2024 ജൂലൈ 27, ശനിയാഴ്‌ച

കണ്ണീരിൻ കഥ പറയും മുത്ത്മാല

മുത്ത് റസൂൽﷺ തങ്ങൾ ആയിശ ബീവി رضي الله عنها യുടെ വീട്ടിലിരിക്കുന്ന സമയം.

വിശന്നവശനായൊരു അഅ്റാബി ആ പുണ്യ ഭവനത്തിലെത്തി സലാം ചൊല്ലുന്നു :
"അല്ലാഹുവിന്റെ റസൂലേ...ﷺ, ഭക്ഷണം കഴിച്ചിട്ട് നാളുകളേറെയായി.. വിശപ്പകറ്റാൻ വല്ലതും തരണേ നബിയേ...ﷺ "

ആഗതന്റെ ദയനീയാവസ്ഥ കേട്ട കാരുണ്യക്കടലായ മുത്ത് നബിﷺ തങ്ങൾ, "കൊടുക്കാൻ വല്ലതും ഉണ്ടോ?!" എന്ന ചിന്തയിൽ ആഇശ ബീവിയിലേക്ക് رضي الله عنها. നോക്കുന്നു., മഹതി നിശബ്ദയായി തല കുനിച്ച് നിൽക്കുകയാണ്.

വീട്ടിൽ ഒന്നുമില്ലെന്ന് ആ നിർത്തത്തിൽ നിന്നും ആരംഭ റസൂൽﷺ തങ്ങൾക്ക് മനസ്സിലാവുന്നു..

ഉടനെ പുറത്തേക്ക് വന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്ന അഅ്റാബിയോട് പറയുകയാണ്:

"നിങ്ങൾ എന്റെ ഫാത്തിമയുടെ رضي الله عنها വീട്ടിലേക്ക് പോകൂ..."

ആയിഷ رضي الله عنها ബീവിയുടെ വീട്ടിൽ നിന്നും എനിക്കൊന്നും തന്നില്ലെങ്കിലും പൊന്നു മോൾ ഫാത്തിമയുടെ رضي الله عنها വീട്ടിലേക്കാണല്ലോ മുത്ത് റസൂൽ ﷺ എന്നെ പറഞ്ഞയക്കുന്നത് എന്നതിൽ അയാൾക്ക് വല്ലാത്ത റാഹത്ത് തോന്നി..

ഫാത്തിമ ബീവിرضي الله عنها യുടെ വീട് ലക്ഷ്യമാക്കി അയാൾ ധൃതിയിൽ നടന്നു.. വയറിനകത്ത് "വിശപ്പ്" കൊലവിളി കൂട്ടുന്നുണ്ട്.

ഫാത്തിമ ബീവിയുടെ رضي الله عنها വീട്ടുമുറ്റത്തെത്തിയതും അയാൾ നീട്ടി വിളിച്ചു : "മോളേ.. ഫാത്തിമാ...رضي الله عنها, മോളുടെ ഉപ്പയാണ്ﷺ എന്നെ ഇങ്ങോട്ട് വിട്ടത്."
ആ ഒരു പറച്ചിലിൽ എന്തെന്നില്ലാത്തൊരു പ്രതീക്ഷ അയാളിൽ നിഴലിക്കുന്നുണ്ടായിരുന്നു..

"നാളുകളേറെയായി മോളേ ഭക്ഷണം കഴിച്ചിട്ട്. വിശപ്പ് സഹിക്ക വയ്യാതെ വന്നതാ.. തണുപ്പും സഹിക്കാൻ പറ്റുന്നില്ല.. ഒരു പുതപ്പ് പോലും എനിക്കില്ല ഫാത്തിമാ.. رضي الله عنها"

അഅ്റാബിയുടെ വാക്കുകളിൽ ഉള്ളലിഞ്ഞ മഹതി ഫാത്തിമ رضي الله عنها, അകത്തേക്ക് പോയി.. എല്ലായിടത്തും അരിച്ച് പെറുക്കി തിരഞ്ഞിട്ടും വീട്ടിൽ നിന്നും അയാൾക്ക് കൊടുക്കാനായി ഒന്നും തന്നെ കിട്ടിയില്ല..

 ബീവിക്ക് رضي الله عنها നിരാശയായി. ഒന്നുമില്ലെന്ന് എങ്ങിനെ ഞാനയാളോട് പറയും?!

ഒരു അറ്റം വിരിച്ച് മറ്റെ അറ്റം കൊണ്ട് പുതച്ച് പിഞ്ചോമനകളായ ഹസൻ ഹുസൈൻ رضي الله عنهم അന്നേരം ഉറക്കത്തിലാണ്. പുതപ്പിൽ നിന്നും പതിയെ അവരെയെടുത്ത് നഗ്നമായ തറയിലേക്ക് മാറ്റിയ ശേഷം ആ പുതപ്പെടുത്ത് മടക്കി ബീവി رضي الله عنها
അയാളിലേക്ക് നീട്ടി.

"മോളേ..., ഫാത്തിമാ..رضي الله عنها പുതപ്പിനേക്കാൾ എനിക്ക് ആവശ്യം അന്നമാണ്. വിശപ്പ് സഹിക്കാൻ പറ്റുന്നില്ല മോളേ..."
മഹതിയിൽ رضي الله عنها നിന്നും ചുരുട്ടി കൂട്ടിയ പുതപ്പ് വാങ്ങും നേരം അയാൾ തന്റെ വിശപ്പിന്റെ കാഠിന്യം വീണ്ടും ഫാത്തിമ ബീവിയെ رضي الله عنها അറിയിക്കുകയായിരുന്നു.

മഹതിക്ക് رضي الله عنها സഹിച്ചില്ല.. അകത്തേക്ക് പോയി പൊട്ടിക്കരഞ്ഞ് കൊണ്ട് നാഥനിലേക്ക് ﷻ കരമുയർത്തുകയാണ്:
"യാ അല്ലാ..ഹ്ﷻ, വിശപ്പ് സഹിക്ക വയ്യാതെ സഹായം തേടി വന്ന അയാൾക്ക് ഒരു നേരത്തെ അന്നം കൊടുക്കാൻ പോലും എന്നിൽ ഒന്നുമില്ലല്ലൊ അല്ലാ..ഹ്ﷻ"

പെട്ടെന്ന് എന്തോ ഓർമ വന്ന പോലെ ഫാത്തിമ ബീവിرضي الله عنها വസ്ത്രങ്ങൾ അടുക്കി വെച്ച ഷെൽഫിനടുത്തേക്ക് ഓടുകയാണ്. എന്നിട്ട് തുണികൾക്കിടയിൽ നിന്നും ഒരു കുഞ്ഞു പെട്ടി പുറത്തെടുത്തു.. നെഞ്ചോട് ചേർത്ത് മെല്ലെ അതങ്ങ് തുറന്നതും ബീവിرضي الله عنها യുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി.

പെട്ടിക്കകത്ത് നിന്നും സ്വർണ്ണത്താലുള്ള ഒരു മുത്തുമാല പുറത്തെടുത്ത് ഫാത്തിമ ബീവിرضي الله عنها കണ്ണീരോടെ അതിൽ തുരുതുരാ ചുംബിക്കുകയാണ്.

ശേഷം മിഴികളെ തുടച്ച് വൃത്തിയാക്കി, പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഅ്റാബിയിലേക്ക് ആ മാലയങ്ങ് വെച്ചു നീട്ടി : "ഇതാ എന്റെയടുത്ത് ഇതേ ഒള്ളൂ..., ഇത് കൊണ്ട് പോയി വിറ്റ് വല്ലതും കഴിച്ചോളൂ..."

പറഞ്ഞ് കഴിയേണ്ട താമസം ഫാത്തിമ ബീവി നിയന്ത്രണം വിട്ട് കരഞ്ഞ് പോയി.
"എന്തിനാ ഫാത്തിമാ..رضي الله عنها
മോള് കരയുന്നത്?!"
എന്ന അഅ്റാബിയുടെ അതിശയം നിറഞ്ഞ ചോദിച്ചതിന് മറുപടി പറയാൻ നിൽക്കാതെ മഹതിرضي الله عنها വീട്ടിനുള്ളിലേക്കോടി.

അഅ്റാബിക്ക് വല്ലാത്ത സന്തോഷമായി. തണുപ്പ് അകറ്റാൻ പുതപ്പും വിശപ്പകറ്റാൻ സ്വർണ്ണമാലയും ആരംഭ റസൂലിന്റെﷺ പൊന്നുമോൾرضي الله عنها തന്നിരിക്കുന്നു.

സന്തോഷം അറിയിക്കാനായി അയാൾ നേരെ തിരു ﷺ സവിധത്തിൽ ചെല്ലുകയാണ്:
"യാ റസൂലല്ലാഹ്ﷺ, അങ്ങയുടെ മകൾرضي الله عنها സ്വർഗ്ഗത്തിലെ റാണിയാണ് നബിയേ..ﷺ, ഒന്നുമില്ലാതെ വിശന്നു വലഞ്ഞെത്തിയ എന്നെ ഫാത്തിമ رضي الله عنها നിരാശപ്പെടുത്തിയില്ല, പുതക്കാൻ പുതപ്പും ഭക്ഷണത്തിനായൊരു സ്വർണ മാലയും ഫാത്തിമ رضي الله عنها എനിക്ക് തന്നു..

