2024, ഏപ്രിൽ 18, വ്യാഴാഴ്‌ച

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.


1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ സമയം വീടുകളിലും മസ്ജിദുകളിലും കടകളിലും മാർക്കറ്റുകളിലും വഴികളിലും ഉച്ചത്തിൽ തക്ബീർ ചൊല്ലൽ സുന്നത്താണ്. 
ﻭﺻﻴﻐﺘﻪ اﻟﻤﺤﺒﻮﺑﺔ: اﻟﻠﻪ ﺃﻛﺒﺮ، اﻟﻠﻪ ﺃﻛﺒﺮ، اﻟﻠﻪ ﺃﻛﺒﺮ، ﻻ ﺇﻟﻪ ﺇﻻ اﻟﻠﻪ ﻭاﻟﻠﻪ ﺃﻛﺒﺮ، اﻟﻠﻪ ﺃﻛﺒﺮ، ﻭﻟﻠﻪ اﻟﺤﻤﺪ ﻭﻳﺴﺘﺤﺐ ﺃﻥ ﻳﺰﻳﺪ الله أكبر ﻛﺒﻴﺮا ﻭاﻟﺤﻤﺪ ﻟﻠﻪ ﻛﺜﻴﺮا ﻭﺳﺒﺤﺎﻥ اﻟﻠﻪ وبحمده ﺑﻜﺮﺓ ﻭﺃﺻﻴﻼ. (منهاج الطالبين)

2. കുളിക്കുക.

3. സുഗന്ധം പൂശുക.

4. മുടിയും നഖവും മറ്റും നീക്കം ചെയ്ത് ശുദ്ധിയാകുക.

5. ഏറ്റവും നല്ല വസ്ത്രം ധരിക്കുക.

6. വകതിരിവായ കുട്ടികളെ ഒരുക്കി പെരുന്നാൾ നമസ്കാരത്തിനായി കൊണ്ടുപോവുക.

7. പെരുന്നാൾ നമസ്കാരത്തിനായി നേരത്തെ പോകുക.

8. ചെറിയ പെരുന്നാൾ നമസ്കാരത്തിനായി പോകുന്നതിനു മുമ്പ് അൽപം ഭക്ഷണം കഴിക്കുക. ഭക്ഷണമായി ഈത്തപ്പഴം കഴിക്കലും അതിന്റെ എണ്ണം ഒറ്റസംഖ്യയാക്കലും സുന്നത്താണ്. വലിയ പെരുന്നാൾ നമസ്കാരത്തിനായി ഭക്ഷണം കഴിക്കാതെ പോകൽ സുന്നത്താണ്.

9. നമസ്കാരത്തിനായി പള്ളിയിലേക്ക് നടന്നു പോകുക.

10.നമസ്കാരത്തിനായി ഒരു വഴിയിലൂടെ പോകുകയും വീട്ടിലേക്ക് മറ്റൊരു വഴിയിലൂടെ മടങ്ങുകയും ചെയ്യുക. ദൂരം കൂടുതലുള്ള വഴിയിലൂടെ നമസ്കാരത്തിനായി പോകുക. രോഗം പോലെ എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർക്ക് വാഹനത്തിൽ പോകാവുന്നതാണ്.



11. നമസ്കാരത്തിനായി പോകുന്ന വഴിയിൽ തക്ബീർ ചൊല്ലുന്നത് വർദ്ധിപ്പിക്കുക.

12. പെരുന്നാൾ നമസ്കാരത്തിന് മുൻപ് ഫിത്റ് സകാത്ത് കൊടുക്കുക.

13. പെരുന്നാൾ നമസ്കാരം ജമാഅത്തായി നിർവ്വഹിക്കുക. 

14. പെരുന്നാളിന്റെ ഖുതുബ ശ്രദ്ധയോടെ കേൾക്കുക. 

15. പെരുന്നാൾ ആശംസകൾ കൈമാറുക. സ്വഹാബാക്കൾ പെരുന്നാൾ ദിവസം പരസ്പരം
 تقبل الله منا ومنكم 
എന്ന് പറഞ്ഞിരുന്നു.





ബന്ധുക്കളെ സന്ദർശിക്കലും സന്തോഷം പങ്കുവെക്കലും എപ്പോഴും സുന്നത്താണ്. പെരുന്നാൾ ദിവസം അതിന് ഉചിതമായ സമയമാണ്.

ബദ്രീങ്ങൾ നാമങ്ങൾ


1) 🌹സയ്യിദുനാ മുഹമ്മദുൻ صلى الله عليه وسلم
2) 🌷സയ്യിദുനാ അബൂബക്ർ رضي الله عنه
3) 🌷സയ്യിദുനാ ഉമറുല്‍ ഫാറൂഖ് رضي الله عنه
4) 🌷സയ്യിദുനാ ഉസ്മാനുബ്‌നു അഫ്ഫാന رضي الله عنه
5) 🌷സയ്യിദുനാ അലി ഇബ്‌നു അബീത്വാലിബ് رضي الله عنه
6) 🌷സയ്യിദുനാ സഅ്ദ്ബ്‌നു അബീ വഖാസ് رضي الله عنه
7) 🌷സയ്യിദുനാ സഈദുബ്‌നു സൈദ് رضي الله عنه
8) 🌷സയ്യിദുനാ സുബൈറുബ്‌നു അവ്വാം رضي الله عنه
9) 🌷 സയ്യിദുനാ ത്വല്‍ഹത്ത് ബ്‌നു ഉബൈദില്ല رضي الله عنه
10) 🌷 സയ്യിദുനാ അബൂ ഉബൈദത്തുബ്‌നുല്‍ ജറാഹ് رضي الله عنه
11) 🌷 സയ്യിദുനാ അബ്ദുറഹ്മാനുബ്‌നു ഔഫ് رضي الله عنه
12) 🌷 സയ്യിദുനാ ഉബൈദത്തുബ്‌നുല്‍ ഹാരിസ് رضي الله عنه
13) 🌷 സയ്യിദുനാ മിഹ്ജഅ് ബ്‌നു സ്വാലിഹ് رضي الله عنه
14) 🌷 സയ്യിദുനാ ഉമൈറുബ്‌നു അബീ വഖാസ് رضي الله عنه
15) 🌷 സയ്യിദുനാ സഫ്‌വാനുബ്‌നു വഹബ് رضي الله عنه
16) 🌷 സയ്യിദുനാ ദുശ്ശിമാലൈനി رضي الله عنه
17) 🌷 സയ്യിദുനാ ആഖില്‍ ബ്‌നുല്‍ ബുഖൈര رضي الله عنه
18) 🌷 സയ്യിദുനാ സഅദുബ്‌നു ഖൈസമ رضي الله عنه
19) 🌷 സയ്യിദുനാ മുബശ്ശിര്‍ ബ്‌നു അബ്ദുല്‍ മുന്‍ദിര്‍: رضي الله عنه
20) 🌷 സയ്യിദുനാ യസീദുബ്‌നുല്‍ ഹാരിസ് رضي الله عنه
21) 🌷 സയ്യിദുനാ ഉമൈറുബ്‌നുല്‍ ഹുമാം رضي الله عنه
22) 🌷 സയ്യിദുനാ റാഫിഅ് ബ്‌നു മുഅല്ല رضي الله عنه
23) 🌷 സയ്യിദുനാ മുഅവ്വിദ്ബ്‌നുല്‍ ഹാരിസ് رضي الله عنه
24) 🌷 സയ്യിദുനാ ഹാരിസത്തുബ്‌നു സുറാഖത്ത് رضي الله عنه
25) 🌷 സയ്യിദുനാ ഔഫ് ബ്‌നുല്‍ ഹാരിസ് رضي الله عنه
26) 🌷 സയ്യിദുനാ ഉബയ്യുബ്‌നു കഅ്ബ് رضي الله عنه
27) 🌷 സയ്യിദുനാ അഖ്‌നസുബ്‌നു ഖുബൈബ് رضي الله عنه
28) 🌷 സയ്യിദുനാ അര്‍ഖമുബ്‌നു അബീ അര്‍ഖം رضي الله عنه
29) 🌷 സയ്യിദുനാ അസ്അദുബ്‌നു യസീദ് رضي الله عنه
30) 🌷 സയ്യിദുനാ അനസുബ്‌നു മുആദ് رضي الله عنه
31) 🌷 സയ്യിദുനാ അനസത്ത് رضي الله عنه
32) 🌷 സയ്യിദുനാ ഉനൈസുബ്‌നു ഖതാദ رضي الله عنه
33) 🌷 സയ്യിദുനാ ഔസുബ്‌നു സാബിത് رضي الله عنه
34) 🌷 സയ്യിദുനാ ഔസുബ്‌നു ഖൗലിയ്യ് رضي الله عنه
35) 🌷 സയ്യിദുനാ ഇയാസുബ്‌നു ഔസ് رضي الله عنه
36) 🌷 സയ്യിദുനാ ഇയാസുബ്‌നുല്‍ ബുഖൈര്‍ رضي الله عنه
37) 🌷 സയ്യിദുനാ ബുജൈറുബ്‌നു അബീബുജൈര رضي الله عنه
38) 🌷 സയ്യിദുനാ ബഹാസുബ്‌നു സഅ്‌ലബത്ത് رضي الله عنه
39) 🌷 സയ്യിദുനാ ബറാഉബ്‌നു മഅ്‌റൂര رضي الله عنه
40) 🌷 സയ്യിദുനാ ബസ്ബസത്തുബ്‌നു അംറ് رضي الله عنه
41) 🌷 സയ്യിദുനാ ബിശ്‌റുബ്‌നുല്‍ ബറാഅ് رضي الله عنه
42) 🌷 സയ്യിദുനാ ബശീറുബ്‌നു സഅദ് رضي الله عنه
43) 🌷 സയ്യിദുനാ ബിലാലുബ്‌നു റബാഹ് رضي الله عنه
44) 🌷 സയ്യിദുനാ തമീം മൗലാ ഖിറാശ് رضي الله عنه
45) 🌷 സയ്യിദുനാ തമീമുബ്‌നു യുആര رضي الله عنه
46)🌷 സയ്യിദുനാ തമീമുബ്‌നു സാലിം رضي الله عنه
47) 🌷 സയ്യിദുനാ സാബിത്തുബ്‌നു അഖ്‌റം رضي الله عنه
48) 🌷 സയ്യിദുനാ സാബിതു ബ്‌നു സഅ്‌ലബത്ത് رضي الله عنه
49) 🌷 സയ്യിദുനാ സാബിതുബ്‌നു ഖാലിദ് رضي الله عنه
50) 🌷 സയ്യിദുനാ സാബിതുബ്‌നു അംറ് رضي الله عنه
51) 🌷 സയ്യിദുനാ സാബിതുബ്‌നു ഹസാല്‍ رضي الله عنه
52) 🌷 സയ്യിദുനാ സഅ്‌ലബത്തുബ്‌നു ഹാതിബ് رضي الله عنه
53) 🌷 സയ്യിദുനാ സഅ്‌ലബത്തുബ്‌നു അംറ് رضي الله عنه
54) 🌷 സയ്യിദുനാ സഅ്‌ലബത്തുബ്‌നു അനമ: رضي الله عنه
55) 🌷 സയ്യിദുനാ സഖ്ഫ്ബ്‌നു അംറ് رضي الله عنه
56) 🌷 സയ്യിദുനാ ജാബിര്‍ ബ്‌നു അബ്ദില്ലാഹ് رضي الله عنه
57) 🌷 സയ്യിദുനാ ജാബിറുബ്‌നു അബ്ദില്ലാഹ് رضي الله عنه
58) 🌷 സയ്യിദുനാ ജബ്ബാറുബ്‌നു സഖ്ര്‍ رضي الله عنه
59) 🌷 സയ്യിദുനാ ജുബൈറുബ്‌നു ഇയാസ് رضي الله عنه
60) 🌷 സയ്യിദുനാ ജബ്‌റുബ്‌നു അതീക്ക് رضي الله عنه

