2024, ജനുവരി 29, തിങ്കളാഴ്‌ച

വയറു കുറയ്ക്കാൻ

വയറു കുറയ്ക്കാനാണ് എല്ലാവര്‍ക്കും ഏറ്റവും പ്രയാസം. ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി ചോറ് കഴിക്കരുത്. പകരം കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ആപ്പിൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്ന് ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതുവഴി വണ്ണം നിയന്ത്രിക്കാം. കൂടാതെ പെക്ടിൻ ധാരാളം അടങ്ങിയ ആപ്പിള്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യും. അതിനാല്‍ രാത്രി ഒന്നോ രണ്ടോ ആപ്പിള്‍ കഴിച്ചിട്ട് കിടക്കാം. 

രണ്ട്... 

പേരയ്ക്ക ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. പെക്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിൻ തടയും. അതിനാല്‍ പേരയ്ക്ക രാത്രിയിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറു കുറയ്ക്കാന്‍ നല്ലതാണ്. 

മൂന്ന്...

ഓട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാത്രി ചോറിന് പകരം ഇവ കഴിക്കുന്നത് ഏറെ നല്ലതാണ്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വണ്ണം കുറയ്ക്കാനും വയര്‍ ചാടാതിരിക്കാനും സഹായിക്കും. 

നാല്... 

ചോറിന് പകരം രാത്രി ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കഴിക്കുന്നത് വയര്‍ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും.

അഞ്ച്... 

ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വയറു കുറയ്ക്കാനും സഹായിക്കും. 


നായക്ക് 9 ഗുണങ്ങൾ

*" നായക്ക് 9 ഗുണങ്ങൾ ഉണ്ട്.ഈ ഗുണങ്ങൾ തീരെയില്ലാത്തവൻ നായയേക്കാൾ തരംതാണ വനാണ്."*

*" 1) വിശപ്പ് സഹിക്കും. ഇത് സജ്ജനങ്ങളുടെ സ്വഭാവമാണ്."*

*" 2) നായ രാത്രിയിൽ കുറച്ചേ ഉറങ്ങൂ. ഇത് ഭക്തന്മാരുടെ ഗുണമാണ്."*

*" 3) നായയ്ക്ക് സ്വത്തില്ല. ഇത് വിരക്തിയുടെ അടയാളമാണ്."*

*" 4) നായ യജമാനനോട് നന്ദി കാണിക്കും. ഇത് സത്യവിശ്വാസിയുടെ ലക്ഷണമാണ്."*

*" 5) നായയ്ക്ക് കിടക്കാൻ മോശമായ സ്ഥലം മതി. ഇത് വിനയത്തിന്റെ അടയാളമാണ്."*

*" 6) കിടപ്പറയിൻ നിന്ന് പുറത്താക്കിയാൽ ഒന്നും മിണ്ടാതെ മറ്റൊരു സ്ഥലം തെരെഞ്ഞെടുക്കും. അത് തൃപ്തിയുടെ അടയാളമാണ്."*

*" 7 ) നായയെ ഉപദ്രവിച്ച ശേഷം സ്നേഹം കാണിച്ചാൽ കഴിഞ്ഞതെല്ലാം മറക്കും. വിശുദ്ധരുടെ സ്വഭാവമാണ് "*

*" 8) യജമാനൻ ഭക്ഷണം കഴിക്കുമ്പോൾ ദൂരെമറി നിന്ന് നോക്കി നിൽക്കും. ഇത് അനുസരണയുടെ ലക്ഷണമാണ്."*

*" 9 ) സ്ഥലം വിട്ടു പോയതിനു ശേഷം ആ സ്ഥലത്തെക്കുറിച്ച് ചിന്തിക്കുകയില്ല. ഇത് പരിത്യാഗിയുടെ സ്വഭാവമാണ്…."*

_ഹസനുൽ ബസ്വരി (റ )_

ഇസ്തിഗാസ ചരിത്രവും പ്രമാണവും


*🛑ഒന്നാം ഭാഗം*

*💫എന്താണ് ഇസ്തിഗാസ*

✅ഇസ്തിഗാസ എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം സഹായം തേടല്‍ എന്നാണ്. അല്ലാഹുവിനോടും ജനങ്ങളോടും ഇസ്തിഗാസ ചെയ്യാറുണ്ട്. ഈ രണ്ട് സന്ദര്‍ഭങ്ങളിലും സാങ്കേതികാര്‍ത്ഥം മാറുന്നു. ചോദിക്കുന്നവന്‍ അടിമയാണെന്നും ചോദിക്കപ്പെടുന്നവന്‍ അല്ലാഹുവാണെന്നുമുള്ള വിശ്വാസത്തോടെ, സ്വയം സഹായിക്കുമെന്ന രൂപത്തില്‍ ചെയ്യുന്ന സഹായാര്‍ത്ഥനയാണ് അല്ലാഹുവിനോടു ചെയ്യുന്ന ഇസ്തിഗാസ . ഈ ഇസ്തിഗാസ അല്ലാഹു അല്ലാത്തവരോട് അനുവദനീയമല്ല. എന്നാല്‍ അമ്പിയാക്കള്‍, ഔലിയാക്കളോട് ഇസ്തിഗാസ കൊണ്ട് ഉദ്ദേശിക്കുന്നത് അവര്‍ക്ക് അല്ലാഹു നല്‍കുന്ന മുഅ്ജിസത് കറാമത്തിന്റെ അടിസ്ഥാനത്തില്‍ അവരോട് ചോദിക്കുക എന്നാണ്.

🌈സഹായാര്‍ഥന എന്നാണ് ഇസ്തിഗാസയുടെ ഭാഷാര്‍ഥം. അല്ലാഹു നല്‍കുന്ന അമാനുഷിക സിദ്ധികള്‍ കൊണ്ട് അമ്പിയാക്കളും ഔലിയാക്കളും സഹായിക്കുമെന്ന വിശ്വാസത്തോടെ അവരോട് നടത്തുന്ന സഹായാര്‍ഥനയാണ് ഇതുകൊണ്ടുദ്ദേശ്യം. ഇപ്രകാരം നടത്തുന്ന സഹായാര്‍ഥന ശിര്‍കിന്റെ പരിധിയില്‍ വരില്ലെന്ന് ‘തൌഹീദ്’ ‘ശിര്‍ക്കി’ന്റെ വിശദീകരണങ്ങളില്‍ നിന്നും വ്യക്തമാകുന്നതാണ്. കാരണം, ഇസ്തിഗാസഃ ചെയ്യുന്ന മുസ്ലിം അല്ലാഹുവിന്റെ സത്തയിലോ ഗുണങ്ങളിലോ സ്വയം പര്യാപ്തതയുണ്ടെന്ന വിശ്വാസത്തോടെ മറ്റൊരു ശക്തിയെ പങ്കാളിയാക്കുന്നില്ല.

☑️ഈ ലേഖനത്തിലൂടെ ഇസ്തിഗാസ ചെയ്യൽ മുൻഗാമികളുടെ മാർഗമായിരുന്നുവെന്നും ഇതിനെ ശിർക്ക് , കുഫുർ എന്ന് പറഞ്ഞു നിഷേധിക്കാൻ പറ്റാത്ത സംഗതി ആണെന്നും മുൻഗാമികളായ എല്ലാ പണ്ഡിത വര്യന്മാരും ഇസ്തിഗാസ ചെയ്തവരായിരുന്നുവെന്നും അവരുടെ കിതാബുകളിൽ നിന്ന് തന്നെ തെളിവുകൾ ഉദ്ധരിച്ചു വിശദീകരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് .

💥കൂടുതൽ വിശദീകരണം ആവശ്യമില്ലാത്തതിനാൽ തെളിവുകളിലൂടെ നമുക്ക് സഞ്ചരിക്കാം.

🌙 *അബൂബക്കർ സിദ്ദീഖ് (റ)*

*أما الآثار فلنبدأ بما نقل أنه ظهر عن الخلفاء الراشدين من الكرامات ثم بما ظهر عن سائر الصحابة ، أما أبو بكر رضي الله عنه فمن كراماته أنه لما حملت جنازته إلى باب قبر النبي صلى الله عليه وسلم ونودي السلام عليك يا رسول الله هذا أبو بكر بالباب فإذا الباب قد انفتح وإذا بهاتف يهتف من القبر ادخلوا الحبيب إلى الحبيب الرازي* *21/88*

✅മരണം ആസന്നമായ സമയത്ത് ഒന്നാം ഖലീഫയായിരുന്ന അബൂബക്കർ സിദ്ധീക്ക് ( റ ) കൂടെയുള്ള സ്വഹാബികളോട് പറഞ്ഞു ;എന്റെ വഫാത്തിന് ശേഷം നിങ്ങൾ ജനാസയും എടുത്തു തിരുനബിയുടെ ഖബർ നിലകൊള്ളുന്ന റൂമിനു പുറത്തു പോയി നിന്നു സമ്മതം ചോദിക്കണം. നബിതങ്ങളുടെ സമ്മതം ലഭിച്ചാൽ മാത്രം നിങ്ങളെന്നെ അതിനുള്ളിൽ കടത്തി മറവുചെയ്യുക .അതല്ല സമ്മതം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ "ജന്നത്തുൽ ബഖീയിൽ" കൊണ്ടുപോയി മറവ് ചെയ്യുക

☑️ഇതേപ്രകാരം സിദ്ധീഖ് തങ്ങൾ വഫാതായപ്പോൾ സ്വഹാബികൾ ജനാസയും എടുത്തു തിരുനബിയുടെ മുറ്റത്ത് കൊണ്ടുപോയി വച്ചു സലാം ചൊല്ലിക്കൊണ്ട് നബിയോട് വിളിച്ചു പറഞ്ഞു; "അബൂബക്കർ സിദ്ധീഖിനെ കൊണ്ടുവന്നിട്ടുണ്ട് ഉള്ളിലേക്ക് കടത്തി മറവുചെയ്യാൻ സമ്മതമുണ്ടോ ഓ നബിയേ" എന്നു ചോദിക്കപ്പെട്ടു ആ സമയത്ത് അവിടെയുള്ള വാതിലുകൾ തുറക്കപ്പെട്ടതായും "സ്നേഹിതനെ ഇഷ്ടതോഴനിലേക്ക് നിങ്ങൾ പ്രവേശിപ്പിക്കുവിൻ"എന്ന ഒരു അശരീരി കേൾക്കുകയും ചെയ്തു.അത്പ്രകാരം സിദ്ധീക്ക് തങ്ങളെ അവിടെ മറവു ചെയ്തു .

✅വഫാത്തായി പോയ നബിയെ വിളിച്ചു ചോദിക്കാൻ ആദ്യമായി പറഞ്ഞു കൊടുക്കുന്നത് ഇസ്‌ലാമിലെ പ്രഥമ പുരുഷനായ അബൂബക്കർ സിദ്ദീക്കാണ് അത് അനുസരിച്ചു നബിയെ വിളിച്ച സ്വഹാബികൾക്കോ, അത് പിന്നീട് റിപ്പോർട്ട് ചെയ്ത ഇമാമുകളോ ഈ കാര്യം ശിർക്കാണെന്ന് പറഞ്ഞില്ല.

☑️മാത്രമല്ല ഈ സംഭവം "സിദ്ദീക്ക് തങ്ങളുടെ കറാമത്തായി ഇമാമുകൾ രേഖപ്പെടുത്തുന്നു" .ഒരു ശിർക്ക് കൊണ്ട് ആരെങ്കിലും കറാമത്ത് സ്ഥിരപ്പെടുത്തില്ലാലോ .ലോക ചരിത്രത്തിൽ ഒരു ഇമാമും ഈ സംഭവം ശിർക്കാണെന്ന് പറഞ്ഞിട്ടുമില്ല .

താഴെ പറയുന്ന ഗ്രന്ഥങ്ങളിൽ ഈ സംഭവം റിപ്പോർട്ട് ചെയ്തതായി കാണാം .

*📜ഇമാം ആജൂരി (ഹി- 360) കിതാബ് ശരീഅ*

🌈ഇമാം റാസി തഫ്സീറുൽ കബീർ
അല്ലാമാ മുഹമ്മദ് ശർബീനി
തഫ്സീർ സിറാജുൽ മുനീർ
ഇമാം സുയൂഥി
ഖസായിസുൽ ഖുബ്റ

ഇമാം നിസാമുദ്ധീൻ അന്നൈസാബൂരി - ഗറായിബുൽ ഖുർആനിലും രേഖെപ്പെടുത്തി

✅ഈ ചരിത്രമെടുത്തു രേഖപ്പെടുത്തിയ മുസ്‌ലിംലോകത്ത് ഇമാമുകൾ ഒക്കെയും ശിർക്ക് ചെയ്യാൻ പ്രോത്സാഹിപ്പിച്ചു എന്ന ബുദ്ധിയുള്ളവർക്ക് വിശ്വസിക്കാൻ സാധിക്കുമോ

               

2024, ജനുവരി 24, ബുധനാഴ്‌ച

ഇസ്റാഅ്‌ , മിഅ്‌റാജ്‌ ഒരു പഠനം


   തിരുനബി(സ്വ)യുടെ ജീവിതത്തിലെ അതി പ്രധാനപ്പെട്ട രണ്ടു സംഭവങ്ങളാണ് ഇസ്റാഉം മിഅ്റാജും. അവ ഹ്രസ്വമായി വിവരിക്കാം.
ഇസ്റാഅ്
......................
 മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ഫലസ്തീനിലെ മസ്ജിദുൽ അഖ്സ്വയിലേക്കുള്ള രാപ്രയാണത്തിനാണ് ഇസ്റാഅ് എന്ന് പറയുന്നത്.

മിഅ്റാജ്
.........................
  മസ്ജിദുൽ അഖ്സ്വയിൽ നിന്ന് ഏഴ് ആകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ സഞ്ചരിച്ച് അല്ലാഹു നിശ്ചയിച്ച പരിധി വരേയുള്ള യാത്രയാണ് മിഅ്റാജ് .
    ഇസ്റാഅ് മിഅ്റാജിന്റെ ചരിത്രം നിരവധി സ്വഹാബികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 തിരു നബി(സ്വ) ക്ക് പ്രവാചകത്വം ലഭിച്ച് പത്തു വര്‍ഷത്തിനുശേഷം എ.ഡി .620 - ൽ പിത്യവ്യൻ അബൂത്വാലിബ് മരണപ്പെട്ടു. കേവലം മൂന്നു ദിവസം കഴിഞ്ഞപ്പോൾ ബീവി ഖദീജ(റ)യും ഈ ലോകത്തോട് വിടപറഞ്ഞു. عام الحزن (ദുഃഖവര്‍ഷം) എന്നാണ് ചരിത്രകാരന്മാര്‍ ഈ വര്‍ഷത്തെ വിശേഷിപ്പിച്ചത്. മക്കാ ജീവിതത്തിലെ വിശമം നിറഞ്ഞ ഘട്ടമായിരുന്നു ഇത്. ശത്രുക്കളുടെ അതിക്രൂരമായ പീഡനങ്ങള്‍ക്കിടയിൽ രണ്ടു മരണ ദുഃഖവും കൂടി നബി(സ്വ)ക്ക് അനുഭവിക്കേണ്ടി വന്നു. 
   സഹായം പ്രതീക്ഷിച്ച് തിരുനബി(സ്വ) ബന്ധുക്കളുള്ള ത്വാഇഫിലേക്ക് യാത്ര പോയങ്കിലും അവിടെ നിന്നു സഹായത്തിനു പകരം പീഢനമാണ് തിരുനബി(സ്വ)ക്ക് സഹിക്കേണ്ടി വന്നത്. കേവലം പത്തു ദിവസം ത്വാഇഫിൽ താമസിച്ച നബി(സ്വ) മക്കയിലേക്ക് തന്നെ മടങ്ങി. 
    ശത്രുക്കളുടെ വലിയ പീഢനവും അബൂത്വാലിബിൻ്റെയും ബീവി ഖദീജ (റ) യുടെയും മരണവും തിരുനബി(സ്വ)യെ വല്ലാതെ വേദനിപ്പിച്ചു. ഈ പ്രത്യേക സാഹചര്യത്തിലാണ് ഇസ്റാഅ് - മിഅ്റാജ് അല്ലാഹു നബി(സ്വ)ക്ക് സമ്മാനിക്കുന്നത്. അങ്ങനെ നബിക്ക് സാന്തനം നൽകുന്നത്. 
    ഇസ്റാഅ് സൂറത്തിൻ്റെ പ്രഥമ ആയത്തിലൂടെ അല്ലാഹു ഇസ്റാഅ് വ്യക്തമാക്കി വിവരിച്ചിട്ടുണ്ട്. മിഅ്റാജിലേക്ക് സൂചന നൽകിയിട്ടുമുണ്ട്. 
*بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیمِ سُبۡحَـٰنَ ٱلَّذِیۤ أَسۡرَىٰ بِعَبۡدِهِۦ لَیۡلࣰا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِی بَـٰرَكۡنَا حَوۡلَهُۥ لِنُرِیَهُۥ مِنۡ ءَایَـٰتِنَاۤۚ إِنَّهُۥ هُوَ ٱلسَّمِیعُ ٱلۡبَصِیرُ*

     "തന്റെ ദാസനെ ഒരു രാത്രിയിൽ - രാത്രിയുടെ അല്പസമയത്തിനുള്ളിൽ - മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സ്വയിലേക്ക് നിശായാത്ര ചെയ്യിപ്പിച്ചവൻ പരിശുദ്ധനാണ്. മസ്ജിദുൽ അഖ്സ്വയുടെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു - നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ചിലത് അദ്ദേഹത്തിനു നാം കാണിച്ചുകൊടുക്കാൻ വേണ്ടിയത്രെ അത്. അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു."(ഇസ്റാഅ്:1)

*‌‌‌‌‌‌‌‌
തിരുനബി(സ്വ)ക്ക് നുബുവ്വത്ത് ലഭിച്ച് പതിനൊന്നാം വര്‍ഷം, റജബ് മാസം 27-ാം രാവ്, തിങ്കളാഴ്ചയാണ് ഇസ്റാഅ് , മിഅ്റാജ് ഉണ്ടായത്.
     നബി(സ്വ) തങ്ങൾ അവിടുത്തെ 
പിതൃവ്യന്‍ അബൂത്വാലിബിന്‍റെ മകള്‍ ഉമ്മുഹാനിഇന്‍റെ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ജിബ് രീല്‍(അ)ന്‍റെ നേതൃത്വത്തില്‍ ഏതാനും മലക്കുകള്‍ അങ്ങോട്ടു വന്നു. അങ്ങനെ അവര്‍ നബി(സ്വ)യെ മസ്ജിദുൽ ഹറാം പള്ളിയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് നബി (സ്വ)ക്ക് ഒരു ശസ്ത്രക്രിയ നടത്തി. അവിടുത്തെ നെഞ്ച് കീറി ഉള്‍ഭാഗങ്ങള്‍ കഴുകി, അറിവിൻ്റെ മണിമുത്തുകൾ നിറച്ചു.
  ഇസ്റാഅ് യാത്രയ്ക്ക് ‌‌‌‌‌‌‌‌‌‌ബുറാഖ് 
എന്ന സ്പെഷ്യൽ വാഹനാണ് അല്ലാഹു ഒരുക്കിയത്. സ്വർഗത്തിൽ പ്രവേശിക്കുന്ന പത്തു ജീവികളിൽ ഒന്നാണത്. 
     ബുറാഖ് എന്ന വാഹനത്തെ തിരുനബി(സ്വ) പരിചയപ്പെടുത്തുന്നത് ഇങ്ങനെ:
 കോവർ കഴുതയുടെ വലിപ്പമില്ലാത്തതും എന്നാൽ സാധാരണ കഴുതയെക്കാൾ വലിപ്പമുള്ളതുമായ വെള്ള നിറത്തിലുള്ള ഒരു മൃഗത്തെ എനിക്കു കൊണ്ടുവരപ്പെട്ടു. 
    ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌മസ്ജിദുൽ 
ഹറമിൽ നിന്ന് മസ്ജിദുൽ അഖ്സ്വയിലേക്കുള്ള യാത്ര ബുറാഖിന്റെ പുറത്താണ്. അതിൻ്റെ കടിഞ്ഞാൺ പിടിച്ചിരുന്നത് മികാഈൽ(അ)ആണ്.
യാത്ര നിയന്ത്രിച്ചിരുന്നത് ജിബ്‌രീൽ(അ)ആണ്
  ഈ യാത്രയിൽ മദീന , മദ് യൻ , തൂരി സീനാ , ബൈത് ലഹം എന്നീ സ്ഥലങ്ങളിൽ തിരുനബി(സ്വ) ഇറങ്ങി രണ്ടു റക്അത്ത് വീതം നിസ്കരിച്ചു. 
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റജബ്: 13


🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*

1445 റജബ് :12

2024, ജനുവരി 23, ചൊവ്വാഴ്ച

അയോധ്യയും മുസ്‌ലിംകളും


 ഇന്നത്തെ അയോധ്യ ഒരുകാലത്ത് മുസ്‌ലിംകളുടെ പ്രധാന നാടായിരുന്നു. മുകൾ ഭരണ കാലത്തും ബ്രിട്ടീഷ് ഭരണത്തിലും അയോധ്യയും ഫൈസാബാദും ഉപഭൂഖണ്ഡത്തിലെ ആദരണീയ സ്ഥലങ്ങളിൽ ഒന്നായിരുന്നു. അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരായ ഔലിയാക്കളും പ്രബോധകന്മാരും ഇവിടെ താമസിച്ചിരുന്നു. ഇവിടെയുള്ള ഒരു മസ്ജിദിനോട് ചേർന്ന് നൂറ് കണക്കിന് ഏക്കർ നീണ്ടുകിടക്കുന്ന ഖബ്ർസ്ഥാനമുണ്ട്. ഇവിടെ ധാരാളം മഹാന്മാർ അടങ്ങിയിരിക്കുന്നു. അന്ന് ഇവിടെ നൂറിലേറെ മസ്ജിദുകളുണ്ടായിരുന്നു. എല്ലാ മസ്ജിദുകളിലും നമസ്‌കാരക്കാർ സജീവമായിരുന്നു. ജനനിബിഢമായിരുന്ന പാഠശാലകളും സംസ്‌കരണ കേന്ദ്രങ്ങളും പലതും ഔഖാഫിന്റെ കീഴിലാണെങ്കിലും ചിലത് ഗവർമെന്റ് ഏറ്റെടുക്കുകയും ധാരാളം ഭൂപ്രദേശങ്ങൾ ജനങ്ങൾ കൈയ്യേറുകയും ചെയ്തിരിക്കുന്നു. അക്ബറിന്റെ കാലഘട്ടത്തിൽ ഇത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. ഇന്ന് ആറ് ലക്ഷം ജനങ്ങൾ അധിവസിക്കുന്ന അയോധ്യയിൽ 6.5 ശതമാനം മാത്രമാണ് മുസ്‌ലിംകൾ ഉള്ളത്. 1857-ൽ ബാബരി മസ്ജിദിലെ ഖത്തീബ് ഗവർമെന്റിന് സമർപ്പിച്ച ഒരു അപേക്ഷയിൽ ഇവിടെയുള്ള മസ്ജിദിൽ സൗകര്യം കുറവായതിനാൽ ശാഹ് കലന്ദറിന്റെ പേരിലുള്ള ദർഗയ്ക്കരികിൽ വിശാലമായ ഒരു മസ്ജിദ് നിർമ്മിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചിരിക്കുന്നു. 

 ശീസ് (അ), ആദം (അ) മുതലായ നബിമാരുടെ ഖബ്‌റുകളും ഇവിടെയുണ്ടെന്ന് പറയപ്പെടുന്നു. ബാഗ്ദാദ്, ഈജിപ്ത്, തുർക്കി, ബസ്വറ, കൂഫ ഇവിടെങ്ങളിൽ നിന്നും വന്നിട്ടുള്ള മുന്നൂറിലെറെ മഹാന്മാരുടെ ഖബ്‌റുകൾ ഇവിടെ സ്ഥിതി ചെയ്യുന്നു. ഇന്നും ഇവിടെയുള്ള പ്രധാന മഹല്ലുകൾ നബിമാരുടെയും ഔലിയാക്കളുടെയും പേരിലാണ് അറിയപ്പെടുന്നത്. നബിനൂഹ് മഹല്ല, നബിശീസ് മഹല്ല, മഹല്ല ശാഹ് കലന്ദർ, ശുസുദ്ദീൻ മഹല്ല, സയ്യിദ് ഇബ്‌റാഹീം മഹല്ല, സയ്യിദ് ശാഹ് മഹല്ല എന്നിവ ഉദാഹരണങ്ങളാണ്. അയോധ്യയിൽ നൂറിലേറെ മസ്ജിദുകൾ ഉണ്ടായിരുന്നു. 22 ഖബ്ർ സ്ഥാനുകളും 54 ദർഗകളും ഉണ്ടായിരുന്നു. പതിനാലാം നൂറ്റാണ്ടിലെ പ്രസിദ്ധ സൂഫിവര്യൻ നിസാമുദ്ദീൻ ഔലിയയുടെ നിരവധി ശിഷ്യന്മാർ ഈ നാട്ടുകാരാണ്.

സംമ്പാധകൻ : *മൗലാനാ സയ്യിദ് മുസ്തഫാ രിഫാഈ നദ്‌വി*

2024, ജനുവരി 21, ഞായറാഴ്‌ച

1193 മുതൽ 2024 വരെ ഇന്ത്യ ഭരിച്ചവർ

ഇന്ത്യ യഥാർത്ഥത്തിൽ ആരുടേതായിരുന്നു?

ഗോദി മുതൽ മോഡി വരെ
800 വർഷം മുസ്ലിങ്ങൾ ഭരിച്ചിട്ടും ഇന്ത്യയിൽ ഹൈന്ദവ സഹോദരങ്ങൾ നിലനിൽക്കുന്നു അതേ...... മുസ്ലിങ്ങളോ മുസ്ലിം ഭരണാധികാരികളോ ഹൈന്ദവ സഹോദരങ്ങളെ ഇല്ലായ്മ ചെയ്യാനൊ, മതം മാറ്റാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല പരി ശ്രമിച്ചിരുന്നുവെങ്കിൽ കുറഞ്ഞ. കാലം മതിയാകുമായിരുന്നു അവർക്ക് ഇന്ത്യയെ ഒരു മുസ്ലിം ഭൂരിപക്ഷരാജ്യമാക്കുവാൻ.

മുസ്ലിം ഭരണാധികാരികളുടെ കീഴിൽ ഹിന്ദുക്കൾ ഇവിടെ ഇപ്പോഴുള്ളതിനേക്കാളും സുഖമായി അന്ന് ജീവിച്ചു.

 അവരെ ഇല്ലായ്മ ചെയ്യാൻ  മുതിരാതെ അവർക്ക് ആരാധിക്കുവാൻ വേണ്ടി അമ്പലങ്ങളും ചർച്ചുകളും #അതിലേറെ ചാരുതയിൽ നിർമിച്ച് നൽകുകയാനുണ്ടായത് എന്നാൽ 100 വർഷം പോലും തികയാതെതന്നെ മുഗൾ ചരിത്രം മായ്ച്ചു കളയാനും ഇവിടെ ചിലർ മുസ്ലീങ്ങളെ ഇല്ലായ്മ ചെയ്യാനും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു!