കരളിന്റെ കഷ്ണമായ ഫാത്തിമرضي الله عنها ബീവിയെ കുറിച്ചിങ്ങനെ കേൾക്കും നേരം മുത്ത് റസൂൽﷺ തങ്ങളുടെ ഖൽബ് നിറഞ്ഞു.. 

പക്ഷെ, ഒടുവിൽ അഅ്റാബി പറയുകയാണ്: "മാല എന്നെ ഏൽപിച്ച നേരം ഫാത്തിമرضي الله عنها വല്ലാതെ കരഞ്ഞു പോയി നബിയേ..ﷺ"

അതോടെ പൊന്നുപ്പﷺ തങ്ങൾക്ക് വേദനിച്ചു. "ആ മാലയൊന്ന് എനിക്ക് കാണിച്ച് തരാമോ?"
അഅ്റാബിയോടുള്ള മുത്ത് റസൂൽ ﷺ തങ്ങളുടെ ചോദ്യമാണ്.

ഉടനെ അയാൾ ആ മാലയെടുത്ത് പൊക്കി കാണിച്ചതും പൊന്നു മുസ്ത്വഫﷺ തങ്ങളുടെ നയനങ്ങൾ നിറഞ്ഞു..
ശറഫേറും താടി രോമങ്ങൾക്കിടയിലൂടെയത് ഒലിച്ചിറങ്ങാൻ തുടങ്ങി..

രംഗം കണ്ട സ്വഹാബത്തിന് رضي الله عنهم സഹിച്ചില്ല.. "എന്തുപറ്റി നബിയേ...ﷺ ?! എന്തിനാണങ്ങ്ﷺ പ്രയാസപ്പെട്ട് കരയുന്നത് ?!

"ഓ..., സ്വഹാബാ رضي الله عنهم, ആ മാല ഏതാണെന്ന് നിങ്ങൾക്കറിയോ?! അതെന്റെ ഖദീജയുടെ رضي الله عنها മാലയാ... മഹതി വഫാത്താകും നേരം എന്റെ ഫാത്തിമയെ رضي الله عنها അരികത്ത് വിളിച്ച് പറഞ്ഞു 'മോളേ ഫാത്തിമാ... رضي الله عنها, മോളുടെ ശരീരം സ്വർണ്ണാഭരണങ്ങളാൽ നിറക്കാൻ ഉമ്മക്ക് പൂതി ഇല്ലാഞ്ഞിട്ടല്ല.. പക്ഷെ, ഉമ്മയോട് ക്ഷമിക്കണം മോളേ... എന്റെ കൈയ്യിൽ ഒന്നുമില്ല.. എല്ലാം അല്ലാഹുവിന്റെﷻ ദീനിന് വേണ്ടി കൊടുത്തു."

ആരംഭ റസൂലിന്റെﷺ നനവാർന്ന വാക്കുകൾ കേട്ട്
സ്വഹാബത്ത് رضي الله عنهم കരയാൻ തുടങ്ങി.

മുത്ത് റസൂൽ ﷺതങ്ങൾ തുടരുകയാണ്: "അന്നേരം ഖദീജ رضي الله عنها അവരുടെ കഴുത്തിലുണ്ടായിരുന്ന ഒരു മുത്ത് മാല അഴിച്ച് പൊന്നുമോൾ ഫാത്തിമയുടെ رضي الله عنها കൈ വെള്ളയിൽ വെച്ച് കൊടുത്തിട്ട് പറഞ്ഞു: 'മോളേ..., നിനക്ക് തരാനായ് ഉമ്മന്റെയടുത്ത് ഇതേ ഒള്ളൂ.. മോളിത് സൂക്ഷിച്ച് വെക്കണം.. എന്നെ കാണാൻ ആശ വരുമ്പോഴെല്ലാം ഇതെടുത്ത് മുഖത്തോട് ചേർത്തോളൂ..."

മുത്ത് റസൂലിന്റെ ﷺ വാക്കുകൾ ഇടറിപ്പോയി.

 "ഓ സ്വഹാബാ... رضي الله عنهم ആ മാലയാണിത്. ഇതാ സഹോദരന് നൽകും നേരം പാവം ഫാത്തിമ رضي الله عنها എങ്ങിനെയാണാവോ സഹിച്ചത്?!"

💚

മഹതിയായ ഫാത്തിമ ബീവി رضي الله عنها നിധി പോലെ സൂക്ഷിച്ചു പോന്നതാണാ മാല; പൊന്നുമ്മയുടെ رضي الله عنها ചൂടും ചൂരും ഫാത്തിമ ബീവിക്ക് رضي الله عنها പകർന്ന് നൽകാറുള്ള സ്നേഹ മാലയാണത്.

അത് കൊണ്ട് തന്നെയാകുമല്ലോ ദിവസങ്ങളോളം അലിയാര് رضي الله عنه തങ്ങൾക്കും പൊന്നോമനകൾക്കുമൊപ്പം رضي الله عنهم വിശപ്പിന്റെ കാഠിന്യം അനുഭവിച്ചപ്പോഴെല്ലാം ആ മാല വീടിനകത്തെ സൂക്ഷിപ്പു അറയിൽ സുരക്ഷിതമായി കഴിഞ്ഞത്..

💚

മഹതിയും رضي الله عنها കുടുംബവും സഹിച്ച വിശപ്പിന്റെ ആഴം നാം എപ്പോഴെങ്കിലും അളന്ന് നോക്കിയിട്ടുണ്ടോ...?!

അന്നൊരിക്കൽ മുത്ത് നബി ﷺ തങ്ങൾ വീട്ടിലെത്തുമ്പോൾ പൊന്നു മക്കളായ ഹസൻ ഹുസൈൻ رضي الله عنهم വിശന്ന് കരയുകയാണ്. 
ആരംഭ റസൂൽﷺ തങ്ങൾ പറഞ്ഞു : "ഫാത്തിമാ... رضي الله عنها മക്കൾക്ക് പാല് കൊടുക്ക്"
ശേഷം പള്ളിയിൽ നിസ്ക്കാരം നടക്കുകയാണ്. അപ്പോഴും മക്കളുടെ കരച്ചിൽ തുടരുകയാണ്.. 
പള്ളിക്കകത്ത് നിന്നും പൊന്നുപ്പ ﷺ വിളിച്ച് പറയുന്നു: "ഫാത്തിമാ... رضي الله عنها, മക്കൾക്ക് ഭക്ഷണം കൊടുക്ക്."
നിസ്ക്കാര ശേഷം പ്രസംഗം നടക്കുമ്പോഴും പൊന്നോമനകളുടെ കരച്ചിൽ തുടരുന്നത് കേട്ട ഉപ്പാപ്പﷺ തങ്ങൾ വീണ്ടും പറയുന്നു: "മക്കൾക്ക് പാല് കൊടുക്ക് ഫാത്തിമാ رضي الله عنها..."

പിഞ്ചു മക്കളുടെ കരച്ചിൽ നിന്നില്ല എന്ന് മാത്രമല്ല, കരച്ചിലിന്റെ ശക്തി കൂടിക്കൂടി വന്നു. അതോടെ കാരുണ്യക്കടലായ പൊന്നു മുസ്ത്വഫﷺ തങ്ങൾക്ക് ദേഷ്യം വന്നു.

പള്ളിയിൽ നിന്നിറങ്ങി മഹതിക്കരികിൽ رضي الله عنها ചെന്ന് ഗൗരവത്തോടെ മുത്ത് റസൂൽﷺ തങ്ങൾ ചോദിക്കുകയാണ് : "നിനക്ക് കരുണയില്ലേ ഫാത്തിമാ...رضي الله عنها., മക്കൾക്കെന്താ പാല് കൊടുക്കാത്തത്?!"

പതിവില്ലാത്ത പൊന്നുപ്പയുടെﷺ ശൈലിയിൽ മനം നൊന്ത് കാൽ മുട്ടിലേക്ക് മുഖമമർത്തി വെച്ച് ഫാത്തിമാ ബീവി رضي الله عنها പൊട്ടിപ്പൊട്ടി കരയാൻ തുടങ്ങി.

മുത്ത് റസൂൽ ﷺ തങ്ങൾക്കാ രംഗം കണ്ട് നിൽക്കാൻ കഴിയുമോ?!

സ്നേഹത്തോടെ പൊന്നുമോളുടെ തല പുണ്യമാക്കപ്പെട്ട അവിടുത്തെﷺ കരങ്ങളെക്കൊണ്ട് പൊക്കി പിടിച്ചിട്ട് ചോദിക്കുകയാണ്: "എന്തിനാ മോള് കരയുന്നത്?!"

അന്നേരം പൊന്നുപ്പയിലേക്ക്ﷺ ചേർന്നിരുന്ന് കൊണ്ട് മഹതി رضي الله عنها പറയുകയാണ്: "ഉപ്പാ....ﷺ, മക്കളുടെ കരച്ചിൽ എനിക്കും സഹിക്കാൻ പറ്റുന്നില്ല.. പക്ഷെ, വിശന്നു കരയുന്ന അവരുടെ വായയിലേക്ക് ഞാനെന്റെ മാറിടത്തെ വെച്ച് കൊടുത്തപ്പോ മക്കൾ ചുരത്താൻ നോക്കുന്നുണ്ട്., പാല് വരുന്നില്ല ഉപ്പാ.. പകരം രക്തമാണ് വരുന്നത്."

