2025 ജൂലൈ 4, വെള്ളിയാഴ്‌ച

ആശുറാഅ് - താസുആ



മുഹര്‍റം മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ദിവസങ്ങളാണ് ഒൻപത് പത്ത്, താസുആഅ് - ആശുറാഅ്. നോമ്പ് കൊണ്ടും മറ്റു സുകൃതങ്ങള്‍ കൊണ്ടും വളരെയേറെ സജീവമാവേണ്ട രണ്ടു ദിവസങ്ങളാണിത്.
 മുൻകാല പ്രവാചകൻമാർ അടക്കം നോമ്പ് അനുഷ്ഠിച്ചിരുന്ന ദിവസമാണ് മുഹറം 10 
عَنْ أبِي هُرَيْرَةَ رضِيَ الله عَنْهُ يَوْمُ عَاشُورَاء تَصومُهُ الأَنْبِيَاءُ عَلَيْهِمُ السَّلَام فَصُومُوهُ أَنْتُمْ
مُصَنَّفُ ابْن اَبِي شَيْبَة
 മൃഗങ്ങൾ വരെ നോമ്പ് എടുക്കുന്ന മഹത്തായ ദിവസമാണ് ആശൂറാഅ് എന്ന് ഇബ്നു റജബ് തങ്ങൾ രേഖപ്പെടുത്തിയത് കാണാം 
 മുഹറം ഒമ്പതിനും പത്തിനും നോമ്പെടുക്കുന്നത് പോലെ മുഹറം പതിനൊന്നിനും നോമ്പ് പ്രത്യേകം സുന്നത്തുണ്ട് എന്ന് ഇമാം ഇബ്നു ഹജർ തങ്ങൾ തുഹ്ഫത്തുൽ മുഹ്താജിൽ രേഖപ്പെടുത്തിയത് കാണാം 
تحفة المحتاج 3/ 456
 ഒമ്പതും പത്തും പതിനൊന്നും നോമ്പ് എടുക്കൽ ആണ് ഏറ്റവും ഉത്തമം പിന്നീട് ഒമ്പതും പത്തും അതിനു താഴെയാണ്.പത്തു മാത്രം നോമ്പ് എടുക്കൽ
മഹാനായ ജീലാനി തങ്ങള്‍ പഠിപ്പിക്കുന്നു
وَفِيهِ يَوْمُ عَاشُورَاء الَّذِي عَظَّمَ اللّهُ تَعَالَی أجْرَ مَنْ أَطَاعَهُ فيه
മുഹര്‍റമിലെ പ്രധാന ദിവസമാണ് ആശുറാഅ് അതില്‍ അല്ലാഹുവിന്‍ വഴിപ്പെടുന്നവര്‍ക്ക് വലിയ പ്രതിഫലം ലഭിക്കും.
(إِعَانَةُ الطّالبين)
قَالَ مُحَمَّد نَوَوِي الجَاوِي وَذكرَ العُلَمَاءُ أَنَّ لِيَوْمِ عَاشُورَاء مَزَايَا لَمْ تَكُنْ لِغِيْرِهِ
 മുഹമ്മദ് നവവി അൽ ജാവി പറഞ്ഞു മറ്റൊരു ദിവസത്തിനും ഇല്ലാത്ത അതിമഹത്തായ പ്രത്യേകതകൾ ആശൂറാഇന് ഉണ്ട്.
 അല്ലാഹുവിന്റെ പ്രത്യേക പരിഗണന ലഭിക്കാൻ ഇത്തരം ദിവസങ്ങളിൽ വിശ്വാസി പരമാവധി സൽകർമ്മങ്ങളിൽ ഒഴുകണം
 *തൗബ* 
 ആശൂറാഅ് ദിവസത്തിൽ തൗബക്ക് പ്രത്യേക സ്വീകാര്യതയുണ്ടെന്ന് ഇമാം നാസിറുദ്ധീൻ ദിമഷ്ഖി പഠിപ്പിച്ചിട്ടുണ്ട്
فَمَنْ تَابَ فِيهِ إِلَی اللّهِ تَعَالَی مِنْ ذُنُوبِهِ
تَابَ اللّهُ تَعَالَی عَلَيْهِ كَمَا تَابَ فِيهِ عَلَى مَنْ قَبْلَهُمْ
 ആശൂറാഅ് ദിവസത്തിൽ ഒരാൾ തന്റെ ജീവിതത്തിലെ കഴിഞ്ഞകാല പാപത്തിൽ നിന്ന് അല്ലാഹുവിനോട് തൗബ ചെയ്താൽ മുൻഗാമികളുടെ തൗബ സ്വീകരിച്ചതുപോലെ അല്ലാഹു തൗബ സ്വീകരിക്കുന്നതാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രതീക്ഷ നൽകുന്ന വാക്കുകളാണിത്. ഇബ്നുൽ ജൗസി രേഖപ്പെടുത്തി

