2024 സെപ്റ്റംബർ 17, ചൊവ്വാഴ്ച

നബി (സ) യുടെ വഫാത്ത് വിശദമായി

💥നബി(സ)ക്ക് മരണകാരണമായ പനി ആരംഭിച്ചത്ഹിജ്‌റ 11-ാം വര്‍ഷം സ്വഫര്‍ 26ന്.

💥മൈമൂന ബീവിയുടെ വീട്ടില്‍ വെച്ചാണ് രോഗാരംഭം.

💥നബി(സ)യുടെ രോഗം മൂര്‍ഛിച്ചത് റബീഉല്‍ അവ്വല്‍ 11 ഞായറാഴ്ചയായിരുന്നു.

💥റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നബി(സ) പള്ളിയിലേക്ക് വന്നു സ്വഹാബത്ത് സുബ്ഹി നിസ്‌കരിക്കുമ്പോള്‍.

💥നബി(സ)യുടെ വഫാത്ത് നടന്നത് റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നേരം പുലര്‍ന്നതിന് ശേഷം.

💥നബി(സ)യുടെ മയ്യിത്ത് കുളിപ്പിക്കാന്‍ 6 ആളുകള്‍ ആയിരുന്നു.

💥 മയ്യിത്ത് കുളിപ്പിച്ചവര്‍..

അലി(റ), അബ്ബാസ്(റ), ഫള്‌ല്ബ്‌നു അബ്ബാസ്(റ), ഖുസമുബ്‌നു അബ്ബാസ്(റ), ഉസാമതുബ്‌നു സൈദ്(റ),ഷുഖ്‌റാന്‍ (തിരുനബി(സ)യുടെ അടിമ)എന്നിവരാണ്.

💥നബി(സ)യെ കുളിപ്പിക്കാന്‍ ചാരിക്കിടത്തിയത്അലി(റ)ന്റെ നെഞ്ചിലേക്കാണ്.

💥കുളിപ്പിക്കാന്‍ വെള്ളമൊഴിച്ചുകൊടുത്തത് ഉസാമതുബ്‌നു സൈദ്(റ), ഷുഖ്‌റാന്‍ എന്നിവരാണ്.

💥വസ്ത്രം പൂര്‍ണ്ണമായും ഒഴിവാക്കാതെ അവിടുത്തെ ഖമീസ്വോട് കൂടിയാണ് കുളിപ്പിച്ചത്.

💥നബി(സ)യെ കിടത്താനും ചെരിക്കാനും സഹായിച്ചത് അബ്ബാസ്(റ), ഫള്ല്‍(റ), ഖുസം(റ) എന്നിവരാണ്.

💥കുളിപ്പിക്കാന്‍ നേതൃത്വം നല്‍കിയ അലി(റ) പറഞ്ഞു:”എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ദണ്ഡനം. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും അങ്ങേക്ക് എന്തൊരു പരിമളമാണ്.”

💥മൂന്ന് വസ്ത്രത്തിലാണ് നബി(സ)യെ കഫന്‍ ചെയതത്.

💥കഫന്‍ ചെയ്യാന്‍ ഉപയോഗിച്ച വസ്തം യമനിലെ സുഹാറില്‍ നിര്‍മ്മിച്ച രണ്ട് വസ്ത്രവും ഒരു പുതപ്പും.

💥മരണകാരണമായ രോഗസമയത്ത് നബി(സ)40പേരെ അടിമത്തമോചനം നടത്തി.

💥രോഗസമയത്ത് മകള്‍ ഫാത്വിമ(റ)യോട് നബി(സ) എന്തോ സ്വകാര്യം പറഞ്ഞു. അതുകേട്ട അവര്‍ ആദ്യം കരയുകയും പിന്നെ ചിരിക്കുകയും ചെയ്തു.

💥ആ സ്വകാര്യം ഈ രോഗത്തില്‍ ഞാന്‍ മരിക്കും എന്ന് പറഞ്ഞപ്പോള്‍ ഫാത്വിമ(റ) കരഞ്ഞു. എന്നോട് കുടുംബക്കാരില്‍ നിന്നും ആദ്യം ചേരുന്നത് നീയായിരിക്കും എന്ന് പറഞ്ഞപ്പോള്‍ ചിരിക്കുകയും ചെയ്തു.

💥രോഗസമയത്ത് തന്റെ കൈവശമുണ്ടായിരുന്ന ആറോ ഏഴോ ദീനാര്‍ നബി(സ)സ്വദഖ ചെയ്യാന്‍ ആയിശ(റ)യുടെ കൈവശം ഏല്‍പ്പിച്ചു.

💥 നബി(സ) വഫാത്തായപ്പോള്‍ അവിടുത്തെ പടയങ്കിയുടെ അവസ്ഥ.
30 സ്വാഅ് ബാര്‍ളിക്ക് ഒരു ജൂതന്റെയടുക്കല്‍ പണയത്തിലായിരുന്നു അത്.

💥നബി(സ)യുടെ ഉള്ളിലേക്ക് അവസാനമായി ചെന്നത് ആയിശ(റ)യുടെ ഉമിനീരാണ്.

💥നബി(സ) മിസ്‌വാക്ക് ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ ആയിശ(റ) അറാക്ക് കൊണ്ട് ബ്രഷ് ചെയ്യാന്‍ തുനിഞ്ഞു. പക്ഷെ അതിന്റെ അഗ്രം കഠിനമായതിനാല്‍ ആയിശാബീവി(റ) തന്റെ വായിലിട്ട് അത് ചതച്ച് പരുവപ്പെടുത്തി. അതുകൊണ്ട് നബി(സ)ക്ക് ബ്രഷ് ചെയ്തു കൊടുത്തു.

💥 നബി(സ)യുടെ അവസാനത്തെ വസ്വിയത്ത്നിസ്‌കാരത്തെക്കുറിച്ചും ആശ്രിതരെക്കുറിച്ചുമായിരുന്നു.

💥 ആയിശബീവിയുടെ ഭവനത്തില്‍ അവരുടെതന്നെ ദിവസത്തിലും. ആയിരുന്നു 
നബി(സ)യുടെ വഫാത്ത് നടന്നത്.

💥ഹിജ്‌റ-11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ദിനം (ക്രിസ്ത്വാബ്ദം 632 ജൂണ്‍ 8)

💥വഫാത്ത് സമയത്ത് തിരുനബി(സ)യുടെ പ്രായം ചന്ദ്രവര്‍ഷക്കണക്കനുസരിച്ച് 63 വയസ്സ് പൂര്‍ണ്ണം. സൗരവര്‍ഷക്കണക്കനുസരിച്ച് 61 വര്‍ഷവും 84 ദിവസവും.

*✅ലോകമുസ്ലീകളുടെ കരളിന്‍റെ കഷ്ണമേ അവിടുത്തേക്ക് ഒരു സ്വലാത്ത്..ﷺ✅*

2024 സെപ്റ്റംബർ 12, വ്യാഴാഴ്‌ച

വഖ്ഫിന്‍റെ മതപരവും നിയമപരവുമായ സ്ഥാനവും പുതിയ വഖ്ഫ് ബില്ലിലെ കുഴപ്പങ്ങളും നമ്മുടെ ഉത്തരവാദിത്വങ്ങളും

ഡോ: സഊദ് ആലം ഖാസിമി

(മെമ്പര്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ്, പ്രഫസര്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി)
----------------------------------

