2023 സെപ്റ്റംബർ 12, ചൊവ്വാഴ്ച

ഖുത്വുബക്ക്മുമ്പ്പ്രസംഗം. മൗലാനാ നജീബ് മൗലവി

    ഇതു നമ്മുടെ കേരളത്തിൽ ചിലയിടത്തു നടപ്പുണ്ട്. ചില ഖതീബുമാർ അവരുടെ പ്രസംഗ വൈഭവം തെളിയിക്കുവാനും ജനങ്ങളെ തങ്ങളിലേക്കാകർഷിക്കുവാനും ഉദ്ദേശിച്ചു സ്വമേധയാ ഉണ്ടാക്കുന്നതാണ് ഈ വഴക്കമെങ്കിലും മറ്റു ചിലയിടത്തു നാട്ടുകാരുടെ നിർബന്ധമാണിതിനു പിന്നിൽ. മിക്കവാറും സ്ഥലത്തു ഖുതുബ പരിഭാഷ യിൽ നിന്നു രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമാണിത്. ഇനിയും ചിലപ്പോൾ പുത്തൻവാദികളുടെ പള്ളികളിലേക്കു ജനങ്ങൾ ഒഴുകുന്നത് തടയാനും അവരുടെ പള്ളിയിൽ നിന്ന് മുഴങ്ങുന്ന പുത്തൻ വാദങ്ങളെ തിരുത്തുവാനും ഉദ്ദേശിച്ചു കൊണ്ടുമുണ്ട്. ഇതിനെ ചൊല്ലിയും ഇപ്പോൾ വിവാദമുണ്ട്. ഇത് കറാഹത്തും ഹറാമുമാണെന്നു വരെ വിധി കൽപ്പിക്കുന്നുണ്ട് ആധുനിക സമസ്തക്കാർ. ഇതിലും അവർക്കു ഗ്രൂപ്പ് വ്യത്യാസമില്ല. എന്നാൽ വസ്തുനിഷ്ഠമായി വിഷയത്തെ സമീപിക്കാൻ ഉദ്ദേശിച്ചാണ് ഈ അദ്ധ്യായം.

      ഇതു സലഫിന്റെ കാലത്ത് ഒരാചാരമായി നടപ്പില്ലാത്തതാണെന്നതിൽ തർക്കമില്ല. വെള്ളിയാഴ്ചയുടെ മഹത്വം പ്രമാണിച്ചു ശറഅ്‌ വിധിച്ചിട്ടുള്ള പുണ്യകർമ്മങ്ങളിൽ പെട്ട ഒന്നല്ലെന്നും ഉറപ്പ്. അതിനും പുറമേ വെള്ളിയാഴ്ച പകലിൽ ജുമുഅക്ക് വരുന്നവർക്കും പള്ളിയിൽ എത്തുന്നവർക്കും ഏറ്റവും പുണ്യമായി ശറഅ്‌ നിശ്ചയിച്ച ചില കർമ്മങ്ങൾക്ക് ഇതുകൊണ്ടു തടസ്സമുണ്ടാകുന്നുവെന്നതും ശ്രദ്ധേയമാണ്. 'അൽകഹ്ഫ്' ഓതുക, സ്വലാത്ത് വർദ്ധിപ്പിക്കുക പോലുള്ളതാണല്ലോ അന്നത്തെ ദിക്റുകളിൽ ഏറ്റവും സവിശേഷമായി ശറഉ നിർദ്ദേശിച്ചത്. ഖത്തീബ് ഖുതുബയിൽ പ്രവേശിക്കുന്നതു വരെ ഇതിന്റെ സമയം തന്നെ. തൽസമയം ഒരാൾ പ്രസംഗിക്കാനെഴുന്നേറ്റാൽ സ്വാഭാവികമായും ഇതു മുടങ്ങിപ്പോകും. അതിനുംപുറമെ ജുമുഅക്കു പള്ളിയിൽ എത്തുന്നവർക്കു തഹിയ്യത്ത് നമസ്കാരം സുന്നത്തുണ്ട്. ഖുതുബയുടെ വേളയിൽ പോലും വന്നെത്തുന്നവർക്ക് ഇതു സുന്നത്താണ്. ഒരാൾ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ സ്വാഭാവികമായും ഈ നമസ്കാരത്തിനും അതൊരു വിഷമമാണല്ലോ. ഈവക കാരണങ്ങൾ പരിഗണിക്കുമ്പോൾ ഈ പ്രസംഗം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതോ ആവശ്യമില്ലാതെ ഉണ്ടാക്കപ്പെടേണ്ടതോ ആയ ഒരു പുണ്യകർമ്മമല്ലെന്നു വ്യക്തം. ഖത്തീബിന്റെ ജോർ വെളിപ്പെടുത്താൻ തീർച്ചയായും ഇതൊരായുധമാക്കി കൂടാ.

   എന്നാൽ മുകളിൽ സൂചിപ്പിച്ച ചില അനിവാര്യമോ ആവശ്യമോ ആയ കാരണങ്ങളാൽ ഇങ്ങനെ ഒരു പ്രസംഗം നടത്തുന്നത് ഒരിക്കലും ആക്ഷേപാർഹമല്ല. എന്തുകൊണ്ടെന്നാൽ, ഒരു മുൻകറാണെങ്കിൽ പോലും അതിലേറെ വലിയ ഒരു ദുരാചാരത്തിൽ നിന്ന് രക്ഷപ്പെടാനും അകപ്പെടാതിരിക്കാനും താഴ്ന്ന മുൻകർ അനിവാര്യമെങ്കിൽ ചെയ്യാമെന്നു ഫത്ഹുൽ ബാരിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണെങ്കിൽ കറാഹത്തെന്നോ മറ്റോ ശറഇൽ 'ഖബീഹും' ചീത്തയുമാണെന്നു വരുത്തുന്ന ഒരു വിധി ഇതിനു നൽകാൻ ഒരു നിലയിലും വഴിയുമില്ല. ഒന്നാമതായി, ഒരു കാര്യം ശറഇൽ കറാഹത്താണെന്നു വിധി കല്പിക്കണമെങ്കിൽ അക്കാര്യത്തെ സംബന്ധിച്ചു പ്രത്യേകമായ ഒരു വിരോധം ശാരിഇൽ നിന്നുണ്ടാകണം. അല്ലെങ്കിൽ തൽസ്ഥാനത്തു നിൽക്കുന്ന ശക്തമായ അഭിപ്രായവ്യത്യാസം വേണം. 
(തുഹ്ഫ 1:124, 2:161)

        ഇതു രണ്ടുമില്ലാതെ എവിടെയെങ്കിലും 'കരിഹ' എന്നോ കറാഹത്ത് എന്നോ കാണുമ്പോളേക്ക് ഇതൊക്കെ സാങ്കേതികാർത്ഥത്തിലുള്ള ശറഇയായ കറാഹത്താണെന്നു ധരിക്കുന്നതാണ് കുഴപ്പം വരുത്തുന്നത്. നമ്മുടെ ചർച്ചാവിഷയത്തെ സംബന്ധിച്ച് ഇത്തരം ഒരു നഹ്‌യോ വിധിയോ ഫിഖ്ഹിന്റെ കിതാബുകളിൽ നിന്നു ലഭ്യമല്ല. പിന്നെ ആകെയുള്ളതു വെള്ളിയാഴ്ച ദിനത്തിൽ 'തഹല്ലുഖി'നെ തൊട്ടു നബി(സ) നിരോധിച്ചു എന്ന ഒരു ഹദീസാണ്. അതിൽ ചർച്ചാ വിഷയത്തെപ്പറ്റി വിരോധമുണ്ടെന്നു പറയാൻ ഒരു ന്യായവുമില്ല. ഇതു സംബന്ധിച്ച് അഭിവന്ദ്യരായ താജുൽ ഉലമാ ശൈഖുനാ (കെ.കെ സ്വദഖത്തുള്ള മൗലവി) യുടെ ഒരു ഫത്‌വായും ചോദ്യവും ഇവിടെ പകർത്താം.

   "#ചോദ്യം: 1976 ഡിസംബർ ഇരുപത്തിനാലാം തിയ്യതിയിലെ സുന്നീ ടൈംസിൽ ജുമുഅ ഖുതുബയുടെ മുമ്പ് ഒരു പ്രസംഗം നടത്തുന്നത് ബിദ്അത്ത് മുൻകറത്താണെന്നു കണ്ടു. പത്രാധിപരുടെ അഭിപ്രായം?

             #ഉത്തരം: ജുമുഅ ഖുതുബയുടെ മുമ്പ് പ്രസംഗം നടത്തൽ സലഫിന്റെ കാലത്തു നടപ്പില്ലാത്തതായിരുന്നു എന്നതിൽ സംശയമില്ല. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം അത് ബിദ്അത്ത് മുൻകറത്താണെന്നു പറയാൻ നിവൃത്തിയില്ല. അബൂദാവൂദ് റിപ്പോർട്ട് ചെയ്ത ഹദീസിൽ തഹല്ലുഖിനെ റസൂൽ കരീം (സ) നിരോധിച്ചുവെന്നു വന്നിട്ടുണ്ട്. ആ ഹദീസിനെ അടിസ്ഥാനമാക്കിയാണ് ടൈംസിൽ അങ്ങനെ പറഞ്ഞതെന്ന് വിചാരിക്കുവാൻ നിവൃത്തിയില്ല. എന്തുകൊണ്ടെന്നാൽ, അതിന് പ്രസംഗം കേൾക്കുവാൻ ഇരിക്കുക എന്ന് അർത്ഥമില്ല. അതിന്റെ അർത്ഥം വട്ടമിട്ടിരിക്കുക എന്നാണെന്നും അത് അങ്ങുമിങ്ങും സംസാരിക്കാനും തദ്വാരാ ശബ്ദമുണ്ടാക്കുവാനും കാരണമാകുന്നതു കൊണ്ടും സ്വഫ്ഫായി ഇരിക്കുന്നതിനെ തടയുന്നതു കൊണ്ടുമാണ് വിരോധിക്കപ്പെട്ടതെന്നും അബൂദാവൂദിന്റെ വ്യാഖ്യാനത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ആകയാൽ വട്ടമിട്ടിരുന്ന് ഇൽമിനെ സംബന്ധിച്ച് അങ്ങുമിങ്ങും സംസാരിക്കൽ പോലത്തവയാണ് വിരോധിക്കപ്പെട്ടത്.
ഇൽമിനെ സംബന്ധിച്ച് ഒരാൾ സംസാരിക്കുന്നത് (പ്രസംഗിക്കുന്നത്) കേൾക്കാൻ വരിവരിയായി ഇരിക്കുന്നതിനെയല്ല. 
(സമ്പൂർണ്ണ ഫതാവാ പേജ്: 169, 170)

     ചുരുക്കത്തിൽ വട്ടമിട്ടിരിക്കുന്നതും അങ്ങനെ ഇൽമ് പറയാനും സൊറ പറയാനുമായി സമ്മേളിക്കുന്നതുമാണ് ഈ ഹദീസിൽ വിരോധിക്കപ്പെട്ടതെന്ന് എല്ലാ ഹദീസു വ്യാഖ്യാനങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ആധുനിക സമസ്തക്കാർ ഇതു കറാഹത്താണെന്നതിനുദ്ധരിക്കാറുള്ള 'ഔനുൽ മഅ്‌ബൂദ്, അൽ മൻഹലുൽ അദബുൽ മൗറൂദ്' തുടങ്ങിയ എല്ലാ കിതാബുകളിലും തഹല്ലുഖും ആ വിധമുള്ള സമ്മേളിക്കലും (ഇജ്തിമാഅ്‌) കൂട്ടിപ്പിണച്ചു കൊണ്ടല്ലാതെ ഈ ഹദീസിനെ വ്യാഖ്യാനിച്ചിട്ടില്ല. ശറഹുസ്സുന്നയിലും മിർഖാതിലും ഇതുതന്നെയാണ് പറഞ്ഞത്. മറ്റൊന്ന് ആധുനികരുന്നയിക്കാറുള്ളതു തഫ്സീർ റാസിയാണ്. ഇതിലും തഹല്ലുഖും ഇജ്തിമാഉം പരസ്പരം വ്യാഖ്യാനമായിച്ചേർത്തുകൊണ്ട് 'മുദാക്കറത്തുൽ ഇൽമി'നുവേണ്ടി (തമ്മതമ്മിൽ ഇല്മു പറയൽ) കൂടുന്നതിനെയാണ് ഈ ഹദീസിന്റെ വ്യാഖ്യാനമായി നിരോധിച്ചതു ചൂണ്ടിക്കാട്ടിയത്. ഈ നിരോധനത്തിന്റെ നിമിത്തം വട്ടം കൂടിയുള്ള ഇരുത്തത്തിന്റെ ആകൃതിയെ അവലംബിച്ചോ അതല്ല ഖുതുബക്ക് വേണ്ടിയുള്ള ശ്രദ്ധയെ തടയുമെന്നതിനെ ആസ്പദമാക്കിയോ എന്നിങ്ങനെ മുഹദ്ദിസുകളും വ്യാഖ്യാതാക്കളും ചർച്ചചെയ്തിട്ടുണ്ടെന്നല്ലാതെ വട്ടമിട്ടിരുന്നുള്ള ഈ പരിപാടിയെയാണ് നിരോധം ബാധിക്കുന്നത് എന്ന കാര്യത്തിൽ അവർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. ആകയാൽ മേൽ ഹദീസിനെ ആധാരമാക്കി ചർച്ചാവിഷയമായ ഖുതുബക്ക് മുമ്പുള്ള പ്രസംഗത്തെ കറാഹത്തെന്നു വിധിയെഴുതുന്നത് ന്യായമല്ല; അക്രമമാണ്.

    ഇപ്പോൾ ഇതിൽ ഒരു പുതിയ അടവ് ചില വിരുതന്മാർ ഒപ്പിക്കുന്നുണ്ട്. ജുമുഅക്ക് പോകലിനെയും(സഅയ്) വിട്ട് കച്ചവടം കൊണ്ടോ മറ്റോ ജോലിയാകൽ ജുമുഅ നിർബന്ധമുള്ളവർക്ക് ജുമുഅയുടെ ഖുതുബക്കു തൊട്ടുമുമ്പുള്ള ബാങ്കിനു ശേഷം ഹറാമാണെന്നും ഈ ബാങ്കിനു മുമ്പ് സമയമായ ശേഷം കറാഹത്താണെന്നും തുഹ്ഫ 2-480 ൽ പ്രസ്താവിച്ചിട്ടുണ്ട്. ഇവിടെ കച്ചവടവും മറ്റുമെന്നതിന്റെ വ്യാപ്തിയിൽ "ജുമുഅക്കു പോകലിനെയും വിട്ടു ജോലിയാക്കുന്ന ഏതു കാര്യവും-അതു ഇബാദത്താണെങ്കിലും" ഉൾപ്പെടുമെന്നു പ്രസ്താവിച്ചിട്ടുണ്ട്. ഈ ഇബാദത്തിനു ഉദാഹരണമായി "കിത്താബത്തിൽ ഖുർആനി വൽ ഇൽമിശ്ശറഇയ്യി ഫതഹ്റുമു ഖാരിജൽ മസ്ജിദി വ തുക്റഹു ഫീഹി" എന്ന് അലിയ്യുശ്ശബ്റാമുല്ലസിയെ തൊട്ടു ശർവാനി ഉദ്ധരിച്ചിട്ടുണ്ട്. ഇതിനു ഇല്മുകൊണ്ട് ജോലിയാകുക എന്നർത്ഥം പറഞ്ഞു അതു കറാഹത്താണെന്ന് തുഹ്ഫയിലും ശർവാനയിലും പറഞ്ഞതായി ആധുനികരിൽ ചിലർ പ്രസംഗിക്കുകയും എഴുതുകയും സാധുക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു! ഇവിടെ വാസ്തവത്തിൽ എന്താണ് പ്രമേയം? ജുമുഅക്കു ഔദ്യോഗികമായുള്ള ബാങ്കിന്റെ ശേഷവും പോകാതെ വഴിയിലോ വീട്ടിലോ ടൗണിലോ കച്ചവടാതികളിൽ വ്യാപൃതനായിരിക്കൽ ഹറാമാണെന്നാണ് ആദ്യം പറഞ്ഞത്. ആ ബാങ്കിനു മുമ്പ് സമയമായ ശേഷം ഇത് കറാഹത്താണെന്നു തുടർന്നു പറഞ്ഞു. ഇതു ജുമുഅക്ക് പോകുന്നതിൽ നിരതരാകാതെ തടസ്സങ്ങളിലേർപ്പെടുന്നതിനെപ്പറ്റിയാണെന്നു തന്നെ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. പള്ളിയിലേക്ക് പോകുന്ന വഴിയിൽ നടന്നു കൊണ്ടാണെങ്കിൽ ഇതിൽ പെടില്ലെന്നും അതുപോലെ പള്ളിയിൽ എത്തിയശേഷം മേൽ കാര്യങ്ങളിൽ വ്യാപൃതരാകുന്നതും ഇതിൽ പെടില്ലെന്നും തുഹ്ഫ വ്യക്തമാക്കിയിരിക്കയാണ്. പള്ളിക്കകത്തു കച്ചവടം കറാഹത്താണെന്നതിൽ സമയവ്യത്യാസമില്ലെങ്കിലും. ഇതുപോലെ പെട്ടെന്നു ജുമുഅക്കു ചെന്നു ചേരാൻ സൗകര്യപ്പെടുന്ന വിധം ഖുതുബയുടെ മുമ്പുള്ള ബാങ്ക് കൊടുക്കുമ്പോൾ അതിനടുത്തുളള ഒരു സ്ഥലത്ത് അവൻ കച്ചവടാതികളിൽ വ്യാപൃതനായാലും ഇതിൽ പെടില്ലെന്ന് തുഹ്ഫ വിവരിച്ചിട്ടുണ്ട്. ( 2-480) അപ്പോൾ ഇതു ജുമുഅക്ക് പോകുന്നതിൽ നിന്നും കച്ചവടാതികളിൽ കുടുങ്ങി തടഞ്ഞു നിൽക്കുന്ന വർത്തമാനമാണ്. ഇതാണ് ഹറാമും കറാഹത്തുമെന്നു പറഞ്ഞത്. ജുമുഅക്ക് പോകുമ്പോൾ വഴിയിൽ വച്ചുള്ളതു പോലും ഇതിൽ പാടില്ലെന്നു ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്.

      എന്നാൽ ഇബാദത്താണെങ്കിലും എന്നു പറഞ്ഞതിന്റെ വ്യാഖ്യാനമായി ശർവാനി ഉദ്ധരിച്ചതോ എന്നു സംശയം കാണും. സംശയം വേണ്ട. ഖുർആനോ ഇൽമോ എഴുതിക്കൊണ്ടിരിക്കുക എന്ന ഇബാദത്ത് കൊണ്ടു വ്യാപൃതനായി ജുമുഅക്ക് പോകാതെ ഇരുന്നാലും ഈ ഹറാം വന്നുചേരുമെന്നാണ് അപ്പറഞ്ഞത്. അതു പള്ളിക്കു വെളിയിൽ പെട്ടെന്ന് ജുമുഅക്കു ചെന്നു ചേരാൻ പറ്റാത്ത സ്ഥലത്തുവച്ച്! പള്ളിക്കകത്തു വച്ചു ഈ എഴുതിയിരിക്കൽ കറാഹത്തും. അങ്ങനെ വരുമ്പോൾ പള്ളിക്കകത്തുവച്ച് ജുമുഅക്കു പോകലിനെയും വിട്ടു ജോലിയാവൽ എങ്ങനെ? എന്നു സംശയമുണ്ടാകും. അതിങ്ങനെയാണ്. ഒരു മുസ്ലിയാരുട്ടിയുടെ താമസം പള്ളിയിലാണ്. ദർസിൽ പഠിക്കുന്നവർ പള്ളിയിലായതു കൊണ്ട് സാധാരണപോലെ ഇരുന്നാൽ അവർക്ക് അതിരാവിലെ ജുമുഅക്ക് പോയ പുണ്യം കിട്ടുമോ? ഇല്ല. പിന്നെന്തുവേണം? മറ്റു കാര്യങ്ങളിൽ നിന്നും വിട്ടു ജുമുഅക്കായി ഒരുങ്ങി അതിലേക്ക് തിരിഞ്ഞിരിക്കണം. അപ്പോൾ പള്ളിക്കകത്തു വച്ചും ജുമുഅക്ക് 'സഅ്‌യു'ണ്ടാകാം, ഇല്ലാതെയുമിരിക്കാം എന്ന് ബോധ്യപ്പെട്ടു. ദർസിലെ മുതഅല്ലിമുകൾക്കിതു പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. പള്ളിയിൽ തന്നെ താമസിച്ചുകൊണ്ട് ജുമുഅയോടടുത്ത സമയത്തുമാത്രം ജുമുഅക്ക് പോകുന്നവരാണവർ. അങ്ങനെ ഒരു കുട്ടി മിമ്പറിന്റെ സമീപത്തെ രണ്ടാം ബാങ്ക് കൊടുക്കുമ്പോളും കിതാബ് ശറഹെഴുതി നന്നാക്കുന്ന ജോലിയിൽ വ്യാപൃതനായിരിക്കുന്നുവെന്നു സങ്കൽപ്പിക്കുക. ഇതാണു കറാഹത്തെന്നു ശർവാനിയിൽ പറഞ്ഞത്.

   ചുരുക്കത്തിൽ, തുഹ്ഫ പറഞ്ഞതിന്റെ സാരം ജുമുഅക്ക് പോകാതെ ജോലിയാവുക എന്നതിന്റെ അർത്ഥം വീട്ടിലോ അങ്ങാടിയിലോ മറ്റോ ഇരിക്കുക എന്നതാണ്. പള്ളിയിലേക്ക് പോകുന്ന വഴിമധ്യേ ഇതിലുൾപ്പെടുകയില്ല. പള്ളിക്കകത്തു വച്ചും ഇതിൽ ഉൾപ്പെടുകയില്ല. പെട്ടെന്നു ചെന്നു ചേരാൻ സൗകര്യപ്പെടുന്ന വിധം പള്ളിയോടടുത്തുള്ള സ്ഥലവും ഇതിൽ ഉൾപ്പെടുകയില്ല. ഇത്ര വ്യക്തമായി ജുമുഅക്ക് പോകുന്നതിനെക്കുറിച്ചാണെന്ന് സുനിശ്ചിതമായ ഈ ഇബാറത്തുകൾ ജുമുഅക്കു പളളിയിൽ നേരത്തെ വന്നിരുന്നു ഹാജരായവർക്കു ബാധകമല്ലെന്ന് സുവ്യക്തം. അവരോടു ഖത്വീബോ മറ്റോ പ്രസംഗിക്കുന്നതിനും ബാധകമല്ല. പിന്നെ എവിടെ നിന്നാണ് ഇത് കറാഹത്താണെന്നും പണ്ഡിതന്മാർക്കു ഹറാമാണെന്നും ഇവർക്ക് വഹ്‌യ്‌ ഇറങ്ങിയത്?!

   പോരെങ്കിൽ, ഇമാം ഗസ്സാലി (റ) ഇഹ്യായിൽ വിവരിക്കുന്നതിൽ നിന്നും കറാഹത്തും നഹ്‌യും ഈ ഉറുദിക്കും പ്രസംഗത്തിനും അശേഷം ബാധകമല്ലെന്ന് വ്യക്തമാവും. മഹാനർ പറയുന്നു:

          "നിസ്കാരത്തിന്റെ മുമ്പ് വട്ടങ്ങളിൽ ചെന്നിരിക്കൽ അനുയോജ്യമല്ല. കാരണം നബി (സ)തങ്ങൾ അത് വിരോധിച്ചതായി അബ്ദുല്ലാഹിബ്നു ഉമർ(റ) നിവേദനം ചെയ്തിട്ടുണ്ട്. അതേസമയം, അല്ലാഹുവിനെക്കൊണ്ടറിയുന്ന ഒരു പണ്ഡിതൻ മുൻ സമുദായത്തിലെ അല്ലാഹുവിന്റെ നടപടിക്രമങ്ങളെ കൊണ്ടു പേടിപ്പിച്ചു പറയുകയോ ദീനീ വിധികൾ പഠിപ്പിച്ചു കൊടുക്കുകയോ ചെയ്തുകൊണ്ട് ജുമുഅത്തു പള്ളിയിൽ ജുമുഅ നിസ്കാരത്തിനു മുമ്പ് അല്ലെങ്കിൽ ശേഷം സദസ്സ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിലേക്കവനിരിക്കണം. എങ്കിൽ അതികാലത്തു ജുമുഅക്കു ചെന്നുചേർന്ന കൂലിയും ഇൽമിനെ കേൾക്കുന്ന കൂലിയും ഒന്നിച്ചു നേടിയവനാകും. പരലോകത്ത് ഉപകാരപ്രദമായ ഇൽമു കേൾക്കൽ മറ്റു സുന്നത്തു കൊണ്ട് ജോലിയാകുന്നതിനേക്കാൾ ഉൽകൃഷ്ടമാണ്" (ഇഹ്‌യാ: 1- 191 ,192)

       ഈ ഉദ്ധരണിയിൽ നിന്നു ജുമുഅക്കു ചെന്നവർ ഉറുദി കേൾക്കുന്നത് പുണ്യമുള്ള ഒരമലാണെന്നും നിസ്കാരത്തിനു മുമ്പ് നബി (സ)വിരോധിച്ച 'ഹലഖിൽ' ഇതു പെട്ടിട്ടില്ലെന്നും സുതരാം വ്യക്തമായി. ചുരുക്കത്തിൽ ഖുതുബ പരിഭാഷ ഹറാം വാദം പോലെ ഇതും ഒരു ആധുനിക വാദമാണ്. ഫിഖ്ഹിന്റെ നിയമമല്ല.