ഇതങ്ങ് കേട്ട ആരംഭ റസൂൽﷺതങ്ങൾ പൊന്നു മക്കളെ ചേർത്ത് പിടിച്ച് വല്ലാതെയങ്ങ് കരഞ്ഞ് പോയി.

പട്ടിണിയുടെ കടുപ്പം മൂലം ലോക നേതാവിന്റെﷺ പൊന്നു മോളുടെ رضي الله عنها പാല് പോലും വറ്റിയപ്പോഴും, പിഞ്ചോമനകളായ ഹസനൈനി رضي الله عنهم നിസഹായതോടെ കരഞ്ഞപ്പോഴും ഫാത്തിമാ ബീവി رضي الله عنها ആ മുത്ത് മാല തൊട്ടില്ല. അതു വിറ്റ് സുഖമായി ജീവിക്കട്ടെയെന്ന് മഹതിക്ക് رضي الله عنها തോന്നിയില്ല. എല്ലാമെല്ലാമായ പ്രിയ മാതാവിന്റെ رضي الله عنها സ്മരണകൾ തളം കെട്ടിയ ആ കുഞ്ഞുമാല ബീവിക്ക് رضي الله عنها അത്രയേറെ പ്രിയപ്പെട്ടതായിരുന്നു...

എന്നാൽ, വീട്ടു പടിക്കൽ വന്ന് കരം നീട്ടിയ അഅ്റാബിയുടെ ദയനീയാവസ്ഥക്ക് മുന്നിൽ ആ മാലയെ സൂക്ഷിച്ചു വെക്കാൻ കാരുണ്യക്കടലിന്റെﷺ കരളിന്റെ കഷ്ണത്തിന് رضي الله عنها കഴിഞ്ഞില്ല..!

💚

"പ്രിയപ്പെട്ട ബീവി ഫാത്തിമാ... رضي الله عنها, 
 ചരിത്രങ്ങളിലൂടെ എത്തി നോക്കാനുള്ള അർഹത പോലും പാപികൾ ഞങ്ങൾക്ക് ഇല്ല.
എന്നാലും ഞങ്ങൾ വല്ലാത്ത പ്രതീക്ഷയിലാണ്.
അങ്ങയോടും رضي الله عنها കുടുംബത്തോടുമൊപ്പമുള്ള ഈ സഞ്ചാരത്തിൽ എവിടെയൊക്കെയോ വെച്ച് ഞങ്ങളുടെ ഖൽബിൽ വേദന പടർന്നിട്ടുണ്ട്.. കണ്ണുകൾ ഈറനണിഞ്ഞിട്ടുണ്ട്.. അതവിടുത്തോടുള്ള ഇഷ്ടമാണ്;
പാപികളാം ഞങ്ങളെയൊന്ന് പരിഗണിക്കണേ... പൊന്നുപ്പയിലേക്കൊന്ന്ﷺ ഞങ്ങളെ ചേർത്തു തരണേ...
*آمين يا رب العالمين بحق سيدنا وشفيعنا رسول الله..ﷺ🤲🏻*

*💚 صَلِّى اللَّه عَلَى مُحَمَّدﷺ💚*
*🌹أَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِ ۨ الْفَاتِحِ لِمَا أُغْلِقَ وَالْخَاتِمِ لِمَا سَبَقَ نَاصِرِ الْحَقِّ بِالْحَقِّ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ🌹*
സ്വലാത്ത് ചൊല്ലാതെ പോവല്ലേട്ടോ..🥹

2024 ജൂലൈ 26, വെള്ളിയാഴ്‌ച

വിശുദ്ധ ഹറമുകളിലെ തണുത്ത മാർബിളിന്റെ കഥ


പരിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാം മത്വാഫിലും (പ്രദിക്ഷണം ചെയ്യുന്ന സ്ഥലം)
 മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റത്തും 
സ്ഥാപിച്ച മാർബിളുകൾ ഒരിക്കലും ചൂടാവുകയില്ല...

 50 ഡിഗ്രി സെൽഷ്യസിൽ
 അന്തരീക്ഷം കത്തി നിൽക്കുമ്പോഴും
 നട്ടുച്ച സമയത്ത്
 സൂര്യ രശ്മികൾ നേരിട്ട്
 പതിക്കുമ്പോൾ പോലും
 ഈ മാർബിൾ പ്രതലങ്ങൾ തണുത്തു തന്നെയിരിക്കും.

 നഗ്നപാദരായി ത്വവാഫ് ചെയ്യുന്നവർക്കോ
 ഈ മാർബിളിന്റെ
 മുകളിലൂടെ നടക്കുന്നവർക്കോ
സുജൂദ് ചെയ്യുന്നവർക്കോ
യാതൊരു വിധ അസ്വസ്ഥതയുണ്ടാവുകയില്ല.അതു കൊണ്ടു തന്നെ
 ലക്ഷക്കണക്കിന്
 തീർത്ഥാടകർക്ക് 
ഏതു കാലാവസ്ഥയിലും 
24 മണിക്കൂറും ത്വവാഫ്
 ചെയ്യുന്നതിനും
 ആരാധന കർമ്മങ്ങൾ നിർവഹിക്കുന്നതിനും
 പ്രയാസം അനുഭവപ്പെടുന്നില്ല.. 

1978 ൽ അന്നത്തെ
 സൗദി ഭരണാധികാരിയായിരുന്ന ഖാലിദ് രാജാവിൻറെ
 നേതൃത്വത്തിൽ
 ഹറം വികസന പ്രവർത്തനങ്ങൾ
 തുടങ്ങിയപ്പോഴാണ്
ഇത്തരം ഒരു മാർബിളിനെക്കുറിച്ചു
 അന്വേഷണം ആരംഭിച്ചത്..

അന്ന് ഹറം വികസന കാര്യങ്ങൾക്ക് 
നേതൃത്വം വഹിച്ച
 ഈജിപ്ഷ്യൻ എൻജിനീയറായ
 ഡോക്ടർ മുഹമ്മദ്
 കമാൽ ഇസ്മാഈൽ
ആയിരുന്നു മത്വാഫിൽ ചൂടാവാത്ത മാർബിൾ
 പതിക്കുക എന്ന ആശയം മുന്നോട്ടു
 വച്ചത് ....

അദ്ദേഹത്തിൻറെ
 അന്വേഷണം
 ചെന്നെത്തിയത്
 ഗ്രീസിലെ താസൂസ്
 എന്ന ദ്വീപിലെ മാർബിൾ കുന്നിലാണ്.
ലോകത്ത് മറ്റൊരിടത്തും
 ലഭിക്കാത്ത അപൂർവവും
 അത്ഭുതകരവുമായ മാർബിൾ കല്ലുകളാണ്
 താസൂസ് മാർബിളുകൾ.എത്ര കഠിനമായ സൂര്യ പ്രകാശമേറ്റാലും
 ചൂടാവുകയില്ല എന്നതാണ്
 ഈ മാർബിളിന്റെ പ്രത്യേകത..

എൻജിനീയർ മുഹമ്മദ് കമാൽ തന്നെ നേരിട്ട് ഗ്രീസിലെ താസൂസ് ദ്വീപിൽ ചെന്ന് ആവശ്യമായ മാർബിളുകളത്രയും കച്ചവടമാക്കി....

 താസൂസിലെ മാർബിൾ കുന്നുകളിലെ
ശേഖരത്തിൽ ഉണ്ടായിരുന്ന
 പകുതിയും അദ്ദേഹം
 വിലക്ക് വാങ്ങിയത്രെ.വലിയ പാറക്കല്ലുകളായിട്ട്
 അത് സൗദിയിൽ
 എത്തിക്കുകയും
 സൗദിയിൽ വെച്ച് മാർബിൾ പലകകളായി രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു.

രാത്രി കാലങ്ങളിൽ
 തണുത്ത ഈർപ്പം
 ചെറിയ സുഷിരങ്ങളിലൂടെ
 വലിച്ചെടുക്കുകയും 
പകൽ പുറത്തേക്ക് പ്രസരിപ്പിക്കുകയാണ്
 ഈ അത്ഭുത കല്ലിൻറെ പ്രത്യേകത.അതുകൊണ്ടു തന്നെ 
ഏത് ചൂട് കാലാവസ്ഥയിലും
 ഇത് തണുത്തു
 തന്നെയിരിക്കും..
ഈർപ്പം കൂടുതൽ
 വലിച്ചെടുത്ത് സ്റ്റോർ
 ചെയ്യുന്നതിന് വേണ്ടി
 അഞ്ചു സെൻറീമീറ്റർ കനത്തിലാണ് ഈ
 മാർബിൾ കല്ലുകൾ
 സ്ഥാപിച്ചിട്ടുള്ളത് ....

