..........സലാം പറയൽ.........
👉 രണ്ടു പേർ അങ്ങോട്ടുമിങ്ങോട്ടും സലാം പറഞ്ഞാൽ എങ്ങനെ മടക്കും ..?
▪ഒരുമിച്ചാണ് പറഞ്ഞതെങ്കിൽ രണ്ടുപേരും മടക്കൽ നിർബന്ധവും അല്ലങ്കിൽ ആദ്യം പറഞ്ഞത് സലാമും പിന്നെ പറഞ്ഞത് മടക്കലുമായി പരികണിക്കും.. തുഹ്ഫ (9/267)
👉 ദുഹായിൽ മുഴുകിക്കൊണ്ടിരിക്കുന്നവരോട് സലാം പറയൽ സുന്നത്ത് ഉണ്ടോ ..?
▪ഇല്ല ..തുഹ്ഫ (9/265)
👉 അന്യസ്ത്രീ ..പുരുഷനോട് സലാം പറയാൻ പാടുണ്ടോ ...?
▪ഇല്ല . ഹറാമാണ് .എന്നാൽ ആൾകൂട്ടത്തോട് സലാം പറയാം (തുഹ്ഫ 9/260)
👉 അന്യപുരുഷൻ പറഞ്ഞ സലാം സ്ത്രീ മടക്കാൻ പാടുണ്ടോ ..?
▪ഇല്ല ഹറാമാണ് .എന്നാൽ വൃദ്ധയായ സ്ത്രീയാണെങ്കിൽ മടക്കൽ നിർബന്ധമാണ് ..(തുഹ്ഫ .9/261)
👉 വുളു എടുക്കുന്നവനോട് സലാം പറയാമോ ..?
പറയാം .. മടക്കൽ നിർബന്ധവുമാണ് (ശർവാനി 9/265)
👉 ഭക്ഷണം കഴിക്കുന്നവനോട് സലാം പറയാമോ .?
▪വായിൽ ഭക്ഷണം ഉണ്ടെങ്കിൽ സുന്നത്തില്ല . ഭക്ഷണം ഇറക്കിയതിനു ശേഷമാണെങ്കിൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ് .(തുഹ്ഫ 9/263)
👉 ഒരാൾക്ക് സലാം പറഞ്ഞയക്കേണ്ടത് എങ്ങനെയാണ് ..?
▪ഇന്ന ആളോട് എന്റെ അസ്സലാമു അലൈകും പറയണം ..
👉 എന്റെ സലാം പറയണം എന്ന് പറഞ്ഞാൽ പോരെ ..?
▪അങ്ങനെ പറഞ്ഞാലും മതി (തുഹ്ഫ 9/226)
👉 അപ്പോൾ ആ സലാം എത്തിച്ചു കൊടുക്കൽ നിർബന്ധമുണ്ടോ ..?
▪ഞാൻ എത്തിച്ചു കൊടുക്കാം എന്ന് വാക്കാൽ ഏറ്റെടുത്താൽ മാത്രമേ നിർബന്ധമോള്ളൂ ( തുഹ്ഫ .9/264)
👉 ഇത്തരം സലാം എങ്ങനെയാണ് മടക്കേണ്ടത് ..?
▪അലയ്ക വഅലൈഹിസ്സലാം
👉 പുരുഷൻ അന്യസ്ത്രീയോട് സലാം പറയാമോ ..?
▪ഇല്ല .കരാഹത്താണ് . എന്നാൽ കണ്ടാൽ ആശിക്കപ്പെടാത്ത . വ്യദ്ധ കളോട് സലാം പറയാം ..
👉 പറഞ്ഞ സലാം കേട്ടില്ലെങ്കിൽ മടക്കേണ്ടതുണ്ടോ ..?
▪ഇല്ല
👉 പ്രസംഗിക്കുകയോ മറ്റോ ചെയ്യുമ്പോൾ ആദ്യം സലാം പറയുകയാണോ അതോ ഹംദും സ്വലാത്തും കൊണ്ട് തുടങ്ങി പിന്നെ സലാം പറയുകയാണോ വേണ്ടത്.?
▪ആദ്യം സലാം പിന്നെ കലാം .ഇതാണ് സുന്നത്ത്
👉 കത്തിലും മറ്റും എഴുതി അഴക്കുന്ന സലാം മടക്കേണ്ടതുണ്ടോ ..?
▪ഉണ്ട് . മറുപടി എഴുതുമ്പോൾ എഴുതുകയോ .. അല്ലെങ്കിൽ പറയുകയോ ചെയ്തു കൊണ്ട് സലാം മടക്കണം (ഫത്‌ഹുൽ മുഈൻ 464, അദ്കാർ 37)
👉 മുസ്ലിംകളും അമുസ്ലിമ്കളുമുളള ആൾകൂട്ടത്തിലേക്ക് കയറി വന്നാൽ സലാം പറയൽ നമുക്ക് സുന്നത്തുണ്ടോ .?
▪ഉണ്ട് .അവരിലെ മുസ്ലിംകളെ കരുതുകയും വേണം (അദ്കാർ 277)
👉 മുബൈലിൽ പറയുന്ന സലാം മടക്കേണ്ടതുണ്ടോ .?
▪ഉണ്ട്
👉നിസ്കരിക്കാത്തവരോട് സലാം പറയൽ സുന്നത്തുണ്ടോ .?
▪ഇല്ല
الله أعلم
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