2022 മാർച്ച് 10, വ്യാഴാഴ്‌ച

എഴുപതിനായിരം തവണ തഹ് ലീൽ

എഴുപതിനായിരം തവണ തഹ് ലീൽ
----------‐------------------------------------------------

       പരേതൻ്റെ പരലോക ഗുണം ആഗ്രഹിച്ചു 70000 തവണ തഹ് ലീൽ ചൊല്ലുന്ന ആചാരം പണ്ടുമുതൽക്കെ പതിവുള്ളതാണ്. 

      ഹിജ്റ : 638 ൽ വഫാതായ പ്രമുഖ ഖുത്ബ് മുഹ് യുദ്ദീൻ ഇബ്നുൽ അറബീ (റ)പറയുന്നു: തിരു നബി(സ്വ) പ്രസ്താവിച്ചതായി എനിക്ക് വിവരം ലഭിച്ചു. ഒരാൾ 70000 തവണ തഹ് ലീൽ ചൊല്ലിയാൽ അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടും. മറ്റൊരാൾക്കു വേണ്ടി ചൊല്ലിയാൽ അവൻ്റെ പാപങ്ങളും പൊറുക്കപ്പെടും.(മിർഖാത്ത്: 2/102)

 ചരിത്രകഥ

      ശൈഖ് ഇബ്നുൽ അറബീ (റ) പറയുന്നു: ഇന്ന വ്യക്തിക്കുയെന്നു പ്രത്യേകം കരുതാതെ ഞാൻ എഴുപതിനായിരം തവണ തഹ് ലീൽ ചൊല്ലിയിരുന്നു . ഒരിക്കൽ ഞാനും കൂട്ടുകാരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മറഞ്ഞ കാര്യങ്ങൾ അല്ലാഹു വെളിവാക്കി കൊടുക്കുന്നയാൾ എന്ന പ്രസിദ്ധിയാർജിച്ച ഒരു ചെറുപ്പക്കാരൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഇങ്ങനെ പറഞ്ഞു കരഞ്ഞു =എൻ്റെ ഉമ്മ ശിക്ഷ അനുഭവിക്കുന്നു = അപ്പോൾ ഞാൻ ചൊല്ലിയ പ്രസ്തുത തഹ് ലീൽ അദ്ദേഹത്തിൻ്റെ ഉമ്മാക്ക് അദ്ദേഹത്തെ അറിയിക്കാതെ തന്നെ ഹദ് യ ചെയതു. അധികം താമസിക്കാതെ തന്നെ ആ യുവാവ് ചിരിച്ചു കൊണ്ടിങ്ങനെ പറഞ്ഞു = എൻ്റെ മാതാവ് ശിക്ഷയിൽ നിന്നു മോചിതയായിരിക്കുന്നു = അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഹദീസ് സ്വഹീഹാണെന്നു എനിക്ക് ബോധ്യപ്പെട്ടു (മിർഖാത്ത്: 2/102)

     മരിച്ച വ്യക്തിയെ കരുതി ചൊല്ലിയാൽ തന്നെ മയ്യിത്തിനു പ്രതിഫലം ലഭിക്കുമെന്നു ഇമാം റംലി (റ) വ്യക്തമാക്കിയിട്ടുണ്ട്. ഹദ് യ: ചെയതുവെന്നു പറഞ്ഞാൽ മയ്യിത്തിനു പ്രതിഫലം ലഭിക്കുമെന്ന് ഖത്വീബുശ്ശിർബീനി (റ) പറഞ്ഞിട്ടുണ്ട്. (ശർവാനി: 6/158 ,7/74) ഇതിൻ്റെ പ്രതിഫലം മയ്യിത്തിനു നൽകണെയന്ന പ്രാർത്ഥന കൊണ്ടും മയ്യിത്തിനു പ്രതിഫലം ലഭിക്കും. ഇതു ഇമാം ഇബ്നു ഹജർ(റ) പറഞ്ഞിട്ടുണ്ട് (തുഹ്ഫ: 6/158)

പ്രത്യേക നാമം

    എഴുപതിനായിരം തഹ് ലീലിനു العتاقة الصفرى എന്നു പേരുണ്ട്. (ശർവാനി :6/158)

വലിയ്യിൻ്റ വസ്വിയ്യത്ത്

    ശൈഖ് അബൂ ഹസൻ (റ) മരണത്തിനു അല്പം മുമ്പ് അനുചരന്മാരോട് ഇങ്ങനെ പറഞ്ഞു = നിങ്ങൾ സംഘടിച്ചു എഴുപതിനായിരം ദിക്ർ ചൊല്ലുകയും അതിൻ്റെ പ്രതിഫലം എനിക്കു ഹദ് യ ചെയ്യുകയും വേണം. നിശ്ചയം അങ്ങനെ ചെയ്യുന്നത് സത്യവിശ്വാസികൾക്ക് നരകമോചനത്തിനുള്ള കാരണമാണെന്ന ഹദീസ് എനിക്കു ലഭിച്ചിട്ടുണ്ട്.( ജാമിഉ കറാമാതിൽ ഔലിയ: 1/195)
    
   എഴുപതിനായിരം തഹ് ലീലിനെ കുറിച്ച് ഇമാം യാഫിഈ (റ) റൗളുർറയ്യാഹീനിലും ഇമാം മഖ്ദൂം (റ) ഇർശാദുൽ ഇബാദിലും പ്രസ്താവിച്ചിട്ടുണ്ട്.
                      എഴുപതിനായിരത്തിൽ കൂടുതൽ ചൊല്ലിയാലും വിരോധമില്ല . അപ്പോൾ 70000 ഏതായാലും ഉണ്ടല്ലോ. ക്യത്യ അക്കം സ്ഥിരപ്പെട്ടു വന്ന ദിക്റിൽ അതിനേക്കാൾ കൂടുതൽ ചൊല്ലിയാൽ പ്രശ്നമൊന്നുമില്ല എന്ന അഭിപ്രായം ഉണ്ട്. (ഖൽയൂബി: 1/198)    
        പലരും കൂടി ചൊല്ലുമ്പോൾ എണ്ണം കൂടി വരാനുള്ള സാധ്യത കൂടുതലാണ്. 

   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...