ഇതിലും ഒരൊറ്റ മുസ്ലിം ഭരണാധികാരി വിചാരിച്ചാൽ ഈ നിയമം കൊണ്ടുവരുന്നവരാരും ഇവിടെ ഉണ്ടാകുമായിരുന്നില്ല അല്ലെങ്കിൽ അവരെല്ലാവരും മുസ്ലിങ്ങൾ ആയിരുന്നേനെ

ഇന്ത്യ #യഥാർതത്തിൽ #ആരുടെതാണ്

ഗോറി മുതൽ മോഡി വരെ

 1193 മുതല്‍ മുഹമ്മദ് ഗോറി
 1206 ഖുത്തുബുദ്ദീന്‍ ഐബക്ക്
 1210 ആറാംശാഹ്
 1211 ഇല്‍ത്തമിഷ്
 1236 റുക്‌നുദ്ദീന്‍ ഫൈറൂസ് ശാഹ്
 1236 റസിയ്യാ സുല്‍ത്താന
 1240 മുഇസുദ്ദീന്‍ ബഹ്‌നാന്‍ ശാഹ്
 1242 ഇലാഹുദ്ദീന്‍ മസ്ഊദ് ശാഹ്
 1246 നാസിറുദ്ദീന്‍ മഹ്മൂദ്
 1266 ഗിയാസുദ്ദീന്‍ ബല്‍ബന്‍
 1286 റങ്ക് ഖശ്‌റൂം
 1287 കെ കബാദ്
 1290 ശംസുദ്ദീന്‍ 
#ഗോറി_ഭരണം 97 #വര്‍ഷം

#ഖില്‍ജി #ഭരണം 30 #വര്‍ഷം
 1290 ജലാലുദ്ദീന്‍ ഫൈറൂസ് ഖില്‍ജി 
 1292 ഇലാഹുദ്ദീന്‍ ഖില്‍ജി
 1316 ശിഹാബുദ്ദീന്‍ ഉമര്‍ ശാഹ്
 1316 ഖുത്തുബുദ്ദീന്‍ മുബാറക് ശാഹ് 
 1320 നാസിറുദ്ദീന്‍ ഖുസ്‌റു ശാഹ് 

#തഗ്ലക്ക് #ഭരണം 94 വര്‍ഷം
 1320 ഗിയാസുദ്ദീന്‍ തുഗ്ലക്ക് ഒന്നാമന്‍
 1325 മുഹമ്മദ് തുഗ്ലക്ക് രണ്ടാമന്‍
 1351 ഫൈറൂസ് ശാഹ് തുഗ്ലക്ക്
 1388 ഗിയാസുദ്ദീന്‍ തുഗ്ലക്ക്  രണ്ടാമന്‍
 1389 അബൂബക്ര്‍ ശാഹ്
 1389 മുഹമ്മദ് തുഗ്ലക്ക് മൂന്നാമന്‍
 1394 നാസിറുദ്ദീന്‍ ശാഹ് രണ്ടാമന്‍
 1395 നുസ്‌റത്ത് ശാഹ്
 1399 നാസിറുദ്ദീന്‍ മുഹമ്മദ് ശാഹ് രണ്ടാമന്‍
 1413 ദൗലത്ത് ശാഹ് 

#സഈദ്  #ഭരണം 37 വര്‍ഷം
 1414 ഖജര്‍ഖാന്‍ 
 1421 മുഈസുദ്ദീന്‍ മുബാറക് ശാഹ്
 1434 മുഹമ്മദ് ശാഹ് 
 1445 ഇലാഹുദ്ദീന്‍ ആലംശാഹ്

#ലോധി #ഭരണം 75 വര്‍ഷം
 1451 ബഹ്‌ലൂല്‍ ലോധി
 1489 ലോധി രണ്ടാമന്‍
 1517 ഇബ്‌റാഹീം ലോധി

#ഒന്നാം_മുകള്‍#ഭരണം 13 വര്‍ഷം
 1526 സഹീറുദ്ദീന്‍ ബാബര്‍
 1530 ഹുമയൂണ്‍

#സൂരി ഭരണം 16 വര്‍ഷം 
 1539 ശേര്‍ഷാ സൂരി
 1545 ഇസ്‌ലാം ശാഹ് സൂരി
 1552 മഹ്മൂദ് ശാഹ് സൂരി
 1553 ഇബ്‌റാഹീം സൂരി
 1554 പര്‍വേസ് ശാഹ് സൂരി
 1554 മുബാറക് ഖാന്‍ സൂരി
 1555 അലക്‌സാണ്ടര്‍ സൂരി

#മുകള്‍ രണ്ടാം ഭരണം 303 വര്‍ഷം
 1555 ഹുമയൂണ്‍ 
 1556 ജലാലുദ്ദീന്‍ അക്ബര്‍ 
 1605 ജഹാംഗീര്‍ സലീം
 1628 ഷാഹ്ജഹാന്‍
 1659 ഔറംഗസീബ് 
 1707 ശാഹ് ആലം 
 1712 ബഹാദുര്‍ശാഹ്
 1713 ഭാറൂ കിഷോര്‍
 1719 റബീദ് രാജത്ത്
 1719 റബീദ് ധോല
 1719 നെ കിഷിയാര്‍
 1719 മഹ്മൂദ് ശാഹ്
 1748 അഹ്മദ് ശാഹ്
 1754 ആലംഗീര്‍
 1859 ശാഹ് ആലം
 1806 അക്ബര്‍ ശാഹ്
 1837 ബഹാദുര്‍ശാഹ് സഫര്‍ബ്രെട്ടീഷ് ഭരണം 89 വര്‍ഷം
 1858 ലാര്‍ഡ് കിംഗ്
 1862 ലാര്‍ഡ് ജയിംസ്
 1864 ലാര്‍ഡ് ലോറന്‍സ്
 1869 ലാര്‍ഡ് റിച്ചാര്‍ഡ്
 1872 ലാര്‍ഡ് നോര്‍ത്തീക്ക്
 1876 ലാര്‍ഡ് എഡ്‌വേര്‍ഡ്
 1880 ലാര്‍ഡ് ജോര്‍ജ്ജ്#
 1884 ലാര്‍ഡ് ഡിഫ്‌രീന്‍ 
 1894 ലാര്‍ഡ് വിക്ടര്‍
 1899 ലാര്‍ഡ് ജോര്‍ജ്ജ്
 1905 ലാര്‍ഡ് ഗുല്‍ബര്‍ട്ട്
 1910 ലാര്‍ഡ് ചാര്‍ലസ്
 1916 ലാര്‍ഡ് ഫെറഡിക്
 1921 ലാര്‍ഡ് റിക്‌സ് എജെ
 1926 ലാര്‍ഡ് എഡ്‌വര്‍ഡ്
 1931 ലാര്‍ഡ് പര്‍മേന്‍
 1947 ലാര്‍ഡ് മൗണ്ട്  ബാറ്റണ്‍

#ഇന്ത്യന്‍ പ്രധാന മന്ത്രിമാര്‍
 1947 ജവഹര്‍ ലാല്‍ നെഹ്‌റു
 1964 ഗുല്‍സാരി ലാല്‍ നന്ദ
 1964 ലാല്‍ ബഹദൂര്‍ ശാസ്ത്രി
 1966 ഗുല്‍സാരി ലാല്‍ നന്ദ
 1966 ഇന്ദിരാഗാന്ധി
 1977 മുറാര്‍ജി ദേശായി
 1979 ചര്‍ണ്‍സിംഗ്
 1980 ഇന്ദിരാഗാന്ധി
 1984 രാജീവ് ഗാന്ധി
 1989 വിശ്വനാഥ് പ്രതാപ സിംഗ്
 1990 ചന്ദ്രശേഖര്‍
 1991 നരസിംഹ റാവു
 1992 എ ബി വാജ്‌പേജ്
 1996 ദേവഗൗഡ
 1997 ഗുജ്‌റാല്‍
 1998 എ ബി വാജ്‌പേജ്
 2004 മന്‍മോഹന്‍ സിന്ദ്
 2014 നരേന്ദ്ര മോഡി..!

2024, ജനുവരി 20, ശനിയാഴ്‌ച

ഹദീസ്; ചില അടിസ്ഥാന പാഠങ്ങൾ

നിർവചനം

പഴയതിന് എതിരായത് (نقيض القديم) അഥവാ, പുതിയത് (جديد) എന്നാണ് ഹദീസ് (حديث) എന്ന പദത്തിന്റെ ഭാഷാർത്ഥം.¹ സംസാരം (كلام) എന്നും അതിന് അർത്ഥമുണ്ട്.²

സാങ്കേതികാർത്ഥത്തിൽ, ഭൂരിപക്ഷം ഹദീസ് പണ്ഡിതന്മാരുടെയും നിർവചനപ്രകാരം നബി -ﷺ- യുടെ വാക്ക് (قول), പ്രവൃത്തി (فعل), അംഗീകാരം (تقرير) എന്നിവക്ക് ഹദീസ് എന്ന് പറയുന്നു.³

*നബി -ﷺ- യുടെ വാക്ക്; (قول النبي ﷺ)*

ഉദാഹരണം:

عَنْ عَلْقَمَةَ بْنِ وَقَّاصٍ اللَّيْثِيِّ، قَالَ : سَمِعْتُ عُمَرَ بْنَ الْخَطَّابِ يَقُولُ : قَالَ رَسُولُ اللَّهِ -ﷺ-‏ : « إِنَّمَا الأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ وَرَسُولِهِ فَهِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَوِ امْرَأَةٍ يَتَزَوَّجُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ »

അൽഖമതുബ്നു വഖാസ്വ് -رَحِمَهُ اللَّه- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ഉമറുബ്നുൽ ഖത്ത്വാബ് -رَضِيَ اللَّهُ عَنْهُ- പറയുന്നത് ഞാൻ കേട്ടു: അല്ലാഹുവിന്റെ ദൂതർ -ﷺ- അരുളി: “തീർച്ചയായും കർമ്മങ്ങൾ സ്വീകരിക്കപ്പെടുന്നത് ഉദ്ദേശ്യങ്ങൾക്കനുസൃതമായാണ്. ആർക്കും അവനുദ്ദേശിച്ചതേ ലഭിക്കുകയുള്ളൂ. ആരെങ്കിലും അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഹിജ്റ പോകുന്നുവെങ്കിൽ അവന്റെ ഹിജ്റ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും തന്നെ. ആരുടെയെങ്കിലും ഹിജ്‌റ ഭൗതിക നേട്ടത്തിനോ സ്ത്രീയെ വിവാഹം കഴിക്കാനോ ആണെങ്കിൽ അവന്റെ ഹിജ്റ അവക്കുള്ളതാണ്.” (സുനൻ അബീദാവൂദ് 2201).

നബി -ﷺ- യുടെ കൽപനകൾ, വിലക്കുകൾ, ഉപദേശങ്ങൾ, പ്രാർത്ഥനകൾ, പ്രവചനങ്ങൾ മുതലായവ അവിടുത്തെ ഖൗലിൽപ്പെടുന്നു.

*നബി -ﷺ- യുടെ പ്രവൃത്തി; (فعل النبي ﷺ)*

ഉദാഹരണം:

عَنْ سَعِيدِ بْنِ الْحَارِثِ، قَالَ : صَلَّى لَنَا أَبُو سَعِيدٍ، فَجَهَرَ بِالتَّكْبِيرِ حِينَ رَفَعَ رَأْسَهُ مِنَ السُّجُودِ، وَحِينَ سَجَدَ، وَحِينَ رَفَعَ، وَحِينَ قَامَ مِنَ الرَّكْعَتَيْنِ، وَقَالَ : ‹ هَكَذَا رَأَيْتُ النَّبِيَّ -ﷺ- ›

സഈദിബ്നുൽ ഹാരിസ് -رَحِمَهُ اللَّه- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: അബൂ സഈദ് -رَضِيَ اللَّهُ عَنْهُ- ഞങ്ങൾക്ക് ഇമാമായി നമസ്കരിച്ചു. ആദ്യത്തെ സുജൂദിൽ നിന്ന് തല ഉയർത്തിയപ്പോഴും, പിന്നീട് സുജൂദ് ചെയ്തപ്പോഴും, രണ്ടാമത്തെ സുജൂദിൽ നിന്ന് തല ഉയർത്തിയപ്പോഴും, രണ്ട് റക്അത്ത് കഴിഞ്ഞ് എഴുന്നേറ്റു നിന്നപ്പോഴുമെല്ലാം അദ്ദേഹം ഉച്ചത്തിൽ തക്ബീർ ചൊല്ലി. ‘നബി -ﷺ- ഇപ്രകാരം ചെയ്യുന്നതായിട്ടാണ് ഞാൻ കണ്ടിരിക്കുന്നത്.’ എന്ന് അദ്ദേഹം പറയുകയും ചെയ്തു. (സ്വഹീഹുൽ ബുഖാരി 825).

عَنْ عَائِشَةَ -رَضِيَ اللَّهُ عَنْهَا- : ‹ أَنَّ النَّبِيَّ -ﷺ- كَانَ يَعْتَكِفُ الْعَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ عَزَّ وَجَلَّ ›

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം ചെയ്യുന്നു: ‘നബി -ﷺ- അവിടുത്തെ വിയോഗം വരെയും റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങളിൽ ഇഅ്തികാഫ് അനുഷ്ഠിക്കാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്‌ലിം 1172).

നബി -ﷺ- യുടെ അനുഷ്ഠാനമുറകൾ, ഇടപാടുകൾ മുതലായവ അവിടുത്തെ ഫിഅ്ലിൽപ്പെടുന്നു.

*നബി -ﷺ- യുടെ അംഗീകാരം; (تقرير النبي ﷺ)*

നബി -ﷺ- യുടെ സാന്നിദ്ധ്യത്തിൽ ഒരാൾ വല്ലതും പ്രവർത്തിക്കുകയോ എന്തെങ്കിലും പ്രസ്താവിക്കുകയോ ചെയ്തു –അല്ലെങ്കിൽ, അവിടുത്തെ അസാന്നിദ്ധ്യത്തിൽ ആരെങ്കിലും വല്ലതും പ്രവർത്തിക്കുകയോ പ്രസ്താവിക്കുകയോ ചെയ്തതിനെപ്പറ്റി അവിടുന്ന് അറിഞ്ഞു– നബി -ﷺ- അയാളെ എതിർക്കുകയോ, അതിനെത്തൊട്ട് വിരോധിക്കുകയോ ചെയ്തില്ല; മറിച്ച് അവിടുന്ന് മൗനമവലംബിക്കുകയും, അംഗീകാരം പ്രകടിപ്പിക്കുകയുമാണ് ഉണ്ടായത് എങ്കിൽ, ഇതിനെ തഖ്‌രീർ എന്ന് പറയുന്നു.⁴

ഉദാഹരണം:

عَنْ عَبْدِ اللَّهِ بْنِ مُغَفَّلٍ، قَالَ : ‹ أَصَبْتُ جِرَابًا مِنْ شَحْمٍ يَوْمَ خَيْبَرَ، -قَالَ- فَالْتَزَمْتُهُ، فَقُلْتُ : لاَ أُعْطِي الْيَوْمَ أَحَدًا مِنْ هَذَا شَيْئًا، -قَالَ- فَالْتَفَتُّ فَإِذَا رَسُولُ اللَّهِ -ﷺ- مُتَبَسِّمًا ›

അബ്ദുല്ലാഹിബ്നു മുഗഫ്ഫൽ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ‘ഖൈബർ യുദ്ധദിവസം എനിക്ക് നെയ്പാടയുടെ ഒരു പാത്രം കിട്ടി. ഞാനത് കൈവിട്ടു പോകാതെ സൂക്ഷിച്ചു. എന്നിട്ട് പറഞ്ഞു: ഞാൻ ഇന്ന് ഇതിൽ നിന്നും അൽപം പോലും ഒരാൾക്കും കൊടുക്കുകയില്ല. –അദ്ദേഹം തുടർന്ന് പറയുന്നു– അങ്ങനെ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അല്ലാഹുവിന്റെ ദൂതർ -ﷺ- പുഞ്ചിരിച്ചുകൊണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്‌ലിം 1772).

തെറ്റായ വാക്കുകളോ പ്രവൃത്തികളോ നബി -ﷺ- യുടെ ശ്രദ്ധയിൽപ്പെട്ടാൽ അവിടുന്ന് അതിനെ എതിർക്കാതിരിക്കുകയില്ല. അതിനാൽ, നബി -ﷺ- യുടെ സാന്നിദ്ധ്യത്തിൽ വെച്ച് ആരെങ്കിലും വല്ലതും പ്രസ്താവിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുകയും നബി -ﷺ- അതിനെ എതിർക്കാതെ മൗനമവലംബിക്കുകയും ചെയ്യുന്നപക്ഷം അത് അവിടുത്തെ അംഗീകാരമായിട്ട് മനസ്സിലാക്കാം.

ഹദീസ് പണ്ഡിതന്മാരിൽ ഒരു വിഭാഗം നബി -ﷺ- യെ സംബന്ധിച്ച വിശേഷണങ്ങളെയും ഹദീസിന്റെ നിർവചനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.⁵

*നബി -ﷺ- യുടെ വിശേഷണം; (صفة النبي ﷺ)*

നബി -ﷺ- യുടെ സൃഷ്ടിപരവും, സ്വഭാവപരവുമായ ഗുണ വിശേഷണങ്ങൾ ഇതിൽപ്പെടുന്നു. ഉദാഹരണം:

عَنْ أَبِي إِسْحَاقَ، قَالَ : سَمِعْتُ الْبَرَاءَ يَقُولُ : ‹ كَانَ رَسُولُ اللَّهِ -ﷺ- أَحْسَنَ النَّاسِ وَجْهًا، وَأَحْسَنَهُ خَلْقًا، لَيْسَ بِالطَّوِيلِ الْبَائِنِ، وَلاَ بِالْقَصِيرِ‏ ›

അബൂ ഇസ്ഹാഖ് -رَحِمَهُ اللَّه- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ബറാഅ് -رَضِيَ اللَّهُ عَنْهُ- പറയുന്നത് ഞാൻ കേട്ടു: ‘അല്ലാഹുവിന്റെ ദൂതർ -ﷺ- ജനങ്ങളിൽ ഏറ്റവും മുഖ സൗന്ദര്യമുള്ള ആളായിരുന്നു; ശരീര ഘടനയിലും അവിടുന്ന് അതി സുന്ദരനായിരുന്നു. അവിടുന്ന് അധികം ഉയരം കൂടിയവരോ, തീരെ ഉയരം കുറഞ്ഞവരോ ആയിരുന്നില്ല.’ (സ്വഹീഹുൽ ബുഖാരി 3549, സ്വഹീഹ് മുസ്‌ലിം 2337).

عَنْ أَبِي إِسْحَاقَ، قَالَ‏ :‏ سَمِعْتُ الْبَرَاءَ بْنَ عَازِبٍ يَقُولُ‏ :‏ ‹ كَانَ رَسُولُ اللهِ -ﷺ- رَجُلا مَرْبُوعًا، بَعِيدَ مَا بَيْنَ الْمَنْكِبَيْنِ، عَظِيمَ الْجُمَّةِ إِلَى شَحْمَةِ أُذُنَيْهِ، عَلَيْهِ حُلَّةٌ حَمْرَاءُ، مَا رَأَيْتُ شَيْئًا قَطُّ أَحْسَنَ مِنْهُ‏ -ﷺ- ›

അബൂ ഇസ്ഹാഖ് -رَحِمَهُ اللَّه- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ബറാഅ് -رَضِيَ اللَّهُ عَنْهُ- പറയുന്നത് ഞാൻ കേട്ടു: ‘അല്ലാഹുവിന്റെ ദൂതർ -ﷺ- ഒത്ത ശരീരപ്രകൃതിയുള്ളവരായിരുന്നു. ഇരു ചുമലുകളും വിശാലമായവരും ചെവിക്കുറ്റിയോളം ഇടതിങ്ങിയ മുടിയുള്ളവരുമായിരുന്നു. ചുമലിൽ ചുവന്ന വസ്ത്രമണിഞ്ഞിരുന്നു. അവിടുത്തേക്കാൾ സൗന്ദര്യമുള്ളതായി മറ്റൊന്നിനെയും ഞാൻ കണ്ടിട്ടില്ല.’ (സ്വഹീഹ് മുസ്‌ലിം 2337, ശമാഇൽ മുഹമ്മദിയ്യ 3).

عَنْ عَائِشَةَ، قَالَتْ : ‹ مَا كَانَ رَسُولُ اللَّهِ -ﷺ- يَسْرُدُ سَرْدَكُمْ هَذَا، وَلَكِنَّهُ كَانَ يَتَكَلَّمُ بِكَلاَمٍ بَيِّنٍ فَصْلٍ يَحْفَظُهُ مَنْ جَلَسَ إِلَيْهِ ›

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം ചെയ്യുന്നു: അവർ പറഞ്ഞു: ‘നിങ്ങൾ തുരുതുരാ സംസാരിക്കുന്നതുപോലെ അല്ലാഹുവിന്റെ ദൂതർ -ﷺ- സംസാരിക്കാറില്ലായിരുന്നു. പ്രത്യുത, അടുത്ത് ഇരിക്കുന്നവർക്ക് ഹൃദിസ്ഥമാക്കാവുന്ന തരത്തിൽ സ്പഷ്ടവും വ്യക്തവുമായിരുന്നു അവിടുത്തെ സംസാരം.’ (ജാമിഅ് തിർമിദി 3639, ശമാഇൽ മുഹമ്മദിയ്യ 222).

عَنْ أَنَسٍ، قَالَ : ‹ خَدَمْتُ النَّبِيَّ -ﷺ- عَشْرَ سِنِينَ، فَمَا قَالَ لِي أُفٍّ قَطُّ، وَمَا قَالَ لِشَيْءٍ صَنَعْتُهُ لِمَ صَنَعْتَهُ، وَلاَ لِشَيْءٍ تَرَكْتُهُ لِمَ تَرَكْتَهُ، وَكَانَ رَسُولُ اللَّهِ -ﷺ- مِنْ أَحْسَنِ النَّاسِ خُلُقًا، وَلاَ مَسِسْتُ خَزًّا قَطُّ، وَلاَ حَرِيرًا وَلاَ شَيْئًا، كَانَ أَلْيَنَ مِنْ كَفِّ رَسُولِ اللَّهِ -ﷺ-، وَلاَ شَمَمْتُ مِسْكًا قَطُّ، وَلاَ عِطْرًا كَانَ أَطْيَبَ مِنْ عَرَقِ النَّبِيِّ -ﷺ- ›

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: ‘ഞാൻ പത്തുവർഷക്കാലം നബി -ﷺ- ക്ക് സേവനം ചെയ്തിട്ടുണ്ട്. അവിടുന്ന് എന്നോട് ഒരിക്കൽ പോലും ഛെ! എന്ന് പറഞ്ഞിട്ടില്ല; ഞാൻ ചെയ്ത ഒരു കാര്യത്തെ സംബന്ധിച്ച് നീ എന്തിന് അപ്രകാരം ചെയ്തു? എന്നോ, ചെയ്യാത്ത കാര്യത്തെ സംബന്ധിച്ച് എന്തുകൊണ്ട് നീ അത് ചെയ്തില്ല? എന്നോ ചോദിച്ചിട്ടില്ല. അല്ലാഹുവിന്റെ ദൂതർ -ﷺ- ജനങ്ങളിൽ ഏറ്റവും ഉത്തമ സ്വഭാവമുള്ളവരായിരുന്നു. അവിടുത്തെ കൈപ്പത്തിയെക്കാൾ മിനുസമുള്ള പട്ടോ, രോമ വസ്ത്രമോ ഞാൻ സ്പർശിച്ചിട്ടില്ല. നബി -ﷺ- യുടെ വിയർപ്പിനെക്കാൾ സുഗന്ധമുള്ള കസ്തൂരിയോ, അത്തറോ ഞാൻ വാസനിച്ചിട്ടുമില്ല.’ (ജാമിഅ് തിർമിദി 2015, ശമാഇൽ മുഹമ്മദിയ്യ 344).

عَنْ أَبِي إِسْحَاقَ، قَالَ : سَمِعْتُ أَبَا عَبْدِ اللَّهِ الْجَدَلِيَّ يَقُولُ : سَأَلْتُ عَائِشَةَ عَنْ خُلُقِ رَسُولِ اللَّهِ -ﷺ- : فَقَالَتْ : ‹ لَمْ يَكُنْ فَاحِشًا وَلاَ مُتَفَحِّشًا، وَلاَ صَخَّابًا فِي الأَسْوَاقِ، وَلاَ يَجْزِي بِالسَّيِّئَةِ السَّيِّئَةَ، وَلَكِنْ يَعْفُو وَيَصْفَحُ ›

അബൂ ഇസ്ഹാഖ് -رَحِمَهُ اللَّه- നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: അബൂ അബ്ദില്ലാഹിൽ ജദലി -رَحِمَهُ اللَّه- പറയുന്നത് ഞാൻ കേട്ടു: തിരുദൂതർ -ﷺ- യുടെ സ്വഭാവത്തെ സംബന്ധിച്ച് ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യോട് ചോദിച്ചു. അവർ പറഞ്ഞു: ‘അവിടുന്ന് അസഭ്യം പറയുന്നവരോ പ്രവർത്തിക്കുന്നവരോ ആയിരുന്നില്ല. അങ്ങാടികളിൽ ഒച്ചവെച്ച് കയർക്കുന്നവരുമായിരുന്നില്ല. തിന്മക്കു പകരം തിന്മ ചെയ്യുന്നവരുമായിരുന്നില്ല. പ്രത്യുത, അവിടുന്ന് മാപ്പ് നൽകുകയും വിട്ടുവീഴ്ച ചെയ്യുകയുമാണ് ചെയ്തിരുന്നത്.’ (ജാമിഅ് തിർമിദി 2016, ശമാഇൽ മുഹമ്മദിയ്യ 346).

***************

*ശ്രദ്ധിക്കുക:* വ്യാപകാർത്ഥം പരിഗണിച്ചുകൊണ്ട് നബി -ﷺ- യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം, വിശേഷണം എന്നിവക്ക് പുറമെ സ്വഹാബികളുടെയും, താബിഈങ്ങളുടെയും വാക്ക്, പ്രവൃത്തി, അംഗീകാരങ്ങൾക്കും സാധാരണ ഗതിയിൽ ഹദീസ് എന്ന് പറയപ്പെടാറുണ്ട്. എന്നാൽ ക്വുർആനിനോട് ചേർത്തുകൊണ്ടോ, അല്ലാതെത്തന്നെയോ പ്രമാണം എന്ന നിലയിൽ ഹദീസ് എന്ന് പ്രയോഗിക്കുമ്പോൾ അതുകൊണ്ടുള്ള വിവക്ഷ നാം മുകളിൽ വിവരിച്ചതുപോലെ നബി -ﷺ- യുമായി ബന്ധപ്പെട്ട റിപോർട്ടുകൾ മാത്രമാകുന്നു.

