2025 ജൂലൈ 31, വ്യാഴാഴ്‌ച

ശിഹാബ് തങ്ങളുടെ ജീവിതം ഒരു സൂഫിയുടെ സന്ദേശമാണ്

✍🏻 *نورالدين اندونا*


ആഗസ്റ്റ് 1 ശിഹാബ് തങ്ങളുടെ ഓർമ്മ ദിനം.

സ്നേഹക്കടൽ തീർത്ത കാലം.
സ്നേഹത്തിൻ്റെ ഭാഷയെ നമ്മെ പഠിപ്പിക്കുന്ന ജീവിതം.
ഒരു മുസ്ലിമിൻ്റെ ജീവിതം എങ്ങനെയായിരിക്കണം എന്ന് പറഞ്ഞു നൽകി ജീവിതം.

ഇലാഹി പ്രണയത്തിൻ്റെ പൊരുളിൽ 
ഈമാൻ ഇന്ധനമാക്കി
ഇഖ്‌ലാസോടെ ഹിദായത്തിൻ്റെ വഴിയിൽ നമുക്ക് മാതൃകമാക്കി നൽകിയ ജീവിതം.

അവർ കാണുന്നത് സ്നേഹമാണ്, 
അവർ കേൾക്കുന്നത് സ്നേഹമാണ്,
ഏതൊരു മനുഷ്യനോടും സ്നേഹത്തിലൂടെയാണ് അവർ സംസാരിക്കുന്നതും കേൾക്കപ്പെടുന്നതും.

ലോകത്ത് സൂഫി ജ്ഞാനത്തിന്റെ ചരിത്രങ്ങളിലൂടെ എഴുതിവെക്കാവുന്ന മനോഹരമായ ഒരു ജീവിത സന്ദേശമാണ് ശിഹാബ് തങ്ങളുടെ ജീവിതം. 
 സ്നേഹത്തിന്റെ ഏറ്റവും വലിയ മനോഹരമായ മനസ്സിനെ പോലും മധുരം നൽകുന്ന ഒരു വലിയ സന്ദേശമാണ്.

അവർ ഏതൊരു കാര്യത്തിലൂടെയും നടന്നാലും ഇരുന്നാലും 
സംസാരിച്ചാലും അല്ലാഹുവിന്റെ സ്നേഹത്തിലൂടെ പ്രണയത്തിലൂടെ 
പ്രകാശമുള്ള വഴികളിലൂടെയാണ് തെരഞ്ഞെടുക്കുന്നത്.

ആ പുഞ്ചിരി ഇന്നും ജന മനസ്സുകളിൽ നിന്നും മാഞ്ഞു പോയിട്ടില്ല.
ആറ്റൽ ഹബീബിലേക്ക് ചേർന്ന

2025 ജൂലൈ 25, വെള്ളിയാഴ്‌ച

അൽഫിയ്യതുബ്നി മാലികുമായി ബന്ധപ്പെട്ട ഒരു പാട് ഗ്രന്ഥങ്ങൾ.



➖➖➖➖➖➖➖➖➖➖➖
*അൽഫിയ്യ* - അർത്ഥം | ആശയം | തർകീബ്‌
➖➖➖➖➖➖➖➖➖➖➖
متن ألفية ابن مالك
https://t.me/almakthabathulihsaniyya/4859
➖➖➖➖➖➖➖➖➖➖➖
المكودي على ألفية ابن مالك
https://t.me/almakthabathulihsaniyya/3603
➖➖➖➖➖➖➖➖➖➖➖
شرح ألفية ابن مالك لابن الهانئ
https://t.me/almakthabathulihsaniyya/2871
➖➖➖➖➖➖➖➖➖➖➖
اوضح المسالك شرح الألفية لابن هشام
https://t.me/almakthabathulihsaniyya/1718
➖➖➖➖➖➖➖➖➖➖➖
حاشية الخضري
https://t.me/almakthabathulihsaniyya/1716
➖➖➖➖➖➖➖➖➖➖➖
حاشية يس على الألفية
https://t.me/almakthabathulihsaniyya/1723
➖➖➖➖➖➖➖➖➖➖➖
شرح المكودي على الألفية
https://t.me/almakthabathulihsaniyya/1726
➖➖➖➖➖➖➖➖➖➖➖
حاشية ابن الحاج على المكودي
https://t.me/almakthabathulihsaniyya/1728
➖➖➖➖➖➖➖➖➖➖➖
شرح السيوطي على الألفية
https://t.me/almakthabathulihsaniyya/1731
➖➖➖➖➖➖➖➖➖➖➖
منهج السالك لابن حيان النحوي على ألفية ابن مالك
https://t.me/almakthabathulihsaniyya/1732
➖➖➖➖➖➖➖➖➖➖➖
توضيح المقاصد
https://t.me/almakthabathulihsaniyya/1735
➖➖➖➖➖➖➖➖➖➖➖
حاشية الصبان على الألفية
https://t.me/almakthabathulihsaniyya/1736
➖➖➖➖➖➖➖➖➖➖➖
إتحاف ذوي الاستحقاق شرح الألفية
https://t.me/almakthabathulihsaniyya/1741
➖➖➖➖➖➖➖➖➖➖➖
دليل السالك إلى ألفية ابن مالك
https://t.me/almakthabathulihsaniyya/1742
➖➖➖➖➖➖➖➖➖➖➖
شرح أبي فارس الدحداح على الألفية
https://t.me/almakthabathulihsaniyya/1743
➖➖➖➖➖➖➖➖➖➖➖
منهج السالك على الألفية
https://t.me/almakthabathulihsaniyya/1745
➖➖➖➖➖➖➖➖➖➖➖
شرح ابن الناظم على الألفية
https://t.me/almakthabathulihsaniyya/1746
➖➖➖➖➖➖➖➖➖➖➖
توضيح المقاصظ على الألفية
https://t.me/almakthabathulihsaniyya/1747
➖➖➖➖➖➖➖➖➖➖➖
الكواكب الدرية على الألفية
https://t.me/almakthabathulihsaniyya/1748
➖➖➖➖➖➖➖➖➖➖➖
شرح سري الدين على الألفية
https://t.me/almakthabathulihsaniyya/1749
➖➖➖➖➖➖➖➖➖➖➖
البهجة المرضية على الألفية شرح السيوطي
https://t.me/almakthabathulihsaniyya/1750
➖➖➖➖➖➖➖➖➖➖➖
شرح ابن طولون على الألفية
https://t.me/almakthabathulihsaniyya/1751
➖➖➖➖➖➖➖➖➖➖➖
أرشاد السالك إلى حل ألفاظ ألفية ابن مالك
https://t.me/almakthabathulihsaniyya/1752
➖➖➖➖➖➖➖➖➖➖➖
حاشية السجائي على الألفية
https://t.me/almakthabathulihsaniyya/1753
➖➖➖➖➖➖➖➖➖➖➖
الشرح الميسر على الألفية
https://t.me/almakthabathulihsaniyya/1754
➖➖➖➖➖➖➖➖➖➖➖
الألفية مع احمرار ابن بونا
https://t.me/almakthabathulihsaniyya/1755
➖➖➖➖➖➖➖➖➖➖➖
المقاصد النحوية في الشواهد الألفية
https://t.me/almakthabathulihsaniyya/1757
➖➖➖➖➖➖➖➖➖➖➖
شرح الأشموني على الألفية
https://t.me/almakthabathulihsaniyya/1759
➖➖➖➖➖➖➖➖➖➖➖
اختلاف آراء ابن مالك الخ
https://t.me/almakthabathulihsaniyya/1760
➖➖➖➖➖➖➖➖➖➖➖
آراء الكسائي عند شراح ألفية ابن مالك الخ
https://t.me/almakthabathulihsaniyya/1761
➖➖➖➖➖➖➖➖➖➖➖
أشعار شواهد ابن عقيل
https://t.me/almakthabathulihsaniyya/1762
➖➖➖➖➖➖➖➖➖➖➖
توضيح المقاصد للمرادي
https://t.me/almakthabathulihsaniyya/1763
➖➖➖➖➖➖➖➖➖➖➖
دراسة مقارنة الخ
https://t.me/almakthabathulihsaniyya/1764
➖➖➖➖➖➖➖➖➖➖➖
شروح الألفية مناهجها الخ
https://t.me/almakthabathulihsaniyya/1765
➖➖➖➖➖➖➖➖➖➖➖
السجع في نظم الألفية
https://t.me/almakthabathulihsaniyya/1766
➖➖➖➖➖➖➖➖➖➖➖
الألفية تحليل ونقد
https://t.me/almakthabathulihsaniyya/1769
➖➖➖➖➖➖➖➖➖➖➖
الألفية شرح معاصر
https://t.me/almakthabathulihsaniyya/1773
➖➖➖➖➖➖➖➖➖➖➖
الأجوبة الجلية على الألفية
https://t.me/almakthabathulihsaniyya/1776

◻️◼️◻️◼️◻️◼️◻️◼️◻️◼️◻️

Verb List : https://t.me/joinchat/SgqlhwJ9CXcRAet-


ലിങ്കുകൾ blue കളറിൽ കാണുന്നില്ലെങ്കിൽ Copy - Paste ചെയ്യുക.
 

2025 ജൂലൈ 24, വ്യാഴാഴ്‌ച

തങ്ങൾ കുഞ്ഞ്‌ മുസ്ലിയാർ


വിസ്മരിക്കാൻ പാടില്ലാത്ത വ്യക്തി  അഞ്ചര ലക്ഷത്തിനടുത്ത് മുസ്ലിങ്ങളുള്ള കൊല്ലം ജില്ലയിൽ തങ്ങൾ കുഞ്ഞ്‌ മുസ്ലിയാർ എന്നൊരു മഹാൻ ജീവിച്ചിരുന്നു നിങ്ങൾ കേട്ടിട്ടുണ്ടൊ.? 
TKM എഞ്ചിനീയറിംഗ്‌ കോളേജ്‌ എന്ന് പറഞ്ഞാൽ അറിയുമായിരിക്കും. TKM അതായത്‌ തങ്ങൾ കുഞ്ഞ്‌ മുസ്ലിയാർ (ജനിച്ചത് 1897 January 12-ന്.
അന്തരിച്ചത് 1966 February 19-ന്)

കേരളത്തിൽ ആദ്യാമായി കശുവണ്ടി കമ്പനി തുടങ്ങിയ മുസ്ലിയാർക്ക് കശുവണ്ടി രാജാവ്‌ എന്ന വിളിപ്പേരുണ്ട്‌. 25,000 തോഴിലാളികൾക്ക്‌ ജോലി കൊടുത്തിരുന്ന മുസ്ലിയാരെ അമേരിക്കയിലെ "ഫോർച്ച്യൂൺ" മാഗസിൻ 1949-ൽ ലോകത്ത്‌ ഏറ്റവും കൂടുതൽ ആളുകൾക്ക്‌ തോഴിൽ കൊടുക്കുന്ന "വ്യക്തി " ആയി തിരഞ്ഞെടുത്തിരുന്നു . കേരളത്തിൽ ആദ്യമായി തൊഴിലാളികൾക്‌ ഉത്സവ ആനുകൂല്യമായി ബോണസ്‌ നൽകി തുടങ്ങിയത്‌ മുസ്ലിയാർ ആയിരുന്നു 

1944-ൽ പ്രഭാതഭേരി പത്രം തുടങ്ങിയ വ്യക്തിയാണ് മുസ്ലിയാർ. മുസ്ലിയാർ സ്ഥാപിച്ച " വിജ്ഞാന പോഷിണി " പബ്ലിഷിംഗ്‌ ഹൗസ്‌ ആയിരുന്നു അന്നത്തെ കാലത്ത് വൈക്കം മുഹമ്മദ്‌ ബഷീറിന്റെയൊക്കെ പുസ്തകം പ്രസാധനം ചെയ്തിരുന്നത്‌. 

വിദ്യാഭ്യാസം കൊണ്ടേ പുരോഗതി നേടാൻ കഴിയു എന്ന് മനസിലാക്കിയ തങ്ങൾ കുഞ്ഞ്‌ മുസ്ലിയാർ 1956-ൽ സ്വന്തം കൈയ്യിലെ കാശ്‌ മുടക്കി ട്രസ്റ്റ്‌ ഉണ്ടാക്കി, 1958-ൽ മുസ്ലിയാർ കൊല്ലത്ത്‌ TKM എഞ്ചിനീയറിംഗ്‌ കോളേജ്‌ തുടങ്ങി..!! തുടർന്ന് ആർട്സ്‌ കോളേജും, സ്കൂളും എല്ലാം തുടങ്ങി .

അന്ന് കോളേജിന് തറക്കല്ലിടാൻ വന്ന ഇന്ത്യൻ പ്രസിഡന്റ്‌ ഡോ.രാജേന്ദ്ര പ്രസാദ്‌ പറഞ്ഞത്‌ "മുസ്ലിയാരെ പോലെ ഇന്ത്യയിലെ പണക്കാരെല്ലാം ചിന്തിച്ചിരുന്നെങ്കിൽ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എല്ലാം ഇല്ലാതായേനെ" എന്നായിരുന്നു 🙂 

പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന മുസ്ലിയാർ തിരുവിതാംകൂർ മുസ്‌ലിം മജ്‌ലിസ്, കിളികൊല്ലൂർ മുസ്‌ലിം മഹല്ല്‌ കമ്മിറ്റി എന്നിവയുടെയൊക്കെ അധ്യക്ഷനുമായിരുന്നു . മുസ്ലിയാർ 1946-ൽ എഴുതിയ "പ്രായോഗികാദ്വൈതം പ്രകൃതി നിയമം" എന്ന ബുക്ക്‌ 1949-ൽ തന്നെ അമേരിക്കയിൽ Man and the World എന്ന പേരിൽ പരിഭാഷപ്പെടുത്തിയട്ടുണ്ട്‌ . 

സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പൈസ സമൂഹത്തിന്റെയും സമുദായത്തിന്റെയും സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ പുരോഗതിക്ക്‌ വിനിയോഗിച്ച തങ്ങൾ കുഞ്ഞ്‌ മുസ്ലിയാർക്ക്‌ ആധുനിക കേരളചരിത്രത്തിൽ അർഹമായ സ്ഥാനം പോലും ഇത്‌ വരെ ലഭിച്ചിട്ടില്ല.

ഇദ്ദേഹത്തിൻ്റെ ജീവചരിത്രം പ്രൊഫ.പി.മീരാൻകുട്ടി "എ. തങ്ങൾ കുഞ്ഞ് മുസ്ലിയാർ" എന്ന പേരിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്...

ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിലും, ഐക്യ കേരളം ഉണ്ടാവുന്നതിനു മുൻപും സമൂഹത്തെ വിദ്യാഭ്യാസം വഴി പുരോഗതിയിലേക്ക്‌ നയിച്ച ഇത് പോലുളള മഹാൻമാർ ഇവിടെ ഉണ്ടായിരുന്നു. പക്ഷെ അവരെ ആരെയും ആധുനിക കേരളത്തിൻ്റെ ചരിത്ര രചനയിൽ ചരിത്രകാരന്മാർ ഇതുവരെ പരിഗണിച്ചിട്ടില്ല എന്നത് ഖേദകരമാണ്..!☹️😢

കടപ്പാട്: Riyas Hussain.

2025 ജൂലൈ 22, ചൊവ്വാഴ്ച

ഉറക്കവും വിനോദവും

ഷിഹാബുദീൻ മന്നാനി കാര്യറ

ഒരാൾ ഉറങ്ങുന്നതിനു വേണ്ടി വിരിപ്പിൽ എത്തിയാൽ അവന്റെ ടുക്കൽ ഒരു മലക്കും ഒരു ശൈത്വാനും വരും 

മലക്കുകൾ പറയും നല്ലകാര്യങ്ങൾ കൊണ്ട് ഈ ദിവസം പൂർത്തി ആക്കുക, ഷൈതാൻ പറയും തിന്മകൾ കൊണ്ട് പൂർത്തി ആക്കുക.

അവൻ അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് ഉറങ്ങിയാൽ മലക്കുകൾ അവന് സംരക്ഷണം നൽകും.

 രാത്രി കാലങ്ങളിൽ അനാവശ്യ വിനോദങ്ങളിൽ ഏർപ്പെട്ട് ഉറക്കം പിന്തിപ്പിക്കുന്നതും അല്ലാഹുവിനെ* *സ്മരിക്കാതെ വിനോദങ്ങളിലായി ഉറങ്ങുന്നതും ശരിയല്ല.

രാത്രിയിൽ മൊബൈലിൽ ഗെയിം പോലുള്ള വിനോദങ്ങളിൽ വ്യാപ്രത രായി ദിക്റുകൾ ചൊല്ലാതെ ഉറങ്ങുന്നത് പൈശച്ചികതയാണ്


   കിടന്നുറങ്ങാൻ പോകുമ്പോൾ വുളൂ ചെയ്യൽ സുന്നത്താണ്. ഫാതിഹ, അഹദ്, ഫലഖ്, നാസ് എന്നീ സൂറത്തുകൾ ഓതലും ശേഷം കൈയിൽ മന്ത്രിച്ച് ശരീരം മുഴുവനായി തടവലും നബി (സ) പതിവാക്കിയിരുന്നു. സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്നീ ദിക്‌റുകളും 33 തവണ വീതം ചൊല്ലണം. ഇങ്ങനെ ചെയ്ത് ഒരാൾ ഉറക്കത്തിൽ മരണപ്പെട്ടാൽ ശഹീദിന്റെ പ്രതിഫലം ലഭിക്കുമെന്നും ദോഷങ്ങളെല്ലാം പൊറുക്കപ്പെടുമെന്നും ഹദീസുകൾ വ്യക്തമാക്കുന്നു.ച



ഖുർആനും ബറകത്തും



ഷിഹാബുദീൻ മന്നാനി കാര്യറ

ജീവിതത്തിൽ ബറകത് ഇല്ല, വീട്ടിൽ സമാധാനം ഇല്ല

  നമ്മൾ പലപ്പോഴും പറയുന്ന കാര്യമാണ്.
 അതിന് ഒരു പരിഹാര മാർഗം എന്താണ്?
പരിശുദ്ധ ഖുർആനുമായുള്ള ബന്ധം ഉണ്ടാക്കൽ ആണ്

 "മഹാന്മാർ പറയുന്നു : ഖുർആൻ പാരായണത്തിന്റെ അളവ് വർധിപ്പിച്ചപ്പോൾ എന്റെ ജീവിതത്തിൽ ബറകത് വർധിച്ചു. അങ്ങനെ ഞാൻ ദിനം പ്രതി 10 ജുസുഅ പാരായണം പതിവാക്കി

ഇബ്രാഹീം ഇബ്നു അബ്ദുൽ വാഹിദ് 
(റഹ്‌ )ളിയാ ഉൽ മഖദസി(റഹ്‌) ഇൽമു പഠിക്കാൻ പുറപ്പെടുമ്പോൾ വസിയത് ചെയ്തു:
നീ ഖുർആൻ പാരായണം വർധിപ്പിക്കുക. അത്‌ നിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ സഹായിക്കും.
ളിയാഉ(റഹ്‌) പറയുന്നു: ഞാൻ അത് ജീവിതത്തിൽ പരീക്ഷിച്ചു. ഞാൻ ഖുർആൻ അധികമായി ഓതുമ്പോൾ എനിക്ക് ഹദീസുകൾകൂടുതൽ കേൾക്കാനും എഴുതാനും കഴിഞ്ഞിരുന്നു. ഖുർആൻ പാരായണം ചെയ്യാത്തപ്പോൾ എനിക്ക് കൂടുതൽ ഇൽമ് പഠിക്കാൻ സാധിച്ചിരുന്നില്ല.

