2026 മാർച്ച് 27, വെള്ളിയാഴ്‌ച

ഇസ്രായേലിന്റെ ചരിത്രം

"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം"
- Benjamin Nethanyahu

Isreal 
ഇസ്രായേലിന്റെ ചരിത്രം !!

1930 നു മുൻപ് ഇസ്രായേൽ ഇല്ലായിരുന്നോ ?

പലസ്തീനിലെ അറബികളുടെ ഔദാര്യത്തിൽ അവിടെ കടന്നുകൂടി ജൂത രാഷ്ട്രം സ്ഥാപിച്ചവരാണ് ഇസ്രായേൽ എന്നാണ് പ്രചാരണം.

ചരിത്രം നോക്കാം ...

ഇസ്രായേൽ ചരിത്രം പറയുമ്പോൾ അതിൽ മതപരവും സാംസ്ക്കാരികപരവുമായ വിശ്വാസങ്ങളും, ചരിത്രപരമായതും, പുരാവസ്‌തു ഗവേഷണത്തിൽ നിന്ന് ലഭിച്ച തെളിവുകളും എല്ലാം ഉണ്ട്. വിശ്വാസപരമായ കാര്യങ്ങൾ മാറ്റി നിർത്താം. ചരിത്രത്തിലേക്ക് നോക്കാം.

അബ്രഹാമിനെയാണ് പൂർവപിതാവായി ക്രിസ്ത്യാനികളും, ജൂതരും, മുസ്ലിങ്ങളും കാണുന്നത്. അബ്രഹാമിന് മുമ്പുള്ള കാര്യങ്ങൾക്കൊന്നും യാതൊരു തെളിവുകളും ഇല്ല. മെസപ്പൊട്ടോമിയ ക്കാരനായ അബ്രഹാമിനെ ദൈവം കാനാൻ ദേശത്തേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു എന്നാണ് വിശ്വാസം. 
ജൂതവിശ്വാസ പ്രകാരം സന്തതികൾ ഇല്ലാതെ മരിച്ചാൽ മോക്ഷം കിട്ടില്ല. അബ്രഹാമിന് പ്രായമേറെ ചെന്നിട്ടും ഭാര്യ സാറായിൽ കുട്ടികൾ ഉണ്ടായില്ല. വേലക്കാരിയായ ഹാഗാറിൽ ആണ് അബ്രഹാമിന് ഒരു കുട്ടി ഉണ്ടാകുന്നത്. 
അവന് ഇസ്മായിൽ എന്ന് പേരിട്ടു. പക്ഷെ ദൈവം അബ്രഹാമിന് നൽകിയ വാഗ്ദാനം അനുസരിച്ച് സാറാ യിൽ തന്നെ ഒരു പുത്രൻ ജനിച്ചു. അവനാണ് ഐസക് അല്ലെങ്കിൽ ഇസഹാക്. 

ക്രിസ്ത്യാനികളും ജൂതരും അബ്രഹാമിന് ഭാര്യയായ സാറായിൽ ജനിച്ച ഇസഹാക്കിനെയും അവന്റെ സന്തതി പരമ്പരകളെയും ആണ് പിന്തുടരുന്നത്. ഇസഹാക്കിന്റെ മക്കളാണ് ഏശാവും, യാക്കോബും. ഈ യാക്കോബിനെയാണ് ദൈവം ഇസ്രായേൽ എന്ന് പേര് ചൊല്ലി വിളിച്ചത്. യാക്കോബിന്റെ മകനാണ് ജോസഫ്. ഇസ്രായേൽ വംശത്തിന്റെ ഉത്ഭവം ഇങ്ങനെയാണ്. 
ദൈവം അബ്രഹാമിന് നൽകിയ ദേശമാണ് കാനാൻ ദേശം എന്നറിയപ്പെടുന്ന ഇസ്രായേൽ.

ഇതെല്ലം ബിസി 16-17 നൂറ്റാണ്ടുകളിലാണ് എന്ന് കരുതപ്പെടുന്നു. അക്കാലത്ത് ലോകം മുഴുവൻ ക്ഷാമം ഉണ്ടായി. യാക്കോബിന്റെ മകൻ ജോസഫിന് ക്ഷാമം മുൻകൂട്ടി കാണാൻ കഴിഞ്ഞത് വഴി ഈജിപ്ത് മാത്രം ക്ഷാമത്തിൽ നിന്ന് രക്ഷപെട്ടു. 
അതോടെ ഈജിപ്തിലേക്ക് ഇസ്രേലിയർ കുടിയേറി. അവരുടെ നരകതുല്യജീവിതം അവിടെ തുടങ്ങുന്നു. 
മോശ എന്ന രക്ഷകനിലൂടെ ബിസി 13 ആം നൂറ്റാണ്ടിൽ ഇസ്രേലിയർ ഈജിപ്തിൽ നിന്ന് രക്ഷപെട്ട് തിരികെ കാനാൻ ദേശം എന്നറിയപ്പെട്ട ഇസ്രായേലിലേക്ക് തിരികെ എത്തുന്നു. 
ജൂതരുടെ വിശുദ്ധ ഗ്രന്ഥമായ തോറ ഇക്കാലത്ത് രൂപപ്പെട്ടതാണ്. അതുപോലെ ദൈവം ഇസ്രായേൽ ജനതക്ക് 10 കൽപ്പനകൾ നൽകിയതും അക്കാലത്താണ്.

തുടർന്ന് 12 ഗോത്രങ്ങളായി അവർ അവിടെ കഴിഞ്ഞു. ബിസി 1020 ഓടുകൂടെയാണ് ജൂത രാജവംശം രൂപീകൃതം ആകുന്നത്. സാവൂൾ ആയിരുന്നു ആദ്യ രാജാവ്. പിന്നീട് ദാവീദ് രാജാവ് ജെറുസലേം കേന്ദ്രമാക്കി ഇസ്രായേൽ ഭരിച്ചു. തുടർന്ന് ദാവീദിന്റെ മകനായ സോളമൻ ഇസ്രായേൽ രാജാവായി. 
കലാകാരൻ കൂടിയായ സോളമൻ ആണ് ജെറുസലേം ദേവാലയം പണികഴിപ്പിച്ചത്. 

സോളമൻ രാജാവിന് ശേഷം ശക്തനായ ഭരണാധികാരി ഇല്ലാതായതോടെ 12 ഗോത്രങ്ങൾ തമ്മിൽ തല്ലി രാജ്യം നശിക്കാൻ തുടങ്ങി. അതോടെ വിദേശ ശക്തികൾ ഇസ്രായേൽ കീഴടക്കി. 
ആദ്യം അസീരിയക്കാരും പിന്നീട് ബാബിലോണിയക്കാരുടെയും നിയന്ത്രണത്തിലായി ഇസ്രായേൽ. 
ബിസി 586 ൽ ബാബിലോണിയക്കാരാണ് ജെറുസലേം ദേവാലയം ആദ്യം തകർത്തത്.

