- Benjamin Nethanyahu
Isreal
ഇസ്രായേലിന്റെ ചരിത്രം !!
1930 നു മുൻപ് ഇസ്രായേൽ ഇല്ലായിരുന്നോ ?
പലസ്തീനിലെ അറബികളുടെ ഔദാര്യത്തിൽ അവിടെ കടന്നുകൂടി ജൂത രാഷ്ട്രം സ്ഥാപിച്ചവരാണ് ഇസ്രായേൽ എന്നാണ് പ്രചാരണം.
ചരിത്രം നോക്കാം ...
ഇസ്രായേൽ ചരിത്രം പറയുമ്പോൾ അതിൽ മതപരവും സാംസ്ക്കാരികപരവുമായ വിശ്വാസങ്ങളും, ചരിത്രപരമായതും, പുരാവസ്‌തു ഗവേഷണത്തിൽ നിന്ന് ലഭിച്ച തെളിവുകളും എല്ലാം ഉണ്ട്. വിശ്വാസപരമായ കാര്യങ്ങൾ മാറ്റി നിർത്താം. ചരിത്രത്തിലേക്ക് നോക്കാം.
അബ്രഹാമിനെയാണ് പൂർവപിതാവായി ക്രിസ്ത്യാനികളും, ജൂതരും, മുസ്ലിങ്ങളും കാണുന്നത്. അബ്രഹാമിന് മുമ്പുള്ള കാര്യങ്ങൾക്കൊന്നും യാതൊരു തെളിവുകളും ഇല്ല. മെസപ്പൊട്ടോമിയ ക്കാരനായ അബ്രഹാമിനെ ദൈവം കാനാൻ ദേശത്തേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു എന്നാണ് വിശ്വാസം.
ജൂതവിശ്വാസ പ്രകാരം സന്തതികൾ ഇല്ലാതെ മരിച്ചാൽ മോക്ഷം കിട്ടില്ല. അബ്രഹാമിന് പ്രായമേറെ ചെന്നിട്ടും ഭാര്യ സാറായിൽ കുട്ടികൾ ഉണ്ടായില്ല. വേലക്കാരിയായ ഹാഗാറിൽ ആണ് അബ്രഹാമിന് ഒരു കുട്ടി ഉണ്ടാകുന്നത്.
അവന് ഇസ്മായിൽ എന്ന് പേരിട്ടു. പക്ഷെ ദൈവം അബ്രഹാമിന് നൽകിയ വാഗ്ദാനം അനുസരിച്ച് സാറാ യിൽ തന്നെ ഒരു പുത്രൻ ജനിച്ചു. അവനാണ് ഐസക് അല്ലെങ്കിൽ ഇസഹാക്.
ക്രിസ്ത്യാനികളും ജൂതരും അബ്രഹാമിന് ഭാര്യയായ സാറായിൽ ജനിച്ച ഇസഹാക്കിനെയും അവന്റെ സന്തതി പരമ്പരകളെയും ആണ് പിന്തുടരുന്നത്. ഇസഹാക്കിന്റെ മക്കളാണ് ഏശാവും, യാക്കോബും. ഈ യാക്കോബിനെയാണ് ദൈവം ഇസ്രായേൽ എന്ന് പേര് ചൊല്ലി വിളിച്ചത്. യാക്കോബിന്റെ മകനാണ് ജോസഫ്. ഇസ്രായേൽ വംശത്തിന്റെ ഉത്ഭവം ഇങ്ങനെയാണ്.
ദൈവം അബ്രഹാമിന് നൽകിയ ദേശമാണ് കാനാൻ ദേശം എന്നറിയപ്പെടുന്ന ഇസ്രായേൽ.
ഇതെല്ലം ബിസി 16-17 നൂറ്റാണ്ടുകളിലാണ് എന്ന് കരുതപ്പെടുന്നു. അക്കാലത്ത് ലോകം മുഴുവൻ ക്ഷാമം ഉണ്ടായി. യാക്കോബിന്റെ മകൻ ജോസഫിന് ക്ഷാമം മുൻകൂട്ടി കാണാൻ കഴിഞ്ഞത് വഴി ഈജിപ്ത് മാത്രം ക്ഷാമത്തിൽ നിന്ന് രക്ഷപെട്ടു.
