1.നമുക്ക് തെക്കൻ കേരളത്തിൽ ആത്മീയ നേതൃത്വം നൽകുന്ന സംഘടനയുടെ പേരെന്ത്?
ഉ. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ
2. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപിത മായതെന്ന്?
ഉ. 1955 ജൂൺ 26
3. ദക്ഷിണയുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു?
ഉ. ഹാജി. P. K. യൂനുസ് മൗലവി
4. ദക്ഷിണയുടെ ആദ്യ ജനറൽ സെക്രട്ടറി ആര്?
ഉ. കായംകുളം ഉമർകുട്ടി മൗലവി
5. ഏറ്റവും കൂടുതൽ കാലം ദക്ഷിണയുടെ പ്രസിഡന്റ് ആയിരുന്നത് ഏത് മഹാൻ?
റഈസുൽ .ഉലമ M ഷിഹാബുദീൻ മൗലവി
6,ദക്ഷിണയുടെ ആസ്ഥാനം എവിടെ?
ഉ. കൊല്ലം ജോന
കപ്പുറം
7. ദക്ഷിണയുടേ നിലവിലെ പ്രസിഡന്റ് ആര്?
ഉ. K. P അബൂബക്കർ ഹസ്രത്
8. നിലവിൽ സംഘടനയുടെ ജനറൽ സെക്രട്ടറി ആര്?
ഉ. തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി
9.മികച്ച അധ്യാപകനുള്ള രാഷ്ട്ര പതിയുടെ അവാർഡ് നേടിയ ദക്ഷിണയുടെ ആദരണീയ പണ്ഡിതൻ ആരായിരുന്നു? ഉ. മേക്കോൺ മുഹമ്മദ് കുഞ്ഞു മൗലവി 10.ദക്ഷിണയുടെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന പോഷക സംഘടന ഏത്?
ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ
11.ദക്ഷിണയുടെ മുഖ പത്രം ഏത്?
അന്നസീം
12.ജൗഹറുൽ ഉലമ എന്ന സ്ഥാന പേർ ഉണ്ടായിരുന്ന പ്രസിഡന്റ് ആര്? V. M. ഉ.മൂസ മൗലവി
13. സൈനുൽ ഉലമ. അബുൽ ബുഷ്‌റ എന്നീ പേരുകളിൽ അറിയപ്പെട്ട കരുത്തനായ സെക്രട്ടറി ആരായിരുന്നു?...
ഉ. ചേലക്കുളം അബുൽബുഷ്‌റ K. M. മുഹമ്മദ് മൗലവി
14. ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് (D. K. I. M.V. boarb )സ്ഥാപിത മായതെന്ന്?
ഉ.1957ൽ
15. ഡികെ ഐ എം വി ബോർഡിന്റെ നിലവിലെ ചെയർമാൻ ആര്? ഉ. കടക്കൽ അബ്ദുൽ അസിസ് മൗലവി
16.വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ദക്ഷിണ പോഷക പ്രസ്ഥാനം ഏത്? ഉ. D. K. I. S. F
17.യുവജനങ്ങൾക്ക് പ്രവർത്തിക്കാൻ രൂപം നൽകിയ സംഘടന ഏത്? ഉ. കേരള മുസ്ലിം യുവജന ഫെഡറേഷൻ. K. M. Y. F
18.ദക്ഷിണ വിദ്യാഭ്യാസബോർഡ് പരീക്ഷ വിഭാഗത്തിന്റെ ദീർഘ നാൾ ചെയർമാൻ ആയിരുന്ന മഹാൻ ആരായിരുന്നു?
K. M. അബ്ദുൽ കരീം മൗലവി
19. അന്നസീം ചീഫ് എഡിറ്റർ ആര്? ഉ. C. A. മൂസ മൗലവി
20. നമ്മുടെ മേഖല ആസ്ഥാനം എവിടെ?അതാത് മേഖല
21. ദക്ഷിണയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക യൂണിവേഴ്സിറ്റി
. ഏത്? ഉ. ജാമിആ മന്നാനീയ്യ ഇസ്ലാമിക യൂണിവേഴ്സിറ്റി
22.മന്നാനിയ്യക്ക് തറക്കല്ലിട്ട ലോക മഹാ പണ്ഡിതൻ ആര്? ഉ.സയ്യിദ് അബുൽ ഹസൻ അലി നദ്‌വി
23.മന്നാനിയ്യയിൽ പ്രസിദ്ധമായ ബുഘാരി മജ്‌ലിസ് നടക്കുന്നുന്നത് എപ്പോൾ? ഉ. സഫർ മാസം ആദ്യ ശനി മുതൽ തുടങ്ങി റബീഉൽ അവ്വൽ ആദ്യ ഞായറാഴ്ച അവസാനിക്കുന്നു
24. മന്നാനിയ്യ ബുഖാരി മജ്ലിസിന് നേതൃത്വം നൽകുന്ന ആശിഖുറസൂൽ എന്നറിയപ്പെടുന്ന സൂഫിവര്യനായ ഗുരുവര്യർ ആര്? ഉ.