തുടർന്ന് റോമ സാമ്രാജ്യത്തിന്റെ കീഴിലായി ഇസ്രായേൽ. യേശുക്രിസ്തുവിന്റെ കാലഘട്ടത്ത് റോമൻ ഭരണമായിരുന്നു ഇസ്രായേലിൽ. ബിസി 63 ൽ ജെറുസലേം ദേവാലയം പുനർ നിർമിക്കുന്നുണ്ട്, പക്ഷെ AD 70 ൽ അത് വീണ്ടും തകർക്കപ്പെട്ടു. പിന്നീട് AD 636 വരെ ഇസ്രായേൽ Byzantine ഭരണത്തിൽ ആയിരുന്നു. Constantine ചക്രവർത്തി ക്രിസ്തുമതം സ്വീകരിച്ചതോടെ ക്രിസ്തുമതത്തിന് വലിയ പ്രചാരം ലഭിച്ചു. ജൂത ജനതയ്ക്ക് ജെറുസലേം നഗരത്തിൽ വർഷത്തിൽ ഒരുദിവസം മാത്രമായിരുന്നു പ്രവേശനത്തിന് അനുവദിച്ചിരുന്നത്. അക്കാലത്താണ് ഇസ്രായേൽ ജനത മറ്റു ദേശങ്ങളിലേക്ക് കുടിയേറാൻ തുടങ്ങിയത്.

അപ്പോഴാണ് ഓട്ടോമൻ Empire ആ പ്രദേശം കീഴടക്കുന്നത്. അതായത് AD 636 ൽ. അതിനുശേഷം എന്തുണ്ടായി എന്ന് പറയേണ്ടതില്ലല്ലോ. ഇസ്രായേൽ ജനതയെ അവർ നിഷ്ടൂരം വേട്ടയാടി. വലിയ നികുതിയും, അടിച്ചമർത്തലും സഹിക്കവയ്യാതെ 11 ആം നൂറ്റാണ്ടോടെ ചെറിയ വിഭാഗം ഒഴികെ ബാക്കിയുള്ള ഇസ്രായേൽ ജനത ദൈവം അവർക്ക് നൽകി എന്ന് വിശ്വസിക്കുന്ന സ്വന്തം രാജ്യം ഉപേക്ഷിച്ച് പലായനം ചെയ്തു.

AD 636 വരെ മുസ്ലിങ്ങൾക്ക് ഇസ്രായേൽ ദേശവുമായി (പിന്നീട് പലസ്തീൻ എന്ന് ഓട്ടോമൻ തുർക്കികൾ നാമകരണം ചെയ്ത) യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത. 
ശരിക്കും ഇസ്രായേൽ ദേശത്തെ ആക്രമിച്ച് കീഴടക്കിയതാണ് അറബികൾ.

ബിസി 16 ആം നൂറ്റാണ്ടിൽ തുടങ്ങുന്നതാണ് ഇസ്രായേൽ ചരിത്രം. അതിൽ കുറെ വിശ്വാസവുമായി ബദ്ധപ്പെട്ടതാണ് എങ്കിലും പുരാവസ്തു ഗവേഷണങ്ങളിലൂടെ ജെറുസലേം ദേവാലയത്തിന്റേതടക്കമുള്ള ശാസ്ത്രീയ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. 

AD 636 ൽ ഓട്ടോമൻ മുസ്ലിങ്ങൾക്ക്‌ എന്തായാലും ബിസി 10 ആം നൂറ്റാണ്ടിൽ ജറുസലേമിൽ ദേവാലയം പണിയാൻ കഴിയില്ലല്ലോ.                                                                      

അറബികൾക്ക് ശേഷം കുരിശുയുദ്ധം പോലുള്ള ചരിത്രം ഉണ്ടെങ്കിലും എല്ലാം കൂടി വിവരിക്കുന്നില്ല. ഒന്നാം ലോക മഹായുദ്ധകാലം വരെ ഇസ്രായേൽ ദേശം Ottoman ഭരണത്തിൽ ആയിരുന്നു. 

അവർ ഇസ്രായേൽ ദേശത്തെ പലസ്തീൻ എന്നാണ് വിളിച്ചിരുന്നത്. 
ഓട്ടോമൻ ഭരണം തുടങ്ങുന്ന കാലത്ത് അതായത് 1517 ൽ വെറും 1000 ജൂത കുടുംബങ്ങൾ മാത്രമാണ് ഇസ്രായേലിൽ ബാക്കി ഉണ്ടായിരുന്നത്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഇക്കാലമത്രയും യഹൂദ ജനതയുടെ ചെറിയൊരു വിഭാഗം എങ്കിലും ഇസ്രായേലിൽ തുടർന്നിരുന്നു എന്നതാണ്.

ഓട്ടോമൻ സാമ്രാജ്യം ഭരിച്ചിരുന്നത് അങ്ങ് ഇസ്തംബൂളിൽ നിന്നായിരുന്നത് കൊണ്ട് അവർ ഈ പ്രദേശത്തേക്ക് വലിയ തോതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നില്ല. കാലക്രമേണ ഇസ്രായേൽ വിട്ടുപോയ ജൂത ജനത തിരികെ വരാൻ തുടങ്ങി. അവർ കൂടുതലായും ജെറുസലേം കേന്ദ്രീകരിച്ചാണ് താമസം തുടങ്ങിയത്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനവും, ഒന്നാം ലോക മഹായുദ്ധവും, ലോകമെങ്ങും ചിതറിക്കപ്പെട്ടുകിടന്നിരുന്ന ഇസ്രായേൽ ജനതയ്ക്ക് തങ്ങളുടെ മാതൃ ദേശത്തേക്ക് മടങ്ങിപ്പോകണം എന്ന തീക്ഷ്ണമായ ആഗ്രഹവും ഒക്കെ കൊണ്ട് കൂടുതൽ ജൂതജനത ഇസ്രായേലിലേക്ക് തിരികെ വന്നു തുടങ്ങി.
1860 ആയപ്പോഴേക്കും ജെറുസലേം നഗരത്തിൽ ഉൾക്കൊള്ളാൻ കഴിയാത്ത വിധം ജൂത വിഭാഗം വളർന്നു. 

ഒന്നാം ലോക മഹായുദ്ധം തുടങ്ങുന്ന 1914 ൽ ഇസ്രായേലിലെ ജൂത ജനസംഖ്യ 85000 ആയിരുന്നു, 
അത് AD 1500 ൽ വെറും 5000 ആയിരുന്നു. 3 ബറ്റാലിയൻ Jewish Legion ന്റെ പിന്തുണയോടെ ബ്രിട്ടൻ 1917 ൽ ജെറുസലേം കീഴടക്കി ഓട്ടോമൻ ഭരണം അവസാനിപ്പിച്ചു. തുടർന്ന് ബ്രിട്ടൻ മുൻകൈ എടുത്ത് ലീഗ് ഓഫ് നേഷന്റെ അംഗീകാരത്തോടെ ഒരു പുതിയ ജൂത രാഷ്ട്രത്തിനുള്ള നടപടികൾ തുടങ്ങി. അതോടെ ലോകമെമ്പാടുനിന്നും യഹൂദർ തങ്ങളുടെ വാഗ്‌ദത്ത ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. വന്നവർ വെറുതെയിരുന്നില്ല, അവർ രാഷ്ട്ര നിർമാണത്തിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു അക്കാലമത്രയും. 
പ്രവാസ കാലത്ത് അവർ ആർജിച്ച സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അവർ ആ മരുഭൂമിയിൽ പൊന്നുവിളയിക്കാൻ തുടങ്ങി.