അതോടെ ഈജിപ്തിലേക്ക് ഇസ്രേലിയർ കുടിയേറി. അവരുടെ നരകതുല്യജീവിതം അവിടെ തുടങ്ങുന്നു.
മോശ എന്ന രക്ഷകനിലൂടെ ബിസി 13 ആം നൂറ്റാണ്ടിൽ ഇസ്രേലിയർ ഈജിപ്തിൽ നിന്ന് രക്ഷപെട്ട് തിരികെ കാനാൻ ദേശം എന്നറിയപ്പെട്ട ഇസ്രായേലിലേക്ക് തിരികെ എത്തുന്നു.
ജൂതരുടെ വിശുദ്ധ ഗ്രന്ഥമായ തോറ ഇക്കാലത്ത് രൂപപ്പെട്ടതാണ്. അതുപോലെ ദൈവം ഇസ്രായേൽ ജനതക്ക് 10 കൽപ്പനകൾ നൽകിയതും അക്കാലത്താണ്.
തുടർന്ന് 12 ഗോത്രങ്ങളായി അവർ അവിടെ കഴിഞ്ഞു. ബിസി 1020 ഓടുകൂടെയാണ് ജൂത രാജവംശം രൂപീകൃതം ആകുന്നത്. സാവൂൾ ആയിരുന്നു ആദ്യ രാജാവ്. പിന്നീട് ദാവീദ് രാജാവ് ജെറുസലേം കേന്ദ്രമാക്കി ഇസ്രായേൽ ഭരിച്ചു. തുടർന്ന് ദാവീദിന്റെ മകനായ സോളമൻ ഇസ്രായേൽ രാജാവായി.
കലാകാരൻ കൂടിയായ സോളമൻ ആണ് ജെറുസലേം ദേവാലയം പണികഴിപ്പിച്ചത്.
സോളമൻ രാജാവിന് ശേഷം ശക്തനായ ഭരണാധികാരി ഇല്ലാതായതോടെ 12 ഗോത്രങ്ങൾ തമ്മിൽ തല്ലി രാജ്യം നശിക്കാൻ തുടങ്ങി. അതോടെ വിദേശ ശക്തികൾ ഇസ്രായേൽ കീഴടക്കി.
ആദ്യം അസീരിയക്കാരും പിന്നീട് ബാബിലോണിയക്കാരുടെയും നിയന്ത്രണത്തിലായി ഇസ്രായേൽ.
ബിസി 586 ൽ ബാബിലോണിയക്കാരാണ് ജെറുസലേം ദേവാലയം ആദ്യം തകർത്തത്.
തുടർന്ന് റോമ സാമ്രാജ്യത്തിന്റെ കീഴിലായി ഇസ്രായേൽ. യേശുക്രിസ്തുവിന്റെ കാലഘട്ടത്ത് റോമൻ ഭരണമായിരുന്നു ഇസ്രായേലിൽ. ബിസി 63 ൽ ജെറുസലേം ദേവാലയം പുനർ നിർമിക്കുന്നുണ്ട്, പക്ഷെ AD 70 ൽ അത് വീണ്ടും തകർക്കപ്പെട്ടു. പിന്നീട് AD 636 വരെ ഇസ്രായേൽ Byzantine ഭരണത്തിൽ ആയിരുന്നു. Constantine ചക്രവർത്തി ക്രിസ്തുമതം സ്വീകരിച്ചതോടെ ക്രിസ്തുമതത്തിന് വലിയ പ്രചാരം ലഭിച്ചു. ജൂത ജനതയ്ക്ക് ജെറുസലേം നഗരത്തിൽ വർഷത്തിൽ ഒരുദിവസം മാത്രമായിരുന്നു പ്രവേശനത്തിന് അനുവദിച്ചിരുന്നത്. അക്കാലത്താണ് ഇസ്രായേൽ ജനത മറ്റു ദേശങ്ങളിലേക്ക് കുടിയേറാൻ തുടങ്ങിയത്.
അപ്പോഴാണ് ഓട്ടോമൻ Empire ആ പ്രദേശം കീഴടക്കുന്നത്. അതായത് AD 636 ൽ. അതിനുശേഷം എന്തുണ്ടായി എന്ന് പറയേണ്ടതില്ലല്ലോ. ഇസ്രായേൽ ജനതയെ അവർ നിഷ്ടൂരം വേട്ടയാടി. വലിയ നികുതിയും, അടിച്ചമർത്തലും സഹിക്കവയ്യാതെ 11 ആം നൂറ്റാണ്ടോടെ ചെറിയ വിഭാഗം ഒഴികെ ബാക്കിയുള്ള ഇസ്രായേൽ ജനത ദൈവം അവർക്ക് നൽകി എന്ന് വിശ്വസിക്കുന്ന സ്വന്തം രാജ്യം ഉപേക്ഷിച്ച് പലായനം ചെയ്തു.