 إِنَّ يَوْمَكُمْ هَذا قَدْ حَوَی فَضَائِلَ جَمَّة فِيهِ يُوقَعُ الغُفْرَانُ وَالرَّحْمةُ
النُّور فِي فَضَائِلِ الأَيَّامِ وَالشُّهُور 120

 ആശൂറാഅ് ദിവസത്തെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞത് ആ ദിവസം അനേകം ശ്രേഷ്ഠതകൾ ഒരുമിച്ചുകൂടിയ ദിവസമാണ്. അല്ലാഹുവിന്റെ പ്രത്യേക റഹ്മത്തും പാപമോചനവും ഈ ദിവസത്തിൽ വിശ്വാസികൾക്ക് ലഭിക്കും  

കുടുംബത്തിന് വിശാലത ചെയ്യൽ

ആശൂറാഅ് ദിവസത്തിൽ കുടുംബത്തിന് ഭക്ഷണത്തിലും മറ്റും വിശാലത ചെയ്യുന്നത് ഏറെ പുണ്യകരമാണ്.ജീവിതത്തിൽ വലിയ ബറക്കത്ത് ലഭിക്കാനും അത് കാരണമാണ് ഹദീസിന്റെ വെളിച്ചത്തിൽ മഹാന്മാർ പഠിപ്പിച്ച ആശയമാണത്. ഇമാം ശർവാനി രേഖപ്പെടുത്തിയത് കാണാം 

يُسَنُّ التَّوْسِعَةُ عَلَی العِيَالِ فِي يَوْمِ عَاشُورَاء لِيُوَسِّعَ اللّهُ عَلَيْهِ السّنَةَ كُلَّهَا
حَاشِيَةُ الشَّرْوَانِي 3/455

ۨ ആശൂറാഅ് ദിവസം ആശ്രിതർക്ക് വിശാലത ചെയ്യൽ പ്രത്യേകം സുന്നത്താണ് വർഷം മുഴുവൻ അല്ലാഹുവിന്റെ വിശാലത ലഭിക്കാൻ അതു കാരണമാകും 
അതു പോലെ മറ്റു കുടുംബക്കാർക്കും അനാഥകൾക്കും പാവപ്പെട്ടവർക്കും നല്ല ഭക്ഷണം നൽകലും സ്വദഖ ചെയ്യലും വലിയ പുണ്യകരവും ഐഹിക പാരത്രിക വിജയത്തിൻ്റെ കാരണവുമാണെന്ന് ഇമാം ഇബ്നുൽഹാജ് തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.

اِنَّ التَّوْسِعَةَ فِي يَوْمِ عَاشُورَاء عَلَی الأَهْلِ وَالأَقَارِبِ وَاليَتَامَی وَالمسَاكِينِ وَزِيَادَةُ التَّصَدُّقِ عَلَيْهِم فِي ذَالِكَ اليَوْمِ مِنْ أَجَلِّ القُرُبَاتِ وَأَعْظَمِ الطَّاعَاتِ وَالمَبَرَّاتِ المُوجِبَاتِ للسَعَادَةِ المَحْيَا وَالمَمَاتِ
المدْخَل1/289