61) 🌷 സയ്യിദുനാ ഹാരിസുബ്‌നു അനസ് رضي الله عنه
62) 🌷 സയ്യിദുനാ ഹാരിസുബ്‌നു ഔസ് رضي الله عنه
63) 🌷 സയ്യിദുനാ ഹാരിസുബ്‌നു ഔസ رضي الله عنه
64) 🌷 സയ്യിദുനാ ഹാരിസുബ്‌നു ഹാത്വിബ് رضي الله عنه
65) 🌷 സയ്യിദുനാ ഹാരിസുബ്‌നു ഖസ്മത്ത് رضي الله عنه
66) 🌷 സയ്യിദുനാ ഹാരിസു ബ്‌നു അബീഖസ്മത്ത് رضي الله عنه
67) 🌷 സയ്യിദുനാ ഹാരിസുബ്‌നുസ്സിമ്മത്ത് رضي الله عنه
68) 🌷 സയ്യിദുനാ ഹാരിസുബ്‌നു അത്തീക്ക് رضي الله عنه
69) 🌷 സയ്യിദുനാ ഹാരിസുബ്‌നു അര്‍ഫജത്ത് رضي الله عنه
70) 🌷 സയ്യിദുനാ ഹാരിസുബ്‌നു ഖൈസ് رضي الله عنه
71) 🌷 സയ്യിദുനാ ഹാരിസുബ്‌നു ഖൈസ് رضي الله عنه
72) 🌷 സയ്യിദുനാ ഹാരിസ് ബ്‌നു നുഅ്മാന്‍ رضي الله عنه
73) 🌷 സയ്യിദുനാ ഹാരിസത്ത്ബ്‌നു നുഅ്മാന്‍ رضي الله عنه
74) 🌷 സയ്യിദുനാ ഹാതിബ്ബ്‌നു അബീബല്‍ തഅത്ത് رضي الله عنه
75) 🌷 സയ്യിദുനാ ഹാതിബ് ബ്‌നു അംറ് رضي الله عنه
76) 🌷 സയ്യിദുനാ ഹുബാബ്‌നു മുന്‍ദിര്‍ رضي الله عنه
77) 🌷 സയ്യിദുനാ ഹബീബ് ബ്‌നുല്‍ അസ്‌വദ് رضي الله عنه
78) 🌷 സയ്യിദുനാ ഹറാമുബ്‌നു മില്‍ഹാന്‍ رضي الله عنه
79) 🌷 സയ്യിദുനാ ഹുറൈസ്ബ്‌നു സൈദ് رضي الله عنه
80) 🌷 സയ്യിദുനാ ഹുസ്വയ്ന്‍ ബ്‌നു അല്‍ ഹാരിസ് رضي الله عنه
81) 🌷 സയ്യിദുനാ ഹംസത്ത്ബ്‌നു ഹുമയ്യിര്‍ رضي الله عنه
82) 🌷 സയ്യിദുനാ ഹംസത്ത്ബ്‌നു അബ്ദില്‍ മുത്തലിബ് رضي الله عنه
83) 🌷 സയ്യിദുനാ ഖാരിജത്ത്ബ്‌നു സൈദ് رضي الله عنه
84) 🌷 സയ്യിദുനാ ഖാലിദ് ബ്‌നുല്‍ ബുഖൈര്‍ رضي الله عنه
85) 🌷 സയ്യിദുനാ ഖാലിദ് ബ്‌നു ഖൈസ് رضي الله عنه
86) 🌷 സയ്യിദുനാ ഖബ്ബാബ് ബ്‌നുല്‍ അറത്ത് رضي الله عنه
87) 🌷 സയ്യിദുനാ ഖബ്ബാബ് മൗലാ ഉത്ബത്ത് رضي الله عنه
88) 🌷 സയ്യിദുനാ ഖുബൈബ് ബ്‌നു ഇസാഫ് رضي الله عنه
89) 🌷 സയ്യിദുനാ ഖിദാശ്ബ്‌നു ഖാതാദ رضي الله عنه
90) 🌷 സയ്യിദുനാ ഖിറാശ് ബ്‌നു സ്സിമ്മത്ത് رضي الله عنه
91) 🌷 സയ്യിദുനാ ഖുറൈം ബ്‌നു ഫാതിക്ക് رضي الله عنه
92) 🌷 സയ്യിദുനാ ഖല്ലാദുബ്‌നു സുവൈദ് رضي الله عنه
93) 🌷 സയ്യിദുനാ ഖല്ലാദുബ്‌നു റാഫിഅ് رضي الله عنه
94) 🌷 സയ്യിദുനാ ഖല്ലാദുബ്‌നു അംറ് رضي الله عنه
95) 🌷 സയ്യിദുനാ ഖല്ലാദ്ബ്‌നു ഖൈസ് رضي الله عنه
96) 🌷 സയ്യിദുനാ ഖുലൈദുബ്‌നു ഖൈസ് رضي الله عنه
97) 🌷 സയ്യിദുനാ ഖലീഫത്തുബ്‌നു അദിയ്യ് رضي الله عنه
98) 🌷 സയ്യിദുനാ ഖുനൈസുബ്‌നു ഹുദാഫത്ത് رضي الله عنه
99) 🌷 സയ്യിദുനാ ഖവ്വാത്തു ബ്‌നു ജുബൈര്‍ رضي الله عنه
100) 🌷 സയ്യിദുനാ ഖൗലിയ്യുബ്‌നു അബീ ഖൗലിയ്യ് رضي الله عنه
101) 🌷 സയ്യിദുനാ ദക്‌വാനുബ്‌നു ഉബൈദ് رضي الله عنه
102) 🌷 സയ്യിദുനാ റാശിദ് ബ്‌നു മുഅല്ലാ رضي الله عنه
103) 🌷 സയ്യിദുനാ റാഫിഉബ്‌നുല്‍ ഹാരിസ് رضي الله عنه
104) 🌷 സയ്യിദുനാ റാഫിഅ്ബ്‌നു ഉന്‍ജുദത്ത് رضي الله عنه
105) 🌷 സയ്യിദുനാ റാഫിഅ്ബ്‌നു മാലിക് رضي الله عنه
106) 🌷 സയ്യിദുനാ റാഫിഅ്ബ്‌നു യസീദ് رضي الله عنه
107) 🌷 സയ്യിദുനാ റിബ്ഇയ്യുബ്‌നു റാഫിഅ് رضي الله عنه
108) 🌷 സയ്യിദുനാ റബീഅ്ബ്‌നു ഇയാസ് رضي الله عنه
109) 🌷 സയ്യിദുനാ റബീഅത്തുബ്‌നു അക്‌സം رضي الله عنه
110) 🌷 സയ്യിദുനാ റുഹൈലത്തു ബ്‌നു സഅ്‌ലബത്ത് رضي الله عنه
111) 🌷 സയ്യിദുനാ രിഫാഅത്തുബ്‌നുല്‍ ഹാരിസ് رضي الله عنه
112) 🌷 സയ്യിദുനാ രിഫാഅത്തുബ്‌നു റാഫിഅ് رضي الله عنه
113) 🌷 സയ്യിദുനാ രിഫാഅത്തുബ്‌നു അബ്ദുല്‍ മുന്‍ദിര്‍ رضي الله عنه
114) 🌷 സയ്യിദുനാ രിഫാഅത്തുബ്‌നു അംറ് رضي الله عنه
115) 🌷 സയ്യിദുനാ സിയാദുബ്‌നുസ്സകന്‍ رضي الله عنه
116) 🌷 സയ്യിദുനാ സിയാദുബ്‌നു അംറ് رضي الله عنه
117) 🌷 സയ്യിദുനാ സിയാദുബ്‌നു ലബീദ് رضي الله عنه
118) 🌷 സയ്യിദുനാ സൈദുബ്‌നു അസ്‌ലം رضي الله عنه
119) 🌷 സയ്യിദുനാ സൈദബ്‌നു ഹാരിസത്ത് رضي الله عنه
120) 🌷 സയ്യിദുനാ സൈദുബ്‌നുല്‍ ഖത്താബ് رضي الله عنه
121) 🌷 സയ്യിദുനാ സൈദുബ്‌നു മുസയ്യന്‍ رضي الله عنه
122) 🌷 സയ്യിദുനാ സൈദുബ്‌നു വദീഅത്ത് رضي الله عنه
123) 🌷 സയ്യിദുനാ സൈദ്ബ്‌നുല്‍ മുഅല്ലാ رضي الله عنه
124) 🌷 സയ്യിദുനാ സാലിമുബ്‌നു ഉമൈര്‍ رضي الله عنه
125) 🌷 സയ്യിദുനാ സാലിം മൗലാ അബീ ഹുദൈഫ رضي الله عنه
126) 🌷 സയ്യിദുനാ സബ്‌റത്തുബ്‌നു ഫാതിക് رضي الله عنه
127) 🌷 സയ്യിദുനാ സാഇബ് ബ്‌നു ഉസ്മാന്‍ رضي الله عنه
128) 🌷 സയ്യിദുനാ സുറാഖത്തുബ്‌നു അംറ് رضي الله عنه
129) 🌷 സയ്യിദുനാ സുറാഖത്ത് ബ്‌നു കഅ്ബ് رضي الله عنه
130) 🌷 സയ്യിദുനാ സഅ്ദ് ബ്‌നു ഖൗലത്ത് رضي الله عنه
131) 🌷 സയ്യിദുനാ സഅദുബ്‌നു സൈദ് رضي الله عنه
132) 🌷 സയ്യിദുനാ സഅ്ദുബ്‌നു റബീഅ് رضي الله عنه
133) 🌷 സയ്യിദുനാ സഅദ്ബ്‌നു സഅദ് رضي الله عنه
134) 🌷 സയ്യിദുനാ സഅ്ദുബ്‌നു സഹ്ല്‍ رضي الله عنه
135) 🌷 സയ്യിദുനാ സഅദുബ്‌നു ഉബാദത്ത് رضي الله عنه
136) 🌷 സയ്യിദുനാ സഅദുബ്‌നു ഉബൈദ് رضي الله عنه 
137) 🌷 സയ്യിദുനാ സഅദ്ബ്‌നു ഉസ്മാന്‍ رضي الله عنه
138) 🌷 സയ്യിദുനാ സഅദുബ്‌നു മുആദ് رضي الله عنه
139) 🌷 സയ്യിദുനാ സഅദുബ്‌നു മൗല, ഹാത്വിബ് رضي الله عنه
140) 🌷 സയ്യിദുനാ സുഫ്‌യാന്‍ ബ്‌നു നസ്ര്‍ رضي الله عنه
141) 🌷 സയ്യിദുനാ സലമത്ത് ബ്‌നു അസ്‌ലം رضي الله عنه
142) 🌷 സയ്യിദുനാ സലമത്ത്ബ്‌നു സലാമ رضي الله عنه
143) 🌷 സയ്യിദുനാ സലീത് ബ്‌നു ഖൈസ് رضي الله عنه
144) 🌷 സയ്യിദുനാ സലമത്തുബ്‌നു സാബിത്ത് رضي الله عنه
145) 🌷 സയ്യിദുനാ സുലൈം ബ്‌നു ഹാരിസ് رضي الله عنه
146) 🌷 സയ്യിദുനാ സുലൈം ബ്‌നു അംറ് رضي الله عنه
147) 🌷 സയ്യിദുനാ സുലൈം ബ്‌നു ഖൈസ് رضي الله عنه
148) 🌷 സയ്യിദുനാ സുലൈം ബ്‌നു മില്‍ഹാന്‍ رضي الله عنه
149) 🌷 സയ്യിദുനാ സിമാക് ബ്‌നു സഅ്ദ് رضي الله عنه
150) 🌷 സയ്യിദുനാ സിനാനു ബ്‌നു സ്വയ്ഫിയ്യ് رضي الله عنه
151) 🌷 സയ്യിദുനാ സിനാനുബ്‌നു അബീ സിനാന്‍ رضي الله عنه
152) 🌷 സയ്യിദുനാ സഹ്‌ലുബ്‌നു ഹുനൈഫ് رضي الله عنه
153) 🌷 സയ്യിദുനാ സഹ്‌ലുബ്‌നു റാഫിഅ് رضي الله عنه
154) 🌷 സയ്യിദുനാ സഹ്‌ലുബ്‌നു അതീക് رضي الله عنه
155) 🌷 സയ്യിദുനാ സഹ്‌ലുബ്‌നു ഖൈസ് رضي الله عنه
156) 🌷 സയ്യിദുനാ സുഹൈല്‍ ബ്‌നു വഹബ് رضي الله عنه
157) 🌷 സയ്യിദുനാ സുഹൈല്‍ ബ്‌നു റാഫിഅ് رضي الله عنه
158) 🌷 സയ്യിദുനാ സവാദ് ബ്‌നു റസീന്‍ رضي الله عنه
159) 🌷 സയ്യിദുനാ സവാദുബ്‌നു ഗസിയ്യത്ത് رضي الله عنه
160) 🌷 സയ്യിദുനാ സുവൈബിത്വ് ബ്‌നു ഹര്‍മലത്ത് رضي الله عنه
161) 🌷 സയ്യിദുനാ ശമ്മാത്ത്ബ്‌നു ഉസ്മാന്‍ رضي الله عنه
162) 🌷 സയ്യിദുനാ ശുജാഅ് ബ്‌നു വഹബ് رضي الله عنه
163) 🌷 സയ്യിദുനാ ശരീക്ക് ബ്‌നു അനസ് رضي الله عنه
164) 🌷 സയ്യിദുനാ സ്വബീഹ് മൗലാ, അബില്‍ ആസ്വ് رضي الله عنه
165) 🌷 സയ്യിദുനാ സ്വയ്ഫിയ്യ ബ്‌നു സവാദ് رضي الله عنه
166) 🌷 സയ്യിദുനാ സുഹൈബ്ബ്‌നു സിനാന്‍ رضي الله عنه
167) 🌷 സയ്യിദുനാ ളഹാഖ് ബ്‌നു ഹാരിസത്ത് رضي الله عنه
168) 🌷 സയ്യിദുനാ ളഹാഖ് ബ്‌നു അബ്ദി അംറ് رضي الله عنه
169) 🌷 സയ്യിദുനാ ളംറത്ത് ബ്‌നു അംറ് رضي الله عنه
170) 🌷 സയ്യിദുനാ തുഫൈല്‍ ബ്‌നു ഹാരിസ് رضي الله عنه
171) 🌷 സയ്യിദുനാ തുഫൈല്‍ ബ്‌നു മാലിക് رضي الله عنه
172) 🌷 സയ്യിദുനാ തുഫൈല്‍ ബ്‌നു നുഅ്മാന്‍ رضي الله عنه
173) 🌷 സയ്യിദുനാ തുലൈബ് ബ്‌നു ഉമൈര്‍ رضي الله عنه
174) 🌷 സയ്യിദുനാ ആസ്വിമുബ്‌നു സാബിത്ത് رضي الله عنه
175) 🌷 സയ്യിദുനാ ആസ്വിമുബ്‌നു അദിയ്യ് رضي الله عنه
176) 🌷 സയ്യിദുനാ ആസ്വിമുബ്‌നു ഉകൈര്‍ رضي الله عنه
177) 🌷 സയ്യിദുനാ ആസ്വിമുബ്‌നു ഖൈസ് رضي الله عنه
178) 🌷 സയ്യിദുനാ ആമിര്‍ ബ്‌നു റബീഅ رضي الله عنه
179) 🌷 സയ്യിദുനാ ആമിര്‍ ബ്‌നു ഉമയ്യത്ത് رضي الله عنه
180) 🌷 സയ്യിദുനാ ആമിര്‍ ബ്‌നു ബുകൈര്‍ رضي الله عنه
181) 🌷 സയ്യിദുനാ ആമിര്‍ ബ്‌നു സഅദ് رضي الله عنه
182) 🌷 സയ്യിദുനാ ആമിറുബ്‌നു സലമത്ത് رضي الله عنه
183) 🌷 സയ്യിദുനാ ആമിറുബ്‌നു ഫുഹൈറത്ത് رضي الله عنه
184) 🌷 സയ്യിദുനാ ആമിറുബ്‌നു മുഖല്ലദ് رضي الله عنه
185) 🌷 സയ്യിദുനാ ആമിറുബ്‌നുസ്സകന്‍ رضي الله عنه
186) 🌷 സയ്യിദുനാ അബ്ബാദ് ബ്‌നു ബിശ്ര്‍ رضي الله عنه
187) 🌷 സയ്യിദുനാ അബ്ബാദുബ്‌നു ഖൈസ് رضي الله عنه
188) 🌷 സയ്യിദുനാ ഉബാദത്തുബ്‌നു സ്വാമിത്ത് رضي الله عنه
189) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ഖൈസ് رضي الله عنه
190) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു സഅ്‌ലബത്ത് رضي الله عنه
191) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ജുബൈര്‍ رضي الله عنه
192) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ജഹ്ശ് رضي الله عنه
193) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നുല്‍ ജദ്ദ് رضي الله عنه
194) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ഹുമയ്യിര് ‍رضي الله عنه
195) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു റബീഅ് رضي الله عنه
196) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു റവാഹ رضي الله عنه
197) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു സൈദ് رضي الله عنه
198) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു സുറാഖത്ത് رضي الله عنه
199) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു സഹ്ല്‍ رضي الله عنهه
200) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു സുഹൈല്‍ رضي الله عنه
201) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു സലമത്ത് رضي الله عنه
202) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ശരീക്ക് رضي الله عنه
203) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു താരീഖ് رضي الله عنه
204) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ആമിര്‍ رضي الله عنه
205) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു അബ്ദുമനാഫ് رضي الله عنه
206) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ഉര്‍ഫുത്വ رضي الله عنه
207) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു അംറ് رضي الله عنه
208) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ഉമൈര്‍ رضي الله عنه
209) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു ഖൈസ് رضي الله عنه
210) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു കഅബ് رضي الله عنه
211) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു മഖ്‌റുമത്ത് رضي الله عنه
212) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു മസ്ഊദ് رضي الله عنه
213) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു മള്ഊന്‍ رضي الله عنه
214) 🌷 സയ്യിദുനാ അബ്ദുല്ലാഹിബ്‌നു നുഅ്മാന്‍ رضي الله عنه
215) 🌷 സയ്യിദുനാ അബ്ദുറഹ്മാന്‍ ബ്‌നു ജബ്ര്‍ رضي الله عنه
216) 🌷 സയ്യിദുനാ അബ്ദുറബ്ബിഹ് ബ്‌നു ഹിഖ് رضي الله عنه
217) 🌷 സയ്യിദുനാ അബ്ദത്തുബ്‌നു ഹസ്ഹാസ് رضي الله عنه
218) 🌷 സയ്യിദുനാ അബ്‌സുബ്‌നു ആമിര്‍ رضي الله عنه
219) 🌷 സയ്യിദുനാ ആഇദുബ്‌നു മാഇസ് رضي الله عنه
220) 🌷 സയ്യിദുനാ ഉബൈദുബ്‌നു ഔസ് رضي الله عنه
221) 🌷 സയ്യിദുനാ ഉബൈദുബ്‌നു തയ്യിഹാന്‍ رضي الله عنه
222) 🌷 സയ്യിദുനാ ഉബൈദുബ്‌നു അബീ ഉബൈദ് رضي الله عنه
223) 🌷 സയ്യിദുനാ ഉബൈദുബ്‌നു സൈദ് رضي الله عنه
224) 🌷 സയ്യിദുനാ ഇത്ബാനിബ്‌നു മാലിക് رضي الله عنه
225) 🌷 സയ്യിദുനാ ഉത്ബത്തുബ്‌നു റബീഅത്ത് رضي الله عنه
226) 🌷 സയ്യിദുനാ ഉത്ബത്തുബ്‌നു അബ്ദില്ലാഹ് رضي الله عنه
227) 🌷 സയ്യിദുനാ ഉത്ബതുബ്‌നു ഗസ്‌വാന്‍ رضي الله عنه
228) 🌷 സയ്യിദുനാ ഉസ്മാനുബ്‌നു മള്ഊന്‍ رضي الله عنه
229) 🌷 സയ്യിദുനാ അജ്‌ലാനുബ്‌നു നുഅ്മാന്‍ رضي الله عنه
230) 🌷 സയിദുനാ അദിയ്യുബ്‌നു അബിസ്സഗ്ബാഅ് رضي الله عنه
231) 🌷 സയ്യിദുനാ ഇസ്മത്തുബ്‌നു ഹുസൈന്‍ رضي الله عنه
232) 🌷 സയ്യിദുനാ ഉസൈമത്ത്ബ്‌നുല്‍ അശ്ജഇ رضي الله عنه
233) 🌷 സയ്യിദുനാ അതിയ്യത്തുബ്‌നു നുവൈറത്ത് رضي الله عنه
234) 🌷 സയ്യിദുനാ ഉഖ്ബത്തുബ്‌നു ആമിര്‍ رضي الله عنه
235) 🌷 സയ്യിദുനാ ഉഖ്ബത്തുബ്‌നു ഉസ്മാന്‍ رضي الله عنه
236) 🌷 സയ്യിദുനാ ഉഖ്ബത്തുബ്‌നു വഹബ് رضي الله عنه
237) 🌷 സയ്യിദുനാ ഉഖ്ബത്തുബ്‌നു വഹബ് رضي الله عنه
238) 🌷 സയ്യിദുനാ ഉക്കാശത്തുബ്‌നു മിഹ്‌സന്‍ رضي الله عنه
239) 🌷 സയ്യിദുനാ അമ്മാറുബ്‌നു യാസിര്‍ رضي الله عنه
240) 🌷 സയ്യിദുനാ ഉമാറത്തുബ്‌നു സിയാദ് رضي الله عنه 
241) 🌷 സയ്യിദുനാ ഉമാറത്തുബ്‌നു ഹസ്മ് رضي الله عنه
242) 🌷 സയ്യിദുനാ അംറുബ്‌നു ഇയാസ് رضي الله عنه 
243) 🌷 സയ്യിദുനാ അംറുബ്‌നുല്‍ ജമൂഹ് رضي الله عنه 
244) 🌷 സയ്യിദുനാ അംറുബ്‌നുല്‍ ഹാരിസ് رضي الله عنه
245) 🌷 സയ്യിദുനാ അംറുബ്‌നുല്‍ ഹാരിസ് رضي الله عنه
246) 🌷 സയ്യിദുനാ അംറുബ്‌നു സുറാഖത്ത് رضي الله عنه
247) 🌷 സയ്യിദുനാ അംറുബ്‌നു അബീ സര്‍ഹ് رضي الله عنه
248) 🌷 സയ്യിദുനാ അംറുബ്‌നുല്‍ ത്വല്‍ഖ് رضي الله عنه
249) 🌷 സയ്യിദുനാ അംറുബ്‌നുല്‍ ഖൈസ് رضي الله عنه 
250) 🌷 സയ്യിദുനാ അംറുബ്‌നു മഅ്ബത്ത് رضي الله عنه 
251) 🌷 സയ്യിദുനാ അംറുബ്‌നു മുആദ് رضي الله عنه
252) 🌷 സയ്യിദുനാ അംറുബ്‌നു സഅ്‌ലബത്ത് رضي الله عنه
253) 🌷 സയ്യിദുനാ ഉമൈറുബ്‌നു ഹറാംرضي الله عنه 
254) 🌷 സയ്യിദുനാ ഉമൈറുബ്‌നു ആമിര്‍ رضي الله عنه
255) 🌷 സയ്യിദുനാ ഉമൈറുബ്‌നു ഔഫ് رضي الله عنه
256) 🌷 സയ്യിദുനാ ഉമൈറുബ്‌നു അബീ വഖാസ് رضي الله عنه
257) 🌷 സയ്യിദുനാ ഉവൈം ബ്‌നു സാഇദത്ത് رضي الله عنه
258) 🌷 സയ്യിദുനാ ഇയാളുബ്‌നു സുഹൈര്‍ رضي الله عنه
259) 🌷 സയ്യിദുനാ ഗന്നാമുബ്‌നു ഔസ് رضي الله عنه
260) 🌷 സയ്യിദുനാ ഫര്‍വത്തുബ്‌നു അംറ് رضي الله عنه
261) 🌷 സയ്യിദുനാ ഫാഖിഹ് ബ്‌നു ബിശ്ര്‍ رضي الله عنه
262) 🌷 സയ്യിദുനാ ഖതാദത്തുബ്‌നു നുഅ്മാന്‍ رضي الله عنه
263) 🌷 സയ്യിദുനാ ഖുദാമത്തുബ്‌നു മള്ഊന്‍ رضي الله عنه
264) 🌷 സയ്യിദുനാ ഖുത്ബത്തുബ്‌നു ആമിര്‍ رضي الله عنه
265) 🌷 സയ്യിദുനാ ഖൈസുബ്‌നു അംറ് رضي الله عنه
266) 🌷 സയ്യിദുനാ ഖൈസുബ്‌നു മിഹ്‌സന്‍ رضي الله عنه.
267) 🌷 സയ്യിദുനാ ഖൈസുബ്‌നു മുഖല്ലദ് رضي الله عنه
268) 🌷 സയ്യിദുനാ കഅബുബ്‌നു ജമ്മാസ് رضي الله عنه
269) 🌷 സയ്യിദുനാ കഅബുബ്‌നു സൈദ് رضي الله عنه
270) 🌷 സയ്യിദുനാ ലിബ്ദത്തുബ്‌നു ഖൈസ് رضي الله عنه
271) 🌷 സയ്യിദുനാ മാലികുബ്‌നു അബീ ഖൗലിയ്യ് رضي الله عنه
272) 🌷 സയ്യിദുനാ മാലിക്ബ്‌നു ദഖ്ശൂം رضي الله عنه
273) 🌷 സയ്യിദുനാനാ മാലികുബ്‌നു റബീഅത്ത് رضي الله عنه
274) 🌷 സയ്യിദുനാ മാലിക്ബ്‌നു രിഫാഅത്ത് رضي الله عنه
275) 🌷 സയ്യിദുനാ മാലിക്ബ്‌നു അംറ് رضي الله عنه
276) 🌷 സയ്യിദുനാ മാലിക്ബ്‌നു ഖുദാമ رضي الله عنه
277) 🌷 സയ്യിദുനാ മാലിക്ബ്‌നു മസ്ഊദ് رضي الله عنه
278) 🌷 സയ്യിദുനാ മാലിക്ബ്‌നു സാബിത്ത് رضي الله عنه
279) 🌷 സയ്യിദുനാ മുജദ്ദര്‍ ബ്‌നു ദിയാദ് رضي الله عنه
280) 🌷 സയ്യിദുനാ മുഹറര്‍ബ്‌നു ആമിര്‍ رضي الله عنه
281) 🌷 സയ്യിദുനാ മുഹ്‌രിസുബ്‌നു നള്‌ലത്ത് رضي الله عنه
282) 🌷 സയ്യിദുനാ മുഹമ്മദുബ്‌നു മസ്‌ലമത്ത് رضي الله عنه
283) 🌷 സയ്യിദുനാ മിദ്‌ലാജുബ്‌നു അംറ് رضي الله عنه
284) 🌷 സയിദുനാ മര്‍സദുബ്‌നു അബീ മര്‍സദ് رضي الله عنه
285) 🌷 സയ്യിദുനാ മിസ്ത്വഹ്ബ്‌നു ഉസാസത്ത് رضي الله عنه
286) 🌷 സയ്യിദുനാ മസ്ഊദ് ബ്‌നു ഔസ് رضي الله عنه
287) 🌷 സയ്യിദുനാ മസ്ഊദുബ്‌നു ഖല്‍ദത്ത് رضي الله عنه
288) 🌷 സയ്യിദുനാ മസ്ഊദ് ബ്‌നു റബീഅത്ത് رضي الله عنه
289) 🌷 സയ്യിദുനാ മസ്ഊദ് ബ്‌നു സഅദ് رضي الله عنه
290) 🌷 സയ്യിദുനാ മസ്ഊദുബ്‌നു അബ്ദിസ്സഅദ് رضي الله عنه
291) 🌷 സയ്യിദുനാ മസ്ഊദുബ്‌നു സൈദ് رضي الله عنه
292) 🌷 സയിദുനാ മുആദുബ്‌നു ജബല് ‍رضي الله عنه
293) 🌷 സയ്യിദുനാ മുസ്അബുബ്‌നു ഉമൈര് ‍رضي الله عنه
294) 🌷 സയിദുനാ മുആദ്ബ്‌നുല്‍ ഹാരിസ് رضي الله عنه
295) 🌷 സയിദുനാ മുആദുബ്‌നു സ്വിന്‍മത്ത് رضي الله عنه
296) 🌷 സയ്യിദുനാ മുആദുബ്‌നു അംറുബ്‌നു ജമൂഹ് رضي الله عنه
297) 🌷 സയ്യിദുനാ മുആദുബ്‌നു മാഇസ് رضي الله عنه
298) 🌷 സയ്യിദുനാ മഅ്ബദുബ്‌നു അബ്ബാദ് رضي الله عنه
299) 🌷 സയ്യിദുനാ മഅ്ബദുബ്‌നു ഖൈസ് رضي الله عنه
300) 🌷 സയ്യിദുനാ മുഅത്തിബിബ്നു ഉബൈദ്‌ رضي الله عنه 
301) 🌷 സയ്യിദുനാ മുഅത്തിബ്ബ്നു ഔഫ്‌ رضي الله عنه 
302) 🌷 സയ്യിദുനാ മുഅത്തിബുബ്നു ഖുശൈർ رضي الله عنه 
303) 🌷 സയ്യിദുനാ മഅ്ഖില്‍ബ്‌നു മുന്‍ദിര്‍ رضي الله عنه 
304) 🌷 സയ്യിദുനാ മഅ്മറുബ്‌നുല്‍ ഹാരിസ് رضي الله عنه 
305) 🌷 സയ്യിദുനാ മഅ്‌നുബ് അദിയ്യ് رضي الله عنه 
306) 🌷 സയ്യിദുനാ മഅ്‌നുബ്‌നു യസീദ് رضي الله عنه 
307) 🌷 സയ്യിദുനാ മുവ്വിദ്ബ്‌നു അംറ് رضي الله عنه 
308) 🌷 സയ്യിദുനാ മിഖ്ദാദുബ്‌നുല്‍ അസ്‌വദ് رضي الله عنه 
309) 🌷 സയ്യിദുനാ മുലൈല്‍ബ്‌നു വബറത്ത് رضي الله عنه 
310) 🌷 സയ്യിദുനാ മുന്‍ദിറുബ്‌നു അംറ് رضي الله عنه 
311) 🌷 സയ്യിദുനാ മുന്‍ദിറുബ്‌നു ഖുദാമത്ത് رضي الله عنه 
312) 🌷 സയ്യിദുനാ മുന്‍ദിറുബ്‌നു മുഹമ്മദ്‌ رضي الله عنه 
313) 🌷 സയ്യിദുനാ നള്‌റുബ്‌നുല്‍ ഹാരിസ് رضي الله عنه
 *ബദ് രീങ്ങളുടെ പേരിൽ ഫാത്തിഹ യാസീൻ മുതലായവ ഓതി ഹദിയ ചെയ്ത്, റബ്ബിനോട് ദുആ ചെയ്യുക..*
اوصيكم بادعاء..🤲🏻
*اللَّهُمَّ صَلِّی عَلَی سَيِّدِناَ مُحَمَّدِِ وَ عَلَی آلِهِ وَصَحْبِهِ وَ سَلِّمْ*

2024, ഏപ്രിൽ 3, ബുധനാഴ്‌ച

ശൈഖുനാ ആറ്റിങ്ങൽ ഉസ്താദ്:പണ്ഡിത ലോകത്തെ അതുല്യ പ്രതിഭ

അറിവ് അമൂല്യമാണ്. അതിന്റെ വക്താക്കൾ അത്യുത്തമരും ആഖിറം മാത്രം ആഗ്രഹിച്ച് ആത്മാർത്ഥതയോടെ ആരാധനകൾ അനുഷ്ഠിച്ച് അല്ലാഹുവിന്റെ അടുപ്പം നേടിയ അനേകം അതുല്യ പണ്ഡിതർ ആലമിൽ ആകെ കഴിഞ്ഞുപോയിട്ടുണ്ട്. അവർ പ്രസിദ്ധിയും പ്രശംസകളും പ്രതീക്ഷിചിരുന്നവരല്ല.പ്രപഞ്ചനാഥൻ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുവാൻ അഹോരാത്രം അധ്വാനിച്ചു മറ്റുള്ളവർക്ക് താങ്ങും തണലുമായി ജീവിച്ചു.അത്തരം നിസ്വാർത്ഥ സേവകർ വിരളമാണെങ്കിലും ഇന്നുമുണ്ട് ആക്ഷേപങ്ങളിൽ കുലുങ്ങാതെ തളരാതെ കയ്പ്പേറിയ അനുഭവങ്ങൾ നാളെയുടെ മധുരത്തിനായി ശ്രമിക്കുന്നവർ. ചെയ്ത നന്മകളുടെ ആധിക്യ വലിപ്പങ്ങളും പിന്നിട്ട ജീവിതത്തിലെ പുണ്യ പർവങ്ങളും തിരിച്ചറിയുന്നത് വിയോഗാനന്തരം ആയിരിക്കും. അത്തരത്തിൽ ജീവിച്ചു വിടപറഞ്ഞ് ഒരു മഹാത്മാവാണ് ഉസ്താദുൽ അസാതീദ് മർഹൂം ശൈഖുന ആറ്റിങ്ങൽ അബ്ദുൽ അസീസ് മൗലവി.

1952ൽ ആറ്റിങ്ങൽ മാമം വെട്ടുവിള വീട്ടിൽ അഹ്മദ് പിള്ളയുടെയും ഖദീജ ബീവിയുടെയും ഏഴുമക്കളിൽ അവസാനത്തെ ആളായി ജനനം. രണ്ടു വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടു. യത്തീം ആയിട്ടായിരുന്നു ശൈഖുന വളർന്നത്. മാമം തൈക്കാവിൽ ആയിരുന്നു മദ്രസ പഠനം. അബ്ദുറഹ്മാൻ മുസ്‌ലിയാർ ഇടയില വീട്ടിൽ, വലിയുല്ലാഹി എ എം ഉസ്താദ് എന്നിവർ മദ്രസ പഠന കാലത്തിലെ ഗുരുനാഥൻമാർ ആയിരുന്നു. അസാമാന്യ ബുദ്ധിവൈഭവവും മികച്ച ഗ്രാഹ്യ ശേഷിയും പഠനവും പ്രകടമാക്കിയിരുന്ന ശൈഖുനാക്ക് കുട്ടിക്കാലത്തുതന്നെ ദറസ് നോടും ദീനീ സേവനത്തിനോടും വലിയ ആഗ്രഹമായിരുന്നു. ആത്മജ്ഞാനികൾ ആയ ഗുരുനാഥൻമാരുടെ ഉപദേശങ്ങൾ അതിനുള്ള പ്രതിപത്തി വർദ്ധിപ്പിച്ചു.

 സ്കൂൾ പഠന സമയത്ത് പത്താം ക്ലാസ് വിജയിച്ചാൽ ദറസിൽ ചേരാൻ കുടുംബക്കാർ അനുവദിക്കാതെ ഭൗതിക മേഖലയിലേക്ക് തിരിച്ചു വിടുമോ എന്ന് ആശങ്കപ്പെട്ട് പരീക്ഷയിൽ പരാജയപ്പെടാൻ പള്ളി കുറ്റിയിൽ കാണിക്കയർപ്പിച്ച് പ്രാർത്ഥിക്കുമായിരുന്നു എന്ന് സ്വചരിത്രം നർമ്മബോധത്തോടെ വിവരിക്കുമ്പോൾ ദീനീ മേഖലയോടുള്ള ആഗ്രഹ വലിപ്പം എത്രയായിരുന്നുവെന്ന് ചിന്തനീയമാണ്.
 ദീനി വിജ്ഞാന സമ്പാദന മേഖലയിലേക്ക് തിരിഞ്ഞ് ശൈഖുന ആദ്യമായി പഠിക്കാൻ ചേർന്നത് പനവൂര് മുദരിസ് ആയിരുന്ന മർഹൂം കെ എം ഉസ്താദ് തൃശ്ശൂർ അവർകളുടെ ദർസിലായിരുന്നു. സ്വന്തം നാടായ തൃശ്ശൂരിലേക്ക് കെ എം ഉസ്താദ് ദർസ് മാറിയപ്പോൾ ദൂരം കാരണം അടുത്തുള്ള ഏതെങ്കിലും ദർസിൽ ചേരുക എന്ന ലക്ഷ്യത്തോടെ പിന്നീട് ചേർന്നത് ചിലക്കൂർ ദർസിലായിരുന്നു. തെക്കൻ കേരളത്തിലെ പ്രഗൽഭ മുദരിസും മഹത്തായ അഹ് ലുസുന്നത്തി വൽ ജമാഅ ത്തിന്റെ ധീര നേതൃത്വവും ആയിരുന്ന ഉസ്താദുൽ അസാതീദ് പാവല്ല അബ്ദുൽ സത്താർ ഉസ്താദ് അവർകളായിരുന്നു അവിടുത്തെ മുദരിസ്. പ്രിയ ഗുരുവിന്റെ സമീപത്തെത്തി ശൈഖുനാ മീസാൻ മുതൽ തുടങ്ങണമെന്ന് ഗുരുവിനോട് അഭ്യർത്ഥിച്ചു. അങ്ങനെ വ്യാകരണത്തിന് ബാല പാഠങ്ങളിലൂടെ വിജ്ഞാനത്തിന്റെ മാസ്മരിക ലോകത്തേക്ക് ഗുരുവിന്റെ കരം ഗ്രഹിച്ച് പ്രവേശിച്ച ശൈഖുനാ തന്നെ ബുദ്ധികൂർമ്മതയും പഠന തൽപരതയും കൈമുതലാക്കി കഠിനാധ്വാനത്തിന്റെയും അശ്രാന്തപരിശ്രമത്തിന്റെയും പാതയിൽ സ്വസ്ഥസഞ്ചാരം നടത്തി ഓരോ ഫന്നുകളുടെയും ഉന്നതികൾ കീഴടക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ സാമർത്ഥ്യവും ശേഷിയും ബോധ്യപ്പെട്ട ഗുരുവര്യർ പഠന വേഗത പര്യമതയിൽ എത്തിക്കാൻ മുന്നിലുണ്ടായിരുന്നു. കിതാബുകളുടെ വിസ്മയലോകത്ത് പഠനത്തിന്റെ മോഹവലയത്തിൽ ലയിച്ച് ഇരിക്കുമ്പോൾ ഭൗതിക ലോകവുമായി ബന്ധം ഉണ്ടാകാറില്ല. മറ്റുള്ളവർ പുറത്തു പോകുമ്പോഴും കളികൾ ഏർപ്പെടുമ്പോഴും അതിലൊന്നും ശ്രദ്ധിക്കാതെ കിതാബുകളിൽ മുഖം പൂഴ്ത്തി വരികൾക്കിടയിലൂടെ പുതിയ മേച്ചിൽപുറങ്ങൾ തേടി അലയുകയാവും ശൈഖുനാ. രാത്രികളിലും സംശയങ്ങളും ഇഷ്കാലുകളുമായി ഉസ്താദിന്റെ മുന്നിൽ തന്നെ. ഈ വിദ്യാർത്ഥിക്ക് അറിവ് നുകരാൻ ഉസ്താദിനും വലിയ ഉത്സാഹം.

