2024, മാർച്ച് 28, വ്യാഴാഴ്‌ച

ബദ്റോർമ്മകളുടെ റമദാൻ


റമദാൻ ശക്തിയുടെ മാസമാണ്.
ഈമാനിക ശക്തികൊണ്ട് ഭൗതിക പ്രലോഭനങ്ങളെ അതിജയിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന മാസം -

 ശത്രുവിനു മുമ്പാകെ കീടങ്ങില്ലെന്ന വിശ്വാസിയുടെ നിലപാട് ബദ്ർ പോരാട്ടത്തിലൂടെയാണ്
ഹിജ്റ: 2 റമദാൻ 17 ന് മദീനയിലെ വിശ്വാസി സമൂഹം തെളിയിച്ചത്.

 ഇന്ന് 
ഈ റമദാനിൽ
ബദ്റിൻ്റെ ആവർത്തനത്തിന് ഫലസ്തീൻ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കയാണ്.
ഫലസ്തീൻ പോരാട്ടത്തിലും
അന്തിമ വിജയം വിശ്വാസി സമൂഹത്തിനായിരിക്കുമെന്ന് നാം ഉറച്ചു വിശ്വസിക്കുന്നു -

 ബദ്ർ വിചാരങ്ങളെയും
പാഠങ്ങളെയും നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം .........

 ഒന്ന്

ബദ്റിന് മുമ്പ്
 ബദ് രീങ്ങൾ സുസജ്ജരായിരുന്നു - ബദ്റിൽ പങ്കെടുത്ത 313 പേരെയാണ് നാം ബദ് രീങ്ങൾ എന്നു വിളിക്കുന്നത് - ബദ്റിനും മുമ്പേ അവരെ നബി സജ്ജരാക്കി നിർത്തിയിരുന്നു എന്ന വസ്തുത നാം മറന്നു പോകരുത് -
ബദർ പോരാട്ട ശേഷം അതിൻ്റെ വിശകലനമായി ഇറങ്ങിയ സൂറതുൽ അൻഫാലിൽ ബദ് രീങ്ങളുടെ പ്രത്യേകതകൾ പറഞ്ഞു വെച്ചിട്ടുണ്ട് -
അതിങ്ങനെ സംഗ്രഹിക്കാം:-
1 - ദൈവസ്മരണയാൽ ഹൃദയം പ്രകമ്പിതരാകുന്നവർ
2- ഖുർആൻ പാരായണം വഴി ഈമാൻ വർധിപ്പിക്കുന്നവർ
3 - തവക്കുൽ ശീലിച്ചവർ
4- നമസ്ക്കാരം മുറപ്രകാരം നിർവഹിക്കുന്നവർ
5 - അല്ലാഹുവിൻ്റെ മാർഗത്തിൽ കഴിവുകൾ വിനിയോഗിക്കുന്നവർ.
( അൻഫാൽ 2 -3 )

 ഭൗതിക ശക്തി സന്നാഹങ്ങൾ വേണ്ടതില്ല 
എന്ന് 
ഈ പറയുന്നതിന് അർഥമില്ല. പക്ഷെ ഇസ് ലാമിക വിജയങ്ങളുടെ അടിസ്ഥാനം ഭൗതിക ശക്തിക് അതീതമാണ് -

 ബദ്ർ മുതൽ ഫലസ്തീൻ വരെ ആ യാഥാർഥ്യം വിളിച്ചോതുന്നുണ്ട് -

 രണ്ട്

ബദ്ർ പ്രവാചക പ്രാർഥനക്കുള്ള ഉത്തരമാണ്.
നൂഹ് നബിയുടെ
പ്രാർത്ഥനക്ക് ഉത്തരമായി തൂഫാൻ വന്നു,

ഹൂദ് നബിയുടെ
പ്രാർത്ഥനക്കുള്ള ഉത്തരമായി
കൊടുങ്കാറ്റ് വന്നു

സാലിഹ് നബിയുടെ പ്രാർത്ഥനക്കുള്ള ഉത്തരമായി
മഹാ പ്രകമ്പനം വന്നു...........
etc.........
മുഹമ്മദ് നബി ( സ ) യുടെ പ്രാർത്ഥനയുടെ ഉത്തരമായി വന്ന റബ്ബിൻ്റെ നിർണായക ഇടപെടലാണ് ബദ്ർ.
ആ പ്രാർത്ഥന ഇപ്രകാരമായിരുന്നു

