2025 മേയ് 26, തിങ്കളാഴ്‌ച

അത്ഭുതകരമായ ഹജ്ജ് യാത്ര ഹാജി ആമിർ മൻസൂർ അൽ ഗദ്ദാഫി.


ഇഹ്റാമിന്റെ വേഷത്തിലിരിക്കുന്ന ആളെ അറിയുമോ? അൽ ജസീറ അടക്കമുള്ള അറബ് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ട്രെൻഡിങ് ആയ ലിബിയക്കാരൻ ഹാജി ആമിർ മൻസൂർ അൽ ഗദ്ദാഫി. 

ഹജ്ജിനു പുറപ്പെടാൻ എയർപോർട്ടിൽ എത്തിയ അദ്ദേഹത്തെ പേരിലെ ചില സംശയങ്ങൾ കൊണ്ട് എയർപോർട്ട് സെക്യൂരിറ്റി തടഞ്ഞുവെക്കുന്നു. അൽപ നേരം കഴിഞ്ഞ് വിട്ടെങ്കിലും പുറപ്പെടാനുള്ള സമയമായത് കാരണം അദ്ദേഹത്തെ വിമാനത്തിൽ കയറ്റിയില്ല. അദ്ദേഹമില്ലാതെ കൃത്യ സമയത്ത് തന്നെ വിമാനം പുറപ്പെടുന്നു. 

പക്ഷെ ഏതാനും മിനിറ്റുകൾക്കുള്ളിൽ പുറപ്പെട്ട വിമാനം തിരിച്ചെത്തുന്നു..!! യന്ത്ര തകരാറാണത്രെ കാരണം.

 ഇതറിഞ്ഞ അദ്ദേഹം എയർപോർട്ട് അധികൃതരോടും എയർലൈൻ ഉദ്യോഗസ്ഥരോടും വിമാനത്തിൽ കയറാൻ ഒന്ന് കൂടി അപേക്ഷിക്കുന്നു. അവർ പൈലറ്റുമായി ബന്ധപ്പെടുന്നു. പക്ഷെ മറുപടി പ്രതികൂലം. 

തകരാർ പരിഹരിച്ച് വീണ്ടും വിമാനം പുറപ്പെടുന്നു. ഏതാനും മിനിറ്റുകൾ മാത്രം..!! പുറപ്പെട്ട വിമാനം വീണ്ടും തിരിച്ച് വരുന്നു..!! വീണ്ടും തകരാർ..!!

ആ തകരാരും പരിഹരിച്ചു വിമാനം പുറപ്പെടാൻ തയ്യാറെടുത്തപ്പോൾ പൈലറ്റിന്റെ അപൂർവ്വമായ ഇടപെടൽ. കയറാൻ ബാക്കിയുള്ള ആമിർ മൻസൂറിനെ കയറ്റിയിട്ട് മാത്രമേ ഇനി യാത്രയുള്ളൂ എന്ന് പറഞ്ഞ് അദ്ദേഹത്തെ കയറ്റി വിടാൻ എയർപോർട്ടിൽ ഉള്ളവർക്ക് നിർദ്ദേശം കൊടുക്കുന്നു. 

തന്റെ ഹജ്ജെന്ന സ്വപ്നം അവസാനിച്ചുവെന്ന് കരുതിയ ഹാജിക്ക് മുന്നിൽ ഹജ്ജിന്റെ വാതിൽ മലർക്കെ തുറക്കപ്പെട്ടിരിക്കുന്നു..!! 

അല്ല.. അദ്ദേഹത്തിന്റെ ആത്മാർത്ഥ നിയ്യത്തും പ്രാർത്ഥനയും കേൾക്കേണ്ടവൻ കേട്ടിരിക്കുന്നു..!! 

Photo: അനുഗ്രഹീത മനുഷ്യന്റെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യുന്ന പൈലറ്റുമാരും എയർഹോസ്റ്റും..!!

Hamza Al Aini

https://www.facebook.com/share/v/16Wkd7TcKz/

https://www.facebook.com/share/v/16XcTihExr/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...