. അതിരാം പട്ടണം. ക്. തന്നെ. മുഹമ്മദ് കുട്ടി ഹസ്രത്
25. ദക്ഷിണ രൂപീകൃത മായിട്ട് എത്ര വർഷം ആയി? ഉ.69വർഷം.
*******************************
ദക്ഷിണ: പതാക ദിന സന്ദേശം
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ എന്ന മഹാപ്രസ്ഥാനത്തിന്69 വയസ്സ് പൂർത്തിയായി.
* തെക്കിൻ്റെ ദീനി നവോത്ഥാനത്തിന് ഔലിയാക്കളായ മഹത്തുക്കൾ രൂപം നൽകിയ പ്രസ്ഥാനം.
ദക്ഷിണയുടെ പ്രത്യേകത.
1) എല്ലാ നിലയ്ക്കും അഹ്‌ലുസ്സുന്നത്തിവൽ ജമാഅയുടെ ആദർശത്തിൽ ഉറച്ച് നിന്ന് അതിൻ്റെ പ്രചാരണം ഏറ്റെടുത്ത് അത് പരലോക രക്ഷയായി കണ്ട് പ്രവർത്തിക്കുന്ന സംഘടന. തന്മൂലം ബിദ്അത്തിൻ്റെ എല്ലാ ചിന്തകളോടും ദക്ഷിണ വിയോജിക്കുന്നു.
2) മുസ്‌ലിം ഉമ്മത്ത് എന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച് സമുദായത്തോട് ഗുണകാംക്ഷാപരമായി സമീപിക്കുന്നു. സമുദായത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ നടത്തുകയും പൊതുവേദികളിൽ സഹകരിക്കുകയും ചെയ്യുന്നു.
3) രഷ്ട്രീയമായി തികച്ചും ചേരിചേരാ നിലപാട് സ്വീകരിക്കുന്നു.
4) ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങളും മത - മനുഷ്യ സൗഹാർദ്ദവും നിലനിൽക്കണം. അതിന് വേണ്ടി നിയമാനുസൃത മാർഗ്ഗത്തിലൂടെ ദക്ഷിണ പ്രവർത്തിക്കുന്നു.
5) തെക്കൻ കേരളത്തിൻ്റെ ദീനീ, വിദ്യാഭ്യാസ, സാംസ്ക്കാരിക വളർച്ചക്ക് വേണ്ടി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ അഹോരാത്രം പരിശ്രമിക്കുന്നു.
*അതിനായി നിലകൊള്ളുന്ന പോഷക പ്രസ്ഥാനങ്ങൾ.*
* മഹല്ലുകളുടെ ഐക്യത്തിനും ശാന്തിക്കും വേണ്ടി പ്രവർത്തിക്കുന്നു. അതിന് *KMJF* നേതൃത്വം നൽകുന്നു. സമുദായത്തിൻ്റെ പൊതു പ്രശ്നങ്ങളിൽ എന്നും ദക്ഷിണ ഗോൾമുഖത്തുണ്ട്.
* ആയിരക്കണക്കിന് മദ്റസകളിലൂടെ വിദ്യാർത്ഥികളുടെയും വരും തലമുറയുടെയും ദീനീ അഭിവൃദ്ധിക്ക് വേണ്ടി ഉയർന്ന സേവനം ചെയ്യുന്നു. അതിനായി *DKIMV* ബോർഡും *DKLM* എന്ന അധ്യാപക സംഘടനയും *Ex*: ബോർഡും നല്ല വിധം പ്രവർത്തിക്കുന്നു.
