സ്ഥിതിവിവരക്കണക്കുകള്‍
വിവിധ രാജ്യങ്ങളിലെ ആത്മഹത്യാനിരക്കുകള്‍ തമ്മില്‍ വളരെ അന്തരമുണ്ട്. ലോകത്ത് ഓരോ 20 സെക്കന്റിലും ഒരാത്മഹത്യയും, രണ്ടു സെക്കന്റില്‍ ഒരാത്മഹത്യാശ്രമവും നടക്കുന്നു. മതപരമായ വിശ്വാസസംഹിതകളും, വിലക്കുകളും ആത്മഹത്യയെ നിര്‍ണായകമാംവിധം സ്വാധീനിക്കുന്നു. ആത്മഹത്യ നിയമം മൂലം നിരോധിച്ചിട്ടുള്ള ഇസ്ലാമിക രാഷ്ട്രങ്ങളില്‍ (ഉദാ. കുവൈറ്റ്) ആത്മഹത്യാനിരക്ക് പ്രായോഗികമായി ഇല്ലെന്ന് (പൂജ്യം) കാണാം. (ലക്ഷത്തില്‍ 0.1 മാത്രം). പ്രധാനമായും ഹിന്ദുമത വിശ്വാസികളുള്ള രാജ്യങ്ങളിലും (ഉദാ. ഇന്ത്യ) ക്രിസ്തുമതവിശ്വാസികളുള്ള രാജ്യങ്ങളിലും (ഉദാ. ഇറ്റലി) ഈ നിരക്ക് ഏതാണ്ട് ഒരു ലക്ഷത്തിന് പത്ത് എന്നതാണ്. കൂടുതല്‍ ബുദ്ധമതാനുയായികളുള്ള ജപ്പാനില്‍ ഇത് 23.7 (2006) ആണ്. ചൈനയും തൊട്ടുപിന്നിലുണ്ട്. ജപ്പാനിലാണ് ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ നിരക്ക്. സ്ത്രീകളെക്കാള്‍ അധികം പുരുഷന്‍മാരും, ചെറുപ്പക്കാരെക്കാള്‍ കൂടുതല്‍ പ്രായമുള്ളവരുമാണ് ആത്മഹത്യ ചെയ്യുന്നത്. വെള്ളക്കാരും കറുത്ത വര്‍ഗക്കാരും ഒരുമിച്ചു ജീവിക്കുന്ന രാജ്യങ്ങളില്‍ വെള്ളക്കാരുടെ ആത്മഹത്യാനിരക്ക് കറുത്തവരുടേതിനെക്കാള്‍ കൂടുതലാണ്. പല പാശ്ചാത്യ രാജ്യങ്ങളിലും സാമ്പത്തികത്തകര്‍ച്ചയുടെ കാലഘട്ടങ്ങളില്‍ ആത്മഹത്യകള്‍ വര്‍ധിച്ചിരുന്നു. ലോകയുദ്ധകാലത്ത് ആത്മഹത്യയുടെ എണ്ണം കുറഞ്ഞു. ഗ്രാമങ്ങളിലെക്കാള്‍ കൂടുതല്‍ ആത്മഹത്യകള്‍ പട്ടണങ്ങളിലും, ചെറിയ പട്ടണങ്ങളിലെക്കാള്‍ കൂടുതല്‍ വന്‍നഗരങ്ങളിലും നടക്കുന്നു. അവികസിത രാജ്യങ്ങളിലും പ്രാകൃതവര്‍ഗക്കാരുടെ ഇടയിലും ആത്മഹത്യകള്‍ വിരളമാണെന്ന പഴയ ധാരണ തികച്ചും ശരിയല്ലെന്നും ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നു.
സാമ്പത്തികമായി ഏറ്റവും ഉയര്‍ന്നതും ഏറ്റവും താണതുമായ വിഭാഗങ്ങളിലാണ് ഇടത്തരക്കാരുടെയിടയിലുള്ളതിനെക്കാള്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