 ഇസ്ലാമിക നിയമത്തിലും മുസ്ലിം സമൂഹത്തിലും വഖ്ഫിന് വലിയ പ്രാധാന്യമാണുള്ളത്. സാധുക്കള്‍, വിധവകള്‍, അനാഥര്‍, നിര്‍ദ്ദനര്‍ മുതലായവര്‍ക്കും ഇതര നന്മകളുടെ വഴികളിലും സമ്പത്ത് ചിലവഴിക്കാന്‍ ഖുര്‍ആന്‍ ധാരാളമായി പ്രേരിപ്പിച്ചിരിക്കുന്നു. മൂസാ നബി നിങ്ങളുടെ അരികില്‍ വളരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ടുവന്നു. എന്നിട്ടും നിങ്ങള്‍ അതിനു ശേഷം അക്രമികളായിക്കൊണ്ട് പശുക്കുട്ടിയെ ആരാധ്യവസ്തുവായി സ്വീകരിച്ചു. (ആലുഇംറാന്‍ 92). നന്മ നിറഞ്ഞവര്‍ സമ്പത്തിനോട് സ്നേഹമുണ്ടായിരുന്നിട്ടും പടച്ചവനോടുള്ള സ്നേഹത്തിന്‍റെ പേരില്‍ ബന്ധുക്കള്‍ക്കും അനാഥര്‍ക്കും പട്ടിണി പാവങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും യാചകര്‍ക്കും മോചനത്തിനും സമ്പത്ത് നല്‍കുന്നു. (ബഖറ 177) റസൂലുല്ലാഹി (സ) അരുളി: ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍റെ എല്ലാ കര്‍മ്മങ്ങളും നിലയ്ക്കുന്നതാണ്. എന്നാല്‍ മൂന്ന് നന്മകളുടെ പ്രതിഫലം വീണ്ടും അവന് ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. 1. നിലനില്‍ക്കുന്ന ദാനം. 2. പ്രയോജനകരമായ അറിവ്. 3. അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന സന്താനങ്ങള്‍. (മുസ്ലിം) റസൂലുല്ലാഹി (സ) അരുളി: സത്യവിശ്വാസികള്‍ക്ക് മരണാനന്തരവും ചില കര്‍മ്മങ്ങളുടെയും നന്മകളുടെയും പ്രതിഫലം എത്തിച്ചേരുന്നതാണ്. 1. അവന്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വിജ്ഞാനം. 2. അവന്‍ വിട്ടിട്ട് പോയ സല്‍സന്താനം. 3. അവന്‍ പിന്‍ഗാമികള്‍ക്ക് നല്‍കിയ പരിശുദ്ധ ഖുര്‍ആന്‍. 4. അവന്‍ നിര്‍മ്മിച്ച മസ്ജിദ്. 5. യാത്രക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഭവനം. 6. അവന്‍ ഒഴുക്കിയ അരുവി. 7. അവന്‍റെ ജീവിതത്തിലും ആരോഗ്യ സമയത്തും അവന്‍റെ സമ്പത്തില്‍ നിന്നും പുറപ്പെടുവിച്ച ദാനം. (ഇബ്നു മാജ) ഇതിന്‍റെ ലളിതവും ശക്തവുമായ മാര്‍ഗ്ഗമാണ് വഖ്ഫ്. സാധാരണ ദാനധര്‍മ്മങ്ങള്‍ അല്‍പ്പ സമയത്തേക്ക് മാത്രമുള്ളതായിരിക്കും. വഖ്ഫിന്‍റെ പ്രയോജനം ഇന്നും എന്നും പ്രയോജനപ്പെടുന്നതാണ്. ആര്‍ക്കെങ്കിലും വല്ലതും ദാനം ചെയ്താല്‍ അവര്‍ അതിന്‍റെ ഉടമകളാകുന്നതാണ്. എന്നാല്‍ വല്ല ഭൂമിയും വഖ്ഫ് ചെയ്താല്‍ വഖ്ഫ് ചെയ്തവരുടെ ഉടമാവകാശത്തില്‍ നിന്നും അത് പുറപ്പെട്ട് അല്ലാഹുവിന്‍റെ അധികാരത്തില്‍ ആയിത്തീരുന്നതാണ്. അത് വഖ്ഫ് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ അത് ചിലവഴിക്കപ്പെടുകയും വ്യക്തകള്‍ക്ക് അതിനെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതുമാണ്. പക്ഷേ, ആര്‍ക്കും ആരുടെയും ഉടമാവകാശത്തില്‍ എത്തിച്ചേരുന്നതല്ല. 
 ഇസ്ലാമിക ചരിത്രത്തില്‍ ആദ്യമായി വഖ്ഫ് ചെയ്തത് റസൂലുല്ലാഹി (സ) തന്നെയാണ്. അനുഗ്രഹീത മസ്ജിദുന്നബവിയുടെ സ്ഥലം റസൂലുല്ലാഹി (സ) വഖ്ഫ് ചെയ്യുകയുണ്ടായി. തുടര്‍ന്ന് റസൂലുല്ലാഹി (സ)യും സഹാബികളും ധാരാളം വഖ്ഫുകള്‍ നിര്‍വ്വഹിച്ചു. മുഖയ്രീഖ് എന്ന് പേരുള്ള ഒരു യഹൂദ വംശജന്‍ ഉഹ്ദ് യുദ്ധത്തില്‍ റസൂലുല്ലാഹി (സ)യോടൊപ്പം കൂടി ശത്രുക്കളോട് യുദ്ധം ചെയ്തു. അദ്ദേഹം മരണപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന്‍റെ ഏഴ് തോട്ടങ്ങള്‍ റസൂലുല്ലാഹി (സ)യെ ഏല്‍പ്പിച്ചു. റസൂലുല്ലാഹി (സ) ഏഴ് തോട്ടങ്ങളും വഖ്ഫ് ചെയ്തു. (അല്‍ ഇസ്ആഫ്) പ്രവാചകീയ യുഗത്തില്‍ ഔദ്യോഗികമായ നിലയില്‍ ആദ്യമായി വഖ്ഫ് ചെയ്തത് ഉമറുല്‍ ഫാറൂഖ് (റ) ആണ്. അദ്ദേഹത്തിന് ഖൈബറില്‍ ലഭിച്ച വിലയേറിയ ഭൂമി അദ്ദേഹം ദാനം ചെയ്യാന്‍ ഉദ്ദേശിക്കുകയും റസൂലുല്ലാഹി (സ)യോട് അഭിപ്രായം ആരായുകയും ചെയ്തു. റസൂലുല്ലാഹി (സ) അരുളി: താങ്കള്‍ അതിന്‍റെ അടിസ്ഥാനത്തെ അവശേഷിപ്പിക്കുകയും അതിന്‍റെ പ്രയോജനം ദാനം നല്‍കുകയും ചെയ്യുക. അങ്ങനെ ഉമര്‍ (റ) ഖൈബറിലെ ഈ ഭൂമി സാധുക്കള്‍ക്കും ബന്ധുക്കള്‍ക്കും യാത്രികര്‍ക്കും അടിമകള്‍ക്കും അഗതികള്‍ക്കും അടിമത്വ മോചനത്തിനും വഖ്ഫ് ചെയ്തുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: ഇത് വില്‍ക്കപ്പെടുകയോ, ദാനം ചെയ്യപ്പെടുകയോ, അനന്തരവകാശമായി നല്‍കപ്പെടുകയോ ചെയ്യാന്‍ പാടുള്ളതല്ല. (ബുഖാരി) മറ്റൊരു വഖ്ഫ് ഉസ്മാന്‍ (റ) ചെയ്തതായിരുന്നു. മദീനയില്‍ ജലക്ഷാമം ഉണ്ടായപ്പോള്‍ റൂമാ എന്ന് പേരുള്ള ഒരു കിണര്‍ വാങ്ങി എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍ ദാനം നല്‍കി. (തിര്‍മിദി) വേറൊരു വഖ്ഫ് അലിയ്യ് (റ)ന്‍റേതായിരുന്നു. അബീമീസര്‍ എന്ന തടാകം അലിയ്യ് (റ) ജനങ്ങള്‍ക്ക് വഖ്ഫ് ചെയ്യുകയും മകന്‍ ഹുസൈന്‍ (റ)നെ അതിന്‍റെ മുതവല്ലിയായി പ്രഖ്യാപിക്കുകയും ചെയ്തു. (താരീഖുല്‍ ഔഖാഫ് 94) അബൂബക്ര്‍ സിദ്ദീഖ് (റ) മക്കയിലുണ്ടായിരുന്ന വീട് സ്വന്തം മക്കളുടെ മേല്‍ വഖ്ഫ് ചെയ്തു. (താരീഖ് 80) ഇപ്രകാരം ധാരാളം സഹാബികള്‍ പടച്ചവന്‍റെ പൊരുത്തത്തെ കരുതി അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ വിവിധ നന്മകള്‍ക്കായി വഖ്ഫുകള്‍ ചെയ്തു. അബുദ്ദര്‍ദാഅ് (റ), അബൂത്വല്‍ഹ (റ), അബ്ദുര്‍റഹ്മാനുബ്നു ഔഫ് (റ), ജുബൈര്‍ (റ), സഅദ് (റ), ഹകീം (റ), ഉമ്മുല്‍ മുഅ്മിനീന്‍ ഹഫ്സ (റ), ഖാലിദ് (റ), കഅ്ബ് (റ) മുതലായ സഹാബികളുടെ നാമങ്ങള്‍ ഈ കൂട്ടത്തില്‍ എടുത്ത് പറയേണ്ടതാണ്. 
 സഹാബിവര്യന്മാര്‍ക്ക് ശേഷം താബിഉകളും തുടര്‍ന്ന് തബ്ഉത്താബിഉകളും നിരവധി ഭൂമികള്‍ വഖ്ഫ് ചെയ്തു. ഉമവീ, അബ്ബാസീ ഭരണഘട്ടങ്ങള്‍ വഖ്ഫുകളുടെ വസന്തകാലമായിരുന്നു. മുസ്ലിംകള്‍ ചെന്ന സ്ഥലങ്ങളിലെല്ലാം ധാരാളം വഖ്ഫുകള്‍ നടന്നു. ഇന്ത്യാ മഹാരാജ്യം വഖ്ഫുകളുടെ വലിയൊരു കേന്ദ്രമായി. ഭരണാധികാരികള്‍ മാത്രമല്ല, സമ്പന്നരും സാധുക്കളുമായ ജനങ്ങള്‍ ധാരാളം ഭൂമികളും വസ്തുക്കളും വഖ്ഫുകള്‍ ചെയ്തു. ഈ രാജ്യത്തെ നിരവധി ഭൂസ്വത്തുക്കള്‍, മസ്ജിദുകള്‍, സംസ്കരണ കേന്ദ്രങ്ങള്‍, മദ്റസകള്‍, ഖബ്ര്‍സ്ഥാനുകള്‍ മാത്രമല്ല, ജാതിമത വിത്യാസമില്ലാതെ യാത്രികര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുന്ന നിരവധി സ്ഥലങ്ങളും കെട്ടിടങ്ങളും ഇവിടെ വഖ്ഫ് ചെയ്യപ്പെട്ടു. ഇന്നും അത് തുടരുന്നു. ഖിയാമത്ത് വരെ തുടരുകയും ചെയ്യുന്നതാണ്. 
 1857-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അധികാരം ഉറപ്പിച്ചപ്പോള്‍ ധാരാളം വഖ്ഫ് സ്വത്തുക്കളും അവര്‍ കയ്യേറുകയുണ്ടായി. പക്ഷേ, മുസ്ലിംകള്‍ അതിനെതിരില്‍ പ്രതിഷേധിച്ചു. അവസാനം അവര്‍ കയ്യേറിയ സ്ഥലങ്ങള്‍ ഒഴിച്ചുള്ള വഖ്ഫ് സ്ഥലങ്ങള്‍ മുസ്ലിംകളുടേതാണെന്ന് അംഗീകരിക്കുകയും 1863-ല്‍ പാസാക്കിയ ആക്ടിലെ 20-ാം വകുപ്പിന് കീഴില്‍ വഖ്ഫ് സ്വത്തുക്കളുടെ മേല്‍ നോട്ടം മുസ്ലിംകളെ ഏല്‍പ്പിക്കുകയും ചെയ്തു.
 സ്വാതന്ത്ര്യത്തിന് ശേഷം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണകൂടം ചര്‍ച്ച ചെയ്തു. 1954ല്‍ മുസ്ലിം വഖ്ഫ് ആക്ട് പാര്‍ലമെന്‍റില്‍ പാസായി. എന്നാല്‍ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണത്തിന്‍റെയും കൈകാര്യത്തിന്‍റെയും വിഷയത്തില്‍ അതിന് ധാരാളം കുറവുകള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് മുസ്ലിം പണ്ഡിതരും നിയമജ്ഞരും രാഷ്ട്രീയ നേതാക്കളും ഗവര്‍മെന്‍റിനെ ഉണര്‍ത്തി. അങ്ങിനെ 1959,1964,1969 എന്നീ വര്‍ഷങ്ങളില്‍ വഖ്ഫ് ആക്ടില്‍ ഭേദഗതി വരുത്തി. എന്നിട്ടും അതില്‍ ചില കുറവുകള്‍ ഉണ്ടായിരുന്നു. അവ തിരുത്തുന്നതിന് 1995ല്‍ പുതിയ വഖ്ഫ് ആക്ട് പാസ്സക്കപ്പെട്ടു. അതിലും 2010ലും 2013ലും ചില തിരുത്തലുകള്‍ വരുത്തപ്പെട്ടു. പ്രത്യേകിച്ചും ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ വഖ്ഫ് സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിക്കപ്പെട്ടു.  
 എന്നാല്‍ നിലവിലെ ഭരണകൂടം പുതിയൊരു ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മുസ്ലിംകള്‍ക്ക് അഭിപ്രായ വ്യത്യാസം മാത്രമല്ല, വലിയ ദുഖം ഉളവാക്കുന്ന ധാരാളം ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ ഈ ബില്‍ ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ ഏല്‍പ്പിക്കപ്പെട്ടു. അവര്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിന് മുമ്പ് അവരുടെ ശുപാര്‍ശ സമര്‍പ്പിക്കുന്നതാണ്. ഈ ബില്‍ അതേപടി പാസ്സാക്കപ്പെട്ടാല്‍ വഖ്ഫ് സ്വത്തുക്കള്‍ മുസ്ലിംകളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോകുന്നതാണ്. അതുകൊണ്ട് വഖ്ഫിന്‍റെ ലക്ഷ്യവും സ്ഥാനവും വാഖിഫുകളുടെ നിബന്ധനകളും കാര്യകര്‍ത്താക്കളുടെ കടമകളും അപഹര്‍ത്താക്കളുടെ സാധ്യതകളും മുന്നില്‍ വെച്ച് ഈ ബില്‍ പിന്‍വലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈ ബില്ലില്‍ പതിയിരിക്കുന്ന ചില പ്രധാന കുഴപ്പങ്ങള്‍ ഇവിടെ ചൂണ്ടിക്കാട്ടുകയാണ്: 
 1, ഈ ബില്ലിലെ ഒന്നാം വകുപ്പില്‍ വഖ്ഫ് ആക്ട് എന്ന പഴയ നാമം മാറ്റി വഖ്ഫിന്‍റെ നടത്തിപ്പിന്‍റെയും പുരോഗതിയുടേയും ആക്ട് എന്ന പേര് നിര്‍ദേശിക്കുന്നു. ഈ നീണ്ട പേര് തന്നെ ജനങ്ങളുടെ മനസ്സില്‍ വഖ്ഫിന്‍റെ നിലയും വിലയും ഇല്ലാതാക്കുന്നതാണ്. അതുകൊണ്ട് വഖ്ഫ് ആക്ട് എന്ന പഴയ പേര് മാറ്റരുത് .