اللهم أنجز لى
 ما وعدتني، 
اللهم آت ما وعدتني،
 اللهم إن تهلك هذه العصابة 
 من أهل الإسلام
 لا تعبد في الأرض،

 " അല്ലാഹുവേ!
നിൻ്റെ വാഗ്ദാനം
നീ നടപ്പാക്കേണമേ,
നീ ഓഫർ ചെയ്ത്
ഇപ്പോൾ തന്നെ നൽകേണമേ,
ഈ സംഘമെങ്ങാനും
നശിപ്പിക്കപ്പെട്ടാൽ
പിന്നെ നിനക്ക് ഇബാദത്ത് ചെയ്യുന്ന സംഘം ഭൂമിയിൽ ഉണ്ടാകുകയില്ല"

അല്ലാഹുവിൽ അത്രമാത്രം ലയിച്ചുചേർന്നുകൊണ്ട് 
ഉത്തരം ചോദിച്ച് വാങ്ങിയെടുക്കുന്ന ആഴമേറിയ ആത്മഭാഷണമായിരുന്നു ആ പ്രാർത്ഥനയെന്നർഥം.

 " ഈ സംഘം നശിച്ചാൽ പിന്നെ ഭൂമിയിൽ നിനക്ക് ഇബാദത്ത് ചെയ്യാൻ മറ്റൊരു സംഘമില്ലെന്ന"
പ്രയോഗത്തിൻ്റെ ശക്തിയിൽ
ആ പ്രാർത്ഥനയുടെ
ആഴം അടങ്ങിയിട്ടുണ്ട് -
തൗഹീദീ മുന്നേറ്റത്തിൽ നബിയ്ക്കുള്ള 
ആത്മാർത്ഥതയും അതിലടങ്ങിയിട്ടുണ്ട് -

 മൂന്ന്

ബദ്ർ മനുഷ്യാ സൂത്രണത്തിൽ മാത്രം തുടങ്ങി ഒടുങ്ങിയ പല യുദ്ധങ്ങളിൽ പെട്ട ഒരുയുദ്ധമല്ല.
മറിച്ച്
അല്ലാഹു
നബി
മലക്കുകൾ
യഥാർഥ വിശ്വാസികൾ
എന്ന് വിശേഷിപ്പിക്കപ്പെട്ട 
313 സ്വഹാബികൾ
എന്നിവരെല്ലാം
ചേർന്ന് ചരിത്രത്തിന് 
ഒരു പുതുയുഗപ്പിറവി
സമ്മാനിച്ച സംഭവമാണ്.

 ആകാശ ലോകവും
ഭൂലോകവും ,
അല്ലാഹുവും
മനുഷ്യരും
മലക്കുകളും
പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന
ഒരു പ്രസ്ഥാനമുണ്ട് -
ആ പ്രസ്ഥാനത്തിൻ്റെ പേരാണ്
ഇസ് ലാമിക പ്രസ്ഥാനം -
ഇസ് ലാമിക പ്രസ്ഥാനം അതിൻ്റെ 
എല്ലാ ഘടകങ്ങളുടെയും
പങ്കാളിത്തത്തോടെ ചില നിർണായ വിജയങ്ങൾ സാക്ഷാത്ക്കരിച്ചിട്ടുണ്ട് -
ആ ഇനത്തിൽ പെട്ടതാണ് ബദ്ർ

 ബദ്റുമായി ബന്ധപ്പെട്ട അടിസ്ഥാന 
തീരുമാനം അല്ലാഹുവിൻ്റേതാണ് -

രണ്ടിലൊരു സംഘത്തെ
നിങ്ങൾകീഴടക്കേണ്ടതുണ്ടെന്നത് അല്ലാഹുവിൻ്റെ തീരുമാനമായിരുന്നു -
ബലം കുറഞ്ഞ ടീമിനെ നേരിടാനായിരുന്നു നിങ്ങളുടെ മേഹം -
അസത്യത്തിൻ്റെ സമ്പൂർണ്ണ പരാജയവും സത്യസംഘത്തിൻ്റെ സമ്പൂർണ്ണ വിജയവുമായിരുന്നു അല്ലാഹുവിൻ്റെ പദ്ധതി ( അൻഫാൽ: 7)

