മുഹമ്മദ് നബി(സ്വ) അമ്പിയാക്കളില്‍ പ്രഥമസ്ഥാനീയനാണ്. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ ഇതര സൃഷ്ടികള്‍ക്കില്ലാത്ത പല സവിശേഷതകളും നബി(സ്വ)ക്കുണ്ട്. അതിൽ ചിലത് ഹ്രസ്വമായി വിവരിക്കുകയാണിവിടെ.
നബി(സ്വ)യുടെ സവിശേഷതകള്‍ വിവരിക്കുക തന്നെ ഒരു സുന്നത്തായ കര്‍മമാണ് (നിഹായ: 6/175).
നബി(സ്വ)യുടെ മേല്‍ സ്തുതികീര്‍ത്തനം ഏറ്റവും ശ്രേഷ്ഠമായ ദിക്‌റാണ്. (ഗായതു തല്‍ഖീസില്‍ മുറാദ്: 298).
*നബി(സ്വ)യുടെ സവിശേഷതകള്‍ രണ്ടു വിധമുണ്ട്:*
*ഒന്ന്;* സമുദായത്തില്‍ നിന്നും വിഭിന്നമായി നബി(സ്വ)ക്ക് ലഭിച്ച സിദ്ധി. മറ്റു പ്രവാചകര്‍ക്കും ഇത്തരം യോഗ്യതയുണ്ടെന്ന് വരാം.
*രണ്ട്;* സൃഷ്ടികളില്‍ മറ്റാര്‍ക്കുമില്ലാത്ത നബി(സ്വ)ക്ക് മാത്രം ലഭിച്ച ഗുണഗണങ്ങൾ. (അലിയ്യുശ്ശബ്‌റാ മല്ലിസി: 6/174).
പുതിയ കാലഘട്ടത്തില്‍ നബി(സ്വ)യുടെ സവിശേഷതകള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കഴമ്പില്ലെന്ന വാദം തള്ളപ്പെട്ടു (അലിയ്യുശ്ശബ്‌റാ മല്ലിസി: 6/175).
*ഇമാം റംലി നബി(സ്വ)യുടെ ശ്രേഷ്ഠതകള്‍ വിവരിക്കുന്നു:*
*1)* നബി(സ്വ)യുടെ ഭാര്യമാരെ വിവാഹം ചെയ്യല്‍ മറ്റുള്ളവര്‍ക്ക് ശാശ്വതമായ ഹറാം.
*2)* മറ്റെല്ലാ സ്ത്രീകളേക്കാളും നബി(സ്വ)യുടെ ഭാര്യമാര്‍ക്ക് ബഹുമതി.
*3)* നബി(സ്വ)യുടെ ഭാര്യമാരുടെ പ്രതിഫലവും ശിക്ഷയും മറ്റുള്ളവരുടെ ഇരട്ടി.
*4)* നബി(സ്വ)യുടെ പത്‌നിമാര്‍ സത്യവിശ്വാസികളുടെ മാതാക്കളാണ്.
*5)* നബി(സ്വ) അനുയായികള്‍ക്ക് പിതാവാണ്.
*6)* അന്ത്യപ്രവാചകന്‍.
*7)* എല്ലാ മനുഷ്യരുടെയും നേതാവ്.
*8)* ആദ്യമായി ഭൂമി ഭേദിക്കുന്നവര്‍.
*9)* ആദ്യമായി സ്വര്‍ഗവാതില്‍ മുട്ടുന്നവര്‍.
*10)* ആദ്യ ശുപാര്‍ശകര്‍.
*11)* ശുപാര്‍ശ സ്വീകരിക്കപ്പെടുന്നവരില്‍ ഒന്നാമന്‍.
*12)* ഏറ്റവും ഉത്തമ സമുദായമുള്ളവര്‍.
*13)* നബി(സ്വ)യുടെ സമുദായം തെറ്റില്‍ ഏകോപിക്കുകയില്ല.
*14)* സമുദായത്തിന്റെ അണി മലക്കുകളുടെ അണിക്ക് സമം.
*15)* കഴിഞ്ഞുപോയ ശരീഅത്തുകളെ ദുര്‍ബലപ്പെടുത്തി ശക്തവും സ്ഥിരവുമായ ശരീഅത്ത് നല്‍കപ്പെട്ടു.
*16)* എന്നെന്നും ശേഷിക്കുന്ന മുഅ്ജിസത്ത്.
*17)* ഭൂമിയില്‍ എവിടെയും നിസ്‌കരിക്കാന്‍ അനുവാദം നല്‍കപ്പെട്ടവര്‍.
*18)* മണ്ണുകൊണ്ട് ശുദ്ധി ചെയ്യാന്‍ അനുവാദം നല്‍കപ്പെട്ടു.
*19)* സമ്പത്ത് അനന്തരാവകാശം എടുക്കപ്പെടില്ല.
*20)* വഫാതു വേളയില്‍ സമ്പത്തുണ്ടെങ്കില്‍ അത് മുസ്‌ലിംകള്‍ക്ക് സ്വദഖ.