 ഉസ്താദും ശിഷ്യനും തമ്മിൽ ദൃഢമായബന്ധം ആയിരുന്നു. പല കാര്യങ്ങളും തമ്മിൽ ചർച്ച ചെയ്യുകയും നർമ്മ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ഒരിക്കൽ ഉസ്താദ് ചോദിച്ചു 'നീ പഠിക്കുന്നത് എന്തിനാണ്?'.. ശിഷ്യൻ പറഞ്ഞു 'ദറസ് നടത്താൻ' നർമ്മ രൂപത്തിൽ ഉസ്താദ് വീണ്ടും ചോദിച്ചു 'ഈ കാഴ്ചയിൽ ചെറുതായ നിനക്ക് ആരും ജോലി തന്നില്ലെങ്കിലോ?...' ശിഷ്യൻ പറഞ്ഞു ആരും ജോലി തന്നില്ലെങ്കിൽ മാമം തൈക്കാവിൽ ദറസ് നടത്തും ഫ്രീയായി. അതിന് പറ്റിയില്ലെങ്കിൽ എന്റെ കുടുംബ ഓഹരി ഞാൻ ജേഷ്ഠൻമാരോട് പറഞ്ഞു വാങ്ങും എന്നിട്ട് അതിൽ മരച്ചീനികൃഷി നടത്തി ഞാൻ 10 മുതആലിമീങ്ങളെ എങ്കിലും പഠിപ്പിക്കും'. കുട്ടിയായിരുന്ന ശൈഖുനായുടെ ഈ മറുപടി ഉസ്താദിനെ വല്ലാതെ രസിപ്പിച്ചു. സന്തോഷത്തോടെ ഉസ്താദ് വളർച്ചയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ആ പ്രാർത്ഥനയാണ് തന്റെ വളർച്ചയ്ക്കും നിലനിൽപ്പിനും കാരണമെന്ന് ശൈഖുനാ നിറകണ്ണുകളോടെ ഓർക്കാറുണ്ട് ആയിരുന്നു.

 മൂന്ന് വർഷങ്ങൾക്ക് ശേഷം സത്താർ ഉസ്താദിന്റെ അടുക്കൽ നിന്നും ഉസ്താദിന്റെ അനുവാദത്തോടുകൂടി മറ്റൊരു ദർസിലേക്ക് പോയി. താനുദ്ദേശിച്ച ശൈലിയും അധ്യാപനവും അവിടെനിന്ന് കിട്ടാത്തതിനാൽ ശേഷം രണ്ടു ദറസ്റ്റിലൂടെ പോയതിനുശേഷം അവസാനം തേവലക്കര ദറസ് നടത്തുകയായിരുന്ന ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയുടെ നിലവിലെ അധ്യക്ഷരും വർക്കല ജാമിഅ: മന്നാനിയ്യയുടെ പ്രിൻസിപ്പളുമായ നൂറുൽ ഉലമ ശൈഖുനാ കെ പി അബൂബക്കർ ഹസ്റത്ത് ഉസ്താദിന്റെ ദർസിൽ ചേർന്നു. തന്റെ പ്രഥമ ഗുരുവിന് സമാന്തരമായി ഒഴുകുന്ന മറ്റൊരു ജനസമുദ്രം തന്നെയായിരുന്നു ശൈഖുനാ കെ പി ഉസ്താദ്. അവിടെ പുതുലോകം ഉടലെടുക്കുകയായിരുന്നു. ലഭ്യമായ സമയത്തിൽ പരമാവധി പഠനം എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടു പുതിയ വിഷയങ്ങളും കിതാബുകളും ആയി ഉസ്താദിന്റെ മുന്നിൽ തന്നെയായിരുന്നു. ശിഷ്യൻ ബുദ്ധി സാമർത്ഥ്യവും താൽപര്യവും ബോധ്യപ്പെട്ട വിജ്ഞാന ഖനിയായ ഗുരു അതിലേറെ ആവേശത്തോടെ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഒന്നര വർഷമാണ് കെ പി ഉസ്താദിന്റെ ദർസിൽ പഠിച്ചത്. ഒരു കുന്നോളം കിതാബുകൾ അവിടെനിന്നും ശൈഖുന ഓതി തീർത്തു. ആ ദറസ് കാലം ഓർത്തെടുത്ത് കെ പി ഉസ്താദിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു " അപാര ബുദ്ധിശാലി ആയിരുന്നു ആറ്റിങ്ങൽ അബ്ദുൽ അസീസ് മുസ്ലിയാർ. കിതാബുകൾ ഓതാൻ വലിയ ആവേശമായിരുന്നു. എനിക്ക് വിശ്രമം ഇല്ലാത്ത കാലമായിരുന്നു അത്. ഒന്നര വർഷമാണ് എന്റെ അടുക്കൽ ഓതിയതെങ്കിലും ഒരുപാട് കിതാബുകൾ ഓതി തീർത്തിട്ടുണ്ട്. പലപ്പോഴും രാത്രികളിലും ദർസ് എടുത്തിട്ടുണ്ട്. ഒരു രീതിയിൽ പറഞ്ഞാൽ ആറ്റിങ്ങലിന് ദർസ് എടുത്ത് ഞാൻ രോഗിയായി". നർമ്മത്തോടെ ആണെങ്കിലും അവസാനം പറഞ്ഞ വാക്കുകളിൽ ആ പഠനകാലത്തെ കുറിച്ചുള്ള സകലതും ഉണ്ട്. അങ്ങനെ ഏഴ്,എട്ട് വർഷങ്ങളെടുത്ത് ഓതുന്ന കിതാബുകളെല്ലാം തന്നെ തന്റെ മിടുക്ക് കൊണ്ട് അഞ്ചു കൊല്ലത്തിനുള്ളിൽ ഓതി തീർന്ന ഇരുപത്തിയൊന്നാം വയസ്സിൽ ദർസ് ആരംഭിച്ചു. 

സേവനം 

കാരാളിമുക്ക് ലായിരുന്നു ആദ്യ സേവനം. തന്റെ ദർസിലെ മിടുക്കരായ വിദ്യാർത്ഥികളെ നൽകി കെ പി ഉസ്താദ് തന്നെയാണ് തുടക്കം കുറിച്ചത്. മൈബദി, ഉഖ്‌ലൈദിസ് പോലെയുള്ള തത്വശാസ്ത്രത്തിന്റെയും തർക്കശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും ഗ്രന്ഥങ്ങൾ ഓതിക്കൊടുത്തു കൊണ്ടായിരുന്നു തുടക്കം. ശൈഖുനായുടെ കഴിവ് കേട്ടറിഞ്ഞ ഭൗതിക വിഷയങ്ങൾ ഓതുവാൻ എത്തിയവരിൽ ശൈഖുനയെക്കാൾ പ്രായത്തിൽ മുതിർന്നവർ വരെ ഉണ്ടായിരുന്നു.

 മതപരമായ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ശൈഖുനായുടെ സവിശേഷതയായിരുന്നു. നാട്ടുകാരിലോ, മഹല്ല് ഭാരവാഹികളിലോ ഇസ്‌ലാമിക വിരുദ്ധ പ്രവർത്തനങ്ങളോ ശറഇന്ന് നിരക്കാത്ത സംഗതികളോ കണ്ടാൽ അവയെ ചൂണ്ടിക്കാണിക്കുവാനും തെറ്റുകൾ തിരുത്തുവാനും ഒരു മടിയും കാണിച്ചിരുന്നില്ല. എന്നാൽ ചിലർക്ക് അത് ഇഷ്ടപ്പെടാറില്ല. അതിനെ തുടർന്നുണ്ടാകുന്ന ആരോപണ പ്രത്യാരോപണങ്ങൾ കാത്തുനിൽക്കാതെ നിലപാടുകൾ തുറന്ന അവതരിപ്പിച്ച ശൈഖുനാ അവിടെനിന്നും ജോലി ഒഴിവാക്കുമായിരുന്നു. നാട്ടുകാർക്കോ ഭാരവാഹികൾക്ക് ഇഷ്ടമല്ലെന്ന് കണ്ടാൽ പിന്നെ അവിടെ നിൽക്കാറില്ല. ഈ ശൈലി കാരണം പലസ്ഥലങ്ങളിലും അധികകാലം തുടരാൻ സാധിച്ചിട്ടില്ല.
 ഖത്തീബ് ആയി ജോലിയിൽ പ്രവേശിക്കുകയും ദറസിന് സൗകര്യങ്ങൾ ഉണ്ടാക്കിയെടുത്ത ദറസ് തുടങ്ങുകയും ആയിരുന്നു പലസ്ഥലങ്ങളിലും ചെയ്തിരുന്നത്.കാരാളിമുക്കിന് ശേഷം മൈലാപ്പൂർ, പെരുമ്പുഴ,ആലുവ,കുന്നത്തേരി,കാക്കനാട്,പിണർമുണ്ട,കല്ലൂർ,ചില്ലയ്ക്കൽ,ചാത്തിനാം കുളം,വാളക്കാട്‌,തേങ്ങാപട്ടണം,പടമുഗൾ,അണ്ടൂർക്കോണം,കുറക്കോട്,എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.കുറക്കോട് സേവനം ചെയ്യുന്ന സമയത്താണ് സ്വന്തമായി സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹം ഉദിക്കുന്നത്.അങ്ങനെ അന്ന് ജീവിച്ചിരുന്ന മഹാരഥന്മാരായ ഉസ്താദുൽ അസാതീദ് ബഹ്റുൽ ഉലൂം ഒ.കെ ഉസ്താദ്,ഉമയനല്ലൂർ ഉസ്താദ്,കക്കിടിപ്പുറം അബൂബക്കർ വലിയുല്ലാഹി,എ.എം ഉസ്താദ്,തഴവ ഉസ്താദ് തുടങ്ങിയവരെ സന്ദർശിച്ച് ആശീർവാദം വാങ്ങി അങ്ങനെ 1984ജൂൺ 11ന് ആറ്റിങ്ങൽ വാളക്കാട് കേന്ദ്രമാക്കി ഒരു സ്ഥാപനം ആരംഭിച്ചു.അതാണ്‌ തെക്കൻ കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന ആറ്റിങ്ങൽ വാളക്കാട് ജാമിഉൽ ഖൈറാത്ത് അറബിക് കോളേജ്.സ്ഥാപനം തുടങ്ങിയതിനു ശേഷം അതിന്റെ വളർച്ചക്കും നിലനിൽപ്പിനും വേണ്ടി ശൈഖുനായും സഹപ്രവർത്തകരും വിദ്യാർത്ഥികളും ഏറെ ത്യാഗം സഹിച്ചിരുന്നു.ഹാജിയാർ ഉസ്താദ് നിർദ്ദേശിച്ച പ്രകാരം എല്ലാ ആഴ്ചയിലും നടന്നു വരുന്ന നാരിയത് സ്വലാത്ത് മജ്‌ലിസ് ഈ സ്ഥാപനത്തിന് ഒരു മുതൽ കൂട്ടാണ്.

തന്റെ മുന്നിൽ പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികളെ പുത്രതുല്യരായി കണ്ട ശൈഖുനാ ഓരോരുത്തർക്കും അനുയോജ്യമായ ലളിത ശൈലിയായിരുന്നു സ്വീകരിച്ചിരുന്നത്.വിദ്യാർത്ഥികളുടെ ബൗദ്ധിക -വൈജ്ഞാനിക വളർച്ചക്ക് ആവശ്യമായ ഒറ്റ മൂലികളും ആളറിഞ്ഞ അവസരോചിതമായി നൽകുവാൻ കഴിഞ്ഞതു കൊണ്ടാണ് ദറസ്സ് രംഗത്ത് ഇത്രെയേറിയ ശോഭിക്കാൻ സാധിച്ചത്.ഉപമകളും ചരിത്രങ്ങളും നസ്വീഹത്തുക്കളും ആത്മീയ ഉപദേശങ്ങളും അനുഭവജ്ഞാനവും നിറഞ്ഞ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് പ്രചോദനവും ആവേശവും അതിലേറെ ഇഷ്ട്ടവുമായിരുന്നു.
പാഠഭാഗങ്ങൾ എടുത്ത ആവശ്യ വിശദീകരണങ്ങൾ നൽകി ശറഹുകളിൽ നിന്നും മനസ്സിലാക്കേണ്ടവ സൂചിപ്പിച്ച ശേഷം അവകൾ കിതാബുകളിലും നോട്ടുബുക്കുകളിലും എഴുതി സൂക്ഷിക്കാൻ ആവശ്യപ്പെടുകയും ലഫ്ള് ഹല്ല ചെയ്ത് പഠിക്കൽ നിർബന്ധമാക്കുകയും ചെയ്തിരുന്നു.അതിനാൽ ശൈഖുനായുടെ മുന്നിലെത്തിയവർക്കെല്ലാം കിത്താബിൽ അത്യാവശ്യം പിടിപാടുകൾ ലഭിച്ചിരുന്നു.

മത-ഭൗതിക സമന്വയ വിദ്യാഭാസത്തിനു പ്രചാരമേറുകയും ദഅവാ കോളേജുകൾ ജനമനസ്സുകളിൽ സ്ഥാനം പിടിക്കുകയും ചെയ്തപ്പോഴാണ് ആ ലക്ഷ്യം മുന്നിൽ നിർത്തി 2002ൽ മണനാക്ക് അൽബുർഹാൻ അറബിക് കോളേജ് ആരംഭിക്കുന്നത്.ഇന്ന് തെക്കൻ കേരളത്തിൽ അറിയപ്പെട്ട ദഅവാ കോളേജുകളുടെ കൂട്ടത്തിൽ അൽബുർഹാനും ജനമനസ്സുകളിൽ ഇടം പിടിച്ചിരിക്കുകയാണ്.

 സുന്നത്ത് ജമാഅത്തിന്റെ വിഷയങ്ങൾ തന്റെ ശിഷ്യരെ പഠിപ്പിക്കുന്നതിന് ശൈഖുനാ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വളക്കാട്‌ ജാമിഉൽ ഖൈറാത്തിൽ മുമ്പ് കുട്ടികളെ രണ്ടു ഗ്രൂപ്പായി തിരിച്ച് മുനാളറ നടത്തിയിരുന്നു. ചൊവ്വാഴ്ചകളിൽ ഉസ്താദുമാരുടെ മുന്നിൽ വച്ചായിരുന്നു നടത്തിയിരുന്നത്. വിവാദ വിഷയങ്ങളിൽ നിന്നും ഒരു വിഷയം തിരഞ്ഞെടുത്ത് അതിലാണ് സംവദിക്കേണ്ടത്. തന്റെ വിദ്യാർത്ഥികളെ പഠിപ്പിക്കൽ ആയിരുന്നു ലക്ഷ്യം.
സുന്നത്ത് ജമാഅത്തിനു നേരെ പുത്തൻ വാദികൾ ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിൽ ശൈഖുന മുന്നിൽ തന്നെയായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ ഏതെങ്കിലുമൊരു വിഭാഗത്തിനോട്‌ പ്രത്യേക അടുപ്പമോ അകൽച്ചയോ ഉണ്ടായിരുന്നില്ല. എന്നാൽ പലപ്പോഴായി പല സംഘടനകളിലും പ്രവർത്തിച്ചിട്ടുമുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രണ്ടുവിഭാഗങ്ങൾ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ തുടങ്ങി സുന്നത്ത് ജമാഅത്തിന്റെ എല്ലാ സംഘടനകളെയും അംഗീകരിക്കുകയും അവരുടെ ദീനിയായ പ്രവർത്തനങ്ങളിൽ സംബന്ധിക്കുകയും ചെയ്തിരുന്നു. സ്ഥാപനങ്ങളുടെ വാർഷികങ്ങൾക്കും മറ്റും എല്ലാ സുന്നി നേതാക്കന്മാരെയും ക്ഷണിക്കുകയും അവരെല്ലാം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 

ആരാധനകളിലെ കണിശത

'ഇൽമ് പ്രയോജനകരമാകണമെങ്കിൽ അത് കൊണ്ട് അമൽ ചെയ്യണം.പ്രയോജനകരമല്ലാത്ത അറിവിൽ നിന്ന് നബി(സ)കാവൽ തേടിയിട്ടുണ്ട് .അത്കൊണ്ട് പഠിക്കുന്നത് പ്രാവർത്തികമാക്കണം' എന്ന് തന്റെ ഉപദേശങ്ങളിൽ പ്രത്യേകം എടുത്ത് പറഞ്ഞിരുന്ന ശൈഖുനാ സ്വന്തം ജീവിതത്തിലൂടെ മാതൃകയാവുകയും ചെയ്തിരുന്നു .ആരാധനകളിലെ കൃത്യതയും സൂക്ഷ്മതയും അവിടത്തെ സവിശേഷതയായിരുന്നു. ജമാഅത്തിന്റെ പുണ്യവും മഹത്വവും മനസ്സിലാക്കിയിരുന്നത് കൊണ്ടു തന്നെ അത് മുടങ്ങാതിരിക്കാൻ അതിന് പരമാവധി ശ്രമിച്ചിരുന്നു. അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും തുടർ യാത്രയ്ക്ക് ബുദ്ധിമുട്ടായപ്പോൾ അൽ ബുർഹാൻ ഇതിനോട് ചേർന്ന് വസ്തു വാങ്ങി വീട് വെച്ചതിന് പിന്നിൽ ബുർഹാനിന് കീഴിലുള്ള നിസ്കാര പള്ളിയിലെ ജമാഅത്തിൽ പങ്കുവെക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു.

 ശൈഖുനാ വിടപറഞ്ഞ റമദാൻ മാസത്തിലും നോമ്പ് ഒഴിവാക്കുകയോ തറാവീഹിന് ജമാഅത്ത് മുടക്കുകയോ ചെയ്തിരുന്നില്ല. അവശതകൾ അവഗണിച്ചുകൊണ്ട് ആരാധനകളിൽ മുഴുകുകയായിരുന്നു. മരണ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ വെള്ളം കൊണ്ടു വന്നെങ്കിലും അത് നിരസിക്കുകയായിരുന്നു. നോമ്പുകാരനായിരിക്കെ മരണം വരിക്കുവാൻ അവിടുന്ന് ആഗ്രഹിച്ചിരുന്നു.
 ദാനധർമ്മങ്ങളിൽ സേവന ഒട്ടും പുറകിൽ ആയിരുന്നില്ല സാധുക്കളായ ശിഷ്യർക്കും അടുപ്പക്കാർ ക്കും ആവശ്യങ്ങൾ മനസ്സിലാക്കി സഹായം ചെയ്തിരുന്നു. കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് പോകുന്നവർക്ക് ഒരു ഹദിയ നൽകാറുണ്ടായിരുന്നു.
 ഉംറയുടെയും ഹജ്ജിന്റെയും മഹത്വം എപ്പോഴും തന്റെ ശിഷ്യർക്ക് ഉണർത്തി കൊടുക്കാറുള്ള ശൈഖുനയുടെ പ്രചോദനവും സഹായവും കൊണ്ട് പലർക്കും അത് നിർവഹിക്കുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.തന്റെ മൂന്ന് ആൺമക്കളെയും ഹാഫിളുകൾ ആക്കുകയും വളരെ ചെറുപ്പത്തിൽ തന്നെ അവരെയും ഏക മകളെയും ഭാര്യയേയും ഹജ്ജിന് കൊണ്ടുപോകുകയും ചെയ്തിരുന്നു. ആരാധനയുടെ മഹാത്മ്യം തന്നെ നാവിൽ ഒതുക്കാതെ ജീവിതത്തിൽ പകർത്തി മാതൃകാപുരുഷൻ ആക്കുകയായിരുന്നു ശൈഖുനാ..

 ആത്മീയബന്ധങ്ങൾ

 ആത്മീയതയ്ക്ക് വളരെ പ്രാധാന്യം നൽകിയിരുന്ന ശോഭന തന്റെ കാലത്ത് അറിയപ്പെട്ടിരുന്ന എല്ലാ മഹാന്മാരുമായും അടുപ്പവും ബന്ധവും സൂക്ഷിച്ചിരുന്നു. ഹാജിയാർ ഉസ്താദ്,ഉമയനല്ലൂർ ഉസ്താദ്, തഴവ ഉസ്താദ് തുടങ്ങിയ മഹത്തുക്കളുമായി എപ്പോഴും ബന്ധപ്പെടുകയും ദുആ ചെയ്യിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. വിർദുകൾ അധികവും ലഭിച്ചത് ഇവരിൽ നിന്നാണ്. കക്കിടിപ്പുറം അബൂബക്കർ ശൈഖ്, സി.എം വലിയുല്ലാഹി, ഉസ്താദുൽ അസാതീദ് ബഹ്റുൽ ഉലൂം ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ തുടങ്ങിയവർ ആ കണ്ണിയിലെ പ്രധാനികളായിരുന്നു. നെടുമങ്ങാട് അബ്ദുസ്സലാം മസ്താൻ ശൈഖുനായുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്നു. സ്വാലിഹീങ്ങളുമായി സഹവാസം ഉണ്ടാക്കുന്നതിന് അവിടുന്ന് എന്നും മുന്നിലായിരുന്നു.മുത്ത് നബിയുടെ കുടുംബ പരമ്പരയിൽ പിറന്ന സാദാത്തീങ്ങളോട് വളരെയേറെ ആദരവും അടുപ്പവും കാത്തുസൂക്ഷിച്ചിരുന്നു.

 ദറസിൽ ആത്മീയ പരിപോഷണത്തിന് ആവശ്യമായ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളിക്കുകയും അതിന്റെ പ്രാധാന്യം ഉപദേശങ്ങളിലൂടെ തന്റെ ശിഷ്യരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിനു പുറമേ എല്ലാവർഷവും മഹാന്മാരുടെ മഖ്ബറകൾ സിയാറത്തിന് കൊണ്ടുപോകുന്നതിനു മുൻകൈ എടുത്തിരുന്നു. രോഗങ്ങൾ കൊണ്ട് അവശത അനുഭവിക്കുമ്പോഴും മഹത്തുക്കളായ.സൂഫി വര്യന്മാർ നൽകിയ പ്രതിദിന ദിക്‌റുകൾക്ക് ഭംഗം വരാതിരിക്കാൻ വളരെ ശ്രദ്ധ പുലർത്തിയിരുന്നു. 

വിയോഗം

 2018 ജൂൺ 9 ശനിയാഴ്ച പരിശുദ്ധ റമദാനിൽ ലൈലത്തുൽ ഖദർ പ്രതീക്ഷിക്കപ്പെടുന്ന ഇരുപത്തിയഞ്ചാം രാവിൽ നോമ്പുകാരൻ ആയി അവസാന വഖ്തും നിസ്കരിച്ച് സ്വവസതിയിൽ വച്ച് വുളൂഓടുകൂടെ തന്റെ 66മത്തെ വയസ്സിൽ അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി..ഇന്നാലില്ലാഹി....
 മരണവാർത്തയറിഞ്ഞ് വിവിധ ദിക്കുകളിൽ നിന്നായി ആലിമീങ്ങളും സാദാത്തുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അൽ ബുർഹാനിലേക്ക് ഒഴുകി. രണ്ടു തവണകളായി നടന്ന മയ്യത്ത് നമസ്കാരത്തിന് അഭിവന്ദ്യ ഗുരുവര്യർ ശൈഖുനാ കെ.പി ഉസ്താദും സയ്യിദ് ഹസ്ബുല്ല ബാഫഖി തങ്ങളും നേതൃത്വം നൽകി. തുടർന്ന് അൽ ബുർഹാനിന്റെ പൂമുഖത്ത് തയ്യാറാക്കിയ ഖബറിൽ മഹാനവർകളെ അടക്കം ചെയ്തു. തന്റെ ശിഷ്യർക്കും കുടുംബക്കാർക്കും തന്നെ സിയാറത്ത് ചെയ്യുന്നവർക്കും ആത്മീയ നേതൃത്വം നൽകിക്കൊണ്ട് രാജകീയ പദവിയിൽ അൽ ബുർഹാനിന്റെ മണ്ണിൽ മഹാനുഭാവൻ അന്തിയുറങ്ങുന്നു. 
ആ ഖബർ അള്ളാഹു സ്വർഗ പൂന്തോപ്പ് ആക്കുകയും നാളെ ഹബീബായ മുത്ത് നബിയോടൊപ്പം മഹാനവർകളോടൊപ്പം സ്വർഗീയ ആരാമത്തിൽ ഒരുമിച്ച് കൂടുവാൻ നമുക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.ആമീൻ

2024, ഏപ്രിൽ 1, തിങ്കളാഴ്‌ച

സ്വലാത്തിൻ സുഗന്ധം നീക്കും ഖബ്റിലെ വിസ്രഗന്ധം

സ്വഹാബീശ്രേഷ്ഠനായ *ഉത്ബത് ബിൻ ഫർഖദ്* റളിയല്ലാഹുഅൻഹുവിന്റെ ഭാര്യ *ഉമ്മുആസ്വിംബീവി* പറയുന്നു:

ഞാനുൾപ്പെടെ നാലുഭാര്യമാർ അദ്ദേഹത്തിന്നുണ്ടായിരുന്നു. ഭർത്താവിന്നെ സന്തോഷിപ്പിക്കാൻ ഞങ്ങൾ നാലുപേരും സുഗന്ധികളാകാൻ പരസ്പരം മത്സരിക്കുമായിരുന്നു. താടിയിൽ ഒരല്പം എണ്ണ പുരട്ടുമെന്നല്ലാതെ അദ്ദേഹം പക്ഷേ ഒരു സുഗന്ധവസ്തുവും ഉപയോഗിച്ചിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ ശരീരത്തിൽനിന്നു വശ്യമായ സുഗന്ധം പരിസരമാകെ പടർന്നിരുന്നു.