AD 636 വരെ മുസ്ലിങ്ങൾക്ക് ഇസ്രായേൽ ദേശവുമായി (പിന്നീട് പലസ്തീൻ എന്ന് ഓട്ടോമൻ തുർക്കികൾ നാമകരണം ചെയ്ത) യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത.
ശരിക്കും ഇസ്രായേൽ ദേശത്തെ ആക്രമിച്ച് കീഴടക്കിയതാണ് അറബികൾ.
ബിസി 16 ആം നൂറ്റാണ്ടിൽ തുടങ്ങുന്നതാണ് ഇസ്രായേൽ ചരിത്രം. അതിൽ കുറെ വിശ്വാസവുമായി ബദ്ധപ്പെട്ടതാണ് എങ്കിലും പുരാവസ്തു ഗവേഷണങ്ങളിലൂടെ ജെറുസലേം ദേവാലയത്തിന്റേതടക്കമുള്ള ശാസ്ത്രീയ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
AD 636 ൽ ഓട്ടോമൻ മുസ്ലിങ്ങൾക്ക് എന്തായാലും ബിസി 10 ആം നൂറ്റാണ്ടിൽ ജറുസലേമിൽ ദേവാലയം പണിയാൻ കഴിയില്ലല്ലോ.
അറബികൾക്ക് ശേഷം കുരിശുയുദ്ധം പോലുള്ള ചരിത്രം ഉണ്ടെങ്കിലും എല്ലാം കൂടി വിവരിക്കുന്നില്ല. ഒന്നാം ലോക മഹായുദ്ധകാലം വരെ ഇസ്രായേൽ ദേശം Ottoman ഭരണത്തിൽ ആയിരുന്നു.
അവർ ഇസ്രായേൽ ദേശത്തെ പലസ്തീൻ എന്നാണ് വിളിച്ചിരുന്നത്.
ഓട്ടോമൻ ഭരണം തുടങ്ങുന്ന കാലത്ത് അതായത് 1517 ൽ വെറും 1000 ജൂത കുടുംബങ്ങൾ മാത്രമാണ് ഇസ്രായേലിൽ ബാക്കി ഉണ്ടായിരുന്നത്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഇക്കാലമത്രയും യഹൂദ ജനതയുടെ ചെറിയൊരു വിഭാഗം എങ്കിലും ഇസ്രായേലിൽ തുടർന്നിരുന്നു എന്നതാണ്.
ഓട്ടോമൻ സാമ്രാജ്യം ഭരിച്ചിരുന്നത് അങ്ങ് ഇസ്തംബൂളിൽ നിന്നായിരുന്നത് കൊണ്ട് അവർ ഈ പ്രദേശത്തേക്ക് വലിയ തോതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നില്ല. കാലക്രമേണ ഇസ്രായേൽ വിട്ടുപോയ ജൂത ജനത തിരികെ വരാൻ തുടങ്ങി. അവർ കൂടുതലായും ജെറുസലേം കേന്ദ്രീകരിച്ചാണ് താമസം തുടങ്ങിയത്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനവും, ഒന്നാം ലോക മഹായുദ്ധവും, ലോകമെങ്ങും ചിതറിക്കപ്പെട്ടുകിടന്നിരുന്ന ഇസ്രായേൽ ജനതയ്ക്ക് തങ്ങളുടെ മാതൃ ദേശത്തേക്ക് മടങ്ങിപ്പോകണം എന്ന തീക്ഷ്ണമായ ആഗ്രഹവും ഒക്കെ കൊണ്ട് കൂടുതൽ ജൂതജനത ഇസ്രായേലിലേക്ക് തിരികെ വന്നു തുടങ്ങി.
1860 ആയപ്പോഴേക്കും ജെറുസലേം നഗരത്തിൽ ഉൾക്കൊള്ളാൻ കഴിയാത്ത വിധം ജൂത വിഭാഗം വളർന്നു.
