2025 ഏപ്രിൽ 20, ഞായറാഴ്‌ച

ചക്ക മാഹാത്മ്യം

സസ്യങ്ങളെ 'മെരുക്കി' കൃഷിയാരംഭിച്ചതാണ് ആധുനികമനുഷ്യൻ നേടിയ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന്. കഴിഞ്ഞ പതിനായിരം വർഷത്തിനിടയ്ക്കാണത് സംഭവിച്ചത്. നിലവിൽ ഭക്ഷ്യാവശ്യത്തിന് ഏതാണ്ട് 30,000 സസ്യയിനങ്ങളെ മനുഷ്യൻ ആശ്രയിക്കുന്നു. അതിൽ ഗോതമ്പ്, നെല്ല്, ചോളം, ഉരുളക്കിഴങ്ങ്, മില്ലറ്റ്, ബാർലി എന്നിവയാണ് ആധുനികമനുഷ്യന്റെ കലോറി ആവശ്യത്തിൽ 90 ശതമാനവും നിർവഹിക്കുന്നത്. ആ ഗണത്തിലേക്ക് എത്താനുള്ള യോഗ്യത ചക്കയ്ക്കുണ്ടെന്ന് പല വിദഗ്ധരും കരുതുന്നു. 

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഫലമാണ് ചക്ക; ലോകത്തെ വൃക്ഷഫലങ്ങളിൽ ഏറ്റവും വലുത്. പാവപ്പെട്ടവരുടെ വിശപ്പടക്കാനുള്ള വിള എന്നല്ലാതെ, വലിയ പ്രധാന്യമൊന്നും സമീപകാലം വരെ ആരും ചക്കയ്ക്ക് നൽകിയിരുന്നില്ല. ഇപ്പോൾ കഥ മാറുകയാണ്. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കണക്ക് പ്രകാരം, വർഷം തോറും കേരളത്തിൽ വിളയുന്ന ഏതാണ്ട് 38 കോടി ചക്കകളിൽ 75 ശതമാനവും പാഴാവുകയായിരുന്നു പതിവ്. കഴിഞ്ഞ വർഷങ്ങൾക്കിടെ പാഴാക്കുന്നതിന്റെ തോത് ഗണ്യമായി കുറഞ്ഞു. 2018 മാർച്ച് 21ന് ചക്ക കേരളത്തിന്റെ ഔദ്യോഗികഫലമായി പ്രഖ്യാപിക്കപ്പെട്ടതോടെ, ചക്കകൃഷിയും ചക്കയുടെ ഉപയോഗവും വിപണനവും കൂടുൽ വർധിക്കാനുള്ള സാധ്യത ഉണ്ടായി. 

കപ്പയും ചോളവും ഗോതമ്പും പോലെ മറ്റെവിടെ നിന്നെങ്കിലും എത്തിയതാണോ ചക്കയെന്ന് സംശയിക്കുന്നവരുണ്ട്. 'അല്ല, ചക്ക ഇവിടെ ഉണ്ടായതാണ്, നമ്മുടെ പശ്ചിമഘട്ടത്തിൽ'- നമ്മുടെ നാട്ടിൽ 6000 വർഷം മുമ്പ് മുതൽ 3000 വർഷം മുമ്പ് വരെയുള്ള കാലയളവിൽ ചക്ക കൃഷി ചെയ്യാൻ ആരംഭിച്ചു. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 340 വർഷംമുമ്പ് ഡച്ച് തലസ്ഥാനമായ ആംസ്റ്റർഡാമിൽ നിന്ന് ലാറ്റിൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമുണ്ട്-'ഹോർത്തൂസ് മലബാറിക്കൂസ്'. അതിൽ വിവരിച്ചിട്ടുള്ള 679 വ്യത്യസ്ത സസ്യങ്ങളിൽ ഒന്ന് പ്ലാവാണ്

ആയിരക്കണക്കിന് വർഷങ്ങളായി തെക്കുകിഴക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കൃഷിചെയ്യുന്നുണ്ട് എങ്കിലും, തെക്കേഅമേരിക്കയിലും മറ്റും ചക്കയെത്തിയിട്ട് അധികം കാലമായിട്ടില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ കടൽകടന്ന് വടക്കൻ ബ്രസീലിലെത്തിയ ചക്ക, അവിടെ വലിയ ജനപ്രീതി നേടാൻ അധികസമയം വേണ്ടിവന്നില്ല. ഒരു ഫ്രഞ്ച് കപ്പലിൽ നിന്നാണ് 1782 ൽ ജമൈക്കയിൽ ചക്കയെത്തുന്നത്. 1800 കളോടെ യു.എസിലെ ഫ്‌ളോറിഡയിൽ സാധാരണ ഫലവൃഷമായി പ്ലാവ് മാറി.

2025 ഏപ്രിൽ 8, ചൊവ്വാഴ്ച

കേരളത്തിലെ ജനസംഖ്യാനുപാദം ഇങ്ങനെയാണ്. (9-4-2025)



നായർ - 12.5%
ബ്രാഹ്മൺ- 0.5%
ഈഴവർ - 22.2%
മുസ്ലിം - 26.9%
ക്രിസ്ത്യൻ - 18.3%

കേരളം ഭരിച്ച മുഖ്യമന്ത്രിമാർ

ബ്രാഹ്മണ/നായർ വിഭാഗം - 35 വർഷം 5 മാസം
ഈയവർ - 15 വർഷം 
കൃസ്ത്യൻ - 12 വർഷം 6 മാസം
മുസ്ലിം - 53 ദിവസം

കേരളം രൂപീകരണം മുതലുള്ള മന്ത്രിമാർ (2021വരെ)

