എന്നാല്‍, വളരെ നിരീക്ഷണങ്ങള്‍ക്കു ശേഷം ചന്ദ്രനിലെ 'മരിയ' എന്ന ഭാഗത്തിന് നീല നിറമുണ്ടെന്നു കണ്ടെത്തി. എന്നാല്‍, പൊക്കമുള്ള ഭാഗത്ത് നേരിയ മഞ്ഞനിറവും പിങ്ക് നിറവും നേരിയ നീല നിറവും കൂടെ കണ്ടെത്താന്‍ കഴിഞ്ഞു. ഇരുമ്പ്, ടൈറ്റാനിയം തുടങ്ങിയവ ഉപരിതലത്തില്‍ ഉള്ളതു കൊണ്ടാണ് ഈ നേരിയ നിറവ്യത്യാസം.
എന്നാല്‍, മനുഷ്യനേത്രങ്ങള്‍ക്ക് ഇത്രയും ദൂരെയുള്ള നേരിയ നിറവ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയില്ല. കൂടുതലുള്ള നിറം ചാര നിറമായതിനാല്‍ അത് കൂടുതലായി തോന്നുന്ന നിറങ്ങളില്‍ നമ്മള്‍ ചന്ദ്രനെ കാണുന്നു. (സൂര്യ പ്രകാശം ലഭിക്കുന്നതിനനുസരിച്ച് ചന്ദ്രന്‍ തിളക്കമുള്ളതില്‍ നിന്ന് നിറമില്ലായ്മയിലേക്കു മാറുന്നത് കൂടാതെയാണിത്).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