 2, വകുപ്പ് മൂന്ന് സി യുടെ കീഴില്‍ ഏതങ്കിലും വഖ്ഫ് സ്വത്തിന്‍റെ അവസ്ഥ മാറ്റാനുള്ള അധികാരം ജില്ലാ കലക്ടര്‍ക്ക് നല്‍കുകയും വഖ്ഫ് ഗവര്‍മെന്‍റ് സ്വത്താണന്നും അതനുസരിച്ച് റവന്യൂ റിക്കാര്‍ഡ് ഭേതഗതി ചെയ്യണമെന്നും നിര്‍ദ്ദേശിക്കുന്നു. ശേഷം ഈ സ്വത്തിനെ വഖ്ഫുകളുടെ രജിസ്ട്രലില്‍ നിന്നും മാറ്റാന്‍ സംസ്ഥാന ഭരണകൂടം വഖ്ഫ് ബോര്‍ഡിനോട് നിര്‍ദേശിക്കുമത്രെ. ഇപ്രകാരം ചെയ്യുന്നതിലൂടെ വഖ്ഫ് സ്വത്ത് സമുദായത്തിന്‍റെ കരങ്ങളില്‍ നിന്നും ഗവര്‍മെന്‍റിലേക്ക് നിങ്ങുന്നതാണ്. 
 3, വഖ്ഫ് ആക്ട് 1995ന്‍റെ ഒമ്പതാം വകുപ്പു പറയുന്നു കേന്ദ്ര വഖ്ഫ് കൗണ്‍സിലിംഗ് 14 അംഗങ്ങളുണ്ടായിരിക്കും അവരെല്ലാവരും മുസ്ലിംങ്ങളായിരിക്കണം. എന്നാല്‍ പുതിയ ബില്‍ പറയുന്നു: ഈ മെമ്പറന്‍മാരില്‍ 2 പേര്‍ നിര്‍ബന്ധമായും അമുസ്ലിംങ്ങളായിരിക്കണം.
 4, പുതിയ ബില്‍ അനുസരിച്ച് വഖ്ഫിന്‍റെ കേന്ദ്ര വ്യക്തിത്വം ചെയര്‍മാനായിരിക്കും അതുകൂടാതെ മൂന്ന് പാര്‍ലമെന്‍റ് അംഗങ്ങളുമുണ്ടായിരിക്കും അവരും മുസ്ലിംകളായിരിക്കുമെന്ന് നിര്‍ബന്ധമില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഹൈന്ദവ ഭൂ സ്വത്തുക്കളുടെ സംരക്ഷണവും നിര്‍വഹണവും നടത്തുന്നവര്‍ ഹൈന്ദവര്‍ ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്. 
 5, വഖ്ഫ് ആക്ട് 1995 പറയുന്നത് സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ ഏഴ് മുതല്‍ പതിനാല് വരെ മെമ്പറ് മാര്‍ ഉണ്ടാകണമെന്നാണ്. അവരെല്ലാവരും മുസ്ലിംകള്‍ ആകണമെന്ന് നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ ബില്ലില്‍ അവര്‍ മുസ്ലിംകളായിരിക്കണം എന്ന നിബന്ധന എടുത്ത് മാറ്റുകയും രണ്ട് മെമ്പര്‍മാര്‍ അമുസ്ലിം ആയിരിക്കല്‍ നിര്‍ബന്ധമാണെന്ന് പറയുകയും ചെയ്യുന്നു. 
 6, 1995 ലെ ആക്ട് അനുസരിച്ച് മെമ്പറുമാരുടെ നിയമനം ഇലക്ഷന്‍ വഴിയായിരിക്കും. എന്നാല്‍ പുതിയ ബില്‍ പറയുന്നു. മെമ്പര്‍മാരെ ഇലക്ഷന് പകരം സംസ്ഥാന ഭരണകൂടം നിര്‍ദേശിക്കുന്നതാണ്. സംസ്ഥാന ഭരണകൂടങ്ങളുടെ നിയമനം ജനാധിപത്യത്തിലും പൊതുജനതാത്പര്യത്തിലും പലപ്പോഴും എതിരാകുന്നതാണ്. 
 7, 1995 ലെ ആക്ട് അനുസരിച്ച് സംസ്ഥാന വഖ്ഫ് ബോര്‍ഡിന് ഒരു ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഉണ്ടായിരിക്കേണ്ടതാണ്. അദ്ദേഹം മുസ്ലിമായിരിക്കല്‍ നിര്‍ബന്ധമാണ്. സംസ്ഥാന ഗവര്‍മെന്‍റിന്‍റെ ഡപ്യൂട്ടി സെക്രട്ടറിയുടെ യോഗ്യത അദ്ദേഹത്തിനുണ്ടായിരിക്കേണ്ടതാണ്. . പുതിയ ബില്ലില്‍ ഇവിടയും മുസ്ലിം എന്ന നിബന്ധന എടുത്ത് മാറ്റപ്പെട്ടിരിക്കുന്നു. കൂടാതെ, ചീഫ് സെക്രട്ടറിയുടെ യോഗ്യത ഉണ്ടായിരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. മുസ്ലിംകളില്‍ ഈ യോഗ്യതയുള്ള ഓഫീസര്‍മാര്‍ വളരെ കുറവാണ്. 
 8, പുതിയ ബില്‍ 34വകുപ്പ് പറയുന്നു: ഏതങ്കിലും വഖ്ഫ് സ്വത്ത് പുതിയ നിയമം നടപ്പിലാക്കപ്പെച്ചതിന് ശേഷം ആറ് മാസത്തിനുള്ളില്‍ പുതുതായി രജിസ്ട്രര്‍ ചെയ്തിട്ടില്ലങ്കില്‍ ആ വഖ്ഫിന്‍റെ അവകാശം സ്ഥിരപ്പെടുത്തുന്നതിന് കേസുപോലും നടത്താന്‍ സാധിക്കുന്നതല്ല. ഈ നിയമം വഖ്ഫ് സ്വത്തുക്കള്‍ക്ക് എത്ര വലിയ ഭീഷണിയാണ്. 
 9, പുതയി ബില്‍ അനുസരിച്ച് വഖ്ഫ് ചെയ്യുന്ന വ്യക്തി കുറഞ്ഞത് അഞ്ച് വര്‍ഷം മുമ്പ് മുസ്ലിമായ വ്യക്തിയായിരിക്കണം.! ഈ നിയമം വഖ്ഫിന് മാത്രമല്ല മാനവികതക്കും ഇന്ത്യന്‍ ഭരണഘടനക്കും വിരുദ്ധമാണ്. മുസ്ലിംകളെ പഴയതുമായി തിരിക്കുന്നത് തന്നെ അര്‍ത്ഥ ശൂന്യമാണ്. 
 10, പുതിയ നിയമത്തില്‍ വഖ്ഫ് സര്‍വേക്കും അഡീഷണല്‍ സര്‍വ്വേക്കും കമ്മീഷ്ണറുടേയും അസിസ്ററന്‍റ് കമ്മീഷ്ണറുടേയും സ്ഥാനം ഇല്ലാതാക്കുകയും അതിനെ ജില്ലാ കലക്ടറുടെ അധികാരത്തില്‍ പെടുത്തുകയും ചെയ്തിരിക്കുന്നു. കലക്ടര്‍ സംസ്ഥാന നിയമങ്ങള്‍ക്കനുസരിച്ച് സര്‍വെ നിര്‍വഹിക്കുന്നതാണ്. കൂടാതെ സര്‍വ്വയുടെ കാലാവതി നിര്‍ത്തലാണക്കണമെന്നും ഇതില്‍ നിര്‍ദേശമുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ വഖ്ഫിന്‍റെ സംരക്ഷണത്തിന് എതിരാണ്. 
 11, 1995 വഖ്ഫ് ആക്ട് 4/31 പറയുന്നു: വഖ്ഫ് സ്വത്തിന്‍റെ വിഷയത്തിലുള്ള ഭിന്നതകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നത് ട്രിബ്യൂണലായിരിക്കും. ഇതിന്‍റെ തീരുമാനം അന്തിമവുമായിരിക്കും. എന്നാല്‍ പുതിയ നിയമത്തില്‍ ഇതില്ലാതാക്കണം എന്ന നിര്‍ദ്ദേശമാണ് ഉള്ളത്. ഇതിലൂടെ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണം പ്രയാസകരമാകുന്നതും അന്യായമായ കൈകടത്തല്‍ തുടരുന്നതുമാണ്. 
 12, വഖ്ഫ് ആക്ട് 1995ലെ 61/എ യില്‍ പറയുന്നു: വഖ്ഫ് ബോര്‍ഡിന്‍റെ നിര്‍ദ്ദേശം പാലിച്ചില്ലങ്കില്‍ മുത്തവല്ലി ഫൈന്‍ അടക്കേണ്ടതാണ്. പുതിയ ബില്ലില്‍ ഇതൊഴുവാക്കിയിരിക്കുന്നു. ഇതിലൂടെ സൂക്ഷമതയുടെ അവസ്ഥ ഇല്ലാതാകുന്നതാണ്. 
 13, 1995 വഖ്ഫ് ആക്ട് 104ല്‍ വകുപ്പനുസരിച്ച് അമുസ്ലിംകള്‍ക്കും വഖ്ഫില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ഇത് അവസാനിപ്പിക്കണമെന്ന് പുതിയ നിയമം പറയുന്നു: 
 14, 1955 വഖ്ഫ് ആക്ട് 107ല്‍ പറയുന്നു: വഖ്ഫ് സ്വത്തുക്കള്‍ ലിമിറ്റേഷന്‍ ആക്ടില്‍ നിന്നും ഒഴിവാണ്. ഇത് കാരണം വഖ്ഫ് സ്വത്തുക്കളില്‍ പഴയതും പുതിയതുമായ എല്ലാവിധ കൈ കടത്തലുകളും ഇല്ലാതാകുന്നതുമാണ്. എന്നാല്‍ പുതിയ ബില്ലില്‍ ഇതും എടുത്ത് കളഞ്ഞിരിക്കുന്നു. 
 15, 1995 വഖ്ഫ് ആക്ട് 108ല്‍ പറയുന്നു: മറ്റ് നിയമങ്ങള്‍ വഖ്ഫ് നിയമങ്ങള്‍ക്ക് എതിരായാല്‍ വഖ്ഫ് നിയമങ്ങള്‍ നടപ്പിലാകുന്നതാണ്. എന്നാല്‍ പുതിയ ബില്‍ ഇതിനെയും എടുത്ത് കളഞ്ഞിരിക്കുന്നു.
  ചുരുക്കത്തില്‍ പുതയ ബില്ലിലെ പല വ്യവസ്ഥകളും വഖ്ഫിന്‍റെ ലക്ഷ്യത്തിനും സംരക്ഷണത്തിനും എതിരാണ് അതുകൊണ്ട് സംയുക്ത പാര്‍ലമെന്‍റ് കമ്മിറ്റിയും ഭരണകൂടം തന്നെയും നിക്ഷ്പക്ഷമായി ഈ ബില്ലിനെ കുറിച്ച് ആലോചിക്കേണ്ടതാണ്. പ്രത്യുത വഖ്ഫ് സ്വത്തുക്കളില്‍ അന്യായമായ കൈകടത്തലുകള്‍ അവസാനിപ്പിക്കുന്ന നിയമത്തിന് ശക്തി പകരാന്‍ ശ്രമിക്കേണ്ടതാണ്. കള്ളത്തരങ്ങളേയും കൊള്ളയടിയേയും അവസാനിപ്പിക്കാന്‍ നിയമം കൊണ്ട് വരികയാണ് വേണ്ടത്. വഖ്ഫ് സ്വത്തുക്കളെ മുസ്ലിംകളില്‍ നിന്നും എടുത്ത് മാറ്റാനല്ല ശ്രമിക്കേണ്ടത്. 
 എന്തായാലും പുതയ ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നു: തത്ഫലമായി ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ അത് ഏല്‍പ്പിക്കപ്പെട്ടു. പൊതുജനങ്ങള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ മുതലായവരില്‍ നിന്നും ഈ കമ്മിറ്റി അഭിപ്രായം തേടിയിരിക്കുകയാണ്. ഇതിന് അവര്‍ 15 ദിവസമാണ് നല്‍കിയത്. അതില്‍ ഏഴ് ദിവസം കഴിഞ്ഞ് കടന്നു. ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് ഇതര മുസ്ലിം സംഘടനകളുരടെ സഹകരണത്തോടെ ജെ പി സി ക്ക് വിശാലമായ നിലയില്‍ എതിര് അഭിപ്രായം രേഖപ്പെടുത്താനുള്ള ലളിതമായ ഒരു മാര്‍ഗ്ഗം തുറന്നിരിക്കുകയാണ്. ബോര്‍ഡ് സമര്‍പ്പിക്കുന്ന ക്യൂ ആര്‍ കോഡോ ലിങ്കോ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ എല്ലാവരുടെയും എതിര് അഭിപ്രായം ജെ പി സി ക്ക് എത്തിക്കാന്‍ കഴിയുന്നതാണ്. ഇതുവഴി നാം എല്ലാവരും ജെ പി സി ക്ക് എതിര് അഭിപ്രായം രേഖപ്പെടുത്തല്‍ പ്രധാനപ്പെട്ട ബാധ്യതയാണ്. പടച്ചവന്‍റെ അനുഗ്രഹത്താല്‍ ഇതുവഴി പല ലക്ഷം ഈ മെയിലുകള്‍ അയക്കപ്പെട്ടുകഴിഞ്ഞു: എന്നാല്‍ ഇനിയും ധാരാളം ഈ മെയിലുകള്‍ അയക്കേണ്ടതായിട്ടുണ്ട്. മസ്ജിദിന്‍റെ മുന്നിലും മറ്റും ഒട്ടിക്കപ്പെട്ടിട്ടുള്ള അല്ലങ്കില്‍ സോഷ്യല്‍ മീഡിയയില്‍ സമൃദ്ധമായി ലഭിക്കുന്ന ക്യൂ ആര്‍ കോഡോ ലിങ്കോ ഉപയോഗിച്ച് മുഴുവന്‍ സഹോദരി സഹോദരന്‍മാരും എതര് അഭിപ്രായം രേഖപ്പെടുത്താന്‍ മുന്നോട്ട് വരിക. 
 ജനാധിപത്യക്രമത്തില്‍ ജനങ്ങളുടെ ഉയരുന്ന കരങ്ങള്‍ക്ക് വലിയ വിലയുണ്ട് താഴ്ന്ന് കിടക്കുന്ന കൈകള്‍ക്ക് യാതൊരു വിലയുമില്ല. ആകയാല്‍ സര്‍വ്വ ശേഷിയും ഉപയോഗിച്ച് ജെ പി സി ക്ക് എതിര് അഭിപ്രായം അയക്കുക. പുതിയ വഖ്ഫ് ഭേതഗതി ബില്‍ ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കുകയില്ലന്നും പൂര്‍ണ്ണമായും തള്ളികളയുന്നുവെന്നും ഗവര്‍മെന്‍റിനെ അറിയിക്കുക. അക്രമ പരമായ ഈ കരിനിയമം ഞങ്ങള്‍ സ്വകരിക്കുകയില്ലന്നും വഖ്ഫ് സ്വത്തിന് ബലഹീനത ഉണ്ടാക്കുകയും വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണം അപകടപ്പെടുകയും ചെയ്യുന്ന നിലയില്‍ 1995ലെ വഖ്ഫ് ആക്ടില്‍ യാതൊരു ഭേതഗതിയും വരുത്തരുതെന്നും നാം ഉറക്കെ പ്രഖ്യാപിക്കുക. 
  പണ്ഡിതരും സേവന സന്നദ്ധരായ യുവാക്കളും മുന്നോട്ട് വന്ന് ഓരോ ആളുകളേയും സന്ദര്‍ശിച്ച് അവരെക്കൊണ്ട് എത്രയും പെട്ടന്ന് ഈ മെയില്‍ അയപ്പിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തുകയാണ്. ഇതുകൂടാതെ അടുത്ത ദിവസങ്ങളില്‍ ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡ് വേറെയും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. നാമെല്ലാവരും അവ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ മതപരവും സാമൂഹ്യവുമായ കര്‍ത്തവ്യമാണ്. ഒറ്റക്കെട്ടായി നേതൃത്വത്തിന് പിന്നില്‍ നാം അണിനിരക്കുക. അല്ലാഹു എല്ലാവിധ ദുഷ്കരമായ അവസ്ഥകളില്‍ നിന്നും നമ്മെയും മുഴുവന്‍ ജനങ്ങളേയും കാത്ത് രക്ഷിക്കട്ടെ! വലിയ സഹായവും അനുഗ്രഹവും കനിഞ്ഞരുളട്ടെ. ! 