അദ്ദേഹം പുറത്തിറങ്ങിയാൽ ആളുകൾ അദ്ഭുതംകൂറിക്കൊണ്ടു പറയുമായിരുന്നു: ഇത്ര നല്ലസൗരഭ്യം ഞങ്ങൾ ഇതിന്നുമുമ്പ് ആസ്വദിച്ചിട്ടേയില്ല.

ഒരുനാൾ അദ്ദേഹത്തോടു ഞാൻ ചോദിച്ചു:

"അങ്ങയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഞങ്ങൾ എന്തുമാത്രം പാടുപെടുന്നുണ്ടെന്നറിയാമോ? ഞങ്ങൾ ഉപയോഗിക്കുന്ന ഒരു സുഗന്ധവും അങ്ങയുടെ ശരീരസുഗന്ധത്തോടു കിടപിടിക്കുന്നില്ല. പറയൂ, അങ്ങയുടെ ഈ ശരീരസൗരഭ്യത്തിന്റെ രഹസ്യമെന്താണ്?"

ഒരു മന്ദസ്മിതത്തോടെ അദ്ദേഹം തന്റെ ഓർമ്മകളെ പുറകിലോട്ടു പായിച്ചു. അദ്ദേഹം പറഞ്ഞുതുടങ്ങി: 

"മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ ജീവിതകാലത്ത്, എനിക്ക് ഒരുതരം ത്വക്കുരോഗം ബാധിച്ചു. വിഷമവൃത്തത്തിലകപ്പെട്ട ഞാൻ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ സമീപിച്ച് ആവലാതി ബോധിപ്പിച്ചു.

ഔറത്തൊഴിച്ചുള്ള ശരീരഭാഗങ്ങൾ തുറന്നുകാണിക്കാൻ അവിടുന്ന് എന്നോടു നിർദ്ദേശിച്ചു. ഞാൻ അതനുസരിച്ച് ഔറത്തുമാത്രം മറച്ച് അവിടുത്തെ തിരുമുന്നിലിരുന്നു. മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ അവിടുത്തെ തൃക്കരങ്ങളിൽ തിരുവാകൊണ്ട് ഊതിയതിന്നുശേഷം ആ തൃക്കരങ്ങളാൽ എന്റെ ശരീരത്തിൽ തടവി, എന്റെ വയറ്റിലും നടുംപുറത്തുമെല്ലാം അവിടുത്തെ തൃക്കരങ്ങൾ സഞ്ചരിച്ചു. തത്സമയംതന്നെ എന്റെ രോഗം സുഖപ്പെട്ടു എന്നു മാത്രമല്ല, അന്നേ ദിവസംമുതൽ എന്റെ ശരീരത്തിൽനിന്ന് നിങ്ങൾക്കിന്ന് അനുഭവപ്പെടുന്ന സുഗന്ധം പുറപ്പെട്ടുകൊണ്ടിരിക്കുന്നു".

സുബ്ഹാനല്ലാഹ്! മുത്തുനബി സ്വല്ലല്ലാഹു(അലൈഹി വഅലാ ആലിഹി വസല്ലം) അവിടുത്തെ തൃക്കരങ്ങളാൽ ഒന്നു തടവിയ സ്വഹാബിയുടെ അവസ്ഥ ഇതാണെങ്കിൽ അവിടുത്തെ തിരുദേഹത്തിന്റെ സുഗന്ധം എത്രയായിരിക്കും! അവിടുത്തെ വിയർപ്പുകണങ്ങൾക്കുപോലും മിസ്കിനെ അതിജയിക്കുന്ന സൗരഭ്യമുണ്ടായിരുന്നുവല്ലോ? തിരുദേഹത്തുനിന്നു വിയർപ്പുകണങ്ങൾ വടിച്ചെടുത്തു ബറകത്തിന്നും സുഗന്ധത്തിന്നുംവേണ്ടി സ്വഹാബത്ത് ഉപയോഗിച്ചിരുന്ന സംഗതിയും അറിയപ്പെട്ടതാണ്. 

മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ നടന്നുപോകുന്ന തെരുവീഥികൾ സുഗന്ധപൂരിതമാകാറുണ്ടായിരുന്നുവത്രേ! ആ അന്തരീക്ഷത്തിൽ പരിലസിക്കുന്ന സുഗന്ധമാരുതനാൽ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ ഇതുവഴി കടന്നുപോയിട്ടുണ്ടെന്നു സ്വഹാബികൾ മനസ്സിലാക്കിയിരുന്നു. 

തിരുമേനി ഒരുകുഞ്ഞിന്റെ ശിരസ്സിൽ കൈവച്ചാൽ, പിന്നീട് ആ കുഞ്ഞിൽനിന്നു നിർഗമിക്കുന്ന പരിമളത്താൽ ഈ കുഞ്ഞിന്നു മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ തിരുകരസ്പർശമേറ്റിട്ടുണ്ടെന്നു മറ്റുള്ളവർ മനസ്സിലാക്കിയിരുന്നുവത്രേ!

മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ തിരുദേഹം അഭൗമമായ സുഗന്ധം പൊഴിച്ചിരുന്നുവെങ്കിലും അവിടുന്നു മിസ്ക് ഉൾപ്പെടെയുളള സുഗന്ധവസ്തുക്കൾ ഉപയോഗിച്ചിരുന്നു. അവയെ ഏറെ പ്രിയവും വച്ചിരുന്നു. ഈ ദുൻയാവിൽ അവിടുത്തേക്ക് ഏറ്റവും ഇഷ്ടമുളള മൂന്നുസംഗതികൾ അവിടുന്ന് എണ്ണിപ്പറഞ്ഞതിൽ ഒന്നു സുഗന്ധവസ്തുക്കളായിരുന്നു. 

തിരുമേനിയെ സ്നേഹിക്കുന്ന അവിടുത്തെ ഉമ്മത്തും അവിടുത്തെ സ്നേഹത്തോടു താദാത്മ്യം പ്രാപിച്ചുകൊണ്ടു സുഗന്ധവസ്തുക്കളെ സ്നേഹിക്കാനും അതുപയോഗിക്കാനും കരുതൽ കാണിക്കുന്നു. സുഗന്ധവസ്തുക്കൾ ഹദിയഃ നല്കിയാൽ അവിടുന്നു തിരസ്കരിക്കാറുണ്ടായിരുന്നില്ല. അവിടുത്തെ ഉമ്മത്തും തഥൈവ. 

മഹാനായ *ഇബ്നുഅബ്ബാസ്* റളിയല്ലാഹുഅൻഹുമായുടെ സുഗന്ധോപയോഗതാത്പര്യം കേളികേട്ടതാണ്. ഒരു പൊതുവഴിയിൽ സുഗന്ധം മണക്കുന്നുവെങ്കിൽ ആളുകൾ ചോദിക്കുമായിരുന്നുവത്രേ, ഇതിലൂടെ ഇബ്നു അബ്ബാസാണോ കടന്നുപോയത് അതോ മിസ്കിന്റെ കൊട്ടയോ?

എന്തിന്നധികം പറയണം? സുഗന്ധവസ്തുക്കളോടുളള പ്രണയംമൂത്ത് അതുതന്നെ കച്ചവടം ചെയ്തവരും ചെയ്യാനാഗ്രഹിച്ചവരും ഉമ്മത്തിലുണ്ട്. *അമീറുൽമുഅ്മിനീൻ ഉമറുൽഖത്ഥാബ്* റളിയല്ലാഹു അൻഹു ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: 

"ഞാനൊരു കച്ചവടക്കാരനായിരുന്നുവെങ്കിൽ സുഗന്ധവർഗ്ഗമല്ലാത്ത മറ്റൊന്നും ഞാൻ കച്ചവടത്തിന്നായി തിരഞ്ഞെടുക്കാതിരുന്നേനെ. എനിക്കാ കച്ചവടത്തിൽ ഒരുവേള ലാഭമുണ്ടായില്ലെങ്കിലുംപോലും സാരമില്ല. അതിന്റെ സുഗന്ധം എനിക്കു നഷ്ടപ്പെടില്ലല്ലോ?"

മുൻകാല ഇമാമുമാരായ പലരുടെയും പേരിന്റെ ഒടുവിൽ കാണുന്ന *അൽഅത്ഥാർ* എന്ന വാലറ്റം അവർക്കോ അവരുടെ പിതാ- പ്രപ്രിതാക്കൾക്കോ ഉണ്ടായിരുന്ന അത്ഥറുകച്ചവടത്തെയാണു സൂചിപ്പിക്കുന്നത്.

സുഗന്ധവസ്തുക്കൾ മണക്കുമ്പോൾ അവിടുത്തെ ഉമ്മത്തിന്ന് അവരുടെ നേതാവായ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ ഓർമ്മവരും, തത്സമയം അവർ അവിടുത്തെമേൽ സ്വലാത്തു ചൊല്ലും. അതു നല്ലതാണെന്ന് ഉമ്മത്തിലെ ജ്ഞാനികൾ സാധാരണക്കാരെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

സാമ്പത്തിക പാരാധീനതകളൊന്നുമില്ലെങ്കിൽ സുഗന്ധവസ്തുക്കൾക്കുവേണ്ടി വലിയതുകകൾ ചെലവഴിക്കുന്നതു ദുർവ്യയമായി കണക്കാക്കില്ലെന്നാണ് അഭിജ്ഞമതം. ഒരുമനുഷ്യൻ തന്റെ സമ്പത്തിന്റെ മൂന്നിലൊന്നു സുഗന്ധവർഗ്ഗത്തിന്നുവേണ്ടി ചെലവഴിച്ചാൽപോലും അതിന്നെ അമിതവ്യയമെന്നു പറയാനാകില്ലെന്ന് *ഇമാം ശാഫിഈ* റഹിമഹുല്ലാഹ് അഭിപ്രായപ്പെട്ടതായി ഒരു റിപ്പോർട്ടുണ്ട്. ഇതിന്റെ നിജസ്ഥിതി ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ സുഗന്ധം ബുദ്ധിയെ ഉദ്ദീപിപ്പിക്കുമെന്നു മഹാനർ പറഞ്ഞതിന്നു സ്ഥിരീകരണമുണ്ട്.

തീർന്നില്ല, മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളോടുളള ഹുബ്ബിന്നാൽ അവിടുത്തെമേൽ സ്വലാത്തു ചൊല്ലുന്നവരുടെ ഖബ്റുകൾ സുഗന്ധപൂരിതമാകുന്നു. എങ്ങനെ ആകാതിരിക്കും? അവരുടെ ഖബ്റുകളിൽ ഒരു പ്രാവശ്യമെങ്കിലും മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾ ആഗതരാകുന്നുണ്ടല്ലോ? 

ചില ഭാഗ്യശാലികളുണ്ട്, അവരുടെ ജീവിതകാലത്തുതന്നെ അവരിൽനിന്ന് അഭൗതികമായ നിലയിൽ സുഗന്ധം അടിച്ചുവീശാറുണ്ട്. എങ്ങനെ വീശാതിരിക്കും? അവർ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ മഇയ്യത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ?

മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെമേൽ സ്വലാത്തു വർദ്ധിപ്പിക്കുകയാണെങ്കിൽ നമ്മിൽനിന്നും നിർഗമിക്കും പരിമളം. നമ്മുടെ ഖബ്റുകളും സുഗന്ധപൂരിതമാകും. സ്വലാത്ത് അധികമായി ഉരുക്കഴിക്കുന്നവർക്കു വായ്നാറ്റമുണ്ടാകില്ലെന്നു ചില ജ്ഞാനികൾ പറഞ്ഞത് ഇതിന്നോടു ചേർത്തുവായിക്കണം.

മറ്റൊന്നു കൂടിയുണ്ട്, സ്വലാത്ത് അധികം ചൊല്ലുന്നവർ സ്വാഭാവികമായും മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ സുന്നത്തുകളോട് അതിയായി ആഭിമുഖ്യമുളളവരായിരിക്കും. എങ്കിൽപിന്നെ അത്തറുപയോഗം അവരെങ്ങനെ ഒഴിവാക്കും? 

അതേ, അവർ നിത്യവും അത്തർ മണക്കുന്നവരായിരിക്കും. തങ്ങളുടെ ചുറ്റുപാടുകളെക്കൂടി സുഗന്ധപൂരിതമാക്കുന്നവർ. അവരിൽനിന്ന് ഒരിക്കലും ദുർഗന്ധം വമിക്കുകയില്ല. തങ്ങളുടെ ഹബീബ്(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം) ഇഷ്ടപ്പെട്ട കാരണത്താൽമാത്രം അത്തർ ഇഷ്ടപ്പെടുകയും അതുപയോഗിച്ചു ജീവിതകാലത്തു ദുർഗന്ധം അകറ്റുകയും ചെയ്തവർ മരണാനന്തരം ദുർഗന്ധം പേറുമെന്നു കരുതാവോ? പക്ഷേ അത്തറുപയോഗിക്കുമ്പോൾ തിരുസുന്നത്തിനെക്കരുതുകയും അവിടുത്തെമേൽ സ്വലാത്തു ചൊല്ലുകയും വേണം. 

സുഗന്ധം ഇഷ്ടപ്പെടുക എന്നതു മലക്കുകളുടെ സ്വഭാവമാണ്. ദുർഗന്ധാസക്തി പിശാചുക്കളുടെതും. അതിന്നാൽ മലക്കുകളോടു ചേർന്നുനില്ക്കാൻ ശ്രമിക്കുക. ശരീരവും പരിസരവും സുഗന്ധമയമാക്കുക.

ഇക്കുറിപ്പു വായിച്ചതിന്നുശേഷം കമന്റ്ബോക്സിൽ ഒരുസ്വലാത്ത് എഴുതുക, _കോപ്പിപേസ്റ്റ്_ വേണ്ടാ. മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെമേൽ സ്വലാത്ത് എഴുതുന്നതിന്നും പുണ്യമുണ്ട്. അതു വേണ്ടെന്നു വയ്ക്കണോ? ആലോചിക്കുക.

ഹബീബായ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെമേൽ ധാരാളമായി സ്വലാത്തു ചൊല്ലി ദേഹവും ദേഹിയും സുഗന്ധപൂരിതമാകു(ക്കു)ന്ന മഹാഭാഗ്യവാന്മാരുടെ കൂട്ടത്തിൽ നമ്മെയും അല്ലാഹു ഉൾപ്പെടുത്തട്ടെ ആമീൻ.

ദുആ വസ്വിയ്യത്തോടെ,

നിങ്ങളുടെ സ്വന്തം 

*അൽനുഹാസി* 
*ചാമക്കാല*
*wa.me/7447474744*

2024, മാർച്ച് 28, വ്യാഴാഴ്‌ച

ബദ്റോർമ്മകളുടെ റമദാൻ


റമദാൻ ശക്തിയുടെ മാസമാണ്.
ഈമാനിക ശക്തികൊണ്ട് ഭൗതിക പ്രലോഭനങ്ങളെ അതിജയിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന മാസം -

 ശത്രുവിനു മുമ്പാകെ കീടങ്ങില്ലെന്ന വിശ്വാസിയുടെ നിലപാട് ബദ്ർ പോരാട്ടത്തിലൂടെയാണ്
ഹിജ്റ: 2 റമദാൻ 17 ന് മദീനയിലെ വിശ്വാസി സമൂഹം തെളിയിച്ചത്.

 ഇന്ന് 
ഈ റമദാനിൽ
ബദ്റിൻ്റെ ആവർത്തനത്തിന് ഫലസ്തീൻ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കയാണ്.
ഫലസ്തീൻ പോരാട്ടത്തിലും
അന്തിമ വിജയം വിശ്വാസി സമൂഹത്തിനായിരിക്കുമെന്ന് നാം ഉറച്ചു വിശ്വസിക്കുന്നു -

 ബദ്ർ വിചാരങ്ങളെയും
പാഠങ്ങളെയും നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം .........

 ഒന്ന്

ബദ്റിന് മുമ്പ്
 ബദ് രീങ്ങൾ സുസജ്ജരായിരുന്നു - ബദ്റിൽ പങ്കെടുത്ത 313 പേരെയാണ് നാം ബദ് രീങ്ങൾ എന്നു വിളിക്കുന്നത് - ബദ്റിനും മുമ്പേ അവരെ നബി സജ്ജരാക്കി നിർത്തിയിരുന്നു എന്ന വസ്തുത നാം മറന്നു പോകരുത് -
ബദർ പോരാട്ട ശേഷം അതിൻ്റെ വിശകലനമായി ഇറങ്ങിയ സൂറതുൽ അൻഫാലിൽ ബദ് രീങ്ങളുടെ പ്രത്യേകതകൾ പറഞ്ഞു വെച്ചിട്ടുണ്ട് -
അതിങ്ങനെ സംഗ്രഹിക്കാം:-
1 - ദൈവസ്മരണയാൽ ഹൃദയം പ്രകമ്പിതരാകുന്നവർ
2- ഖുർആൻ പാരായണം വഴി ഈമാൻ വർധിപ്പിക്കുന്നവർ
3 - തവക്കുൽ ശീലിച്ചവർ
4- നമസ്ക്കാരം മുറപ്രകാരം നിർവഹിക്കുന്നവർ
5 - അല്ലാഹുവിൻ്റെ മാർഗത്തിൽ കഴിവുകൾ വിനിയോഗിക്കുന്നവർ.
( അൻഫാൽ 2 -3 )

 ഭൗതിക ശക്തി സന്നാഹങ്ങൾ വേണ്ടതില്ല 
എന്ന് 
ഈ പറയുന്നതിന് അർഥമില്ല. പക്ഷെ ഇസ് ലാമിക വിജയങ്ങളുടെ അടിസ്ഥാനം ഭൗതിക ശക്തിക് അതീതമാണ് -

 ബദ്ർ മുതൽ ഫലസ്തീൻ വരെ ആ യാഥാർഥ്യം വിളിച്ചോതുന്നുണ്ട് -

 രണ്ട്

ബദ്ർ പ്രവാചക പ്രാർഥനക്കുള്ള ഉത്തരമാണ്.
നൂഹ് നബിയുടെ
പ്രാർത്ഥനക്ക് ഉത്തരമായി തൂഫാൻ വന്നു,

ഹൂദ് നബിയുടെ
പ്രാർത്ഥനക്കുള്ള ഉത്തരമായി
കൊടുങ്കാറ്റ് വന്നു

സാലിഹ് നബിയുടെ പ്രാർത്ഥനക്കുള്ള ഉത്തരമായി
മഹാ പ്രകമ്പനം വന്നു...........
etc.........
മുഹമ്മദ് നബി ( സ ) യുടെ പ്രാർത്ഥനയുടെ ഉത്തരമായി വന്ന റബ്ബിൻ്റെ നിർണായക ഇടപെടലാണ് ബദ്ർ.
ആ പ്രാർത്ഥന ഇപ്രകാരമായിരുന്നു

اللهم أنجز لى
 ما وعدتني، 
اللهم آت ما وعدتني،
 اللهم إن تهلك هذه العصابة 
 من أهل الإسلام
 لا تعبد في الأرض،

 " അല്ലാഹുവേ!
നിൻ്റെ വാഗ്ദാനം
നീ നടപ്പാക്കേണമേ,
നീ ഓഫർ ചെയ്ത്
ഇപ്പോൾ തന്നെ നൽകേണമേ,
ഈ സംഘമെങ്ങാനും
നശിപ്പിക്കപ്പെട്ടാൽ
പിന്നെ നിനക്ക് ഇബാദത്ത് ചെയ്യുന്ന സംഘം ഭൂമിയിൽ ഉണ്ടാകുകയില്ല"

അല്ലാഹുവിൽ അത്രമാത്രം ലയിച്ചുചേർന്നുകൊണ്ട് 
ഉത്തരം ചോദിച്ച് വാങ്ങിയെടുക്കുന്ന ആഴമേറിയ ആത്മഭാഷണമായിരുന്നു ആ പ്രാർത്ഥനയെന്നർഥം.

 " ഈ സംഘം നശിച്ചാൽ പിന്നെ ഭൂമിയിൽ നിനക്ക് ഇബാദത്ത് ചെയ്യാൻ മറ്റൊരു സംഘമില്ലെന്ന"
പ്രയോഗത്തിൻ്റെ ശക്തിയിൽ
ആ പ്രാർത്ഥനയുടെ
ആഴം അടങ്ങിയിട്ടുണ്ട് -
തൗഹീദീ മുന്നേറ്റത്തിൽ നബിയ്ക്കുള്ള 
ആത്മാർത്ഥതയും അതിലടങ്ങിയിട്ടുണ്ട് -

 മൂന്ന്

ബദ്ർ മനുഷ്യാ സൂത്രണത്തിൽ മാത്രം തുടങ്ങി ഒടുങ്ങിയ പല യുദ്ധങ്ങളിൽ പെട്ട ഒരുയുദ്ധമല്ല.
മറിച്ച്
അല്ലാഹു
നബി
മലക്കുകൾ
യഥാർഥ വിശ്വാസികൾ
എന്ന് വിശേഷിപ്പിക്കപ്പെട്ട 
313 സ്വഹാബികൾ
എന്നിവരെല്ലാം
ചേർന്ന് ചരിത്രത്തിന് 
ഒരു പുതുയുഗപ്പിറവി
സമ്മാനിച്ച സംഭവമാണ്.

 ആകാശ ലോകവും
ഭൂലോകവും ,
അല്ലാഹുവും
മനുഷ്യരും
മലക്കുകളും
പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന
ഒരു പ്രസ്ഥാനമുണ്ട് -
ആ പ്രസ്ഥാനത്തിൻ്റെ പേരാണ്
ഇസ് ലാമിക പ്രസ്ഥാനം -
ഇസ് ലാമിക പ്രസ്ഥാനം അതിൻ്റെ 
എല്ലാ ഘടകങ്ങളുടെയും
പങ്കാളിത്തത്തോടെ ചില നിർണായ വിജയങ്ങൾ സാക്ഷാത്ക്കരിച്ചിട്ടുണ്ട് -
ആ ഇനത്തിൽ പെട്ടതാണ് ബദ്ർ

 ബദ്റുമായി ബന്ധപ്പെട്ട അടിസ്ഥാന 
തീരുമാനം അല്ലാഹുവിൻ്റേതാണ് -

രണ്ടിലൊരു സംഘത്തെ
നിങ്ങൾകീഴടക്കേണ്ടതുണ്ടെന്നത് അല്ലാഹുവിൻ്റെ തീരുമാനമായിരുന്നു -
ബലം കുറഞ്ഞ ടീമിനെ നേരിടാനായിരുന്നു നിങ്ങളുടെ മേഹം -
അസത്യത്തിൻ്റെ സമ്പൂർണ്ണ പരാജയവും സത്യസംഘത്തിൻ്റെ സമ്പൂർണ്ണ വിജയവുമായിരുന്നു അല്ലാഹുവിൻ്റെ പദ്ധതി ( അൻഫാൽ: 7)

 മുഹമ്മദ് നബിയുടെ നായകത്വത്തിൽ
മലക്കുകളുടെ
സാനിധ്യം

 إِذْ تَسْتَغِيثُونَ رَبَّكُم فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ (الانفال 9)
"നിങ്ങൾ നിങ്ങളുടെ റബ്ബിനോട് സഹായം തേടിയപ്പോൾ
ആയിരം മലക്കുകളെ
അയച്ചു തന്ന്
സഹായിച്ചതല്ലേ !?"
ഇസ് ലാമിക പ്രസഥാനത്തിന് അല്ലാഹു നൽകുന്ന അപൂർവ അവസരങ്ങളുണ്ട് -
ആ ഇനത്തിൽ പെടുത്തി 
ബദ്റിനെ മനസ്സിലാക്കിയില്ലെങ്കിൽ
 നാം പിഴക്കും തെറ്റായ നിഗമനങ്ങളിൽ ചെന്ന് ചാടി പ്പോകും.........

 അല്ലാഹു
റസൂൽ
മലക്കുകൾ
വിശ്വാസികൾ
ഈ ഘടകങ്ങളെല്ലാം
ഒരു ബിന്ദുവിൽ ഏകോപിക്കുന്ന തിൽ മുസ് ലിം ഉമ്മത് ആർജിക്കു ന്ന ധാർമ്മിക ഗുണങ്ങൾക്ക് വലിയ പങ്കുണ്ട് -

 അല്ലാഹു നേരിട്ട് ഇടപെടാനും
മലക്കുകൾ പിന്തുണയുമായി ഒപ്പം നിൽക്കുവാനും
മദീനാ മുസ് ലിം ഉമ്മത്ത് പാകപ്പെട്ട വേളയിലാണ്
ബദ്ർ സംഭവിച്ചത് -

ആ ഗുണങ്ങളിൽ
ചിലത് നേരത്തെ തന്നെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് -
വേറെ ചിലത് കൂടി
ശ്രദ്ധിക്കുക:

1 - അനുസരണം

ഉമ്മത്ത് ഒരു ആൾക്കുട്ടമായാൽ ധാർമ്മികമായി തകരും - ധാർമ്മികമായി തകർന്നാൽ അല്ലാഹുവിൻ്റെ നോട്ടം നഷ്ടപ്പെടും
 -മലക്കുകൾ ഇടപഴകാൻ മടിക്കും

നേതൃത്വം
അനുസരണം
നേതാവിൻ്റെ വിളിക്ക് ഉത്തരം നൽകുന്ന അണികൾ
അണികൾക് ഉത്തരം നൽകാൻ പ്രേരകമായിത്തീരുന്ന നേതൃഗരിമ
( അൻഫാൽ: 20-24)

( ഇത്വാഅത്തിൻ്റെ അഭാവം ഉഹ്ദിൽ തിരിച്ചടിയായത് ഓർക്കുക)

 2 - വഞ്ചനയും കാപട്യവുമില്ലാത്ത നിലപാട്

അല്ലാഹുവിനുള്ള അവകാശങ്ങൾ,
നേതൃത്വവുമായുള്ള കരാറുകൾ
പരസ്പര പാലിക്കേണ്ട ഉപാധികൾ ........
എല്ലാം സുതാര്യമായും സത്യസന്ധമായും നിർവഹിക്കപ്പെടണം.

