2022 മാർച്ച് 20, ഞായറാഴ്‌ച

യുവ പണ്ഡിതരോട് അബ്ദുൽ നാസർ മഅദനി ഉസ്താദ്
https://youtu.be/XcOWlF5kKYk

നിസ്കാരം_ഒരുലഘുപഠനം

നിസ്കാരം_ഒരുലഘുപഠനം

ഒരു മുസ്ലിമിനെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാൻ കഴിയാത്ത ഒരു നിർബന്ധിത കർമ്മമാണ് നിസ്കാരം.

ശരീരംകൊണ്ടു ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠവുമാണ് നിസ്കാരം.

സ്വർഗ്ഗ ലോകത്തിന്റെ താക്കോലായ അത് തിന്മകളെ മായ്ച്ചുകളയുകയും നീച പ്രവർത്തികളെ തടയുകയും ചെയ്യുന്നു.

പ്രായപൂർത്തിയും ശുദ്ധിയുമുള്ള എല്ലാ മുസ്ലിമിനും നിസ്കാരം നിർബന്ധമാണല്ലോ. മുസ്ലിമിന്റെയും കാഫിറിന്റെയും ഇടയിലുള്ള പ്രധാന വ്യത്യാസം നിസ്കാരം അല്ലേ.

എന്നാൽ നിസ്കാരം കുറ്റമറ്റതാക്കാൻ ചില നിബന്ധനകളുണ്ട്.

നിസ്കാരത്തിന് പ്രധാനമായും 14 ഫർളുകളാണുള്ളത്. ആ ഫർളുകൾ ഉണ്ടായാൽ മാത്രമേ നിസ്കാരം ഉണ്ടാവുകയുള്ളൂ. അവയിൽ ഒന്നിന് കോട്ടം സംഭവിച്ചാൽ അത് കാരണം നിസ്കാരത്തിനും കോട്ടം സംഭവിക്കും.

നിസ്കാരത്തിന്റെ ആ 14 ഫർളുകളെ പറ്റിയുള്ള ഒരു ലഘുപഠനം ആണ് തുടർന്ന് ഉദ്ദേശിക്കുന്നത്. നാഥൻ ഖബൂൽ ചെയ്യട്ടെ...

Link സെലക്ട്  ചെയ്ത് ഓപൺ ചെയ്യുക .........
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
1 #നിയ്യത്ത്
👉https://m.facebook.com/story.php?story_fbid=405460286665006&id=253120435232326

2 #തക്ബീറത്തുൽ_ഇഹ്റാം
👉https://m.facebook.com/story.php?story_fbid=405619929982375&id=253120435232326

3 #നിൽക്കാൻ_കഴിയുന്നവർ നിന്ന്_നിസ്കരിക്കുക
👉https://m.facebook.com/story.php?story_fbid=405634963314205&id=253120435232326

4 #ഫാതിഹ_ഓതുക
👉https://m.facebook.com/story.php?story_fbid=405770466633988&id=253120435232326

5 #റുകൂഅ_ചെയ്യുക
https://m.facebook.com/story.php?story_fbid=405796619964706&id=253120435232326

6 #ഇഅതിദാൽ
👉https://m.facebook.com/story.php?story_fbid=405803489964019&id=253120435232326

7 #സുജൂദ്
👉https://m.facebook.com/story.php?story_fbid=405907499953618&id=253120435232326

 8#രണ്ട്_സുജൂദുകൾക്കിടയിലുള്ള_ഇരുത്തം
👉https://m.facebook.com/story.php?story_fbid=405915796619455&id=253120435232326

9 #അനക്കം_അടങ്ങുക
👉https://m.facebook.com/story.php?story_fbid=405920453285656&id=253120435232326

10 #അത്തഹിയാത്ത
👉https://m.facebook.com/story.php?story_fbid=405924219951946&id=253120435232326

11#നബി_ﷺ_യുടെ_മേൽ_സ്വലാത്ത്_ചൊല്ലുക
👉https://m.facebook.com/story.php?story_fbid=405932123284489&id=253120435232326
12#അത്തഹിയ്യാത്ത്_സ്വലാത്ത്_സലാം_എന്നിവയ്ക്കുവേണ്ടി_ഇരിക്കുക
👉https://m.facebook.com/story.php?story_fbid=405939093283792&id=253120435232326

13 #ആദ്യ_സലാം_പറയുക
👉https://m.facebook.com/story.php?story_fbid=408308059713562&id=253120435232326

14 #ക്രമപ്രകാരം_ചെയ്യുക
👉https://m.facebook.com/story.php?story_fbid=408322406378794&id=253120435232326


അബ്ദുന്നാസിർ മഅ്ദനിയുടെ പുതിയ പ്രഭാഷണം

https://youtu.be/mTeMXnWK4WA

2022 മാർച്ച് 19, ശനിയാഴ്‌ച

ഹിജാബ്

"മദീനയിലെ മസ്ജിദുന്നബവിയിലെ മുദരിസും ഇന്ന് ജീവിച്ചിരിക്കുന്ന അഹ്ലുസ്സന്നയിലെ കിബാറും ആയ പണ്ഡിതൻ ഷെയ്ഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ് അൽ ബദർ (ഹഫിദഹുള്ളഹ്‌) സ്ത്രീകളുടെ ശരിയായ 'ഹിജാബ്'(മറക്കേണ്ട വസ്ത്രത്തി) നെ പറ്റി എഴുതിയ കിതാബിന്റെ മലയാള വിവർത്തനമാണിത്.*

*അറിവില്ലായ്മ കൊണ്ടും, തന്നിഷ്ടക്കാരുടെയും ദുർബോധനം കൊണ്ടും ശരിയായ ഹിജാബ് ഏതാണെന്ന് മനസ്സിലാകാതെ വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കേരളത്തിലെ മുസ്ലിം സ്ത്രീകൾ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം!"*

_*ഡൗൺലോഡ് ലിങ്ക് താഴെ*_

http://kithabuthouheed.com/ml/books/ഹിജാബ്/

_വായിക്കുക, ഷെയർ ചെയ്യുക._
من دل على خير فله مثل أجر فاعله
_"നന്മ കാണിച്ച് കൊടുത്തവന് അതിന്റെ പ്രതിഫലം ഉണ്ട്"._

2022 മാർച്ച് 18, വെള്ളിയാഴ്‌ച

അല്ലാഹുവിൻ്റെ സ്വിഫത്തുകൾ ഒരു പഠനം

അല്ലാഹുവിൻ്റെ സ്വിഫത്തുകൾ
   ഒരു പഠനം


    ആരാധനക്ക് അര്‍ഹനായ അല്ലാഹുവിന് ഉണ്ടായിരിക്കല്‍ നിര്‍ബന്ധമായ ഇരുപത് സ്വിഫതുകള്‍ ഉണ്ട്.
   ഇവകള്‍ക്കാണ് അല്ലാഹുവിന് 'വാജിബായ' സ്വിഫതുകള്‍ എന്ന് പറയുന്നത്.
     വാജിബുകളുടെ നേര്‍ വിപരീതങ്ങള്‍ക്ക്  'മുസ്തഹീല്‍' ആയ സ്വിഫത്തുകൾ എന്നു പറയും. അതായത് ഉണ്ടാകാന്‍ പാടില്ലാത്ത വിശേഷങ്ങൾ . അവയും  ഇരുപതാണ്.
     ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും പറ്റുന്ന ഒരു വിശേഷണം കൂടിയുണ്ട്. അങ്ങനെ മൊത്തം 41 സ്വിഫത്തുകള്‍.
   അവ മനസ്സിലാക്കല്‍ നമുക്ക് നിര്‍ബന്ധമാണ്‌.


വാജിബ്

(നിര്‍ബന്ധം)  20
==================
(1)  അല്‍വുജൂദ്- ഉള്ളവനായിരിക്കുക 

(2) അല്‍ഖിദം- പണ്ടേ ഉള്ളവനായിരിക്കുക 

(3) അല്‍ബഖാഅ'- എന്നെന്നും ശേഷിക്കുന്നവനായിരിക്കുക 

(4)  അല്‍
മുഖാലഫതുന്‍ ലില്‍ ഹവാദിസി- സൃഷ്ടികളോട് എല്ലാ വിധേനയും എതിരാവല്‍ 

(5) അല്‍ഖിയാമു ബിന്നഫ്സ്- നിരാശ്രയന്‍ 

(6)  അല്‍
വഹ്ദാനിയ്യത്- ഏകത്വം 

(7)  അല്‍ഖുദ്റതു
-കഴിവ് 

(8) അല്‍
ഇറാദതു-ഉദ്ദേശ്യം 

(9) അല്‍
ഇല്‍മു-സര്‍വ്വജ്ഞന്‍ 

(10) അല്‍ഹയാത്- ജീവന്‍ 

(11)  അസ്സംഉ- കേള്‍വി 

(12) അല്‍ബസ്വര്‍- കാഴ്ച 

(13) അല്‍കലാം- സംസാരം 

(14)  കൗനുഹു ഖാദിറന്‍ കഴിവുള്ളവനായിരിക്കല്‍ 

(15) കൗനുഹു മുരീദന്‍- ഉദ്ദേശിക്കുന്നവനാവല്‍ 

(16)  കൗനുഹു ആലിമന്‍- അറിയുന്നവനാകല്‍ 

(17)- കൗനുഹു ഹയ്യന്‍- ജീവനുള്ളവനാകല്‍ 

(18) കൗനുഹു സമീഅന്‍- കേള്‍വിയുള്ളവനാവല്‍ 

(19) കൗനുഹു ബസ്വീറന്‍- കാഴ്ചയുള്ളവനാവല്‍ 

(20) കൗനുഹു മുതകല്ലിമന്‍- സംസാരിക്കുന്നവനാകല്‍ 


മുസ്തഹീല്‍
 (അസംഭവ്യം) 20

(1) അല്‍അദമു- ഇല്ലാതിരിക്കുക 

(2) അല്‍ഹുദൂസു- പുതുതായി ഉണ്ടാവല്‍ 

(3) അല്‍ഫനാഉ- നശിക്കുക 

(4) അല്‍
മുമാസലതു ലില്‍ ഹവാദിസി- സൃഷ്ടികളോട് തുല്യനാവല്‍ 

(5) അല്‍
ഇഹ്തിയാജു- പരാശ്രയത്വം 

(6) അത്തഅദ്ദുദു- ഒന്നിലധികം ഉണ്ടാവുക 

(7) അല്‍അജ്സു- ആശക്തത 

(8) അല്‍കറാഹതു- ഉദ്ദേശ്യമില്ലാതിരിക്കല്‍ 

(9) അല്‍ജഹ്'ലു- അജ്ഞത 

(10) അല്‍മൗതു- മരണം 

(11) അസ്സ്വമമു- ബധിരത 

(12) അല്‍അമാ- അന്ധത 

(13) അല്‍ബകമു- മൂകത 

(14) കൗനുഹു ആജിസന്‍- ആശക്തനായിരിക്കല്‍ 

(15) കൗനുഹു 
കാരിഹന്‍- ഉദ്ദേശമില്ലാത്തവനായിരിക്കല്‍ 

(16) കൗനുഹു ജാഹിലന്‍- വിവരമില്ലാത്തവനായിരിക്കല്‍ 

(17) കൗനുഹു മയ്യിതന്‍- മരിച്ചവനായിരിക്കല്‍ 

(18) കൗനുഹു അസ്വമ്മ- ബാധിരനായിരിക്കല്‍ 

(19) കൗനുഹു അഅ'മാ- അന്ധനായിരിക്കല്‍ 

(20) കൗനുഹു അബ്കം- ഊമയായിരിക്കല്‍ 

ജാഇസ് 

 (സംഭവിക്കാവുന്നത്)  ഒന്ന്

(1) ഫിഅ'ലുകുല്ലി മുംകിനിന്‍ ഔ തര്‍കുഹു- ഉണ്ടാകാവുന്ന ഏതൊരു കാര്യങ്ങള്‍ ചെയ്യലും ചെയ്യാതിരിക്കുലും 

(മത്നുൽ ബാജൂരി ) 


ബാങ്ക് വിളിയിലെ രഹസ്യം

ബാങ്ക് വിളിയിലെ രഹസ്യ അന്വേഷണം തുടരുന്നു..
                                                                                        ബാങ്ക് വിളിയിലെ ഈ രഹസ്യം നമ്മളിൽ എത്രപേർക്ക് അറിയാം.
ലോക മുസ്ലീങ്ങൾ അഞ്ചു വഖ്ത് പ്രാർഥന സമയങ്ങളിൽ പള്ളിയുടെ മിനാരങ്ങളിൽ നിന്നും ഉയരുന്ന ഹൃദയത്തിന്റെ തേന്മഴയായ ബാങ്ക് വിളിയിലെ ഈ സത്യം അറിയുന്ന എത്ര പേരുണ്ട്,

ബാങ്ക്ഭൂമധ്യ രേഖയുടെ കിഴക്കേത്തലക്കലുള്ള ഇന്തോനേഷ്യ. നിരവധി കൊച്ചു കൊച്ചു ദ്വീപുകളടങ്ങുന്ന രാജ്യമാണല്ലോ ഇന്തോനേഷ്യ. ജാവ,സുമാത്ര,ബോർനിയോ,സൈബിൽ അങ്ങനെ. ഇന്തോനേഷ്യയുടെ കിഴക്കുള്ള സൈബിലിൽ രാവിലെ അഞ്ച് മുപ്പതിന് പ്രഭാത നിസ്കാരത്തിനുള്ള ബാങ്കിന് സമയമായി എന്നിരിക്കട്ടെ.അവിടുത്തെ ആയിരക്കണക്കിന് പള്ളികളിൽ നിന്ന് സുബ്‌ഹി ബാങ്ക് ഉയരുകയായി.

ഈ പ്രക്രിയ അങ്ങനെ പടിഞ്ഞാറൻ ഇന്തോനേഷ്യയിലേക്ക് തുടരുന്നു.കിഴക്കൻ-പടിഞ്ഞാറൻ ഇന്തോനേഷ്യകൾ തമ്മിലുള്ള സമയ വ്യത്യാസം ഒന്നര മാണിക്കൂറാണ്.സൈബിലിൽ ബാങ്ക് വിളി കഴിയുന്ന ഉടൻ ജക്കാർത്തയിൽ തുടങ്ങുകയായി.പിന്നെ സുമാത്രയിൽ.ഒന്നര മണിക്കൂർ തുടർച്ചയായ ബാങ്ക് വിളികളാണ്. ഇന്തോനേഷ്യയിലെ ബാങ്ക് വിളികൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ മലേഷ്യയിൽ ബാങ്ക് വിളി തുടങ്ങിക്കഴിയും.അടുത്തത് ബർമ്മയാണ്.ജക്കാർത്തയിലെ ബാങ്ക് വിളിക്ക് ഒരു മണിക്കൂർ ശേഷം ധാക്കയിൽ സുബ്‌ഹി ബാങ്കിന്റെ സമയമാകും.പിന്നെ കൽക്കട്ട മുതൽ ശ്രീ നഗർ വരെ ബാങ്ക് വിളി മുഴങ്ങാൻ തുടങ്ങും.പിന്നെ ബോംബെയിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്കും ബാങ്ക് വിളി വ്യാപിക്കുന്നു.

(ഇന്ത്യയിൽ സ്റ്റാൻഡേഡ് ടൈം ആണെങ്കിലും സൂര്യാദയത്തിൽ സമയ വ്യത്യാസമുണ്ടല്ലോ.
അതായത് സൂര്യനുദിക്കുമ്പോൾ ഡൽഹിയിൽ കാണുന്ന യഥാർത്ഥ സമയാന്തരീക്ഷം ആയിരിക്കില്ല തിരുവനന്തപുരത്ത്. അസ്തമയവും അങ്ങനെ തന്നെ.ഗുജറാത്തും ആസ്സാമും തമ്മിൽ ബാങ്ക് വിളിയിൽ നാൽപ്പത് മിനുട്ടിലേറെ വ്യത്യാസമുണ്ട്.കേരളത്തിൽ തന്നെ തെക്കൻ കേരളവും വടക്കൻ കേരളവുമായി ബാങ്ക് വിളിയിൽ പത്ത് പന്ത്രണ്ട് മിനുട്ട് വ്യത്യാസമുണ്ട്).

ശ്രീനഗറിലും പാക്കിസ്ഥാനിലെ സിയാൽക്കോട്ടും സുബ്‌ഹി ബാങ്ക് ഒരേ സമയത്താണ്.എന്നാൽ കോത്ത,കറാച്ചി,ബലൂചിസ്ഥാനിലെ ഗൊവാദാർ എന്നിവടങ്ങളുമായി സിയാൽക്കോട്ടിലെ സമയത്തിന് 40 മിനുട്ട് വ്യത്യാസമുണ്ട്. ഈ വ്യത്യസ്ത സമയമത്രയും സുബ്‌ഹി ബാങ്ക് നിരവധി പള്ളികളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും.ബലൂചിസ്ഥാനിൽ തീരും മുമ്പ് അഫ്‌ഗാനിസ്ഥാനിൽ തുടങ്ങും.
പിന്നെ മസ്‌കറ്റിൽ.മസ്‌കറ്റും ബാഗ്‌ദാദും തമ്മിൽ ഒരു മണിക്കൂർ സമയവ്യത്യാസമുണ്ട്.

ഈ ഒരു മണിക്കൂറിൽ ബാങ്ക് മുഴങ്ങുന്നത് മസ്കറ്റിൽ നിന്ന് സൗദി അറേബ്യയിലേക്ക്, മക്കയിലും മദീനയിലുമായിരിക്കും.തുടർന്ന് യെമൻ, യു എ ഇ,കുവൈറ്റ് അങ്ങനെ ഇറാഖിൽ. ബാഗ്‌ദാദും ഈജിപ്തിലെ അലക്സാണ്ട്രിയയും തമ്മിൽ ഒരു മണിക്കൂർ സമയവ്യത്യാസം.
ഈ സമയത്ത് വാങ്ക് മുഴങ്ങുന്നത് സിറിയയിലും ഈജി‌പ്തിലും സോമാലിയയിലും സുഡാനിലും ആയിരിക്കും.അലക്സാണ്ട്രിയയും ഇസ്തംബൂളും ഒരേ രേഖാംശത്തിലാണ്.കിഴക്കൻ-പടിഞ്ഞാറൻ തുർക്കികൾ തമ്മിലുള്ള സമയ വ്യത്യാസം ഒന്നര മണിക്കൂർ. ഈ സമയത്ത് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് ബാങ്ക് വിളി മുഴങ്ങിത്തുടങ്ങും.

അലക്സാണ്ട്രിയയും ട്രിപ്പോളിയും തമ്മിൽ സമയ വ്യത്യാസം ഒന്നരമണിക്കൂർ.ഈ സമയത്ത് ആഫ്രിക്ക മുഴുവൻ ബാങ്ക് വിളി കേൾക്കുകയായി.അങ്ങനെ ഇന്തോനേഷ്യയിൽ തുടങ്ങിയ ബാങ്ക് വിളി ഒമ്പതര മണിക്കൂറിന് ശേഷം അറ്റ്‌ലാന്റിക്കിന്റെ കിഴക്കൻ തീരത്തെത്തുകയായി.ഓർക്കുക, ഈ സമയമത്രയും ഭൂമിയിൽ ബാങ്ക് വിളി നിലക്കുന്നില്ല.

സുബ്‌ഹി ബാങ്ക് അറ്റ്‌ലാന്റിക്ക് തീരത്ത് എത്തുന്നതിന് മുമ്പ് തന്നെ കിഴക്കൻ ഇന്തോനേഷ്യയിൽ ളുഹർ ബാങ്കിന്റെ സമയയിക്കഴിഞ്ഞിരിക്കും.അവിടെ ളുഹർ ബാങ്ക് മുഴങ്ങും.
അവിടുത്തെ ളുഹർ ബാങ്ക് മസ്‌കറ്റിലെത്തുന്നതിന് മുമ്പ് തന്നെ വീണ്ടും കിഴക്കൻ ഇന്തോനേഷ്യയിൽ അസർ ബാങ്ക് മുഴങ്ങിക്കഴിഞ്ഞിരിക്കും !ഈ അസർ ബാങ്ക് ധാക്കയിലെത്തുന്നതിന് മുമ്പ് തന്നെ കിഴക്കൻ ഇന്തോനേഷ്യയിൽ മഗ്‌രിബ് ബാങ്ക് വിളിക്കും. സുമാത്രയിൽ മഗ്‌രിബ് ആകുമ്പോഴേക്കും സൈബിലിൽ ഇശാ ബാങ്ക് മുഴങ്ങും !

ഇന്തോനേഷ്യയിൽ സുബ്‌ഹി ബാങ്ക് മുഴങ്ങുമ്പോൾ ആഫ്രിക്കയിൽ ഇശാ ബാങ്ക് മുഴങ്ങുകയാവും.
ഭൂഗോളത്തിന്റെ മറുപകുതിയിൽ ഈ പ്രക്രിയ ആവർത്തിക്കപ്പെടുന്നു.വടക്കേ അമേരിക്കയിലെയും യൂറൂപ്പിലെയും തെക്കേ അമേരിക്കയിലെയും സ്ഥിതി ഇതു തന്നെ.

ചുരുക്കത്തിൽ 24 മണിക്കൂറും ഭൂമിയിൽ അല്ലാഹുവാണ് ഏറ്റവും ഉന്നതന്‍,
അല്ലാഹുവല്ലാതെ ആരാധ്യനില്ല,മുഹമ്മദ് അല്ലാഹുവിന്‍റെ ദൂതനാകുന്നു, നമസ്ക്കാരത്തിലേക്ക് വരൂ,വിജയത്തിലേക്ക് വരൂ.എന്ന ആശയമുള്ള ബാങ്കിന്റെ അലയൊലികൾ ഉയരുന്നതായി മനസ്സിലാക്കാം.

ഇ അത്ഭുതം മനസ്സിൽ ആയെങ്കിൽ ഷെയർ ചെയ്യാതെ പോകരുത് 
സുബ്ഹാനല്ലാഹ്, അള്ളാഹു അക്ബർ 

നിസ്കാരത്തിൽ മൗനം പാലിക്കൽ

നിസ്കാരത്തിൽ മൗനം പാലിക്കൽ

നിസ്കാരത്തിൽ ആറു സമയങ്ങളിൽ മൗനം പാലിക്കൽ സുന്നത്താണ്. سبحان الله എന്നു പറയേണ്ട സമയമാണ് മൗനിയാവേണ്ടത്.