ഒന്നാം ലോക മഹായുദ്ധം തുടങ്ങുന്ന 1914 ൽ ഇസ്രായേലിലെ ജൂത ജനസംഖ്യ 85000 ആയിരുന്നു,
അത് AD 1500 ൽ വെറും 5000 ആയിരുന്നു. 3 ബറ്റാലിയൻ Jewish Legion ന്റെ പിന്തുണയോടെ ബ്രിട്ടൻ 1917 ൽ ജെറുസലേം കീഴടക്കി ഓട്ടോമൻ ഭരണം അവസാനിപ്പിച്ചു. തുടർന്ന് ബ്രിട്ടൻ മുൻകൈ എടുത്ത് ലീഗ് ഓഫ് നേഷന്റെ അംഗീകാരത്തോടെ ഒരു പുതിയ ജൂത രാഷ്ട്രത്തിനുള്ള നടപടികൾ തുടങ്ങി. അതോടെ ലോകമെമ്പാടുനിന്നും യഹൂദർ തങ്ങളുടെ വാഗ്‌ദത്ത ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. വന്നവർ വെറുതെയിരുന്നില്ല, അവർ രാഷ്ട്ര നിർമാണത്തിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അക്കാലമത്രയും.
പ്രവാസ കാലത്ത് അവർ ആർജിച്ച സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അവർ ആ മരുഭൂമിയിൽ പൊന്നുവിളയിക്കാൻ തുടങ്ങി.
ഇവിടെ പലസ്‌തീൻ സ്നേഹിതർ പറയുന്നത് മടങ്ങി വന്ന ജൂതന്മാർക്ക് വിശാല ഹൃദയരായ അറബികൾ അഭയം നൽകി എന്നൊക്കെയാണ്. പക്ഷെ 1920, 1921, 1929, 1936-39 ലൊക്കെ ഇസ്രായേലിലേക്ക് തിരികെ വന്ന യഹൂദ ജനതയ്ക്ക് നേരെ അറബികൾ ആക്രമണം അഴിച്ചുവിട്ടു. അവരുടെ വസ്തുവകകൾ കൊള്ളയടിച്ചു, കൃഷിയിടങ്ങൾ തകർത്തു, 1929 ലെ ഹെബ്രോൻ കൂട്ടക്കൊലയായിരുന്നു ഏറ്റവും നടുക്കുന്നത്.
അവസാനം യഹൂദ ജനം തിരിച്ചടിക്കാൻ തുടങ്ങിയതോടെ നിലവിളി തുടങ്ങി.
ജൂത ജനത സ്വന്തം രാജ്യമായ ഇസ്രായേലിലേക്ക് തിരികെ വരുന്നതിനെതിരെ അറബ് രാജ്യങ്ങളിലും പ്രതിഷേധം ഉണ്ടായി.
1944 ഒക്കെ ആയപ്പോഴേക്കും ഇസ്രേയൽ ശരിക്കും കരുത്താർജ്ജിച്ചു.
ഐക്യരാഷ്ട്ര സഭ Partition Plan 1947 (U.N. Resolution 181) പ്രകാരം പലസ്തീനെ 6 സെക്ടർ ആയി വിഭജിച്ചു. 3 എണ്ണം അറബുകൾക്കും, 3 എണ്ണം ജൂതര്ക്കും. ജെറുസലേം international zone ആയി നിലനിർത്തി.
അങ്ങനെ 1948 മെയ് 14 ന് ഇസ്രായേൽ രാഷ്ട്രം നിലവിൽ വന്നു. പിറ്റേന്ന് 5 അറബ് രാഷ്ട്രങ്ങൾ ചേർന്ന് ഇസ്രയേലിനെ ആക്രമിച്ചു!