കാപട്യം,
വൈരുധ്യം,
ഒളിച്ചു കളി ,
സ്വാർത്ഥത,
നേതൃമോഹം,
ഭൗതികലാഭം
എന്നിവയൊക്കെ വഞ്ചന ആകുന്നു.
വഞ്ചന
ഉള്ളിടങ്ങളിൽ
ദൈവികമായ അനുഭവങ്ങളും
മലക്കുകളുടെ സാനിധ്യവും കാണാൻ കഴിയില്ല
( അഫാൽ:

 -3 - സാമൂഹിക
ഐക്യവും
മാനസിക
 ഇണക്കവും

ഉമ്മത്തിനകത്തെ
ഐക്യവും
ഇണക്കവും
വിജയത്തിൻ്റെ
ഗ്യാരണ്ടിയാണ് -

അല്ലാഹുവിനെ
നാം സഹായിച്ചാലേ
അല്ലാഹു നമ്മെ സഹായിക്കുകയുള്ളൂവെന്ന്
പറഞ്ഞത് സവിശേഷം ശ്രദ്ധിക്കണം -
ഭിന്നിച്ചാൽ
ചൈതന്യം ചോർന്ന് പോകും.
തോറ്റുപോകും -
#badar
#ramadhan17

2024, മാർച്ച് 26, ചൊവ്വാഴ്ച

ഖുനൂത്തും അർത്ഥവും

*ഖുനൂത്ത്*
*اﻟﻠﻬﻢ اﻫﺪﻧﻲ ﻓﻴﻤﻦ ﻫﺪﻳﺖ ﻭﻋﺎﻓﻨﻲ ﻓﻴﻤﻦ ﻋﺎﻓﻴﺖ ﻭﺗﻮﻟﻨﻲ ﻓﻴﻤﻦ ﺗﻮﻟﻴﺖ ﻭﺑﺎﺭﻙ ﻟﻲ ﻓﻴﻤﺎ ﺃﻋﻄﻴﺖ ﻭﻗﻨﻲ ﺷﺮ ﻣﺎ ﻗﻀﻴﺖ ﻓﺈﻧﻚ ﺗﻘﻀﻲ ﻭﻻ ﻳﻘﻀﻰ ﻋﻠﻴﻚ ﻭﺇﻧﻪ ﻻ ﻳﺬﻝ ﻣﻦ ﻭاﻟﻴﺖ ﻭﻻ ﻳﻌﺰ ﻣﻦ ﻋﺎﺩﻳﺖ ﺗﺒﺎﺭﻛﺖ ﺭﺑﻨﺎ ﻭﺗﻌﺎﻟﻴﺖ ﻓﻠﻚ اﻟﺤﻤﺪ ﻋﻠﻰ ﻣﺎ ﻗﻀﻴﺖ ﺃﺳﺘﻐﻔﺮﻙ ﻭﺃﺗﻮﺏ ﺇﻟﻴﻚ*
*ഖുനൂത്തിൻ്റെ അർത്ഥം*

*اﻟﻠﻬﻢ اﻫﺪﻧﻲ ﻓﻴﻤﻦ ﻫﺪﻳﺖ*
അല്ലാഹുവേ , നീ സന്മാർഗത്തിലാക്കിയവരോടുകൂടെ എന്നെയും നീ സന്മാർഗത്തിലാക്കണമേ.

 *ﻭﻋﺎﻓﻨﻲ ﻓﻴﻤﻦ ﻋﺎﻓﻴﺖ*
നീ സുഖം നൽകിയവരോടുകൂടെ എനിക്കും നീ സുഖം നൽകണേ.

 *ﻭﺗﻮﻟﻨﻲ ﻓﻴﻤﻦ ﺗﻮﻟﻴﺖ*
 നീ സംരക്ഷണം നൽകിയവരോടുകൂടെ എനിക്കും നീ സംരക്ഷണം നൽകണേ. 

 *ﻭﺑﺎﺭﻙ ﻟﻲ ﻓﻴﻤﺎ ﺃﻋﻄﻴﺖ*
നീ എനിക്കു തന്നതിൽ അഭിവൃദ്ധി നൽകണേ.

 *ﻭﻗﻨﻲ ﺷﺮ ﻣﺎ ﻗﻀﻴﺖ*
നീ വിധിച്ച നാശത്തിൽ നിന്നു എന്നെ നീ കാത്തു രക്ഷിക്കണമേ.

 *ﻓﺈﻧﻚ ﺗﻘﻀﻲ*
തീർച്ചയായും നീ വിധിക്കുന്നവനാണ്.

 *ﻭﻻ ﻳﻘﻀﻰ ﻋﻠﻴﻚ*
നിനക്കെതിരെ വിധിക്കപ്പെടുകയില്ല. 

 *ﻭﺇﻧﻪ ﻻ ﻳﺬﻝ ﻣﻦ ﻭاﻟﻴﺖ*
നീ സ്നേഹിച്ചവർ നിന്ദ്യരാവുകയില്ല.

 *ﻭﻻ ﻳﻌﺰ ﻣﻦ ﻋﺎﺩﻳﺖ*
നീ ശത്രുത വെച്ചവർ യോഗ്യരാവുകയില്ല. 

 *ﺗﺒﺎﺭﻛﺖ ﺭﺑﻨﺎ ﻭﺗﻌﺎﻟﻴﺖ*
ഞങ്ങളുടെ നാഥാ , നീ ഉന്നതനും നന്മ വർദ്ദിച്ചവനുമാണ്.

 *ﻓﻠﻚ اﻟﺤﻤﺪ ﻋﻠﻰ ﻣﺎ ﻗﻀﻴﺖ*
നീ വിധിച്ചതിൻ്റെ മേൽ സർവ്വ സ്തുതിയും നിനക്കാണ്.

 *ﺃﺳﺘﻐﻔﺮﻙ ﻭﺃﺗﻮﺏ ﺇﻟﻴﻚ*
നിന്നോട് ഞാൻ മാപ്പിനിരക്കുകയും നിന്നിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുന്നു. 
............................
   ഖുനൂത്തിനു ശേഷം നബി(സ്വ)യുടെയും കുടുംബത്തിൻ്റെയും പേരിൽ സ്വലാത്തും സലാമും ചൊല്ലൽ സുന്നത്തുണ്ട്.(ഫത്ഹുൽ മുഈൻ,

*ഖുനൂത്തിനു ശേഷമുള്ള സ്വലാത്ത്*
*صلى الله على سيدنا محمد النبي الأمي وعلى آله وصحبه وسلم*
സ്വലാത്തിനു ശേഷം 
رب اغفر وارحم وأنت خير الراحمين
എന്നു ചൊല്ലൽ നല്ലതാണ്. (സുന്നത്താണ്) (അൽ ബഹ്ർ , ബിഗ് യ)
   ഇമാം ഖുനൂത്തിലെ പ്രാർത്ഥനാ പദങ്ങൾ ബഹുവചനമാക്കണം

2024, മാർച്ച് 24, ഞായറാഴ്‌ച

മഹത്വം ഗ്രഹിക്കാത്തവൻ ഭാഗ്യഹീനൻ

 ഹിജ്‌റ 1445 റമളാൻ 2 - 2024 മാർച്ച്‌ 13

    വിശുദ്ധിയുടെ സുഗന്ധം പരത്തി ആത്മീയ ഔന്നിത്യത്തിന്റെ വിളംബരവുമായി വന്നുചേർന്ന റമളാൻ ഒട്ടനവധി മഹത്വങ്ങൾ കൊണ്ട് ധന്യമാണ്.
   قال رسول اللّه ﷺ سَيِّدُ شُهُورِ شَهْرُ رَمَضَان
നബി(സ) അരുളിയിരിക്കുന്നു : മാസങ്ങളുടെ നേതാവ് പരിശുദ്ധ റമളാൻ മാസമാകുന്നു.

ഔലിയാക്കളിൽ പ്രമുഖനായ ശൈഖ് അബ്ദുൽ ഖാദർ ജീലാനി(റ) റമളാൻ എന്ന പദത്തിന്റെ അഞ്ച് അക്ഷരങ്ങൾക്ക് കൊടുത്ത വ്യാഖ്യാനം എത്രയോ മനോഹരമാണ്. റമളാൻ എന്ന പദത്തിലെ അഞ്ച് അക്ഷരങ്ങൾ സമുന്നതമായ അർത്ഥതലങ്ങളെയാണ് സൂചിപ്പിക്കുന്നത്.
  ١. الرّاء - رضوان اللّه - അല്ലാഹുവിന്റെ സംതൃപ്തി 
٢- الميم - محابة اللّه - അല്ലാഹുവിന്റെ സ്നേഹം
٣- الضاد - ضمان الله - അല്ലാഹുവിന്റെ സംരക്ഷണം
٤- الالف - إلفة اللّه - അല്ലാഹുവിന്റെ ഇണക്കം
٥- النون - نور الله - അല്ലാഹുവിന്റെ പ്രകാശം 

*ഒട്ടനവധി സവിശേഷതകൾ കൊണ്ട് ധന്യമാണ് ഈ മാസം..*
🟢 വിശുദ്ധ ഖുർആൻ അവതരിച്ച മാസം.....
🟢 അടിമയുടെ തെറ്റുകുറ്റങ്ങൾ മാപ്പ് ചെയ്യുന്ന മാസം.....
🟢ഒരു സുജൂദിന് 1500 നന്മകൾ രേഖപ്പെടുത്തുന്ന മാസം.....
🟢 ബദർദിനം നിലകൊള്ളുന്ന മാസം.....
🟢 ലൈലത്തുൽ ഖദർ (നിർണ്ണിത രാത്രി) കൊണ്ട് സവിശേഷമായ മാസം.....
🟢 മക്കാ വിജയമുണ്ടായ മാസം.....
🟢 ദുആയിക്ക് ഉത്തരം ലഭിക്കുന്ന മാസം.....
🟢 ഒരു ഫർളിന് 70 ഫർളിന്റെ പ്രതിഫലം രേഖപ്പെടുത്തുന്ന മാസം.....
🟢 ഒരു സുന്നത്തിന് ഒരു ഫർളിന്റെ പ്രതിഫലം നൽകുന്ന മാസം.....
🟢 അടിമയുടെ രിസ്ക്കിൽ( ഭക്ഷണം) യജമാനനായ റബ്ബ് വിശാലത ചെയ്യുന്ന മാസം.....
🟢 നോമ്പുകാരന്റെ മൗനത്തിന് തസ്ബീഹിന്റെ പ്രതിഫലം രേഖപ്പെടുത്തുന്ന മാസം.....
🟢 സ്വർഗ്ഗം അലങ്കരിക്കുന്ന മാസം.....
🟢 നരക കവാടം അടയ്ക്കുന്ന മാസം.....
🟢 ജനകോടികൾക്ക് നരകമോചനം നൽകുന്ന മാസം.....
🟢 ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും മാസം.....
🟢 മുഅ്മിനീങ്ങൾ ഇബാദത്തിൽ മത്സരിക്കുന്ന മാസം.....
🟢 ആദ്യത്തെ 10 ദിനങ്ങൾ റഹ്മത്ത് കൊണ്ടും (അനുഗ്രഹം) രണ്ടാമത്തെ 10 ദിനങ്ങൾ മഗ്ഫിറത്ത് (പാപമോചനം) കൊണ്ടും മൂന്നാമത്തെ 10 ദിനങ്ങൾ നരകമോചനം കൊണ്ടും സൃഷ്ടാവ് അടിമകളോട് നിലയ്ക്കാത്ത സ്നേഹത്തിന്റെ അലയൊലികൾ തീർക്കുന്ന മാസം.....
🟢 തൗറാത്ത്, ഇഞ്ചീൽ, സബൂർ, ഖുർആൻ അടക്കമുള്ള ദൈവീക ഗ്രന്ഥങ്ങൾ പ്രവാചക മഹത്തുക്കൾക്ക് അവതീർണ്ണമായ മാസം.....
🟢 ദുഷ്പ്രവർത്തികൾക്ക് പ്രേരണ നൽകുന്ന ശൈത്വാന്മാരെ ബന്ധിക്കുന്ന മാസം.....
🟢 അതുകൊണ്ടാണ് ബഹുമാനപ്പെട്ട നബി(സ) റമളാനിന്റെ മഹത്വത്തെക്കുറിച്ച് ഉൽബോധിപ്പിച്ചു. "എന്റെ സമുദായം റമളാന്റെ മഹത്വത്തെക്കുറിച്ചറിഞ്ഞിരുന്നെങ്കിൽ ഒരു മാസമല്ല വർഷം മുഴുവനും റമളാനായിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നവർ ആഗ്രഹിക്കുമായിരുന്നു".
🟢 ഈ മാസത്തിലെ ഓരോ നിമിഷവും അമൂല്യം.....

   നാഥാ, ഞങ്ങളെ നീ അനുഗ്രഹിച്ചാലും..!

           *കെ. ഏ. ഹാരിസ് മൗലവി റഷാദി M D*
_(ഇമാം ചെറുപിലാക്കൽ മുസ്‌ലിം ജമാഅത്ത്, മൈനാഗപ്പള്ളി)_

പ്രവാചക തിരുമേനി(സ)യുടെ റമളാൻ സന്ദേശം

സൽമാനുൽ ഫാരിസി(റ)വിവരിക്കുന്നു. ശഅ്ബാനിലെ അവസാന ദിവസം റസൂലുല്ലാഹി ﷺ ഒരു പ്രഭാഷണം നടത്തി. അതിൽ തങ്ങൾﷺ പറഞ്ഞു. ജനങ്ങളേ, വലിയ മഹത്വങ്ങളും ഐശ്വര്യങ്ങളും നിറഞ്ഞ ഒരു മാസം നിങ്ങളുടെ മേൽ തണലിട്ടിരിക്കുന്നു. ആ മാസത്തിലെ ഒരു രാത്രി (ലൈലത്തുൽ ഖദ്ർ) ആയിരം മാസങ്ങളേക്കാൾ മഹത്വമേറിയതാണ്. അതിലെ നോമ്പ് അല്ലാഹു നിങ്ങളുടെ മേൽ നിർബന്ധമാക്കിയിരിക്കുന്നു. അതിലെ രാത്രികളിൽ അല്ലാഹുവിന്റെ മുമ്പിൽ നിൽക്കൽ (തറാവീഹ് നമസ്കാരം) നഫ്‌ലായ ഇബാദത്തായി അവൻ നിശ്ചയിച്ചിരിക്കുന്നു. വമ്പിച്ച പ്രതിഫലമാണ് അതിനുള്ളത്. ഒരാൾ അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി പ്രസ്തുത മാസത്തിൽ ഒരു നിർബന്ധമല്ലാത്ത (സുന്നത്തായ) നന്മ പ്രവർത്തിച്ചാൽ മറ്റു മാസങ്ങളിൽ ഫർള് പ്രവർത്തിച്ച പ്രതിഫലം അവന് ലഭിക്കുന്നതാണ്. അതിൽ ഒരു ഫർള് നിർവഹിക്കുന്നവന് മറ്റു മാസങ്ങളിൽ 70 ഫർള് നിർവഹിക്കുന്നതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. അത് ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വർഗ്ഗമാണ്. അത് സാധുക്കളെ സഹായിക്കേണ്ട മാസമാണ്. മുഅ്മിനുകളുടെ ജീവിത വിഭവങ്ങൾ വർദ്ധിപ്പിക്കപ്പെടുന്ന മാസമാണത്. ഒരാൾ പ്രസ്തുത മാസത്തിൽ ഒരു നോമ്പുകാരനെ (അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി) നോമ്പ് തുറപ്പിച്ചാൽ അവന് പാപമോചനത്തിനും നരകത്തിൽ നിന്നുമുള്ള മോചനത്തിനും അത് കാരണമാകുന്നതാണ്. കൂടാതെ നോമ്പുകാരന് തുല്യമായ പ്രതിഫലം അവന് ലഭിക്കുകയും ചെയ്യും. നോമ്പുകാരന്റെ പ്രതിഫലത്തിൽ യാതൊരു കുറവും ഉണ്ടാകുന്നതുമല്ല. അപ്പോൾ റസൂലുല്ലാഹി ﷺ യോട് ചോദിക്കപ്പെട്ടു. ഞങ്ങളിൽ എല്ലാവർക്കും നോമ്പ് തുറപ്പിക്കുവാനുള്ള സാമഗ്രികൾ ലഭ്യമല്ലല്ലോ? (അപ്പോൾ ദരിദ്രർക്ക് ഇത്ര വലിയ പ്രതിഫലം നഷ്ടപ്പെടുമല്ലോ?) റസൂലുല്ലാഹി ﷺ അരുളി : ഒരിറക്ക് പാലോ, വെള്ളമോ കൊണ്ട് നോമ്പ് തുറപ്പിക്കുന്നവർക്കും അല്ലാഹു ഈ പ്രതിഫലം നൽകുന്നതാണ്. (റസൂലുല്ലാഹി ﷺ തുടർന്ന് പറഞ്ഞു) ഒരാൾ നോമ്പുകാരനെ വയറുനിറച്ച് ഭക്ഷിപ്പിച്ചാൽ എന്റെ ഹൗളിൽ (കൗസർ) നിന്നുള്ള പാനീയം അല്ലാഹു അവനെ കുടിപ്പിക്കുന്നതാണ്. അത് കുടിച്ചാൽ സ്വർഗത്തിൽ പ്രവേശിക്കുന്നതുവരെ പിന്നീടൊരിക്കലും അവന് ദാഹമുണ്ടാകുന്നതല്ല. ആ മാസത്തിന്റെ ആദ്യഭാഗം റഹ്മത്തും (അല്ലാഹുവിന്റെ അനുഗ്രഹം) മധ്യഭാഗം മഗ്ഫിറത്തും (പാപമോചനം) അവസാനഭാഗം നരകത്തിൽ നിന്നുമുള്ള മോചനവുമാണ്. ആ മാസത്തിൽ ഒരാൾ തന്റെ സേവകർക്ക് ജോലിഭാരം ലഘൂകരിച്ച് കൊടുത്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നതും നരകത്തിൽ നിന്നും അവനെ മോചിപ്പിക്കുന്നതുമാണ് (ബൈഹഖി)
      റമളാനിൽ ആത്മവിശുദ്ധി കൈവരിക്കുന്നതിന് തിരുമേനി(സ)യുടെ ഈ റമളാൻ സന്ദേശ പ്രഭാഷണത്തിൽ നമുക്ക് മഹനീയമായ മാതൃകയുണ്ട്.
       പടച്ചതമ്പുരാൻ ഈ റമളാൻ നമുക്ക് അനുകൂലസാക്ഷിയാക്കി അനുഗ്രഹിക്കട്ടെ. ഇബാദത്ത് കൊണ്ട് ധന്യമാക്കാൻ അല്ലാഹു അവസരം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ!


*കെ. ഏ. ഹാരിസ് മൗലവി റഷാദി M D*
(ഇമാം ചെറുപിലാക്കൽ മുസ്ലിം ജമാഅത്ത്, മൈനാഗപ്പള്ളി)

2024, മാർച്ച് 22, വെള്ളിയാഴ്‌ച

ശൈഖുനാ എൻ എം യൂസുഫ് ഉസ്താദ് നവ്വറള്ളാഹു മർഖദഹു ആണ്ടനുസ്മരണം

ബഹുമാനപ്പെട്ട ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ അഭിവന്ദ്യ നേതാവും ദക്ഷിണ കേരളത്തിലെ പണ്ഡിത തറവാട്ടിന്റെ കാരണവരും പനവൂർക്കാരുടെ സ്വകാര്യ അഭിമാനവും കുടവൂർക്കാരുടെ "വലിയ ഉസ്താദും" ഒക്കെയായി വൈജ്ഞാനിക നഭോ മണ്ഡലത്തിലെ മിന്നും താരകമായി പ്രശോഭിച്ചിരുന്ന ബഹുവന്ദ്യരായ   
ശൈഖുനാ എൻ എം യൂസുഫ് ഉസ്താദ് അവർകളുടെ പതിമൂന്നാമത് ആണ്ടനുസ്മരണം
 23-3-2024 ശനിയാഴ്ച മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്ന മഹാനർ സ്വന്തം വസ്തുവിൽ പടുത്തുയർത്തിയ ജാമിഅ: ഹുദൈബിയ എന്ന മഹത്തായ സ്ഥാപനത്തിൽ വച്ച് ഗംഭീരമായി നടക്കുകയാണ്.

അല്ലാഹുവിൻറെ വലിയ അനുഗ്രഹം കൊണ്ട് പരിശുദ്ധ റമളാനിലെ പാപമോചനത്തിന്റെ പത്തിൽ വെള്ളിയാഴ്ച സുദിനം അംഗസ്‌നാനം ചെയ്തു ജുംഅ വസ്ത്രധാരിയായി ദീനി വിജ്ഞാന സ്ഥാപനത്തിന്റെ ചാരെ വച്ച് അല്ലാഹുവിൻറെ റഹ്മത്തിലേക്ക് നടന്നുപോയ ആരെയും കൊതിപ്പിക്കുന്ന സുന്ദര വിടവാങ്ങൽ കൊണ്ടനുഗ്രഹീതരായ പ്രിയപ്പെട്ട ശൈഖുനാക്ക് അല്ലാഹു ഉയർന്ന ദറജകൾ നൽകി അനുഗ്രഹിക്കുമാറാകട്ടെ.

 അല്ലാഹു കനിഞ്ഞ് നൽകിയ കുറഞ്ഞകാല ജീവിതം കൊണ്ട് ത്യാഗോജ്വലമായ പരിശ്രമങ്ങളിലൂടെ ഇസ്ലാമിക കൈരളിക്ക് കഴിവുറ്റ ഒരു കൂട്ടം പണ്ഡിത സമൂഹത്തിന് ജന്മം നൽകിയും തെക്കൻ കേരളത്തിലെ അറിയപ്പെട്ട വൈജ്ഞാനിക ഗ്രാമങ്ങളായ പനവൂരിന്റെയും കുടവൂരിന്റെയും ഇടയിൽ ഇഴപിരിയാത്ത ആത്മീയ ബന്ധം സ്ഥാപിച്ച് കടന്നുപോയ ആ മഹാമനീഷി ബീജവാപം നടത്തി വളർത്തിയെടുത്ത ദീനി സംരംഭമാണ് ഇന്ന് പടർന്ന് പന്തലിച്ച് ധാരാളം ആലിമീങ്ങളെയും ഹാഫിളീങ്ങളെയും ആലിമത്തുകളെയും ഹാഫിളത്തുകളെയും സമൂഹത്തിന് സംഭാവനചെയ്തുകൊണ്ടിരിക്കുന്ന വെള്ളാഞ്ചിറ ഹുദൈബിയ എന്ന മഹത്തായ പ്രസ്ഥാനം,

ആ വിജ്ഞാന വല്ലരിയുടെ തിരുമുറ്റത്താണ് ഒരു ദിവസം പോലും ഇടമുറിയാതെ ലഭ്യമായി കൊണ്ടിരിക്കുന്ന പ്രാർത്ഥനകളുടെയും ഖുർആൻ പാരായണങ്ങളുടേയും നടുവിൽ വിജ്ഞാന വിളംബരങ്ങളും കേട്ടാസ്വദിച്ച് മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്നത്.

ഞങ്ങൾ കുടവൂർക്കാർ വലിയ ഉസ്താദ് എന്നും മറ്റുള്ളവർ കുടവൂരുസ്താദെന്നും സ്നേഹത്തോടെ വിളിച്ചു പോന്ന മഹാനവർകൾ നീണ്ട 25 വർഷത്തോളം കുടവൂർ ജുംഅത്ത് പള്ളിയിൽ നടത്തിയ പള്ളി ദർസാണ് അപ്രസക്തമായിരുന്ന കുടവൂരെന്ന എന്റെ ചെറു ഗ്രാമത്തെ ലോകപ്രശസ്തിയിലേക്ക് എടുത്തുയർത്തിയത്.

കരുണാമയനായ തമ്പുരാൻ മഹാനവർകളെ അവന്റെ കരുണ കൊണ്ട് പൊതിയുകയും മഹാനരുടെ സ്ഥാപനത്തെ ഒരുപാടു ഉയരങ്ങളിലേക്ക് ഉയർത്തുകയും അവരുടെ ശിഷ്യഗണങ്ങളെയും ശിഷ്യ പരമ്പരയിൽ വരുന്ന ഈയുള്ളവനെപ്പോലുള്ളരെയും ദീനി വിജ്ഞാനത്തിന്റെ മാർഗത്തിൽ അടിയുറച്ചു നിൽക്കാൻ വലിയ സൗഭാഗ്യം നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ .
ആമീൻ യാ റബ്ബൽ ആലമീൻ

നവാസുദ്ദീൻ മന്നാനി കുടവൂർ

2024, മാർച്ച് 16, ശനിയാഴ്‌ച

പല്ലിയുടെ മുട്ട നിങ്ങൾ കണ്ടിട്ടുണ്ടോ?


മുട്ടയിട്ട ദിവസം ആ മുട്ട പൊട്ടിച്ചാൽ ആ മുട്ടയ്ക്കത്ത് അൽപ്പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകു.

 കൃത്യം പതിനൊന്ന് ദിവസം കൊണ്ട് ആ ദ്രാവകം പല്ലിയായി മാറും. 

എത്ര ബയോകെമിക്കൽ ചെയ്ഞ്ചാണ് ആ മുട്ടയ്ക്കകത്തുണ്ടാകുന്നത്.!!

ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാൽ ഇരുപത്തിയൊന്നാംദിവസം കൊക്കുള്ള നഖങ്ങളുളള കാലുകളുളള ചിറകുകളുളള ഇറച്ചി വെച്ച ഒരു കോഴിക്കുഞ്ഞ് പുറത്ത് വരും. 

ആ ചിത്രം ഒന്നു ചിന്തിച്ചു നോക്കു. ഒരു വിരിയാറായ കോഴി മുട്ട വിരിയാറായ താറാവ് മുട്ട രണ്ടും കുളക്കടവിൽ കൊണ്ട് പോയി വെള്ളത്തിന്റെ അടുത്ത് വെക്കുക. എന്നിട്ട് ദൂരെ നിന്ന് മാറി നോക്കുക.

കോഴിമുട്ട പൊട്ടിച്ച് കോഴിക്കുഞ്ഞ് പുറത്ത് വരും. 

അത് പോലെ താറാവ് മുട്ട പൊട്ടിച്ച് താറാവ് കുഞ്ഞ് പുറത്ത് വരും. 

രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക് നോക്കുന്നുണ്ടാകും. 

കോഴിക്കുഞ്ഞ് വെള്ളത്തിലേക്ക്നോക്കി പേടിച്ച് പുറകിലേക്ക് പോകും. താറാവ് കുഞ്ഞിനറിയാം വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്. 

രണ്ടും മുട്ടയ്ക്കത്തു നിന്നുണ്ടായതാണ്.

എങ്ങനെയാണ് താറാവിന്റെ കുഞ്ഞിന് ആ അറിവുണ്ടായത്?? 

വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്? എങ്ങനെയാണ് കോഴിക്കുഞ്ഞിന് അറിവുണ്ടായത് വെള്ളത്തിൽ ചാടരുതെന്ന്? 

ആരാണ് ഈ വിവരം കൊടുത്തത്? വിവരിക്കാൻ സാധിക്കില്ല..!!
പശുക്കുട്ടിയെ അല്ലെങ്കിൽ പശുവിനെ ഒരു വലിയ പുൽമേടയിൽ മേയാൻ വിടുക.

 ആ പശു തിന്നുന്ന പുല്ലുകൾ മുഴുവൻ നോക്കിയിരിക്കുക. 

ആ പശു ഒരിക്കലും കമ്മ്യുണിസ്റ്റ് പച്ച തിന്നില്ല കാരണം?
 എന്താ കാരണം? 

പശു കോണ്ഗ്രസ്കാരനായത് കൊണ്ടാണോ? 

പുൽ മേട്ടിൽ ആരെങ്കിലും എഴുതി വെച്ചിട്ടുണ്ടോ? 

ഇല്ല. 

പക്ഷേ അതിന്റെ തലച്ചോറിൽ അത് എഴുതി വെച്ചിട്ടുണ്ട് ആ അറിവിനെയാണ് ദൈവീക രഹസ്യം എന്നു പറയുന്നത്. 

അതിന്റെ ഒരു ഭാഗം ആത്മ ചൈതന്യമായി നമ്മളിലുമുണ്ട്. അത് കൊണ്ടാണ് നമ്മുടെ ഹൃദയം പ്രവർത്തിക്കുന്നത്.

കാനഡയിൽ ആർട്ടിക്ക് സമുദ്രത്തിന്റെയടുത്ത് ഒരു സ്ഥലമുണ്ട്. അവിടെ സാൽമൺ മൽസ്യം വന്ന് മുട്ടയിടും. 

ആ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ സാൽമൺ ക്രീക്ക് ആർട്ടിക്ക് സമുദ്രത്തിൽ നിന്ന് താഴത്തേക്ക് വന്ന് പെസഫിക് സമുദ്രത്തിലൂടെ പോയി നേരെ സൗത്ത് അമേരിക്കയുടെ താഴെക്കൂടെ സൗത്ത് ആഫ്രിക്ക കടന്ന് അറ്റ് ലാൻറിക് സമുദ്രവും കടന്ന് സൗത്താഫ്രിക്കയും സൗത്ത് അമേരിക്കയും കടന്ന് പസഫിക് സമുദ്രവും കടന്ന് വീണ്ടും ആർട്ടിക്ക് സമുദ്രത്തിലെ സാൽമൺ ക്രിക്കിൽ മൂന്നു വർഷം കഴിഞ്ഞ് തിരിച്ചെത്തും.

 അപ്പോൾ ആ മത്സ്യക്കുഞ്ഞ് ഒരു വലിയ സാൽമൺ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന് അത് മുട്ടയിടും. 

അതിന് ശേഷം തലയടിച്ചു ചത്തു പോകും...!!!

ഏതാണ്ട് 32 ലക്ഷം ടൺ സാൽമൺ മത്സ്യങ്ങൾ ഒരു സീസണിൽ മരിക്കും. 

ആ സമയം മുഴുവൻ സാൽമൺ ഫിഷിനെയും തിന്നാനായി ആ പ്രദേശം മുഴുവൻ കരടികളായിരിക്കും. 

ഈ സാൽമൺ മൽസ്യത്തൊട് അവിടുന്ന് വിരിഞ്ഞ് ന്യുസിലന്റ്റ് വരെ പോയി തിരിച്ച് ഇവിടെ വന്ന് മുട്ടയിട്ട് തല തല്ലി ചാവണമെന്ന് പറഞ്ഞത് ആരാണ്? . 

വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ ശരീരത്തെ മൊത്തം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. കണ്ണിന് കാഴ്ച നൽകുന്ന ശക്തി. ചെവിയെ കേൾപ്പിക്കുന്ന ശക്തി. 

നാക്കിന് സംസാരിക്കാനും
 സ്വാദറിയാനും സഹായിക്കുന്ന ശക്തി.

ആ ചൈതന്യമാണ് "ഈശ്വരൻ ". 

ആ ഈശ്വരനുമന്പിൽ

വർഗം ഇല്ല
വർണ്ണമില്ല
എല്ലാവരും തുല്യർ....

ജാതിയുടെയും
മതത്തിന്റെയും
പേര് പറഞ്ഞു തമ്മിൽ തല്ലാതെ
ദൈവം തന്ന കാലം
സ്നേഹത്തോടെ ജീവിക്കാൻ ശ്രമിക്കു.....

അവനെ അറിയാൻ ശ്രമിക്കു.....
അവനെ കണ്ടത്താൻ ശ്രമിക്കു.....

ഗുരു നിത്യചൈതന്യയതി
കടപ്പാട്.

നോമ്പിന്റെ പൊരുൾ


 
   

 കൃത്യമായ ലക്ഷ്യങ്ങളോടെ മനുഷ്യകുലത്തിന് ഇലാഹനുവദിച്ച പരിശീലന കാലയളവാണ് റമളാൻ

അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങളുടെ ആസ്വാദനത്തിന് ചില പാകപ്പെടലുകൾ അനിവാര്യമാണ് 

 ഈ നിമിഷം പിറന്നുവീണ കുഞ്ഞിന് ബിരിയാണിയും ചുളിവുകൾ വീണ് മരണം കാത്തിരിക്കുന്നവർക്ക് അമ്മിഞ്ഞയും നൽകുന്നതിലെ യുക്തി വിരുദ്ധത നമുക്കറിയാം സർവ സുഖങ്ങളാലും വിഭൂഷിതമായി മരണാനന്തര ലോകം മനുഷ്യരെ കാത്തിരിക്കുന്നു
എല്ലാം നൽകാൻ തന്നെയാണ് സ്‌നേഹവാനായ ഉടമയുടെ തീരുമാനം
 പക്ഷേ, ചില കാത്തിരിപ്പുകൾ വേണം 

 നോമ്പുള്ള വ്യക്തി ഇഫ്താറിനായി നിരത്തിവെച്ച വിഭവങ്ങൾക്കു മുമ്പിൽ ക്ഷമചിത്തതയോടെ സൂര്യാസ്തമയവും കാത്തിരിക്കാൻ തയ്യാറാകുകയെന്നത് മനോഹരമായ ആത്മീയ വ്യവഹാരമാണ്
ഏറ്റവും ചുരുങ്ങിയത് അംഗസ്‌നാനം ചെയ്യാനുള്ള വെള്ളമെങ്കിലും അവന്റെ വായക്കകത്ത് എത്തുന്നുണ്ട്
എന്നിട്ടും അകത്തേക്കിറക്കാതെ നോമ്പിനെ പരിരക്ഷിക്കാൻ വിശ്വാസി തയ്യാറാകുന്നുവെങ്കിൽ ആ ആത്മീയ ബോധത്തെ മരണം വരെ നിലനിർത്താൻ അവന് പരിശീലനം നൽകുകയാണ് മുപ്പത് ദിനങ്ങളിലൂടെ
നിങ്ങൾ തഖ്‌വയുള്ളവരാകാൻ വേണ്ടിയാണ് നോമ്പ് നിർബന്ധമാക്കിയതെന്ന വിശുദ്ധ വചനത്തിന്റെ അർത്ഥവും ഈ കാത്തിരിപ്പു തന്നെ 

 റമളാനല്ലാത്ത സമയങ്ങളിൽ അനുവദനീയമായിരുന്ന പലതും റമളാനിൽ ഒഴിവാക്കൽ അഭികാമ്യമായി മാറുന്നു

ആസ്വാദനം മാത്രം ലക്ഷ്യമാക്കിയുള്ള വായന, സുഗന്ധ വസ്തുക്കളുടെ ലേപനം തുടങ്ങി അർഹമായ പലതിൽ നിന്നും കൈ വലിച്ച് സൂക്ഷ്മതയാർന്ന, ഇലാഹീഗന്ധിയായ ജീവിത വീക്ഷണത്തിലേക്ക് റമളാൻ മനുഷ്യനെ ഉയർത്തുന്നു 

 മാനവികതയുടെ മാഗ്‌നാകാർട്ടയാണ് റമളാൻ അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു വിശപ്പറിയുന്നവന് സഹജീവിയുടെ ഉദരത്തിന്റെ ഉൾവിളികൾ ഗ്രഹിക്കാനാവും
അവൻ പട്ടിണിപ്പാവങ്ങളെക്കുറിച്ചോർക്കും
തൽഫലമായി ഉദാരതയും സഹജീവി കരുണയും ചുരത്തുന്ന മനുഷ്യനായി വിശ്വാസി മാറും 

 ദഖാഇറുൽ ഇഖ്‌വാൻ എന്ന ഗ്രസ്ഥത്തിൽ ഇപ്രകാരം വായിക്കാം: അല്ലാഹു ﷻ ബുദ്ധിയെ സൃഷ്ടിച്ച ശേഷം ചോദിച്ചു, ഞാനാരാണ്..?

ബുദ്ധി പറഞ്ഞു: ഞാൻ നിന്റെ അടിമയും നീ എന്റെ രക്ഷിതാവുമാണ്

ശേഷം ശരീരത്തെ സൃഷ്ടിച്ചു
അതേ ചോദ്യം തന്നെ ആവർത്തിച്ചു
ശരീരം പറഞ്ഞുവത്രേ,
“നീ നീയും
ഞാൻ ഞാനുമാണ്..."

 കുറഞ്ഞകാലം നരകത്തിലിട്ട് ശിക്ഷിച്ചെങ്കിലും മറുപടിക്ക് മാറ്റമുണ്ടായില്ല
പിന്നീട് വിശപ്പിന്റെ നരകത്തിലാണിട്ടത് അതോടെ പ്രത്യുത്തരത്തിന് പകർച്ചയുണ്ടായി
- നീ എന്റെ റബ്ബാണ് ദൗർബല്യങ്ങളും ബലഹീനതകളും എറെയുള്ള മനുഷ്യ ശരീരത്തെ സംസ്‌കരിക്കാനും മെരുക്കിയെടുക്കാനുമുള്ള വഴിയും മാർഗവുമാണ് വിശപ്പ്.

ഇസ്‌ലാമിലെ കർമങ്ങളും നിഷ്‌കർഷകളും ആരോഹണ അവരോഹണ ഘട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട് ആദ്യകാലത്ത് മദ്യപാനം നിഷിദ്ധമായിരുന്നത് നിസ്‌കാരത്തിൽ മാത്രമായിരുന്നല്ലോ തുടർന്ന് വിവിധ ഘട്ടങ്ങളിലായാണ് പൂർണമായി നിഷിദ്ധമാക്കുന്നത് എന്നാൽ ദിവസം മുഴുവൻ നിർബന്ധമായിരുന്ന നോമ്പ് പകലിലേക്കു മാത്രം ചുരുക്കി ലഘൂകരണം നടത്തുകയായിരുന്നു അല്ലാഹുﷻ
ആദ്യകാല വിശ്വാസികളുടെ ത്യാഗങ്ങളുടെ ആരോഹണ പട്ടികയിലാണ് നമ്മളുള്ളതെന്ന് വിശ്വാസികൾ നന്നായി ഓർമിക്കണം 

 റമളാനിൽ വലിയ വിന വരുത്തിവെക്കുന്ന അവയവമാണ് നാവ്
 ശവം തീനികളോടാണ് പരദൂഷണക്കാരെ മുത്ത് നബി ﷺ ഉപമിച്ചിരിക്കുന്നത് 

ഏറ്റവും വലിയ വിഡ്ഢിയാണ് പരദൂഷണക്കാരൻ
 തന്റെ നന്മകൾ മുഴുവനും അപരന് വിതരണം ചെയ്യുക, അവന്റെ തിന്മകൾ ഏറ്റെടുക്കേണ്ടിവരിക എന്നതാണത് ലാഭരഹിതമായ വ്യാപാരത്തിനാണ് അവൻ കരാറെഴുതിയിരിക്കുന്നത്


 അതുകൊണ്ടാണ് ഫുളൈലുബ്‌നു ഇയാള് (റ) പറഞ്ഞത്,
"ഞാൻ ആരെയും കുറ്റം പറയില്ല
അഥവാ പറയുകയാണെങ്കിൽ ഉമ്മയേയും ഉപ്പയേയും മാത്രമേ പറയൂ"
 അവരെ സംബന്ധിച്ച് പറയാനുള്ള അനുമതി നൽകുകയല്ല മഹാൻ ചെയ്തത്
 മറിച്ച് അന്യർക്ക് അമലുകൾ കൊടുക്കേണ്ടി വരില്ലല്ലോ എന്ന ആശ്വാസമാണ്
വിഷയം ഗൗരവമാണെന്നർത്ഥം..!!

 മൗനമവലംബിച്ചവൻ രക്ഷപ്പെട്ടുക്കഴിഞ്ഞു എന്ന ഹദീസിന്റെ ആഴങ്ങളന്വേഷിക്കുന്ന ഇമാം ഗസ്സാലി (റ) സംസാരത്തെ നാലായി തരംതിരിക്കുന്നുണ്ട് ഇഹ്‌യാ ഉലൂമുദ്ദീനിൽ. ഉപകാരം മാത്രമുള്ളത്, ഉപദ്രവം മാത്രമുള്ളത്, രണ്ടും കലർന്നത്, രണ്ടിന്റെയും സാന്നിധ്യമില്ലാത്തത്. ഉപകാരം മാത്രമുള്ളതാണ് വിശ്വാസികൾ പറയേണ്ടത്

അപ്പോഴാണ് മൗനത്തിന്റെ പ്രസക്തി ബോധ്യപ്പെടുക 

 പ്രഭാതത്തിൽ നാവിനും മറ്റവയവങ്ങൾക്കുമിടയിൽ പതിവായി നടത്തുന്ന സംഭാഷണത്തെ സംബന്ധിച്ച് സഈദ്ബ് നു ജുബൈർ (റ) ഉദ്ധരിക്കുന്ന ഹദീസിൽ വായിക്കാം: മറ്റു അവയവങ്ങൾ നാവിനോടു പറയും’നീ ഞങ്ങളുടെ കാര്യത്തിൽ അല്ലാഹുﷻവിനെ സൂക്ഷിക്കണം നിന്റെ ധാർമികതയുടെ നിഴലാണ് ഞങ്ങളിൽ പ്രകടമാവുക’ അധിക സംസാരത്തെ സൂക്ഷിക്കാൻ ചരൽ കല്ലുകൾ വായിൽ നിറച്ചിരുന്നുവത്രേ ഒന്നാം ഖലീഫ അബൂബക്കർ(റ). നാവിനെപ്പോലെ ശക്തമായ തടവറയാവശ്യപ്പെടുന്ന മറ്റൊരു വസ്തുവില്ലെന്ന് ഇബ്‌നു മസ്‌ഊദ് (റ) പറയുന്നു 

അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ പരദൂഷണക്കാരൻ നേരിടേണ്ടി വരുന്ന ശിക്ഷകളെ പ്രതിപാദിക്കുന്നുണ്ട് 
അല്ലാഹുﷻവിന്റെ റഹ്മത്തിനെ വിട്ട് അകലുക, സ്ഥിരസാന്നിധ്യങ്ങളായ റഹ്മത്തിന്റെ മാലാഖമാരുടെ സഹവാസ വിഘ്‌നം, മരണസമയത്തുള്ള റൂഹു പിരിച്ചിലിന്റെ കഠിനത, ഖബറിലെ ശിക്ഷകളുടെ ഭയാനകത, ഇല്ലിയ്യീനിൽ മുത്ത് നബിﷺയുടെ ആത്മാവുമായുള്ള സമ്പർക്കം നഷ്ടപ്പെടൽ, ഇലാഹീ കോപം, അമലുകളുടെ വിലാസം നഷ്ടപ്പെടൽ, തത്ഫലമായുണ്ടാകുന്ന നന്മകളുടെ ശക്തമായ ദാരിദ്ര്യം എന്നിവയാണവ.

🪂സമ്പാദകൻ: 
മുഹമ്മദ്‌ ശാഫി അൽ ഫാളിൽ മന്നാനി തേവലക്കര

               

2024, മാർച്ച് 15, വെള്ളിയാഴ്‌ച

റമളാനുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ

▶ചോദ്യം:എന്ത്‌ കൊണ്ട്‌ റമളാൻ എന്ന് പേരു പറയുന്നു?

⏩ഉത്തരം:റമളാൻ എന്ന വാക്കിന്റെ അടിസ്താനത്തിൽ അഭിപ്രായ വിത്യാസമുണ്ട്‌.ഇമാം മുജാഹിദ്‌(റ) പറയുന്നു:റമളാൻ അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ട ഒരു നാമമാണു.
അതു കൊണ്ടാണു പ്രവാജകൻ പറഞ്ഞിരുന്നത്‌;റമളാൻ വന്നു,പോയി എന്ന് നിങ്ങൾ പറയരുത്‌,എങ്കിലും റമളാൻ മാസം വന്നു എന്ന് നിങ്ങൾ പറയൂ.
രണ്ടാമതൊരു അഭിപ്രായം റമളാൻ മാസതിന്റെ പേരാണു.റമളാൻ എന്ന വാക്കിന്റെ ഉൽഭവത്തെ കുറിച്ചും ധാരാളം അഭിപ്രായങ്ങൾ കാണുന്നു
1)റമ'ളാ'അ എന്ന വാക്കിൽ നിന്ന് പിടിച്ചെടുത്തതാണു.റമ'ളാ'അ എന്നാൽ കാല വർഷം എത്തും മുമ്പുള്ള പുതുമഴ എന്നാകുന്നു.പുതുമഴ പെയ്താൽ തോടുകളും വഴികളും ശുദ്ധിയാകുന്ന പോലെ റമളാൻ വന്നാൽ മനുഷ്യ ശരീരത്തിലെ ദോഷങ്ങൾ ഇല്ലാതാകുന്നു.
2)റമള എന്ന പദത്തിൽ നിന്ന് പിടിച്ചെടുത്തതാണു.റമള എന്നാൽ സൂര്യ പ്രകാശം ഏറ്റ്‌ ചൂടായ കല്ല് എന്നാണു.വിശപ്പിന്റെ ചൂടേറ്റ്‌ മനുഷ്യൻ കരിഞ്ഞു പോകുന്ന മാസമാണു റമളാൻ(റാസി 5-91)

▶ചോദ്യം:നോമ്പ്‌ നിർബന്ദ്ധമാക്കപ്പെടാൻ റമളാനിനെ തെരെഞ്ഞെടുക്കാനുള്ള കാരണം?

⏩ഉത്തരം:ഇമാം റാസി(റ)പറയുന്നു:അല്ലാഹുവിന്റെ ഏകത്വത്തിന്റെയും അവൻ റബ്ബാണെന്നതിന്റെയും ഏറ്റവും വലിയ ദ്ര്ഷ്ടാന്തമായ വിഡുദ്ധ ഖു-ർ ആൻ റമളാനിൽ അവതരിക്കപ്പെട്ടപ്പോൾ ഉബൂദിയ്യത്തിന്റെ(അടിമത്വം)ഏറ്റവും വലിയ ദ്ര്ഷ്ടാന്തമായ നോമ്പ്‌ കൊണ്ട്‌ റമളാനിനെ ആദരിച്ചു(റാസി 5/92)

▶ചോദ്യം:റമളാനിൽ പിശാജുക്കളെ ചങ്ങലക്കിട്ടിരിക്കുന്നുവെങ്കിൽ എങ്ങനെ മനുഷ്യൻ തെറ്റ്‌ ചെയ്യും?റമളാനിലും തെറ്റുകൾ സഭവിക്കുന്നല്ലോ?

⏩ഉത്തരം:വളരെക്കാലപ്പഴക്കമുള്ള ചോദ്യമാണിതു.ബഹു:ഇബ്നുഹജറുൽ അസ്ഖലാനി (റ)ഇതിനു പറയുന്ന മറുപടി ശ്രദ്ധിക്കുക;
1)ശറ'അ നിശ്ചയിച്ച ശർത്തുകളും മര്യാദകളും പാലിച്ചു യധാർത്ത നോമ്പനുഷ്ടിക്കുന്ന ആളുകൾക്ക്‌ പിശാചിന്റെ ഉപദ്രവം ഉണ്ടാകുകയില്ല
2)ചില രിവായത്തുകളിൽ വന്ന പോലെ മോട്ട്‌ കാട്ടുന്ന പിശാചുക്കളെ മാത്രമാണു ബന്ത്‌ ചെയ്യപ്പെടുന്നത്‌.
3ാ‍മറ്റു മാസങ്ങളെ അപേക്ഷിച്ച്‌ റമളാനിൽ തെറ്റുകൾ കുറയും
4)തെറ്റുകൾക്ക്‌ കാരണം ശൈത്ത്വാൻ മാത്രമല്ലല്ലോ ചീത്ത പതിവുകളും ദുഷിച്ച മനസ്സും മനുഷ്യ പിശാചുക്കളും തെറ്റുകൾ സംഭവിക്കാൻ കാരണമാണു(ഫത്‌-ഹുൽ ബാരി 4-607,മിർഖാത്ത്‌ 2-496)

▶ചോദ്യം: റമളാന്‍ ആരംഭിക്കുന്നതിന്റെ അവലംബ മാനദണ്ഡങ്ങള്‍ എന്തെല്ലാം?

⏩ഉത്തരം: ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക. അല്ലെങ്കില്‍ ഇരുപത്തി ഒമ്പതിന് മാസം കണ്ടതായി സ്ഥിരപ്പെടുക. (തുഹ്ഫ 3:409)



 ❓റമളാൻ നോമ്പ് നിർബന്ധമായിട്ടുണ്ടെന്ന് അറിയാനുള്ള മാർഗമെന്താണ് ? വിശദീകരിച്ചാലും

മറുപടി:  രണ്ടു മാർഗങ്ങളാണുള്ളത് ഒന്ന്:  ശഹ്ബാൻ മുപ്പത് പൂർത്തിയാവുക രണ്ട്:  ശഹ്ബാൻ ഇരുപത്തി ഒമ്പതിനു ഒമ്പതിനു മഗ്രിബിനു ശേഷം  (മുപ്പതാം രാവ് )കണ്ണാടി പോലുള്ളതിന്റെ സഹായമില്ലാതെ ബാലചന്ദ്രനെ കാണുക

ഇബ്നു ഹജർ (റ) പറയുന്നു റമളാൻ  മാസപ്പിറവി ദർശിക്കുക ,ശഹ്ബാൻ മുപ്പത് പൂർത്തിയാവുക എന്നീ രണ്ടു മാർഗങ്ങൾ പോലെത്തന്നെയാണ് മാസം കണ്ടിരിക്കുന്നുവെന്ന വാർത്ത അനിഷ്യേധ്യമാം വിധം എണ്ണമറ്റ ആളുകളിലൂടെ അറിയപ്പെടലും (സാങ്കേതികമായി മുതവാതിർ എന്നാണതിനു പറയുക)  ഗവേഷണത്തിലൂടെയോ സാധാരണയിൽ വ്യത്യാസമാകാത്തതും വ്യക്തമായി അറിയിക്കുന്നതുമായ അടയാളങ്ങളിലൂടെയോ റമദാൻ ആയിട്ടുണ്ടെന്ന മികച്ച ഭാവന ലഭിക്കലും റമദാൻ ബോധ്യപ്പെടാനുള്ള മാർഗം തന്നെയാണ് മിനാരങ്ങളിൽ വിളക്ക് കത്തുന്നത് ദർശിക്കൽ ഇതിനു ഉദാഹരണമാണ് ഇതു പോലെയുള്ള അടയാളങ്ങൾ അവലംബിക്കാൻ പാടില്ലെന്ന ഒരു വിഭാഗത്തിന്റെ അഭിപ്രായം ശരിയല്ല അമൽ ചെയ്യൽ നിർബന്ധമാവാൻ കർമശാസ്ത്ര പണ്ഡിതർ വ്യക്തമാക്കിയ ഗവേഷണമെന്ന മാർഗത്തേക്കാൾ ശക്തിയുള്ളവയാണ് പ്രസ്തുത അടയാളങ്ങൾ എന്നുതുതന്നെ കാരണം  (തുഹ്ഫ: 3/372, 373)

നിയമപ്രകാരം സാക്ഷിക്കു പറ്റുന്ന ഒരാളുടെ സാക്ഷിമൊഴി മുഖേനയോ ഖാസിയുടെ സ്വന്തം അറിവു മുഖേനയോ ഖാസിയുടെ അരികിൽ മാസപ്പിറവി ദർശനം സ്ഥിരപ്പെടുകയും അതനുസരിച്ച് ഖാസി റമദാൻ മാസം ആയിട്ടുണ്ടെന്നു വിധി പറയുകയും ചെയ്താൽ ഖാസിയുടെ അധികാര പരിധിയിലുള്ള ജനങ്ങൾക്ക് മുഴുവനും നോമ്പ് നിർബന്ധമാകുന്നതാണ് (തുഹ്ഫ: 3/375)

❓മാസപ്പിറവി കണ്ടതായി ഒരു നാട്ടിൽ പ്രസിദ്ധമാവുകയും ഖാസിയുടെ അരികിൽ സ്ഥിരപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ മേൽ പ്രസിദ്ധി അവലംബിച്ച് മാസം കണ്ടിരിക്കുന്നുവെന്ന് ഒരാൾക്ക് സാക്ഷി പറയാൻ പറ്റുമോ?  ഈ സാക്ഷിമൊഴി അവലംബമാക്കി ഖാസിക്കു ഉറപ്പിക്കാമോ ?

