2025 ജൂൺ 3, ചൊവ്വാഴ്ച

ഉള്ഹിയ്യത്തിന്റെ വിധികൾ

ഉള്ഹിയ്യത്തിനെ കുറിച്ച്


ഉള്ഹിയ്യത്തിൻ്റെ നിയ്യത്ത് എങ്ങനെ? എപ്പോൾ കരുതണം?*

*✅ സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി`*
 എന്നു നിയ്യത്ത് ചെയ്താൽ മതി. കരുതൽ നിർബന്ധവും ഉച്ചരിക്കൽ സുന്നത്തുമാണ്.
    *نَوَيْتُ الأُضْحِيَةَ المَسْنُونَةَ*
📎(സുന്നത്തായ ഉള്ഹിയ്യത്ത് എന്നു കരുതി ഉച്ചരിക്കുന്ന സ്ഥാനത്ത് ഉള്ഹിയ്യത്തറക്കുന്നുവെന്നു മാത്രം കരുതി മൊഴിഞ്ഞാൽ അതു നിർബന്ധ ( നേർച്ച ) ഉള്ഹിയ്യത്താകും. അപ്പോൾ പല നിയമങ്ങളും പാലിക്കേണ്ടതുണ്ട്.അതു താഴെ വിവരിക്കുന്നുണ്ട്.
   
☑️അറവ് വേളയിലോ ജീവിയെ ഉള്ഹിയ്യത്തിനായി നിർണയിക്കുന്ന സമയത്തോ നിയ്യത്ത് ചെയ്യാം .

يشترط في الأضحية النية عند الذبح أو قبله عند التعيين لما يضحى به ومعلوم أنها بالقلب وتسن باللسان فيقول نويت الأضخية المسنونة أو أداء سنة الأضحية [ إعانة الطالبين ]

✅നിയ്യത്ത് ചെയ്യാൻ മറ്റൊരാളെ വക്കാലത്താക്കാവുന്നതാണ്. അറവിനു ഒരാളെയും നിയ്യത്ത് ചെയ്യാൻ മറ്റൊരാളെയും വക്കാലത്താക്കലും രണ്ടിനും കൂടി ഒരാളെ വക്കാലത്താക്കലും അനുവദനീയമാണ് 
*📜(തുഹ്ഫ: ശർവാനി , ഇബ്നു ഖാസിം :9/362)*
   
*✒️നേർച്ച ഉള്ഹിയ്യത്ത്*

*❓ഉള്ഹിയ്യത്ത് നേർച്ചയാക്കിയാൽ പ്രത്യേക നിബന്ധനകൾ ഏതെല്ലാം?*

✅ വിവരിക്കാം
📎1) *നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് മൃഗത്തിൻ്റെ മാംസം മുഴുവനും തോലുമെല്ലാം അറവ് നടത്തപ്പെട്ട നാട്ടിൽ തന്നെ സ്വദഖ :യായി വിതരണം ചെയ്യണം.അക്കാര്യം നിർബന്ധമാണ്.*
*മറ്റു നാട്ടിലേക്ക് നീക്കം ചെയ്യാവതല്ല. (സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്നു അല്പം നാട്ടിൽ വിതരണം ചെയ്യൽ മാത്രമേ നിർബന്ധമുള്ളൂ*)

📎2) *നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്ത് മാംസം, തോല് ഫഖീർ ,മിസ്കീനിനു മാത്രം സ്വദഖ ചെയ്യൽ നിർബന്ധമാണ്.* *ധനികന്മാർക്ക് നൽകാവതല്ല*

📎3) *നേർച്ചയാക്കപ്പെട്ട ജീവിയുടെ മാംസം നേർച്ചയാക്കിയവനും തന്റെ നിർബന്ധ ചെലവിൽ ജീവിക്കുന്നവർക്കും ഭക്ഷിക്കാവതല്ല. ഭക്ഷിക്കൽ ഹറാമാണ്*

📎4) *നേർച്ചയാക്കപ്പെട്ട ഉള്ഹിയ്യത്തിൽ നിന്നു നബികുടുംബത്തിനു നൽകാവതല്ല.*
*📜(തുഹ്ഫ: ശർവാനി :10/94 നിഹായ : ഹാശിയത്തു നിഹായ :8/ 233) ഇആനത്ത്: 2/378, ഫത്ഹുൽ മുഈൻ )*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈദ് ദിന സുന്നത്തുകൾ

1.കുളിക്കുക 2. സുഗന്ധം ഉപയോഗിക്കുക 3. പുതുവസ്ത്രം ധരിക്കുക (ഉണ്ടെങ്കിൽ) 4. *ഫിത്ർ സകാത്ത് കൊടുക്കുന്ന കാര്യം മറക്കരുതേ.* *നിയ്യത് ചെയ്ത് അർഹ...