2021 ജൂൺ 21, തിങ്കളാഴ്‌ച

സംസം വെള്ളം

ഏറ്റവും ശ്രേഷ്ഠമായ വെള്ളമാണ് സംസം നബി(സ്വ) പറഞ്ഞു; “സംസം ജിബ് രീല്‍ (അ ) ന്‍റെ    ചവിട്ടുകൊണ്ട് പ്രവഹിച്ചതും ഇസ്മാഈല്‍ നബി(അ) കുടിച്ചിരുന്നതുമാണ്
 ഉറവ ഒലിച്ചപ്പോള്‍ മഹതി ഹാജര്‍ (റ ) വെള്ളം നില്‍ക്കാന്‍ വേണ്ടി സംസം എന്ന് പറഞ്ഞു അങ്ങനെ വെള്ളം ഒരുമിച്ച് കൂടി ഇത് കൊണ്ട് ഈ പേര്‍ പറയുന്നു  വേറെയും ചില പേരുകള്‍ ഇതിനുണ്ട് .അതികരിച്ച വെള്ളം ഉള്ളതിനാലും സംസം എന്ന് പറയപ്പെടുന്നു .
((يرحم الله أم إسماعيل لو لم تغرف من الماء لكانت زمزم عيناً معيناً)) يعني - ظاهرا جاريا على وجه الأرض
പ്രവാചകര്‍(സ) അരുള്‍ ചെയ്തു. ‘ഇസ്മായില്‍ (അ) ന്‍റെ ഉമ്മക്ക്  അല്ലഹു കരുണ ചെയ്യട്ടെ. അവര്‍ ആ ജലപ്രവാഹം തടുത്തുനിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഇവിടെ പരന്നൊഴുകുന്ന ഒരു പുഴ തന്നെ സംജാതമാകുമായിരുന്നു’ അഥവാ ഭൂമി മുഴുക്കെ ഒലിക്കുമായിരുന്നു.
സംസം വെള്ളത്തിന്‍റെ  പുണ്യങ്ങള്‍ വിവരിച്ചുകൊണ്ടുള്ള നിരവധി ഹദീസുകളുണ്ട്. നബി  (സ്വ) പറയുന്നു
و فقد روي عن جابر بن عبدالله رضي الله عنهما: قال سمعت رسول الله يقول: ((ماء زمزم لما شرب له)).أخرجه الإمام احمد ابن ماجه و صححه الحافظ ابن حجر.
ജാബിര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് “സംസം എന്തുദ്ദേശ്യത്തോടുകൂടി കുടിക്കുന്നുവോ അതിനുള്ളതാണ്" ദുന്യാവിന്‍റെ കാര്യമായാലും ആഖിറത്തിന്‍റെ ഉദ്ധേശമായാലും അതൊക്കെ നിറവേറാന്‍ മതിയാകുമെന്ന്‍ മഹാന്‍മാര്‍ വിശദീകരിക്കുന്നു . സ്വഹബാക്കളില്‍ ചിലര്‍ ദോഷങ്ങള്‍ പൊറുക്കാന്‍ വേണ്ടി ഉദ്ദേശിച്ച് കുടിക്കാറുണ്ടായിരുന്നുവെന്ന് കാണാം .ശാരീരിക അസുഖങ്ങക്കും മാനസിക രോഗങ്ങള്‍ക്കും ശിഫയാണ് സംസം 
عن ابن عباس -رضي الله عنهما- قال: قال رسول الله -صلى الله عليه وسلم-: "خير ماء على وجه الأرض ماء زمزم، فيه طعام الطعم، وشفاء السقم" الطبراني
 وطعام طعم، أي يشبع الإنسان من مائها إذا شرب، كما يشبع من الطعام إذا أكله
“ ഭൂമിയിലുള്ള  ഏറ്റവും നല്ല വെള്ളമാണ് സംസം , രോഗശമനത്തിനായി കുടിച്ചാല്‍ അല്ലാഹു ശിഫ നല്‍കും.  വിശപ്പ് തീരാനുദ്ദേശിച്ചു കുടിച്ചാല്‍ അല്ലാഹു വിശപ്പുതീര്‍ക്കും’ ഭക്ഷണം കഴിച്ചാല്‍ വിഷപ്പടങ്ങുന്നത് പോലെ സംസം കുടിച്ചാലും വിഷപ്പടങ്ങും ഹാജര്‍ ബീവിയുടെയും മകന്‍റെയും പാനീയവും ഭക്ഷണവും അതായിരുന്നല്ലോ .എന്നാല്‍ നബി (സ്വ )യുടെ തിരു കൈകളിലെ വിരളുകളില്‍ കൂടി നിര്‍ഗളിച്ച വെള്ളത്തിന് സംസമിനെക്കാളും ശ്രേഷ്ടത ഉണ്ട് 