ഇവിടെ പലസ്‌തീൻ സ്നേഹിതർ പറയുന്നത് മടങ്ങി വന്ന ജൂതന്മാർക്ക് വിശാല ഹൃദയരായ അറബികൾ അഭയം നൽകി എന്നൊക്കെയാണ്. പക്ഷെ 1920, 1921, 1929, 1936-39 ലൊക്കെ ഇസ്രായേലിലേക്ക് തിരികെ വന്ന യഹൂദ ജനതയ്ക്ക് നേരെ അറബികൾ ആക്രമണം അഴിച്ചുവിട്ടു. അവരുടെ വസ്തുവകകൾ കൊള്ളയടിച്ചു, കൃഷിയിടങ്ങൾ തകർത്തു, 1929 ലെ ഹെബ്രോൻ കൂട്ടക്കൊലയായിരുന്നു ഏറ്റവും നടുക്കുന്നത്. 
അവസാനം യഹൂദ ജനം തിരിച്ചടിക്കാൻ തുടങ്ങിയതോടെ നിലവിളി തുടങ്ങി. 
ജൂത ജനത സ്വന്തം രാജ്യമായ ഇസ്രായേലിലേക്ക് തിരികെ വരുന്നതിനെതിരെ അറബ് രാജ്യങ്ങളിലും പ്രതിഷേധം ഉണ്ടായി. 
1944 ഒക്കെ ആയപ്പോഴേക്കും ഇസ്രേയൽ ശരിക്കും കരുത്താർജ്ജിച്ചു. 

ഐക്യരാഷ്ട്ര സഭ Partition Plan 1947 (U.N. Resolution 181) പ്രകാരം പലസ്തീനെ 6 സെക്ടർ ആയി വിഭജിച്ചു. 3 എണ്ണം അറബുകൾക്കും, 3 എണ്ണം ജൂതര്ക്കും. ജെറുസലേം international zone ആയി നിലനിർത്തി. 
അങ്ങനെ 1948 മെയ് 14 ന് ഇസ്രായേൽ രാഷ്ട്രം നിലവിൽ വന്നു. പിറ്റേന്ന് 5 അറബ് രാഷ്ട്രങ്ങൾ ചേർന്ന് ഇസ്രയേലിനെ ആക്രമിച്ചു! 

ലോകം മുഴുവൻ കരുതി ഇസ്രായേൽ തീർന്നു എന്ന്. പക്ഷെ സംഭവിച്ചത് ചരിത്രം. ഇസ്രായേൽ അന്നുമുതൽ ഇന്നുവരെ ഒരു രാജ്യത്തെയും അങ്ങോട്ട് കയറി ആക്രമിച്ചിട്ടില്ല. പക്ഷെ ഇങ്ങോട്ട് ആക്രമിച്ചവരെ തകർത്തു തരിപ്പണം ആക്കിയിട്ടുമുണ്ട്. ഐക്യരാഷ്ര സഭയുടെ നിർദേശം തള്ളിക്കളഞ്ഞു അറബികൾ ഇസ്രായേലിനെ ആക്രമിച്ചപ്പോൾ ഇസ്രായലിന്റെ ഭൂവിസ്തൃതി വർധിച്ചു. അറബികളുടേത് കുറഞ്ഞും വന്നു. ഇനിയും ആക്രമിച്ചാൽ, അത് ഇനിയും കുറയും. ഇസ്രായേൽ ആയുധം താഴെ വെച്ചാൽ പിന്നെ ഭൂമുഖത്ത് അവർ കാണില്ല എന്ന് അവർക്ക് നന്നായി അറിയാം.

ഇസ്രായേൽ യഹൂദ ജനതയുടേതാണ്. 2000 വർഷത്തോളം അവർ വേട്ടയാടപ്പെട്ടു. സ്വന്തം നാട്ടിൽ നിന്ന് അവരെ തുരത്തിയവർ നാടിൻറെ അവകാശികളായി മാറി. 
സ്വന്തം നാട് അവർ തിരികെ പിടിച്ചു. അപ്പോഴും മുഴുവൻ ഇസ്രായേൽ വേണം എന്ന് അവർ പറഞ്ഞില്ല, കിട്ടിയതിൽ സന്തോഷിച്ചു. അവിടെ അവർ പൊന്നുവിളയിച്ചു. പക്ഷെ അവരെ ഇനിയും സ്വസ്ഥമായി കഴിയാൻ വിടില്ല എന്ന് വെച്ചാൽ എന്ത് ചെയ്യും? 

വെറും 73 കൊല്ലം കൊണ്ട് അവർ ലോകത്തിലെ ഏറ്റവും വലിയ ശക്തികളായി മാറി. അവരെ ആക്രമിക്കുന്നവരുടെ അവസ്ഥയോ, നരകതുല്യവും. ഇസ്രേയൽ ജനതയ്ക്ക് ലോകത്ത് വേറൊരു രാജ്യം ഇല്ല. ആ മണ്ണ് ദൈവം അബ്രഹാമിനും വംശപരമ്പരകൾക്കും നൽകിയതാണ്. 
തേനും പാലും ഒഴുകുന്ന കാനാൻ ദേശം എന്നാണ് ബൈബിളിൽ ഇസ്രയേലിനെ വിശേഷിപ്പിക്കുന്നത്. യഥാർത്ഥത്തിൽ അങ്ങനെ ഒരു ദേശമാക്കി മാറ്റാൻ അവർ 2000 വർഷമെടുത്തു. അവരെ വിട്ടേക്കുക, അവർ ദൈവത്തിന്റെ ജനമാണ്. നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല..

ഇസ്രായേൽ ജനതയുടെ ഏറ്റവും വലിയ ആഗ്രഹം ഇനിയും നടന്നിട്ടില്ല. സോളമൻ രാജാവ് നിർമിച്ച ജെറുസലേം ദേവാലയം അവർക്ക് പുനർനിർമിക്കണം. നിങ്ങൾ അങ്ങോട്ട് ആക്രമിച്ചപ്പോൾ ആണ് ജെറുസലേം നഗരം കൂടി ഇസ്രായേൽ പിടിച്ചെടുത്തത്. ഇനിയും ആക്രമിച്ചാൽ അവിടെ ഒരു ജനതയുടെ 3000 വർഷത്തെ കാത്തിരിപ്പിനായിരിക്കും അവസാനം ഉണ്ടാകുക..

ഒക്ടോബർ 7 – ലോകം ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം..