    1) തക്ബീറത്തുൽ ഇഹ്റാമിൻ്റെയും പ്രാരംഭ പ്രാർത്ഥനയുടെയും ഇടയിൽ
      2) പ്രാരംഭ പ്രാർത്ഥനയുടെയും അഊദുവിൻ്റെയും ഇടയിൽ
     3) അഊദുവിൻ്റെയും ഫാതിഹയുടെയും ഇടയിൽ
    4) ഫാതിഹ
യുടെയും ആമീനിൻ്റെയും ഇടയിൽ
  5) ആമീനിൻ്റെയും സൂറത്തിൻ്റെയും ഇടയിൽ
   6) സൂറത്തിൻ്റെയും റുകൂഇൻ്റയും ഇടയിൽ
  
 *പ്രത്യേക ശ്രദ്ധയ്ക്ക്*
 
  ഇമാം ആമീനിൻ്റെയും സൂറത്തിൻ്റെയും ഇടയിൽ മൗനത്തിൽ നിൽക്കേണ്ടത് മഉമൂം ഫാതിഹ ഓതാൻ വേണ്ട സമയമാണ്. അത്ര സമയം ഇമാം മൗനിയായി നിൽക്കാതെ പതുക്കെ പ്രാർത്ഥിക്കുകയോ ഖുർആൻ ഓതുകയോ ചെയ്യലാണ് നല്ലത്. ഏറ്റവും നല്ലത് ഖുർആൻ പാരായണമാണ്. ( നിഹായത്തു സൈൻ )
    
 *ﻓﺎﺋﺪﺓ اﻟﺴﻜﺘﺎﺕ اﻟﻤﻄﻠﻮﺑﺔ ﻓﻲ اﻟﺼﻼﺓ ﺳﺖ*
*ﺳﻜﺘﺔ ﺑﻴﻦ ﺗﻜﺒﻴﺮﺓ اﻹﺣﺮاﻡ ﻭﺩﻋﺎء اﻻﻓﺘﺘﺎﺡ ﻭﺳﻜﺘﺔ ﺑﻴﻦ ﺩﻋﺎء اﻻﻓﺘﺘﺎﺡ ﻭاﻟﺘﻌﻮﺫ ﻭﺳﻜﺘﺔ ﺑﻴﻦ اﻟﺘﻌﻮﺫ ﻭاﻟﻔﺎﺗﺤﺔ ﺃﻭ ﺑﺪﻟﻬﺎ ﻭﺳﻜﺘﺔ ﺑﻴﻦ اﻟﻀﺎﻟﻴﻦ ﻭﺁﻣﻴﻦ*
*ﻭﺳﻜﺘﺔ ﺑﻴﻦ ﺁﻣﻴﻦ ﻭاﻟﺴﻮﺭﺓ ﻭﺳﻜﺘﺔ ﺑﻴﻦ اﻟﺴﻮﺭﺓ ﻭاﻟﺮﻛﻮﻉ*
*ﻭﻛﻠﻬﺎ ﺑﻘﺪﺭ ﺳﺒﺤﺎﻥ اﻟﻠﻪ ﺇﻻ ﺳﻜﻮﺕ اﻹﻣﺎﻡ ﺑﻴﻦ ﺁﻣﻴﻦ* *ﻭاﻟﺴﻮﺭﺓ ﻓﺈﻧﻪ ﺑﻘﺪﺭ ﻗﺮاءﺓ اﻟﻤﺄﻣﻮﻡ اﻟﻔﺎﺗﺤﺔ ﻭاﻷﻭﻟﻰ ﻟﻹﻣﺎﻡ

 

മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം (ഹ്രസ്വ പരിചയം

മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം (ഹ്രസ്വ പരിചയം) 

മുസ്ലിമിന്റെ മേൽ ആദ്യം നിർബന്ധമാക്കുന്നത് നബി ചരിത്രം പഠിക്കൽ (ഫത്ഹുൽ മുഈൻ)_


പേര് :മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം 

ജനനം : റബീഉൽ അവ്വൽ 12 / AD 571 ഏപ്രിൽ 21 തിങ്കൾ 

ജനന സ്ഥലം : ശിഅബ് ബനൂ ഹാഷിം എന്ന മലഞ്ചെരുവിലെ മൗലിദു സ്സിഖാഖ് എന്ന വീഥിയിലെ വീട്ടിൽ 

നിറം :ചുവപ്പ് കലർന്ന വെളുത്ത നിറം 

ഗോത്രം : ഖുറൈശ് 

വംശം : ഹാഷിം 

ഉപ്പ : അബ്ദുള്ള (റ)

ഉമ്മ : ആമിന (റ )

വലിയുപ്പ (ഉപ്പ) : അബ്ദുൽ മുത്വലിബ് 

വലിയുമ്മ (ഉമ്മ) : അംറിന്റെ മകൾ ഫാത്തിമ 

കുടുംബം :
 മഖ്‌സൂമി 

വലിയുപ്പ (ഉമ്മ) : വഹബ്‌ 

വലിയുമ്മ (ഉമ്മ) : അബ്ദുൽഉസ്സയുടെ മകൾ ബർറഹ് 

ഉമ്മാന്റെ കുടുംബം : ബനൂ സഹ്‌റ 

പ്രസവ ശുശ്രൂഷ : ഷിഫാ അസ്സഹ് രിയ്യ 

പരിചരണം : ഉമ്മുഅയ്മൻ 

 അമ്മിഞ്ഞപ്പാൽ നൽകിയ മഹതികൾ :
1. ഉമ്മ ആമിന
2. സുവൈബതുൽ അസ്ലമിയ്യ
3. ഹലീമതുസ്സഅദിയ്യ 
4. ഉമ്മു അയ്മൻ 
5. ഉമ്മു ഫർവ
6. ഖൗല 

 പിതൃവ്യന്മാർ :
1. ഹംസ (റ)
2: അബ്ബാസ് (റ)
3. അബൂതാലിബ് (റ)
4. സുബൈർ (റ)
5. ഹാരിസ് (റ)
6. ഖുസം 
7. അബൂ ലഹബ് 
8. ഹജൽ 
9. ലിറാർ

 അമ്മായിമാർ :

1. സ്വഫിയ്യ (റ)
2. ആതിഖ (റ)
3. അർവാ (റ)
4. ഉമൈമ 
5. ബർറ 
6. ഉമ്മു ഹകീം

മാതൃസഹോദരങ്ങൾ :

1. അസ് വദ് 
2. അബ്ദുയാഖൂത് 
3. ഫുറൈഅ

നബിയുടെ ഭാര്യമാർ :

1. ഖദീജ (റ)
2. സൗദ (റ)
3. ആഇശ (റ)
4. ഹഫ്സ (റ)
5. ഖുസൈമയുടെ മകൾ സൈനബ് (റ)
6. ഉമ്മു സലമ [ഹിന്ദ്] (റ)
7. ജഹ്‌ശിന്റെ മകൾ സൈനബ് (റ)
8. ജുവൈരിയ്യ (റ)
9. ഉമ്മു ഹബീബ [റംല] (റ)
10. സ്വഫിയ്യ (റ)
11. മൈമൂന (റ)

നബിയുടെ സന്താനങ്ങൾ :

1. ഖാസിം (റ)
2. സൈനബ് (റ)
3. റുഖിയ്യ (റ)
4. ഉമ്മു കുൽസൂം (റ)
5. അബ്ദുള്ള (റ)
6. ഫാത്തിമ (റ)
7. ഇബ്രാഹിം (റ)

പ്രവാചകത്വം :

40 വയസ്സിൽ 

 ആകാശാരോഹണം :
 വയസ്സിൽ 

പലായനം :
 53 വയസ്സിൽ മക്കയിൽ നിന്നും മദീനയിലേക്ക്

പ്രധാന സമരങ്ങൾ :

ബദ്ർ 
ഉഹ്ദ് 
ഖന്ദഖ് 
ഹുനൈൻ 

പ്രധാന ഉടമ്പടികൾ :

ഹുദൈബിയ്യ 
ബനൂ നജ്ജാർ 
അയ്‌ലാ 
ബനൂ ഖുറൈള

പ്രധാന മുഅജിസത്തുകൾ

 (അമാനുഷിക കഴിവുകൾ)

ഖുർആൻ
ചന്ദ്രനെ പിളർത്തൽ 
വിരലുകൾക്കിടയിലൂടെ വെള്ളത്തിന്റെ ഉറവ 
കല്ലുകൾ സംസാരിക്കുക 
മേഘം തണലിടുക 

പ്രധാന വിശേഷണങ്ങൾ

അൽഅമീൻ.. (വിശ്വസ്തൻ )
സത്യസന്ധൻ..
നീതിമാൻ..
സേവകൻ..
കാരുണ്യവാൻ..
കൃപയുള്ളവർ....

വഫാത്ത് :

ഹിജ്‌റ 11, AD 632 റബീഉൽ അവ്വൽ 12 തിങ്കൾ

സ്ഥലം :
 മദീനയിൽ, സ്വവസതിയിൽ 

ആഖിറത്തിലെ ആദ്യ ഭവനം :
 മദീനയിൽ സ്വവസതിയിൽ 

വയസ്സ് : കൃത്യം 63...

വാർദ്ധക്യം കാലിൽ നിന്ന് മുകളിലേക്ക് ആരംഭിക്കുന്നു

വാർദ്ധക്യം കാലിൽ നിന്ന് മുകളിലേക്ക് ആരംഭിക്കുന്നു! 

  നിങ്ങളുടെ കാലുകൾ സജീവവും ശക്തവുമാക്കുക 
 നിങ്ങളുടെ കാലുകൾ സജീവവും ശക്തവുമായി നിലനിർത്തുക !!!

  ദിവസേന പ്രായമാകുമ്പോൾ, നിങ്ങളുടെ കാലുകൾ എല്ലായ്പ്പോഴും സജീവവും ശക്തവുമായിരിക്കണം.  പ്രായമാകുന്നത് തുടരുമ്പോൾ, നരച്ച മുടി (അല്ലെങ്കിൽ) അയഞ്ഞ ചർമ്മം (അല്ലെങ്കിൽ) മുഖത്തെ ചുളിവുകൾ ഉണ്ടാകാൻ നമ്മൾ ഭയപ്പെടേണ്ടതില്ല.

  ദീർഘായുസ്സിന്റെ ലക്ഷണങ്ങളിൽ പ്രശസ്ത അമേരിക്കൻ മാഗസിൻ "പ്രിവൻഷൻ" ആരോഗ്യമുള്ള ജീവിതത്തിന് ഏറ്റവും പ്രധാനവും അനിവാര്യവുമായ ശക്തമായ കാലിലെ പേശികളെ പട്ടികയിൽ പെടുത്തുന്നു.

 
ദിവസവും നടക്കുക.

 രണ്ടാഴ്ചത്തേക്ക് നിങ്ങളുടെ കാലുകൾ ചലിപ്പിച്ചില്ലെങ്കിൽ, നിങ്ങളുടെ യഥാർത്ഥ കാലിന്റെ ശക്തി 10 വർഷം കുറയും.

  നടത്തം

 ഡെൻമാർക്കിലെ കോപ്പൻഹേഗൻ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ വൃദ്ധരും ചെറുപ്പക്കാരും രണ്ടാഴ്ചത്തേക്ക് നിഷ്‌ക്രിയമായി തുടരുകയാണെങ്കിൽ അവരുടെ കാലിന്റെ പേശിയുടെ മൂന്നിലൊന്ന് നഷ്ടപ്പെടുമെന്ന് കണ്ടെത്തി.  ഇത് 20-30 വർഷത്തെ വാർദ്ധക്യത്തിന് തുല്യമാണ് !!

  അതിനാൽ നടക്കുക

 കാലിലെ പേശികൾ ദുർബലമാകുന്നതിനാൽ, ഞങ്ങൾ പുനരധിവാസവും വ്യായാമവും ചെയ്താലും വീണ്ടെടുക്കാൻ വളരെയധികം സമയമെടുക്കും.  നടത്തങ്ങൾ.  അതിനാൽ, നടത്തം പോലുള്ള പതിവ് വ്യായാമം വളരെ പ്രധാനമാണ്


 നമ്മുടെ ശരീരഭാരം / ഭാരം മുഴുവൻ കാലുകൾ വഹിക്കുന്നു.

  
കാലുകൾ ഒരുതരം തൂണുകളാണ് അത് മനുഷ്യശരീരത്തിന്റെ മുഴുവൻ ഭാരവും വഹിക്കുന്നു.

 ദൈനംദിന നടത്തം.
 
 രസകരമെന്നു പറയട്ടെ, ഒരു വ്യക്തിയുടെ 50% എല്ലുകളും 50% പേശികളും രണ്ട് കാലുകളിലുമാണ്.
 
നടത്തം

 മനുഷ്യശരീരത്തിലെ ഏറ്റവും വലുതും ശക്തവുമായ സന്ധികളും എല്ലുകളും കാലുകളിലാണ്.

  10,000 അടി / ദിവസം
   ശക്തമായ എല്ലുകൾ, ശക്തമായ പേശികൾ, വഴങ്ങുന്ന സന്ധികൾ എന്നിവയുടെ ശരീരം
 ഇരുമ്പ് ത്രികോണം സൃഷ്ടിക്കുന്നു
   മനുഷ്യശരീരം വഹിക്കുന്നു. 

  ഒരു വ്യക്തിയുടെ ജീവിതത്തിന്റെ 70% ചെലവഴിക്കുന്നത് മനുഷ്യന്റെ പ്രവർത്തനത്തിനും രണ്ട് കാലുകളാലും കലോറി കത്തിക്കുന്നതിനുമാണ്. 

നിങ്ങൾക്ക് ഇത് അറിയാമോ?
 
ഒരു വ്യക്തി ചെറുപ്പമായിരിക്കുമ്പോൾ, അവന്റെ / *തുടകൾ 800 കിലോഗ്രാം ഭാരമുള്ള ഒരു ചെറിയ കാർ ഉയർത്താൻ ശക്തമാണ്!*

 കാൽ ലോക്കോമോഷന്റെ കേന്ദ്രം.

  രണ്ട് കാലുകളും ഒരുമിച്ച് 50% ഞരമ്പുകളും 50% രക്തക്കുഴലുകളും 50% രക്തവും മനുഷ്യശരീരത്തിൽ വഹിക്കുന്നു.  ശരീരത്തെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ രക്തചംക്രമണ ശൃംഖലയാണിത്.  
അതിനാൽ എല്ലാ ദിവസവും നടക്കുക.

  കാലുകൾ മാത്രം ആരോഗ്യമുള്ളപ്പോൾ, രക്തപ്രവാഹത്തിന്റെ സമൃദ്ധമായ ഒഴുക്ക് സുഗമമായി പോകുന്നു.  അതിനാൽ, ശക്തമായ കാൽ പേശികളുള്ള ആളുകൾക്ക് തീർച്ചയായും ശക്തമായ ഹൃദയമുണ്ടാകും.

 ഒരാളുടെ പ്രായം കാൽ മുതൽ മുകളിലേക്ക് തുടങ്ങുന്നു.  ഒരു വ്യക്തി പ്രായമാകുമ്പോൾ, യുവത്വത്തിൽ നിന്ന് വ്യത്യസ്തമായി, തലച്ചോറിനും കാലുകൾക്കുമിടയിൽ നടക്കുന്ന കമാൻഡുകളുടെ കൈമാറ്റത്തിന്റെ കൃത്യതയും വേഗതയും കുറയുന്നു
.
 ദയവായി നടക്കുക

  കൂടാതെ, അസ്ഥി മജ്ജ കാൽസ്യം എന്ന് വിളിക്കപ്പെടുന്നവ കാലക്രമേണ അല്ലെങ്കിൽ പിന്നീട് നഷ്ടപ്പെടും, ഇത് പ്രായമായവരെ ഒടിവുകളിലേക്ക് നയിക്കുന്നു.

  നടത്തം.

 പ്രായമായവരിൽ ഉണ്ടാകുന്ന ഒടിവുകൾ സങ്കീർണതകളുടെ തുടർച്ചയായി, പ്രത്യേകിച്ച് ബ്രെയിൻ ത്രോംബോസിസ് പോലുള്ള അപകടകരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം.

 പ്രായമായ രോഗികളിൽ 15% സാധാരണയായി ഒടിവുണ്ടായി ഒരു വർഷത്തിനുള്ളിൽ മരിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ?
 ദിവസവും തെറ്റാതെ നടക്കുക

 60 വയസ്സിനു ശേഷവും കാലുകൾക്ക് വ്യായാമം ചെയ്യുന്നത് വളരെ വൈകില്ല. നമ്മുടെ കാലുകൾ ക്രമേണ പ്രായമാകുകയാണെങ്കിലും, നമ്മുടെ കാലുകൾക്ക് വ്യായാമം ചെയ്യുന്നത് ആജീവനാന്ത ജോലിയാണ്.


 10,000 അടി നടത്തം
  എപ്പോഴും കാലുകൾ ശക്തിപ്പെടുത്തുന്നതിലൂടെ ഒരാൾക്ക് കൂടുതൽ വാർദ്ധക്യം തടയാനോ കുറയ്ക്കാനോ കഴിയും.

 365 ദിവസം നടത്തം
 നിങ്ങളുടെ കാലുകൾക്ക് വേണ്ടത്ര വ്യായാമം ലഭിക്കാനും കാലിലെ പേശികൾ ആരോഗ്യമുള്ളതാണെന്ന് ഉറപ്പുവരുത്താനും ദിവസവും കുറഞ്ഞത് 30-40 മിനിറ്റെങ്കിലും നടക്കുക.

 40 വയസ്സിനു മുകളിൽ പ്രായമുള്ള നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും നിങ്ങൾ ഈ സുപ്രധാന വിവരങ്ങൾ പങ്കിടേണ്ടതുണ്ട്.

പണത്തിന്റെ പേരുകൾ

പണത്തിന്റെ പേരുകൾ 

  ഹേ... പണമേ...
നിനക്ക് എത്ര പേരുകളുണ്ട്..?

  ദേവാലയങ്ങളിൽ അത്
 "കാണിക്ക/നേർച്ച..!"

  സ്കൂളിൽ വിളിപ്പേര്...
  "ഫീസ്..!"
                   
  വിവാഹത്തിൽ...
  "സ്ത്രീധനം..!"

  വിവാഹമോചനത്തിൽ...
  "ജീവനാംശം..!"

  അപകടത്തിൽ മരണപ്പെട്ടാൽ,
വൈകല്യം സംഭവിച്ചാൽ കിട്ടും,
 "നഷ്ടപരിഹാരം..!"
  
  ദരിദ്രന് കൊടുത്താൽ...
അത് "ഭിക്ഷ" ആയി...!        

  തിരിച്ചു തരണമെന്ന് പറഞ്ഞ്
ആർക്കെങ്കിലും കൊടുത്താലത്...
 "കടം..!"

  പാർട്ടിക്കാർക്ക്‌ മനസ്സിൽ
പ്രാകിക്കൊണ്ട് കൊടുക്കുന്നത്...
 "പിരിവ്..!"

  അനാഥാലയങ്ങൾക്ക്
കൊടുത്താലത്...
 "സംഭാവന..!"

  കോടതിയിൽ അടയ്ക്കുന്നത്...
 "പിഴ..!"
                    
  സർക്കാർ എടുത്താലത്...
 "നികുതി..!"

  ജോലി ചെയ്താൽ
മാസത്തിൽ കിട്ടുന്നത്...
 "ശമ്പളം..!"

  വേല ചെയ്താൽ ദിവസവും "കൂലി..!" ആയാണ് കിട്ടുക.

  വിരമിച്ച ശേഷം കിട്ടുന്നത്...
 "പെൻഷൻ..!"

  തട്ടിക്കൊണ്ടു പോകുന്നവർക്ക്...
 "മോചനദ്രവ്യം..!"

  ഹോട്ടൽ ബാർ ജോലിയിൽ നിന്ന് കിട്ടുന്നത്...
 "ടിപ്പ്..!"
           
  ബാങ്കിൽ നിന്ന് കടം
വാങ്ങുമ്പോൾ അത്...
 "വായ്പ..!"

  തൊഴിലാളികൾക്ക്
കൊടുക്കുമ്പോൾ അത്...
 "വേതനം..!"

  നിയമവിരുദ്ധമായി
വാങ്ങിയാൽ അത്...
 "കൈക്കൂലി..!"

  ആചാര്യൻമാർക്ക്
വെറ്റിലയടക്കയിൽ വെച്ച്
കൊടുത്താൽ അത്...
 "ദക്ഷിണ..!"               
    
  ഇനി ആർക്കെങ്കിലും
സന്തോഷത്തോടെ ദാനം
ചെയ്താൽ അത് നമ്മുടെ...
 "ഔദാര്യം..!"
                                                    
  ഇത്രയധികം പേരുകളിൽ, ഇത്രയധികം കുഴപ്പങ്ങളുണ്ടാക്കുന്ന വേറൊരു സാധനം ഭൂമിയിൽ ഇല്ല എന്നതാണ് സത്യം..!!!

ഖുർആനിലെ ജുസുഇന്റെ പേജ് അറിയാൻ

ഖുർആനിലെ ജുസുഇന്റെ പേജ് അറിയാൻ 

ഖുർആനിലെ ഓരോ ജുസുവും എത്രാമത്തെ പേജിലാണു എന്ന് അറിയണമെങ്കിൽ ഒരു എളുപ്പവഴിയുണ്ട്‌.  

എത്രാമത്തെ ജുസു ആണു കണ്ടുപിടിക്കേണ്ടത്‌ എന്നത്‌ ഒരു പേപ്പറിൽ എഴുതുക. 

എന്നിട്ട്‌ ആ സംഖ്യയിൽ നിന്നും 1 കുറക്കുക. 
കിട്ടുന്ന സംഖ്യയെ 2 കൊണ്ട്‌ ഗുണിക്കുക.
കിട്ടുന്ന ഉത്തരത്തിനൊപ്പം 
2 എന്നുകൂടി എഴുതിച്ചേർക്കുക.  
അതായിരിക്കും പ്രസ്തുത ജുസു തുടങ്ങുന്ന പേജ്‌നമ്പർ. 

ഉദാ :
 
9 ആമത്തെ ജുസു എത്രാം പേജിലാണു എന്ന് അറിയണമെങ്കിൽ
9 ൽ നിന്ന് 1 കുറക്കുക. 
= 8
8 നെ 2 കൊണ്ട്‌ ഗുണിക്കുക. 
= 16 
16 ന്റെ ഒപ്പം 2 എന്നുകൂടി എഴുതുക 

= 162. 

162 ആമത്തെ പേജിലായിരിക്കും 9 ആം ജുസു തുടങ്ങുന്നത്‌. 
പരീക്ഷിച്ചുനോക്കാവുന്നതാണു. 

ഈ വിവരം മറ്റുള്ളവരെക്കൂടി അറിയിക്കുക. 

നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക.

ശൈഖുൽ ഹദീസ് മൗലാനാ ശൈഖ് ഹസൻ ഹസ്റത്ത് (ന:മ) 

ശൈഖുൽ ഹദീസ് മൗലാനാ ശൈഖ് ഹസൻ ഹസ്റത്ത് (ന:മ) 

മമ്മൂട്ടി അഞ്ചുകുന്ന്.


കേരളം കണ്ട പണ്ഡിത പ്രതിഭകളിൽ പ്രഥമഗണനീയനാണ് മർഹൂം ശൈഖ് ഹസൻ ഹസ്റത്ത് എന്ന പണ്ഡിത സൂര്യൻ, മലയാളി എന്ത് കൊണ്ടോ ഓർക്കാൻ തുനിയാത്ത ആ മഹാ പണ്ഡിതനെക്കുറിച്ച് അല്പമെഴുതിയില്ലെങ്കിൽ വലിയൊരു അപരാധം തന്നെയാകും, പുതിയ തലമുറ ഹസ്രത്തിനെ അറിയരുത് എന്ന് ആരാഗ്രഹിച്ചാലും ഹസ്രത്തിനെ അവരറിയേണ്ടതും വലിയൊരു ചരിത്ര ദൗത്യമായി അവർ ആ ജീവിതത്തെ അനാവരണം ചെയ്യേണ്ടതുമുണ്ട്, 

 കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി അഞ്ചാം പീടികയിൽ മുഹ്‌യുദ്ദീൻ ആയിശ ദമ്പതികളുടെ പുത്രനായാണ് ഹസന്റെ ജനനം, പണ്ഡിതയായ മാതാവിൽ നിന്ന് തന്നെയായിരുന്നു ആദ്യ വിദ്യാപാഠങ്ങൾ. ഖുർആൻ, പത്ത് കിതാബ്, ഉംദ തുടങ്ങിയ പ്രാഥമിക മതവിജ്ഞാനീയങ്ങൾ കരാഗതമാക്കിയത് മാതാവ് ആയിശുമ്മയിൽ നിന്നാണ്, പിന്നീട് പൊന്നാനി വലിയ പള്ളിയിലേക്ക് ഓതാനയച്ചു, ഓതാൻ പോയ തന്റെ രണ്ട് സഹോദരന്മാർ അക്കാലത്ത് തിരികെ വന്നിരുന്നില്ല, അവരെ കുറിച്ച് പിന്നീട് ഒരാറിവും ലഭിച്ചിരുന്നില്ലത്രേ, പൊന്നാനിയിലെ പഠനത്തെ തുടർന്ന് വെളിയങ്കോട്, നാദാപുരം, തെക്കുമ്പാട് , കാപ്പാട്, പാങ്ങ് , ചേമഞ്ചേരി തുടങ്ങി വിവിധ പള്ളി ദർസുകളിൽ പ്രഗത്ഭരായ ഗുരുക്കന്മാരിൽ നിന്ന് ഹസൻ ജ്ഞാനം അഭ്യസിച്ചു, പ്രത്യേക വിഷയങ്ങൾ അതിൽ നിപുണരായ പണ്ഡിതരെ തേടിപ്പിടിച്ച് അഭ്യസ്തമാക്കി, കല്ലൂർ കുഞ്ഞിമുഹമ്മദ് മുസ്ലിയാരിൽ നിന്നാണ് ആദ്യമായി ശൈഖ് ഹസൻ സ്വഹീഹുൽ ബുഖാരി ഓതിയത്. മൗലാന ആയഞ്ചേരി അബ്ദുർറഹ്മാൻ മുസ്ലിയാരിൽ നിന്നും അദ്ദേഹം ഹദീസ് പഠനം നടത്തിയിട്ടുണ്ട്, കേരളത്തിൽ ഹദീസ് വിജ്ഞാനത്തിന് ഉന്നത സ്ഥാനം നൽകിയ ഒരു പണ്ഡിതവാര്യനായി ആയഞ്ചേരി ഉസ്താദിനെ ശൈഖ് ഹസൻ ഹസ്രത്ത് അനുസ്മരിക്കുന്നുണ്ട്. കീഴന കുഞ്ഞഹമ്മദ് മുസ്‌ലിയാർ അക്കാലത്ത് ശൈഖ് ഹസൻ ഹസ്രത്തിന്റെ സഹപാഠിയായിരുന്നു, പിന്നീട് മൗലാന വിഖ്യാത പണ്ഡിതൻ അബ്ദുൽ ഖാദർ ഫള്ഫരിയുടെ ശിഷ്യത്വം സ്വീകരിച്ചു, കേരളത്തിൽ നിന്ന് ലഭ്യമായ എല്ലാ ഫന്നുകളിലും അവഗാഹം നേടി, 

ഹദീസ് വിജ്ഞാനത്തിനുള്ള തീരാത്ത ദാഹം മഹാനരെ പിന്നീട് കൊണ്ടെത്തിച്ചത് തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്ത അതിരാമ്പട്ടണത്താണ്, അവിടുത്തെ സുപ്രസിദ്ധ കലാലയമായ മദ്രസ റഹ്‌മാനിയയിൽ ചേർന്ന് പഠനം തുടർന്നു, മക്കാ മുകറമയിലെ വിഖ്യാത പണ്ഡിതനായ ശൈഖ് സൈനീ ദഹ്ലാൻ (റ) യുടെ ശിഷ്യനായ ശൈഖ് അഹമ്മദ് മുത്തുപ്പേട്ട യിൽ നിന്നാണ് അവിടെ ബുഖാരിയുടെ ഇജാസത്ത് ലഭിക്കുന്നത്. പഠന ശേഷം അൽപ്പ കാലം അവിടെ തന്നെ മുദരിസായി സേവനം ചെയ്തു, പക്ഷെ ഹദീസ് വിജ്ഞാനത്തിനായുള്ള ദാഹം ആ മഹാമനീഷിയെ വീണ്ടും വിജ്ഞാന യാത്രക്ക് പ്രേരിപ്പിച്ചു, തുടർന്ന് വിഖ്യാതമായ വെല്ലൂർ ബാഖിയാത്തിലേക്ക് , അക്കാലത്ത് 
അബ്ദുൽ റഹീം ഹസ്രത്തായിരുന്നു വെല്ലൂരിലെ പ്രിൻസിപ്പാൾ, തുടർന്ന് ദാറുൽ ഉലൂം ദയൂബന്ദിലേക്ക് പോവാൻ ആഗ്രഹമുദിച്ചു, ഗുരുവായ ആയഞ്ചേരി ഉസ്താദിൽ നിന്ന് ലഭിച്ചതാണ് ദയൂബന്ദിലേക്ക് പോകാനുള്ള പ്രേരണ, അബ്ദുൽ റഹീം ഹസ്രത്തുമായി ആലോചിച്ച ശേഷം ദേവ്ബന്ദിലേക്ക് തിരിച്ചു, ശൈഖ് ഹസൻ ഹസ്രത്ത് എന്ന പണ്ഡിത പ്രതിഭ രൂപപ്പെടുന്നത് ദാറുൽ ഉലൂമിൽ വെച്ചാണ്, 

ഇന്ത്യാ ചരിത്രത്തിലെ വിസ്മയങ്ങളായ നിരവധി പണ്ഡിതപടുക്കളുടെ കർമ്മഭൂമിയായിരുന്നു ദാറുൽ ഉലൂം, ശൈഖുൽ ഇസ്ലാം മൗലാന സയ്യിദ് ഹുസൈൻ അഹമ്മദ് മദനി (റ) തങ്ങളായിരുന്നു ദേവ്ബന്ദിലെ ശൈഖ് ഹസന്റെ പ്രധാന ഗുരുവര്യർ, പ്രവേശന പരീക്ഷയിൽ വിദ്യാർത്ഥിയുടെ അറബിയിലെ അവഗാഹം ശ്രദ്ധിച്ച മൗലാനാ സയ്യിദ്‌ മദനി ടി. ഹസൻ എന്നതിന് പകരം ശൈഖ് ഹസൻ എന്ന് ചേർക്കാൻ നിർദേശിച്ചു, അതോടെയാണ് ശൈഖ് ഹസൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങുന്നത് ദയൂബന്ദിലെ കഠിനമായ കാലാവസ്ഥ ആരെയും തളർത്തും, കടുത്ത ചൂടും മരം കോച്ചുന്ന തണുപ്പും മാറി മാറു വന്ന വർഷങ്ങൾ, ശൈഖ് ഹസൻ എന്ന വിദ്യാർത്ഥി തളരാതെ പഠിച്ചു കൊണ്ടേയിരുന്നു, ആദ്യ വർഷം ദൗറത്തുൽ ഹദീസ്, പിന്നീട് ദൗറത്തു തഫ്സീർ, ആ പഠനം പൂർത്തിയാക്കിയ ശേഷം വിവിധ കിതാബുകൾ മുതആല ചെയ്തു, ഒപ്പം യൂനാനി, ഗോളശാസ്ത്രം, തുടങ്ങിയ ശാഖകളിൽ അവഗാഹം നേടി, തുടർന്ന് ദയൂബന്ദിലെ ചീഫ് മുഫ്തി മൗലാന ഇഅജാസ് അലി (ന. മ) യുടെ കീഴിൽ ഒരു വർഷം ഫത്‌വ പരിശീലനം നേടി, ഇക്കാലത്ത് തന്നെ ഫാർസി കിതാബുകളിലും അവഗാഹം നേടി, മൗലാനാ ഹുസ്സൈൻ അഹമ്മദ് മദനി യെ ബൈഅത്ത് ചെയ്തു , അദ്ദേഹത്തിൽ നിന്ന് ഒട്ടനേകം ഇജാസത്തുകൾ കരസ്തമാക്കി, വിഖ്യാത ഹനഫീ കർമ്മ ശാസ്ത്ര പടുവും സൂഫി വര്യനുമായിരുന്ന അല്ലാമാ ശൈഖ് റഷീദ് അഹമ്മദ് ഗംഗോഹി (റ) യുടെ ഖലീഫയായിരുന്നു ഇന്ത്യാ ചരിത്രത്തിലെ ബഹുമുഖ പ്രതിഭയായിരുന്ന മൗലാന സയ്യിദ് ഹുസ്സൈൻ അഹമ്മദ് മദനി(റ),  

ഇതിനിടെ വെല്ലൂർ ബാഖിയാത്തിലേക്ക് ഒരു മുദരിസ്സിനെ വേണമെന്ന ആവശ്യമുന്നയിച്ച കത്ത് ദാറുൽ ഉലൂമിലെത്തി, ദേവ്ബന്ദിലെ ഉസ്താദുമാർ ശൈഖ് ഹസൻ ഹസ്രത്തിനോട് ചുമതല ഏറ്റെടുക്കാൻ നിർദേശിച്ചു, യാത്രാ ചെലവിന് തുക ലഭ്യമാകാത്തത് കൊണ്ട് തീരുമാനമെടുക്കാൻ വൈകി, ശൈഖ് ഹസൻ ഹസ്രത്ത് തന്നെ എഴുതട്ടെ " ഈ കാര്യം ഉസ്താദ് മദനി യെ ഞാൻ അറിയിച്ചു, ആ അനുഗ്രഹീത ഹസ്തം എന്റെ നേരെ നീട്ടിക്കൊണ്ട് 55.ക തന്നു, എന്നോട് ബാഖിയാത്തിലേക്ക് പോകാൻ നിർദേശിച്ചു, വൈകിയത് കാരണം അവിടെ മറ്റാരെങ്കിലും ചുമതലയേറ്റിട്ടുണ്ടെങ്കിൽ കേരളത്തിലേക്ക് മടങ്ങാൻ 1 കൂടി തന്നു, മൗലാനാ ശൈഖുൽ ഇസ്ലാം ഹുസ്സൈൻ അഹമ്മദ് മദനി (റ) യുടെ അനുഗ്രഹാശിസുകളോടെ ഞാൻ വെല്ലൂരിലേക്ക് പുറപ്പെട്ടു" 

മൗലാന ആദം ഹസ്രത്ത് ആയിരുന്നു വെല്ലൂരിലെ പ്രിൻസിപ്പൽ , ആദ്യ വർഷങ്ങളിൽ തന്നെ ഹസ്രത്തിന്റെ ശിഷ്യ ഗണങ്ങളിൽ പ്രമുഖർ 
#സയ്യിദ്_അബ്ദുറഹ്മാൻ_ഇമ്പിച്ചിക്കോയ_തങ്ങൾ,
 കെ.സി #ജമാലുദ്ദീൻ_മൗലവി, 
#അബ്ദുൽ_ജബ്ബാർ_ഹസ്രത്ത് എന്നിവരെല്ലാമായിരുന്നു. 
വെല്ലൂർ ബാഖിയാത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ശൈഖ് ഹസന്റെ ആഗമനം, ഹദീസ് വിജ്ഞാനീയത്തിന് വേണ്ടത്ര സ്ഥാനം അന്ന് ബാഖിയാത്തിന്റെ സിലബസിൽ ഉണ്ടായിരുന്നില്ല, ഹദീസ് നിദാന ശാസ്ത്രത്തിനോ സനദിനോ വലിയ പ്രാധാന്യം കല്പിക്കാതെയുള്ള അധ്യാപനമായിരുന്നു ശൈഖ് ഹസൻ അധ്യാപനം ആരംഭിച്ച കാലത്ത് ബാഖിയാത്തിൽ നടന്നു പോന്നത്, ഹദീസ് വിജ്ഞാന ശാഖയിലെ യുഗപ്രഭാവന്മാരായ ദയൂബന്ദി ഉലമാക്കളുടെ സ്വാധീനം ശൈഖ് ഹസനിൽ പ്രകടമായതിനാൽ അദ്ദേഹം വ്യത്യസ്തമായ അധ്യാപന ശൈലി സ്വീകരിച്ചു. അവിടെ ദാറുൽ ഹദീസ് സ്ഥാപിക്കാനായി അദ്ദേഹം പരിശ്രമം നടത്തി, അതിന് വേണ്ടി അക്കാലത്ത് ശൈഖ് ഹസൻ ഹസ്രത്ത് ശ്രീലങ്ക, സിങ്കപ്പൂർ,വിയറ്റ്‌നാം എന്നിവിടങ്ങളിലെല്ലാം പോയി പണം സ്വരൂപിച്ചു, വിയറ്റ്‌നാം യുദ്ധം കൊടുമ്പിരി കൊണ്ട ആ കാലത്ത് അദ്ദേഹത്തെ യാത്രയിൽ നിന്ന് പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും അദ്ദേഹം ചെവി കൊണ്ടില്ല, ആ മഹാത്മാവിന്റെ ശ്രമ ഫലമായി 1973 ൽ ബാഖിയാത്തിൽ ദാറുൽ ഹദീസ് സ്ഥാപിക്കപ്പെട്ടു. ബാഖിയാത്തിൽ സുദീർഘമായ സേവനം ചെയ്ത ആ മഹദ് ഗുരു അവിടെ ശൈഖുൽ ഹദീസ് ആയും, പിന്നീട് പ്രിൻസിപ്പൽ ആയും നിയമിക്കപ്പെട്ടു, 

 പിൽക്കാലത്ത് കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ പ്രവർത്തിച്ച നിരവധി പണ്ഡിത പ്രതിഭകളുടെ ഗുരുവര്യനാണ് ശൈഖ് ഹസൻ ഹസ്രത്ത്. കഴിഞ്ഞ തലമുറയിലെയും ഈ തലമുറയുടെ നേതൃനിരയിലുള്ള മുതിർന്ന ഒട്ടുമിക്ക പണ്ഡിതരും ഹസ്രത്തിന്റെ ശിഷ്യരാണ്. 

 ഹസ്രത്തിന്റെ പര സഹസ്രം ശിഷ്യ ഗണങ്ങളില്‍ കേരളത്തിലെ ഭൂരിപക്ഷം സുന്നി പണ്ഡിതരുമുള്‍പെടുമെന്നത് സ്മരണീയമാണ്.
#വലിയുല്ലാഹി_സി_എം_മടവൂര്‍ , 
ബാഖിയാത്തിലെ പ്രിൻസിപാള്‍മാരായിരുന്ന #അല്ലാമ_അബ്ദുല_ജബ്ബാര_ഹസ്രത് , 
#ശൈഖുല_ഹിന്ദ്‌_കമാലുദീന_ഹസ്രത്, 
സമസ്ത മുന്‍ പ്രസിഡന്റ് #സയ്യിദ്_അബ്ദുറഹ്മാന_അസ്ഹരി_തങ്ങള്‍ ,
കെ കെ #അബുബകര_ഹസ്രത് ,
#കാളമ്പാടി_മുഹമ്മദ്‌_മുസ്ലിയാര്‍ , 
#ആനക്കര_കോയക്കുട്ടി_മുസ്ലിയാര്‍ , 
സി എച് #ഐദറോസ്_മുസ്ലിയാര്‍ , 
#സയ്യിദ്_അബ്ദുറഹ്മാന_കുഞ്ഞികോയ_തങ്ങള_ഉള്ളാള്‍,
#കാന്തപുരം എ പി #അബുബകര_മുസ്ലിയാര്‍ , എം എം #ബഷീര_മുസ്ലിയാര്‍ , 
#തിരൂരങ്ങാടി_ബാപ്പു_മുസ്‌ലിയാർ, 
#ചെറുശ്ശോല_കുഞ്ഞഹമ്മദ്_മുസ്‌ലിയാർ,
#അണ്ടോണ_അബ്ദുല്ല_മുസ്‌ലിയാർ,  
#കുറ്റിപ്പുറം_അബ്ദുല്ല_മുസ്‌ലിയാർ, 
#പാറന്നൂർ_പി_പി_ഇബ്രാഹിം_മുസ്‌ലിയാർ, 
#മൂര്യാട്_ഹംസ_മുസ്‌ലിയാർ  
#പാനായിക്കുളം_അബ്ദുറഹ്മാൻ_ഹസ്രത്,  
സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് #എൻ_കെ_മുഹമ്മദ്‌_മുസ്‌ലിയാർ,   
#കെ_ടി_മാനു_മുസ്ലിയാര്‍ , 
#ചെമ്പരിക്ക_സി_എം_അബ്ദുള്ള_മുസ്ലിയാര്‍ , 
#ഇ_കെ_ഹസന_മുസ്ലിയാര്‍ , 
ദക്ഷിണ കേരള ജംയ്യത്തുല്‍ ഉലമ പ്രസിഡന്റുമാരായിരുന്ന #റഈസുല_ഉലമ_ശിഹാബുദീന_മുസ്ലിയാര്‍ , 
#ശൈഖുന_വി_എം_മൂസ_മുസ്ലിയാര_വടുതല , #കെ_എം_ഫരീദുദ്ദീൻ_മുസ്‌ലിയാർ, 
#അബുൽ_ബുഷ്‌റ_കെ_എം_മുഹമ്മദ്‌_മൗലവി ചേലക്കുളം,
#കോയ_മൗലവി,  
ഡോ. #മുഹ്'യുദ്ദീന്‍ ആലുവായി , 
ഡോ.#ഹംസ അബ്ദുല്ല മലൈബാരി , 
ഡോ. #ബഷീര്‍ മുഹ്'യുദ്ദീന്‍ , 
കെ സി #ജമാലുദ്ദീന്‍ മുസ്ലിയാര്‍ , 
ടി കെ എം #ബാവ മുസ്ലിയാര്‍ , 
പി കെ പി #അബ്ദുസ്സലാം മുസ്ലിയാര്‍ , 
#മൂസക്കുട്ടി ഹസ്രത് , 
#ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര്‍ , 
#ചാലിയം അബ്ദുറഹ്മാൻ മുസ്ലിയാര്‍ , #പടിഞ്ഞാറങ്ങാടി മമ്മി കുട്ടി മുസ്ലിയാര്‍ , 
#സയ്യിദ് യു കെ ആറ്റക്കോയ തങ്ങള്‍ , #കരുവാരക്കുണ്ട് അബ്ദുല്ല മുസ്ലിയാര്‍,
#കാപ്പില്‍ ഉമര്‍ മുസ്ലിയാര്‍ , 
#സൈദ് മുഹമ്മദ്‌ നിസാമി ,
ഡോ. #സയ്യിദ് ഖുദ്റതുള്ള ബാഖവി , 
#സൈനുല്‍ ആബിദീന്‍ ഹസ്രത്, 
#കുഞ്ഞാണി മുസ്‌ലിയാർ മേലാറ്റൂർ, 
കോഴിക്കോട് ഖാസി ആയിരുന്ന #നാലക്കത്ത് മുഹമ്മദ്‌ കോയ ബാഖവി, 
#സയ്യിദ് ഇസ്മയിൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ എന്ന പാനൂർ തങ്ങൾ, 
#കുമരംപുത്തൂർ ഉസ്താദ്,
#കോയാ മൗലവി അൽ ഖാസിമി,
#നൂഹ് മൗലവി അൽ ഖാസിമി,
#കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ,
#എൻ.കെ ഉസ്താദ്, 
#എൻ.എം അബ്‍ദുറഹ്മാൻ മുസ്‌ലിയാർ ,
#ചേലക്കുളം അബുൽ ബുശ്രാ മൗലവി,
#യു.കെ ആറ്റക്കോയ തങ്ങൾ,
#സഈദലി_ഹസ്രത് തുടങ്ങിയവര്‍ ഹസ്രതിന്റെ ശിഷ്യരില്‍ ചിലരാണ് .