സൂറതുൽ ഇഖ്ലാസ് പാരയണം 

ആശൂറാഅ് ദിവസം ആയിരം ഇഖ്ലാസ് പാരായണം ചെയ്യൽ ഇമാമുമാർ പഠിപ്പിച്ച വലിയ സുകൃതമാണ്.
ജീവിതത്തിൽ ആയിരം തവണ ഇഖ്ലാസ് പാരായണം ചെയ്യൽ വലിയ നേട്ടമാണെന്ന് ഇമാം മുനാവി പഠിപ്പിച്ചിട്ടുണ്ട്.
ഇഖ്ലാസ് സൂറത് അധികരിപ്പിക്കൽ
ഇഖ്ലാസ് വർധിക്കാൻ കാരണമാണെന്ന് ഇമാം ശാദുലി പഠിപ്പിച്ചിട്ടുണ്ട്.
 പത്ത്‌ പ്രവാചകന്മാര്‍ക്ക് പത്ത് മഹത്വങ്ങൾ നല്‍കിയ ദിവസമാണ് ആശുറാഅ്. ആദം നബി(അ)ൻറെ സൃഷ്ടിപ്പ്, ചെങ്കടല്‍ പിളര്‍ന്നത്, യൂനുസ് നബി (അ) മത്സ്യ വയറ്റില്‍ നിന്ന് പുറത്തു വന്നത്, യൂസുഫ് നബി (അ) കിണറ്റില്‍ നിന്ന് രക്ഷപ്പെട്ടത്, ഇബ്‌റാഹീം നബി (അ) തീയില്‍ നിന്നും രക്ഷപ്പെട്ടത്, അയ്യൂബ് നബി(അ)ൻറെ പ്രയാസം നീങ്ങിയത്, ഈസാ നബി (അ) വാന ലോകത്തേക്ക് ഉയർത്തപ്പെട്ടത്. എല്ലാം ആശുറാഅ് ദിനത്തിലാണ് എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് .
(تنبيه الغافلين)
വിശ്വാസി ശ്രദ്ധിക്കേണ്ടത് ഈദിവസം പരമാവധി ആരാധനകൾ കൊണ്ട് ധന്യമാക്കാനാണ്. മഹാനായ ഇബ്‌നുൽ ജൗസി പറയുന്നു 

وَفِي الجُمْلَةِ هُوَيَوْمٌ عَظِيمٌ فيَنبَغِي أَنْ يُفْعَلَ فِيهِ مَا يُمْكِنُ مِنَ الخَيْرِ فَهُوَ وَأَمْثَالُهُ مَوَاسِمُ الخَيْرَاتِ فَاغْتَنِمُوهَا
 (التّبصرة)

ഇതുപോലുള്ള ഖൈറിന്റെ സീസണുകളെ അശ്രദ്ധ വെടിഞ്ഞ് പരമാവധി നന്മ സമ്പാദിക്കാന്‍ ജാഗ്രത കാണിക്കണം.
പ്രത്യേക പ്രാര്‍ത്ഥനകള്‍, രാത്രി ഹയാതാക്കൽ സ്വദഖ തുടങ്ങിയ ഒരുപാട് നന്മകള്‍ ആശുറാഇൽ മഹാന്മാര്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
ചരിത്രത്തിലെ വേദനാജനകമായ കര്‍ബല സംഭവം മുഹര്‍റം 10നാണ്.
മുഹര്‍റം 09 താസുആഉം ഇതുപോലെ പ്രത്യേകം പരിഗണിക്കേണ്ട അതിമഹത്തായ ദിവസമാണ്.

ആശൂറാഅ് : 
ചരിത്രം,മഹത്വം, അറിയേണ്ട കാര്യങ്ങൾ

 ✍🏼മുഹര്‍റം പത്തിനെ മുസ്‌ലിം ലോകം ആശൂറാഅ് എന്ന് വിളിക്കുന്നു. ലോക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷിയായ ആശൂറാഇന്റെ മഹത്വം വിശദമാക്കുന്ന ഒട്ടേറെ ഹദീസുകള്‍ ഉണ്ട്. ആശുറാ ദിനത്തില്‍ നിരവധി പുണ്യ കര്‍മങ്ങള്‍ മഹാന്മാരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വ്രതം, തസ്ബീഹ് നിസ്‌കാരം, ദാനധര്‍മം, കുടുംബങ്ങള്‍ക്ക് വിശാലത ചെയ്യുക, സൂറത്തുല്‍ ഇഖ്‌ലാസ് ആയിരം തവണ ഓതുക, കുടുംബ ബന്ധം ചേര്‍ക്കുക എന്നിവ അതിൽ ചിലതാണ്...

പ്രപഞ്ച നാഥനായ അല്ലാഹു ചില വ്യക്തികളെയും മാസങ്ങളെയും പ്രത്യേകം ബഹുമാനം നല്‍കി ആദരിച്ചിട്ടുണ്ട്. ഇസ്‌ലാമിക വിശ്വാസ പ്രകാരം, ചില ദിവസങ്ങള്‍ മറ്റു ദിവസങ്ങളേക്കാള്‍ പ്രാധാന്യം ഉള്ളവയാണ്. ഹിജ്‌റ വര്‍ഷത്തിലെ പ്രഥമ മാസമായ മുഹര്‍റം, മുഹര്‍റത്തിലെ ഒന്‍പത്, പത്ത് ദിവസങ്ങള്‍ ഇങ്ങനെ വലിയ മഹത്വമുള്ളവയാണ്. സ്രഷ്ടാവായ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ധാരാളം ഭൂമിലോകത്ത് വര്‍ഷിക്കുന്ന സമയം.