___________
കുറിപ്പുകൾ:

[١] ابن منظور، لسان العرب، مادة حدث : ٢/١٣١
[٢] ابن فارس، معجم مقاييس اللغة، مادة حدث: ٢/٣٦
[٣] « اعلم، أن الحديث في اصطلاح جمهور المحدثين يطلق على قول النبي -ﷺ-، وفعله، وتقريره » . عبد الحق الدهلوي، لمعات التنقيح : ١/٩٨
[٤] « ومعنى التقرير: أنه فعل أحد أو قال شيئا في حضرته -ﷺ-، ولم ينكره ولم ينهه عن ذلك، بل سكت وقرر » . عبد الحق الدهلوي، لمعات التنقيح : ١/٩٨
[٥] « وزاد بعضهم: أو صفة » . عبد الحي اللكنوي، ظفر الأماني، ص: ٢٤
===================================

2024, ജനുവരി 18, വ്യാഴാഴ്‌ച

ഹമാസിന്റെ ചെറുത്ത് നിൽപ്പ്; കാലിടറുന്ന ജൂതപ്പട

മുസ്തഫ വാക്കാലൂർ
 
(മലയാളം ന്യൂസ് - 18/01/2024)

അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, അർജന്റീന, ഓസ്‌ട്രേലിയ, കാനഡ, ഇസ്രായേൽ, ജപ്പാൻ, പരാഗ്വേ, ന്യൂസിലാൻഡ് മുതലായ രാജ്യങ്ങൾ തീവ്രവാദ സംഘടനയായി മുദ്ര കുത്തുമ്പോൾ സ്വാതന്ത്ര്യ പോരാട്ട ചരിത്രത്തിലെ ഒരിതിഹാസമായി മാറിക്കൊണ്ടിരിക്കുകയാണ് ഹമാസ്‌. അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന പുതു തലമുറയിൽ 70% പേരും ഹമാസിനെ നെഞ്ചോട് ചേർത്തുവെക്കുന്നു. ബന്ദികളാക്കപ്പെട്ട ശേഷം ഹമാസിന്റെ കാരുണ്യത്താലും ഉഭയകക്ഷി കരാറിനാലും സ്വതന്ത്രരാക്കപ്പെട്ട ഇസ്രായേൽ പൗരന്മാർ പിന്നീട് ഹമാസിനെക്കുറിച്ച് വെളിപ്പെടുത്തിയതും സമാനമായ പ്രശംസകളാണ്. മിക്കവാറും ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും അര ഡസനിലധികം വരുന്ന ഫലസ്തീൻ പോരാട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ഒന്നായിട്ട് മാത്രമാണ് ഹമാസിനെ കണക്കാക്കുന്നത്. 

2023 ഒക്ടോബർ 7ന് സബാത്തിന്റെ പിറ്റേന്ന് ഇസ്രായേലിൽ പ്രവേശിച്ച് 1200 ആളുകളെ കൊല്ലുകയും 240 പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോകുകയും ചെയ്തുതോടുകൂടി ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ പുതിയ മാനങ്ങളുണ്ടായി. ഇസ്രായേലിന്റെ അപ്രമാദിത്തം ചോദ്യം ചെയ്യപ്പെട്ടു. സൈനിക മേധാവിത്വത്തിൽ മൂന്നാം സ്ഥാനമാണെന്ന് അഭിമാനിച്ചിരുന്നവർ അതല്ലെന്ന് തെളിയിക്കപ്പെട്ടു. രാഷ്ട്രീയ സയണിസം വാഗ്ദാനം ചെയ്ത ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമൊരുക്കിയെന്ന ഉറപ്പ് പിച്ചിച്ചീന്തപ്പെട്ടു. ഇസ്രായേൽ എന്ന അധിനിവിഷ്ട കൊളോണിയൽ ശക്തി ഏഴരപ്പതിറ്റാണ്ടിനിടക്ക് ഇതുവരെ നേരിട്ടതിൽവെച്ച് ഭയാനകവും അപമാനകരവും ആൾനാശമുള്ളതുമായിരുന്നു ഒക്ടോബറിന്റെ ഓപ്പറേഷൻ.

കുറേകാലമായി ശാന്തതയിൽ കഴിഞ്ഞതിൽ പിന്നെ ഗാസ അതിർത്തിയിൽനിന്നും ഇസ്രാഈലിന്റെ ശ്രദ്ധ പടിഞ്ഞാറൻ കരയിലേക്ക് നീങ്ങുകയായിരുന്നു. അവിടെ കൂടുതൽ ജൂത സെറ്റില്‍മെന്റുകൾ ഉണ്ടാക്കുകയും അതുവഴി ദിനേനയെന്നോണം ഫലസ്തീനികളുമായി ഒറ്റപ്പെട്ടതെങ്കിലും ചെറുത്തുനിൽപ്പിന്റെ വെല്ലുവിളികൾ കൂടിക്കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു. അയേൺ ഡോമും വന്മതിലും അത്യാധുനിക വാർത്താവിനിമയ സംവിധാനങ്ങളും സൂക്ഷ്മ നിരീക്ഷണ ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും ഭേദിച്ചുകൊണ്ട് ഇസ്രായേലിലേക്ക് പ്രവേശിക്കുവാൻ ലോകത്തുള്ള ഒരു സൈനിക ശക്തിക്കും സാധ്യമല്ലെന്ന് വിശ്വസിച്ചുറച്ച കാര്യങ്ങളായിരുന്നു. അതിർത്തിയിൽ ആരെങ്കിലും പ്രവേശിച്ചാൽ തന്നെ തൽക്ഷണം കണ്ടെത്തുവാനും തകർക്കുവാനും കഴിയുമെന്ന് കരുതിയതായിരുന്നു. ഇങ്ങിനെ കോട്ടകെട്ടി സംരക്ഷിക്കപ്പെട്ട സുരക്ഷിത വലയം ഭേദിക്കുവാൻ ‘പിച്ചാത്തി സൈന്യ’ത്തിന് സാധിക്കുമെന്ന് ഹമാസ് തെളിയിച്ചപ്പോൾ പടുത്തുയർത്തിയ അഹംഭാവമെല്ലാം കടപുഴകി. 

ഹർകതുൽ മുഖാവമതുൽ ഇസ്‌ലാമിയ്യ, അഥവാ ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്ന് മലയാളത്തിൽ വിളിക്കാവുന്നതിന്റെ സംക്ഷേപമാണ് ഹമാസ്. 1987ൽ ഷെയ്ഖ് യാസീൻ അഹ്മദ് എന്ന അന്ധനായ ഒരു പണ്ഡിതനാണ് ഈ പ്രസ്ഥാനം രൂപീകരിച്ചത്. ലോക ഇസ്ലാമിക രാഷ്ട്രീയത്തിൽ വലതുപക്ഷം എന്ന് വിളിക്കാവുന്ന ഇഖ്‌വാനുൽ മുസ്ലിമൂൻ (ഇസ്ലാമിക് ബ്രദർഹുഡ്) എന്ന സംഘടനയുടെ ഫലസ്തീൻ പതിപ്പിൽ നിന്നാണ് ഹമാസ് രൂപംകൊള്ളുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സുബാഷ് ചന്ദ്ര ബോസിന്റെ ഐ.എൻ.എയുടെ ഫലസ്തീൻ പതിപ്പാണെന്ന് ഹമാസിനെ സാമാന്യേന വിശേഷിപ്പിക്കാം. 

അധിനിവിഷ്ട കൊളോണിയലിസത്തിന്റെ സവിശേഷതയാണ് വംശീയോന്മൂലനം. അവർ കീഴടക്കിയ രാജ്യത്തിലെ തദ്ദേശീയരെ നിഷ്കാസനം ചെയ്ത് രാജ്യം സ്വന്തമാക്കുകയാണ് അതിന്റെ ലക്ഷ്യം. അത്തരമൊരു ശക്തിയോട് സമാധാനത്തിന്റെ ഭാഷയിൽ സംസാരിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന തിരിച്ചറിവാണ് ഹമാസിന്റെ രൂപീകരണത്തിന് കാരണമായത്. എന്നാൽ മറുഭാഗത്ത് യാസർ അറഫാത്തിന്റെ ഫതഹ് പാർട്ടി ഒലിവ് ചില്ലയും സമാധാന ചർച്ചയും ഉടമ്പടികളുമായി മുന്നോട്ട് പോയി. അതൊന്നും ഫലം കണ്ടതുമില്ല. ഏറെ പ്രതീക്ഷ നൽകിയിരുന്ന ഓസ്‌ലോ കരാർ പോലും നടപ്പിലായില്ല. കരാർ ഒപ്പിട്ട ഇസ്രായേൽ പ്രധാനമന്ത്രി ഇത്‍സാക് റബീനെ ഇസ്രേലികൾ തന്നെ വധിച്ചുകളഞ്ഞു. 

ഓസ്ലോ കരാർ പ്രകാരം ഫലസ്തീൻ രാജ്യം രൂപീകരിക്കപ്പെടേണ്ട അവസാന തിയ്യതിയും കഴിഞ്ഞപ്പോൾ മുസ്ലിംകളുടെ ദേവാലയമായ ഖുദ്‌സ് ഇസ്രായേൽ ഏതാണ്ട് പിടിച്ചെടുത്തു. 1982ൽ ലബനാനിലെ സബ്രയിലേയും ശാത്തിലയിലേയും ഫലസ്തീൻ അഭയാർത്ഥി ക്യാമ്പുകളിൽ അതിക്രമിച്ച് കയറി അയ്യായിരത്തോളം അഭയാർത്ഥികളെ കൂട്ടക്കശാപ് ചെയ്ത ഏരിയൽ ഷാരോണിന്റെ നേതൃത്വത്തിലാണ് 2000 സെപ്റ്റംബർ 28ന് ഇത് സംഭവിച്ചത്. അവസാനം പരിമിതമായ പ്രദേശത്തേക്ക് അതിലും പരിമിതമായ അധികാരങ്ങളോടെ 2006ൽ ഫലസ്തീനിൽ ഒരു തെരെഞ്ഞെടുപ് നടന്നു. ജനം ഹമാസിന് വോട്ട് നൽകി. കേവല ഭൂരിപക്ഷത്തോടെ ഏറ്റവും വലിയ കക്ഷിയായി വിജയിച്ചു. എന്നാൽ, അമേരിക്കയും ഇസ്രയേലും ജനവിധി അംഗീകരിച്ചില്ല. അവർ ഫതഹിൻറെ നേതാവായ മഹ്മൂദ് അബ്ബാസിനെ ഫലസ്തീൻ അതോറിറ്റി ഗവൺമെന്റുണ്ടാക്കാൻ ക്ഷണിച്ചു. ഇതിൽ പ്രതിഷേധിച്ച് ഗാസ സ്വയം ഭരണം പ്രഖ്യാപിച്ച് ഹമാസിന്റെ നിയന്ത്രണത്തിൽ വെച്ചു. ഇന്ന് ഗാസയിലേയും പടിഞ്ഞാറേ കരയിലേയും ജനങ്ങളുടെ പൂർണ്ണ പിന്തുണയുള്ളത് ഹമാസിനാണെന്ന് എല്ലാ സർവേകളും ഒരേപോലെ ചൂണ്ടിക്കാട്ടുന്നു. ഫലസ്തീനിലെയും ഇസ്രയേലിലെയും രാഷ്ട്രീയ പാർട്ടികളെ മൊത്തമായെടുത്താൽ അമ്പത് ലക്ഷം ജനങ്ങളുടെ പിന്തുണയുള്ള ഏക പാർട്ടി ഹമാസാണ്.

പതിനേഴ് വർഷമായി ഗാസയെ ഇസ്രായേൽ തടവിലാക്കിയിട്ട്. അവർ കൊടുക്കുന്ന വെള്ളവും വെളിച്ചവും മാത്രമേ ഗാസക്കുള്ളൂ. മൽസ്യബന്ധനം സാധ്യമല്ല. വിദ്യാഭ്യാസത്തിന് വൈദ്യുതിയില്ല. ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിലും എത്രയോ കുറച്ച് മാത്രമേ അനുവദിക്കൂ. ഗാസക്ക് പുറത്തേക്ക് പോകാനൊക്കില്ല. ഗാസക്കുള്ളിൽ സഞ്ചരിക്കണമെങ്കിൽ തന്നെ നിരനിരയായി ഇസ്രായേലിന്റെ ചെക് പോസ്റ്റുകളാണ്. ചികിത്സക്ക് വേണ്ടി ഈജിപ്തിന്റെ റഫാ അതിർത്തി കടക്കാൻ പോലും ഈജിപ്തുമായി സൗഹൃദത്തിലായ ഇസ്രായേൽ സമ്മതിക്കില്ല. ഇതിനെയെല്ലാം തരണം ചെയ്ത് ഒരു 'അപരിഷ്കൃത' സംഘം ഇസ്രയേലിനെ ഞെട്ടിച്ചുവെങ്കിൽ പുതിയൊരു ചരിത്രം പിറക്കുകയാണ്. അത് പോരാട്ട ഭൂമികയിൽ തളച്ചിടപ്പെട്ട എല്ലാ മനുഷ്യർക്കും ഒരു പാഠമാണ്.

1973ൽ ഇതേ ദിവസം സംഭവിച്ച തിരിച്ചടി അടക്കം അഞ്ചോളം സന്ദർഭങ്ങളിൽ ഇസ്രായേൽ ഓർക്കാപ്പുറത്തെ തിരിച്ചടി നേരിട്ടിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിലൊക്കെ ഞൊടിയിടകൊണ്ടെന്നവണ്ണം ഇസ്രായേൽ തിരിച്ചടിക്കുകയും പൂർവ സ്ഥിതിയിലേക്ക് തിരിച്ചുപോകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒക്ടോബർ ആക്രമണം ഇസ്രായേൽ രാഷ്ട്രത്തെ മാത്രമല്ല അവിടെയുള്ള മുഴുവൻ ജനങ്ങളെയും ഭീതിയുടെ ആഴക്കടലിലേക്ക് തള്ളിവിട്ടിട്ടുണ്ട്. യുദ്ധങ്ങൾ പലതുണ്ടായിട്ടുണ്ടെങ്കിലും അന്നൊന്നും ഇസ്രേലിനകത്ത് വസിക്കുന്ന പൗരന്മാരെ അതൊന്നും വേണ്ടവിധം ബാധിച്ചിരുന്നില്ല. അവർ തങ്ങളുടെ വീടുകളിലും ബങ്കറുകളിലും സുരക്ഷിതരായിരുന്നു. മുൻ ആക്രമണങ്ങളിൽ ഒന്നിലും ഇത്രയധികം ബന്ദികൾ പിടിക്കപ്പെട്ടിരുന്നില്ല. ഇത്രയെണ്ണം ആളുകളും പട്ടാളക്കാരും മരിക്കുകയുണ്ടായിട്ടില്ല. ഗസ്സക്ക് ചുറ്റും ആകാശവീചിയടക്കം പഴുതടച്ച സെക്യൂരിറ്റി സംവിധാനമാണ് ഉണ്ടായിരുന്നത്. എന്നിട്ടും അൽ അഖ്‌സ പ്രളയം സംഭവിക്കുക തന്നെ ചെയ്തു.

കരയുദ്ധത്തിലൂടെ മണിക്കൂറുകൾ കൊണ്ട് ഹമാസിനെ തരിപ്പണമാക്കി, ഗാസയെ മരുപ്പറമ്പാക്കി, വിജനമാക്കി വിജയശ്രീലാളിതരായി തിരിച്ചുവരാമെന്ന് വീമ്പിളക്കിയാണ് ഇസ്രായേൽ പുറപ്പെട്ടത്. കരയുദ്ധത്തിന് സ്വാഗതമോതിക്കൊണ്ട് ഹമാസിന്റെ അബു ഉബൈദ അന്നേ ഒരു കാര്യം പറഞ്ഞു, ‘ഈ യുദ്ധം ലോക സൈനിക ചരിത്രത്തിൽ ഇടംപിടിക്കുന്ന, മിലിറ്ററി അക്കാദമികൾക്ക് പഠനവിധേയമാക്കാവുന്ന ഒരു അധ്യായമാകാൻ പോകുകയാണ്. ഇസ്രാഈലിന്റെ ശവമഞ്ചമൊരുക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്’. നൂറ് ദിവസങ്ങൾ പിന്നിട്ട ഇതുവരെയുള്ള നേരിട്ടുള്ള പോരാട്ടങ്ങളിൽ ഒന്നിലും ഇസ്രായേലിന് വിജയിക്കാൻ സാധിച്ചിട്ടില്ല. യഹ്‌യ സിൻവാറിനെയോ സഹോദരനെയോ അബു ഉബൈദയെയോ അറിയപ്പെടുന്ന ഒരു നേതാവിനെയോ ഒന്നും തൊടാൻ ഇസ്രായേലിന് പറ്റിയിട്ടില്ല. ഒരൊറ്റ ബന്ദിയെ പോലും മോചിപ്പിക്കാൻ സാധിച്ചിട്ടില്ല. 

ചുരുക്കത്തിൽ, ഇത്തവണ ഇസ്രായേലിന്റെ പോരാട്ടങ്ങളൊന്നും വിജയിച്ചിട്ടില്ല. ഇനി യുദ്ധം വിജയിക്കുമോ എന്ന് കണ്ടറിയണം. മുള്ളിനെ മുള്ളുകൊണ്ടേ എടുക്കാൻ സാധിക്കൂ എന്ന പാഠം ഹമാസ് ലോകത്തെ പഠിപ്പിക്കുന്നു. ഇസ്രായേൽ ചരിത്രത്തിലാദ്യമായി അരക്ഷിതത്വം എന്തെന്നനുഭവിക്കുന്നു. ഹമാസ് ലോകമനസ്സിൽ ഇടംപിടിക്കുന്നു. ഈ കാഴ്ചകൾ വിസ്മയാവഹവും ചരിത്രം സൃഷ്ടിക്കലുമാകുന്നു. 
---

The Secret of positive energy


പ്രിയ പ്രവാസി
അറബികളുടെ ഉശിരിന്ന് പിന്നിലെ ഹസ്യം എന്താണ്?
കാവയും ഈത്തപ്പഴവും തന്നെയാണോ ?
ഞാൻ ഒരു ബഖാല ( grocery )യിലാണ് ജോലി ചെയ്യുന്നത്.
വയസ്സനായ ഒരറബി വേച്ച് വേച്ച് കയറി വരുന്നു
വരവ് കാണുമ്പോൾ തന്നെ പാവം തോന്നുന്നുണ്ട് അതിലേറ കഷ്ടം അയാൾ ആവശ്യപ്പെട്ട സാധം കടയിൽ ഇല്ല പോലും .
തിരിച്ച് പോകുമ്പോൾ അയാൾ പറഞ്ഞ വാക്ക് 
മനസ്സിൽ വിചാരങ്ങളുടെ വേലിയേറ്റമുണ്ടാക്കി.
*ശുക്രൻ شكرا* ( നന്ദി )
പ്രതികൂല സാഹചര്യത്തോടും ക്രിയാത്മക പ്രതികരണം !
മോശമായ സാഹചര്യങ്ങളേയും നന്മയിലേക് പരിവർത്തനം ചെയ്യാനുള്ള കഴിവ് മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലുള്ള നല്ല വികാരങ്ങളാണ് .
ഈ വികാരങ്ങളാണ് എനർജിയുടെ ഉറവിടം.
അറബികൾ പറയുന്ന ശുക്രൻ ചന്ദ്രന്റെയും അപ്പുറത്തുള്ള ശുക്രനല്ല .
ഊർജ്ജ സ്രോതസ്സായ സൂര്യനാണ് ഈ ശുക്രൻ!
ഈത്തപ്പഴവും കാവയുമൊന്നുമല്ല അറബികളുടെ എനർജിസീക്രട്ട് ഏത് സാഹചര്യത്തിലും നന്ദി പറയലും *ഇൻശാ അല്ലാഹ് യജീ ഖൈർ*
(ഗുണം വരും) എന്ന പ്രതീക്ഷയും കാത്തിരിപ്പുമാണ് അവരുടെ കരുത്ത്.
പോസ്റ്റീവ് ചിന്തകളാൽ നമ്മുടെ മനസ്സ് നിറയാൻ സൈക്കോളജി പഠിപ്പിക്കുന്ന ഒരു ടിപ്പ് ഇതാണ്.
*അനുഗ്രഹങ്ങൾ ഓർക്കുക*
അതിന് കാരണം പറയുന്നത് നോക്കൂ നമുക്ക് നൽകപ്പെട്ട അനുഗ്രഹങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ് അവ ഓർത്തിരുന്നാൽ സന്തോഷം സിരകളിലൂടെ പായുകയും ദുരിതങ്ങളോർക്കാൻ സമയം കിട്ടുകയുമില്ല.
സഹപ്രവർകർ , സഹധർമ്മിണി തുടങ്ങിയവരിൽ നിന്നുണ്ടായ അനിഷ്ടകാര്യങ്ങൾക്ക് പകരം അവരിലൂടെ ലഭ്യമായ അനുഗ്രഹങ്ങൾ ഓർത്തു നോക്കൂ ഹൃദയത്തിൽ നന്ദിയുടെ, സ്തുതിയുടെ സൂര്യനുദിക്കുന്നു അതിന്റെ ചൂടേറ്റ് ചുണ്ടിൽ ചിരിവിടരുന്നു
കണ്ണുകൾ വികസിക്കുന്നു മുഖം പ്രഭാപൂരിതമാകുന്നു കണ്ണാടിയിലൊന്നു നോക്കൂ പ്രപഞ്ചത്തിൽ ഇത്ര സൗന്ദര്യമുള്ള മറ്റ് വല്ലതുമുണ്ടോ .......?
കാണാൻ കണ്ണ്, കണ്ണാടി, ഉണ്ണാൻ ,കുടിക്കാൻ ,ഉടുക്കാൻ, ഉറങ്ങാൻ, പാർക്കാൻ .....
മറ്റെന്തെല്ലാം നേട്ടങ്ങൾ !
എണ്ണിയാലൊടുങ്ങുമോ?
അനുഗ്രഹങ്ങളുടെ അലയടികൾ അടങ്ങുമോ ...?

*അല്ലാഹു ന്റെ അനുഗ്രഹങ്ങൾ ഓർക്കുവീൻ*
ഖുർആനിക് ടെക്നിനെ വെല്ലുന്ന വല്ല മന:ശാസ്ത്രവുമുണ്ടോ ?
*وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ*
സൂറത്തുള്ളുഹയിലെ ഈ ആയത്താണ് വിശ്വാസിക്ക് വിജയങ്ങൾ വെട്ടിപ്പിടിക്കാനുള്ള വജ്രായുധം.
മാത്രവുമല്ല 
വി : ഖുർആൻ പറയുന്നു
"നിങ്ങൾനന്ദിയുള്ളവരാണെങ്കിൽനിശ്ചയം ഞാൻ നിങ്ങൾക്ക് കൂടുതൽ നൽകുക തന്നെചെയ്യും"
ഞാൻ ഈ ഇടെയായിഒരു 
സൈക്കോളജിസ്റ്റിന്റെ കമന്റ് കേൾക്കാനിടയായി " അറേബ്യയിൽ ഐശ്വര്യം വർദ്ധിക്കാനുള്ള കാരണം 
അവർക്ക് നിരന്തരം നന്ദി പറയുന്ന സ്വഭാവമുള്ളതാണ്"
അനുഗ്രങ്ങൾ ഓർക്കുന്നതിലൂടെ നമ്മിൽ പോസ്റ്റീവ് എനർജി ഉണ്ടാകുന്നു അതിലൂടെ നമ്മൾ കർമ്മനിരതായി പുരോഗതിയിലേക്ക് അടിവെച്ചച്ചടിവെച്ച് അടുക്കുന്നു.
തിരുനബി صلى الله عليه وسلم പറഞ്ഞു ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥന الحمد لله എന്നതാണ്.
അനുഗ്രഹങ്ങളോർക്കുന്നതിന്റെ സർവ്വ രഹസ്യങ്ങളും ഇതിലുണ്ട്.
*اللَّهُمَّ أعِنَّا عَلَى ذِكْرِكَ، وَشُكْرِكَ*
അല്ലാഹുവേ നിന്നെ ഓർക്കാനും നിനക്ക് നന്ദി ചെയ്യാനും നീ സഹായിക്കണേ .
നിസ്കാരശേഷം ഈ പ്രാർത്ഥന നടത്താൻ തിരുനബി صلى الله عليه وسلم പറഞ്ഞതിന്റെ പൊരുൾ പിടികിട്ടിയല്ലോ.
വിശ്വസി സദാസമയം പോസ്റ്റീവായിരിക്കണം എന്നതാണ് ദീനിന്റെ താൽപര്യം.

നാഥൻ നമ്മെ
 അനുഗ്രഹിക്കട്ടെ .

🖋️
 മുഹമ്മദ്ഫാറൂഖ് ഫൈസി
            മണ്ണാർക്കാട്

തലപ്പാവും വാലും തലമറക്കലും ഹദീസുകളിലൂടെ

     ✍🏼 *നിസ്കാരത്തിലും അല്ലാത്തപ്പോഴും പുരുഷന് തല മറക്കൽ സുന്നത്താണ്. ഈ വിഷയത്തിൽ മദ്ഹബുകൾ തമ്മിൽ അഭിപ്രായാന്തരമില്ല. നബി ﷺ നിസ്കാരത്തിലും അല്ലാത്തപ്പോഴും തലമറച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്...*

 തലപ്പാവു ധരിക്കൾ പ്രത്യേകം സുന്നത്താണ്. പുത്തൻ പ്രസ്ഥാനക്കാരുടെ പഴയകാല നേതാക്കൾ തല മറച്ചിരുന്നവരും അത് സുന്നത്താണെന്ന് പ്രസ്താവിച്ചവരുമായിരുന്നു. എന്നാൽ ആധുനിക പുത്തൻവാദികൾ തലമറക്കൽ സുന്നത്തില്ലെന്നും നബി ﷺ തലപ്പാവ് ധരിച്ചത് അറബികളുടെ സമ്പ്രദായം അതായത്കൊണ്ട് മാത്രമാണെന്നും വാദിക്കുന്നു. ആ വാദം തികച്ചും ബാലിശമാണ്...

 കാരണം, അപ്രകാരമായിരുന്നുവെങ്കിൽ തലപ്പാവു ധരിക്കാൻ പ്രേരിപ്പിക്കുന്ന ഹദീസുകൾക്കെന്ത് പ്രസക്തി..?

 ഒരു നാട്ടിലെ സമ്പ്രദായം മറ്റുള്ളവരും സ്വീകരിക്കാൻ പ്രസ്താവിക്കുന്നതിൽ അർത്ഥമില്ലല്ലോ... പ്രമാണങ്ങൾ പരിശോധിച്ചാൽ നിസ്കാര സമയത്തും അല്ലാത്തപ്പോഴും നബി ﷺ തലപ്പാവ് ധരിച്ചിരുന്നതായി പ്രബലമായ ഹദീസുകളിൽ നമുക്ക് കാണാൻ  കഴിയും. അവയിൽ ചിലത് ഇവിടെ കുറിക്കട്ടെ...

