2024 സെപ്റ്റംബർ 17, ചൊവ്വാഴ്ച

നബി (സ) യുടെ വഫാത്ത് വിശദമായി


💥നബി(സ)ക്ക് മരണകാരണമായ പനി ആരംഭിച്ചത്ഹിജ്‌റ 11-ാം വര്‍ഷം സ്വഫര്‍ 26ന്.

💥മൈമൂന ബീവിയുടെ വീട്ടില്‍ വെച്ചാണ് രോഗാരംഭം.

💥നബി(സ)യുടെ രോഗം മൂര്‍ഛിച്ചത് റബീഉല്‍ അവ്വല്‍ 11 ഞായറാഴ്ചയായിരുന്നു.

💥റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നബി(സ) പള്ളിയിലേക്ക് വന്നു സ്വഹാബത്ത് സുബ്ഹി നിസ്‌കരിക്കുമ്പോള്‍.

💥നബി(സ)യുടെ വഫാത്ത് നടന്നത് റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച നേരം പുലര്‍ന്നതിന് ശേഷം.

💥നബി(സ)യുടെ മയ്യിത്ത് കുളിപ്പിക്കാന്‍ 6 ആളുകള്‍ ആയിരുന്നു.

💥 മയ്യിത്ത് കുളിപ്പിച്ചവര്‍..

അലി(റ), അബ്ബാസ്(റ), ഫള്‌ല്ബ്‌നു അബ്ബാസ്(റ), ഖുസമുബ്‌നു അബ്ബാസ്(റ), ഉസാമതുബ്‌നു സൈദ്(റ),ഷുഖ്‌റാന്‍ (തിരുനബി(സ)യുടെ അടിമ)എന്നിവരാണ്.

💥നബി(സ)യെ കുളിപ്പിക്കാന്‍ ചാരിക്കിടത്തിയത്അലി(റ)ന്റെ നെഞ്ചിലേക്കാണ്.

💥കുളിപ്പിക്കാന്‍ വെള്ളമൊഴിച്ചുകൊടുത്തത് ഉസാമതുബ്‌നു സൈദ്(റ), ഷുഖ്‌റാന്‍ എന്നിവരാണ്.

💥വസ്ത്രം പൂര്‍ണ്ണമായും ഒഴിവാക്കാതെ അവിടുത്തെ ഖമീസ്വോട് കൂടിയാണ് കുളിപ്പിച്ചത്.

💥നബി(സ)യെ കിടത്താനും ചെരിക്കാനും സഹായിച്ചത് അബ്ബാസ്(റ), ഫള്ല്‍(റ), ഖുസം(റ) എന്നിവരാണ്.

💥കുളിപ്പിക്കാന്‍ നേതൃത്വം നല്‍കിയ അലി(റ) പറഞ്ഞു:”എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ദണ്ഡനം. ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും അങ്ങേക്ക് എന്തൊരു പരിമളമാണ്.”

💥മൂന്ന് വസ്ത്രത്തിലാണ് നബി(സ)യെ കഫന്‍ ചെയതത്.

💥കഫന്‍ ചെയ്യാന്‍ ഉപയോഗിച്ച വസ്തം യമനിലെ സുഹാറില്‍ നിര്‍മ്മിച്ച രണ്ട് വസ്ത്രവും ഒരു പുതപ്പും.

💥മരണകാരണമായ രോഗസമയത്ത് നബി(സ)40പേരെ അടിമത്തമോചനം നടത്തി.

💥രോഗസമയത്ത് മകള്‍ ഫാത്വിമ(റ)യോട് നബി(സ) എന്തോ സ്വകാര്യം പറഞ്ഞു. അതുകേട്ട അവര്‍ ആദ്യം കരയുകയും പിന്നെ ചിരിക്കുകയും ചെയ്തു.

💥ആ സ്വകാര്യം ഈ രോഗത്തില്‍ ഞാന്‍ മരിക്കും എന്ന് പറഞ്ഞപ്പോള്‍ ഫാത്വിമ(റ) കരഞ്ഞു. എന്നോട് കുടുംബക്കാരില്‍ നിന്നും ആദ്യം ചേരുന്നത് നീയായിരിക്കും എന്ന് പറഞ്ഞപ്പോള്‍ ചിരിക്കുകയും ചെയ്തു.

💥രോഗസമയത്ത് തന്റെ കൈവശമുണ്ടായിരുന്ന ആറോ ഏഴോ ദീനാര്‍ നബി(സ)സ്വദഖ ചെയ്യാന്‍ ആയിശ(റ)യുടെ കൈവശം ഏല്‍പ്പിച്ചു.

💥 നബി(സ) വഫാത്തായപ്പോള്‍ അവിടുത്തെ പടയങ്കിയുടെ അവസ്ഥ.
30 സ്വാഅ് ബാര്‍ളിക്ക് ഒരു ജൂതന്റെയടുക്കല്‍ പണയത്തിലായിരുന്നു അത്.

💥നബി(സ)യുടെ ഉള്ളിലേക്ക് അവസാനമായി ചെന്നത് ആയിശ(റ)യുടെ ഉമിനീരാണ്.

💥നബി(സ) മിസ്‌വാക്ക് ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ ആയിശ(റ) അറാക്ക് കൊണ്ട് ബ്രഷ് ചെയ്യാന്‍ തുനിഞ്ഞു. പക്ഷെ അതിന്റെ അഗ്രം കഠിനമായതിനാല്‍ ആയിശാബീവി(റ) തന്റെ വായിലിട്ട് അത് ചതച്ച് പരുവപ്പെടുത്തി. അതുകൊണ്ട് നബി(സ)ക്ക് ബ്രഷ് ചെയ്തു കൊടുത്തു.

💥 നബി(സ)യുടെ അവസാനത്തെ വസ്വിയത്ത്നിസ്‌കാരത്തെക്കുറിച്ചും ആശ്രിതരെക്കുറിച്ചുമായിരുന്നു.

💥 ആയിശബീവിയുടെ ഭവനത്തില്‍ അവരുടെതന്നെ ദിവസത്തിലും. ആയിരുന്നു 
നബി(സ)യുടെ വഫാത്ത് നടന്നത്.

💥ഹിജ്‌റ-11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ദിനം (ക്രിസ്ത്വാബ്ദം 632 ജൂണ്‍ 8)

💥വഫാത്ത് സമയത്ത് തിരുനബി(സ)യുടെ പ്രായം ചന്ദ്രവര്‍ഷക്കണക്കനുസരിച്ച് 63 വയസ്സ് പൂര്‍ണ്ണം. സൗരവര്‍ഷക്കണക്കനുസരിച്ച് 61 വര്‍ഷവും 84 ദിവസവും.

*✅ലോകമുസ്ലീകളുടെ കരളിന്‍റെ കഷ്ണമേ അവിടുത്തേക്ക് ഒരു സ്വലാത്ത്..ﷺ✅*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...