     മുൻഗാമികൾ അവരുടെ മക്കളെ ഖുർആൻ മനഃപാഠം ആക്കുന്നതിലും ഹദീസുകൾ പഠിക്കുന്നതിലും വ്യാപ്രതരാക്കിയിരുന്നു. അതിലൂടെ ആ മക്കളുടെ ഹൃദയത്തിൽ ഈമാൻ ഉറക്കുകയും മാതാപിതാക്കൾക്ക് അതിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യും

2025 ജൂലൈ 21, തിങ്കളാഴ്‌ച

മലബന്ധം

*മലബന്ധം ഇന്ന് പലരും നേരിടുന്നൊരു പ്രശ്നമാണ്. മലബന്ധം അസ്വസ്ഥത, വയറു വീർക്കൽ, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും. നിർജലീകരണം, നാരുകളുടെ കുറവ്, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ചില മരുന്നുകൾ, മെഡിക്കൽ അവസ്ഥകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ മലബന്ധത്തിന് കാരണമാകാറുണ്ട്.* *ഫലപ്രദമായ ചികിത്സയ്ക്ക് ശരിയായ കാരണങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യമാണ്.*

*മലബന്ധം* അകറ്റുന്നതിനുള്ള പ്രധാന മാർഗങ്ങളിലൊന്ന് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുക എന്നതാണ്.
          ചില ഭക്ഷണങ്ങൾ, പ്രത്യേകിച്ച് ഉയർന്ന നാരുകൾ അടങ്ങിയവ മലവിസർജനം ക്രമപ്പെടുത്തുകയും വേഗത്തിൽ ആശ്വാസം നൽകുകയും ചെയ്യും. 

*മലബന്ധം* ഫലപ്രദമായി ഒഴിവാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

*1.നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ*

നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലവിസർജനം സുഗമമാക്കുകയും കുടലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ബ്രോക്കോളി, കാരറ്റ്, മുളപ്പിച്ച പയർവർഗങ്ങൾ മികച്ച തിരഞ്ഞെടുപ്പുകളാണ്. 

         *ആപ്പിൾ* *പിയർ* *ബെറികൾ-**തുടങ്ങിയ പഴങ്ങളിലും നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് തൊലിയോടൊപ്പം കഴിക്കുമ്പോൾ. കടല, പയർവർഗങ്ങൾ എന്നിവയും ലയിക്കുന്ന നാരുകളുടെ മികച്ച ഉറവിടങ്ങളാണ്.

*2. തവിടു കളയാത്ത ധാന്യങ്ങൾ*

ഓട്സ്, ബ്രൗൺ റൈസ് തുടങ്ങിയ തവിടുകളയാത്ത ധാന്യ ഉൽപ്പന്നങ്ങളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അവ മലവിസർജനം സുഗമമാക്കാൻ സഹായിച്ചേക്കാം.

*3.പഴങ്ങൾ*

ഉണങ്ങിയ പ്ലം പോലുള്ള പഴങ്ങളിൽ സോർബിറ്റോൾ അടങ്ങിയിട്ടുണ്ട്. ഇവ മലവിസർജനം എളുപ്പമാക്കുന്നു. കൂടാതെ, ഉയർന്ന നാരുകളുടെ അളവും പ്രകൃതിദത്ത എൻസൈമുകളും ഉള്ളതിനാൽ അത്തിപ്പഴവും കിവിയും മലബന്ധം അകറ്റാൻ സഹായിക്കും.

*4.നട്സും സീഡ്സും*

ബദാം, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, ചിയ സീഡ്സ് എന്നിവയിൽ നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ദഹനത്തിന് ഭക്ഷണത്തിൽ ഒരു പിടി നട്സ് അല്ലെങ്കിൽ സീഡ്സ് കഴിക്കുക.

*5.ധാരാളം വെള്ളം കുടിക്കുക*

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മലബന്ധം തടയാനും ആശ്വാസം നൽകാനും സഹായിക്കുന്നു. ജലാംശം നിലനിർത്തുന്നത് മലം മൃദുവാക്കാൻ സഹായിക്കുന്നു, ഇത് മലവിസർജനം എളുപ്പമാക്കുന്നു. ഇഞ്ചി അല്ലെങ്കിൽ പുതിന എന്നിവ അടങ്ങിയ ഹെർബൽ ടീകൾ ദഹനത്തെ സഹായിക്കും.

2025 ജൂലൈ 19, ശനിയാഴ്‌ച

ഉമ്മ....കാരുണ്യത്തിന്റെ അലിവു മരമാണ്

 ഉമ്മ..

അമ്മയ്ക്കല്ലാതെ ആർക്കാണ് ആ കുഞ്ഞുങ്ങൾക്ക് അടയിരിക്കാൻ ആവുക..?

കാരുണ്യത്തിന്റെ അലിവു മരമാണ് അമ്മ..

സ്നേഹത്തിന്റെ പുണ്യ നദി..

സഹനത്തിന്റെ പർവ്വതം..

ഒറ്റവാക്കിൽ ഒതുക്കാനാവാത്ത മഹാസമുദ്രം..

ഗർഭപാത്രം മുതൽ സ്വർഗ്ഗം വരെ നീണ്ടുകിടക്കുന്ന അറ്റു പോവാത്ത പൊക്കിൾക്കൊടിക്ക് ദൈവം നൽകിയ ഏറ്റവും മനോഹരമായ ഭാഷ വിവർത്തനമാണ് അമ്മ..

സ്വർഗ്ഗത്തിനു വേണ്ടി ദൈവം വരച്ചു വെച്ച ഭൂപടത്തിന്റെ പേരായിരിക്കാം അമ്മ..

അല്ലെങ്കിൽ അവർ എന്തിനാണ് ഇലകളെ കരുതി മണ്ണിൽ കിടന്നിങ്ങനെ വീർപ്പുമുട്ടുന്നത്..?

അല്ലെങ്കിൽ അവർ എന്തിനാണ് ഇലകളെ ഓർത്ത് മണ്ണിൽ കിടന്നു കണ്ണുനീർ ഒഴുക്കുന്നത്..?

അല്ലെങ്കിൽ അവർ എന്തിനാണ് മരിക്കുവോളം ഗ്രീഷ്മത്തിന്റെ വിത്തുപുരകൾ ആകുന്നത്..?

പൊക്കിൾകൊടിയിൽ തുടങ്ങുന്നു ആ സ്നേഹക്കടലിന്റെ വേരുകൾ..

ആ രക്തബന്ധം മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നു..

 ദൈവമേ, നീ ഏതൊക്കെ ആർദ്രമായ വികാരങ്ങൾ കൂട്ടി കുഴച്ച മൺ തരികളാലാവും അമ്മയുടെ ആത്മാവിനെ പടച്ചിരിക്കുക..?

കനിവിന്റെ കളി മണ്ണ്..

സഹനത്തിന്റെ മരുഭൂ മണ്ണ്..

കരുത്തിന്റെ കറുത്ത മണ്ണ്..

കണ്ണുനീർ ചേർത്ത കരിമണ്ണ്..

പ്രണയത്തിന്റെ ചെളി മണ്ണ്..

പുഞ്ചിരിയുടെ പൂഴി മണ്ണ്..

കരുതലിന്റെ കാറ്റേറ്റ് കിടക്കുന്ന നിന്റെ വിശുദ്ധിയുടെ മേൽമണ്ണ്..

കാറ്റ് കടം കൊടുത്ത കസ്തൂരിയുടെ മണമുള്ള സ്വർഗ്ഗത്തിലെ അടി മണ്ണ്..

മഞ്ഞു വീണു തണുത്ത മണ്ണ്..

മഴ പെയ്തു തോരാത്ത നനഞ്ഞ മണ്ണ്..

ഒരു വെയിലിലും വാടാത്ത ചുടുമണ്ണ്..

ഏതൊക്കെ കളിമണ്ണുകൾ എത്രയൊക്കെ അനുപാതത്തിൽ ചേർത്ത് വെച്ചായിരിക്കും നീ അമ്മയെ പടച്ചിരിക്കുക..?

അല്ല ഞങ്ങളുടെ സ്വർഗ്ഗത്തെ പടച്ചിരിക്കുക..?*

✍️..സ്വാലിഹ് മദനി
        *തേവലക്കര*

ഖുർആൻ ഒരു കുട്ടിക്ക് സിദ്ധൗഷധമായ കഥ

മറ്റേതൊരു കുട്ടിയെയും പോലെയല്ലാത്ത ഒരു മകളുടെ ഉമ്മയാണ് ഞാൻ...

അവൾ അല്ലാഹുവിൽ നിന്നുള്ള ഒരു സമ്മാനമായിരുന്നു, പക്ഷേ ലോകത്തിലെ എല്ലാ കുട്ടികളെയും പോലെയല്ല.

അവൾ ജനിച്ച ദിവസം, ഡോക്ടർമാർ അവളെ വളഞ്ഞു, ഞങ്ങളുടെ ഹൃദയങ്ങൾ അവരുടെ നോട്ടങ്ങളിൽ തങ്ങിനിന്നു...

പിന്നെ ഒരു ഇടിമിന്നൽ പോലെ രോഗനിർണയം വന്നു:

“അവൾ ഒരിക്കലും നടക്കില്ല…
അവൾ ഒരിക്കലും സംസാരിക്കില്ല…
അവൾ ഒരിക്കലും കേൾക്കില്ല…
അവൾ ഒരിക്കലും കാണില്ല…
അവളുടെ തലച്ചോറ് പോലും ഒരു സിഗ്നലും അയയ്ക്കുന്നില്ല - വികാരബോധം ഇല്ല, മൂത്രസഞ്ചി നിയന്ത്രണവുമില്ല.”

ആ വാക്കുകൾ വർഷങ്ങളോളം എന്റെ കാതുകളിൽ പ്രതിധ്വനിച്ചു - ഒരു നിമിഷം പോലും എന്നെ വിട്ടുപോകുന്നില്ല.
ഒരു കഠിനമായ മെഡിക്കൽ റിപ്പോർട്ട് മറ്റൊന്നിനെ പിന്തുടർന്നു.

ഒരു അത്ഭുതം പ്രതീക്ഷിച്ച് ഞങ്ങൾ ജർമ്മനിയിലേക്ക് യാത്ര ചെയ്യുന്നതുവരെ… പക്ഷേ പ്രതികരണം അതിലും കഠിനമായിരുന്നു:

“അവൾ അവളുടെ ജീവിതകാലം മുഴുവൻ ചലനരഹിതമായി, നിശബ്ദമായി, ഡയപ്പറുകൾ ധരിച്ച് ജീവിക്കും...”

അത്തരം വാക്കുകൾ കേൾക്കുന്ന ഒരു ഉമ്മയുടെ ഹൃദയം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ?

ഞാൻ തകർന്നുപോകണോ? കരയണോ? നിലവിളിക്കണോ?
 ഇല്ല. ഒരു ഉറപ്പ് എന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു:

💛 എല്ലാ ഡോക്ടർമാരുടെയും മുകളിൽ 'ഉണ്ടാകുക' എന്ന് പറയുന്ന ഒരു റബ്ബ് ഉണ്ട്.അത് അങ്ങനെ തന്നെ.
💛 ഖുർആൻ വെറുമൊരു പുസ്തകമല്ല... അത് രോഗശാന്തിയും കാരുണ്യവും അത് ആസ്വദിച്ചവർക്ക് മാത്രം അറിയാവുന്ന ഒരു രോഗശാന്തിയുമാണ്.

അങ്ങനെ എന്റെ യഥാർത്ഥ യാത്ര ആരംഭിച്ചു...

🔹 സൂറ അൽ-ഫാത്തിഹ എന്റെ ദൈനംദിന ആരാധനാക്രമമായി മാറി - ആയിരം തവണ, വീണ്ടും വീണ്ടും, തളരാതെ അവളിൽ പാരായണം ചെയ്തു.
🔹 അവൾ എന്റെ കൈകളിൽ കിടക്കുമ്പോൾ ഞാൻ എന്റെ ദൈനംദിന ഖുർആൻ പാരായണം ചെയ്യുമായിരുന്നു - അവന്റെ വാക്കുകളിലൂടെ അവളിലേക്ക് ദിവ്യപ്രകാശം പകരുന്നതുപോലെ.
🔹 ഞങ്ങളുടെ വീട് ഒരിക്കലും നിശബ്ദമായിരുന്നില്ല - രാവും പകലും, അത് ഖുർആനിനൊപ്പം പ്രതിധ്വനിച്ചു.

ഞാൻ മനസ്സിലാക്കി... രോഗശാന്തി മെഡിക്കൽ റിപ്പോർട്ടുകളിൽ നിന്നല്ല, മറിച്ച് എന്റെ ഹൃദയത്തിലെ ഉറപ്പിൽ നിന്നാണ്.

 അങ്ങനെ ഞാൻ ദുആ മുറുകെ പിടിച്ചു, ആവർത്തിച്ചു:
“അല്ലാഹുവേ, നീ പറഞ്ഞിരിക്കുന്നു - നിന്റെ വചനം സത്യമാണ്:
(ഖുർആനിൽ നിന്ന് വിശ്വാസികൾക്ക് രോഗശാന്തിയും കാരുണ്യവും നൽകുന്ന കാര്യങ്ങൾ നാം ഇറക്കുന്നു)”
[സൂറ അൽ-ഇസ്രാ, 17:82]

✨ പിന്നെ വർഷങ്ങൾ കടന്നുപോയി...

അവളുടെ ആറാം വയസ്സിൽ - ഒരു അത്ഭുതം!

ഞാൻ അവളെ നോക്കി...

അവൾ നടക്കുകയായിരുന്നു!
അവൾ സംസാരിക്കുകയായിരുന്നു!
അവൾക്ക് കേൾക്കാൻ കഴിഞ്ഞു!
അവൾ സ്വന്തമായി കുളിമുറി ഉപയോഗിക്കുകയായിരുന്നു!

എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി, എന്റെ ഹൃദയം എന്റെ നെറ്റിയിൽ സുജൂദിൽ വീണു - നന്ദിയോടെ, സന്തോഷത്തോടെ, വിസ്മയത്തോടെ.

ഇന്ന്...

അവൾ ഞങ്ങളുടെ വീടിന്റെ പുഷ്പമാണ്.
അവൾ അല്ലാഹുവിന്റെ പുസ്തകം മനഃപാഠമാക്കുകയാണ്.

ഞാൻ ഈ വാക്കുകൾ എഴുതിയത് ഒരു കഥ പറയാൻ മാത്രമല്ല... നിരാശയ്ക്കെതിരെ നിലവിളിക്കാനും വേണ്ടിയാണ്.

വേദന അനുഭവിക്കുന്ന ഓരോ ഉമ്മയ്ക്കും, ഓരോ ഹൃദയത്തിനും:

അല്ലാഹുവിന്റെ കാരുണ്യം ഒരിക്കലും ഉപേക്ഷിക്കരുത്.

 ഖുർആൻ വെറും പാരായണമല്ല...
🌿 അത് രോഗശാന്തിയാണ്.
🌿 അത് ശരീരത്തിന് ഔഷധവും, ഹൃദയത്തിന് സമാധാനവും, അത്ഭുതങ്ങൾക്ക് ജന്മം നൽകുന്ന പ്രത്യാശയുമാണ്.

✨ ഖുർആൻ ഉപയോഗിച്ച് നിങ്ങളുടെ കുട്ടികളെ സുഖപ്പെടുത്തുക.
✨ നിങ്ങളുടെ വീടിനെ അതിന്റെ ശബ്ദം കൊണ്ട് നിറയ്ക്കുക.
✨ നിങ്ങളുടെ ഹൃദയത്തിന് ദിവസേന ഒരു പങ്ക് നൽകുക - വിശ്വസിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരുടെ മേൽ അല്ലാഹുവിന്റെ കാരുണ്യം ഇറങ്ങുന്നത് കാണുക.

അല്ലാഹുവാണേ സത്യം...

ഖുർആനിന്റെ വാതിലിൽ നാം ഒരിക്കലും ഉറപ്പോടെ മുട്ടിയിട്ടില്ല,

നമുക്കായി രോഗശാന്തിയുടെ ഒരു വാതിൽ തുറന്നിട്ടതൊഴിച്ചാൽ.

"ഖുർആനിൽ നിന്ന് വിശ്വാസികൾക്ക് രോഗശാന്തിയും കാരുണ്യവും നൽകുന്നതാണ് നാം ഇറക്കുന്നത്."
— സൂറ അൽ-ഇസ്രാ (17:82)

—ഖുർആനിന്റെ ഉറപ്പിന്റെ ശക്തി ആസ്വദിച്ച,

തന്റെ കുഞ്ഞിന്റെ മാംസത്തിലും ആത്മാവിലും അതിന്റെ രോഗശാന്തിക്ക് സാക്ഷ്യം വഹിച്ച ഒരു ഉമ്മയിൽ നിന്ന്. 
അറബിയിൽ നിന്ന് പകർത്തി വിവർത്തനം ചെയ്തത്

2025 ജൂലൈ 12, ശനിയാഴ്‌ച

വിലമതിക്കാനാകാത്ത ചില വാചകങ്ങൾ


  അല്ലാഹു അമലുകളുടെ സ്വീകാര്യതയെ ഗോപ്യമാക്കിയത് ഹൃദയങ്ങളിൽ അല്ലാഹുവിനെ കുറിചുള്ള ഭയം നിലനിൽക്കുന്നതിനു വേണ്ടിയാണ്.

തൗബയുടെ വാതിൽ ഖിയാമത് നാൾ വരെയും തുറക്കപ്പെട്ടിരിക്കുന്നത് മനുഷ്യൻ എപ്പോഴും പ്രതീക്ഷയിൽ ആയിരിക്കാൻ വേണ്ടിയാണ്.

 മനുഷ്യന്റെ വിജയ പരാജയം അവന്റെ അവസാന പ്രവർത്തനങ്ങളെ പരിഗണിച്ചു കൊണ്ടാക്കിയത് അവന്റെ അമലുകളിൽ അവൻ വഞ്ചിതനാകാതിരിക്കാൻ വേണ്ടിയാണ്.

  മനുഷ്യന്റെ ശരീരം, രൂപം ആത്മാവിനെക്കാൾ പ്രാധാന്യം ഉണ്ടായിരുന്നെങ്കിൽ മരണത്തിനു ശേഷം ആത്മാവ് ആകാശത്തിലേക്ക്‌ ഉയരുകയും ശരീരം മണ്ണിൽ മറ മാടുകയും ചെയ്യുമായിരുന്നില്ല.

ഭൂമിയിൽ പ്രശസ്തരായ എത്രയോ ആളുകൾ ആകാശത്ത് അപരിചിതർ ആണ്.

ഭൂമിയിൽ അറിയപ്പെടാത്ത എത്രയോ ആളുകൾ ആകാശത്ത് പ്രശസ്തരാണ്.

അല്ലാഹുവിന്റെടുക്കൽ അംഗീകാരത്തിനുള്ള മാനദണ്ഡം തഖ് വ ആണ്.

 ആരോഗ്യമൊ സാമ്പത്തോ അല്ല.

2025 ജൂലൈ 9, ബുധനാഴ്‌ച

മൈലാപൂർ ഷൗക്കത്തലി മുസ്ലിയാർതെക്കൻ കേരളത്തിലെ പണ്ഡിത പ്രതിഭ


ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഇമാം ബുസൂരി രചിച്ച 
''ഖസീദത്തുൽ ബുർദ്ദ
ലോകത്തെമ്പാടുമുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട 
ഖസീദത്തുൽ ബുർദ്ദയ്ക്ക്  മലയാളത്തിലും നിരവധി പരിഭാഷകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ  കേരള സർക്കാരിന്റെ സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ 
ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്  പുറത്തിറക്കിയ ഖസീദത്തുൽ ബുർദ്ദയുടെ പരിഭാഷകനാണ് മൈലാപ്പൂര് ഷൗക്കത്താലി മൗലവി ഉസ്താദ് 

അത്പോലെ തന്നെ ഇസ്ലാമിക് ദായക്രമം എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഉസ്താദിന്  ഗവണ്മെന്റ് പാരിതോഷികം നൽകിയിരുന്നു.തെക്കൻ കേരളത്തിലെ ആധികാരിക മുസ്ലിം പണ്ഡിത സഭയുടെ 
നിലവിലെ ഉപനായകരിൽ ഒരാളായ മൈലാപ്പൂർ ഷൗക്കത്തലി മൗലവി  ജനിച്ചത് 1934 ഏപ്രിൽ 22 ന്  കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം പഞ്ചായത്തിലെ മൈലാപ്പൂര് പ്രദേശത്തിലെ വലിയവീട്ടിൽ കുടുംബത്തിലാണ്.
വലിയ വീട്ടിൽ സുലൈമാൻ കുഞ്ഞും 
വേലിശേരി ബംഗ്ലാവിൽ സൈനബയുമ്മയുമാണ് ഉസ്താദിന്റെ മാതാപിതാക്കൾ.