“ജീവിക്കുന്നുവെങ്കിൽ ധൈര്യമായി ജീവിക്കുക” ഇതാണ് ഒരു ജനതയുടെ ശബ്ദം…

ഒക്ടോബർ 7 – ലോകം ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം.
2023-ൽ, നിരപരാധികളായ കുട്ടികളും സ്ത്രീകളും സംഗീതത്തിന്റെ താളത്തിനിടയിൽ മരണം നേരിട്ടു. ഭീകരതയുടെ അന്ധകാരത്തിൽ അന്നു കത്തിയിരുന്നത് മനുഷ്യന്റെ ഹൃദയം തന്നെയായിരുന്നു.

ഈ കുഞ്ഞുങ്ങൾക്കും പേരുകളുണ്ടായിരുന്നു, സ്വപ്നങ്ങളുണ്ടായിരുന്നു,ഭാവിയുണ്ടായിരുന്നു..

പക്ഷേ അവർക്കു വോട്ടില്ലാത്തതിനാൽ ലോകം അവരെ മറന്നു.

എന്നാൽ…
അവരുടെ ജനത ഒരിക്കലും മറന്നില്ല,
അവരുടെ മണ്ണ് ഒരിക്കലും കീഴടങ്ങിയില്ല,അവരുടെ മനസ്സ് ഒരിക്കലും തളർന്നില്ല..

ഇതാണ് ഇസ്രയേൽ – ധൈര്യത്തിന്റെ പ്രതീകം!

 ദൈവം അബ്രഹാമിനും വംശപരമ്പരക്കും വാഗ്ദാനം ചെയ്ത ദേശം – കാനാൻ.
നൂറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലും പ്രവാസവും അനുഭവിച്ച ജനത.
ഹോളോകോസ്റ്റിന്റെ ഇരുട്ടിൽ നിന്നും, അവർ പുനർജനിച്ചു – 1948 മെയ് 14 – ഇസ്രയേൽ ജനിച്ചു!
ജനിച്ച നിമിഷം തന്നെ യുദ്ധം നേരിട്ട രാജ്യം…
പക്ഷേ ഓരോ യുദ്ധവും ധൈര്യത്താൽ, ഐക്യത്താൽ, സാങ്കേതിക മികവിൽ വിജയത്തിലേക്ക് മാറ്റിയ രാജ്യം.

Six Day War – ലോകം വിസ്മയത്തോടെ നോക്കി;
Yom Kippur War – ജനതയുടെ ഐക്യം കണ്ടപ്പോൾ ലോകം മിണ്ടാതായി.

മരുഭൂമിയിൽ നിന്നും പൊന്നുവിളയിച്ച രാജ്യം,
പ്രതിസന്ധിയെ വിജയത്തിന്റെ വിത്താക്കിയ ജനത,
സമാധാനത്തെയും നിലനിൽപ്പിനെയും ഒരുമിച്ചു നയിക്കുന്ന മാതൃക..

ഇസ്രയേലിന്റെ പാഠം ലോകത്തിനായി:
1.ധൈര്യം മതിയാകില്ല, ഐക്യം വേണം.
2.ശത്രുവിനെ തോൽപ്പിക്കേണ്ടതല്ല, സ്വന്തം ഭയത്തെ ജയിക്കണം.
3.ജീവിതം ഒരിക്കൽ കിട്ടും; ധൈര്യത്തോടെ ജീവിക്കണം.
4.ഭീകരതയെ ന്യായീകരിക്കാനാവില്ല; മനുഷ്യത്വം മാത്രമാണ് മാർഗം.

 മരിച്ച ഓരോ കുഞ്ഞിന്റെയും ചിരി,
തകർന്ന വീടുകളിൽ നിന്നുയർന്ന ഓരോ കണ്ണീരും,
ഒരു ജനതയുടെ ധൈര്യത്തിന്റെ വിത്തുകളാണ്. 

ഇസ്രയേൽ നമ്മെ പഠിപ്പിക്കുന്നത്:
“യുദ്ധം വേണമെങ്കിൽ ചെയ്യാം, പക്ഷേ ലക്ഷ്യം നിലനിൽപ്പും സമാധാനവുമാകണം.”

🤝 നമുക്ക് പഠിക്കാം 
ഓരോ രാജ്യവും, ഓരോ മനുഷ്യനും ഒരുമിച്ച് നിന്നാൽ
ഭൂമി രക്തക്കടലല്ല.. സമാധാനത്തിന്റെ തോട്ടമാകും. 

നമുക്ക് ഒരുമിച്ച് പറയാം:
“സത്യത്തോടൊപ്പം നിൽക്കാം.. ധൈര്യത്തോടൊപ്പം ജീവിക്കാം.” ✨

 🇮🇱 Isreal : -
“നിങ്ങളെ തോൽപ്പിക്കാനാവില്ല… കാരണം നിങ്ങൾ ഭയത്തെ തോൽപ്പിച്ചവർ ആണ്!”

ലോകം മുഴുവൻ ഒരുമിച്ച് പറയട്ടെ..
“ഇനി യുദ്ധമില്ല… സമാധാനം മാത്രം…”

2026 മാർച്ച് 20, വെള്ളിയാഴ്‌ച

ഈദ് ദിന സുന്നത്തുകൾ

1.കുളിക്കുക
2. സുഗന്ധം ഉപയോഗിക്കുക
3. പുതുവസ്ത്രം ധരിക്കുക (ഉണ്ടെങ്കിൽ)
4. *ഫിത്ർ സകാത്ത് കൊടുക്കുന്ന കാര്യം മറക്കരുതേ.*
*നിയ്യത് ചെയ്ത് അർഹർക്ക് തന്നെ കൊടുക്കുക.*
*ഒരു വ്യക്തി തനിക്ക് വേണ്ടി രണ്ടര കിലോ അരി കൊടുക്കണം. അതുപോലെ തൻ്റെ ചിലവിൽ കഴിയുന്ന ഓരോരുത്തർക്കും വേണ്ടിയും രണ്ടര കിലോ അരി വീതം കൊടുക്കുക.*
*ഏറ്റവും സ്രേഷ്ടമായ സമയം ,പെരുന്നാൾ നമസ്കാരത്തിന് മുമ്പ് കൊടുക്കുക. പെരുന്നാൾ ദിവസത്തെ അസ്തമയം വിട്ട് പിന്തിപ്പിക്കൽ ഹറാമാണ്.*
5. പെരുന്നാൾ സമ്മാനം നൽകുക.
6. ആഹാരം കഴിച്ച ശേഷം നമസ്കാരത്തിനു പോവുക
7. ഈത്തപ്പഴം കഴിക്കുക
8. ഒറ്റയായി കഴിക്കുക
9. തക്ബീർ പതുക്കെ ചൊല്ലി പോവുക.ചെറിയ പെരുന്നാൾ നമസ്കാരത്തിന് തക്ബീറതുൽ ഇഹ്റാം ചൊല്ലിയാൽ പിന്നെ നമസ്കാരങ്ങൾക്ക് ശേഷം തക്ബീർ ഇല്ല.
10. ഒരു വഴിയിൽ കൂടി പോയി മറ്റൊരു വഴിയിൽ കൂടി മടങ്ങുക
11. നടന്നു പോവുക ( കഴിയുമെങ്കിൽ)
12. കുടുംബ ബന്ധം ചേർക്കുക
13. നമസ്കാരങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കുക! പടച്ചവന് പൊരുത്തമില്ലാത്ത ഒന്നും ചെയ്യാതിരിക്കാനും ജാഗ്രതപുലർത്തുക