 കേരളത്തിലെ പണ്ഡിതരോടും സദാത്തുക്കളോടും ഹസ്രത്ത് നല്ല ബന്ധം പുലർത്തിയിരുന്നു, ഉസ്താദ് കെ.കെ. സദഖത്തുള്ള മൗലവി, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ തുടങ്ങിയവർ അദ്ദേഹവുമായി ഉറ്റബന്ധം പുലർത്തി, കേരളത്തിൽ ഒരു ഉന്നത ദീനീ കലാലയം അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു, ഇന്നത്തെ പട്ടിക്കാട് ജാമിഅ നൂരിയ്യ സംസ്ഥാപനത്തിന് പിന്നിൽ ഈ മഹാന്റെ പരിശ്രമമുണ്ടായിരുന്നു, സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി തങ്ങൾ ഈ ശ്രമങ്ങൾക്ക് വലിയ പിന്തുണ നൽകി, പിന്നീട് ജാമിഅ സ്ഥാപിക്കപ്പെട്ടപ്പോൾ നിർഭാഗ്യവശാൽ അരങ്ങേറിയ ചില താൽപര്യങ്ങളും അജണ്ടകളും ഹസ്രത്തിനെ മാറ്റി നിർത്തി എന്നത് മറ്റൊരു കഥ, 

ബാഖിയത്തിലേക്ക് സാമ്പത്തിക പരാധീനത മൂലം മലയാളി വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് പ്രയാസം നേരിട്ടപ്പോൾ ഹസ്രത്ത് സയ്യിദ് അബ്ദുർഹമാൻ ബാഫഖി തങ്ങൾക്ക് കമ്പിയടിച്ചു, തങ്ങളെയും വയനാട്ടിലെ കക്കോടൻ മമ്മു ഹാജിയെയും കൂട്ടി ബാഖിയാത്തിലേക്ക് നല്ലൊരു സംഖ്യ കേരളത്തിൽ നിന്ന് പരിച്ചെടുത്തു കൊണ്ട് പോയി, സി.കെ പി ചെറിയ മമ്മുക്കേയി എഴുതുന്നു " ബാഖിയാത്തിന് വേണ്ടി സംഭാവനകൾ സ്വീകരിക്കാനായി കേരളത്തിൽ പലയിടത്തും എത്തിപ്പെടുമ്പോൾ ഹസ്രത്തിന്റെ മനസ്സിൽ മറ്റൊരു ആശയം മുളപൊട്ടുന്നുണ്ടായിരുന്നു, കേരളത്തിൽ ഒരു ഉന്നത ദീനീ സ്ഥാപനം ഉണ്ടാക്കി എടുക്കണം, പലരുമായി ഇക്കാര്യം ആലോചിച്ചു, അഭിപ്രായങ്ങൾ ശേഖരിച്ചു, ആയിടക്ക് ജ: ബാപ്പു ഹാജി വെല്ലൂരിൽ ചെന്നു, ഹസ്രത്തിന്റെ ഭാവനയിൽ ഉള്ള അറബിക് കോളേജിന്റെ കാര്യം അദ്ദേഹത്തോട് പറഞ്ഞു, വിവരമറിഞ്ഞപ്പോൾ സ്ഥാപനം തന്റെ നാട്ടിലായിരിക്കണം എന്ന് ബാപ്പു ഹാജിക്ക് നിർബന്ധം, അദ്ദേഹം എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാമെന്നേറ്റു, അപ്പോൾ ബാഫഖി തങ്ങൾ സിലോൺ പര്യടനത്തിലായിരുന്നു, തങ്ങൾ വന്നപ്പോൾ ഹസ്രത്ത് കേരളത്തിലേക്ക് വന്നു, തങ്ങളോട് കാര്യങ്ങൾ പറഞ്ഞു, സമസ്തയെ കൂടി ബന്ധപ്പെടുത്തി പണിയാമെന്ന ബാഫഖി തങ്ങളുടെ അഭിപ്രായത്തോട് ഹസ്രത്ത് യോജിച്ചു , ജാമിഅ നൂരിയയുടെ ഉദ്ഭവ ചരിത്രം അങ്ങനെയായിരുന്നു" (സി.കെ.പി ചെറിയ മമ്മുക്കേയി യിയുടെ ലേഖനത്തിൽ നിന്ന്) 

മുഖ്യധാരാ സുന്നീ സംഘടന ദയൂബന്ദ് ഉലമാക്കാൾക്കെതിരെ വിധി പറഞ്ഞപ്പോൾ ശൈഖ് ഹസൻ ഹസ്രത്ത് വിയോജിച്ചു, എങ്കിലും ഒരു തുറന്ന പോരാട്ടം സമുദായത്തിന് നേട്ടമുണ്ടാക്കില്ല എന്ന തിരിച്ചറിവിൽ അദ്ദേഹം ഒതുങ്ങി നിന്നു, സംവാദങ്ങൾക്കോ ഖണ്ഡങ്ങൾക്കോ അദ്ദേഹം തയ്യാറായില്ല, പലപ്പോഴും അദ്ദേഹം തന്റെ മഹാഗുരുക്കളുടെ സ്മണക്ക് മുന്നിൽ കണ്ണീർ വാർക്കുന്നത് ശിഷ്യർ രേഖപ്പെടുത്തിയിട്ടുണ്ട്, അഖില കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ ഒരു സംഘം രൂപീകരിക്കപ്പെട്ടെങ്കിലും അൽപ്പ കാലത്തിന് ശേഷം അതിന്റെ പ്രവർത്തനവും അവസാനിപ്പിച്ചു. പിന്നീട് ദയൂബന്ധി ഉലമാക്കളുടെ പണ്ഡിത സംഘമായ ജംഇയ്യത്തുൽ ഉലമാ എ ഹിന്ദിന്റെ കേരള ഘടകം രൂപീകരിക്കാൻ ശൈഖ് ഹസൻ ഹസ്രത്ത് മുൻകയ്യെടുക്കുയകയും തന്റെ വിയോഗം വരെ അതിന്റെ അധ്യക്ഷനായി സേവനം ചെയ്യുകയും ചെയ്തു. 

അറബി, ഉറുദു, ഫാർസി, മലയാളം , ഹിന്ദി എന്നീ ഭാഷകളിലെല്ലാം അവഗാഹമുണ്ടായിരുന്ന മഹാനർ ഈ ഭാഷകളിലെല്ലാം ദീനീ വിജ്ഞാനീയങ്ങൾ വായിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു, അതാതിടങ്ങളിൽ അവരുടെ ഭാഷയിൽ തന്നെ ഉജ്ജ്വലമായി പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു, ഇന്ത്യയുടെ ഒട്ടേറെ ഭാഗങ്ങളിൽ അദ്ദേഹത്തിന് ശിഷ്യസമ്പത്തുണ്ട്, 
പ്രവാചക ചര്യ അനുധാവനം ചെയ്യുന്നതിൽ കണിശത പുലർത്തിയ മഹാനവറുകൾ സദാ ദിഖ്‌റിലായിരുന്നു, മാണിയൂർ അഹമ്മദ് മുസ്‌ലിയാർ എഴുതട്ടെ " ജീവിതത്തിൽ ഒരു സുന്നത്ത് പോലും വിട്ടു കളഞ്ഞതായി ആർക്കും കാണാൻ കഴിഞ്ഞിട്ടില്ല, രോഗശയ്യയിൽ പോലും തഹജ്ജുദ് നമസ്കരിച്ചിരുന്നു ഇശ്റാഖ് നമസ്കാരത്തിന് മുമ്പ് സുബഹി നമസ്കാരം നിർവഹിച്ചു ഇരുന്ന സ്ഥലംമാറ്റുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല, ജീവിതത്തിലെ നിസ്സാരമെന്നു തോന്നുന്ന മേഖലകളിൽ പോലും നബിയുടെ തിരു സുന്നത്ത് മുറുകെ പിടിച്ചിരുന്നു, ഹസ്രത്തിന്റെ നടത്തവും ഇരുത്തവും ഭക്ഷ്യ ഭോജനവും മലമൂത്രവിസർജനവും
എല്ലാം തിരുമേനിയുടെ സുന്നത്ത് അനുസരിച്ചു മാത്രം ആയിരുന്നു, ഹസ്രത്തിനെ പോലൊരു മുത്തബിഉസ്സുന്നയെ അടുത്തകാലത്തൊന്നും തന്നെ കേരളം കണ്ടിട്ടില്ല" 

ബാഖിയാത്തിൽ നിന്ന് തന്റെ പ്രവർത്തന മേഖല ജീവിത സായാഹ്‌നത്തിൽ കേരളത്തിലേക്ക് വിശിഷ്യാ ദക്ഷിണ കേരളത്തിലേക്കും വ്യാപിപ്പിച്ചു, മുപ്പത് വർഷത്തെ ബാഖിയാത്ത് ജീവിതത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങി, ദക്ഷിണ കേരളത്തിലെ പണ്ഡിതന്മാരോട് നല്ല ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായി ആലുവ വാഴക്കുളം ജാമിഅ ഹസനിയ്യ എന്ന സ്ഥാപനം രൂപീകരിക്കപ്പെട്ടു, തന്റെ നാടായ പാപ്പിനിശ്ശേരിയിൽ തന്റെ വന്ദ്യ ഗുരു മൗലാന സയ്യിദ് ഹുസ്സൈൻ അഹമ്മദ് മദനിയുടെ നാമധേയത്തിൽ ഹുസൈനിയ്യഃ എന്ന
 പേരിൽ മറ്റൊരു സ്ഥാപനം ഉയർന്നു. സിംഗപ്പൂരിലും അദ്ദേഹം ഒരു ദർസിന് ആരംഭം കുറിച്ചു, 

തഖ്‌വയും വിജ്ഞാനവും സ്വഭാവമഹിമയും ആ മഹദ് വ്യക്തിത്വത്തിന്റെ സവിശേഷതയായിരുന്നു. തികഞ്ഞ സൂക്തമതയോടെ ജീവിച്ചു തീർത്ത ആ മഹദ് ജീവിതം കേരളത്തിൽ ഏറെയൊന്നും കൊണ്ടാടപ്പെട്ടിട്ടില്ല, നമ്മെ ഗ്രസിച്ച സംഘടനാ ഭ്രമത്തിൽ നിന്നും ആ മഹാൻ തീർത്തും മുക്തനായതാവാം കാരണം. പകൽ ഹദീസ് അധ്യാപനവും പാതിരാത്രിക്ക് ശേഷം പുലരുവോളം ഇബാദത്തുകളിലും മുഴുകിയിരുന്ന ധന്യമായ ജീവിതത്തെ ഒരിക്കലെങ്കിലും സമ്പർക്കം പുലർത്തിയവർ വിസ്മരിക്കില്ല. ഒരിക്കൽ പോലും തഹജജുദ് നിസ്കാരം മുടക്കിയിട്ടില്ല എന്ന് അവിടുത്തെ ശിഷ്യഗണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു, മർഹൂം സൈദ് മുഹമ്മദ് നിസാമി എഴുതുന്നു " ആരെയും വേദനിപ്പിക്കാനോ തേജോവധം നടത്താനോ ഹസ്രത്തിനെ ലഭിക്കില്ല, ഖണ്ഡങ്ങൾക്കോ സംവാദ ബഹളങ്ങൾക്കോ അദ്ദേഹം പങ്കെടുത്തിരുന്നില്ല, തന്റെ സകകാലികരായ പണ്ഡിതരിൽ കാണുന്ന ഭൗതിക ഭ്രമങ്ങളൊന്നും ആ മഹാ പണ്ഡിതനിൽ ഉണ്ടായിരുന്നില്ല. ആ ഹൃദയം എത്ര നിഷ്കളങ്കമാണ് ! , മുസ്‌ലിം കേരളത്തിലെ ചില കേന്ദ്രങ്ങൾ അദ്ദേഹത്തെ തഴയാനും തരംതാഴ്ത്താനും ശ്രമിച്ചു നോക്കി, ശൈഖുന ആ ഭാഗം ശ്രദ്ധിച്ചതേയില്ല, തനിക്കെതിരിൽ അസൂയാലുക്കൾ പടച്ചു വിട്ട കുപ്രചരണങ്ങൾക്കൊന്നും അദ്ദേഹം മറുപടി കൊടുത്തില്ല"  

ഫത്‌വ കൾ നൽകുമ്പോൾ അദ്ദേഹം പണം വാങ്ങിയിരുന്നില്ല, സ്ഥാപനത്തിന്റെ ഒന്നും തന്നെ തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നില്ല, ജീവിതത്തിൽ എല്ലാ രംഗത്തും തികഞ്ഞ സൂക്ഷ്മത പുലർത്തിയിരുന്നു ആ മഹാ ജ്ഞാനി, പൊതുസ്ഥാപനങ്ങൾക്ക് വേണ്ടി വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ തുക സ്വരൂപിക്കാൻ യാത്ര ചെയ്‌തെങ്കിലും ഒരു രൂപ പോലും അതിന്റെ കമ്മീഷൻ വ്യവസ്ഥയിൽ അദ്ദേഹം കൈപ്പറ്റിയിരുന്നില്ല, ഒരിക്കൽ ബാഖിയാത്തിനായി ഒരു നല്ല തുക കൊടുത്ത സമ്പന്നൻ കൂട്ടത്തിൽ ഹസ്രത്തിന് വ്യക്തിപരമായും നല്ലൊരു സംഖ്യ കൊടുത്തു, ഹസ്രത്ത് വെല്ലൂരിൽ തിരിച്ചെത്തി അതും കൂട്ടിച്ചർത്ത രസീത് മുറിച്ച് ആ തുകയും സ്ഥാപനത്തിന് വേണ്ടി നൽകുകയായിരുന്നു, 

വാതവും മറ്റു രോഗങ്ങളും അലട്ടിയപ്പോഴും ഗ്രന്ഥപാരായാണവും ആരാധനാ കർമ്മങ്ങളും വിജ്ഞാന തപസ്യയും മുടങ്ങാതെ നടന്നു വന്നു, ഒരിക്കൽ വീണ് കാലിന് സാരമായ പരിക്ക് പറ്റി, ഓപ്പറേഷൻ നടത്തേണ്ടി വന്നു, സുഖം പ്രാപിച്ചു വരുന്നതിനിടയിൽ അവിചാരിതമായാണ് ആ മഹാനുഭാവൻ വിടവാങ്ങുന്നത്. 1982 ഒക്ടോബർ 17 നായിരുന്നു അത്, പാപ്പിനിശ്ശേരി ബിലാൽ മസ്ജിദിന് സമീപം മലയാളത്തിന്റെ വിശ്വ പണ്ഡിതൻ ശൈഖുൽ ഹദീസ് ശൈഖുനാ ഹസൻ ഹസ്റത്ത് (റ) അന്ത്യ വിശ്രമം കൊള്ളുന്നു... 

അല്ലാഹു മഗഫിരത്തും മര്‍ഹമത്തും നല്‍കട്ടെ... സ്വര്‍ഗത്തില്‍ അല്ലാഹു അവരെയും നമ്മെയും ഒരുമിച്ച്‌ കൂട്ടട്ടെ.
ആമീന്‍...

പഴങ്കഞ്ഞി കഴിക്കു ശരീരത്തെ രക്ഷിക്കൂ

പഴങ്കഞ്ഞി കഴിക്കു ശരീരത്തെ രക്ഷിക്കൂ 

       ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.

100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു.

എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു.

മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു.

ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.

പഴങ്കഞ്ഞി അത്ര മോശമല്ല... ഗുണം കേട്ടാല്‍ ഞെട്ടും
പഴങ്കഞ്ഞിയെ കളിയാക്കിയവര്‍ അറിയുക. പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. മലയാളികളുടെ ജീവിത ശൈലി മാറിയപ്പോള്‍ പഴങ്കഞ്ഞി തീന്മേശയില്‍ നിന്നു തഴയപ്പെട്ടു, പകരം പല ഫാസ്റ്റ്ഫുഡുകളും സ്ഥാനം പിടിച്ചു. എന്നാല്‍ ഔഷധ ഗുണമുള്ള പഴങ്കഞ്ഞിയോളം വരുന്ന പ്രഭാത ഭക്ഷണം വേറെയില്ലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. രാവിലെ പഴങ്കഞ്ഞി കുടിച്ചു രാത്രി വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറയിലെ ആളുകള്‍ക്ക് അസുഖങ്ങള്‍ കുറവായിരുന്നു.

ഇന്നത്തെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്നു രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണമാണ് പഴങ്കഞ്ഞി. പല പുതിയ രോഗങ്ങളും അണപൊട്ടുമ്പോള്‍ നമ്മളും ഓര്‍ത്തിട്ടില്ലേ പണ്ടില്ലാത്ത രോഗങ്ങള്‍ ഇപ്പോള്‍ എവിടെ നിന്നാണെന്ന്?

അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മണ്‍കലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അല്‍പം ഉപ്പും ചേര്‍ത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാന്‍ പറ്റില്ല .പ്രഭാതത്തില്‍ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവന്‍ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിര്‍മയും നല്‍കുന്ന ഭക്ഷണം വേരെയില്ല. ചോറ് ഏറെ നേരം വെള്ളത്തില്‍ കിടക്കുന്നതിനാല്‍ അതിലടങ്ങിയിരിക്കുന്ന അയേണ്‍ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വര്‍ദ്ധിക്കുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.

📌പഴങ്കഞ്ഞിയുടെ ഗുണങ്ങള്‍

 1. പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനം സുഗമമാകുകയും ദിനം മുഴുവന്‍ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.

 2 . സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിവ ഒരു പരിധിവരെ തടയുന്നു.

 3 . ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറക്കുകയും,അള്‍സര്‍ കുടലിലുണ്ടാവുന്ന ക്യാന്‍സര്‍ എന്നിവയെ തടയുകയും ചെയ്യുന്നു .

 4 . ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി നിത്യവും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു
 5 .രക്തസമ്മര്‍ദ്ധം,കൊളസ്‌ട്രോള്‍,ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു .

 6 . ചര്‍മ്മരോഗങ്ങള്‍,അലര്‍ജി എന്നിവയെ നിയന്ത്രിക്കുന്നു .

 7 . ഒരു കപ്പ് പഴങ്കഞ്ഞിയില്‍ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു.

 8 . കുത്തരികൊണ്ടുള്ള പഴങ്കഞ്ഞിയില്‍ മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ബലം വര്‍ദ്ധിക്കുന്നു .

 9 . വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കുന്നത് വഴി ക്ഷീണമകറ്റുകയും അണുബാധ തടയുകയും ചെയ്യുന്നു .

 10 . ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തില്‍ ഉല്‍പാദിക്കുവാന്‍ പഴങ്കഞ്ഞിക്കു കഴിയും.

 11 .ബ്രെസ്റ്റ് കാന്‍സറിനെ ചെറുക്കുന്നു .

 12 . മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

 13 .പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.

 14.ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും.

 15 .മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.

 16 .ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പംദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.

 17.അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്

18 .ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും.

 19 .ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.

 20 .പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.

 21 .അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.

ഇതിനകത്ത് കുറച് നാടൻ പച്ചമുളകും (ആവശ്യത്തിന്), ചെറിയഉള്ളിയും, തേങ്ങയും, കറിവേപ്പിലയും, കുറച് തൈരും അരച്ച് ചേർത് കുടിച്ച് നോക്കൂ ഹായ്,...

പഴങ്കഞ്ഞിവെള്ളത്തില്‍ ചെറിയഉള്ളി ചതച്ചതും ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന പഴങ്കഞ്ഞി ജൂസ് വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാനുള്ള ഉത്തമപാനീയമാണ്. ചക്കവിഭവങ്ങളെ പോലെ കൂള്‍മീല്‍സ് എന്ന പേരില്‍ പഴങ്കഞ്ഞിക്ക് ഒരു ഫൈവ്സ്റ്റാര്‍ പരിവേഷം ഉടന്‍ പ്രതീക്ഷിക്കാം!!

പ്രിയപ്പെട്ടവരേ ശ്രദ്ധിക്കുക ഈ ഗുണം എല്ലാം കിട്ടണമെങ്കിൽ തവിട് കളയാത്ത ജൈവഅരി ഉപയോഗിക്കണം.

അന്ത്യനാളിലെ കോടതിയുടെ ചില പ്രത്യേകതകൾ

അന്ത്യനാളിലെ കോടതിയുടെ ചില പ്രത്യേകതകൾ



 1. ക്രൈം റെക്കോർഡ്സ് രഹസ്യസ്വഭാവമുള്ളതായിരിക്കില്ല 
وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا ﴿١٣،الإسراء﴾
തുറന്നുവെച്ചതായി താന്‍ കാണുന്ന ഒരു ഗ്രന്ഥം അന്ത്യനാളില്‍ അവന്നു നാം പുറത്തെടുത്തുകൊടുക്കും

 2. ശക്തമായ കാവലിലായിരിക്കും റിമാന്റ് ചെയ്യപ്പെടുക.
وَجَاءَتْ كُلُّ نَفْسٍ مَّعَهَا سَائِقٌ وَشَهِيدٌ ﴿٢١،قاف﴾
കാഹളത്തില്‍ ഊതപ്പെടുന്നതും-അതാണ് താക്കീത് ദിനം- സര്‍വരും സന്നിഹിതരാകുന്നതുമാകുന്നു; കൂടെ ആനയിക്കുന്നവനും സാക്ഷിയുമുണ്ടായിരിക്കും.


 3. അനീതി ഒരിക്കലും നടക്കില്ല
وَمَا أَنَا بِظَلَّامٍ لِّلْعَبِيدِ ﴿٢٩،قاف﴾
അടിമകളോട് ഞാന്‍ ഒട്ടുമേ അനീതി കാട്ടുകയോ ചെയ്യില്ല.

 4. നിനക്ക് വേണ്ടി വാദിക്കാൻ അഭിഭാഷകർ ഉണ്ടാവില്ല
اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ﴿١٤،الإسراء﴾
വായിക്കൂ നിന്റെ ഈ കര്‍മരേഖ; നിനക്കെതിരെ സാക്ഷിയായി ഇന്നു ഈ ഏടുതന്നെ മതി! 


 5. കൈക്കൂലിയോ സ്വാധീനമോ നടക്കില്ല.
يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ﴿٨٨،الشعراء﴾
ധനമോ സന്താനങ്ങളോ ഉപകാരപ്പെടാത്ത ഉയിര്‍ത്തെഴുന്നേല്‍പ് നാൾ

 6. തിരിമറികൾ അസാധ്യമായിരിക്കും.
وَمَا كَانَ رَبُّكَ نَسِيًّا ﴿٦٤،مريم﴾
താങ്കളുടെ നാഥന്‍ യാതൊന്നും വിസ്മരിക്കുന്നവനേയല്ല.


 7.കോടതി വിധിപ്പകർപ്പ് കയ്യോടെ സ്വീകരിക്കാം* 
فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ ﴿١٩،الحاقة﴾
അപ്പോള്‍ വലതുകൈയില്‍ സ്വന്തം പ്രമാണം നല്‍കപ്പെട്ടവന്‍ ആഹ്ലാദം രേഖപ്പെടുത്തും. ഇതാ എന്റെ ഗ്രന്ഥം പാരായണം ചെയ്യൂ, 


 8 - അസാന്നിധ്യത്തിൽ വിധി പ്രഖ്യാപനം നടത്തില്ല.
وَإِن كُلٌّ لَّمَّا جَمِيعٌ لَّدَيْنَا مُحْضَرُونَ ﴿٣٢،يس﴾
അവര്‍ സകലരും നമ്മുടെ മുമ്പാകെ സന്നിഹിതരാക്കപ്പെടുക തന്നെ ചെയ്യുന്നതാകുന്നു. 


