2023 സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

തഴവ മുഹമ്മദ് കുഞ്ഞ് മൗലവി നവ്വറല്ലാഹു മർഖദഹു

തഴവ കുറ്റിപ്പുറം ചന്തയിലെ അത്യാവശ്യം വലിയ ഒരു അരിക്കടയിൽ പിതാവിന്റെ സഹായത്തിനായി ഒപ്പം കൂടുന്ന ഒരു ചെറിയ ബാലൻ ഉണ്ടായിരുന്നു. ചെറുപ്പം മുതൽക്കെ തന്നെ നല്ല ചിട്ടയിൽ ആയിരുന്നു വളർന്നത്. 

കുറച്ചു നാളുകൾക്ക് ശേഷം പിതാവിനോട് തനിക്ക് ദീനി വിദ്യാഭ്യാസം പഠിക്കണമെന്ന് ആവശ്യപ്പെടുകയും, അതിനായി മലബാറിലേക്ക് വണ്ടി കയറുകയും ചെയ്തു. 

 ത്യാഗം നിറഞ്ഞതായിരുന്നു അന്നത്തെ ദറസീ ജീവിതം.രാവിലെ അല്പം കട്ടൻചായ കിട്ടണമെങ്കിൽ പാചകക്കാരന് ചൂട്ട് ഒടിച്ചു നൽകണം. അത്യാവശ്യം നല്ല ചുറ്റുപാടിൽ ജീവിച്ച ആ വിദ്യാർത്ഥി നെറ്റി ചുളുങ്ങാതെ സഹിച്ചും, ക്ഷമിച്ചും നന്നായി ഓതി പഠിച്ചു.

അന്നു മുതൽക്കെ ചെറുതായി എഴുതുമായിരുന്നു. പതിനെട്ടാം വയസ്സിൽ ഉസ്താദിന്റെ സമ്മതത്തോടുകൂടി ആളുകൾക്ക് മുന്നിൽ എഴുന്നേൽക്കാൻ തുടങ്ങി.നന്നായി പ്രഭാഷണം നടത്തി പ്രശസ്തി നേടി.

 ഒരിക്കൽ തിരുവനന്തപുരം ജില്ലയിലെ ഒരു പള്ളിയിൽ രാത്രിയിൽ വന്ന മുക്രി ഒരു കാഴ്ച കണ്ടു. ഒരു ഉസ്താദ് ഹൗളിന്റെ ചാരത്ത് നല്ല ഉറക്കം, ലൈറ്റ് തെളിച്ചു നോക്കി. മുഖം തെളിഞ്ഞപ്പോൾ മുക്രി ആശ്ചര്യത്തോടെ പറഞ്ഞത്രേ "അകത്തേക്ക് കിടക്കൂ ഉസ്താദേ.. പങ്കയുണ്ട്,സൗകര്യങ്ങൾ ഏറെയുണ്ട്." 

"വേണ്ട ഒന്നും വേണ്ട, അതൊക്കെ എന്റെ സൂക്ഷ്മത എന്നെ അനുവദിക്കുന്നില്ല."
 (ഉസ്താദ് അവിടെത്തന്നെ ഉറക്കം തുടർന്നു.)

സാമ്പത്തികമായി മെച്ചമുള്ള തറവാട്ടിൽ പിറന്ന ആ ഉസ്താദ് കട്ടിൽ വെടിഞ്ഞ് 'തഴ' കൊണ്ട് വരിഞ്ഞു നെയ്ത ഒരു ചെറു പായ നിലത്ത് വിരിച്ചായിരുന്നു അവസാനം വരെ ഉറങ്ങിയിരുന്നത്. 

  
ആ മഹാമനീഷിയുടെ സൂക്ഷ്മ പൂർണമായ ജീവിതം തന്നെയാണ് 24-കാതങ്ങൾക്കിപ്പുറവും അവിടുത്തെ സ്മരിക്കാൻ ജനഗണമനം സമയം കണ്ടെത്തുന്നത്. 

*തഴവ മുഹമ്മദ് കുഞ്ഞ് മൗലവി (ന:മ)*

1921ൽ പള്ളാർശ്ശേരി തറവാട്ടിലെ അബ്ദുൽ ഖാദർ കുഞ്ഞിന്റേയും, ഫാത്തിമ ബീവിയുടെയും മകനായി ജനിച്ചു. നിരവധി കവിതാസമാഹാരം കൊണ്ടും, സൂഫിസവും, ആഴത്തിലുള്ള അറിവാൽ നിറഞ്ഞ ഉപദേശവും കൊണ്ടും ശ്രദ്ധപിടിച്ചുപറ്റിയ പണ്ഡിത വരേണ്യൻ. 

അല്ലാഹു അദ്ദേഹത്തിനെ സ്വീകരിച്ചു എന്നതിന്റെ തെളിവാണ് *അൽ മവാഹിബുൽ ജലിയ്യ.*

സുഖമില്ലാത്ത അവസ്ഥയിൽ 1999 സഫർ 29-ൽ അവിടുന്ന് കണ്ണു തുറന്നുവച്ച് മൂന്നുവട്ടം "ലാഇലാഹ ഇല്ലല്ലാഹ്" ചൊല്ലി ഈ ലോകത്തു നിന്ന് വിട പറഞ്ഞു. 

അല്ലാഹു അവിടുത്തെ ബർക്കത്ത് കൊണ്ട് നമുക്ക് ഉപകാരപ്രദമായ ഇൽമ് ഏറ്റി നൽകുകയും, അവരോടൊപ്പം നാളെ സ്വർഗ്ഗീയ ഉദ്യാനത്തിൽ സംഗമിക്കാനുള്ള തൗഫീഖ് നൽകുകയും ചെയ്യുമാറാകട്ടെ. 
ആമീൻ🤲🏻

_*'നിൻ കരുണയാൽ പിഴവ് ഒക്കെയും പൊറുക്കെന്റെ ..*_

_*അതുപോലെതന്നെ ചൊരിക്ക് അഫുവും നിന്റെ..*_

_*സ്തുതി കീർത്തനം നിനക്കാണ് റബ്ബൽ ആലമീൻ..*_

_*സൗജന്യമായി ഇത് നീ ഖബൂൽ ചെയ്യാമീൻ..’*_

✍🏻മുഹമ്മദ് സാജിദ് തഴവ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...