തിരുനബി (സ) വലിയ മഹത്വം കല്‍പ്പിച്ചു ഈ ദിനത്തിന്. റമസാന്‍ മാസം കഴിഞ്ഞാല്‍ പിന്നെ നബി (സ) വ്രതമെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് മുഹര്‍റത്തിലായിരുന്നുവെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. ഒരിക്കല്‍ മുഹമ്മദ് നബി(സ)യുടെ അരികില്‍ വന്ന് ഒരാള്‍ ചോദിച്ചു, ഏതു മാസമാണ് സുന്നത്തു നോമ്പിനു വേണ്ടി തങ്ങള്‍ എനിക്ക് നിര്‍ദേശിക്കുന്നതെന്ന്. അപ്പോള്‍ നബി മറുപടി പറഞ്ഞു: ‘മുഹര്‍റം മാസം നോമ്പെടുക്കൂ. അത് അല്ലാഹുവിന്റെ മാസമാണ്. ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു കഴിഞ്ഞതും മറ്റൊരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കാനുള്ളതുമായ ഒരു ദിവസം ആ മാസത്തിലുണ്ട്’. ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചതും മറ്റൊരു സമൂഹത്തിന്റെത് സ്വീകരിക്കാനിരിക്കുന്നതുമായ ദിവസം ആശൂറാഅ് ആണ്. ആ ദിവസം ഉള്‍ക്കൊള്ളുന്ന മാസമായതു കൊണ്ടാണ് റമസാന്‍ കഴിഞ്ഞാല്‍ നോമ്പിന് വിശേഷപ്പെട്ട മാസം മുഹര്‍റമാണെന്ന് നബി പറഞ്ഞിരിക്കുന്നത്.
മുഹര്‍റം പത്തിന് നോമ്പ് നോല്‍ക്കുന്നതിന് വലിയ പ്രധാന്യമാണ് ഇസ്‌ലാമിലുള്ളത്. പ്രവാചകന്‍ (സ) പറഞ്ഞു: ‘ആശൂറാഅ് ദിവസം (മുഹര്‍റം പത്ത്) നോമ്പ് നോല്‍ക്കുന്നതിന് വലിയ പ്രതിഫലമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ അതുവഴി അല്ലാഹു പൊറുത്തു തരും’ (മുസ്‌ലിം). മുഹര്‍റം ഒമ്പതിന് നോമ്പെടുക്കാന്‍ പ്രവാചകന്‍ നമ്മളോട് നിര്‍ദേശിച്ചിട്ടുണ്ട്. അബ്ബാസ് (റ) പറഞ്ഞതായി ഇമാം തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്നു: മുഹര്‍റം ഒമ്പതിനും പത്തിനും ഞങ്ങള്‍ നോമ്പെടുക്കാറുണ്ടായിരുന്നു. ജൂതരില്‍ നിന്നും വ്യത്യസ്തത പാലിക്കുന്നതിനു വേണ്ടിയാണ് രണ്ടു ദിവസം നോമ്പെടുത്തിരുന്നത്. (തിര്‍മിദി). മുഹര്‍റം പത്തിന് നോമ്പെടുക്കുന്നത് പ്രവാചകന്റെ ശീലമായിരുന്നു. എന്നാല്‍ പ്രവാചകന്‍ (സ) മദീനയില്‍ വന്ന സമയത്ത് മൂസാനബിയുടെ ഓര്‍മ പുതുക്കി ജൂതരും അതേദിവസം നോമ്പെടുക്കുന്നതായി പ്രവാചകന്‍ (സ) കാണാനിടയായി. ‘മൂസാ നബിയോട് നിങ്ങളേക്കാള്‍ അടുത്തവന്‍ ഞാനാണെ’ന്ന് പറഞ്ഞ പ്രവാചകന്‍ തന്റെ സ്വഹാബികളോടും അന്നേ ദിവസം നോമ്പെടുക്കാന്‍ ആവശ്യപ്പെടുകയുണ്ടായി എന്ന് ഹദീസുകളില്‍ കാണാം. പ്രവാചകന്‍ (സ) വഫാത്താകുന്നതിന് മുമ്പ് മുഹര്‍റം ഒമ്പതിനും നോമ്പെടുക്കണമെന്ന് വിശ്വാസികളോട് നിര്‍ദേശിക്കുകയുണ്ടായി.

