2024, മാർച്ച് 24, ഞായറാഴ്‌ച

മഹത്വം ഗ്രഹിക്കാത്തവൻ ഭാഗ്യഹീനൻ

 ഹിജ്‌റ 1445 റമളാൻ 2 - 2024 മാർച്ച്‌ 13

    വിശുദ്ധിയുടെ സുഗന്ധം പരത്തി ആത്മീയ ഔന്നിത്യത്തിന്റെ വിളംബരവുമായി വന്നുചേർന്ന റമളാൻ ഒട്ടനവധി മഹത്വങ്ങൾ കൊണ്ട് ധന്യമാണ്.
   قال رسول اللّه ﷺ سَيِّدُ شُهُورِ شَهْرُ رَمَضَان
നബി(സ) അരുളിയിരിക്കുന്നു : മാസങ്ങളുടെ നേതാവ് പരിശുദ്ധ റമളാൻ മാസമാകുന്നു.

ഔലിയാക്കളിൽ പ്രമുഖനായ ശൈഖ് അബ്ദുൽ ഖാദർ ജീലാനി(റ) റമളാൻ എന്ന പദത്തിന്റെ അഞ്ച് അക്ഷരങ്ങൾക്ക് കൊടുത്ത വ്യാഖ്യാനം എത്രയോ മനോഹരമാണ്. റമളാൻ എന്ന പദത്തിലെ അഞ്ച് അക്ഷരങ്ങൾ സമുന്നതമായ അർത്ഥതലങ്ങളെയാണ് സൂചിപ്പിക്കുന്നത്.
  ١. الرّاء - رضوان اللّه - അല്ലാഹുവിന്റെ സംതൃപ്തി 
٢- الميم - محابة اللّه - അല്ലാഹുവിന്റെ സ്നേഹം
٣- الضاد - ضمان الله - അല്ലാഹുവിന്റെ സംരക്ഷണം
٤- الالف - إلفة اللّه - അല്ലാഹുവിന്റെ ഇണക്കം
٥- النون - نور الله - അല്ലാഹുവിന്റെ പ്രകാശം 

*ഒട്ടനവധി സവിശേഷതകൾ കൊണ്ട് ധന്യമാണ് ഈ മാസം..*
🟢 വിശുദ്ധ ഖുർആൻ അവതരിച്ച മാസം.....
🟢 അടിമയുടെ തെറ്റുകുറ്റങ്ങൾ മാപ്പ് ചെയ്യുന്ന മാസം.....
🟢ഒരു സുജൂദിന് 1500 നന്മകൾ രേഖപ്പെടുത്തുന്ന മാസം.....
🟢 ബദർദിനം നിലകൊള്ളുന്ന മാസം.....
🟢 ലൈലത്തുൽ ഖദർ (നിർണ്ണിത രാത്രി) കൊണ്ട് സവിശേഷമായ മാസം.....
🟢 മക്കാ വിജയമുണ്ടായ മാസം.....
🟢 ദുആയിക്ക് ഉത്തരം ലഭിക്കുന്ന മാസം.....
🟢 ഒരു ഫർളിന് 70 ഫർളിന്റെ പ്രതിഫലം രേഖപ്പെടുത്തുന്ന മാസം.....
🟢 ഒരു സുന്നത്തിന് ഒരു ഫർളിന്റെ പ്രതിഫലം നൽകുന്ന മാസം.....
🟢 അടിമയുടെ രിസ്ക്കിൽ( ഭക്ഷണം) യജമാനനായ റബ്ബ് വിശാലത ചെയ്യുന്ന മാസം.....
🟢 നോമ്പുകാരന്റെ മൗനത്തിന് തസ്ബീഹിന്റെ പ്രതിഫലം രേഖപ്പെടുത്തുന്ന മാസം.....
🟢 സ്വർഗ്ഗം അലങ്കരിക്കുന്ന മാസം.....
🟢 നരക കവാടം അടയ്ക്കുന്ന മാസം.....
🟢 ജനകോടികൾക്ക് നരകമോചനം നൽകുന്ന മാസം.....
🟢 ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും മാസം.....
🟢 മുഅ്മിനീങ്ങൾ ഇബാദത്തിൽ മത്സരിക്കുന്ന മാസം.....
🟢 ആദ്യത്തെ 10 ദിനങ്ങൾ റഹ്മത്ത് കൊണ്ടും (അനുഗ്രഹം) രണ്ടാമത്തെ 10 ദിനങ്ങൾ മഗ്ഫിറത്ത് (പാപമോചനം) കൊണ്ടും മൂന്നാമത്തെ 10 ദിനങ്ങൾ നരകമോചനം കൊണ്ടും സൃഷ്ടാവ് അടിമകളോട് നിലയ്ക്കാത്ത സ്നേഹത്തിന്റെ അലയൊലികൾ തീർക്കുന്ന മാസം.....
🟢 തൗറാത്ത്, ഇഞ്ചീൽ, സബൂർ, ഖുർആൻ അടക്കമുള്ള ദൈവീക ഗ്രന്ഥങ്ങൾ പ്രവാചക മഹത്തുക്കൾക്ക് അവതീർണ്ണമായ മാസം.....
🟢 ദുഷ്പ്രവർത്തികൾക്ക് പ്രേരണ നൽകുന്ന ശൈത്വാന്മാരെ ബന്ധിക്കുന്ന മാസം.....
🟢 അതുകൊണ്ടാണ് ബഹുമാനപ്പെട്ട നബി(സ) റമളാനിന്റെ മഹത്വത്തെക്കുറിച്ച് ഉൽബോധിപ്പിച്ചു. "എന്റെ സമുദായം റമളാന്റെ മഹത്വത്തെക്കുറിച്ചറിഞ്ഞിരുന്നെങ്കിൽ ഒരു മാസമല്ല വർഷം മുഴുവനും റമളാനായിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നവർ ആഗ്രഹിക്കുമായിരുന്നു".
🟢 ഈ മാസത്തിലെ ഓരോ നിമിഷവും അമൂല്യം.....

   നാഥാ, ഞങ്ങളെ നീ അനുഗ്രഹിച്ചാലും..!

           *കെ. ഏ. ഹാരിസ് മൗലവി റഷാദി M D*
_(ഇമാം ചെറുപിലാക്കൽ മുസ്‌ലിം ജമാഅത്ത്, മൈനാഗപ്പള്ളി)_

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...