    സത്യം സത്യമായി മനസ്സിലാക്കി അതിനെ പിൻപറ്റുവാനും സത്യത്തിനെതിരെ ശക്തിയുക്തം ധർമ്മ സമരം നടത്താനും നീ തുണ നൽകേണമേ നാഥാ- ആമീൻ.

*(മൗലാനാ നജീബുസ്താദിന്‍റെ*
*'ഖുത്വുബ; ഭാഷയും പരിഭാഷയും'* എന്ന പുസ്തകത്തില്‍ നിന്നും)

2023 ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

ചന്ദ്രാരോഹണം ഇസ്ലാമിക വീക്ഷണത്തിൽ


താജുൽ ഉലമാ ശൈഖുനാ കെ കെ സ്വദഖത്തുള്ള മൗലവി(റ)

നീൽ ആംസ്‌ട്രോംഗും, ആൽഡ്രിനും 21-7-69ന്ന് ചന്ദ്രനിൽ കാലുകുത്തിക്കൊണ്ട് ചരിത്രത്തിൽ പുതിയ ഒരദ്ധ്യായം സൃഷ്ടിച്ചുവെന്ന വാർത്ത പത്രത്തിൽ വന്നതോടുകൂടി ചില ആളുകളിൽ ആശയക്കുഴപ്പം ഉത്ഭുതമായിരിക്കുകയാണ്.

മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ല, മനുഷ്യനതിന്നു സാധ്യമല്ല, പോയിട്ടുണ്ടെങ്കിൽ പോയത് മനുഷ്യനല്ല, അല്ലെങ്കിൽ ചെന്നത് ചന്ദ്രനിലല്ല എന്നും മറ്റുമാണ് ആ ആശയക്കുഴപ്പങ്ങളും സംശയങ്ങളും. ലണ്ടനിലെ ഏറ്റവും വലിയ ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ ജോഡ്രൽ ബാങ്കിന്റെ ഡയരക്ടർ ഡോ:ലോമിൽ ചോദിച്ചത് ഇത്തരുണത്തിൽ സ്മരണീയമാണ്. അദ്ദേഹം ചോദിക്കുകയാണ്. "ഏറ്റവും വേഗത കൂടിയ റോക്കറ്റ് ഉപയോഗിച്ച് മനുഷ്യന്നു മൂന്ന് മണിക്കൂർ കൊണ്ട് ചന്ദ്രനിൽ എത്താമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു എന്നാൽ ചന്ദ്രനെ കുറിച്ച് മനുഷ്യ മനസ്സിൽ അടിഞ്ഞുകൂടിക്കിടക്കുന്ന അശാസ്ത്രീയ സിദ്ധാന്തങ്ങളെയും സങ്കൽപ്പി വിശ്വാസങ്ങളെയും നിർമ്മാർജ്ജനം ചെയ്യുവാൻ ഏറ്റവും ശക്തി കൂടിയ ശാസ്ത്രീയ സിദ്ധാന്തത്തിന് എത്ര കാലം വേണ്ടി വരും?"

നുസ്രത്തുൽ അനാം ഓഫീസിലേക്ക് തൽസംബന്ധമായ പല കത്തുകളും ചോദ്യങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. അവക്കെല്ലാം വേറെ വേറെ മറുപടി എഴുതുകയാണെങ്കിൽ ദൈർഘിച്ചു പോകും. എല്ലാ ചോദ്യങ്ങളുടെയും സംശയങ്ങളുടെയും മറുപടി സമഗ്രമായി ഗ്രഹിക്കാൻ ഉപയുക്തമായ ഒരു ലേഖനമെഴുതുവാനാണ് ഞാൻ തൽക്കാലം തീരുമാനിച്ചത്.

സൂര്യൻ, ചന്ദ്രൻ, ചൊവ്വ, വ്യാഴം, ശുക്രൻ തുടങ്ങിയ ഗോളങ്ങളെ സംബന്ധിച്ചു ശാസ്ത്രീയ നിഗമനം രണ്ടു വിധത്തിലുണ്ട്. പുരാതന ശാസ്ത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്നതും ബുത്'ലൈമൂസ് (ടോളമി) കണ്ടുപിടിച്ചതുമാണ് അതിലൊന്ന്. പ്രസ്തുത ഗോളങ്ങളെല്ലാം ഭൂമിയെ ചുറ്റി നിൽക്കുന്ന ഗോളാകൃതിയിലുള്ള ഫലക്കിൽ തറക്കപ്പെട്ടതാണന്നും ആ ഫലക്കുകൾ കട്ടിയുളളതും പൊട്ടിക്കുവാൻ സാധ്യമാവാത്തതുമാണെന്നും, അവ സ്ഫടിക രൂപത്തിലായതുകൊണ്ട് ഭൂമിയിൽ നിന്നു സൂര്യൻ, ചന്ദ്രൻ തുടങ്ങിയ ഗോളങ്ങളെ ദർശിക്കപ്പെടാൻ സാധിക്കുമെന്നും, നക്ഷത്രങ്ങൾ തറച്ച ഫലക്കുകൾ എല്ലാം കൂടി നിശ്ചലമായി നിൽക്കുന്ന ഭൂമിയെ കേന്ദ്രമാക്കിക്കൊണ്ട് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് 24 മണിക്കൂർകൊണ്ട് ഒരു തവണ തിരിയുന്നതും അതുകൊണ്ട് രാവും പകലും ഉണ്ടാവുന്നുവെന്നും, ചന്ദ്രൻ സ്ഥിതി ചെയ്യുന്ന ഫലക്ക് സ്വന്തമായിക്കൊണ്ട് സുമാർ മാസത്തിൽ ഒരു തവണ പടിഞ്ഞാറു നിന്നു കിഴക്കോട്ടു തിരിയുന്നതും അത്കൊണ്ട് ചാന്ദ്രികാ മാസം ഉണ്ടാവുന്നുവെന്നും, സൂര്യൻ നിൽക്കുന്ന ഫലക്ക് പടിഞ്ഞാറു നിന്നു കിഴക്കോട്ട് 365 ദിവസം കൊണ്ട് ഒരിക്കൽ തിരിയുന്നതും അത്കൊണ്ട് സൂര്യവർഷം ഉണ്ടാകുന്നുവെന്നും മറ്റുമാണ് ടോളമി സിദ്ധാന്തത്തിലുള്ളത്.

ഈ സിദ്ധാന്തം ഇന്ത്യയിലെ പ്രസിദ്ധ ശാസ്ത്രജ്ഞനായ 'ബൈതുബാ'യുടെതാണെന്നും പ്രസിദ്ധ തത്വചിന്തകനായ 'അറസ്ത്വാത്വലീസി'(അരിസ്റേറാട്ടിൽ)ന്റെ ശിഷ്യൻ അലക്സാണ്ടർ ഇന്ത്യയിൽ വന്നു തിരിച്ചു പോകുമ്പോൾ 'ബൈതുബാ' വാന ശാസ്ത്രത്തിൽ നിർമിച്ച "ഹിംന്ദ് സിംന്ദ്" എന്ന ഒരു കൃതി താൻ കൊണ്ടുപോകുകയും അത് ഗ്രീക്ക് ഭാഷയിലേക്കു ടോളമി വിവർത്തനം ചെയ്തു 'മുജസ്തി' എന്നു നാമകരണം ചെയ്തതാണെന്നും ഐതിഹ്യമുണ്ട്.

സൗരയൂഥ സിദ്ധാന്തമാണ് രണ്ടാമത്തേത്. ഇത് ഗ്രീക്കുകാരനായ പ്രസിദ്ധ ശാസ്ത്രജ്ഞൻ 'ഫൈസാഗൂറസ്' (പൈതഗോറസ്) കണ്ടുപിടിച്ചതും 'കോപ്പർ നിക്കസ്' തെളിവുകൾ ഉദ്ധരിച്ചുകൊണ്ട് സ്ഥിതീകരിച്ചതുമാണ്. ഭൂമിയും മറ്റു ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും (ഫലക്കുകളില്ലാതെ) പരസ്പരം ആകർഷണ ശക്തികൊണ്ടു നിൽക്കുന്നതാണെന്നും, അവ സൂര്യനെ കേന്ദ്രമാക്കിക്കൊണ്ട് ഓരോ രേഖയിൽ ചലിച്ചുകൊണ്ടിരിക്കുകയാണെന്നും 24 മണിക്കൂർ കൊണ്ടു ഭൂമി അതിന്റെ അച്ചുതണ്ടിൽ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് ഒരു തവണ ചലിക്കുന്നതു കൊണ്ട് രാപ്പകലുകൾ അനുഭവപ്പെടുന്നുവെന്നും, അതേയവസരത്തിൽ ഭൂമി അതിന്റെ ഭ്രമണപഥത്തിൽ 365 ദിവസം കൊണ്ട് സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നതുകൊണ്ട് സൂര്യവർഷം ഉണ്ടാവുന്നുവെന്നും, ചന്ദ്രൻ സുമാർ ഒരു മാസം കൊണ്ട് ഭൂമിയെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നതുകൊണ്ടു ചാന്ദ്രികമാസം ഉണ്ടാവുന്നുവെന്നും മറ്റുമാണ് സൗരയൂഥ സിദ്ധാന്തത്തിലുള്ളത്.

ഈരണ്ടു സിദ്ധാന്തങ്ങളും മാർഗ്ഗത്തിൽ വിഭിന്നമാണെങ്കിലും ഉദ്ദേശത്തിലും ഫലത്തിലും ഒന്നു തന്നെയാണ്. പക്ഷേ, ഫലക്കുകൾ ഉണ്ടെന്നു വച്ചാൽ മാത്രമേ രാവും പകലും മറ്റും ഉണ്ടാകാൻ സാധ്യമാകൂ എന്ന അടിസ്ഥാനത്തിലാണ് ടോളമി തന്റെ സിദ്ധാന്തം കെട്ടിപ്പടുത്തത്. ആവശ്യമുളളത് ഉണ്ടെന്നുവയ്ക്കലും ആവശ്യമില്ലാത്തത് ഇല്ലെന്ന്‌വയ്ക്കലുമാണ് തന്റെ ശാസ്ത്രത്തിന്റെ മൗലിക സിദ്ധാന്തമെന്ന് ആ ശാസ്ത്രത്തെ പ്രതിപാദിക്കുന്ന ഗ്രന്ദങ്ങളിൽ പറയുന്നുണ്ട്. ഇത്രയും വിചിത്രമായ ന്യായങ്ങൾ കൊണ്ട് തെളിയിച്ച ഈ സിദ്ധാന്തം അബ്ബാസിയാ ഭരണകർത്താക്കളുടെ മുമ്പ് മുസ്ലിം ലോകം സ്വപ്നം കാണുകപോലും ചെയ്തിട്ടില്ല. ഉമർ(റ)ന്റെ ഭരണകാലത്ത് പേർഷ്യൻ വിജയം കൈവന്ന സന്ദർഭത്തിൽ ശാസ്ത്രത്തിന്റെ പല ഗ്രന്ഥങ്ങളും അവിടെ കാണുകയും മുസ്ലിംകൾക്ക് അത് വിവർത്തനം ചെയ്തു കൊടുക്കുന്നതിനെ സംബന്ധിച്ച് അന്വേഷിച്ചു കൊണ്ടു 'സഅദ്ബ്നു അബീവഖാസ്' ഖലീഫ ഉമറി(റ)ന് കത്തെഴുതുകയും ചെയ്തപ്പോൾ 'അത് വെളളത്തിൽ ഒഴുക്കി വിടുവാൻ' മറുപടി കൊടുത്തത് സ്മരണീയമാണ്.

ഹിജ്റ 200 നു ശേഷം ഖലീഫ മഅ്‌മൂനിന്റെ കാലത്താണ് അവ അറബിയിലേക്കു വിവർത്തനം ചെയ്യപ്പെട്ടതും മുസ്ലിംകൾ അതു പഠിക്കുവാൻ തുടങ്ങിയതും. അങ്ങനെ അതൊരു നവീന കലയായതു കൊണ്ടും ഭരണകർത്താവിന്റെ പ്രേരണകൊണ്ടും മുസ്ലിംകൾ ആവേശപൂർവ്വം അത് കൈകാര്യം ചെയ്യാനും ആശ്ലേഷിക്കുവാനും തുടങ്ങി. മതമായ ചില കിതാബുകളിൽ അതിന്റെ ചില ശിഷ്ടങ്ങളും സാങ്കേതിക പാദങ്ങളും കണ്ടെന്നു വരും.

സൗരയൂഥ സിദ്ധാന്തമനുസരിച്ചു ഫലക്കുകളൊന്നുമില്ലെങ്കിലും ഉദ്ദേശ്യം പൂർണ്ണമാവുമെന്ന് തെളിയിക്കപ്പെട്ടതാണ്. അപ്പോൾ ഈ സിദ്ധാന്തമനുസരിച്ച് ചന്ദ്രഗോളത്തിൽ പോകുന്നതിനോ അവിടെ സഞ്ചരിക്കുന്നതിനോ വിരാധമില്ലെന്നും ടോളമി സിദ്ധാന്തമനുസരിച്ച് അതിന്ന് നിർവ്വാഹമില്ലെന്നും ഗ്രഹിക്കാമല്ലോ. ടോളമി സിദ്ധാന്തത്തിന്റെ തെളിവുകൾ വെറും അനുമാനമായതുകൊണ്ട് അതത്ര കണക്കിലെടുക്കേണ്ടതില്ലെന്നേയുള്ളൂ.

എന്നാൽ ഇസ്ലാമിന്റെ വീക്ഷണത്തിൽ അഥവാ ഖുർആൻ ഹദീസ് തുടങ്ങിയ തെളിവുകളുടെ വെളിച്ചത്തിൽ അതു സംഭവ്യമോ അസംഭവ്യമോ എന്ന ഒരു പരിശോധന മാത്രമാണ് ഈ ലേഖനോദ്ദേശ്യം .

വാനലോകത്തെ സംബന്ധിച്ച് ആ പ്രമാണങ്ങളിൽ വിവരിച്ച ചില സംഗതികൾ ഒന്നാമതായി വായനക്കാരുടെ മുന്നിൽ വയ്ക്കുന്നു. 'നിങ്ങൾ കാണുന്ന തൂണുകളില്ലാതെ അല്ലാഹു ആകാശങ്ങളെ ഉയർത്തിയെന്നും, ഭൂമി സൃഷ്ടിച്ചതിനു ശേഷം ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചു'വെന്നും ഖുർആനിൽ പറയുന്നുണ്ട്. ഓരോ ആകാശത്തിന്റെയും ഇടയിലുള്ള ദൂരവും ഓരോ ആകാശത്തിന്റെയും വണ്ണവും 500 കൊല്ലത്തെ വഴിദൂരമാണെന്നു റസൂൽ(സ) പറഞ്ഞത് അഹ്‌മദ്‌, തുർമുദി എന്നിവർ നിവേദനം ചെയ്യുന്നുണ്ട്. ആകാശങ്ങൾക്കു പ്രത്യേകം ചില കതകുകളുണ്ടെന്നും മിഅ്‌റാജിന്റെ അവസരം ജിബ്‌രീൽ(അ) ആവശ്യപ്പെട്ടതനുസരിച്ച് അതു തുറക്കപ്പെട്ടപ്പോഴാണ് റസൂൽ(സ) അങ്ങോട്ടു കയറിയതെന്നും ബുഖാരി നിവേദനം ചെയ്യുന്നു. ഈസാ(അ) ആകാശത്തിൽ താമസിക്കുകയാണെന്നും ഹദീസുകൊണ്ട് തെളിഞ്ഞതാണ്.

ഇത്തരം തെളിവുകളിൽ നിന്നെല്ലാം ആകാശം ഉണ്ടെന്നും അതു തടിയുള്ള വസ്തുവാണെന്നും തെളിഞ്ഞു കഴിഞ്ഞ പരമാർത്ഥവും അപ്രകാരം നാം വിശ്വസിക്കേണ്ടതുമാണ്.

എന്നാൽ ഈ ഏഴ് ആകാശത്തിൽ ഒന്നാമത്തേതിന്റെ താഴെയാണ് സൂര്യചന്ദ്രനക്ഷത്രാദി ഗോളങ്ങൾ സ്ഥിതി ചെയ്യുന്നതെന്ന് ഇബ്നു അബ്ബാസി(റ)ൽ നിന്ന് പരമ്പരയായി ലഭിച്ചത് ഇബ്നു ജരീറുത്തിബ്‌രി താരീഖുൽ ഉമമിൽ വിവരിച്ചിട്ടുണ്ട്. പളളികളിൽ കിനാദികൾ തൂക്കിയതുപോലെ അവയെല്ലാം ആകാശത്തിന്റെ താഴെ സ്ഥിതി ചെയ്യുന്നവയാണെന്നു സൽമാനുൽ ഫാരിസി(റ) പ്രസ്താവിച്ചതായി ഇബ്നുഹജറിനിൽ അസ്ഖലാനി(റ) ഫത്ഹുൽ ബാരിയിൽ പറഞ്ഞിട്ടുണ്ട്. സൂര്യചന്ദ്രാദികളുടെ മുഖം എന്നും ആകാശത്തിലേക്കു തിരിഞ്ഞാണ് നിൽക്കുന്നതെന്ന് ഇബ്നു ഉമർ, ഇബ്നു അബ്ബാസ് (റ) എന്നിവർ പറഞ്ഞതായി ഇമാം നസഫി(റ)യുടെ 'മദാരിക്കി'ൽ ഉദ്ധരിച്ചിട്ടുണ്ട്.

സൂര്യചന്ദ്ര നക്ഷത്രാദി ഗോളങ്ങൾ ആകാശത്തിന്റെ താഴെ സ്ഥിതി ചെയ്യുന്നവയാണെന്നും ഈ ഗോളങ്ങളുടെ മീതെയായി തൂണുകൾ ഒന്നുമില്ലാതെ എഴു ആകാശങ്ങളെ അല്ലാഹു സൃഷ്ടിച്ചു വച്ചിട്ടുണ്ടെന്നും ഇതിൽ നിന്നെല്ലാം സ്പഷ്ടമായല്ലോ.

എന്നാൽ ടോളമിയുടെ മനശാസ്ത്രം കണക്കിലെടുത്തുകൊണ്ട് ചന്ദ്രൻ ഒന്നാം ആകാശത്തിലും സൂര്യൻ നാലാം ആകാശത്തിലുമാണെന്നു ചില തഫ്സീറുകളിൽ കാണുവാൻ സാധിക്കും. തൽവിഷയമായി പ്രബലമുഫസ്സിറായ ഇമാം ബൈസാവി(റ) തന്റെ തഫ്സീറിൽ പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. 'ഒന്നാം ആകാശത്തെ നക്ഷത്രങ്ങളുടെ പ്രകശം കൊണ്ടു നാം ഭംഗിയാക്കി' എന്നർത്ഥം വരുന്ന ഖുർആൻ വാക്യത്തിന്റെ വ്യാഖ്യാനത്തിൽ താൻ പറയുന്നു:

“നക്ഷത്രങ്ങളും മറ്റു ഗോളങ്ങളും ഓരേ ഫലക്കിൽ തറക്കപ്പെടുമെന്നത് സ്ഥിരപ്പെടുകയാണെങ്കിൽ തന്നെ, ഫലക്കുകൾ സ്ഫടികരൂപേണയായതുകൊണ്ട് എല്ലാ നക്ഷത്രങ്ങളുടെ ശോഭയും ഒന്നാം ആകാശത്തിൽ ദർശ്യമാകാവുന്നതാണ്".

ഇവിടെ സംശയാസ്പദമായ വിഷയത്തിനുപയോഗിക്കുന്ന 'ഇൻ' എന്ന അവ്യയമാണ് 'അത് സ്ഥിരപ്പെട്ടെങ്കിൽ' എന്ന് പറഞ്ഞേടത്ത് ഇമാം ബൈസായി ഉപയോഗിച്ചത്. അതായത് ഇമാം ബൈസാവിയുടെ പക്കൽ അത് സ്ഥിരപ്പെട്ടിട്ടില്ല. അതിനുപുറമെ 'സമാഅ്‌' എന്നപദം 'മേൽഭാഗം' എന്ന അർത്ഥത്തിന്ന് ഉപയോഗിക്കാറുണ്ട് എന്ന് അതേ ബൈസാവിയിൽ തന്നെ മറെറാരിടത്തു പറഞ്ഞിട്ടുണ്ട്.

അപ്പോൾ ആകാശത്തിന്റെ താഴെ സ്ഥിതിചെയ്യു ഗോളങ്ങളിൽ ചന്ദ്രനിലോ മറേറാ മനുഷ്യൻ പോവുകയോ സഞ്ചരിക്കുകയോ ചെയ്യുകയാണെങ്കിൽ ഇസ്ലാമിന്റെ വീക്ഷണത്തിലും അത് അസംഭവ്യമൊന്നുമല്ല. അഥവാ അതുണ്ടാവാൻ പാടില്ലെന്ന് ഇസ്ലാം പ്രഖ്യാപിച്ചിട്ടില്ല. അതിനു പുറമെ 'ചലിച്ചുകെണ്ടിരിക്കുന്ന സുര്യനെയും ചന്ദ്രനെയും നിങ്ങൾക്ക് അവൻ കീഴ്പെടുത്തിത്തന്നു'വെന്ന ഖുർആൻ വാക്യത്തിന്റെ വിവക്ഷയിൽ നിൽആംസ്‌ട്രോംഗും ആൽഡ്രിനും നടത്തിയ ചന്ദ്രാരോഹണവും പെടുമെന്ന് ഒരാൾ വ്യാഖ്യാനിക്കുകയാണെങ്കിൽ അത് വിദൂരമല്ല.

പ്രാചീന കാലം മുതൽക്കെ കേരളത്തിലെ പണ്ഡിതൻമാർ വിശ്വസിച്ചതും ഇസ്ലാമിൽ പറഞ്ഞതു പ്രകാരം സൂര്യചന്ദ്രാദികൾ ആകാശത്തിന്റെ താഴെ സ്ഥിതിചെയ്യുന്നുവെന്നു തന്നെയായിരുന്നു. റസൂൽ(സ)യുടെ ജീവിതകാലത്തുതന്നെ ഇസ്ലാം മതം കേരളത്തിൽ പ്രചരിച്ചിരുന്നുവല്ലോ. റസൂലി(സ)ന്റെ 200 കൊല്ലത്തിന്റെ ശേഷമാണ് ടോളമി സിദ്ധാന്തം മുസ്ലിംകൾ കാണുന്നത്. അപ്പോൾ ആ സിദ്ധാന്തം മുസ്ലിംകളിൽ പ്രചരിക്കുന്നതിന്റെ 200 കൊല്ലം മുമ്പ് തന്നെ കേരളത്തിൽ ഇസ്ലാമും അതിന്റെ വിശ്വാസവുമുണ്ട്. അത് ഹദീസിൽ വിവരിച്ച പ്രസ്തുത വിശ്വാസമല്ലാതെ മറെറാന്നുമല്ല. പരമ്പരാഗതമായി ലഭിച്ച അതേ വിശ്വാസം തന്നെയാണു കേരളത്തിലുണ്ടായിരുന്നത്. ഈ വിശ്വാസം ടോളമിയുടെ സിദ്ധാന്തമനുസരിച്ച് പഴഞ്ചനാണന്ന നിഗമനത്തിൽ തളളിക്കളഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അമേരിക്കയുടെ 'അപ്പോളോ-11' അനുഭവത്തിൽ നിന്ന് അത് തെളിയിച്ചത് കൊണ്ട് പഴയ പണ്ഡിതൻമാരുടെ വിശ്വാസം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. അല്ലാഹുവിന് സ്ത്രോത്രം!

2023 ഓഗസ്റ്റ് 23, ബുധനാഴ്‌ച

ഓണവും മുസ്ലിംങ്ങളും


ശ്രോണ എന്ന സംസ്കൃത വാക്കിൽ നിന്നാണ് ഓണം ഉണ്ടാകുന്നത്. വാമന മൂർത്തിയുടെ അവതരണ ദിവസം എന്ന നിലയ്ക്കാണ് ഓണത്തിന് ഹൈന്ദവ പുരാണങ്ങളിൽ പ്രാധാന്യം കൊടുക്കുന്നത്.

തൃക്കാക്കര ക്ഷേത്രത്തിൽ ചിങ്ങമാസത്തിൽ നടത്തിവന്നിരുന്ന ഒരു ഉത്സവമാണ് ഇന്ന് കേരളത്തിൻറെ ദേശീയ ഉത്സവമായി ആചരിക്കപ്പെടുന്ന ഓണം.
ചേരസാമ്രാജ്യത്തിന്റെ കാലത്താണ് കേരളത്തിൽ ഓണം ആഘോഷിച്ചുതുടങ്ങിയത്.
മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാളിന്റെ രാജ്യാതിർത്തിയ്ക്കുള്ളിലായിരുന്നു തൃക്കാക്കരയും. 
 എല്ലാ ഹൈന്ദവഭവനങ്ങളിലും ആചരിയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതെത്തുടർന്നാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങിയത്.

