാബികളുടെ പുത്തൻചിന്തകളും നിലപാടുകളുമാണ് ഇതുവരെ കുറിച്ചത്. കർമ്മപരമായ പല ആചാരങ്ങളെപ്പറ്റിയും അനുഷ്ഠാന വിധികളെപ്പറ്റിയും വഹ്ഹാബികൾക്കു തർക്കമുണ്ട്. പക്ഷേ, ഇതു പലനാടുകളിൽ പലമാതിരിയാണ്. അറേബ്യൻ നാടുകളിൽ സലഫികളെന്നു സ്വയം വിളിക്കുന്ന വഹ്ഹാബികൾ അവിടത്തെ മുഖ്യധാരാ സമൂഹത്തിൽ തങ്ങളുടെ മദ്ഹബനുസരിച്ച് നിലനിൽക്കുന്ന ആചാരങ്ങളിൽ ബിദ്അത്തും ദുരാചാരവുമാരോപിക്കുംബോൾ, ഇങ്ങു കേരളത്തിലെ സുന്നികളിൽ ശാഫിഈ മദ്ഹബനുസരിച്ചു നടന്നുവരുന്ന കർമ്മാനുഷ്ഠാനങ്ങളെയാണ് ഇവിടെ മുജാഹിദ്- ജമാഅത്തു പേരുകളിൽ പ്രവർത്തിക്കുന്ന വഹ്ഹാബികൾ നിശിതമായെതിർക്കുന്നത്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും സുന്നികൾ പൊതുവെ ഹനഫീ മദ്ഹബുകാരാണ്. ആ മദ്ഹബനുസരിച്ചു നടന്നു വരുന്ന കർമ്മങ്ങളെയാണ് അവിടെ വഹ്ഹാബികൾ പിടികൂടുന്നത്. ഇങ്ങനെ അതതു ദേശങ്ങളിൽ മുഖ്യധാരാ സമൂഹം  സദാചാരവും പുണ്യവുമായി ചെയ്തു വരുന്ന ആചാരങ്ങളെ ആക്ഷേപിക്കുകയെന്ന പൊതു സമീപനം പുലർത്തുന്നുവെന്നല്ലാതെ ഒരേകീകൃത നിലപാടോ, വീക്ഷണമോ ഇതിലൊന്നും വഹ്ഹാബിസത്തിനില്ല.

    ചിലയിടത്തെ വഹ്ഹാബികൾ കഠിന ബിദ്അത്തും നിഷിദ്ധവുമായി എതിർക്കുന്ന കാര്യങ്ങൾ മറുനാട്ടിലെ വഹ്ഹാബികൾക്ക് അത്ര പ്രശ്നമല്ല. ഉദാഹരണമായി അറേബ്യയിലെ വഹ്ഹാബികൾ ഫോട്ടോഗ്രഫി കൊണ്ടു ഫോട്ടോയെടുക്കുന്നതിനെയും പുകവലിയെയും കഠിന നിഷിദ്ധമെന്ന് വിമർശിക്കുന്നു. ആഗമന വേളയിൽ അറബികൾ പൊതുവായുപയോഗിക്കുന്ന 'ഖഹ് വ'  യും നിഷിദ്ധമാണെന്ന് ഇവർ പ്രചരിപ്പിച്ചിരുന്നതായി ചരിത്ര പണ്ഡിതൻ മുഹമ്മദ് അബൂസഹ്റ വിവരിക്കുന്നു. മദീനയിലെ തിരു റൗളയിലും തിരുഹുജ്റയിലും വിരികൾ തൂക്കിയിടുന്നത് കഠിന ബിദ്അത്തും നിഷിദ്ധവുമെന്ന വിധിയെഴുതി അവിടെ വഹ്ഹാബികൾ കലാപമുണ്ടാക്കും. നമ്മുടെ നാടുകളിൽ ഇതൊന്നും വഹ്ഹാബികൾ പറയാറില്ലല്ലോ.
            മരിച്ച വീടുകളിൽ ഭക്ഷണമുണ്ടാക്കുന്നതും മയ്യിത്തിന്റെ പേരിൽ ഭക്ഷിപ്പിക്കുന്നതും കഠിന ദുരാചാരവും നിഷിദ്ധവുമാണ് ഇവിടെ കേരളത്തിലെ വഹ്ഹാബികൾക്ക്. അറേബ്യയിലെ വഹ്ഹാബികൾ ഇതു പറയില്ല. അവിടെ ഇന്നും അതു സദാചാരവും പുണ്യകർമ്മവുമായി പൊതുവെ ആചരിക്കപ്പെടുന്നു. ഇങ്ങനെ പ്രാദേശികമായി സ്വാധീനമുളള മുഖ്യധാരാ മുസ്ലിംകളുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിമർശിക്കുകയും അതിൽ ബിദ്അത്താരോപിക്കുകയും ഇതുവഴി തങ്ങൾക്കൊരിടം കണ്ടെത്തുകയും ചെയ്യുകയെന്നത് വഹ്ഹാബിസം ഒരടവായും നയമായും സ്വീകരിച്ചിരിക്കുന്നതു കാണാം. എന്നാൽ, കർമ്മാനുഷ്ഠാനങ്ങളിൽ ഇന്നതാണു തങ്ങളുടെ നിലപാടെന്ന് അവർ ക്രോഡീകരിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടുമില്ല. പലനാടുകളിൽ വഹ്ഹാബികൾക്ക് പല ആചാരവുമാണ്.

   ഇതിനു പ്രധാന കാരണം വഹ്ഹാബീ ആചാര്യനായ മുഹമ്മദുബ്നു അബ്ദിൽ വഹ്ഹാബും അനുയായികളും തങ്ങളുടെ ആശയ സ്രോതസ്സ് ശെെഖ് ഇബ്നു തീമിയ്യ:യും ശാഖാപരമായ വിഷയങ്ങളിൽ ഹംബലീ മദ്ഹബുകാരായിരുന്നു. അത് അവർ തുറന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചില വിഷയങ്ങളിൽ ആ മദ്ഹബിനും മുഴു മദ്ഹബുകൾക്കും വിരുദ്ധമായ നിലപാട് അവർ സ്വീകരിക്കാറുണ്ടെന്കിലും. ഇന്നും ഗൾഫു സലഫികൾ ഹംബലീ മദ്ഹബോ മാലികീ മദ്ഹബോ സ്വീകരിച്ചു ജീവിക്കുന്നവരാണ്. തന്മൂലം ആചാര്യന്മാരിൽ നിന്നോ ജന്മനാടിൽ നിന്നോ കർമ്മ വിഷയങ്ങളിൽ ഒരു വഹ്ഹാബീ മദ്ഹബ് ലഭിച്ചിട്ടില്ല. ലഭിക്കാൻ വഴിയുമില്ല. അതിനാൽ ഓരോ നാട്ടിലെയും സുന്നികൾ താന്താങ്ങളുടെ മദ്ഹബനുസരിച്ചു നടത്തി വരുന്ന പരംബരാഗത ആചാരമെന്താണോ അതിനെ ആക്ഷേപിക്കുക, അതിൽ ബിദ്അത്താരോപിക്കുക എന്നതാണ് വഹ്ഹാബികളുടെ രീതി. മദ്ഹബനുസരിച്ചല്ല,ഖുർആനും സുന്നത്തുമനുസരിച്ചാണ് ജീവിക്കേണ്ടതെന്ന് ന്യായീകരിക്കുകയും ചെയ്യും. ഇന്ത്യ പോലുളള ചില നാടുകളിൽ മദ്ഹബുകളെയും അതനുസരിച്ചു ജീവിക്കുന്നതിനെയും കഠിനമായെതിർക്കുകയും പ്രമാണങ്ങളിൽ നിന്നു നേരിട്ട് മതവിധികൾ കണ്ടെത്തി ജീവിക്കുകയാണു വേണ്ടതെന്നു പരസ്യമായി നിലപാടെടുത്ത വഹ്ഹാബികളാണുളളത്. മദ്ഹബുകളെയും ഇമാമുകളെയും തഖ്ലീദ് ചെയ്യൽ( അനുകരിക്കൽ) ശിർക്കാണെന്നു പോലും കേരള വഹ്ഹാബികൾ മുംബേ പാടി നടക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്.
  