ഫിത്ർ സകാത്ത് ഒരു വീക്ഷണം

ആഘോഷങ്ങളിലെ വൈജാത്യങ്ങൾ: ഒരു പുനർചിന്ത
പ്രിൻസ് ജോസഫ് 

കേരളത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ഓണം. എന്നാൽ കഴിഞ്ഞ ഓണക്കാലത്ത് മാത്രം മലയാളി കുടിച്ചു തീർത്തത് 970 കോടി രൂപയുടെ മദ്യമാണ്! ഹൈന്ദവ ഗ്രന്ഥങ്ങളിലൊന്നും മദ്യം കഴിച്ച് ആഘോഷിക്കണമെന്ന് പറയുന്നില്ലെങ്കിലും, ഒരാഘോഷത്തിന്റെ പേരിൽ ഇത്രയും ഭീമമായ തുക നാം ലഹരിക്കായി ചിലവാക്കുന്നു.

ക്രിസ്മസിന്റെ കണക്കെടുത്താലും ചിത്രം വ്യത്യസ്തമല്ല. യേശുവിന്റെ നാമത്തിലുള്ള ഈ ആഘോഷവേളയിൽ 330 കോടി രൂപയുടെ മദ്യമാണ് വിറ്റഴിയുന്നത്. സമാധാനത്തിന്റെ ദൂതനായ യേശു ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, തന്റെ പേരിലുള്ള ഈ അനാചാരങ്ങൾ കണ്ട് അദ്ദേഹം തീർച്ചയായും ക്ഷോഭിക്കുമായിരുന്നു.

ദീപാവലിയിലേക്ക് നോക്കിയാൽ, ഇന്ത്യയിലാകെ ഏകദേശം 7000 കോടി രൂപയുടെ പടക്കങ്ങളാണ് ഈ ആഘോഷത്തിന്റെ പേരിൽ കത്തിച്ചു തീർക്കുന്നത്. ഇതിൽ കേരളത്തിന്റെ വിഹിതം മാത്രം ഏതാണ്ട് 500 കോടി വരും. ന്യൂ ഇയർ ഉൾപ്പെടെയുള്ള മറ്റ് ആഘോഷങ്ങളുടെ അവസ്ഥയും ഇതിൽനിന്നും ഭിന്നമല്ല.

എന്നാൽ, ഇതിനിടയിൽ ആരും ശ്രദ്ധിക്കാതെ പോയ വലിയൊരു സാമൂഹിക വിപ്ലവം കഴിഞ്ഞ ദിവസം നടന്നു. ക്രിസ്മസിന് നാം മദ്യത്തിനായി ചിലവാക്കുന്ന തുകയ്ക്ക് സമാനമായ ഒരു തുക, പാവപ്പെട്ടവർക്കായി വിതരണം ചെയ്തുകൊണ്ടാണ് ഒരു സമൂഹം 'ചെറിയ പെരുന്നാൾ' ആഘോഷിച്ചത്. ഏകദേശം മൂന്ന് കോടി കിലോ അരിയോ അല്ലെങ്കിൽ അതിന് തുല്യമായ തുകയോ (ഏകദേശം 380 കോടി രൂപ) സാധാരണക്കാർക്കിടയിൽ വിതരണം ചെയ്യപ്പെട്ടു.

ഈ 350 കോടിയിലധികം രൂപ സമാഹരിക്കാനോ വിതരണം ചെയ്യാനോ യാതൊരുവിധ പരസ്യകോലാഹലങ്ങളും ആരും കണ്ടിട്ടില്ല. കേരളത്തിൽ 50 കോടിയുടെ ഒരു വികസന പ്രവർത്തനം നടന്നാൽ അതിൽ 15 കോടിയും ഫ്ലക്സ് ബോർഡുകൾ വെക്കാൻ ചിലവാകുന്ന കാലമാണിതെന്നോർക്കണം. 

ഈ വൻകിട വിതരണത്തിനായി പ്രത്യേക ഔട്ട്ലെറ്റുകളോ നീണ്ട ക്യൂവോ ഉണ്ടായില്ല; ഒരിടത്തും ട്രാഫിക് ബ്ലോക്കുകൾ പോലും സൃഷ്ടിക്കപ്പെട്ടില്ല.
ഇത്രയും വലിയൊരു വിതരണത്തിന് പിന്നിൽ ആരായിരിക്കും ആ 'ബ്രാൻഡ് അംബാസഡർ'? 1400 വർഷങ്ങൾക്ക് മുമ്പ് അറേബ്യൻ മരുഭൂമിയിൽ ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ചു നടന്ന ഒരു മനുഷ്യൻ—മറ്റാരുമല്ല, മുഹമ്മദ് നബ വിനയത്തിന്റെ ഉദാത്ത മാതൃകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും താൻ കടന്നുവരുമ്പോൾ അനുചരന്മാർ എഴുന്നേറ്റു നിൽക്കുന്നത് പോലും അദ്ദേഹം വിലക്കിയിരുന്നു.

അദ്ദേഹത്തിന്റെ ചില വചനങ്ങൾ കോടിക്കണക്കിന് മനുഷ്യർ നെഞ്ചിലേറ്റിയതിന്റെ സാക്ഷ്യമാണ് നാം ഇന്ന് കാണുന്ന ഈ വിപ്ലവം. കാലം പുരോഗമിച്ചിട്ടും ശാസ്ത്രം വളർന്നിട്ടും അന്ന് കല്ലുകളിലും ഓലകളിലും കുറിക്കപ്പെട്ട ആ വചനങ്ങൾ അണുവിട മാറാതെ ഇന്നും പ്രയോഗത്തിൽ ഇരിക്കുന്നു എന്നത് ചരിത്ര സത്യമാണ്.

ഇത്ര വലിയൊരു മാനവിക വിപ്ലവം നടന്നിട്ടും അതിനെ 'ചെറിയ പെരുന്നാൾ' എന്ന് വിളിക്കുമ്പോഴാണ് എനിക്ക് പ്രയാസം തോന്നുന്നത്. ആഘോഷങ്ങൾക്ക് പിറ്റേന്ന് മദ്യവിൽപ്പനയുടെ റെക്കോർഡ് കണക്കുകൾ വലിയ വാർത്തയാക്കുന്ന പത്രമാധ്യമങ്ങൾ, പാവങ്ങൾക്കിടയിൽ നടന്ന ഈ ബൃഹത്തായ 'സകാത്ത്' വിതരണത്തെ കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?

എന്താണ് ഈ സകാത്തിന് പിന്നിലെ ചേതോവികാരം? 

ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിനിടയിൽ അറിഞ്ഞോ അറിയാതെയോ സംഭവിച്ചേക്കാവുന്ന ചെറിയ വീഴ്ചകൾക്ക് (അയൽക്കാരോട് കാണിച്ച പരിഹാസമോ, കോപമോ മറ്റോ ആകാം) പരിഹാരമായി ദൈവം കൽപ്പിച്ച പ്രായശ്ചിത്തമാണ് ഈ ദാനം. ഈ തുക പള്ളികളിലെ പുരോഹിതന്മാർക്ക് നൽകാനല്ല, മറിച്ച് നിങ്ങളുടെ ചുറ്റുമുള്ള പാവപ്പെട്ടവർക്ക് നേരിട്ട് എത്തിച്ചു നൽകാനാണ് കൽപ്പന.

വിഭജനങ്ങളില്ലാത്ത, സ്നേഹവും സൗഹൃദവും സന്തോഷവും നിറഞ്ഞ ഒരു പുതിയ ലോകക്രമത്തിനായി നമുക്ക് പ്രാർത്ഥിക്കാം. 

2026 ഫെബ്രുവരി 24, ചൊവ്വാഴ്ച

ഇരുലോകവിജയം ലഭിക്കാൻ ദിക്റുകൾ

🌹🌹 
ജീവിതത്തോട് ചേർത്തു വെക്കേണ്ട തിരുസുന്നത്തുകൾ

(🌹👇ഇത് നിത്യമാക്കിയാൽ മതിയാവും നിങ്ങൾ വിജയിക്കാൻ)👍
➖➖➖➖➖➖➖ 
1.🌹ഉറക്കിൽ നിന്നും ഉണരുമ്പോൾ
 
الْحَمْدُ للهِ الَّذِي أحْيَانِي بَعْدَمَا أمَاتَنِي وَ إلَيهِ النُّشُورُ
 എന്നു ചൊല്ലി എഴുന്നേൽക്കുക 

2🌹. ബാത്റൂമിൽ പ്രവേശിക്കുമ്പോൾ
 *بسْمِ اللهِ اَللّٰهُمَّ إنِّي أعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ*
എന്നു ചൊല്ലുക 

3. 🌹വലതു ഭാഗം കൊണ്ട് തുടങ്ങി, മിസ് വാക്ക് ചെയ്യുക 

4. 🌹 ശൗച്യത്തിനു ശേഷം 
*اَللّٰهُمَّ طَهِّرْ قَلْبِي مِنَ النِّفَاقِ وَحَصِّنْ فَرْجِي مِنَ الْفَوَاحِشِ* 
എന്നു ചൊല്ലുക.

5🌹. ടോയ് ലറ്റിൽ നിന്നും പുറത്തിറങ്ങുമ്പോൾ
 غُفْرَانَكَ الْحَمْدُ لِلَّهِ الَّذِي أذْهَبَ عَنِّيَ الْأَذَى وَعَافَانِي 
എന്നു ചൊല്ലുക.

6. 🌹തഹജ്ജുദ് നിസ്കരിക്കുക 

7)🌹സുബഹി നിസ്കാരത്തിൻറെ മുമ്പ് രണ്ടു റക്അത്ത് സുന്നത്ത് നിസ്കരിക്കുക ,
ഒന്നാം റകഅത്തിൽ ഫാതിഹക്ക് ശേഷം അലം നശ് റഹ് സൂറത്തും കാഫിറൂന സൂറത്തും ഓതുക, 
രണ്ടാം റകഅത്തിൽ ഫാതിഹക്ക് ശേഷം അലം തറ കൈഫയും
സൂറതുൽ ഇഖ്‌ലാസും ഓതുക (ഇതാണ് ശ്രേഷ്ടം)


8.🌹 സുന്നത്ത് നിസ്കാര ശേഷം നെഞ്ചും മുഖവും ഖിബ് ലയിലേക്ക് മുന്നിട്ടു വലതുഭാഗത്തേക്ക് ചെരിഞ്ഞു കിടന്നു 
اللَّهُمَّ رَبَّ جِبْرِيلَ، وَمِيكَائِيلَ، وَإِسْرَافِيلَ و عَزْرائيل و حمَلة العَرْشِ وَمُحَمَّدٍ صلى الله عليه وسلم أَجِرْنِي مِنْ النَّارِ.
എന്നു ചൊല്ലുക.

9.🌹 ഫർള് നിസ്കാരങ്ങൾ ജമാഅത്തായി നിസ്കരിക്കുക .പുരുഷൻ പള്ളിയിലും സ്ത്രീ വീട്ടിലും

10. 🌹ഫർള് നിസ്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള റവാത്തിബുകൾ നിസ്കരിക്കുക 
സുബ്ഹിക്ക് ശേഷം ഒരു (سورة يس) ഓതുക.
കഴിയുമെങ്കിൽ നിത്യവും ഒരു ജുസ്അ ഓതുക ,അങ്ങനെ 30 ദിവസം ആകുമ്പോൾ ഒരു ഖതം തീർക്കാം.. അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ 

11. 🌹സലാം പറയാൻ അനുവദിക്കപ്പെട്ടവരോട് പുഞ്ചിരിച്ച് സലാം പറയുക .

12.🌹ഭക്ഷണം കഴിക്കുന്നതിനു മുമ്പ് 
ഇരുകൈകളും വായയും കഴുകുക 


13.🌹കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക .

14. 🌹ഭക്ഷണം കഴിക്കുന്നതിനു മുമ്പ് بسم ചൊല്ലുക

15.🌹 ഭക്ഷണശേഷം 
കഴിച്ച പാത്രവും വിരലുകളും വൃത്തിയാക്കുക 

16.🌹 ഭക്ഷണം കഴിച്ചശേഷം ഈ
ദിക്ർ ചൊല്ലുക.

 الحَمْدُ لله الّذِي اَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةًمني

17.🌹 വസ്ത്രം ധരിക്കുമ്പോഴും ചെരുപ്പ് ധരിക്കുമ്പോഴും വലതിനെ മുന്തിക്കുക 

വസ്ത്രം ധരിക്കുമ്പോൾ
الْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا الثَّوْبَ وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلَا قُوَّةٍ
എന്ന് ചൊല്ലുക

18. 🌹കണ്ണാടിയിൽ നോക്കുമ്പോൾ ഈദിക്ർ ചൊല്ലുക.
 الْحَمْدُ للهِ الَّذِي خَلَقَنِي فَسَوّاني، اَللّٰهُمَّ حَسِّنْ خُلُقِي كَمَا حَسَّنْتَ خَلْقِي

19. 🌹വസ്ത്രം അഴിക്കുമ്പോൾ ഇടതിനെ മുന്തിച്ച്
بِسْمِ اللهِ الَّذِي لاَ إِلَهَ إِلاَّ هُو
എന്നു ചൊല്ലുക.

20.🌹വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ
بسْمِ اللهِ تَوَكَّلْتُ عَلَى اللهِ وَ لاَ حَولَ وَ لاَ قُوَّةَ إلاّ بِالله. اَللّٰهُمَّ إِنِّي أَعـُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ أَوْ أَزِلَّ أَوْ أُزَلَّ أَوْ أَظْلِمَ أَوْ أُظْلَمَ أَوْ أَجْهَلَ أَوْ يُجْهَلَ عَلَيَّ
എന്നു ചൊല്ലിഇടതുകാൽ മുന്തിച്ച് ഇറങ്ങുക.