മാതാപിതാക്കളിൽ നിന്ന് തന്നെ പ്രാഥമിക അറിവുകൾ പഠിച്ച ഉസ്താദിന്റെ ആദ്യത്തെ ഗുരുനാഥൻ മർഹൂം കോയാക്കുട്ടി മുസ്‌ലിയാരാണ്
കോയക്കുട്ടി ഉസ്താദിന്റ കീഴിൽ ഖുർആൻ പഠിച്ച ശേഷം തട്ടാമല സ്കൂളിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസം നേടി തുടർന്ന് കൊല്ലൂർവിള മഅ്ദനുല്‍ ഉലൂം അറബിക് കോളേജിൽ മതപഠനം ആരംഭിച്ചു.
മർഹൂം വാമനപുരം മുഹമ്മദ് കുഞ്ഞ് മൗലവി, മർഹൂം കിടങ്ങയം ഇബ്രാഹിം മൗലവി  തുടങ്ങിയവരാണ്  ഉസ്താദിന്റെ പ്രധാന ഗുരുനാഥന്മാർ.

കൊല്ലൂർവിളയിൽ പഠിക്കുന്ന കാലത്ത് തന്നെ ഉസ്താദിന് കൊല്ലം എസ്.എൻ കോളേജിൽ ഇന്റർമീഡിയറ്റ് പ്രവേശനം നേടിയിരുന്നു. ഹൈസ്കൂൾ പഠനം സ്വപ്രയത്നത്താൽ കരസ്ഥമാക്കിയിട്ടാണ് ഉസ്താദ് എസ് .എൻ കോളേജിൽ ഇന്റർമീഡിയറ്റ് അഡ്മിഷൻ നേടിയത് അങ്ങനെ
ഒരേസമയം  കൊല്ലൂർവിള മഅ്ദനുൽ ഉലൂമിൽ നിന്ന് മതപഠനവും, എസ് .എൻ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റും പിന്നീട് B.sc യിൽ ബിരുദവും നേടിയെടുത്തു.
B.sc പരീക്ഷ എഴുതുന്നതിനും മുമ്പേ PSC സെലക്ഷൻ മുഖേന  ഗവണ്മെന്റ് അദ്ധ്യാപകനായ ഉസ്താദ് പിന്നീടാണ് B.sc പരീക്ഷ പാസാകുന്നതും  പത്തനാപുരം മൌണ്ട് ടാബോർ ട്രെയിനിങ് അക്കാദമിയിൽ നിന്ന് B.ed പാസാകുന്നതും.

തലപ്പാവോടെ അദ്ധ്യാപക വൃത്തിയിൽ തുടർന്ന ഉസ്താദ്  ഇംഗ്ലീഷും,
ഗണിത ശാസ്ത്രവും കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. ആദ്യം വയനാടും പിന്നീട് കൊല്ലം ജില്ലയിലെ പല സ്കൂളുകളിലും അദ്ധ്യാപകനായി തുടർന്ന ഉസ്താദ് അവസാനം അദ്ദേഹം പഠിച്ച തട്ടാമല സ്കൂളിൽ നിന്നും അദ്ധ്യാപകനായി വിരമിച്ചു.
ഭൗതീക വിദ്യാഭ്യാസ മേഖലയിൽ തുടരുമ്പോഴും എഴുത്തിലൂടെ ആയിരുന്നു ഉസ്താദ് അവരുടെ ദീനി വെളിച്ചം പ്രസരിപ്പിച്ചത്

.മദ്രസ പഠനകാലത്ത് തന്നെ പ്രസിദ്ധീകരിച്ച ''കഅ്ബാലയ നവീകരണം - മാപ്പിളപ്പാട്ട് '' ആണ് ഉസ്താദിന്റെ ആദ്യ കൃതി. ഇതിനോട് ചേർന്ന് തന്നെ എഴുതപ്പെട്ട മറ്റൊരു കൃതിയാണ് കിതാബ് സൗമിന്റെ മലയാള പരിഭാഷ. ഫാതിഹയുടെ വ്യാഖ്യാനം,മതവും യുക്തിവാദികളും, മുഹമ്മദൻ ലോ സമ്പൂർണ്ണ അവലോകനം, തുടങ്ങി നാല്പത്തിയൊന്ന്  ഗ്രന്ഥങ്ങളും
ആയിരത്തിലേറെ പ്രബന്ധങ്ങളും  ബഹുമാനപ്പെട്ടവർ ഇതിനകം രചിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി തലത്തിലുള്ള റഫറൻസ് ഗൈഡൻസുകളാണ് ഉസ്താദിന്റെ ഗ്രന്ഥങ്ങളിൽ പകുതിയിലേറെയും എന്നുള്ളതാണ് ഉസ്താദിന്റെ എഴുത്തിന്റെ മൂല്യത്തെ ഉയർത്തി കാട്ടുന്നത്.
മിശ്കാത്തുൽ മസാബീഹ് പരിഭാഷയും- വ്യാഖാനവും, ഗുലാസത്തുൽ ഹിസാബ് (ഗണിത ശാസ്ത്രത്തിന്റെ  അടിത്തറ) ഇസ്ലാമിക ദായക്രമം, ശിഫാഉൽ അസ്ഖാം, തുടങ്ങിയ കൃതികൾ മേൽപറയപ്പെട്ട വിഭാഗത്തിൽ പ്രഥമ നിരയിൽ നിൽക്കുന്നു.

സൂറത്തുൽ കഹ്ഫിനെ വിശദീകരിച്ച് ഉസ്താദ്   എഴുതിയ  ''ഒരു ഗുഹയിൽ മുന്നൂറ് വർഷം ''  കൈരളിയുടെ വായനലോകം ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു ചെറുകഥയാണ്.

മദ്രസ അധ്യാപന രീതി എന്ന ഗ്രന്ഥം മലയാളത്തിലേ ആദ്യത്തെ മദ്രസ അദ്ധ്യാപന സഹായിയാണ്.
വാനശാസ്ത്രത്തിലും കർമ്മശാസ്ത്രത്തിലും ഉസ്താദ് ഏറെ ഗ്രന്ഥങ്ങൾ കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്

ഇമാം ഗസാലിയെയും (റ) ഇമാം റാസി യെയും (റ) പരിചയപ്പെടുത്തുന്ന ജീവിത കഥകളും  നിരവധി കവിതകളും ഉസ്താദിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.
മൻഖൂസ് മൗലിദിന്  ഹദീസുകളുടെ തെളിവുകൾ എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്

അദ്ദേഹത്തിന്റെ പ്രതിഭകുള്ള അംഗീകാരമായി നിരവധി പ്രസ്ഥാനങ്ങളിൽ നിന്നും സ്വദേശത്തും വിദേശത്ത് നിന്നും അദ്ദേഹം പലകുറി ആദരിക്കപ്പെടുകയും ഇമാം റാസി അവാർഡ് അടക്കമുള്ള പല അവാർഡുകൾക്കും അർഹനാവുകയും ചെയ്തിട്ടുണ്ട്. ജാമിഅഃ മന്നാനിയ്യയുടെ സ്ഥാപക സെക്രട്ടറിയായി തുടങ്ങിയ ഷൗക്കത്തലി ഉസ്താദ് 
പിന്നീട് ദക്ഷിണയുടെ വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയായും അന്നസീം മാസിക ചീഫ് എഡിറ്ററായും
തുടർന്ന് ദക്ഷിണയുടെ സംസ്ഥാന ട്രഷററായും വിവിധ കാലങ്ങളിൽ നേതൃത്വം നൽകി.

മൈലാപ്പൂര് ഹൈ സ്കൂളിന് സമീപം സ്ഥാപിച്ച ഖാത്വിബിയ്യ മസ്ജിദും, മറ്റൊരിടത്ത് സ്ഥാപിച്ച ത്വരീഖത് മസ്ജിദും, റസൂൽ കരീം ഹദീസ് അക്കാദമിയും എല്ലാം ഈ സമുഹത്തിന് അവർ നൽകിയ സംഭാവനകളാണ്

2025 ജൂലൈ 8, ചൊവ്വാഴ്ച

മനുഷ്യനെ രോഗിയാക്കുന്ന അത്യാധുനിക വൈദ്യശാസ്ത്രം ഡോ. അനന്യ സർക്കാർ

മനുഷ്യനെ രോഗിയാക്കുന്ന അത്യാധുനിക വൈദ്യശാസ്ത്രം 
ഡോ. അനന്യ സർക്കാർ

*രണ്ട്-മൂന്ന് ദിവസമായി നിങ്ങൾക്ക് പനി ഉണ്ടായിരുന്നു, മരുന്ന് കഴിച്ചില്ലെങ്കിലും നിങ്ങൾ സുഖം പ്രാപിക്കുമായിരുന്നു, കുറച്ച് ദിവസങ്ങൾക്കുള്ളിൽ ശരീരം സ്വയം സുഖം പ്രാപിക്കുമായിരുന്നു. പക്ഷേ നിങ്ങൾ ഡോക്ടറെ കാണാൻ പോയി. തുടക്കത്തിൽ തന്നെ ഡോക്ടർ ധാരാളം പരിശോധനകൾ എഴുതി. പരിശോധനാ റിപ്പോർട്ടിൽ പനിക്ക് പ്രത്യേക കാരണമൊന്നും കണ്ടെത്തിയില്ല, പക്ഷേ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും അല്പം വർദ്ധിച്ചതായി കണ്ടെത്തി, ഇത് സാധാരണക്കാരിൽ അല്പം ചാഞ്ചാടുന്നത് സാധാരണമാണ്.*

*പനി പോയി, പക്ഷേ ഇപ്പോൾ നിങ്ങൾ ഒരു പനി രോഗിയല്ല. ഡോക്ടർ നിങ്ങളോട് പറഞ്ഞു - നിങ്ങളുടെ കൊളസ്ട്രോൾ കൂടുതലാണ്, പഞ്ചസാര അൽപ്പം കൂടുതലാണ്, അതായത് നിങ്ങൾ 'പ്രീ-ഡയബറ്റിക്' ആണ്. ഇനി കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാൻ മരുന്നുകൾ കഴിക്കേണ്ടിവരും. ഇതോടൊപ്പം, ഭക്ഷണപാനീയങ്ങളിലും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഭക്ഷണത്തിലെ നിയന്ത്രണങ്ങൾ നിങ്ങൾ പാലിച്ചിട്ടുണ്ടാകില്ല, പക്ഷേ മരുന്നുകൾ കഴിക്കാൻ നിങ്ങൾ മറന്നില്ല.*

*മൂന്ന് മാസം ഇങ്ങനെ കടന്നുപോയി. പിന്നീട് പരിശോധനകൾ നടത്തി. കൊളസ്ട്രോളിന്റെ അളവ് അൽപ്പം കുറഞ്ഞു, പക്ഷേ ഇപ്പോൾ രക്തസമ്മർദ്ദം അൽപ്പം കൂടുതലാണെന്ന് കണ്ടെത്തി. അത് നിയന്ത്രിക്കാൻ മറ്റൊരു മരുന്ന് നൽകി. ഇപ്പോൾ നിങ്ങളുടെ മരുന്നുകളുടെ എണ്ണം 3 ആയി.*

*ഇതെല്ലാം കേട്ടപ്പോൾ, നിങ്ങളുടെ ഉത്കണ്ഠ വർദ്ധിക്കാൻ തുടങ്ങി. "ഇനി എന്ത് സംഭവിക്കും?" - ഈ ഉത്കണ്ഠ കാരണം, നിങ്ങൾക്ക് ഉറക്കം നഷ്ടപ്പെടാൻ തുടങ്ങി. ഡോക്ടർ നിങ്ങൾക്ക് ഉറക്ക ഗുളികകളും നൽകാൻ തുടങ്ങി. ഇപ്പോൾ മരുന്നുകളുടെ എണ്ണം 4 ആയി.*

*ഇത്രയും മരുന്നുകൾ കഴിച്ചപ്പോൾ, നിങ്ങൾക്ക് നെഞ്ചെരിച്ചിൽ തുടങ്ങി. ഡോക്ടർ പറഞ്ഞു - ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഒഴിഞ്ഞ വയറ്റിൽ ഗ്യാസ് ടാബ്‌ലെറ്റ് കഴിക്കേണ്ടിവരും. മരുന്നുകളുടെ എണ്ണം 5 ആയി വർദ്ധിച്ചു.*

*ആറു മാസം ഇങ്ങനെ കടന്നുപോയി. ഒരു ദിവസം നിങ്ങൾക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു, നിങ്ങൾ ആശുപത്രിയിലെ എമർജൻസിയിലേക്ക് ഓടി. എല്ലാം പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു - "നിങ്ങൾ കൃത്യസമയത്ത് എത്തി, അല്ലെങ്കിൽ ഒരു വലിയ അപകടം സംഭവിക്കുമായിരുന്നു." പിന്നെ ചില പ്രത്യേക പരിശോധനകൾ നിർദ്ദേശിക്കപ്പെട്ടു.*

*ചെലവേറിയ നിരവധി പരിശോധനകൾക്ക് ശേഷം, ഡോക്ടർ പറഞ്ഞു - "പഴയ മരുന്നുകൾ തുടരും, ഇപ്പോൾ രണ്ട് ഹൃദയ മരുന്നുകൾ കൂടി ചേർക്കും. ഇതോടൊപ്പം, നിങ്ങൾ ഒരു എൻഡോക്രൈനോളജിസ്റ്റിനെ (ഹോർമോൺ സ്പെഷ്യലിസ്റ്റ്) കാണേണ്ടിവരും." ഇപ്പോൾ നിങ്ങളുടെ മരുന്നുകളുടെ എണ്ണം 7 ആയി.*

*ഹൃദയ സ്പെഷ്യലിസ്റ്റിന്റെ ഉപദേശപ്രകാരം, നിങ്ങൾ എൻഡോക്രൈനോളജിസ്റ്റിന്റെ അടുത്തേക്ക് പോയി. പഞ്ചസാരയ്ക്ക് ഒരു മരുന്ന് കൂടിയും ചെറുതായി വലുതായ തൈറോയിഡിന് ഒരു മരുന്നും അദ്ദേഹം ചേർത്തു.*

*ഇപ്പോൾ നിങ്ങളുടെ ആകെ മരുന്നുകൾ 9 ആയി.*

*നിങ്ങളുടെ മനസ്സിൽ നിങ്ങൾ വളരെ രോഗിയാണെന്ന് വിശ്വസിക്കാൻ തുടങ്ങി - ഹൃദ്രോഗി, പഞ്ചസാര രോഗി, ഉറക്കമില്ലായ്മ രോഗി, ഗ്യാസ് രോഗി, തൈറോയ്ഡ് രോഗി, വൃക്ക രോഗി, മുതലായവ.*

*നിങ്ങളുടെ ഇച്ഛാശക്തി, ആത്മവിശ്വാസം, ജീവിതശൈലി എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ നിങ്ങൾക്ക് ആരോഗ്യം നിലനിർത്താൻ കഴിയുമെന്ന് നിങ്ങളോട് പറഞ്ഞിട്ടില്ല. പകരം നിങ്ങൾ ഒരു "ഗുരുതരമായ രോഗി", ദുർബലൻ, കഴിവില്ലാത്തവൻ, തകർന്ന വ്യക്തിയാണെന്ന് നിങ്ങളോട് ആവർത്തിച്ച് പറഞ്ഞു!*

*ആറു മാസങ്ങൾക്ക് ശേഷം, മരുന്നുകളുടെ പാർശ്വഫലങ്ങൾ കാരണം നിങ്ങൾക്ക് മൂത്രത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. പിന്നെ പതിവ് പരിശോധനയിൽ നിങ്ങളുടെ വൃക്കയിലും എന്തോ പ്രശ്നമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഡോക്ടർ നിരവധി പരിശോധനകൾ നടത്തി. റിപ്പോർട്ട് കണ്ട ശേഷം ഡോക്ടർ പറഞ്ഞു, "ക്രിയാറ്റിനിന്റെ അളവ് അല്പം വർദ്ധിച്ചിട്ടുണ്ട്, പക്ഷേ മരുന്നുകൾ പതിവായി കഴിക്കുകയാണെങ്കിൽ, വിഷമിക്കേണ്ട കാര്യമില്ല." കൂടാതെ രണ്ട് മരുന്നുകൾ കൂടി ചേർത്തു.*

*ഇപ്പോൾ നിങ്ങൾ കഴിക്കുന്ന മരുന്നുകളുടെ ആകെ എണ്ണം 11 ആയി.*

*ഇപ്പോൾ നിങ്ങൾ ഭക്ഷണത്തേക്കാൾ കൂടുതൽ മരുന്നുകൾ കഴിക്കുന്നു, മരുന്നുകളുടെ നിരവധി പാർശ്വഫലങ്ങൾ കാരണം നിങ്ങൾ പതുക്കെ മരണത്തിലേക്ക് നീങ്ങുകയാണ്!!*

*നിങ്ങൾ ആദ്യം ഡോക്ടറെ കാണാൻ പോയ പനിയുടെ കാര്യത്തിൽ, ഡോക്ടർ സാഹബ് പറഞ്ഞിരുന്നെങ്കിൽ:----*

*"വിഷമിക്കേണ്ട കാര്യമില്ല. ഇതൊരു ചെറിയ പനിയാണ്, മരുന്ന് കഴിക്കേണ്ടതില്ല. കുറച്ച് ദിവസം വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, പുതിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക, പ്രഭാത നടത്തത്തിന് പോകുക - അത്രമാത്രം. മരുന്നിന്റെ ആവശ്യമില്ല."*

*പിന്നെ ഡോക്ടർ സാഹബും ഫാർമസ്യൂട്ടിക്കൽ കമ്പനികളും എങ്ങനെ വയറു നിറയ്ക്കും?*

*ഏറ്റവും വലിയ ചോദ്യം: എന്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ രോഗികളെ കൊളസ്ട്രോൾ, ഉയർന്ന ബിപി, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുള്ളവരായി പ്രഖ്യാപിക്കുന്നത്?*

*ഈ മാനദണ്ഡങ്ങൾ ആരാണ് തീരുമാനിക്കുന്നത്?*

*കുറച്ചുകൂടി വിശദമായി നമുക്ക് അറിയാം —*
*★ 1979-ൽ, രക്തം പഞ്ചസാര 200 mg/dl ന് മുകളിലായിരുന്നു. അക്കാലത്ത്, ലോകജനസംഖ്യയുടെ 3.5% പേരെ മാത്രമേ ടൈപ്പ്-2 പ്രമേഹരോഗികളായി കണക്കാക്കിയിരുന്നുള്ളൂ.*

*★ 1997-ൽ, ഇൻസുലിൻ നിർമ്മാണ കമ്പനികളുടെ സമ്മർദ്ദത്തെത്തുടർന്ന്, ഈ അളവ് 126 mg/dl ആയി കുറച്ചു. ഇത് പ്രമേഹ രോഗികളുടെ എണ്ണം 3.5% ൽ നിന്ന് 8% ആയി ഉയർത്തി - അതായത്, 4.5% കൂടുതൽ ആളുകളെ രോഗലക്ഷണങ്ങളില്ലാതെ രോഗികളാക്കി! 1999-ൽ, WHO ഈ മാനദണ്ഡം അംഗീകരിച്ചു.*