ഇന്ത്യയിൽ വാമനൻ പ്രതിഷ്ഠയായുള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം വാമനൻ എന്നാൽ ഹൈന്ദവ ദൈവ സങ്കല്പത്തിന്റെ ഭാഗമായ വിഷ്ണുവിൻറെ അഞ്ചാമത്തെ അവതാരമാണ് ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു.
പഴയകാലത്ത് കർക്കടകമാസത്തിലെ തിരുവോണം തൊട്ട് ചിങ്ങമാസത്തിലെ തിരുവോണം വരെയാണ് തൃക്കാക്കരയിൽ ഉത്സവം ആഘോഷിച്ചിരുന്നത്. അതിനാൽ ഇതേ സമയം തന്നെയാണ് ഓണവും കൊണ്ടാടിയിരുന്നത്. 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിർമ്മിച്ച് പൂജിച്ചുകൊണ്ടാണ് ആഘോഷങ്ങൾ നടത്തിയിരുന്നത്. പിൽക്കാലത്ത് ആചാരങ്ങൾ അതേപ്പടി തുടർന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു. അങ്ങനെയാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയത്.
1961-ൽ കേരളം ഓണത്തെ ദേശീയോത്സവമായി അംഗീകരിച്ചപ്പോൾ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായി.
ഐതിഹ്യം (പഴമക്കാര്‍ പറഞ്ഞുപോരുന്ന കഥ, പൗരാണിക കഥ )

           ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാണെന്നാണ് ചിലര്‍ പറയാറുള്ളത്.
എന്നാൽ വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്.

 കെ.ഇ.എന്‍ എഴുതിയ ഉത്സവങ്ങളുടെ വ്യാകരണം എന്നാ കൃതിയില്‍ ഇപ്രകാരം കാണാം - “ഓണം കേരളത്തിന്റെ ദേശീയ ഉത്സവമെന്നാണ് എല്ലാവരും പറയുന്നത്. ഇത് ശുദ്ധ നുണയാണ്. കാരണം ആര്യന്മാര്‍ പറയുന്ന കഥ പരിശോധിച്ചാല്‍, ഓണാഘോഷം തികച്ചും ഹിന്ദുക്കളുടെത് മാത്രമാണെന്ന് കാണാം. ബഹുഭൂരിപക്ഷം വരുന്ന തീയനും പുലയനും പറയനും ആശാരിയും മൂശാരിയും തട്ടാനും കൊല്ലനും വാങ്ങാനും ക്രിസ്ത്യാനിയും മുസ്ലിമും മറ്റും ആഹിന്ദുക്കളാണ്. ചെറു ന്യൂനപക്ഷം വരുന്ന ഹിന്ദുക്കളുടെ ആഘോഷം എങ്ങനെയാണ് ദേശീയാഘോഷമാകുന്നത്.? അത് ഭീകരവാതമല്ലെ? വിശേഷിച്ച് ഈ മണ്ണിന്റെ മക്കളെ അടിമകളാക്കിയതിന്ടെ ചരിത്രം പറയുന്ന ഓണാഘോഷം എങ്ങനെയാണ് അടിമകളാക്കപ്പെട്ടവരുടെയും ആഘോഷമാകുക? ഏതാനും അഹിന്ദുക്കള്‍ കാര്യമറിയാതെ സവര്ന്നരെ ഓണാഘോഷത്തില്‍ അനുകരിക്കുന്നു എന്ന് കരുതി, ഓണം കേരളത്തിന്റെ ദേശീയ ഉല്‍സവമാകുന്നതെങ്ങനെ?” (ഓണം: ആഘോഷത്തിന്റെ മതവും ദേശീയതെയും
- പ്രീംറോസ് )

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ (മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.

ചിങ്ങ മാസത്തിലെ അത്തം മുതൽ പത്തു ദിവസം വരെ അമ്പലങ്ങളിൽ ഓണവുമായി ബന്ധപ്പെട്ട് പ്രത്യേക പൂജകൾ നടത്തപ്പെടാറുണ്ട്.

 മതലയനമല്ല മനുഷ്യ സൗഹൃദമാണ് വേണ്ടത്٠٠٠٠٠
അടിസ്ഥാനപരമായി മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്നത്‌ അവന്റെ വിശ്വാസമാണ്. വിശ്വാസം പോലെ അന്ധവിശ്വാസവുമുണ്ട്. പ്രമാണങ്ങളുടെ (വേദങ്ങളുടെ) പിന്തുണയുള്ളതിനെ നമ്മള്‍ വിശ്വാസം എന്നും അവയുടെ പിന്തുണയില്ലാത്തതിനെ അന്ധവിശ്വാസമെന്നും വിളിക്കുന്നു. ഒരു യഥാര്‍ത്ഥ മുസ്‌ലിം വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും ഉള്‍കൊണ്ട് ജീവിക്കുന്നവനാണ്. അതുപോലെ യഥാര്‍ത്ഥ ഹിന്ദു ഹൈന്ദവ വേദങ്ങള്‍ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നവനാണ്. അതുപോലെ ബൈബിള്‍ അനുസരിച്ച് ജീവിതം ക്രമീകരിക്കുന്നവരെ നമുക്ക്‌ യഥാര്‍ത്ഥ ക്രിസ്തുമത വിശ്വാസി എന്നും വിളിക്കാം. 

   മുസ്ലിം സമുദായത്തില്‍ പെട്ട ചിലര്‍ മദ്യം കഴിക്കാറുണ്ട് എന്ന് കരുതി ഇസ്ലാം മദ്യം അനുവദിച്ചിട്ടുണ്ട് എന്നാണോ അതിനര്‍ത്ഥം!!!?? ഇസ്ലാമില്‍ മതകാര്യമാണെങ്കില്‍ അവ തീര്‍ച്ചയായും ഖുര്‍ആനിലോ നബി വചനങ്ങളിലോ ഉണ്ടാകണം. അതല്ലാതെ നാട്ടിലെ മുസ്ലിം ചെയ്യുന്നത് ഏട്ടില്‍ ഉണ്ടായികൊള്ളണമെന്നില്ല. ഏട്ടില്‍ ഉള്ളതനുസരിച്ചാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ജീവിക്കേണ്ടിയിരുന്നത്. പക്ഷെ പലരും അങ്ങനെയല്ല എന്ന് മാത്രം.

ശബരിമലയിലേക്ക് പോകുന്ന ഹൈന്ദവ വിശ്വാസികള്‍ വ്രതം അനുഷ്ടിക്കാറുണ്ട്. തന്‍റെ അയല്‍വാസിയായ ഉറ്റ സുഹൃത്തിന്റെ സല്‍ക്കാരമാണെങ്കിലും ആ സമയങ്ങളില്‍ അവര്‍ അന്യമതസ്തരായ സുഹൃത്തുക്കളുടെ വീടുകളില്‍ ചെന്ന് അവിടം ഒരുക്കിയ മാംസാഹാരം കഴിക്കുകയില്ല. 

 യഥാര്‍ത്ഥ ബ്രാഹ്മണര്‍ മാംസം ഭക്ഷിക്കാറില്ല? അവരെ കോഴി ബിരിയാണി കഴിക്കാന്‍ വിളിച്ചാല്‍ അവനെന്തു പറയും? എന്റെ പ്രിയ സുഹുര്‍ത്തുക്കളല്ലെ, കോഴി ബിരിയാണിയല്ലേ, കഴിച്ചേക്കാം എന്നോ?

 സൗഹൃദത്തിന്റെ പേരില്‍ ഒരു യഥാര്‍ത്ഥ മുസ്ലിമും മദ്യം കഴിക്കുകയില്ല, അവ വിളമ്പുന്ന സദസ്സുകളില്‍ പോലും അവര്‍ പങ്കെടുക്കില്ല. അത് ഏത് ഉയര്‍ന്ന വ്യക്തിയുടെ വിരുന്നാണെങ്കിലും.

 ഇതൊക്കെ തീവ്രവാതമാണോ? അവര്‍ക്ക് അവരെ ക്ഷണിച്ച സുഹൃത്തിനെ ഇഷ്ടം ഇല്ലാത്തത് കൊണ്ടാണോ? ഒരിക്കലുമല്ല, അതൊക്കെയും അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അവരുടെ വിശ്വാസത്തെ മറ്റുമതസ്ഥര്‍ അവര്‍ക്ക് അനുവദിച്ചുകൊടുത്തെ തീരൂ. താൻ വിശ്വസിക്കുന്ന മതമാണ് ശരിയെന്ന് കരുതുന്നുവെങ്കിൽ അത് അവർക്ക് സ്നേഹത്തോടെ പറഞ്ഞുകൊടുക്കുകയും ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുക. അതല്ലാതെ അവരെ നിർബന്ധിക്കാനോ എതിർക്കാനോ പാടില്ല. അങ്ങനെ ചെയ്യുന്നതണ് യഥാർത്ഥത്തിൽ തീവ്രവാദം. 

 വ്യത്യസ്ത മതങ്ങളും ആദര്‍ശങ്ങളുമാണെങ്കിലും ഭാരതത്തില്‍ ഒരു ഒരുമയുണ്ട് – “Unity in diversity”. അതാണ്‌ നമ്മുടെ രാജ്യത്തിന്‍റെ മഹത്വം. എല്ലാവരും എല്ലാ മതസ്തരുടെയും ആഘോഷങ്ങളും ആചാരങ്ങളും പരസ്പരം ഒരുമിച്ച് കൈകോര്‍ത്തു പിടിച്ച് ചെയ്യുകയാണെങ്കില്‍ പിന്നെ വൈവിധ്യം എവിടെ. നാനാര്‍ത്ഥത്തിലുള്ള ഏകത്വം എവിടെ? 

 ഇസ്‌ലാം ഏകദൈവാരാധനയില്‍ ഉയര്‍ത്തപ്പെട്ട മതമാണ്‌. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഏകദൈവാരാധന മനസ്സിലാക്കിയെങ്കിലെ എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ ഓണം ആഘോഷിക്കാത്തതും അത്തരം കാര്യങ്ങളോട് സഹകരിക്കാതിരിക്കുന്നതും എന്ന് മനസ്സിലാകൂ.

“ ദൈവം ഏകനാണ്. എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനുമാണ്. അവന്‍ ജനിച്ചവനല്ല, ജനിപ്പിച്ചവനുമല്ല (അവനു പുത്രന്മാരോ പുത്രിമാരോ ഇല്ല). അവനു തുല്യനായി ആരും തന്നെ ഇല്ല.” 
(വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം 114) 

  എല്ലാവർക്കും കാണാതെ അറിയുന്ന " കുൽ യാ അയ്യൂഹൽ കാഫിറൂന" യിൽ തന്നെ അല്ലാഹു ഈ ചോദ്യത്തിനുള്ള മറുപടി വ്യക്തമാക്കിയിരിക്കുന്നു.

ഓണം, വിഷു, ക്രിസ്തുമസ്, New Year ഏത് ആഘോഷമായാലും ഇസ്ലാമിന് ഒറ്റ മറുപടിയേ ഉള്ളു.
അന്യ മതസ്ഥരുടെ ആഘോഷങ്ങൾ ഹറാമാണ് എന്ന്.

ഈ സത്യം മനസ്സിലാക്കിയ നാം ഏക ദൈവ വിശ്വാത്തിൽ അധിഷ്ഠിതമായ ഇസ്ലാം എന്ന പവിത്രമായ ആദർശത്തെ കുറിച്ചും ബഹുദൈവ വിശ്വാസത്തിൽ സഹകരിച്ചാൽ മരണാനന്തര ജീവിതത്തില് ലഭിച്ചേക്കാവുന്ന കഠിനമായ നരക ശിക്ഷയെ കുറിച്ചും പറഞ്ഞു ബോധ്യപ്പെടുത്തി കൊടുക്കണം . തീര്ച്ചയായും അവര്ക്ക് കാര്യം ബോധ്യപ്പെടും ഇന് ശാ അല്ലാഹ്.....

ഹറാമിനെതിരെ സ്വന്തം മനസ്സിനോടും ശരീരത്തോടും പട പൊരുതണമെന്നാണ് നബി (സ) പറഞ്ഞത്.

ഇവിടെ നിസ്സാരമായി തോന്നുന്ന ഇതിൻറെ പ്രതിഫലം പരലോകത്ത് മീസാനിൽ തൂക്കുമ്പോഴും കിതാബ് മറിക്കുമ്പോഴുമെല്ലാമായിരിക്കും നമുക്ക് മനസ്സിലാവുക.
കപടമതേതരവിശ്വാസത്തെഹൃദയത്തിൽനിന്ന് നീ വലിച്ചെറിഞ്ഞ് 
നിൻറെ വിശ്വാസത്തിലും ആദർശത്തിലും ഉറച്ച് നിന്ന് കൊണ്ട് നിൻറെ സഹോദരൻറെ വിശ്വാസത്തെ നിന്ദിക്കാതിരിക്കുക.
      ദൈവത്തില്‍ പങ്കുചെര്‍ക്കുന്നവരുടെ മതാഘോഷങ്ങളില്‍ പങ്കെടുക്കുന്നത് മുസ്ലിംകള്‍ക്ക് മതപരമായി വിലക്കപ്പെട്ട കാര്യമാണ്. എന്നാല്‍ അവരുടെ വിവാഹം പോലുള്ള കാര്യങ്ങള്‍ക്കും മറ്റു അവസരങ്ങളിലും അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് യാതൊരു പ്രശ്നവുമില്ല. അത്തരം അവസരങ്ങളില്‍ ബന്ധങ്ങള്‍ വേണം താനും.

     നബി(സ)യുടെ കാലത്ത് ഒരാള്‍ ബുവാന എന്ന സ്ഥലത്തു വെച്ച് ബലിയറുക്കാന്‍ നേര്‍ച്ച നേരുകയുണ്ടായി. ബുവാനയില്‍ വെച്ച് ഒരു ഒട്ടകത്തെ അറുക്കാന്‍ താന്‍ നേര്‍ച്ചയാക്കിയ കാര്യം അയാള്‍ നബി (സ)യെ അറിയിച്ചു. നബി(സ) അപ്പോള്‍ സ്വഹാബികളോട് ചോദിച്ചു: ‘ബുവാന എന്ന പ്രദേശത്ത് ജാഹിലിയ്യാ കാലത്ത് ആരാധിക്കപ്പെട്ടിരുന്ന വല്ല ബിംബവും ഉണ്ടായിരുന്നൊ?’ സ്വഹാബികള്‍ പറഞ്ഞു: ഇല്ല. നബി(സ) വീണ്ടും ചോദിച്ചു: ‘ബിംബാരാധകരുടെ വല്ല ആഘോഷവും അവിടെ വെച്ച് നടന്നിരുന്നൊ? അവര്‍ പറഞ്ഞു: ഇല്ല. അപ്പോള്‍ നബി(സ) ആ വ്യക്തിയോട് പറഞ്ഞു: ‘നീ നിന്റെ നേര്‍ച്ച നിറവേറ്റി കൊള്ളുക. അല്ലാഹുവിനെ ധിക്കരിക്കുന്നതോ, മനുഷ്യന്റെ അധീനതയില്‍പ്പെടാത്തതൊ ആയ നേര്‍ച്ചകളാണ് പാലിക്കേണ്ടതില്ലാത്തത്.” 
(സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍. നമ്പര്‍. 3313)

   ഏകനായ ദൈവത്തിനെ നേര്‍ച്ചകള്‍ നല്‍കാന്‍ പാടുള്ളൂ. ദൈവത്തിനു ഒരു കാര്യം നേര്‍ച്ച നേര്‍ന്നാല്‍ അത് നിറവേറ്റല്‍ ആ വ്യക്തിയുടെ മേല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നിര്‍ബന്ധമായും ചെയ്യേണ്ട നേര്‍ച്ചപോലും മറ്റു മതാഘോഷങ്ങള്‍ നടക്കുന്നിടത്ത് വെച്ച് ചെയ്യരുത് എന്നാണ് മുകളിലെ ഹദീസിലൂടെ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. എത്ര കൃത്യമാണ് നബി(സ)യുടെ ഉപദേശം. ആ പ്രദേശത്ത് ബിംബാരാധകരുടെ ആഘോഷം ഇപ്പോഴുണ്ടോ എന്നല്ല നബി(സ) അന്വേഷിച്ചത്, മറിച്ച് മുന്‍കാലങ്ങളില്‍ അവരുടെ വല്ല ആഘോഷവും നടന്നിരുന്നോ എന്നതാണ്. കാര്യത്തിന്റെ ഗൌരവം ഇതില്‍ നിന്ന് തന്നെ മനസ്സിലാകും.

      മഹാബലിയെന്ന കേരള രാജാവിന്റെ നീതി പൂര്‍ണമായ ഭരണവും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ഓരോ വര്‍ഷത്തെയും തിരിച്ചുവരവും ഐതിഹ്യമോ സാങ്കല്‍പ്പിക കഥയോ ആവാം. എന്നാല്‍, ഇതിലടങ്ങിയ വിശ്വാസം പാരമ്പര്യ ബഹുദൈവ വിശ്വാസത്തില്‍ അതിഷ്ടിതമാണ്. മരിച്ചവര്‍ക്ക് ഈ ലോക കാര്യങ്ങളില്‍ ഇടപെടാന്‍ സാധ്യമേ അല്ല. മഹാബലി ഓരോ വര്‍ഷവം തിരുവോണ നാളില്‍ പ്രജകളെ കാണാന്‍ വരും എന്ന് പറയുമ്പോള്‍ മരിച്ചവര്‍ തിരിച്ചുവരുമെന്നും ഈ ലോക കാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് സാധിക്കുമേന്നുമുള്ള ആശയമാണ് ഓണാഘോഷത്തിലൂടെ പ്രചരിക്കപെടുന്നത്. (ഇത് അഗീകരിച്ചാലും ഇല്ലെങ്കിലും വാസ്തവം അതാണ്‌). ഈ വിശ്വാസം ശിര്‍ക്ക്‌ (ദൈവത്തിന്റെ നാമ ഗുണ വിശേഷണങ്ങളുടെ ഏകത്വത്തില്‍ പങ്കുചേര്‍ക്കല്‍) ആണ്. 

      ഓണാഘോഷത്തിന്റെ ഭാഗമായി കാണാറുള്ള ആഘോഷമാണ് തൃക്കാക്കരയപ്പനെ വണങ്ങുക എന്നത്. ഇത് ബഹുദൈവാരാധന തന്നെയാണ്. മുന്‍കാലങ്ങളില്‍ ബഹുദൈവാരാതകരുടെ ആഘോഷം നടന്നിരുന്ന സ്ഥലത്ത് വെച്ചുപോലും നേര്‍ച്ച ചെയ്യരുതെന്ന്‍ പഠിപ്പിക്കപ്പെട്ട മുസ്ലിംകള്‍ ഓണം പോലു
ള്ള ബഹുദൈവാരാധനയില്‍ അതിഷ്ടിതമായ ആഘോഷങ്ങളില്‍ എങ്ങനെയാണ് പങ്കെടുക്കാന്‍ സാധിക്കുക? നബി(സ) പറഞ്ഞു: “ഏതൊരുവന്‍ ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന്‍ അവരില്‍ പെട്ടവനാണ്.” (സഹീഹു മുസ്ലിം). നബി(സ) യുടെ ഒരു പ്രവചനം യാഥാര്‍ത്യമാകുന്നത് നമുക്ക്‌ കാണാം - "നിശ്ചയം നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാൽ അവർ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കിൽ അവരെ പിൻപറ്റി നിങ്ങളും അതിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരെ, മുൻഗാമികളെ ന്നാൽ ജൂത ക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു "അവരല്ലാതെ പിന്നെ ആര്?’’
(ബുഖാരി)

     എന്തിനാണ് അന്യ മതസ്ഥരുടെ ആചാരാനാചാരങ്ങലുമായി നമ്മള്‍ കൈകോര്‍ത്തു നടക്കുന്നത്. അത് മത സൗഹാര്‍ദ്ദത്തിനാണത്രെ!! 
ഇത് മതസൗഹാര്‍ദ്ദമല്ല, മറിച്ചു മതലയനമാണ്. മത സൗഹാര്‍ദ്ദമല്ല, മനുഷ്യ സൗഹാര്‍ദ്ദമാന് വേണ്ടത്. നാനാ ജാതി മതസ്ഥര്‍ വളരെ സൗഹാര്‍ദ്ദ്ത്തോടെ തിങ്ങിത്താമസിക്കുന്ന കേരളീയ സാഹചര്യങ്ങളില്‍ നമ്മള്‍ പരസ്പരം സൗഹാര്‍ദ്ദം സ്ഥാപിക്കേണ്ടത് അന്യമതക്കാരുടെ വിശ്വാസങ്ങള്‍ പരസ്പരം സ്വീകരിച്ചിട്ടല്ല. മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ നന്മകളില്‍ സഹകരിച്ച് സുഹൃത്തുക്കളായി ജീവിക്കാന്‍ നമുക്ക് സാധിക്കുന്നതാണ് . അങ്ങിനെ നമ്മളൊക്കെ സഹകരിക്കുന്നുമുണ്ട്. നമ്മുടെ അയല്‍ക്കാരുടെ വിവാഹം , മരണം രോഗം, സല്‍ക്കാരങ്ങള്‍ എന്നിങ്ങനെ അവരുടെ ഒക്കെ സുഖ ദുഖങ്ങളില്‍ നമ്മളെല്ലാം പങ്കാളികളാവുന്നു. അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുന്നു . അതല്ലാതെ ബഹുദൈവാരാധനയില്‍ അധിഷ്ഠിതമായ ഒരാഘോഷത്തില്‍ സഹകരിച്ചു കൊണ്ട്, അതാണ് മത സൗഹാര്‍ദ്ദമെന്ന്  പറഞ്ഞു അഭിനയിക്കാന്‍ പാടില്ല.

     ഇന്ന് ഓണ നാളില്‍ മുസ്ലിംകള്‍ എന്ന് പറയുന്നവര്‍ പോലും ബഹുദൈവാരാധന അറിഞ്ഞോ അറിയാതെയോ അതിനെ പ്രോല്‍സാഹിപ്പിക്കുവോണം സാങ്കല്‍പ്പിക കഥാപാത്രങ്ങളെയും മറ്റും ചിത്രങ്ങള്‍ വരക്കുകയും അവരെ അനുകരിച്ചു മാവേലിയെപ്പോലെയുള്ളവരുടെ രൂപം നിര്‍മ്മിക്കുകയും വേഷം അണിയുകയും ചെയ്യുന്നു! മാവേലിയുടെ വരവ് പ്രതീക്ഷിച്ച് പൂക്കളം ഒരുക്കുന്നു. ജീവനുള്ളവയുടെ ചിത്രം വരക്കുന്നത് നിരോധിച്ച മതമാണ്‌ ഇസ്ലാം. അവരാണ് ബഹുദൈവാരാധനയുടെ പ്രതീകങ്ങളെ നമുക്ക് മുന്നില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അപകടം തന്നെ! നമുക്ക് വേണ്ടത് ആത്മാര്‍ഥമായി മനുഷ്യരെ തമ്മിലടുപ്പിക്കുന്ന നിഷ്കളങ്കമായ മനുഷ്യ സൗഹാര്‍ദ്ധമാണ് . അതല്ലാതെ മതമൂല്യങ്ങളെയും വിശ്വാസത്തെയും തച്ചുടക്കുന്ന മത സൗഹാര്‍ദ്ദമല്ല.
      