*21)* അഞ്ചു ശഫാഅത്തുകള്‍ക്ക് അനുമതി നല്‍കപ്പെട്ടവര്‍.
*22)* ഏറ്റവും മഹത്തായ ശുപാര്‍ശ കൊണ്ട് പ്രത്യേകമാക്കപ്പെട്ടവര്‍.
*23)* ചോദ്യം ചെയ്യല്‍ കൂടാതെ ചില അനുയായികള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നു.
*24)* അമ്പിയാക്കളില്‍ വെച്ച് ഏറ്റവും കൂടുതല്‍ അനുയായികള്‍.
*25)* ഒരിക്കലും ഹൃദയം ഉറങ്ങാത്തവര്‍.
*26)* മുമ്പോട്ടു കാണുംപോലെ തന്നെ പിന്നിലേക്കും കാണുന്നവര്‍.
*27)* ഇരുന്ന് നിസ്‌കരിച്ചാലും നിന്ന് നിസ്‌കരിച്ചതിന്റെ കൂലി സുന്നത്ത് നിസ്‌കാരത്തില്‍ നല്‍കപ്പെട്ടവര്‍.
*28)* നിസ്‌കരിക്കുന്നവര്‍ നബിയോട് സലാം കൊണ്ട് അഭിമുഖം നടത്തിയാലും നിസ്‌കാരം ബാത്വിലാവുകയില്ല.
*29)* നബി(സ്വ)യുടെ ശബ്ദത്തേക്കാള്‍ മറ്റുള്ളവരുടെ ശബ്ദം ഉയര്‍ത്തല്‍ ഹറാമാക്കപ്പെട്ടു.
*30)* മുഹമ്മദ് എന്ന പേര് വിളിക്കല്‍ ഹറാം.
*31)* നിസ്‌കരിച്ചു കൊണ്ടിരിക്കുന്നവനെ നബി(സ്വ) വിളിച്ചാല്‍ അനുസരിക്കല്‍ അവന് നിര്‍ബന്ധം. അധിക പ്രവൃത്തി വന്നാലും അവന്റെ നിസ്‌കാരം ബാത്വിലാവുകയില്ല.
*32)* നബി(സ്വ)യുടെ മുമ്പില്‍ വെച്ച് വ്യഭിചാരം നടത്തിയവന്‍ കാഫിര്‍.
*33)* നബി(സ്വ)യുടെ പെണ്‍മക്കളുടെ മക്കളുടെയും പരമ്പര നബിയിലേക്ക് ചേരുന്നു.
*34)* നബി(സ്വ)യുടെ രക്തവും മൂത്രവും മരുന്നായി ഉപയോഗിക്കാം.
*35)* അര്‍ത്ഥ സമ്പൂര്‍ണ്ണമായി വാക്കുകള്‍ നല്‍കപ്പെട്ടവര്‍.
*36)* നബി(സ്വ)യുടെ വാക്കുകള്‍ സത്യമാണ്.
*37)* നബി(സ്വ)യുടെ ശരീരം ചിതലരിക്കുകയില്ല.
*38)* നബി(സ്വ)യുടെ കൈവിരലിന്റെ ഇടയില്‍കൂടി വെള്ളം ഒലിച്ചു.
*39)* ഇസ്‌റാഇന്റെ രാത്രി മറ്റു നബിമാര്‍ക്ക് ഇമാമായി നിസ്‌കരിച്ചു.
*40)* നബി(സ്വ)ക്ക് പിഴവ് സംഭവിക്കുകയില്ല.
*41)* വഫാത്തിന്ന് ശേഷവും അനുയായികളുടെ സലാം എത്തിക്കൊണ്ടിരിക്കുന്നവര്‍.
*42)* മറ്റു നബിമാര്‍ക്ക് അനുകൂലമായി അന്ത്യനാളില്‍ സാക്ഷി നില്‍ക്കും.
*43)* നിഴലില്ലാത്തവര്‍.
*44)* ശരീരത്തില്‍ ഒരിക്കലും ഈച്ച ഇരിക്കില്ല.
*45)* ശരീരത്തില്‍നിന്ന് കൊതുകിന് രക്തം കുടിക്കാന്‍ കഴിയില്ല.
*46)* മുസ്‌ലിംകള്‍ നിസ്‌കാരത്തില്‍ നബി(സ്വ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലല്‍ നിര്‍ബന്ധം.
*47)* ലോക സൃഷ്ടികളുടെ ഉല്‍പത്തി മുതലുള്ള സകല സൃഷ്ടികളെയും കണ്ടവര്‍.
*48)* ഒരിക്കലും കോട്ടുവായ ഇട്ടിട്ടില്ല.
*49)* നബി(സ്വ)യുടെ വിസര്‍ജ്യം ഭൂമി വിഴുങ്ങുന്നു.
*50)* നബി(സ്വ)യുടെ ജനാസ നിസ്‌കാരം ജമാഅത്തായി നിര്‍വഹിക്കപ്പെട്ടില്ല *(നിഹായ: 6/176,177,178).*
🖊️ ദുആ വസ്വിയ്യത്തോടെ
1445 റബീഉൽ അവ്വൽ: 11
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