21.🌹 വാഹനത്തിൽബിസ്മി ചൊല്ലി കയറിയ ശേഷം  
سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَاِنَّا إِلَى رَبِّنَا لَمُنْقَلِبُون
എന്നു ചൊല്ലുക.

22. 🌹അങ്ങാടിയിൽ പ്രവേശിക്കുമ്പോൾ
 
لا إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَيٌّ لاَ يَمُوتُ بِيَدِهِ الْخيْرُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌ.
എന്നു ചൊല്ലുക.

23. മരണം പോലെയുള്ള ഉള്ള മുസ്വീബത്ത് വാർത്തകൾ കേൾക്കുമ്പോൾ 
اِنَّا لِله وَاِنَّا اِلَيْهِ رَاجِعُونْ
എന്നു ചൊല്ലുക

 24. 🌹ഉപകാരം ചെയ്തവരോട് നന്ദി വാക്കായി 
*جَزَاكَ اللهُ خَيْرًا*
എന്നു പറയുക 

25. ഓരോ അനുഗ്രഹങ്ങൾ ലഭിക്കുമ്പോഴും റബ്ബിനെ സ്തുതിച്ചു 
الحمد لله
എന്നു പറയുക 

26🌹. الله
വിന്റെ ഓരോ അനുഗ്രഹങ്ങൾ കാണുമ്പോഴും അവനെ സ്മരിച്ച്
ما شاء الله
എന്നു പറയുക 

27. 🌹ളുഹാ നിസ്കാരം നിർവഹിക്കുക 

28. 🌹തുമ്മിയാൽ*الحمدلله എന്നു പറയുക 

29. 🌹തുമ്മിയവൻ *الحمدلله* പറഞ്ഞപ്പോൾ തിരിച്ച് 
يرحمك الله
 പറയുക 

30.🌹 നല്ല കാര്യങ്ങൾ ചെയ്യുമ്പോഴും നല്ല സ്ഥലങ്ങളിലേക്ക് പ്രവേശിക്കുമ്പോഴും വലത് ഭാഗം കൊണ്ടു തുടങ്ങുക അല്ലാത്തപ്പോൾ ഇടത് ഭാഗം കൊണ്ടും.

31. 🌹എല്ലാ നല്ല കാര്യങ്ങളും بسم കൊണ്ട് തുടങ്ങുക 

32. 🌹 ഒരു കളവും പറയാതിരിക്കുക 

33.🌹 തമാശയായി പോലും ഒരാളെയും പരിഹസിക്കാതിരിക്കുക 

34.🌹 ഒരാൾക്കെതിരെയും ഗീബത്തോ നമീമത്തോ കള്ളസാക്ഷിയോ പറയാതിരിക്കുക 

35. 🌹ഭർത്താവിനോടും / ഭാര്യയോടും മക്കളോടും പുഞ്ചിരിച്ച് നല്ല വാക്കുകൾ സംസാരിക്കുക 

36. 🌹 ആരോടും വിദ്വേഷം പുലർത്താതിരിക്കുക
37. 37.🌹 ഭാര്യക്കും / ഭർത്താവിനും കുടുംബങ്ങൾക്കും വേണ്ട സൗകര്യങ്ങൾ സന്തോഷത്തോടെ ഒരുക്കി കൊടുക്കുക . 
 
38🌹 വുളൂഇനു ശേഷമുള്ള ദുആ ചൊല്ലുക.
 أشهد أن لا إله إلا الله وحده لا شريك له ، وأشهد أن محمداً عبده ورسوله ، اللهم اجعلني من التوابين واجعلني من المتطهرين ، سبحانك اللهم وبحمدك ، أشهد أن لا إله إلا أنت ، أستغفرك وأتوب إليك
ശേഷം 3 പ്രാവശ്യം സൂറത്തുൽ ഖദ്ർ ഓതുക

39🌹ബാങ്കിന് ശേഷമുള്ള ദുആ ചൊല്ലുക.
*اللهم رب هذه الدعوة التامة، والصلاة القائمة، آت محمدًا الوسيلة والفضيلة،والدرجة الرفيعة وابعثهu مقامًا محمودًا الذي وعدته وارزقنا شفاعته يوم القيامة إنك لا تخلف الميعاد.
ആത്മാർഥമായി മനസ്സറിഞ്ഞു ദുആ ചെയ്യുക (മുത്ത് നബി(ﷺ)യുടെ ശഫാത്ത് ലഭിക്കും)
ശേഷം ഒരു അയത്തുൽ കുർസിയ്യ്‌ ഓതുക

40🌹. الله
 നൽകിയ അനുഗ്രഹങ്ങൾ ആത്മാർത്ഥമായി ഓർക്കാൻ സമയം കണ്ടെത്തുക 

41🌹 കുടുംബ- അയൽപക്ക - സാമൂഹിക ബന്ധങ്ങൾ നിലനിർത്തുന്ന കാര്യങ്ങൾ ചെയ്യുക 

42🌹മുത്ത് നബി(ﷺ)യുടെ മേൽ ധാരാളം സ്വലാത്ത് ചൊല്ലുക.

43🌹മഗ്‌രിബ് ബാങ്കിന് മുമ്പ് കഴിയുന്നത്ര
 سبحان الله وبحمده سبحان الله العظيم وبحمده استغفر الله
എന്നു ചൊല്ലുക.

44🌹 മഗ്‌രിബ് നിസ്കാരശേഷം പതിവാക്കേണ്ട സൂറത്തുകൾ പാരായണം ചെയ്യുക
 سورة يس, سورة الدخان, سورة الملك، سورة الواقعة، سورة الرحمن

45🌹വിത്ർ നിസ്കാരം നിർവഹിക്കുക 

46🌹 കിടക്കും മുമ്പ് മിസ് വാക്ക് ചെയ്തു, വുളൂഅ് എടുക്കുക 

47🌹 بسم
 ചൊല്ലി വീടിന്റെ വാതിലുകൾ അടച്ചു, ലൈറ്റണക്കുക.പാത്രങ്ങൾ മൂടി വെച്ചു, തീ അണക്കുക,( സുന്നത്തന്ന് നിയ്യത്ത് വെക്കണം, ബിസ്മിയും ചെല്ലണം )

48 🌹കിടക്കും മുമ്പ് വിരിപ്പ് കുടയുക 

49🌹ഉറങ്ങുന്നതിന് മുമ്പ്
آمن الرسول، آية الكرسي، سورة الكافرون، سورة الإخلاص، سورة الفلق، سورة الناس،
 سبحان الله 33
الحمد لله 33
الله أكبر 34

*اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ، وَوَجَّهْتُ وَجْهِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ، وَأَلْجَأْتُ ظَهْرِي إِلَيْكَ، رَغْبَةً وَرَهْبَةً إِلَيْكَ، لاَ مَلْجَأَ وَلاَ مَنْجَا مِنْكَ إِلاَّ إِلَيْكَ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ، وَبِنَبِيِّكَ الَّذِي أَرْسَلْتَ
എന്നിവ ചൊല്ലുക.