*********************************

*ഡോ: സഊദ് ആലം ഖാസിമി*

************************

വഖ്ഫ് എന്നാല്‍ എന്താണ്?

മൗലാനാ സജ്ജാദ് നുഅ്മാനി
***************************

 വഖ്ഫിനെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ വളരെ ശ്രദ്ധേയമായ ഒരു ലേഖനം. പഠിക്കുകയും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
***************************

 പരിശുദ്ധ ഖുര്‍ആനും ഹദീസും പ്രേരിപ്പിച്ചിട്ടുള്ള മുസ്ലിംകളുടെ വ്യക്തി നിയമത്തിലെ പ്രധാന ഭാഗമാണ് വഖ്ഫുകള്‍. സമ്പന്നരും സാധുക്കളുമായ മുന്‍ഗാമികള്‍ വഖ്ഫുകള്‍ ചെയ്യാന്‍ വലിയ ആവേശം പുലര്‍ത്തിയിരുന്നു. വഖ്ഫ് സ്വത്ത് സംരക്ഷിക്കുന്നത് കൊണ്ട് മുസ്ലിംകള്‍ക്ക് മാത്രമല്ല, മുഴുവന്‍ ജനങ്ങള്‍ക്കും ഗുണമുണ്ടാകും എന്നത് ചരിത്രത്തില്‍ സ്ഥിരപ്പെട്ട യാഥാര്‍ത്ഥ്യമാണ്. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടാന്‍ ഇസ്ലാമില്‍ തന്നെ വ്യക്തവും ശക്തവുമായ വ്യവസ്ഥകളുണ്ട്. കൂടാതെ, ലോകമെമ്പാടുമുള്ള അമുസ്ലിം ഭരണകൂടങ്ങളും വഖ്ഫ് സ്വത്ത് സംരക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് ഇന്ത്യാ രാജ്യത്ത് വഖ്ഫ് സ്വത്ത് സംരക്ഷിക്കാന്‍ അമുസ്ലിം ഭരണാധികാരികള്‍ പോലും വലിയ താല്പര്യം കാട്ടിയിരുന്നു എന്നത് ചരിത്രപരമായ വസ്തുതയാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത മുസ്ലിം നേതാക്കളെല്ലാവരും മുസ്ലിം വ്യക്തി നിയമവും, പ്രത്യേകിച്ചും വഖ്ഫ് സ്വത്തുക്കളും സംരക്ഷിക്കണമെന്ന് സമരനായകരെ അറിയിക്കുകയും അവര്‍ അത് പല സന്ദര്‍ഭങ്ങളിലും സമ്മതിച്ച് പറയുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നിലവില്‍ വന്ന ഭരണഘടനയില്‍ എല്ലാ മതസ്ഥരുടെയും സ്വത്തുക്കളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പറയപ്പെട്ടു. 
 സ്വാതന്ത്ര്യത്തിന് ശേഷം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തെക്കുറിച്ച് ഇന്ത്യന്‍ ഭരണകൂടം ചര്‍ച്ച ചെയ്തു. 1954ലില്‍ മുസ്ലിം വഖ്ഫ് ആക്ട് പാര്‍ലമെന്‍റില്‍ പാസായി. എന്നാല്‍ വഖ്ഫ് സ്വത്തിന്‍റെ സംരക്ഷണത്തിന്‍റെയും കൈകാര്യത്തിന്‍റെയും വിഷയത്തില്‍ അതിന് ധാരാളം കുറവുകള്‍ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് മുസ്ലിം പണ്ഡിതരും നിയമജ്ഞരും രാഷ്ട്രീയ നേതാക്കളും ഗവര്‍മെന്‍റിനെ ഉണര്‍ത്തി. അങ്ങിനെ 1959,1964,1969 എന്നീ വര്‍ഷങ്ങളില്‍ വഖ്ഫ് ആക്ടില്‍ ഭേദഗതി വരുത്തി. എന്നിട്ടും അതില്‍ ചില കുറവുകള്‍ ഉണ്ടായിരുന്നു. അവ തിരുത്തുന്നതിന് 1995ല്‍ പുതിയ വഖ്ഫ് ആക്ട് പാസ്സക്കപ്പെട്ടു. അതിലും 2010ലും 2013ലും ചില തിരുത്തലുകള്‍ വരുത്തപ്പെട്ടു. പ്രത്യേകിച്ചും ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ വഖ്ഫ് സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇതില്‍ പരിഗണിക്കപ്പെട്ടു.  
 എന്നാല്‍ നിലവിലെ ഭരണകൂടം പുതിയൊരു ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മുസ്ലിംകള്‍ക്ക് അഭിപ്രായ വ്യത്യാസം മാത്രമല്ല, വലിയ ദുഖം ഉളവാക്കുന്ന ധാരാളം ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ ഈ ബില്‍ ജോയിന്‍റ് പാര്‍ലമെന്‍റ് കമ്മിറ്റിയെ ഏല്‍പ്പിക്കപ്പെട്ടു. അവര്‍ അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിന് മുമ്പ് അവരുടെ ശുപാര്‍ശ സമര്‍പ്പിക്കുന്നതാണ്. ഈ ബില്‍ അതേപടി പാസ്സാക്കപ്പെട്ടാല്‍ വഖ്ഫ് സ്വത്തുക്കള്‍ മുസ്ലിംകളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോകുന്നതാണ്. അതുകൊണ്ട് വഖ്ഫിന്‍റെ ലക്ഷ്യവും സ്ഥാനവും വാഖിഫുകളുടെ നിബന്ധനകളും കാര്യകര്‍ത്താക്കളുടെ കടമകളും അപഹര്‍ത്താക്കളുടെ സാധ്യതകളും മുന്നില്‍ വെച്ച് ഈ ബില്‍ പിന്‍വലിക്കണമെന്ന് ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലാ ബോര്‍ഡും വിവിധ സംഘടനകളും ആവശ്യപ്പെടുന്നു. 
 ഇതിനിടയില്‍ വഖ്ഫിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ ഉളവാക്കുന്ന ചില പ്രചാരണങ്ങള്‍ ശക്തമായിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ വഖ്ഫിനെക്കുറിച്ച് അറിയാനുള്ള ആഗ്രഹം പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായിരിക്കുന്നു. ഇതിനെ ഒരു സുവര്‍ണ്ണാവസരമായി കണ്ട് പണ്ഡിതരും വിദ്യാര്‍ത്ഥികളും പ്രഭാഷകരും എഴുത്തുകാരും വഖ്ഫിനെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും ശരിയായ വഖ്ഫുകളിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട പ്രധാനമായ ചില കാര്യങ്ങള്‍ ഇവിടെ കൊടുക്കുന്നു. 
 അളവറ്റ ദയാലുവായ പടച്ചവന്‍ മനുഷ്യനെ സാമൂഹിക ജീവിയായിട്ടാണ് സംവിധാനിച്ചിട്ടുള്ളത്. ഇവിടെ ഓരോരുത്തരും മറ്റുള്ളവര്‍ക്ക് ഗുണപ്പെടേണ്ടതാണ്. അതുകൊണ്ട് തന്നെ പരസ്പരം സേവന സഹായങ്ങള്‍ ചെയ്യുന്ന സ്വഭാവം പണ്ട് മുതല്‍ക്കേ മനുഷ്യര്‍ക്കിടയിലുണ്ട്. എന്നാല്‍ മനുഷ്യനെ ഈ മാര്‍ഗ്ഗത്തില്‍ നിന്നും തെറ്റിക്കാന്‍ പിശാചും മനസ്സും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നതിന് തുടക്കം മുതല്‍ക്ക് തന്നെ പ്രവാചകന്മാര്‍ വരുകയും ദാനധര്‍മ്മങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ചും അന്ത്യപ്രവാചകന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) ഈ വിഷയത്തില്‍ അങ്ങേയറ്റം സരളവും സമ്പൂര്‍ണ്ണവും സുന്ദരവുമായ പ്രബോധന ഉദ്ബോധനങ്ങളാണ് നടത്തിയത്. 
 റസൂലുല്ലാഹി (സ) പഠിപ്പിച്ചു: ദാനധര്‍മ്മങ്ങള്‍ പല വിഭാഗമാണ്. ആരെയും അന്യായമായി ഉപദ്രവിക്കാതിരിക്കുന്നതും മനസ്സാ, വാചാ, കര്‍മ്മണാ സഹായിക്കുന്നതും ദാനമാണ്. പ്രത്യേകിച്ചും പടച്ചവന്‍ കനിഞ്ഞരുളിയ സമ്പത്ത് ആവശ്യക്കാരായ ആളുകള്‍ക്ക് നല്‍കിക്കൊണ്ടുള്ള ദാനധര്‍മ്മങ്ങള്‍ വളരെ മഹത്തരമാണ്. സാമ്പത്തിക ദാനധര്‍മ്മം രണ്ട് ഭാഗമാണ്. 1. പടച്ചവന്‍ നമുക്ക് നല്‍കിയ പണം, ഭൂമി, സാധന സാമഗ്രികള്‍ ഇവയില്‍ ഒരു ഭാഗം സാധുക്കളായ ആളുകള്‍ക്ക് നല്‍കുകയും അവരെ അതിന്‍റെ ഉടമകളാക്കുകയും ചെയ്യുക. ഇത് വളരെ മഹത്തരമായ ദാനമാണ്. ഇതിന് വമ്പിച്ച പ്രതിഫലം ലഭിക്കുന്നതാണ്. ആവശ്യക്കാരായ ആളുകളെ കണ്ടാല്‍ കഴിവിന്‍റെ പരമാവധി സഹായിക്കുക തന്നെ വേണം. തീര്‍ച്ചയായും സകാത്ത് ആവശ്യക്കാരനായ ദരിദ്രനും ഉള്ളത് തികയാത്ത സാധുവിനും സകാത്തിന്‍റെ ഉദ്യോഗസ്ഥര്‍ക്കും (ഇസ്ലാമിലേക്ക്) മനസ്സ് ഇണക്കപ്പെട്ടവര്‍ക്കും അടിമത്തമോചനത്തിനും കടബാധ്യതയുള്ളവര്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലുള്ളവര്‍ക്കും വഴിയാത്രികര്‍ക്കും നല്‍കപ്പെടേണ്ടതാണ്. ഇത് അല്ലാഹുവിങ്കല്‍ നിന്നുമുള്ള നിര്‍ബന്ധ നിയമമാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (തൗബ 60) ഈ ദാനധര്‍മ്മം വളരെ ശ്രേഷ്ടകരമാണെങ്കിലും ഇതിന്‍റെ പരിധി പരിമിതമായിരിക്കും. 2. എന്നാല്‍ ഇതോടൊപ്പം രണ്ടാമത്തെ മറ്റൊരു ദാനധര്‍മ്മമുണ്ട്. അതായത്, നമ്മുടെ സകല വസ്തുവകകളുടെയും ഉടമാധികാരം സര്‍വ്വലോക പരിപാലകനായ പടച്ചവനാണെങ്കിലും പടച്ചവന്‍ താല്‍ക്കാലികമായ നിലയില്‍ നമ്മെ അതിന്‍റെ ഉടമകളാക്കിയിരിക്കുന്നു. ഇവിടെ നമ്മള്‍ ഒരു സമ്പത്തിനെക്കുറിച്ച് ഇപ്രകാരം മനസ്സുകൊണ്ട് തീരുമാനം എടുത്ത് പറയുക: എന്‍റെ ഈ ഭൂമി അല്ലെങ്കില്‍ ഭവനം അല്ലെങ്കില്‍ തോട്ടം അല്ലെങ്കില്‍ ഇന്ന വസ്തു എന്‍റെ താല്‍ക്കാലിക ഉടമാധികാരത്തില്‍ നിന്നും മാറ്റി മഹോന്നതനായ പടച്ചവന്‍റെ ഉടമാധികാരത്തിലേക്ക് മാറ്റുന്നു. ഇതിന് വഖ്ഫ് എന്ന് പറയപ്പെടുന്നു. പടച്ചവന് അടിമകളുടെ സമ്പത്തുകളൊന്നും ആവശ്യമില്ല. ഇവിടെ പടച്ചവന്‍ വഖ്ഫ് ചെയ്ത വ്യക്തിയോട് പറയുന്നു: ഇത് ഏതെല്ലാം ഭാഗത്താണ് ചിലവഴിക്കേണ്ടതെന്ന് താങ്കള്‍ പറയുക. ഇവിടെ അദ്ദേഹം ആ സ്ഥാനങ്ങള്‍ പറയുന്നു. ഇത് എന്‍റെ കുടുബത്തിന്, ഇന്ന കുടുംബത്തിന്, ഈ നാട്ടുകാര്‍ക്ക്, മുഴുവന്‍ ജനങ്ങള്‍ക്ക്, വിധവകള്‍ക്ക്, അനാഥര്‍ക്ക്, മൃഗങ്ങള്‍ക്ക്, പറവകള്‍ക്ക് എന്നിങ്ങനെ അദ്ദേഹത്തിന് ചിലവഴിക്കേണ്ട സ്ഥാനങ്ങളെക്കുറിച്ച് പറയാവുന്നതാണ്. ഇതില്‍ ഏതെങ്കിലുമൊരു കാര്യം അദ്ദേഹം പറഞ്ഞാല്‍ പ്രസ്തുത സമ്പത്ത് പറയപ്പെട്ട സ്ഥാനത്ത് മാത്രം ചിലവഴിക്കേണ്ടതാണ്. അതിന്‍റെ ഉടമാധികാരം ആര്‍ക്കും ഉണ്ടാകുന്നതല്ല. എന്നാല്‍ ലോകാവസാനം വരെ അല്ലെങ്കില്‍ അത് നിലനില്‍ക്കുന്ന കാലഘട്ടം വരെ അത് പറയപ്പെട്ട ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതും അതിന്‍റെ പ്രതിഫലം വഖ്ഫ് ചെയ്തവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതുമാണ്. 
 കാരുണ്യത്തിന്‍റെ തിരുദൂതന്‍ മുഹമ്മദുര്‍റസൂലുല്ലാഹി (സ) വഖ്ഫിനെ പ്രേരിപ്പിക്കുക മാത്രമല്ല, ധാരാളം സമ്പത്ത് വഖ്ഫ് ചെയ്യുകയുമുണ്ടായി. മഹാന്മാരായ സഹാബിവര്യന്മാര്‍ ഇതില്‍ മത്സരിച്ച് മുന്നേറി. മുന്‍ഗാമികളായ മഹത്തുക്കളും ഇത് ആവേശത്തോടെ നിര്‍വ്വഹിക്കുകയുണ്ടായി. മുസ്ലിം സമുദായത്തില്‍ ധാരാളം വീഴ്ചകളും തിന്മകളും ഉണ്ടായെങ്കിലും വഖ്ഫ് ചെയ്യുന്ന പരമ്പര എല്ലാ കാലഘട്ടത്തിലും സര്‍വ്വ സ്ഥലങ്ങളിലും സജീവമായിരുന്നു. വഖ്ഫ് ചെയ്യുന്നത് ഭരണാധികാരികളും വലിയ സമ്പന്നരും മാത്രമാണെന്ന ഒരു പ്രചാരണം ഇന്ന് നടക്കുന്നുണ്ട്. അത് ശരിയല്ല. സാധുക്കളായ ജനങ്ങളും അന്നും ഇന്നും വഖ്ഫില്‍ പങ്കെടുക്കുന്നുണ്ട്. അതുപോലെ ഭരണാധികാരികള്‍ പൊതുജനങ്ങളുടെ ധാരാളം ഭൂസ്വത്തുക്കള്‍ വഖ്ഫ് ചെയ്തുവെന്നും മുസ്ലിംകള്‍ മറ്റുള്ളവരുടെ ഭൂമികള്‍ വഖ്ഫിന്‍റെ പേരില്‍ കയ്യേറിയെന്നും ചിലര്‍ വാദിക്കുന്നു. ഇതും അവാസ്തവമാണ്. കാരണം മറ്റുള്ളവരുടെ ഭൂമി കയ്യേറി വഖ്ഫ് ചെയ്യുക സാധ്യമേയല്ല. മറ്റുള്ളവരുടെ ഭൂമി കയ്യേറുന്നതിന് വഖ്ഫ് എന്നല്ല പറയുന്നത്, ഗസ്ബ് (അപഹരണം) എന്നാണ് പറയുന്നത്. ഇസ്ലാമിക ശരീഅത്തില്‍ വഖ്ഫിന്‍റെ മഹത്വം പറഞ്ഞതുപോലെ അപഹരണത്തിന്‍റെ ദൂശ്യങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. അപഹരിച്ച ഭൂമിയും ഓരോ വസ്തുക്കളും അവകാശികള്‍ക്ക് തിരിച്ച് കൊടുക്കണമെന്നതാണ് ഇസ്ലാമിക നിയമം. 
