2023 സെപ്റ്റംബർ 16, ശനിയാഴ്‌ച

ആത്മഹത്യ


ഒരിക്കൽ കൂടി കെട്ട് മുറുകിയെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് ശാന കൈകൾ കൊണ്ട് തന്റെ ഷാൾ ബലമായി താഴ്ത്തിനോക്കി. ഇല്ല നന്നായി മുറുകിയിട്ടുണ്ട്. ചുമരിനോട് ചേർന്നിരിക്കുന്ന കൊളുത്തിലൂടെ തന്റെ ഷാൾ കെട്ടുമ്പോൾ ജീവിതത്തിന്റെ വിരസമായ നിമിഷങ്ങളിൽ നിന്നു രക്ഷപ്പെടുമല്ലോ എന്ന ചിന്തയാണ് വന്നത്. ആ മരണക്കുരുക്കിലേക്ക് അവൾ നോക്കി.
മടുത്തു ഈ ജീവിതം...!എത്രയോ ദിവസങ്ങളായി തോന്നുന്ന മടുപ്പ്... ഒറ്റയ്ക്കായതുപോലെ, എന്തിനായിരുന്നു അവനെന്നെന്നോട് ഈ ചതി ചെയ്തത്....ഹൃദയം കൊടുത്ത് സ്നേഹിച്ചതല്ലേ.... ഒരുമിച്ചു കഴിയുന്ന സ്വപ്നങ്ങൾ നെയ്തതല്ലേ.... വേണ്ടായിരുന്നു.... പണവും സൗന്ദര്യവും ഉള്ളവളെ കിട്ടിയപ്പോൾ എന്നെ വേണ്ടന്ന് വെച്ചിരിക്കുന്നു....3 വർഷത്തെ പ്രണയം തന്നെ നോക്കി ചിരിക്കുന്നതായി തോന്നി.

"ഞാൻ മരിച്ചാലെ അവൻ മനസ്സിലാക്കു... എന്റെ വില!"

ഒഴുകിവന്ന കണ്ണുനീരിനെ അമർത്തിത്തുടച്ചുകൊണ്ടവൾ കഴുത്തിൽ കുരുക്കിട്ട് മുറുകി.

"മോളെ ഷാന വാതിൽ തുറക്ക്. അവിടെ അടച്ചുപൂട്ടി എന്തെടുക്കുവാ? കൊച്ചുമ്മായും കൊച്ചപ്പയും വന്നിരിക്കുന്നു. നിന്നെ വിളിക്കുന്നുണ്ട്. റസ്മിനായും കൂടെ ഉണ്ട്".

അവൾ വാതിലിലേക്ക് ഉറ്റുനോക്കി. തന്റെ വായാടിപ്പെണ്ണ്... മിണ്ടിതുടങ്ങിയാൽ നോൺസ്റ്റോപ്പ് ആയിരിക്കും. അവൾക്ക് ആത്മഹത്യക്കുള്ള മൂഡ് പോകുന്നതായി അനുഭവപ്പെട്ടു. പെട്ടെന്നാണ് അവളുടെ കയ്യിലേക്ക് ഒരു പല്ലി വീണത്. അലമുറയിട്ടുകൊണ്ട് കയ്കുടഞ്ഞതും കേറിനിന്നിരുന്ന കസേര സ്ലിപ്പ് ആയതും ഒരുമിച്ചായിരുന്നു. പുറത്ത് നിന്നും ഉമ്മ ശാനയുടെ നിലവിളിക്കേട്ട് ഒന്ന് നടുങ്ങി. അവർ വാതിലിൽ ശക്തിയായി മുട്ടി. മറ്റുള്ളവരെ വിളിച്ചു... എല്ലാവരും വന്നു വാതിലിൽ ശക്തിയായി മുട്ടി.