             വിശ്വാസകാര്യങ്ങൾ എന്താണെന്നും കർമ്മ വിഷയങ്ങൾ ഏതെന്നും അതിന്റെ അവലംബ മെന്തെന്നും തരം തിരിച്ചറിയാത്തതാണ് ഇതിന്നു പ്രദാന കാരണം.വിശ്വസിക്കൽ അനിവാര്യമായ കാര്യങ്ങൾക്ക് ഇസ്‌ലാം ദീനിലെ മൗലിക കാര്യങ്ങൾ (اصول ) എന്നും അല്ലാത്ത കാര്യങ്ങൾ മതത്തിലെ ശാഖാപരമായ വിഷയങ്ങൾ (فروع ) എന്നും വ്യവചേഛദിക്കപ്പെട്ടിരിക്കുന്നു.ഇതെങ്ങനെയെന്നും ഇതിന്റെ മാനദണ്ഡമെന്തെന്നും നമ്മുടെ നാട്ടിലെ വഹ്ഹാബികൾക്കറിയുകയേ ഇല്ല.ഖുർആനും സുന്നത്തും പ്രമാണമെന്ന് നാഴികക്ക് നാൽപതു വട്ടം അവർ പറയും.ഇതു രണ്ടിനും പുറമെ ഒരു പ്രമാണമില്ലെന്നും ജൽപിക്കുന്നു.നില്ക്കക്കള്ളിയില്ലാതെ വരുമ്പോൾ ഇജ്മാ ഇനെയും പ്രമാണമെന്ന് സമ്മതിക്കുമെങ്കിലും!
എന്നാൽ, ഈ പ്രമാണങ്ങൾ വായിച്ച് തങ്ങൾ മനസ്സിലാക്കുന്ന ബാഹ്യാർത്ഥം എടുത്തുകാട്ടി ഇതാണ് ഖുർആൻ പറഞ്ഞത്, അതാണ് സുന്നത്തിലുള്ളത് എന്ന് ഈ അൽപന്മാർവാധിച്ചു കളയും.ഇതു വിശ്വസിക്കൽ നിർബന്ധമായ കാര്യം (عقيدة ) ആണോ ,അതല്ല; ശാഖാപരമായ കാര്യമാണോ എന്നു ചോദിച്ചാൽ ഇവർക്കറിയില്ല.ഇങ്ങനെ തരം തിരിക്കാനുള്ള മാനദണ്ഡവും തിരിയില്ല. അതുപോലെ വിശ്വാസ കാര്യങ്ങൾ തന്നെ ചിലത് അംഗീകരിച്ചില്ലെങ്കിൽ ഇസ്ലാമിൽ നിന്നു പുറത്തു പോകും - കാഫിറാകും. വിശ്വസിക്കൽ നിർബന്ധം തന്നെയാണെങ്കിലും (عقيدة ) ചില കാര്യങ്ങൾ നിരാകരിച്ചാൽ കഫ്റുവരുകയുമില്ല. ബിദ്അത്താണു വരുക. ഉദാഹരണമായി അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാണെന്ന വസ്തുത ഒരാൾ നിഷേധിച്ചാൽ അക്കാരണം കൊണ്ടു മാത്രം അയാൾ കാഫിറാകം. എന്നാൽ വെള്ളിയാഴ്ചയിലെ ജുമുഅ നിസ്കാരവും നിർബന്ധമാണ്. ഇതു നിഷേധിച്ചയാൾ പക്ഷേ കാഫിറാകുകയില്ല. അതേ സമയം, ഈ നിസ്കാരങ്ങളെല്ലാംതിരുനബി (സ ) നിസ്കരിച്ചിരുന്നത് ജമാഅത്തായിട്ടാണെന്നത് സ്പഷ്ടവും വ്യക്തവുമാണ്. ജമാഅത്ത് പക്ഷേ ഫർളാണോ സുന്നത്താണോ എന്നത് അഭിപ്രായ വ്യത്യാസമുള്ള വിഷയമാണ്.എന്താണീ തരം തിരിവിന്റെ മാനദണ്ഡം? ഇതെല്ലാം ഖുർആനിലും ഹദീസിലുമുള്ളതല്ലേ? ഈ വക കാര്യങ്ങളിലേക്കൊന്നും നമ്മുടെ നാട്ടിലെ വഹ്ഹാബികളുടെ ശ്രദ്ധ തിരിയാറില്ല. കുഞ്ഞാടുകൾക്കു മാത്രമല്ല, ഇടയന്മാർക്കും ഈ തരംതിരിവെങ്ങനെയെന്നു തിരിയില്ല. ഇതു കൊണ്ടാണ് അവർക്ക് മദ്ഹബുകളെന്തെന്നും അതെങ്ങനെയുണ്ടായെന്നും അറിയാതെ പോയത്. മദ്ഹബുകളിലുള്ള പല നിയമങ്ങളും ഖുർആനിനും സുന്നത്തിനും വിരുദ്ധമാണെന്ന് ഇവർ ജല്പിക്കാനിടവന്നതും !

         നാല് മദ്ഹബുകളിലും ഒരേ കാര്യത്തിൽ വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ വിധികളുണ്ടായിട്ടും അവ നാലും പ്രമാണ ബദ്ധവും സത്യസമ്പൂർണവുമാണെന്ന് സുന്നികൾ പറയുമ്പോൾ ഇവിടുത്തെ വഹ്ഹാബികൾക്ക് അത് മനസ്സിലാകുന്നില്ല. എത്ര വിശദീകരിച്ചു കൊടുത്താലും അത് കേൾക്കാനും പഠിക്കാനും അവർ തയ്യാറുമല്ല. നാല് മദ്ഹബുകളും നബിയുടെയും സ്വഹാബത്തിന്റെയും കാലശേഷമുണ്ടായ ബിദ്അത്താണെന്നും അവയെ തഖ്‌ലീദ് ചെയ്യാൻ പാടില്ലെന്നും പാടിയത് തന്നെ അവർ പാടിക്കൊണ്ടിരിക്കുന്നു. എന്നാൽ മദ്ഹബുകൾ എങ്ങനെയുണ്ടായി? എന്തിനുണ്ടായി? ഇവ ക്രോഡീകൃതമായതിൽ പിന്നെ  - ഹിജ്റ 300 ന് ശേഷമുള്ള - എല്ലാ മുഫസ്സിറുകളും മുഹദ്ദിസുകളും ഇമാമുകളും ഈ നാലിൽ ഒരു മദ്ഹബ് അംഗീകരിച്ചനുസരിച്ചു മാത്രം ജീവിച്ചതെന്തു കൊണ്ട്? എന്നൊന്നും ഇവർ ചിന്തിക്കാറില്ല...