 “നബി(സ) മദീനയിലേക്ക് വന്നപ്പോള്‍, അവിടെയുള്ള മുസ്ലിംകള്‍ രണ്ടു ആഘോഷ ദിവസങ്ങളില്‍ കളിവിനോദങ്ങളിലേര്‍പ്പെടുന്നത് കണ്ടു. എന്താണ് ഈ രണ്ടു ദിവസങ്ങളുടെ പ്രത്യേകത എന്ന് നബി(സ) ചോദിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: ‘ജാഹിലിയ്യാ കാലത്ത് ഞങ്ങള്‍ ആഘോഷിക്കാറുള്ള രണ്ട് ദിവസങ്ങളാണത്.’ അപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: ‘ആ രണ്ട് ദിവസങ്ങള്‍ക്ക് പകരമായി ഉത്തമമായ രണ്ട് ദിനങ്ങളെ അല്ലാഹു നിങ്ങള്‍ക്കായി നല്‍കിയിരിക്കുന്നു; ബലി പെരുന്നാളും ചെറിയ പെരുന്നാളുമാണത്.” 
(സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍. നമ്പര്‍. 1134)
 
      മുസ്ലിംകള്‍ക്ക് ആഘോഷമായി രണ്ടു പെരുന്നാളുകളാണ് നിശ്ചയിക്കപ്പെട്ടത്. നബി(സ) യുടെ കാലഘട്ടങ്ങളിലും അന്യമതസ്ഥര്‍ അവരുടെ ഉത്സവങ്ങള്‍ കൊണ്ടാടിയിരുന്നു. എന്നിരുന്നിട്ടും നബി(സ) അവരുടെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ലോകം കണ്ടത്തില്‍ വെച്ച് ഏറ്റവും നല്ല നീതിമാനായ ഭരണാധികാരി മുഹമ്മദ്‌ നബി(സ)യാണെന്ന് Michael H Hart തന്റെ “The 100 Most influential people in history“ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത് മുഹമ്മദ്‌ നബി(സ)ക്കാണ്.(കാരണമറിയാന്‍ The 100: A Ranking of the most influencial persons in history )

        പ്രവാചകന്‍ (സ) പഠിപ്പിച്ച ഒരു കാര്യവും തീവ്രവാതമല്ല. അവ പഠിക്കാത്തത് കൊണ്ടാണ്. ഇന്ന് കാണുന്ന മുസ്ലിംകളെ നോക്കി ഇസ്ലാമിനെ പഠിക്കരുത്. മതങ്ങളെ അറിയണമെങ്കില്‍ അതാത് മതങ്ങളുടെ വേദഗ്രന്ഥങ്ങള്‍ എന്ത് പറയുന്നു എന്നാണു നോക്കേണ്ടത്. കാരണം ഇന്ന് കാണുന്ന പല ഹിന്ദുക്കളും യഥാര്‍ത്ഥ ഹിന്ദുവല്ല, കാരണം അവര്‍ അവരുടെ വേദഗ്രന്ഥം പഠിക്കാറുമില്ല അതനുസരിച്ച് ജീവിക്കാറുമില്ല. അതുപോലെ തന്നെയാണ് പല മുസ്ലിംകളുടെയും കഥ. അവര്‍ മുസ്ലിംകള്‍ ആണെന്ന് പറയും, എന്നാല്‍ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കില്ല, അതനുസരിച്ച് പ്രവര്‍ത്തിക്കുകയുമില്ല. ഇസ്ലാം വിരോധിച്ച അന്യമതാഘോഷങ്ങളില്‍ പങ്കെടുക്കുന്ന 'മുസ്ലിംകളെ' നോക്കി വേദം പഠിക്കുന്നവര്‍ ചെയ്യുന്നത് ശെരിയല്ല എന്ന് പറയുന്നത് ശെരിയല്ല. മതാഘോഷങ്ങള്‍ അല്ലാത്ത വീട് കൂടലുകള്‍, സ്നേഹക്കൂട്ടങ്ങള്‍, സല്‍ക്കാരങ്ങള്‍, കല്യാണങ്ങള്‍,.. എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ സ്നേഹബന്ധങ്ങള്‍ വളരും. അത് പോലെ മറ്റു മതവിശ്വാസങ്ങളെ നമ്മള്‍ താഴ്ത്തി കാണാന്‍ പാടില്ല. നോമ്പ് നോല്‍കുന്ന ഹിന്ദു നമ്മുടെ വീട്ടില്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിക്കില്ല എന്നത് കൊണ്ട് അവന്‍ ചീത്തയല്ല. അവന്‍ നല്ലവനാണ്. കാരണം അവന്റെ ജീവിതത്തെ നയിക്കുന്നത് അവന്റെ മതവിശ്വാസമാണ്. 

     അത് പോലെ തന്നെ ഒരു മുസ്‌ലിം ഒണാഘോഷങ്ങളില്‍ പങ്കെടുക്കാത്തത് കൊണ്ട് അവന്‍ ചീത്തയല്ല, നല്ലവനാണ്. ഇതൊക്കെ മനസ്സിലാക്കി മതഗ്രന്ഥങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരെ ഓണാഘോഷ പരിപാടികള്‍ക്ക് വിളിക്കാതിരിക്കുന്നതാണ് ശെരിയായ രീതി. കാരണം നമ്മുടെ സുഹൃര്‍ത്തുക്കള്‍ വിളിക്കുമ്പോള്‍ നമ്മള്‍ പങ്കെടുക്കില്ല എന്ന് പറയുമ്പോള്‍ അവര്‍ക്കെന്ന പോലെ നമുക്കും വേദനയുണ്ടാകാറുണ്ട്. ഓണത്തിന് പങ്കെടുത്തില്ലെങ്കിലും എല്ലാവരോടും സ്നേഹമല്ലാതെ ഒരിക്കലും വെറുപ്പ്‌ ഉണ്ടാകാറില്ല.  

 യഥാര്‍തത്തില്‍ ബഹു ദൈവാരാധനയോടുള്ള നമ്മുടെ നിലപാടാണ് ഇത്തരം വിഷയങ്ങളില്‍ പ്രതിഫലിക്കുന്നത്.
ഓണവും ഓണത്തിനു പിന്നിലെ ഐതീഹ്യങ്ങളും മുസ്ലിമിൻറെ വിശ്വാസത്തിനെതിരാണ്.എന്നാൽ ഈ ആഘോഷത്തില് പങ്കെടുക്കുവാന് ക്ഷണിച്ചാല് വിശ്വാസി എന്ത് ചെയ്യണം ?
പങ്കെടുക്കാതിരിക്കുന്നത് മതത്തിൻറെയും വിശ്വാസപരമായ ആഘോഷങ്ങളോടോ, ആചാരങ്ങളോടൊ വെറുപ്പോ വിദ്വോഷമോ അല്ല,

  ഇന്നലെവരെ മുസ്ലീം വീടുകളിൽ നിന്ന് ഹിന്ദുവും ഹിന്ദു വീടുകളിൽ നിന്ന് മുസ്ലീമും ഭക്ഷണം കഴിക്കുന്നതിനെ ഒരാളും എതിർത്തിട്ടില്ല.

ഹൈന്ദവ സുഹൃത്ത് ശബരി മലയിലേക്ക് പോകാൻ മാലയിട്ടാൽ 
അവരുടെ വിശ്വാസത്തിൻറെ ഭാഗമായി നാൽപതു നാളത്തെ വൃതമനുഷ്ടാനമുണ്ടല്ലോ. 
ഈ നാളുകളിൽ അയാൾ മുസ്ലീം വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല
ഇതവരുടെ വിശ്വാസത്തിൻറെ ഭാഗമാണ് അത്കൊണ്ട് തന്നെ അതിനെയാരും വർഗ്ഗീയമായി കരുതാറില്ല. അതിൻറെ പേരിൽ ആർക്കും ഒരു വിശമവും തോന്നാറില്ല. ആ യാത്ര കഴിഞ്ഞു വന്നാൽ ഈ വൃതം അതേ പടി നില നിർത്താറുമില്ല.

അതേ പോലെയുള്ള മുസ്ലീമിൻറെ വിശ്വാസത്തിൻറെ ഭാഗമാണ് ഓണാഘോഷം പാടില്ല എന്നതും.
ഓണമൊക്കെ കഴിഞ്ഞാൽ ഹിന്ദുക്കൾ സൽക്കരിക്കുന്ന സദ്യകളിൽ മുസ്ലിമിന് പ്രശ്നമില്ല.
വിശ്വാസ പരമായ ആഘോഷ സദ്യകളിൽ നിന്നു വിട്ട് നിൽക്കുന്നു എന്നേയുളളൂ.  

ഓണം പോലുള്ള ഇസ്ലാമികമല്ലാത്ത ആഘോഷങ്ങളിൽ സന്തോഷം പ്രകടിപ്പിക്കൽ ആശംസകൾ നേരൽ പോലുള്ളവ യും അനുവദനീയമല്ല. ആരാധനയുമായി ബന്ധപ്പെട്ട ആഹാരം കഴിക്കൽ അനുവദനീയമല്ല.അവരുടെ പൂജക്കും മറ്റും വെക്കാത്ത അവർ സാധാരണ നമുക്ക് നൽകുന്നതാണ്.
 ( അവരുമായുള്ള ബന്ധത്തിന്റെ പേരിൽ) അവരുടെ ആഘോഷവേളകളിലും നൽകുന്ന ഭക്ഷണം സ്വീകരിക്കൽ അനുവദനീയമാണ്. എന്നിരുന്നാൽ തന്നെ ഒഴിവാക്കലാണ് ശ്രേഷ്ഠമായത്. 
(ഫതാവ മഹ്മൂദിയ)

وَلَوْ أَهْدَى لِمُسْلِمٍ وَلَمْ يُرِدْ تَعْظِيمَ الْيَوْمِ بَلْ جَرَى عَلَى عَادَةِ النَّاسِ لَا يَكْفُرُ وَيَنْبَغِي أَنْ يَفْعَلَهُ قَبْلَهُ أَوْ بَعْدَهُ نَفْيًا لِلشُّبْهَةِ 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/754]


اجتمع المجوس یوم النیروز فقال مسلم: خوب سیرت نہاوند یکفر
(الفتاوی البزازیة علی ھامش الھندیة، ۶: ۳۳۳، ط: مکتبة زکریا دیوبند)

*وما یھدی المجوس یوم النیروز من أطعمتھم إلی الأشراف ومن کان لھم معرفة لا یحل أخذ ذلک علی وجه الموافقة معھم وإن أخذہ لا علی ذلک الوجه لا بأس به والاحتراز عنه أسلم*
 (المصدر السابق)

مذهب الحنفية 
 
1) ആരാധനയുടെ ഭാഗമായുള്ള ഭക്ഷണം കഴിക്കൽ അനുവദനീയമല്ല.

2) അതുപോലെ അവർക്ക് ആശംസകൾ പറയാനും പാടില്ല....



وقال العلامة ابن حجر الهيتمي الشافعي رحمه الله تعالى في ( باب الردة ) : 
(ثم رأيت بعض أئمتنا المتأخرين ذكر ما يوافق ما ذكرته فقال : ومن أقبح البدع موافقة المسلمين النصارى *في أعيادهم بالتشبه بأكلهم والهدية لهم وقبول هديتهم فيه* وأكثر الناس اعتناء بذلك المصريون وقد قال صلى الله عليه وسلم { من تشبه بقوم فهو منهم } بل قال ابن الحاج لا يحل لمسلم أن  يبيع نصرانيا شيئا من مصلحة عيده لا لحما ولا أدما ولا ثوبا ولا يعارون شيئا ولو دابة إذ هو معاونة لهم على كفرهم وعلى ولاة الأمر منع المسلمين من ذلك
الفتاوي الفقهية الكبرى /(4/238-239)

قال الإمام الدَّمِيري رحمه الله تعالى في (فصل التعزير) : 
(تتمة : يُعزّر من وافق الكفار في أعيادهم ، ومن يمسك الحية ، ومن يدخل النار ، ومن قال لذمي : يا حاج ، ومَـنْ هَـنّـأه بِـعِـيـدٍ

النجم الوهاج في شرح المنهاج للعلامة الدَّمِيري (9/244) ، وكذا قال العلامة الخطيب الشربيني في مغني المحتاج إلى معرفة معاني ألفاظ المنهاج (4/191) .
 المذهب الشافعي  


ഇതര മതസ്ഥരുടെ ആഘോഷങ്ങളില് പങ്കെടുക്കുന്നതിനെ കുറിച്ച് പറയുമ്പോൾ പണ്ഡിതർ വിശ്വാസികളെ ഗൗരവമായി ഓർമപ്പെടുത്താറുള്ള ഒരു നബി വചനമാണ് താഴെ:
അബ്ദുല്ലാഹ് ഇബ്നു ഉമര്(റ)വില് നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു:

حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، حَدَّثَنَا أَبُو النَّضْرِ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ ثَابِتٍ، حَدَّثَنَا حَسَّانُ بْنُ عَطِيَّةَ، عَنْ أَبِي مُنِيبٍ الْجُرَشِيِّ، عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏

‏ مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ‏"

“ഏതൊരുവന് ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന് അവരില് പെട്ടവനാണ്.” ( അബൂദാവൂദ് 4031)

ഓരോ മതക്കാര്ക്കും അവരവരുടെ വിശ്വാസ അനുഷ്ഠാന കര്മ്മങ്ങളും ആഘോഷങ്ങളും ഉണ്ടാവും. അതില് അവര് കാണിക്കുന്ന സൂക്ഷമതയും അതിന്റെ പവിത്രതയും മറ്റ് മതക്കാര് മനസ്സില്ലാക്കി പെരുമാറണം.

അവരുടെ ആചാരങ്ങള്ക്ക് കളങ്കം വരാത്ത രീതിയില് ആവണം എല്ലാവരുടെയും സമീപനം.

ഓണം കേരളോത്സവം ആയിരിക്കാം
പക്ഷേ മുസ്ലിം സമുദായത്തിൻറെ ആഘോഷമല്ല.
അത് തികച്ചും ഹിന്ദു മത ആഘോഷമാണ്.

അതിലെ ചിഹ്നങ്ങളെല്ലാം ഹൈന്ദവ മത വിശ്വാസത്തിലതിഷ്ടിതമാണ് മാവേലിയും തൃക്കാക്കരയപ്പനും വാമനനും എല്ലാം ശിർക്കിൻറെ ചിഹ്നങ്ങളാണ് അഥവാ ഏക ദൈവവിശ്വാസ ത്തിനെതിരാണ്.

 മഹാവിഷ്ണുവിൻറെ അവതാരമാണ് വാമനൻ വിഷ്ണു അവരുടെ ദൈവവും എന്നാണ് ഹൈന്ദവ സങ്കൽപ്പം. 

പിന്നെ ഏറ്റവും വലിയ ഒരു പ്രശ്നമെന്തന്നാൽ നമ്മുടെ അയൽവാസികളും സഹപ്രവർത്തകരും കൂട്ടുകാരുമെല്ലാം ക്ഷണിക്കുമ്പോൾ നമ്മളെങ്ങനെ വരില്ല എന്ന് പറയും. അവരെല്ലാം നമ്മുടെ പെരുന്നാൾ ആഘോഷത്തിൽ പങ്കുചേരുന്നല്ലൊ. പിന്നെ നമ്മൾ അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അവരെന്ത് വിചാരിക്കും?

മുസ്ലിങ്ങൾ സർവ്വ സാദാരണയായി ഇത്തരം ആഘോഷങ്ങളിൽ പങ്ക് ചേരുന്ന വർത്തമാന കാല സാഹചര്യത്തിൽ ഇതിൽ നിന്ന് വിട്ട് നിൽക്കുക എന്നത് ഒരു മുസ്ലിമിൻറെ വലിയ ജിഹാദാണ്.

അമുസ്ലിങ്ങളായ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അയൽ വാസികൾക്കും 
വെറുപ്പ് തോന്നാനും പാടില്ല ആഘോഷത്തിൽ പങ്കെടുക്കാനും പാടില്ല .
എന്നാലോ ഒഴിവാക്കുന്നത് കളവ് പറഞ്ഞു കൊണ്ടാവാനും പാടില്ല താനും...

പായസമായാലും സദ്യയായാലും കേക്കായാലും ഓണ മത്സരങ്ങളായാലും അതെല്ലാം നിനക്ക് നിസ്സാരമാണെങ്കിലും അല്ലാഹുവിൻറെ അടുത്ത് വലുതാണ് .

ഓണാഘോഷത്തിൻറെ പേരും പറഞ്ഞ് ഇന്ന് കോളേജുകളിലും സ്കൂളുകളിലും നടക്കുന്നത് അഴിഞ്ഞാട്ടം മാത്രമാണ്.അതിൽ നിന്ന് എന്ത് സന്ദേശമാണ് സമൂഹത്തിന് കിട്ടുന്നത്.

അന്നേ ദിവസം കോളേജിലും സ്കൂളിലും പോയിട്ടില്ല എന്ന് കരുതി ഒന്നും സംഭവിക്കാനില്ല.

കപട മതേതരവാദികളും മുസ്ലിം നാമധാരികളും നിരീശ്വരവാദികളും പറയുന്നതും ചെയ്യുന്നതും കണ്ടിട്ട് തൻറെ ഈമാൻ മുറുകെ പിടിച്ച് ജീവിക്കുന്ന വിശ്വാസി ബേജാറാവേണ്ട ഒരാവശ്യവുമില്ല.



 മുസ്ലിമിന് ഓണം ആഘോഷിക്കാൻ പാടില്ല...

ഓണം പൂര്‍ണമായും അന്ധവിശ്വാസത്തിന്‍റെ മുകളില്‍ കെട്ടിപ്പൊക്കിയ ഒരു ആഘോഷമാണ്. ദൈവ ദൂതൻ വഴി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മാവേലി നാടു കാണാന്‍ വരും എന്ന അന്ധ വിശ്വാസമാണ് ഓണത്തിന്‍റെ അടിസ്ഥാനം.

മുസ്‌ലിംകളെയും മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങളെയും ഭൂരിപക്ഷത്തിന്‍റെ സംസ്‌കാരത്തില്‍ ലയിപ്പിക്കാനുള്ള സംഘ പരിവാരത്തിന്‍റെ ശ്രമഫലമായി സര്‍ക്കാര്‍ ഓണത്തെ ഒരു പൊതു ആഘോഷമാക്കി പ്രഖ്യാപിച്ചതു കൊണ്ടൊന്നും അതിലെ അന്ധവിശ്വാസം ഇല്ലാതാകില്ല.

ഓണത്തിന് ശബ്ദതാരാവലിയില്‍ ശ്രീകണ്‌ഠേശ്വരം പുറം-1051ല്‍ നല്‍കിയ അര്‍ത്ഥം ശ്രദ്ധിക്കുക:

(1)ചിങ്ങമാസത്തില്‍ ഓണം 'തിരുവോണം' വരുന്ന നക്ഷത്രം.
(2) വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മഹാബലി ഭൂമിയില്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തുന്ന ദിവസം. 
(3) അത്തം നക്ഷത്രം മുതല്‍ പത്തു ദിവസം. 

മഹാബലിയെന്ന കേരള രാജാവിന്റെ നീതി പൂര്‍ണമായ ഭരണവും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ഓരോ വര്‍ഷത്തെയും തിരിച്ചുവരവും ഐതിഹ്യമോ സാങ്കല്‍പ്പിക കഥയോ ആവാം. എന്നാല്‍, ഇതിലടങ്ങിയ വിശ്വാസം പാരമ്പര്യ ബഹുദൈവ വിശ്വാസത്തിന്റെതാണല്ലോ.അതുകൊണ്ട് ഓണവും മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല. 

ഇങ്ങനെ പറയുമ്പോള്‍ അതിശയിക്കാന്‍ ഒന്നുമില്ല. കാരണം ഈദുല്‍ ഫിത്റും ഈദുല്‍ അദ്ഹായും പുത്തന്‍ ഉടുപ്പിട്ടും നല്ല ഭക്ഷണം ഉണ്ടാക്കിയും തക്ബീര്‍ ചൊല്ലിയും ക്രിസ്ത്യാനികളും ഹൈന്ദവരും ആഘോഷിക്കാറില്ലല്ലോ. ഇനി ഏതെങ്കിലും അമുസ്‌ലിം അങ്ങനെ ആഘോഷിക്കാന്‍ തയാറായാലും നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം എന്നതാണ് മറ്റു മതക്കാരുടെ വിശ്വാസ-ആചാരങ്ങളോട് ഒരു മുസ്ലിമിന്‍റെ നിലപാട്. ഇങ്ങനെ പറയുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാകാവുന്ന ചൊറിച്ചില്‍ ഒരു മുസ്‌ലിം പരിഗണിക്കേണ്ടതില്ല. കാരണം അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു: 

"യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും (നബിയേ) നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം നീ അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല. [2:120]
ഓണം ഹിന്ദുക്കളുടെതാണെങ്കിൽ പിന്നെ എങ്ങിനെ കേരളത്തിൽ മാത്രം ഓണം ഒതുങ്ങി. ഓണം കേരളത്തിൽ മാത്രമാണ് എന്നത് ഒരു വിഷയമല്ല എന്നാൽ കേരളത്തിലെ ശബരിമല പോലുള്ള അമ്പലങ്ങളിൽ ഓണവുമായി ബന്ധപ്പെട്ട പൂജകൾ ചിങ്ങ മാസത്തിലെ അത്തം മുതൽ തിരുവോണം വരെ പത്തു ദിവസക്കാലം നടത്തിവരുന്നു. ശബരിമല പോലുള്ള അമ്പലങ്ങളിലെ പ്രതിഷ്ട്ട കാണണമെങ്കിൽ ആ അമ്പലത്തിലെ നടതുറക്കണം. ഈ നട തുറക്കുന്ന ചില പ്രത്യേക സമയങ്ങളിൽ മാത്രമാണ്. അവയിൽ ഒന്നാണ് ഓണം.ഹിന്ദു ആചാരങ്ങൾ ഓരോ സ്ഥലത്തും ഓരോന്നാണ്. ഓണം കേരളത്തിൽ ഇങ്ങനെ ഓരോ സ്റ്റേറ്റിലും ഹിന്ദുക്കൾക്ക് അവരുടേതായ ആഘോഷങ്ങൾ ഇണ്ട്. വിനായക ചതുർഥി പോലുള്ള ആഘോഷങ്ങൾ മാത്രമാണ് ഇന്ത്യ ഒട്ടാകെ ഒരേ പോലെ നടത്തപ്പെടുന്നത്. മറ്റു സ്ഥലങ്ങളിൽ ഓണം ആഘോഷിക്കതിന്റെ പേരിൽ അത് ഹിന്ദു ആഘോഷം ആവാതിരിക്കുകയില്ല.

2023 ജൂൺ 28, ബുധനാഴ്‌ച

ബലി പെരുന്നാൾ പ്രതിജ്ഞ പുതുക്കലാണ്.

   അല്ലാഹുവിന്റെ സമർപ്പണത്തിന് വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ട് വീണ്ടും ഒരു ബലിപെരുന്നാൾ സമാഗതമാവുകയാണ്. ദൈവ പ്രീതിക്കായി ആത്മാർപണം ചെയ്ത ഒരു കുടുംബത്തിന്റെ അഥവാ ഇബ്രാഹിം, ഹാജറ,ഇസ്മായീലിന്റെ സ്മരണകൾ സജീവമായി നിർത്തുന്നതിലൂടെ നമ്മെ ഒരു പ്രതിജ്ഞ പുതുക്കിക്കുകയാണ്. ആ മഹത് വ്യക്തിത്വങ്ങളുടെ മാതൃക പിൻപറ്റും എന്നും അവരുടെ ഈമാനിക കരുത്ത് സ്വന്തം ജീവിതത്തിൽ പിൻ പറ്റും എന്നും അവർ നേരിട്ട ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നാൽ ഞാൻ സ്വയം ഇബ്രാഹിമാവും, ഇസ്മായിലാവും,ഹാജറയാവും എന്ന പ്രതിജ്ഞ തക്ബീറിലൂടെ ആവർത്തിച്ച് ആവർത്തിച്ച് പ്രഖ്യാപിക്കുകയാണ് പെരുന്നാളിനും അയ്യാമുത്തശ്രീക്കിന്റെ ദിവസങ്ങളിലും.
الله اكبر الله اكبر الله اكبر لا اله الا الله الله اكبر الله اكبر
ولله الحمد.
ഇബ്രാഹീം നബി (അ) നമ്മുടെ ജീവിതത്തിൽ ഉണ്ടാകണമെന്ന് പരിശുദ്ധ ദീൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഹജ്ജിനു പോകുന്നവരോട് മഖാമു ഇബ്രാഹിമില്‍ നമസ്കരിക്കാൻ കൽപ്പിച്ചത്, അതുകൊണ്ടാണ് നമ്മുടെ സ്വലാത്ത് ഇബ്രാഹീമിയ്യ സ്വലാത്ത് ആയത്, അതുകൊണ്ടാണ് ഇബ്രാഹിം നബിയുടെ പ്രതിജ്ഞയായ "വജ്ജഹ്ത്തു" നമ്മുടെ നമസ്കാരത്തിലുണ്ടായത്. ആദ്യം നമുക്ക് ഇബ്രാഹിം ആകാൻ നോക്കാം. അങ്ങനെ ആവണമെന്ന് ആ നാമം നിങ്ങളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കണമെന്ന് അല്ലാഹു ആഗ്രഹിക്കുന്നു. അതുകൊണ്ട് വിശുദ്ധ ഖുർആൻ ആഹ്വാനം ചെയ്തു,

وَجَاهِدُوا فِي اللَّهِ حَقَّ جِهَادِهِ ۚ هُوَ اجْتَبَاكُمْ وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ ۚ مِّلَّةَ أَبِيكُمْ إِبْرَاهِيمَ ۚ هُوَ سَمَّاكُمُ الْمُسْلِمِينَ مِن قَبْلُ وَفِي هَٰذَا لِيَكُونَ الرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا شُهَدَاءَ عَلَى النَّاسِ ۚ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَاعْتَصِمُوا بِاللَّهِ هُوَ مَوْلَاكُمْ ۖ فَنِعْمَ الْمَوْلَىٰ وَنِعْمَ النَّصِيرُ ( سورة الحج ٧٨)

 ഒന്നാമതായി അറിയുക നമ്മൾ ഇബ്രാഹിം ആവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമുക്കെതിരെ നംമ്രുദ് ഉണ്ടാകും. നമ്രൂദില്ലാതെ ഇബ്രാഹിം നബിയും, ഫിർഔൻ ഇല്ലാതെ മൂസാ നബിയും, അബൂ ജഹലുമാരില്ലാതെ നമ്മുടെ നായകൻ മുഹമ്മദ് നബിയും ഉണ്ടാകില്ല.

നംറൂദ് ആരായിരുന്നു❓
 സ്വേച്ഛാധിപതിയായ, അതിക്രമിയായ അധികാരത്തിനുവേണ്ടി അരുംകൊല ചെയ്ത,അതിനുവേണ്ടി നിഷ്കളങ്ക ബാലന്മാരെ പോലും കൊന്നുതള്ളിയ ഭീകരൻ. ആരെ കൊല്ലണമെന്നും ആരെ ജീവിക്കാൻ അനുവദിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം ഭരണകൂടത്തിന് ആണ് എന്ന് അവകാശപ്പെട്ട ഭരണാധികാരി*.*അവൻ പറഞ്ഞു. (258قَالَ أَنَا أُحْيِي وَأُمِيتُ ( البقرة

 ജീവൻ നൽകുന്നവനും മരണം നൽകുന്നവനും അല്ലാഹുവാണ് എന്നു പറഞ്ഞപ്പോൾ, ഒരാളെ കൊന്നും മറ്റൊരാളെ വെറുതെ വിട്ടും ഞാനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും എന്നും നമ്രുദ് വാദിച്ചു. 

