2023 ഡിസംബർ 2, ശനിയാഴ്‌ച

ഖൽഖലയുടെ മർത്തബകൾ..

ഉച്ചത്തിലുള്ള ശബ്ദം, മുഴക്കം എന്നൊക്കെയാണ് قلقلة യുടെ ഭാഷാർഥം.ق ط ب ج د
എന്നീ അഞ്ച് അക്ഷരങ്ങളാണ് ഖൽഖലയുടേത്.

ഇവകൾക്ക് സുകൂൻ ചെയ്യുമ്പോൾ മുഴക്കത്തോട് കൂടിയ ശബ്ദം പുറപ്പെടുന്നു.

കാരണം شدة,جهر എന്നീ ശക്തമായ രണ്ട് സിഫതുകൾ ഈ അഞ്ചക്ഷരങ്ങളിലും ഉണ്ട്.

"ജഹ്ർ" മഖ്റജിൽ ശ്വാസം നടക്കുന്നതിനെയും "ശിദ്ദത്" മഖ്റജിൽ ശബ്ദം സഞ്ചരിക്കുന്നതിനെയും തടയുന്നു..

ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം...

ഖൽഖലക്ക് മൂന്ന് മർത്തബകൾ ഉള്ളതായി തജ്'വീദിൻ്റെ പണ്ഡിതന്മാർ പഠിപ്പിക്കുന്നു...
١القلقلة الكبرى ٢القلقلة الوسطى ٣القلقلة الصغرى


ചിലർ صغرى ،كبرى എന്നിങ്ങനെ രണ്ടായി മാത്രവും എണ്ണിയിരിക്കുന്നു..

القلقلة الكبرى
വഖ്ഫ് ചെയ്യപ്പെടുന്ന സന്ദർഭത്തിൽ ശദ്ധുള്ള ഖൽഖലയുടെ അക്ഷരം വരിക.
ഈ സന്ദർഭത്തിൽ ഖൽഖല കൂടുതൽ ആയിരിക്കും
ഉദാ:ْوَتَبّْ ,حَقّ


القلقلة الوسطى
വഖ്ഫ് ചെയ്യപ്പെടുന്ന സന്ദർഭത്തിൽ ശദ്ധില്ലാതെ ഖൽഖലയുടെ അക്ഷരം വരിക.
ഉദാ كَسَبْ، مُحِيطْ


القلقلة الصغرى
ഒരു കലിമതിൻ്റെയോ, 
കലാമിൻ്റെയോ ഇടയിൽ ഖൽഖലയുടെ അക്ഷരം വരിക.
ഈ സന്ദർഭത്തിൽ കുബ്റയെ അപേക്ഷിച്ച് നോക്കുമ്പോൾ ഖൽഖല കുറവായിരിക്കും..
 
കലിമതിൻ്റെ ഇടയിൽ വരുന്നതിൻ്റെ ഉദാഹരണം:٫يَجْعَلُون, يُبْصِرُونَ

കലാമിൻ്റെ(വാചകം) ഇടയിൽ ഖൽഖല വരുന്നതിൻ്റെ ഉദാഹരണം: ِلِيُنْفِقْ ذُوسَعَةٍ مِنْ سَعَتِه


NB: രണ്ട് മർത്തബ എന്ന് അഭിപ്രായമുള്ളവർ وسطى യെ പ്രത്യേകം പറയാതെ كبرى യുടെ ഒപ്പം ചേർത്ത് ഒന്നാക്കി.
കാരണം ശദ്ദുള്ള അക്ഷരം യഥാർത്ഥത്തിൽ ഒരേപോലത്തെ രണ്ട് അക്ഷരത്തിൽ ഒന്നാമത്തതിനെ രണ്ടാമത്തെ അക്ഷരത്തിൽ ഇദ്ഗാം ചെയ്തിരിക്കുന്നതാണല്ലോ
 ഉദാ: ٌحَقٌّ اصله حقَق
ശദ്ധിൻ്റെ അസ്‌ലിനെ പരിഗണിച്ച് കൊണ്ട് كبرىയേയും وسطىയേയും ഒന്നായി എണ്ണി.

HAFIZ RABEEH MISBAHI 
9400163191

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...