 അതുപോലെ വഖ്ഫ് സ്വത്തുക്കള്‍ മസ്ജിദിനും മദ്റസയ്ക്കും മാത്രമാണ് വഖ്ഫ് ചെയ്യേണ്ടതെന്ന് അമുസ്ലിംകള്‍ മാത്രമല്ല, മുസ്ലിംകളിലും വലിയൊരു വിഭാഗം തെറ്റിദ്ധരിച്ചിട്ടുണ്ട്. തല്‍ഫലമായി അസ്ഥാനത്ത് മസ്ജിദുകളും മദ്റസകളും സ്ഥാപിക്കുന്ന പ്രവണതകളും കാണാന്‍ കഴിയും. തീര്‍ച്ചയായും ആവശ്യമുള്ള സ്ഥലങ്ങളില്‍ മസ്ജിദുകള്‍ നിര്‍മ്മിക്കുന്നതും അതിനുവേണ്ടി ഭൂമി വിട്ടുകൊടുക്കുന്നതും വളരെ ഉന്നതമായ വഖ്ഫാണ്. പക്ഷേ, വഖ്ഫ് ചെയ്യേണ്ടത് അതിന് മാത്രമല്ല, ജനങ്ങള്‍ക്ക് എന്നല്ല സൃഷ്ടികള്‍ക്ക് പ്രയോജനപ്പെടുന്ന സര്‍വ്വ മേഖലകളിലും വഖ്ഫ് ചെയ്യാവുന്നതാണ്. മുന്‍ഗാമികള്‍ ചെയ്തിട്ടുമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ധാരാളം ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും ഹോസ്റ്റലുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും ഖബ്ര്‍സ്ഥാനങ്ങളും നിലവില്‍ വന്നു. അതെ, സമൂഹത്തിന്‍റെ ആവശ്യ നിര്‍വ്വഹണവും പുരോഗതിയും ഭരണകൂടത്തിന്‍റെ മാത്രം ബാധ്യതയല്ല. അത് സമ്പത്തും ശേഷിയുമുള്ള എല്ലാവരുടേതുമാണെന്നും സമ്പന്നരായ ആളുകള്‍ ഇതിന് മുന്നിട്ടിറങ്ങണമെന്നും മറ്റുള്ളവര്‍ അതിനെ പ്രയോജനപ്പെടുത്താന്‍ സംരക്ഷിക്കാനും പരിശ്രമിക്കണമെന്നും വഖ്ഫ് പഠിപ്പിക്കുന്നു. 
 ഈ പരിപ്രേക്ഷ്യത്തില്‍ മുന്‍ഗാമികളുടെ വഖ്ഫുകളിലേക്ക് നോക്കുമ്പോള്‍ അത്ഭുതകരമായ ധാരാളം സംഭവങ്ങള്‍ കാണാന്‍ കഴിയും. * ഇന്ത്യയില്‍ നിന്നും ഹജ്ജിന് പോയ ഒരു സഹോദരി പടച്ചവന്‍ നല്‍കിയ സമ്പത്ത് കൂടുതല്‍ പ്രയോജനപ്പെടണമെന്ന ആഗ്രഹത്തില്‍ കുറച്ച് പണവുമായി മക്കയിലെത്തുന്നു. ഇത് നിലനില്‍ക്കുന്ന ദാനമായി ആരെങ്കിലും സ്വീകരിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് അവര്‍ ആളുകളെ അന്വേഷിക്കുന്നു. അങ്ങനെ ഇന്ത്യയില്‍ നിന്നുതന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും അവസാനം പലായനം ചെയ്ത് മക്കയിലെത്തുകയും ചെയ്ത ഏതാനും പണ്ഡിതരെ അവര്‍ കണ്ടെത്തി പ്രസ്തുത തുക അവിടെ ഏല്‍പ്പിക്കുന്നു. അവര്‍ അതുകൊണ്ട് മസ്ജിദുല്‍ ഹറാമിന്‍റെ അടുത്ത് തന്നെ ഒരു പാഠശാല ആരംഭിക്കുന്നു. ഈ പാഠശാലയ്ക്ക് അവരുടെ പേര് വെക്കാന്‍ പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടും അവര്‍ ഇതിന് അല്‍ മദ്റസത്തുസ്സൗലത്തിയ്യ എന്ന് പേര് വെച്ച് സൗലത്ത് ബീഗം എന്ന മഹിളയുടെ നാമം അനുശ്വരമാക്കുന്നു. ഇന്നും മക്കയില്‍ മക്കളില്ലാത്ത ആ സ്ത്രീയ്ക്ക് ആയിരക്കണക്കിന് സല്‍സന്താനങ്ങളെ സമ്മാനിച്ചുകൊണ്ട് വിദ്യാഭ്യാസത്തിന്‍റെ വിളക്കായി സൗലത്തിയ്യ പ്രകാശിക്കുന്നു. * ശാമില്‍ ജനങ്ങള്‍ അധികമായി വഖ്ഫ് ചെയ്തതിനാല്‍ വഖ്ഫ് മന്ത്രാലയം എന്ന ഒരു സമിതി രൂപീകരിക്കുകയും ആരെങ്കിലും വഖ്ഫ് ചെയ്യുന്നെങ്കില്‍ ഈ മന്ത്രാലയവുമായി ബന്ധപ്പെട്ട് മാത്രം ചെയ്യണമെന്നും അല്ലെങ്കില്‍ അസ്ഥാനത്ത് വഖ്ഫുകള്‍ അധികരിക്കുമെന്നും ഭരണകൂടം പ്രഖ്യാപിക്കുന്നു. ഈ മന്ത്രാലയത്തിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നു. അവര്‍ ഭാരവാഹികളോട് പറയുന്നു: എന്‍റെ ഈ തോട്ടങ്ങള്‍ പടച്ചവന്‍റെ മാര്‍ഗ്ഗത്തില്‍ വഖ്ഫ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്ത് ചെയ്യണം? അന്നത്തെ വഖ്ഫ് മന്ത്രിയും ഹദീസ് പണ്ഡിതനുമായ അല്ലാമാ മിസ്സി പറയുന്നു: സഹോദരീ, മനുഷ്യരുടെ എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വഖ്ഫ് ചെയ്യാന്‍ ഇപ്പോള്‍ ഒരു സാധ്യതയുമില്ല. വിദ്യാഭ്യാസത്തിനും വിധവാ അനാഥകളുടെ സംരക്ഷണത്തിനും ചികിത്സകള്‍ക്കും ഇതര മാനുഷിക ആവശ്യങ്ങള്‍ക്കും ധാരാളം വഖ്ഫുകള്‍ നടന്നുകഴിഞ്ഞു. എന്നാല്‍ സൈബീരിയയില്‍ നിന്നും ശൈത്യകാലത്ത് ധാരാളം പറവകള്‍ ശാമില്‍ വരാറുണ്ട്. ഇവിടെ നാല് മാസം താമസിച്ച് അവ സൈബീരിയയിലേക്ക് മടങ്ങുന്നതാണ്. ഈ പറവകള്‍ക്ക് കൂടിനും ആഹാരത്തിനും വെള്ളത്തിനും മരുന്നിനും ഈ സമ്പത്ത് ചിലവഴിക്കുന്നത് നന്നായിരിക്കും! അവര്‍ സന്തോഷത്തോടെ അദ്ദേഹത്തെ സമ്പത്തേല്‍പ്പിച്ച് മടങ്ങുന്നു. * മറ്റൊരിക്കല്‍ ഇതേ മന്ത്രാലയത്തിലേക്ക് ഒരാള്‍ വന്നപ്പോള്‍ അവര്‍ക്ക് നല്‍കപ്പെട്ട മറുപടി ഇപ്രകാരമാണ്: രാജ്യത്ത് മഴവെള്ളവും മറ്റും ഒഴുകിപ്പോകുന്നതിനുള്ള കനാലുകള്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. എന്നാല്‍ അടുത്ത മറ്റൊരു നാട്ടില്‍ ഇത് ചിലവഴിക്കുന്നത് നന്നായിരിക്കും! അദ്ദേഹം അതിന് സന്നദ്ധമാകുന്നു. * സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ വഖ്ഫ് ഇന്നും ഈജിപ്തില്‍ പുരാവസ്തുവായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അതില്‍ സുല്‍ത്താന്‍ അയ്യൂബിയുടെ കാലത്ത് രണ്ട് പാത്തികളിലൂടെ പാലും ധാന്യങ്ങളും ഒഴുക്കപ്പെട്ടിരുന്നു. അവിടെ സുല്‍ത്താന്‍ നടത്തിയിരുന്ന പ്രസ്താവന ഇപ്രകാരമാണ്: ഈ പാലും ധാന്യങ്ങളും സാധുക്കളും ആവശ്യക്കാരുമായ ആളുകള്‍ക്കുള്ളതാണ്. അവരില്‍ ക്രൈസ്തവ സഹോദരിമാര്‍ക്കും അവരില്‍ തന്നെ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങളുമായി വരുന്നവര്‍ക്കും മുന്‍ഗണന നല്‍കേണ്ടതാണ്! 
 ഇതാണ് ഇസ്ലാമിലെ വഖ്ഫിന്‍റെ സുന്ദര രൂപങ്ങള്‍. അതെ, അന്ന് അവര്‍ വഖ്ഫ് സ്വത്തുക്കള്‍ കൊണ്ട് മസ്ജിദുകളും മദ്റസകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ അവിടെ ആരാധനകളും വൈജ്ഞാനിക സംസ്കരണ പ്രബോധന പ്രവര്‍ത്തനങ്ങളും നടത്തുന്നതിനോടൊപ്പം ജാതിമത വ്യത്യാസമില്ലാതെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും ജനസേവനങ്ങളും നടത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇസ്ലാമിന്‍റെയും മുന്‍ഗാമികളായ മുസ്ലിംകളുടെയും ഈ ഉന്നത അവസ്ഥകളിലൂടെയാണ് ഇസ്ലാം ലോകത്ത് പ്രചരിച്ചത്. എന്നാല്‍ ഒരു ഭാഗത്ത് നാം ഇസ്ലാമിനെ ഏതാനും ആരാധനകളിലും വസ്ത്രങ്ങളിലും പരിമിതപ്പെടുത്തി. ആരാധനകളുടെയും വസ്ത്രങ്ങളുടെയും പ്രധാന്യം അല്‍പ്പവും കുറച്ച് കാട്ടുന്നില്ല. പക്ഷേ, ആരാധനകളുടെ എല്ലാം ഒരു ലക്ഷ്യം കൂടിയായ മാനവ സാഹോദര്യത്തെയും സേവന സഹായങ്ങളെയും മറന്നുകൊണ്ടുള്ള ആരാധനാലയങ്ങളും വേഷവിധാനങ്ങളും അര്‍ത്ഥമില്ലാത്തതാണ്. ഇസ്ലാമിനെ ഫത്വകളുടെയും വിരട്ടലുകളുടെയും ആകത്തുകയായിട്ടാണ് നമ്മളില്‍ പലരും മനസ്സിലാക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ കാര്യം ഇരിക്കട്ടെ, പണ്ഡിതര്‍ പോലും ഇസ്ലാമിനെ പരിചയപ്പെടുത്തുന്നത് തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുന്ന രീതിയിലാണെന്ന് ദു:ഖത്തോടെ അനുസ്മരിക്കുകയാണ്. മറുഭാഗത്ത് കഠിനമായ ഇസ്ലാം ശത്രുതയുടെ പേരില്‍ ഒരു കൂട്ടം ആളുകള്‍ ഇസ്ലാമിനെയും മുന്‍ഗാമികളായ മഹത്തുക്കളെയും തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. വഖ്ഫ് മുസ്ലിംകളുടെ ഒരുചില ആരാധനകള്‍ക്കും ആചാരങ്ങള്‍ക്കും മാത്രമുള്ളതാണെന്നും മറ്റുള്ളവരുടെ ധാരാളം സമ്പത്തുകള്‍ വഖ്ഫ് എന്ന പേരില്‍ മുസ്ലിംകള്‍ കൈക്കലാക്കിയെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ഇത് തീര്‍ത്തും തെറ്റാണ്. ഇസ്ലാം എന്നത് സമ്പൂര്‍ണ്ണവും സമഗ്രവുമായ ഒരു ജീവിത വീക്ഷണമാണ്. അത് ശരിയായ നിലയില്‍ പ്രകടമാകുന്ന ഒരു അദ്ധ്യായമാണ് വഖ്ഫുകള്‍. അന്യരുടെ സമ്പത്ത് അപഹരിച്ചുകൊണ്ടും അക്രമങ്ങള്‍ കാട്ടിക്കൊണ്ടും വഖ്ഫുകള്‍ നടത്താന്‍ കഴിയുന്നതല്ല.   
 ചുരുക്കത്തില്‍, ഈ രണ്ട് പ്രവണതകള്‍ക്കുമുള്ള ശരിയായ പരിഹാരം നാം ഓരോരുത്തരും ഇസ്ലാമിനെ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യലാണ്. അല്ലാമാ സയ്യിദ് ഖുതുബിന്‍റെ ഒരു ഗ്രന്ഥമുണ്ട്: ഇസ്ലാം തെറ്റിദ്ധാരണകള്‍ക്കിടയില്‍. (മര്‍ഹൂം സിദ്ദീഖ് ഹസന്‍ സാഹിബ് വിവര്‍ത്തനം ചെയ്ത ഈ ഗ്രന്ഥം കോഴിക്കോട് ഇസ്ലാമിക പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.) ഇതില്‍ അദ്ദേഹം മേല്‍ പറയപ്പെട്ട രണ്ട് കുഴപ്പങ്ങളെ ശക്തമായി ഉണര്‍ത്തുകയും തിരുത്താന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. അതെ, ഇസ്ലാം എന്നാല്‍ അളവറ്റ ദയാലുവായ പടച്ചവന്‍റെ ഭാഗത്ത് നിന്നും അവതീര്‍ണ്ണമായ കാരുണ്യത്തിന്‍റെ മഹത്തായ സന്ദേശങ്ങളാണ്. അത് വിളിച്ചറിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണ് വഖ്ഫും മുന്‍ഗാമികളുടെ വഖ്ഫിന്‍റെ രീതികളും. ഇത് നല്ലനിലയില്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനും പ്രചരിപ്പിക്കാനും പറ്റിയ ഒരു സമയം സമാഗതമായിരിക്കുകയാണ്. പടച്ചവന്‍ ഇതിനെ ശരിയായ നിലയില്‍ പ്രയോജനപ്പെടുത്തുന്നതിന് ഉതവി നല്‍കട്ടെ.

