അറബിയിലെഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ വരുന്ന ഫൽസഫയുമായി ബന്ധമുള്ള പദങ്ങളുടെ മലയാളം ഇടക്കിടെ ചില സുഹൃത്തുക്കൾ ആരായാറുണ്ട്. ഒറ്റനോട്ടത്തിൽ തെരെഞ്ഞെടുത്ത അത്തരം പദങ്ങളുടെ സമാന മലയാളമാണ് ചുവടെ.
കൃത്യമാകണമെന്നില്ല ,ഒറ്റിരിപ്പിൻ്റെ
'നതീജ: 'യാണ്. കൂടുതൽ യോജിക്കുന്നവ നിങ്ങൾക്ക് കൂട്ടിച്ചേർക്കാം .
" ആളുകൾക്ക് മനസ്സിലാവലാണ് സാഹിത്യം" എന്ന അഭിപ്രായം പ്രയാസപ്പെട്ട് എഴുതണമെന്നില്ല .
مطابقة. പൂർണ്ണാക്ഷരാത്ഥ പൊരുത്തം
تضمن. ഭാഗികാക്ഷരാർത്ഥപൊരുത്തം
التزام. അക്ഷരാനുവാര്യബാഹ്യപൊരുത്തം
تساوي. സമഷ്ടചേർച്ച / അംശരഹിത പൂർണ്ണ സംബന്ധം
تباين. സമഷ്ടചോർച്ച / അശരഹിത പൂർണ്ണ വിസംബന്ധം
عموم و خصوص مطلق. ഏകധ്രുവസമഷ്ടി /
അശ സഹിത സംബന്ധം
عموم و خصوص من وجه ദ്വിവൃഷ്ടി ശിഷ്ടം /
അശസഹിത ദ്വിമാന ബന്ധം
ايجاب. ധനാത്മകം / വിധായകം
سلبي. ഋണാത്മകം/ നിഷേധകം
كل സർവ്വ വ്യാപി
كلي. സമഷ്ടി
جزء. നിർവ്യാപി / അംശം
جزئي. വൃഷ്ടി / അംഗം
موجبة كلية സർവ്വവ്യാപി വിധായകം/
അശ രഹിതവിധായക പൂർണ്ണം
موجبة جزئية. അംശ വ്യാപി വിധായകം /
അംശ സഹിത അപൂർണ്ണവിധായകം
سالبةكلية സർവ്വവ്യാപി നിഷേധകം /
അശ രഹിത നിഷേധകപൂർണ്ണം
سالبةجزئية അംശ വ്യാപി നിഷേധകം /
അംശ സഹിത അപൂർണ്ണ നിഷേധകം
جنس ജാതി
جنس عالപരമജാതി
نوع. ഉപജാതി
فصل. അവഛേദകം
عرض عام പൊതുത്വം
عرض خاص വിശേഷം
عرض لازم അവിയോജ്യം
عرض مفارق വിയോജ്യം
انسان മനുഷ്യൻ
حيوان ناطق ഉരിയാട്ടജന്തു / ബുദ്ധിജീവി
جسم نام. സചേതന ദ്രവ്യം
جسم مطلق അചേതനദ്രവ്യം / വസ്തു / ഘനധാതു
جوهر പദാർത്ഥം / ധാതു / മൂലധാതു
عرض ഗുണം
ذاتي സ്വസിദ്ധം / സ്വകീയം
عرضي ഫലഫിദ്ധം / ഉപലബ്ദം
فعل ക്രിയ
بالفعل പ്രയോഗത്തിൽ / നിലവിൽ
بالقوة ഫലത്തിൽ / ക്രമേണേ
بالضرورة നിത്യസ്ഥായീഭാവത്തിൽ / സ്വത്വസ്ഥായീരൂപത്തിൽ
بالدوام സ്ഥിരസ്ഥായീ ഭാവത്തിൽ / സദാ
بالامكان മിക്കവാറും / അല്ലാതല്ല
اضافة സമാസം / ശ്ശോഷണം
دور ആത്മാശ്രയ ദോഷം
تسلسل അനന്തസാധ്യതാ ദോഷം
خلف വിസാധമ്മ്യം /പ്രതിമാന ന്യായം
شرط വ്യവസ്ഥ
وضع. സ്ഥിരീകരണം
نقيض വൈരുധ്യം
عكس. വിപരീതം
عكس مستوي സ്വരൂപ പരിവർത്യം
عكس نقيض വിരൂപ പരിവർത്യം
نسبة സംബന്ധം / ചേർപ്പ്
ابعاد അളവുകൾ / മാനങ്ങൾ
طول. നീളം
عرض. വീതി
عمق. ആഴം
سطح. പ്രതലം
جسم. ഖരം/ദ്രവ്യം
نقطة. ബിന്ദു
جزء لايتجزء. നിശ്ശംശയംശം
العناصر. ഭുതങ്ങൾ
الاخلاط. പ്രകൃതങ്ങൾ
حس. ഇന്ദ്രിയം
محسوس. ഗോചരീഭവ്യം
ذرة. ആറ്റം
رفع. നിഗ്രഹം / ഭജ്ഞനം
سور. അതിരടയാളം
صادق. യോഗ്യം
قضية. തർക്കവാക്യം
محمول ആഖ്യാതം
موضوع. ആഖ്യ
حملية. നേർ പ്രസ്താവന
شرطية സോപാധിക പ്രശ്ന വാക്യം
متصل ഹേത്വാശ്രിത പ്രശ്നവാക്യം
منفصل വിയോജക പ്രശ്നവാക്യം
منع الجمع. ആശ്ലേഷണ പ്രശ്ന സ്ഥിതി / സംയോജന വിഘ്നത
منع الخلو. വിശ്ലേഷണ പ്രശ്നസ്ഥിതി /
വിയോജന വിഘ്നത
قياس. ത്രിപാദ സിദ്ധാന്തം
نتيجة. വ്യവഹിതാനുമാനം / നിഷ്കർഷം
اقتراني പാദാനുമാനം
استثنائي. അന്തർലീനാനുമാനം
اضغر പക്ഷപദം
اكبر സാധ്യപദം
حد اوسط മധ്യപദം
صغرى പക്ഷവാദം / പക്ഷാംഗം
كبرىസാധ്യവാദം / സാധ്യാംഗം
شكل ചേല് / മട്ടം / രൂപം
اوليات. ആനുശങ്കികപ്രസ്താവങ്ങൾ
منطق. ന്യായശാസ്ത്രം
بديهي. അവിതർക്കിതം
نظري. തർക്കിതം
حقيقة. മുഖ്യധാതു
ماهية സത്ത
كنه. മൂലവസ്തു
حادث. സൃഷ്ടി
دهري നിരീശ്വരവാദി
طبعي. പ്രകൃതിവാദി
قديم. അനാദി
متحلل. നിർമതവാദി
هيولى പരമോൽഭവകണിക
يونان ഗ്രീസ്
يوناني ഗ്രീക്ക്ഭാഷ
(തുടരാം )
Shuaibul Haithami