കർമ്മശാസ്ത്രം എന്ന വിജ്ഞാനശാഖയെ കുറിച്ച് ഇവർക്ക് ഒരു അവബോധവുമില്ല. മദ്ഹബും ഫിഖ്ഹുമെല്ലാം ഓരോരുത്തന്റെ അഭിപ്രായമാണെന്നാണ് ഇവർ ജല്പിക്കുന്നത്. അതിനെ തഖ്‌ലീദ് ചെയ്യൽ-പിൻപറ്റൽ ശിർക്കാണെന്ന് പോലും ഇവർ പച്ചക്കു പറയുന്നു. എന്നാൽ വുളൂഇന്റെയും നമസ്കാരത്തിന്റെയും ഫർളുകളും ശർത്തുകളും സുന്നതുകളും കറാഹതുകളുമെല്ലാം ഇവർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. എങ്ങനെയാണ് ഈ വിധിവിഭജനമുണ്ടായതെന്നും ആരാണിങ്ങനെ വിഭജിച്ചതെന്നും അതിന്റെ മാനദണ്ഡമെന്താണെന്നും ഇവരോർക്കുകയോ പറയുകയോ ഇല്ല. യഥാർത്ഥത്തിൽ മനുഷ്യന്റെ കർമ്മങ്ങൾ ഓരോന്നും - അവ ഇബാദത്തുകളാണെങ്കിൽ പോലും അതിന്റെ വിധിവിലക്കുകൾ തരംതിരിച്ചു ഗ്രഹിക്കണമെങ്കിൽ മദ്ഹബുകൾ തന്നെ വേണം. ഉദാഹരണമായി, നബി(സ)തങ്ങളുടെ വുളൂഉം നമസ്കാരവും പൂർണ്ണമായി വിവരിക്കുന്ന ഒരു ഹദീസ് ലഭിച്ചാൽ തന്നെ അതിൽ ഏതെല്ലാം കാര്യങ്ങൾ നിർബ്ബന്ധമാണ്? ഏതെല്ലാം സുന്നത്താണ്? നിർബ്ബന്ധമായതിൽ തന്നെ ഫർളേത്? ശർത്വേത്? എന്ന് വേർതിരിച്ചു മനസ്സിലാക്കാൻ മദ്ഹബും ഫിഖ്ഹുമില്ലാതെ കഴിയില്ലല്ലോ. കൈ കഴുകലും മിസ്‌വാക്ക് ചെയ്യലും വായ കൊപ്ളിക്കലും മൂക്കിൽ വെള്ളം കയറ്റി പിഴിയലും സുന്നതാണെന്നും മുഖം കഴുകൽ,കൈകൾ രണ്ടും മുട്ടുൾപ്പെടെ കഴുകൽ, തല തടവൽ, കാലുകൾ കഴുകൽ എന്നിവ ഫർളാണെന്നും എങ്ങനെയാണ് നിർണ്ണയിക്കുന്നത്? ഈ സാങ്കേതിക പ്രയോഗങ്ങൾ തന്നെ എങ്ങനെയുണ്ടായി? ഇതിനെന്താണ് അളവുകോൽ? ഇതെല്ലാം മനസ്സിലാക്കാൻ കർമ്മശാസ്ത്രം തന്നെ വേണം. വുളൂഇൽ നിയ്യത് നിർബന്ധമാണെന്നും അല്ലെന്നും തിരിയണമെങ്കിൽ കർമ്മശാസ്ത്രം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ഖുർആനിൽ നിന്നും സുന്നതിൽ നിന്നും ഇത് ലഭ്യമല്ല.കച്ചവടം, വൈവാഹികം, രാഷ്ട്രീയം തുടങ്ങി സകല വിഷയങ്ങളിലെ നിയമങ്ങളും വിധികളും ഇഴപിരിച്ചു ഗ്രഹിക്കാൻ മദ്ഹബും കർമ്മശാസ്ത്രവും അവലംബിക്കാതെ കഴിയില്ല. അതിനെ തള്ളിപ്പറയുന്ന വഹ്ഹാബികൾക്കും ഇതിന്നാകില്ല. ചുരുക്കത്തിൽ, നമ്മുടെ കർമ്മപരമായ കാര്യങ്ങൾ- ഇബാദത്തുകളടക്കം വ്യക്തമായി ഗ്രഹിക്കാനും അതിന്റെ നിയമ-ചിട്ടകൾ അറിഞ്ഞു പാലിക്കാനും ഇന്നിന്ന കാര്യങ്ങൾ ഒഴിവാക്കാം, ഇന്നതെല്ലാം ഒഴിവാക്കിക്കൂടാ, ഇന്നത് നഷ്ടപ്പെട്ടാൽ അസാധുവാകും, ഇന്നിന്നതു ചെയ്‌താൽ ബാഥ്വിലാകും എന്നെല്ലാം ഗ്രഹിച്ചു പ്രവർത്തിക്കണമെങ്കിൽ മദ്ഹബുകൾ അവലംബിക്കാതെ ഇക്കാലത്ത്‌ ആർക്കും സാധ്യമല്ല. വഹ്ഹാബികൾക്ക് പോലും!

എന്നാൽ മദ്ഹബുകൾ ഉണ്ടാകുന്നതിന് മുമ്പ് സ്വഹാബത്തും താബിഉകളുമെല്ലാം ഇതെല്ലാം എങ്ങനെ സാധിച്ചു? അവർ നിയമപരമായി കർമ്മങ്ങൾ അനുഷ്ഠിച്ചിരുന്നില്ലേ,അന്ന് മദ്ഹബുകളില്ലല്ലോ എന്ന് ചോദിച്ചാൽ ചോദ്യം ന്യായമാണ്. ഇതിന്റെ ശരിയുത്തരം, അവർ നബിയെ പൂർണ്ണമായി പകർത്തുകയായിരുന്നുവെന്നാണ്. നബി ചെയ്ത കാര്യങ്ങൾ സുന്നത്താണോ ഫർളാണോ എന്നു തരംതിരിക്കാതെ നബിയെക്കണ്ടത് അതേപടി അനുകരിച്ചു പകർത്തുകയായിരുന്നു സ്വഹാബികൾ. അവർക്ക് ഒരു കർമ്മവും ഒഴിവാക്കാനുണ്ടായിരുന്നില്ല. ഫർളും ശർത്വും സുന്നത്തുമൊന്നും വേർതിരിക്കേണ്ടിയിരുന്നുമില്ല. എന്നാൽ സ്വഹാബികളെ കണ്ടു പഠിച്ചപ്പോൾ താബിഈങ്ങൾക്ക് സംശയങ്ങൾ മൊട്ടിട്ടു. ഈ കർമ്മങ്ങളിൽ ഏതെല്ലാമാണ് അനിവാര്യം? ഏതെല്ലാം ഒഴിവാക്കാം? വെള്ളങ്ങളിൽ ഏതെല്ലാം ഉപയോഗിക്കാം? ഏതെല്ലാം ഉപയോഗിച്ചു കൂടാ? കൈ കഴുകുമ്പോൾ ഏത് വരെ നിർബ്ബന്ധം? ഏതാണ് സുന്നത്ത്? ഇത്തരം സംശയങ്ങൾ തൊട്ടടുത്ത തലമുറയിൽ ഇതിലും കൂടുതലായി വളരുകയായിരുന്നു. ഇതിന്നൊരു പരിഹാരമായാണ് ബുദ്ധിപരമായ സാധ്യതകൾ എല്ലാം ആരാഞ്ഞു കൊണ്ട് അതിന്റെയെല്ലാം വിധികൾ സവിസ്തരം വിവരിക്കുന്ന ഒരു ശാസ്ത്രം.ഇതാണ് കർമ്മശാസ്ത്രം. ഈ കർമ്മശാസ്ത്രത്തിൽ ഏതൊരു കർമ്മത്തിനും ഒരു ശർഈ വിധിയുണ്ടാകും. ഇതിനെ അഞ്ച് അടിസ്ഥാന വിധികളിൽ പരിമിതപ്പെടുത്താം. പ്രവർത്തിക്കാൻ നിർദ്ദേശിക്കപ്പെട്ടതാണെങ്കിൽ അതു രണ്ടു വിധത്തിൽ വരും. ഒന്ന്, ഉപേക്ഷിക്കാൻ പറ്റാത്ത വിധം കർശനമായി നിർദ്ദേശിക്കപ്പെട്ടത്.ഇതാണു വാജിബ്. പ്രവർത്തിച്ചാൽ പുണ്യം ലഭിക്കുന്നതിനൊപ്പം ഇത് ഉപേക്ഷിച്ചാൽ ശിക്ഷയുമുണ്ടാകും. അവ്വിധം കർശനമില്ലാതെ നിർദ്ദേശിക്കപ്പെട്ടതിന് ഉപേക്ഷിച്ചാൽ ശിക്ഷയുണ്ടാകില്ല.ഇതാണു സുന്നത്ത്. ഉപേക്ഷിക്കാൻ ശറഉ നിർദ്ദേശിച്ച കാര്യങ്ങളും തഥൈവ. ചെയ്‌താൽ ശിക്ഷയുള്ളതും ഇല്ലാത്തതുമുണ്ടാകും. ഇവ യഥാക്രമം ഹറാമും കറാഹത്തുമാകും. പ്രവർത്തിക്കാനും ഒഴിവാക്കാനും ശറഇന്റെ പ്രമാണത്തിൽ ഒരു പോലെ സ്വാതന്ത്ര്യം തെളിഞ്ഞത് മുബാഹും. ഈ പഞ്ചവിധികളും ഇത്‌ പ്രമാണങ്ങളിൽ നിന്ന് കണ്ടെത്താനുള്ള ഗവേഷണ തത്വങ്ങളും ഇതിനായി പ്രമാണങ്ങളെ സമീപിക്കുന്ന രീതിശാസ്ത്രവുമാണ് ഒരു സ്വതന്ത്ര ഗവേഷകന്റെ (മുജ്തഹിദ് മുത്വ് ലഖ്‌)പ്രത്യേകത. ഇത്‌ കൈമുതലായുള്ളവർ ധാരാളം പേരുണ്ടായിരുന്നെങ്കിലും അവരുടെയൊന്നും ഗവേഷണഫലങ്ങൾ പിൻതലമുറക്ക് ലഭ്യമാകുന്ന വിധം സമ്പൂർണ്ണമായി ക്രോഡീകരിച്ചു കിട്ടിയില്ല. നാലു പേരുടെ സമാഹാരങ്ങളേ ഇങ്ങനെ ലഭിച്ചിട്ടുള്ളൂ. ഇതാണ് പ്രസിദ്ധമായ നാലു മദ്ഹബുകൾ. ഇതൊന്നും പഠിക്കാതെയും ഓർക്കാതെയുമാണ് മദ്ഹബുകളിൽ ബിദ്അത്താരോപിക്കുന്നതും അവ അനുകരിക്കുന്നതിൽ ശിർക്കു പോലും വിധിക്കുന്നതും.