ശാനയുടെ കഴുത്തിലെ കുരുക്ക് മുറുകി. ശ്വാസം കിട്ടാതെ കണ്ണുകൾ തുറിച്ചു. ഒരു നിമിഷം അവൾ രക്ഷപ്പെടാനുള്ള പഴുത് കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. കയ്കാലുകൾ വെപ്രാളം പൂണ്ടുകൊണ്ട് അതിവേഗത്തിൽ ചലിക്കാൻ തുടങ്ങി. ശരീരത്തിലൂടെ ഒരു തണുപ്പ് പായുന്നപോലെ തോന്നി.അവളുടെ ബോധം മറയുന്നത് നിസ്സഹായതയോടെ ഷാന അറിഞ്ഞു.
ഇതേസമയം കൊച്ചാപ്പ ശക്തിയോട് വാതിൽ ചവിട്ടിപ്പൊളിച്ചു കൊണ്ട് ഉള്ളിലേക്ക് കടന്നു. കഴുത്തിൽ ഷാൾ മുറുകി ഷാന പിടയുന്നത് കുറഞ്ഞ സെക്കന്റുകളിൽ എല്ലാവരും അന്താളിപ്പോടെ നോക്കി നിന്നു. പെട്ടെന്ന് ശാനയുടെ ഉമ്മ തളർന്നു വീണു. "നസീ നീ വന്നു ശാനയുടെ കാലുപോക്കിപ്പിടീ... ഞാൻ കെട്ടഴിക്കാം..." കൊച്ചാപ്പ ഭാര്യ നസീമയോട് പറഞ്ഞയുടൻ അവർ അവളുടെ കാലുകൾ പൊക്കിപ്പിടിച്ചു. അയാൾ കസേരയിട്ട് വേഗത്തിൽ കെട്ടുകളഴിക്കാൻ തുടങ്ങി. ടെൻഷൻ കാരണം ചെന്നിയിൽ കൂടി വിയർപ്പുത്തുള്ളികൾ ഒഴുകി. അവസാനം ശാനയെ അവർ ഇറക്കി ബെഡിൽ കിടത്തി.റസ്മിന ഉച്ചത്തിൽ കരഞ്ഞു കൊണ്ട് അവളെ തട്ടിവിളിച്ചുകൊണ്ടേ ഇരുന്നു.ചെറിയരീതിയിൽ ശ്വാസം പോകുന്നത് കണ്ട അയാൾ വെള്ളമെടുത്തുകൊണ്ട് വരാൻ ആവശ്യപ്പെടുന്നതോടൊപ്പം ശാനയുടെ ഉമ്മായേ തട്ടി വിളിച്ചു. അവർ കണ്ണുതുറക്കുന്നുണ്ടായിരുന്നില്ല. നസീമ കൊണ്ട് വന്ന വെള്ളം ശാനയുടെയും ഉമ്മാടെയും മുഖത്തൊഴിച്ചു. രണ്ട് തവണ ആയപ്പോൾ ഉമ്മ എഴുന്നേറ്റു. തെല്ലുകഴിഞ്ഞപ്പോൾ മകളെപ്പറ്റി ചിന്തിച്ച അവർ ചുറ്റും കണ്ണുകൾ ധൃതിയോടെ പരതി.അനക്കമില്ലാതെ കിടക്കുന്ന അവളെ കണ്ടയുടൻ വേച്ചുപോയെങ്കിലും എങ്ങനെയൊക്കെയോ എഴുന്നേറ്റുകൊണ്ട് ഓടി അവളുടെ കവിളിൽ തട്ടിവിളിച്ചു. " എന്തിനാ മോളെ ഈ പണി കാണിച്ചത് ". എന്ന വിലാപം അവരിൽ ചിന്നിശ്ചിതറി. കൊച്ചാപ്പ ശാനയെ കൈകളിൽ കോരിയെടുത്തുകൊണ്ട് കാറിൽ കയറി. റസ്മിനാന്റെ മടിയിൽ തലയും ഉമ്മാരെ മടിയിൽ കാലും വെച്ചു കിടത്തി. ശാനയുടെ പെങ്ങളോട് അടുത്ത വീട്ടിൽ നിൽക്കാൻ പറഞ്ഞു അവർ വേഗം ഹോസ്പിറ്റലിലേക്ക് വിട്ടു.

..........