*ഇൻസുലിൻ കമ്പനികൾ വലിയ ലാഭം നേടി, പുതിയ ഫാക്ടറികൾ തുറന്നു.*

*★ 2003-ൽ, ADA (അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ) 100 mg/dl എന്ന ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ പ്രമേഹത്തിനുള്ള മാനദണ്ഡമായി പ്രഖ്യാപിച്ചു. ഇതുമൂലം, 27% പേരെ ഒരു കാരണവുമില്ലാതെ പ്രമേഹരോഗികളായി പ്രഖ്യാപിച്ചു.*

*★ ഇപ്പോൾ ADA അനുസരിച്ച്, ഭക്ഷണം കഴിച്ചതിനുശേഷം (ഭക്ഷണത്തിന് ശേഷം) 140 mg/dl പ്രമേഹത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു. ഇക്കാരണത്താൽ, ലോകജനസംഖ്യയുടെ ഏകദേശം 50% പേരെ പ്രമേഹബാധിതരായി പ്രഖ്യാപിച്ചിട്ടുണ്ട് - ഇവരിൽ പലരും യഥാർത്ഥ രോഗികളല്ല.*

*ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഇത് കൂടുതൽ കുറയ്ക്കാൻ ശ്രമിക്കുന്നു, 5.5% HbA1c ആയി. അങ്ങനെ കൂടുതൽ ആളുകൾ രോഗികളാകുകയും മരുന്ന് വിൽക്കുകയും ചെയ്യുന്നു.*

*11% വരെ HbA1c പ്രമേഹമായി കണക്കാക്കരുതെന്ന് പല വിദഗ്ധരും വിശ്വസിക്കുന്നു.*

*മറ്റൊരു ഉദാഹരണം:----*
*2012-ൽ, ഒരു പ്രശസ്ത ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് യുഎസ് സുപ്രീം കോടതി 3 ബില്യൺ ഡോളർ പിഴ ചുമത്തി. 2007–2012 കാലയളവിൽ അവരുടെ പ്രമേഹ മരുന്ന് ഹൃദയാഘാതം മൂലമുള്ള രോഗികളുടെ മരണനിരക്ക് 43% വർദ്ധിപ്പിച്ചതായി ആരോപിക്കപ്പെട്ടു.*

*കമ്പനിക്ക് ഇത് മുൻകൂട്ടി അറിയാമായിരുന്നു, പക്ഷേ അവർ മനഃപൂർവ്വം ലാഭത്തിനായി അത് മറച്ചുവച്ചു. അതേ കാലയളവിൽ, അവർ 300 ബില്യൺ ഡോളർ ലാഭം നേടി.*

*ഇത് ഇന്നത്തെ* *'അൾട്രാ-മോഡേൺ മെഡിക്കൽ സിസ്റ്റം' ആണ്!!*

*ചിന്തിക്കൂ... ചിന്തിക്കാൻ തുടങ്ങൂ...*

*#തീർച്ചയായും ശേഖരിച്ചു*
🧏‍♂️ 🧏‍♀️
*എല്ലാവരും ആരോഗ്യവാന്മാരായിരിക്കണം, സന്തുഷ്ടരായിരിക്കണം - ഇതാണ് എന്റെ ഇന്നത്തെ ആഗ്രഹം.*

ഡോ. അനന്യ എഴുതിയ ലേഖനം ഫോർവേഡ് ചെയ്‌തിരിക്കുന്നു.

2025 ജൂലൈ 5, ശനിയാഴ്‌ച

ആശൂറാഇന്റെ ദിക്റുകൾ





മുഹര്‍റം : ആചാരവും അനാചാരവും


എം.എ.ജലീല്‍ സഖാഫി പുല്ലാര

9744803050

 1447 മുഹർറം 08 ശനി
  ഹിജ്‌റ: കലണ്ടറിലെ പ്രഥമ മാസമാണ് മുഹര്‍റം. അല്ലാഹുവിന്റെ മാസം എന്ന പേരില്‍ ഇതു പ്രസിദ്ധമാണ്. തിരുനബി(സ്വ) നല്‍കിയതാണ്  ഈ നാമം. റബ്ബിലേക്കു ചേര്‍ത്തിപ്പറഞ്ഞതു ഈ മാസത്തിന്റെ പവിത്രത വ്യക്തമാക്കുന്നു.
      നിഷിദ്ധമാക്കപ്പെട്ടത് എന്നാണ് മുഹര്‍റം എന്ന പദത്തിന്റെ അര്‍ത്ഥം. യുദ്ധം ഹറാമായ മാസമായതിനാലാണ് പ്രസ്തുത നാമം അറബികള്‍ നല്‍കിയത്. ഇബ്‌ലീസിനു സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടത് മുഹര്‍റത്തിലായതുകൊണ്ടാണീ നാമം ലഭിച്ചതെന്നും അഭിപ്രായമുണ്ട് (ഇആനത്ത് 2/265).
      ജാഹിലിയ്യാ കാലത്തു തന്നെ ഖുറൈശികള്‍ മുഹര്‍റ മാസത്തെ ആദരിച്ചിരുന്നു. മുഹര്‍റം പത്തിന്നവര്‍ നോമ്പനുഷ്ഠിച്ചിരുന്നു (ബുഖാരി).   
   ഹാഫിള് ഇബ്‌നു ഹജറനില്‍ അസ്ഖലാനി(റ) പ്രസ്താവിക്കുന്നു: പ്രസ്തുത ദിനത്തില്‍ ഖുറൈശികള്‍ നോമ്പനുഷ്ഠിക്കാനുള്ള കാരണം മുന്‍കഴിഞ്ഞ ശരീഅത്തില്‍ അവര്‍ അതു കണ്ടെത്തിയതാവാം അതു കൊണ്ടുതന്നെ കഅ്ബയ്ക്കു കില്ല അണിയിക്കുക പോലെയുള്ള കാര്യങ്ങളാല്‍ ആ ദിനത്തെ അവര്‍ ആദരിച്ചിരുന്നു. ഖുറൈശികള്‍ ആ ദിനത്തെ ബഹുമാനിക്കുന്നതിനെ കുറിച്ചു ഇക്‌രിമ(റ)യോട് ചോദിക്കപ്പെട്ടപ്പോള്‍ ഇപ്രകാരം മറുപടി പറഞ്ഞു. ഖുറൈശികള്‍ ജാഹിലിയ്യാ കാലത്ത് എന്തോ ഒരു പാപം ചെയ്തു അതവരുടെ ഹൃദയത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ആ ദിനത്തില്‍ നോമ്പനുഷ്ഠിച്ചാല്‍ പ്രസ്തുത പാപത്തിനു പ്രായശ്ചിത്തമാകുമെന്ന് ആരോ അവരോട് പറഞ്ഞു (ഫത്ഹുല്‍ ബാരി: 4/309). 
    `ഖുറൈശികളുടെ കൂടെ തിരുനബി(സ്വ)യും ജാഹിലിയ്യാ കാലത്തു നോമ്പനുഷ്ഠിച്ചിരുന്നു` (ബുഖാരി).

മുഹര്‍റത്തിലെ ആചാരങ്ങൾ 

    മുഹര്‍റ മാസത്തിലെ പ്രധാന കര്‍മങ്ങളില്‍ പെട്ടതാണ് നോമ്പ്. ഇമാം ഇബ്‌നു ഹജറിനില്‍ ഹൈതമി(റ) പ്രസ്താവിക്കുന്നു: മുഹര്‍റം ആദ്യത്തെ പത്തു ദിവസം നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തും പ്രസ്തുത മാസം മുഴുവന്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുമാണ് (ഫതാവല്‍ കുബ്‌റാ: 2/27). 
      നബി(സ്വ) പറഞ്ഞു: റമളാന്‍ മാസത്തിലെ നോമ്പ് കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായത് മുഹര്‍റ മാസത്തിലെ നോമ്പാണ്. നിര്‍ബന്ധ നിസ്‌കാരം കഴിഞ്ഞാല്‍ മഹത്വമുള്ളത് രാത്രിയിലെ നിന്നു കൊണ്ടുള്ള സുന്നത്ത് നിസ്‌കാരം പോലെ (മുസ്‌ലിം). 
   അലി(റ)യില്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: മുഹര്‍റ മാസത്തില്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. മുഹര്‍റം അല്ലാഹുവിന്റെ വിശിഷ്ട മാസമാണ്. ആ മാസത്തില്‍ പലരുടെയും പശ്ചാതാപങ്ങള്‍ അവന്‍ സ്വീകരിക്കുന്നതാണ് (അഹ്മദ്).
യുദ്ധം ഹറാമായിരുന്ന മുഹര്‍റം, റജബ്, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, എന്നീ നാലു മാസങ്ങളില്‍ ഏറ്റവും പുണ്യം മുഹര്‍റത്തിനാണെന്ന് ഹസനുല്‍ ബസ്വരി(റ)യും മറ്റു പലരും പറഞ്ഞിട്ടുണ്ട്. യുദ്ധം നിഷിദ്ധമാവുക എന്ന നിമയം പിന്നീട് ഹിജ്റ: എട്ടാം കൊല്ലം ദുര്‍ബലമാക്കപ്പെട്ടു.(തുഹ്ഫ)

      മുഹര്‍റം  ഒമ്പതും പത്തും

    മുഹര്‍റം ഒമ്പത്, പത്ത് എന്നീ ദിനങ്ങള്‍ യഥാക്രമം 'യൗമു താസൂആഅ്', 'യൗമു ആശൂറാഅ്' എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഈ രണ്ടു ദിനങ്ങളിലും നോമ്പെടുക്കല്‍ ബലപ്പെട്ട സുന്നത്താണ്. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നു നിവേദനം: നബി(സ്വ) മദീനയിലേക്ക് വന്നപ്പോള്‍ (ഹിജ്‌റ: വന്ന വേളയില്‍  ) അവിടുത്തെ ജൂതന്മാര്‍ മുഹര്‍റം പത്തിന് (ഹിജ്‌റ രണ്ടാം വര്‍ഷം) നോമ്പനുഷ്ഠിക്കുന്നതായി കണ്ടു. അപ്പോള്‍ അവിടുന്നു ചോദിച്ചു: ഇന്നെന്താണ് പ്രത്യേകത? അവര്‍ പറഞ്ഞു: ഇന്നൊരു പുണ്യ ദിനമാണ്. ബനൂ ഇസ്‌റാഈലിനെ അവരുടെ ശത്രുക്കളില്‍ നിന്നു അല്ലാഹു മോചിപ്പിച്ചത് ഇന്നാണ്. തദടിസ്ഥാനത്തില്‍ മൂസാ നബി(അ) നോമ്പനുഷ്ഠിച്ചിരുന്നു. അപ്പോള്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞു: എങ്കില്‍ നിങ്ങളേക്കാള്‍ മൂസാ നബി(അ)യുമായി കടപ്പെട്ടവന്‍ ഞാനാണ്. പിന്നീട് നബി(സ്വ) ആ ദിനത്തില്‍ നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കാന്‍ അവിടന്ന് കല്‍പ്പിക്കുകയും ചെയ്തു (ബുഖാരി).
അബൂ മൂസ(റ)യില്‍ നിന്നു നിവേദനം: മുഹര്‍റം പത്തിനെ ജൂതന്മാര്‍ ആഘോഷ ദിനമായി കണ്ടിരുന്നു. അപ്പോള്‍ നബി(സ്വ) നിങ്ങളും നോമ്പനുഷ്ഠിക്കുകയെന്ന് മുസ്‌ലിംകളോട് ആഹ്വാനം ചെയ്തു (ബുഖാരി). 
    ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം: നബി(സ്വ) മുഹര്‍റം പത്താം ദിനത്തില്‍ നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പ്രസ്തുത ദിവസത്തെ ജൂതരും ക്രിസ്ത്യാനികളും ആദരിക്കുന്നുവെന്നു അവര്‍ പറയുന്നു (മുസ്‌ലിം).
     ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഇമാം ഇബ്‌നു ഹജറിനില്‍ അസ്ഖലാനി(റ) എഴുതുന്നു: മൂസാ നബി(അ)യെ രക്ഷിക്കുകയും ഫിര്‍ഔനിനെ നശിപ്പിക്കുകയും ചെയ്ത ദിനമാണിതെന്ന ന്യായം പ്രകാരം ജൂതന്മാര്‍ക്കേ ആ ദിനത്തെ ആചരിക്കാന്‍ അവകാശമുള്ളൂ. ക്രിസ്ത്യാനികള്‍ ആ ദിനത്തെ ആചരിക്കുന്നത് എന്തിനാണെന്ന് സംശയം ഉളവാകുന്നു. മൂസാ നബി(അ)യുടെ ശരീരത്തില്‍ നിന്നു നിയമ പ്രാബല്യമില്ലാതാക്കപ്പെട്ടവയല്ലാത്ത എല്ലാ വിധികളും ഈസാ നബി(അ)ക്കും ബാധകമായതുകൊണ്ട് ഈസാ നബി(അ) ആ ദിവസത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ന്യായമുണ്ടെന്ന് മറുപടി പറയാം.
 മാത്രമല്ല, ശാഖാപരമായി വിധികളധികവും ക്രിസ്ത്യാനികള്‍ കണ്ടെത്തിയത് തൗറാത്തില്‍ നിന്നാണെന്ന് പറയപ്പെടുന്നു (ഫത്ഹുല്‍ ബാരി: 4/311).
    മുഹര്‍റം പത്തിനു നോമ്പ് സുന്നത്താണെന്നു ഇജ്മാഅ് മുഖേന സ്ഥിരപ്പെട്ടതാണെന്നു ഇബ്‌നു അബ്ദില്‍ ബര്‍റ്(റ) ഉദ്ധരിച്ചിട്ടുണ്ട് (ഫത്ഹുല്‍ ബാരി 4/309). ഇജ്മാഅ് ഖണ്ഡിത പ്രമാണമാണ്.
      മക്കയില്‍ വെച്ച് ഖുറൈശികളോടു കൂടെ നബി(സ്വ) നോമ്പനുഷ്ഠിച്ചതിന്റെ പുറമേ മദീനയില്‍ വെച്ചു വര്‍ഷങ്ങളോളം മുഹര്‍റം പത്തിനു നബി(സ്വ) നോമ്പനുഷ്ഠിച്ചിട്ടുണ്ട്. അഹ്‌ലു കിതാബികളോട് ആവുന്നത്ര യോജിക്കലായിരുന്നു ആദ്യഘട്ടത്തില്‍ നബി(സ്വ) യുടെ നയം. ജൂതരെ ഇസ്‌ലാമിലേക്ക് അടുപ്പിക്കലായിരുന്നു ഉദ്ദേശ്യം. പക്ഷേ, അവര്‍ പരിഹാസം വര്‍ദ്ധിപ്പിക്കുകയും മുഹമ്മദ് നബി നമ്മുടെ നോമ്പിനെ അനുകരിക്കുന്നുവെന്ന് പറയുകയും ചെയ്തപ്പോള്‍ ഹിജ്‌റ പത്താം വര്‍ഷത്തില്‍ നബി(സ്വ) പ്രസ്താവിച്ചു.
അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹര്‍റം ഒമ്പതിന് ഞാന്‍ നോമ്പനുഷ്ഠിക്കും (മുസ്‌ലിം). 
    പക്ഷേ, ഇതു പ്രഖ്യാപിച്ചു രണ്ടു മാസം കഴിഞ്ഞപ്പോള്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു തിങ്കളാഴ്ച നബി(സ്വ) വഫാത്തായി(ഫത്ഹുല്‍ബാരി 4/198).
ജൂതരോട് എതിരാവാനാണ് മുഹര്‍റം ഒമ്പതിനു നോമ്പ് സുന്നത്താക്കപ്പെട്ടത്. മുഹര്‍റം പത്തിലെ നോമ്പ് ഒരു വര്‍ഷത്തെ ദോഷങ്ങളെ പൊറുപ്പിക്കുന്നതാണ് (മുസ്‌ലിം). മുഹർറം ഒമ്പതിലെ നോമ്പും ഒരു വർഷത്തെ ദോഷങ്ങളെ പൊറുപ്പിക്കും. ( അൽ അജ്'വിബ )
 ചെറുദോഷങ്ങളാണുദ്ദേശ്യം. വന്‍ദോഷങ്ങളും ഉള്‍പ്പെടുമെന്നു അഭിപ്രായമുണ്ട് (തുഹ്ഫ; 3/454).

മുഹര്‍റം പതിനൊന്ന്

   മുഹര്‍റം പതിനൊന്നിനും നോമ്പ് സുന്നത്തുണ്ട് (തുഹ്ഫ 3/456). 
      നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മുഹര്‍റം പത്തിനു നോമ്പനുഷ്ഠിക്കുക. ജൂതരോട് എതിരാവുക, മുഹര്‍റം ഒമ്പതിനും പതിനൊന്നിനും നോമ്പനുഷ്ഠിക്കുക (അഹ്മദ്).
ഹാഫിള് ഇബ്‌നുഹജര്‍(റ) പറയുന്നു: ആശൂറാഉമായി ബന്ധപ്പെട്ട നോമ്പ് മൂന്ന് നിലവാരത്തിലാണുള്ളത്. അതില്‍ താണ നില മുഹര്‍റം പത്തിനു മാത്രം നോമ്പനുഷ്ഠിക്കലാണ്. അതിന്റെ മുകളിലെ നില പത്തിനും ഒമ്പതിനും അനുഷ്ഠിക്കലും പരിപൂര്‍ണ നില പതിനൊന്നിനു കൂടി അനുഷ്ഠിക്കലാണ് (ഫത്ഹുല്‍ ബാരി 9/81) 
     പത്തിനു മാത്രം നോമ്പനുഷ്ഠിക്കുന്നതുകൊണ്ട് കറാഹത്ത് സംഭവിക്കില്ല (ഫത്ഹുല്‍ മുഈന്‍ പേ: 203).
     നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടുവാൻ ഉണ്ടെങ്കിൽ അതിൻ്റെ കൂടെ സുന്നത്ത് നോമ്പ് കരുതിയാൽ  രണ്ടും ലഭിക്കും (ഇആനത്ത് 2/265).