ലോകം മുഴുവൻ കരുതി ഇസ്രായേൽ തീർന്നു എന്ന്. പക്ഷെ സംഭവിച്ചത് ചരിത്രം. ഇസ്രായേൽ അന്നുമുതൽ ഇന്നുവരെ ഒരു രാജ്യത്തെയും അങ്ങോട്ട് കയറി ആക്രമിച്ചിട്ടില്ല. പക്ഷെ ഇങ്ങോട്ട് ആക്രമിച്ചവരെ തകർത്തു തരിപ്പണം ആക്കിയിട്ടുമുണ്ട്. ഐക്യരാഷ്ര സഭയുടെ നിർദേശം തള്ളിക്കളഞ്ഞു അറബികൾ ഇസ്രായേലിനെ ആക്രമിച്ചപ്പോൾ ഇസ്രായലിന്റെ ഭൂവിസ്തൃതി വർധിച്ചു. അറബികളുടേത് കുറഞ്ഞും വന്നു. ഇനിയും ആക്രമിച്ചാൽ, അത് ഇനിയും കുറയും. ഇസ്രായേൽ ആയുധം താഴെ വെച്ചാൽ പിന്നെ ഭൂമുഖത്ത് അവർ കാണില്ല എന്ന് അവർക്ക് നന്നായി അറിയാം.
ഇസ്രായേൽ യഹൂദ ജനതയുടേതാണ്. 2000 വർഷത്തോളം അവർ വേട്ടയാടപ്പെട്ടു. സ്വന്തം നാട്ടിൽ നിന്ന് അവരെ തുരത്തിയവർ നാടിൻറെ അവകാശികളായി മാറി.
സ്വന്തം നാട് അവർ തിരികെ പിടിച്ചു. അപ്പോഴും മുഴുവൻ ഇസ്രായേൽ വേണം എന്ന് അവർ പറഞ്ഞില്ല, കിട്ടിയതിൽ സന്തോഷിച്ചു. അവിടെ അവർ പൊന്നുവിളയിച്ചു. പക്ഷെ അവരെ ഇനിയും സ്വസ്ഥമായി കഴിയാൻ വിടില്ല എന്ന് വെച്ചാൽ എന്ത് ചെയ്യും?
വെറും 73 കൊല്ലം കൊണ്ട് അവർ ലോകത്തിലെ ഏറ്റവും വലിയ ശക്തികളായി മാറി. അവരെ ആക്രമിക്കുന്നവരുടെ അവസ്ഥയോ, നരകതുല്യവും. ഇസ്രേയൽ ജനതയ്ക്ക് ലോകത്ത് വേറൊരു രാജ്യം ഇല്ല. ആ മണ്ണ് ദൈവം അബ്രഹാമിനും വംശപരമ്പരകൾക്കും നൽകിയതാണ്.
തേനും പാലും ഒഴുകുന്ന കാനാൻ ദേശം എന്നാണ് ബൈബിളിൽ ഇസ്രയേലിനെ വിശേഷിപ്പിക്കുന്നത്. യഥാർത്ഥത്തിൽ അങ്ങനെ ഒരു ദേശമാക്കി മാറ്റാൻ അവർ 2000 വർഷമെടുത്തു. അവരെ വിട്ടേക്കുക, അവർ ദൈവത്തിന്റെ ജനമാണ്. നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല..
ഇസ്രായേൽ ജനതയുടെ ഏറ്റവും വലിയ ആഗ്രഹം ഇനിയും നടന്നിട്ടില്ല. സോളമൻ രാജാവ് നിർമിച്ച ജെറുസലേം ദേവാലയം അവർക്ക് പുനർനിർമിക്കണം. നിങ്ങൾ അങ്ങോട്ട് ആക്രമിച്ചപ്പോൾ ആണ് ജെറുസലേം നഗരം കൂടി ഇസ്രായേൽ പിടിച്ചെടുത്തത്. ഇനിയും ആക്രമിച്ചാൽ അവിടെ ഒരു ജനതയുടെ 3000 വർഷത്തെ കാത്തിരിപ്പിനായിരിക്കും അവസാനം ഉണ്ടാകുക..
ഒക്ടോബർ 7 – ലോകം ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം..
“ജീവിക്കുന്നുവെങ്കിൽ ധൈര്യമായി ജീവിക്കുക” ഇതാണ് ഒരു ജനതയുടെ ശബ്ദം…
ഒക്ടോബർ 7 – ലോകം ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം.
2023-ൽ, നിരപരാധികളായ കുട്ടികളും സ്ത്രീകളും സംഗീതത്തിന്റെ താളത്തിനിടയിൽ മരണം നേരിട്ടു. ഭീകരതയുടെ അന്ധകാരത്തിൽ അന്നു കത്തിയിരുന്നത് മനുഷ്യന്റെ ഹൃദയം തന്നെയായിരുന്നു.