താസൂസ്
 എന്ന ദ്വീപിലെ
 മലയിലല്ലാതെ 
ലോകത്ത് മറ്റൊരടത്തും
 ഇത്തരം
 മാർബിൾ ലഭ്യമായിരുന്നില്ലത്രെ
നാലര പതിറ്റാണ്ട് കാലം അനേക കോടി
 ഹജ്ജാജിമാരുടെ
 പാദസ്പർശനമേറ്റ് 
 രോമാഞ്ച പുളകിതമായി
 യാതൊരു പോറലുമൽക്കാതെ
 വെട്ടിത്തിളങ്ങുന്ന
 ശുഭ്ര നിറത്തിൽ
 ലോകത്തെ ഏറ്റവും
 പുണ്യമേറിയ
 സ്ഥലത്തെ
 മനോഹരമാക്കി ഇന്നും ആ വെള്ള കല്ലുകൾ നില നിൽക്കുന്നു...

വിശുദ്ധ മക്ക ഹറമിലെ
 മത്വാഫിൽ മാർബിളുകൾ
 പതിച്ച് 15 വർഷങ്ങൾക്ക്
 ശേഷമാണ്
മദീന മുനവ്വറയിലെ മസ്ജിദുന്നബവിയുടെ മുറ്റത്ത് ഇത്തരം
 ചൂടുപിടിക്കാത്ത
 മാർബിളുകൾ
 പതിക്കാൻ 
അധികൃതർ തീരുമാനിക്കുന്നത്...
 ഈ ചുമതലയുമേൽപ്പിക്കപ്പെട്ടതും
എൻജിനീയർ മുഹമ്മദ് കമാൽ
ഇസ്മാഈലിനെയാണ്...

 ഇതിനാവശ്യമായ
 കല്ലുകൾ
 വാങ്ങുന്നതുമായി ബന്ധപ്പെട്ട് 
 എൻജിനീയർ മുഹമ്മദ് കമാൽ
പറഞ്ഞ കഥകൾ
 വളരെ ആശ്ചര്യ
 ജനകമാണ്....

15 വർഷങ്ങൾക്ക് മുമ്പ് മക്ക ഹറമിനു വേണ്ടി ഗ്രീസിലെ താസൂസിൽ ഉണ്ടായിരുന്ന ഈ
 പ്രത്യേക മാർബിളിന്റെ
 പകുതിയും വാങ്ങിപ്പോയതാണ്..
 ബാക്കി പകുതി അവിടെ അവശേഷിച്ചിരിപ്പുണ്ടാകുമോ 
എന്നായിരുന്നു അദ്ദേഹത്തിൻറെ സന്ദേഹം...

  ദീർഘമായ കാലത്തിനിടയിൽ 
അത് ആരെങ്കിലും വാങ്ങിയിപ്പോയിട്ടുണ്ടാകാനാണ് സാധ്യത...
ഏതായിരുന്നാലും അദ്ദേഹം ഉടൻ തന്നെ
 ഗ്രീസിലേക്ക് വിമാനം കയറി.മുമ്പ് മാർബിൾ വാങ്ങിയിരുന്ന ഓഫീസിൽ ചെല്ലുകയും
 മാനേജറെ കാണുകയും ചെയ്തു..

 മാനേജറോട് മാർബിളിനെ കുറിച്ച്
 അന്വേഷിച്ചപ്പോൾ
 അത് മുഴുവനും
 വിറ്റു പോയെന്ന്
 അദ്ദേഹം മറുപടി
 പറഞ്ഞു.ആർക്കാണ് വിറ്റതെന്ന് അറിയുമോ 
 എന്നാരാഞ്ഞപ്പോൾ
 "മറന്നു പോയെന്നും
 "താങ്കൾ മക്കയിലെ
 ഹറമിലേക്ക് ആവശ്യമായത്
 വാങ്ങിപ്പോയ ഉടനെ
 തന്നെ അതിൻറെ
 ബാക്കി മുഴുവനും വിറ്റു" പോയെന്നും അദ്ദേഹം
 മറുപടി പറഞ്ഞു...

 ഇതു കേട്ട എൻജിനീയർ
 മുഹമ്മദ് കമാൽ
വളരെ ദുഃഖത്തോടെയും
 സങ്കടത്തോടെയും
 അവിടെ നിന്ന് പുറത്തിറങ്ങി ...
ലോകത്ത് മറ്റൊരിടത്തും
 ഇത്തരം മാർബിൾ കല്ലുകൾ ലഭിക്കാൻ സാധ്യതയില്ല എന്നത്
 അദ്ദേഹത്തിൻറെ
 ആശങ്കക്ക് ശക്തി കൂട്ടി...

നിരാശനായി അവിടെ നിന്ന് തിരിച്ചു പോരുന്നതിനിടെ 
 ഒരു ഉൾവിളിയെന്നോണം
 ഓഫീസ് സെക്രട്ടറിയുടെ
 അടുത്ത് ചെന്ന് 
അതിന് കുറിച്ച് അന്വേഷിച്ചു 

അവരും മറുപടി പറഞ്ഞത് അതേക്കുറിച്ച് ഒന്നും
 അറിയില്ല എന്നാണ്..
 ആർക്കാണ് വിറ്റതെന്ന് കണ്ടു പിടിച്ച് തരാമോ 
എന്ന് അന്വേഷിച്ചു.
പഴയ ഫയലുകൾ പരിശോധിക്കട്ടെ
എന്നും ലഭിച്ചാൽ വിവരം
 അറിയിക്കാമെന്നും 
അവർ അദ്ദേഹത്തിന്
 ഉറപ്പു നൽകി ..

"എൻറെ സൗദിയിലേക്കുള്ള 
മടക്ക ഫ്ലൈറ്റ്
 നാളെയാണെന്നും"
 അതിനിടയ്ക്ക്
 വല്ല സൂചനയും ലഭിച്ചാൽ
 അറിയിക്കണമെന്നും പറഞ്ഞു 
തന്റെ ഹോട്ടൽ റൂമിലെ
 ഫോൺ നമ്പറും നൽകി
 അദ്ദേഹം അവിടെ
 നിന്നും
പുറത്തിറങ്ങി...

 പിറ്റേന്ന് മടക്ക യാത്രയ്ക്ക്
 മണിക്കൂറുകൾ മാത്രം
 ബാക്കിയുള്ളപ്പോൾ
 എഞ്ചിനീയറുടെ 
റൂമിലെ ഫോൺ ബെല്ലടിച്ചു.മറു
തലക്കൽ മാർബിൾ
 കമ്പനിയിലെ ഓഫീസ്
 സെക്രട്ടറി..

 അദ്ദേഹത്തിൻറെ
 ഹൃദയമിടിപ്പിന് 
 വേഗത കൂടി 
"മാർബിൾ കല്ലുകൾ
 വാങ്ങിയ ആളുടെ
 അഡ്രസ് ലഭിച്ചിട്ടുണ്ട്"
" നിങ്ങൾ ഉടനെ
 ഓഫീസിലേക്ക് വരിക"
 സെക്രട്ടറി പറഞ്ഞു

ഇതു കേട്ട പാടേ
 എൻജിനീയർ മുഹമ്മദ് കമാൽ
 അതിവേഗം  
ഓഫീസിലേക്ക്
 കുതിച്ചു..അത്ഭുതം!!!
 ആ മാർബിൾ ശേഖരം മുഴുവനും വാങ്ങിയത്
 ഒരു സൗദി കമ്പനിയാണ്!!!

 എഞ്ചിനീയറുടെ
 ഹൃദയമിടിപ്പ് വീണ്ടും കൂടി..
 "താങ്കൾ മക്കയിലെ
 മത്വാഫിനു വേണ്ടി 
 വാങ്ങിയ ഉടനെ തന്നെ
 ബാക്കിയുള്ളത്
 മുഴുവനും
 ഈ സൗദി കമ്പനി
 വാങ്ങിയിട്ടുണ്ടെന്ന്"
 സെക്രട്ടറി അറിയിച്ചു...

 "15 വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ 
ആ മാർബിൾ കല്ലുകൾ
 തീർച്ചയായും
 ഉപയോഗിച്ചു പോയിട്ടുണ്ടാവും"
എൻജിനീയർ
 മുഹമ്മദിൽ നിരാശ പടർന്നു...

സൗദി കമ്പനിയുടെ
 അഡ്രസ് വാങ്ങി
സെക്രട്ടറിക്ക് 
നന്ദി പറഞ്ഞ്
ഉടൻ തന്നെ യാത്ര
 തിരിച്ച അദ്ദേഹം
 സൗദിയിലെ വിമാനത്താവളത്തിൽ നിന്നും നേരെ പോയത്
 മാർബിൾ വാങ്ങി എന്നു പറയപ്പെട്ട സൗദി കമ്പനിയിലേക്കായിരുന്നു...

കമ്പനി ഉടമയോട്
 അദ്ദേഹം വാങ്ങിയ
 താസൂസ് മാർബിളിനെ കുറിച്ച്
ആകാംക്ഷ പൂർവ്വം അന്വേഷിച്ചു....
 "അതിനെക്കുറിച്ച് അറിയില്ലെന്നും മറന്നു പോയെന്നുമാണ്" കമ്പനിയുടമ പറഞ്ഞത്

 "എന്നിരുന്നാലും ഗോഡൗണിൽ ഒന്ന് അന്വേഷിക്കട്ടെ"
 അദ്ദേഹം ഗോഡൗണിൽ
 വിളിച്ച് അന്വേഷിച്ചു
 അഞ്ചു മിനിറ്റിനകം അവിടെ നിന്നും മറുപടി വന്നു!!!