മറുപടി:  ഇബ്നു ഹജർ (റ) പറയുന്നു:  റമളാൻ മാസപ്പിറവി ദർശിക്കാത്തവൻ കണ്ടുവെന്നോ ദർശനത്തെക്കുറിക്കുംവിധം  റമദാൻ മാസമായിരിക്കുന്നുവെന്നോ സാക്ഷി പറയാൻ പാടില്ല മാസപ്പിറവി ദർശനം നാട്ടിലാകെ പ്രസിദ്ധിയാർജ്ജിച്ചാലും ശരി എന്നല്ല അനിഷ്യേധ്യമാം വിധം ധാരാളം ആളുകൾമുഖേന വിവരം ലഭിച്ചതാണെങ്കിലും ഇതു തന്നെ വിധി (തുഹ്ഫ: 3/376)

. ❓മാസപ്പിറവി ദർശനമുണ്ടായാൽ സാക്ഷിയുടെ സത്യസന്ധത തെളിയിക്കുന്നതിനുവേണ്ടി ചന്ദ്രന്റെ ആകൃതിയും ഉദിച്ച ഭാഗവും ദിശയും ചോദിച്ചു സാക്ഷിയെ വിസ്തരിക്കാമോ ?

മറുപടി:  ഇബ്നു ഹജർ (റ)  പറഞ്ഞു ചന്ദ്രന്റെ ഗുണവും അതു ഉദിച്ച സ്ഥാനവും പറയാൻ സാക്ഷിയെ കീർത്തിക്കരുതെന്നാണ് പ്രബലം പക്ഷേ ചന്ദ്രനുദിച്ചതായി പറയുന്ന ഭാഗം മാറിയതായി രണ്ടാമത്തെ രാവിൽ ബോധ്യപ്പെട്ടാൽ സാധാരണഗതിയിൽ ദിശമാറി ഉദിക്കാൻ സാധ്യതയില്ലാത്തത്ര വ്യത്യാസമുണ്ടെങ്കിൽ സാക്ഷി കള്ളം പറഞ്ഞതാണെന്ന് ബോധ്യമായി പ്രസ്തുത സാക്ഷിയെ മാനദണ്ഡമാക്കി ചെയ്തത് നിഷ്ഫലമായി (തുഹ്ഫ: 3/377)

❓നീതിമാനായ സാക്ഷിയുടെ മൊഴി അനുസരിച്ച് ഖാസി വിധി പ്രഖ്യാപിച്ച ശേഷം സാക്ഷി മടങ്ങിയാൽ പ്രസ്തുത വിധി ദുർബലപ്പെടുമോ ?

മറുപടി:  ഇല്ല ഇമാം റംലി (റ) പറയുന്നു മാസം കണ്ടതായി സാക്ഷി നിന്ന അടിസ്ഥാനത്തിൽ ജനങ്ങൾ നോമ്പ് ആരംഭിച്ചു അതിനു ശേഷം സാക്ഷി മടങ്ങിയാലും അവർക്ക് നോമ്പ് നിർബന്ധമാണ് ഇതാണ് പ്രബല വീക്ഷണം ഇതനുസരിച്ച് എണ്ണം മുപ്പത് പൂർത്തിയായാൽ മാസം കണ്ടില്ലെങ്കിലും പെരുന്നാൾ ആഘോഷിക്കേണ്ടതാണ് (നിഹായ:3/155)

❓ ഒരാൾക്ക് പല മഹല്ലുകളിലും ഖാസിസ്ഥാനമുണ്ട് അദ്ദേഹം താമസിക്കുന്ന മഹല്ലിൽ ഖാസിസ്ഥാനമില്ല എന്നാൽ ആ മഹല്ലിൽ വെച്ച് അദ്ദേഹം വിധിക്കുന്ന വിധികൾ അദ്ദേഹത്തിനു ഖാസിസ്ഥാനമുള്ള മഹല്ലുകളിൽ സ്വീകാര്യമാണോ ?

മറുപടി;  സ്വീകാര്യമല്ല  (തുഹ്ഫ: 10/128)ഖാസി തന്നെ അധികാരപരിധിയിൽ വെച്ച് വിധിച്ചാൽ തന്റെ അധികാര പരിധിയിൽ പെട്ട ഉദയസ്തമം മാറ്റമില്ലാത്ത എല്ലാ നാട്ടുകാർക്കും ആ വിധി ബാധകമാണ്  (തുഹ്ഫ: 10/126)

▶ചോദ്യം: കണക്കുകൾ നോക്കി റമളാന്‍മാസം  ഉറപ്പിച്ചു കൂടേ?
ഉത്തരം: പാടില്ല. അതിന് ഖുര്‍ആനിലോ ഹദീസിലോ കര്‍മശാസ്ത്രഗ്രന്ഥങ്ങളിലോ തെളിവില്ല. നിഹായ 3:153 നോക്കുക.

⏩ചോദ്യം:  നിസ്‌കാരത്തിന്റെ സമയം നിര്‍ണയിക്കാന്‍ കണക്ക് അവലംബിക്കാറില്ലേ അത് ശരിയാകുമോ?

▶ഉത്തരം: അതെ. അത് അവലംബിക്കുകയും ചെയ്യാം. കാരണം നിസ്‌കാരസമയം പ്രവേശിക്കുന്നത് (ഉദാ: ളുഹ്‌റ്) സൂര്യന്‍ മദ്ധ്യത്തില്‍നിന്ന് തെറ്റല്‍ കൊണ്ടാണ്.
 തെറ്റല്‍ കാണല്‍കൊണ്ടല്ല. മഗ്‌രിബിന്റെ സമയം സൂര്യന്‍ അസ്തമിക്കലാണ്. അസ്തമിക്കല്‍ കാണല്‍ കൊണ്ടല്ല. ഇതുപോലെത്തന്നെയാണ് മറ്റു നിസ്‌കാരങ്ങളുടെ സമയങ്ങളും അതുകൊണ്ടുതന്നെ ഏതു മാര്‍ഗത്തിലൂടെയാവട്ടെ സമയമായി എന്നറിഞ്ഞാല്‍ മതി. നിസ്‌കാരം നിര്‍ബന്ധമാവും.
നോമ്പും പെരുന്നാളും നിര്‍ണയിക്കാന്‍ കേവലം ചന്ദ്രനുദിക്കല്‍ കാരണമായി പറഞ്ഞിട്ടില്ല. മറിച്ച് അതിന്റെ ദര്‍ശനമാണ് പറഞ്ഞിട്ടുള്ളത്. നബി(സ) പറയുന്നത് കാണുക: ''മാസപ്പിറവി ദര്‍ശിച്ചതിനു വേണ്ടി നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. അതു ദര്‍ശിച്ചതിനുവേണ്ടി നിങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുക. ഇനി നിങ്ങള്‍ക്ക് മേഘംമൂടപ്പെട്ടാല്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക.'' (ബുഖാരി 2:388)

▶ചോദ്യം: നോമ്പ് സ്ഥിരപ്പെടാന്‍ എത്രപേര്‍ മാസം കാണണം?

⏩ഉത്തരം: നീതിമാനായ ഒരു വ്യക്തി. (പെരുന്നാള്‍ സ്ഥിരപ്പെടാന്‍ രണ്ടാള്‍ കാണണം.) (തുഹ്ഫ 3:412)

▶ചോദ്യം: സ്ത്രീ മാസം കാണല്‍കൊണ്ട് നോമ്പ് പിടിക്കാമോ?

⏩ഉത്തരം: ഖാളിക്ക് ഉറപ്പിക്കാന്‍ പറ്റില്ല. സ്ത്രീയെ വിശ്വസിച്ചവര്‍ക്ക് അവളുടെ വാക്ക് സ്വീകരിക്കാം. (തുഹ്ഫ 3:416)

▶ചോദ്യം: സ്ത്രീ മാസം കണ്ട അടിസ്ഥാനത്തില്‍ ഒരാള്‍ നോമ്പ് പിടിച്ചു. റമളാന്‍ മുപ്പത് പൂര്‍ത്തിയാക്കി. പക്ഷെ പെരുന്നാള്‍ മാസപ്പിറവി കണ്ടില്ല. എന്നാല്‍ ഇയാള്‍ക്ക് പെരുന്നാള്‍ ആഘോഷിക്കാമോ?

⏩ഉത്തരം: പറ്റില്ല. മാസം കാണാതെ പെരുന്നാള്‍ ആഘോഷിച്ചുകൂടാ. (ചിലപ്പോള്‍ ഇയാള്‍ 31 നോമ്പ് പിടിക്കേണ്ടി വരും). (തുഹ്ഫ 3:418)

▶ചോദ്യം: എല്ലാ മാസങ്ങളിലും മാസപ്പിറവി കണ്ടുപിടിക്കുന്നതിന്റെ വിധിയെന്ത്?

⏩ഉത്തരം:ഫര്‍ള്കിഫായ (സാമൂഹ്യ ബാധ്യത). (ബിഗായ 108)
▶ചോദ്യം:നിർബന്ദ്ധ നോംബുകൾ ഏതെല്ലാം?

⏩ഉത്തരം:ശറ-ഇൽ അടിസ്താനപരമായി നിർബന്ദ്ധമാക്കപ്പെട്ട നോംബ്‌ റമളാനിലെ നോംബ്‌ മാത്രമേ ഉള്ളൂ.
ഇത്‌ ഇജ്‌-മാ'അ കൊണ്ട്‌ സ്തിരപ്പെട്ടതാണു.ഒരിക്കൽ ഒരു അ-അറാബി നബിയോട്‌ ഇസ്ലാമിനെ കുറിച്ച്‌ ചോദിച്ചു:നബി (സ)പറഞ്ഞു:സിയാമുറമളാൻ എന്ന്.അദ്ദേഹം ചോദിച്ചു:മറ്റു വല്ലതും ഉണ്ടോ?
നബി(സ) പറഞ്ഞു :ഇല്ല.സുന്നത്തായി ചെയ്താലല്ലാതെ.
എന്നാൽ നേർച്ച,കഫാറത്ത്‌ തുടങ്ങിയ കാരണങ്ങളാൽ ചിലപ്പോൾ നോംബ്‌ നിർബന്ദ്ധമാകുന്നതാണു(ശറഹുൽ മുഹദ്ദബ്‌ 6/272)

▶ചോദ്യം:നോംബ്‌ നിർബന്ദ്ധമാക്കപ്പെട്ട വർഷം?

⏩ഉത്തരം:ഹിജ്‌-റ രണ്ടാം വർഷം ശ-അബാനിലാണു നോംബ്‌ നിർബന്ദ്ധമാക്കപ്പെട്ടത്‌(ഫത്‌-ഹുൽ മു-ഈൻ,തുഹ്ഫ 3/370)

▶ചോദ്യം:നോംബ്‌ എന്നാൽ എന്ത്?

⏩ഉത്തരം:സൗം എന്ന അറബി പദത്തിൻ ഭാഷയിൽ 'അടങ്ങുക','പിടിച്ച്‌ വെക്കുക' എന്നൊക്കെയാണു അർത്തം.ഭക്ഷണത്തെ തൊട്ട്‌ പിടിച്ച്‌ നിൽക്കലും സംസാരത്തെ റ്റൊട്ട്‌ പിടിച്ച്‌ നിൽക്കലും ഇതിന്റെ പരിധിയിൽ പെടുന്നതാണു.
നിബന്ദ്ധനയൊത്ത വ്യക്തി പ്രത്യേക സമയത്ത്‌ പ്രത്യേക വസ്ത്തുക്കളെ തൊട്ട്‌ പ്ര്ത്ത്യേക രൂപത്തിൽ പിടിച്ച്‌ നിൽക്കുക എന്നതാകുന്നു ശറ-ഇന്റെ വീക്ഷണത്തിൽ നോംബ്‌(ശറഹുൽ മുഹദ്ദബ്‌ 6/271)


  ▶ചോദ്യം:പ്രായപൂർത്തിയെത്താത്ത കുട്ടികൾ വ്രതമനുഷ്ഠിക്കുന്നതിന്റെ വിധിയെന്താണ്.?

⏩ഉത്തരം: പ്രായ പൂർത്തിയാവാത്ത കുട്ടികൾക്ക് വ്രതം നിർബന്ധമില്ലെങ്കിലും അവർ വ്രതമനുഷ്ഠിക്കുകയാണെങ്കിൽ അത് സാധുവാകും. നമസ്കാരം,ഹജ്ജ്,ഉംറ മുതലായ ആരാധനാ കർമങ്ങളെപ്പോലെ തന്നെ കുട്ടികളെക്കൊണ്ട് വ്രതമെടുപ്പിക്കുകയാണെങ്കിൽ അതിന് രക്ഷിതാക്കൾക്ക് പ്രതിഫലം ലഭിക്കുന്നതാണ്. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ നല്ല കാര്യങ്ങൾ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യൽ രക്ഷിതാക്കളുടെ ബാധ്യതയാകുന്നു. പ്രവാചകൻ(സ) യുടെ കാലത്ത് ഐഛിക വ്രതങ്ങൾക്കുപോലും കുട്ടികളെ പ്രേരിപ്പിക്കാറുണ്ടായിരുന്നു.

▶ചോദ്യം: വ്രതമനുഷ്ഠിക്കാൻ സാധിക്കാത്ത രോഗികൾ, വൃദ്ധന്മാർ മുതലായവർ എന്തു ചെയ്യണം.?

⏩ഉത്തരം:വ്രതമനുഷ്ഠിക്കാൻ സാധിക്കാത്ത രോഗികൾക്കും വൃദ്ധൻമാർക്കും ഇളവ് അനുവദിച്ചിരിക്കുന്നു.സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത മാറാരോഗികൾക്കും ഭേദമാകുമെന്ന് പ്രതീക്ഷയുള്ള രോഗികൾക്കും വ്രതം ഉപേക്ഷിക്കാൻ അനുവാദമുണ്ട്. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത മാറാ രോഗികൾ ഉപേക്ഷിക്കുന്ന ഓരോ ദിവസത്തെ വ്രതത്തിനും പകരമായി ഓരോ ദരിദ്രന്ന് ആഹാരം നൽകിയാൽ മതി. എന്നാൽ, രോഗം ഭേദമാകുമെന്ന് പ്രതീക്ഷയുള്ള രോഗികൾ സുഖമായതിനുശേഷം നഷ്ടപ്പെട്ട വ്രതം അനുഷ്ഠിക്കേണ്ടതാണ്.
വ്രതമനുഷ്ടിക്കാൻ സാധിക്കാത്ത വൃദ്ധൻമാർ ഓരോ വ്രതത്തിനും പകരമായി ഓരോ ദരിദ്രന്ന് ആഹാരം നൽകണം.

▶ചോദ്യം:യാത്രയിൽ പലപ്പോഴും വ്രതമനുഷ്ഠിക്കൽ പ്രയാസകരമായിരിക്കും. അങ്ങനെയുള്ളവർക്ക് വ്രതത്തിന്റെ കാര്യത്തിൽ വല്ല ഇളവുമുണ്ടോ.?

⏩ഉത്തരം: പ്രയാസം പരിഗണിച്ച് യാത്രക്കാർക്ക് പൊതുവെ വ്രതത്തിന്റെ കാര്യത്തിൽ അല്ലാഹു ഇളവ് അനുവദിച്ചിട്ടുണ്ട്. ഉപേക്ഷിക്കുന്ന വ്രതം പിന്നീട് നോറ്റു വീട്ടിയാൽ മതി. ഖുർആനിൽ അല്ലാഹു പറയുന്നു: നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ വ്രതം ഉപേക്ഷിക്കാവുന്നതാണ്. എന്നാൽ, നിശ്ചിത എണ്ണം പിന്നീട് പൂർത്തിയാക്കണം." വ്രതമനുഷ്ഠിക്കാൻ കഴിയുന്ന യാത്രക്കാർക്കും വ്രതം ഉപേക്ഷിക്കാൻ അനുവാദമുണ്ട്. പ്രവാചക ശിഷ്യനായ ഹംസത്തുൽ അസ്ലമി(റ)ഒരിക്കൽ പ്രവാചകൻ(സ)യോട് ചോദിച്ചു:"അല്ലാഹുവിന്റെ ദൂതരേ, യാത്രയിൽ വ്രതമനുഷ്ഠിക്കാൻ എനിക്ക് സാധിക്കും. അതിനാൽ ഞാൻ വ്രതമനുഷ്ഠിക്കുന്നതിൽ കുറ്റമുണ്ടോ?" നബി(സ) പറഞ്ഞു: യാത്രയിൽ വ്രതം ഉപേക്ഷിക്കൽ അല്ലാഹുവിങ്കൽ നിന്നുള്ള ഇളവാകുന്നു. ആരെങ്കിലും ആ ഇളവ് സ്വീകരിക്കുകയാണെങ്കിൽ അത് നല്ലത്. ഇനി ഒരാൾ വ്രതമനുഷ്ഠിക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കിൽ അവന്ന് കുറ്റവുമില്ല."
 (മുസ്ലിം)

▶ചോദ്യം:യാത്രയിൽ വ്രതമനുഷ്ഠിക്കുന്ന വ്യക്തി നോമ്പ് തുറക്കേണ്ടത് പുറപ്പെട്ട സ്ഥലത്തെ സമയം നോക്കിയാണോ അതോ ചെന്നെത്തുന്ന സ്ഥലത്തെ സമയം നോക്കിയാണോ.?

⏩ഉത്തരം: രണ്ടുമല്ല താൻ എവിടെയായിരുന്നാലും സൂര്യൻ അസ്തമിച്ച ശേഷമാണ് നോമ്പ് തുറക്കേണ്ടത് വിമാനത്തിൽ യാത്ര ചെയ്യുന്ന വ്യക്തി സൂര്യൻ അസ്തമിച്ചു എന്ന് ബോധ്യപ്പെട്ടാൽ നോമ്പ് തുറക്കേണ്ടതാണ്. കേരളത്തിൽ നിന്ന് വിമാനത്തിൽ യാത്ര ചെയ്യുന്ന ചിലർ സൂര്യാസ്തമയം പരിഗണിക്കാതെ നാട്ടിലെ സമയം നോക്കി വ്രതം തുറക്കാറുണ്ട്.ഇത് പരമാബദ്ധമാണ്.അങ്ങനെ വ്രതം മുറിച്ചവർ പകരം മറ്റൊരു ദിവസം വ്രതമെടുക്കേണ്ടതാണ്.

നോമ്പ് മുറിയുമോ?
▶ചോദ്യം: ഉറക്കത്തിൽ ഇന്ദ്രിയം സ്രവിച്ചാൽ നോമ്പ്‌ മുറിയുമോ?

⏩ഉത്തരം: ഉറക്കത്തിലെ ശുക്ലാസ്രാവം കൊണ്ട്‌ നോമ്പു മുറിയില്ല.  (ഫത്‌ഹുൽ മുഈൻ).

▶ചോദ്യം:വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്ത നോമ്പു ലഭിക്കുമോ?


⏩ ഉത്തരം:വലിയ അശുദ്ധിയോടു കൂടി കുളിക്കാതെ നിയ്യത്തു ചെയ്തവന്റെ നോമ്പു സാധുവാകും. (ഫത്‌ഹുൽ മുഈൻ).

▶ചോദ്യം: ഒരാൾ നോമ്പു നോറ്റുകൊണ്ടു വികാരത്തിന്റെ ശക്തിയാൽ ആലോചിച്ച്‌ അവന്‌ ഇന്ദ്രിയ സ്ഖലനമുണ്ടായി എന്നാൽ അവന്റെ നോമ്പു മുറിയുമോ?

▶ഉത്തരം: ആലോചിച്ചു ശുക്ലം പുറപ്പെട്ടതു കൊണ്ട്‌ നോമ്പ്‌ മുറിയുകയില്ല.

⏩ചോദ്യം: സ്ഖലിക്കണമെന്ന ഉദ്ദേശത്തോടെ നോക്കിയോ ചിന്തിക്കുകയോ ചെയ്തു സ്ഖലനം ഉണ്ടായാൽ നോമ്പു മുറിയുമോ!?

⏩ഉത്തരം: തൊലി തമ്മിൽ ചേരലില്ലാതെ കേവലം നോട്ടം കൊണ്ടോ ആലോചന കൊണ്ടോ ശുക്ല സ്ഖലനമുണ്ടയാൽ നോമ്പ്‌ മുറിയുകയില്ലെന്നാണ്‌ ശാഫിഈ മദ്‌ഹബിലെ പ്രബലാഭിപ്രായം. തുഹ്ഫ: 3-410 നോക്കുക. സ്ഖലിക്കാൻ ഉദ്ദേശിച്ചു നോക്കിയാലും വിധി മാറ്റമില്ല.

▶ചോദ്യം: നോമ്പുകാരൻ/നോമ്പുകാരി കണ്ണിൽ മരുന്ന്, മുലപ്പാൽ മുതലായവ ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്‌? അതുകൊണ്ട്‌ നോമ്പ്‌ നഷ്ടപ്പെടുമോ?

⏩ഉത്തരം: ഇല്ല. കണ്ണിൽ മരുന്നോ മുലപ്പാലോ ഇറ്റിക്കുന്നത്‌ കൊണ്ട്‌ നോമ്പു നഷ്ടപ്പെടുകയില്ല. അത്‌ അനുവദനീയവുമാണ്‌.

▶ചോദ്യം: ഫർളു നോമ്പിന്റെ രാത്രിയിൽ ഹൈള്‌ അവസാനിച്ചു. കുളിക്കാതെ പിറ്റേദിവസത്തെ നോമ്പിനു നിയ്യത്തു ചെയ്തു. നോമ്പോടു കൂടി പകലിൽ കുളിച്ചാൽ മതിയോ?

⏩ഉത്തരം: മതി. ആർത്തവം മുറിഞ്ഞതോടെ കുളിക്കും മുമ്പ്‌ നോമ്പിൽ പ്രവേശിക്കാം. തുഹ്ഫ 1-392.


▶ചോദ്യം:റമളാനിന്റെ പകലിൽ ടൂത്ത്‌ പേസ്റ്റ്‌ കൊണ്ട്‌ ബ്ര്ഷ്‌ ചെയ്യാൻ പാടില്ലെന്ന് കേൾക്കുന്നു.ഇതിന്റെ അടിസ്താനമെന്ത്‌??

⏩ഉത്തരം:ടൂത്ത് പേസ്റ്റ്‌ ഉപയോഗിച്ച്‌ വായ ശുദ്ധിയാക്കുന്നതിൻ തെറ്റില്ല.അതു കൊണ്ട്‌ നോമ്പ്‌ മുറിയുകയുമില്ല.
എന്നാൽ പേസ്റ്റ്‌ മാത്രമല്ല ഏതു വസ്തു കൊണ്ടായിരുന്നാലും ഉമിനീർ പകർച്ചയായാൽ അതെ ഉമിനീർ ഇറക്കുകയും ചെയ്താൽ നോമ്പ്‌ മുറിയുന്നതാണ്.അതു കൊണ്ടായിരിക്കാം റമളാനിന്റെ പകലിൽ പാടില്ലെന്ന് പറയുന്നത്‌


 അത്താഴം കഴിച്ചുകൊണ്ടിരിക്കേ സുബ്ഹ് ബാങ്ക് കേട്ടാൽ എന്തുചെയ്യണം ?

മറുപടി:  വായിലുള്ളത് ഉടനെ തുപ്പിക്കളയണം  നോമ്പ് ശരിയാകും 

നോമ്പുകാർക്ക് സുഗന്ധം ഉപയോഗിക്കാൻ പറ്റുമോ ?

മറുപടി:  പകലിൽ കറാഹത്താണ് എന്നാൽ അത്താഴ സമയത്ത് സുഗന്ധം  ഉപയോഗിക്കൽ സുന്നത്താണ് (ഫത്ഹുൽ മുഈൻ 198)

ഇഹ്തികാഫ് ചെയ്യുമ്പോൾ പള്ളിയിൽ കിടന്നുറങ്ങിയാലും കൂലി ലഭിക്കുമോ ?

മറുപടി:  ലഭിക്കും എങ്കിലും ആരാധനകളിൽ മുഴുകാനാണ് ശ്രമിക്കേണ്ടത്

. നോമ്പെടുക്കാൻ പാടില്ലാത്ത ദിവസം ഉണ്ടോ ?