عن جابر بن عبد الله أنّ رسول الله صلى الله عليه وسلم دخل يوم فتح مكّة، وعليه عمامة سوداء.(مسلم: ٢٤١٩)

*(1)* ജാബിർ (റ) ൽ നിവേദനം: "മക്കാവിജയ ദിവസം നബി ﷺ മക്കയിൽ പ്രവേശിച്ചപ്പോൾ നബി ﷺ കറുപ്പ് നിറമുള്ള ഒരു തലപ്പാവ് ധരിച്ചിരുന്നു..."
  (മുസ്ലിം 2419)

عن جعفر بن عمرو بن حريث عن أبيه أن النبي صلى الله عليه وسلم خطب الناس وعليه عمامة سوداء. (مسلم: ٢٤٢٠)

*(2)* ജഅഫറുബ്നു അംറുബ്നു ഹുറൈസ് (റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി ﷺ ജനങ്ങളോട് ഖുത്വുബ ഓതി. നബിﷺയുടെ മേൽ കറുപ്പ് നിറത്തിലുള്ള തലപ്പാവു ഉണ്ടായിരുന്നു..."
  (മുസ്ലിം 2420)

عن جعفر بن عمرو بن أمية عن أبيه قال رأيت النبي صلى الله عليه وسلم يمسح على عمامته وخفيه(صحيح البخاري : ١٩٨)

*(3)* ജഅഫറുബ്നു അംറുബ്നു ഉമയ്യ (റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "നബി ﷺ അവിടുത്തെ തലപ്പാവിന്റെ മേലേയും രണ്ട് ഖുഫ്ഫകളുടെ മേലേയും (അംഗശുദ്ദി വരുത്തുമ്പോൾ) തടവുന്നത് ഞാൻ കണ്ടു..." 
  (ബുഖാരി: 198 - ഇബ്നുഹിബ്ബാൻ. 1366)

عن ابن المغيرة عن أبيه أنّ الّبيّ صلى الله عليه وسلم مسع علي الخفّين ومقدّم رأسه وعلي عمامته.(مسلم: ٤١١، أبو داود: ١٢٩)

*(4)* ഇബ്നുൽ മുഗീറ (റ) പിതാവിൽ നിന്നുദ്ദരിക്കുന്നു : "നബി ﷺ രണ്ട് ഖുഫ്ഫകൾക്കു മുകളിലും തലയുടെ മുൻഭാഗത്തും അവിടുത്തെ തലപ്പാവിന്റെ മുകളിലും തടവി..." 
  (മുസ്ലിം 411- അബുദാവൂദ്- 129)

عن بلال قال: كان يخرج يقضي حاجته فآتيه بالماءفيتوضأ ويمسح على عمامته(أبو داود: ١٣١)

*(5)* ബിലാൽ (റ) വിൽ നിന്ന് നിവേദനം: "നബി ﷺ തന്റെ ആവശ്യം നിർവ്വഹിക്കാൻ പുറപ്പെടുമ്പോൾ വെള്ളപ്പാത്രവുമായി ഞാൻ നബിﷺയെ സമീപിക്കും. അപ്പോൾ നബി ﷺ വുളൂഅ്‌ എടുക്കുകയും തലപ്പാവിനു മുകളിൽ തടവുകയും ചെയ്യും..." 
  (അബുദാവൂദ് 131)

عن زيد يعني ابن أسلم أن ابن عمر كان يصبغ لحيته بالصفرة حتى تمتلئ ثيابه من الصفرة فقيل له لم تصبغ بالصفرة فقال إني رأيت رسول الله صلى الله عليه وسلم يصبغ بها ولم يكن شيء أحب إليه منها وقد كان يصبغ ثيابه كلها حتى عمامته (أبو داود: ٣٥٤٢)

*(6)* സൈദുബ്നു അസ് ലമി(റ) ൽ നിന്ന് നിവേദനം: "നിശ്ചയം ഇബ്നു ഉമർ(റ) തന്റെ താടി മഞ്ഞവർണ്ണം കൊണ്ട് ചായം കൊടുക്കുമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ മഞ്ഞ വർണ്ണത്താൽ നിറയും. അതെപ്പറ്റി അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ അദ്ദേഹം വിശദീകരിച്ചു. നിശ്ചയം നബി ﷺ മഞ്ഞച്ചായം കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നബിﷺക്ക് അതിനെക്കാൾ ഇഷ്ടപ്പെട്ട ചായം വേറെയില്ല. തലപ്പാവടക്കമുള്ള നബിﷺയുടെ വസ്ത്രങ്ങൾ മുഴുവനും അതുകൊണ്ട് അവിടന്ന് (ﷺ) ചായം മുക്കുമായിരുന്നു..."
  (അബുദാവൂദ് 3542).

 നബി ﷺ എപ്പോഴും തലപ്പാവ് ധരിച്ചിരുന്നുവെന്ന് അറിയിക്കുന്ന ഹദീസുകൾ ഇനിയും ധാരാളം കാണാവുന്നതാണ്.

*📍തലപ്പാവും വാലും*

   നബി ﷺ തലപ്പാവിന് വാല് വെച്ചിരുന്നതായി ഹദീസിൽ വന്നിട്ടുണ്ട്. ഇമാം മുസ്ലിം (റ) നിവേദനം: 

عن جعفر بن عمرو بن حريث عن أبيه ، قال : كأني أنظر إلى رسول الله صلى الله عليه وسلم على المنبر وعليه عمامة سوداء ، قد أرخى طرفيها بين كتفيه(مسلم: ٢٤٢١)

*(1)* ജഅഫറുബ്നു അംറുബ്നുൽ ഹുവൈരിസ് (റ) പിതാവിൽ നിന്നുദ്ദരിക്കുന്നു: "മിമ്പറിനു മുകളിൽ നബിﷺയെ ഞാൻ നോക്കിക്കാണുന്ന പ്രതീതി എനിക്കനുഭവപ്പെടുന്നു. നബിﷺയുടെ മേൽ കറുപ്പ് നിറത്തിലുള്ള തലപ്പാവുണ്ട്. അതിന്റെ രണ്ടറ്റങ്ങൾ നബി ﷺ രണ്ട് ചുമലുകൽക്കിടയിലൂടെ താഴ്ത്തി ഇട്ടിരിക്കുന്നു..."
  (സ്വഹീഹു മുസ്ലിം 2421)

 ഇമാം തുർമുദി (റ) നിവേദനം: 

عن ابن عمر قال كان النبي صلى الله عليه وسلم إذا اعتم سدل عمامته بين كتفيه قال نافع وكان ابن عمر يسدل عمامته بين كتفيه(سنن الترمذي: ١٦٥٨)

*(2)* ഇബ്നു ഉമർ (റ) യിൽ നിന്ന് നിവേദനം: "നബി ﷺ തലപ്പാവണിയുമ്പോൾ അവിടത്തെ രണ്ട് ചുമലുകൾക്കിടയിൽ അതിനെ താഴ്ത്തിയിടുമായിരുന്നു". നാഫിഅ (റ) പറയുന്നു: "ഇബ്നു ഉമർ (റ) തന്റെ തലപ്പാവ്അവരുടെ രണ്ട് ചുമലുകൾക്കിടയിൽ താഴ്ത്തിയിടുമായിരുന്നു"
  (തുർമുദി 1658)

തലപ്പാവിന്റെ വാൽ രണ്ട് ചുമലുകൽക്കിടയിലൂടെ നബി ﷺ താഴ്ത്തിയിട്ടിരുന്നതായി ഇമാം മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസിൽ പരമർശിച്ചുവല്ലോ.. ഇതേ ആശയം ഹസനുബ്നു അലി(റ) യിൽ നിന്ന് ഇമാം അബുദാവൂദ് (റ) സുനനിൽ (നമ്പർ 3555) നിവേദനം ചെയ്തിട്ടുണ്ട്...

 അബുനുഐം (റ) 'മഅരിഫത്തുസ്സ്വഹാബ' യിൽ അബ്ദുൽ അഅലബ്നുഅദിയ്യി (റ) ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: ഖുമ്മിലെ വെള്ളത്തടാകത്തിന്റെ അടുത്തുവെച്ച് നടന്ന യുദ്ദത്തിന്റെ ദിവസം നബി ﷺ അലി (റ) വിനെ വിളിച്ച് അദ്ദേഹത്തിനു തലപ്പാവ് കെട്ടിക്കൊടുത്തു. തലപ്പാവിന്റെ വാൽ പിന്നിലേക്ക്‌ താഴ്ത്തിയിടുകയും അപ്രകാരം തലപ്പാവ് ധരിക്കാൻ അവിടുന്ന് (ﷺ) നിർദ്ദേശിക്കുകയും ചെയ്തു... 

 അബ്ദുല്ലാഹിബ്നു യാസിർ(റ) വിൽ നിന്ന് ഇമാം ത്വബ്രാനി (റ) നിവേദനം ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: നബി ﷺ അലി (റ) വിനെ ഖൈബറിലെക്കു പറഞ്ഞയച്ചപ്പോൾ അദ്ദേഹത്തിനു കറുപ്പ് നിറത്തിലുള്ള ഒരു തലപ്പാവ് കെട്ടിക്കൊടുക്കുകയും അതിനെ പിന്നിലൂടെ താഴ്ത്തിയിടുകയും ചെയ്തു. അല്ലെങ്കിൽ ഇടതു ചുമലിലൂടെ എന്നാണദ്ദേഹം പറഞ്ഞത്...

 ഇബ്നു അദിയ്യ് (റ) ജാബിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: "രണ്ട് പെരുന്നാളുകളിൽ ധരിക്കുന്ന കറുപ്പ് നിറത്തിലുള്ള ഒരു തലപ്പാവ് നബിﷺക്കുണ്ടായിരുന്നു. അത് പിന്നിലൂടെ നബി ﷺ താഴ്ത്തിയിടുമായിരുന്നു..."

 അബുമൂസ (റ) വിൽ നിന്ന് ഇമാം ത്വബ്രാനി (റ) നിവേദനം ചെയ്യുന്നു: "കറുത്ത തലപ്പാവ് ധരിച്ച ജിബ്രീൽ (അ) നബിﷺയെ സമീപിച്ച് അതിന്റെ വാൽ പിന്നിലൂടെ താഴ്ത്തിയിട്ടിരുന്നു..."

 അബ്ദുറഹ്മാനുബ്നു ഔഫ്‌ (റ) വിൽ നിന്ന് അബുദാവൂദ് (റ) നിവേദനം  ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: "നബി ﷺ എനിക്ക് തലപ്പാവ് കെട്ടിത്തന്നു. അതിനെ എന്റെ മുന്നിലേക്കും പിന്നിലേക്കും അവിടുന്ന് (ﷺ) താഴ്ത്തിയിട്ടു..."

 ഇബ്നു അബീശൈബ (റ) ആഇഷ (റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: "നബി ﷺ അബ്ദുറഹ്മാനുബ്നു ഔഫ്‌ (റ) വിനു പരുത്തിയാലുള്ള ഒരു കറുത്ത തലപ്പാവ് കെട്ടിക്കൊടുത്തു. മുന്നിലൂടെ ഇതുപോലുള്ള വാൽ തൂക്കിയിട്ടു..."
                                                              
 ഇനിയും ഒരുപാട് തെളിവുകൾ എഴുതാനുണ്ട്...
 തല്ക്കാലം നിർത്തുന്നു...

ജിഫ്രി മുത്തുക്കോയതങ്ങൾ മുതൽ സയ്യിദുനാ_മുഹമ്മദ്‌ മുസ്ത്വഫാ(സ്വ) വരെ ഉള്ള പരമ്പര...


സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയതങ്ങൾ മുതൽ സയ്യിദുനാ_മുഹമ്മദ്‌ മുസ്ത്വഫാ(സ്വ) വരെ ഉള്ള പരമ്പര...
_______
1.ഫാത്തിമ ബീവി (റ )
2.ഇമാം ഹുസൈൻ (റ )
3.അലി സൈനുൽ ആബിദീൻ (റ)
4.മുഹമ്മദ്‌ ബാഖിർ (റ )
5.ജഅഫറുസ്സ്വാദിക്ക് (റ )
6.അലിയ്യുൽ ഉറൈളി (റ )
7.സയ്യിദ് മുഹമ്മദ്‌ (റ )
8.ഈ സന്ന സീബ് (റ )
9.അഹ്മദ് മുജാഹിർ (റ )
10.ഉബൈദുല്ലാഹ് (റ )
11.സയ്യിദ് അലവി (റ )
12.സയ്യിദ് മുഹമ്മദ്‌ (റ )
13.സയ്യിദ് അലവി (റ )
14.സയ്യിദ് അലവി (റ )
15സയ്യിദ് മുഹമ്മദ് സ്വാഹിബുൽ മിർ ബാത്വ (റ )
16.സയ്യിദ് അലവി (റ )
17.സയ്യിദ് മുഹമ്മദ്‌ ഫഖ്‌ഹീഹുൽ മുഖദ്ധം (റ )
18.സയ്യിദ് അഹ്‌മദ്‌ (റ )
19.സയ്യിദ് മുഹമ്മദ്‌ (റ )
20.സയ്യിദ് അലവി (റ )
21.സയ്യിദ് മുഹമ്മദ്‌ (റ )
22.സയ്യിദ് അബൂബക്കർ ജിഫ്‌രി 
23.സയ്യിദ് അലവി ജിഫ്രി 
24.സയ്യിദ് അബ്ദുല്ലാത്തരീ സി ജിഫ്‌രി 
25.സയ്യിദ് അലവി ജിഫ്രി 
26.സയ്യിദ് ശൈഖാൻ ജിഫ്രി 
27.സയ്യിദ് സഹീദ് ജിഫ്രി 
28.സയ്യിദ് ഹാദി ജിഫ്രി 
29.സയ്യിദ് അബൂബക്കർ ജിഫ്രി 
30.സയ്യിദ് ത്വാഹിർ ജിഫ്‌രി 
31.സയ്യിദ് ഹുസൈൻ ജിഫ്രി 
32.സയ്യിദ് ഹൈദ്രോസ് ജിഫ്രി 
33.സയ്യിദ് ഹുസൈൻ ജിഫ്രി 
34.സയ്യിദ് അഹ്മദ് ജിഫ്രി 
35.സയ്യിദ് ഹുസൈൻ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ 
36.സയ്യിദ് ഹസൻ ജിഫ്രി ചെറുകുഞ്ഞിക്കോയ തങ്ങൾ 
37.സയ്യിദ് ഹുസൈൻ ജിഫ്‌രി പൂകുഞ്ഞിക്കോയ തങ്ങൾ 
*38.സയ്യിദ് മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങൾ......*


സുല്‍ത്താനുല്‍ ഹിന്ദ് അജ്മീര്‍ ഖാജ (റ)

      ലോക പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് അജ്മീര്‍.
      സുല്‍ത്താനുല്‍ ഹിന്ദ് (ഇന്ത്യന്‍ ചക്രവര്‍ത്തി) എന്ന അപരനാമത്തില്‍ വിശ്രുതനായ ശൈഖ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ)വിൻ്റെ അന്ത്യവിശ്രമസ്ഥാനമാണ് അജ്മീര്‍. ഖാജാ തങ്ങളുടെ ഉറൂസ് വേളയാണിത്. വിശുദ്ധ ജീവിതത്തിലൂടെ ആത്മീയ ചക്രവാളങ്ങള്‍ കീഴടക്കിയ ഖാജാ (റ) ലക്ഷങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചക്രവര്‍ത്തിപദം അലങ്കരിച്ചുകൊണ്ടിരിക്കുന്നു. അശരണര്‍ക്കും അഗതികള്‍ക്കും താങ്ങും തണലുമായിരുന്ന ഖാജാ തങ്ങളുടെ പ്രബോധന കേന്ദ്രമായിരുന്ന അജ്മീര്‍ ജാതിമതഭേദമന്യേ ഇന്നും ലക്ഷങ്ങള്‍ക്ക് ആശ്വാസകേന്ദ്രമാണ്.
    അസ്സയ്യിദ് ശൈഖ് മുഈനുദ്ദീന്‍ ഹസന്‍ എന്ന അജ്മീർ ഖാജ (റ) ഹിജ്‌റ 522ല്‍ ഇറാനിലെ സജിസ്ഥാനിലാണ് ജനിച്ചത്.    
      പണ്ഡിതനും ധര്‍മിഷ്ഠനുമായിരുന്ന പിതാവ് സയ്യിദ് ഗിയാസുദ്ദീന്‍ സന്‍ജരി (റ)വിൻ്റെ ശിക്ഷണത്തിലാണ് പ്രാഥമിക പഠനം. പതിനൊന്നാം വയസ്സില്‍ പിതാവ് വഫാതായി. 
    ഒരിക്കല്‍ ഖാജ (റ) തോട്ടം നനച്ചുകൊണ്ടിരിക്കെ, സദ്‌വൃത്തരില്‍പെട്ട ശൈഖ് ഇബ്‌റാഹീം(റ) കടന്നുവന്നു. അദ്ദേഹത്തെ സ്വീകരിച്ച ഖാജ (റ) പഴങ്ങളും മറ്റും നല്‍കി ആദരിച്ചു. ഈ സംഭവം ഖാജ (റ)വിൻ്റെ ഉയര്‍ച്ചയുടെ നിമിത്തമായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ശൈഖ് ശിഹാബുദ്ദീന്‍ ശാലിയാത്തി (റ) “മവാഹിബുര്‍റബ്ബില്‍ മതീന്‍” എന്ന രിസാലയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
     ഖാജാ (റ)വിൻ്റെ യുടെ സ്വഭാവത്തില്‍ സന്തുഷ്ടനായ ശൈഖ് തന്റെ ഭാണ്ഡത്തില്‍ നിന്ന് ഒരു പഴം നല്‍കി. ഇത് ഭക്ഷിച്ച ശേഷം ഈ ബാലനില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ആത്മാവ് പ്രഭാപൂരിതമാകാനും ആത്മീയതയുടെ ഉത്തുംഗതയിലേക്കുള്ള ചുവടുവെക്കാനും ഈ സംഭവം ഒരു നിയോഗവും നിമിത്തവുമായിത്തീര്‍ന്നു. ഭൗതികാഢംബരങ്ങളോട് വിരക്തി തോന്നിയ ഖാജാ ( റ ) തന്റെ മുഴുവന്‍ സമ്പത്തും ദാനം ചെയ്തു. ശൈഖ് നിസാമുദ്ദീന്‍ (റ)വില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും മതവിജ്ഞാനങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു.
      ശേഷം ഇറാഖില്‍ ശൈഖ് ഉസ്മാന്‍ ഹാറൂനി (റ)യുടെ ശിഷ്യത്വം തേടി 20 വര്‍ഷം കഴിച്ചുകൂട്ടി. ശൈഖ് ഉസ്മാന്‍ (റ)വിനെ ബൈഅത്ത് ചെയ്ത് സ്ഥാനവസ്ത്രം (ഖിര്‍ക) സ്വീകരിച്ച് വിഖ്യാതമായ ചിശ്തി ത്വരീഖത്തില്‍ പ്രവേശിച്ചു. ശൈഖ് ഖാജാ (റ)പിന്നീട് നൂഹ് നബി (അ)മിൻ്റെ കപ്പല്‍ കരക്കടിഞ്ഞ ജൂദി പര്‍വതത്തിലെത്തി. ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)വിനെ കണ്ടു. ആ പ്രകാശ ഗോപുരത്തില്‍ നിന്നും ആത്മജ്ഞാനം സ്വന്തമാക്കികൊണ്ട് ഏഴ് മാസത്തോളം കഴിഞ്ഞു. ശൈഖ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി (റ), ശൈഖ് ളിയാഉദ്ദീന്‍ (റ), ശൈഖ് യൂസുഫുല്‍ ഹമദാനി (റ) തുടങ്ങി ആത്മീയ വിഹായസ്സിലെ പ്രോജ്വല താരങ്ങളായ നിരവധി ആത്മജ്ഞാനികളുമായി ബന്ധപ്പെടുകയും ആശീര്‍വാദങ്ങള്‍ നേടുകയും ചെയ്തു. ഈ മഹദ്‌വ്യക്തികളില്‍ നിന്ന് പ്രകടമായ തിളക്കം ആര്‍ജിച്ചെടുത്ത് തന്റെ ജീവിതത്തില്‍ തിളക്കമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ ശൈഖ് ഖാജാ (റ)വിന് സാധിച്ചു.
      നിരവധി അസാധാരണ സംഭവങ്ങള്‍ ഖാജയുടെ ചരിത്രത്തില്‍ കാണാം. മരിച്ച മകനെ അല്ലാഹുവിന്റെ അനുമതിയില്‍ തിരിച്ചുവിളിച്ചതും അഗ്നി ആരാധകരെ വെല്ലുവിളിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരനെ തീയില്‍ കടത്തി ഒരു പോറലുമേല്‍പ്പിക്കാതെ തിരിച്ചുവിളിച്ചതും അക്രമിയായ രാജാവ് നിഷ്‌കരുണം വധിച്ച ചെറുപ്പക്കാരനെ എഴുന്നേല്‍പ്പിച്ചതുമെല്ലാം ഖാജ (റ)വിൻ്റെ കറാമത്തുകളില്‍ ചിലതാണ്. 
    ഇത്തരം കറാമത്തുകളിലൂടെ നിരപതി പേർ പരിശുദ്ധ ഇസ്‌ലാമിലേക്ക് കടന്നുവന്നു.

*സുല്‍ത്താനുല്‍ ഹിന്ദ് അജ്മീര്‍ ഖാജ (റ)* (തുടർച്ച)
⛺⛺⛺⛺⛺⛺⛺
      
     ഒരിക്കല്‍ സുൽത്വാനുൽ ഹിന്ദ് അജ്മീർ ഖാജ (റ) പുണ്യ മദീനയിലെ വിശുദ്ധ ഹുജ്റ: ശരീഫില്‍ നബി (സ)യെ സിയാറത്ത് ചെയ്ത് വിശ്രമത്തിനിടെ ഉറങ്ങിപ്പോയി. ആ ഉറക്കിൽ ഖാജാ (റ)വിന് സ്വപ്‌നദര്‍ശനമുണ്ടായി. നബി (സ) നിര്‍ദേശിച്ചു. നിങ്ങള്‍ ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുക, അവിടെയുള്ള അന്ധകാരങ്ങള്‍ അകറ്റി വിശ്വാസത്തിന്റെ വെളിച്ചം പകരുക. ഈ നിര്‍ദേശം ഒരു കര്‍ത്തവ്യമായി ചുമലിലേറ്റിയ ഖാജാ (റ) നാൽപ്പത് അനുയായികള്‍ക്കൊപ്പം ഹിജ്‌റ 561 മുഹര്‍റം മാസത്തില്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു അജ്മീറിലെത്തി. ഉത്തരേന്ത്യയില്‍ രജപുത്ര രാജാക്കന്മാരുടെ ഭരണകാലമായിരുന്നു അത്.
വിശുദ്ധ ഇസ്‌ലാമിന്റെ അന്തസ്സത്ത അടുത്തറിയാന്‍ കഴിയാത്ത ചിലര്‍ ഖാജാ (റ)വിനെയും അനുയായികളെയും സംശയത്തിന്റെയും ശത്രുതയുടെയും കണ്ണുകളോടെ കണ്ടു.   
      അജ്മീറിനടുത്ത് ആനാസാഗറിലെ വെള്ളമെടുത്ത് ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഖാജാ (റ) വിനെയും അനുയായികളെയും തടയാന്‍ ശ്രമം നടന്നു. ആ വെള്ളത്തിന് പുണ്യം കല്‍പ്പിച്ചിരുന്ന അവിശ്വാസികള്‍ പൃഥ്വി രാജാവിനോട് പരാതി പറഞ്ഞു. തന്നെയും അനുയായികളെയും ശല്യം ചെയ്തവരോട് ഖാജാ (റ) ഏറ്റുമുട്ടലിന്റെ മാര്‍ഗം സ്വീകരിച്ചില്ല. ഒരു പാത്രം വെള്ളമെടുത്ത് പിന്മാറി. പിറ്റേദിവസത്തെ വാര്‍ത്ത അമ്പരപ്പിക്കുന്നതായിരുന്നു. ആനാസാഗറിലെ വെള്ളം വറ്റിപ്പോയിരിക്കുന്നു. അത്ഭുത വാര്‍ത്ത പരന്ന് അജ്മീര്‍ ജനസാഗരമായി.
 ഖാജ (റ) വിനു മുമ്പില്‍ മാപ്പപേക്ഷിക്കാന്‍ രാജാവിനോട് പലരും ഉപദേശിച്ചു. പൃഥി രാജന്‍, പക്ഷേ ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ ,ശൈഖ് ഖാജ (റ)വിൻ്റെ കറാമത്തിൻ്റെ മുമ്പിൽ പരാജയം സമ്മതിച്ച അജയ് പാല്‍ ഖാജാ (റ)വിന്റെ മുമ്പില്‍ വന്ന് കലിമ ചൊല്ലി ഇസ്‌ലാം ആശ്ലേഷിച്ചു. പൃഥി രാജാവ് ഖാജാ (റ)വിനോട് മാപ്പപേക്ഷിച്ചു. ഖാജ (റ)വിൻ്റെ അനുയായികള്‍ എടുത്തുവെച്ച ഒരു കപ്പ് വെള്ളം കുളത്തില്‍ ഒഴിക്കാന്‍ തീരുമാനിച്ചു. അല്‍പ്പനേരം കൊണ്ട് വറ്റിപ്പോയ കുളം നിറഞ്ഞു. പരിസരങ്ങളിലെ വറ്റിപ്പോയ കിണറുകള്‍ സ്വജലങ്ങളായി.
ഇത്തരം അത്ഭുത സംഭവങ്ങളും വ്യക്തിവൈശിഷ്ട്യവും ആകര്‍ഷണീയവുമായ പെരുമാറ്റച്ചട്ടങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കാരണം നിരവധി പേര്‍ ഇസ്‌ലാമിലേക്കാകര്‍ഷിക്കപ്പെട്ടുവെന്നതിന് ചരിത്രം സാക്ഷിയാണ്.
*വഫാത്ത്*
     ഹിജ്‌റ 633 റജബ് ആറിന് തിങ്കളാഴ്ചയാണ് മഹാന്‍ ഈ ഭൗതിക ലോകത്തോട് വിട പറയുന്നത്. ആ ദിവസം പൂര്‍ണമായും വാതിലടച്ചു കഴിയുകയായിരുന്നു 
     വാതില്‍ തുറന്നുനോക്കിയപ്പോള്‍ 
 പുറത്ത് കാത്തിരുന്ന സ്‌നേഹജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് നെറ്റിത്തടത്തില്‍ പ്രകാശത്താല്‍ എഴുതപ്പെട്ട ഒരു ലിഖിതമായിരുന്നു.
*هذا حبيب الله مات في حب الله*
  (അല്ലാഹുവിന്റെ ഹബീബ് ഇതാ, അവന്റെ പ്രീതിയിലായി മരിച്ചിരിക്കുന്നു. (മവാഹിബു റബ്ബില്‍ മത്തീന്‍, പേജ് 26).
🖊️ ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

