നമ്മൾ കുരങ്ങനേക്കാൾ വലിയ മണ്ടന്മാരോ..?!
ബ്രസീലിലെ ആദിവാസികള്‍ കുരങ്ങനെ പിടിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം കെണിയുണ്ട്....
തേങ്ങയേക്കാൾ കുറച്ചു കൂടി വലിപ്പമുള്ള ഒരു തരം കായയിൽ ഒരു ചെറിയ ദ്വാരം ഇട്ട് ഉളളിൽ ഉളളതെല്ലാം തുരന്നു പൊളളയാക്കി, അതില്‍ കുറെ അണ്ടിപരിപ്പ് പോലുളള ഭക്ഷണ സാധനങ്ങൾ നിറയ്ക്കും.
നല്ല മണം ഉണ്ടാവാൻ വേണ്ടി തീയിൽ ചുട്ട് എടുത്തവ ആയിരിക്കും അവ. അതിനു ശേഷം അത് ഏതെങ്കിലും മരത്തിന്‍റെ കട ഭാഗത്തായി കെട്ടി വയ്ക്കുകയോ, തടിയിൽ മരക്കുറ്റി വച്ച് ഉറപ്പിക്കുകയോ ചെയ്യും.
ആളനക്കം ഇല്ലാതാവുമ്പോൾ കുരങ്ങൻ മണം പിടിച്ചു വന്ന് തീറ്റയ്ക്ക് വേണ്ടി ആ ചെറിയ ദ്വാരത്തിലൂടെ കൈ കടത്തും. ഉളളിൽ കിടക്കുന്ന തീറ്റ എല്ലാം കൂടി കയ്യിൽ വാരി കഴിഞ്ഞാൽ കൈ തിരിച്ചു എടുക്കാൻ പറ്റാത്ത അവസ്ഥ ആവും. കയ്യിൽ ഇരിക്കുന്ന തീറ്റകൾ കളഞ്ഞിട്ട് ഈസിയായി കൈ പുറത്തെടുക്കാം, പക്ഷെ അത്രയും പ്രിയപ്പെട്ട തീറ്റ നഷ്ടപ്പെടുത്താൻ കുരങ്ങൻ തയ്യാറാവില്ല.
കൈ ചുരുട്ടി പിടിച്ചു കൊണ്ട് തന്നെ പുറത്തേയ്ക്ക് വലിച്ചു കൊണ്ടിരിക്കും.
പക്ഷെ കയ്യിൽ ഉളള സാധനങ്ങൾ കളയാതെ കുരങ്ങന് സ്വന്തം കൈ കിട്ടുകയുമില്ല. അതാണ് മര്‍ക്കടമുഷ്ടി.!!
കുരങ്ങൻ വന്നു ദ്വാരത്തിൽ കൈ കടത്തിയാൽ കുരങ്ങൻ അകപ്പെട്ടു എന്ന് ആദിവാസികള്‍ക്ക് അറിയാം.
അവര്‍ ഒരു വടിയുമായി വന്ന് അതിനെ തല്ലി കൊല്ലും.
തലക്ക് അടി കൊണ്ട് ചാവുന്നതിന്‍റെ തൊട്ടു മുന്‍പുളള ആ ഒരു നിമിഷം എങ്കിലും സ്വന്തം കയ്യിലുളള ആ പ്രിയപ്പെട്ട സാധനങ്ങൾ ഉപേക്ഷിക്കുവാൻ കുരങ്ങൻ തയ്യാറായിരുന്നെങ്കിൽ, അതു കൊല്ലപ്പെടുകയില്ലായിരുന്നു.!
പാവം.! മണ്ടൻ കുരങ്ങൻ അല്ലേ..?!
സുഹൃത്തുക്കളെ..,
ആ കുരങ്ങനെക്കാൾ വലിയ മണ്ടന്മാരാണ് നമ്മൾ..!!
നശ്വരമായ ഈ ലോകത്തിന്‍റെ ദ്വാരത്തിൽ കയ്യിട്ട്, പലതും ചുരുട്ടി പിടിച്ചിരിക്കുകയാണ് നാം...
നമ്മുടെ സമ്പത്ത്, ദുരഭിമാനം, കുടുംബ മഹിമ, വിദ്വേഷങ്ങൾ, ജാതിമത ചിന്തകള്‍ അങ്ങനെ ഒരു പാട് ഒരു പാട് കാര്യങ്ങൾ.!
തലയ്ക്കു അടി കൊളളുമ്പോള്‍ നമ്മളും ദൈവത്തെ വിളിക്കുന്നുണ്ട്.
പക്ഷെ നമ്മുടെ ചുരുട്ടി പിടിച്ച കൈ നിവർത്താൻ നമ്മള്‍ തയ്യാറാവാത്തിടത്തോളം കാലം, ഇത് ഇങ്ങനെ തുടർന്നു കൊണ്ടേയിരിക്കും..
കൈ അയച്ചു നമുക്ക് സഹായിച്ചു തുടങ്ങാം... ഇൻ ശാ അല്ലാഹ്
ഒരു മുസ്ലിമിന് അനിവാര്യമായ ആത്മീയ ഭൗതിക വിജ്ഞാനങ്ങൾ ലളിതമായി ലഭ്യമാകണം എന്ന ലക്ഷ്യത്തോടെയുള്ള ഒരു ബ്ലോഗാണിത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
മുസ്ലിം സമുദായത്തിന്റെ ആത്മീയ-വിദ്യാഭ്യാസ-സാമൂഹിക വളര്‍ച്ചയില്‍ അനല്പമായ പങ്കുവഹിക്കുന്ന, തെക്കന്‍ കേരളത്തിലെ പ്രമുഖ മതസംഘടനയാ...
-
ഇഹ്റാമിന്റെ വേഷത്തിലിരിക്കുന്ന ആളെ അറിയുമോ? അൽ ജസീറ അടക്കമുള്ള അറബ് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ട്രെൻഡിങ് ആയ ലിബിയക്കാരൻ ...
ഈദ് ദിന സുന്നത്തുകൾ
1.കുളിക്കുക 2. സുഗന്ധം ഉപയോഗിക്കുക 3. പുതുവസ്ത്രം ധരിക്കുക (ഉണ്ടെങ്കിൽ) 4. *ഫിത്ർ സകാത്ത് കൊടുക്കുന്ന കാര്യം മറക്കരുതേ.* *നിയ്യത് ചെയ്ത് അർഹ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