ശിയാ ആരോപണം വഹ്ഹാബീ അജണ്ട


"ശിയാഇസം : ദർശനം, ചരിത്രം, സ്വാധീനം, അജണ്ട" എന്ന പേരിൽ ഒരു 'ശിയാ വിരുദ്ധ'  സെമിനാറിനെ പറ്റി ഇയ്യിടെ സോഷ്യൽ മീഡിയയിൽ കണ്ടു. ഈ സെമിനാർ കൊണ്ട് എന്താണ് ലക്‌ഷ്യം? 

ശിയാഇസം വളരെ ദുഷിച്ച ഒരു പ്രസ്ഥാനമാണ്. നമ്മുടെ നാട്ടിൽ അതിന്റെ ചിന്തകൾ പ്രചരിപ്പിക്കുവാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതിനെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. എന്നാൽ, കേരളത്തിൽ അഥവാ ഇവിടുത്തെ പാരമ്പര്യ മുസ്‌ലിംകളിൽ ശിയാ വിശാസങ്ങളുടെയും ആചാരങ്ങളുടെയും സ്വാധീനം ഉണ്ടെന്ന് സമർത്ഥിക്കുവാൻ ചിലർ -വിശിഷ്യാ വഹാബികൾ- ശ്രമിക്കാറുണ്ട്.ആ ഗണത്തിൽ പെട്ട ചിലർ കൂടി ഇപ്പോൾ കാണുന്ന ശിയാ പ്രതിരോധ സംഘത്തിൽ ഉള്ളതിനാൽ ശിയാ വിമർശനത്തിന്റെ മറവിൽ നിലവിൽ പാരമ്പര്യ മുസ്ലിംകൾ ചെയ്യുന്ന ആചാരങ്ങളെ തള്ളിപ്പറയുക എന്ന  ഒരു ഒളി അജണ്ട നടപ്പാക്കുകയാണോ എന്നു സംശയിക്കുവാൻ ന്യായമുണ്ട്. 

നബി (സ) തങ്ങൾക്ക് ശേഷം ഈ ഉമ്മത്തിൽ ഏറ്റവും ആദരിക്കപ്പെടുന്നവർ സയ്യിദുനാ അബൂബക്ർ സിദ്ധീഖ് (റ) വും ശേഷം സയ്യിദുനാ ഉമർ (റ) വും ശേഷം സയ്യിദുനാ ഉസ്മാൻ (റ) വും ആണ്. ഇവരെ ചീത്ത പറയുന്ന ശിയാക്കൾ തന്നെയാണ് മുസ്‌ലിംകളിൽ ഏറ്റവും വലിയ വിവരദോഷികൾ. ഖവാരിജ്, മുഅതസിലത്, മുതൽ ഇപ്പോൾ അവരുടെ പിഴച്ച ചിന്തകളുടെ വിഴുപ്പു ഭാണ്ഡം പേറുന്ന വഹാബികൾ വരെ വിവരക്കേടിലും വഴികേടിലും ഈ ശിയാക്കൾക്ക് പിന്നിലാണ്. 

പാരമ്പര്യ മുസ്ലിംകളിൽ ശിയാ സ്വാധീനം ഉണ്ടെന്നു വരുത്തുവാൻ 
ഖബർ സിയാറത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും സ്വൂഫീ മാർഗ്ഗങ്ങളെയും എല്ലാമാണ് അവർ പ്രതിക്കൂട്ടിൽ നിർത്തുന്നത്. സുജൂദിന്റെ രൂപത്തിൽ  മഹാന്മാരുടെ ഖബറുകൾ ചുംബനം നടത്തുന്നത് പോലുള്ള ചില ആചാരങ്ങൾ ശിയാക്കളിൽ നിന്ന് വന്നതാണെന്ന് അവർ ആരോപിക്കുന്നു. അതേസമയം, ശിയാക്കൾ ഏറെ ആദരിക്കുന്ന, അവർ പാപസുരക്ഷിതരായി കാണുന്ന അവരുടെ ഇമാമുകളുടെ ഖബറുകളിൽ അവർ ഇങ്ങനെ ചെയ്യുന്നുണ്ടോ?

ശിയാ കേന്ദ്രമായ ഇറാൻ സന്ദർശിച്ചവർ എഴുതിയ കുറിപ്പുകളിൽ അവരുടെ മഹാന്മാരുടെ ഖബറുകളിൽ സുജൂദിന്റെ രൂപത്തിലുള്ള ചുംബനം നടത്തുന്ന രീതി ഇല്ല എന്നാണ് എഴുതിയത്. ദുബൈയിൽ ഉള്ള സുന്നികളായ ഇറാനി സുഹൃത്തുക്കളോട് ചോദിച്ചപ്പോഴും അത് തന്നെയാണ് മറുപടി ലഭിച്ചത്. അപ്പോൾ കർമ്മ ശാസ്‌ത്രപരമായി സുന്നികളുടെ മദ്ഹബുകളിൽ അടിസ്ഥാനമുള്ള കാര്യങ്ങൾ മാത്രമല്ല വിവരദോഷികളായ ആളുകൾ ചെയ്യുന്ന കാര്യങ്ങൾ പോലും ശിയാ ആചാരം എന്ന് പറഞ്ഞു കൊണ്ട് കാടടച്ച് വെടി വെക്കുന്നുണ്ട് എന്ന് സാരം. 