മുഹര്‍റം പത്തും ഭക്ഷണവും

  മുഹര്‍റം പത്തിലെ ഒരു പുണ്യ ആചാരമാണ് തന്റെ ഭാര്യാ സന്താനങ്ങള്‍ക്ക് സുഭിക്ഷ ഭക്ഷണം നല്‍കല്‍. പതിവിനു വ്യത്യസ്തമായി അന്നു നല്ല ഭക്ഷണം ഉണ്ടാക്കി ആശ്രിതരെ സന്തോഷിപ്പിക്കുന്നത് പുണ്യമുള്ളതാണ്. നബി(സ്വ) പറഞ്ഞു: മുഹര്‍റം പത്തിന്റെ അന്നു തന്റെ ഭാര്യാ സന്താനങ്ങള്‍ക്ക് മികച്ച ഭക്ഷണം സമ്മാനിക്കുന്നവനു ആ വര്‍ഷം മുഴുവന്‍ ഭക്ഷണ വിശാലത അല്ലാഹു നല്‍കുന്നതാണ് (ബൈഹഖി). ഈ ഹദീസ് പ്രമാണ യോഗ്യമായ (ഹസന്‍) ഹദീസാണെന്ന് ഇമാം കുര്‍ദി(റ) പ്രസ്താവിച്ചിട്ടുണ്ട് (കുര്‍ദി: 2/131).
   ഈ ഭക്ഷണ വിശാലതയുടെ പുണ്യം ലഭിക്കാന്‍ മുഹര്‍റം ഒമ്പതിന്റെ നോമ്പു തുറ സമയത്തോ അതിനു ശേഷമോ പ്രവര്‍ത്തിക്കാം. മുഹര്‍റം പത്തിന്റെ പകലില്‍ ആണെങ്കിലും ഈ പുണ്യം ലഭിക്കും. പക്ഷേ, അന്നു നോമ്പനുഷ്ഠിക്കുകയാണെങ്കില്‍ പകലില്‍ ഭക്ഷണം കഴിക്കാനാവില്ലല്ലോ. 
     മുഹര്‍റം പത്തിലെ ഭക്ഷണ വിശാലതയെ പരാമര്‍ശിക്കുന്ന പ്രസിദ്ധ ഹദീസ് നിവേദനം ചെയ്ത ഹദീസ് പണ്ഡിതന്മാര്‍ സ്വന്തം ജീവിതത്തില്‍ ഇപ്പറഞ്ഞത് പ്രാവര്‍ത്തികമാക്കിയപ്പോള്‍ ജീവിതത്തില്‍ ഭക്ഷണ വിശാലത ലഭിച്ചതായി അവര്‍ക്കു നിരവധി അനുഭവങ്ങളുണ്ട് (കുര്‍ദി 
  മുഹർറം ഒമ്പതിന് നോമ്പ് അനുഷ്ഠിച്ചാൽ ഒരു വർഷത്തെ ദോഷങ്ങൾ പൊറുക്കപ്പെടുമെന്നാണല്ലോ. അതുപോലെ മുഹർറം പത്തിന് നോമ്പ് അനുഷ്ഠിച്ചാലും ഒരു വർഷത്തെ ദോഷങ്ങൾ പൊറുക്കപ്പെടും.
മല്ലോ ഈ പൊറുക്കപ്പെടുന്ന ദോഷങ്ങളിൽ  വൻദോഷങ്ങൾ ഉൾപ്പെടുകയില്ല. ചെറുദോഷങ്ങളാണ് പൊറുക്കപ്പെടുക. ഇക്കാര്യം നമ്മുടെ ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്
   നിബന്ധനയൊത്ത തൗബ: കൊണ്ടാണ് വൻദോഷം പൊറുക്കപ്പെടുക ( ചിലപ്പോൾ അല്ലാഹുവിൻ്റെ കേവലം ഔദാര്യം കൊണ്ടും പൊറുക്കപ്പെടും)
   ശൈഖ് മഖ്ദൂം (റ) വിവരിക്കുന്നത് ഇങ്ങനെ: 
    ആശൂറാഅ് (മുഹർറം പത്തിലെ) നോമ്പ് , താസൂആഅ് (മുഹർറം ഒമ്പതിലെ) നോമ്പ് എന്നിവ ശക്തമായ സുന്നത്തുള്ള നോമ്പുകളാണ്. ഈ രണ്ടു നോമ്പുകളിൽ ഓരോ നോമ്പും ഒരു വർഷത്തെ ചെറുദോഷങ്ങളെ പൊറുപ്പിക്കുന്നതാണ്.
   മുഹർറം പത്താം രാവ് പുണ്യങ്ങളുടെ ഉത്സവ രാവ് എന്നാണു അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസാലി (റ) ഇഹ്'യാ ഉലൂമിദ്ദീൻ എന്ന ലോക പ്രസിദ്ധ ഗ്രന്ഥത്തിൽ വ്യക്തമാക്കിയത്. 

അടിസ്ഥാന രഹിതം

     മുഹർറ മാസം മറഞ്ഞു കാണാൻ പാടില്ല . മുഹർറം പത്തു കഴിയാതെ വിവാഹം നടത്തരുത് എന്നിങ്ങനെയുള്ള തെറ്റായ ധാരണ ചിലയിടങ്ങളിൽ നിലനിൽക്കുന്നുണ്ട്. അവ തിരുത്തപ്പെടേണ്ടതാണ്.

മുഹർറം പത്തിത് മധുര പലഹാരം

   മുഹർറം പത്തിന്   പായസം , മറ്റു പലഹാരം എന്നിവ ഉണ്ടാക്കുന്ന പതിവ് ചില നാടുകളിൽ ഉണ്ട്.ഇതിന് പരിശുദ്ധ ദീനിൽ തെളിവുണ്ട്.  ഭക്ഷണത്തിൻ്റെ 'കറി'യോടുകൂടെ പഴവർഗം കൂടി നൽകുന്ന  പതിവ് നാട്ടിലുണ്ടെങ്കിൽ 'കറി'യോടൊപ്പം പഴ വർഗംകൂടി ഭർത്താവ് ഭാര്യക്ക് നൽകൽ നിർബന്ധമാണ് എന്ന മസ്അല വിവരിച്ച് കൊണ്ട് ഇമാം സുലൈമാനുൽ ജമൽ (റ) വിവരിക്കുന്നു: മുഹർറം പത്തിന്  പതിവുള്ള മധുര പലഹാരം , മറ്റു വിഭവങ്ങൾ ഭർത്താവ് - അവൻ്റെ ആവത് അനുസരിച്ച് -  നൽകലും നിർബന്ധമാണ്. (ഹാശിയത്തുൽ ജമൽ: 4/490)
      മുഹർറം പത്തിന് മധുര പലഹാരവും മറ്റു ഭക്ഷണ വിഭവങ്ങളും  ഉണ്ടാക്കുന്നതിനെക്കുറിച്ച് ഫുഖഹാഹ്
'മുഹർറം പത്തിന് ഉണ്ടാക്കപ്പെടുന്ന മധുര പലഹാരം' എന്നു പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. 
   നമ്മുടെ പൂർവ്വീകർ മുഹർറം പത്തിന് പ്രത്യേകതരം ഭക്ഷണവിഭവം ഉണ്ടാക്കുകയും അങ്ങനെ വീട്ടുകാരെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്ന നല്ല ആചാരം ഇന്നും പല നാടുകളിലും പതിവുണ്ട്. അതു നിലനിൽക്കണം

മുഹര്‍റം പത്തും ശിയാക്കളും

     പുത്തന്‍ വാദികളായ ശിയാക്കളില്‍ ഒരു വിഭാഗം മുഹര്‍റം പത്തിനെ പുണ്യദിനമായി ആചരിക്കുകയും മറ്റൊരു വിഭാഗം ദു:ഖാചരണ ദിനമായും ആചരിക്കുകയും ചെയ്യുന്നു.
     അതിന്റെ ചരിത്ര പശ്ചാത്തലം വിവരിക്കാം.
ഇമാം ഇബ്‌നു കസീര്‍(റ) ഉദ്ധരിക്കുന്നു: മുഹര്‍റം പത്ത് ആചരിക്കുന്നതില്‍ ശിയാക്കള്‍ അതിര് കവിഞ്ഞിരിക്കുന്നു. അതുമായി ബന്ധപ്പെട്ട കുറേ കള്ളക്കഥകള്‍ ഹദീസ് എന്ന പേരില്‍ അവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആ ദിനത്തില്‍ സൂര്യഗ്രഹണം സംഭവിച്ചുവെന്നും അന്നു ഭൂമിയിലുള്ള ഏതു കല്ലിന്‍ ചുവട്ടിലും രക്തം കാണുമായിരുന്നുവെന്നും അന്തരീക്ഷം ചുവപ്പ് വര്‍ണ്ണമായിയെന്നും സൂര്യ രശ്മി രക്തം പോലെ ചുവന്നുവെന്നും ആകാശം രക്തകട്ട പോലെയായിയെന്നും ഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുവെന്നും രക്തവര്‍ണ്ണമുള്ള മഴ വര്‍ഷിച്ചുവെന്നുമുള്ള കഥകള്‍ അവരാൽ നിര്‍മ്മിതമാണ്.
ആശൂറാ ദിനത്തില്‍ ളുഹ്ര്‍ സമയത്ത് സൂര്യഗ്രഹണം സംഭവിച്ചു. ആ സമയത്ത് മറ്റു നക്ഷത്രങ്ങള്‍ പ്രത്യക്ഷമായി, ശത്രുപക്ഷം ഹുസൈനി(റ)ന്റെ തലയുമായി രാജകൊട്ടാരത്തിലെത്തിയപ്പോള്‍ അവിടുത്തെ ചുമരുകളില്‍ നിന്നു രക്തം പ്രവഹിച്ചു! ഭൂമി മൂന്നു ദിവസം ഇരുള്‍ മുറ്റിനിന്നു. ബൈത്തുല്‍ മുഖദ്ദിസിലെ കല്ലുകള്‍ക്കിടയില്‍ നിന്നു കട്ടിയുള്ള രക്തം വെളിവായി, ഹുസൈനി(റ)ന്റെ ആടുകളെ ശത്രുപക്ഷം പിടിച്ചെടുത്തു മാംസം പാകം ചെയ്തപ്പോള്‍ മാംസമെല്ലാം രക്ത കട്ടയായി പരിണമിച്ചു തുടങ്ങിയ കള്ളകഥകളും ധാരാളമുണ്ട്.

      ഹുസൈനി(റ) വിനെ അക്രമിച്ചവര്‍ക്ക് നാശം സംഭവിച്ചുവെന്നറിയിക്കുന്ന ചരിത്രം സ്വഹീഹാണ്. ഹുസൈനി(റ)വിന്റെ കൊലയാളികളില്‍ ദുനിയാവില്‍ വെച്ചു തന്നെയുള്ള വിപത്തുകളില്‍ നിന്നു രക്ഷപ്പെട്ടവര്‍ വളരെ വിരളമാണ്. അവരിലധിക പേര്‍ക്കും ഭ്രാന്ത് പിടിപെട്ടിരുന്നു (അല്‍ ബിദായത്തുവന്നിഹായ: 8/201).
    ഇമാം ഇബ്‌നു കസീര്‍(റ) തുടരുന്നു: ഹിജ്‌റ: വര്‍ഷം നാലാം നൂറ്റാണ്ടായപ്പോള്‍ ശിയാക്കളിലെ ഒരു വിഭാഗമായ റാഫിളത്ത് പ്രസ്തുത ദിനമാകുമ്പോള്‍ ദു:ഖാചരണങ്ങളില്‍ അതിര് കവിഞ്ഞു. ബഗ്ദാദ് പോലെയുള്ള പട്ടണങ്ങളില്‍ ആശൂറാ ദിനത്തില്‍ ദു:ഖാചരണം കുറിക്കുന്ന ചെണ്ട മുട്ടലും റോഡുകളില്‍ മണ്ണും വെണ്ണീരുമെല്ലാം വിതരലും കടകളുടെ മുന്‍വശത്ത് ദു:ഖം കുറിക്കുന്ന കരിമ്പടം തൂക്കിയിടലുമെല്ലാം ആ ദു:ഖാചരണത്തിന്റെ ഭാഗമായിരുന്നു.
ഹുസൈന്‍ (റ) ദാഹിച്ചവശനായിട്ടാണ് കൊല ചെയ്യപ്പെട്ടതെന്നു പറഞ്ഞു അവരിലധിക പേരും പ്രസ്തുത ദിവസം ഒരിറ്റു വെള്ളം പോലും കുടിക്കില്ല. സ്ത്രീകള്‍ മുഖം വെളിവാക്കി അട്ടഹസിക്കുകയും മാറത്തും മുഖത്തുമടിച്ചു കാലില്‍ ചെരിപ്പു ധരിക്കാതെ അങ്ങാടിയിലൂടെ പ്രകടനം നടത്തുകയും ചെയ്യും. ഇതുകൊണ്ടെല്ലാം അവരുദ്ദേശിക്കുന്നത് അന്നത്തെ ബനൂ ഉമയ്യത്തിന്റെ ഭരണത്തിനോട് പ്രതിഷേധം കാണിക്കുകയാണ്. കാരണം അവര്‍ ഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹുസൈന്‍(റ) കൊല ചെയ്യപ്പെട്ടത്.
എന്നാല്‍ റാഫിളിയത്തിനോട് അങ്ങേയറ്റം വിരോധമുള്ള ശിയാക്കളിലെ മറ്റൊരു വിഭാഗം ആശൂറാ ദിനത്തില്‍ നല്ല ധാന്യങ്ങള്‍ പാകം ചെയ്തു കുളിച്ചു പുതുവസ്ത്രമണിഞ്ഞ് സുഗന്ധം പൂശി പ്രസ്തുത ദിനത്തെ ആഘോഷ ദിനമായി ആചരിക്കുകയും സന്തോഷം പ്രകടമാക്കുകയും ചെയ്യുന്നു. ഇതുകൊണ്ടവര്‍ ഉദ്ദേശിക്കുന്നത് റാഫിളത്തിനോടുള്ള വിരോധവും മര്‍ക്കട മുഷ്ടിയുമാണ് (അല്‍ ബിദായത്തു വന്നിഹായ: 8/202).
    ശിയാക്കളിലെ രണ്ടു വിഭാഗവും കാണിക്കുന്ന സന്തോഷവും ദു:ഖവും ശര്‍ഇനു വിരുദ്ധമാണ്. ദു:ഖാചരണ ദിനം തന്നെ പൊതുവെ ഇസ്‌ലാമിന്നന്യമാണ്.

എല്ലാ കിണറ്റിലും സംസം വെള്ളമോ ?

  മുഹർറം പത്തിനു എല്ലാ വെള്ളത്തിലേക്കും സംസം വെള്ളം വരുമെന്നും അന്നു കുളിച്ചാൽ ആ വർഷം അവൻ രോഗം പിടിപെടുന്നതിൽ നിന്നു നിർഭയമാകുമെന്നും ചില ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്. അതു വളരെ ദുർബലമാണെന്ന് വ്യക്തം. റൗളുൽ ഫാഇഖ് (പേജ്: 178) എന്ന ഗ്രന്ഥത്തിൽ ഇതു കാണാം അതു റുഹുൽ ബയാനിൽ (4/83) ഉദ്ധരിച്ചിട്ടുണ്ട്.

   മുഹർറം പത്തിലെ നിരവധി പുണ്യങ്ങൾ റൗളുൽ ഫാഇഖിൽ നിന്നു സയ്യിദുൽ 
ബക്'രി (റ) ഇആനത്തിൽ  ഉദ്ധരിച്ചപ്പോൾ സംസമിൻ്റെ കഥ ബോധപൂർവ്വം ഒഴിവാക്കിയെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല , പ്രസ്തുത കാര്യത്തിൽ റൗളുൽ ഫാഇഖിൽ പറഞ്ഞതിനു എതിർ പറയുകയും ചെയ്തു.
     സയ്യിദുൽ ബക് രി (റ) പറയുന്നു. 'മുഹർറം പത്തിനു കുളിച്ചാൽ രോഗം ഉണ്ടാകില്ലന്നു പറയപ്പെടുന്നതിനു ഒരടിസ്ഥാനവുമില്ല.' (ഇആനത്ത്: 2/ 260 നോക്കുക)  
     ചില നാടുകളിൽ മുഹർറം പത്തിൻ്റെ  സംസം കഥ ദുൽഹിജ്ജ :പത്തിന്നാണ്.
   മുഹർറം പത്തിലെ ആചാരം ഭക്ഷണ വിശാലതയും നോമ്പും സ്വദഖയുമാണ്. ഇവ  അധികാരിക തെളിവുകൊണ്ട് സ്ഥിരപ്പെട്ടതാണ്.(അൽ അജ്'വിബ: പേജ്: 142)

 ഏറ്റവും ശ്രേഷ്ടം ശഅ്ബാൻ 

  റമളാൻ കഴിഞ്ഞാൽ നോമ്പിന് ഏറ്റവും ശ്രേഷ്ടമായ മാസങ്ങൾ യുദ്ധം നിഷിദ്ധമായിരുന്ന പവിത്ര മാസങ്ങളാണ്. ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹർറം, റജബ് എന്നീ നാലു മാസങ്ങളാണവ. ഇവയിൽ തന്നെ ഏറ്റം ശ്രഷ്ടം മുഹർറമും പിന്നീട് റജബ് മാസവുമാണ്. ഈ നാലു മാസങ്ങൾക്കു ശേഷമാണ് ശഅ്ബാൻ മാസത്തിന്റെ സ്ഥാനം. 
     എന്നാൽ, നബി (സ) തങ്ങൾ കൂടുതൽ നോമ്പനുഷ്ടിച്ചിരുന്നത് ശഅ്ബാനിലായിരുന്നു. അങ്ങനെ പ്രബല ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഇതു കൊണ്ടു പക്ഷേ, ശഅ്ബാൻ മുഹർറമിനേക്കാൾ ശ്രേഷ്ടമാണെന്നു വരികയില്ല. മുഹർറമിൽ കൂടുതൽ നോമ്പനുഷ്ടിക്കുന്നതിനെത്തൊട്ട് തടയുന്ന ന്യായമായ വല്ല കാരണങ്ങളും ഉണ്ടായതുകൊണ്ടാണ് ആ മാസത്തിൽ നബി(സ്വ) വർദ്ധിപ്പിക്കാതിരുന്നതെന്നു വരാമല്ലോ. അതല്ലെങ്കിൽ മുഹർറമാണ് കൂടുതൽ ശ്രേഷ്ടമെന്ന അറിവ് ലഭിച്ചത് നബിതങ്ങളുടെ ജീവിതാവസാനത്തിലാണെന്നും വരാം. ഏതായാലും പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റം ശ്രേഷ്ടം മുഹർറം തന്നെയാണ്. ശഅ്ബാനല്ല. (ശർവാനി 3/461)

പൊറുക്കാൻ തെറ്റുകളെവിടെ

  അറഫ : നോമ്പു അനുഷ്ഠിച്ചാൽ കഴിഞ്ഞ ഒരു വർഷത്തെയും വരാനിരിക്കുന്ന ഒരു വർഷത്തെയും തെറ്റുകൾ പൊറുക്കപ്പെടുമെന്ന് ഹദീസ് ഉദ്ധരിച്ച് ഫുഖഹാഅ് വിവരിച്ചിട്ടുണ്ടല്ലോ. ഒരു മാസം മുമ്പെല്ലേ അറഫ: നോമ്പ് കഴിഞ്ഞത്. ഇതി മുഹർറം ഒമ്പതിൻ്റെ നോമ്പും ഒരു വർഷത്തെ തെറ്റുകളെ പൊറുപ്പിക്കും പത്തിൻ്റെ നോമ്പും അതുപോലെ പൊറുപ്പിക്കുമെന്ന് ഫുഖഹാഅ് വിവരിച്ചല്ലോ. ഇനി പൊറുക്കാൻ തെറ്റുകൾ എവിടെ? 
എന്ന പ്രസ്തുത സംശയത്തിന് ഫുഖഹാഅ് മറുപടി പറഞ്ഞു തന്നിട്ടുണ്ട്.
  അതിങ്ങനെ :  പൊറുക്കാർ ചെറുദോഷങ്ങൾ ഇല്ലെങ്കിൽ നന്മ വർദിപ്പിക്കും . വൻ ദോഷം ഉണ്ടെങ്കിൽ അതിൻ്റെ കുറ്റം ലഘൂകരിക്കപ്പെടും ( നിഹായ : 3/ 206)


2025 ജൂലൈ 4, വെള്ളിയാഴ്‌ച

അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഫുൾഫോമുകൾ


Full Form for some short form

A.M. — Ante meridian

P.M. — Post meridian

B. A. — Bachelor of Arts

M. A. — Master of Arts

B. Sc. — Bachelor of Science

M. Sc. — Master of Science

B. Sc. Ag. — Bachelor of Science in
Agriculture

M. Sc. Ag. — Master of Science in Agriculture

M. B. B. S. — Bachelor of Medicine and Bachelor of Surgery

M. D. — Doctor of Medicine

M. S. — Master of Surgery

Ph. D. / D. Phil. — Doctor of Philosophy (Arts & Science)

D. Litt./Lit. — Doctor of Literature / Doctor of Letters

D. Sc. — Doctor of Science

B. Com. — Bachelor of Commerce

M. Com. — Master of Commerce

Dr. — Doctor

B. P. — Blood Pressure

Mr. — Mister

Mrs. — Mistress

M.S. — miss (used for female married & unmarried)

Miss — used before unmarried girls)

M. P. — Member of Parliament

M. L. A. — Member of Legislative Assembly

M. L. C. — Member of Legislative Council

P. M. — Prime Minister

C. M. — Chief Minister

C-in-C — Commander-In-Chief

L. D. C. — Lower Division Clerk

U. D. C. — Upper Division Clerk

Lt. Gov. — Lieutenant Governor

D. M. — District Magistrate

V. I. P. — Very Important Person

I. T. O. — Income Tax Officer

C. I. D. — Criminal Investigation Department

C/o — Care of

S/o — Son of

👉C. B. I. — Central Bureau of Investigation

👉G. P. O. — General Post Office

👉H. Q. — Head Quarters

👉E. O. E. — Errors and Omissions Excepted

👉Kg. — Kilogram

👉Kw. — Kilowatts

👉Gm. — Gram

👉Km. — Kilometer

👉Ltd. — Limited

👉M. P. H. — Miles Per Hour

👉KM. P. H. — Kilometre Per Hour

👉P. T. O. — Please Turn Over

👉P. W. D. — Public Works Department

👉C. P. W. D. — Central Public Works Department

👉U. S. A. — United States of America

👉U. K. — United Kingdom (England)