 9. വിധിക്ക് സ്റ്റേയോ അപ്പീലോ ഉണ്ടാവില്ല.
مَا يُبَدَّلُ الْقَوْلُ لَدَيَّ(٢٩,قاف)
എന്റെയടുത്ത് വാക്ക് മാറ്റപ്പെടുകയില്ല


 10 - കള്ളസാക്ഷികൾ ഉണ്ടാവില്ല.
يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا يَعْمَلُونَ ﴿٢٤،النور﴾
തങ്ങളുടെ ചെയ്തികളെപ്പറ്റി അവരുടെ നാവുകളും കരചരണങ്ങളും പ്രതികൂല സാക്ഷ്യം വഹിക്കുന്ന ദിനം ഘോരശിക്ഷയാണവര്‍ക്കുണ്ടാവുക.


 11. ഒരു റെക്കോർഡും വിസ്മരിക്കപ്പെടില്ല.
أَحْصَاهُ اللَّـهُ وَنَسُوهُ ۚ وَاللَّـهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿٦،المجادلة﴾
തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അവരെയവന്‍ അറിയിക്കുകയും-അവനത് തിട്ടപ്പെടുത്തിയിട്ടും അവരത് വിസ്മരിച്ചിട്ടുമുണ്ട്-ചെയ്യുന്ന ദിവസം


 12.ഓരോ പ്രവൃത്തികളും സൂക്ഷ്മമായി വിലയിരുത്തപ്പെടും.
وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَاسِبِينَ ﴿٤٧،الأنبياء﴾
പുനരുത്ഥാനനാള്‍ നീതിനിഷ്ഠമായ തുലാസുകള്‍ നാം സംവിധാനിക്കും. അപ്പോള്‍ ആരോടും ഒട്ടുമേ അനീതി കാണിക്കപ്പെടില്ല. ഒരു കടുകുമണിത്തൂക്കമാണ് ഒരാളുടെ കര്‍മമുള്ളതെങ്കിലും നാമത് ഹാജറാക്കുന്നതാണ്. വിചാരണ നടത്താന്‍ നാം തന്നെ ധാരാളം!



അന്ത്യനാളിലെ കോടതിയിൽ വിജയിച്ചവരിൽ അല്ലാഹുവേ ഞങ്ങളെയും ബന്ധപ്പെട്ടവരും ഉൾപ്പെടുത്തേണമേ! ആമീൻ യാ റബ്ബൽ ആലമീൻ

അതഹ്നീക് (തൊട്ടു കൊടുക്കൽ) ഒരു സുന്നത്താണ്

അതഹ്നീക് (തൊട്ടു കൊടുക്കൽ) ഒരു സുന്നത്താണ്
   

 1400 വർഷങ്ങൾക്ക് മുമ്പ്, ഒരു കുഞ്ഞ് ജനിച്ചപ്പോൾ, ഒരു ഈന്തപ്പഴത്തിന്റെ ഒരു ചെറിയ ഭാഗം എടുത്ത് അവന്റെ വായിൽ വയ്ക്കുന്നത് നബി ﷺ തന്റെ സുന്നത്താക്കി. പിന്നീട് അത് മൃദുവാകുന്നത് വരെ ചവച്ചരച്ച്, നവജാത ശിശുവിന്റെ അണ്ണാക്കിൽ പുരട്ടും. ഇതിനെ തഹ്നിക് എന്ന് വിളിക്കുന്നു.

 'ഇന്ന്', ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു - "ജെല്ലായി നൽകിയ പഞ്ചസാരയുടെ അളവ് കവിൾത്തടത്തിൽ പുരട്ടുന്നത്, മസ്തിഷ്കാഘാതത്തിൽ നിന്ന് അകാല ശിശുക്കളെ സംരക്ഷിക്കുന്നതിനുള്ള വിലകുറഞ്ഞതും ഫലപ്രദവുമായ മാർഗ്ഗമാണ്."

 അതുകൊണ്ടാണ് മുസ്‌ലിംകൾ അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തിനെ ചോദ്യം ചെയ്യാതെ പിന്തുടരുന്നത്. 1400 വർഷങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ഒരു പാരമ്പര്യം ശാസ്ത്രം ഇപ്പോൾ കണ്ടെത്തുന്നു, കാരണം ഇസ്‌ലാം അന്നും ഇന്നും വികസനത്തിൽ മുൻപന്തിയിലാണ്.

2022 മാർച്ച് 13, ഞായറാഴ്‌ച

സർക്കാർ സംവിധാനങ്ങൾ വിരൾ തുമ്പിൽ

സർക്കാർ സംവിധാനങ്ങൾ വിരൾ തുമ്പിൽ 

1-പേരിലെ തെറ്റ് തിരുത്തല്‍ - https://wp.me/p8vCAT-QI
2- ആളെ നീക്കം ചെയ്യല്‍ - https://wp.me/p8vCAT-QI
3- ആളെ ചേര്‍ക്കല്‍ - https://wp.me/p8vCAT-QI
4- പ്രവാസി എന്നത് മാറ്റല്‍ - https://wp.me/p8vCAT-QI
5 - മൊബൈല്‍ നമ്പര്‍ മാറ്റല്‍ - https://wp.me/p8vCAT-QI
6- റേഷന്‍ കാര്‍ഡിലെ ഉടമയെ എങ്ങനെ മാറ്റാം - https://wp.me/p8vCAT-QI
7- റേഷന്‍ -ആധാര്‍ ലിങ്കിംഗ്- https://wp.me/p8vCAT-QI
8- റേഷന്‍ കാര്‍ഡില്‍ ജനന തിയ്യതി തിരുത്തല്‍ - https://wp.me/p8vCAT-QI
9-റേഷൻ കാർഡ് പ്രിന്റ് അടിക്കാം - https://wp.me/p8vCAT-12x
10-റേഷൻ കാർഡ് പുതിയ ഫീ എടക്കൽ - https://wp.me/p8vCAT-12x

വില്ലേജ് സർട്ടിഫിക്കറ്റുകൾ / അപേക്ഷകൾ 

1- വരുമാന സര്‍ട്ടിഫിക്കറ്റ് - https://wp.me/p8vCAT-Xr
2- കൈവശ സര്‍ട്ടിഫിക്കറ്റ് - https://wp.me/p8vCAT-Xr
3 - ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് - https://wp.me/p8vCAT-PX
4- നെറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്- https://wp.me/p8vCAT-Xr
4 - കുടിക്കട സര്‍ട്ടിഫിക്കറ്റ് - https://wp.me/p8vCAT-Xr
5- ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് - https://wp.me/p8vCAT-Xr
6-വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് - https://wp.me/p8vCAT-Xr
7- ഭൂനികുതി അടക്കാൻ - https://wp.me/p8vCAT-PX
8- കാസ്റ്റ് & കമ്യൂണിറ്റി സർട്ടിഫിക്കറ്റ് - https://wp.me/p8vCAT-Xr 
9-റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് - https://wp.me/p8vCAT-Xr
10-നോണ്‍ ക്രീമി ലെയര്‍ - https://wp.me/p8vCAT-Xr
റേഷന്‍ കാര്‍ഡ് സര്‍വീസ് 

പഞ്ചായത്ത് സേവനങ്ങൾ /അപേക്ഷകൾ 

1- വിവാഹം രെജിസ്ടര്‍ ചെയ്യല്‍ - https://wp.me/p8vCAT-Ju
2- കെട്ടിട നികുതി അടക്കാന്‍ - https://wp.me/p8vCAT-PX
3-പി എം കിസാന്‍ - https://wp.me/p8vCAT-VG
4-ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് - https://wp.me/p8vCAT-PX
5- ജനന സര്‍ട്ടിഫിക്കറ്റ് പേര് ചേര്‍ക്കല്‍ - https://wp.me/p8vCAT-Ju
6-ജനന /മരണ സർട്ടിഫിക്കറ്റ് - https://wp.me/p8vCAT-Ju

ഇലക്ഷൻ ഐഡി കാർഡ് സേവനങ്ങൾ 

1- പുതിയ വോട്ടര്‍ ഐഡി കാര്‍ഡ് - https://wp.me/p8vCAT-YW
2-വോട്ടര്‍ ഐഡി തിരുത്തല്‍ - https://wp.me/p8vCAT-YW
3-പുതിയ മോഡൽ വോട്ടർ കാർഡ് - https://wp.me/p8vCAT-YW

ആധാർ കാർഡ് സേവനങ്ങൾ / അപേക്ഷകൾ 

1- ആധാര്‍ തിരുത്തല്‍ - https://wp.me/p8vCAT-tP
2-ഡ്യൂപ്ലിക്കേറ്റ്‌ ആധാര്‍ - https://wp.me/p8vCAT-tP
3-ആധാര്‍ പ്ലാസ്റിക് കാര്‍ഡ് - https://wp.me/p8vCAT-tP

പാൻ കാർഡ് കാര്യങ്ങൾ 
1- പുതിയ പാൻ കാർഡ് - https://wp.me/p8vCAT-OF
2-ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് - https://wp.me/p8vCAT-OF
3-പാൻ - ആധാർ ലിങ്ക് ചെയ്യാൻ - https://wp.me/p8vCAT-DN

മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ 

1 - റോഡ്‌ ടാക്സ് സ്വന്തമായി അടക്കാം - https://wp.me/p8vCAT-Lq
2 - വാഹന ക്ഷേമനിധി അടക്കാം - https://wp.me/p8vCAT-Lq
3- വാഹനങ്ങളുടെ ഇന്ഷൂറന്‍സ് സ്വന്തമായി അടക്കാം - https://wp.me/p8vCAT-Lq 
4- ND METHOD - https://wp.me/p8vCAT-OB
(നിങ്ങള്‍ക്ക് വളരെ അധികം ലാഭത്തില്‍ )
5 - വാഹന പിഴ അടക്കാം ( ഇ ചെല്ലാന്‍ )- https://wp.me/p8vCAT-Lq
6-വാഹന രേഖ , ലൈസന്‍സ് എന്നിവ ഡിജിറ്റല്‍ ആയി സൂക്ഷിക്കാം
LINK - https://wp.me/p8vCAT-LX
7-DIGILOCKER VIDEO- https://bit.ly/3eVI7yl

കെ എസ് ഇ ബി സർവീസുകൾ 
1-കറണ്ട് ബില്‍ അടക്കല്‍ - https://wp.me/p8vCAT-LF
2-പുതിയ വൈദ്യുതി കണക്ഷന്‍ - https://wp.me/p8vCAT-LF
3-ആരുടെയും ബിൽ അറിയാൻ - https://wp.me/p8vCAT-LF
4-എൽ ഇ ഡി ബൾബിനു അപേക്ഷ കൊടുക്കാം - https://wp.me/p8vCAT-LF

മറ്റു അപേക്ഷകൾ 
1-പാസ്പോര്‍ട്ട്‌ - https://wp.me/p8vCAT-FM
2- FSSAI REGISTRATION- https://wp.me/p8vCAT-Zj
3 - ഹെല്‍ത്ത് കാര്‍ഡ് - https://wp.me/p8vCAT-Xy
4 - സ്കോളര്‍ഷിപ്പ്‌ - https://wp.me/p8vCAT-Xj
5-( ബീഗം ഹസ്രത്ത് )- https://wp.me/p8vCAT-Y0
6-കോവിഡ് പാസ് -തമിഴ്നാട് - https://wp.me/p8vCAT-10f
7-ഫാസ്റ്റ് ടാഗ് റീചാർജ് - https://wp.me/p8vCAT-10b
8- UDID കാര്‍ഡ് - https://wp.me/p8vCAT-11b

മോഡേൺ അറബിക് പദങ്ങൾ

മോഡേൺ അറബിക് പദങ്ങൾ 


 📝 *الوَظَائِفُ (٢) ജോലികൾ*📝

١- سِمْسَارٌ :
ബ്രോക്കർ
٢- حَدَّادٌ :
കൊല്ലൻ
٣- جَزَّارٌ :
അറവുകാരൻ
٤- سَكَّافٌ
ചെരുപ്പുകുത്തി
٥- سَمَّاكٌ:
മുക്കുവൻ
٦- مُحَامٍ :
വക്കീൽ
٧- رَسَّامٌ:
ആർട്ടിസ്റ്റ്
٨- حَلاَّقٌ:
ബാർബർ
٩- طَيَّارٌ:
പൈലറ്റ്
١٠- خَيَّاطٌ:
ടൈലർ
١١- فَلَّاحٌ:
കർഷകൻ
١٢- كَهْرَبَائِيٌ:
ഇലക്ട്രീഷൻ



📝 الأمَاكِنُ العَامَّةُ 📝

*പൊതുസ്ഥലങ്ങൾ*

١- مُسْتَشْفًى :
ആശുപത്രി
٢- فُنْدُقٌ :
ഹോട്ടൽ
٣-مَرْكَزُ الشُّرْطَةِ :
പോലീസ് സ്റ്റേഷൻ

٤- مَكْتَبُ البَرِيدِ:
പോസ്റ്റ് ഓഫീസ്
٥- مَحْكَمَةٌ:
കോടതി
٦- صَيْدَلِيَّةٌ :
ക്ലിനിക്
٧- مَوقِفُ البَاصِ:
ബസ്സ്റ്റോപ്പ്

٨- مَحَطَّةُ الحَافِلَةِ :
ബസ്സ് സ്റ്റാൻഡ്
٩- مَطَارٌ :
എയർ പോർട്ട്
١٠- مِينَاءٌ :
തുറമുഖം
١١- مَحَطَّةُ القِطَارِ :
റയിൽവേ സ്റ്റേഷൻ
١٢- سِجْنٌ :
ജയിൽ


📝 الأَطْعِمَةُ (١) 📝

📝 *ഭക്ഷണങ്ങൾ* 📝

١- رُزٌّ : ചോറ്
٢- رُزٌّ مُسَمَّنٌ :നെയ് ചോറ്
٣- رُزٌّ دَفِينٌ: ബിരിയാണി
٤- لَحْمٌ :മാംസം
٥-- كَعْكٌ: കേക്ക്
٦- سُكَّرٌ: പഞ്ചസാര
٧- خُبْزٌ: റൊട്ട്
٨- مَرَقَةٌ : കറി
٩- رَغِيفٌ: ചപ്പാത്ത
١٠- طُرْشِيٌّ: അച്ചാർ
١١- سَلَاطَةٌ :സലാഡ്
١٢- حَلْوَى: സ്വീറ്റ്

📝الأطعمة (٢)📝

📝 ഭക്ഷണങ്ങൾ📝

١- سَمْنٌ: നെയ്യ്
٢- جُبْنٌ: ചീസ്
٣- عُجَّةٌ: ഓംലറ്റ്
٤-سَمَكٌ مَقْلِيٌّ: ഫ്രൈഡ് ഫിഷ് 
٥- دَجَاجٌ مَشْوِيٌّ: റോസ്റ്റഡ് ചിക്കൻ
٦- بُوظَةٌ: ഐസ്ക്രീം
٧- مُرَبَّى: ജാം
٨- زُبْدَةٌ: ബട്ടർ
٩- كَبَابٌ: കബാബ്
١٠ -شَطِيرَةٌ: സാന്റ്വിച്ച്
١١- شَاوُرْمَة: ഷവർമ
١٢- فَرْفَرٌ: അവിൽ

📝 المَشْرُوبَاتُ📝

📝പാനീയങ്ങൾ📝

١- مَاءُ الشُّرْبِ: കുടിവെള്ളം
٢- شَايٌ: ചായ
٣- قَهْوَةٌ: കോഫി
٤- حَلِيبٌ: പാൽ
٥- رَوْبٌ : തൈര്
٦- حَيْسٌ: പായസം
٧- عَصِيرٌ: ജ്യൂസ്
٨- حَسَاءٌ: സൂപ്പ്, കഞ്ഞി
٩- خَلٌّ: സുർക്ക
١٠- كَازُوزٌ: സോഡ
١١- عَسَلٌ: തേൻ
١٢- تَلْبِينَةٌ: തൽബീന

📝 الفواكه (٢) 📝

١- بَابَايَةٌ: പപ്പായ
٢- بُرْقُوقٌ: plum
٣- تِينٌ: അത്തിപ്പഴം
٤- نَارَجِيلٌ: തേങ്ങ
٥- سَفَرْجَلٌ: സഫർജൽ
٦- زَيْتُونٌ: ഒലീവ്
٧- نَبْقٌ: ഇലന്തപ്പഴം
٨- فَرَاوِلَةٌ:strawberry
٩- كَرَزٌ: ചെറീസ്
١٠- زَبِيبٌ: ഉണക്കമുന്തിരി
١١- سَفُوتَا: സപ്പോട്ട
١٢- عِنَبُ الثَّعْلَب: നെല്ലിക്ക

📝 الخضروات (٢)📝

📝 *പച്ചക്കറികൾ (2)* 📝

١- قِثَّاءٌ: വെള്ളരി
٢- قَرْعٌ: ചുരങ്ങ
٣- بَقْلٌ : ചീര
٤- فُلْفُلٌ: മുളക്
٥- فُولٌ: ബീൻ സ്
٦- قُلْقَاسٌ :ചേമ്പ്
٧- يَقْطِينٌ :മത്തൻ
٨- ذُرَةٌ: ചോളം
٩- خَرْدَلٌ: കടുക്
١٠- كَمْأَةٌ: കൂൺ
١١- كَمُّونٌ :ജീരകം
١٢- تَمْرٌ هِنْدِيٌّ :വാളൻ പുളി


📓 الفَوَاكِهُ :Fruits 📝

1-تُفَّاحَةٌ: ആപ്പിൾ
2- لَيْمُونٌ : നാരങ്ങ
3- عِنَبٌ: മുന്തിരി
4- أنَانَاسٌ: പൈനാപ്പിൾ
5- بُرْتُقَالٌ:ഓറഞ്ച്
6- بِطِّيخٌ: തണ്ണിമത്തൻ
7- فَنَسٌ:ചക്ക
8- تَمْرٌ: കാരക്ക
9- مَوْزٌ: പഴം
10- أَنْبَجٌ -മാങ്ങ
11- رُمَّانٌ :ഉറുമാൻ പഴം
12- جُوَافَةٌ - പേരക്ക


📝 الخَضَرَاوَاتُ 📝
     📝Vegetables📝 

   📝 *പച്ചക്കറികൾ*📝

1- طَمَاطِمُ - തക്കാളി
2- جَزَرٌ - ക്യാരറ്റ്
3- عَدَسٌ - പയർ
4- بَاذِنْجَانٌ- വഴുതന
5- بَامِيَةٌ-വെണ്ട
6- خِيَارٌ - കക്കരി
7- قَرْنَبِيطٌ-കോളി ഫ്ളവർ
8- مَلْفُوفٌ- കേബേജ്
9- بَطَاطَا - ഉരുളക്കിഴങ്ങ്
10-بَصَلٌ- ഉള്ളി
11- شَمَنْدَرٌ- ബീട്ട് റൂട്ട്
12- زَنْجَبِيلٌ- ഇഞ്ചി


📝 المَرَاكِبُ

📝 *വാഹനങ്ങൾ* 📝
📝Vehicles📝

1⃣سَيَّارَةٌ :കാർ
2⃣شَاحِنَةٌ: ലോറി
3⃣حَافِلَةٌ:ബസ് 
4⃣دَرَّاجَةٌ: സൈക്കിൾ
5⃣دَرَّاجَةٌ نَارِيَّةٌ: ബൈക്ക്
6⃣رِكْشَةٌ: ഓട്ടോറിക്ഷ
7⃣جِيبٌ: ജീപ്പ്
8⃣قِطَارٌ:തീവണ്ടി
9⃣طَائِرَةٌ: വിമാനം
🔟سَفِينَةٌ: കപ്പൽ
1⃣1⃣زَوْرَقٌ: ബോട്ട് 
1⃣2️⃣ قَارِبٌ: തോണി

📝 أَجْزَاءُ الجِسْمِ 📝

١-رَأْسٌ :തല
٢-وَجْهٌ: മുഖം
٣-بَطْنٌ: വയറ്
٤-لِسَانٌ: നാവ്
٥-أنْفٌ: മൂക്ക്
٦-عَيْنٌ: കണ്ണ്
٧-أُذُنٌ: ചെവി
٨-يَدٌ: കൈ
٩-رِجْلٌ: കാൽ
١٠-إِصْبَعٌ: വിരൽ
١١-سِنٌّ: പല്ല്
١٢-شَفَةٌ: ചുണ്ട്


📝 الأقَارِبُ 📝
📝 *ബന്ധുക്കൾ* 📝

📝relatives📝
١-أبٌ :ഉപ്പ
٢-أُمٌّ:ഉമ്മ
٣-جَدٌّ: ഉപ്പാപ്പ
٤-جَدَّةٌ: ഉമ്മാമ്മ
٥-اِبْنٌ: മകൻ
٦-بِنْتٌ: മകൾ
٧-أَخٌ: സഹോദരൻ
٨-أُخْتٌ: സഹോദരി
٩-عَمٌّ: പിതൃ സഹോദരൻ
١٠-عَمَّةٌ: പിതൃ സഹോദരി
١١-خَالٌ: മാതൃ സഹോദരൻ
١٢-خَالَةٌ: മാതൃ സഹോദരി


📝 الألوان 📝
📝Colours📝

📝നിറങ്ങൾ📝

١-أَبْيَضُ-White-വെള്ള
٢- أسْوَدُ-Black - കറുപ്പ്
٣- أَحْمَرُ-Red -ചുവപ്പ്
٤- أَخْضَرُ-Green - പച്ച
٥- أَزْرَقُ -Blue - നീല
٦- أَصْفَرُ-Yellow - മഞ്ഞ
٧- أَسْمَرُ-Brown- തവിട്ട് നിറം
٨- رَمَادِيٌّ- Grey -ചാരനിറം
٩- وَرْدِيٌّ -Rose-റോസ്നിറം
١٠- زَعْفَرَان -Saffron - കാവി നിറം
١١- بُرْتُقَالِيٌ: -Orange - ഓറഞ്ച് നിറം
١٢- بَنَفْسَجِيٌّ-Violet-വയലറ്റ് നിറം


📝 الملابس 📝

📝 *വസ്ത്രങ്ങൾ*📝

1⃣قَمِيصٌ: കുപ്പായം
2⃣بَنْطَلُونٌ: പാന്റ്
3⃣إِزَارٌ: തുണി
4⃣جِلْبَابٌ:പർദ
5⃣تَنُّورةٌ: പാവാട
6⃣مِعْطَفٌ: കോട്ട്
7⃣فُسْتَانٌ: മാക്സി
8⃣تُبَّانٌ: ട്രൗസർ
9⃣خِمَارٌ:മുഖമൊക്കന
🔟نِقَابٌ: നിഖാബ്
1⃣1⃣مَلْبَسٌ دَاخِلِيٌّ: ഇന്നർ
1⃣2️⃣ بِذْلَةٌ: യൂണിഫോം