ആശൂറാ നോമ്പിനെ സംബന്ധിച്ച് ഒരിക്കല്‍ റസൂല്‍(സ)യോട് ചോദിച്ചു. അവിടുന്ന് മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അത് പൊറുപ്പിക്കും. (മുസ്‌ലിം).

ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: അടുത്ത വര്‍ഷം വരെ ഞാന്‍ ജീവിച്ചിരിക്കുന്നപക്ഷം (മുഹര്‍റത്തിലെ) ഒമ്പതാമത്തെ നോമ്പും ഞാന്‍ നോല്‍ക്കുന്നതാണ്. (മുസ്‌ലിം)
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ) മദീനയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് നോമ്പ് നോല്‍ക്കുന്നതായി കണ്ടു. അവിടുന്ന് ചോദിച്ചു: ഇതെന്താണ്? അവര്‍ പറഞ്ഞു: ഇത് നല്ലൊരു ദിവസമാണ്. മൂസാനബിയെയും ഇസ്‌റാഈല്യരെയും അല്ലാഹു ശത്രുക്കളില്‍ നിന്ന് രക്ഷിച്ച ദിനമാണിത്. അങ്ങനെ, മൂസാ നബി(അ) അന്ന് നോമ്പെടുക്കുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു: മൂസായോട് നിങ്ങളെക്കാള്‍ ബന്ധമുള്ളവന്‍ ഞാനാണ്. തുടര്‍ന്ന് നബി തിരുമേനി ആ ദിവസത്തില്‍ നോമ്പെടുക്കുകയും നോമ്പെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു.” (ബുഖാരി)
പ്രവാചകന്‍ പറയുന്നത് കേട്ടതായി മുആവിയ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ആശൂറാഅ് ദിവസം നോമ്പെടുക്കല്‍ എനിക്കു നിര്‍ബന്ധമായ പോലെ നിങ്ങള്‍ക്ക് നിര്‍ബന്ധമല്ല. എന്നാല്‍ നോമ്പെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോമ്പെടുക്കുകയും അല്ലാത്തവര്‍ക്ക് ഉപേക്ഷിക്കുകയും ചെയ്യാവുന്നതാണ്’.
മുമ്പ് കഴിഞ്ഞുപോയ അമ്പിയാക്കളുടെ വ്രതമായിരുന്നു ആശൂറാ. നൂഹ് നബി (അ)യുടെ കപ്പല്‍, പ്രളയത്തിനു ശേഷം ഒട്ടനേകം ജീവജാലകങ്ങളെയും കൊണ്ട് ജൂദി പര്‍വതത്തില്‍ നങ്കൂരമിട്ടത് മുഹറം പത്തിനാണ്. അന്ന് ഒരു ആഘോഷ ദിവസമായിരുന്നു. ഒപ്പം ഉള്ളവരോട് നൂഹ് നബി (അ) പറഞ്ഞു: ഇപ്പോള്‍ നിങ്ങള്‍ സുരക്ഷയാല്‍ അനുഗൃഹീതരായിരിക്കുന്നു. കപ്പലില്‍ ശേഖരിച്ചുവെച്ചിരുന്ന വിഭവങ്ങളുമായി അവര്‍ സദ്യ ഒരുക്കി.

പ്രളയാനന്തരം ഭൂമിയില്‍ ഉണ്ടായ ആദ്യത്തെ ആഘോഷമായിരുന്നു അത്.

അല്ലാഹുവിന്റെ അനന്തമായ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായി വിശ്വാസികള്‍ മുഹര്‍റം ഒന്‍പതിനും പത്തിനും വ്രതമനുഷ്ഠിക്കുന്നു. കുടുംബത്തില്‍ വിശാലത ചെയ്തും കുടുംബ ബന്ധം ചേര്‍ത്തും ഈ പുണ്യ ദിനങ്ങള്‍ നാഥന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നു. ഒരു അനാഥനെയെങ്കിലും സ്‌നേഹത്തോടെ അടുത്തുവിളിച്ച് സന്തോഷിപ്പിക്കുക. പണ്ഡിതന്മാരെയും മഹാന്മാരെയും സന്ദര്‍ശിക്കുക. പാരത്രിക ലോകം വിജയിക്കാനുള്ള അവസരമായി ഈ പുണ്യദിനങ്ങളെ പ്രയോജനപ്പെടുത്തുക.

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...