06/12/2023
ബുധൻ.
1992 ഡിസംബർ 6 ൻറെ കറുത്ത ഞായറാഴ്ച
അന്ന് കത്തിജ്ജ്വലിക്കുന്ന സൂര്യനെയും തോക്കേന്തിയ പട്ടാളത്തെയും രാജ്യത്തെ മുഴുവൻ നിയമവ്യവസ്ഥകളെയും മൂകസാക്ഷികളാക്കി ഹിന്ദുത്വ ഭീകരർ അയോധ്യയിലഴിഞ്ഞാടിയപ്പോൾ ബാബരി മസ്ജിദ് ഗതകാല സ്മരണകളായി ചരിത്രത്താളുകളിലിടം പിടിക്കുകയായിരുന്നു
ബാബരി മസ്ജിദിന്റെ തകർച്ചയിലൂടെ മസ്ജിദിനോടൊപ്പം ഇന്ത്യൻ മതേതരത്വവും ബഹുസ്വരതയും തകർക്കപ്പെടുകയായിരുന്നു
ഗാന്ധിവധത്തിന്ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായ ബാബരി ധ്വംസനം നടന്ന് സുദീർഘമായ 31 വർഷങ്ങൾ പൂർത്തിയാകുമ്പോഴും മസ്ജിദ് പുനർ നിർമിക്കപ്പെട്ട് യഥാർത്ഥ അവകാശികൾക്ക് വിട്ട് നൽകി സ്വാഭാവിക നീതി നടപ്പിലാക്കപ്പെട്ടില്ലെന്ന് മാത്രമല്ല
മസ്ജിദ് നിന്ന സ്ഥലത്തിൻറെ ഉടമസ്ഥാവകാശം ഹിന്ദുത്വ തീവ്രവാദികൾക്ക് തീറെഴുതി കൊടുക്കപ്പെടുകയും അവിടെ ക്ഷേത്രം പടുത്തുയർത്തപ്പെടുകയും ചെയ്യുന്ന അതിദാരുണമായ അവസ്ഥാവിശേഷങ്ങളിലൂടെയാണ് രാജ്യം കടന്ന് പോയി കൊണ്ടിരിക്കുന്നത്
ബാബരി മസ്ജിദ് തകർത്തത് ഹിന്ദുത്വ ഭീകരരായിരുന്നെങ്കിൽ തുടക്കം മുതൽ അതിന് വേണ്ട എല്ലാ ഒത്താശകളും ഒളിഞ്ഞും തെളിഞ്ഞും ചെയ്ത് കളമൊരുക്കി കൊടുത്തത് മാറി മാറി വന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം കൊടുത്ത ഭരണകൂടങ്ങളായിരുന്നു
മസ്ജിദിന്റെ തകർച്ചയിൽ മുതലക്കണ്ണീരെത്രയൊഴുക്കിയാലും മതേതരത്വത്തിന്റെ അട്ടിപ്പേറ വകാശം
എത്ര കുത്തകയാക്കിയാലും ബാബരി പതനത്തിൻറെ പാപഭാരത്തിൽ നിന്ന് കൈ കഴുകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കഴിയുകയില്ല
ഒരുകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തെ അടിമുടി അടക്കി ഭരിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന താപ്പാന ശോഷിച്ച് ശോഷിച്ച് വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ കുഴിയാനയായി മാറിയതിന്റെ മുഖ്യ കാരണം ബാബരി പള്ളിയുടെ ശാപമാണോ? എന്നാരങ്കിലും സംശയം പ്രകടിപ്പിച്ചാൽ അവരെ കുറ്റം പറയാൻ പറ്റാത്ത വിധം കാര്യങ്ങൾ വ്യക്തവും സ്പഷ്ടവുമാണ്
ബാബരി മസ്ജിദിന്റെ വീഴ്ചയിലൂടെ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ രാജ്യത്തിന് തലകുനിക്കേണ്ടി വന്നതിനും രാജ്യത്തിൻറെ ജനാധിപത്യ മൂല്യങ്ങൾക്ക് ക്ഷതമേൽക്കേണ്ടി വന്നതിനും പ്രായശ്ചിത്തമായി ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനഃസ്ഥാപിച്ച് കെട്ടിടത്തിന്റെയും ഭൂമിയുടെയും ഉടമസ്ഥാവകാശം വിശ്വാസികളെയേൽപ്പിച്ച് നീതി നടപ്പിൽ വരുത്തുവാനുള്ള ചങ്കൂറ്റവും ആർജ്ജവവുമാണ് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളിൽ നിന്നും നീതിന്യായ വ്യവസ്ഥകളിൽ നിന്നുമുണ്ടാകേണ്ടത്
വേലി തന്നെ വിളവ് തിന്നുന്ന വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശവും മസ്ജിദിന്റെ പുന:സ്ഥാപനവും വിശ്വാസികളെ സംബന്ധിച്ചിടത്തോളം തൽക്കാലം അടഞ്ഞ അധ്യായമാണെങ്കിലും അനധി വിദൂര ഭാവിയിൽ ബാബരി പള്ളി യഥാസ്ഥാനത്ത് ആയിരം തലയെടുപ്പോടെ പടുത്തുയർത്തപ്പെടുക തന്നെ ചെയ്യും
നീതിപുലരുന്ന ആ സുന്ദര സുദിനത്തിനായി
നല്ല നാളേക്കായി നമുക്ക് പ്രതീക്ഷയോടെയും പ്രത്യാശയോടെയും കാത്തിരിക്കാം ,
M H M കായംകുളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