 അത്ഭുതം.ആ മാർബിൾ കല്ലുകളൊക്കെയും
ഗോഡൗണിലെ
 ഒരു മൂലയിൽ വിസ്മൃതിയിലായി കിടക്കുന്നു.!!!.

 ഇതുകേട്ട എൻജിനീയർ മുഹമ്മദ് കമാൽ സന്തോഷമടക്കാനാവാതെ ഒരു കൊച്ചു കുഞ്ഞിനെ പോലെ തേങ്ങി തേങ്ങി കരഞ്ഞുവത്രേ

 ഇതു കണ്ടമ്പരന്ന കമ്പനിയുടമ
 കരയാനുള്ള കാരണം അന്വേഷിച്ചു
 എഞ്ചിനീയർ കമാൽ നടന്ന സംഭവങ്ങൾ ഒക്കെ വിശദീകരിച്ചു കൊടുത്തു...

  കേൾക്കേണ്ട താമസം ഈ കല്ലുകളത്രയും
 ഹറമിനു വേണ്ടി ഫ്രീയായി നൽകുകയാണെന്ന് കമ്പനിയുടമ പറഞ്ഞു. 
"അല്ലാഹുവാണ സത്യം
ഈ മാർബിൾ കല്ലുകളത്രയും അല്ലാഹുവിൻറെ മാർഗത്തിൽ ഞാൻ സമർപ്പിക്കുന്നു. "

"ഒരു റിയാൽ പോലും ഞാൻ അതിനു വാങ്ങുകയില്ല"
"സർവ്വശക്തനു സ്തുതി" "ഈ മഹത്തായ ഉദ്യമം എന്നിലൂടെ നിറവേറ്റപ്പെടാൻ വേണ്ടിയായിരിക്കണം
 ദീർഘകാലം 
എൻറെ ഗോഡൗണിൽ ഈ മാർബിളുകൾ സ്റ്റോക്കുണ്ട്
 എന്നതിനെക്കുറിച്ച് ഞാൻ മറന്നു പോയത്"
 അദ്ദേഹം തുടർന്നു...

 ഒരു റിയാൽ പോലും വാങ്ങാതെ അത് മുഴുവനും മസ്ജിദു നബവിയുടെ
 മുറ്റത്ത് വിരിക്കുന്നതിനു വേണ്ടി അദ്ദേഹം ദാനമായി നൽകി !!

അത്ഭുതമെന്ന് പറയാം മസ്ജിദുന്നബവിയുടെ മുറ്റത്ത് വിരിക്കപ്പെടാൻ വേണ്ടി ആരോരും അറിയാതെ,
 എന്തിനധികം അത് വാങ്ങി കൊണ്ടു വന്ന ഉടമ പോലും മറന്ന നിലയിൽ,
 ആ മാർബിൾ കല്ലുകളത്രയും
വർഷങ്ങളോളം
 തൻറെ ഊഴവും കാത്തു കിടക്കുകയായിരുന്നു....
سبحان الله  
 ഒരു നിയോഗമെന്ന 'പോലെ അത് വാങ്ങിക്കൊണ്ടു വന്നു താൻ പോലും മറന്ന നിലയിൽ ,
വർഷങ്ങളോളം സൂക്ഷിച്ചു വെക്കുകയും
 സമയമായപ്പോൾ തിരുപ്രവാചകരുടെ പള്ളിക്കു വേണ്ടി അത് മുഴുവനും സംഭാവന നൽകുകയും ചെയ്യാൻ ആ കമ്പനിയുടമയായ
 സൗദി പൗരന്
 സൗഭാഗ്യമുണ്ടായി...

 പ്രവാചകരെ(സ) സിയാറത്ത് ചെയ്യാൻ
വരുന്ന കോടിക്കണക്കിന് തീർത്ഥാടകരാണ് ഈ അത്ഭുത മാർബിളിൻറെ
ഫലം അനുഭവിക്കുന്നത്...
 പ്രവാചക (സ)മസ്ജിദിൽ എത്തുന്നവർക്ക്,
 കൊടും ചൂടു സമയമാണെങ്കിൽ പോലും മസ്ജിദുന്നബവിയുടെ മുറ്റത്ത് വച്ച് നിസ്കരിക്കാനും
 മറ്റു ആരാധന കർമ്മങ്ങൾ ചെയ്യാനും യാതൊരു പ്രയാസവും അനുഭവപ്പെടില്ല ..

ഇരു ഹറമുകളിലെയും വികസന പ്രവർത്തനങ്ങളിൽ
 വലിയ പങ്കു വഹിച്ച എൻജിനീയർ ഡോക്ടർ മുഹമ്മദ് കമാൽ ഇസ്മാഈൽ 
പ്രതിഫലമായി
ഒരു റിയാൽ പോലും വാങ്ങിയിട്ടില്ലത്രെ!!!
 2008 ഓഗസ്റ്റ് രണ്ടാം തീയതി തൻറെ 99ആം വയസ്സിൽ അദ്ദേഹം കയ്റോവിൽ വഫാത്തായി..

ഇരു ഹറമുകൾക്കും സേവനം ചെയ്ത എല്ലാവരെയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.
ഹജ്ജിനും ഉംറക്കും സിയാറത്തിനും ആ പുണ്യ ഭവനങ്ങൾ സന്ദർശിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ.

2024 ജൂലൈ 25, വ്യാഴാഴ്‌ച

അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുവാൻ

അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുവാൻ താഴെ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പതിവാക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണം.


💫 ജീവിതത്തിൽ ഒരാളോടും പിണങ്ങില്ല എന്ന ഉറച്ച തീരുമാനം. ഉറങ്ങുന്നതിന് മുമ്പ് സ്വയം വിലയിരുത്തി ആരോടും പിണക്കമോ ദേഷ്യമോ ഇല്ലെന്ന് ഉറപ്പ് വരുത്തുക.

💫 പതിവായി തഹജ്ജുദ് നമസ്കരിക്കുക.

💫 രാത്രിയിലെ അവസാന നിസ്കാരം വിതറാവാൻ സഹോദരീ സഹോദരന്മാർ ശ്രദ്ദിക്കുക.

💫 അഞ്ച് നേരത്തെ നിസ്കാരം ഖളാ ആക്കാതെ അതിന്റെ പൂർണ്ണതയോട് കൂടി പള്ളിയിൽ വെച്ച് ജമാഅത്തായി നിസ്കരിക്കുക.

💫 ളുഹാ നമസ്കാരം പതിവാക്കുക (സ്വർഗത്തിൽ ഭവനം നിർമ്മിക്കപ്പെടും).

💫 റവാത്തിബ് സുന്നത്ത് നിസ്കാരം നിലനിർത്താൻ ശ്രമിക്കുക (സ്വർഗത്തിൽ വീട് ലഭിക്കാൻ കാരണമാണ്).

💫 ആരോടും കളവ് പറയില്ലെന്ന് ദൃഢനിശ്ചയം എടുക്കുക.

 💫 വാക്ക് കൊടുത്താൽ നിർബ്ബന്ധമായും അത് പാലിക്കുക.

💫 എല്ലാ വെള്ളിയാഴ്ചയും നമ്മോട് നബി (സ) കല്പിച്ച സൂറത്തുൽ കഹ്‌ഫ് പാരായണം ചെയ്യുക.

 💫 സംസാരിക്കുമ്പോൾ അല്ലാഹു വിന്റെ ഓർമ്മകൾ കൈവിടരുത് (സുബ്ഹാനല്ലാ, അൽഹംദുലില്ലാ, ഇൻഷാ അല്ലാ..., മാഷാ അല്ലാ... ഇങ്ങനെ സന്ദർഭത്തിനനുസരിച്ച് പറയാൻ ശ്രമിക്കുക)

 💫 അല്ലാഹു തരുന്ന പരീക്ഷണങ്ങളിൽ നന്നായി ക്ഷമിക്കുക. (ക്ഷമ ഈമാനിന്റെ പകുതിയാണ്)

💫 എപ്പോഴും ശുദ്ധിയുണ്ടാവുക, കഴിയുന്നതും വുളൂ ഇൽ തന്നെയാവുക. (ശുദ്ധി ഇസ്ലാമിന്റെ ഭാഗമാണ്)

💫 രാത്രിയുടെ തുടക്കവും ഒടുക്കവും ഖുർആൻ പാരായണം ഉണ്ടാവാൻ ശ്രമിക്കുക. 

💫 ദിവസേന ചെയ്യുന്ന ജോലികളിൽ തിരുനബി (സ) യുടെ സുന്നത്ത് കൊണ്ട് വരിക.

💫 എല്ലാ നല്ല കാര്യങ്ങളുടെയും തുടക്കത്തിൽ *ബിസ്മില്ലാഹ്* എന്ന് പറയുക. ഓരോരോ സന്ദർഭങ്ങളിലും നമ്മോട് നബി (സ) ചൊല്ലാൻ കല്പിച്ച ദിക്റുകൾ ചൊല്ലുക.  

💫 ഉറക്കവും ഇബാദത്താണ് ഉറക്കത്തിന്റെ അദബുകൾ പാലിച്ച് കൊണ്ട് ഉറങ്ങുക. ഉറങ്ങുമ്പോഴും എഴുന്നേൽക്കുമ്പോഴും ദിക്റ് ചൊല്ലുക.