* പ്രവാസി മലയാളികളെ സംഘടിപ്പിച്ച് അവരുടെ കൂട്ടായ്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി ( *DKICC* ) ദക്ഷിണ കേരള ഇസ്‌ലാമിക് കൾച്ചറൽ സെൻ്റർ എല്ലാ ഗൾഫ് രാജ്യത്തും പ്രവർത്തനം സജീവമാക്കി വരുന്നു.
* യുവജന പ്രസ്ഥാനമായ *KMYF* സജീവമാണ്.
* വിദ്യാർത്ഥി പ്രസ്ഥാനമായ *DKISF* ഉം പ്രവർത്തന രംഗത്തുണ്ട്.
* *അന്നസീം* കേരളത്തിലെ ഏറ്റവും പഴക്കമുള്ള മത പ്രസിദ്ധീകരണമാണ്. (സ്ഥാപിതം.1956)
* അൽ ബുസ്താൻ മാസിക ലജ്നത്തിൻ്റെ മുഖപത്രമാണ്.
ദക്ഷിണയുടെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിച്ച തെക്കൻ കേരളത്തിലെ മഹാന്മാരായ അനേകം ഉലമാക്കൾ നമ്മുടെ ഉസ്താദുമാരോ അവരുടെ ഉസ്താദുമാരോ ആണ്. അവരോട് നമുക്ക് കടപ്പാടുകളുണ്ട്. അവരെ ഓർക്കണം. അവർക്കായി ദുആ ചെയ്യണം. അല്ലാഹു നല്ല ജസാ നൽകട്ടെ.
വിശ്വാസികളുടെയും മഹല്ലുകളുടെയും സമുദായത്തിൻ്റെയും ദീനീപുരോഗതിക്കായി, രാജ്യത്തിൻ്റെ നന്മക്കായി ദക്ഷിണ ഇനിയും സജീവ നിലനിൽക്കണം. അതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. പ്രതിജ്ഞയെടുക്കാം.
*മുക്കാൽ നൂറ്റാണ്ടിലേക്ക്* *മുന്നേറുന്ന*
*ദക്ഷിണ കേരള ജംഇയ്യത്തുൽ* *ഉലമയുടെ* *രൂപീകരണത്തെപ്പറ്റി* അല്‍ ബയാന്‍ മാസികയുടെ *1955 ജൂലൈ 10* ലക്കത്തില്‍ ഇതു സംബന്ധിച്ച് കെ *. മുഹമ്മദ് നൂറുദ്ദീന്‍ മൗലവി* തയാറാക്കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ആണിത്.
മലബാർ സമര കാല ശേഷം പണ്ഡിതർ നേതൃത്വം നല്കിയ സംഘടിത ദീനീപ്രവര്‍ത്തനങ്ങള്‍ 1950 കളോടെയാണ് കേരളത്തിൽ സജീവമായിത്തുടങ്ങിയത്.. 'കേരള മുസ്‌ലിം ഐക്യസംഘ'വും പിന്നീടുണ്ടായ 'കേരള ജംഇയത്തുല്‍ ഉലമ'യുമെല്ലാം വടക്കോട്ടാണ് കാര്യമായി പ്രവര്‍ത്തിച്ചിരുന്നത്. സമാന സ്വഭാവമുള്ള സംഘടിത ദീനീപ്രവര്‍ത്തനങ്ങള്‍ അക്കാലത്ത് തിരു-കൊച്ചിയില്‍ ഉണ്ടായിരുന്നില്ല. മതവിദ്യാഭ്യാസത്തിലും ദീനീബോധത്തിലും മറ്റും ആപേക്ഷികമായി തെക്കന്‍ കേരളം അല്‍പം പിന്നിലായിരുന്നു. മദ്‌റസകളും അറബിക് കോളേജുകളും ഏറെയൊന്നും നിലവിലുണ്ടായിരുന്നില്ല. ഉലമാക്കളുടെയും മഹല്ല് ജമാഅത്തുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിത രൂപമോ, വ്യവസ്ഥാപിതത്വമോ വേണ്ടത്ര ഇല്ലായിരുന്നു.