وفي صحيح مسلم حين جاء أبو ذر رضي الله عنه إلى مكة ودخل الحرم و بقي ثلاثين يوماً قال له صلى الله عليه وسلم : متى كنت هنا؟ قال: قلت لقد كنت هنا منذ ثلاثين بين ليلة و يوم، قال: فمن كان يطعمك؟ قال: قلت: ما كان لي طعام إلا ماء زمزم، فسمنت حتى تكسرت عكن بطني، وما أجد على كبدي سخفة جوع، قال: إنها مباركة إنها طعام طعم
മഹാനായ അബൂ ദര്ര്‍ (റ ) മക്ക ഹറമില്‍ മുപ്പത്‌ ദിവസം താമസിക്കുകയുണ്ടായി ഈ ദിവസങ്ങളില്‍  അദേഹത്തിന്‍റെ ഭക്ഷണത്തെ കുറിച്ച് തിരുനബി (സ്വ) അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ മഹാന്‍ പറഞ്ഞത്‌ എനിക്ക് ഭക്ഷണമായി സംസം മാത്രമാണ്ഉണ്ടായിരുന്നത് ,വിശന്ന്‍ മേലിയാതെ ,എന്‍റെ ഒട്ടിയ വയറിന്‍റെ മടക്കുകള്‍ നിവര്‍ന്ന് ശരീരം നന്നായി അപ്പോള്‍ നബി(സ്വ) പറഞ്ഞു നിക്ഷയം സംസം ബര്‍ക്കത്താക്കപ്പെട്ട ഭക്ഷണമാണ് .
സത്യവിശ്വാസി സംസം വയറുനിറയെ കുടിക്കുമെന്നും കപടന്മാര്‍ കുറച്ചുമാത്രം കുടിച്ച് മതിയാക്കുമെന്നും നബി(സ്വ) പറഞ്ഞിരിക്കുന്നു. 
وعن عائشة رضي الله عنها قالت: "كان رسول الله -صلى الله عليه وسلم يحمل ماء زمزم في الأداوى والقِرب، وكان يصب على المرضى ويسقيهم" رواه الترمذي والبخاري
ആഇശ(റ) വിവരിക്കുന്നു "റസൂല്‍(സ്വ) തോല്‍പ്പാത്രങ്ങളിലും മറ്റും സംസം നിറച്ച് കൊണ്ടുപോവുകയും അതില്‍നിന്ന് രോഗികളുടെ മേല്‍ ഒഴിക്കുകയും കുടിപ്പിക്കുകയും ചെയ്തിരുന്നു" (തുര്‍മുദി,ബുഖാരി )
നബി (സ്വ ) സാധാരണ മനുഷ്യന്‍ മാത്രമാണ് എന്ന് പറയുന്നവര്‍ സംസം  ദാഹ ശമനത്തിന് കുടിക്കുന്നതിലുപരി പ്രത്യേകതകളൊന്നും കല്‍പ്പിക്കുന്നില്ല . ജന കോടികള്‍ ഹജ്ജും ഉംറയും കഴിഞ്ഞു നാട്ടിലേക്ക്‌ തിരിക്കുമ്പോള്‍ ബര്‍ക്കത്തിന് വേണ്ടി സംസം കൊണ്ട് പോകുന്നു, ഈ കൂട്ടര്‍ അതിനും എതിര്‍ക്കുന്നു സംസം വെള്ളത്തിന്‍റെ ശ്രേഷ്ടത നിഷേധിക്കുകയാണവര്‍ ഹാജറ ബീവിക്കും ഇസ്മായില്‍ നബിക്കും കുടിക്കാനും കുളിക്കാനും മലമൂത്രവിസര്‍ജ്ജനവും മറ്റും ശുദ്ധിയാക്കാനും അള്ളാഹു അത്ഭുതകരമായി നല്‍കിയതാണ്‌ അതിലുപരി അതിന് പ്രത്യേകതകള്‍ ഒന്നുമില്ലെന്നാണ് അവര്‍ പറയുന്നത്  ഇതിന്‍റെ ശ്രേഷ്ടത വിവരിക്കുന്ന സ്വഹീഹായ ഒരു ഹദീസ്‌ മാത്രമാണ് ഉള്ളുവെന്നാണ് അവരുടെ വാദം .
ഓരോ തവണയുടെയും ആദ്യം ബിസ്മിയും ഇടക്ക് ദുആയും   ഒടുവില്‍ ഹംദും ചൊല്ലുക. അല്‍പ്പം തലയില്‍ ഒഴിക്കുക, നെഞ്ചും മുഖവും കഴുകുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...