2024 സെപ്റ്റംബർ 9, തിങ്കളാഴ്‌ച

ലൈറ്റുകള്‍ കൊണ്ട് പള്ളികളും മറ്റും മോടി പിടിപ്പിക്കാമോ

ഇസ്‌ലാമിക ചരിത്രത്തില്‍ പള്ളികളിലും മറ്റും പ്രത്യേക ദിനങ്ങളിലും അല്ലാതെയും ലൈറ്റുകള്‍ തൂക്കിയിട്ടും മറ്റും അലങ്കരിക്കുന്നതിന് പല തെളിവുകളും കാണാം,നിക്ഷ്പക്ഷമായി വായിക്കാന്‍ സമയവും സൗകര്യവും തരപ്പെടുകയാണെങ്കില്‍ ഈ കുറിപ്പ് മുഴുവനും വായിച്ചു തീര്‍ക്കാനുള്ള സന്മനസ്സ് കാണിക്കണം. ആദ്യം, ആമുഖമായി ലൈറ്റുകള്‍ കൊണ്ട് ഭംഗിയാക്കുന്നതിലെ ഇസ്ലാമിക മാനങ്ങളെ കുറിച്ച് ഒരു ഹ്രസ്വ പഠനമാകാം.

 റബീഉല്‍ അവ്വല്‍ 12 ലെ ലൈറ്റുകള്‍

ഹിജ്‌റ 894 ല്‍ വഫാത്തായ ഇമാം ഇബ്‌നു ഖാസിം അറസ്സ്വാഅ് എന്നവര്‍ ഉദ്ധരിക്കുന്നു, ഇബ്‌നു അബ്ബാദ് എന്ന സൂഫിവര്യരോട് റബീഉല്‍ അവ്വല്‍ 12 നു കത്തിക്കുന്ന ലൈറ്റുകളെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞു: ''ഈ ദിവസം മുസ്‌ലിംകളുടെ പെരുന്നാളാണ്, നബി തങ്ങളുടെ സന്തോഷം തേടുന്ന ഏത് കാര്യവും അനുവദനീയമാണ്. മറ്റുള്ള സന്തോഷവേളകളില്‍ ചെയ്യുന്നത് പോലെ കണ്ണിനു ആനന്ദമുണ്ടാക്കുന്ന തരത്തില്‍ അന്ന് വസ്തുക്കള്‍ ഉപയോഗിക്കുന്നത് അനുവദനീയമാണ്.''

ഈ ദിനത്തില്‍ മക്കളെ ഭംഗിയുള്ള വസ്ത്രമണിയിച്ചു മൊഞ്ചാക്കുക, അവരുടെ ഉസ്താദുമാരെ സന്തോഷിപ്പിക്കുക, ഓത്തുപള്ളികള്‍ ഭംഗിയാക്കുക, ശറഇല്‍ അനുവദനീയമായ നല്ല കാര്യങ്ങള്‍ ചെയ്യുക, നബിതങ്ങളുടെ സ്മരണ പുനരുജ്ജീവിപ്പിക്കുക.

ഇത് ബിദ്അത്താണെന്ന് വാദിച്ചവരുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി മഹാനവര്‍കള്‍ ഖണ്ഡിച്ചിട്ടുണ്ട്.

( تذكرة المحبين في اسماء سيد المرسلين : 97 / ابو عبدالله محمد بن قاسم الرصاع الانصاري التونسى المالكى ( ت 894 هـــ )

 മൗലൂദ് സദസ്സുകളിലെ ലൈറ്റുകള്‍

മഹാനായ മഅ്‌റൂഫുല്‍ കര്‍ഹി രേഖപ്പെടുത്തുന്നു, ആദരവിനു വേണ്ടി റസൂല്‍(സ്വ)യുടെ മൗലൂദ് സദസ്സുകളില്‍ സദ്യ ഒരുക്കുകയും ലൈറ്റുകള്‍ കത്തിക്കുകയും പുതുവസ്ത്രം ധരിക്കുകയും അത്തര്‍ പൂശുകയുമൊക്കെ ചെയ്യുന്നവന് ഖിയാമത്ത് നാളില്‍ നബിമാരോട് കൂടെ ഒരുമിച്ചു കൂടുകയും സ്വര്‍ഗത്തില്‍ ഉന്നത പദവിയില്‍ വിരാചിക്കുകയും ചെയ്യും. (ഇആനതുത്വാലിബീന്‍)

 1000 ലൈറ്റുകള്‍ കത്തിച്ച സംഭവം

മഹാനായ ഇമാം ഗസ്വാലി(റ) രേഖപ്പെടുത്തുന്നത് കാണാം, അബൂ അലിയ്ബ്‌നു റൂസ്ബാരി എന്നവര്‍ ഒരിക്കല്‍ ഒരു സദ്യ നടത്തിയപ്പോള്‍ ആയിരം ലൈറ്റുകള്‍ കത്തിച്ചു. ഇതു കണ്ടപ്പോള്‍ ഒരു മനുഷ്യന്‍ പ്രതികരിച്ചു: ''അങ്ങ് ധൂര്‍ത്തടിക്കുകയല്ലേ ചെയ്തത്?''മഹാനവര്‍കള്‍ സൗമ്യമായി ഇയാളെ അകത്തേക്ക് കൊണ്ടു പോയി ആ ലൈറ്റുകള്‍ ചൂണ്ടി പറഞ്ഞു: ''ഇതില്‍ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ചല്ലാതെ ഏതെങ്കിലും കത്തി നില്‍ക്കുന്നുണ്ടെങ്കില്‍ നീയങ്ങ് കെടുത്തിക്കോ..''. അയാള്‍ക്ക് ആ ലൈറ്റുകളില്‍ നിന്നും ഒരെണ്ണം പോലും കെടുത്താന്‍ കഴിയാതെ മടങ്ങി പോയി. (ഇഹ്‌യാ ഉലൂമുദ്ധീന്‍)

എന്നാല്‍ കേവലം അഹംഭാവത്തിന്റെയും ലോകമാന്യത്തിന്റെയും പേരില്‍ വിവാവാഹ സദസ്സുകളിലും മറ്റും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് ഇത് തെളിവല്ല.അപ്പോള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ഉപകാരമുള്ള ഒന്നിലും ഇസ്വ്‌റാഫ് (അമിതവ്യയം) ഉണ്ടെന്ന് പറയാന്‍ എങ്ങിനെയാണ് ധൈര്യം ലഭിക്കുക?

പള്ളികളില്‍ കൂടുതല്‍ ലൈറ്റുകള്‍ കത്തിച്ചതിന് ഉമര്‍(റ)വിന് അലി(റ) പ്രാര്‍ത്ഥിച്ച സംഭവം

ഇമാം സ്വുയൂഥി രേഖപ്പെടുത്തുന്നു, ഇസ്മാഇലു ബ്‌നു സിയാദിനെ തൊട്ട് ഉദ്ധരിക്കുന്നു, റമാളാന്‍ മാസത്തില്‍ അലി(റ) പള്ളികളിലൂടെ സഞ്ചരിക്കുകയായിരുന്നു.അവിടെയൊക്കെ നിറശോഭയായി തൂക്കിയിട്ട ലൈറ്റുകള്‍ കണ്ടപ്പോള്‍ അലി(റ) എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആ സന്തോഷത്തിനു നന്ദിയായി മഹാനവര്‍കളുടെ അധരങ്ങളില്‍ നിന്ന് പ്രാര്‍ത്ഥനാ മര്‍മ്മരമായിരുന്നു ഉരുവിട്ടത്, ''അല്ലാഹുവേ, ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ ഉമര്‍(റ)ന്റെ ഖബറിനെയും നീ പ്രകാശപൂരിതമാക്കണേ..''മറ്റൊരു റിപ്പോര്‍ട്ടില്‍ ''അങ്ങ് ഞങ്ങളുടെ പള്ളികളെ പ്രകാശപൂരിതമാക്കിയ പോലെ അങ്ങയുടെ ഖബറിനെയും പ്രകാശ പൂരിതമാക്കട്ടേ'' എന്നും ഉണ്ട്.

[ تاريخ الخلفاء – الحافظ السيوطي ]

 ഇമാം ഹലബി തന്റെ സീറത്തുല്‍ ഹലബിയ്യയില്‍ രേഖപ്പെടുത്തിയതായി കാണാം, ഉമര്‍(റ), പള്ളികളില്‍ വളരെ കൂടുതല്‍ ലൈറ്റുകള്‍ തൂക്കിയിട്ടിരുന്ന ആളായിരുന്നത് കൊണ്ടാവാം അലി(റ) അങ്ങനെ പ്രാര്‍ത്ഥിച്ചത്.

തറാവീഹിന്റെ നേരത്തുള്ള ലൈറ്റുകള്‍ 

ഇമാം റംലി നിഹായയില്‍ ഉദ്ധരിക്കുന്നു, തറാവീഹിന്റെ നേരത്ത് ധാരാളം ലൈറ്റുകള്‍ കത്തിച്ചു വെക്കുന്ന പതിവുണ്ടായിരുന്നു. ഇത് ഉപകാരമുള്ളതാണെങ്കില്‍ ജാഇസാണ്. ഇതേ ആശയം ഇബ്‌നു ഹജര്‍ തുഹ്ഫയിലും പറഞ്ഞിട്ടുണ്ട്(2/241,242)

മനസ്സിനു സന്തോഷമുളവാക്കുന്ന ഒന്നാണ് പ്രകാശങ്ങള്‍, ആ നിലക്ക് നോമ്പ് നോറ്റ് ക്ഷീണമകറ്റാതെ തറാവീഹിനു പുറപ്പെടുന്നവരുടെ ഖല്‍ബില്‍ ഒരു ആനന്ദം പകരാനും അതു വഴി നിസ്‌കാരത്തില്‍ ഭയഭക്തി ലഭിക്കാനും ഈ ലൈറ്റുകള്‍ കൊണ്ട് കാരണമാവട്ടേ..