നാട്ടിലുള്ള ഗർഭിണികളെ പിടിച്ചുകൊണ്ടുവന്ന് പ്രസവിക്കുമ്പോൾ ആൺകുട്ടിയാണെങ്കിൽ അറും കൊല ചെയ്തു. ഈ അറുംകൊലകൾ ഇന്നും ആവർത്തിക്കപ്പെടുന്നുണ്ട്.

   ഈ കഴിഞ്ഞ ആഴ്ചയിൽ കണ്ട ഒരു ഭീകരമായ ചിത്രമുണ്ട്. ഒരു മണിപ്പൂരി പെൺകുട്ടിയെ ഭീകരമായി മർദ്ദിച്ചു. ഭയന്ന് കരഞ്ഞ ആ പെൺകുട്ടി അവസാനം രക്ഷയില്ലെന്ന് കണ്ട് കരച്ചിൽ പോലും നിലച്ചു നിസ്സഹായ അവസ്ഥയിൽ ആയപ്പോൾ വെടിവെച്ചുകൊന്നു. ഇത് ഒരു പെൺകുട്ടിയുടെ മാത്രം കഥയല്ല. ഗുജറാത്തിലെ ഗർഭസ്ഥ ശിശു മുതൽ അമ്പലത്തിൽ കയറിയതിന് കാശ്മീരിൽ, ഭീകരർ തല്ലിക്കൊന്ന ആസിഫ മുതൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവ രക്തം വീണ കാലമാണ്. 

അതെ, ഇബ്രാഹിം ആയി ജീവിക്കൽ ത്യാഗമാണ്. ഇബ്രാഹിം ആയി ജീവിച്ചാൽ സ്വന്തം കുടുംബത്തിൽ നിന്ന് നിഷ്കാസിതനായേക്കാം. സ്വന്തം നാട് വിട്ട് പ്രാണരക്ഷാർത്ഥം അഭയാർത്ഥികളാകേണ്ടി വന്നേക്കാം. കുടുംബത്തിന്റെ ചാരിത്ര്യം സംരക്ഷിക്ക പ്പെടുമോ എന്ന് ഭയക്കേണ്ടി വന്നേക്കാം. അഗ്നികുണ്ടാരത്തിൽ എറിയപ്പെട്ടേക്കാം. ഭാര്യയെയും ചോര പൈതലിനെയും ഉപേക്ഷിക്കേണ്ടി വന്നേക്കാം. പക്ഷേ,എന്താണെങ്കിലും ആ പ്രതിജ്ഞ നാം പുതുക്കും, ഏറ്റെടുക്കും. കാരണം,അവസാനം വിജയം സത്യത്തിനു മാത്രമാണ്. കാരണം,അല്ലാഹുവാണ് വലിയവൻ.

الله اكبر الله اكبر الله اكبر لا اله الا الله الله اكبر الله اكبر ولله الحمد

കുഞ്ഞുങ്ങളെ കൊല്ലുന്ന അതേ വർഷത്തിൽ തന്നെയാണ് ഇബ്രാഹിം നബി ജനിച്ചത്. ഇബ്രാഹിം നബി അലൈഹി സലാമിന്റെ മാതാവ് ഒരു ഗുഹയിലേക്ക് പോയി അവിടെയാണ് പ്രസവിച്ചത്. 
وقال محمد بن إسحاق : لما وجدت أم إبراهيم الطلق خرجت ليلا إلى مغارة كانت قريبة منها فولدت فيها إبراهيم عليه السلام وأصلحت من شأنه ما يصنع بالمولود ، ثم سدت عليه المغارة ورجعت إلى بيتها ثم كانت تطالعه لتنظر ما فعل فتجده حيا يمص إبهامه. ( تفسير البغوى)
പിന്നെ ഇടക്കിടക്ക് പോയി നോക്കും അപ്പോൾ സ്വന്തം വിരൽ വലിച്ചു കുടിക്കുന്ന, അതിലൂടെ ഭക്ഷണം ലഭിക്കുന്ന കുട്ടിയെയാണ് കണ്ടത്.
 قال أبو روق : وقالت أم إبراهيم ذات يوم لأنظرن إلى أصابعه ، فوجدته يمص من أصبع ماء ، ومن أصبع لبنا ، ومن أصبع عسلا ومن أصبع تمرا ، ومن أصبع سمنا. (تفسيرالبغوى)
15 മാസമാണ് ഇബ്രാഹിം നബി അലൈസലാം ആ ഗുഹയിൽ താമസിച്ചത്. പക്ഷേ ഇബ്രാഹിം നബി(അ )വളരെ വേഗം വളർന്നു.
 وكان اليوم على إبراهيم في الشباب كالشهر والشهر كالسنة فلم يمكث إبراهيم في المغارة إلا خمسة عشر شهر؛(تفسير البغوى)

ഓരോ ബലിപെരുന്നാളിനും ഇബ്രാഹിം നബി(അ )യുടെ ചരിത്രം മുന്നിലെത്തുമ്പോൾ ഇബ്രാഹിം നബി(അ )യുടെ കാലം കൂടി നമ്മുടെ മുന്നിലെത്തും കഠിനമായ ത്യാഗവും,പരീക്ഷണങ്ങളും നമ്മോടു പറയും. അതിനോടൊപ്പം അല്ലാഹുവിന്റെ സഹായങ്ങളെയും പറ്റി പറഞ്ഞുതരും.ഈ ഭീകരത കണ്ട്, ഭീകരരെ കണ്ട് ഭയക്കേണ്ടതില്ല എന്ന ആത്മവിശ്വാസം തരും. 
  ഗുഹയിൽ വിരൽത്തുമ്പിലൂടെ ഭക്ഷണം നൽകിയ ചരിത്രത്തിലൂടെ നിനക്ക് ഭക്ഷണം നൽകുന്നവൻ അല്ലാഹുവാണ് എന്ന് ഓർമ്മപ്പെടുത്തും. അഗ്നികുണ്ടാരത്തിൽസുഖശയ്യ നൽകിയതിലൂടെ എന്തിനെയും അതിജീവിക്കാൻ കരുത്ത് അല്ലാഹു നൽകുമെന്ന് പ്രതീക്ഷ ലഭിക്കും. മക്കയിൽ അഭയാർത്ഥിയായിട്ടും സംസമിലൂടെ ജീവിതം ലഭിച്ചതിലൂടെ നാടുവിട്ട് ഇറങ്ങിയാലും അതിജീവനും സാധ്യമാണ് എന്ന് പഠിപ്പിക്കുന്നു.

 പുതിയ തലമുറയോട് പറയാനുള്ളത് നിങ്ങൾ ഇസ്മായിൽ ആകാനാണ്.ഇസ്മായിൽ നബി(അ ),പിതാവ് ഇബ്രാഹിം നബി(അ ) അല്ലാഹുവിനുവേണ്ടി നിന്നെ ബലിയറുക്കണം എന്ന് പറഞ്ഞപ്പോൾ പറഞ്ഞത് നിങ്ങൾ ശ്രദ്ധിക്കുക._
_ നാം ഇസ്മായിൽ ആയാൽ യഥാർത്ഥ വിശ്വാസിയാകും. അല്ലാഹുവിന്റെ, പിതാവിന്റെ തീരുമാനത്തിന് തലയും, കഴുത്തും, ജീവനും, ജീവിതവും സമർപ്പിക്കും. 
فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ (الصافات 102

നമ്മുടെ ഹീറോ ഇസ്മായിൽ ആകുക. അങ്ങനെ ആയാൽ സോഷ്യൽ മീഡിയ "തൊപ്പികളെ" കാണുമ്പോൾ അവൻ മാസാണ്, അടിപൊളിയാണ് വേറെ ലെവൽ ആണ് എന്ന് തുടങ്ങിയവയൊന്നും പറയില്ല.

യുക്തിവാദത്തിലേക്കോ,മതനിരാസത്തിലേക്കോ,സ്വതന്ത്രവാദത്തിലേക്കോ പോവാതെ അല്ലാഹുവിന്റെ ദീനിനെ മുറുകെ പിടിക്കും. അത് തന്റെ ഇച്ഛക്കും,ജീവനും എതിരാണെങ്കിലും. 
ഹാജറ ആകാൻ കഴിഞ്ഞാൽ പിന്നെ സംശയമില്ല, ഇബിലീസിനെ കല്ലെറിഞ്ഞു ഓടിക്കും. നിന്റെ ഭർത്താവ് നിന്റെ കുഞ്ഞിനെയും കൊണ്ട് പോയത് അറുക്കാനാണ് എന്ന് പറഞ്ഞ് വസ് വാസ് ഉണ്ടാക്കിയപ്പോഴും അല്ലാഹുവിന്റെ തീരുമാനം അതാണെങ്കിൽ അത് നടക്കട്ടെ എന്ന് പറഞ്ഞ് അവനെ ആട്ടിപ്പായിച്ച ഹാജറ ബീവിയുടെ തവക്കുൽ ഉള്ളവരായി നാം മാറും തീർച്ച. ബലിപെരുന്നാൾ പ്രതിജ്ഞയുടെതാകും വിജയത്തിന്റേതാകും ചരിത്രം സൃഷ്ടിക്കുന്നതാവും. 

ഇബ്രാഹിം നബി (അ)സൃഷ്ടാവിനെ വഴിപ്പെട്ടതുപോലെ തന്നെ സൃഷ്ടികൾക്ക് സൽക്കാരം നൽകി സ്നേഹിച്ച പ്രവാചകൻ കൂടി ആണ്. അതിനെക്കൂടി പിൻപറ്റി, പരസ്പരം മുസാഫഹത്ത് ചെയ്ത്,കുടുംബബന്ധം പുലർത്തി, സ്നേഹം കൈമാറുന്ന പെരുന്നാൾ ആകണം ഇത്.

 അബ്ദുസ്സലാം മൗലവി ഓണമ്പിളി.

2023 ഏപ്രിൽ 9, ഞായറാഴ്‌ച

റഹ്മത്തിന്റെ വാതിലുകൾ

ഭക്ത ഹൃദയ പ്രഭയുതിർ ന്നുവോ?
✨✨✨✨✨✨✨
 അഭൗമ ലോകത്തും അഭൗതികലോകത്തുമുള്ള റഹ്മത്തിന്റെ  വാതിലുകൾ എന്നത് ഒരു കാല്പനിക മനസ്സോടുകൂടിയാണ് പലരും കേൾക്കുന്നതും വിചാരിക്കുന്നതും., എന്നാൽ
ആ വാതിലുകളെല്ലാം സത്യമാണ്✨

☔ റയ്യാൻ എന്ന സ്വർഗ്ഗ വാതിൽ സത്യമാണ്. 
☔ ഹദീറത്തുൽ ഖുദ്‌സി ലെ കരുണാ കവാടം  സത്യമാണ്. 
 പക്ഷേ ,,,,
അതൊക്കെ തുറക്കപ്പെട്ടിട്ട്  എന്ത് കാര്യം? അതെവിടെയാണ് സ്വീകരിക്കപ്പെടേണ്ടത്? അതിലേക്ക് നമ്മുടെ ഹൃദയം ലിങ്ക് ചെയ്യപ്പെടേണ്ടത്  എങ്ങിനെയാണ്?  

ആ മനുഷ്യൻറെ ഹൃദയത്തിൻറെ ഒരു കവാടവും തുറന്നില്ലെങ്കിലോ?  എന്ത് കാര്യം...❓ 

😔യാതൊരു കാര്യവുമില്ല.  മനുഷ്യ ഹൃദയത്തിന്റെ കവാടങ്ങൾ പത്തെണ്ണം നോമ്പ് പത്തെണ്ണം കൊണ്ട്
തുറക്കപ്പെടുന്നെ
ങ്കിൽ മാത്രമാണ് ആത്മീയ പ്രമാണങ്ങൾ പറഞ്ഞ അഭൗതിക ദശ കവാടങ്ങൾ എന്ന മഹാ അനുഗ്രഹങ്ങൾക്ക് ഗുണമുണ്ടാക്കുന്നത്. 
💥
അപ്പോൾ മനുഷ്യൻറെ മാറ്റം സാധ്യമാകുന്നുണ്ടോ  നോമ്പിലൂടെ എന്നത് ശ്രദ്ധയോടെ പരിശോധിക്കേണ്ട ഒരു കാര്യമാകുന്നു.

 അതേസമയം ഇല്ല എന്നാണ് ഉത്തരം എങ്കിൽ അത് പരിഹരിക്കാൻ അനിവാര്യമായ അമലുകൾ നിർദേശിക്കാൻ ഉലമാ മാർഗ്ഗ ദർശകർക്ക്‌ കഴിയണം.🍒 

"അവനോട് സംസാരിക്കാൻ പോകേണ്ട;അവനു ദേഷ്യം കൂടുതലായിരിക്കും നോമ്പ് നോറ്റത് കൊണ്ടാണങ്ങിനെ!!"  എന്ന് വരെ പറയുന്ന വിരുദ്ധമായ സ്ഥിതിയിൽ ആണോ  ഉമ്മത്ത് ഉള്ളതെങ്കിൽ യഥാർത്ഥത്തിൽ ഈ റമദാൻ വെറും പട്ടിണി മാത്രമായി ഫലമില്ലാത്ത ഒന്നായിപ്പോവും🔥

അതേ സമയത്ത് തഖ്‌വ യുടെ റഹ്മത്ത്
 ഹൃദയത്തിൻറെ ബന്ധംങ്ങളായി എങ്ങനെയാണ് വരുന്നത് എന്നും ഹൃദയത്തിൽ  എങ്ങനെയാണ് ഈ തഖ്‌വ ഖുർആനിൽ പറഞ്ഞതും,  ഹദീസിൽ പറഞ്ഞ റഹ്മത്ത് എന്നതും സമന്വയിക്കപ്പെടുന്നത് എന്ന അറിവിലൂടെയാണ് നോമ്പ് ക്രമപ്പെട്ടത് എങ്കിൽ തീർച്ചയായും ഖൽബിൻ കനിവിൻ പ്രഭ നാം അനുഭവിക്കുക തന്നെ ചെയ്യും✨✨✨✨

ഖുർആൻ പറഞ്ഞ വ്രത ലക്ഷ്യം:തഖ് വ.   
ഹദീസ് പറഞ്ഞ വിശേഷണം: റഹ്മത്ത്

അവ രണ്ടിനെയും സമന്വയിപ്പിക്കുന്ന   ഇൽമിലൂടെയുള്ള പണ്ഡിത ഉൽബോധനം,,അതാണ് ആദ്യ പത്ത് നോമ്പുകാലം.
നോമ്പുകാരന്റെ അടിസ്ഥാനമാണത്.  'ആയാത്തു സ്സ്വിയാമി' ലെ പ്രധാനപ്പെട്ട ഒരു ഉണർത്തൽ ഇൽമ് ആകുന്നു എന്നത് ഇവിടെ പ്രത്യേകം ശ്രദ്ധിയ്ക്കുക.
📚🌙
മേൽപറഞ്ഞ ജ്ഞാന ബോധനം കൊണ്ട്
 ഹൃദയത്തിന്  ഉണ്ടാകുന്ന തുറസ്സാണ്
ആദ്യ നോമ്പുകളിൽ സംഭവിക്കുന്നത്💥 അപ്പോൾ മനുഷ്യനിൽ എന്തെന്നില്ലാത്ത മാറ്റങ്ങൾ സംഭവിക്കുന്നു. 
☔സ്വഭാവത്തിൽ മാറ്റം വരുന്നു.. 
☔പ്രകൃതത്തിൽ മാറ്റം വരുന്നു... 
☔ പെരുമാറ്റത്തിൽ മാറ്റം വരുന്നു... 
☔പ്രകൃതിയിൽ  മാറ്റം വരുന്നു..  
☔നിലപാടുകളിൽ മാറ്റം വരുന്നു..  
☔ഇടപാടുകളിൽ മാറ്റം വരുന്നു..  
☔ നോമ്പുകാരൻറെ _അസ്മ്_ തന്നെ   മാറുന്നു..  
✅എല്ലാ അർത്ഥത്തിലും മാറ്റം വരുന്നു. 

ഈ സമയം
എങ്ങാനും മാറിയിട്ടില്ലേ...? പിന്നെ ഒന്നുകൊണ്ടും മാറുകയും ഇല്ല🔥

ഇത് നമുക്ക് തിരിച്ചറിയാൻ പറ്റണം
 അപ്പോൾ റഹ്മത്ത് കാട്ടിത്തരുന്ന ഹൃദയത്തിൻറെ ഒരു വെളിച്ചമുണ്ട്. 
റഹ്മത്ത് എന്ന കരുണ യാകുന്നൂ അത്. 
🌹
കരുണ എന്നതിന് തിരു നബി (സ) എന്ന അർത്ഥതലമുണ്ട്,വേദം എന്നും അർത്ഥതലമുണ്ട്
അതെല്ലാംതരുന്ന ഹൃദയത്തിൻറെ വെളിച്ചമുണ്ട്. അതാണ് കരുണ കാട്ടുന്ന ഹൃദയപ്രഭ.  ആ ഹൃദയ പ്രഭയിലേക്ക് പ്രവേ ശിക്കലാകുന്നൂ നോമ്പിന്റെ ആദ്യ പത്ത്.✨✨✨
 ഹൃദയത്തിൻറെ ആ  വെളിച്ചത്തിന് 10 ഘട്ടങ്ങളുണ്ട്.  

ആ ഘട്ടങ്ങളെ കുറിച്ചാണ് ഇമാം ഗസാലി(റ) തന്റെ 'അസ്റാറുസ്സൌമി വ മു ഇമ്മാ ഇഹീ' മുഖേന നമുക്ക് പഠിപ്പിച്ചത്. അതാണ് ഷെയ്ഖ് അബ്ദുൽ ഖാദറുൽ ജസാ'ഇരി (റ)വിശദീകരിച്ചു തന്നത്.📚📚
ആ ഇൽമി ലൂടെ  നമ്മൾ ഓരോ നോമ്പ് കൊണ്ട് വന്നുവോ എന്ന പരിശോധന ഏറ്റവും പ്രധാനമാകുന്നു💍

❤ ഹൃദയത്തിന്റെ ആ പ്രഭ ഒതുക്കപെട്ടിരിക്കുന്ന മറകൾ🕸 നീക്കപ്പെട്ട്  ആ പ്രഭ   ഓപ്പൺ ആയി കിട്ടിയോ എന്നതാണ് യഥാർത്ഥത്തിൽ നോമ്പ് ഫലപ്രദമാകുന്നുണ്ടോ ഇല്ലേ എന്ന് പരിശോധിക്കപ്പെടൂ ന്നതിന്റെ അനുഭവ മാന ദണ്ഡം.
 
അത് പരിശോധിക്കേണ്ട ഇൽമാണ് യഥാർത്ഥത്തിൽ നോമ്പ്കാരായ ഉമ്മത്തിനെ  നയിക്കുന്നവരായ  ഇമാമുകൾക്കും ദാ ഇകൾക്കും  ഉണ്ടായിരിക്കേണ്ട ജ്ഞാനായുധം.
അത്
 നേടാൻ വേണ്ടി ആയിരിക്കണം നമ്മുടെ പരിശ്രമം.  

എങ്കിൽ ഇൻശാ അല്ലാഹ്‌ ഈ റമദാൻ ശരീഫ് എല്ലാ അർത്ഥത്തിലും നമ്മുടെ ഒരു വലിയ മാറ്റം ആയിരിക്കും...  ഒരു പ്രകാശ ലോകത്തേക്കുള്ള പ്രവേശനം ആയിരിക്കും..✨✨✨✨🌟🌟🌟🌟
ഇന്ന് യാസീൻ മസ്ജിദിൽ ചില പ്രബോധകരോട്  പറഞ്ഞ കാര്യങ്ങൾ ഇങ്ങിനെ അലങ്കരിച്ചതിന് നന്ദി.,ഹർഷദ്

2023 ഏപ്രിൽ 2, ഞായറാഴ്‌ച

Life coping skills എന്നൊരു കല

"തോറ്റുപോയി, എല്ലാ അർത്ഥത്തിലും" എന്ന് ചുവരിൽ എഴുതി വച്ച് ഒരു ഗവ.ഡോക്ടർ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് ഇന്നലെ രാവിലെ വായിച്ചത്.
വല്ലാതെ സങ്കടം തോന്നുന്നു.
എത്ര പരീക്ഷകളുടെ കടമ്പ കടന്നിട്ടാകും അയാൾ ഡോക്ടറായത്. പിന്നീടും എത്രയോ കടമ്പകൾ പിന്നിട്ടാണ് ഗവ. മെഡിക്കൽ ഓഫീസർ പദവി നേടിയിട്ടുണ്ടാകുക. എന്നിട്ടും, അദ്ദേഹത്തിനു പറയേണ്ടി വരുന്നത് തോറ്റുപോയി എന്നാണ് !

ജീവിതത്തോട് തോറ്റു പോകുന്ന മനുഷ്യർ..!

ഡോക്ടർ മാത്രമല്ല... അഭിഭാഷകർ,ബാങ്ക് ഉദ്യോഗസ്ഥർ... അധ്യാപകർ... ഗവ. ഉദ്യോഗസ്ഥർ... സാധാരണക്കാർ... തൊഴിലാളികൾ... യുവതീ യുവാക്കൾ... പെരുക്കപ്പട്ടിക ഭീതി ജനകമാണ്.

തോറ്റുപോയെന്ന് സങ്കടപ്പെട്ട് ഉപേക്ഷിച്ചു പോകുന്നവർ.

Life coping skills എന്നൊരു കല മാത്രം നാമെവിടെയും അഭ്യസിക്കുന്നില്ല എന്ന വലിയൊരു കുറവുണ്ട് നമ്മുടെ വിദ്യാഭ്യാസത്തിലും ജീവിതത്തിലും.

അവനവനെ തന്നെ സ്നേഹിക്കുക എന്നതു പ്രധാനമാണ്. മറ്റാരും സ്നേഹിച്ചില്ലെങ്കിലും പ്രോൽസാഹിപ്പിച്ചില്ലെങ്കിലും സ്വയം സ്നേഹിച്ചും സ്വന്തം തോളിൽ തട്ടി പ്രോൽസാഹിപ്പിച്ചും, കൊച്ചു കൊച്ചു നേട്ടങ്ങളിൽ സ്വയം അനുമോദിച്ചും സ്വയം മുന്നോട്ടു പോകാനുള്ള ഊർജം ഉള്ളിലുണ്ടാകുക ആവശ്യമാണ്.

സ്വന്തം സന്തോഷത്തിന്റെ താക്കോൽ മറ്റാരെയും ഏൽപ്പിക്കാതിരിക്കുക എന്നതാണ് മറ്റൊന്ന്. അവർ മുഖം തിരിച്ചാൽ, അവർ അവഗണിച്ചാൽ, ഒറ്റയ്ക്കായിപ്പോയാൽ ഉടൻ തകർന്നു വീണു പോകുന്നവരാകാതിരിക്കുക എന്നതും വളരെ പ്രധാനമാണ്. ആരുമില്ലെങ്കിലും ഞാൻ മുന്നോട്ടു തന്നെ പോകും എന്ന ദൃഢനിശ്ചയത്തിന്റെ പേരാണ് ജീവിതം.

പണിയെടുത്ത് മേലധികാരികളെ പ്രീതിപ്പെടുത്താനോ, പണവും സമ്മാനങ്ങളും കൊണ്ട് കുടുംബാംഗങ്ങളെ തൃപ്തിപ്പെടുത്താനോ കഴിയില്ല എന്നു തിരിച്ചറിയുക. മറ്റുള്ളവരുടെ കയ്യടികൾക്കും നല്ല വാക്കുകൾക്കും വേണ്ടി ജീവിക്കുന്നത് വഴി നിരാശ മാത്രമാകും ഫലം. Use and throw ആണ് പല ജോലിയിടങ്ങളുടെയും പല ബന്ധങ്ങളുടെയും അടിസ്ഥാന നയം എന്നു തിരിച്ചറിയുന്നത് നല്ലതാണ്. ആവശ്യം കഴിഞ്ഞ് വലിച്ചെറിയപ്പെട്ടു എന്നു വിലപിക്കേണ്ടതില്ല. റോൾ തീർന്നാൽ നിശബ്ദമായി പിൻമാറി നിൽക്കാനും പഠിക്കേണ്ടതല്ലേ.? 

അജാതശത്രു എന്നൊരു പ്രയോഗമുണ്ട്. ശത്രുവായി ഇനിയും ആരും ജനിച്ചിട്ടു പോലുമില്ലാത്തയാൾ എന്നാണർത്ഥം. അങ്ങനെയൊരാൾ ഈ ഭൂമിയിലില്ല. എല്ലാവർക്കുമുണ്ടാകും ശത്രുക്കൾ. ശത്രുക്കളുണ്ടാവാൻ മോശം കാര്യങ്ങൾ ചെയ്യണമെന്നില്ല. നന്നായി ജീവിച്ചാലും മതി. നന്നായി പണിയെടുത്ത്, നല്ല പേരുണ്ടാക്കി, ഉള്ളതു കൊണ്ട് സ്വസ്ഥമായി ജീവിക്കുന്നതു കണ്ടാൽ സഹിക്കാനാകാത്തവരുണ്ട് എന്ന് തിരിച്ചറിയുന്നതു നല്ലതാണ്. അത് സ്വന്തം കുടുംബത്തിൽ പോലും ഉണ്ടാകാം. അതിന്റെയൊന്നും പേരിൽ ഉള്ളു നൊന്തിരിക്കേണ്ടതില്ല. അതും പ്രതീക്ഷിക്കണം ജീവിതത്തിൽ.