മലബാറിലെ ഉലമാക്കൾ അംഗീകരിക്കുന്ന പല ആചാരങ്ങളും ദീനിൽ അടിസ്ഥാനമില്ലാത്തതാണെന്ന് വരുത്താൻ അവയ്ക്ക് ശിയാ ലേബൽ ഒട്ടിക്കുകയാണ് വിമർശകർ കണ്ട സൂത്രം. എന്നാൽ ഇമാം ശാഫിഈ (റ) പോലും അഹ്‌ലു ബൈത്തിനോട് സ്നേഹം കാണിച്ചതിന്റെ പേരിൽ ശിയാ ആണെന്ന ആരോപണം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന കാര്യം ഇവർ അറിയില്ലെന്ന് തോന്നുന്നു.

നബി (സ), ഫാത്തിമാ (റ), അലി (റ), ഹസൻ (റ), ഹുസൈൻ (റ) എന്നിവരെ തവസ്സുലാക്കുന്ന രീതി ശിയാ ആചാരമാണെന്ന് ചില വിവരദോഷികൾ ആരോപി ക്കാറുണ്ട്. അതിനെ പറ്റി മുമ്പ് എഴുതിയിരുന്നു. അഹ്‌ലുൽ അബാ / അഹ്‌ലുൽ കിസാ എന്ന് വിശേഷണമുള്ളവരെ പറ്റി ഹദീസിന്റെ അടിസ്ഥാനത്തിൽ ഇമാം ഇബ്നു ജരീറുത്തിബ്'രി (റ) തന്റെ വിഖ്യാതമായ തഫ്സീറിൽ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ വിമർശകർക്ക് അതൊന്നും നോക്കേണ്ട കാര്യമില്ലല്ലോ.

ശിയാക്കളുടെ യാ അലി എന്ന വിളിയിൽ നിന്നാണ് ഇസ്തിഗാസ വന്നതെന്ന് ആരോപിക്കുന്നതും മറ്റൊരു വിവരക്കേടാണ്. കാൽ കോച്ചിയാൽ യാ മുഹമ്മദ് എന്ന്  വിളിക്കണമെന്ന ആശയം  ഇമാം ഇബ്നു ഉമർ (റ) നെ തൊട്ട് ഹദീസിൽ വന്നതും ശൈഖ് ഇബ്നു തൈമിയ്യ പോലും തന്റെ അൽ കലിമുത്തയ്യിബിൽ അത് എടുത്ത് പറഞ്ഞതും ഇവർ കാണാത്തത് കൊണ്ടായിരിക്കില്ല. മറിച്ച് ഇസ്തിഗാസയെ എതിർക്കാൻ വല്ല  കച്ചിത്തുരുമ്പും തിരയുന്നത്  കൊണ്ടായിരിക്കണം. യുദ്ധവേളയിൽ യാ മുഹമ്മദ് എന്ന് വിളിക്കുന്നത് മുസ്‌ലിം സൈന്യത്തിന്റെ മുദ്രാ വാക്യമായിരുന്നുവെന്നും ചരിത്രത്തിൽ കാണാം. മരിച്ചുപോയ മഹാത്മാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്ന രീതിയും അവരെ നേരിട്ട് വിളിക്കുന്ന രീതിയും തത്വത്തിൽ ഒന്ന് തന്നെയാണെന്ന് ഇബ്നു ഹജർ (റ) വിനെ പോലെയുള്ള സുന്നി ഇമാമുകൾ വ്യക്തമാക്കിയതാണ്.

ഒരാൾ പാപങ്ങൾ ചെയ്യാതെ ജീവിക്കുന്നത് കണ്ടാൽ അദ്ധേഹത്തിനു അല്ലാഹു ഇസ്തിഖാമത്തിനു തൗഫീഖ് നൽകിയതായി നാം മനസിലാക്കുന്നു. അവരെ നാം ആദരപൂർവം മഹ്ഫൂളുകൾ എന്ന് വിളിക്കുന്നു. എന്നാൽ നബി (സ) തങ്ങൾ അല്ലാതെ ഈ ഉമ്മത്തിൽ ആരും മഅസൂമുകൾ (പാപസുരക്തിതർ) അല്ല. അത് കൊണ്ട് തന്നെ പാപസുരക്ഷിതർ എന്ന അർത്ഥത്തിൽ നാം ആരെയും ഇമാമുകൾ എന്ന് വിശേഷിപ്പിക്കുന്നില്ല. ദീനീ രംഗത്ത് നമുക്ക് നേതൃത്വം നൽകുന്നവരെയാണ് ആ അർത്ഥത്തിൽ നാം ഇമാമുകൾ എന്ന് വിളിക്കുന്നത്.

ശിയാക്കൾ അവരുടെ ഇമാമുകളുടെ പേരിനൊപ്പം അലൈഹിസ്സലാം എന്ന് ചൊല്ലാറുണ്ട്. എന്നാൽ നബിമാരും മലക്കുകളും അല്ലാത്ത മഹാത്മാക്കളുടെ പേരിനൊപ്പം നാം തർളിയത്ത് ചൊല്ലുകയല്ലാതെ അലൈഹിസ്സലാം എന്ന് ചൊല്ലാറില്ല. അത് കറാഹത്ത് ആണെന്ന് മതവിധിയുണ്ട്. സുന്നികളുടെ മേൽ ശിയാഇസം ആരോപിക്കുന്നവർ ഇതെല്ലാം മനസിലാക്കുന്നത് നല്ലതാണ്.  

ആദ്ധ്യാത്മിക മാർഗത്തിൽ സ്വൂഫീ ഗുരുക്കന്മാരെ ബൈഅത്ത് ചെയ്യുന്ന രീതിയും ശിയാ സമ്പ്രദായമാണെന്ന് ചിലർ വാദിച്ചുകളയാറുണ്ട്. ഇത് തീരേ വിവരമില്ലാത്ത ചുരുക്കം ചിലരുടെ ആരോപണമാണ്. ശൈഖുമാരെ ബൈഅത്ത് ചെയ്യുന്ന രീതി ശിയാക്കളിൽ ഉണ്ടോ എന്ന് ആരോപകർ തന്നെ വ്യക്തമാക്കേണ്ട സംഗതിയാണ്. 

സ്വൂഫീ മാർഗ്ഗങ്ങളുടെ  പരമ്പരകളിൽ പ്രശസ്തമായ ഒരു പരമ്പര ശിയാക്കൾ പാപസുരക്ഷിതർ എന്ന അർത്ഥത്തിൽ ഇമാമുകളായി എണ്ണുന്നവരും എന്നാൽ ശിയാ ചിന്തകൾ സ്വാധീനിക്കാത്തവരുമായ  അലി (റ),  ഹുസൈൻ (റ), അലി സൈനുൽ ആബിദീൻ, മുഹമ്മദുൽ ബാഖിർ, ജഅഫറുസ്സ്വാദിഖ്, മൂസൽ കാളിം, അലി ബിൻ മൂസാ എന്നീ അഹ്‌ലു ബൈത്തിലെ മഹാന്മാർ വഴിയാണ് മഅറൂഫുൽ ഖർഖിയിലും തുടർന്ന് സിർറിയ്യു സിഖ്‌തിയിലും തുടർന്ന് സയ്യിദുത്താഇഫ ഇമാം ജുനൈദുൽ ബാഗ്ദാദിയിലും എത്തുന്നത്. ഇമാം ജുനൈദ് (റ) വിന്റെ മാർഗ്ഗം സത്യത്തിന്റെ മാർഗ്ഗമാണെന്ന് അഹ്‌ലുസ്സുന്നത്തിന്റെ ഇമാമുകൾ വ്യക്തമാക്കിയതുമാണ്. അഹ്‌ലു ബൈത്തിന്റെ ബർക്കത്തിൽ വിശ്വാസമില്ലാത്തവരാണ് ഇതിനെയെല്ലാം ശിയാവൽക്കരിക്കുന്നത്. 