 സ്വലാത്ത് മജ്‌ലിസുകളിലെ ലൈറ്റുകൾ 

മഹാനരായ നൂറുദ്ധീന്‍ ശൗനി സ്വലാത്ത് മജ്‌ലിസുകള്‍ സംഘടിപ്പിക്കുന്നവരായിരുന്നു. അല്‍ ജാമിഉല്‍ അസ്ഹര്‍, ഹറമൈനി, ഖുദ്‌സ്, ഡെമസ്‌കസ്, ഈജ്പിതിന്റെ ചില ഗ്രാമങ്ങള്‍...തുടങ്ങീ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ സ്വലാത്ത് മജ്‌ലിസുകള്‍ വിശ്രുദമായിരുന്നു.ഹിജ്‌റ 897 ല്‍ മഹാനവര്‍കള്‍ അല്‍ ജാമിഉല്‍ അസ്ഹറില്‍ ഒരിക്കല്‍ സ്വലാത്ത് മജ്‌ലിസ് സംഘടിപ്പിക്കുകയുണ്ടായി. പക്ഷെ, ചിലര്‍ ശാഫി മദ്ഹ്ബിലെ കര്‍മ്മശാസ്ത്ര പണ്ഡിതനായ ബുര്‍ഹാനുദ്ധീന്‍ എന്നവരോട് ഫത്‌വ തേടി: '' മൂപ്പരെ മജ്‌ലിസില്‍ ധാരാളം ലൈറ്റുകളും മെഴുകുതിരികളും കത്തിച്ചു വെക്കുന്നുണ്ടല്ലോ? ഇതു ജൂതന്മാരുടെ ചെയ്തിയല്ലേ?'' മഹാനവര്‍കള്‍ പറഞ്ഞു: ലൈറ്റുകള്‍ കൊണ്ടും മെഴുകുതിരികള്‍ കൊണ്ടും പ്രകാശം വര്‍ദ്ധിക്കുന്ന കാലത്തോളം എത്രയണ്ണം കത്തിക്കുന്നതും അനുവദനീയമാണ്.

മാത്രമല്ല ഖസ്തല്ലാനി ഇമാം, ഈ മജ്‌ലിസില്‍ ഇരിക്കുന്നതിനെ പ്രേരിപ്പിച്ചു കൊണ്ടും ഫത്‌വ ചോദിച്ചവര്‍ക്കെതിരില്‍ മറുപടി പറഞ്ഞു കൊണ്ടും ഒരു കിതാബ് തന്നെ രചിച്ചിട്ടുണ്ട്. തന്നെയുമല്ല തന്റെ ബുഖാരിയുടെ ശർഹായ ഇര്‍ഷാദു സാരി എന്ന കിതാബിന്റെ രചനയുടെ സ്വീകാര്യതക്ക് വേണ്ടി ആ കിതാബ് സുബ്ഹി വരെയുള്ള സ്വലാത്ത് മജ്‌ലിസില്‍ വെക്കുമായിരുന്നു.

( السناء الباهر بتكميل النور السافر في أخبار القرن العاشر : 325 , 324 / السيد محمد الشلي اليمني )

മഹാന്മാരുടെ മഖ്ബറകളിലെ ലൈറ്റുകള്‍💡💡*

അബ്ദുല്‍ ഗ്വനിയ്യിന്നാബല്‍സി തന്റെ കശ്ഫു നൂറില്‍ രേഖപ്പെടുത്തുന്നു, മഹാന്മാരുടെയും ഔലിയാക്കളുടെയുമൊക്കെ മഖാമുകളില്‍ ലൈറ്റുകള്‍ തൂക്കിയിടുന്നത് അവരോടുള്ള ആദരവിന്റെ ഭാഗമായാണ്. മാത്രമല്ല, അതിന്റെ ഉദ്ദേശ ശുദ്ധി നല്ലതാണ്. (പേജ് 29)

സാധാരണക്കാരുടെ ഖബറുകളേക്കാള്‍ ഒരു മഹത്വം കല്‍പ്പിക്കാനാണ് ഖബര്‍ കെട്ടിപ്പൊക്കുന്നതും പട്ടുവിരിക്കുന്നതുമൊക്കെയെന്ന് ഇതിനോട് ചേര്‍ത്തി വായിക്കുമല്ലോ?

 പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമോ?*

പള്ളികളിലും മറ്റു ഇടങ്ങളിലും കൂടുതല്‍ ലൈറ്റ് പ്രകാശിപ്പിക്കുന്നത് അനുവദനീയമാണെന്നും അല്ലെന്നും തീരുമാനിക്കുന്നത് ഉദ്ദേശ ശുദ്ധിയുടെ അടിസ്ഥാനത്തിലാണെന്ന് ഇതു വരെ നാം വായിച്ചു മനസ്സിലാക്കി. ഇനി ആദരിക്കപ്പെടുന്ന ദിനങ്ങളില്‍ (ശഅബാൻ 15 ന്റെ രാവ്) പള്ളികളും മറ്റും മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്ന ഓന്തിസക്കാര്‍ക്ക് ഒരു തിരുത്തെഴുത്ത്:

ജൂതന്മാര്‍ പള്ളികള്‍ മോടിപിടിപ്പിക്കുന്നത് പോലെ (വലിയ എടുപ്പുകള്‍, സ്വര്‍ണ്ണം-വെള്ളി കൊണ്ട് പൂശപ്പെട്ട വാതിലുകളും മറ്റും, കൂടുതല്‍ ലൈറ്റുകള്‍ കത്തിക്കുന്നത്) നിങ്ങളും ഭംഗിയാക്കും എന്ന് ഇബ്‌നു അബ്ബാസ് തങ്ങളെ തൊട്ട് ബുഖാരിയില്‍ റിപ്പോര്‍ട്ട് ചെയതത് തെളിവു പിടിച്ചാണ് ഇപ്പോള്‍ മുജാഹിദുകള്‍,'പ്രത്യേക ദിനങ്ങളില്‍ പള്ളികള്‍ മോടി കൂട്ടുന്നത് ജൂതായിസമാണെന്ന് വാദിക്കുന്നത്.' എന്താണിവിടെ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയില്ലാത്തത് കൊണ്ടാണ് ഈ ഫിത്‌നകളൊക്കെയും അവര്‍ വാരിയെറിയുന്നത്. ഇതിനെ വിശദീകരിച്ച് ഇബ്‌നു ഹജരിനില്‍ അസ്ഖലാനിയും ഖസ്തല്ലാനി ഇമാമും ഇമാം ബഗവിയും രേഖപ്പെടുത്തുന്നത് ഈ ആശയമാണ്:പള്ളിയെ ആദരിക്കുക എന്ന ലക്ഷ്യമില്ലാതെ ജൂത ക്രൈസ്ത വിഭാഗക്കാര്‍ അവരുടെ പള്ളികളുടെ മനോഹാരിത കൊണ്ട് ഗര്‍വ്വ് നടിക്കുന്നത് പോലെ അഹങ്കാരം നടിച്ച് പള്ളികള്‍ മോടികൂട്ടുന്നതിനെയാണ് എതിര്‍ത്തത്. പള്ളികളെ ആദരിക്കുക എന്ന ലക്ഷ്യത്തിലാണെങ്കില്‍ പ്രശ്‌നമില്ല.

    അതു കൊണ്ട് പ്രത്യേകം ആദരിക്കപ്പെടേണ്ട ദിനങ്ങളില്‍ ലൈറ്റുകളും ബള്‍ബുകളും കത്തിക്കുന്നത് ജൂതായിസമാണെന്ന് കാണുന്ന ഉദ്ധരണികള്‍, പള്ളികള്‍ ഭംഗിയാക്കുന്നത് ജൂതായിസമാണെന്ന് പറഞ്ഞതു പോലെയാണ് എന്ന് ഇമാം ഹലബി തന്റെ സീറയില്‍ പറഞ്ഞതായി കാണാം. ആദരവാണ് ഉദ്ദേശമെങ്കില്‍ പ്രശ്‌നമില്ലെന്ന് ഇമാമീങ്ങളുടെ ഉദ്ധരണികളില്‍ നിന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ? നോക്കൂ നിങ്ങള്‍, പട്ടിണിയും ദാരിദ്രവുമായിരുന്ന മഖ്ദൂമുമാരുടെ കാലത്ത് നന്നെ ചെറിയ വീടുകളായിരുന്നു ഉണ്ടായിരുന്നത്.എന്നിട്ടും പൊന്നാനിയില്‍ പ്രശോഭിതമായി നില്‍ക്കുന്ന കേളികേട്ട പൊന്നാനിപ്പള്ളി എത്ര സുന്ദരമായാണ് ആവിഷ്‌കരിച്ചെടുത്തത്. അക്കാലഘട്ടത്തിലെ ഏറ്റവും മികച്ച പള്ളിയായിരുന്നില്ലേ അത്. ഗൃഹാന്തരങ്ങളിലെ പ്രതിസന്ധികള്‍ വകവെക്കാതെ അല്ലാഹുവിന്റെ ഭവനത്തിനു വേണ്ടി എത്ര പണം അവര്‍ ചെലവഴിച്ചിട്ടുണ്ടാകണം.

 അപ്പോള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ചെലവഴിക്കുന്നത് അധികമായാലും അതിനു വിരോധമില്ലെന്ന് മുന്‍ഗാമികള്‍ തന്നെ കാണിച്ചു തന്നിട്ടുണ്ട്. എന്നിട്ടും, മരണസമയത്ത് തന്റെ ഉമ്മത്തിനെ കുറിച്ചോര്‍ത്ത് വ്യസനിച്ച മുത്ത് മുഹമ്മദ് മുസ്ത്വഫാ(സ്വ)യുടെ ജന്മദിനത്തിനു പള്ളികള്‍ മോടിപിടിപ്പിക്കുന്നത് ജൂതായിസമാണെന്ന് പറയുന്നതിലെന്ത് ന്യായമാണുള്ളത്. ഇത്തരം അബന്ധങ്ങളില്‍ അകപ്പെടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാക്കട്ടേ-ആമീന്‍...

2024 സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

മുസ്ലിമിന്റെ മേൽ ആദ്യം നിർബന്ധമാകുന്നത് നബി ചരിത്രം പഠിക്കൽ

നബി ചരിത്രം പഠിക്കൽ
(ഫത്ഹുൽ മുഈൻ)

പേര് :മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം 

ജനനം :റബീഉൽ അവ്വൽ 12 / AD 571 ഏപ്രിൽ 21 തിങ്കൾ 

ജനന സ്ഥലം :ശിഅബ് ബനൂ ഹാഷിം എന്ന മലഞ്ചെരുവിലെ മൗലിദു സ്സിഖാഖ് എന്ന വീഥിയിലെ വീട്ടിൽ 

നിറം :ചുവപ്പ് കലർന്ന വെളുത്ത നിറം 

ഗോത്രം :ഖുറൈശ് 

വംശം :ഹാഷിം 

ഉപ്പ :അബ്ദുള്ള (റ)

ഉമ്മ :ആമിന (റ )

വലിയുപ്പ (ഉപ്പ) : അബ്ദുൽ മുത്വലിബ് 

വലിയുമ്മ (ഉമ്മ) :അംറിന്റെ മകൾ ഫാത്തിമ 

കുടുംബം :മഖ്‌സൂമി 

വലിയുപ്പ (ഉമ്മ) :വഹബ്‌ 

വലിയുമ്മ (ഉമ്മ) : അബ്ദുൽഉസ്സയുടെ മകൾ ബർറഹ് 

ഉമ്മാന്റെ കുടുംബം : ബനൂ സഹ്‌റ 

പ്രസവ ശുശ്രൂഷ : ഷിഫാ അസ്സഹ് രിയ്യ 

പരിചരണം :ഉമ്മുഅയ്മൻ 

അമ്മിഞ്ഞപ്പാൽ നൽകിയ മഹതികൾ :
1. ഉമ്മ ആമിന
2. സുവൈബതുൽ അസ്ലമിയ്യ
3. ഹലീമതുസ്സഅദിയ്യ 
4. ഉമ്മു അയ്മൻ 
5. ഉമ്മു ഫർവ
6. ഖൗല 

പിതൃവ്യന്മാർ :
1. ഹംസ (റ)
   2. അബ്ബാസ് (റ)
3. അബൂതാലിബ് (റ)
4. സുബൈർ (റ)
5. ഹാരിസ് (റ)
6. ഖുസം 
7. അബൂ ലഹബ് 
8. ഹജൽ 
9. ലിറാർ

അമ്മായിമാർ :
1. സ്വഫിയ്യ (റ)
2. ആതിഖ (റ)
3. അർവാ (റ)
4. ഉമൈമ 
5. ബർറ 
6. ഉമ്മു ഹകീം

മാതൃസഹോദരങ്ങൾ :
1. അസ് വദ് 
2. അബ്ദുയാഖൂത് 
3. ഫുറൈഅ

നബിയുടെ ഭാര്യമാർ :
1. ഖദീജ (റ)
2. സൗദ (റ)
3. ആഇശ (റ)
4. ഹഫ്സ (റ)
5. ഖുസൈമയുടെ മകൾ സൈനബ് (റ)
6. ഉമ്മു സലമ [ഹിന്ദ്] (റ)
7. ജഹ്‌ശിന്റെ മകൾ സൈനബ് (റ)
8. ജുവൈരിയ്യ (റ)
9. ഉമ്മു ഹബീബ [റംല] (റ)
10. സ്വഫിയ്യ (റ)
11. മൈമൂന (റ)

 നബി (സ) യുടെ സന്താനങ്ങൾ :
1. ഖാസിം (റ)
2. സൈനബ് (റ)
3. റുഖിയ്യ (റ)
4. ഉമ്മു കുൽസൂം (റ)
5. അബ്ദുള്ള (റ)
6. ഫാത്തിമ (റ)
7. ഇബ്രാഹിം (റ)

പ്രവാചകത്വം :
40 വയസ്സിൽ 

ആകാശാരോഹണം :51 വയസ്സിൽ 

പാലായനം :53 വയസ്സിൽ മക്കയിൽ നിന്നും മദീനയിലേക്ക്

പ്രധാന സമരങ്ങൾ :
ബദ്ർ 
ഉഹ്ദ് 
ഖന്ദഖ് 
ഹുനൈൻ 

 പ്രധാന ഉടമ്പടികൾ :
ഹുദൈബിയ്യ 
ബനൂ നജ്ജാർ 
അയ്‌ലാ 
ബനൂ ഖുറൈള

പ്രധാന മുഅജിസത്തുകൾ (അമാനുഷിക കഴിവുകൾ)
ഖുർആൻ
ചന്ദ്രനെ പിളർത്തൽ 
വിരലുകൾക്കിടയിലൂടെ വെള്ളത്തിന്റെ ഉറവ 
കല്ലുകൾ സംസാരിക്കുക 
മേഘം തണലിടുക 

പ്രധാന വിശേഷണങ്ങൾ
അൽഅമീൻ.. (വിശ്വസ്തൻ )
സത്യസന്ധൻ..
നീതിമാൻ..
സേവകൻ..
കാരുണ്യവാൻ..
കൃപയുള്ളവർ....