1445 റജബ്: 05

ഉവൈസുൽ ഖറനി (റ) ജീവചരിത്രം

   താബിഉകളിലെ പ്രധാനികളില്‍ പെട്ട മഹാനാണ് ഉവൈസുൽ ഖറനി (റ). അദ്ദേഹത്തിന്‍റെ പൂര്‍ണ്ണ നാമം അബൂ അംറ്, ഉവൈസ് ബ്നു ആമിറ് ബ്നി ജുസ്അ് ബ്നി മാലിക അല്‍ഖറനി അല്‍മുറാദി അല്‍യമാനി എന്നാണ്. അദ്ദേഹം സ്വഹാബിയാണെന്നഭിപ്രായമുണ്ടെങ്കിലും താബിആണെന്നതാണ് പ്രബലം. (ഹില്‍യതുല്‍ഔലിയാഅ്). 
    നബി (സ) തങ്ങളുടെ കാലഘട്ടത്തില്‍ തന്നെ ജീവിക്കുകയും ഇസ്‍ലാം സ്വീകരിക്കുകയും ചെയ്തെങ്കിലും നബി(സ)യെ കാണാന്‍ അദ്ദേഹത്തിനു ഭാഗ്യം ലഭിച്ചില്ല. നബി(സ) തങ്ങളെ അത്യധികം സ്നേഹിച്ചിരുന്ന അദ്ദേഹത്തിനു മാതാവിനെ ശുശ്രൂഷിക്കുന്നതില്‍ വ്യാപൃതനായതിനാല്‍ മദീനയിലേക്ക് യാത്രപോകുവാന്‍ സൌകര്യം ലഭിച്ചില്ല.
യമനിലാണ് ജനിച്ചു വളർന്നത്
      ദഹബി തന്‍റെ സിയറു അഅ്‍ലാമിന്നുബലാഅ് എന്ന ഗ്രന്ഥത്തില്‍ ഉവൈസുല്‍ ഖര്‍നി(റ)വിനെ പരിചയപ്പെടുത്തി തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്:“പരിത്യാഗിയായ അനുകരിക്കപ്പെടാന്‍ യോഗ്യനായ മഹാന്‍. തന്‍റെ കാലത്തെ താബിഉകളുടെ നേതാവ്. അല്ലാഹുവിന്‍റെ സൂക്ഷ്മാലുക്കളായ ഔലിയാക്കളിലൊരാള്. അവന്‍റെ ആത്മാര്‍ത്ഥ ദാസന്മാരില്‍ പെട്ടവര്‍......” 
    ഇമാം നവവി(റ) ശർഹു മുസ്‍ലിമില്‍ ഉവൈസുല്‍ ഖറനിയുടെ ശ്രേഷ്ഠതകള്‍ വിവരിക്കാനായി ഒരു അധ്യായം തന്നെ നീക്കി വെച്ചിട്ടുണ്ട്.
   ഇമാം ഹാകിം (റ) വിൻ്റെ മുസ്തദ്റകിലും ഇതു പോലെ ഒരുധ്യായം പ്രത്യേകമായിട്ടുണ്ട്. ഈ ഉമ്മത്തിന്‍‍റെ റാഹിബ് (പുരോഹിതന്‍) ആണദ്ദേഹമെന്ന് ഹാകിം(റ) പറയുകയും ചെയ്തു. നബി(സ) പറഞ്ഞു: “താബിഉകളില്‍ ഏറ്റവും ഉത്തമന്‍ ഉവൈസ് എന്ന വ്യക്തിയാണ്. അദ്ദേഹത്തിനു വെള്ളപ്പാണ്ടുണ്ടായിരുന്നു. അല്ലാഹുവിനോട് ദുആ ചെയ്തു. പൊക്കിളിന്‍റെയവിടെ ഒരു നാണയ വലുപ്പത്തില്‍ ഒഴികെ ബാക്കിയെല്ലാം സുഖപ്പെട്ടു. അദ്ദഹത്തിനു യമനില്‍ തന്‍റെ ഉമ്മയല്ലാതെ മറ്റൊന്നുമില്ല. അദ്ദേഹത്തെ കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കണം. അദ്ദേഹം പ്രാര്‍ത്ഥിക്കുന്നതായിരിക്കും.” (മുസ്‍ലിം) നബി(സ) തങ്ങള്‍ ഈ മഹാനെ കുറിച്ച് സ്വഹാബാക്കള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. തദടിസ്ഥാനത്തില്‍ ഉമര്‍(റ) തന്‍റെ അടുക്കല്‍ യമന്‍ സംഘങ്ങള്‍ വരുമ്പോഴെല്ലാം അവരോടു ചോദിക്കുമായിരുന്നു: “നിങ്ങളില്‍ ഉവൈസ് ബ്ന് ആമിര്‍ എന്നൊരാളുണ്ടോ?”അങ്ങനെ ഒരു ദിനം ഉവൈസ് (റ) വിനെ ഉമര്‍ (റ) കണ്ടെത്തി.
  ഉമര്‍(റ) ചോദിച്ചു: താങ്കള്‍ ഉവൈസ് ബ്ന് ആമിറാണോ? അപ്പോൾ അതേ എന്നു ഉവൈസുല്‍ഖറനി (റ) പ്രത്യുത്തരം നൽകി
 ഉമര്‍ (റ): മുറാദ് എന്ന ഗോത്രത്തിലെ
 ഉവൈസ് ബ്ന് ആമിറാണോ? ഉവൈസുല്‍ഖറനി (റ): അതേ .
 ഉമര്‍ (റ): മുറാദ് എന്ന ഗോത്രത്തിലെ ഖറനെന്ന വിഭാഗക്കാരനാണോ?
 ഉവൈസുല്‍ഖറനി (റ): അതേ .
ഉമര്‍ (റ): താങ്കള്‍ക്ക് വെള്ളപ്പാണ്ടുണ്ടാവുകയും ഒരു ദിര്‍ഹമിന്‍റെയത്രയും ഒഴിച്ച് ബാക്കിയെല്ലാം സുഖപ്പെടുകയും ചെയ്തുവോ? 
 ഉവൈസുല്‍ഖറനി (റ): അതേ .
ഉമര്‍ (റ): താങ്കള്‍ക്കു മാതാവുണ്ടോ?
 ഉവൈസുല്‍ഖറനി (റ): അതേ .
ഉമര്‍ (റ): റസൂല്‍ (സ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു (യമനികളുടെ സഹായങ്ങള്‍ക്കൊപ്പം നിങ്ങളുടെയടുത്ത് ഉവൈസ് ബ്ന് ആമിര്‍ വരും. മുറാദിലെ ഖറന്‍ എന്ന ഗോത്രത്തില്‍ പെട്ടവനാണദ്ദേഹം. അദ്ദേഹത്തിനു വെള്ളപ്പാണ്ടുണ്ടായിരുന്നു. ഒരു ദിര്‍ഹമന്‍റെയത്രയൊഴികെ ബാക്കിയെല്ലാം സുഖപ്പെട്ടു. അദ്ദേഹത്തിനു ഒരു മാതാവുണ്ട്. ആ മാതാവിനോട് അദ്ദേഹം വളരെ ഗുണം ചെയ്യുന്നവനാണ്. അദ്ദേഹം അല്ലാഹുവിനെ സത്യം ചെയ്തു പറഞ്ഞാല്‍ അല്ലാഹു അത് നിറവേറ്റി കൊടുക്കും. നിങ്ങള്‍ക്കാവുമെങ്കില്‍ അദ്ദേഹത്തോട് നിങ്ങള്‍ക്ക് വേണ്ടി പൊറുക്കലിനു പ്രാര്‍ത്ഥിക്കാനപേക്ഷിക്കണം.) അതിനാല്‍ എനിക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. ഉവൈസ് (റ) ഉമര്‍(റ) വിനു വേണ്ടി പൊറുക്കലിനെ തേടി. ഉമര്‍ (റ) ചോദിച്ചു. താങ്കളെങ്ങോട്ടാണു പോകുന്നത്? ഉവൈസുല്‍ഖറനി (റ): കൂഫയിലേക്ക് ഉമര്‍ (റ): അവിടത്തെ ഗവര്‍ണര്‍ക്ക് ഞാന്‍ കത്തെഴുതട്ടെ ഉവൈസുല്‍ഖറനി (റ): ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാതെ ജീവിക്കലാണെനിക്കേറ്റവുമിഷ്ടം.

*ഉവൈസുൽ ഖറനി (റ) ജീവചരിത്രം*
(_തുടർച്ച_ രണ്ട്)
🫧🫧🫧🫧🫧🫧🫧🫧🫧
     ഹജ്ജ് വേളയില്‍ ഉമര്‍(റ) യമനിലെ ഒരു പ്രധാന വ്യക്തിയെ കണ്ടപ്പോള്‍ ഉവൈസ് (റ) വിനെ കുറിച്ചന്വേഷിച്ചു. ഉവൈസ് (റ) ദാരിദ്ര്യം പേറി വീട്ടില്‍ തന്നെ ചടഞ്ഞിരിക്കുന്നവെന്ന് ആ വ്യക്തി പറഞ്ഞു. നബി(സ) ഉവൈസ്(റ) കുറിച്ച് പറഞ്ഞ വാക്കുകള്‍ ഉമർ(റ) ഇദ്ദേഹത്തോടു പറഞ്ഞു. ഹജ്ജ് കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ ഇദ്ദേഹം നേരെ ഉവൈസ് (റ) വിനെ കാണുകയും ദുആ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉവൈസ്(റ) പറഞ്ഞു:‘നിങ്ങള്‍ ഒരു നല്ല യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതല്ലേ ഉള്ളൂ. അതു കൊണ്ട് നിങ്ങളാണ് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത്.’ വീണ്ടും പ്രാര്‍ത്ഥനക്കായി നിര്‍ബന്ധിച്ചപ്പോള്‍ ഉവൈസ്(റ) ഈ വ്യക്തിയോടു ചോദിച്ചു:‘നിങ്ങള്‍ ഉമര്‍(റ)വിനെ കണ്ടുവോ?’ ആ വ്യക്തി ‘അതേ’ എന്നു പറഞ്ഞു. അപ്പോള്‍ ഉവൈസ്(റ) അദ്ദേഹത്തിനു വേണ്ടി ഇസ്തിഗ്ഫാര്‍ ചെയ്തു. ഈ സംഭവം അറിഞ്ഞ് ജനങ്ങള്‍ അദ്ദേഹത്തിനു പരിഗണ നല്‍കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം അവിടെ നിന്ന് സ്ഥലം വിടുകയാണുണ്ടായത്. 
' ഉമര്‍ (റ) യമനില്‍ നിന്നെത്തിയ ചിലരോട് തിരിച്ചു ചൊല്ലുമ്പോള്‍ ഉവൈസുല്‍ഖറനിക്ക് ഞാന്‍ സലാം പറഞ്ഞതായി അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ( ദഹബി). 
  (എന്‍റെ ഉമ്മത്തില്‍പെട്ടയാളുടെ ശഫാഅതു മൂലം ബനൂ തമീം ഗോത്രത്തിലുള്ളവരേക്കാളും ജനങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യും) എന്ന തിര്‍മദി(റ) റിപോര്‍ട്ട് ചെയ്ത ഹദീസിലെ വ്യക്തി ഉവൈസ്(റ) ആണെന്ന് ഹസനുല്‍ ബസ്വരി(റ) വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മഹിമ വിശദമാക്കുന്ന വേറെയും ഹദീസുകളുണ്ട്. ((നാളെ നിങ്ങളുടെ കൂടെ ഒരു സ്വര്‍ഗാവകാശി നിസ്കരിക്കും. അത് ഉവൈസുല്‍ഖറനിയായിരിക്കും...) എന്നത് അവയില്‍പെട്ടതാണ്. ഉവൈസ്(റ) വളരെ സച്ചരിതനും ഭൌതിക പരിത്യാഗിയും ആയിരുന്നു. ജനങ്ങളില്‍ കാണുന്ന തെറ്റുകള്‍ അപ്പപ്പോള്‍ തിരുത്തുകയും ഗുണദോഷിക്കുകയും ചെയ്തിരുന്നതിനാല്‍ പൊതു ജനം അദ്ദേഹത്തെ ഭ്രാന്തനെന്നു മുദ്രകുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.
    അസീര്‍ ബ്നു ജാബിര്‍ (റ) ഒരനുഭവം വിവരിക്കുന്നത് കാണുക. കൂഫയില്‍ ഞങ്ങള്‍ക്ക് ഒരാള്‍ ഹദീസ് ചൊല്ലിത്തന്നിരുന്നു. ഹദീസ് പഠനം കഴിഞ്ഞാല്‍ അദ്ദേഹം പിരിഞ്ഞു പോകാന്‍ പറയുമായിരുന്നു. അപ്പോഴും ഒരു സംഘം അവിടത്തന്നെ നില്‍ക്കും. അവരിലൊരാള്‍ വേറെയൊരാളും പറയാത്ത ചിലത് സംസാരിക്കുന്നുണ്ടാകും. എനിക്കദ്ദേഹത്തോട് ഇഷ്ടമായിരുന്നു. ഒരു ദിവസം അദ്ദേഹത്തെ കണ്ടില്ല. ഞാനെന്‍റെ കൂട്ടുകാരോട് അദ്ദേഹത്തെ കുറിച്ചന്വേഷിച്ചു.
‘നമ്മുടെ ഇന്നയിന്ന സദസ്സുകളിലെല്ലാം സന്നിഹതനാവുന്ന ആ മനുഷ്യനെ അറിയുമോ?’എന്നു ചോദിച്ചു. ഒരാള്‍ പറഞ്ഞു:‘എനിക്കദ്ദേഹത്തെയറിയാം. അദ്ദേഹം ഉവൈസുല്‍ഖറനിയാണ്.’ ഞാന്‍ ചോദിച്ചു:‘അദ്ദേഹത്തിന്‍റെ വീടറിയാമോ? അയാളറിയാമെന്നു പറഞ്ഞു. അങ്ങനെ അയാളുടെ കൂടെ ഞങ്ങളദ്ദേഹത്തിന്‍റെ വീട്ടിലെത്തി. ഞാന്‍ ചോദിച്ചു:‘എന്തു പറ്റി ഇന്ന് ഇവിടെ തന്നെ കൂടാന്‍?’. അദ്ദേഹം പറഞ്ഞു:‘നഗ്നത മറക്കാനൊന്നും ലഭിക്കാത്തതു കൊണ്ട്.’ അദ്ദേഹത്തിന്‍റെ കൂടെയുള്ളവര്‍ അദ്ദേഹത്തെ പരിഹസിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഞാന്‍ പറഞ്ഞു:‘ഇതാ ഈ മേല്‍വസ്ത്രമെടുത്തണിയൂ.’ അദ്ദേഹം പറഞ്ഞു:‘അങ്ങനെ നിങ്ങള്‍ പറയരുത്.’ ഇത് കണ്ടാലവരെന്നെ ഉപദ്രവിക്കും. പക്ഷേ, ഞാനദ്ദേഹത്തെ നിര്‍ബന്ധിച്ചു ധരിപ്പിച്ചു. അദ്ദേഹം പുറത്തിറങ്ങി. അപ്പോളവര്‍ പറഞ്ഞു:‘നോക്കൂ.. ആരെയോ പറ്റിച്ച് ഒരു മേല്‍ വസ്ത്രം സ്വന്തമാക്കിയിരിക്കുന്നു.’ ഇത് കേട്ട് അദ്ദേഹം തിരികെ വന്ന് അത് അഴിച്ചു വെച്ചു. ഞാന്‍ ചെന്നു അവരോടു പറഞ്ഞു: എന്താണീ മനുഷ്യനില്‍ നിന്ന് നങ്ങള്‍ക്കു വേണ്ടത്. നിങ്ങളദ്ദേഹത്തെ ഉപദ്രവിക്കുന്നുവല്ലോ. ചിലപ്പോള്‍ ഇദ്ദേഹത്തിനു വസ്ത്രമുണ്ടാവില്ല. മറ്റു ചിലപ്പോള്‍ വസ്ത്രം ലഭിക്കും. ഞാനവരെ ശരിക്കും പറഞ്ഞു. (ഹില്‍യതുല്‍ ഔലിയാഅ്)
    ഉവൈസുല്‍ ഖറനി (റ) വിനു ഇരുന്നാല്‍ നിലത്തു തട്ടുന്ന ഒരു തട്ടമുണ്ടായിരുന്നതായി സുഫ്‍യാനുസ്സൌറി(റ) ഉദ്ധരിക്കുന്നു. ഉവൈസ്(റ) പറയുമായിരുന്നത്രേ: അല്ലാഹുവേ, എല്ലാ വിശക്കുന്നവരുടേയും ഉടയാടയില്ലാത്തവരുടേയും കാര്യത്തില്‍ ഞാന്‍ നിന്നോടു ക്ഷമ ചോദിക്കുകയാണ്. കാരണം എന്‍റെയടുത്ത് എന്‍റെ ഈ മുതുകിലും വയറ്റിലുമുള്ളതല്ലാതെ മറ്റൊന്നുമില്ല. (മുസ്തദ്റക്) ജനങ്ങളെ മുഴുവനും വധിച്ചിട്ടെന്നപോലെ
 അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. (മുസ്തദ്റക്)

*ഉവൈസുൽ ഖറനി (റ) ജീവചരിത്രം*
(_തുടർച്ച_ മൂന്ന്)
🫧🫧🫧🫧🫧🫧🫧🫧 ഉവൈസുൽ ഖറനി (റ) വൈകുന്നേരമായാല്‍ പറയും ഇത് റുകൂഇന്‍റെ രാത്രിയാണ്. അന്ന് നേരം പുലരുവോളം റുകൂഇല്‍ തന്നെയായിരിക്കും. മറ്റൊരു ദിവസം പറയും ഇത് സുജൂദിന്‍റെ രാത്രിയാണ്. അന്ന് നേരം പുലരുവോളം സുജൂദില്‍ തന്നെയായിരിക്കും. അദ്ദേഹം വീട്ടില്‍ മിച്ചം വന്ന ഭക്ഷണവും വസ്ത്രവും മുഴുവന്‍ ദാനം ചെയ്യും. എന്നിട്ടു പറയും. അല്ലാഹുവേ, ആരെങ്കിലും പട്ടിണികിടന്നു മരണപ്പെട്ടാല്‍ അതിന്‍റെ പേരില്‍ എന്നെ നീ ശിക്ഷിക്കരുതേ. ആരെങ്കിലും നഗ്നനായിട്ടു മരണപ്പെട്ടാലും അതിനു എന്നെ നീ ശിക്ഷിക്കരുതേ. (ഹില്‍യതുല്‍ ഔലിയാഅ്)
    മുറാദ് ഗോത്രക്കാരനായ ഒരാള്‍ ഒരിക്കല്‍ ഉവൈസുല്‍ഖറനി(റ)വിനെ സന്ദര്‍ശിച്ച് വിശേഷങ്ങള്‍ തിരക്കി. അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. കാലം എങ്ങനെ കടന്നു പോകുന്നുവെന്നദ്ദേഹത്തിന്‍റെ ചോദ്യത്തിനു ഉവൈസ്(റ) മറുപടി നല്‍കി: ‘രാവിലെയായാല്‍ വൈകുന്നേരമാവില്ലെന്നും വൈകുന്നേരമായാല്‍ പ്രഭാതത്തിലേക്കില്ലെന്നും ഭാവിക്കുന്ന ഒരു മനുഷ്യനു കാലത്തെ കുറിച്ചെന്തു പറയാനാണ്. അപ്പോഴേക്കും ചിലര്‍ക്ക് സ്വര്‍ഗം ലഭിക്കുന്നു. മറ്റു ചിലര്‍ക്ക് നരകവും. മുറാദിന്‍റെ പുത്രാ, ഈ മരണവും അതിനെ കുറിച്ചുള്ള ആലോചനയുമുണ്ടായാല്‍ മുഅ്മിന്ന് സന്തോഷമേ ഉണ്ടാവുകയില്ല. അവന് അല്ലാഹുവിനോടുള്ള ബാധ്യതകളെ കുറിച്ചു ബോധ്യമുണ്ടെങ്കില്‍ അവന്‍റെ സമ്പത്തില്‍ പിന്നെ സ്വര്‍ണ്ണമോ വെള്ളിയോ അവശേഷിക്കുകയില്ല. അവന്‍ സത്യമനുസരിച്ച് ജീവിച്ചാല്‍ പിന്നെ കൂട്ടുകാരുണ്ടാവുകയില്ല. (ഹാകിം).
    സ്വിഫ്ഫീന്‍ യുദ്ധത്തില്‍ അലി(റ)വിനു വേണ്ടി യുദ്ധം ചെയ്ത് അദ്ദേഹം രക്ത സാക്ഷിയായി എന്നാണ് പ്രബലമായ അഭിപ്രായം. അദ്ദേഹത്തിനന്നു നാല്‍പ്പതില്‍ പരം മുറിവുകളേറ്റിരുന്നു. (സിയറു അഅ്‍ലാമിന്നുബലാഅ്). അസര്‍ബൈജാനിലെ ഒരു യുദ്ധത്തിലാണദ്ദേഹം ശഹീദായതെന്നും ചിലര്‍ പറയുന്നുണ്ട്. (ഹില്‍യതുല്‍ ഔലിയാഅ്) അല്ലാഹു അവരോടൊന്നിച്ച് നമ്മെ അവന്‍റെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടേ.        

            
    

റജബിൽ വിടപറഞ്ഞ മഹത്തുക്കൾ


✅ഇമാം മുസ്ലിം(റ)

✒️അബുല്‍ഹസന്‍ മുസ്ലിം ഇബ്നുല്‍ ഹജ്ജാജ് അല്‍ഖുറൈശി എന്നാണ് മുഴുവന്‍ പേര്. ഹി: 204(ക്രി.വ: 817)ല്‍ ബുഖാറക്കടുത്ത നിശാപൂരില്‍, ഖുറാസാനിലെ കുലീനരായ അറബ് മുസ്ലിംകളുടെ കുടുംബത്തില്‍ ജനിച്ചു. നാലു ഖലീഫമാരുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ പ്രപിതാക്കള്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മുഹദ്ദിസു കൂടിയായിരുന്ന പിതാവില്‍നിന്ന് ഇമാം മുസ്ലിമിന് അളവറ്റ ധനം അനന്തരാവകാശമായി ലഭിച്ചു. വിവിധ വിജ്ഞാന കേന്ദ്രങ്ങളിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇമാം മുസ്ലിം ഹദീസുകള്‍ അന്വേഷിച്ചിറങ്ങി. അവസാനം നിശാപൂരില്‍ (നൈസാബൂര്‍) താമസമാക്കി.
 ശിഷ്ടകാലം ഹദീസ് തരം തിരിക്കുന്നതിനും പഠിപ്പിക്കുന്നതിനും ചെലവഴിച്ചു. ഹി:261 (ക്രി.വ: 874)ല്‍ നിര്യാതനായി. ആധികാരികതയിലും വിശ്വാസ്യതയിലും സ്വഹീഹുല്‍ ബുഖാരിക്കുശേഷം സ്വഹീഹു മുസ്ലിം പരിഗണിക്കപ്പെടുന്നു. ബുഖാരിയും മുസ്ലിമും ഒന്നിച്ചു സ്വീകരിച്ച ഹദീസിനെ മുത്തഫഖുന്‍ അലൈഹി(ബുഖാരിയും മുസ്ലിമും യോജിച്ചത്) എന്നു വിളിക്കുന്നു.

✅ഖാജാ മുഈനുദ്ദീന്‍ ഛിശ്തി (റ) – അജ്മീര്‍.

✒️ഇന്ത്യയുടെ ആത്മീയ ചക്രവര്‍ത്തി ഖാജാ മുഈനുദ്ദീന്‍ ഛിശ്തി അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യയിലെ പ്രധാന സിയാറത്ത് കേന്ദ്രമാണ് അജ്മീര്‍ ശരീഫ്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 135 കി.മീ ദൂരം സഞ്ചരിച്ചാല്‍ അജ്മീരിലെത്താം. മഷാശൃ1141-ല്‍ സിജിസ്ഥാനില്‍ ജനിച്ച ഖാജ റസൂല്‍ (സ്വ) യുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഛിശ്തിയ്യ ത്വരീഖത്തിന്റെ ശൈഖായ മഹാന്‍ 1192 ലാണ് അജ്മീരിലെത്തിയത്. അന്ന് അജ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പൃഥിരാജിന്റെ ഭരണത്തിലായിരുന്നു. പിന്നീട് സുല്‍ത്താന്‍ മുഹമ്മദ് ഗോറി അക്രമണം നടത്തുകയും ക്രൂരനായ പൃഥിരാജില്‍ നിന്ന് രാജ്യം പിടിച്ചെടുക്കുകയും ചെയ്തു. ഖാജ (റ)യുടെ ആത്മീയ സാന്നിധ്യം മനസ്സിലാക്കി ധാരാളം ആളുകള്‍ അവിടുത്തെ ശിഷ്യത്വം സ്വീകരിച്ചു. അവിടുത്തെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റവും പ്രവര്‍ത്തനവും കാരണം ആയിരക്കണക്കിനാളുകള്‍ ഇസ്‌ലാം സ്വീകരിച്ച് സത്യമാര്‍ഗ്ഗത്തിലേക്ക് കടന്നു വന്നു. 1236-ലാണ് മഹാനവര്‍കള്‍ വഫാത്തായത്. 

✅അബ്ബാസ്(റ).

✒️അബ്ദുൽ മുത്തലിബിന്റെ പന്ത്രണ്ടു സന്തതികളിലൊരാളും മുഹമ്മദു നബി(സ)യുടെ പിതൃസഹോദരനുമായിറ്റുന്നുഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്. ധനികനും വർത്തകപ്രമാണിയും തത്ത്വചിന്തകനുമായിരുന്ന അബ്ബാസ്(റ) ആദ്യകാലത്ത് ഇസ്ലാമിന്റെ ഒരു എതിരാളികൂടിയായിരുന്നു. ബദർയുദ്ധത്തിൽ ഇസ്ലാമികപക്ഷത്തിനെതിരായി ശത്രുക്കളുടെകൂടെ ചേർന്ന് ഇദ്ദേഹം യുദ്ധം ചെയ്തു. യുദ്ധത്തിൽ ബന്ധനസ്ഥനാക്കപ്പെട്ടതിനെ തുടർന്ന് സ്വന്തമായി പ്രതിഫലം നൽകി വിമോചിതനായി. അതിനുശേഷം ഇസ്ലാംമതം സ്വീകരിക്കുകയും മതത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ഒരു ധർമഭടനായി മറ്റു മുസ്ലീങ്ങളോടൊപ്പം അടരാടുകയും ചെയ്തിട്ടുണ്ട്. ഖുറൈഷികളിൽവച്ചു തന്ത്രജ്ഞനും ബുദ്ധിശാലിയുമായിരുന്നുവെങ്കിലും അബ്ബാസ് ബദർയുദ്ധംപോലെയുള്ള സന്ദിഗ്ധഘട്ടങ്ങളിൽ ശത്രുപക്ഷത്തു ചേർന്നു വർത്തിച്ചതിനാൽ തനിക്കു ശേഷം ഖലീഫയെ തിരഞ്ഞെടുക്കുവാൻ ഉമർ നിയമിച്ച സമിതിയിലോ അതുപോലുള്ള മറ്റു രാഷ്ട്രീയ മതരംഗങ്ങളിലോ ഇദ്ദേഹത്തിന് സ്ഥാനം ലഭിച്ചില്ല. 88-ആമത്തെ വയസ്സിൽ, എ.ഡി. 653-ൽ ഹിജ്റ 230ൽ റജബ് മാസം 12ന് വെള്ളിയഴ്ച മദീനയിൽവച്ച് ഇദ്ദേഹം വഫാത്തായി.

✅ഇമാം തുർമുദി(റ) 

✒️മുഹമ്മദ് ബിന്‍ ഈസാ ബിന്‍ സൂറത്ത് അത്തുര്‍മുദി എന്ന് ശരിയായ പേര്. അബൂ ഈസാ എന്ന് ഓമനപ്പേര്. ഹിജ്‌റ 210 ല്‍ ഉസ്ബകിസ്താനിലെ തുര്‍മുദില്‍ ജനിച്ചു.

💥ചെറുപത്തില്‍തന്നെ ഹദീസ് വിജ്ഞാന ശാഖയില്‍ തല്‍പരനാവുകയും അതില്‍ പരിജ്ഞാനം നേടാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്തു. സ്വന്തം നാട്ടിലും പരിസരത്തുമായി അനവധി പണ്ഡിതന്മാര്‍ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വിജ്ഞാന ദാഹം അവരില്‍ പരിമിതപ്പെടാന്‍ അനുവദിച്ചില്ല. അതുകൊണ്ടുതന്നെ, വിജ്ഞാനത്തിന്റെ വിളനിലങ്ങളായ വിശ്വപ്രസിദ്ധ കേന്ദ്രങ്ങള്‍ തേടി യാത്ര പുറപ്പെടാന്‍ അദ്ദേഹം തയ്യാറായി.

