2023 ഒക്‌ടോബർ 16, തിങ്കളാഴ്‌ച

ശൈഖ്‌ അഹ്‌മദ്‌ യാസീൻ...

ശൈഖ്‌ അഹ്‌മദ്‌ യാസീൻ...

അധിനിവേശ ‌ഇസ്രയേലിനെ വിറപ്പിച്ച ഒരു മനുഷ്യൻ.

ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങൾ പോലും ഈ മനുഷ്യനെ ഉള്ളുതൊട്ടു സ്നേഹിക്കുന്നതെന്തെന്ന് ഒരുപക്ഷെ ലോകം അമ്പരന്നേക്കാം.

ശരീരം മുഴുവൻ തളർന്നു വീൽ ചെയറിൽ ഇരുന്നു സ്വാതന്ത്ര്യത്തിന്റെ വിപ്ലവഗാഥ രചിച്ച ഫലസ്തീന്റെ പ്രിയപുത്രനെ ഇസ്രയേൽ ഭയന്നെന്തെന്ന് ഒരു പക്ഷെ പലരും അൽഭുതപ്പെട്ടേക്കാം.

എന്നാൽ ഫലസ്തീനിലെ ഓരോ മണൽത്തരിയും ഈ മനുഷ്യന്റെ ഓർമ്മകളിൽ പുളകം കൊള്ളുന്നുവെന്നതാണു യാഥാർത്ഥ്യം.

യാസീൻ ജീവിച്ചതും രക്തസാക്ഷിയായതും പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു.

2004 മാർച്ച്‌ 22നു സുബഹി നമസ്കാരാനന്തരം പള്ളിയിൽ നിന്നും വീൽ ചെയറിൽ പുറത്തേക്കുവരുമ്പോൾ ഇസ്രയേൽ മുൻ കൂട്ടി നിശ്ചയിച്ചുവച്ച വിധം മിസൈൽ തൊടുത്തുവിട്ടു അഹ്മദ്‌ യാസീന്റെ പ്രാണനെടുത്തു.

ധീരരക്തസാക്ഷ്യം. 

നെഞ്ചുപിളർന്നിട്ടും രക്തസാക്ഷിയുടെ മുഖത്തിന്റെ മന്ദസ്മിതം അന്നു ലോകം കണ്ടു. 

ഭയമെന്തെന്നറിയാത്തൊരു മനുഷ്യൻ.

ഫലസ്തീൻ കണ്ടതിൽ വച്ച്‌ ഏറ്റവും ജനപിന്തുണയുള്ള നേതാവുകൂടിയായിരുന്നു ശൈഖ്‌ അഹ്മദ്‌ യാസീൻ. 

ഏതാണ്ട്‌ രണ്ടുലക്ഷത്തോളം ആളുകളാണു അന്ന് യാസീന്റെ ഭൗതികദേഹത്തെ അനുഗമിച്ചത്‌.

'കൈകാലുകള്‍ സ്വയം ചലിപ്പിക്കാനാകാത്ത, പരസഹായം കൊണ്ട് മാത്രം ചലിക്കാന്‍ കഴിയുന്ന അഹ് മദ് യാസീന്‍ എന്ന മഹാ മനുഷ്യന്‍ ഈ ലോകത്തെ എങ്ങനെ ചലിപ്പിച്ചുവെന്ന് ഞാന്‍ അല്‍ഭുതപ്പെടുന്നു' 

പ്രമുഖ പത്രപ്രവർത്തകൻ ഇമാദ് അല്‍ അഫ്റന്‍ജി ഒരിക്കൽ എഴുതി‌.

ശൈഖ്‌ അഹ്മദ്‌ യാസീനെക്കുറിച്ചോർക്കാതെ ഫലസ്തീന്റെ പോരാട്ടചരിത്രം പൂർണ്ണമാകില്ല!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...