വഫാത്ത് :
ഹിജ്‌റ 11, AD 632 റബീഉൽ അവ്വൽ 12 തിങ്കൾ

സ്ഥലം : മദീനയിൽ, സ്വവസതിയിൽ 

ആഖിറത്തിലെ ആദ്യ ഭവനം :മദീനയിൽ സ്വവസതിയിൽ 

വയസ്സ് : കൃത്യം 63.."

മുത്ത് നബിയുടെ (ﷺ) അടുത്തേക്ക് ഒരു മൂന്ന് സ്വലാത്ത്...

*صلى الله على محمد صلى الله عليه وسلم*
 *صلى الله على محمد صلى الله عليه وسلم* 
 *صلى الله على محمد صلى الله عليه وسلم* 

ആരെങ്കിലുമൊരു സ്വലാത്ത് ചെല്ലിയാൽ അല്ലാഹു അവന്റെ മേൽ പത്ത്‌ സ്വലാത്തുകൾ വർഷിക്കും. അവന്റെ പത്ത്‌ പാപങ്ങൾ പൊറുത്തു കൊടുക്കും. പത്ത്‌ പദവികളവന് ഉയർത്തിക്കൊടുക്കും (അഹ്മദ് ), 
അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച്‌ ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ..
امين يارب العالمين

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

2024 സെപ്റ്റംബർ 3, ചൊവ്വാഴ്ച

فهارس_كتب_السير_والشمائل

١) السيرة النبوية لابن إسحاق ١-٢
https://t.me/alkutubunnaafia/4006
٢) السير لأبي إسحاق الفزاري
https://t.me/alkutubunnaafia/4007
٣) المغازي لمحمد بن عمر الواقدي
https://t.me/alkutubunnaafia/4008
٤) السيرة النبوية لعبد الملك بن هشام
https://t.me/alkutubunnaafia/4012
٥) الشمائل المحمدية للترمذي
https://t.me/alkutubunnaafia/4017
٦) السيرة النبوية وأخبار الخلفاء لابن حبان
https://t.me/alkutubunnaafia/4018
٧) أخلاق النبي صلى الله وآدابه لأبى محمد عبد الله الأصبهاني
https://t.me/alkutubunnaafia/4019
٨) دلائل النبوة لقوام السنة للأصبهاني
https://t.me/alkutubunnaafia/4020
٩) أعلام النبوة لأبى الحسن علي الماوردي
https://t.me/alkutubunnaafia/4021
١٠) دلائل النبوة لأحمد بن الحسين أبى بكر البيهقي (٧)
https://t.me/alkutubunnaafia/4022
١١) الدرر في اختصار المغازي والسير لابن عبد البر
https://t.me/alkutubunnaafia/4030
١٢)الأنوار في شمائل النبي المختار لأبى محمد الحسين البغوي
https://t.me/alkutubunnaafia/4031
١٣)الشفا بتعريف حقوق المصطفى للقاضي عياض
https://t.me/alkutubunnaafia/4032
١٤) الروض الأنف في تفسير في شرح السيرة النبوية لابن هشام لأبى القاسم عبد الرحمن السهيلي (٤) 
https://t.me/alkutubunnaafia/4033
١٥) الإملاء المختصر في شرح غريب السير لأبى ذر الخشني
https://t.me/alkutubunnaafia/4038
١٦) الاكتفاء بما تضمنه من مغازى رسول الله عليه وسلم.... لأبى الربيع الكلاعي ٢
https://t.me/alkutubunnaafia/4039
١٧) منية السول في تفضيل الرسول لعز الدين بن عبد السلام
https://t.me/alkutubunnaafia/4044
١٨) ذخائر العُقبَى_في مناقب ذوي القربَى لمحب الدين الطبري
https://t.me/alkutubunnaafia/4045
١٩) عيون الأثرفي فنون المغازي والشمائل لابن سيد الناس (٢)
https://t.me/alkutubunnaafia/4046
٢٠) الإشارة إلى سيرة المصطفى وتاريخ.... لعلاء الدين مغطاي
https://t.me/alkutubunnaafia/4049
٢١) المختصر الكبير في سيرة الرسول لعز الدين ابن جماعة
https://t.me/alkutubunnaafia/4050
٢٢) السيرة النبوية لابن كثير (٣) 
https://t.me/alkutubunnaafia/4051
٢٣) الفصول في السيرة النبوية لابن كثير
https://t.me/alkutubunnaafia/4055
٢٤) معجزات الرسول ﷺ لابن كثير.
https://t.me/alkutubunnaafia/4056
٢٥) المقتفى من سيرة المصطفى صلى الله عليه وسلم ... لابن حبيب الحلبي
https://t.me/alkutubunnaafia/4058
٢٦) المصباح المضي في كتاب النبي الأمي ورسله إلى ملوك الأرض من عربي وعجمي لابن جديدة
https://t.me/alkutubunnaafia/4059
٢٧) الرصف لما روي عن النبي صلى الله عليه وسلم من الفعل والوصف لابن العاقولي (٢) 
https://t.me/alkutubunnaafia/4061
٢٨) غاية السول في خصائص الرسول لابن الملقن
https://t.me/alkutubunnaafia/4063
٢٩) ألفية السيرة النبوية للإمام العراقي
https://t.me/alkutubunnaafia/4064
٣٠) وسيلة الإسلام بالنبي عليه الصلاة والسلام لابن قنفذ
https://t.me/alkutubunnaafia/4065
٣١) من هدي الرسول صلى الله عليه وسلم المسمى سفر السعادة للفيروزآبادي
https://t.me/alkutubunnaafia/4066
٣٢) سلوة الكئيب بوفاة الحبيب صلى الله عليه وسلم لابن ناصر الدين
https://t.me/alkutubunnaafia/4067
٣٣) إمتاع الأسماع بما للنبي صلى الله عليه وسلم من الاحول والأموال والحفدة والمتاع لأحمد بن علي المقريزي (١٥) 
https://t.me/alkutubunnaafia/4068
٣٤) بهجة المحافل في السيرة وبغية الأماثل في تلخيص المعجزات والسير والشمائل ليحيى بن أبى بكر الحرضي
https://t.me/alkutubunnaafia/4084
٣٥) الفخر المتوالي فيمن انتسب للنبي من الخدم والموالي لشمس الدين السخاوي 
https://t.me/alkutubunnaafia/4085
٣٦) الشمائل الشريفة لعبد الرحمن السيوطي
https://t.me/alkutubunnaafia/4086
٣٧) الخصائص الكبرى للسيوطي (٢) 
https://t.me/alkutubunnaafia/4087
٣٨) أنموذج اللبيب في خصائص الحبيب للسيوطي
https://t.me/alkutubunnaafia/4090
٣٩) غاية السول في خصائص الرسول لزين الدين الملطي
https://t.me/alkutubunnaafia/4091
٤٠) المواهب اللدنية بالمنح المحمدية لأحمد بن حجر القسطلاني (٤) 
https://t.me/alkutubunnaafia/4092
٤١) حدائق الأنوار ومطالع الأسرار في سيرة النبي المختار لمحمد بن عمر الحضرمي الشهير ب'بحرق'
https://t.me/alkutubunnaafia/4097
٤٢) سبل الهدى والرشاد لمحمد بن يوسف والصالحي (١٢) 
https://t.me/alkutubunnaafia/4098
٤٣) إعلام السائلين عن كتب سيد المرسلين لشمس الدين محمد ابن طولون 
https://t.me/alkutubunnaafia/4111
٤٤) شرف الوسائل إلى فهم الشمائل لابن حجر الهيتمي 
https://t.me/alkutubunnaafia/4112

2024 സെപ്റ്റംബർ 1, ഞായറാഴ്‌ച

നബിദിന സ്പെഷ്യൽ PDF ഫയലുകൾ

🔖കുട്ടി കഥകൾ
▫️https://t.me/ekuthubqana/8416
▫️https://t.me/ekuthubqana/7626
▫️https://t.me/ekuthubqana/8460?single
🔖കുട്ടി പാട്ടുകൾ
▫️https://t.me/ekuthubqana/123
▫️https://t.me/ekuthubqana/124
▫️https://t.me/ekuthubqana/125
▫️https://t.me/ekuthubqana/128
▫️https://t.me/ekuthubqana/129
🔖കുട്ടി കവിതകൾ
▫️https://t.me/ekuthubqana/8431
🔖കുട്ടി പ്രസംഗങ്ങൾ
▫️https://t.me/ekuthubqana/127
▫️https://t.me/ekuthubqana/7626
▫️https://t.me/ekuthubqana/7619
🔖മദ്ഹ് ഗാനങ്ങൾ
▫️https://t.me/ekuthubqana/8522
▫️https://t.me/ekuthubqana/8522
▫️https://t.me/ekuthubqana/118
▫️https://t.me/ekuthubqana/7622
▫️https://t.me/ekuthubqana/8433
▫️https://t.me/ekuthubqana/8327
▫️https://t.me/ekuthubqana/8324
▫️https://t.me/ekuthubqana/8315
🔖സ്വാഗതഗാനം
▫️https://t.me/ekuthubqana/8439
▫️https://t.me/ekuthubqana/8486
▫️https://t.me/ekuthubqana/8439
▫️https://t.me/ekuthubqana/8342
🔖പ്രസംഗങ്ങൾ
▫️https://t.me/ekuthubqana/8445
▫️https://t.me/ekuthubqana/8377
▫️https://t.me/ekuthubqana/119
▫️https://t.me/ekuthubqana/127
▫️https://t.me/ekuthubqana/7616
🔖ഇംഗ്ലീഷ് പ്രസംഗം
▫️https://t.me/ekuthubqana/117
▫️https://t.me/ekuthubqana/12
▫️https://t.me/ekuthubqana/8343
▫️https://t.me/ekuthubqana/8356
▫️https://t.me/ekuthubqana/8379
🔖അറബി പ്രസംഗം
▫️https://t.me/ekuthubqana/9370
▫️https://t.me/ekuthubqana/8378
▫️https://t.me/ekuthubqana/120
▫️https://t.me/ekuthubqana/8392
▫️https://t.me/ekuthubqana/121
▫️https://t.me/ekuthubqana/8332
▫️https://t.me/ekuthubqana/8355
🔖സംഭാഷണങ്ങൾ
▫️https://t.me/ekuthubqana/8486
▫️https://t.me/ekuthubqana/8339
▫️https://t.me/ekuthubqana/8340
▫️https://t.me/ekuthubqana/8316
🔖നന്ദി ഗാനം
▫️https://t.me/ekuthubqana/8336
🔖അനൗൺസ്മെന്റ്
▫️https://t.me/ekuthubqana/8388
▫️https://t.me/ekuthubqana/8338
▫️https://t.me/ekuthubqana/8407
▫️https://t.me/ekuthubqana/8409
▫️https://t.me/ekuthubqana/8429
🔖പ്ലക്കാർഡ്
▫️https://t.me/ekuthubqana/8403
▫️https://t.me/ekuthubqana/8382
▫️https://t.me/ekuthubqana/8470
🔖 നബിദിന ക്വിസ്
▫️https://t.me/ekuthubqana/8380
▫️https://t.me/ekuthubqana/8397
▫️https://t.me/ekuthubqana/8398
▫️https://t.me/ekuthubqana/8405
🔖കഥാ പ്രസംഗംങ്ങൾ
▫️https://t.me/ekuthubqana/8428
▫️https://t.me/ekuthubqana/8344
▫️https://t.me/ekuthubqana/8400
▫️https://t.me/ekuthubqana/8983
▫️https://t.me/ekuthubqana/8980
▫️https://t.me/ekuthubqana/11148
🔖നബിദിന റാലി ഗാനങ്ങൾ
▫️https://t.me/ekuthubqana/8345
▫️https://t.me/ekuthubqana/8437
🔖മുദ്രാവാക്യങ്ങൾ
▫️https://t.me/ekuthubqana/8383
▫️https://t.me/ekuthubqana/8393
🔖 അറബി പദപ്പയറ്റ്
▫️https://t.me/ekuthubqana/8395

°°°°°°°°°°°°°°°°°°°°°°°°°°°°°°°
♾️♾️♾️♾️♾️♾️♾️♾️♾️

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...