💥ഖുറാസാന്‍, ഇറാഖ്, ഹിജാസ് എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ യാത്രാ കേന്ദ്രങ്ങള്‍. ഈ യാത്രയില്‍ അനവധി പണ്ഡിതന്മാരെ കണ്ടുമുട്ടുകയും അവരില്‍നിന്നും ഹദീസ് സ്വീകരിക്കുകയും ചെയ്തു. തന്റെ ജ്ഞാനപുഷ്ടിക്കുവേണ്ടി ആയിരത്തിലേറെ ഗുരുജനങ്ങളെ സമീപിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഖുതൈബ ബിന്‍ സഈദ്, ഇസ്ഹാഖ് ബിന്‍ റാഹവൈഹി, മുഹമ്മദ് ബിന്‍ അംറ് അല്‍ ബല്‍ഖി, മഹ്മൂദ് ബിന്‍ ഗൈലാന്‍, ഇസ്മാഈല്‍ ബിന്‍ മൂസാ അല്‍ ഫസാരി തുടങ്ങിയ ജ്ഞാനികളില്‍ നിന്നും അദ്ദേഹം ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.

❗️ജാമിഇനു പുറമെ വേറെയും അനവധി ഗ്രന്ഥങ്ങള്‍ വ്യത്യസ്ത വിഷയങ്ങളിലായി അദ്ദേഹത്തിന്റെതായിട്ടുണ്ട്. ശമാഇലുത്തുര്‍മുദി, അസ്മാഉ സ്വഹാബ, കിതാബുന്‍ ഫില്‍ ജര്‍ഹി വ ത്തഅ്ദീല്‍, കിതാബുന്‍ ഫി താരീഖ് എന്നിങ്ങനെ പോകുന്നു അതില്‍ സുപ്രധാന ഗ്രന്ഥങ്ങളുടെ പേരുകള്‍. ഹിജ്‌റ 279 റജബ് മാസം തുര്‍മുദില്‍വെച്ച് മരണപ്പെട്ടു. 70 വയസ്സുണ്ടായിരുന്നു.

✅മുആവിയ(റ)

✒️അബൂസുഫ്‌യാൻ(റ)ന്റെ മകനായ മുആവിയ(റ) പിതാവിന് മുമ്പേ ഇസ്‌ലാം മതം സ്വീകരിച്ചിട്ടുണ്ട്. പ്രവാചക പത്‌നിമാരിൽ പെട്ട ഉമ്മു ഹബീബ(റ)യുടെ സഹോദരനാണ്. തിരുനബി(സ്വ)യുടെ വഹ്‌യ് രേഖപ്പെടുത്താൻ എൽപ്പിച്ചിരുന്ന സ്വഹാബി പ്രമുഖനുമാണ്. നബി(സ്വ)യുടെയും അദ്ദേഹത്തിന്റെയും പിതൃപരമ്പര പിതാമഹൻ അബ്ദുമനാഫിൽ സന്ധിക്കുന്നു. പ്രവാചകത്വ പ്രഖ്യാപനത്തിന് വർഷങ്ങൾക്ക് മുമ്പാണ് ജനനം. മക്കയിൽ നബി(സ്വ)ക്കും വിശ്വാസികൾക്കും പീഡനങ്ങളേൽക്കേണ്ടി വന്ന കാലത്ത് ഖുറൈശി പ്രമുഖന്റെ പുത്രനായിരുന്നിട്ടും മുആവിയ(റ)യിൽ നിന്നു അവിടുത്തേക്ക് വിഷമങ്ങളൊന്നും നേരിട്ടിരുന്നില്ല.

💥ഇസ്‌ലാം പരസ്യമാക്കിയ ശേഷം നബി(സ്വ)യോടൊപ്പമുള്ള മുആവിയ(റ)യുടെ ജീവിതം ഹ്രസ്വമെങ്കിലും ധന്യമായിരുന്നു. ഹിജ്‌റ എട്ട് റമളാനിലായിരുന്നു മക്കാ വിജയം. അതിനു തൊട്ടടുത്ത മാസത്തിലാണ് ഹുനൈൻ സംഭവം. അതിൽ നബി(സ്വ)യോടൊപ്പം മുആവിയ(റ) സംബന്ധിക്കുകയുണ്ടായി. നൂറ് ഒട്ടകങ്ങളും നാൽപത് ഊഖിയ(1600 ദിർഹം)യും ഗനീമത്തിൽ നിന്ന് അദ്ദേഹത്തിനു റസൂൽ(സ്വ) നൽകുകയുമു ണ്ടായി.

❗️സാഹചര്യത്തിന്റെ തേട്ടം പോലെ ഒരു നിയോഗമായി മുസ്‌ലിം ഉമ്മത്തിന് നായകത്വം നൽകി മുആവിയ(റ). നബി(സ്വ)യുമായുള്ള സഹവാസത്തിന്റെ ഗുണം ഭൗതിക ജീവിതത്തിലും പാരത്രിക ലോകത്തും ലഭ്യമാവുന്ന ഭാഗ്യവാന്മാരാണവരെല്ലാം. ഹിജ്‌റ 60 റജബ് 21-നായിരുന്നു മുആവിയ(റ)യുടെ വിയോഗം.

✅ഇമാം നവവി(റ)

✒️ഇമാം ശാഫിഈ(റ)യുടെ കാലം മുതല്‍ ഹിജ്‌റ ഏഴാം നൂറ്റാണ്ട് വരെയുള്ള നീണ്ട നാലു നൂറ്റാണ്ടിലേറെക്കാലം ശാഫിഈ കര്‍മധാരയിലുണ്ടായ മുഴുവന്‍ കര്‍മശാസ്ത്ര വികാസങ്ങളെയും വിലയിരുത്തുകയും യോഗ്യമായവയെ പ്രബലപ്പെടുത്തുകയും (തര്‍ജീഹു സ്വഹീഹ്) ചെയ്യുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കാന്‍ ഭാഗ്യം ലഭിച്ചത് ഇമാം നവവി(റ) എന്ന പണ്ഡിതപ്രതിഭയ്ക്കായിരുന്നു. തനിക്കു മുന്‍പ് വന്ന എല്ലാ കര്‍മശാസ്ത്ര പണ്ഡിതരുടെയും അഭിപ്രായങ്ങളേക്കാളും രചനകളേക്കാളും തന്റെ പ്രബലപ്പെടുത്തലുകള്‍ക്കും (തര്‍ജീഹാത്ത്) രചനകള്‍ക്കും മുന്‍ഗണന ലഭിക്കും വിധം, ശാഫിഈ കര്‍മശാസ്ത്ര സരണിയുടെ വളര്‍ച്ചാഗതിയെ തന്നെ മാറ്റിയെഴുതുകയായിരുന്നു ഹിജ്‌റ 631-ല്‍ (ക്രി.1233) ജനിച്ച ആ വലിയ പണ്ഡിതന്‍. ഇന്നും ഏത് കര്‍മശാസ്ത്ര തീര്‍പ്പുകളുടെയും അവ്വലും ആഖിറുമായി ഇമാം നവവി(റ) പരിഗണിക്കപ്പെട്ടുപോരുന്നു. 

💥വിവിധ വിഷയങ്ങളില്‍ വലിയ ജ്ഞാനത്തികവ് നേടാനും ധാരാളം രചനകള്‍ നിര്‍വഹിക്കാനും 45വര്‍ഷത്തെ തന്റെ ജീവിതത്തിനിടയില്‍ എങ്ങനെ സാധിച്ചുവെന്നത് ചരിത്രാന്വേഷികള്‍ക്ക് എന്നും കൗതുകമാണ്. വിവാഹം പോലും കഴിക്കാതെ, ഇസ്‌ലാമിക ജ്ഞാനസമ്പത്തിനു കാവലിരുന്ന ആ ജീവിതം ഹിജ്‌റ 676-ല്‍(ക്രി.1277) വിടവാങ്ങി.

✅ഇമാം അബൂ ഹനീഫ(റ).

✒️നുഅ്മാന്‍ എന്ന് യഥാര്‍ഥ നാമം. ഇമാമുല്‍ അഅ്‌ളം എന്ന പേരില്‍ അറിയപ്പെട്ടു. പിതാവ് സാബിത് പേര്‍ഷ്യന്‍ വംശജനായ കച്ചവടക്കാരനായിരുന്നു. അബ്ദുല്‍ മലികിന്റെ ഭരണകാലത്ത് ഹിജ്‌റ 80 ല്‍ കൂഫയില്‍ ജനിച്ചു. ഇരുപതില്‍പരം സ്വഹാബികളെ കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അനസ് ബ്‌നു മാലിക് (റ), മഅ്ഖല്‍ ബിന്‍ യസാര്‍ (റ) തുടങ്ങിയവര്‍ അതില്‍ ചിലരാണ്.

💥പിതാവ് ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടതിനാല്‍ കച്ചവടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മുഹദ്ദിസ് ഇമാം ശുറഹ്ബീല്‍ ശഅ്ബിയുടെ നിര്‍ദേശപ്രകാരം വിജ്ഞാനരംഗത്തേക്ക് ഇറങ്ങി. വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ അവഗാഹം നേടി. അവരുടെ ബുദ്ധിവൈഭവവും പാണ്ഡിത്യവും സര്‍വരാലും അംഗീകരിക്കപ്പെട്ടതാണ്. പ്രധാന മദ്ഹബുകളിലൊന്നായ ഹനഫീ മദ്ഹബ് കോഡ്രീകരിക്കുകയും ജനങ്ങളുടെ ആരാധനകളും പ്രവര്‍ത്തനങ്ങളും ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.


💥പാണ്ഡിത്യത്തിന്റെ വിഷയത്തില്‍ ഇമാം ശാഫിഈ അബൂ ഹനീഫ (റ) നെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. കര്‍മശാസ്ത്ര വിഷയത്തില്‍ ഭൂമിയിലുള്ള എല്ലാവരും അബൂഹനീഫയുമായി കട്ടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇടക്കിടെ അദ്ദേഹത്തിന്റെ ഖബര്‍ സന്ദര്‍ശിക്കുകയും അവിടെവെച്ച് പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തിരുന്നു ഇമാം ശാഫിഈ (റ).

❗️ഖലീഫ മന്‍സൂര്‍ ഒരിക്കല്‍ അദ്ദേഹത്തെ കൂഫയില്‍നിന്നു ബഗ്ദാദില്‍ കൊണ്ടുവരികയും അവിടത്തെ ഖാസി സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, അദ്ദേഹം അതിന് തയ്യാറായില്ല. ഖലീഫ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. തന്റെ കല്‍പന തള്ളിക്കളഞ്ഞ ഇമാം അബൂഹനീഫയെ കുപിതനായ ഖലീഫ ജയിലിലടച്ചു. ശേഷം, അദ്ദേഹം അവിടെവെച്ചായിരുന്നുവത്രെ മരണപ്പെട്ടിരുന്നത്. അദ്ദേഹം സ്വതന്ത്രമാക്കപ്പെട്ടിരുന്നുവെന്നും ഒരഭിപ്രായമുണ്ട്. ഹിജ്‌റ വര്‍ഷം 150 ന് ബഗ്ദാദില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു. അഅ്‌ളമിയ്യ എന്ന സ്ഥലത്ത് വിഖ്യാത ഇമാം അബൂ ഹനീഫ മസ്ജിദിനരികെ അന്ത്യവിശ്രമം കൊള്ളുന്നു.

✅ഇമാം ശാഫിഈ (റ).

✒️വിശ്വപ്രസിദ്ധ മദ്ഹബിന്റെ ഇമാമുംവൈജ്ഞാനിക മേഖലയില്‍ അതുല്യമായവ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്തപണ്ഡിതനാണ് മഹാനായ ഇമാം ശാഫിഈ(റ). അബൂ അബ്ദില്ല മുഹമ്മദ്ബ്‌നുഇദ്‌രീസിബ്‌നില്‍ അബ്ബാസിബ്‌നിഉസ്മാനിബ്‌നു ശാഫിഇബ്‌നി സ്സാഇബ്‌നിഉബൈദിബ്‌നു അബ്ദിയസീദ് ബ്‌നുഹാശിമിബ്‌നില്‍ മുഥലിബ്ബ്‌നി അബ്ദി മനാഫ്എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ നാമം.പിതാവ് വഴിയും മാതാവ് വഴിയും ഖുറൈശിഗോത്രക്കാരനായ അദ്ദേഹം ഉന്നതതറവാട്ടുകാരനാണ്.

💥ഹിജ്‌റ 150 (ക്രിസ്താബ്ദം 767) റജബ്മാസത്തിലാണ് ഇദ്‌രീസ് ഫാതിമ എന്നദമ്പതികളുടെ മകനായി മഹാനവര്‍കള്‍ഗസയില്‍ പിറവിയെടുത്തത്.കച്ചവടക്കാരനായിരുന്ന പിതാവ് ശാഫിഈ(റ)യുടെ ജനനത്തിന ഉടനെമരണപ്പെടുകയും ശേഷം മാതാവിന്റെപരിലാളനയില്‍ വളരുകയും ചെയ്തു.ചെറുപ്പത്തിലെ അതിബുദ്ധിമാനായിരുന്നതന്റെ മകനെ മാതാവ് രണ്ടാം വയസ്സില്‍മക്കയില്‍ കൊണ്ടുപോവുകയുംഹറമിനടുത്ത് താമസമാക്കുകയും ചെയ്തു.

ശാഫിഈ മദ്ഹബിന്റെ ഇമാമായമഹാനവര്‍കള്‍ ആ മദ്ഹബില്‍ പ്രസിദ്ധമായപല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 

പ്രധാനമായുംകര്‍മശാസ്ത്രത്തിലാണ് അദ്ദേഹത്തിന്റെഗ്രന്ഥങ്ങള്‍ വിരചിതമായത്. ഉമ്മ്, അമാലില്‍കുബ്‌റ, ജലാഉസ്സഗീര്‍, മുഖ്ത്വസറുല്‍ബുല്‍ഖൈനി, മുഖ്ത്വസറുല്‍ ബുവൈഥി,മുഖ്ത്വസറുല്‍ മുസ്‌നി, മുഖ്ത്വസറുല്‍ റബീഅ്എന്നിവയാണ് കൃതികള്‍. കര്‍മശാസ്ത്രനിദാനശാത്രത്തില്‍ ആദ്യം വിരചിതമായരിസാല ശാഫി (റ)യുടെ കൃതിയാണ്.

✅ഹിജ്‌റ 198 മുതല്‍ 204 ല്‍ വഫാതാകുന്നത്വരെ മഹാനവര്‍കള്‍ ഈജിപ്തിലാണ്ജീവിച്ചിരുന്നത്. ജനങ്ങള്‍ക്ക് അധ്യാപനംനല്‍കുകയും ഗ്രന്ഥ രചന നടത്തുകയുംചെയ്തിരുന്ന അദ്ദേഹത്തിനു ചില രോഗങ്ങള്‍കാരണം ജോലികള്‍ അവസാനിപ്പിക്കേണ്ടിവന്നു. തന്റെ ശിഷ്യനായ മുസ്‌നി (റ) ഒരുദിവസം സന്ദര്‍ശിച്ചുസുഖവിവരങ്ങളന്വേഷിച്ചു. 

അപ്പോള്‍അദ്ദേഹംതന്റെ അവസാന നിമിഷങ്ങള്‍അടുത്തു എന്നതിനുള്ള ചിലവാചകങ്ങള്‍പറഞ്ഞു പറഞ്ഞു. അങ്ങിനെഹിജ്‌റ 204 റജബ് മാസം വെള്ളിയാഴ്ചഅദ്ദേഹം ലോകത്തോട് വിടപറഞ്ഞു.നഫീസത്തുല്‍ മിസ്‌രിയ്യ (റ)മഹാനവര്‍കളുടെപേരില്‍ മയ്യിത്ത് നിസ്‌കരിച്ചിട്ടുണ്ട്.

✅ഇബ്നു ഹജറുൽ ഹൈത്തമി(റ).

✒️അഹ്മദ് എന്നാണ് പേര് അന്‍സാരികളില്‍ ചെന്നു ചേരുന്നതാണ് അവിടുത്തെ പൂര്‍വ്വ പിതാക്കന്‍മാരെന്ന് ശ്രുതിയുണ്ട്. പിതാമഹന്‍ അനിവാര്യതക്കല്ലാതെ സംസാരിക്കാറില്ല. മൗനം ധാരാളം. ഇതിനാല്‍ ഹജര്‍ എന്ന് വിളിപ്പേര് കിട്ടി. ജനനം ഈജിപ്തിലെ അബുല്‍ ഹൈതം ഗ്രാമത്തില്‍ ഹി: 909-ല്‍. നാട്ടിലെ പതിവനുസരിച്ച് ദര്‍സില്‍ ചേര്‍ക്കും മുമ്പ് സയ്യിദ് അഹ്മദുല്‍ ബദവി (റ) എന്നവരുടെ മഖാമില്‍ കൊണ്ട് വന്ന് ഓത്തിന് തുടക്കം കുറിച്ചു. ഹി: 924-ല്‍ അല്‍-അസ്ഹറില്‍ ചേര്‍ന്നു. പ്രധാന ഗുരു സകരിയ്യല്‍ അന്‍സാരി(റ).പഠന സമയത്ത് അല്‍ഫിയ്യ എന്ന നഹ്‌വ് ഗ്രന്ഥത്തിന് ശര്‍ഹ് രചിച്ചു. ഹി: 41 മുതല്‍ താമസം മക്കയില്‍.

 💥അമ്പതിലധികം രചനകള്‍. ഹി: 958 മുഹര്‍റം 12-ന് രചന തുടങ്ങിയ തുഹ്ഫ പത്ത് വാള്യം അതേ വര്‍ഷം ദുല്‍ഖഅദ് 27-ാം രാവ് (വ്യാഴം വൈകിട്ട്) പൂര്‍ത്തിയായി! മഹാത്ഭുതം!! മിശ്ക്കാത്തിന് ശര്‍ഹ്, അര്‍ബഈനന്നവവിയ്യയുടെ ശര്‍ഹ്, ഇബ്‌നുല്‍ മുഖ്‌രിയുടെ ഇര്‍ശാദിന് രണ്ട് ശര്‍ഹ്(ഇംദാദ്, ഫത്ഹുല്‍ ജവാദ്) ബാഫള്‌ല് മുഖദ്ദിമയുടെ ശര്‍ഹ്(മന്‍ഹജ്) ഈആബ്,മുഖ്തസ്സര്‍ റൗളിന്റെ ശര്‍ഹ് എന്നിവ അവിടുത്തെ രചനകളില്‍ പ്രധാനങ്ങളാണ്. ബിദ്അത്തിനെതിരെ ആഞ്ഞടിച്ചു. ഇബ്‌നു തൈമിയ്യയെ തൊലിയുരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം ഒഴുകി വന്ന ചോദ്യങ്ങള്‍ക്ക് മക്കയിലിരുന്ന് എഴുതിയയച്ച ഫത്‌വകള്‍ ലോകത്തിന് വലിയ മുതല്‍ക്കൂട്ടായി. അവ വാള്യങ്ങളിലായി പ്രിന്റ് ചെയ്യപ്പെട്ടു. സൈനുദ്ധീന്‍ മഖ്ദൂം (സാനി) യെ പോലുള്ള പ്രഗല്‍ഭരെ വാര്‍ത്തെടുത്തു. 

❗️വര്‍ത്തമാന സമയത്ത് പൊങ്ങുന്ന പുതിയ സംഭവ വികാസങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഫിഖ്ഹിയ്യായ മറുപടി അവിടുത്തെ തുഹ്ഫയില്‍ പണ്ഡിതര്‍ കണ്ടെത്തുന്നു. പലവിധ രോഗങ്ങളുണ്ടായിട്ടും മക്കയിലിരുന്നു കൊണ്ടുള്ള ദര്‍സും ഫത്‌വ നല്‍കലും അവസാനം വരെ തുടരാന്‍ ഭാഗ്യം സിദ്ധിച്ചു. ഹി: 974 റജബ് 23 തിങ്കളാഴ്ച പകല്‍ വഫാത്തായി. ജന്നതുല്‍ മുഅല്ലയില്‍ അബ്ദുല്ലാഹിബ്‌നു സുബൈറി(റ)ന്നരികില്‍ ഖബര്‍.

                    

2024, ജനുവരി 16, ചൊവ്വാഴ്ച

സിഎഎ, എൻപിആർ, എൻആർസി എന്നിവയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?


 ജസ്റ്റിസ് ജി.എം.അക്ബർ അലി സിഎഎ, എൻപിആർ, എൻആർസി എന്നിവ വളരെ കൃത്യമായും വ്യക്തമായും വിശദീകരിച്ചു. ഈ വിവരണം ശ്രദ്ധാപൂർവ്വം വായിക്കുകയും മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുക.

 *1955-ലെ പൗരത്വ നിയമപ്രകാരം ഒരാൾക്ക് എങ്ങനെയാണ് ഇന്ത്യക്കാരനാണെന്ന് നിയമപരമായി സാക്ഷ്യപ്പെടുത്താൻ കഴിയുക?*

 ഇനിപ്പറയുന്ന ഓരോന്നും ചെയ്യുക:

 1. വീട്ടിലെ എല്ലാവരുടെയും *ജനന തീയതി* എഴുതുക.

 2. അതിനെ മൂന്ന് വിഭാഗങ്ങളായി തിരിക്കുക:

 എ. 1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവർ

 B. 1987 ജൂലൈ 1 നും 2004 ഡിസംബർ 31 നും ഇടയിൽ ജനിച്ചവർ

 സി. 2004 ഡിസംബർ 31ന് ശേഷം ജനിച്ചവർ.

 3. ഇപ്പോൾ, 1987 ജൂലൈ 1 ന് മുമ്പ് ജനിച്ചവർക്ക് ജനന സർട്ടിഫിക്കറ്റോ പാസ്‌പോർട്ടോ ഉണ്ടെന്ന് ഉറപ്പാക്കുക. അങ്ങനെയെങ്കിൽ, അവർ ജന്മംകൊണ്ട് നേരിട്ട് ഇന്ത്യക്കാരാണ്. മറ്റ് തെളിവുകളൊന്നും ആവശ്യമില്ല.

 4. 1987 ജൂലൈ 1 ന് ശേഷം ജനിച്ച എല്ലാവർക്കും ജനന സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. അവർക്കുണ്ടെങ്കിൽ,

 എ. 1987 ജൂലൈയ്ക്കും 2004 ഡിസംബറിനും ഇടയിൽ ജനിച്ച മാതാപിതാക്കളിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് ഉറപ്പാക്കുക.

 B. പാസ്‌പോർട്ടിലെ മാതാപിതാക്കളിൽ ഒരാളുടെ ജനനം, പേര്, മറ്റ് വിശദാംശങ്ങൾ എന്നിവ ജനന സർട്ടിഫിക്കറ്റുമായി കൃത്യമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക. അങ്ങനെയെങ്കിൽ അവരും ഇന്ത്യക്കാരാണ്. മറ്റൊരു തെളിവും ആവശ്യമില്ല.

 5. 2004 ഡിസംബറിന് ശേഷം ജനിച്ച വ്യക്തികളുടെ രണ്ട് മാതാപിതാക്കളും ഇന്ത്യക്കാരായിരിക്കണം കൂടാതെ അവരുടെ പേരുകൾ അവരുടെ സർട്ടിഫിക്കറ്റുകളിൽ കൃത്യമായി പൊരുത്തപ്പെടണം. അങ്ങനെയെങ്കിൽ അവരും ഇന്ത്യൻ വംശജരാണ്. മറ്റൊരു തെളിവും ആവശ്യമില്ല.

 മേൽപ്പറഞ്ഞവയുടെ അടിസ്ഥാനത്തിൽ, ഓരോ വ്യക്തിയും വീട്ടിൽ പരിശോധിച്ച് പാസ്‌പോർട്ടോ ജനന സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ലിസ്റ്റ് എടുക്കണം.

 *പാസ്‌പോർട്ട് ലഭിക്കാൻ* ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ റേഷൻ കാർഡ് എന്നിവ സമർപ്പിച്ച് പാസ്‌പോർട്ട് നേടാം. അത് എളുപ്പമാണ്.

 *ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ:*

 1. നിങ്ങൾ ഒരു ആശുപത്രിയിലാണ് ജനിച്ചതെങ്കിൽ, ആശുപത്രി സ്ഥിതി ചെയ്യുന്ന ഏരിയ വില്ലേജ് / താലൂക്ക് / കോർപ്പറേഷൻ ഓഫീസിൽ പോയി വിശദാംശങ്ങൾ സഹിതം അപേക്ഷിക്കുക. ചെലവ് 200 രൂപ മാത്രം. ഇത് എളുപ്പത്തിൽ ലഭ്യമാണ്.

 2. വീട്ടിൽ ജനിച്ചാൽ,

 ജനന സർട്ടിഫിക്കറ്റ് ഇല്ലെന്ന് വ്യക്തമാക്കുന്ന നോട്ടറി അറ്റസ്റ്റേഷൻ സഹിതം ഒരു സത്യവാങ്മൂലം തയ്യാറാക്കി നിങ്ങളുടെ വില്ലേജ് / താലൂക്ക് / കോർപ്പറേഷൻ ഓഫീസിൽ സമർപ്പിക്കുക. ജനന സർട്ടിഫിക്കറ്റ് ഇല്ലെന്ന് അവർ തെളിവ് നൽകും. ജില്ലാ കോടതിയിൽ സമർപ്പിക്കുക. പ്രതിവർഷം 200 രൂപ പിഴ ഈടാക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും.

 അത്രയേയുള്ളൂ.

 ഇത് നിങ്ങളെ സഹായിച്ചെങ്കിൽ, കുറഞ്ഞത് ഒരു വീടിനെയെങ്കിലും ഇത് ചെയ്യാൻ സഹായിക്കാൻ ശ്രമിക്കുക. മറ്റൊരാൾക്കും ഇത് ചെയ്യാൻ അവരോട് ആവശ്യപ്പെടുക. ഇൻ ഷാ അല്ലാഹ്, സമൂഹത്തിൽ ആരെയും അവശേഷിപ്പിക്കാതെ എല്ലാവർക്കും ഇന്ത്യക്കാരാകാൻ ഒരു നിയമ രേഖ ഉണ്ടാക്കാം.

 പി.സയ്യിദ് ഇബ്രാഹിം അഡ്വ
  ചെന്നൈ ഹൈക്കോടതി.


സയ്യിദുനാ ഉവൈസുൽ ഖർനി ( റ)

സയ്യിദുനാ ഉവൈസുൽ ഖർനി ( റ) 

 ചരിത്ര വഴിയിലെ ഇശ്ഖിന്റെ മഹാ രാജന് അല്ലാഹു ദറജകൾ ഉയർത്തിക്കൊടുക്കട്ടെ.

ജനങ്ങളിൽ നിന്ന് അകന്ന ജീവിതം..!