ബ്രാഹ്മണ, നായർ വിഭാഗം - 123
ഈഴവ - 64
ക്രൈസ്തവ വിഭാഗം - 87
മുസ്ലിം - 65

എയിഡഡ് സ്കൂളുകളുടെ സാമുദായിക ഉടമസ്ഥത
ഹിന്ദു - 2957
ക്രിസ്ത്യൻ - 2956
മുസ്ലിം - 1384

എയിഡഡ് കോളേജുകളുടെ സാമുദായിക ഉടമസ്ഥത

ഹിന്ദു- 95
ക്രിസ്ത്യൻ - 63
മുസ്ലിം - 38

സർക്കാർ ജോലിയിൽ

ബ്രാഹ്മണ, നായർ വിഭാഗം - 42%
ഈയവർ - 21.09%
കൃസ്ത്യൻ - 18.25%
മുസ്ലിം - 13.5%

വെള്ളപള്ളി നടേശനും സംഘപരിവാരും നിരന്തരം വർഗീയ പ്രചാരണം നടത്തുകയും മുസ്ലീം പ്രീണനം ആരോപിക്കുകയും ചെയ്യുമ്പോൾ യഥാർത്ഥ കണക്കുകൾ അപ്രത്യക്ഷമാവുകയാണ്. 

വർഗീയതയോട് കണക്കുകൾ സംസാരിക്കട്ടെ.

തോർത്ത്

മലയാളിയുടെ ഒഴിച്ചു കൂടാനാവാത്ത ഒരു തുണിക്കഷണം. അതിനെ വ്യാപകമായി
 " തോർത്ത് " എന്ന് വിളിക്കുന്നു

വെള്ള നിറത്തിലുള്ള തോർത്ത്
പിന്നീട് അത് പല കളറുകളിലും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്

രാജാവെന്ന് സ്വയം തോന്നലുണ്ടായാൽ തോർത്തുമുണ്ടിട്ട് നടക്കാം എന്നാണ് ശാസ്ത്രം പറയുന്നത്. 

ജാള്യതയും നാണക്കേടുമൊക്കെ തോന്നിയാൽ തോർത്ത് തല വഴി മൂടിയും നടക്കാമത്രേ..

മലയാളിയുടെ പ്രിയപ്പെട്ട മേൽമുണ്ടായ തോർത്തിന് അങ്ങനെ ചില പ്രത്യേകതകളുണ്ട്.

തോർത്ത് തലയിൽ വട്ടം കെട്ടിയാൽ ചട്ടമ്പിയാകാം.

അരയിൽ കെട്ടിയാൽ വിധേയനും.

തോർത്ത് തലക്കെട്ടാക്കിയാൽ മുതലാളിയാകാം.

ഉടുവസ്ത്രമാക്കിയാൽ തൊഴിലാളിയും .

തലയിൽ കെട്ടിയ തോർത്ത് അഴിച്ച് ആദരവ് പ്രകടിപ്പിക്കാം.

അരയിൽ ഉടുത്ത തോർത്തഴിച്ച് അശ്ലീലവും.

തോർത്ത് രണ്ടു തരം ഉണ്ടെന്നാണ് പറയുന്നത്.

രണ്ടു നൂലുകൾ ചേർത്ത് നെയ്യുന്ന ഈരേഴ തോർത്തും, ഒറ്റ നൂൽ മാത്രം ഉപയോഗിച്ചു ചെയ്യുന്ന സാധാരണ തോർത്തും.
(പാണ്ടി തോർത്ത് എന്നൊരിനവുമുണ്ട്) 

തോർത്ത് തെങ്ങിലും കമുകിലും കയറാനുള്ള താൽക്കാലിക തളപ്പാക്കാം. 

ചുമടെടുക്കുമ്പോൾ തലയിൽ താങ്ങാക്കാം.

ഈരേഴ തോർത്തുകൊണ്ട് വേണമെങ്കിൽ പരൽ മീനെ പിടിച്ചും കളിക്കാം.

തോർത്ത് കുളിക്കാനും മുഖം തുടയ്ക്കാനും ഉപയോഗിക്കാം. കുളി കഴിഞ്ഞ് മുടിയിലെ വെള്ളം വാർന്നു പോവാനായി തലയിൽ തോർത്തു ചുറ്റിക്കെട്ടി ചായയുമായി വന്നു വിളിക്കുന്ന പെമ്പ്രന്നോരെ വേണേൽ ഒന്നു സ്വപ്നോം കാണാം.

ശാന്തിക്കാരനും പാചകക്കാരനും പിച്ചക്കാരനും പൊറോട്ടാ അടിക്കാരനും ഒഴിച്ചുകൂടാനാവാത്ത ഒരു മേൽമുണ്ടു കൂടിയാണ് തോർത്ത്.

തോർത്ത്, പാചകം ചെയ്യുമ്പോൾ വസ്ത്രത്തിനു മുകളിൽ ഏപ്രണായി ഉപയോഗിക്കാം. 

ആക്ഷൻ ഹീറോ ബിജുവിനെ പോലെയുള്ളവർക്ക് തോർത്തിൽ തേങ്ങ കെട്ടി കുറ്റവാളികളുടെ നടുവിനടിച്ച് വേദന മാറ്റാം.

ആയുർവേദ സുഖചികിത്സക്കും മറ്റും പോകുന്നവർക്ക് ഒരു ഡസൻ മുന്തിയ ഇനം ബാഗിൽ കരുതുകയും ചെയ്യാം.

കർഷകർ തോർത്ത്ഉടുത്ത് പാടത്ത് പണിയെടുക്കന്നത് കാണാൻ എന്ത് രസമാണ്. 

അങ്ങനെ മലയാളിയുടെ സമസ്തമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഈ തുണിക്കഷണം ....
തോർത്ത്.....

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...