👉U. P. — Uttar Pradesh

👉M. P. — Madhya Pradesh

👉H. P. — Himachal Pradesh

👉U. N. O. — United Nations Organization

👉W. H. O. — World Health Organization

👉B. B. C. — British Broadcasting Corporation

👉B. C. — Before Christ

👉A. C. — Air Conditioned

👉I. G. — Inspector General (of Police)

👉D. I. G. — Deputy Inspector General (of Police)

👉S. S. P. — Senior Superintendent of Police

👉D. S. P. — Deputy Superintendent of Police

👉S. D. M. — Sub-Divisional Magistrate

👉S. M. — Station Master

👉A. S. M. — Assistant Station Master

👉V. C. — Vice-Chancellor

👉A. G. — Accountant General

👉C. R. — Confidential Report

👉I. A. S. — Indian Administrative Service

👉I. P. S. — Indian Police Service

👉I. F. S. — Indian Foreign Service or Indian
Forest Service

I. R. S. — Indian Revenue Service

👉P. C. S. — Provincial Civil Service

👉M. E. S. — Military Engineering Service

Full Form Of Some technical Words
VIRUS - Vital Information Resource
UnderSeized.
3G -3rd Generation.
GSM - Global System for Mobile
Communication.
CDMA - Code Divison Multiple
Access.
UMTS - Universal MobileTelecommunication
System.
SIM - Subscriber Identity Module .
AVI = Audio Video Interleave
RTS = Real Time Streaming
SIS = Symbian
OS Installer File
AMR = Adaptive Multi-Rate Codec
JAD = Java Application Descriptor
JAR = Java Archive
JAD = Java Application Descriptor
3GPP = 3rd Generation Partnership Project
3GP = 3rd Generation Project
MP3 = MPEG player lll
MP4 = MPEG-4 video file
AAC = Advanced Audio Coding
GIF= Graphic InterchangeableFormat
JPEG = Joint Photographic Expert Group
JPEG = Joint Photographic Expert Group
BMP = Bitmap
SWF = Shock Wave Flash
WMV = Windows Media Video
WMA = Windows Media Audio
WAV = Waveform Audio
PNG = Portable Network Graphics
DOC =Document (MicrosoftCorporation)
PDF = Portable Document Format
M3G = Mobile 3D Graphics
M4A = MPEG-4 Audio File
NTH = Nokia Theme (series 40)
THM = Themes (Sony Ericsson)
MMF =
Synthetic Music Mobile Application File
NRT = Nokia Ringtone
XMF = Extensible Music File
WBMP = Wireless Bitmap Image
DVX = DivX Video
HTML = Hyper Text Markup Language
WML =
Wireless Markup Language
CD -Compact Disk.
☀ DVD - Digital Versatile Disk.
☀ CRT - b Ray Tube.
☀ DAT - Digital Audio Tape.
☀ DOS - Disk Operating System.
☀ GUI -Graphical
User Interface.
☀ HTTP - Hyper Text Transfer Protocol.
☀ IP - Internet Protocol.
☀ ISP - Internet Service Provider.
☀ TCP - Transmission Control Protocol.
☀ UPS - UninterruptiblePower Supply.
☀ HSDPA -High Speed Downlink PacketAccess.
☀ EDGE - Enhanced Data Rate for
☀ GSM- [GlobalSystem for Mobile
Communication]
Evolution.
☀ VHF - Very High Frequency.
☀ UHF - Ultra High Frequency.
☀ GPRS - General
PacketRadio Service.
☀ WAP - Wireless ApplicationProtocol.
☀ TCP - Transmission ControlProtocol.
☀ ARPANET - Advanced Research Project
Agency Network.
☀ IBM - International Business Machines.
☀ HP - Hewlett Packard.
☀ AM/FM - Amplitude/ Frequency Modulation:

ആശുറാഅ് - താസുആ



മുഹര്‍റം മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ദിവസങ്ങളാണ് ഒൻപത് പത്ത്, താസുആഅ് - ആശുറാഅ്. നോമ്പ് കൊണ്ടും മറ്റു സുകൃതങ്ങള്‍ കൊണ്ടും വളരെയേറെ സജീവമാവേണ്ട രണ്ടു ദിവസങ്ങളാണിത്.
 മുൻകാല പ്രവാചകൻമാർ അടക്കം നോമ്പ് അനുഷ്ഠിച്ചിരുന്ന ദിവസമാണ് മുഹറം 10 
عَنْ أبِي هُرَيْرَةَ رضِيَ الله عَنْهُ يَوْمُ عَاشُورَاء تَصومُهُ الأَنْبِيَاءُ عَلَيْهِمُ السَّلَام فَصُومُوهُ أَنْتُمْ
مُصَنَّفُ ابْن اَبِي شَيْبَة
 മൃഗങ്ങൾ വരെ നോമ്പ് എടുക്കുന്ന മഹത്തായ ദിവസമാണ് ആശൂറാഅ് എന്ന് ഇബ്നു റജബ് തങ്ങൾ രേഖപ്പെടുത്തിയത് കാണാം 
 മുഹറം ഒമ്പതിനും പത്തിനും നോമ്പെടുക്കുന്നത് പോലെ മുഹറം പതിനൊന്നിനും നോമ്പ് പ്രത്യേകം സുന്നത്തുണ്ട് എന്ന് ഇമാം ഇബ്നു ഹജർ തങ്ങൾ തുഹ്ഫത്തുൽ മുഹ്താജിൽ രേഖപ്പെടുത്തിയത് കാണാം 
تحفة المحتاج 3/ 456
 ഒമ്പതും പത്തും പതിനൊന്നും നോമ്പ് എടുക്കൽ ആണ് ഏറ്റവും ഉത്തമം പിന്നീട് ഒമ്പതും പത്തും അതിനു താഴെയാണ്.പത്തു മാത്രം നോമ്പ് എടുക്കൽ
മഹാനായ ജീലാനി തങ്ങള്‍ പഠിപ്പിക്കുന്നു
وَفِيهِ يَوْمُ عَاشُورَاء الَّذِي عَظَّمَ اللّهُ تَعَالَی أجْرَ مَنْ أَطَاعَهُ فيه
മുഹര്‍റമിലെ പ്രധാന ദിവസമാണ് ആശുറാഅ് അതില്‍ അല്ലാഹുവിന്‍ വഴിപ്പെടുന്നവര്‍ക്ക് വലിയ പ്രതിഫലം ലഭിക്കും.
(إِعَانَةُ الطّالبين)
قَالَ مُحَمَّد نَوَوِي الجَاوِي وَذكرَ العُلَمَاءُ أَنَّ لِيَوْمِ عَاشُورَاء مَزَايَا لَمْ تَكُنْ لِغِيْرِهِ
 മുഹമ്മദ് നവവി അൽ ജാവി പറഞ്ഞു മറ്റൊരു ദിവസത്തിനും ഇല്ലാത്ത അതിമഹത്തായ പ്രത്യേകതകൾ ആശൂറാഇന് ഉണ്ട്.
 അല്ലാഹുവിന്റെ പ്രത്യേക പരിഗണന ലഭിക്കാൻ ഇത്തരം ദിവസങ്ങളിൽ വിശ്വാസി പരമാവധി സൽകർമ്മങ്ങളിൽ ഒഴുകണം
 *തൗബ* 
 ആശൂറാഅ് ദിവസത്തിൽ തൗബക്ക് പ്രത്യേക സ്വീകാര്യതയുണ്ടെന്ന് ഇമാം നാസിറുദ്ധീൻ ദിമഷ്ഖി പഠിപ്പിച്ചിട്ടുണ്ട്
فَمَنْ تَابَ فِيهِ إِلَی اللّهِ تَعَالَی مِنْ ذُنُوبِهِ
تَابَ اللّهُ تَعَالَی عَلَيْهِ كَمَا تَابَ فِيهِ عَلَى مَنْ قَبْلَهُمْ
 ആശൂറാഅ് ദിവസത്തിൽ ഒരാൾ തന്റെ ജീവിതത്തിലെ കഴിഞ്ഞകാല പാപത്തിൽ നിന്ന് അല്ലാഹുവിനോട് തൗബ ചെയ്താൽ മുൻഗാമികളുടെ തൗബ സ്വീകരിച്ചതുപോലെ അല്ലാഹു തൗബ സ്വീകരിക്കുന്നതാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രതീക്ഷ നൽകുന്ന വാക്കുകളാണിത്. ഇബ്നുൽ ജൗസി രേഖപ്പെടുത്തി

 إِنَّ يَوْمَكُمْ هَذا قَدْ حَوَی فَضَائِلَ جَمَّة فِيهِ يُوقَعُ الغُفْرَانُ وَالرَّحْمةُ
النُّور فِي فَضَائِلِ الأَيَّامِ وَالشُّهُور 120

 ആശൂറാഅ് ദിവസത്തെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞത് ആ ദിവസം അനേകം ശ്രേഷ്ഠതകൾ ഒരുമിച്ചുകൂടിയ ദിവസമാണ്. അല്ലാഹുവിന്റെ പ്രത്യേക റഹ്മത്തും പാപമോചനവും ഈ ദിവസത്തിൽ വിശ്വാസികൾക്ക് ലഭിക്കും  

കുടുംബത്തിന് വിശാലത ചെയ്യൽ

ആശൂറാഅ് ദിവസത്തിൽ കുടുംബത്തിന് ഭക്ഷണത്തിലും മറ്റും വിശാലത ചെയ്യുന്നത് ഏറെ പുണ്യകരമാണ്.ജീവിതത്തിൽ വലിയ ബറക്കത്ത് ലഭിക്കാനും അത് കാരണമാണ് ഹദീസിന്റെ വെളിച്ചത്തിൽ മഹാന്മാർ പഠിപ്പിച്ച ആശയമാണത്. ഇമാം ശർവാനി രേഖപ്പെടുത്തിയത് കാണാം 

يُسَنُّ التَّوْسِعَةُ عَلَی العِيَالِ فِي يَوْمِ عَاشُورَاء لِيُوَسِّعَ اللّهُ عَلَيْهِ السّنَةَ كُلَّهَا
حَاشِيَةُ الشَّرْوَانِي 3/455

ۨ ആശൂറാഅ് ദിവസം ആശ്രിതർക്ക് വിശാലത ചെയ്യൽ പ്രത്യേകം സുന്നത്താണ് വർഷം മുഴുവൻ അല്ലാഹുവിന്റെ വിശാലത ലഭിക്കാൻ അതു കാരണമാകും 
അതു പോലെ മറ്റു കുടുംബക്കാർക്കും അനാഥകൾക്കും പാവപ്പെട്ടവർക്കും നല്ല ഭക്ഷണം നൽകലും സ്വദഖ ചെയ്യലും വലിയ പുണ്യകരവും ഐഹിക പാരത്രിക വിജയത്തിൻ്റെ കാരണവുമാണെന്ന് ഇമാം ഇബ്നുൽഹാജ് തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.

اِنَّ التَّوْسِعَةَ فِي يَوْمِ عَاشُورَاء عَلَی الأَهْلِ وَالأَقَارِبِ وَاليَتَامَی وَالمسَاكِينِ وَزِيَادَةُ التَّصَدُّقِ عَلَيْهِم فِي ذَالِكَ اليَوْمِ مِنْ أَجَلِّ القُرُبَاتِ وَأَعْظَمِ الطَّاعَاتِ وَالمَبَرَّاتِ المُوجِبَاتِ للسَعَادَةِ المَحْيَا وَالمَمَاتِ
المدْخَل1/289

സൂറതുൽ ഇഖ്ലാസ് പാരയണം 

ആശൂറാഅ് ദിവസം ആയിരം ഇഖ്ലാസ് പാരായണം ചെയ്യൽ ഇമാമുമാർ പഠിപ്പിച്ച വലിയ സുകൃതമാണ്.
ജീവിതത്തിൽ ആയിരം തവണ ഇഖ്ലാസ് പാരായണം ചെയ്യൽ വലിയ നേട്ടമാണെന്ന് ഇമാം മുനാവി പഠിപ്പിച്ചിട്ടുണ്ട്.
ഇഖ്ലാസ് സൂറത് അധികരിപ്പിക്കൽ
ഇഖ്ലാസ് വർധിക്കാൻ കാരണമാണെന്ന് ഇമാം ശാദുലി പഠിപ്പിച്ചിട്ടുണ്ട്.
 പത്ത്‌ പ്രവാചകന്മാര്‍ക്ക് പത്ത് മഹത്വങ്ങൾ നല്‍കിയ ദിവസമാണ് ആശുറാഅ്. ആദം നബി(അ)ൻറെ സൃഷ്ടിപ്പ്, ചെങ്കടല്‍ പിളര്‍ന്നത്, യൂനുസ് നബി (അ) മത്സ്യ വയറ്റില്‍ നിന്ന് പുറത്തു വന്നത്, യൂസുഫ് നബി (അ) കിണറ്റില്‍ നിന്ന് രക്ഷപ്പെട്ടത്, ഇബ്‌റാഹീം നബി (അ) തീയില്‍ നിന്നും രക്ഷപ്പെട്ടത്, അയ്യൂബ് നബി(അ)ൻറെ പ്രയാസം നീങ്ങിയത്, ഈസാ നബി (അ) വാന ലോകത്തേക്ക് ഉയർത്തപ്പെട്ടത്. എല്ലാം ആശുറാഅ് ദിനത്തിലാണ് എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് .
(تنبيه الغافلين)
വിശ്വാസി ശ്രദ്ധിക്കേണ്ടത് ഈദിവസം പരമാവധി ആരാധനകൾ കൊണ്ട് ധന്യമാക്കാനാണ്. മഹാനായ ഇബ്‌നുൽ ജൗസി പറയുന്നു 

وَفِي الجُمْلَةِ هُوَيَوْمٌ عَظِيمٌ فيَنبَغِي أَنْ يُفْعَلَ فِيهِ مَا يُمْكِنُ مِنَ الخَيْرِ فَهُوَ وَأَمْثَالُهُ مَوَاسِمُ الخَيْرَاتِ فَاغْتَنِمُوهَا
 (التّبصرة)

ഇതുപോലുള്ള ഖൈറിന്റെ സീസണുകളെ അശ്രദ്ധ വെടിഞ്ഞ് പരമാവധി നന്മ സമ്പാദിക്കാന്‍ ജാഗ്രത കാണിക്കണം.
പ്രത്യേക പ്രാര്‍ത്ഥനകള്‍, രാത്രി ഹയാതാക്കൽ സ്വദഖ തുടങ്ങിയ ഒരുപാട് നന്മകള്‍ ആശുറാഇൽ മഹാന്മാര്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
ചരിത്രത്തിലെ വേദനാജനകമായ കര്‍ബല സംഭവം മുഹര്‍റം 10നാണ്.
മുഹര്‍റം 09 താസുആഉം ഇതുപോലെ പ്രത്യേകം പരിഗണിക്കേണ്ട അതിമഹത്തായ ദിവസമാണ്.

ആശൂറാഅ് : 
ചരിത്രം,മഹത്വം, അറിയേണ്ട കാര്യങ്ങൾ

 ✍🏼മുഹര്‍റം പത്തിനെ മുസ്‌ലിം ലോകം ആശൂറാഅ് എന്ന് വിളിക്കുന്നു. ലോക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷിയായ ആശൂറാഇന്റെ മഹത്വം വിശദമാക്കുന്ന ഒട്ടേറെ ഹദീസുകള്‍ ഉണ്ട്. ആശുറാ ദിനത്തില്‍ നിരവധി പുണ്യ കര്‍മങ്ങള്‍ മഹാന്മാരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. വ്രതം, തസ്ബീഹ് നിസ്‌കാരം, ദാനധര്‍മം, കുടുംബങ്ങള്‍ക്ക് വിശാലത ചെയ്യുക, സൂറത്തുല്‍ ഇഖ്‌ലാസ് ആയിരം തവണ ഓതുക, കുടുംബ ബന്ധം ചേര്‍ക്കുക എന്നിവ അതിൽ ചിലതാണ്...

പ്രപഞ്ച നാഥനായ അല്ലാഹു ചില വ്യക്തികളെയും മാസങ്ങളെയും പ്രത്യേകം ബഹുമാനം നല്‍കി ആദരിച്ചിട്ടുണ്ട്. ഇസ്‌ലാമിക വിശ്വാസ പ്രകാരം, ചില ദിവസങ്ങള്‍ മറ്റു ദിവസങ്ങളേക്കാള്‍ പ്രാധാന്യം ഉള്ളവയാണ്. ഹിജ്‌റ വര്‍ഷത്തിലെ പ്രഥമ മാസമായ മുഹര്‍റം, മുഹര്‍റത്തിലെ ഒന്‍പത്, പത്ത് ദിവസങ്ങള്‍ ഇങ്ങനെ വലിയ മഹത്വമുള്ളവയാണ്. സ്രഷ്ടാവായ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ധാരാളം ഭൂമിലോകത്ത് വര്‍ഷിക്കുന്ന സമയം.

തിരുനബി (സ) വലിയ മഹത്വം കല്‍പ്പിച്ചു ഈ ദിനത്തിന്. റമസാന്‍ മാസം കഴിഞ്ഞാല്‍ പിന്നെ നബി (സ) വ്രതമെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് മുഹര്‍റത്തിലായിരുന്നുവെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. ഒരിക്കല്‍ മുഹമ്മദ് നബി(സ)യുടെ അരികില്‍ വന്ന് ഒരാള്‍ ചോദിച്ചു, ഏതു മാസമാണ് സുന്നത്തു നോമ്പിനു വേണ്ടി തങ്ങള്‍ എനിക്ക് നിര്‍ദേശിക്കുന്നതെന്ന്. അപ്പോള്‍ നബി മറുപടി പറഞ്ഞു: ‘മുഹര്‍റം മാസം നോമ്പെടുക്കൂ. അത് അല്ലാഹുവിന്റെ മാസമാണ്. ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു കഴിഞ്ഞതും മറ്റൊരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കാനുള്ളതുമായ ഒരു ദിവസം ആ മാസത്തിലുണ്ട്’. ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചതും മറ്റൊരു സമൂഹത്തിന്റെത് സ്വീകരിക്കാനിരിക്കുന്നതുമായ ദിവസം ആശൂറാഅ് ആണ്. ആ ദിവസം ഉള്‍ക്കൊള്ളുന്ന മാസമായതു കൊണ്ടാണ് റമസാന്‍ കഴിഞ്ഞാല്‍ നോമ്പിന് വിശേഷപ്പെട്ട മാസം മുഹര്‍റമാണെന്ന് നബി പറഞ്ഞിരിക്കുന്നത്.
മുഹര്‍റം പത്തിന് നോമ്പ് നോല്‍ക്കുന്നതിന് വലിയ പ്രധാന്യമാണ് ഇസ്‌ലാമിലുള്ളത്. പ്രവാചകന്‍ (സ) പറഞ്ഞു: ‘ആശൂറാഅ് ദിവസം (മുഹര്‍റം പത്ത്) നോമ്പ് നോല്‍ക്കുന്നതിന് വലിയ പ്രതിഫലമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ അതുവഴി അല്ലാഹു പൊറുത്തു തരും’ (മുസ്‌ലിം). മുഹര്‍റം ഒമ്പതിന് നോമ്പെടുക്കാന്‍ പ്രവാചകന്‍ നമ്മളോട് നിര്‍ദേശിച്ചിട്ടുണ്ട്. അബ്ബാസ് (റ) പറഞ്ഞതായി ഇമാം തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്നു: മുഹര്‍റം ഒമ്പതിനും പത്തിനും ഞങ്ങള്‍ നോമ്പെടുക്കാറുണ്ടായിരുന്നു. ജൂതരില്‍ നിന്നും വ്യത്യസ്തത പാലിക്കുന്നതിനു വേണ്ടിയാണ് രണ്ടു ദിവസം നോമ്പെടുത്തിരുന്നത്. (തിര്‍മിദി). മുഹര്‍റം പത്തിന് നോമ്പെടുക്കുന്നത് പ്രവാചകന്റെ ശീലമായിരുന്നു. എന്നാല്‍ പ്രവാചകന്‍ (സ) മദീനയില്‍ വന്ന സമയത്ത് മൂസാനബിയുടെ ഓര്‍മ പുതുക്കി ജൂതരും അതേദിവസം നോമ്പെടുക്കുന്നതായി പ്രവാചകന്‍ (സ) കാണാനിടയായി. ‘മൂസാ നബിയോട് നിങ്ങളേക്കാള്‍ അടുത്തവന്‍ ഞാനാണെ’ന്ന് പറഞ്ഞ പ്രവാചകന്‍ തന്റെ സ്വഹാബികളോടും അന്നേ ദിവസം നോമ്പെടുക്കാന്‍ ആവശ്യപ്പെടുകയുണ്ടായി എന്ന് ഹദീസുകളില്‍ കാണാം. പ്രവാചകന്‍ (സ) വഫാത്താകുന്നതിന് മുമ്പ് മുഹര്‍റം ഒമ്പതിനും നോമ്പെടുക്കണമെന്ന് വിശ്വാസികളോട് നിര്‍ദേശിക്കുകയുണ്ടായി.