അഹ്‌ലു ബൈത്തിനെ സ്നേഹിക്കുന്നവർ തങ്ങൾ മാത്രമാണെന്നാണ് ശിയാക്കളുടെ വാദം. അഹ്‌ലു ബൈത്തിനെ സ്നേഹിക്കുന്നവർക്കെല്ലാം ശിയാ മുദ്ര ചാർത്തുക വഴി ശിയാക്കളുടെ ഈ അവകാശവാദം അംഗീകരിച്ചു കൊടുക്കുകയാണ് വഹാബികൾ ചെയ്യുന്നത്.

സ്വാലിഹീങ്ങളുടെ മഖാമുകൾ ബർക്കത്തിന് വേണ്ടി സന്ദർശിക്കുക എന്നത് ശിയാക്കളുടെ മാത്രം ആചാരമല്ല. ഇമാം മഅറൂഫുൽ ഖർഖിയുടെ മഖാമ് ദുആക്ക് ഉത്തരം ലഭിക്കുന്ന സ്ഥലമാണെന്ന് സുന്നി ഇമാമുകൾ തന്നെ ചരിത്രത്തിൽ രേഖപ്പെടുത്തിയതും, സ്വാലിഹീങ്ങളുടെ മഖാമുകൾ ധാരാളമായി സിയാറത്ത് ചെയ്യണമെന്ന് ഇമാം നവവി (റ) തന്റെ അദ്കാറിൽ വ്യക്തമാക്കിയതുമെല്ലാം വിമർശകർ പഠിക്കട്ടെ. 

ഉത്തരേന്ത്യയിൽ കാണുന്ന സുജൂദിന്റെ രൂപത്തിലുള്ള ഖബർ ചുംബനം ബറേലവികളുടെ ആചാരമാണെന്നും ബറേലവികൾ ശിയാ വിശ്വാസവും ആചാരവും പിന്തുടരുന്നവർ ആണെന്നുമാണ് ശിയാക്കളുമായി ബന്ധപ്പെടുത്തി കേൾക്കാറുള്ള മറ്റൊരു ആരോപണം. ബറേലവികളുടെ നിലപാടുകളെ പറ്റി കൂടുതൽ അറിയാത്തതിനാൽ അവർക്ക് വേണ്ടി ഒരു വിശദീകരണം എഴുതുക ഇവിടെ ലക്ഷ്യമല്ല. എന്നാൽ ബറേലവികളെയും അവരുടെ നേതാവ് അഅലാ ഹസ്രത്ത് അഹ്‌മദ്‌ റിളാ ഖാൻ (ന. മ.) അവർകളെയും ശിയാ വിശ്വാസമുള്ളവർ എന്നോ ഖബറിന് സുജൂദ് ചെയ്യുന്നവർ എന്നോ ആരോപിക്കുന്നതിൽ ഒരു കഴമ്പുമില്ല എന്നാണ് അന്വേഷണത്തിൽ മനസിലായത്. 

അഹ്‌മദ്‌ റിളാ ഖാൻ (ന. മ.) അവർകൾ ശിയാക്കൾക്കെതിരിൽ ധാരാളം കൃതികൾ രചിച്ച പണ്ഡിതനാണ്. യു. പി. യിലെ ബറേലി ശരീഫിൽ സന്ദർശിച്ച സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം അവിടെ ഖബറിന് സമീപം സുജൂദിന്റെ രൂപത്തിലുള്ള ചുംബനം എന്നല്ല ഖബർ തൊട്ട് മുത്തുന്ന ആചാരം പോലും ഇല്ല എന്നും അത്തരം പ്രവണതകളെ അവർ ശക്തിയുക്തം തടയുമെന്നുമാണ്  അറിയാൻ കഴിഞ്ഞത്. അപ്പോൾ ദീനീ വിഷയത്തിലുള്ള അറിവിന്റെ അഭാവം കാരണമോ കച്ചവട താൽപര്യത്തോടെയോ ചിലർ ചെയ്തു കൂട്ടുന്നതൊക്കെ ബറേലവി ഉലമാക്കളുടെ മേൽ വെച്ച് കെട്ടുകയാണെന്ന് മനസിലാകുന്നു. അഹ്‌മദ്‌ റിളാ ഖാൻ അവർകൾ അവിഭക്ത ഇന്ത്യയിൽ ജീവിച്ച ഒരു മഹാപ്രതിഭയായിരുന്നുവെന്ന് പ്രബോധനം പോലും എഴുതിയിട്ടുണ്ട്. എന്നിട്ടും അദ്ധേഹത്തെ ശിയാ പ്രചാരകൻ എന്ന് വിളിക്കുന്നത് വലിയ അപരാധമാണ്.

അശ്അരി വിശ്വാസ സംഹിതയും ശാഫിഈ മദ്ഹബും അനുസരിച്ച് പൊന്നാനി ഉലമാക്കളുടെ വൈജ്ഞാനിക നേതൃത്വത്തിന് കീഴിൽ മഖ്ദൂമീ പാരമ്പര്യത്തിൽ ജീവിച്ചു വന്നവരാണ് കേരളത്തിലെ മുസ്‌ലിംകൾ. ഇടക്കാലത്ത് വന്ന ഒറ്റപ്പെട്ട നീക്കങ്ങളെ പൊന്നാനി ഉലമാക്കൾ ശക്തിയുക്തം എതിർത്ത് തോൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ഉദയത്തോടെ കേരളത്തിൽ കടന്നു വന്ന വഹാബിസം മുസ്‌ലിംകൾക്കിടയിൽ  നിരാക്ഷേപം നടന്നു വന്ന പല ആചാരങ്ങളെയും ശിർക്കും ബിദ്അത്തും ആരോപിച്ച് കൊണ്ട് എതിർക്കുകയായിരുന്നു. വിമർശനത്തിന് എരിവ് പകരാൻ വേണ്ടി പിന്നീട് കണ്ട് പിടിച്ച സൂത്രമാണ് ഈ ആചാരങ്ങളെ പറ്റിയുള്ള ശിയാ ആരോപണം. മൻഖൂസ് മൗലിദും മുഹ്‌യിദ്ധീൻ മാലയും ഖുതുബിയ്യത്തും എല്ലാം ശിയാ പാരമ്പര്യത്തിൽ നിന്ന് വന്നതാണെന്ന് ഇപ്പോഴും ഇവരിൽ പലരും ആരോപിക്കുന്നുണ്ട്.

കേരള മുസ്ലിംകളുടെ ചരിത്രമെഴുതിയവരിൽ ഉത്പതിഷ്ണുക്കളായ ചില ചരിത്രകാരന്മാരും സുന്നി മുസ്ലിംകൾക്കെതിരെ ശിയാ ആരോപണം നടത്തിയതിൽ ആനന്ദം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം കൂടിഛേരുമ്പോഴാണ്  വഹാബികളുടെ ശിയാ മുദ്രണത്തിനു കൂടുതൽ മാർക്കറ്റു വരുന്നത്.