ഒരു പെൺകുട്ടിയുടെ നിലവിളി ശാനയുടെ കാതുകളിൽ തുളച്ചുകയറി. അവൾ പൂർണനഗ്നയായിരുന്നു. പക്ഷെ വളരെ വിരൂപിയും. അവൾ കരയുന്നതിനൊപ്പം കൈഞരമ്പ് മുറിക്കുകയും ബോധമറ്റുവീഴുകയും ചെയ്യുന്നു. വീണ്ടും ബോധം തിരികെ വരുകയും ഇതാവർത്തിക്കുകയും ചെയ്യുന്നു. അവളുടെ ശരീരത്തിലേക്ക് അഗ്നി പടർന്നു കേറുന്നുണ്ട്. ഇടവേളകളിലൂടെ വലിയൊരു പാമ്പും ചുറ്റിവരിഞ്ഞുകൊണ്ട് അവളെ ആഞ്ഞുകൊത്തുന്നു. അവളാ പെൺകുട്ടിയുടെ മുഖം ശ്രദ്ധിച്ചു. എവിടെയോ കണ്ടുമറന്നതുപോലെ.... ഹാ താൻ 9 ൽ പഠിച്ചിരുന്നപ്പോൾ 10 ൽ പഠിച്ചിരുന്ന നാസിഫ ഇത്ത...‼️
മാർക്ക് കുറഞ്ഞോയിന്നും പറഞ്ഞു ഞരമ്പ് മുറിച്ചു ഒരിക്കൽ ആത്മഹത്യ ചെയ്തിരുന്നു.... വീട്ടിലന്ന് ആരുമില്ലാത്തതിനാൽ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. അവൾ പേടിച്ചു വിറ പൂണ്ട്.... തന്നെയും ഇതുപോലെ ആയിരിക്കും. അവളുടെ പേടിക്കൂടി ആ കാഴ്ചയിൽ നിന്നും തിരിഞ്ഞോടിക്കൊണ്ട് ഉമ്മാന്ന് അലറിവിളിച്ചു.

"എന്താ മോളെ....!അരികത്തായി കരഞ്ഞുവീർത്ത കണ്ണുകളുമായി ഇരുന്ന ഉമ്മ,ഉമ്മാന്ന് വിളിച്ചു ഞെട്ടിയുണർന്ന ശാനയെ ഞെട്ടലോടെ നോക്കി. എന്തുപറ്റി കുഞ്ഞേ.... അവർ അവളെ പൂണ്ടടക്കം പിടിച്ചു.അവളുടെ ഹൃദയം അതിവേഗത്തിൽ മിടിക്കുന്നത് അവർക്ക് കേൾക്കാമായിരുന്നു.... സമനില വീണ്ടെടുത്തപ്പോൾ ഷാന ചുറ്റും നോക്കി.... അൽഹംദുലില്ലാഹ് മരിച്ചില്ലല്ലോ ഞാൻ.... ആശുപത്രിയിലാണെന്ന തിരിച്ചറിവ് അവളെ തെല്ലുമൊന്നുമല്ല ആശ്വസിപ്പിച്ചത്.

.......

തനിക്ക് റബ്ബ് തന്ന പുതുജീവിതത്തിലേക്ക് കടക്കുമ്പോൾ ഒരു പുതിയ ആളാകുകയായിരുന്നു അവൾ.... ഈ ലോകത്ത് ചെറിയചെറിയ കാരണങ്ങളാൽ ആത്മഹത്യക്കൊരുങ്ങുമ്പോൾ എല്ലാം അവിടുത്തോടെ അവസാനിച്ചു എന്ന ധാരണ തെറ്റാണെന്ന് അവൾ പഠിച്ചു. ലോകത്ത് ആരൊക്കെ മാറ്റിനിർത്തിയാലും സ്നേഹം വിട്ടൊഴിഞ്ഞാലും ഉമ്മയും വാപ്പയും കൂടപ്പിറപ്പുകളോളം ചേർത്തുപിടിച്ചാശ്വസിപ്പിക്കുമ്പോൾ കിട്ടുന്നൊരു ആശ്വാസം മറ്റൊരിടത്തും കിട്ടില്ലെന്നവൾ അറിഞ്ഞു. അതെ...., "ഇനി എനിക്ക് ജീവിക്കണം..... റബ്ബിനെ ഭയന്ന്, ഉമ്മാക്കും വാപ്പാക്കും വേണ്ടി നല്ലൊരു അടിമയായി ജീവിക്കണം. റസ്മിന പറഞ്ഞതുപോലെ അവനെക്കാൾ സന്തോഷത്തോടെ ജീവിച്ചുകാണിച്ചുകൊണ്ട് വാശിയോടെ ജയിക്കണം..."

പുതിയ *തിരിച്ചറിവുകളാണ്* ജീവിതത്തിലേക്കുള്ള വെളിച്ചം.....

Written by Shahina Binth Haroon

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...