2025 ജൂലൈ 9, ബുധനാഴ്‌ച

മൈലാപൂർ ഷൗക്കത്തലി മുസ്ലിയാർതെക്കൻ കേരളത്തിലെ പണ്ഡിത പ്രതിഭ


ലോകപ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമാണ് ഇമാം ബുസൂരി രചിച്ച 
''ഖസീദത്തുൽ ബുർദ്ദ
ലോകത്തെമ്പാടുമുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട 
ഖസീദത്തുൽ ബുർദ്ദയ്ക്ക്  മലയാളത്തിലും നിരവധി പരിഭാഷകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ  കേരള സർക്കാരിന്റെ സംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ 
ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്  പുറത്തിറക്കിയ ഖസീദത്തുൽ ബുർദ്ദയുടെ പരിഭാഷകനാണ് മൈലാപ്പൂര് ഷൗക്കത്താലി മൗലവി ഉസ്താദ് 

അത്പോലെ തന്നെ ഇസ്ലാമിക് ദായക്രമം എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഉസ്താദിന്  ഗവണ്മെന്റ് പാരിതോഷികം നൽകിയിരുന്നു.തെക്കൻ കേരളത്തിലെ ആധികാരിക മുസ്ലിം പണ്ഡിത സഭയുടെ 
നിലവിലെ ഉപനായകരിൽ ഒരാളായ മൈലാപ്പൂർ ഷൗക്കത്തലി മൗലവി  ജനിച്ചത് 1934 ഏപ്രിൽ 22 ന്  കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം പഞ്ചായത്തിലെ മൈലാപ്പൂര് പ്രദേശത്തിലെ വലിയവീട്ടിൽ കുടുംബത്തിലാണ്.
വലിയ വീട്ടിൽ സുലൈമാൻ കുഞ്ഞും 
വേലിശേരി ബംഗ്ലാവിൽ സൈനബയുമ്മയുമാണ് ഉസ്താദിന്റെ മാതാപിതാക്കൾ.

മാതാപിതാക്കളിൽ നിന്ന് തന്നെ പ്രാഥമിക അറിവുകൾ പഠിച്ച ഉസ്താദിന്റെ ആദ്യത്തെ ഗുരുനാഥൻ മർഹൂം കോയാക്കുട്ടി മുസ്‌ലിയാരാണ്
കോയക്കുട്ടി ഉസ്താദിന്റ കീഴിൽ ഖുർആൻ പഠിച്ച ശേഷം തട്ടാമല സ്കൂളിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസം നേടി തുടർന്ന് കൊല്ലൂർവിള മഅ്ദനുല്‍ ഉലൂം അറബിക് കോളേജിൽ മതപഠനം ആരംഭിച്ചു.
മർഹൂം വാമനപുരം മുഹമ്മദ് കുഞ്ഞ് മൗലവി, മർഹൂം കിടങ്ങയം ഇബ്രാഹിം മൗലവി  തുടങ്ങിയവരാണ്  ഉസ്താദിന്റെ പ്രധാന ഗുരുനാഥന്മാർ.

കൊല്ലൂർവിളയിൽ പഠിക്കുന്ന കാലത്ത് തന്നെ ഉസ്താദിന് കൊല്ലം എസ്.എൻ കോളേജിൽ ഇന്റർമീഡിയറ്റ് പ്രവേശനം നേടിയിരുന്നു. ഹൈസ്കൂൾ പഠനം സ്വപ്രയത്നത്താൽ കരസ്ഥമാക്കിയിട്ടാണ് ഉസ്താദ് എസ് .എൻ കോളേജിൽ ഇന്റർമീഡിയറ്റ് അഡ്മിഷൻ നേടിയത് അങ്ങനെ
ഒരേസമയം  കൊല്ലൂർവിള മഅ്ദനുൽ ഉലൂമിൽ നിന്ന് മതപഠനവും, എസ് .എൻ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റും പിന്നീട് B.sc യിൽ ബിരുദവും നേടിയെടുത്തു.
B.sc പരീക്ഷ എഴുതുന്നതിനും മുമ്പേ PSC സെലക്ഷൻ മുഖേന  ഗവണ്മെന്റ് അദ്ധ്യാപകനായ ഉസ്താദ് പിന്നീടാണ് B.sc പരീക്ഷ പാസാകുന്നതും  പത്തനാപുരം മൌണ്ട് ടാബോർ ട്രെയിനിങ് അക്കാദമിയിൽ നിന്ന് B.ed പാസാകുന്നതും.