പൊന്നാനി ഭാഗത്ത് സംഭവിച്ച പകർച്ച വ്യാധി മാറ്റാൻ തവസ്സുൽ ആയി ശൈഖ് സൈനുദ്ധീൻ മഖ്ദൂം  (റ) രചിച്ചതാണ് മൻഖൂസ് മൗലിദ് എന്ന് ഉസ്താദുമാരിൽ നിന്നും ലഭിച്ച വിവരമായി   ബഹു: താജുൽ ഉലമാ സദഖത്തുല്ല മൗലവി (ന. മ.) തന്റെ ഫതാവായിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ചരിത്ര പരമായി ശരിയല്ലെന്ന് തെളിയിക്കുവാൻ പറ്റിയ, ഇതിനെ മറികടക്കുന്ന മറ്റൊരു തെളിവും വിമർശകർ ഇത് വരെ കൊണ്ടുവന്നിട്ടില്ല. മുഹ്‌യിദ്ധീൻ മാല രചിച്ച ഖാളീ മുഹമ്മദ് (റ) ആ കാലത്ത് കോഴിക്കോട് ജീവിച്ച മഹാ പണ്ഡിതനായിരുന്നു എന്നത് വ്യക്തമായ ചരിത്രമാണ്. മഹാനവർകൾ നിരവധി രചനകൾ ഉള്ള പണ്ഡിതനാണ്. കായൽ പട്ടണത്ത് ജനിച്ച് കീളക്കരയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് സദഖത്തുല്ലാഹിൽ ഖാഹിരി (റ) ദീനീ ഉലൂമുകളുടെ വിവിധ ശാഖകളിലും അറബി സാഹിത്യത്തിലും അഗാധമായ അറിവുള്ള പണ്ഡിതനായിരുന്നു. ഖുതുബിയ്യത്ത് മഹാനവർകളുടെ രചനയാണ്. 

മൻഖൂസ് മൗലിദ് തുടങ്ങും മുമ്പ് ഇമാം ബൂസൂരി (റ) യുടെ ബുർദയുടെ അവസാനമുള്ള 'യാ അക്റമ' ബൈത്തും ചൊല്ലാറുണ്ട്. അതിൽ 'സുമ്മർരിളാ അൻ അബീ ബക്'രിൻ വ അൻ ഉമരി...' എന്ന ഭാഗം ശ്രദ്ധിക്കുക. ശിയാക്കൾ തുടങ്ങി വെച്ച മൗലിദിൽ ആണോ ഈ ഖലീഫമാർക്ക് വേണ്ടി ദുആ ചെയ്യുന്നത്?. അത് പോലെ  മൻഖൂസ് മൗലിദ് ശിയാ സൃഷ്‌ടി ആണെന്ന് വരുത്താൻ ശ്രമിക്കുന്നവർ ബദ്ർ മൗലിദ് എന്ത് കൊണ്ടാണ് ശ്രദ്ധിക്കാതെ പോയത്. അതിൽ ഈ ഖലീഫമാർ അടക്കമുള്ള ബദ്ർ ശുഹദാക്കളെ കൊണ്ടല്ലേ തവസ്സുൽ ചെയ്യുന്നത്? ഇതെല്ലാം ശിയാക്കൾ ചെയ്യുന്ന കാര്യങ്ങളാണോ? ആരോപണം ഉന്നയിക്കുമ്പോൾ അൽപം അന്തം വേണമായിരുന്നു. അല്ലെങ്കിലും അലിയ്യുബ്നു സൈദ് (റ) എന്നവരെ തൊട്ട് ഉള്ള ഹികായത്തിൽ മൗലിദ് ആചരിച്ചത് കാരണം ഒരു ജൂതൻ മുസ്‌ലിമായ കഥയാണ് മൻഖൂസ് മൗലിദിന്റെ അവസാന ഭാഗം. എന്നിട്ടും മൻഖൂസ് മൗലിദ് ജൂത സൃഷ്ടി ആണെന്ന് വാദിച്ച് സാധു ജനങ്ങളെ  പറ്റിക്കുന്നവർ ആണല്ലോ മൗലിദ് വിമർശകരായ പുത്തൻവാദികൾ. അവരിൽ നിന്ന് അങ്ങിനെയൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ.

സുന്നി മുസ്ലിംകൾക്കിടയിലുള്ള ആചാരങ്ങൾ പലതിനെയും വിമർശകർ പ്രതിക്കൂട്ടിലാക്കിയപ്പോൾ പല ആചാരങ്ങളെയും പേരെടുത്ത് പറഞ്ഞു കൊണ്ട് അതെല്ലാം ദീനിൽ അംഗീകരിക്കപ്പെട്ട ആചാരങ്ങളാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബഹു: അവിഭക്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആറാം സമ്മേളനത്തിലെ എട്ടാം പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. മൗലാനൽ മർഹൂം: ശാലിയാത്തി (ന. മ.)യാണ് ആ പ്രമേയത്തിന്റെ അവതാരകൻ.

ഗൗസുൽ ആലം ശൈഖ് മുഹ്‌യിദ്ധീൻ അബ്‌ദുൽ ഖാദിർ ജീലാനി (റ), ഖുതുബുൽ ഇർശാദ് സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ് (റ) പോലുള്ള മഹാത്മാക്കൾ ശിയാ ചിന്തകൾക്കെതിരിൽ ശക്തമായി നിലകൊണ്ട മഹാന്മാരാണ്. അവരെ അനുകരിക്കുകയും അവരുടെ ഉപദേശങ്ങൾ ജീവിതത്തിൽ പകർത്തുവാൻ ശ്രമിക്കുകയും ചെയ്യുന്ന മുസ്ലിംകൾക്കെതിരിലാണ് ശിയാ ആരോപണം ഉന്നയിക്കുന്നത് എന്നതും തികഞ്ഞ വൈരുദ്ധ്യമാണ്. അഹ്‌ലുബൈത്തിനെ സ്നേഹിക്കുന്നു എന്ന് അവകാശപ്പെടുന്ന ശിയാക്കൾ ഈ മഹാന്മാരെ സ്നേഹിക്കുകയോ ആദരിക്കുകയോ  ചെയ്യുന്നില്ല. ശിയാ ചിന്തകളെ എതിർത്തു തോൽപ്പിക്കുവാനും  മുസ്ലിംകളെ അഹ്‌ലുസ്സുന്നത്തിന്റെ മാർഗ്ഗത്തിൽ നിലനിർത്തുവാനും ഏറെ പ്രയത്നിച്ച മഹാന്മാരാണ് ഇവർ. ഹദ്ദാദ് റാത്തീബ് ക്രോഡീകരിക്കപ്പെട്ടത്‌ തന്നെ റാഫിളികളുടെ ശല്യം തടുക്കുവാനാണ്. എന്നാൽ ഇത് പോലും ഇന്ന് വിമർശകർക്ക് ശിയാ ആചാരങ്ങളുടെ ഗണത്തിലാണ്.

ഇമാം ഇബ്നു ഹജർ (റ) വിന്റെ വീക്ഷണങ്ങൾ ശാഫിഈ മദ്ഹബിലെ  പ്രബലാഭിപ്രായങ്ങളായി അംഗീകരിക്കുന്നവരാണല്ലോ കേരളത്തിലെ മുസ്‌ലിംകൾ. ഇബ്നു ഹജർ (റ) അസ്സവാഇഖുൽ മുഹ്‌രിഖയിൽ ശിയാ നിലപാടുകളെ വളരെ നന്നായി ഖണ്ഡിക്കുന്നു. ഇബ്നു ഹജർ (റ) തങ്ങളെ അംഗീകരിക്കാത്ത സലഫീ പണ്ഡിതർ പോലും ഇക്കാര്യത്തിൽ അവിടുത്തെ വീക്ഷണങ്ങൾ ഉദ്ധരിക്കുന്നത് കാണാം. എന്നാൽ ഇബ്നു ഹജർ (റ) മഹാന്മാരെ സിയാറത്ത് ചെയ്യുന്നതിലുള്ള നേട്ടങ്ങളും, തവസ്സുലിനെയും എല്ലാം അംഗീകരിക്കുന്ന മഹാനാണെന്നത് അടിവരയിട്ടു മനസിലാക്കുക. മഖ്ബറകളുമായി ബന്ധപ്പെട്ട നടക്കുന്ന അടിസ്ഥാന രഹിതമായ ചില കാര്യങ്ങളെ ഇമാമുകൾ നസ്വാറാക്കളുടെ ആചാരം എന്ന് വിശേഷിപ്പിച്ചത് കണ്ടിട്ടുണ്ട്. എന്നാൽ ശിയാ ആചാരം എന്ന ആരോപണം വഹാബികളിൽ നിന്ന് മാത്രമേ കണ്ടിട്ടുള്ളൂ.