ഐക്യകേരളം പിറക്കുന്നതിനു മുമ്പ് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാര്‍. തിരുവിതാംകൂറും,കൊച്ചിയും ചേർന്നുളള സ്വതന്ത്ര സംസ്ഥാനമായിരുന്നു തിരുകൊച്ചി. മുസ്‌ലിം ഭൂരിപക്ഷ ജില്ലകൾ കൂടുതലുള്ള മലബാറും മുസ്‌ലിം ന്യൂനപക്ഷ ജില്ലകൾ കൂടുതലുള്ള കൊച്ചിയും, തിരുവിതാംകൂറും തമ്മിൽ സാമൂഹ്യ സാംസ്കാരിക നിലവാരത്തിൽ പ്രകടമായ വ്യത്യാസങ്ങളുണ്ടായിരുന്നു. മത രംഗത്ത് മലബാർ മുന്നേറിയപ്പോൾ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിലും
പത്ര പ്രസിദ്ധീകരണരംഗത്തും തെക്ക് ആശാവഹമായ പല ചുവടുവെപ്പുകളും നടന്നിരുന്നു.
ഇത്തരമൊരു ചരിത്ര പശ്ചാത്തലത്തിലാണ് ഒരു ഉലമാ പ്രസ്ഥാനത്തെക്കുറിച്ച് തെക്കന്‍ കേരളത്തിലെ മതപണ്ഡിതര്‍ക്കിടയിൽ ചര്‍ച്ച സജീവമായത് . *1955 ജൂണ്‍ 26 നു കൊല്ലം* ജോനകപ്പുറം കൊച്ചു പള്ളിയില്‍ ചേര്‍ന്ന പണ്ഡിതന്മാരുടെ യോഗത്തിൽ 'തിരു-കൊച്ചി ജംഇയത്തുല്‍ ഉലമാ' രൂപീകരണത്തിന്റെ ആദ്യവട്ട ചര്‍ച്ചകള്‍ നടന്നു.
തിരു-കൊച്ചിയിലെ പേരുകേട്ട മുസ്‌ലിം വാണിജ്യ-സാംസ്കാരിക കേന്ദ്രമായിരുന്നു അക്കാലത്ത് കൊല്ലം. ദീനീവിദ്യാഭ്യാസത്തിലും വൈജ്ഞാനിക വളര്‍ച്ചയിലും പത്രപ്രസിദ്ധീകരണ രംഗത്തും സാമ്പത്തിക ശേഷിയിലും ആസ്ഥാന സ്വഭാവത്തിലുളള കേന്ദ്രമായിരുന്ന കൊല്ലത്ത്
പ്രമുഖ പണ്ഡിതനായിരുന്ന ഹാജി പി.കെ യൂനുസ് മൗലവിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍, ഉമ്മര്‍കുട്ടി മൗലവി മുന്‍കൈയെടുത്ത് ക്ഷണിച്ചുവരുത്തിയ ഇരുനൂറ് പ്രമുഖ ഉലമാക്കളായിരുന്നു സമ്മേളിച്ചത്. ആ യോഗത്തില്‍വെച്ച് എം. ശിഹാബുദ്ദീന്‍ മൗലവി കണ്‍വീനറായി *53* അംഗ അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ, 'തിരുകൊച്ചി ജംഇയത്തുല്‍ ഉലമ' പ്രഖ്യാപിക്കപ്പെട്ടു.
*1955 ആഗസ്റ്റ്* രണ്ടിനു തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ വിപുലമായ ഉലമാ സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ കണ്‍വീനര്‍ എം *. ശിഹാബുദ്ദീന്‍ മൗലവി* എഴുതി അവതരിപ്പിച്ച സ്വാഗത പ്രസംഗം പിന്നീട് കൊല്ലം ശ്രീരാമ വിലാസം പ്രസില്‍ അച്ചടിച്ച് രണ്ട് അണക്ക് വില്പന നടത്തി സ്വരൂപിച്ചതായിരുന്നു സംഘടനയുടെ ആദ്യ പ്രവര്‍ത്തന ഫണ്ട്. അച്ചടിച്ചു വിതരണം ചെയ്ത ആ ലഘുലേഖയാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ ചരിത്രത്തിലെ ആദ്യ പ്രസിദ്ധീകരണം. ഭാവി പരിപാടികള്‍ക്ക് രൂപം നൽകിയ വിജെടി ഹാൾ സമ്മേളനം വിപുലമായ ഉലമാ സമ്മേളനം നടത്താന്‍ തീരുമാനിച്ചു. *1955 നവംബര്‍ 12, 13* തീയതികളില്‍ ചങ്ങനാശേരി ദാറുൽ ഇസ്‌ലാം മദ്രസാ ഹാളിലും, മുനവ്വിറുൽ ഇസ്‌ലാം പ്രൈമറി സ്കൂളിലുമായി നടന്ന സമ്മേളനത്തില്‍ വടക്കാഞ്ചേരി മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളില്‍ നിന്നായി ആയിരത്തിലധികം പണ്ഡിതന്മാരും സമുദായ നേതാക്കളും പങ്കെടുത്തു. 