ആശൂറാ നോമ്പിനെ സംബന്ധിച്ച് ഒരിക്കല്‍ റസൂല്‍(സ)യോട് ചോദിച്ചു. അവിടുന്ന് മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അത് പൊറുപ്പിക്കും. (മുസ്‌ലിം).

ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: അടുത്ത വര്‍ഷം വരെ ഞാന്‍ ജീവിച്ചിരിക്കുന്നപക്ഷം (മുഹര്‍റത്തിലെ) ഒമ്പതാമത്തെ നോമ്പും ഞാന്‍ നോല്‍ക്കുന്നതാണ്. (മുസ്‌ലിം)
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ) മദീനയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് നോമ്പ് നോല്‍ക്കുന്നതായി കണ്ടു. അവിടുന്ന് ചോദിച്ചു: ഇതെന്താണ്? അവര്‍ പറഞ്ഞു: ഇത് നല്ലൊരു ദിവസമാണ്. മൂസാനബിയെയും ഇസ്‌റാഈല്യരെയും അല്ലാഹു ശത്രുക്കളില്‍ നിന്ന് രക്ഷിച്ച ദിനമാണിത്. അങ്ങനെ, മൂസാ നബി(അ) അന്ന് നോമ്പെടുക്കുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു: മൂസായോട് നിങ്ങളെക്കാള്‍ ബന്ധമുള്ളവന്‍ ഞാനാണ്. തുടര്‍ന്ന് നബി തിരുമേനി ആ ദിവസത്തില്‍ നോമ്പെടുക്കുകയും നോമ്പെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു.” (ബുഖാരി)
പ്രവാചകന്‍ പറയുന്നത് കേട്ടതായി മുആവിയ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ആശൂറാഅ് ദിവസം നോമ്പെടുക്കല്‍ എനിക്കു നിര്‍ബന്ധമായ പോലെ നിങ്ങള്‍ക്ക് നിര്‍ബന്ധമല്ല. എന്നാല്‍ നോമ്പെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോമ്പെടുക്കുകയും അല്ലാത്തവര്‍ക്ക് ഉപേക്ഷിക്കുകയും ചെയ്യാവുന്നതാണ്’.
മുമ്പ് കഴിഞ്ഞുപോയ അമ്പിയാക്കളുടെ വ്രതമായിരുന്നു ആശൂറാ. നൂഹ് നബി (അ)യുടെ കപ്പല്‍, പ്രളയത്തിനു ശേഷം ഒട്ടനേകം ജീവജാലകങ്ങളെയും കൊണ്ട് ജൂദി പര്‍വതത്തില്‍ നങ്കൂരമിട്ടത് മുഹറം പത്തിനാണ്. അന്ന് ഒരു ആഘോഷ ദിവസമായിരുന്നു. ഒപ്പം ഉള്ളവരോട് നൂഹ് നബി (അ) പറഞ്ഞു: ഇപ്പോള്‍ നിങ്ങള്‍ സുരക്ഷയാല്‍ അനുഗൃഹീതരായിരിക്കുന്നു. കപ്പലില്‍ ശേഖരിച്ചുവെച്ചിരുന്ന വിഭവങ്ങളുമായി അവര്‍ സദ്യ ഒരുക്കി.

പ്രളയാനന്തരം ഭൂമിയില്‍ ഉണ്ടായ ആദ്യത്തെ ആഘോഷമായിരുന്നു അത്.

അല്ലാഹുവിന്റെ അനന്തമായ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായി വിശ്വാസികള്‍ മുഹര്‍റം ഒന്‍പതിനും പത്തിനും വ്രതമനുഷ്ഠിക്കുന്നു. കുടുംബത്തില്‍ വിശാലത ചെയ്തും കുടുംബ ബന്ധം ചേര്‍ത്തും ഈ പുണ്യ ദിനങ്ങള്‍ നാഥന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നു. ഒരു അനാഥനെയെങ്കിലും സ്‌നേഹത്തോടെ അടുത്തുവിളിച്ച് സന്തോഷിപ്പിക്കുക. പണ്ഡിതന്മാരെയും മഹാന്മാരെയും സന്ദര്‍ശിക്കുക. പാരത്രിക ലോകം വിജയിക്കാനുള്ള അവസരമായി ഈ പുണ്യദിനങ്ങളെ പ്രയോജനപ്പെടുത്തുക.

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

മമ്പുറം തങ്ങള്‍ ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസം


ഖുതുബുസ്സമാന്‍ സയ്യിദ് അലവി ബിന്‍ മുഹമ്മദ്‌ ബിന്‍ സഹ്ല്‍ മൌലദ്ദവീല (റ) എന്ന മഹാനായ മമ്പുറം തങ്ങള്‍ വഫാത്തായത് മുഹറം ഏഴിനാണ്.

സംക്ഷിപ്ത ചരിത്രം:
                          
യഥാര്‍ത്ഥ പേര് : സയ്യിദ് അലവി മൌലദ്ദവീല തങ്ങള്‍
ജനിച്ച വര്‍ഷം: AD1753 (ഹിജ്റ AH1166)
ജനിച്ച സ്ഥലം: യമനിലെ ഹളര്‍ മൗത്തിലെ തരീം
പിതാവ് : മുഹമ്മദുബ്നു സഹ്ല്‍ മൗലദ്ദവീല (റ)
മാതാവ് : ഫാത്വിമ ജിഫ്‌രിയ്യ (റ)
മാതാപിതാക്കള്‍ ചെറുപ്രായത്തില്‍ തന്നെ മരണപ്പെട്ടിരുന്നു. വളര്‍ന്നത് ഒരു അമ്മായിയുടെ സം‌രക്ഷണത്തില്‍. പതിനേഴാം വയസ്സില്‍ തന്നെ ദീനീ ഉലൂമുകളില്‍ അവഗാഹം നേടി.
തഖ്‌വയില്‍ അധിഷ്ടിതമായ ജീവിതത്തിലൂടെ ആത്മീയമായി ഉന്നത സ്ഥാനത്തെത്തി.
ഹിജ്റ AH.1183 ല്‍ അമ്മാവന്മാരായ ശൈഖ്‌ ജിഫ്രി (റ) യെ (ആ മഹാന്‍ കോഴിക്കോട്‌ ജിഫ്രി ഹൌസില്‍ മറ പെട്ടു കിടക്കുന്നു) കാണാനും ശൈഖ്‌ ഹസന്‍

ജിഫ്രി (റ) യെ (മമ്പുറം മഖാമിനുള്ളില്‍ മറ പെട്ടു കിടക്കുന്നു) സിയാറത്ത്‌ ചെയ്യാനും വേണ്ടി കോഴിക്കോട്ടെത്തി. അമ്മാവന്‍ ശൈഖ് ജിഫ്'രി

(റ) യുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വന്നത് എന്നും ചരിത്രമുണ്ട്. കുറച്ചു കാലം കോഴിക്കോട്ട് താമസിച്ചു, ശേഷം മമ്പുറത്തെത്തി. അവിടെ സ്ഥിര
താമസമാക്കി. മലബാറിലെ മുസ്ലിംകള്‍ക്ക് ആത്മീയവും സാമൂഹ്യവുമായ നേതൃത്വം
നല്‍കി.
തങ്ങള്‍ കേരളത്തില്‍ നിരവധി പള്ളികള്‍ പണി കഴിപ്പിച്ചിട്ടുണ്ട്. തങ്ങളോടുള്ള ബഹുമാനാര്‍ഥം ഇന്നും കേരളത്തില്‍ വിശിഷ്യാ മലപ്പുറം ഭാഗത്ത്
നിരവധി കുട്ടികള്‍ക്ക് തങ്ങളുടെ പേര് വിളിക്കുന്നു. നിരവധി കറാമത്തുകളുടെ ഉടമയായിരുന്നു. പല ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും നേതൃത്വം നല്‍കി.
ഔലിയാക്കളുടെ ലോകത്ത് "ഖുതുബുസ്സമാന്‍" എന്ന പദവിയില്‍ എത്തി.
വെളിയങ്കോട് ഉമര്‍ ഖാസി (റ), ശൈഖുല്‍ മശാഇഖ് പരപ്പനങ്ങാടി ഔകോയ മുസ്ലിയാര്‍ (റ) തുടങ്ങിയുള്ള നിരവധി മഹാന്‍മാര്‍ തങ്ങളുടെ ഇഷ്ടക്കാരും
മുരീദുമാരും ആയിരുന്നു.
കുടുംബം: അമ്മാവന്‍ സയ്യിദ്‌ ഹസന്‍ ജിഫ്രിയുടെ വസിയ്യത്ത് പ്രകാരം അദ്ധേഹത്തിന്‍റെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. അതില്‍ രണ്ട്
കുട്ടികള്‍. ഈ ഫാത്വിമ ബീവി (റ) യുടെ വഫാത്തിനു ശേഷം കൊയിലാണ്ടിയിലെ അമ്പക്കാന്റെകത്ത്‌
അബൂബക്കര്‍ മദനി എന്നവരുടെ പുത്രി ഫാത്വിമയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് സയ്യിദ്‌ ഫസല്‍ പൂക്കോയ തങ്ങള്‍ ജനിച്ചത്.

മകന്‍ ‍സയ്യിദ് ഫസല്‍ തങ്ങളും മലബാറില്‍ മുസ്ലിംകള്‍ക്ക് ധീരമായ നേതൃത്വം

നല്‍കിയിരുന്നു. ബ്രിട്ടീഷുകാരുടെ ശല്യം കാരണം അറേബ്യയിലേയ്ക്കു പാലായനം
ചെയ്തു. ശേഷം (ഇപ്പോള്‍ ഒമാനില്‍ ഉള്ള) ളിഫാര്‍ പ്രവിശ്യയുടെ അമീര്‍ ആയി.
അമീര്‍ എന്ന നിലയില്‍ ബ്രിട്ടീഷുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
[ഇന്തോനേഷ്യയിലെ തൈമൂറില്‍ നിന്ന് കൂടി തങ്ങള്‍ ഒരു വിവാഹം ചെയ്തിട്ടുണ്ട് എന്നാണ് ഓര്‍മ്മ].
വഫാത്: AD1844 (ഹിജ്റ AH1260) 90-ആം വയസ്സില്‍.
ഖബര്‍ ശരീഫ്: പ്രസിദ്ധമായ മമ്പുറം മഖാമില്‍.
                                        
മമ്പുറം തങ്ങളെ ഓര്‍ക്കുമ്പോള്‍: 
                                      
അല്ലാഹു മലബാറിന് നല്‍കിയ മഹത്തായ അനുഗ്രഹമാണ് മഹാനായ തങ്ങള്‍. 
അല്ലാഹുവിന്‍റെ റസൂല്‍ (സ) അനുഗ്രഹം കൊണ്ട് പ്രാര്‍ഥിച്ച യമനിലെ ഹദര്‍ മൌതിലെ തരീമില്‍ ആണ് മഹാന്‍ ജനിച്ചത്. പല സയ്യിദ് കുടുംബങ്ങളും സ്വാലിഹീങ്ങളുടെ കുടുംബങ്ങളും യമനില്‍ നിന്ന് നമ്മുടെ മലബാറിലേക്ക് കുടിയേറിയിട്ടുണ്ട്. ദീനീ രംഗത്ത് ആ തനിമ കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ചു. الحمد لله 
അഹ്'ലു ബൈത്തിലെ വളരെ അറിയപ്പെട്ട ഒരു പരമ്പരയാണ് ബാ അലവി എന്നത്. അതിലെ മൌലദ്ദവീല എന്ന വംശത്തില്‍ ആണ് മഹാന്‍ ജനിച്ചത്. ബാ അലവി വംശത്തില്‍ നിരവധി ഉലമാക്കളും ഔലിയാക്കളും കഴിഞ്ഞു പോയിട്ടുണ്ട്. ഹദ്ദാദ്‌ റാതീബ് ക്രോഡീകരിച്ചത് ഖുതുബുല്‍ ഇര്‍ഷാദ് സയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ്‌ (റ) എന്ന മഹാനാണ്. മഹാന്‍ ബാ അലവിയാണ്. (മമ്പുറം തങ്ങളുടെ വംശാവലിയില്‍ ഉള്ള [No. 16] മുഹമ്മദ്‌ സാഹിബു മിര്‍ബാത് (റ) എന്ന മഹാനില്‍ രണ്ട് പേരുടെയും വംശാവലി സന്ധിക്കുന്നു). ഹദ്ദാദ്‌ ഓതുമ്പോള്‍ നാം പ്രത്യേകം എടുത്ത് പറയുന്ന സയ്യിദ് ഫഖീഹ് മുഖദ്ദം (റ പോലെയുള്ള എത്രയോ വലിയ ഔലിയാക്കളും ആ വംശത്തില്‍ പെടുന്നു. കേരളത്തില്‍ ബാ അലവി വംശത്തിന്‍റെ നിരവധി ഉപശാഖകള്‍ ഉണ്ട്. ബഹു: സമസ്തയുടെ സ്ഥാപകന്‍ മര്‍ഹൂം: വരക്കല്‍ മുല്ലക്കോയ തങ്ങള്‍ (ന. മ.), സയ്യിദ് അബ്ദുറഹ്'മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് തങ്ങന്മാര്‍ തുടങ്ങിയവര്‍ ആ വംശത്തില്‍ പെട്ടവരാണ്. 
മലബാറിലെ മുസ്ലിംകളുടെ ഒരു നൂറ് വര്‍ഷം മുമ്പുള്ള അവസ്ഥ നിരൂപിക്കുക. ഇന്നത്തെ പോലെ ഭൌതിക വിദ്യാഭ്യാസം കൊണ്ടോ സമ്പത്ത് കൊണ്ടോ സാമൂഹ്യമായി സാമാന്യം ഉയര്‍ന്ന ഒരു ചിത്രമല്ല അത്. അവര്‍ ഐഹികമായ കാര്യങ്ങളില്‍ പൊതുവെ പിന്നാക്കമായിരുന്നു. ആ സമൂഹത്തിന് പക്ഷെ ഉന്നതമായ ഒരു സാംസ്കാരിക തനിമ ഉണ്ടായിരുന്നു. ഇന്നത്തെ നമ്മെ പോലെ ചൂരും ചുവയും ഇല്ലാത്ത ഒരു മൃതസമൂഹമായിരുന്നില്ല അത്. 
നമുക്കിന്ന് നാം മേനി പറയുന്ന പല ഐഹികമായ നേട്ടങ്ങളും ഉണ്ടെങ്കിലും അതോടൊപ്പം അതിന്‍റെ പാര്‍ശ്വഫലങ്ങളായ ഐഹിക പ്രേമവും നിസ്സംഗതയും (حب الدنيا وكراهية الموت) വല്ലാതെയുണ്ട്. എന്നാല്‍ മുസ്ലിംകള്‍ ഉത്തമ സമുദായമായിരുന്ന പഴയ കാല ഘട്ടത്തില്‍ ധാര്‍മ്മിക നിലവാരം ഏറെ ഉയരങ്ങളിലായിരുന്നു. ക്ഷാമത്തിന്‍റെയും വറുതിയുടെയുമെല്ലാമിടയില്‍ നമ്മുടെ മുന്‍ഗാമികളായ ആളുകള്‍ക്ക് മാനസിക വീര്യം ലഭിച്ചത് അവരുടെ ആത്മീയ നേതാക്കള്‍ പകര്‍ന്ന് കൊടുത്ത ഊര്‍ജ്ജമായിരുന്നു. കാലത്തിന്‍റെ കൂലം കുത്തിയൊഴുക്കിലും തീരെ തകര്‍ന്ന് പോവാതെ നന്മയുടെ വെട്ടങ്ങള്‍ കുറച്ചെങ്കിലും അവശേഷിക്കുന്നത് മഹാനായ സൈനുദ്ദീന്‍ മഖ്ദൂമിനെയും മഹാനായ മമ്പുറം തങ്ങളെയും പോലെയുള്ള പൂര്‍വ സൂരികള്‍ നമ്മുടെ മുന്ഗാമികള്‍ക്ക് പകര്‍ന്ന് കൊടുത്ത ആത്മീയമായ ഊര്‍ജ്ജത്തിന്‍റെ പവര്‍ ആണ്. 

