2022 മാർച്ച് 10, വ്യാഴാഴ്‌ച

നബികുടുംബത്തിലെ അശ്റാഫ്

നബികുടുംബത്തിലെ അശ്റാഫ്
-------------------------------------

  നബികുടുംബം
നബി(സ്വ)യുടെ മൂന്നാമത്തെ ഉപ്പാപ്പ അബ്ദു മനാഫിൻ്റെ നാലു മക്കളിൽ ഹാശിം, മുത്തലിബ് എന്നീ രണ്ടു പേരുടെ സന്താന പരമ്പരയിലുള്ള സത്യവിശ്വാസികൾക്കാണ് '' നബികുടുംബം '' എന്നു പറയുന്നത്. (തുഹ്ഫ: 7/160
     അഹ് ലു ബൈത്ത് , ആലുന്ന ബി എന്നല്ലാം പറഞ്ഞു വരുന്നത് ഇവർക്കാണ്.
    (അസ്സവാഇഖുൽ മുഹ് രിഖ:)

   അശ്റാഫ്
 നബികുടുംബത്തിനു എല്ലാവർക്കും ഒരേ പദവിയല്ല. 
     തിരു നബി(സ്വ)യുടെ മകൾ ഫാത്വിമ (റ) യുടെ രണ്ടു മക്കളായ ഹസൻ (റ) , ഹുസൈൻ (റ) എന്നീ പ്രവാചക പൗത്രന്മാരുടെ മക്കൾ പരമ്പരയാണ് അഹ് ലു ബൈത്തിലെ അശ്റാഫ് . ബീവി ഫാത്വിമ (റ)ക്കും ഹസൻ (റ) , ഹുസൈൻ (റ) എന്നിവർക്കും പരമ്പരക്കും ലഭിച്ച സവിശേഷ പദവിയാണിത്.(ഫതാവൽ ഹദീസിയ്യ)
      ഹുസൈൻ (റ) വിൻ്റെ പുത്രൻ സൈനുൽ ആബിദീൻ (റ)വിലൂടെയാണ് ഹുസൈനീ പരമ്പര നിലനിൽക്കുന്നത്. സൈനുൽ ആബിദീൻ (റ)വിനു പിതൃവ്യൻ ഹസൻ (റ) വിൻ്റെ മകളിലൂടെ മാത്രമേ പുത്ര പരമ്പരയുള്ളു. 
    അതിനാൽ പിതാവ് വഴി ഹുസൈനീ പരമ്പരയിൽ പെട്ട എല്ലാ സയ്യിദുമാരും മാതാവ് വഴി ഹസനീ പരമ്പരയിൽ പെട്ടവരാണ്.

പാണക്കാട് തങ്ങന്മാർ
     പാണക്കാട് സയ്യിദുമാർ പിതാവ് വഴി ഹുസൈനിയും മാതാവ് വഴി ഹസനിയുമാണ്. നബികുടുംബത്തിലെ അശ്റാഫ് എന്ന സ്ഥാനമുള്ള പരമ്പരയിലുള്ളവരാണ്.
   أنت الحُسيني والحسنيَ كنت معا
    أبا وأمّا شريفبن قد اجتمعا

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...