💫 ഉറങ്ങാൻ കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും നമ്മുടെ മരണത്തെ കുറിച്ചോർക്കുക.

💫 രാവിലെയും വൈകുന്നേരവും സയ്യിദുൽ ഇസ്തിഗ്ഫാർ ചൊല്ലാൻ ശ്രദ്ധിക്കുക. (വൈകുന്നേരം ചൊല്ലി പ്രഭാതത്തിനിടയിൽ മരിച്ചാൽ സ്വർഗ്ഗം ഉറപ്പ്.പ്രഭാതത്തിൽ ചൊല്ലി വൈകുന്നേരത്തിനിടയിൽ മരിച്ചാലും സ്വർഗ്ഗം ഉറപ്പ്) 
മറക്കാതെ ചൊല്ലുക.

💫 ആരോടും അസൂയപ്പെടരുത്. എപ്പോഴും നമുക്ക് താഴെയുള്ളവരിലേക്ക് നോക്കുക.

💫 തന്ന അനുഗ്രഹങ്ങൾക്ക് റബ്ബിനോട് എപ്പോഴും അൽഹംദുലില്ല പറയുക.

💫 ബാങ്കിനെ അവഗണിക്കരുത്. ദുനിയാവിലെ എല്ലാ കാര്യങ്ങളും മാറ്റി വെച്ച് ബാങ്കിന് മറുപടി കൊടുക്കുക ശേഷമുള്ള ദുആ ചൊല്ലാൻ മറക്കല്ലേ..

💫 പൂർണ്ണമായ വുളു എടുക്കുക. ശേഷം ദുആ ചെയ്യുക.

💫 ഉറങ്ങാൻ കിടക്കുമ്പോൾ ദിക്റുകൾക്കൊപ്പം, ഇഖ്ലാസ്, മുഅ വിദതൈൻ ആയതുൽ കുർസി, ആമന റസൂൽ, ഇവ പതിവാക്കാൻ ശ്രമിക്കുക 

💫 സമയം കിട്ടുമ്പോൾ എല്ലാം നമ്മുടെ റസൂലിന്റെ പേരിൽ സ്വലാത്ത് ചൊല്ലുക. ഒരു സ്വലാത്തിന് 10 നന്മ രേഖപ്പെടുത്തും.
*اللَّهُمَّ صَلِّ عَلَى مُحَمَّدٍ, وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ*

💫 സങ്കടങ്ങൾ വന്നാൽ നിരാശപ്പെടരുത്. എല്ലാം എന്റെ റബ്ബിൽ നിന്നുള്ള വിധിയാണ് എന്ന് മനസ്സിലാക്കി ആശ്വസിക്കുക, അൽഹംദുലില്ലാഹ് എന്ന് പറയുക. തവക്കൽ തു അലല്ലാഹ്...

💫 വിശ്വാസികൾ പരസ്പരം സലാം പറയുക.

💫 രോഗിയെ സന്ദർശിക്കുക ആശ്വസിപ്പിക്കുക.

💫 നമ്മളുടെ ഖുർആനുമായുള്ള ബന്ധം വർധിപ്പിക്കുക. കഴിയുന്ന സന്ദർഭങ്ങളിൽ ഖുർആൻ പാരായണം ചെയ്യുക.

💫 ഖുർആൻ പരിഭാഷ സഹിതമുള്ള ഓഡിയോ നമ്മുടെ വീടുകളിൽ എല്ലാവർക്കും കേൾക്കാവുന്ന രീതിയിൽ സ്ഥാപിക്കുക.

 💫 കുഞ്ഞു മക്കളെ ഖുർആൻ പാരായണം ചെയ്യാൻ പഠിപ്പിക്കുക. അവർക്ക് ഖുർആൻ മനഃപാഠമാക്കാൻ വേണ്ടുന്ന സൗകര്യം ചെയ്ത് കൊടുക്കുക.

💫 വീടുകളിൽ നിന്നും സംഗീതവും സംഗീത ഉപകരണങ്ങളും നീക്കം ചെയ്യുക.

💫 വീട്ടുകാരോടും സമൂഹത്തോടും നല്ല നിലയിൽ വർത്തിക്കുക.

💫 തിങ്കളാഴ്ചയും, വ്യാഴാഴ്ചയും, അയ്യാമുൽ ബീള് മൂന്ന് ദിവസങ്ങളിലും സുന്നത്ത് നോമ്പ് അനുഷ്ഠിക്കാൻ ശ്രമിക്കുക.

💫 രാവിലെയും വൈകുന്നേരവും നമ്മോട് ചൊല്ലാൻ കല്പിച്ച അദ്കാറുകളും ദുആകളും നിർവഹിക്കുക.

💫 എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ വൃത്തിയായി വുളൂഓട് കൂടെ ആവാൻ ശ്രദ്ധിക്കുക. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലാൻ കല്പിച്ച അദ്കാറുകളും ഖുർആൻ സൂറത്തും പാരായണം ചെയ്യുക.

💫എല്ലാ ദിവസവും പതിവായി സൂറത്തുൽ മുൽക്ക് പാരായണം ചെയ്യുക. ഖബർ ശിക്ഷയിൽ നിന്നും അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കാൻ കാരണമാവും.

💫 അയൽക്കാരനോട് നല്ല പെരുമാറ്റം കാഴ്ചവെക്കുക.

💫 ധാരാളം മതപ്രഭാഷണങ്ങൾ കേൾക്കുക അത് മനസിൽ വരിവർത്തനം വരുത്തും.

💫 എല്ലാവരെ പറ്റിയും നല്ലത് മാത്രം പറയുകയും ചിന്തിക്കുകയും ചെയ്യുക എല്ലാവരിലും നന്മയുണ്ട് ആ നന്മയിലേക്ക് മാത്രം നോക്കുക.

💫 നമ്മൾ ചെയ്ത ഉപകാരങ്ങളും നമ്മൾക്ക് കിട്ടിയ ഉപദ്രവവങ്ങളും മറച്ചു വെക്കാൻ ശ്രമിക്കുക.  

 💫 എപ്പോഴും എന്റെ റബ്ബ് എന്നെ കാണുന്നുണ്ടല്ലോ എന്ന ചിന്ത ഉണ്ടാവുക.

💫 മുഖത്ത് എപ്പോഴും പുഞ്ചിരി വിരിയിക്കുക

💌 *ഈ സന്ദേശങ്ങൾ സൂക്ഷിച്ചു വെക്കുക നഷ്ടപ്പെട്ടു പോകരുത്. ഇടക്കിടക്ക് വായിക്കുക പ്രവർത്തിയിൽ കൊണ്ട് വരിക എന്നും സ്വയം വിലയിരുത്തുക. മറ്റുള്ളവർക്ക് മാതൃകയാവുക. അല്ലാഹു തൗഫീഖ് ചെയ്യട്ടേ..* *ആമീൻ*

ഇൻ ഷാ അല്ലാഹ്, മറ്റുള്ളവരിലേക് ഷെയർ ചെയ്യുക ഒരാളെങ്കിലും ഒരു നന്മയെങ്കിലും ജീവിതത്തിലേക്ക് പകർത്തിയാൽ അതിന്റെ പ്രതിഫലം ഷെയർ ചെയ്യുന്നവർക്കെല്ലാം കിട്ടും. 

ജീവിതത്തിൽ വിജയം കൈവരിച്ച് നമ്മെ ഏവരെയും നമ്മുടെ കുടുംബത്തെയും അള്ളാഹു അവന്റെ ജന്നാതുൽ ഫിർദൗസിൽ തന്നെ നമ്മെ ഒരുമിച്ച് കൂട്ടട്ടെ (ആമീൻ)

2024 ജൂലൈ 20, ശനിയാഴ്‌ച

യൂറിക് ആസിഡ് നെ വരുതിയിലാക്കാം... ഈ പറയുന്ന ഭക്ഷണ ക്രമത്തിലൂടെ

 _ഉപേക്ഷിക്കേണ്ടത് 
🔰 _ബ്രെഡ്, കേക്ക് ബിയർ, മദ്യം അവയവ മാംസങ്ങളായ കരൾ, കിഡ്നി ഇവ പ്രധാനമായും ഒഴിവാക്കണം_ 🔰 _ബീഫ്, മട്ടൻ, പോർക്ക് തുടങ്ങിയ റെഡ് മീറ്റ് ഉപേക്ഷിക്കുകയോ അല്ലെങ്കിൽ അളവു കുറയ്ക്കുകയോ ചെയ്യുക_ 🔰 _അച്ചിങ്ങ പയർ, ബീൻസ് തുടങ്ങിയവയും അളവ് കുറയ്ക്കണം_ 🔰 _യീസ്റ്റ് ചേർത്ത ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കരുത്_ 🔰 _ആപ്പിൾ, ചെറി, ബെറി പഴങ്ങൾ, കാരറ്റ്, കുക്കുംബർ, ബീറ്റ്റൂട്ട് എന്നിവയുടെ ജ്യൂസ് ആഹാരത്തിൽ ഉൾപ്പെടുത്താം_ 🔰 _ചെറു മീനുകൾ ഒഴിവാക്കി തുണ്ടൻ മീനുകൾ കഴിക്കാം. ചെമ്മീൻ, ഞണ്ട് ഒഴിവാക്കണം._ 🔰 _. ബ്രോക്കോളി, കാബേജ്, കോളിഫ്ളവർ എന്നിവ ഒഴിവാക്കണം_