50🌹വലതു ഭാഗത്തേക്ക് ചെരിഞ്ഞു കിടന്നു 
*بِاسْمِكَ رَبيِّ وَضَعْتُ جَنْبيِ وَ بِكَ أرْفَعُهُ إنْ اَمْسَكْتَ نَفْسيِ فَارْحَمْهاَ وَ إنْ أرْسَلْتَهاَ فَاحْفَظْهَا بِماَ تَحْفَظُ بِهِ عِبَادَكَ الصّاَلِحِينْ
എന്നു ചൊല്ലി ഉറങ്ങുക

2026 ഫെബ്രുവരി 19, വ്യാഴാഴ്‌ച

ഒന്നാമത്തെ ജുസ്ഇന്‍റെ (അലിഫ് ലാം മീം) രത്നച്ചുരുക്കം.

ഫാത്തിഹ 
➥ ഏതു കാര്യവും അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവന്‍റെ സഹായം തേടി കൊണ്ട് ആരംഭിക്കുക. 
➥ മുഴുവന്‍ അനുഗ്രഹങ്ങളും നല്‍കുന്നവന്‍ അല്ലാഹുവാണ്. അവനെ സര്‍വ്വദാ സ്തുതിക്കുക. 
➥ ഒരു ഭാഗത്ത് അല്ലാഹു കാരുണ്യത്തിന്‍റെ കലവറയാണ്. മറു ഭാഗത്ത് തികഞ്ഞ നീതിമാനാണ്. 
➥ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനോട് മാത്രം സഹായം അഭ്യര്‍ത്ഥിക്കുക. 
➥ സന്‍മാര്‍ഗ്ഗത്തിനായി ദുആ ഇരക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് അര്‍ഹരായവരുടെ സല്‍ഗുണങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും അല്ലാഹുവിന്‍റെ കോപത്തിനിരയായവരുടെയും, വഴിപിഴച്ചവരുടെയും ദുര്‍ഗുണങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുക. ഇതാണ് സന്‍മാര്‍ഗ്ഗം. 

അൽബഖറ:
➥ പരിശുദ്ധ ഖുര്‍ആനിന്‍റെ സന്ദേശം യഥാവിധി പ്രയോജനപ്പെടുത്തുന്നവര്‍ മുത്തഖികള്‍ മാത്രമാണ്. ഇരു ലോക വിജയികളായ മുത്തഖികളുടെ ഏതാനും അടയാളങ്ങൾ: 
1. റസൂലുല്ലാഹി ﷺ അറിയിച്ചു തന്ന അദൃശ്യ കാര്യങ്ങളില്‍ വിശ്വസിക്കുന്നു. 
2. നമസ്കാരം കൃത്യനിഷ്ഠയോടെ ശരിയായി നിലനിര്‍ത്തുന്നു. 
3. അല്ലാഹു കനിഞ്ഞരുളിയ അനുഗ്രഹങ്ങളില്‍ നിന്നും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നു. 
4. ഖുര്‍ആനിലും അതിന് മുമ്പ് അവതരിച്ച സന്ദേശങ്ങളിലും വിശ്വസിക്കുന്നു. 
5. മരണാനന്തര ജീവിതത്തെക്കുറിച്ച് അടിയുറച്ച വിശ്വാസവും ബോധവും പുലര്‍ത്തുന്നു. 
➥ കുഫ്ര്‍ (സത്യനിഷേധം) തിരഞ്ഞെടുത്തവര്‍ സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നതല്ല. 
➥ മുനാഫിഖ് (കപടവിശ്വാസി) കളുടെ ഏതാനും ലക്ഷണങ്ങള്‍:
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കേണ്ടത് പോലെ വിശ്വാസമില്ലായ്മ, ചതി, കളവ്, നാശമുണ്ടാക്കല്‍, പരിഹാസം. 
➥ കടുത്ത നഷ്ടവാളികളായ ഫാസിഖുകളുടെ മൂന്ന് അടയാളങ്ങള്‍: 
1. കരാര്‍ ലംഘനങ്ങള്‍ 
2. ബന്ധങ്ങള്‍ മുറിക്കല്‍ 
3. കുഴപ്പമുണ്ടാക്കല്‍. 
➥ ഈ ലോകത്ത് അല്ലാഹുവില്‍ തൃപ്തികരമായ അവസ്ഥയുണ്ടാക്കാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യല്‍ യഥാര്‍ത്ഥ അടിമകളുടെ കടമയാണ്. വിജ്ഞാനം മനുഷ്യ മഹത്വത്തിന്‍റെ പ്രധാന ഘടകമാണ്. അഹന്തയിലൂടെ പിശാച് ശപിക്കപ്പെട്ടു. വിനയം കാരണം ആദം നബി (അ) അനുഗ്രഹീതനായി. 
➥ അല്ലാഹുവിന്‍റെ നിരവധി അനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരായവരാണ് ബനൂഇസ്റാഈല്‍ (യഹൂദര്‍). എന്നാല്‍ അവരുടെ ദുര്‍ഗുണങ്ങള്‍ കാരണം, അല്ലാഹുവിന്‍റെ കടുത്ത കോപത്തിന് ഇരയായി അവര്‍ അധ:പതിച്ചു. അവരുടെ അധ:പതനത്തിന് കാരണമായ ദുര്‍ഗുണങ്ങള്‍ നാം മുസ്ലിംകളിലുണ്ടായാല്‍ നാമും അധ:പതിക്കും. അതില്‍ ചില കാരണങ്ങള്‍ 
1. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ നിഷേധിച്ച് നന്ദികേട് കാണിച്ചു. 
2. കുറ്റങ്ങള്‍ ചെയ്ത് മനസ്സ് പാറക്കല്ലുകളേക്കാള്‍ കഠിനമാക്കി. 
3. ഒരു വിഭാഗം, വിശുദ്ധഗ്രന്ഥം പഠിക്കാതെ വ്യാമോഹങ്ങളില്‍ കുടുങ്ങിയപ്പോള്‍ മറ്റൊരു വിഭാഗം, ഭൗതിക നേട്ടങ്ങൾക്ക് വേണ്ടി വിശുദ്ധ വചനങ്ങളില്‍ തിരിമറികള്‍ നടത്തി. 
4. അല്ലാഹുവിനോടും സൃഷ്ടികളോടുമുള്ള കടമകള്‍ പാലിക്കണമെന്ന് കര്‍ശനമായി കല്‍പ്പിക്കപ്പെട്ടിട്ടും അതിനെ അവര്‍ അവഗണിച്ചു. 
5. ക്ഷണികമായ ലാഭങ്ങള്‍ക്ക് വേണ്ടി സത്യത്തെ നിരാകരിച്ചു. 
➥ മസ്ജിദുകളെ വൃത്തിയാക്കുന്നത് നബിമാരുടെ പ്രവര്‍ത്തനമാണ്. സന്താനങ്ങളുടെ ഈമാനിക അവസ്ഥകളെക്കുറിച്ച് നബിമാര്‍ മരണ സമയത്ത് പോലും ചിന്തിച്ചു.

ഇസ്രായേലിന്റെ ചരിത്രം

"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal  ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...