2023 ഒക്‌ടോബർ 11, ബുധനാഴ്‌ച

ചേലാകർമം ചെയ്യപ്പെട്ട് പ്രസവിക്കപ്പെട്ടവർ

ചേലാകർമം ചെയ്യപ്പെട്ട നിലയിൽ തിരുനബി(സ്വ) പ്രസവിക്കപ്പെട്ടുവെന്ന് മൗലിദ് ഗ്രന്ഥങ്ങളിലുണ്ടല്ലോ. അതു നബി(സ്വ)യുടെ മാത്രം സവിശേഷതയാണോ?

     മൗലിദ് ഗ്രന്ഥങ്ങളിൽ മാത്രമല്ല . മറ്റു ഗ്രന്ഥങ്ങളിലുമുണ്ട്. എന്നാൽ അതു നബി(സ്വ)യുടെ മാത്രം സവിശേഷതയല്ല. നബി(സ്വ) യെ കൂടാതെ പതിമൂന്ന് അമ്പിയാക്കൾ ചേലാകർമം ചെയ്യപ്പെട്ട നിലയിൽ പ്രസവിക്കപ്പെട്ടിട്ടുണ്ട്
ആകെ 14 പേർ .
1) മുഹമ്മദ് നബി 
2) ആദം നബി
3) ശീസ് നബി
4) നൂഹ് നബി
5) ഹൂദ് നബി
6) സ്വാലിഹ് നബി 
7 ) ലൂത്വ് നബി
8 ) ശുഐബ് നബി
9 ) യൂസുഫ് നബി
10) മൂസാ നബി
11) സുലൈമാൻ നബി
12 ) സകരിയ്യ നബി
13 ) ഈസാ നബി
14) ഹൻളല: നബി
(صلى الله عليهم وسلم)
(ഹാശിയത്തുന്നിഹായ: 8/36)
     ഹൻളലത്തുബ്നു സ്വഫ് വാൻ (അ) സമൂദ് ഗോത്രത്തിൽപ്പെട്ട ഒരു വിഭാഗത്തിലേക്ക് അയക്കപ്പെട്ട പ്രവാചകരാണ്. റസ്സ് എന്നാണ് ആ വിഭാഗത്തിൻ്റെ പേര് ' (ഖുർത്വുബി: 2/91)
  ഇബ്റാഹീം നബി(അ) ഒഴികെയുള്ള സർവ്വ അമ്പിയാക്കളും ചേലാകർമം ചെയ്യപ്പെട്ട നിലയിലാണ് പ്രസവിക്കപ്പെട്ടത് എന്നൊരു വീക്ഷണം മുല്ലാ അലിയ്യുൽ ഖാരി(റ) മിർഖാത്തിൽ (4/455) ഉദ്ധരിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...