2022 മാർച്ച് 10, വ്യാഴാഴ്‌ച

വെള്ളിയാഴ്ചയിലെ അമലുകൾ മഹത്വങ്ങൾ

വെള്ളിഴയ്ച വിശ്വാസിക്ക് ചാകര

*1. പ്രഭാതത്തിൽ തന്നെ ദോശം പൊറുപ്പിക്കാം*
  മുത്ത് നബി ﷺ പറഞ്ഞു : വെള്ളിഴായ്ച സുമ്പ്ഹിനിസ്കാരത്തിനു മുമ്പായി
*أَسْتَغْفِرُ اللّه الَّذی لاَإلهَ إِلاّ هُوَ الحَيَّ القَيُّومَ وَأَتُوبُ إِلَيْهِ*
എന്ന് 3 വട്ടം പറഞ്ഞാൽ ദോശങ്ങൾ മുഴ് വനും പൊറുക്കപ്പെടും കടൽ നുരയോളം ഉണ്ടെങ്കിലും
                         (الأذكار)               
*2. പണക്കാരനാവാം*
അനസ് (റ) പറഞ്ഞു വെള്ളിഴായ്ച 70 പ്രാവശ്യം 
*اللّهُمَّ أَغْنِنِي بِفَضْلِكَ عَمَّنْ سِواك وَبِحَلَالِك عَنْ حَرَامِكَ* 
എന്ന് പറഞാൽ 2 വെള്ളിഴായ്ചക്ക് മുമ്പായി അല്ലാഹു അവനെ ഐശ്വര്യവാനാക്കുന്നതാണ്                      ٢/١٤٥ اعانة    
*3. ഈമാൻ കിട്ടി മരിക്കാം*
അബ്ദുൽ വഹാബ് ശഅ റാനി ഇമാമിനെ തൊട്ട് പറയുന്നു ആരെങ്കിലും ഈ രണ്ട് ബൈത്ത് എല്ലാ വെള്ളിഴായ്ചയും പതിവാക്കിയാൽ സംഷയം മില്ലാതെ തന്നെ മുസ്ലിമായി മരിക്കാം ( ചില മഹാൻമാർ പറഞ്ഞു 5 വട്ടം ചെല്ലിയാലാണ് )
*إلٰهِي لَسْتُ لِلفِرْدَوْسِ أَهْلاَ*
       *وَلَا أَقْوَی عَلَی نَارِ الجَحِمِ*
*فَهَبْ لِی تَوْبَةً واغْفِرْ ذُنُوبِی* 
      *فَإِنَّكَ غَافِرُ الذَنْبِ العَظِيمِ*
                     اعانة٢/١٤٥
 *4. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ദോശം പൊറുപ്പിക്കാം*
മുത്ത് നബി ﷺ പറഞ്ഞു: ജുമുഅ കഴിഞതിന്ന് ശേഷം  سُبْحاَنَ اللّهِ العَظِيمِ بحمده എന്ന് 100 പ്രാവിശ്യം പറഞ്ഞാൽ അവന്റെ ഒരു ലക്ഷവും മാതാപിതാക്കളുടെ 24000 ദോശങ്ങളും പൊറുക്കപ്പെടും               
        (عمل اليوم واليلة)  
*5. ഒരു കൊല്ലത്തെ നിസ്കാരത്തിന്റെയും നോമ്പിന്റെയും കൂലി*
മുത്ത് നബിﷺ പറഞ്ഞു വെള്ളിഴായ്ച കുളിച്ച് നേരത്തെ നടന്ന് പള്ളിയിലേക്ക് പോയി  ഖുതുമ്പ ശ്രദ്ധിച്ച് കേൾക്കുകയും ചൈതാൽ ഒരോ ചെവിട്ട ടിക്കും ഒരു കൊല്ലം നിസ്കാരത്തിന്റെയും നോമ്പിന്റെയും കൂലി  
        (رواه أحمد)
*6 .  80 കൊല്ലത്തെ ദോശം പെറുപ്പിക്കാം*
*اللّهُمَّ صلِّ عَلَی سَيِّدِنَا مُحَمَّدٍ عَبْدِكَ ونَبِيِّكَ وَرَسُولِك النَّبِيّ الأُمِّيِّ وَعَلَی آلِهِ وَصَحْبِهِ وَسَلِّمْ*
ഈ സ്വാലാത്ത് വെള്ളിഴായ്ച 80 പ്രാവിശ്യം ചെല്ലിയാൽ 80 കൊല്ലത്തെ ദോശം പൊറുപ്പിക്കും
احياء علوم الدين 
 *7. കഹ്ഫ് സൂറത്ത് വെള്ളിഴായ്ച ഓതിയാൽ*
*.* 2 ജുമുഅ ന്റെ ഇടയിലുള്ള ഒന്നിനിക്ക് പ്രകാശമാണ്
*.* അടുത്ത ജുമുഅ വരെ യുള്ള ദോശങ്ങൾ പൊറുക്കപ്പെടും                *.* ദജ്ജാലിന്റെ ഫിത്‌നയിൽ നിന്ന് കാവൽ *.* 70000 മലക്കിന്റെ പ്രാർത്തന 
      احياء علوم الدين     
*8. വെള്ളിഴായ്ച സൂറത്ത് യാസീൻ ഓതിയാൽ* ദോശങ്ങളൊക്കെ പൊറുക്കപ്പെട്ടു എന്ന് മുത്ത്ﷺ പറഞ്ഞിരിക്കുന്നു 
               الترغيب والترهيب
*9. സ്വലാത്ത് പെരിപ്പിക്കൽ*
അബീ ഉമാമത (റ) തൊട്ട് നിവേധനം മുത്ത് ﷺ പറഞ്ഞു വെള്ളിഴായ്ച എന്റെ മേൽ സ്വലാത്ത് പെരുപ്പിക്കൂ കാരണം എന്റ ഉമ്മത്തിന്റെ സ്വലാത്തിനെ വെള്ളിയായ് ച വെളിവാക്കപ്പെടും അപ്പോ ധാരാളം സ്വലാത്ത് ചെല്ലിയവർ സ്ഥാനത്താൽ എന്നോട് അടുത്ത വരായിരിക്കും  
    رواه البيهقی
*.* വെള്ളിഴായ്ച സ്വലാത്ത് പെരിപ്പിക്കാൻ പറഞ്ഞിട്ട് ധാരാളം ഹദീസുകളുണ്ട് 
*.* ഇബ്നു ഹജർ ഹൈതമി (റ) പറഞ്ഞു വെള്ളിയായ്ച പ്രതേകം പറയാത്ത ذكر,قرآن കൂട് തലാക്കുന്നതിനെ ക്കാളും നല്ലത് സ്വലാത്ത് പെരിപ്പിക്കലാണ്
                 فتح المعين
*10. സ്വർഗത്തിൽ കൊട്ടാരം* സൂറതുൽ ദുഖാൻ ഓതിയാൽ ആണ് ആ കൂലി
       الترغيب والترغيب

നഖം മുറിക്കൽ

നഖം മുറിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

➖➖➖➖➖➖➖➖
*വ്യാഴാഴ്ചയോ വെള്ളിയാഴ്ച രാവിലെയോ തിങ്കളാഴ്ചയോ ആണ്‌ നഖം മുറിക്കൽ സുന്നത്തായ ദിവസം.* (തുഹ്ഫ: ശർവാനി: 2/ 276)

*രാത്രി നഖം വെട്ടുന്നതു കൊണ്ട് വിരോധമൊന്നുമില്ല.*

*മുറിക്കൽ സുന്നത്തായ രീതി*

*വലത്‌ കൈയ്യിൻ്റെ ചൂണ്ട്‌ വിരൽ മുതൽ തുടങ്ങി വഴിക്ക്‌ വഴിയായി ചെറുവിരലിലെത്തി അതും മുറിച്ച്‌ ശേഷം തള്ള വിരലിന്റേത്‌ മുറിക്കണം.* 

*ഇടത്‌ കൈയ്യിൻ്റെ ചെറുവിരൽ മുതൽ തുടങ്ങി തള്ളവിരൽ വരെ ഇടവിടാതെ, ക്രമം തെറ്റാതെ മുറിക്കണം.* 

*കാലിന്റെ നഖം മുറിക്കുമ്പോൾ വലതുകാലിന്റെ ചെറുവിരൽ മുതൽ തുടങ്ങി ക്രമപ്രകാരം തള്ളവിരലിൽ അവസാനിച്ച്‌ ഇടത്‌ കാലിന്റെ തള്ളവിരൽ മുതൽ ആരംഭിച്ച്‌ ചെറുവിരൽ വരെ മുറിച്ച്‌ അവസാനിപ്പിക്കണം.* (തുഹ്ഫ: 2-476)

*وَالْمُعْتَمَدُ فِي كَيْفِيَّةِ تَقْلِيمِ الْيَدَيْنِ أَنْ يَبْدَأَ بِمُسَبِّحَةِ يَمِينِهِ إلَى خِنْصَرِهَا، ثُمَّ إبْهَامِهَا، ثُمَّ خِنْصَرِ يَسَارِهَا إلَى إبْهَامِهَا عَلَى التَّوَالِي وَالرِّجْلَيْنِ أَنْ يَبْدَأَ بِخِنْصَرِ الْيُمْنَى إلَى خِنْصَرِ الْيُسْرَى عَلَى التَّوَالِي ... وَيُسَنُّ فِعْلُ ذَلِكَ يَوْمَ الْخَمِيسِ أَوْ بَكْرَةَ يَوْمِ الْجُمُعَةِ ( َأوْ يَوْمِ الإثنين ) لِوُرُودِ كُلٍّ* (تحفة مع الشرواني)


*വലിയ അശുദ്ധി ഉള്ളപ്പോൾ നഖം മുടി മുറിക്കാതിരിക്കലാണ് നല്ലത്. എന്നാൽ വലിയ അശുദ്ധിക്കാരൻ (ഹൈള്, നിഫാസ് ഉള്ളവർ അല്ല അവർ ആ സമയത്ത് നഖം മുടി നീക്കാതിരിക്കലാണ് സുന്നത്ത് ) നിയ്യത്തോടെ നഖം മാത്രം കഴുകിയാൽ (മുടി മാത്രമായാലും നഖവും മുടിയും ആണെങ്കിലും വിധിക്കു മാറ്റമില്ല) നഖത്തിൻ്റെ അശുദ്ധി ഉയരും അതിനാൽ അശുദ്ധി ഉള്ളവർ ഇപ്രകാരം ചെയ്ത് നഖം വെട്ടുന്നകൊണ്ട് യാതൊരു വിരോധവുമില്ല (ശർവാനി: 1/254)*
     
*നഖം മുറിച്ചാൽ കഴുകണം*


*നഖം മുറിച്ച ഉടനെ പ്രസ്തുത ഭാഗം കഴുകൽ അനിവാര്യമാണ്. അല്ലാത്ത പക്ഷം നഖം മുറിച്ച ഭാഗം കൊണ്ട് ചൊറിഞ്ഞാൽ വെള്ളപ്പാണ്ട് രോഗം ഉണ്ടാകാൻ കാരണമാകും* (തുഹ്ഫ: 2/476)
  
*നഖം കടിക്കുന്നത് ദാരിദ്ര്യത്തിനു കാരണമാകുമെന്ന് ശൈഖ് സ്വലാഹിദ്ദീൻ (റ) വ്യക്തമാക്കിയിട്ടുണ്ട്*

       

എഴുപതിനായിരം തവണ തഹ് ലീൽ

എഴുപതിനായിരം തവണ തഹ് ലീൽ
----------‐------------------------------------------------

       പരേതൻ്റെ പരലോക ഗുണം ആഗ്രഹിച്ചു 70000 തവണ തഹ് ലീൽ ചൊല്ലുന്ന ആചാരം പണ്ടുമുതൽക്കെ പതിവുള്ളതാണ്. 

      ഹിജ്റ : 638 ൽ വഫാതായ പ്രമുഖ ഖുത്ബ് മുഹ് യുദ്ദീൻ ഇബ്നുൽ അറബീ (റ)പറയുന്നു: തിരു നബി(സ്വ) പ്രസ്താവിച്ചതായി എനിക്ക് വിവരം ലഭിച്ചു. ഒരാൾ 70000 തവണ തഹ് ലീൽ ചൊല്ലിയാൽ അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടും. മറ്റൊരാൾക്കു വേണ്ടി ചൊല്ലിയാൽ അവൻ്റെ പാപങ്ങളും പൊറുക്കപ്പെടും.(മിർഖാത്ത്: 2/102)

 ചരിത്രകഥ

      ശൈഖ് ഇബ്നുൽ അറബീ (റ) പറയുന്നു: ഇന്ന വ്യക്തിക്കുയെന്നു പ്രത്യേകം കരുതാതെ ഞാൻ എഴുപതിനായിരം തവണ തഹ് ലീൽ ചൊല്ലിയിരുന്നു . ഒരിക്കൽ ഞാനും കൂട്ടുകാരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മറഞ്ഞ കാര്യങ്ങൾ അല്ലാഹു വെളിവാക്കി കൊടുക്കുന്നയാൾ എന്ന പ്രസിദ്ധിയാർജിച്ച ഒരു ചെറുപ്പക്കാരൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഇങ്ങനെ പറഞ്ഞു കരഞ്ഞു =എൻ്റെ ഉമ്മ ശിക്ഷ അനുഭവിക്കുന്നു = അപ്പോൾ ഞാൻ ചൊല്ലിയ പ്രസ്തുത തഹ് ലീൽ അദ്ദേഹത്തിൻ്റെ ഉമ്മാക്ക് അദ്ദേഹത്തെ അറിയിക്കാതെ തന്നെ ഹദ് യ ചെയതു. അധികം താമസിക്കാതെ തന്നെ ആ യുവാവ് ചിരിച്ചു കൊണ്ടിങ്ങനെ പറഞ്ഞു = എൻ്റെ മാതാവ് ശിക്ഷയിൽ നിന്നു മോചിതയായിരിക്കുന്നു = അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഹദീസ് സ്വഹീഹാണെന്നു എനിക്ക് ബോധ്യപ്പെട്ടു (മിർഖാത്ത്: 2/102)

     മരിച്ച വ്യക്തിയെ കരുതി ചൊല്ലിയാൽ തന്നെ മയ്യിത്തിനു പ്രതിഫലം ലഭിക്കുമെന്നു ഇമാം റംലി (റ) വ്യക്തമാക്കിയിട്ടുണ്ട്. ഹദ് യ: ചെയതുവെന്നു പറഞ്ഞാൽ മയ്യിത്തിനു പ്രതിഫലം ലഭിക്കുമെന്ന് ഖത്വീബുശ്ശിർബീനി (റ) പറഞ്ഞിട്ടുണ്ട്. (ശർവാനി: 6/158 ,7/74) ഇതിൻ്റെ പ്രതിഫലം മയ്യിത്തിനു നൽകണെയന്ന പ്രാർത്ഥന കൊണ്ടും മയ്യിത്തിനു പ്രതിഫലം ലഭിക്കും. ഇതു ഇമാം ഇബ്നു ഹജർ(റ) പറഞ്ഞിട്ടുണ്ട് (തുഹ്ഫ: 6/158)

പ്രത്യേക നാമം

    എഴുപതിനായിരം തഹ് ലീലിനു العتاقة الصفرى എന്നു പേരുണ്ട്. (ശർവാനി :6/158)

വലിയ്യിൻ്റ വസ്വിയ്യത്ത്

    ശൈഖ് അബൂ ഹസൻ (റ) മരണത്തിനു അല്പം മുമ്പ് അനുചരന്മാരോട് ഇങ്ങനെ പറഞ്ഞു = നിങ്ങൾ സംഘടിച്ചു എഴുപതിനായിരം ദിക്ർ ചൊല്ലുകയും അതിൻ്റെ പ്രതിഫലം എനിക്കു ഹദ് യ ചെയ്യുകയും വേണം. നിശ്ചയം അങ്ങനെ ചെയ്യുന്നത് സത്യവിശ്വാസികൾക്ക് നരകമോചനത്തിനുള്ള കാരണമാണെന്ന ഹദീസ് എനിക്കു ലഭിച്ചിട്ടുണ്ട്.( ജാമിഉ കറാമാതിൽ ഔലിയ: 1/195)
    
   എഴുപതിനായിരം തഹ് ലീലിനെ കുറിച്ച് ഇമാം യാഫിഈ (റ) റൗളുർറയ്യാഹീനിലും ഇമാം മഖ്ദൂം (റ) ഇർശാദുൽ ഇബാദിലും പ്രസ്താവിച്ചിട്ടുണ്ട്.
                      എഴുപതിനായിരത്തിൽ കൂടുതൽ ചൊല്ലിയാലും വിരോധമില്ല . അപ്പോൾ 70000 ഏതായാലും ഉണ്ടല്ലോ. ക്യത്യ അക്കം സ്ഥിരപ്പെട്ടു വന്ന ദിക്റിൽ അതിനേക്കാൾ കൂടുതൽ ചൊല്ലിയാൽ പ്രശ്നമൊന്നുമില്ല എന്ന അഭിപ്രായം ഉണ്ട്. (ഖൽയൂബി: 1/198)    
        പലരും കൂടി ചൊല്ലുമ്പോൾ എണ്ണം കൂടി വരാനുള്ള സാധ്യത കൂടുതലാണ്. 

   

നബികുടുംബത്തിലെ അശ്റാഫ്

നബികുടുംബത്തിലെ അശ്റാഫ്
-------------------------------------

  നബികുടുംബം
നബി(സ്വ)യുടെ മൂന്നാമത്തെ ഉപ്പാപ്പ അബ്ദു മനാഫിൻ്റെ നാലു മക്കളിൽ ഹാശിം, മുത്തലിബ് എന്നീ രണ്ടു പേരുടെ സന്താന പരമ്പരയിലുള്ള സത്യവിശ്വാസികൾക്കാണ് '' നബികുടുംബം '' എന്നു പറയുന്നത്. (തുഹ്ഫ: 7/160
     അഹ് ലു ബൈത്ത് , ആലുന്ന ബി എന്നല്ലാം പറഞ്ഞു വരുന്നത് ഇവർക്കാണ്.
    (അസ്സവാഇഖുൽ മുഹ് രിഖ:)

   അശ്റാഫ്
 നബികുടുംബത്തിനു എല്ലാവർക്കും ഒരേ പദവിയല്ല. 
     തിരു നബി(സ്വ)യുടെ മകൾ ഫാത്വിമ (റ) യുടെ രണ്ടു മക്കളായ ഹസൻ (റ) , ഹുസൈൻ (റ) എന്നീ പ്രവാചക പൗത്രന്മാരുടെ മക്കൾ പരമ്പരയാണ് അഹ് ലു ബൈത്തിലെ അശ്റാഫ് . ബീവി ഫാത്വിമ (റ)ക്കും ഹസൻ (റ) , ഹുസൈൻ (റ) എന്നിവർക്കും പരമ്പരക്കും ലഭിച്ച സവിശേഷ പദവിയാണിത്.(ഫതാവൽ ഹദീസിയ്യ)
      ഹുസൈൻ (റ) വിൻ്റെ പുത്രൻ സൈനുൽ ആബിദീൻ (റ)വിലൂടെയാണ് ഹുസൈനീ പരമ്പര നിലനിൽക്കുന്നത്. സൈനുൽ ആബിദീൻ (റ)വിനു പിതൃവ്യൻ ഹസൻ (റ) വിൻ്റെ മകളിലൂടെ മാത്രമേ പുത്ര പരമ്പരയുള്ളു. 
    അതിനാൽ പിതാവ് വഴി ഹുസൈനീ പരമ്പരയിൽ പെട്ട എല്ലാ സയ്യിദുമാരും മാതാവ് വഴി ഹസനീ പരമ്പരയിൽ പെട്ടവരാണ്.

പാണക്കാട് തങ്ങന്മാർ
     പാണക്കാട് സയ്യിദുമാർ പിതാവ് വഴി ഹുസൈനിയും മാതാവ് വഴി ഹസനിയുമാണ്. നബികുടുംബത്തിലെ അശ്റാഫ് എന്ന സ്ഥാനമുള്ള പരമ്പരയിലുള്ളവരാണ്.
   أنت الحُسيني والحسنيَ كنت معا
    أبا وأمّا شريفبن قد اجتمعا

2021 ഓഗസ്റ്റ് 17, ചൊവ്വാഴ്ച

ഇമാം ഹുസൈൻ ‎رضي الله عنه ‏തങ്ങളുതങ്ങളുടെ ഉറൂസ് ‏

ഹനഫി മദ്ഹബുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ഉറൂസ് മുബാറകാണ് *ഇമാം ഹുസൈൻ رضي الله عنه തങ്ങളുടേത്* ശാഫിഈ മദ്ഹബുകാരായ നമ്മൾ കൊണ്ടാടണം നമ്മുടെ നേതാവായ *മുത്ത് നബി صلى الله عليه وسلم* തങ്ങളുടെ പുന്നാര പേരകുട്ടിയാണ് നമ്മുടെ ഫാത്തിമ ബീവി ഉമ്മയുടെയും അലിയാർ തങ്ങളുടെയും പുന്നാര മോനാണ്..എത്ര അഹ്ലുബൈത്താണ് കർബലയിൽ ശഹീദായവർ...എഴുപത്തി രണ്ട് ശുഹദാക്കളാണ്..നമ്മുടെ വീടുകളിലൊക്കെ ഇത്തവണ അവിടുത്തേ പേരിൽ മൗലിദും ഖുർആനും ഓതി ഭക്ഷണം ഉണ്ടാക്കണം. അവിടുത്തെ പൊരുത്തം നമുക്ക് നേടിയെടുക്കണം.അല്ലാഹു തൗഫീഖ് നൽകുമാറാവട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ.