A shoulder to lean on, മുഖം ചായ്ക്കാനൊരു ചുമൽ, ജീവിതത്തിലുണ്ടെങ്കിൽ നല്ലതാണ്. മന:സംഘർഷങ്ങൾ പറയാനും, ലജ്ജ തോന്നാതെ കരയാനും, തുറന്നു സംസാരിക്കാനും ഭാരങ്ങളിറക്കി വയ്ക്കാനും കഴിയുന്നൊരു ചുമൽ. ഒരു പാട് നാൾ കൊണ്ടേ അങ്ങിനൊരാളെ കണ്ടാത്താനാകൂ. ചിലപ്പോൾ കണ്ടെത്തിയില്ല എന്നും വരാം. അങ്ങനെയെങ്കിൽ ഒറ്റയ്ക്കു നടക്കാനുള്ള ധൈര്യം ആർജിച്ചെടുക്കേണ്ടി വരും. 

Positive self talk എന്നൊക്കെ എല്ലാവരും പറയും. സ്വയം സംസാരിക്കൽ. സ്വയം പ്രചോദിപ്പിക്കൽ. അതിന് കഴിഞ്ഞില്ലെങ്കിലും negative self talk ശീലിക്കാതിരിക്കുക. "എന്നെയാർക്കും വേണ്ട" "എന്റെ ജീവിതം തീർന്നു" തുടങ്ങിയ emotional പ്രയോഗങ്ങളെല്ലാം negative self talk ആണ്. ലഹരി ഉപയോഗിക്കുക കൂടി ചെയ്യുന്നവരിൽ ഇത് കൂടുകയും ചെയ്യും. ജീവിച്ചു മുന്നേറാനും യുക്തിയോടെ ചിന്തിക്കാനുമുള്ള ആത്മധൈര്യമാണ് ഇതിലൂടെ ചോർന്നു പോകുന്നത്. 

പെട്ടെന്ന് ഒരു പഴയ സുഹൃത്ത് പ്രത്യക്ഷപ്പെട്ട് പണക്കിഴി നൽകി സഹായിക്കുന്നതു പോലുള്ള അൽഭുതങ്ങൾ പ്രതീക്ഷിക്കാൻ ജീവിതം അമർചിത്രകഥയല്ല. ജീവിതത്തിന് അതിന്റേതായ struggling period ഉണ്ട്. അതു കടന്നു പോകുവോളം സമചിത്തമാകുവാൻ പഠിക്കേണ്ടതുണ്ട്. കൈയൊന്നു മുറിഞ്ഞാൽ, അത് കരിയാൻ ഒരു time span ഉണ്ട്. അതു വരെ കാത്തിരിക്കണം. അക്ഷമ കൊണ്ട് മുറിവു കരിയില്ല. ജീവിതത്തിലെ തോൽവികൾ... തിരിച്ചടികൾ... തിരസ്കരണങ്ങൾ... അവമതിപ്പുകൾ... അവയൊക്കെ കലങ്ങിത്തെളിയാൻ ഒരു സമയമുണ്ട്. അവ സമ്മാനിക്കുന്ന മുറിവുകൾ കരിയാൻ സമയമെടുക്കും. അതിലൂടെ കടന്നു പോകാൻ സ്വയം അനുവദിക്കുക.

എപ്പോഴും മറ്റുള്ളവർക്കു വേണ്ടി അധ്വാനിച്ച് ഉരുകിത്തീരുന്ന ത്യാഗദീപമാകാതെ, പിന്നീട് അതിനെക്കുറിച്ച് പരിതപിച്ച് ഉരുകിത്തീരാതെ, അവനവന് സന്തോഷം നൽകുന്ന പോസിറ്റീവായ കാര്യങ്ങൾ ചെയ്യാനും ദിവസവും കുറച്ചു സമയം സ്വന്തമായി മാറ്റി വയ്ക്കുക കൂടി വേണം. പാട്ട് കേൾക്കാനോ... വായിക്കാനോ... ചെടി നടാനോ... നടക്കാൻ പോകാനോ... നിങ്ങളുടെ സന്തോഷം നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്. മറ്റാരും സന്തോഷമുണ്ടാക്കി നിങ്ങൾക്കു വിളമ്പിത്തരും എന്നു പ്രതീക്ഷിക്കരുത്.

ഒരു ജോലി കിട്ടാൻ സഹായിച്ചേക്കുമെന്നല്ലാതെ മാർക്കുലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും ജീവിതത്തിൽ വിലപ്പെട്ടതാകുന്നില്ല. നേട്ടങ്ങൾക്കും റാങ്കിനും വേണ്ടിയും ഒന്നാം സ്ഥാനങ്ങൾക്കു വേണ്ടിയും മാത്രം മക്കളെ വളർത്തുന്നവർ മേൽ സൂചിപ്പിച്ച life coping skills അവർ എവിടെ നിന്നാണു പഠിക്കുക എന്നതു കൂടി ചിന്തിക്കണം. അവരെന്നാണ് തോൽക്കാനും, തോൽവിയെ സ്വീകരിക്കാനും അതിജീവിക്കാനും കൂടി പഠിക്കുക.!

             കടപ്പാട് ശ്രീ ജോയ് മാത്യു

2023 മാർച്ച് 18, ശനിയാഴ്‌ച

മൗലാനാ കെ. പി അബൂബക്കർ ഹസ്രത്ത്

മൗലാനാ കെ. പി അബൂബക്കർ ഹസ്രത്ത്
മൗലാനാ കെ. പി അബൂബക്കർ ഹസ്രത്ത് വൈജ്ഞാനിക കൈരളിയിലെ നിത്യഹരിത നക്ഷത്രം എങ്ങും അറിവിന്റെ പ്രഭ വിതറി കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന പാണ്ഡിത്യ ചക്രവാളത്തിലെ നൂറുൽ ഉലമ എന്ന സൂര്യ ജ്യോതിസ് , വിജ്ഞാനത്തിന്റെയും വിനയത്തിന്റെയും പ്രതീകം ബഹുമാനപ്പെട്ട ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ അഭിവന്ദ്യനായ പ്രസിഡന്റ്, ദക്ഷിണയുടെ വൈജ്ഞാനിക കേന്ദ്രവും കേരളത്തിലെ സുപ്രധാന ബിരുദ ബിരുദാനന്തര സർവകലാശാലയുമായ മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ആദരണീയരായ പ്രിൻസിപ്പാൾ ആയിരക്കണക്കായ ശിഷ്യഗണങ്ങളുടെ ഹൃദയത്തിൻറെ തുടിപ്പും കണ്ണിന്റെ കുളിർമയും ആത്മാവിന്റെ പിതാവുമായ മഹാമനീഷി, വിശിഷ്യാ കാലഘട്ടത്തിൻറെ ഇതിഹാസം അബ്ദുനാസിർ മഅ്ദനി എന്ന ചരിത്ര പുരുഷന് ജന്മം നൽകുകയെന്ന ചരിത്രപരമായ ദൗത്യ നിർവഹണത്തിന് അല്ലാഹു തെരഞ്ഞെടുത്ത അല്ലാഹുവിൻ്റെ പ്രിയപ്പെട്ട ദാസൻ കരുണാമയനായ തമ്പുരാൻ മഹാനർക്ക് ആയുരാരോഗ്യം നൽകുകയും ഉയർന്ന ദറജകളിലേക്ക് ഉയർത്തുകയും ചെയ്യുമാറാകട്ടെ ആമീൻ 

2023 ജനുവരി 28, ശനിയാഴ്‌ച

സുല്‍ത്താനുല്‍ ഹിന്ദ് അജ്മീര്‍ ഖാജ (റ)

സുല്‍ത്താനുല്‍ ഹിന്ദ് അജ്മീര്‍ ഖാജ (റ)
  
റജബ് ആറ് 
അജ്മീർ ഖാജ (റ)വിൻ്റെ 811-ാം
ആണ്ട് ദിനം
......    .....     .....
      ലോക പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് അജ്മീര്‍.
      സുല്‍ത്താനുല്‍ ഹിന്ദ് (ഇന്ത്യന്‍ ചക്രവര്‍ത്തി) എന്ന അപരനാമത്തില്‍ വിശ്രുതനായ ശൈഖ്  ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ)വിൻ്റെ  അന്ത്യവിശ്രമസ്ഥാനമാണ് അജ്മീര്‍. ഖാജാ തങ്ങളുടെ ഉറൂസ് വേളയാണിത്.
       വിശുദ്ധ ജീവിതത്തിലൂടെ ആത്മീയ ചക്രവാളങ്ങള്‍ കീഴടക്കിയ ഖാജാ (റ) ലക്ഷക്കണക്കിനു ആളുകള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചക്രവര്‍ത്തിപദം അലങ്കരിച്ചുകൊണ്ടിരിക്കുന്നു. അശരണര്‍ക്കും അഗതികള്‍ക്കും താങ്ങും തണലുമായിരുന്ന ഖാജാ തങ്ങളുടെ പ്രബോധന കേന്ദ്രമായിരുന്ന അജ്മീര്‍ ജാതിമതഭേദമന്യേ ഇന്നും ലക്ഷങ്ങള്‍ക്ക് ആശ്വാസകേന്ദ്രമാണ്.
  അസ്സയ്യിദ് ശൈഖ് മുഈനുദ്ദീന്‍ ഹസന്‍ ചിസ്തി എന്ന അജ്മീർ ഖാജ (റ) ഹിജ്‌റ 522ല്‍ ഇറാനിലെ സജിസ്ഥാനിലാണ് ജനിച്ചത്.    
      പണ്ഡിതനും ധര്‍മിഷ്ഠനുമായിരുന്ന പിതാവ് സയ്യിദ് ഗിയാസുദ്ദീന്‍ സന്‍ജരി (റ)വിൻ്റെ ശിക്ഷണത്തിലാണ് പ്രാഥമിക പഠനം. പതിനൊന്നാം വയസ്സില്‍ പിതാവ് വഫാതായി. 
    ഒരിക്കല്‍ ഖാജ (റ) തോട്ടം നനച്ചുകൊണ്ടിരിക്കെ, സദ്‌വൃത്തരില്‍പെട്ട ശൈഖ് ഇബ്‌റാഹീം(റ) കടന്നുവന്നു. അദ്ദേഹത്തെ സ്വീകരിച്ച ഖാജ (റ) അദ്ദേഹത്തിനു പഴങ്ങളും മറ്റും നല്‍കി ആദരിച്ചു. ഈ സംഭവം ഖാജ (റ)വിൻ്റെ  ഉയര്‍ച്ചയുടെ നിമിത്തമായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. 
      ശൈഖ് ശിഹാബുദ്ദീന്‍ ശാലിയാത്തി (റ) “മവാഹിബുര്‍റബ്ബില്‍ മതീന്‍” എന്ന രിസാലയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
     ഖാജായുടെ സ്വഭാവത്തില്‍ സന്തുഷ്ടനായ ശൈഖ് തന്റെ ഭാണ്ഡത്തില്‍ നിന്ന് ഒരു പഴം നല്‍കി. ഇത് ഭക്ഷിച്ച ശേഷം ഈ ബാലനില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ആത്മാവ് പ്രഭാപൂരിതമാകാനും ആത്മീയതയുടെ ഉത്തുംഗതയിലേക്കുള്ള ചുവടുവെക്കാനും ഈ സംഭവം ഒരു നിയോഗവും നിമിത്തവുമായിത്തീര്‍ന്നു. ഭൗതികാഢംബരങ്ങളോട് വിരക്തി തോന്നിയ ഖാജാ ( റ ) തന്റെ മുഴുവന്‍ സമ്പത്തും ദാനം ചെയ്തു. ശൈഖ് നിസാമുദ്ദീന്‍ (റ)വില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും മതവിജ്ഞാനങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു.
      ശേഷം ഇറാഖില്‍ ശൈഖ് ഉസ്മാന്‍ ഹാറൂനി (റ)യുടെ ശിഷ്യത്വം തേടി 20 വര്‍ഷം കഴിച്ചുകൂട്ടി. ശൈഖ് ഉസ്മാന്‍ ഹാറൂ നീ (റ)വിനെ ബൈഅത്ത് ചെയ്ത് സ്ഥാനവസ്ത്രം (ഖിര്‍ക) സ്വീകരിച്ച് വിഖ്യാതമായ ചിശ്തി ത്വരീഖത്തില്‍ പ്രവേശിച്ചു. 
 ശൈഖ് ഖാജാ(റ) പിന്നീട് നൂഹ് നബിയുടെ കപ്പല്‍ കരക്കടിഞ്ഞ ജൂദി പര്‍വതത്തിലെത്തി. ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)വിനെ കണ്ടു. ആ പ്രകാശ ഗോപുരത്തില്‍ നിന്നും ആത്മജ്ഞാനം സ്വന്തമാക്കികൊണ്ട് ഏഴ് മാസത്തോളം കഴിഞ്ഞു. ശൈഖ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി (റ), ശൈഖ് ളിയാഉദ്ദീന്‍ (റ), ശൈഖ് യൂസുഫുല്‍ ഹമദാനി (റ) തുടങ്ങി ആത്മീയ വിഹായസ്സിലെ പ്രോജ്വല താരങ്ങളായ നിരവധി ആത്മജ്ഞാനികളുമായി ബന്ധപ്പെടുകയും ആശീര്‍വാദങ്ങള്‍ നേടുകയും ചെയ്തു. ഈ  മഹദ്‌വ്യക്തികളില്‍ നിന്ന് പ്രകടമായ തിളക്കം ആര്‍ജിച്ചെടുത്ത് തന്റെ ജീവിതത്തില്‍ തിളക്കമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ ശൈഖ് അജ്മീർ ഖാജാ (റ)വിന് സാധിച്ചു.
      നിരവധി അസാധാരണ സംഭവങ്ങള്‍ ഖാജ (റ) വിൻ്റെ  ചരിത്രത്തില്‍ കാണാം. 
  മരിച്ച മകനെ അല്ലാഹുവിന്റെ അനുമതിയില്‍ തിരിച്ചുവിളിച്ചതും അഗ്നി ആരാധകരെ വെല്ലുവിളിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരനെ തീയില്‍ കടത്തി ഒരു പോറലുമേല്‍പ്പിക്കാതെ തിരിച്ചുവിളിച്ചതും അക്രമിയായ രാജാവ് നിഷ്‌കരുണം വധിച്ച ചെറുപ്പക്കാരനെ എഴുന്നേല്‍പ്പിച്ചതുമെല്ലാം ഖാജ തങ്ങളുടെ കറാമത്തുകളില്‍ ചിലതാണ്. നിരവധിപേര്‍ ഇത്തരം കറാമത്തു മുഖേന ഇസ്‌ലാമിലേക്ക് കടന്നുവന്നു.
   ഒരിക്കല്‍ വിശുദ്ധ ഹുജ്റ: ശരീഫില്‍ നബി (സ)യെ സിയാറത്ത് ചെയ്ത് വിശ്രമത്തിനിടെ ഉറങ്ങിപ്പോയ ഖാജാ (റ)വിന് സ്വപ്‌നദര്‍ശനമുണ്ടായി. നബി (സ) നിര്‍ദേശിച്ചു. നിങ്ങള്‍ ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുക, അവിടെയുള്ള അന്ധകാരങ്ങള്‍ അകറ്റി വിശ്വാസത്തിന്റെ വെളിച്ചം പകരുക. ഈ നിര്‍ദേശം ഒരു കര്‍ത്തവ്യമായി ചുമലിലേറ്റിയ ഖാജാ (റ) 40 അനുയായികള്‍ക്കൊപ്പം ഹിജ്‌റ 561 മുഹര്‍റം മാസത്തില്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു അജ്മീറിലെത്തി. ഉത്തരേന്ത്യയില്‍ രജപുത്ര രാജാക്കന്മാരുടെ ഭരണകാലമായിരുന്നു അത്.
വിശുദ്ധ ഇസ്‌ലാമിന്റെ അന്തസ്സത്ത അടുത്തറിയാന്‍ കഴിയാത്ത ചിലർ  ചിലര്‍ ഖാജായെയും അനുയായികളെയും സംശയത്തിന്റെയും ശത്രുതയുടെയും  കണ്ണുകളോടെ കണ്ടു.   
      അജ്മീറിനടുത്ത് ആനാസാഗറിലെ വെള്ളമെടുത്ത് ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഖാജായെയും അനുയായികളെയും തടയാന്‍ ശ്രമം നടന്നു. ആ വെള്ളത്തിന് പുണ്യം കല്‍പ്പിച്ചിരുന്ന അവിശ്വാസികള്‍ പൃഥ്വി രാജാവിനോട് പരാതി പറഞ്ഞു. തന്നെയും അനുയായികളെയും ശല്യം ചെയ്തവരോട് ഖാജാ ഏറ്റുമുട്ടലിന്റെ മാര്‍ഗം സ്വീകരിച്ചില്ല. ഒരു പാത്രം വെള്ളമെടുത്ത് പിന്മാറി. പിറ്റേദിവസത്തെ വാര്‍ത്ത അമ്പരപ്പിക്കുന്നതായിരുന്നു. ആനാസാഗറിലെ വെള്ളം വറ്റിപ്പോയിരിക്കുന്നു. അത്ഭുത വാര്‍ത്ത പരന്ന് അജ്മീര്‍ ജനസാഗരമായി.
       ഖാജക്ക് മുമ്പില്‍ മാപ്പപേക്ഷിക്കാന്‍ രാജാവിനോട് പലരും ഉപദേശിച്ചു. പൃഥി രാജന്‍, പക്ഷേ ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു. മൂസ നബി(റ)മിൻ്റെ കാലത്ത് ഫറോവയുടെ മാരണവിദ്യക്കാരെ അനുസ്മരിപ്പിക്കുന്ന പ്രകാരം തന്റെ ചെരിപ്പുകള്‍ പറന്നു രാജാവ് രംഗത്തിറക്കിയ അജയ് പാലിനെ അടിച്ചുവീഴ്ത്തി. പരാജയം സമ്മതിച്ച അജയ് പാല്‍ ഖാജാ (റ)വിന്റെ മുമ്പില്‍ വന്ന് കലിമ ചൊല്ലി ഇസ്‌ലാം ആശ്ലേഷിച്ചു. പൃഥി രാജാവ് ഖാജാ (റ)വിനോട് മാപ്പപേക്ഷിച്ചു. അനുയായികള്‍ എടുത്തുവെച്ച ഒരു കപ്പ് വെള്ളം കുളത്തില്‍ ഒഴിക്കാന്‍ തീരുമാനിച്ചു. അല്‍പ്പനേരം കൊണ്ട് വറ്റിപ്പോയ കുളം നിറഞ്ഞു. പരിസരങ്ങളിലെ വറ്റിപ്പോയ കിണറുകള്‍ സ്വജലങ്ങളായി.
ഇത്തരം അത്ഭുത സംഭവങ്ങളും വ്യക്തിവൈശിഷ്ട്യവും ആകര്‍ഷണീയവുമായ പെരുമാറ്റച്ചട്ടങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കാരണം നിരവധി പേര്‍ ഇസ്‌ലാമിലേക്കാകര്‍ഷിക്കപ്പെട്ടുവെന്നതിന് ചരിത്രം സാക്ഷിയാണ്.
     ഹിജ്‌റ 633 റജബ് ആറിന് തിങ്കളാഴ്ചയാണ് മഹാന്‍ ഈ ഭൗതിക ലോകത്തോട് വിട പറയുന്നത്. ആ ദിവസം പൂര്‍ണമായും വാതിലടച്ചു കഴിയുകയായിരുന്നു 
     വാതില്‍ തുറന്നുനോക്കിയപ്പോള്‍ 
 പുറത്ത് കാത്തിരുന്ന സ്‌നേഹജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് നെറ്റിത്തടത്തില്‍ പ്രകാശത്താല്‍ എഴുതപ്പെട്ട ഒരു ലിഖിതമായിരുന്നു.
*هذا حبيب الله مات في حب الله*
  (അല്ലാഹുവിന്റെ ഹബീബ് ഇതാ, അവന്റെ പ്രീതിയിലായി മരിച്ചിരിക്കുന്നു. (മവാഹിബു റബ്ബില്‍ മത്തീന്‍, പേജ് 26).

🖊️ ദുആ വസ്വിയ്യത്തോടെ
1444 റജബ്: 06

2022 സെപ്റ്റംബർ 7, ബുധനാഴ്‌ച

ഓണവും മുസ്ലിംങ്ങളും

ഓണവും മുസ്ലിംങ്ങളും

ഓണസദ്യ കഴിക്കുന്നതിന് ഇസ്ലാമിക വിധി.?

ഓണം പോലുള്ള ഇസ്ലാമികമല്ലാത്ത ആഘോഷങ്ങളിൽ സന്തോഷം പ്രകടിപ്പിക്കൽ  ആശംസകൾ നേരൽ പോലുള്ളവ യും അനുവദനീയമല്ല. ആരാധനയുമായി ബന്ധപ്പെട്ട ആഹാരം കഴിക്കൽ അനുവദനീയമല്ല.അവരുടെ പൂജക്കും മറ്റും വെക്കാത്ത അവർ സാധാരണ നമുക്ക് നൽകുന്നതാണ് ( അവരുമായുള്ള ബന്ധത്തിന്റെ പേരിൽ) അവരുടെ ആഘോഷവേളകളിലും നൽകുന്ന ഭക്ഷണം സ്വീകരിക്കൽ അനുവദനീയമാണ്. എന്നിരുന്നാൽ തന്നെ ഒഴിവാക്കലാണ് ശ്രേഷ്ഠമായത്. (ഫതാവ മഹ്മൂദിയ)

وَلَوْ أَهْدَى لِمُسْلِمٍ وَلَمْ يُرِدْ تَعْظِيمَ الْيَوْمِ بَلْ جَرَى عَلَى عَادَةِ النَّاسِ لَا يَكْفُرُ وَيَنْبَغِي أَنْ يَفْعَلَهُ قَبْلَهُ أَوْ بَعْدَهُ نَفْيًا لِلشُّبْهَةِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/754]

*اجتمع المجوس یوم النیروز فقال مسلم: خوب سیرت نہاوند یکفر*
(الفتاوی البزازیة علی ھامش الھندیة، ۶: ۳۳۳، ط: مکتبة زکریا دیوبند)

*وما یھدی المجوس یوم النیروز من أطعمتھم إلی الأشراف ومن کان لھم معرفة لا یحل أخذ ذلک علی وجه الموافقة معھم وإن أخذہ لا علی ذلک الوجه لا بأس به والاحتراز عنه أسلم*
(المصدر السابق)

مذهب الحنفية 👆👆 الله اعلم بالصواب

*1)ആരാധനയുടെ ഭാഗമായുള്ള ഭക്ഷണം കഴിക്കൽ അനുവദനീയമല്ല*
*2)അതുപോലെ അവർക്ക് ആശംസകൾ പറയാനും പാടില്ല....

وقال العلامة ابن حجر الهيتمي الشافعي رحمه الله تعالى في ( باب الردة ) :
(ثم رأيت بعض أئمتنا المتأخرين ذكر ما يوافق ما ذكرته فقال : ومن أقبح البدع موافقة المسلمين النصارى *في أعيادهم بالتشبه بأكلهم والهدية لهم وقبول هديتهم فيه* وأكثر الناس اعتناء بذلك المصريون وقد قال صلى الله عليه وسلم { من تشبه بقوم فهو منهم } بل قال ابن الحاج لا يحل لمسلم أن *يبيع نصرانيا شيئا من مصلحة عيده لا لحما ولا أدما ولا ثوبا ولا يعارون شيئا ولو دابة* إذ هو معاونة لهم على كفرهم وعلى ولاة الأمر منع المسلمين من ذلك
الفتاوي الفقهية الكبرى /(4/238-239)

قال الإمام الدَّمِيري رحمه الله تعالى في (فصل التعزير) :
(تتمة : *يُعزّر من وافق الكفار في أعيادهم* ، ومن يمسك الحية ، ومن يدخل النار ، ومن قال لذمي : يا حاج ، *ومَـنْ هَـنّـأه بِـعِـيـدٍ ،*
النجم الوهاج في شرح المنهاج للعلامة الدَّمِيري (9/244) ، وكذا قال العلامة الخطيب الشربيني في مغني المحتاج إلى معرفة معاني ألفاظ المنهاج (4/191) .

*مذهب الشافعي الله أعلم بالصواب*

ഓണമാഘോഷത്തെ കുറിച്ച് ബഹുമാന്യരായ പണ്ഡിതർ വിശദീകരിച്ച് തന്നാലും....?