മമ്പുറം തങ്ങള്‍ വഴി മലബാറിന് ലഭിച്ച വലിയ നിധിയാണ്‌ ഹദ്ദാദ്‌ റാതീബ്. (മറ്റ് വഴികളിലൂടെയും ലഭിച്ചിട്ടുണ്ടാവണം) ഹദ്ദാദ്‌ റമളാനില്‍ പ്രത്യേകിച്ചും അല്ലാത്തപ്പോള്‍ പൊതുവെയും പല പള്ളികളിലും ചൊല്ലി വരുന്നുണ്ട്. പല ഇജാസതുകളും അതിന് ഉണ്ട്. ശംസുല്‍ ഉലമാ ശൈഖുനല്‍ മര്‍ഹൂം: ഖുതുബി (ന. മ.) അവര്‍കള്‍ ചൊല്ലി വന്നിരുന്ന ഹദ്ദാദ്‌ മമ്പുറം തങ്ങള്‍ വഴി ലഭിച്ചതായിരുന്നു. അഥവാ മഹാനവര്‍കള്‍ക്ക് ഹദ്ദാദിന്‍റെ ഇജാസത്ത് ലഭിക്കുന്നത് വളപട്ടണം സയ്യിദ് അലവി ഇമ്പിച്ചിക്കോയ തങ്ങള്‍ എന്ന മഹാനില്‍ നിന്നാണ്. മഹാനവര്‍കള്‍ക്ക് തന്‍റെ പിതാവില്‍ നിന്നും അവര്‍ക്ക് മമ്പുറം തങ്ങളില്‍ നിന്നും ആണ് ആ ഇജാസത് ലഭിച്ചത്. നമ്മുടെ ഏടുകളില്‍ കാണുന്ന രീതിയില്‍ നിന്നും ഈ ഇജാസത്തില്‍ ഫാതിഹ ഓതുന്ന രീതിയില്‍ മാറ്റമുണ്ട്. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സിക്രട്ടറി ആയിരുന്ന മഹാനായ മർഹൂം: രാമന്തളി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങള്‍ അവര്‍കള്‍ ഈ രീതിയില്‍ ആണ് ഇജാസത് നൽകിയിരുന്നത്. ദുബൈ സുന്നി സെന്റെര്‍ പ്രസിഡന്റ് ബഹു: സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അവര്‍കള്‍ ഈ ഹദ്ദാദ്‌ പ്രിന്റ്‌ ചെയ്തിട്ടുണ്ട്.   
ഹദ്ദാദ്‌ റാതീബ് ക്രോഡീകരിച്ചത് ഖുതുബുല്‍ ഇര്‍ഷാദ് സയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ്‌ (റ) എന്ന മഹാനാണെന്ന് പറഞ്ഞല്ലോ. മഹാന്‍ അഹ്ലുസ്സുന്നതിന്‍റെ കരുത്തുറ്റ നായകനായിരുന്നു. യമനില്‍ റാഫിളികള്‍ വിശ്വാസ പരമായ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഉള്ള തവസ്സുല്‍ ആയി ആണ് മഹാന്‍ ഹദ്ദാദ്‌ ഉണ്ടാക്കിയത് എന്ന് ചരിത്രമുണ്ട്. ഇത് നാം പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ നാടുകളില്‍ ബിദ്അതിന്‍റെ ഫിത്‌നകള്‍ വ്യാപിക്കാതിരിക്കാന്‍ പള്ളികളിലും വീടുകളിലും ഹദ്ദാദ്‌ നിര്‍ബന്ധമായും ഓതി വരണം. മന: ക്ലേശങ്ങളും മാറാ വ്യാധികള്‍ പോലെയുള്ള പരീക്ഷണങ്ങളും അല്ലാഹുവിന്‍റെ ദിക്റുകള്‍ കൊണ്ട് തടുക്കാന്‍ കഴിയും. വിശ്വാസ പരമായ ഫിത്നയാണല്ലോ ഏറ്റവും വലിയ വ്യാധി. വൈറസുകള്‍ പരന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് നാം ഹദ്ദാദ്‌ പോലെയുള്ള ആന്‍റി വൈറസുകള്‍ നന്നായി കരുതുക തന്നെ വേണം. ഹുസ്നുല്‍ ഖാതിമത് (അന്ത്യം നന്നാവുക / നല്ല മരണം) ആണ് ഹദ്ദാദ്‌ കൊണ്ട് പ്രതീക്ഷിക്കാവുന്ന ഏറ്റവും വലിയ നേട്ടമെന്നാണ് മഹാന്മാര്‍ പഠിപ്പിക്കുന്നത്. 
നബി (സ) കുടുംബത്തെ സ്നേഹിക്കുക എന്നത് പ്രവാചക സ്നേഹത്തിന്‍റെ അവിഭാജ്യ ഘടകമാണ്. ഹാശിം മുത്തലിബ് സന്തതികളില്‍ നിന്ന് മുസ്ലിമായവര്‍ ആണ് ആലുന്നബി-നബി കുടുംബം. (അഹ്'ലു ബൈത്ത് മാത്രമാണ് ആലുന്നബി എന്ന് ധരിക്കരുത്). അതില്‍ അവിടുത്തെ സന്താന പരമ്പരക്ക് കൂടുതല്‍ വിശേഷം ഉണ്ട്. അവര്‍ ആലുന്നബിയിലെ അഹ്'ലു ബൈത്തിലെ അശ്'റാഫ് (കൂടുതല്‍ മഹത്വം ഉള്ളവര്‍) ആണ്. നബികുടുംബത്തിന്‍റെ മഹത്വത്തിന് ദീനിന്‍റെ പ്രമാണങ്ങളില്‍ നിരവധി തെളിവുകള്‍ കാണാം. 
തങ്ങന്മാര്‍ എന്ന ഒന്ന് ഇല്ല എന്നും മനുഷ്യര്‍ എല്ലാവരും ഒരു പോലെ ആണെന്നും ജല്‍പ്പിക്കുന്ന ചില ആളുകള്‍ ഉണ്ട്. മനുഷ്യര്‍ എല്ലാം സമന്‍മാര്‍ ആണെന്നും ആര്‍ക്കും കൂടുതല്‍ മഹത്വം ഇല്ലെന്നും ആണ് അവരുടെ വെപ്പ്. വിശ്വാസവും ഭക്തിയും മാത്രമാണ് മഹത്വത്തിന്‍റെ മാനദണ്ഡം എന്ന് അവര്‍ പഠിച്ചിട്ടുണ്ട്. ചിലര്‍ അങ്ങിനെയാണല്ലോ, ഏതെങ്കിലും ഒരു ആയത്തിന്‍റെയോ ഹദീസിന്‍റെയോ പരിഭാഷയുടെ ചീള് തങ്ങളുടെ യുക്തിക്ക് നിരക്കുന്നത് കിട്ടിയാല്‍ പിന്നെ അത് ആഘോഷിക്കലാണ്. മറ്റൊന്നും ചിന്തിക്കുകയില്ല. ഇത് പല വിഷയത്തിലും ഉള്ള ഒരു സ്വഭാവമാണ്. 

وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ 
എന്ന് ആയത് ഉണ്ടല്ലോ. ഭൂമിയിലെ ജന്തുജാലങ്ങളെല്ലാം നിങ്ങളെ (മനുഷ്യരെ) പോലെയാണ് എന്ന് സാരം. തങ്ങന്മാരും മറ്റുള്ളവരും ഒരു പോലെയാണ് എന്ന് പറയുന്നവര്‍ ഈ ആയത് കണ്ടിട്ട് താനും തന്‍റെ നാട്ടിലെ തെരുവു പട്ടിയും ഒരു പോലെയാണ് എന്ന് പറയുമോ? وَلَقَدْ كَرَّمْنَا بَنِي آدَمَ (ആദം സന്തതിയെ നാം ആദരിച്ചിരിക്കുന്നു) എന്ന ആയത് കൂടി അവന്‍ കാണണ്ടേ? അഹ്'ലു ബൈതിന്‍റെ മഹത്വത്തിന് നിരവധി തെളിവുകള്‍ ഉണ്ട്. ഒരു ആയത്തോ ഹദീസോ കാണുമ്പോഴേക്കും മറ്റുള്ളവ മറന്നു പോകരുത്. 


കേരളത്തിന്‍റെ സാമൂഹ്യ ചരിത്രത്തില്‍ തങ്ങള്‍ പ്രധാന ഇടം നേടി. പല ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും പങ്കെടുത്ത് നേതൃത്വം നല്‍കിയിട്ടുണ്ട്. മുട്ടിയറയിലും ചേറൂരും നടന്ന സമരങ്ങള്‍ അവയില്‍ പ്രധാന പെട്ടതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അറബി ഭാഷയില്‍ 'സൈഫുല്‍ ബത്താര്‍' എന്ന ഒരു കൃതി എഴുതിയിട്ടുണ്ടെന്നും മമ്പുറത്തിനടുത്ത് മുട്ടിയറയില്‍ പള്ളിയില്‍ അഭയം നല്‍കിയ മുസ്ലിംകളെ ബ്രിട്ടീഷുകാര്‍ വെടിവെക്കുകയും പതിനൊന്ന് പേര്‍ ശഹീദാവുകയും ചെയ്ത പശ്ചാത്തലത്തില്‍ ആണ് ഇതെന്നും ചരിത്രമുണ്ട്.
എന്നാല്‍ മഹാനായ തങ്ങളെ നാം കേവലം ഒരു സ്വാതന്ത്ര്യ സമര സേനാനി ആയി അവതരിപ്പിക്കുന്നതില്‍ അനൌചിത്യം ഇല്ലേ?. അവരുടെ സമരങ്ങള്‍ രാഷ്ട്രീയമായ ലക്ഷ്യത്തോടെ ആയിരുന്നില്ല. പ്രാദേശികമായി ഈ ഉമ്മത്തിന്‌ നേരിട്ട പ്രയാസങ്ങളുടെ പേരിലായിരുന്നു എന്നാണ് മനസ്സിലാവുന്നത്. മമ്പുറം തങ്ങളുടെയും ഉമര്‍ ഖാസി (റ) യുടെയും എല്ലാം സമരം അവരുടെ ജീവിതം അല്ലാഹുവിന് വേണ്ടി മാത്രം ആയതിനാലായിരുന്നു എന്ന് ഓര്‍ക്കണം. ഉമര്‍ ഖാസി (റ) നികുതി നല്‍കാതിരുന്നത് അല്ലാഹുവിന്‍റെ ഭൂമിയില്‍ ഞാന്‍ ആര്‍ക്കും നികുതി നല്‍കില്ല എന്ന സിദ്ധാന്തത്തില്‍ ആയിരുന്നു. 
മമ്പുറം തങ്ങളുടെ പുത്രന്‍ സയ്യിദ് ഫസല്‍ പാഷ (റ) ലോക പ്രശസ്തനായ സയ്യിദാണ്. ചില ചരിത്ര ഗ്രന്ഥങ്ങളില്‍ മഹാനരുടെ പിതാവ് എന്ന നിലയിലാണ് നമ്മുടെ സ്മര്യ പുരുഷനായ മമ്പുറം തങ്ങളെ പരിചയപ്പെടുത്തുന്നത്. (كان والده من كبار الصالحين-എന്ന് തുടങ്ങിയുള്ള വാക്കുകളില്‍). ബ്രിട്ടീഷുകാരുടെ ശല്യം കാരണം അറബ് നാടിലേക്ക് നീങ്ങിയ മഹാനവര്‍കള്‍ അവിടെ ഉയര്‍ന്ന പദവിയില്‍ എത്തി. ظفار പ്രവിശ്യയിലെ അമീര്‍ ആയി മാറി. തങ്ങളെ ശല്യം ചെയ്ത ബ്രിട്ടീഷുകാര്‍ തന്നെ തങ്ങളെ അഭിനന്ദിക്കുന്ന ഘട്ടത്തിലെത്തി. അമീറായുള്ള സയ്യിദ് ഫസല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. തന്‍റെ അഭിനന്ദനം രാ‍ജ്ഞി തങ്ങളെ നേരിട്ടറിയിക്കുകയായിരുന്നുവത്രെ.
ഖുതുബുസ്സമാന്‍ 
                    
മമ്പുറം തങ്ങള്‍ വഫാതായ വിവരമറിഞ്ഞപ്പോള്‍ ഉമര്‍ ഖാസി (റ) ഇങ്ങിനെ പ്രതികരിച്ചു: 
قطب الزمان سراج الارض سيدنا من دار دنيا الى دار البقاء سرى
ഖുതുബുസ്സമാനും ഭൂമിയുടെ വെളിച്ചവുമായ നമ്മുടെ നായകന്‍ ഈ ക്ഷണിക ലോകം വിട്ടു ശാശ്വത ലോകത്തേക്ക് യാത്രയായി. 
മമ്പുറം തങ്ങള്‍ ഖുതുബുസ്സമാന്‍ ആണെന്ന് നമുക്ക് പഠിപ്പിച്ചു തന്നത് ഉമര്‍ ഖാസി (റ) യെയും ശൈഖുല്‍ മശാഇഖ് ഔകോയ മുസ്ലിയാരെയും (റ) പോലെയുള്ള മഹാന്‍മാര്‍ ആണ്. ഔകോയ മുസ്ലിയാര്‍ മലബാറിലെ ആലിമീങ്ങളുടെ ഗുരു പരമ്പരയില്‍ പെട്ട മഹാനാണ്. മമ്പുറം തങ്ങളുടെ പ്രവചനങ്ങള്‍ അടങ്ങിയ പ്രസിദ്ധമായ ബൈത്തില്‍
اَوْكُويَ خلي اكتبن مقالتي في ظهر محراب المجيد الجمعة
"എന്‍റെ ആത്മ മിത്രമായ ഔകോയാ ...", എന്ന് വിളിക്കുന്നത് ബഹു: ഔകോയ മുസ്ലിയാര്‍ അവര്‍കളെയാണ്.
അല്ലാഹുവിന്‍റെ ഔലിയാക്കളും ഖുതുബും ഒക്കെ ആരാണെന്ന് നമുക്ക് പഠിപ്പിച്ചു തരേണ്ടത് അതിന് അര്‍ഹരായ ആളുകള്‍ ആണ്. പക്ഷെ ഇന്ന് ഈ അവസ്ഥയൊക്കെ മാറിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. വന്ദ്യ ശൈഖുനല്‍ മര്‍ഹൂം: കീഴന ഓര്‍ (ന. മ.) ഇങ്ങനെ പറയാറുണ്ട്. 'മുമ്പൊക്കെ ആലിമീങ്ങള്‍ ആണ് സാധാരണക്കാര്‍ക്ക് ഔലിയാക്കളെ കാണിച്ചു കൊടുക്കുക. പക്ഷെ, ഇന്ന് നേരെ മറിച്ചാണ്. സാധാരണക്കാര്‍ ആണ് ആലിമീങ്ങള്‍ക്ക് ഔലിയാക്കളെ കാണിച്ചു കൊടുക്കുന്നത്'.

ഒരു അനുഭവം: നാട്ടില്‍ ഉള്ളപ്പോള്‍ ‍ഒരു സുഹൃത്ത് എന്നോട് പറഞ്ഞു: എന്‍റെ ശൈഖ് ഇപ്പോള്‍ ഖുതുബുസ്സമാനാണ് (മദ്ധ്യ കേരളത്തില്‍ ഉള്ള ഒരാളെയാണ് അദ്ധേഹം ശൈഖ് എന്ന് വിളിക്കുന്നത്). അത് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തലശ്ശേരിയില്‍ ഉള്ള ഒരാളെ കണ്ടു. അദ്ധേഹം തന്‍റെ ആത്മീയ ഗുരുവിനെ പറ്റി പല മഹത്വങ്ങളും വിവരിച്ച ശേഷം പറഞ്ഞു: അദ്ധേഹമാണ് ഇപ്പോള്‍ സമാന്‍റെ ഖുതുബ്. അപ്പോള്‍ ഞാന്‍ കരുതി നേരത്തെ പറഞ്ഞ സുഹൃത്തിന്‍റെ ശൈഖ് തന്നെയായിരിക്കും ഇതെന്ന്. ഞാന്‍ ചോദിച്ചു: "മദ്ധ്യ കേരളത്തില്‍ ഉള്ള അയാളെയാണോ നിങ്ങള്‍ ഉദ്ധേശിച്ചത്?". അപ്പോള്‍ അദ്ധേഹത്തിന്‍റെ മറുപടി: ഹേയ്. അല്ലേ അല്ല. അയാള്‍ ശൈഖും അല്ല. ഖുതുബും അല്ല. അയാളെ പണ്ഡിതന്‍മാര്‍ എല്ലാം എതിര്‍ക്കുന്നതല്ലേ?. الله اعلم
AD 1844-ല്‍ (ഹിജ്റ AH. 1260 Muharam 07)-ന് തൊണ്ണൂറാം വയസ്സില്‍ മഹാന്‍ വഫാതായി. മലബാറിലെ വളരെ പ്രധാനപ്പെട്ട മസാര്‍ ആണ് മമ്പുറം മഖാം. അല്ലാഹു മഹാനവര്‍കളുടെ ഹഖ് ജാഹ് ബര്‍കത്ത് കൊണ്ട് നമ്മെയും നമുക്ക് വേണ്ടപ്പെട്ടവരെയും ഇരു വീട്ടിലും അനുഗ്രഹിക്കട്ടെ-ആമീന്‍. 



മമ്പുറം തങ്ങളുടെ വംശാവലി
                                    
هذا هو نسب الشريف لقطب الزمان السيد علوي بن محمد بن سهل مولى الدويلة المتوفي 1360هـ المدفون بمانفورام – مليبار – الهند
                                                                                            
1 سيدنا محمد رسول الله صلى الله عليه وسلم
2 السيدة فاطمة الزهراء رضي الله عنها
3 السيد حسين رضي الله عنه
4 السيد علي زين العابدين رضي الله عنه (ت 93هـ)
5 السيد محمد الباقر رضي الله عنه (ت 114هـ)
6 السيد جعفر الصادق رضي الله عنه (ت 148هـ)
7 السيد علي العريضي رضي الله عنه (ت 210هـ)
8 السيد محمد رضي الله عنه 
9 السيد عيسى النقيب رضي الله عنه
10 السيد احمد المهاجر رضي الله عنه
11 السيد عبيد الله رضي الله عنه 
12 السيد العارف بالله علوي المبتكر رضي الله عنه
13 السيد محمد رضي الله عنه
14 السيد العارف بالله علوي رضي الله عنه
15 السيد على خالع قسم رضي الله عنه
16 السيد محمد صاحب مرباط رضي الله عنه 
17 السيد على رضي الله عنه
18 السيد محمد فقيه المقدم رضي الله عنه (ت 653هـ)
19 السيد علوي رضي الله عنه (ت 669هـ)
20 السيد علي رضي الله عنه (ت 709هـ)
21 السيد محمد مولى الدويلة رضي الله عنه (ت 765هـ)
22 السيد علوي رضي الله عنه 
23 السيد عبدالله رضي الله عنه
24 السيد عبد الرحمن مولى خيلة رضي الله عنه
25 السيد سهيل رضي الله عنه
26 السيد محمد رضي الله عنه
27 السيد عمر رضي الله عنه
28 السيد سليمان رضي الله عنه
29 السيد احمد رضي الله عنه
30 السيد محمد رضي الله عنه
31 السيد سهل رضي الله عنه
32 السيد محمد رضي الله عنه
33 قطب الزمان السيد علوي المنفرمي رضي الله عنه (ت 1260هـ)
                                            
أنــاس علوا أعلى المعالي من العـلا فليس لهم في الفاضلين ضريب
إذا انتسبوا جازوا التناهي لمجدهــم فمـــا لهم في العالمــين نسـيب

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ....

♡ ㅤ     ❍ㅤ      ⎙ㅤ       ⌲ 
ˡᶦᵏᵉ    ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ        ˢʰᵃʳᵉ

2025 ജൂലൈ 1, ചൊവ്വാഴ്ച

KSRTC സ്റ്റേഷനുകളും മൊബൈൽ ഫോൺ നമ്പറും

ജൂലൈ 1 മുതൽ KSRTC ബസ്‌ സ്റ്റേഷനുകളിലെ അന്വേഷണങ്ങൾക്ക് ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ ഫോൺ നമ്പറുകൾ നിലവിൽ വരുന്നു
   
സ്റ്റേഷനുകളും__മൊബൈൽ_ഫോൺനമ്പറും
(മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന സ്റ്റേഷനുകൾ)


9188933 701 - ആറ്റിങ്ങൽ

9188933 711 - കന്യാകുമാരി
9188933 717 - തിരുവനന്തപുരം

9188933 727 - ആര്യങ്കാവ്

9188933 732 - കൊട്ടാരക്കര
9188933 734 - കുളത്തുപ്പുഴ
9188933 735 - പത്തനാപുരം
9188933 736 - പുനലൂർ
9188933 739 - തെങ്കാശി

9188933 740 - അടൂർ
9188933 741 - കോന്നി
9188933 742 - മല്ലപ്പള്ളി
9188933 743 - പന്തളം
9188933 744 - പത്തനംതിട്ട
9188933 745 - റാന്നി
9188933 746 - തിരുവല്ല
9188933 748 - ആലപ്പുഴ

9188933 750 - ചെങ്ങന്നൂർ
9188933 751 - ചേർത്തല
9188933 752 - എടത്വാ
9188933 753 - ഹരിപ്പാട്
9188933 754 - കായംകുളം
9188933 757 - ചങ്ങനാശ്ശേരി

9188933 762 - പാലാ

9188933 770 - മൂലമറ്റം
9188933 771 - മൂന്നാർ
9188933 775 - തൊടുപുഴ
9188933 776 - ആലുവ

9188933 792 - ഗുരുവായൂർ
9188933 797 - തൃശൂർ

9188933 800 - പാലക്കാട്‌
9188933 803 - മലപ്പുറം
9188933 806 - പെരിന്തൽമണ്ണ
9188933 807 - പൊന്നാനി
9188933 808 - തിരൂർ

9188933 812 - തിരുവമ്പാടി
9188933 813 - തൊട്ടിൽപ്പാലം
9188933 819 - സുൽത്താൻബത്തേരി

9188933 820 - ബാംഗ്ലൂർ സാറ്റലൈറ്റ്
9188933 821 - മൈസൂർ
9188933 826 - കാസറഗോഡ്

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...