2022 മാർച്ച് 18, വെള്ളിയാഴ്‌ച

അന്ത്യനാളിലെ കോടതിയുടെ ചില പ്രത്യേകതകൾ

അന്ത്യനാളിലെ കോടതിയുടെ ചില പ്രത്യേകതകൾ



 1. ക്രൈം റെക്കോർഡ്സ് രഹസ്യസ്വഭാവമുള്ളതായിരിക്കില്ല 
وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا ﴿١٣،الإسراء﴾
തുറന്നുവെച്ചതായി താന്‍ കാണുന്ന ഒരു ഗ്രന്ഥം അന്ത്യനാളില്‍ അവന്നു നാം പുറത്തെടുത്തുകൊടുക്കും

 2. ശക്തമായ കാവലിലായിരിക്കും റിമാന്റ് ചെയ്യപ്പെടുക.
وَجَاءَتْ كُلُّ نَفْسٍ مَّعَهَا سَائِقٌ وَشَهِيدٌ ﴿٢١،قاف﴾
കാഹളത്തില്‍ ഊതപ്പെടുന്നതും-അതാണ് താക്കീത് ദിനം- സര്‍വരും സന്നിഹിതരാകുന്നതുമാകുന്നു; കൂടെ ആനയിക്കുന്നവനും സാക്ഷിയുമുണ്ടായിരിക്കും.


 3. അനീതി ഒരിക്കലും നടക്കില്ല
وَمَا أَنَا بِظَلَّامٍ لِّلْعَبِيدِ ﴿٢٩،قاف﴾
അടിമകളോട് ഞാന്‍ ഒട്ടുമേ അനീതി കാട്ടുകയോ ചെയ്യില്ല.

 4. നിനക്ക് വേണ്ടി വാദിക്കാൻ അഭിഭാഷകർ ഉണ്ടാവില്ല
اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ﴿١٤،الإسراء﴾
വായിക്കൂ നിന്റെ ഈ കര്‍മരേഖ; നിനക്കെതിരെ സാക്ഷിയായി ഇന്നു ഈ ഏടുതന്നെ മതി! 


 5. കൈക്കൂലിയോ സ്വാധീനമോ നടക്കില്ല.
يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ﴿٨٨،الشعراء﴾
ധനമോ സന്താനങ്ങളോ ഉപകാരപ്പെടാത്ത ഉയിര്‍ത്തെഴുന്നേല്‍പ് നാൾ

 6. തിരിമറികൾ അസാധ്യമായിരിക്കും.
وَمَا كَانَ رَبُّكَ نَسِيًّا ﴿٦٤،مريم﴾
താങ്കളുടെ നാഥന്‍ യാതൊന്നും വിസ്മരിക്കുന്നവനേയല്ല.


 7.കോടതി വിധിപ്പകർപ്പ് കയ്യോടെ സ്വീകരിക്കാം* 
فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمُ اقْرَءُوا كِتَابِيَهْ ﴿١٩،الحاقة﴾
അപ്പോള്‍ വലതുകൈയില്‍ സ്വന്തം പ്രമാണം നല്‍കപ്പെട്ടവന്‍ ആഹ്ലാദം രേഖപ്പെടുത്തും. ഇതാ എന്റെ ഗ്രന്ഥം പാരായണം ചെയ്യൂ, 


 8 - അസാന്നിധ്യത്തിൽ വിധി പ്രഖ്യാപനം നടത്തില്ല.
وَإِن كُلٌّ لَّمَّا جَمِيعٌ لَّدَيْنَا مُحْضَرُونَ ﴿٣٢،يس﴾
അവര്‍ സകലരും നമ്മുടെ മുമ്പാകെ സന്നിഹിതരാക്കപ്പെടുക തന്നെ ചെയ്യുന്നതാകുന്നു. 


 9. വിധിക്ക് സ്റ്റേയോ അപ്പീലോ ഉണ്ടാവില്ല.
مَا يُبَدَّلُ الْقَوْلُ لَدَيَّ(٢٩,قاف)
എന്റെയടുത്ത് വാക്ക് മാറ്റപ്പെടുകയില്ല


 10 - കള്ളസാക്ഷികൾ ഉണ്ടാവില്ല.
يَوْمَ تَشْهَدُ عَلَيْهِمْ أَلْسِنَتُهُمْ وَأَيْدِيهِمْ وَأَرْجُلُهُم بِمَا كَانُوا يَعْمَلُونَ ﴿٢٤،النور﴾
തങ്ങളുടെ ചെയ്തികളെപ്പറ്റി അവരുടെ നാവുകളും കരചരണങ്ങളും പ്രതികൂല സാക്ഷ്യം വഹിക്കുന്ന ദിനം ഘോരശിക്ഷയാണവര്‍ക്കുണ്ടാവുക.


 11. ഒരു റെക്കോർഡും വിസ്മരിക്കപ്പെടില്ല.
أَحْصَاهُ اللَّـهُ وَنَسُوهُ ۚ وَاللَّـهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿٦،المجادلة﴾
തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അവരെയവന്‍ അറിയിക്കുകയും-അവനത് തിട്ടപ്പെടുത്തിയിട്ടും അവരത് വിസ്മരിച്ചിട്ടുമുണ്ട്-ചെയ്യുന്ന ദിവസം


 12.ഓരോ പ്രവൃത്തികളും സൂക്ഷ്മമായി വിലയിരുത്തപ്പെടും.
وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَاسِبِينَ ﴿٤٧،الأنبياء﴾
പുനരുത്ഥാനനാള്‍ നീതിനിഷ്ഠമായ തുലാസുകള്‍ നാം സംവിധാനിക്കും. അപ്പോള്‍ ആരോടും ഒട്ടുമേ അനീതി കാണിക്കപ്പെടില്ല. ഒരു കടുകുമണിത്തൂക്കമാണ് ഒരാളുടെ കര്‍മമുള്ളതെങ്കിലും നാമത് ഹാജറാക്കുന്നതാണ്. വിചാരണ നടത്താന്‍ നാം തന്നെ ധാരാളം!



അന്ത്യനാളിലെ കോടതിയിൽ വിജയിച്ചവരിൽ അല്ലാഹുവേ ഞങ്ങളെയും ബന്ധപ്പെട്ടവരും ഉൾപ്പെടുത്തേണമേ! ആമീൻ യാ റബ്ബൽ ആലമീൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...