തലപ്പാവോടെ അദ്ധ്യാപക വൃത്തിയിൽ തുടർന്ന ഉസ്താദ്  ഇംഗ്ലീഷും,
ഗണിത ശാസ്ത്രവും കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. ആദ്യം വയനാടും പിന്നീട് കൊല്ലം ജില്ലയിലെ പല സ്കൂളുകളിലും അദ്ധ്യാപകനായി തുടർന്ന ഉസ്താദ് അവസാനം അദ്ദേഹം പഠിച്ച തട്ടാമല സ്കൂളിൽ നിന്നും അദ്ധ്യാപകനായി വിരമിച്ചു.
ഭൗതീക വിദ്യാഭ്യാസ മേഖലയിൽ തുടരുമ്പോഴും എഴുത്തിലൂടെ ആയിരുന്നു ഉസ്താദ് അവരുടെ ദീനി വെളിച്ചം പ്രസരിപ്പിച്ചത്

.മദ്രസ പഠനകാലത്ത് തന്നെ പ്രസിദ്ധീകരിച്ച ''കഅ്ബാലയ നവീകരണം - മാപ്പിളപ്പാട്ട് '' ആണ് ഉസ്താദിന്റെ ആദ്യ കൃതി. ഇതിനോട് ചേർന്ന് തന്നെ എഴുതപ്പെട്ട മറ്റൊരു കൃതിയാണ് കിതാബ് സൗമിന്റെ മലയാള പരിഭാഷ. ഫാതിഹയുടെ വ്യാഖ്യാനം,മതവും യുക്തിവാദികളും, മുഹമ്മദൻ ലോ സമ്പൂർണ്ണ അവലോകനം, തുടങ്ങി നാല്പത്തിയൊന്ന്  ഗ്രന്ഥങ്ങളും
ആയിരത്തിലേറെ പ്രബന്ധങ്ങളും  ബഹുമാനപ്പെട്ടവർ ഇതിനകം രചിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി തലത്തിലുള്ള റഫറൻസ് ഗൈഡൻസുകളാണ് ഉസ്താദിന്റെ ഗ്രന്ഥങ്ങളിൽ പകുതിയിലേറെയും എന്നുള്ളതാണ് ഉസ്താദിന്റെ എഴുത്തിന്റെ മൂല്യത്തെ ഉയർത്തി കാട്ടുന്നത്.
മിശ്കാത്തുൽ മസാബീഹ് പരിഭാഷയും- വ്യാഖാനവും, ഗുലാസത്തുൽ ഹിസാബ് (ഗണിത ശാസ്ത്രത്തിന്റെ  അടിത്തറ) ഇസ്ലാമിക ദായക്രമം, ശിഫാഉൽ അസ്ഖാം, തുടങ്ങിയ കൃതികൾ മേൽപറയപ്പെട്ട വിഭാഗത്തിൽ പ്രഥമ നിരയിൽ നിൽക്കുന്നു.

സൂറത്തുൽ കഹ്ഫിനെ വിശദീകരിച്ച് ഉസ്താദ്   എഴുതിയ  ''ഒരു ഗുഹയിൽ മുന്നൂറ് വർഷം ''  കൈരളിയുടെ വായനലോകം ഇരു കയ്യും നീട്ടി സ്വീകരിച്ച ഒരു ചെറുകഥയാണ്.

മദ്രസ അധ്യാപന രീതി എന്ന ഗ്രന്ഥം മലയാളത്തിലേ ആദ്യത്തെ മദ്രസ അദ്ധ്യാപന സഹായിയാണ്.
വാനശാസ്ത്രത്തിലും കർമ്മശാസ്ത്രത്തിലും ഉസ്താദ് ഏറെ ഗ്രന്ഥങ്ങൾ കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്

ഇമാം ഗസാലിയെയും (റ) ഇമാം റാസി യെയും (റ) പരിചയപ്പെടുത്തുന്ന ജീവിത കഥകളും  നിരവധി കവിതകളും ഉസ്താദിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.
മൻഖൂസ് മൗലിദിന്  ഹദീസുകളുടെ തെളിവുകൾ എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്

അദ്ദേഹത്തിന്റെ പ്രതിഭകുള്ള അംഗീകാരമായി നിരവധി പ്രസ്ഥാനങ്ങളിൽ നിന്നും സ്വദേശത്തും വിദേശത്ത് നിന്നും അദ്ദേഹം പലകുറി ആദരിക്കപ്പെടുകയും ഇമാം റാസി അവാർഡ് അടക്കമുള്ള പല അവാർഡുകൾക്കും അർഹനാവുകയും ചെയ്തിട്ടുണ്ട്. ജാമിഅഃ മന്നാനിയ്യയുടെ സ്ഥാപക സെക്രട്ടറിയായി തുടങ്ങിയ ഷൗക്കത്തലി ഉസ്താദ് 
പിന്നീട് ദക്ഷിണയുടെ വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയായും അന്നസീം മാസിക ചീഫ് എഡിറ്ററായും
തുടർന്ന് ദക്ഷിണയുടെ സംസ്ഥാന ട്രഷററായും വിവിധ കാലങ്ങളിൽ നേതൃത്വം നൽകി.

മൈലാപ്പൂര് ഹൈ സ്കൂളിന് സമീപം സ്ഥാപിച്ച ഖാത്വിബിയ്യ മസ്ജിദും, മറ്റൊരിടത്ത് സ്ഥാപിച്ച ത്വരീഖത് മസ്ജിദും, റസൂൽ കരീം ഹദീസ് അക്കാദമിയും എല്ലാം ഈ സമുഹത്തിന് അവർ നൽകിയ സംഭാവനകളാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...