 മുഹമ്മദ് നബിയുടെ നായകത്വത്തിൽ
മലക്കുകളുടെ
സാനിധ്യം

 إِذْ تَسْتَغِيثُونَ رَبَّكُم فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ (الانفال 9)
"നിങ്ങൾ നിങ്ങളുടെ റബ്ബിനോട് സഹായം തേടിയപ്പോൾ
ആയിരം മലക്കുകളെ
അയച്ചു തന്ന്
സഹായിച്ചതല്ലേ !?"
ഇസ് ലാമിക പ്രസഥാനത്തിന് അല്ലാഹു നൽകുന്ന അപൂർവ അവസരങ്ങളുണ്ട് -
ആ ഇനത്തിൽ പെടുത്തി 
ബദ്റിനെ മനസ്സിലാക്കിയില്ലെങ്കിൽ
 നാം പിഴക്കും തെറ്റായ നിഗമനങ്ങളിൽ ചെന്ന് ചാടി പ്പോകും.........

 അല്ലാഹു
റസൂൽ
മലക്കുകൾ
വിശ്വാസികൾ
ഈ ഘടകങ്ങളെല്ലാം
ഒരു ബിന്ദുവിൽ ഏകോപിക്കുന്ന തിൽ മുസ് ലിം ഉമ്മത് ആർജിക്കു ന്ന ധാർമ്മിക ഗുണങ്ങൾക്ക് വലിയ പങ്കുണ്ട് -

 അല്ലാഹു നേരിട്ട് ഇടപെടാനും
മലക്കുകൾ പിന്തുണയുമായി ഒപ്പം നിൽക്കുവാനും
മദീനാ മുസ് ലിം ഉമ്മത്ത് പാകപ്പെട്ട വേളയിലാണ്
ബദ്ർ സംഭവിച്ചത് -

ആ ഗുണങ്ങളിൽ
ചിലത് നേരത്തെ തന്നെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് -
വേറെ ചിലത് കൂടി
ശ്രദ്ധിക്കുക:

1 - അനുസരണം

ഉമ്മത്ത് ഒരു ആൾക്കുട്ടമായാൽ ധാർമ്മികമായി തകരും - ധാർമ്മികമായി തകർന്നാൽ അല്ലാഹുവിൻ്റെ നോട്ടം നഷ്ടപ്പെടും
 -മലക്കുകൾ ഇടപഴകാൻ മടിക്കും

നേതൃത്വം
അനുസരണം
നേതാവിൻ്റെ വിളിക്ക് ഉത്തരം നൽകുന്ന അണികൾ
അണികൾക് ഉത്തരം നൽകാൻ പ്രേരകമായിത്തീരുന്ന നേതൃഗരിമ
( അൻഫാൽ: 20-24)

( ഇത്വാഅത്തിൻ്റെ അഭാവം ഉഹ്ദിൽ തിരിച്ചടിയായത് ഓർക്കുക)

 2 - വഞ്ചനയും കാപട്യവുമില്ലാത്ത നിലപാട്

അല്ലാഹുവിനുള്ള അവകാശങ്ങൾ,
നേതൃത്വവുമായുള്ള കരാറുകൾ
പരസ്പര പാലിക്കേണ്ട ഉപാധികൾ ........
എല്ലാം സുതാര്യമായും സത്യസന്ധമായും നിർവഹിക്കപ്പെടണം.

കാപട്യം,
വൈരുധ്യം,
ഒളിച്ചു കളി ,
സ്വാർത്ഥത,
നേതൃമോഹം,
ഭൗതികലാഭം
എന്നിവയൊക്കെ വഞ്ചന ആകുന്നു.
വഞ്ചന
ഉള്ളിടങ്ങളിൽ
ദൈവികമായ അനുഭവങ്ങളും
മലക്കുകളുടെ സാനിധ്യവും കാണാൻ കഴിയില്ല
( അഫാൽ:

 -3 - സാമൂഹിക
ഐക്യവും
മാനസിക
 ഇണക്കവും

ഉമ്മത്തിനകത്തെ
ഐക്യവും
ഇണക്കവും
വിജയത്തിൻ്റെ
ഗ്യാരണ്ടിയാണ് -

അല്ലാഹുവിനെ
നാം സഹായിച്ചാലേ
അല്ലാഹു നമ്മെ സഹായിക്കുകയുള്ളൂവെന്ന്
പറഞ്ഞത് സവിശേഷം ശ്രദ്ധിക്കണം -
ഭിന്നിച്ചാൽ
ചൈതന്യം ചോർന്ന് പോകും.
തോറ്റുപോകും -
#badar
#ramadhan17

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...