ഭൗതിക താല്‌പര്യങ്ങൾ ഹൃദയത്തിലേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കണം. ജനങ്ങളുമായി കൂട്ടുകൂടുമ്പോൾ സ്വാഭാവികമായി വന്നു ചേരുന്ന ചില സ്വഭാവങ്ങൾ നന്മയെ നശിപ്പിക്കുന്നവയായിരിക്കും. ജനങ്ങൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യതയിൽ ആനന്ദം കൊള്ളുകയും പടച്ച റബ്ബിന്റെ ഖബൂലിയ്യത്തിനെ വിസ്മരിക്കുകയും ചെയ്യുന്നത് മഹാ വിഡ്ഡിത്തമാണ്. പുണ്യ നബി(സ്വ) വലിയ മഹാനാണെന്ന് പ്രഖ്യാപിച്ച ഉവൈസുൽ ഖറനി(റ) ആളുകളിൽ നിന്നകന്ന് ജീവിച്ചു. ഒട്ടകത്തിന് പുല്ല് പറിച്ചും വിറക്‌ വെട്ടിയും സാധാരണക്കാരിൽ സാധാരണക്കാരനായി കഴിഞ്ഞു കൂടി. നബി(സ്വ) വാഴ്ത്തിപ്പറഞ്ഞ ഉവൈസാണിതെന്ന് ജനങ്ങൾ അറിഞ്ഞാൽ അവിടുന്ന് സ്ഥലം വിടും. "ഉവൈസ് എന്നു പേരുള്ള ഒരു മഹാൻ യമനിൽ നിങ്ങളിലേക്ക് വരും. ഉമ്മയല്ലാതെ മറ്റാരും അദ്ധേഹത്തിന് യമനിലില്ല. വെള്ളപ്പാണ്ട് ബാധിച്ചിരുന്നു. റബ്ബിനോട് ദുആ ചെയ്ത് ശിഫാഅ് ലഭിച്ചു. ഒരു നാണയ വലുപ്പത്തിൽ മാത്രമാണ് ഇനി ബാക്കിയുള്ളത്. അദ്ധേഹത്തെ കാണാൻ അവസരം ലഭിച്ചാൽ നിങ്ങൾ ദുആ ചെയ്യിപ്പിക്കുക."  
ഉവൈസ്(റ) വിനെ ധാരാളമായി നബി(സ്വ) പുകഴ്ത്തിയത് ഉമർ(റ) വിശദീകരിച്ചിട്ടുണ്ട്. 

 റജബ് 3, ഉവൈസ്(റ) വിന്റെ വഫാത്ത് ദിനം

قَالَ عُمَرُ إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَدْ قَالَ ‏ "‏ إِنَّ رَجُلاً يَأْتِيكُمْ مِنَ الْيَمَنِ يُقَالُ لَهُ أُوَيْسٌ لاَ يَدَعُ بِالْيَمَنِ غَيْرَ أُمٍّ لَهُ قَدْ كَانَ بِهِ بَيَاضٌ فَدَعَا اللَّهَ فَأَذْهَبَهُ عَنْهُ إِلاَّ مَوْضِعَ الدِّينَارِ أَوِ الدِّرْهَمِ فَمَنْ لَقِيَهُ مِنْكُمْ فَلْيَسْتَغْفِرْ لَكُمْ ‏"‏ ‏  
[സ്വഹീഹ് മുസ്‌ലിം]

2024, ജനുവരി 14, ഞായറാഴ്‌ച

മഹാത്മൻ

ഒരു ഭക്തൻ ഒരിക്കൽ ശ്രീബുദ്ധനോട് ചോദിച്ചു:

"മഹാത്മൻ! അങ്ങയുടെ ജീവിതം വളരെ പരിശുദ്ധമാണ്. എന്നെപ്പോലുള്ളവരുടെ കാര്യം അങ്ങിനെയല്ല. തെറ്റുകൾ ചെയ്യരുതെന്ന് ഞാൻ പലപ്പോഴും ചിന്തിക്കും. എന്നാൽ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ ആവർത്തിച്ചു ചെയ്തുപോകുന്നു. അങ്ങയുടെ പരിശുദ്ധ ജീവിതത്തിന്റെ രഹസ്യമെന്താണ്?"

ഉടനെ ബുദ്ധൻ പറഞ്ഞു:

"ഇതിനുള്ള ഉത്തരം കേട്ടിരിക്കാൻ ഇപ്പോൾ നിങ്ങളുടെ പക്കൽ സമയമില്ല. ഇന്നേക്ക് ഏഴാം നാൾ നിങ്ങൾ മരിക്കും."

ഭക്തൻ കുറച്ചുനേരം സ്തബ്ധനായി നിന്നു. എന്നിട്ട് ഒന്നും പറയാതെ വീട്ടിലേക്ക് പോയി.

ഏഴാം ദിവസം ശ്രീബുദ്ധൻ ഭക്തനെ കാണാനെത്തി. ഭക്തൻ തന്റെ മുറിയിൽ ഒരു കട്ടിലിൽ കിടക്കുകയായിരുന്നു. ബുദ്ധൻ അദ്ദേഹത്തോട് ചോദിച്ചു:

"ഇക്കഴിഞ്ഞ ആറുദിവസം നിങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തോ?"

ഭക്തൻ പറഞ്ഞു:

"കഴിഞ്ഞ ആറു ദിവസവും ഒരു തെറ്റും ചെയ്തില്ല എന്നുമാത്രമല്ല, ഒരു ദുഷ്ചിന്ത പോലും മനസ്സിൽ വന്നിട്ടില്ല."

ബുദ്ധൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

"ഇപ്പോൾ നിങ്ങൾക്ക് എന്റെ ജീവിത രഹസ്യം മനസ്സിലായിക്കാണുമല്ലോ. മരണമെന്ന സത്യം നമ്മുടെ തൊട്ടുമുന്നിൽ നിൽക്കുമ്പോൾ തെറ്റായ കാര്യങ്ങൾ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് എങ്ങിനെയാണ്?"

ബുദ്ധൻ തുടർന്നു:

"മരണം അടുത്തു എന്നറിഞ്ഞതോടെ സ്വന്തം ശരീരം ഉൾപ്പെടെ ഈ ലോകത്ത് ഒന്നുംതന്നെ ശാശ്വതമല്ലെന്നും സ്വന്തമായി ഈ ലോകത്തിൽ യാതൊന്നും ഇല്ലെന്നുമുള്ള തിരിച്ചറിവ് നിങ്ങൾക്കുണ്ടായി. വിവേക ബുദ്ധി ഉണർന്നു. അതോടെ മനസ്സ് കാമനകളിൽ നിന്ന് മുക്തമായി. അതുകൊണ്ടാണ് ഇക്കഴിഞ്ഞ ആറു ദിവസം ഒരു തെറ്റും ചെയ്യാതിരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞത്."

മരണം തൊട്ടുമുന്നിലുണ്ടെന്ന യാഥാർഥ്യബോധത്തോടെ ഓരോ ദിവസവും നമ്മൾ ജീവിച്ചാൽ നമ്മൾ തെറ്റുകളിലേക്ക് പോവില്ല. എന്നുമാത്രമല്ല ധാരാളം നന്മകൾ നമ്മിലുണ്ടാവുകയും ചെയ്യും. സകല സ്വത്തും സമ്പത്തും നമ്മുടെ ശരീരം തന്നെയും നശ്വരമാണെന്ന തിരിച്ചറിവുണ്ടാകും. സ്വാർത്ഥതയും അഹങ്കാരവും പിടിവാശിയും കുറയും. അതോടെ നമ്മുടെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നന്മ നിറയും.

മനസ്സിനെ നിയന്ത്രിക്കുക എന്നത് ഏറ്റവും ദുഷ്കരമായ കാര്യമാണ്. കാറ്റിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതുപോലെയാണത്. മനസ്സിലെ ദുഷിച്ച ചിന്തകളെ കൈകൊണ്ട് എടുത്തുകളയാനാകില്ല. നല്ല ചിന്തകളെ വളർത്തുന്നതിലൂടെ മാത്രമേ നമുക്ക് മനസ്സിലെ ദുഷ്ചിന്തകളുടെ അളവ് കുറയ്ക്കാനാകൂ. ചിന്തകളാണ് പിന്നീട് വാക്കുകളും പ്രവൃത്തികളുമായിത്തീരുന്നത്. നല്ല ചിന്തകളെ വളർത്തുന്നതിലൂടെ മനസ്സ് ശുദ്ധമാകും. വാക്കും പ്രവൃത്തിയും നന്മ നിറഞ്ഞതാകുകയും ചെയ്യും.

2024, ജനുവരി 12, വെള്ളിയാഴ്‌ച

റജബിന്റെ പ്രഥമ രാത്രി- മഹത്വവും ചൊല്ലേണ്ടതും


റജബ് മാസത്തിലെ പ്രഥമ രാത്രി
പ്രാർത്ഥന തള്ളപ്പെടില്ല.
➖➖➖➖➖➖➖➖➖➖➖
നബി(സ) തങ്ങൾ പറഞ്ഞു: അഞ്ചു രാത്രികളിൽ പ്രാർത്ഥന തള്ളപ്പെടുകയില്ല.

1️⃣) റജബ് മാസത്തിലെ പ്രഥമ രാത്രി

2️⃣)ശഅ٘ബാൻ പകുതിയുടെ രാത്രി

3️⃣) വെള്ളിയാഴ്ച രാത്രി

4️⃣) ചെറിയ പെരുന്നാൾ രാത്രി

5️⃣) ബലിപെരുന്നാൾ രാത്രി
(ഫൈളുൽ ഖദീർ 3/454)

 خمس ليال لا ترد فيهن الدعوة اول ليلة من رجب وليلة النصف من شعبان وليلة الجمعة وليلة الفطر وليلة النحر 
(فيض القدير ٣/٤٥٤)
➖➖➖➖➖➖➖➖➖➖➖

മാസപ്പിറവി കാണുകയോ കണ്ടു എന്ന വിവരം ലഭിക്കുകയോ ചെയ്താൽ ഈ ദിക്ർ ചൊല്ലൽ പ്രത്യേകം സുന്നത്താണ്.


 اللَّهُ أَكْبَرْ اللَّهُمَّ أَهِلَّهُ عَلَيْنَا بِالأَمْنِ وَ الإِيمَانِ وَالسَّلَامَةِ والإِسْلَامِ،وَالتَّوْفِيقِ لِمَا تُحِبُّ وَتَرْضَی،رَبُّنَا وَرَبُّكَ اللَّهُ،أللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ،اللَّهُمَّ إِنِّي أَسْألُكَ خَيْرَ هَذا الشَّهْرِ، وَأَعُوذُ
 
 بِكَ مِنْ شَرِّ القَدْرِ وَشَرِّ المَحْشَر هِلَالُ خَيْرٍ وَرُشْدٍ هِلالُ خَيْرٍ وَرُشْدٍ آمَنْتُ بِالَّذِي خَلَقَكَ آمَنْتُ بِالَّذِي خَلَقَكَ آمَنْتُ بِالذِي خَلَقَكَ ،اَلْحَمْدُ لِلَّهِ الَّذِي ذَهَبَ بِشَهْرِ جُمَادَی الأُخْرَی وَجَاءَ بِشَهْرِ رَجَبٍ

( ശർവാനി, 3/385,)
(ജമൽ: 2/305)



ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) പറയുന്നു: റജബ് ആദ്യ രാത്രിയിൽ നിസ്കാര ശേഷം താഴെയുള്ള പ്രാർത്ഥന നിർവഹിക്കൽ പ്രത്യേകം സുന്നത്താണ്
(ഗുൻയത്: 1/328)


 إِلٰهِي تَعَرَّضَ لَكَ فِي هذِهِ اللَّيْلَةِ المُتَعَرِّضُونَ وَقَصَدَكَ القاصِدُونَ وَأَمَّلَ فَضْلَكَ وَمَعْرُوفَكَ الطَّالِبُونَ وَلَكَ فِي هَذِهِ اللَّيْلَةِ نَفَحَاتٌ وَجَوائِزُ وَعَطَايَا وَمَواهِبُ تَمُنُّ بِها عَلى مَنْ تَشاءُ مِنْ عِبادِكَ وَتَمْنَعُها مَنْ لَمْ تَسْبِقْ لَهُ العِنايَةُ مِنْكَ ، وَهَا أَنا ذا عَبْدُكَ الفَقِيرُ إِلَيْكَ المُؤَمِّلُ فَضْلَكَ وَمَعْرُوفَكَ ، فَإِنْ كُنْتَ يا مَوْلاي تَفَضَّلْتَ فِي هذِهِ اللَّيْلَةِ عَلى أَحَدٍ مِنْ خَلْقِكَ وَجُدْتَّ عَلَيْهِ بِعائِدَةٍ مِنْ عَطْفِكَ فَصَلِّ عَلى مُحَمَّدٍ وآلِهِ الطَيِّبِينَ الطَّاهِرِينَ الخَيِّرِينَ الفاضِلِينَ ، وَجُدْ عَلَيَّ بِطَوْلِكَ وَمَعْرُوفِكَ يا رَبَّ العالَمينَ
➖➖➖➖➖➖➖➖➖➖➖
 തബാറക സൂറത്ത് ഓതൽ 
റജബ് മാസം എന്ന് മാത്രമല്ല എല്ലാ മാസത്തിലും സുന്നത്താണ് 

( ശർവാനി, 3/385)
( ജമൽ: 2/305)
 

 ويسن أن يقرأ بعد ذلك سورة تبارك، لِأَثَرٍ فيه ولأنها المنجية الواقية. 
(حاشية الشرواني ٣/٣٨٥)
➖➖➖➖➖➖➖➖➖➖➖

2024, ജനുവരി 11, വ്യാഴാഴ്‌ച

റജബ് മാസത്തിൻ്റെ പുണ്യം

    തർജീബ് എന്ന വാക്കിൽ നിന്നുള്ളതാണ് റജബ്. ആദരിക്കൽ എന്നാണർത്ഥം. ഒരുങ്ങുക എന്നർത്ഥവും റജബിനുണ്ട്. അടുത്തു വരാനിരിക്കുന്ന ശഅ്ബാൻ മാസത്തിൽ നന്മകൾ വർദ്ധിപ്പിക്കാൻ ഒരുങ്ങുക എന്ന നബി വചനമാണ് അതിനു ആധാരം. 
    റജബ് എന്നാൽ ഭയം എന്നർത്ഥമുണ്ട്. പ്രസ്തുത നാമകരണം ചെയ്ത സമയത്ത് വെള്ളം കുറവായതിനാൽ വെള്ളം വറ്റി ബുദ്ധിമുട്ട് അനുഭവപ്പെടുമോ എന്ന ഭയം അറബികൾക്കുണ്ടായിരുന്നു. അതുകൊണ്ടാണീ നാമം നൽകിയതെന്നു അഭിപ്രായപ്പെട്ടവരുണ്ട്.
   റജബിലെ ആദ്യ അക്ഷരമായ റാഅ് *رحمة اللّه* (അല്ലാഹുവിന്റെ കാരുണ്യം) എന്നതിലേക്കും നടുവിലെ അക്ഷരം *جود اللّه* (അല്ലാഹുവിന്റെ ഔദാര്യം) എന്നർത്ഥത്തിലേക്കും ബാഅ് *بر اللّه* (അല്ലാഹുവിന്റെ ഗുണം) എന്നതിലേക്കും സൂചനയാണ്. ഇവ മൂന്നും ഈ മാസത്തിൽ സൃഷ്ടികൾക്ക് അല്ലാഹു നൽകുന്നു.
*◾️റജബിന്റെ നാമങ്ങൾ*
     റജബ് മാസത്തിനു അസ്വമ്മ്, അസ്വബ്ബ്, മുത്വഹ്ഹർ, സാബിഖ്, ഫർദ് എന്നിങ്ങനെ വിവിധ പേരുകളുണ്ട്.
 അറബികൾ റജബ് മാസത്തിൽ യുദ്ധം ചെയ്യാത്തതിനാൽ ആയുധങ്ങളുടെ ശബ്ദം കേൾക്കുകയില്ല. അതുകൊണ്ട് അസ്വമ്മ് എന്നു പേർ നൽകി. പതിവിൽ കൂടുതൽ അല്ലാഹുവിന്റെ റഹ്മത്തു ചൊരിഞ്ഞു തരുന്നതിനാൽ അസ്വബ്ബ് എന്നും റജബിൽ നോമ്പനുഷ്ഠിക്കുന്നവർ ദോഷങ്ങളിൽ നിന്നെല്ലാം മുക്തമാകുന്നതിനാൽ മുത്വഹ്ഹർ എന്നും യുദ്ധം ഹറാമായിരുന്ന നാലു മാസങ്ങളിൽ ആദ്യത്തേത് ആയതിനാൽ സാബിഖ് എന്നും പ്രസ്തുത നാലു മാസങ്ങളിൽ ഒറ്റപ്പെട്ടു നിൽക്കുന്നതിനാൽ ഫർദ് എന്നും നാമകരണം നൽകപ്പെട്ടു.
*◾️ഹദീസുകളിൽ*
   ഇബ്നു അബ്ബാസി(റ)ൽ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു. റജബ് അല്ലാഹുവിന്റെ മാസവും ശഅ്ബാൻ എന്റെ മാസവും റമളാൻ എന്റെ സമുദായത്തിന്റെ മാസവുമാണ്.
   അനസി(റ)ൽ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു. സ്വർഗത്തിൽ ഒരു നദിയുണ്ട്. റജബ് എന്നാണതിന്റെ പേര്. പാലിനേക്കാൾ വെളുത്തതും തേനിനേക്കാൾ മാധുര്യവുമാണതിലെ വെള്ളം. ആരെങ്കിലും റജബ് മാസത്തിൽ നോമ്പനുഷ്ഠിച്ചാൽ പ്രസ്തുത നദിയിൽ നിന്നു അല്ലാഹു അവനു കുടിപ്പിക്കും.
   നബി(സ്വ) പറഞ്ഞു: റജബ് എന്റെ സമുദായത്തിന്റെ മാസമാണ്. എന്റെ സമുദായത്തിനു മറ്റു സമുദായങ്ങളേക്കാൾ ഉള്ള ശ്രഷ്ഠതയാണ് മറ്റു മാസങ്ങളേക്കാൾ റജബിന്റെ മഹത്വം.
    അനസുബ്നു മാലികിൽ(റ) നിന്നും നിവേദനം: സ്വർഗത്തിൽ ഒരു കൊട്ടാരമുണ്ട്. റജബിൽ നോമ്പനുഷ്ഠിച്ചവർ മാത്രമേ അതിൽ പ്രവേശിക്കുകയുള്ളൂ.
അശൈഖ് അബ്ദുറഹ്മാനിസ്സുഫൂരി(റ) പറയുന്നു: റജബ് മാസം സൽകർമ്മങ്ങളുടെ വിത്തു കുഴിച്ചു മൂടേണ്ട മാസവും ശഅ്ബാൻ ആ വിത്തിനു വെള്ളം നൽകേണ്ട മാസവും റമളാൻ കൃഷി കൊയ്തെടുക്കേണ്ട മാസവുമാണ്. റജബിൽ വിത്ത് കുഴിച്ചുമൂടാതെ ശഅ്ബാനിൽ വെള്ളം നൽകാതെ എങ്ങനെയാണ് റമളാനിൽ റഹ്മത്താകുന്ന കൃഷി കൊയ്തെടുക്കാൻ സാധിക്കുക. 
    റജബ് ശാരീരിക ശുദ്ധീകരണത്തിന്റെയും ശഅ്ബാൻ ഹൃദയ ശുദ്ധീകരണത്തിന്റെയും റമളാൻ ആത്മീയ ശുദ്ധീകരണത്തിന്റെയും മാസമാണ് (നുസ്ഹത്തുൽ മജാലിസ്).
(ഈയുള്ളവൻ്റെ വിശേഷ ദിവസങ്ങളും പവിത്ര കർമങ്ങളും എന്ന ഗ്രന്ഥത്തിൽ നിന്ന്)
🖋️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*




*റജബിനെ വരവേൽക്കാം!*



*യുദ്ധം ഹറാമായിരുന്ന പവിത്രമായ നാലു മാസങ്ങളിൽ ഒന്നാണ് റജബ്. പ്രസ്തുത മാസങ്ങളിൽ നന്മകൾക്ക് പ്രതിഫലം വർദ്ധിക്കും. തിന്മകൾക്ക് കടുപ്പം കൂടും. വിശുദ്ധ റമളാനിലേക്ക് റജബിൽ തന്നെ ഒരുങ്ങണം. അനസ്(റ) പറയുന്നു: റജബിലേക്ക് പ്രവേശിച്ചാൽ തിരുനബിﷺ ഇപ്രകാരം ദുആ ചെയ്യുമായിരുന്നു.* 

 «اللَّهُمَّ بَارِكْ لَنَا فِي رَجَب وَشَعْبَانَ وَبَلِّغْنَا رَمَضَانَ»
(അല്ലാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് ബറകത്ത് ചെയ്യേണമേ, റമളാനിലേക്ക് ഞങ്ങളെ എത്തിക്കേണമെ) 

 *ഏടുകള്‍ വെളുപ്പിക്കുക!* 

   *മഹാന്മാർ പാടി:-* 

 ﺑَﻴِّﺾْ ﺻَﺤِﻴﻔَﺘَﻚَ اﻟﺴَّﻮْﺩَاءَ ﻓِﻲ ﺭَﺟَﺐِ ... 
         ﺑِﺼَﺎﻟِﺢِ اﻟْﻌَﻤَﻞِ اﻟْﻤُﻨْﺠِِﻲ ﻣِﻦَ اﻟﻠَّﻬَﺐِ 
 ﺷَﻬْﺮٌ ﺣَﺮَاﻡٌ ﺃَﺗَﻲ ﻣِﻦْ ﺃَﺷْﻬُﺮٍ ﺣُﺮُﻡِ ...
              ﺇِﺫَا ﺩَﻋَﺎ اﻟﻠّٰﻪَ ﺩَاﻉٍ ﻓِﻴﻪِ ﻟَﻢْ ﻳَﺨِﺐِ 
 ﻃُﻮﺑٰﻰ ﻟِﻌَﺒْﺪٍ ﺯَﻛَﻰ ﻓِﻴﻪِ ﻟَﻪُ ﻋَﻤَﻞٌ ...
              ﻓَﻜَﻒَّ ﻓِﻴﻪِ ﻋَﻦِ اﻟْﻔَﺤْﺸَﺎءِ ﻭَاﻟﺮِّﻳَﺐِ

 _*ആളിക്കത്തുന്ന നരകാഗ്നിയിൽ നിന്ന് രക്ഷപ്പെടുത്തുന്ന സ്വാലിഹായ അമലുകൾ കൊണ്ട് റജബിൽ നിന്റെ കറുത്ത ഏട് വെളുപ്പിക്കുക!*_ 

 _*റജബ് യുദ്ധം ഹറാമായ പവിത്ര മാസങ്ങളിൽ ഒന്നാണ്*_ 

 _*അതിൽ പ്രാർത്ഥിച്ചവൻ നിരാശനാവില്ല*_ 

 _*റജബിൽ നന്മകൾ അതികരിപ്പിച്ച് തിന്മകളിൽ നിന്ന് വിട്ട് നിൽക്കുന്നവർക്ക് സ്വാഗതം !*_ 
(ലത്വാഇഫുൽ മആരിഫ്)

*മഹാന്മാരുടെ ഉപമകള്‍ :* 

 *റജബിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കിത്തരാൻ മഹാന്മാർ ഉപയോഗിച്ച ഉപമകള്‍ കാണുക:* 

 *അബൂബക്കറിൽ വര്‍റാഖ്(റ) പറയുന്നു:* 

 ﺷﻬﺮ ﺭﺟﺐ ﺷﻬﺮ ﻟﻠﺰﺭﻉ ﻭﺷﻌﺒﺎﻥ ﺷﻬﺮ اﻟﺴﻘﻲ ﻟﻠﺰﺭﻉ ﻭﺭﻣﻀﺎﻥ ﺷﻬﺮ ﺣﺼﺎﺩ اﻟﺰﺭﻉ ﻭﻋﻨﻪ  

  *റജബ് കൃഷിയിറക്കുന്ന മാസമാണ്. ശഅ്ബാന്‍ നനയ്ക്കുന്ന മാസവുമാണ്. റമളാന്‍ വിളവെടുപ്പുകാലവും.*

ﻗﺎﻝ: ﻣﺜﻞ ﺷﻬﺮ ﺭﺟﺐ ﻣﺜﻞ اﻟﺮﻳﺢ ﻭﻣﺜﻞ ﺷﻌﺒﺎﻥ ﻣﺜﻞ اﻟﻐﻴﻢ ﻭﻣﺜﻞ ﺭﻣﻀﺎﻥ ﻣﺜﻞ اﻟﻘﻄﺮ

*റജബ് കാറ്റുപോലെയാണ്, ശഅ്ബാന്‍ മേഘം പോലെയും, റമളാന്‍ മഴപോലെയും.*

ﻭﻗﺎﻝ ﺑﻌﻀﻬﻢ: اﻟﺴﻨﺔ ﻣﺜﻞ اﻟﺸﺠﺮﺓ ﻭﺷﻬﺮ ﺭﺟﺐ ﺃﻳﺎﻡ ﺗﻮﺭﻳﻘﻬﺎ ﻭﺷﻌﺒﺎﻥ ﺃﻳﺎﻡ ﺗﻔﺮﻳﻌﻬﺎ ﻭﺭﻣﻀﺎﻥ ﺃﻳﺎﻡ ﻗﻄﻔﻬﺎ ﻭاﻟﻤﺆﻣﻨﻮﻥ ﻗﻄﺎﻓﻬﺎ ﺟﺪﻳﺮ ﺑﻤﻦ ﺳﻮﺩ ﺻﺤﻴﻔﺘﻪ ﺑﺎﻟﺬﻧﻮﺏ ﺃﻥ ﻳﺒﻴﻀﻬﺎ ﺑﺎﻟﺘﻮﺑﺔ ﻓﻲ ﻫﺬا اﻟﺸﻬﺮ. 

*മറ്റു ചില മഹാന്മാര്‍ പറയുന്നു: ഒരു കൊല്ലം ഒരു വൃക്ഷം പോലെയാണ്. റജബ് മാസം അതിന് ഇലപിടിക്കുന്ന മാസമാണ്. ശഅ്ബാന്‍ ഫലം ലഭിക്കുന്ന മാസവും റമളാന്‍ അത് പറിച്ചെടുക്കുന്ന കാലവും.*
നന്മ തിന്മകൾ എഴുതുന്ന ഏടുകളിൽ തിന്മ നിറഞ്ഞവർ ഈ മാസത്തിൽ തൗബ ചെയ്ത് ഏടുകൾ വെളുപ്പിക്കട്ടെ. 
(ലത്വാഇഫുല്‍ മആരിഫ്).

 *മരണം റജബിലാകാൻ!* 

 كان بعض العلماء الصالحين قد مرض قبل شهر رجب فقال: إني دعوت الله أن يؤخر وفاتي إلى شهر رجب فإنه بلغني أن لله فيه عتقاء فبلغه الله ذلك ومات في شهر رجب.
(لطائف المعارف)

 _*മുൻഗാമികളായ സ്വാലിഹീങ്ങളിൽ പെട്ട ഒരു മഹാൻ റജബിന് ഒരു മാസം മുമ്പ് രോഗബാധിതരായി. അദ്ദേഹത്തിന് റജബിൽ അല്ലാഹു നിരവധി ആളുകളെ നരകത്തിൽ നിന്ന് മോചിപ്പിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. അല്ലാഹുവിനോട് തന്റെ മരണം റജബ് മാസത്തിലേക്ക് പിന്തിപ്പിക്കാൻ വേണ്ടി ദുആ ചെയ്യുകയും റജബിൽ വഫാതാവുകയും ചെയ്തു.*_ 
(ലത്വാഇഫുൽ മആരിഫ്)

 _മുഹമ്മദ് ശാഹിദ് സഖാഫി_

അബൂബക്കർ സിദ്ദീഖ്(റ)


 *യഥാര്‍ത്ഥ നാമം:* അബ്ദുല്ലാ

 *പിതാവ്:* അബൂഖുഹാഫ എന്ന അപരനാമമുണ്ടായിരുന്ന ഉസ്മാൻ(റ) 

 *മാതാവ് :* പിതാവിന്റെ പിതൃവ്യന്റെ മകളായ ഉമ്മുൽഖൈർ എന്ന അപരനാമമുണ്ടായിരുന്ന സൽമാബിൻത് സ്വഖ്‌റ്(റ).

