(ഖ സി)
➖➖➖➖➖➖
തെക്കന്‍ കേരളത്തിലെ പ്രമുഖ പണ്ഡിതനും മുദരിസുമായിരുന്നു *കോട്ടക്കര ഉസ്താദ്* എന്നറിയപ്പെട്ടിരുന്ന *കോട്ടക്കര ഇബ്റാഹീം കുട്ടി മുസ്‌ലിയാര്‍(ഖ സി)* അവർകളുടെ ആണ്ടുദിനം.
അബ്ദുര്‍റഹ്‌മാന്‍ - ഫാത്തിമ കുഞ്ഞ് ദമ്പതികളുടെ മകനായി 1908ല്‍ കാഞ്ഞിരപ്പുഴയിലാണ് ഉസ്താദിന്റെ ജനനം.
മഹാനായ *ശൈഖുല്‍ അസാതീദ് മൂപ്പര്‍ മുസ്‌ലിയാര്‍(ഖ സി)* അവര്‍കളാണ് ഉസ്താദിന്റെ പ്രധാന ഉസ്താദും വഴികാട്ടിയും. എല്ലാ വിജ്ഞാന ശാഖകളിലും വിശിഷ്യാ ഫിഖ്ഹിലും നഹ് വിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു.
കാഞ്ഞിപ്പുഴ, വളവുപച്ച, കണിയാപുരം, കായംകുളം, കറ്റാനം, ചിറ്റുമൂല എന്നിവിടങ്ങളിൽ ദര്‍സ് നടത്തിയിട്ടുണ്ട്.
ആകര്‍ഷണീയമായ പെരുമാറ്റം, സൂക്ഷ്മത നിലനിര്‍ത്തിയ ഇടപാടുകള്‍, ലാളിത്യ ജീവിതം, വിനയാന്വിതനായ സ്വഭാവം, ദീനി വിഷയങ്ങളിലെ കണിശത എന്നിങ്ങനെ ഉഖ്റവിയ്യായ ആലിമിന്റെ ലക്ഷണങ്ങളൊത്തിണങ്ങിയ മഹാനുഭാവനായിരുന്നു കോട്ടക്കര ഉസ്താദ്.
അറബി കവിത രചനയില്‍ അഗ്രഗണ്യനായിരുന്നു ഉസ്താദ്. അതുപോലെ നിരവധി രചനകളും അവിടുന്ന് നിര്‍വ്വഹിച്ചിട്ടുണ്ട്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളായ *മുതഫര്‍രിദ്, നൂറുല്‍ അബ്‌സാര്‍ ഇവയുടെ സംക്ഷിപ്തമായി അല്‍ഇനാറ എന്ന ഗ്രന്ഥം, അല്‍ജലീലാനി എന്ന കിതാബ്, ബദ്രീങ്ങൾ, കരുനാഗപ്പള്ളി ശൈഖ് ഹസനുബ്‌നു അലീ(റ), ശഹീദാര്‍ പള്ളിയിലടങ്ങിയ ജിഫ്രി തങ്ങള്‍ തുടങ്ങിയ മഹാന്മാരെ കുറിച്ചുള്ള മൗലിദുകള്‍* എന്നിവ രചനകളില്‍ പ്രധാനപ്പെട്ടവയാണ്.
അവിടുന്ന് ദര്‍സ് നടത്തിയിരുന്ന വളവുപച്ചയില്‍ സിറാജുല്‍ ഇസ്‌ലാം അറബിക് കോളേജ് സ്ഥാപിച്ചിട്ടുണ്ട്. പണ്ഡിതനും പ്രഗത്ഭ വാഗ്മിയുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി, വാക്കേല്‍ അബ്ദുല്‍കരീം മുസ്‌ലിയാര്‍, ആലംകോട് സൈനുദ്ദീന്‍ മുസ്‌ലിയാര്‍, മഖ്ദൂമിയ്യ ദഅവാ കോളേജ് അക്കാദമിക് ഹെഡ് ആയിരുന്ന മര്‍ഹൂം പെരിങ്ങമല യൂസുഫ് സാര്‍, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുസ്തഫാ മുസ്‌ലിയാര്‍ തുടങ്ങി പേരുകേട്ട ധാരാളം ശിഷ്യഗണങ്ങളെ ദീനി ദഅവാ രംഗത്ത് ഉസ്താദ് സംഭാവന ചെയ്തു.
ജീവിതത്തില്‍ ദീനി വിഷയങ്ങളിലുള്ള ജാഗ്രതയെ സൂചിപ്പിക്കുന്ന തിയറ്റര്‍ സംഭവം സുപ്രസിദ്ധമാണ്. വളവുപച്ചയില്‍ ഒരു തിയറ്റര്‍ സ്ഥാപിക്കുന്നുവെന്ന് കേട്ടപാടെ ഉസ്താദ് മുതഅല്ലിമീങ്ങളെ ഒരുമിച്ച് കൂട്ടി അത് തുടങ്ങാതിരിക്കാന്‍ ആത്മാര്‍ത്ഥമായി ദുആ ചെയ്തു. ആ പ്രാര്‍ത്ഥനക്ക് ഫലം കണ്ടു. ഉല്‍ഘാടന ദിവസം തന്നെ പ്രദര്‍ശനത്തിന് ഒരുങ്ങവെ വലിയ പൊട്ടിത്തെറിയോടു കൂടെ തിയറ്റര്‍ അവസാനിക്കുകയും ചെയ്തു.
ഹി.1389 ജമാദുല്‍ അവ്വല്‍ 1 (16/07/1969) ന് തന്റെ 63ആം വയസ്സില്‍ ഉസ്താദ് വിടപറഞ്ഞു.
അവസാനമായി സേവനമനുഷ്ഠിച്ച കരുനാഗപ്പള്ളി ചിറ്റുമൂല ജുമുഅത്ത് പള്ളിക്ക് സമീപം അന്ത്യ വിശ്രമം കൊള്ളുന്നു.
അല്ലാഹു മഹാനോരുടെ ദറജ ഉയർത്തട്ടെ ആമീൻ
കടപ്പാട് : മൻസൂർ സിദ്ധീഖി