മൊബൈൽ കാണാതായോ? ഡോണ്ട് വറി! ഒറ്റ ക്ളിക്കിൽ കണ്ടെത്താം
തിരുവനന്തപുരം; നഷ്‌ടപ്പെട്ട മൊബൈൽ ഫോൺ സ്വയം കണ്ടെത്താൻ നൂതന സാങ്കേതിക വിദ്യയുമായി യുവ വ്യവസായ സംരംഭകർ രംഗത്ത്. കൊരട്ടി കിൻഫ്ര പാർക്കിലെ കോപ്പർസീഡ്‌സ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. സെൻട്രലൈസ്ഡ് ലോസ്റ്റ് മൊബൈൽ ഡേറ്റാ ബേസ് അടങ്ങിയ ആന്റി തെഫ്റ്റ് സോഫ്റ്റ് വെയർ ആയ നൈറ്റ് ഫോക്‌സ് മൊബൈൽ സെക്യൂരിറ്റി ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് മുഖ്യമന്ത്റി ഉമ്മൻചാണ്ടി നിർവഹിച്ചു.
നഷ്‌ടപെട്ട ഫോൺ കണ്ടെത്തുക, മോഷsee ്‌ടാവിനെ തിരിച്ചറിയുക, സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും മറ്റൊരാളുടെ കൈയിൽ അകപ്പെടാതെ നോക്കുക, പുതിയ മൊബൈൽ ഫോൺ വാങ്ങുക തുടങ്ങി ആവശ്യം എന്തു തന്നെ ആയാലും നൈറ്റ്ഫോക്സ് മൊബൈൽ സെക്യൂരിറ്റി ആപ്ലിക്കേഷനിലൂടെ സാദ്ധ്യമാണെന്ന് സംരംഭകർ അവകാശപ്പെടുന്നു. എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ടാബ് ലെറ്റുകളിലും ആപ്ലിക്കേഷൻ ഉപയോഗിക്കാം. 599 രൂപയാണ് ആപ്ലിക്കേഷന്റെ ചെലവ്.
ഫോൺ നഷ്‌ടപ്പെട്ടാൽ എസ്.എം.എസ് മുഖേനയോ www.knightfox.com എന്ന വെബ്സൈറ്റ് മുഖേനയോ ഫോണിനെ നിരീക്ഷിക്കാനും നിയന്ത്റിക്കാനുമുള്ള സാങ്കേതിക വിദ്യയാണ് ഇതിൽ അവലംബിച്ചിരിക്കുന്നത്. ഫോണിന്റെ ലൊക്കേഷൻ മനസിലാക്കുക, അലാറം അടിക്കുക, ഫോൺ റിമോട്ട് ലോക്ക് ചെയ്യുക, സിം ചെയിൻജ് ലോക്ക് ആൻഡ് അലെർട്ട്, ഫാക്‌ടറി റീസെറ്റ് പ്രിവൻഷൻ, ഓട്ടോ ആൻസറിംഗ്, ഓട്ടോമാറ്റ് ഡാറ്റാ ബാക്ക് അപ് തുടങ്ങി 26ലധികം സൗകര്യങ്ങൾ ആപ്ലിക്കേഷനിലുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