'സമസ്ത കേരള ജംഇയത്തുല്‍ ഉലമാ'യുടെ പ്രതിനിധിയായി പ്രമുഖ പണ്ഡിതൻ *ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍* പങ്കെടുത്തു. പ്രസ്തുത സമ്മേളനത്തിലാണ് 'തിരു-കൊച്ചി ജംഇയ്യത്തുല്‍ ഉലമാ'യുടെ സംഘടനാ സംവിധാനങ്ങളും പ്രവര്‍ത്തന രീതികളും മറ്റും രൂപം കൊണ്ടത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകള്‍ പ്രവര്‍ത്തന മേഖലയായി നിശ്ചയിക്കപ്പെട്ടു (അന്ന്, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ രൂപീകൃതമായിരുന്നില്ല). *61* പണ്ഡിതന്മാര്‍ അടങ്ങുന്ന സ്ഥിരം മുശാവറ ( കൂടിയാലോചനാ സമിതി) യെ തെരഞ്ഞെടുത്തു. പിന്നീട് *40* പേരെ കൂടി ഉള്‍പ്പെടുത്തി *101 അംഗ* സമിതിയായി മുശാവറ വിപുലീകരിച്ചു.
*1956* ജനുവരിയില്‍ ആലപ്പുഴ ഗവ. മുഹമ്മദന്‍ സ്‌കൂളില്‍ ചേര്‍ന്ന *101* അംഗ പ്രവര്‍ത്തക സമിതി യോഗത്തിലാണ് സംഘടനാ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
*ഹാജി പി.കെ യൂനുസ് മൗലവി* (പ്രസിഡന്റ്), എം. ശിഹാബുദ്ദീന്‍ മൗലവി (വൈസ് പ്രസിഡന്റ്), കായംകുളം *ഉമര്‍കുട്ടി മൗലവി* (ജനറല്‍ സെക്രട്ടറി), പി.എ മുഹമ്മദ് കോയ മൗലവി, വാമനപുരം മുഹമ്മദ് മൗലവി (സെക്രട്ടറി), പി *.പി അഹ്മദ് ആലിം സാഹിബ്* (ട്രഷറര്‍) എന്നിവരായിരുന്നു ആദ്യ ഭാരവാഹികള്‍. *1955* ജൂണില്‍ ആരംഭിച്ച സംഘടനാ രൂപീകരണ പ്രക്രിയ ആറു മാസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. *കോട്ടക്കര ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍,* എം *. അലവി കുഞ്ഞ് മൗലവി, ഒ.ബി തഖിയുദ്ദീന്‍* *ഫരീദ് മൗലവി, മുഹമ്മദ് നൂഹ് അല്‍ ഖാസിമി,* *വാമനപുരം മുഹമ്മദ് കുഞ്ഞ് മൗലവി, ആലങ്കോട്* *അബ്ദുല്‍ ഖാദിര്‍ മൗലവി, സി.എസ്* *ഇബ്‌റാഹീം കുട്ടി മൗലവി, വൈ. അബ്ദുല്ലത്വീഫ്* *മൗലവി, കൊച്ചുവിള അബ്ദുര്‍റഹ്മാന്‍* *മൗലവി, കക്കാഴം കെ.പി അബ്ദുല്‍ ഹമീദ്* *മൗലവി, മെക്കോന്‍ കെ.പി മുഹമ്മദ് കുഞ്ഞി* *മൗലവി, വി.കെ അബ്ദുല്ല മൗലവി ക്ലാപ്പന* , *കെ.എം നൂറുദ്ദീന്‍ മൗലവി* തുടങ്ങിയവര്‍ സംഘടനയുടെ ആദ്യകാലത്തെ പ്രമുഖ നേതാക്കളാണ്. ഐക്യകേരളത്തിന്റെ പിറവിയോടെ, 'തിരു-കൊച്ചി' എന്ന പേരുമാറ്റി, 'ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ' എന്ന് പുനര്‍നാമകരണം ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