 _*ഉൾപെടുത്തേണ്ടവ 
 🔰 _ഒലിവ് എണ്ണ, വെർജിൻ വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ, ഇഞ്ചി, വാഴപ്പഴം, തക്കാളി, കൈതച്ചക്ക, നാരങ്ങാവർഗങ്ങൾ, തവിട് അധികമുള്ള അരി, റാഗി തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്താം._ 🔰 _മുസമ്പി ജ്യൂസ്, നാരങ്ങാവെള്ളം ഇവ ശീലിക്കുക._ 🔰 _ഞാവൽപഴം, കറുത്ത ചെറി, സെലറിയുടെ അരി തുടങ്ങിയവ കഴിക്കാം._ 🔰 _മൂത്രം എപ്പോഴും ജലനിറത്തിൽ പോകുന്നു എന്ന് ഉറപ്പാകുംവിധം ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലിക്കുക_

2024 ജൂലൈ 17, ബുധനാഴ്‌ച

ഉണക്കമുന്തിരിയുടെ അത്ഭുതകരമായ ഗുണങ്ങൾ


ആൻ്റിഓക്‌സിഡൻ്റഗുണങ്ങൾ:

 ഉണക്കമുന്തിരിയിൽ ആൻ്റിഓക്‌സിഡൻ്റുകളായ പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളിൽ നിന്നും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും.

ഹൃദയാരോഗ്യം:

 ഉണക്കമുന്തിരിയിലെ നാരുകൾ, പൊട്ടാസ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ കൊളസ്‌ട്രോളിൻ്റെ അളവ്, രക്തസമ്മർദ്ദം, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കാൻ സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കുക:

 ഉണക്കമുന്തിരിയിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ഇത് നല്ലൊരു ലഘുഭക്ഷണമാണ്.

രക്തത്തിലെ പഞ്ചസാരനിയന്ത്രണം:

 ഉണക്കമുന്തിരി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിസ് ഉള്ള ആളുകൾക്ക് ഇത് നല്ലൊരു തിരഞ്ഞെടുപ്പായി മാറുന്നു.

അസ്ഥികളുടെ ആരോഗ്യം: 

ഉണക്കമുന്തിരി ബോറോണിൻ്റെ നല്ല ഉറവിടമാണ്, അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒരു ധാതുവും ഓസ്റ്റിയോപൊറോസിസ് തടയാൻ സഹായിച്ചേക്കാം.

ആരോഗ്യമുള്ള ചർമ്മത്തെ പിന്തുണയ്ക്കുന്നു: 

ഫ്രീ റാഡിക്കലുകളും പാരിസ്ഥിതിക സമ്മർദ്ദങ്ങളും മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. 
 

ആരോഗ്യമുള്ള മുടിയെയും നഖങ്ങളെയും പിന്തുണയ്ക്കുന്നു:

 ഉണക്കമുന്തിരിയിൽ ചെമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യമുള്ള മുടിയുടെയും നഖത്തിൻറെയും വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

ആർത്തവവിരാമ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും:

 ഉണക്കമുന്തിരിയിലെ ആൻ്റിഓക്‌സിഡൻ്റുകളും ഫൈറ്റോ ഈസ്ട്രജനും ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങളായ ചൂടുള്ള ഫ്ലാഷുകളും രാത്രി വിയർപ്പും ലഘൂകരിക്കാൻ സഹായിക്കും.

മൊത്തത്തിൽ, ഉണക്കമുന്തിരി നിങ്ങളുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ ഒരു കൂട്ടിച്ചേർക്കലായി ആസ്വദിക്കാവുന്ന പോഷകസമൃദ്ധമായ ലഘുഭക്ഷണമാണ്.

വിലയ്ക്ക് തരാമോ പുണ്യം (ആശൂറാഇന്റെ മഹത്വം)


ആശൂറാഇന്റെ മഹത്വം എന്ന വിഷയത്തിൽ ഇർഷാദുൽ ഇബാദ് എന്ന കിതാബിൽ ഇമാം യാഫിഈ റളിയള്ളാഹു അന്ഹു നിവേദനം ചെയ്യുന്ന ഒരു സംഭവം


റയ്യ് എന്ന സ്ഥലത്ത് സമ്പന്നനായ ഒരു ഖാളി ഉണ്ടായിരുന്നു, ഒരു ദിവസം  ദരിദ്രനായ ഒരാൾ അദ്ദേഹത്തിടുക്കൽ വന്നിട്ട് പറഞ്ഞു അല്ലാഹു നിങ്ങളെ ഉന്നതിയിലാക്കട്ടെ കുടുംബവുമായി ജീവിക്കുന്ന ഒരു സാധുവായ ദരിദ്രനായ മനുഷ്യനാണ് ഞാൻ ഈ ദിവസത്തിൻറെ മഹത്വം കൊണ്ട് എന്തെങ്കിലും സഹായം തേടുവാനാണ് ഞാൻ നിങ്ങളെടുയടുക്കൽ വന്നത് നിങ്ങൾ എനിക്ക് 10 റൊട്ടിയും അഞ്ചു മന്ന് ഇറച്ചിയും രണ്ടു ദിർഹവും തരണം അപ്പോൾ ഖാളി അദ്ദേഹത്തോട് മറുപടി പറഞ്ഞു ളുഹറിന്റെ സമയത്ത് വന്നാൽ തരാം അങ്ങനെ അദ്ദേഹം ളുഹറിന്റെ സമയത്ത് വന്നപ്പോൾ അസറിന്റെ സമയത്ത് വന്നാൽ തരാം എന്ന് പറഞ്ഞു. എന്നാൽ ആ സാധുവായ മനുഷ്യൻ അസറിന്റെ സമയത്ത് വന്നപ്പോൾ അദ്ദേഹത്തിന് ഒന്നും കൊടുത്തില്ല അപ്പോൾ ഹൃദയവേദനയോടെ ആ ദരിദ്രൻ മടങ്ങിപ്പോയി അദ്ദേഹം തിരിച്ചു മടങ്ങുന്ന വഴിയിൽ തൻ്റെ വീടിന്റെ അടുത്തിരിക്കുന്ന ഒരു നസ്രാണിയെ കണ്ടുമുട്ടി അദ്ദേഹത്തോട് ചോദിച്ചു ഈ ദിവസത്തിൻറെ മഹത്വം കൊണ്ട് നിങ്ങൾ എന്തെങ്കിലും തരണം എന്ന് ചോദിച്ചു അപ്പോൾ നസ്രാണി ചോദിച്ചു ഏതാണ് ഈ ദിവസം ? അസാധുവായ മനുഷ്യൻ അനസ്റാണിക്ക്  ഈ ദിവസത്തിൻറെ മഹാത്മ്യങ്ങൾ പറഞ്ഞു കൊടുത്തു അപ്പോൾ ചോദിച്ചു ദിവസത്തിൻറെ ഈ ദിവസത്തിൻറെ മഹത്വം കൊണ്ട് സത്യം ചെയ്താണല്ലോ നിങ്ങൾ ആവശ്യപ്പെട്ടത് എന്താണ് നിങ്ങളുടെ ആവശ്യം പറയുക അപ്പോൾ അദ്ദേഹം ക്രിസ്ത്യാനിയോട് പറഞ്ഞു എനിക്ക് റൊട്ടിയും ഇറച്ചിയും രണ്ടു ദിർഹവും വേണം എന്ന് പറഞ്ഞു. അങ്ങനെ ക്രിസ്ത്യാനി അദ്ദേഹത്തിന് പത്തു റൊട്ടിയും 100 മന്ന് ഇറച്ചിയും 20 ദിർഹം കൊടുത്തു ഇത് നിനക്കും നിന്റെ കുടുംബത്തിനും ഞാൻ എത്രനാൾ ജീവിച്ചിരിക്കുന്നുവോ എല്ലാ മാസവും നൽകുന്നതായിരിക്കും ഇതൊക്കെ ഞാൻ ചെയ്യുന്നത് ഈ ദിവസത്തോടുള്ള ആദരവ് കൊണ്ടാണ് അങ്ങനെ ദരിദ്രൻ തന്റെ വീട്ടിലേക്ക് പോയി. രാത്രി ആയപ്പോൾ ഉറങ്ങുകയായിരുന്ന ഖാളി സ്വപ്നത്തിൽ ഒരു വിളിയാളം കേട്ട് തല ഉയർത്തൂ  അങ്ങനെ അദ്ദേഹം തല ഉയർത്തി നോക്കിയപ്പോൾ സ്വർണ്ണ ഇഷ്ടിക യായാലും വെള്ളി ഇഷ്ടികയാലും നിർമിക്കപ്പെട്ട മനോഹരമായ ഒരു മാളികയും ചുമന്ന മാണിക്യത്തിൽ നിർമ്മിക്കപ്പെട്ട ഒരു മാളികയും കണ്ടു. അതിന്റെ ഉള്ളിൽ നിന്നാൽ പുറംഭാഗം കാണാം ഇത് കിട്ടാൻ ഇത് കണ്ട് അന്തം വിട്ട ഖാളി ചോദിച്ചു അല്ലാഹുവേ ഈ മാളികകൾ ആർക്കുള്ളതാണ് അപ്പോ അദ്ദേഹത്തോട് പറയപ്പെട്ടു ഇത് തനിക്ക് താങ്കൾക്കുള്ളതായിരുന്നു ആ ദരിദ്രനായി മനുഷ്യന്റെ ആവശ്യം താങ്കൾ നിർവഹിച്ചു കൊടുത്തിരുന്നെങ്കിൽ അദ്ദേഹത്തിന് താങ്കൾ മടക്കി വിട്ടു ഇപ്പോൾ ഇത് അദ്ദേഹത്തെ സഹായിച്ച ക്രിസ്ത്യാനിയായ  മനുഷ്യനുള്ളതായി തീർന്നു. ഇത് കേട്ട് ഖാളി ഞെട്ടി  ഉണർന്നു തൻ്റെ നാശമേ എന്ന് വിളിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് രാവിലെ ആ ക്രിസ്ത്യാനിയെ ചെന്നു കണ്ടു ചോദിച്ചു ഇന്നലെ രാത്രി താങ്കൾ എന്ത് നന്മയാണ് ചെയ്തത്  ? എന്താണ് സംഭവം ? നസ്രാണി ചോദിച്ചു എന്താ അങ്ങനെ ചോദിക്കാൻ കാരണം ? അപ്പോൾ ഖാളി സ്വപ്നം അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു അപ്പോൾ നസ്രാണിയായ മനുഷ്യൻ ഉണ്ടായ സംഭവം ഖാളിയെ പറഞ്ഞു കേൾപ്പിച്ചു. ഇന്നലെ താങ്കൾ ചെയ്ത ആ സൽപ്രവർത്തി ഒരു ലക്ഷം ദിർഹമിന് പകരം താങ്കൾ എനിക്ക് നൽകുമോ അപ്പോൾ നസ്രാണി മറുപടി പറഞ്ഞു ഖാളീ.. ഏതൊരു സ്വീകരിക്കപ്പെട്ട കാര്യവും വളരെ വിലപ്പെട്ടതാണ് , ഈ ഭൂമി നിറയെ താങ്കൾ എനിക്ക് ദിർഹം  തന്നാലും താങ്കൾക്ക് ഞാൻ അത് തരികയില്ല താങ്കൾ ഈ രണ്ട് കൊട്ടാരത്തിന് എൻ്റെ അടുത്ത് ലുബ്ധത കാണിക്കുകയാണോ ? അപ്പോൾ ഖാളി തിരിച്ചു ചോദിച്ചു. താങ്കൾ മുസ്ലിമല്ലല്ലോ ?  അപ്പോൾ ഖാളി തന്നെ പുറത്ത് കെട്ടിയിരുന്ന ചരട് മുറിച്ച് മാറ്റിയ ശേഷം പറഞ്ഞു ആരാധനയ്ക്കർഹൻ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുവിന്റെ ദൂതനാണെന്നും തങ്ങൾ കൊണ്ടുവന്ന ദീൻ സത്യദീനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.     ( ارشاد العباد الى سبيل الرشاد)