 *ഗോത്രം:* ഖുറൈശ് ഗോത്രത്തിലെ ഒരു പ്രധാന കുടുംബമായ ബനൂതൈം. മഹാനവർകളുടെ പിതാവിലൂടെയും മാതാവിലൂടെയുമുള്ള പരമ്പര തിരുനബിﷺയുമായി മുർറത്ത് എന്ന ഏഴാമത്തെ പിതാമഹനിൽ സംഗമിക്കുന്നു.

*ജനനം:* ആനക്കലഹ സംഭവം കഴിഞ്ഞ് രണ്ടു വർഷവും ഏതാനും മാസങ്ങള്‍ക്കും ശേഷം AD 573ൽ മക്കയിൽ .

*അപരനാമങ്ങൾ*

1- *അത്വീഖ്* 

വിമോചിതൻ എന്നാണ് ഈ പദത്തിന്റെ ഒരു അർത്ഥം. തിരുനബിﷺ ഒരിക്കൽ പറഞ്ഞു:

من سره أن ينظر إلى عتيق من النار فلينظر إلى أبي بكر

 നരകമോചിതനായ ആളെ കണ്ട് സന്തോഷിക്കാൻ ആഗ്രഹിക്കുന്നവർ അബൂബക്കർ(റ)വിനെ നോക്കട്ടെ. (ഹാകിം)

അത്വീഖ് എന്ന പേരിന് മറ്റു ചില കാരണങ്ങളും പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

 *2 - സിദ്ദീഖ്* 

തിരുനബിﷺ വിവരിച്ച എല്ലാറ്റിലും പ്രത്യേകിച്ച് ഇസ്റാഉം മിഅ്റാജും ഒരു സങ്കോചവും ആലോചനയുമില്ലാതെ തന്നെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തു എന്നതിനാലാണ് സ്വിദ്ദീഖ് എന്ന അപരനാമം സിദ്ധിച്ചത്. നബിﷺ ഒരിക്കൽ പറഞ്ഞു :

ما دعوت أحدا إلى الإسلام إلا كانت عنده كبوة وتردد ونظر إلا أبا بكر، ما عتم حين ذكرته وما تردد فيه،
 (تاريخ السيوطي)

ഞാന്‍ ഇസ്ലാമിലേക്ക് ക്ഷണിച്ചവരിൽ അബൂബക്കർ ഒഴികെ ബാക്കിയെല്ലാവരും ചെറിയ ഇടവേളയും സംശയവും ആലോചനക്കും ശേഷമേ ഇസ്ലാമിലേക്ക് കടന്നുവന്നിട്ടുള്ളു. പക്ഷേ അബൂബക്കര്‍ ഞാന്‍ ഇസ്ലാമിനെക്കുറിച്ച് അദ്ദേഹത്തോട് പരിചയപ്പെടുത്തിയ ഉടനെ യാതൊരു താമസവുമില്ലാതെ ഇസ്ലാമിലേക്ക് കടന്നുവരുകയാണ് ചെയ്തത്. ഒരു സംശയവും പ്രകടിപ്പിച്ചില്ല.
 (താരീഖുൽ ഖുലഫാ)

 _ശാഹിദ് സഖാഫി_


 _*മഹാനവർകൾ ഇസ്‌ലാമിൽ വരുന്നതിന് മുമ്പു തന്നെ സൽസ്വഭാവം, സത്യസന്ധത, ചാരിത്രശുദ്ധി, തുടങ്ങിയ സവിശേഷ ഗുണങ്ങളുടെ ഉടമയായതുകൊണ്ട് ഖുറൈശികൾക്ക് അദ്ദേഹത്തോട് വലിയ ആദരവും ബഹുമാനവും ഉണ്ടായിരുന്നു. അവരുടെ നേതൃനിരയിലും കൂടിയാലോചനാ സംഘത്തിലും അംഗമായിരുന്നു. ബിംബാരധനയോ മദ്യപാനമോ ഇല്ലാത്ത ചുരുക്കം ചിലരിൽ ഒരാളായിരുന്നു. വലിയ ധർമ്മിഷ്ടനും അശരണരെ സഹായിക്കുന്നവരും അഥിതികളെ സൽക്കരിക്കുന്നവരുമായിരുന്നു.*_

🔖 *മാനവും മാന്യതയും നഷ്ടപ്പെടും* 

وأخرج ابن عساكر عن أبي العالية الرياحيّ، قال: قيل لأبي بكر الصديق في مجمع من أصحاب رسول الله صلى الله عليه وسلم: هل شربت الخمر في الجاهلية؟ فقال: أعوذ بالله، فقيل: ولِمَ؟ قال: كنت أصون عرضي، وأحفظ مروءتي، فإن من شرب الخمر كان مضيعًا في عرضه ومروءته، قال: فبلغ ذلك رسول الله -عليه الصلاة والسلام- فقال: "صدق أبو بكر، صدق أبو بكر" مرتين. (تاريخ الخلفاء: ٢٩)

 _*ഇസ്‌ലാമിൽ വന്നതിന് ശേഷം ഒരിക്കല്‍ മറ്റു സ്വഹാബികളോടൊപ്പം ഇരിക്കുന്ന സമയത്ത് സിദ്ദീഖി(റ)നോട് ഒരാള്‍ ചോദിച്ചു. ജാഹിലിയ്യാ കാലത്ത് നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ? സിദ്ദീഖ്(റ)പറഞ്ഞു: അല്ലാഹുവിനോട് ഞാൻ കാവൽതേടുന്നു.*_ 
_*അവർ ചോദിച്ചു. എന്താണ് മദ്യപിക്കാതിരുന്നത്? മഹാൻ പറഞ്ഞു: ഞാൻ എന്റെ മാനം കാക്കുകയും മാന്യത സംരക്ഷിക്കുകയുമായിരുന്നു. കാരണം മദ്യപിക്കുന്നവൻ തന്റെ മാനത്തെയും മാന്യതയെയുമാണ് കളഞ്ഞു കുളിക്കുന്നത്. ഈ വിവരം നബിﷺ അറിഞ്ഞപ്പോൾ പറഞ്ഞു: അബൂബക്കർ സത്യമാണ് പറഞ്ഞത്. അബൂബക്കർ സത്യമാണ് പറഞ്ഞത്.*_ 
(താരീഖുൽ ഖുലഫാ:29 )

 _മുഹമ്മദ് ശാഹിദ് സഖാഫി_

ബഹ്റുൽ ഉലൂം ഉസ്താദുൽ അസാത്തീദ് ശൈഖുനാ ഒ.കെ ഉസ്താദ്


ബഹ്റുല്‍ ഉലൂം എന്ന നാമത്തിന് എന്തുകൊണ്ടും അര്‍ഹനാണ് ബഹുമാനപെട്ട ശൈഖ് ഒ.കെ സൈനുദ്ദീന്‍ ബിന്‍ അലി ഹസന്‍(റ) ഉസ്താദ് അവറുകള്‍. പല മുദരിസുമാരും ഒരു ഫന്നില്‍ തഹ്ഖീഖ് ഉള്ളവരും മറ്റു ഫന്നുകളിൽ അത്ര ശോഭിക്കാതിരിക്കുകയും ചെയ്യുന്ന പതിവുണ്ട്. ചിലര്‍ക്ക് മാത്രം എല്ലാ ഫന്നിലും പ്രാവീണ്യമുണ്ടായിരിക്കും. ബഹുമാനപെട്ട ശൈഖുനക്ക് എല്ലാ ഫന്നിലും ആഴത്തിലുള്ള അറിവുണ്ടായിരുന്നു. 

ഫിഖ്ഹ്, ഹദീസ്, തഫ്സീര്‍, മആനീ, മന്‍ഥ്വിഖ് തുടങ്ങിയ എല്ലാ വിഷയത്തിലും ശൈഖുനക്ക് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. അതിനുപുറമെ ഗോളശാസ്ത്രത്തിൽ അങ്ങേയറ്റം അറിവുമുണ്ട്. ഖിബ്‌ല നിർണയിക്കുന്നതിനും നിസ്കാര സമയം നിജപ്പെടുത്തുന്നതിനും ആശ്രയിക്കുന്ന രിസാലത്തുൽ ഹിസാബ്, രിസാലത്തുൽ മാറദീനി തുടങ്ങിയ കിതാബുകളിലെ ഓരോ വിഷയങ്ങളുടെയും ബുർഹാനുകൾ വളരെ ലളിതമായാണ് ശൈഖുന വിവരിച്ചുതരാറുള്ളത്. ബഹുമാനപെട്ട തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരും തിരൂരങ്ങാടി സഖാഫ് തങ്ങളും ആനക്കര അബ്ദുല്ലക്കുട്ടി മുസ്‌ലിയാരുമെല്ലാം ഒ.കെ ഉസ്താദിന്റെ അടുത്ത് വിദ്യാർത്ഥികളായിരിക്കുമ്പോൾ തന്നെ ഈ വിഷയത്തിൽ വളരെ ആഗ്രഹവും കഴിവും ഉള്ളവരായിരുന്നു. ഈ മൂന്നുപേർക്കും അല്ലാഹു ദറജയേറ്റി നൽകട്ടെ, ആമീൻ. 

ഗോളശാസ്ത്ര ഗ്രന്ഥങ്ങൾ ഉസ്താദിന്റെ മുന്നില്‍ നിന്ന് കേട്ടാല്‍ തന്നെ ഏകദേശം മനസ്സിലാവുകയും സംശയമുള്ളത് ബാപ്പു മുസ്‌ലിയാരുടെ അടുത്ത്‌നിന്ന് തീര്‍ക്കുകയും ചെയ്യും. ഉസ്താദിന്റെ വിവരണം കഴിഞ്ഞാല്‍ തന്നെ ബാപ്പു മുസ്‌ലിയാര്‍ക്കൊന്നും ഒരു സംശയവും ഉണ്ടാവാറില്ല. വരച്ചുവെച്ച ആകാശത്തിലേക്ക് ചൂണ്ടി ത്രികോണ വരകളും(മുസല്ലസുകൾ) മറ്റുരൂപങ്ങളും ഉസ്താദ് വിവരിച്ചുതരുമ്പോൾ തന്നെ വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. ഗോള ശാസ്ത്രം അത്രയും ലളിതമായി അവതരിപ്പിക്കാൻ കഴിവുള്ള പണ്ഡിതർ അക്കാലഘട്ടത്തിൽ വളരെ കുറവായിരുന്നു. ഉസ്ഥുല്ലാബ് ഉപയോഗിക്കുന്നതിലും ലോഗരിതത്തിലും ശൈഖുനക്ക് നല്ല കഴിവ് ഉണ്ടായിരുന്നു. ലോഗരിതത്തിൽ ഉസ്താദിനുണ്ടായിരുന്ന പാണ്ഡിത്യം മനസ്സിലാക്കാൻ ചില ശിഷ്യർക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. ഒരു പഴയ മുസ്‌ലിയാർ എന്ന നിലയിൽ അത്തരം വിഷയങ്ങളിൽ ഉസ്താദിന് അറിവുണ്ടാവുമെന്ന് പലരും മനസ്സിലാക്കിയിരുന്നില്ല. 

ജംഉല്‍ ജവാമിഅ്, മുഖ്തസറുല്‍ മആനീയുടെയും സ്വഹീഹുല്‍ ബുഖാരിയുടെയും ഏതാനും ഭാഗങ്ങൾ എന്നിവയെല്ലാം ഞാൻ ഓതിയത് ശൈഖുന ബഹ്റുല്‍ ഉലൂമിന്റെ അടുത്തുനിന്നാണ്. ദര്‍സ് നടത്തുന്നതിനിടയില്‍ പാഠങ്ങള്‍ പരിശോധിക്കാതെ, സംശയങ്ങൾ തീർത്തുതരാതെ അടുത്ത ഭാഗം ഉസ്താദ് എടുക്കാറില്ല. പഠനാനന്തരം വെല്ലൂര്‍ ബാഖിയാത്തിലേക്ക് എന്നെ അയക്കുന്നതും ഉസ്താദുതന്നെയാണ്. 

ഉപരിപഠനകാലത്ത് കിതാബ് നന്നായി ശ്രദ്ധിക്കാനും അതിനു ശേഷം അധ്യാപനകാലത്ത് നന്നായി ഓതികൊടുക്കാനും സാധിച്ചത് ബഹ്റുല്‍ ഉലൂമിന്റെ കഴിവും പൊരുത്തവും ഞങ്ങള്‍ക്ക് കിട്ടിയതിനാലാണ് എന്ന് എനിക്കിപ്പോഴും ഉറപ്പുണ്ട്. രാത്രിയോ പകലോ എന്നോ ഇല്ലാതെ ഏതുസമയത്തും സംശയം ചോദിക്കാന്‍ ഞങ്ങള്‍ക്ക് ഉസ്താദിന്റെ അടുക്കല്‍ പോകാമായിരുന്നു. രാത്രി 11, 12 മണിക്ക് ഉസ്താദ് ഉറങ്ങാനിരിക്കുമ്പോള്‍ പോലും സംശയം ചോദിക്കാന്‍ ചെന്നാല്‍ ഒട്ടും ദേഷ്യപ്പെടാതെയും മടികാണിക്കാതെയും എല്ലാം വ്യക്തമായി പറഞ്ഞുതരുമായിരുന്നു. പഠിക്കാന്‍ താത്പര്യം കാണിക്കുന്ന വിദ്യാര്‍ത്ഥികളെ നന്നാക്കിയെടുക്കണമെന്ന ഉത്സാഹം ശൈഖുനക്ക് നന്നായി ഉണ്ടായിരുന്നു. അത്രയും ആവേശത്തോടെ ഞങ്ങളെയെല്ലാം പഠിപ്പിച്ച, എല്ലാ ഫന്നിലും ഒരുപോലെ ആഴത്തില്‍ അറിവുള്ള ഉസ്താദ് ബഹ്റുല്‍ ഉലൂം എന്ന പേരിന് എന്തുകൊണ്ടും അര്‍ഹന്‍ തന്നെയാണ്.

''ഏതെങ്കിലും ഒരു ഫന്നിന്റെ കിതാബ് മുന്നില്‍ എത്തിയാല്‍ അത് എനിക്ക് കഴിയില്ല എന്ന് പറയരുത്, കഴിയുന്നതേ അതില്‍ ഉണ്ടാവാന്‍ പാടുള്ളൂ, ആ നിലക്ക് നിങ്ങള്‍ പഠിക്കണം, മുന്നിലെത്തുന്ന എല്ലാ കിതാബുകളും തീര്‍ത്തും നിങ്ങള്‍ക്ക് കിട്ടികൊള്ളണം" എന്ന് കര്‍ശനമായി ഉസ്താദ് ഞങ്ങളോട് പറയുമായിരുന്നു.

അവരെ ഓര്‍ക്കുകയും മനസ്സിലാക്കുകയുംചെയ്യുന്നത് ഇന്നത്തെ മുതഅല്ലിമുകള്‍ക്ക് വളരെ നന്നായിരിക്കുമെന്ന് ഞാന്‍ ഓര്‍മപ്പെടുത്തുന്നു. ശൈഖുനയെ കൂടുതൽ അറിയാൻ അവിടത്തെ ആണ്ടു ദിവസമായ ഈയവസരത്തിൽ എല്ലാവരും ശ്രമിക്കണം. 
അല്ലാഹു അവരുടെ ആഖിറം സ്വര്‍ഗീയമാക്കട്ടെ, ഖബറിനെ വിശാലമാക്കട്ടെ, അവരുടെ ബര്‍കത്ത് കൊണ്ട് നമുക്ക് നാഫിആയ അറിവ് പ്രദാനം ചെയ്യട്ടെ, മരണപ്പെട്ട ഭാര്യയുടെയും മക്കളുടെയും പരലോകജീവിതം അല്ലാഹു സന്തോഷത്തിലാക്കുകയും ജീവിച്ചിരിക്കുന്ന മക്കൾക്കും കുടുംബങ്ങൾക്കും അല്ലാഹു ബർകത്ത് നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു.

 _✍️ കാന്തപുരം ഉസ്താദ്_

****************************

തിരൂരങ്ങാടി ബാപ്പു ഉസ്താദ്,
ഖമറുൽ ഉലമാ A.P ഉസ്താദും റഈസുൽ ഉലമാ E.സുലൈമാൻ ഉസ്താദും സൈനുൽ ഉലമാ ചെറുശ്ശേരി ഉസ്താദും ആനക്കര കോയക്കുട്ടി
കോട്ടൂർ ഉസ്താദുമടക്കം ആയിരകണക്കിന് പണ്ഡിത മഹത്തുക്കളുടെ ഉസ്താദായിരുന്ന,
"ഉസ്താദുൽ അസാതീദ്" ശൈഖുനാ O.K ഉസ്താദ്

ബഹ്റുല്‍ ഉലൂം ശൈഖുനാ ഒ കെ ഉസ്താദ്
ഇസ്ലാമിക പ്രസരണ രംഗത്ത് നിരവധി സംഭാവനകൾ അർപ്പിച്ച മഹല്‍ വ്യക്തിത്വമാണ് ഉസ്താദുല്‍ അസാതീദ് എന്ന ഒ കെ ഉസ്താദ്
ഒരു പുരുഷായുസ്സ് മുഴുവന് പരിശുദ്ധ
ജ്ഞാനത്തിന്റെ സേവനത്തിനായി നീക്കി
വെക്കുകയും യുഗാന്തരങ്ങളില്
സ്മരണീയനാവുകയും
ചെയ്തുവെന്നത് തന്നെയാണ് ശൈഖുനായുടെ ഏറ്റവും വലിയ
കറാമത്ത്

കോട്ടക്കലിനടുത്ത് കുഴിപ്പുറത്ത് 1916-ല് ഓടക്കല്
തറവാട്ടില് ജനനം.
കൈപറ്റ മമ്മൂട്ടി
മുസ്ലിയാരുടെ ദര്സില് ചേര്ന്നു.
1932
ചെമ്മങ്കടവ് വെച്ചും പിറകെ
വണ്ടൂര്,തലക്കടത്തൂര് എന്നിവിടങ്ങളില്
വെച്ചും താജുൽ ഉലമാ സ്വദഖത്തുള്ളാഹ് ഉസ്താദിന്റെ ശിഷ്യത്വം.
1940 നടുത്ത് കാപ്പാട്
കുഞ്ഞഹമ്മദ് മുസ്ലിയാരുടെ(1313-78) ദര്സില്.
അവിടെ ശംസുൽ ഉലമ ഇ.കെ
ഉസ്താദ്, കാടേരി, അണ്ടോണ
അബ്ദുള്ള മുസ്ലിയാര്, ശൈഖ് ഹസ്സന് ഹസ്രത്
മുതലായവര്‍ പഠിച്ചിട്ടുണ്ട്. 1944-ല് ബാഖിയാത്തില്.
പൂന്താവനം അബ്ദുല്ല മുസ്ലിയാര്, പന്നൂര് സി
അബ്ദുര്റഹ്മാന് മുസ്ലിയാര്, കോട്ടുമല അബൂബകര്
മുസ്ലിയാര് മുതലായവര് അവിടെ സഹപാഠികള്.
1946-ല് കുഴിപ്പുറത്ത് മുദരിസ്. ദര്സിന് പേരിട്ടു.
മദ്രസ സിറാജുല് ഉലൂം. കെ. സി
ജമാലുദ്ദീന് മുസ്ലിയാര് തുടങ്ങിയ പ്രഗത്ഭര്
ആദ്യവര്ഷം തന്നെ ശിഷ്യരായി.
1948-ല്
കെ.സി ഉസ്താദ് അടക്കമുള്ള ആദ്യ
സംഘത്തെ ബാഖിയാത്തിലേക്കയച്ചു. 1951-
ല് ബിരുദമെടുത്ത് വന്ന കെ.സി
ജമാലുദ്ധീന് മുസ്ലിയാര് കായംകുളം
ഹസനിയ്യയില് മുദരിസായപ്പോള് തന്റെ ഗുരു
ഒ.കെ ഉസ്താദിനെ അവിടെ പ്രധാന
മുദരിസായി നിയമിച്ചു. ശേഷം ചെറുശ്ശോല,
മാട്ടൂല് വേദാമ്പ്രം എന്നിവിടങ്ങളില് ദര്സ്
നടത്തി. 1953-ല് ചാലിയത്ത് മുദരിസായി. തുടക്കം
80 മുതഅല്ലിമീങ്ങളോടെ. 1959-60
രണ്ടുവര്ഷം തലക്കടത്തൂരില് മുദരിസ്.
വീണ്ടും ചാലിയത്ത് 1979 വരെ.
1956,79,83-ല് ഹജ്ജ്. 1980-88 കാലയളവില്
രണ്ടത്താണി കിഴക്കെപുറം മുദരിസ്. 1989-ല്
പൊടിയാട്ട് ആലത്തൂര് പടിയില് മുദരിസ്.
1990 മുതല് മരണം (2002)വരെ
ഇഹ്യാഉസ്സുന്ന(ഒതുക്കുങ്ങല്)യില്.

1956 ലെ ഹജ്ജ് യാത്രയാണ് ഇഹ് യാഉ സ്സുന്നയിലേക്ക് വഴിതിരിവായത് ഹജ്ജ് യാത്രയിൽ ശിഷ്യൻ കോട്ടൂര്‍ അബ്ദുൽ മജീദ് മുസ്ലിയാർ കൂടെയുണ്ട് .
മദീനയിലെത്തി സിയാറത്ത് കഴിഞ്ഞു സമീപമുള്ള സിയാറത്ത് കേന്ദ്രങ്ങളിലേക്കെല്ലാം പോയി അവിടെയെല്ലാം ചെറിയ ചെറിയ പള്ളികള്‍ കണ്ടു.പിന്നെ മനസ്സിലെ ചിന്ത ഒരു പള്ളി നിര്‍മിക്കണമെന്നായിരുന്നു ഹജ്ജ് കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തി. പള്ളി നിര്‍മാണത്തിനുള്ള ഒരുക്കത്തിലാണ് .കുടുംബത്തിൽ പലരും എതിർത്തു തലചായിക്കാന്‍ ഒരു കൂര പണിതിട്ടുമതി പള്ളി നിര്‍മാണം. പക്ഷെ ശെെഖുന കൂട്ടാക്കിയില്ല .സ്ഥലം വാങ്ങി പള്ളി നിര്‍മിച്ചു ദറസ്സു തുടങ്ങി അബ്ദുൽ മജീദ് മുസ്ലിയാർ തന്നെ മുദരിസ്സായി. ശൈഖുന ലക്ഷ്യസാക്ഷാത്ക്കാരത്തിലെത്തി.നാട്ടുകാരനായ കുഞ്ഞലവി ഹാജി ശൈഖുനയെ കൂട്ടികൊണ്ടുപോയി ഒതുക്കുങ്ങല്‍ അങ്ങാടിയിലുള്ള തന്റെ 3 ഏക്കര്‍ സ്ഥലം നടത്തി കാണിച്ചു കൊണ്ട് പറഞ്ഞു ഇത് നിങ്ങള്‍ക്ക് തന്നു. ആരുടെയും ഔദാര്യം ഇഷ്ടപ്പെടാത്ത ശൈഖുന വങ്ങാന്‍ കൂട്ടാക്കാതെ കണ്ടപ്പോള്‍ ഹാജി നൂറ് രൂപ വാങ്ങി സ്ഥലം കൈമാറി എന്നാല്‍ ആ നൂറു രൂപ കൊണ്ട് ആ സ്ഥലം മുഴുവനും മതില്‍ കെട്ടുകയാണ് ഹാജിയാര്‍ ചെയ്തത്. അല്ലാഹുവിന് സുജൂദ് ചെയ്യാനും ഇല്‍മ് പഠിക്കാനും ഒരു പള്ളി നിര്‍മ്മിച്ചപ്പോള്‍ ദുനിയാവില്‍ നിന്ന് തന്നെ അല്ലാഹു നല്‍കിയ അനുഗ്രഹം. ഈ ചെറിയ പള്ളിയാണ് ഇന്ന് കേരളത്തില്‍ അറിയപ്പെട്ട 56 വര്‍ഷം പിന്നിട്ട വലിയ അറബിക് കോളേജ് ആയി മാറിയ ഒതുക്കുങ്ങല്‍ ഇഹ് യാഉ സ്സുന്ന എന്ന സൗദം.
നിരവധി അഹ്സനി പണ്ഡിതന്മാർ ഇതിനകം പുറത്തിറങ്ങി കഴിഞ്ഞു. 1966 മുതൽ കോളേജിലെ പ്രധാന മുദരിസായ റഈസുല്‍ ഉലമ സുലൈമാൻ ഉസ്താദ് തന്നെയാണ് ഇന്നും പ്രിൻസിപ്പൽ. 
 
നീണ്ട വര്‍ഷം കൊണ്ട് ജന സാഗരമായ ശിഷ്യ സമ്പത്ത് ശെെഖുനക്കുണ്ടായിരുന്നു. അതും തന്നെ വിജ്ഞാന പടുക്കളായ വിശാരദന്‍മാര്‍. പലരും വഫാത്തായങ്കിലും പ്രസിദ്ധരായ പലരും ഇന്നും ജീവിച്ചിരിപ്പിണ്ട്. റഈസുല്‍ ഉലമ സുലൈമാൻ ഉസ്താദ്, സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ്, നിബ്രാസുല്‍ ഉലമ എ കെ ഉസ്താദ് , ആനക്കര കോയക്കുട്ടി ഉസ്താദ് തുടങ്ങിയവരെല്ലാം അക്കൂട്ടത്തില്‍ പെടും. ആ വിജ്ഞാന സാഗരത്തിലേക്ക് കടന്നു വരുന്ന ആരെയും വെറുതെ വിട്ടയച്ചിട്ടില്ല, അറിവും , അദബും, ഗുരുത്വ വും നല്‍കി സമൂഹത്തിന് ഉപകാരയുക്തമായ പണ്ഡിതന്മാരായി വാര്‍ത്തെടുത്താണ് അവിടുന്ന് യാത്രയായത്. അത് കൊണ്ട് തന്നെ ഇതിനെ അന്വര്‍ത്ഥമാക്കും വിധത്തിലായിരുന്നു പ്രിയ ശിഷ്യൻ കാന്തപുരം ഉസ്താദ് പേര് വിളിച്ചത് "ബഹ്റുല്‍ ഉലൂം "
 
ഇല്‍മിന്റെ പ്രസരണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ആ പണ്ഡിത തറവാട്ടിലെ സൂര്യ തേജസ് 2002 ആഗസ്റ്റ് 15 ( ഹിജ്റ 1423 ജമാദുല്‍ ആഖിര്‍ 6 വ്യാഴം) ന് ഭൗതീക ലോകത്തോട് വിട പറഞ്ഞു. അവരോടൊപ്പം നമ്മെ ചേര്‍ക്കട്ടെ .

മഹാനവർകളുടെ ഇൽമിന്റെ ബറകത്ത് കൊണ്ട് അള്ളാഹു നമ്മുടെ മുറാദുകൾ ഹാസിലാക്കി തരട്ടെ...
അവരുടെ ദറജ ഉയർത്തണ നാഥാ...ആമീൻ

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...