മറുപടി:  ഉണ്ട് രണ്ട് പെരുന്നാൾ ദിനം ,ദുൽഹിജ്ജ 11,12,13,സംശയദിനം ,എന്നീ ദിവസങ്ങളിൽ നോമ്പെടുക്കൽ ഹറാമാണ്

 നോമ്പുകാർ കൂടുതലായി ചെയ്യേണ്ട ഇബാദത്തുകൾ ഏവ ?

മറുപടി:  ഖുർആൻ പാരായണം, ഇഹ്തികാഫ്,സ്വദഖ (ഫത്ഹുൽ മുഈൻ 200

2024, മാർച്ച് 12, ചൊവ്വാഴ്ച

മാസപ്പിറവിയും ശാസ്ത്രവും .

മാസപ്പിറവിയും ശാസ്ത്രവും .
----------------------------------------------------
പൊതുവേ ലോക മുസ്ലിം സമൂഹത്തിൽ ഇതിൽ വലിയ ചർച്ചകളും ഭിന്നതകളും ഒന്നുമില്ലെങ്കിലും നമ്മുടെ ഇട്ടാവട്ട കേരളത്തിൽ ഇത് ഒരു ചർച്ചയും ഭിന്നിപ്പും ഉള്ള വിഷയമാണ്. 

കേരളത്തിൽ മർക്കസുദ്ദഅവ മുജാഹിദ് വിഭാഗം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി 2024 മാർച്ച് 11 തിങ്കളാഴ്ച തന്നെ നോമ്പ് ആരംഭിച്ചു. അതിന് അവർ ഉന്നയിച്ച ന്യായം തികഞ്ഞ അബദ്ധമാണ് എന്ന് പറയാതെ വയ്യ!. 

മാർച്ച് പത്താം തീയതി ഞായറാഴ്ച സൂര്യ അസ്തമയ ശേഷം എട്ടു മിനിറ്റ് ചന്ദ്രൻ കേരളത്തിലെ ആകാശത്ത് ഉണ്ട് എന്ന ശാസ്ത്രീയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇവർ തിങ്കളാഴ്ച റമദാൻ ഒന്നായി പ്രഖ്യാപിച്ചതും നോമ്പ് തുടങ്ങിയതും. 

എന്നാൽ ഇസ്ലാമിലെ മാസ നിർണയത്തിന്റെ അടിസ്ഥാനം ചന്ദ്രൻ ആകാശത്ത് ഉണ്ടോ ഇല്ലയോ എന്നതല്ല ഹിലാൽ ഉണ്ടോ ഇല്ലയോ എന്നതാണ്. അപ്പോൾ ചിലർക്ക് സംശയമുണ്ടാവും ചന്ദ്രൻ തന്നെയല്ലേ ഹിലാൽ എന്ന്; ഒരിക്കലും അല്ല. ചന്ദ്രൻ വേറെ ഹിലാൽ വേറെ .

ചന്ദ്രന് വ്യത്യസ്ത വൃദ്ധിക്ഷയങ്ങൾ ഉണ്ട് എന്നറിയാമല്ലോ. ചന്ദ്രന് സ്വന്തമായി പ്രകാശമില്ല സൂര്യൻറെ പ്രകാശം പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

ന്യൂ മൂൺ അഥവാ അമാവാസി എന്നത് സൂര്യനും ചന്ദ്രനും ഭൂമിയും നേർരേഖയിൽ വരുന്ന അവസ്ഥയാണ്. ചന്ദ്രനെ ഒരിക്കലും കാണാൻ പറ്റാത്ത അവസ്ഥ. ചന്ദ്രൻ ആകാശത്തുണ്ട് പക്ഷേ നമുക്ക് കാണാൻ കഴിയില്ല. 

ചന്ദ്രനെ കാണണമെങ്കിൽ ചന്ദ്രൻ ആ നേർരേഖയിൽ നിന്ന് ചലിക്കണം, അത് മാത്രം പോര - സൂര്യ പ്രകാശം പതിച്ച് പ്രതിഫലിക്കാനുള്ള സാഹചര്യവും വേണം.

New moon സമയത്ത് എല്ലാം നേർരേഖയിലാണ്. ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ചലിക്കുന്നതിനനുസരിച്ച് അത് വിസിബിൾ ആയി വരുന്നു. . ചന്ദ്രനും സൂര്യനും തമ്മിലുള്ള angular സെപ്പറേഷൻ പൊതുവെ 10.5 ഡിഗ്രിയെങ്കിലും ഉണ്ടെങ്കിലേ സൂര്യപ്രകാശംപതിച്ച്ചന്ദ്രൻ visible ആവൂ. ഈ അവസ്ഥയാണ് waxing crescent അഥവാ ഹിലാൽ എന്നറിയപ്പെടുന്നത്.

നഗ്നനേത്രങ്ങൾ കൊണ്ട് ഹിലാൽ ദൃശ്യമാവാൻ കുറഞ്ഞത് 15 മണിക്കൂർ എങ്കിലും കഴിയണം. ടെലസ്കോപ്പുകൾ കൊണ്ട് അനുകൂല സാഹചര്യങ്ങളിൽ 12 മണിക്കൂർ കൊണ്ടും ഹിലാൽ ദൃശ്യമാകും

 എന്നാൽ ഈ സമയത്തൊക്കെ ചന്ദ്രൻ ആകാശത്ത് ഉണ്ട്. ന്യൂ മൂൺ സമയം മുതൽ ഹിലാൽ പ്രത്യക്ഷപ്പെടുന്നത് വരെയുള്ള സമയത്ത് ചന്ദ്രൻ അദൃശ്യമാണ് അഥവാ ഇരുണ്ടതാണ്. ഈ സമയത്തുള്ള ചന്ദ്രനെ ശാസ്ത്രം ഡാർക്ക് മൂൺ എന്നാണ് വിളിക്കുന്നത്. 

കൃത്യമായി മനസ്സിലാക്കുക; ചന്ദ്രൻ ആകാശത്തുണ്ട് എന്നാൽ സൂര്യപ്രകാശം പ്രതിഫലിപ്പിക്കാനുള്ള അവസ്ഥയിൽ അല്ല. അതുകൊണ്ടുതന്നെ ചന്ദ്രനെ ഈ സമയങ്ങളിൽ നമുക്ക് ഭൂമിയിൽ നിന്ന് ദൃശ്യമാവില്ല. ഈ പറഞ്ഞതൊക്കെ കൃത്യമായ ശാസ്ത്രീയ വസ്തുതകളാണ്.

ശാസ്ത്രീയമായ കണക്കുകൾ അനുസരിച്ച് മാർച്ച് 10 ഞായറാഴ്ച ഇന്ത്യൻ സമയം 2.30pm നാണ് ന്യൂ മൂൺ സംഭവിച്ചിട്ടുള്ളത്. സൂര്യൻ അസ്തമിച്ചത് 6.36 pm നും അന്ന് 8 മിനിട്ട് കഴിഞ്ഞ് ചന്ദ്രനും അസ്തമിച്ചു. അഥവാ ന്യൂമൂൺ കഴിഞ്ഞ് വെറും നാലു മണിക്കൂർ കൊണ്ട് ചന്ദ്രൻ അസ്തമിച്ചു.
ശാസ്ത്രീയമായി ഈ ഒരു അവസ്ഥയിൽ ഒരിക്കലും ഹിലാൽ (crescent )എന്ന അവസ്ഥ ചന്ദ്രന് ഉണ്ടായിട്ടില്ല. 

മാർച്ച് 10ന് സൂര്യാസ്തമായ ശേഷം 8 മിനിറ്റ് ആകാശത്തുണ്ടായിരുന്ന ചന്ദ്രൻ ശാസ്ത്രീയമായി പറഞ്ഞാൽ ടെലസ്കോപ്പ് കൊണ്ടും കണ്ണുകൊണ്ടും ഒന്നും ഭൂമിയിൽ നിന്ന് നമുക്ക് ദൃശ്യമല്ലാത്ത ഡാർക്ക് മൂണാണ്, ഹിലാൽ അല്ല.

 ഇസ്ലാമിക ശരീഅത്തിൽ മാസപ്പിറവിയുടെ അടിസ്ഥാനം ഹിലാലാണ് (waxing crescent) അല്ലാതെ നമുക്ക് അദൃശ്യമായ ഡാർക്ക് മൂണോ ന്യൂമോണോ ഒന്നുമല്ല. 

പടച്ചവൻ മാസപ്പിറവി കണക്കാക്കാൻ നമുക്ക് നിശ്ചയിച്ചിട്ടുള്ളത് ഹിലാൽ crescent ആണ് അല്ലാതെ സൂര്യ വെളിച്ചം പ്രതിഫലിപ്പിക്കാത്ത ചന്ദ്രനെ dark moon അല്ല. 

۞ يَسْـَٔلُونَكَ عَنِ ٱلْأَهِلَّةِ ۖ قُلْ هِىَ مَوَٰقِيتُ لِلنَّاسِ وَٱلْحَجِّ ۗ .....
( നബിയേ, ) നിന്നോടവര്‍ ഹിലാലിനെ പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ്‌ തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ.... 
(Surat:2, Verse:189).

അപ്പോൾ ശാസ്ത്രത്തിൻറെ അടിസ്ഥാനത്തിൽ ആണ് ഞങ്ങൾ മാസ നിർണയം നടത്തുന്നത് എന്ന് അവകാശപ്പെടുന്നവർ തികഞ്ഞ ശാസ്ത്ര വിരുദ്ധ അബദ്ധമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിൽ KNM സിഡി ടവർ വിഭാഗവും വ്യത്യസ്തമല്ല. മൂന്നുമാസങ്ങൾ അല്ലാത്ത മറ്റു മാസങ്ങളിൽ എല്ലാം ഇത്തരം അബദ്ധജഡില കണക്കുകളാണ് അവരും ഫോളോ ചെയ്യുന്നത്. മാത്രമല്ല അത്തരം അബദ്ധ കണക്കുകളുടെ അടിസ്ഥാനത്തിലാണ് മാർച്ച് 10 ഞായറാഴ്ച ഈ രണ്ടുകൂട്ടർക്കും ശഅബാൻ 29 ആയതും!. 

ഇരു വിഭാഗത്തിലും ഉള്ള KNM സഹോദരന്മാരേ നിങ്ങൾ ചെയ്യുന്നത് പ്രമാണവിരുദ്ധമാണ് എന്നത് കൂടാതെ ശാസ്ത്ര വിരുദ്ധവുമാണ്. മാസപ്പിറവിയുടെ അടിസ്ഥാനം ചന്ദ്രൻ ആകാശത്ത് ഉണ്ടോ ഇല്ലയോ എന്നതല്ല ഹിലാലാണ് എന്ന് തിരിച്ചറിയുക.

2024, മാർച്ച് 11, തിങ്കളാഴ്‌ച

റമളാനിലെ പ്രത്യേക ദിക്റ് ദുആകൾ

بسم الله الرحمن الرحيم

നോമ്പിന്റെ നിയ്യത്ത്

نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرْضِ رَمَضَانِ هَذِهِ السَّنَةِ للّهِ تَعَالَى۞

അത്താഴ ശേഷം 7 പ്രാവശ്യം

اَللّهُ لآاِلَهَ اِلّآ هُوَالْحَيُّ الْقَيُّومُ عَلَى كُلِّ نَفْسٍ بِمَا كَسَبَتْ۞

നോമ്പ് തുറന്നയുടനെ

اَللّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ۞

വെള്ളം കൊണ്ട് നോമ്പ് തുറന്നാൽ

ذَهَبَ الظَمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْاَجْرُ اِنْ شَاءَ اللّه۞ اَللَّهُمَّ اِنِّي اَسْأَلُكَ بِرَحْمَتِكَ الَّتِي وَسِعَتْ كُلَّ شَيْئٍ اَنْ تَغْفِرَلِي۞

റമളാനിലെ എല്ലാ രാപകലുകളിലും 10 പ്രാവശ്യം ചൊല്ലേണ്ടത്

اَسْتَغْفِرُ اللّهَ الَّذِي لآاِلَهَ اِلاَّ هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَاَتُوبُ اِلَيْهِ وَهُوَ حَيٌّ دَائِمٌ قَائِمٌ لاَ يَفُوتُ وَلاَ يَمُوتُ بِيَدِهِ الْمُلْكُ وَهُوَ عَلَى كُلِّ شَيْئٍ قَدِيرٌَ۞

റമളാൻ മുഴുക്കെ വർദ്ധിപ്പിക്കേണ്ടത്

اَشْهَدُ اَنْ لآاِلَهَ اِلَّا اللّهُ اَسْتَغْفِرُ اللّهَِ۞ اَللَّهُمَّ اِنِّي اَسْأَلُكَ الْجَنَّةَ وَاَعُوذُبِكَ مِنَ النَّارَِ۞

ആദ്യത്തെ പത്തിൽ

اَللَّهُمَّ إِرْحَمْنِي يَاأَرْحَمَ الرَّاحِمِينَ۞

രണ്ടാമത്തെ പത്തിൽ

اَللَّهُمَّ اغْفِرْلِى ذُنُوبِي يَارَبَّ الْعَالَمِينَ۞

അവസാനത്തെ പത്തിൽ

اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينََ۞
اَللَّهُمَّ اِنَّكَ عَفُوٌّ تُحِبُ الْعَفْوَ فَاعْفُ عَنِّيَ۞

അഞ്ച് നേരത്തെ നിസ്കാരങ്ങളുടെ പ്രാർത്ഥനയോട് കൂടെ

اَللَّهُمَّ اجْعَلْ هَذَا الشَّهْرَ الشَّرِيفَ الْعَظِيمَ شَاهِدًا لَنَا لآ شَاهِدًا عَلَيْنَا وَاجْعَلْهُ حُجَّةً لَنَا لاَ حُجَّةً عَلَيْنَا۞ اَللَّهُمَّ اعْتِقْ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا وَمَشَائِخَنَا وَأَسَاتِيذِنَا مِنَ الدُّيُونِ وَالْمَظَالِمِ وَالنَّارِ۞

നോമ്പ് തുറക്കാൻ മഗ് രിബ് ബാങ്ക് പ്രതീക്ഷിച്ചിരിക്കുമ്പോൾ ഇങ്ങിനെ ദുആ ചെയ്യുക

اَللَّهُمَّ اغْفِرْلِى يَا وَاسِعَ الْمَعْفِرَة۞

തറാവീഹ് നിസ്കാര ശേഷമുള്ള ദിക്റ് ദുആ

اَسْتَغْفِرُ اللّهَ الْعَظِيمَ الَّذِي لآاِلَهَ اِلاَّ هُوَ الْحَيُّ الْقَيُّومُ مِنْ كُلِّ ذَنْبٍ وَخَطِيئَةٍ وَأَتُوبُ اِلَيْهِ وَاَسْأَلُكَ التَّوْبَةَ۞ اَللَّهُمَّ اَنْتَ السَّلاَمُ وَمِنْكَ السَّلاَمُ وَاِلَيْكَ يَرْجِعُ السَّلاَمُ حَيِّنَا رَبَّنَا بِالسّلاَمِ وَأَدْخِلْنَا دَارَ السَّلاَمِ تَبَارَكْتَ رَبَّنَا وَتَعَالَيْتَ يَاذَالْجَلاَلِ وَالْاِكْرَامِ۞ اَلْحَمْدُ لِللّهِ رَبَّ الْعَالَمِينَ۞ اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ۞ اَللَّهُمَّ اِنَّ لَكَ فِي كُلِّ لَيْلَةٍ مِنَ لَّيَالِي رَمَضَانَ عُتَقَاءَ وَطُلَقَاءَ وَخُلَصَاءَ وَاُمَنَاءَ مِنَ النَّارِ۞ اِجْعَلْنَا مِنْ عُتَقَائِكَ وَطُلَقَائِكَ وَخُلَصَائِكَ وَاُمَنَائِكَ مِنَ النَّارِِ۞ اِجْعَلْنَا يَا اِلَهَنَا يَااَللّهُ يَااَللّهُ يَااَللّهُ مِنَ السُّعَدَاءِ الْمَقْبُولِينَ۞ وَلاَ تَجْعَلْنَا مِنَ الْأَشْقِيَاءِ الْمَطْرُودِينَ۞ رَبَّنَا تَقَبَّلْ مِنَّا صَلاَتَنَا وَصِيَامَنَا وَقِيَامَنَا وَرُكُوعَنَا وَسُجُودَنَا وَتَخَشُّعَنَا وَتَضَرُّعَنَا وَتَمِّمْ تَقْصِيرَنَا وَاسْتَجِبْ دُعَاءَنَا اِنَّكَ اَنْتَ السَّمِيعُ الْعَلِيمُ۞ وَتُبْ عَلَيْنَا اِنَّكَ اَنْتَ التَّوَّابُ الرَّحِيمَ۞ بِرَحْمَتِكَ يَااَرْحَمَ الرَّاحِمِينَ۞

നോമ്പ് തുറക്കുന്ന സമയത്തുള്ള ദുആക്ക് പ്രത്യേകം ഉത്തരമുണ്ട്. നോമ്പ് തുറക്കാൻ ധൃതി കാണിക്കണം. ഖുർആൻ ഇറങ്ങിയ മാസമായതിനാൽ ഖുർആൻ പാരായണം വർദ്ധിപ്പിക്കുക. റസൂൽ( ﷺ )യുടെ പേരിൽ ധാരാളം സ്വലാത്ത് വർദ്ധിപ്പിക്കുക. ലോക മുസ്ലിമീങ്ങളേയും. നമ്മെ എല്ലാ മേഘലകളിലും സഹായിക്കുന്നവരേയും . നമ്മുടെ സഹായിക്കുന്നവർക്ക് വേണ്ടിയും പ്രത്യേകം ദുആ ചെയ്യുക അല്ലാഹു സ്വീകരിക്കട്ടെ! ആമീൻ

2024, മാർച്ച് 7, വ്യാഴാഴ്‌ച

മസ്ജിദുൽ അരീഷ്

മസ്ജിദുൽ അരീഷ്

പുണ്യ ബദർ യുദ്ധം നടന്ന മുറ്റത്ത്,, ഇന്ന് സ്ഥിതിചെയ്യുന്ന അല്ലാഹുവിന്റെ ഭവനം..    
അവിടെയാണ് പുണ്യനബി സ തങ്ങൾ,, ബദറിന്റെ രാവിൽ സുജൂദിലായി കിടന്നത്,, തന്റെ റബ്ബിനോട്,, ബദറിന്റെ വിജയത്തിന്,, സമുദായത്തിന്റെ,, നിലനിൽപ്പിന് ,,ബറക്കത്തിന് ഒക്കെ വേണ്ടി ദുആ ചെയ്തത്.. അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ ഹബീബായ തങ്ങളുടെ ദുആഅ് കണ്ടിട്ട്,, താഴെ വീണുപോയ ഷാൾ എടുത്തു കൊടുത്ത് , അബൂബക്കർ സിദ്ദീഖ് തങ്ങൾ,, പൂന്തിങ്കളെ (സ) ആശ്വസിപ്പിച്ചതും അവിടെയാണ്..കണ്ണുനീരിന്റെ ഉപ്പ് രസമുള്ള ഒരായിരം ഓർമ്മകൾക്ക് മുന്നിൽ,, ചുടു നിണങ്ങളുടെ മണവും,, സ്വർഗ്ഗീയ സുഗന്ധവും ഒരുമിച്ച് കൂടിയ ആ സ്ഥലം, ഒരായിരം ചരിത്രങ്ങൾക്ക് മൂകസാക്ഷിയായി നിലനിൽക്കുന്നു.. അവിടെ പോകാൻ നമുക്കെല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ. യാ റബ്ബൽ ആലമീൻ

2024, മാർച്ച് 1, വെള്ളിയാഴ്‌ച

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ op അന്വേഷണങ്ങൾ... മെഡിക്കൽ കോളേജിലെ വിവിധ അന്വേഷണങ്ങൾക്കുള്ള ഫോൺ നമ്പറുകൾ..തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗം:അന്വേഷണ നമ്പർ0471 - 2528300പ്രധാനപ്പെട്ട ടെലിഫോൺ നമ്പറുകൾ ...സൂപ്രണ്ട് 2442234RMO 2528246അപകടം 2528300ബ്ലഡ് ബാങ്ക് 2528230കാത്ത് ലാബ് (ഐസിസിയു) 2528499സിടി സ്കാൻ 2528232നഴ്സിംഗ് സൂപ്രണ്ട് 2528231മോർച്ചറി 2528236സെക്യൂരിറ്റി ഓഫീസർ 2528398പേയ്‌മെന്റ് ക counter ണ്ടർ 2528461അനസ്തേഷ്യോളജി 2528233അനാട്ടമി 2528371അപ്ലൈഡ് ന്യൂട്രീരിയൻ 2528391ബയോകെമിസ്ട്രി 2528399കാർഡിയോളജി 2528267 കാർഡിയോത്തോറാസിക് ശസ്ത്രക്രിയ 2528293കമ്മ്യൂണിറ്റി മെഡിസിൻ 2528379ഡിമാറ്റോളജി, വെനറോളജി 2528213ഫോറൻസിക് മെഡിസിൻ 2528373ഗ്യാസ്ട്രോഎൻട്രോളജി 2528241ഗ്യാസ്ട്രോ എൻട്രോളജി സർജിക്കൽ 2528295ജനറൽ മെഡിസിൻ 2528234ജനറൽ സർജറി 2528325പകർച്ചവ്യാധികൾ 2528296മൈക്രോ ബയോളജി 2528372നെഫ്രോളജി 2528268ന്യൂറോളജി 2528260ന്യൂറോ സർജറി 2528224ഗൈനക്കോളജി 2528365ഓർത്തോപെഡിക്സ് 2528242ENT 2528277പീഡിയാട്രിക്സ് 2528331ശിശുരോഗ ശസ്ത്രക്രിയ 2528312പാത്തോളജി 2528376പീഡ് സെൽ 2528369ഫാർമക്കോളജി 2528379ഫിസിക്കൽ മെഡിസിനും പുനരധിവാസവും 2528237ഫിസിയോളജി 2528377പ്ലാസ്റ്റിക്, പുനർനിർമാണ ശസ്ത്രക്രിയ 2528299സൈക്കാട്രി 2528222റേഡിയോ രോഗനിർണയം 2528211റേഡിയോ തെറാപ്പി 2528232ശ്വസന മരുന്ന് 2448484യൂറോളജി 2528282 # വിലാസം:തിരുവനന്തപുരം മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം,കേരള. Pin - 695 011.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ  op അന്വേഷണങ്ങൾ...
  മെഡിക്കൽ കോളേജിലെ  വിവിധ അന്വേഷണങ്ങൾക്കുള്ള ഫോൺ  നമ്പറുകൾ.

.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗം:
അന്വേഷണ നമ്പർ
0471 - 2528300

പ്രധാനപ്പെട്ട ടെലിഫോൺ നമ്പറുകൾ ...
സൂപ്രണ്ട് 2442234
RMO 2528246
അപകടം 2528300
ബ്ലഡ് ബാങ്ക് 2528230
കാത്ത് ലാബ് (ഐസിസിയു) 2528499
സിടി സ്കാൻ 2528232
നഴ്സിംഗ് സൂപ്രണ്ട് 2528231
മോർച്ചറി 2528236
സെക്യൂരിറ്റി ഓഫീസർ 2528398
പേയ്‌മെന്റ് ക counter ണ്ടർ 2528461
അനസ്തേഷ്യോളജി 2528233
അനാട്ടമി 2528371
അപ്ലൈഡ് ന്യൂട്രീരിയൻ 2528391
ബയോകെമിസ്ട്രി 2528399
കാർഡിയോളജി 2528267
 കാർഡിയോത്തോറാസിക് ശസ്ത്രക്രിയ 2528293
കമ്മ്യൂണിറ്റി മെഡിസിൻ 2528379
ഡിമാറ്റോളജി, വെനറോളജി 2528213
ഫോറൻസിക് മെഡിസിൻ 2528373
ഗ്യാസ്ട്രോഎൻട്രോളജി 2528241
ഗ്യാസ്ട്രോ എൻട്രോളജി സർജിക്കൽ 2528295
ജനറൽ മെഡിസിൻ 2528234
ജനറൽ സർജറി 2528325
പകർച്ചവ്യാധികൾ 2528296
മൈക്രോ ബയോളജി 2528372
നെഫ്രോളജി 2528268
ന്യൂറോളജി 2528260
ന്യൂറോ സർജറി 2528224
ഗൈനക്കോളജി 2528365
ഓർത്തോപെഡിക്സ് 2528242
ENT 2528277
പീഡിയാട്രിക്സ് 2528331
ശിശുരോഗ ശസ്ത്രക്രിയ 2528312
പാത്തോളജി 2528376
പീഡ് സെൽ 2528369
ഫാർമക്കോളജി 2528379
ഫിസിക്കൽ മെഡിസിനും പുനരധിവാസവും 2528237
ഫിസിയോളജി 2528377
പ്ലാസ്റ്റിക്, പുനർനിർമാണ ശസ്ത്രക്രിയ 2528299
സൈക്കാട്രി 2528222
റേഡിയോ രോഗനിർണയം 2528211
റേഡിയോ തെറാപ്പി 2528232
ശ്വസന മരുന്ന് 2448484
യൂറോളജി 2528282

 # വിലാസം:
തിരുവനന്തപുരം  മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം,
കേരള.  Pin - 695 011.

പെരുന്നാൾ ദിവസത്തെ സുന്നത്തുകൾ.

1. തക്ബീർ ചൊല്ലുക. പെരുന്നാൾ രാവിന്റെ ആരംഭം മുതൽ ഇമാം പെരുന്നാൾ നമസ്കാരത്തിനായി തക്ബീറത്തുൽ ഇഹ്‌റാം ചൊല്ലുന്നത് വരെയാണ് തക്ബീറിന്റെ സമയം. ഈ ...