2024 ജൂലൈ 14, ഞായറാഴ്‌ച

മുഹർറം ഒമ്പതും പത്തും

 
*✍🏼മുഹർറം ഒമ്പതും പത്തും വളരെ മഹത്വം നിറഞ്ഞ ദിനങ്ങളാണ്. ഈ ദിനങ്ങളിൽ നോമ്പനുഷ്ടിക്കൽ ശക്തമായ സുന്നത്താണ്.*
 (തുഹ്ഫ 3/455 , ഫതാവൽ കുബ്റ )

* *മുഹർറം 10ന് നോമ്പനുഷ്ടിച്ചാൽ കഴിഞ്ഞ ഒരു വർഷത്തെ പാപങ്ങപൊറുക്കപ്പെടും*
 (സ്വഹീഹ് മുസ് ലിം )

* *അതുപോലെ മുഹർറം ഒമ്പതിന് നോമ്പനുഷ്ഠിച്ചാലും ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടും.* *ചെറുപാപങ്ങളാണ് പൊറുക്കപ്പെടു*
 ( അൽ അജ് വിബ: പേജ്: 141)

* *ഒമ്പതിനു നോമ്പനുഷ്ഠിച്ചവര്‍ക്കും അനുഷ്ഠിക്കാത്തവര്‍ക്കും മുഹർറം പത്തോടൊപ്പം പതിനൊന്നിനും നോമ്പ് സുന്നത്തുണ്ട് .*
(തുഹ്ഫ 3/456

* *മുഹർ‌റം പത്തിനു കുടുംബത്തിന് ഭക്ഷണ വിശാലത ചെയ്താൽ ആ വർഷം മുഴുവനും അവന് ഭക്ഷണ വിശാലത ലഭിക്കുന്നതാണ്.*
 ( കുർദി)

*മുഹർറം പത്തിന് നാല് നോമ്പുകൾ* *മുഹർറം പത്ത് ബുധനാഴ്ചയാണല്ലോ അന്നത്തെ നോമ്പുകൾ*

 ഒന്ന്:
* *➡️ മുഹർറം മാസത്തിലെ നോമ്പ്*

രണ്ട്:
* *➡️ മുഹർറം പത്തിലെ നോമ്പ്* 
  
മൂന്ന്:
* *➡️ ബുധനാഴ്ച ദിനത്തിലെ സുന്നത്ത് നോമ്പ്.*
( എല്ലാ ബുധനാഴ്ചയും നോമ്പ് സുന്നത്തുണ്ട്. (ജമൽ: 2/349, ഇആനത്ത്: 2/306, ബർബാവി: പേജ്: 158)

 നാല്:
* *ഫർളു നോമ്പ് ഖളാ ഉളളവർ അതും.*

*നിയ്യത്ത്*

റമളാനിലെ ഖളാആയ ഫർള് നോമ്പ് ഖളാ വീട്ടാനും മുഹർറം മാസത്തിലെ സുന്നത്ത് നോമ്പും ബുധനാഴ്ചയിലെ സുന്നത്ത് നോമ്പും മുഹർറം പത്തിലെ സുന്നത്ത് നോമ്പും അനുഷ്ടിക്കാൻ ഞാൻ കരുതി.

* *മുഹർറം പത്തിലെ*
*ഭക്ഷണ വിശാലത*

*നബി(സ്വ) പറയുന്നു:*

*مَنْ وَسٌَعَ عَلَى عِيَالِهِ وَأَهْلِهِ يَوْمَ عَاشُورَاءَ وَسًَعَ اللًهُ عَلَيهِ سَائٍرَ سَنَتِهِ*

ആരെങ്കിലും മുഹർറം പത്തിനു തൻ്റെ ആശ്രിതർക്ക് ഭക്ഷണ വിശാലത ചെയ്താൽ ആ വർഷം മുഴുവനും അല്ലാഹു അവനു ഭക്ഷണ വിശാലത ചെയ്യുന്നതാണ് (ബൈഹഖി)

ഇമാം ശർവാനി (റ) വിവരിക്കുന്നു:

*وتسن التوسعة على العيال في يوم عاشوراء ليوسع الله عليه السنة كلها*

മുഹർറം പത്തിനു ആശ്രിതർക്ക് ഭക്ഷണ വിശാലത കാണിക്കൽ സുന്നത്താണ്.
ആ വർഷം മുഴുവനും അവനല്ലാഹു വിശാലത ചെയ്യാൻ വേണ്ടി .
ഈ വിഷയത്തിൽ വന്ന ഹദീസ് അവലംബ യോഗ്യം (ഹസൻ ) ആണെന്ന് ഹദീസ് പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട് 

*وقد ذكر غير واحد من رواة الحديث أنه جَرٌَبَه فوجده كذلك*
     
ഒന്നിലധികം ഹദീസ് പണ്ഡിതർ പ്രസ്തുത ഹദീസ് അനുസരിച്ച് പ്രവർത്തിച്ചപ്പോൾ ജീവിതത്തിൽ ഭക്ഷണ വിശാലത ലഭിച്ചത് അവരുടെ അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്.
(ശർവാനി: 3/455)

മുഹർറം ഒമ്പതിൻ്റെ നോമ്പ് തുറക്കുമ്പോൾ ഭക്ഷണ വിശാലത കാണിച്ചാൽ തന്നെ ഹദീസിൽ പറഞ്ഞ പുണ്യവും ഫുഖഹാക്കൾ വിവരിച്ച സുന്നത്തും കിട്ടും . കാരണം ,ആ നോമ്പ് തുറക്കുന്നത് മുഹർറം പത്തിൻ്റെ രാവിലാണല്ലോ. പത്തിൻ്റെ പകലിലായാലും പുണ്യം ലഭിക്കും. നോമ്പില്ലാത്തവർക്ക് അങ്ങനെയും ആവാമല്ലോ.
സാധാരണയിൽ നിന്ന് വ്യത്യസ്തമായി പ്രത്യേകതരം ഭക്ഷണ വിഭവങ്ങൾ ഒരുക്കി ആശ്രിതരെ സന്തോഷിപ്പിച്ച് തിരുനബി(സ്വ) പഠിപ്പിച്ച ആചാരം 'നമുക്ക് ജീവിതത്തിൽ പകർത്താം.

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ


صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ 

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...