മുമ്പ് ചില ത്വരീഖത്തുകാർ ശൈഖിന്‌ സുജൂദ് ചെയ്യുന്നതായി ആരോപണം വന്നപ്പോൾ അന്നത്തെ ഉലമാക്കൾ അതിനെ കഠിനമായി എതിർക്കുകയുണ്ടായി. ഈ വിഷയത്തിൽ മഹാനായ ഉമർ ഖാളി (റ) വിന്റെ ഒരു ഖസീദ പ്രസിദ്ധമാണ്. എന്നാൽ അതിലൊന്നും അവരുടെ ദുഷ്‌ചെയ്തിയെ ദീനിന്റെ പ്രമാണങ്ങളുടെ വെളിച്ചത്തിൽ എതിർക്കുകയല്ലാതെ അവർക്കെതിരെ ശിയാ ആരോപണം ഉന്നയിച്ചതായി കണ്ടിട്ടില്ല.

ദീനിന്റെ ഉലമാക്കൾ അംഗീകരിച്ച ആചാരങ്ങളെ ശിയാ മുദ്ര ചാർത്തുന്നതിനെയാണ് ഇവിടെ വിമർശിക്കുന്നത്. അതേസമയം അറിവില്ലാത്ത ആളുകൾ ആലോചനയില്ലാതെ രചിച്ച കഥകളിലോ പാട്ടുകളിലോ ശിയാ വിശ്വാസങ്ങൾ വന്നിട്ടുണ്ടോ ഇല്ലയോ എന്നത് മറ്റൊരു ചർച്ചാ വിഷയമാണ്. ആ സ്വഭാവമുള്ളതായി തോന്നുന്ന പക്ഷിപ്പാട്ട് ഉലമാക്കൾ എതിർത്തത് കാണാം. "പക്ഷി പാട്ട് പാടാനും പാടിപ്പിക്കാനും പാടില്ലെന്ന ഫത്‍വ" ഉണ്ടായിരുന്നു.

മുഹറം 10 നു ആശൂറാ ദിനത്തെ കേരളത്തിലെ മുസ്‌ലിംകൾ ആചരിക്കുന്നത്  സുന്നത്ത് നോമ്പെടുത്തും അല്ലാഹു അവന്റെ നബിമാർക്ക് നൽകിയ അനുഗ്രഹങ്ങളെ നന്ദി പൂർവം സ്മരിച്ചും കൊണ്ട് സുന്നി ഇമാമുകൾ പഠിപ്പിച്ചു തന്ന രീതിയിലാണ്. മുഹറം 10 നു കർബലയിൽ നടന്ന ഇമാം ഹുസൈൻ (റ) ന്റെ രക്ത സാക്ഷിത്വം ഏതൊരു മുസ്‌ലിമിനും തീർത്താൽ തീരാത്ത വേദനയാണ്. എന്നാൽ അതിന്റെ പേരിൽ ശിയാ വിഭാഗത്തെപ്പോലെ ഒരു ദുഃഖാചരണം സുന്നി മുസ്‌ലിംകൾ നടത്താറില്ല. അവർ ഇമാം ഹുസൈൻ (റ) വിനു വേണ്ടി ദുആ നടത്തുന്നു. ഹസൻ ഹുസൈൻ  റ-ഹുമാക്ക് വേണ്ടി ദുആ നടത്താത്ത ഒരു പ്രാർത്ഥനാ സദസ്സും സുന്നി മുസ്ലിംകൾക്ക് ഉണ്ടാവാറില്ല.

കർബലയിൽ മുസ്‌ലിംകൾക്കിടയിൽ നടന്ന ദുഖകരമായ സംഭവങ്ങൾ ഹികായത്ത് ചെയ്യാതിരിക്കലാണ് നമ്മുടെ മുൻഗാമികളുടെ വഴക്കം. ഹുസൈൻ (റ)നെ വധിച്ചത് യസീദ് ആണെന്ന് പറഞ്ഞു കൊണ്ട് ചില മഹാന്മാർ തന്നെ യസീദിനെ ശപിച്ചതായി വന്നിട്ടുണ്ട്. എന്നാൽ ഹുസൈൻ (റ) നെ വധിക്കാൻ യസീദ് കല്പിച്ചതായി വ്യക്തമായ തെളിവില്ലെന്നും അത് കൊണ്ട് തന്നെ യസീദിനെ ശപിക്കരുതെന്നുമാണ് ഇമാം ഗസാലി (റ), ഇമാം ഇബ്നു ഹജർ (റ) തുടങ്ങിയ മഹാന്മാർ വ്യക്തമാക്കിയത് അതാണ് നമ്മുടെ വഴക്കവും. എന്നിട്ടും മലബാറിലെ മുസ്‌ലിംകളിൽ ശിയാ സ്വാധീനം കണ്ടെത്തുന്നവർ കണ്ണടച്ച് ഇരുട്ടാക്കുന്നവരാണ്.

വെള്ളിയാഴ്ച്ചകൾ തോറും മിമ്പറുകളിൽ നിന്നും നാല് ഖലീഫമാർക്ക് വേണ്ടി പേരെടുത്ത് പറഞ്ഞു ദുആ നടത്തുന്ന വഴക്കം ശിയാക്കൾക്കെതിരെ അഹ്‌ലുസ്സുന്നത്തിന്റെ ഇടയിൽ നിലവിൽ വന്നതാണ്. അത് തുടർന്ന് വരുന്നവരാണ് കേരളത്തിലെ മുസ്‌ലിംകൾ.

ശിയാഇസം നമ്മുടെ നാട്ടിൽ പ്രചരിക്കുന്നതിനെ തടയേണ്ടതുണ്ട്. അതിനു ആദ്യം ശിയാ വിശ്വാസവും ആചാരങ്ങളും എന്താണെന്ന് വ്യക്തമായി മനസിലാക്കണം. സ്വഹാബത്തിന്റെ ഇജ്മാഇനെ തള്ളിയത് കൊണ്ടാണ് അവർ പിഴച്ചു പോയത്. ഇമാമുകളുടെ പാപ സുരക്ഷിതത്വം, ഖിലാഫത്തിൽ അഹ്‌ലു ബൈത്തിന്റെ വീണ്ടെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ അവർക്ക് വേറിട്ട നിലപാടുകളുണ്ട്. അല്ലാതെ അഹ്‌ലു ബൈത്തിനെ സ്നേഹിക്കുക, അവരെ കൊണ്ട് തവസ്സുൽ ചെയ്യുക എന്നിവ ശിയാ വിശ്വാസത്തിൽ നിന്ന് വരുന്നതാണെന്ന് വരുത്തിത്തീർക്കലും സുന്നികളുടെ നാല് മദ്ഹബുകളുടെ കർമ്മ ശാസ്ത്ര ഗ്രന്തങ്ങളിൽ തെളിവുകളുള്ള ആചാരങ്ങൾ, -അവ വ്യത്യസ്ഥ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളവയാണെങ്കിലും- അവയെല്ലാം ശിയാ ആചാരങ്ങളാണെന്ന് മുദ്ര കുത്തലും ഒന്നും ശിയാ പ്രതിരോധമല്ല. മറിച്ച് വഹാബീ ചിന്തകൾക്ക് ഏണി വെച്ച് കൊടുക്കലാണ്.

(കടപ്പാട്: ബുൽബുൽ മാസിക 2017 ആഗസ്ത്)

ഇസ്രായേലിന്റെ ചരിത്രം

"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal  ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...