ഈ കുഞ്ഞുങ്ങൾക്കും പേരുകളുണ്ടായിരുന്നു, സ്വപ്നങ്ങളുണ്ടായിരുന്നു,ഭാവിയുണ്ടായിരുന്നു..
പക്ഷേ അവർക്കു വോട്ടില്ലാത്തതിനാൽ ലോകം അവരെ മറന്നു.
എന്നാൽ…
അവരുടെ ജനത ഒരിക്കലും മറന്നില്ല,
അവരുടെ മണ്ണ് ഒരിക്കലും കീഴടങ്ങിയില്ല,അവരുടെ മനസ്സ് ഒരിക്കലും തളർന്നില്ല..
ഇതാണ് ഇസ്രയേൽ – ധൈര്യത്തിന്റെ പ്രതീകം!
ദൈവം അബ്രഹാമിനും വംശപരമ്പരക്കും വാഗ്ദാനം ചെയ്ത ദേശം – കാനാൻ.
നൂറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലും പ്രവാസവും അനുഭവിച്ച ജനത.
ഹോളോകോസ്റ്റിന്റെ ഇരുട്ടിൽ നിന്നും, അവർ പുനർജനിച്ചു – 1948 മെയ് 14 – ഇസ്രയേൽ ജനിച്ചു!
ജനിച്ച നിമിഷം തന്നെ യുദ്ധം നേരിട്ട രാജ്യം…
പക്ഷേ ഓരോ യുദ്ധവും ധൈര്യത്താൽ, ഐക്യത്താൽ, സാങ്കേതിക മികവിൽ വിജയത്തിലേക്ക് മാറ്റിയ രാജ്യം.
Six Day War – ലോകം വിസ്മയത്തോടെ നോക്കി;
Yom Kippur War – ജനതയുടെ ഐക്യം കണ്ടപ്പോൾ ലോകം മിണ്ടാതായി.
മരുഭൂമിയിൽ നിന്നും പൊന്നുവിളയിച്ച രാജ്യം,
പ്രതിസന്ധിയെ വിജയത്തിന്റെ വിത്താക്കിയ ജനത,
സമാധാനത്തെയും നിലനിൽപ്പിനെയും ഒരുമിച്ചു നയിക്കുന്ന മാതൃക..
ഇസ്രയേലിന്റെ പാഠം ലോകത്തിനായി:
1.ധൈര്യം മതിയാകില്ല, ഐക്യം വേണം.
2.ശത്രുവിനെ തോൽപ്പിക്കേണ്ടതല്ല, സ്വന്തം ഭയത്തെ ജയിക്കണം.
3.ജീവിതം ഒരിക്കൽ കിട്ടും; ധൈര്യത്തോടെ ജീവിക്കണം.
4.ഭീകരതയെ ന്യായീകരിക്കാനാവില്ല; മനുഷ്യത്വം മാത്രമാണ് മാർഗം.
മരിച്ച ഓരോ കുഞ്ഞിന്റെയും ചിരി,
തകർന്ന വീടുകളിൽ നിന്നുയർന്ന ഓരോ കണ്ണീരും,
ഒരു ജനതയുടെ ധൈര്യത്തിന്റെ വിത്തുകളാണ്.
ഇസ്രയേൽ നമ്മെ പഠിപ്പിക്കുന്നത്:
“യുദ്ധം വേണമെങ്കിൽ ചെയ്യാം, പക്ഷേ ലക്ഷ്യം നിലനിൽപ്പും സമാധാനവുമാകണം.”
🤝 നമുക്ക് പഠിക്കാം
ഓരോ രാജ്യവും, ഓരോ മനുഷ്യനും ഒരുമിച്ച് നിന്നാൽ
ഭൂമി രക്തക്കടലല്ല.. സമാധാനത്തിന്റെ തോട്ടമാകും.
നമുക്ക് ഒരുമിച്ച് പറയാം:
“സത്യത്തോടൊപ്പം നിൽക്കാം.. ധൈര്യത്തോടൊപ്പം ജീവിക്കാം.” ✨
🇮🇱 Isreal : -
“നിങ്ങളെ തോൽപ്പിക്കാനാവില്ല… കാരണം നിങ്ങൾ ഭയത്തെ തോൽപ്പിച്ചവർ ആണ്!”
ലോകം മുഴുവൻ ഒരുമിച്ച് പറയട്ടെ..
“ഇനി യുദ്ധമില്ല… സമാധാനം മാത്രം…”
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