കർബലാ യുദ്ധത്തിൽ ശഹീദായ അൽ ഇമാം ഹുസൈൻ رضي الله തങ്ങളുടേയും 72 ശുഹദാക്കളുടേയും ഓരോ മഹാന്മാരിലേക്ക്‌ പേര് വിളിച് നമ്മുക്ക് ഫാത്തിഹ ഓതാം

72شہدائے کربلا

*1 - حضرت امام حسین*
*2 - حضرت عباس بن علی* 
*3 - حضرت علی اکبر بن حسین* 
*4 - حضرت علی اصغر بن حسین* 
*5 - حضرت عبداللہ بن علی*
*6 - حضرت جعفر بن علی*
*7 - حضرت عثمان بن علی* 
*8 - حضرت ابوبکر بن علی*
*9 - حضرت ابوبکر بن حسن بن علی*
*10 - حضرت قاسم بن حسن بن علی*
*11 - حضرت عبداللہ بن حسن* 
*12 - حضرت عون بن عبداللہ بن جعفر*
*13 - حضرت محمد بن عبداللہ بن جعفر* 
*14 - حضرت عبداللہ بن مسلم بن عقیل* 
*15 - حضرت محمد بن مسلم* 
*16 - حضرت محمد بن سعید بن عقیل*
*17 - حضرت عبدالرحمن بن عقیل* 
*18 - حضرت جعفر بن عقیل*
*19 - حضرت حبیب ابن مظاہر اسدی* 
*20 - حضرت أنس بن حارث اسدی*
*21 - حضرت مسلم بن عوسجہ اسدی* 
*22 - حضرت قیس بن عشر اسدی*
*23 - حضرت ابو ثمامہ بن عبداللہ* 
*24 - حضرت بریر ہمدانی* 
*25 - حضرت ہنزلہ بن اسد* 
*26 - حضرت عابس شاکری* 
*27 - حضرت عبدالرحمن رہبی*
*28 - حضرت سیف بن حارث* 
*29 - حضرت عامر بن عبداللہ ہمدانی*
*30 - حضرت جندا بن حارث* 
*31 - حضرت شوذب بن عبداللہ* 
*32 - حضرت نافع بن حلال* 
*33 - حضرت حجاج بن مسروق مؤذن*
*34 - حضرت عمر بن کرضہ* 
*35 - حضرت عبدالرحمن بن عبد رب* 
*36 - حضرت جندا بن کعب*
*37 - حضرت عامر بن جندا*
*38 - حضرت نعیم بن عجلان* 
*39 - حضرت سعد بن حارث*
*40 - حضرت زہیر بن قین*
*41 - حضرت سلمان بن مضارب* 
*42 - حضرت سعید بن عمر*
*43 - حضرت عبداللہ بن بشیر* 
*44 - حضرت وھب کلبی*
*45 - حضرت حرب بن عمر-شیخ الاسلام قیس*
*46 - حضرت ظہیر بن عامر*
*47 - حضرت بشیر بن عامر* 
*48 - حضرت عبداللہ ارواح غفاری* 
*49 - حضرت جون غلام ابوذر غفاری*
*50 - حضرت عبداللہ بن امیر* 
*51 - حضرت عبداللہ بن یزید* 
*52 - حضرت سلیم بن امیر* 
*53 - حضرت قاسم بن حبیب* 
*54 - حضرت زید بن سلیم*
*55 - حضرت نعمان بن عمر*
*56 - حضرت یزید بن سبیت* 
*57 - حضرت عامر بن مسلم* 
*58 - حضرت سیف بن مالک* 
*59 - حضرت جابر بن حجاج* 
*60 - حضرت مسعود بن حجاج* 
*61 - حضرت عبدالرحمن بن مسعود* 
*62 - حضرت بیکر بن حئ*
*63 - حضرت عمار بن حسن تائی*
*64 - حضرت زرغامہ بن مالک* 
*65 - حضرت کینانہ بن عتیق*
*66 - حضرت عقبہ بن سولت*
*67 - حضرت حر بن یزید تمیمی* 
*68 - حضرت عقبہ بن سولت*
*69 - حضرت حبلہ بن علی شیبنی* 
*70 - حضرت کنب بن عمر.* 
*71 - حضرت عبداللہ بن یکتیر* 
*72 - حضرت اسلم غلام ای ترکی رضوان الله تعالى عليهـم اجمعين*

മഹാന്മാരുടെ തണലിലായി ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ...

ആരാണീ സൂഫികൾ


ഒരു കപ്പലിൽ തിരിച്ചു വരികയായിരുന്നു 
ഹജ്ജ് തീർത്ഥാടക സംഘം. യാത്രികരിൽ കൂടുതലും മതപണ്ഡിതന്മാർ ആയിരുന്നു. 
അതെ കപ്പലിൽ തന്നെ, മതപണ്ഡിതന്മാർ മതഭ്രഷ്ട് കല്പിച്ചിരുന്നു ഒരു സൂഫിയും യാത്ര ചെയ്തിരുന്നു. 
ഈ സൂഫിയുടെ സാന്നിധ്യം 
മതപണ്ഡിതന്മാർ വളരെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. കാരണം, അവരുടെ ഏറ്റവും ഉയർന്ന സഭ ഈ സൂഫിയെ വഴിപിഴച്ചവനാണെന്ന് വിധിപറഞ്ഞിരുന്നു. 
ആരും അദ്ദേഹത്തോട് സമ്പർക്കം പുലർത്തരുതെന്ന് കർശന നിർദ്ദേശവും നൽകിയിരുന്നു. 
   മതപണ്ഡിതന്മാരുടെ ക്കൂട്ടത്തിൽ നിന്ന് ചിലർ വന്ന് സൂഫിയെ ചോദ്യം ചെയ്യുകയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് പരസ്യമായി പരിഹസിക്കുകയും ചെയ്തു. 
ചിലർ അതിരുവിട്ട് ഉപദ്രവിക്കാൻ വരെ ശ്രമിച്ചു. അവരുടെ നേതൃത്വം പഠിപ്പിക്കുന്ന സത്യമാർഗ്ഗത്തിൽ നിന്ന് വൃതിചലിച്ചവരെ, ഉപദ്രവിക്കുന്നതോ, കൊല്ലുന്നത് പോലുമോ പുണ്യമാണെന്നു വരെ പഠിപ്പിച്ചു കളയുന്ന മതപണ്ഡിതന്മാർ ആ കൂട്ടത്തിലുണ്ടായിരുന്നു.

തിക്തമായ ഈ അനുഭവങ്ങൾക്കിടയിലും, ഒരു മന്ദഹാസത്തോടെ സൂഫി നിസ്സംഗനായിരുന്നു. മതനേതൃത്വം പിഴച്ചവരെന്ന് മുദ്രകുത്തിയ സൂഫികൾക്കെതിരെ നിരന്തരം കവലകളിൽ പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്ന ഒരു മതപണ്ഡിത നേതാവും ആ കൂട്ടത്തിലുണ്ടായിരുന്നു.എന്തോ പറഞ്ഞു പ്രകോപിതനായ അയാൾ സൂഫിയെ പിടിച്ചു തള്ളുകയും അടിയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.മതപണ്ഡിതനല്ലാത്ത ഒരു തീർത്ഥാടകൻ ഇടപ്പെട്ട് അയാളെ പിടിച്ചു മാറ്റുകയായിരുന്നു. അപ്പോഴും സൂഫി മൗനിയായി, ധ്യാനനിരതനായിരുന്നു. 

     യാത്ര രണ്ടുമൂന്നു ദിവസം പിന്നിട്ടു. ഒരു രാത്രി കടൽ അതിശക്തമായി ക്ഷോഭിച്ചു. ശക്തമായ മഴയും ഇടിമിന്നലുമുണ്ടായി. കടൽക്ഷോഭത്തിൽ കപ്പൽ ആടിയുലഞ്ഞു. പൊടുന്നനെ, കടലിൽ ആഴ്ന്നുപോകുമെന്ന രീതിയിൽ കപ്പൽ ഇളകിമറിയാൻ തുടങ്ങി. അതുവരെ അഹന്ത നടിച്ചു, വിടുവായിത്തം പറഞ്ഞ  മതപണ്ഡിതന്മാർ പേടിച്ച്, അലറിവിളിക്കാൻ തുടങ്ങി.

ജീവനുവേണ്ടി കരഞ്ഞു വിളിക്കുന്ന ആ മനുഷ്യർക്കിടയിൽ സൂഫി കണ്ണുകളടച്ച് സ്വസ്ഥനായി ഇരിക്കുന്നു. മരണവെപ്രാളത്തിൽ അലറിക്കരയുന്ന പുരോഹിതന്മാർക്കിടയിൽശാന്തനായി, 
മൗനിയായിരിക്കുന്ന സൂഫിയെ അവർ  
അന്തംവിട്ടു നോക്കിനിന്നു. 
     
അലറിമറിയുന്ന തിരമാലകൾക്കിടയിൽ, ആടിയുലയുന്ന കപ്പലിലെ കൂട്ടക്കരച്ചിൽ ഒരു നിമിഷം പൊടുന്നനെ നിലച്ചു. ഏതോ ഒരശരീരി, ഗാംഭീര്യമാർന്ന സ്വരത്തിൽ മുഴങ്ങിക്കേട്ടതായിരുന്നു കാരണം. 
   
 'ഹേ  സാത്വകനായ  മനുഷ്യാ, അങ്ങയെ ഉപദ്രവിച്ചു, പരിഹസിച്ചു രസിക്കുന്ന ഈ തെമ്മാടിക്കൂട്ടത്തെ കടലിൽ മറിച്ചിടട്ടെയോ? എത്ര കഠിനമായാണ് അവർ അങ്ങയെ ക്രൂശിക്കാൻ ശ്രമിക്കുന്നത്. 
അവർ ചെയ്യുന്ന പാതകം എത്ര വലുതാണെന്ന് അവരറിയുന്നില്ല. അങ്ങയുടെ അനുവാദമുണ്ടെങ്കിൽ ഈ ദുർവൃത്തരായ മനുഷ്യരെ നിമിഷങ്ങൾക്കകം കടലിൽ മറിച്ചിടാം. അങ്ങയെ  രക്ഷപ്പെടുത്താൻ ആയിരം മാലാഖമാർ എത്തിക്കഴിഞ്ഞു. അങ്ങയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് അവർ. '

ഇതുകേട്ട മതപണ്ഡിത കൂട്ടം ആ സൂഫിയുടെ കാലിൽ വീണു കരഞ്ഞുവിളിച്ചു മാപ്പു പറഞ്ഞു. രക്ഷിക്കണേ എന്നവർ കേണു യാചിച്ചു കൊണ്ടിരുന്നു. 
    
എന്നാൽ, ഇതൊന്നും കേൾക്കാൻ നിൽക്കാതെ സൂഫി ആ അശരീരി വന്ന ഭാഗത്തേയ്ക്ക് നടന്നു. ആകാശത്തേക്ക്‌  നോക്കി ഇങ്ങനെ പറഞ്ഞു :

   'ആരാണിവിടെ മതപണ്ഡിതന്റെ ഭാഷയിൽ, പിശാചിന്റെ ശബ്ദത്തിൽ അശരീരി മുഴക്കുന്നത്? അജ്ഞതയും അഹങ്കാരവുമായി നടക്കുന്ന ഈ വിഡ്ഢികളായ മനുഷ്യരെ കടലിൽ മറിച്ചിട്ട് എന്തുകാര്യം? 
അവരുടെ ഹൃദയങ്ങളെ മാറ്റിമറിക്കുന്നതിൽ മാത്രമാണ് എന്റെ ദൈവത്തിന് താല്പര്യം. അതുകൊണ്ട് ഇത് പിശാചിന്റെ ഭാഷയാണ്. ഒരിക്കലും ദൈവത്തിന്റെ അശരീരിയല്ല. '

അപ്പോഴേയ്ക്കും കടൽ ശാന്തമാവാൻ തുടങ്ങിയിരുന്നു. 

പൊടുന്നനെ മറ്റൊരശരീരി മൃദു ശബ്ദത്തിൽ മുഴങ്ങി:         
      'പ്രിയപ്പെട്ടവനെ, നീ പിശാചിന്റെ ഭാഷ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. എന്റെ ഭാഷ ഹൃദയത്തിൽ അറിഞ്ഞവന് മാത്രമേ പിശാചിന്റെ ഭാഷ തിരിച്ചറിയാൻ കഴിയൂ.'
    
കാറ്റും കോളുമടങ്ങി, കടൽ പൂർണ്ണമായും ശാന്തമായി. യാത്രക്കാർ സമാധാനത്തോടെ ഉറങ്ങി. പിറ്റേ ദിവസം മുതൽ, നിന്ദിച്ചവരും പീഡിപ്പിച്ചവരുമെല്ലാം ഭയഭക്തിയോടെ സൂഫിക്കു ചുറ്റിലുമിരുന്നു. ചെയ്തുപോയ അപരാധത്തിൽ അവർ കാലുപിടിച്ചു മാപ്പ്‌ പറഞ്ഞു. 
സൂഫി അപ്പോഴും, പഴയതു പോലെ  നിസ്സംഗനായി, ഒരു മൗനമന്ദഹാസത്തോടെ അവരെ നോക്കിയിരുന്നു.

ഹൃദയത്തെ മാറ്റിമറിയ്ക്കലാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ രാസവിദ്യ. 
മണ്ണിനെ സ്വർണ്ണമാക്കുന്ന ആൽക്കെമിയാണത്. 
ദൈവികത ഹൃദയത്തിൽ നിറഞ്ഞ ആധ്യാത്മമനുഷ്യർ എക്കാലവും യത്നിച്ചത് ആ ഹൃദയമാറ്റത്തിനാണ്.

സ്നേഹവും കാരുണ്യവുമാണ് ഹൃദയത്തെ മാറ്റിത്തീർക്കുന്ന ദിവ്യഭാവങ്ങൾ. 


എന്നാൽ,  ഹൃദയത്തിലെ ദിവ്യഭാവങ്ങളായ സ്നേഹത്തെയും കാരുണ്യത്തെയും പടിയിറക്കി പകരം ഭയത്തെയും കുറ്റബോധത്തെയും കുത്തിനിറച്ചു എന്നതാണ്
ചിലർ മാനുഷ്യകത്തോട് ചെയ്ത ഏറ്റവും വലിയ പാതകം .
അതിനു വേണ്ടിയാണു അവർ എപ്പോഴും ഭീഷണിയുടെയും ഭീതിപ്പെടുത്തലിന്റെയും ഭാഷയിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത്.

ഖുതുബുസമാൻമൗലദ്ദവീല_സയ്യിദ്അലവി_തങ്ങൾ_മമ്പുറം( ഖു:സി)


ഖുതുബുസ്സമാന്‍ സയ്യിദ് അലവി ബിന്‍ മുഹമ്മദ്‌ ബിന്‍ സഹ്ല്‍ മൌലദ്ദവീല (റ) എന്ന മഹാനായ മമ്പുറം തങ്ങള്‍ വഫാത്തായത് മുഹറം ഏഴിനാണ്.
സംക്ഷിപ്ത ചരിത്രം:
                         
യഥാര്‍ത്ഥ പേര് : സയ്യിദ് അലവി മൌലദ്ദവീല തങ്ങള്‍
ജനിച്ച വര്‍ഷം: AD1753 (ഹിജ്റ AH1166)
ജനിച്ച സ്ഥലം: യമനിലെ ഹളര്‍ മൗത്തിലെ തരീം
പിതാവ് : മുഹമ്മദുബ്നു സഹ്ല്‍ മൗലദ്ദവീല (റ)
മാതാവ് : ഫാത്വിമ ജിഫ്‌രിയ്യ (റ)
മാതാപിതാക്കള്‍ ചെറുപ്രായത്തില്‍ തന്നെ മരണപ്പെട്ടിരുന്നു. വളര്‍ന്നത് ഒരു അമ്മായിയുടെ സം‌രക്ഷണത്തില്‍. പതിനേഴാം വയസ്സില്‍ തന്നെ ദീനീ ഉലൂമുകളില്‍ അവഗാഹം നേടി.
തഖ്‌വയില്‍ അധിഷ്ടിതമായ ജീവിതത്തിലൂടെ ആത്മീയമായി ഉന്നത സ്ഥാനത്തെത്തി.
ഹിജ്റ AH.1183 ല്‍ അമ്മാവന്മാരായ ശൈഖ്‌ ജിഫ്രി (റ) യെ (ആ മഹാന്‍ കോഴിക്കോട്‌ ജിഫ്രി ഹൌസില്‍ മറ പെട്ടു കിടക്കുന്നു) കാണാനും ശൈഖ്‌ ഹസന്‍
ജിഫ്രി (റ) യെ (മമ്പുറം മഖാമിനുള്ളില്‍ മറ പെട്ടു കിടക്കുന്നു) സിയാറത്ത്‌ ചെയ്യാനും വേണ്ടി കോഴിക്കോട്ടെത്തി. അമ്മാവന്‍ ശൈഖ് ജിഫ്'രി
(റ) യുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വന്നത് എന്നും ചരിത്രമുണ്ട്. കുറച്ചു കാലം കോഴിക്കോട്ട് താമസിച്ചു, ശേഷം മമ്പുറത്തെത്തി. അവിടെ സ്ഥിര
താമസമാക്കി. മലബാറിലെ മുസ്ലിംകള്‍ക്ക് ആത്മീയവും സാമൂഹ്യവുമായ നേതൃത്വം
നല്‍കി.
തങ്ങള്‍ കേരളത്തില്‍ നിരവധി പള്ളികള്‍ പണി കഴിപ്പിച്ചിട്ടുണ്ട്. തങ്ങളോടുള്ള ബഹുമാനാര്‍ഥം ഇന്നും കേരളത്തില്‍ വിശിഷ്യാ മലപ്പുറം ഭാഗത്ത്
നിരവധി കുട്ടികള്‍ക്ക് തങ്ങളുടെ പേര് വിളിക്കുന്നു. നിരവധി കറാമത്തുകളുടെ ഉടമയായിരുന്നു. പല ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും നേതൃത്വം നല്‍കി.
ഔലിയാക്കളുടെ ലോകത്ത് "ഖുതുബുസ്സമാന്‍" എന്ന പദവിയില്‍ എത്തി.
വെളിയങ്കോട് ഉമര്‍ ഖാസി (റ), ശൈഖുല്‍ മശാഇഖ് പരപ്പനങ്ങാടി ഔകോയ മുസ്ലിയാര്‍ (റ) തുടങ്ങിയുള്ള നിരവധി മഹാന്‍മാര്‍ തങ്ങളുടെ ഇഷ്ടക്കാരും
മുരീദുമാരും ആയിരുന്നു.
കുടുംബം: അമ്മാവന്‍ സയ്യിദ്‌ ഹസന്‍ ജിഫ്രിയുടെ വസിയ്യത്ത് പ്രകാരം അദ്ധേഹത്തിന്‍റെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. അതില്‍ രണ്ട്
കുട്ടികള്‍. ഈ ഫാത്വിമ ബീവി (റ) യുടെ വഫാത്തിനു ശേഷം കൊയിലാണ്ടിയിലെ അമ്പക്കാന്റെകത്ത്‌
അബൂബക്കര്‍ മദനി എന്നവരുടെ പുത്രി ഫാത്വിമയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് സയ്യിദ്‌ ഫസല്‍ പൂക്കോയ തങ്ങള്‍ ജനിച്ചത്.
മകന്‍ ‍സയ്യിദ് ഫസല്‍ തങ്ങളും മലബാറില്‍ മുസ്ലിംകള്‍ക്ക് ധീരമായ നേതൃത്വം
നല്‍കിയിരുന്നു. ബ്രിട്ടീഷുകാരുടെ ശല്യം കാരണം അറേബ്യയിലേയ്ക്കു പാലായനം
ചെയ്തു. ശേഷം (ഇപ്പോള്‍ ഒമാനില്‍ ഉള്ള) ളിഫാര്‍ പ്രവിശ്യയുടെ അമീര്‍ ആയി.
അമീര്‍ എന്ന നിലയില്‍ ബ്രിട്ടീഷുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
[ഇന്തോനേഷ്യയിലെ തൈമൂറില്‍ നിന്ന് കൂടി തങ്ങള്‍ ഒരു വിവാഹം ചെയ്തിട്ടുണ്ട് എന്നാണ് ഓര്‍മ്മ].
വഫാത്: AD1844 (ഹിജ്റ AH1260) 90-ആം വയസ്സില്‍.
ഖബര്‍ ശരീഫ്: പ്രസിദ്ധമായ മമ്പുറം മഖാമില്‍.
                                       
മമ്പുറം തങ്ങളെ ഓര്‍ക്കുമ്പോള്‍:
                                     
