2022 മാർച്ച് 10, വ്യാഴാഴ്‌ച

നഖം മുറിക്കൽ

നഖം മുറിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

➖➖➖➖➖➖➖➖
*വ്യാഴാഴ്ചയോ വെള്ളിയാഴ്ച രാവിലെയോ തിങ്കളാഴ്ചയോ ആണ്‌ നഖം മുറിക്കൽ സുന്നത്തായ ദിവസം.* (തുഹ്ഫ: ശർവാനി: 2/ 276)

*രാത്രി നഖം വെട്ടുന്നതു കൊണ്ട് വിരോധമൊന്നുമില്ല.*

*മുറിക്കൽ സുന്നത്തായ രീതി*

*വലത്‌ കൈയ്യിൻ്റെ ചൂണ്ട്‌ വിരൽ മുതൽ തുടങ്ങി വഴിക്ക്‌ വഴിയായി ചെറുവിരലിലെത്തി അതും മുറിച്ച്‌ ശേഷം തള്ള വിരലിന്റേത്‌ മുറിക്കണം.* 

*ഇടത്‌ കൈയ്യിൻ്റെ ചെറുവിരൽ മുതൽ തുടങ്ങി തള്ളവിരൽ വരെ ഇടവിടാതെ, ക്രമം തെറ്റാതെ മുറിക്കണം.* 

*കാലിന്റെ നഖം മുറിക്കുമ്പോൾ വലതുകാലിന്റെ ചെറുവിരൽ മുതൽ തുടങ്ങി ക്രമപ്രകാരം തള്ളവിരലിൽ അവസാനിച്ച്‌ ഇടത്‌ കാലിന്റെ തള്ളവിരൽ മുതൽ ആരംഭിച്ച്‌ ചെറുവിരൽ വരെ മുറിച്ച്‌ അവസാനിപ്പിക്കണം.* (തുഹ്ഫ: 2-476)

*وَالْمُعْتَمَدُ فِي كَيْفِيَّةِ تَقْلِيمِ الْيَدَيْنِ أَنْ يَبْدَأَ بِمُسَبِّحَةِ يَمِينِهِ إلَى خِنْصَرِهَا، ثُمَّ إبْهَامِهَا، ثُمَّ خِنْصَرِ يَسَارِهَا إلَى إبْهَامِهَا عَلَى التَّوَالِي وَالرِّجْلَيْنِ أَنْ يَبْدَأَ بِخِنْصَرِ الْيُمْنَى إلَى خِنْصَرِ الْيُسْرَى عَلَى التَّوَالِي ... وَيُسَنُّ فِعْلُ ذَلِكَ يَوْمَ الْخَمِيسِ أَوْ بَكْرَةَ يَوْمِ الْجُمُعَةِ ( َأوْ يَوْمِ الإثنين ) لِوُرُودِ كُلٍّ* (تحفة مع الشرواني)


*വലിയ അശുദ്ധി ഉള്ളപ്പോൾ നഖം മുടി മുറിക്കാതിരിക്കലാണ് നല്ലത്. എന്നാൽ വലിയ അശുദ്ധിക്കാരൻ (ഹൈള്, നിഫാസ് ഉള്ളവർ അല്ല അവർ ആ സമയത്ത് നഖം മുടി നീക്കാതിരിക്കലാണ് സുന്നത്ത് ) നിയ്യത്തോടെ നഖം മാത്രം കഴുകിയാൽ (മുടി മാത്രമായാലും നഖവും മുടിയും ആണെങ്കിലും വിധിക്കു മാറ്റമില്ല) നഖത്തിൻ്റെ അശുദ്ധി ഉയരും അതിനാൽ അശുദ്ധി ഉള്ളവർ ഇപ്രകാരം ചെയ്ത് നഖം വെട്ടുന്നകൊണ്ട് യാതൊരു വിരോധവുമില്ല (ശർവാനി: 1/254)*
     
*നഖം മുറിച്ചാൽ കഴുകണം*


*നഖം മുറിച്ച ഉടനെ പ്രസ്തുത ഭാഗം കഴുകൽ അനിവാര്യമാണ്. അല്ലാത്ത പക്ഷം നഖം മുറിച്ച ഭാഗം കൊണ്ട് ചൊറിഞ്ഞാൽ വെള്ളപ്പാണ്ട് രോഗം ഉണ്ടാകാൻ കാരണമാകും* (തുഹ്ഫ: 2/476)
  
*നഖം കടിക്കുന്നത് ദാരിദ്ര്യത്തിനു കാരണമാകുമെന്ന് ശൈഖ് സ്വലാഹിദ്ദീൻ (റ) വ്യക്തമാക്കിയിട്ടുണ്ട്*

       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ശൈഖുനാ തഖിയുദ്ദീൻ ഓ. ബി ഫരീദുദ്ദീൻ മൗലവി ( റ)

ദക്ഷിണയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖ വ്യക്തിത്വം..... ദക്ഷിണയുടെ കർമ്മോത്സുകനായ പടയാളി......🤍 കേരളക്കരയെ വിറപ്പിച്ച അത്യുജ്ജല പ്...