ഓണസദ്യ എന്ന നിലയ്ക്കോ  കൂടാതെ ഇസ്ലാമികമല്ലാത്ത മറ്റെന്തെങ്കിലും ആഘോഷങ്ങളുമായി ബന്ധപ്പെട്ടോ ആഹാരം കഴിക്കൽ അനുവദനീയമല്ല.
ഓണം പോലുള്ള ഇസ്ലാമികമല്ലാത്ത ആഘോഷങ്ങളിൽ സന്തോഷം പ്രകടിപ്പിക്കൽ അതുമായി ബന്ധപ്പെട്ട ആഹാരം കഴിക്കൽ ആശംസകൾ നേരൽ പോലുള്ളവ യും അനുവദനീയമല്ല

*اجتمع المجوس یوم النیروز فقال مسلم: خوب سیرت نہاوند یکفر*
(الفتاوی البزازیة علی ھامش الھندیة، ۶: ۳۳۳، ط: مکتبة زکریا دیوبند)

*وما یھدی المجوس یوم النیروز من أطعمتھم إلی الأشراف ومن کان لھم معرفة لا یحل أخذ ذلک علی وجه الموافقة معھم وإن أخذہ لا علی ذلک الوجه لا بأس به والاحتراز عنه أسلم*
(المصدر السابق)
*1)ആരാധനയുടെ ഭാഗമായുള്ള ഭക്ഷണം കഴിക്കൽ അനുവദനീയമല്ല*
*2)അതുപോലെ അവർക്ക് ആശംസകൾ പറയാനും പാടില്ല....*

وقال العلامة ابن حجر الهيتمي الشافعي رحمه الله تعالى في ( باب الردة ) :
(ثم رأيت بعض أئمتنا المتأخرين ذكر ما يوافق ما ذكرته فقال : ومن أقبح البدع موافقة المسلمين النصارى *في أعيادهم بالتشبه بأكلهم والهدية لهم وقبول هديتهم فيه* وأكثر الناس اعتناء بذلك المصريون وقد قال صلى الله عليه وسلم { من تشبه بقوم فهو منهم } بل قال ابن الحاج لا يحل لمسلم أن *يبيع نصرانيا شيئا من مصلحة عيده لا لحما ولا أدما ولا ثوبا ولا يعارون شيئا ولو دابة* إذ هو معاونة لهم على كفرهم وعلى ولاة الأمر منع المسلمين من ذلك
الفتاوي الفقهية الكبرى /(4/238-239)

قال الإمام الدَّمِيري رحمه الله تعالى في (فصل التعزير) :
(تتمة : *يُعزّر من وافق الكفار في أعيادهم* ، ومن يمسك الحية ، ومن يدخل النار ، ومن قال لذمي : يا حاج ، *ومَـنْ هَـنّـأه بِـعِـيـدٍ ،*
النجم الوهاج في شرح المنهاج للعلامة الدَّمِيري (9/244) ، وكذا قال العلامة الخطيب الشربيني في مغني المحتاج إلى معرفة معاني ألفاظ المنهاج (4/191) .

*മതലയനമല്ല  മനുഷ്യ സൗഹൃദമാണ്  വേണ്ടത്٠٠٠٠٠🤝*
*لكم دينكم ولي دين*
سورة الكافرون

قال الملا علي القاري رحمه الله تعالى في شرح مشكاة المصابيح :

« قُدِّم كتاب النكاح على باب السير والجهاد؛ *لأن إيجاد مؤمن أفضل من إعدام ألف كافر »*

*ഓണാഘോഷം ഹൈന്ദവ മതത്തിൻറെ ഭാഗമാണോ??*

➖അതെ

➖ഇത് കേരളീയ ആഘോഷമല്ലെ .....
കരണം കേരളത്തിന്റെ പുറത്തുള്ള ഹിന്ദുക്കൾ ഓണം ആഘോഷിക്കാരില്ലലോ❓❓

➖കേരളാ ഹിന്ദുക്കളുടെ

➖ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.

*ചിങ്ങ മാസത്തിലെ അത്തം മുതൽ പത്തു ദിവസം വരെ അമ്പലങ്ങളിൽ ഓണവുമായി ബന്ധപ്പെട്ട് പ്രത്യേക പൂജകൾ നടത്തപ്പെടാറുണ്ട്*

➖🍂 'നീ എന്താ ഓണം ആഘോഷിക്കാത്തത്❓'

📌അടിസ്ഥാനപരമായി മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്നത്‌ അവന്റെ വിശ്വാസമാണ്. വിശ്വാസം പോലെ അന്ധവിശ്വാസവുമുണ്ട്. പ്രമാണങ്ങളുടെ (വേദങ്ങളുടെ) പിന്തുണയുള്ളതിനെ നമ്മള്‍ വിശ്വാസം എന്നും അവയുടെ പിന്തുണയില്ലാത്തതിനെ അന്ധവിശ്വാസമെന്നും വിളിക്കുന്നു. ഒരു യഥാര്‍ത്ഥ മുസ്‌ലിം വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും ഉള്‍കൊണ്ട് ജീവിക്കുന്നവനാണ്. അതുപോലെ യഥാര്‍ത്ഥ ഹിന്ദു ഹൈന്ദവ വേദങ്ങള്‍ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നവനാണ്. അതുപോലെ ബൈബിള്‍ അനുസരിച്ച് ജീവിതം ക്രമീകരിക്കുന്നവരെ നമുക്ക്‌ യഥാര്‍ത്ഥ ക്രിസ്തുമത വിശ്വാസി എന്നും വിളിക്കാം.

   മുസ്ലിം സമുദായത്തില്‍ പെട്ട ചിലര്‍ മദ്യം കഴിക്കാറുണ്ട് എന്ന് കരുതി ഇസ്ലാം മദ്യം അനുവദിച്ചിട്ടുണ്ട് എന്നാണോ അതിനര്‍ത്ഥം!!!?? ഇസ്ലാമില്‍ മതകാര്യമാണെങ്കില്‍ അവ തീര്‍ച്ചയായും ഖുര്‍ആനിലോ നബി വചനങ്ങളിലോ ഉണ്ടാകണം.  അതല്ലാതെ നാട്ടിലെ മുസ്ലിം ചെയ്യുന്നത് ഏട്ടില്‍ ഉണ്ടായികൊള്ളണമെന്നില്ല. ഏട്ടില്‍ ഉള്ളതനുസരിച്ചാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ജീവിക്കേണ്ടിയിരുന്നത്. പക്ഷെ പലരും അങ്ങനെയല്ല എന്ന് മാത്രം.

🚫 ശബരിമലയിലേക്ക് പോകുന്ന ഹൈന്ദവ വിശ്വാസികള്‍ വ്രതം അനുഷ്ടിക്കാറുണ്ട്. തന്‍റെ അയല്‍വാസിയായ ഉറ്റ സുഹൃത്തിന്റെ സല്‍ക്കാരമാണെങ്കിലും ആ സമയങ്ങളില്‍ അവര്‍ അന്യമതസ്തരായ സുഹൃത്തുക്കളുടെ വീടുകളില്‍ ചെന്ന് അവിടം ഒരുക്കിയ മാംസാഹാരം കഴിക്കുകയില്ല.

🚫 യഥാര്‍ത്ഥ ബ്രാഹ്മണര്‍ മാംസം ഭക്ഷിക്കാറില്ല? അവരെ കോഴി ബിരിയാണി കഴിക്കാന്‍ വിളിച്ചാല്‍ അവനെന്തു പറയും? എന്റെ പ്രിയ സുഹുര്‍ത്തുക്കളല്ലെ, കോഴി ബിരിയാണിയല്ലേ, കഴിച്ചേക്കാം എന്നോ?

🚫 സൌഹൃതത്തിന്റെ പേരില്‍ ഒരു യഥാര്‍ത്ഥ മുസ്ലിമും മദ്യം കഴിക്കുകയില്ല, അവ വിളമ്പുന്ന സദസ്സുകളില്‍ പോലും അവര്‍ പങ്കെടുക്കില്ല. അത് ഏത് ഉയര്‍ന്ന വ്യക്തിയുടെ വിരുന്നാണെങ്കിലും.

⬆ ഇതൊക്കെ തീവ്രവാതമാണോ? അവര്‍ക്ക് അവരെ ക്ഷണിച്ച സുഹൃത്തിനെ ഇഷ്ടം ഇല്ലാത്തത് കൊണ്ടാണോ? ഒരിക്കലുമല്ല, അതൊക്കെയും അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അവരുടെ വിശ്വാസത്തെ മറ്റുമതസ്ഥര്‍ അവര്‍ക്ക് അനുവദിച്ചുകൊടുത്തെ തീരൂ. താൻ വിശ്വസിക്കുന്ന മതമാണ് ശരിയെന്ന് കരുതുന്നുവെങ്കിൽ അത് അവർക്ക് സ്നേഹത്തോടെ  പറഞ്ഞുകൊടുക്കുകയും ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുക. അതല്ലാതെ അവരെ നിർബന്ധിക്കാനോ എതിർക്കാനോ പാടില്ല. അങ്ങനെ ചെയ്യുന്നതണ് യഥാർത്ഥത്തിൽ തീവ്രവാദം.❗

✳ വ്യത്യസ്ത മതങ്ങളും ആദര്‍ശങ്ങളുമാണെങ്കിലും ഭാരതത്തില്‍ ഒരു ഒരുമയുണ്ട് – “Unity in diversity”.  അതാണ്‌ നമ്മുടെ രാജ്യത്തിന്‍റെ മഹത്വം. എല്ലാവരും എല്ലാ മതസ്തരുടെയും ആഘോഷങ്ങളും ആചാരങ്ങളും പരസ്പരം ഒരുമിച്ച് കൈകോര്‍ത്തു പിടിച്ച് ചെയ്യുകയാണെങ്കില്‍ പിന്നെ വൈവിധ്യം എവിടെ. നാനാര്‍ത്ഥത്തിലുള്ള ഏകത്വം എവിടെ?

☝ ഇസ്‌ലാം ഏകദൈവാരാധനയില്‍ ഉയര്‍ത്തപ്പെട്ട മതമാണ്‌. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഏകദൈവാരാധന മനസ്സിലാക്കിയെങ്കിലെ എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ ഓണം ആഘോഷിക്കാത്തതും അത്തരം കാര്യങ്ങളോട് സഹകരിക്കാതിരിക്കുന്നതും എന്ന് മനസ്സിലാകൂ.

📖 “ ദൈവം ഏകനാണ്. എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനുമാണ്. അവന്‍ ജനിച്ചവനല്ല, ജനിപ്പിച്ചവനുമല്ല (അവനു പുത്രന്മാരോ പുത്രിമാരോ ഇല്ല). അവനു തുല്യനായി ആരും തന്നെ ഇല്ല.” (വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം 114)

👆 ഇവിടെ സൂചിപ്പിച്ചതില്‍ ഏതെങ്കിലും ഒരു കാര്യം ദൈവത്തിലേക്കല്ലാതെ മറ്റു ഏതു സൃഷ്ടികളിലേക്ക് ചേര്‍ത്തിപ്പറയുന്നതിനെയും അപ്രകാരം വിശ്വസിക്കുന്

്യും എന്നത് ..

📖എല്ലാവർക്കും കാണാതെ അറിയുന്ന  " കുൽ യാ അയ്യൂഹൽ കാഫിറൂന" യിൽ തന്നെ അല്ലാഹു ഈ ചോദ്യത്തിനുള്ള മറുപടി വ്യക്തമാക്കിയിരിക്കുന്നു.

👉ഓണം, വിഷു, ക്രിസ്തുമസ്, New Year ഏത് ആഘോഷമായാലും ഇസ്ലാമിന് ഒറ്റ മറുപടിയേ ഉള്ളു.
അന്യ മതസ്ഥരുടെ ആഘോഷങ്ങൾ ഹറാമാണ് എന്ന്.

ഈ സത്യം  മനസ്സിലാക്കിയ നാം  ഏക ദൈവ വിശ്വാത്തിൽ അധിഷ്ഠിതമായ ഇസ്ലാം എന്ന പവിത്രമായ ആദർശത്തെ കുറിച്ചും ബഹുദൈവ വിശ്വാസത്തിൽ സഹകരിച്ചാൽ മരണാനന്തര ജീവിതത്തില് ലഭിച്ചേക്കാവുന്ന കഠിനമായ നരക ശിക്ഷയെ കുറിച്ചും പറഞ്ഞു ബോധ്യപ്പെടുത്തി കൊടുക്കണം . തീര്ച്ചയായും അവര്ക്ക് കാര്യം ബോധ്യപ്പെടും ഇന് ശാ അല്ലാഹ്.....

ഹറാമിനെതിരെ സ്വന്തം മനസ്സിനോടും ശരീരത്തോടും പട പൊരുതണമെന്നാണ് നബി (സ) പറഞ്ഞത്.

ഇവിടെ നിസ്സാരമായി  തോന്നുന്ന ഇതിൻറെ പ്രതിഫലം പരലോകത്ത് മീസാനിൽ തൂക്കുമ്പോഴും കിതാബ് മറിക്കുമ്പോഴുമെല്ലാമായിരിക്കും നമുക്ക് മനസ്സിലാവുക.

കപട മതേതരവിശ്വാസത്തെഹൃദയത്തിൽനിന്ന് നീ വലിച്ചെറിഞ്ഞ്
നിൻറെ വിശ്വാസത്തിലും ആദർശത്തിലും ഉറച്ച് നിന്ന് കൊണ്ട് നിൻറെ സഹോദരൻറെ വിശ്വാസത്തെ നിന്ദിക്കാതിരിക്കുക.

☑സത്യം സത്യമായി മനസ്സിലാക്കാനും അതനുസരിച്ച് ജീവിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ  യാ...റബ്ബൽ ആലമീൻ.....

നതിനെയും ശിര്‍ക്ക് (പങ്കുചേര്‍ക്കല്‍) എന്നാണു ഇസ്ലാം പരിചയപ്പെടുത്തുന്നത്. ജീവിതത്തില്‍ ശിര്‍ക്കിന്റെ ചെറിയ അംശം വന്നു കഴിഞ്ഞാല്‍ അവന്റെ സങ്കേതം നരകമാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഈ അധ്യാപനങ്ങള്‍ക്കെതിരായി വരുന്ന ഒരു കാര്യത്തോടും ഒരു മുസ്ലിം രാജിയാകാത്തതിന്റെ കാരണമിതാണ്‌. വിശുദ്ധ ഖുര്‍ആന്‍ ദൈവത്തിന്റെ സംസാരമാണെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. അത് പ്രവാചകനായ മുഹമ്മദ്‌ (സ) ക്കാണ് ദൈവം അവതരിപ്പിച്ചത്. മുസ്ലിംകള്‍ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും മാതൃകാപുരുഷനായി കാണുന്ന ആളാണ്‌ മുഹമ്മദ്‌ നബി(സ). ദൈവം നിയോഗിച്ച പ്രവാചകനായിരുന്നു അദ്ദേഹം. എന്നിട്ടും അദ്ദേഹത്തോട് പോലും ദൈവം പറഞ്ഞത് കാണുക.

📖 “അല്ലാഹുവിനു നീ (മുഹമ്മദ്‌ നബി) പങ്കാളികളെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ (നരകത്തില്‍) ആകുകയും ചെയ്യും” (വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം സുമര്‍ 65)

🚷 ദൈവത്തില്‍ പങ്കുചെര്‍ക്കുന്നവരുടെ മതാഘോഷങ്ങളില്‍ പങ്കെടുക്കുന്നത് മുസ്ലിംകള്‍ക്ക് മതപരമായി വിലക്കപ്പെട്ട കാര്യമാണ്. എന്നാല്‍ അവരുടെ വിവാഹം പോലുള്ള കാര്യങ്ങള്‍ക്കും മറ്റു അവസരങ്ങളിലും അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് യാതൊരു പ്രശ്നവുമില്ല. അത്തരം അവസരങ്ങളില്‍ ബന്ധങ്ങള്‍ വേണം താനും.

⏩ 〰 നബി(സ)യുടെ കാലത്ത് ഒരാള്‍ ബുവാന എന്ന സ്ഥലത്തു വെച്ച് ബലിയറുക്കാന്‍ നേര്‍ച്ച നേരുകയുണ്ടായി. ബുവാനയില്‍ വെച്ച് ഒരു ഒട്ടകത്തെ അറുക്കാന്‍ താന്‍ നേര്‍ച്ചയാക്കിയ കാര്യം അയാള്‍ നബി (സ)യെ അറിയിച്ചു. നബി(സ) അപ്പോള്‍ സ്വഹാബികളോട് ചോദിച്ചു: ‘ബുവാന എന്ന പ്രദേശത്ത് ജാഹിലിയ്യാ കാലത്ത് ആരാധിക്കപ്പെട്ടിരുന്ന വല്ല ബിംബവും ഉണ്ടായിരുന്നൊ?’ സ്വഹാബികള്‍ പറഞ്ഞു: ഇല്ല. നബി(സ) വീണ്ടും ചോദിച്ചു: ‘ബിംബാരാധകരുടെ വല്ല ആഘോഷവും അവിടെ വെച്ച് നടന്നിരുന്നൊ? അവര്‍ പറഞ്ഞു: ഇല്ല. അപ്പോള്‍ നബി(സ) ആ വ്യക്തിയോട് പറഞ്ഞു: ‘നീ നിന്റെ നേര്‍ച്ച നിറവേറ്റി കൊള്ളുക. അല്ലാഹുവിനെ ധിക്കരിക്കുന്നതോ, മനുഷ്യന്റെ അധീനതയില്‍പ്പെടാത്തതൊ ആയ നേര്‍ച്ചകളാണ് പാലിക്കേണ്ടതില്ലാത്തത്.”
(സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍. നമ്പര്‍. 3313)

✴ ഏകനായ ദൈവത്തിനെ നേര്‍ച്ചകള്‍ നല്‍കാന്‍ പാടുള്ളൂ. ദൈവത്തിനു ഒരു കാര്യം നേര്‍ച്ച നേര്‍ന്നാല്‍ അത് നിറവേറ്റല്‍ ആ വ്യക്തിയുടെ മേല്‍  നിര്‍ബന്ധമാണ്. എന്നാല്‍ നിര്‍ബന്ധമായും ചെയ്യേണ്ട നേര്‍ച്ചപോലും മറ്റു മതാഘോഷങ്ങള്‍ നടക്കുന്നിടത്ത് വെച്ച് ചെയ്യരുത് എന്നാണ് മുകളിലെ ഹദീസിലൂടെ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. എത്ര കൃത്യമാണ് നബി(സ)യുടെ ഉപദേശം. ആ പ്രദേശത്ത് ബിംബാരാധകരുടെ ആഘോഷം ഇപ്പോഴുണ്ടോ എന്നല്ല നബി(സ) അന്വേഷിച്ചത്, മറിച്ച് മുന്‍കാലങ്ങളില്‍ അവരുടെ വല്ല ആഘോഷവും നടന്നിരുന്നോ എന്നതാണ്. കാര്യത്തിന്റെ ഗൌരവം ഇതില്‍ നിന്ന് തന്നെ മനസ്സിലാകും.

👑 മഹാബലിയെന്ന കേരള രാജാവിന്റെ നീതി പൂര്‍ണമായ ഭരണവും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ഓരോ വര്‍ഷത്തെയും തിരിച്ചുവരവും ഐതിഹ്യമോ സാങ്കല്‍പ്പിക കഥയോ ആവാം. എന്നാല്‍, ഇതിലടങ്ങിയ വിശ്വാസം പാരമ്പര്യ ബഹുദൈവ വിശ്വാസത്തില്‍ അതിഷ്ടിതമാണ്. മരിച്ചവര്‍ക്ക് ഈ ലോക കാര്യങ്ങളില്‍ ഇടപെടാന്‍ സാധ്യമേ അല്ല. മഹാബലി ഓരോ വര്‍ഷവം തിരുവോണ നാളില്‍ പ്രജകളെ കാണാന്‍ വരും എന്ന് പറയുമ്പോള്‍ മരിച്ചവര്‍ തിരിച്ചുവരുമെന്നും ഈ ലോക കാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് സാധിക്കുമേന്നുമുള്ള ആശയമാണ് ഓണാഘോഷത്തിലൂടെ പ്രചരിക്കപെടുന്നത്. (ഇത് അഗീകരിച്ചാലും ഇല്ലെങ്കിലും വാസ്തവം അതാണ്‌). ഈ വിശ്വാസം ശിര്‍ക്ക്‌ (ദൈവത്തിന്റെ നാമ ഗുണ വിശേഷണങ്ങളുടെ ഏകത്വത്തില്‍ പങ്കുചേര്‍ക്കല്‍) ആണ്.

💐 പിന്നെ ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാണെന്നാണ് ചിലര്‍ പറയാറുള്ളത്. കെ.ഇ.എന്‍ എഴുതിയ ഉത്സവങ്ങളുടെ വ്യാകരണം എന്നാ കൃതിയില്‍ ഇപ്രകാരം കാണാം - “ഓണം കേരളത്തിന്റെ ദേശീയ ഉത്സവമെന്നാണ് എല്ലാവരും പറയുന്നത്. ഇത് ശുദ്ധ നുണയാണ്. കാരണം ആര്യന്മാര്‍ പറയുന്ന കഥ പരിശോധിച്ചാല്‍, ഓണാഘോഷം തികച്ചും ഹിന്ദുക്കളുടെത് മാത്രമാണെന്ന് കാണാം. ബഹുഭൂരിപക്ഷം വരുന്ന തീയനും പുലയനും പറയനും ആശാരിയും മൂശാരിയും തട്ടാനും കൊല്ലനും വാങ്ങാനും ക്രിസ്ത്യാനിയും മുസ്ലിമും മറ്റും ആഹിന്ദുക്കളാണ്. ചെറു ന്യൂനപക്ഷം വരുന്ന ഹിന്ദുക്കളുടെ ആഘോഷം എങ്ങനെയാണ് ദേശീയാഘോഷമാകുന്നത്.? അത് ഭീകരവാതമല്ലെ? വിശേഷിച്ച് ഈ മണ്ണിന്റെ മക്കളെ അടിമകളാക്കിയതിന്ടെ ചരിത്രം പറയുന്ന ഓണാഘോഷം എങ്ങനെയാണ് അടിമകളാക്കപ്പെട്ടവരുടെയും ആഘോഷമാകുക? ഏതാനും അഹിന്ദുക്കള്‍ കാര്യമറിയാതെ സവര്ന്നരെ ഓണാഘോഷത്തില്‍ അനുകരിക്കുന്നു എന്ന് കരുതി, ഓണം കേരളത്തിന്റെ ദേശീയ ഉല്‍സവമാകുന്നതെങ്ങനെ?” (ഓണം: ആഘോഷത്തിന്റെ മതവും ദേശീയതെയും
- പ്രീംറോസ് )

👉⛔ ഓണാഘോഷത്തിന്റെ ഭാഗമായി കാണാറുള്ള ആഘോഷമാണ് തൃക്കാക്കരയപ്പനെ വണങ്ങുക എന്നത്. ഇത് ബഹുദൈവാരാധന തന്നെയാണ്. മുന്‍കാലങ്ങളില്‍ ബഹുദൈവാരാതകരുടെ ആഘോഷം നടന്നിരുന്ന സ്ഥലത്ത് വെച്ചുപോലും നേര്‍ച്ച ചെയ്യരുതെന്ന്‍ പഠിപ്പിക്കപ്പെട്ട മുസ്ലിംകള്‍ ഓണം പോലു

ള്ള ബഹുദൈവാരാധനയില്‍ അതിഷ്ടിതമായ ആഘോഷങ്ങളില്‍ എങ്ങനെയാണ് പങ്കെടുക്കാന്‍ സാധിക്കുക? നബി(സ) പറഞ്ഞു: “ഏതൊരുവന്‍ ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന്‍ അവരില്‍ പെട്ടവനാണ്.” (സഹീഹു മുസ്ലിം). നബി(സ) യുടെ ഒരു പ്രവചനം യാഥാര്‍ത്യമാകുന്നത് നമുക്ക്‌ കാണാം - "നിശ്ചയം നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാൽ അവർ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കിൽ അവരെ പിൻപറ്റി നിങ്ങളും അതിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരെ, മുൻഗാമികളെ ന്നാൽ ജൂത ക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു "അവരല്ലാതെ പിന്നെ ആര്?’’
(ബുഖാരി)

❌ എന്തിനാണ് അന്യ മതസ്ഥരുടെ ആചാരാനാചാരങ്ങലുമായി നമ്മള്‍ കൈകോര്‍ത്തു നടക്കുന്നത്. അത് മത സൌഹാര്‍ദ്ദത്തിനാണത്രെ!! ഇത് മതസൌഹാര്‍ദ്ദമല്ല, മറിച്ചു മതലയനമാണ്. മത സൌഹാര്‍ദ്ദമല്ല, മനുഷ്യ സൌഹാര്‍ദ്ദമാന് വേണ്ടത്. നാനാ ജാതി മതസ്ഥര്‍ വളരെ സൌഹാര്‍ദ്ദത്തോടെ തിങ്ങിത്താമസിക്കുന്ന കേരളീയ സാഹചര്യങ്ങളില്‍ നമ്മള്‍ പരസ്പരം സൌഹാര്‍ദ്ദം സ്ഥാപിക്കേണ്ടത് അന്യമതക്കാരുടെ വിശ്വാസങ്ങള്‍ പരസ്പരം സ്വീകരിച്ചിട്ടല്ല. മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ നന്മകളില്‍ സഹകരിച്ച് സുഹൃത്തുക്കളായി ജീവിക്കാന്‍ നമുക്ക്  സാധിക്കുന്നതാണ് . അങ്ങിനെ നമ്മളൊക്കെ സഹകരിക്കുന്നുമുണ്ട്. നമ്മുടെ അയല്‍ക്കാരുടെ വിവാഹം , മരണം രോഗം, സല്‍ക്കാരങ്ങള്‍  എന്നിങ്ങനെ അവരുടെ ഒക്കെ സുഖ ദുഖങ്ങളില്‍ നമ്മളെല്ലാം പങ്കാളികളാവുന്നു. അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുന്നു . അതല്ലാതെ ബഹുദൈവാരാധനയില്‍  അധിഷ്ഠിതമായ ഒരാഘോഷത്തില്‍ സഹകരിച്ചു കൊണ്ട്, അതാണ് മത സൌഹാര്‍ദ്ദം എന്ന് പറഞ്ഞു അഭിനയിക്കാന്‍ എനിക്കാവില്ല.