അല്ലാഹു മലബാറിന് നല്‍കിയ മഹത്തായ അനുഗ്രഹമാണ് മഹാനായ തങ്ങള്‍.
അല്ലാഹുവിന്‍റെ റസൂല്‍ (സ) അനുഗ്രഹം കൊണ്ട് പ്രാര്‍ഥിച്ച യമനിലെ ഹദര്‍ മൌതിലെ തരീമില്‍ ആണ് മഹാന്‍ ജനിച്ചത്. പല സയ്യിദ് കുടുംബങ്ങളും സ്വാലിഹീങ്ങളുടെ കുടുംബങ്ങളും യമനില്‍ നിന്ന് നമ്മുടെ മലബാറിലേക്ക് കുടിയേറിയിട്ടുണ്ട്. ദീനീ രംഗത്ത് ആ തനിമ കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ചു. الحمد لله
അഹ്'ലു ബൈത്തിലെ വളരെ അറിയപ്പെട്ട ഒരു പരമ്പരയാണ് ബാ അലവി എന്നത്. അതിലെ മൌലദ്ദവീല എന്ന വംശത്തില്‍ ആണ് മഹാന്‍ ജനിച്ചത്. ബാ അലവി വംശത്തില്‍ നിരവധി ഉലമാക്കളും ഔലിയാക്കളും കഴിഞ്ഞു പോയിട്ടുണ്ട്. ഹദ്ദാദ്‌ റാതീബ് ക്രോഡീകരിച്ചത് ഖുതുബുല്‍ ഇര്‍ഷാദ് സയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ്‌ (റ) എന്ന മഹാനാണ്. മഹാന്‍ ബാ അലവിയാണ്. (മമ്പുറം തങ്ങളുടെ വംശാവലിയില്‍ ഉള്ള [No. 16] മുഹമ്മദ്‌ സാഹിബു മിര്‍ബാത് (റ) എന്ന മഹാനില്‍ രണ്ട് പേരുടെയും വംശാവലി സന്ധിക്കുന്നു). ഹദ്ദാദ്‌ ഓതുമ്പോള്‍ നാം പ്രത്യേകം എടുത്ത് പറയുന്ന സയ്യിദ് ഫഖീഹ് മുഖദ്ദം (റ പോലെയുള്ള എത്രയോ വലിയ ഔലിയാക്കളും ആ വംശത്തില്‍ പെടുന്നു. കേരളത്തില്‍ ബാ അലവി വംശത്തിന്‍റെ നിരവധി ഉപശാഖകള്‍ ഉണ്ട്. ബഹു: സമസ്തയുടെ സ്ഥാപകന്‍ മര്‍ഹൂം: വരക്കല്‍ മുല്ലക്കോയ തങ്ങള്‍ (ന. മ.), സയ്യിദ് അബ്ദുറഹ്'മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് തങ്ങന്മാര്‍ തുടങ്ങിയവര്‍ ആ വംശത്തില്‍ പെട്ടവരാണ്.
മലബാറിലെ മുസ്ലിംകളുടെ ഒരു നൂറ് വര്‍ഷം മുമ്പുള്ള അവസ്ഥ നിരൂപിക്കുക. ഇന്നത്തെ പോലെ ഭൌതിക വിദ്യാഭ്യാസം കൊണ്ടോ സമ്പത്ത് കൊണ്ടോ സാമൂഹ്യമായി സാമാന്യം ഉയര്‍ന്ന ഒരു ചിത്രമല്ല അത്. അവര്‍ ഐഹികമായ കാര്യങ്ങളില്‍ പൊതുവെ പിന്നാക്കമായിരുന്നു. ആ സമൂഹത്തിന് പക്ഷെ ഉന്നതമായ ഒരു സാംസ്കാരിക തനിമ ഉണ്ടായിരുന്നു. ഇന്നത്തെ നമ്മെ പോലെ ചൂരും ചുവയും ഇല്ലാത്ത ഒരു മൃതസമൂഹമായിരുന്നില്ല അത്.
നമുക്കിന്ന് നാം മേനി പറയുന്ന പല ഐഹികമായ നേട്ടങ്ങളും ഉണ്ടെങ്കിലും അതോടൊപ്പം അതിന്‍റെ പാര്‍ശ്വഫലങ്ങളായ ഐഹിക പ്രേമവും നിസ്സംഗതയും (حب الدنيا وكراهية الموت) വല്ലാതെയുണ്ട്. എന്നാല്‍ മുസ്ലിംകള്‍ ഉത്തമ സമുദായമായിരുന്ന പഴയ കാല ഘട്ടത്തില്‍ ധാര്‍മ്മിക നിലവാരം ഏറെ ഉയരങ്ങളിലായിരുന്നു. ക്ഷാമത്തിന്‍റെയും വറുതിയുടെയുമെല്ലാമിടയില്‍ നമ്മുടെ മുന്‍ഗാമികളായ ആളുകള്‍ക്ക് മാനസിക വീര്യം ലഭിച്ചത് അവരുടെ ആത്മീയ നേതാക്കള്‍ പകര്‍ന്ന് കൊടുത്ത ഊര്‍ജ്ജമായിരുന്നു. കാലത്തിന്‍റെ കൂലം കുത്തിയൊഴുക്കിലും തീരെ തകര്‍ന്ന് പോവാതെ നന്മയുടെ വെട്ടങ്ങള്‍ കുറച്ചെങ്കിലും അവശേഷിക്കുന്നത് മഹാനായ സൈനുദ്ദീന്‍ മഖ്ദൂമിനെയും മഹാനായ മമ്പുറം തങ്ങളെയും പോലെയുള്ള പൂര്‍വ സൂരികള്‍ നമ്മുടെ മുന്ഗാമികള്‍ക്ക് പകര്‍ന്ന് കൊടുത്ത ആത്മീയമായ ഊര്‍ജ്ജത്തിന്‍റെ പവര്‍ ആണ്.
മമ്പുറം തങ്ങള്‍ വഴി മലബാറിന് ലഭിച്ച വലിയ നിധിയാണ്‌ ഹദ്ദാദ്‌ റാതീബ്. (മറ്റ് വഴികളിലൂടെയും ലഭിച്ചിട്ടുണ്ടാവണം) ഹദ്ദാദ്‌ റമളാനില്‍ പ്രത്യേകിച്ചും അല്ലാത്തപ്പോള്‍ പൊതുവെയും പല പള്ളികളിലും ചൊല്ലി വരുന്നുണ്ട്. പല ഇജാസതുകളും അതിന് ഉണ്ട്. ശംസുല്‍ ഉലമാ ശൈഖുനല്‍ മര്‍ഹൂം: ഖുതുബി (ന. മ.) അവര്‍കള്‍ ചൊല്ലി വന്നിരുന്ന ഹദ്ദാദ്‌ മമ്പുറം തങ്ങള്‍ വഴി ലഭിച്ചതായിരുന്നു. അഥവാ മഹാനവര്‍കള്‍ക്ക് ഹദ്ദാദിന്‍റെ ഇജാസത്ത് ലഭിക്കുന്നത് വളപട്ടണം സയ്യിദ് അലവി ഇമ്പിച്ചിക്കോയ തങ്ങള്‍ എന്ന മഹാനില്‍ നിന്നാണ്. മഹാനവര്‍കള്‍ക്ക് തന്‍റെ പിതാവില്‍ നിന്നും അവര്‍ക്ക് മമ്പുറം തങ്ങളില്‍ നിന്നും ആണ് ആ ഇജാസത് ലഭിച്ചത്. നമ്മുടെ ഏടുകളില്‍ കാണുന്ന രീതിയില്‍ നിന്നും ഈ ഇജാസത്തില്‍ ഫാതിഹ ഓതുന്ന രീതിയില്‍ മാറ്റമുണ്ട്. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സിക്രട്ടറി ആയിരുന്ന മഹാനായ മർഹൂം: രാമന്തളി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങള്‍ അവര്‍കള്‍ ഈ രീതിയില്‍ ആണ് ഇജാസത് നൽകിയിരുന്നത്. ദുബൈ സുന്നി സെന്റെര്‍ പ്രസിഡന്റ് ബഹു: സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അവര്‍കള്‍ ഈ ഹദ്ദാദ്‌ പ്രിന്റ്‌ ചെയ്തിട്ടുണ്ട്.  
ഹദ്ദാദ്‌ റാതീബ് ക്രോഡീകരിച്ചത് ഖുതുബുല്‍ ഇര്‍ഷാദ് സയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ്‌ (റ) എന്ന മഹാനാണെന്ന് പറഞ്ഞല്ലോ. മഹാന്‍ അഹ്ലുസ്സുന്നതിന്‍റെ കരുത്തുറ്റ നായകനായിരുന്നു. യമനില്‍ റാഫിളികള്‍ വിശ്വാസ പരമായ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഉള്ള തവസ്സുല്‍ ആയി ആണ് മഹാന്‍ ഹദ്ദാദ്‌ ഉണ്ടാക്കിയത് എന്ന് ചരിത്രമുണ്ട്. ഇത് നാം പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ നാടുകളില്‍ ബിദ്അതിന്‍റെ ഫിത്‌നകള്‍ വ്യാപിക്കാതിരിക്കാന്‍ പള്ളികളിലും വീടുകളിലും ഹദ്ദാദ്‌ നിര്‍ബന്ധമായും ഓതി വരണം. മന: ക്ലേശങ്ങളും മാറാ വ്യാധികള്‍ പോലെയുള്ള പരീക്ഷണങ്ങളും അല്ലാഹുവിന്‍റെ ദിക്റുകള്‍ കൊണ്ട് തടുക്കാന്‍ കഴിയും. വിശ്വാസ പരമായ ഫിത്നയാണല്ലോ ഏറ്റവും വലിയ വ്യാധി. വൈറസുകള്‍ പരന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് നാം ഹദ്ദാദ്‌ പോലെയുള്ള ആന്‍റി വൈറസുകള്‍ നന്നായി കരുതുക തന്നെ വേണം. ഹുസ്നുല്‍ ഖാതിമത് (അന്ത്യം നന്നാവുക / നല്ല മരണം) ആണ് ഹദ്ദാദ്‌ കൊണ്ട് പ്രതീക്ഷിക്കാവുന്ന ഏറ്റവും വലിയ നേട്ടമെന്നാണ് മഹാന്മാര്‍ പഠിപ്പിക്കുന്നത്.
നബി (സ) കുടുംബത്തെ സ്നേഹിക്കുക എന്നത് പ്രവാചക സ്നേഹത്തിന്‍റെ അവിഭാജ്യ ഘടകമാണ്. ഹാശിം മുത്തലിബ് സന്തതികളില്‍ നിന്ന് മുസ്ലിമായവര്‍ ആണ് ആലുന്നബി-നബി കുടുംബം. (അഹ്'ലു ബൈത്ത് മാത്രമാണ് ആലുന്നബി എന്ന് ധരിക്കരുത്). അതില്‍ അവിടുത്തെ സന്താന പരമ്പരക്ക് കൂടുതല്‍ വിശേഷം ഉണ്ട്. അവര്‍ ആലുന്നബിയിലെ അഹ്'ലു ബൈത്തിലെ അശ്'റാഫ് (കൂടുതല്‍ മഹത്വം ഉള്ളവര്‍) ആണ്. നബികുടുംബത്തിന്‍റെ മഹത്വത്തിന് ദീനിന്‍റെ പ്രമാണങ്ങളില്‍ നിരവധി തെളിവുകള്‍ കാണാം.
തങ്ങന്മാര്‍ എന്ന ഒന്ന് ഇല്ല എന്നും മനുഷ്യര്‍ എല്ലാവരും ഒരു പോലെ ആണെന്നും ജല്‍പ്പിക്കുന്ന ചില ആളുകള്‍ ഉണ്ട്. മനുഷ്യര്‍ എല്ലാം സമന്‍മാര്‍ ആണെന്നും ആര്‍ക്കും കൂടുതല്‍ മഹത്വം ഇല്ലെന്നും ആണ് അവരുടെ വെപ്പ്. വിശ്വാസവും ഭക്തിയും മാത്രമാണ് മഹത്വത്തിന്‍റെ മാനദണ്ഡം എന്ന് അവര്‍ പഠിച്ചിട്ടുണ്ട്. ചിലര്‍ അങ്ങിനെയാണല്ലോ, ഏതെങ്കിലും ഒരു ആയത്തിന്‍റെയോ ഹദീസിന്‍റെയോ പരിഭാഷയുടെ ചീള് തങ്ങളുടെ യുക്തിക്ക് നിരക്കുന്നത് കിട്ടിയാല്‍ പിന്നെ അത് ആഘോഷിക്കലാണ്. മറ്റൊന്നും ചിന്തിക്കുകയില്ല. ഇത് പല വിഷയത്തിലും ഉള്ള ഒരു സ്വഭാവമാണ്.
وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ
എന്ന് ആയത് ഉണ്ടല്ലോ. ഭൂമിയിലെ ജന്തുജാലങ്ങളെല്ലാം നിങ്ങളെ (മനുഷ്യരെ) പോലെയാണ് എന്ന് സാരം. തങ്ങന്മാരും മറ്റുള്ളവരും ഒരു പോലെയാണ് എന്ന് പറയുന്നവര്‍ ഈ ആയത് കണ്ടിട്ട് താനും തന്‍റെ നാട്ടിലെ തെരുവു പട്ടിയും ഒരു പോലെയാണ് എന്ന് പറയുമോ? وَلَقَدْ كَرَّمْنَا بَنِي آدَمَ (ആദം സന്തതിയെ നാം ആദരിച്ചിരിക്കുന്നു) എന്ന ആയത് കൂടി അവന്‍ കാണണ്ടേ? അഹ്'ലു ബൈതിന്‍റെ മഹത്വത്തിന് നിരവധി തെളിവുകള്‍ ഉണ്ട്. ഒരു ആയത്തോ ഹദീസോ കാണുമ്പോഴേക്കും മറ്റുള്ളവ മറന്നു പോകരുത്.
കേരളത്തിന്‍റെ സാമൂഹ്യ ചരിത്രത്തില്‍ തങ്ങള്‍ പ്രധാന ഇടം നേടി. പല ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും പങ്കെടുത്ത് നേതൃത്വം നല്‍കിയിട്ടുണ്ട്. മുട്ടിയറയിലും ചേറൂരും നടന്ന സമരങ്ങള്‍ അവയില്‍ പ്രധാന പെട്ടതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അറബി ഭാഷയില്‍ 'സൈഫുല്‍ ബത്താര്‍' എന്ന ഒരു കൃതി എഴുതിയിട്ടുണ്ടെന്നും മമ്പുറത്തിനടുത്ത് മുട്ടിയറയില്‍ പള്ളിയില്‍ അഭയം നല്‍കിയ മുസ്ലിംകളെ ബ്രിട്ടീഷുകാര്‍ വെടിവെക്കുകയും പതിനൊന്ന് പേര്‍ ശഹീദാവുകയും ചെയ്ത പശ്ചാത്തലത്തില്‍ ആണ് ഇതെന്നും ചരിത്രമുണ്ട്.
എന്നാല്‍ മഹാനായ തങ്ങളെ നാം കേവലം ഒരു സ്വാതന്ത്ര്യ സമര സേനാനി ആയി അവതരിപ്പിക്കുന്നതില്‍ അനൌചിത്യം ഇല്ലേ?.  അവരുടെ സമരങ്ങള്‍ രാഷ്ട്രീയമായ ലക്ഷ്യത്തോടെ ആയിരുന്നില്ല. പ്രാദേശികമായി ഈ ഉമ്മത്തിന്‌ നേരിട്ട പ്രയാസങ്ങളുടെ പേരിലായിരുന്നു എന്നാണ് മനസ്സിലാവുന്നത്. മമ്പുറം തങ്ങളുടെയും ഉമര്‍ ഖാസി (റ) യുടെയും എല്ലാം സമരം അവരുടെ ജീവിതം അല്ലാഹുവിന് വേണ്ടി മാത്രം ആയതിനാലായിരുന്നു എന്ന് ഓര്‍ക്കണം. ഉമര്‍ ഖാസി (റ) നികുതി നല്‍കാതിരുന്നത് അല്ലാഹുവിന്‍റെ ഭൂമിയില്‍ ഞാന്‍ ആര്‍ക്കും നികുതി നല്‍കില്ല എന്ന സിദ്ധാന്തത്തില്‍ ആയിരുന്നു.
മമ്പുറം തങ്ങളുടെ പുത്രന്‍ സയ്യിദ് ഫസല്‍ പാഷ (റ) ലോക പ്രശസ്തനായ സയ്യിദാണ്. ചില ചരിത്ര ഗ്രന്ഥങ്ങളില്‍ മഹാനരുടെ പിതാവ് എന്ന നിലയിലാണ് നമ്മുടെ സ്മര്യ പുരുഷനായ മമ്പുറം തങ്ങളെ പരിചയപ്പെടുത്തുന്നത്. (كان والده من كبار الصالحين-എന്ന് തുടങ്ങിയുള്ള വാക്കുകളില്‍). ബ്രിട്ടീഷുകാരുടെ ശല്യം കാരണം അറബ് നാടിലേക്ക് നീങ്ങിയ മഹാനവര്‍കള്‍ അവിടെ ഉയര്‍ന്ന പദവിയില്‍ എത്തി. ظفار പ്രവിശ്യയിലെ അമീര്‍ ആയി മാറി. തങ്ങളെ ശല്യം ചെയ്ത ബ്രിട്ടീഷുകാര്‍ തന്നെ തങ്ങളെ അഭിനന്ദിക്കുന്ന ഘട്ടത്തിലെത്തി. അമീറായുള്ള സയ്യിദ് ഫസല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. തന്‍റെ അഭിനന്ദനം രാ‍ജ്ഞി തങ്ങളെ നേരിട്ടറിയിക്കുകയായിരുന്നുവത്രെ.
ഖുതുബുസ്സമാന്‍
                   
മമ്പുറം തങ്ങള്‍ വഫാതായ വിവരമറിഞ്ഞപ്പോള്‍ ഉമര്‍ ഖാസി (റ) ഇങ്ങിനെ പ്രതികരിച്ചു:
قطب الزمان سراج الارض سيدنا    من دار دنيا الى دار البقاء سرى
ഖുതുബുസ്സമാനും ഭൂമിയുടെ വെളിച്ചവുമായ നമ്മുടെ നായകന്‍ ഈ ക്ഷണിക ലോകം വിട്ടു ശാശ്വത ലോകത്തേക്ക് യാത്രയായി.
മമ്പുറം തങ്ങള്‍ ഖുതുബുസ്സമാന്‍ ആണെന്ന് നമുക്ക് പഠിപ്പിച്ചു തന്നത് ഉമര്‍ ഖാസി (റ) യെയും ശൈഖുല്‍ മശാഇഖ് ഔകോയ മുസ്ലിയാരെയും (റ) പോലെയുള്ള മഹാന്‍മാര്‍ ആണ്. ഔകോയ മുസ്ലിയാര്‍ മലബാറിലെ ആലിമീങ്ങളുടെ ഗുരു പരമ്പരയില്‍ പെട്ട മഹാനാണ്. മമ്പുറം തങ്ങളുടെ പ്രവചനങ്ങള്‍ അടങ്ങിയ പ്രസിദ്ധമായ ബൈത്തില്‍
اَوْكُويَ خلي اكتبن مقالتي    في ظهر محراب المجيد الجمعة
"എന്‍റെ ആത്മ മിത്രമായ ഔകോയാ ...", എന്ന് വിളിക്കുന്നത് ബഹു: ഔകോയ മുസ്ലിയാര്‍ അവര്‍കളെയാണ്.
അല്ലാഹുവിന്‍റെ ഔലിയാക്കളും ഖുതുബും ഒക്കെ ആരാണെന്ന് നമുക്ക് പഠിപ്പിച്ചു തരേണ്ടത് അതിന് അര്‍ഹരായ ആളുകള്‍ ആണ്. പക്ഷെ ഇന്ന് ഈ അവസ്ഥയൊക്കെ മാറിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. വന്ദ്യ ശൈഖുനല്‍ മര്‍ഹൂം: കീഴന ഓര്‍ (ന. മ.) ഇങ്ങനെ പറയാറുണ്ട്. 'മുമ്പൊക്കെ ആലിമീങ്ങള്‍ ആണ് സാധാരണക്കാര്‍ക്ക് ഔലിയാക്കളെ കാണിച്ചു കൊടുക്കുക. പക്ഷെ, ഇന്ന് നേരെ മറിച്ചാണ്. സാധാരണക്കാര്‍ ആണ് ആലിമീങ്ങള്‍ക്ക് ഔലിയാക്കളെ കാണിച്ചു കൊടുക്കുന്നത്'.
ഒരു അനുഭവം: നാട്ടില്‍ ഉള്ളപ്പോള്‍ ‍ഒരു സുഹൃത്ത് എന്നോട് പറഞ്ഞു: എന്‍റെ ശൈഖ് ഇപ്പോള്‍ ഖുതുബുസ്സമാനാണ് (മദ്ധ്യ കേരളത്തില്‍ ഉള്ള ഒരാളെയാണ് അദ്ധേഹം ശൈഖ് എന്ന് വിളിക്കുന്നത്).  അത് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തലശ്ശേരിയില്‍ ഉള്ള ഒരാളെ കണ്ടു. അദ്ധേഹം തന്‍റെ ആത്മീയ ഗുരുവിനെ പറ്റി പല മഹത്വങ്ങളും വിവരിച്ച ശേഷം പറഞ്ഞു: അദ്ധേഹമാണ് ഇപ്പോള്‍ സമാന്‍റെ ഖുതുബ്. അപ്പോള്‍ ഞാന്‍ കരുതി നേരത്തെ പറഞ്ഞ സുഹൃത്തിന്‍റെ ശൈഖ് തന്നെയായിരിക്കും ഇതെന്ന്. ഞാന്‍ ചോദിച്ചു: "മദ്ധ്യ കേരളത്തില്‍ ഉള്ള അയാളെയാണോ നിങ്ങള്‍ ഉദ്ധേശിച്ചത്?". അപ്പോള്‍ അദ്ധേഹത്തിന്‍റെ മറുപടി: ഹേയ്. അല്ലേ അല്ല. അയാള്‍ ശൈഖും അല്ല. ഖുതുബും അല്ല. അയാളെ പണ്ഡിതന്‍മാര്‍ എല്ലാം എതിര്‍ക്കുന്നതല്ലേ?. الله اعلم
AD 1844-ല്‍ (ഹിജ്റ AH. 1260 Muharam 07)-ന് തൊണ്ണൂറാം വയസ്സില്‍ മഹാന്‍ വഫാതായി. മലബാറിലെ വളരെ പ്രധാനപ്പെട്ട മസാര്‍ ആണ് മമ്പുറം മഖാം. അല്ലാഹു മഹാനവര്‍കളുടെ ഹഖ് ജാഹ് ബര്‍കത്ത് കൊണ്ട് നമ്മെയും നമുക്ക് വേണ്ടപ്പെട്ടവരെയും ഇരു വീട്ടിലും അനുഗ്രഹിക്കട്ടെ-ആമീന്‍.

മമ്പുറം തങ്ങളുടെ വംശാവലി
                                   
هذا هو نسب الشريف لقطب الزمان السيد علوي بن محمد بن سهل مولى الدويلة المتوفي 1360هـ المدفون بمانفورام – مليبار – الهند
                                                                                           
1 سيدنا محمد رسول الله صلى الله عليه وسلم
2 السيدة فاطمة الزهراء رضي الله عنها
3 السيد حسين رضي الله عنه
4 السيد علي زين العابدين رضي الله عنه (ت 93هـ)
5 السيد محمد الباقر رضي الله عنه (ت 114هـ)
6 السيد جعفر الصادق رضي الله عنه (ت 148هـ)
7 السيد علي العريضي رضي الله عنه (ت 210هـ)
8 السيد محمد رضي الله عنه
9 السيد عيسى النقيب رضي الله عنه
10 السيد احمد المهاجر رضي الله عنه
11 السيد عبيد الله رضي الله عنه
12 السيد العارف بالله علوي المبتكر رضي الله عنه
13 السيد محمد رضي الله عنه
14 السيد العارف بالله علوي رضي الله عنه
15 السيد على خالع قسم رضي الله عنه
16 السيد محمد صاحب مرباط رضي الله عنه
17 السيد على رضي الله عنه
18 السيد محمد فقيه المقدم رضي الله عنه (ت 653هـ)
19 السيد علوي رضي الله عنه (ت 669هـ)
20 السيد علي رضي الله عنه (ت 709هـ)
21 السيد محمد مولى الدويلة رضي الله عنه (ت 765هـ)
22 السيد علوي رضي الله عنه
23 السيد عبدالله رضي الله عنه
24 السيد عبد الرحمن مولى خيلة رضي الله عنه
25 السيد سهيل رضي الله عنه
26 السيد محمد رضي الله عنه
27 السيد عمر رضي الله عنه
28 السيد سليمان رضي الله عنه
29 السيد احمد رضي الله عنه
30 السيد محمد رضي الله عنه
31 السيد سهل رضي الله عنه
32 السيد محمد رضي الله عنه
33 قطب الزمان السيد علوي المنفرمي رضي الله عنه (ت 1260هـ)
                                           
أنــاس علوا أعلى المعالي من العـلا    فليس لهم في الفاضلين ضريب
إذا انتسبوا جازوا التناهي لمجدهــم    فمـــا لهم في العالمــين نسـيب

ഇസ്രായേലിന്റെ ചരിത്രം

"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal  ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...