❗ ഇന്ന് ഓണ നാളില്‍ മുസ്ലിംകള്‍ എന്ന് പറയുന്നവര്‍ പോലും ബഹുദൈവാരാധന അറിഞ്ഞോ അറിയാതെയോ അതിനെ പ്രോല്‍സാഹിപ്പിക്കുവോണം സാങ്കല്‍പ്പിക കഥാപാത്രങ്ങളെയും മറ്റും ചിത്രങ്ങള്‍ വരക്കുകയും അവരെ അനുകരിച്ചു മാവേലിയെപ്പോലെയുള്ളവരുടെ രൂപം നിര്‍മ്മിക്കുകയും വേഷം അണിയുകയും ചെയ്യുന്നു! മാവേലിയുടെ വരവ് പ്രതീക്ഷിച്ച് പൂക്കളം ഒരുക്കുന്നു. ജീവനുള്ളവയുടെ ചിത്രം വരക്കുന്നത് നിരോധിച്ച മതമാണ്‌ ഇസ്ലാം. അവരാണ് ബഹുദൈവാരാധനയുടെ പ്രതീകങ്ങളെ നമുക്ക് മുന്നില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അപകടം തന്നെ! നമുക്ക് വേണ്ടത് ആത്മാര്‍ഥമായി മനുഷ്യരെ തമ്മിലടുപ്പിക്കുന്ന നിഷ്കളങ്കമായ മനുഷ്യ സൌഹാര്‍ദ്ധമാണ് . അതല്ലാതെ മതമൂല്യങ്ങളെയും വിശ്വാസത്തെയും തച്ചുടക്കുന്ന മത സൌഹാര്‍ദ്ദമല്ല.

💠〰 “നബി(സ) മദീനയിലേക്ക് വന്നപ്പോള്‍, അവിടെയുള്ള മുസ്ലിംകള്‍ രണ്ടു ആഘോഷ ദിവസങ്ങളില്‍ കളിവിനോദങ്ങളിലേര്‍പ്പെടുന്നത് കണ്ടു. എന്താണ് ഈ രണ്ടു ദിവസങ്ങളുടെ പ്രത്യേകത എന്ന് നബി(സ) ചോദിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: ‘ജാഹിലിയ്യാ കാലത്ത് ഞങ്ങള്‍ ആഘോഷിക്കാറുള്ള രണ്ട് ദിവസങ്ങളാണത്.’ അപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: ‘ആ രണ്ട് ദിവസങ്ങള്‍ക്ക് പകരമായി ഉത്തമമായ രണ്ട് ദിനങ്ങളെ അല്ലാഹു നിങ്ങള്‍ക്കായി നല്‍കിയിരിക്കുന്നു; ബലി പെരുന്നാളും ചെറിയ പെരുന്നാളുമാണത്.”
(സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍. നമ്പര്‍. 1134)

✅ മുസ്ലിംകള്‍ക്ക് ആഘോഷമായി രണ്ടു പെരുന്നാളുകളാണ് നിശ്ചയിക്കപ്പെട്ടത്. നബി(സ) യുടെ കാലഘട്ടങ്ങളിലും അന്യമതസ്ഥര്‍ അവരുടെ ഉത്സവങ്ങള്‍ കൊണ്ടാടിയിരുന്നു. എന്നിരുന്നിട്ടും നബി(സ) അവരുടെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ലോകം കണ്ടത്തില്‍ വെച്ച് ഏറ്റവും നല്ല നീതിമാനായ ഭരണാധികാരി മുഹമ്മദ്‌ നബി(സ)യാണെന്ന് Michael H Hart തന്റെ “The 100 Most influential people in history“ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍  ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത് മുഹമ്മദ്‌ നബി(സ)ക്കാണ്.(കാരണമറിയാന്‍ The 100: A Ranking of the most influencial persons in history )

❇ പ്രവാചകന്‍ (സ) പഠിപ്പിച്ച ഒരു കാര്യവും തീവ്രവാതമല്ല. അവ പഠിക്കാത്തത് കൊണ്ടാണ്. ഇന്ന് കാണുന്ന മുസ്ലിംകളെ നോക്കി ഇസ്ലാമിനെ പഠിക്കരുത്. മതങ്ങളെ അറിയണമെങ്കില്‍ അതാത് മതങ്ങളുടെ വേദഗ്രന്ഥങ്ങള്‍ എന്ത് പറയുന്നു എന്നാണു നോക്കേണ്ടത്. കാരണം ഇന്ന് കാണുന്ന പല ഹിന്ദുക്കളും യഥാര്‍ത്ഥ ഹിന്ദുവല്ല, കാരണം അവര്‍ അവരുടെ വേദഗ്രന്ഥം പഠിക്കാറുമില്ല അതനുസരിച്ച് ജീവിക്കാറുമില്ല. അതുപോലെ തന്നെയാണ് പല മുസ്ലിംകളുടെയും കഥ. അവര്‍ മുസ്ലിംകള്‍ ആണെന്ന് പറയും, എന്നാല്‍ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കില്ല, അതനുസരിച്ച് പ്രവര്‍ത്തിക്കുകയുമില്ല. ഇസ്ലാം വിരോധിച്ച അന്യമതാഘോഷങ്ങളില്‍ പങ്കെടുക്കുന്ന 'മുസ്ലിംകളെ' നോക്കി വേദം പഠിക്കുന്നവര്‍ ചെയ്യുന്നത് ശെരിയല്ല എന്ന് പറയുന്നത് ശെരിയല്ല. മതാഘോഷങ്ങള്‍ അല്ലാത്ത വീട് കൂടലുകള്‍, സ്നേഹക്കൂട്ടങ്ങള്‍, സല്‍ക്കാരങ്ങള്‍, കല്യാണങ്ങള്‍,.. എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ സ്നേഹബന്ധങ്ങള്‍ വളരും. അത് പോലെ മറ്റു മതവിശ്വാസങ്ങളെ നമ്മള്‍ താഴ്ത്തി കാണാന്‍ പാടില്ല. നോമ്പ് നോല്‍കുന്ന ഹിന്ദു നമ്മുടെ വീട്ടി

ല്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിക്കില്ല എന്നത് കൊണ്ട് അവന്‍ ചീത്തയല്ല. അവന്‍ നല്ലവനാണ്. കാരണം അവന്റെ ജീവിതത്തെ നയിക്കുന്നത് അവന്റെ മതവിശ്വാസമാണ്.

♻ അത് പോലെ തന്നെ ഒരു മുസ്‌ലിം ഒണാഘോഷങ്ങളില്‍ പങ്കെടുക്കാത്തത് കൊണ്ട് അവന്‍ ചീത്തയല്ല, നല്ലവനാണ്. ഇതൊക്കെ മനസ്സിലാക്കി മതഗ്രന്ഥങ്ങള്‍ അനുസരിച്ച്  ജീവിക്കുന്നവരെ ഓണാഘോഷ പരിപാടികള്‍ക്ക് വിളിക്കാതിരിക്കുന്നതാണ് ശെരിയായ രീതി. കാരണം നമ്മുടെ സുഹുര്‍ത്തുക്കള്‍ വിളിക്കുമ്പോള്‍ നമ്മള്‍ പങ്കെടുക്കില്ല എന്ന് പറയുമ്പോള്‍ അവര്‍ക്കെന്ന പോലെ നമുക്കും വേദനയുണ്ടാകാറുണ്ട്. ഓണത്തിന് പങ്കെടുത്തില്ലെങ്കിലും എല്ലാവരോടും സ്നേഹമല്ലാതെ ഒരിക്കലും വെറുപ്പ്‌ ഉണ്ടാകാറില്ല. 

▶ യഥാര്‍തത്തില്‍ ബഹു ദൈവാരാധനയോടുള്ള നമ്മുടെ നിലപാടാണ് ഇത്തരം വിഷയങ്ങളില്‍ പ്രതിഫലിക്കുന്നത്.

🔹

➖ഓണവും ഓണത്തിനു പിന്നിലെ ഐതീഹ്യങ്ങളും മുസ്ലിമിൻറെ വിശ്വാസത്തിനെതിരാണ്
🌷☘🌷☘🌷☘🌷
↪എന്നാൽ ഈ ആഘോഷത്തില് പങ്കെടുക്കുവാന് ക്ഷണിച്ചാല് വിശ്വാസി എന്ത് ചെയ്യണം ?

പങ്കെടുക്കാതിരിക്കുന്നത് മതത്തിൻറെയും വിശ്വാസപരമായ ആഘോഷങ്ങളോടോ, ആചാരങ്ങളോടൊ വെറുപ്പോ വിദ്വോഷമോ അല്ല,

🏡ഇന്നലെവരെ മുസ്ലീം വീടുകളിൽ നിന്ന് ഹിന്ദുവും ഹിന്ദു വീടുകളിൽ നിന്ന് മുസ്ലീമും ഭക്ഷണം കഴിക്കുന്നതിനെ ഒരാളും എതിർത്തിട്ടില്ല.

🍚ഹൈന്ദവ സുഹൃത്ത് ശബരി മലയിലേക്ക് പോകാൻ മാലയിട്ടാൽ
അവരുടെ വിശ്വാസത്തിൻറെ ഭാഗമായി നാൽപതു നാളത്തെ വൃതമനുഷ്ടാനമുണ്ടല്ലോ.
ഈ നാളുകളിൽ അയാൾ മുസ്ലീം വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല
ഇതവരുടെ വിശ്വാസത്തിൻറെ  ഭാഗമാണ് അത്കൊണ്ട് തന്നെ അതിനെയാരും വർഗ്ഗീയമായി കരുതാറില്ല. അതിൻറെ പേരിൽ  ആർക്കും ഒരു വിശമവും തോന്നാറില്ല.
ആ യാത്ര കഴിഞ്ഞു വന്നാൽ ഈ വൃതം അതേ പടി നില നിർത്താറുമില്ല.

അതേ പോലെയുള്ള മുസ്ലീമിൻറെ  വിശ്വാസത്തിൻറെ  ഭാഗമാണ് ഓണാഘോഷം പാടില്ല  എന്നതും.
ഓണമൊക്കെ കഴിഞ്ഞാൽ ഹിന്ദുക്കൾ സൽക്കരിക്കുന്ന സദ്യകളിൽ മുസ്ലിമിന് പ്രശ്നമില്ല.
വിശ്വാസ പരമായ ആഘോഷ സദ്യകളിൽ നിന്നു വിട്ട് നിൽക്കുന്നു എന്നേയുളളൂ. 

✝🕉🔯ഇതര മതസ്ഥരുടെ ആഘോഷങ്ങളില് പങ്കെടുക്കുന്നതിനെ കുറിച്ച് ചര്ച്ചസയാകുമ്പോഴൊക്കെ പണ്ഡിതന്മാെര് വിശ്വാസികളെ ഗൌരവമായി ഓര്മ്മസപ്പെടുത്താറുള്ള ഒരു നബി വചനമാണ് താഴെ:
അബ്ദുല്ലാഹ് ഇബ്നു ഉമര്(റ)വില് നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു:

حَدَّثَنَا عُثْمَانُ بْنُ أَبِي شَيْبَةَ، حَدَّثَنَا أَبُو النَّضْرِ، حَدَّثَنَا عَبْدُ الرَّحْمَنِ بْنُ ثَابِتٍ، حَدَّثَنَا حَسَّانُ بْنُ عَطِيَّةَ، عَنْ أَبِي مُنِيبٍ الْجُرَشِيِّ، عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏

‏ مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ‏"

“ഏതൊരുവന് ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന് അവരില് പെട്ടവനാണ്.” ( 📘അബൂദാവൂദ് 4031)

🎯ഓരോ മതക്കാര്ക്കും അവരവരുടെ വിശ്വാസ അനുഷ്ഠാന കര്മ്മങ്ങളും ആഘോഷങ്ങളും ഉണ്ടാവും. അതില് അവര് കാണിക്കുന്ന സൂക്ഷമതയും അതിന്റെ പവിത്രതയും മറ്റ് മതക്കാര് മനസ്സില്ലാക്കി പെരുമാറണം.

അവരുടെ ആചാരങ്ങള്ക്ക് കളങ്കം വരാത്ത രീതിയില് ആവണം എല്ലാവരുടെയും സമീപനം.

ഓണം കേരളോത്സവം ആയിരിക്കാം
പക്ഷേ മുസ്ലിം സമുദായത്തിൻറെ ആഘോഷമല്ല.
അത് തികച്ചും ഹിന്ദു മത ആഘോഷമാണ്.

🎲അതിലെ ചിഹ്നങ്ങളെല്ലാം ഹൈന്ദവ മത വിശ്വാസത്തിലതിഷ്ടിതമാണ് മാവേലിയും തൃക്കാക്കരയപ്പനും  വാമനനും എല്ലാം ശിർക്കിൻറെ ചിഹ്നങ്ങളാണ് അഥവാ ഏക ദൈവവിശ്വാസ ത്തിനെതിരാണ്.

🕸 മഹാവിഷ്ണുവിൻറെ അവതാരമാണ് വാമനൻ വിഷ്ണു അവരുടെ ദൈവവും എന്നാണ് ഹൈന്ദവ സങ്കൽപ്പം.

🐾പിന്നെ ഏറ്റവും വലിയ ഒരു പ്രശ്നമെന്തന്നാൽ നമ്മുടെ അയൽവാസികളും സഹ പ്രവർത്തകരും കൂട്ടുകാരുമെല്ലാം ക്ഷണിക്കുമ്പോൾ നമ്മളെങ്ങനെ വരില്ല എന്ന് പറയും. അവരെല്ലാം  നമ്മുടെ പെരുന്നാൾ ആഘോഷത്തിൽ പങ്കുചേരുന്നല്ലൊ. പിന്നെ നമ്മൾ അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അവരെന്ത് വിചാരിക്കും?

മുസ്ലിങ്ങൾ സർവ്വ സാദാരണയായി ഇത്തരം ആഘോഷങ്ങളിൽ പങ്ക് ചേരുന്ന വർത്തമാന കാല  സാഹചര്യത്തിൽ ഇതിൽ നിന്ന് വിട്ട് നിൽക്കുക എന്നത്  ഒരു മുസ്ലിമിൻറെ വലിയ  ജിഹാദാണ്.

അമുസ്ലിങ്ങളായ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അയൽ വാസികൾക്കും
വെറുപ്പ് തോന്നാനും പാടില്ല ആഘോഷത്തിൽ പങ്കെടുക്കാനും പാടില്ല .
എന്നാലോ ഒഴിവാക്കുന്നത് കളവ് പറഞ്ഞു കൊണ്ടാവാനും പാടില്ല താനും...

പായസമായാലും സദ്യയായാലും കേക്കായാലും ഓണ മത്സരങ്ങളായാലും അതെല്ലാം  നിനക്ക്  നിസ്സാരമാണെങ്കിലും അല്ലാഹുവിൻറെ അടുത്ത് വലുതാണ് .

🏢ഓണാഘോഷത്തിൻറെ പേരും പറഞ്ഞ് ഇന്ന് കോളേജുകളിലും സ്കൂളുകളിലും നടക്കുന്നത് അഴിഞ്ഞാട്ടം മാത്രമാണ്.അതിൽ നിന്ന് എന്ത് സന്ദേശമാണ് സമൂഹത്തിന് കിട്ടുന്നത്.

അന്നേ ദിവസം കോളേജിലും സ്കൂളിലും  പോയിട്ടില്ല എന്ന് കരുതി ഒന്നും സംഭവിക്കാനില്ല.

കപട മതേതരവാദികളും മുസ്ലിം നാമധാരികളും നിരീശ്വരവാദികളും പറയുന്നതും ചെയ്യുന്നതും കണ്ടിട്ട് തൻറെ ഈമാൻ മുറുകെ പിടിച്ച് ജീവിക്കുന്ന വിശ്വാസി ബേജാറാവേണ്ട ഒരാവശ്യവുമില്ല.

📝 മുസ്ലിമിന് ഓണം ആഘോഷിക്കാൻ പാടില്ല...📝

ഓണം പൂര്‍ണമായും അന്ധവിശ്വാസത്തിന്‍റെ മുകളില്‍ കെട്ടിപ്പൊക്കിയ ഒരു ആഘോഷമാണ്. ദൈവ ദൂതൻ വഴി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മാവേലി നാടു കാണാന്‍ വരും എന്ന അന്ധ വിശ്വാസമാണ് ഓണത്തിന്‍റെ അടിസ്ഥാനം.

മുസ്‌ലിംകളെയും മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങളെയും ഭൂരിപക്ഷത്തിന്‍റെ സംസ്‌കാരത്തില്‍ ലയിപ്പിക്കാനുള്ള സംഘ പരിവാരത്തിന്‍റെ ശ്രമഫലമായി സര്‍ക്കാര്‍ ഓണത്തെ ഒരു പൊതു ആഘോഷമാക്കി പ്രഖ്യാപിച്ചതു കൊണ്ടൊന്നും അതിലെ അന്ധവിശ്വാസം ഇല്ലാതാകില്ല.

ഓണത്തിന് ശബ്ദതാരാവലിയില്‍ ശ്രീകണ്‌ഠേശ്വരം പുറം-1051ല്‍ നല്‍കിയ അര്‍ത്ഥം ശ്രദ്ധിക്കുക:
👇🏻👇🏻👇🏻👇🏻

(1)ചിങ്ങമാസത്തില്‍ ഓണം 'തിരുവോണം' വരുന്ന നക്ഷത്രം.

(2) വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ മഹാബലി ഭൂമിയില്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തുന്ന ദിവസം.

(3) അത്തം നക്ഷത്രം മുതല്‍ പത്തു ദിവസം.

മഹാബലിയെന്ന കേരള രാജാവിന്റെ നീതി പൂര്‍ണമായ ഭരണവും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ഓരോ വര്‍ഷത്തെയും തിരിച്ചുവരവും ഐതിഹ്യമോ സാങ്കല്‍പ്പിക കഥയോ ആവാം. എന്നാല്‍, ഇതിലടങ്ങിയ വിശ്വാസം പാരമ്പര്യ ബഹുദൈവ വിശ്വാസത്തിന്റെതാണല്ലോ.അതുകൊണ്ട് ഓണവും മുസ്ലിമിന് ആഘോഷിക്കാന്‍ പാടില്ല.

ഇങ്ങനെ പറയുമ്പോള്‍ അതിശയിക്കാന്‍ ഒന്നുമില്ല. കാരണം ഈദുല്‍ ഫിത്റും ഈദുല്‍ അദ്ഹായും പുത്തന്‍ ഉടുപ്പിട്ടും നല്ല ഭക്ഷണം ഉണ്ടാക്കിയും തക്ബീര്‍ ചൊല്ലിയും ക്രിസ്ത്യാനികളും ഹൈന്ദവരും ആഘോഷിക്കാറില്ലല്ലോ. ഇനി ഏതെങ്കിലും അമുസ്‌ലിം അങ്ങനെ ആഘോഷിക്കാന്‍ തയാറായാലും നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം എന്നതാണ് മറ്റു മതക്കാരുടെ വിശ്വാസ-ആചാരങ്ങളോട് ഒരു മുസ്ലിമിന്‍റെ നിലപാട്. ഇങ്ങനെ പറയുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാകാവുന്ന ചൊറിച്ചില്‍ ഒരു മുസ്‌ലിം പരിഗണിക്കേണ്ടതില്ല. കാരണം അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞു:

*"യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും (നബിയേ) നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം നീ അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല.* [2:120]

➖ഓണം ഹിന്ദുക്കളുടെതാണെങ്കിൽ പിന്നെ എങ്ങിനെ കേരളത്തിൽ മാത്രം ഓണം ഒതുങ്ങി



*ഓണം കേരളത്തിൽ മാത്രമാണ് എന്നത് ഒരു വിഷയമല്ല എന്നാൽ  കേരളത്തിലെ ശബരിമല പോലുള്ള അമ്പലങ്ങളിൽ ഓണവുമായി ബന്ധപ്പെട്ട പൂജകൾ*
*ചിങ്ങ മാസത്തിലെ അത്തം മുതൽ തിരുവോണം വരെ പത്തു ദിവസക്കാലം നടത്തിവരുന്നു. ശബരിമല പോലുള്ള അമ്പലങ്ങളിലെ പ്രതിഷ്ട്ട കാണണമെങ്കിൽ ആ അമ്പലത്തിലെ നടതുറക്കണം. ഈ നട തുറക്കുന്ന ചില പ്രത്യേക സമയങ്ങളിൽ മാത്രമാണ്. അവയിൽ ഒന്നാണ് ഓണം.ഹിന്ദു ആചാരങ്ങൾ ഓരോ സ്ഥലത്തും ഓരോന്നാണ്. ഓണം കേരളത്തിൽ  ഇങ്ങനെ  ഓരോ സ്റ്റേറ്റിലും ഹിന്ദുക്കൾക്ക് അവരുടേതായ ആഘോഷങ്ങൾ ഇണ്ട്. വിനായക ചതുർഥി പോലുള്ള ആഘോഷങ്ങൾ മാത്രമാണ് ഇന്ത്യ ഒട്ടാകെ ഒരേ പോലെ നടത്തപ്പെടുന്നത്. മറ്റു സ്ഥലങ്ങളിൽ ഓണം ആഘോഷിക്കതിന്റെ പേരിൽ അത് ഹിന്ദു ആഘോഷം ആവാതിരിക്കുകയില്ല.*

2022 ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

എന്താണ് ചന്ദ്രന്റെ നിറം ?

മനുഷ്യ നേത്രം കൊണ്ട് നോക്കിയാല്‍ കൂടുതല്‍ പേരും കാണുന്നത് ചാരനിറമാണ്. കാരണം, ചന്ദ്രനില്‍ കൂടുതല്‍ ഉള്ള ധാതുക്കള്‍ക്ക് അതേനിറമാണ്. എന്നാല്‍, മനുഷ്യനേത്രത്തിന്റെ പരിമിതി മൂലം ഉണ്ടാകുന്ന ഒരു തെറ്റിദ്ധാരണ മാത്രമാണ് ഈ ചാരനിറം. ചന്ദ്രനില്‍ ഇറങ്ങിയ അമേരിക്കന്‍ യാത്രികര്‍ പറയുന്നത്, ചന്ദ്രന് തവിട്ട് നിറം കലര്‍ന്ന നിറമാണെന്നാണ്.  
 എന്നാല്‍, വളരെ നിരീക്ഷണങ്ങള്‍ക്കു ശേഷം ചന്ദ്രനിലെ 'മരിയ' എന്ന ഭാഗത്തിന് നീല നിറമുണ്ടെന്നു കണ്ടെത്തി. എന്നാല്‍, പൊക്കമുള്ള ഭാഗത്ത് നേരിയ മഞ്ഞനിറവും പിങ്ക് നിറവും നേരിയ നീല നിറവും കൂടെ കണ്ടെത്താന്‍ കഴിഞ്ഞു. ഇരുമ്പ്, ടൈറ്റാനിയം തുടങ്ങിയവ ഉപരിതലത്തില്‍ ഉള്ളതു കൊണ്ടാണ് ഈ നേരിയ നിറവ്യത്യാസം.
എന്നാല്‍, മനുഷ്യനേത്രങ്ങള്‍ക്ക് ഇത്രയും ദൂരെയുള്ള നേരിയ നിറവ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയില്ല. കൂടുതലുള്ള നിറം ചാര നിറമായതിനാല്‍ അത് കൂടുതലായി തോന്നുന്ന നിറങ്ങളില്‍ നമ്മള്‍ ചന്ദ്രനെ കാണുന്നു. (സൂര്യ പ്രകാശം ലഭിക്കുന്നതിനനുസരിച്ച് ചന്ദ്രന്‍ തിളക്കമുള്ളതില്‍ നിന്ന് നിറമില്ലായ്മയിലേക്കു മാറുന്നത് കൂടാതെയാണിത്).

പ്രമേഹ രോഗികകളില്‍ ഇനി കാല്പാദം മുറിക്കേണ്ട; 24 മണിക്കൂര്‍ സഹായവുമായി വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള

പ്രമേഹ രോഗികകളില്‍ ഇനി കാല്പാദം മുറിക്കേണ്ട; 24 മണിക്കൂര്‍ സഹായവുമായി വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരളപ്രമേഹ രോഗികകളില്‍ ഇനി കാല്പാദം മുറിക്കേണ്ട; 24 മണിക്കൂര്‍ സഹായവുമായി വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള

High Cholesterol: ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അധികമാണോ? കണ്ണുകൾ തരും ഈ സൂചനകൾ

ദിവസവും രാവിലെ അയമോദകം ചേർത്ത വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

ദിവസവും രാവിലെ അയമോദകം ചേർത്ത വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ

പ്രഭാതഭക്ഷണം മുടക്കരുത്; ഈ നാല് പദാര്‍ത്ഥങ്ങള്‍ മറക്കാതെ കഴിക്കാം

പ്രഭാതഭക്ഷണം മുടക്കരുത്; ഈ നാല് പദാര്‍ത്ഥങ്ങള്‍ മറക്കാതെ കഴിക്കാം

കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാം, ഈ 5 കാര്യങ്ങൾ ശീലമാക്കൂ

cholesterol

ഇസ്രായേലിന്റെ ചരിത്രം

"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal  ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...