ഒരു പഠനം
ആരാധനക്ക് അര്‍ഹനായ അല്ലാഹുവിന് ഉണ്ടായിരിക്കല്‍ നിര്‍ബന്ധമായ ഇരുപത് സ്വിഫതുകള്‍ ഉണ്ട്.
ഇവകള്‍ക്കാണ് അല്ലാഹുവിന് 'വാജിബായ' സ്വിഫതുകള്‍ എന്ന് പറയുന്നത്.
വാജിബുകളുടെ നേര്‍ വിപരീതങ്ങള്‍ക്ക് 'മുസ്തഹീല്‍' ആയ സ്വിഫത്തുകൾ എന്നു പറയും. അതായത് ഉണ്ടാകാന്‍ പാടില്ലാത്ത വിശേഷങ്ങൾ . അവയും ഇരുപതാണ്.
ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും പറ്റുന്ന ഒരു വിശേഷണം കൂടിയുണ്ട്. അങ്ങനെ മൊത്തം 41 സ്വിഫത്തുകള്‍.
അവ മനസ്സിലാക്കല്‍ നമുക്ക് നിര്‍ബന്ധമാണ്.
വാജിബ്
(നിര്‍ബന്ധം) 20
==================
(1) അല്‍വുജൂദ്- ഉള്ളവനായിരിക്കുക
(2) അല്‍ഖിദം- പണ്ടേ ഉള്ളവനായിരിക്കുക
(3) അല്‍ബഖാഅ'- എന്നെന്നും ശേഷിക്കുന്നവനായിരിക്കുക
(4) അല്‍
മുഖാലഫതുന്‍ ലില്‍ ഹവാദിസി- സൃഷ്ടികളോട് എല്ലാ വിധേനയും എതിരാവല്‍
(5) അല്‍ഖിയാമു ബിന്നഫ്സ്- നിരാശ്രയന്‍
(6) അല്‍
വഹ്ദാനിയ്യത്- ഏകത്വം
(7) അല്‍ഖുദ്റതു
-കഴിവ്
(8) അല്‍
ഇറാദതു-ഉദ്ദേശ്യം
(9) അല്‍
ഇല്‍മു-സര്‍വ്വജ്ഞന്‍
(10) അല്‍ഹയാത്- ജീവന്‍
(11) അസ്സംഉ- കേള്‍വി
(12) അല്‍ബസ്വര്‍- കാഴ്ച
(13) അല്‍കലാം- സംസാരം
(14) കൗനുഹു ഖാദിറന്‍ കഴിവുള്ളവനായിരിക്കല്‍
(15) കൗനുഹു മുരീദന്‍- ഉദ്ദേശിക്കുന്നവനാവല്‍
(16) കൗനുഹു ആലിമന്‍- അറിയുന്നവനാകല്‍
(17)- കൗനുഹു ഹയ്യന്‍- ജീവനുള്ളവനാകല്‍
(18) കൗനുഹു സമീഅന്‍- കേള്‍വിയുള്ളവനാവല്‍
(19) കൗനുഹു ബസ്വീറന്‍- കാഴ്ചയുള്ളവനാവല്‍
(20) കൗനുഹു മുതകല്ലിമന്‍- സംസാരിക്കുന്നവനാകല്‍
മുസ്തഹീല്‍
(അസംഭവ്യം) 20
(1) അല്‍അദമു- ഇല്ലാതിരിക്കുക
(2) അല്‍ഹുദൂസു- പുതുതായി ഉണ്ടാവല്‍
(3) അല്‍ഫനാഉ- നശിക്കുക
(4) അല്‍
മുമാസലതു ലില്‍ ഹവാദിസി- സൃഷ്ടികളോട് തുല്യനാവല്‍
(5) അല്‍
ഇഹ്തിയാജു- പരാശ്രയത്വം
(6) അത്തഅദ്ദുദു- ഒന്നിലധികം ഉണ്ടാവുക
(7) അല്‍അജ്സു- ആശക്തത
(8) അല്‍കറാഹതു- ഉദ്ദേശ്യമില്ലാതിരിക്കല്‍
(9) അല്‍ജഹ്'ലു- അജ്ഞത
(10) അല്‍മൗതു- മരണം
(11) അസ്സ്വമമു- ബധിരത
(12) അല്‍അമാ- അന്ധത
(13) അല്‍ബകമു- മൂകത
(14) കൗനുഹു ആജിസന്‍- ആശക്തനായിരിക്കല്‍
(15) കൗനുഹു
കാരിഹന്‍- ഉദ്ദേശമില്ലാത്തവനായിരിക്കല്‍
(16) കൗനുഹു ജാഹിലന്‍- വിവരമില്ലാത്തവനായിരിക്കല്‍
(17) കൗനുഹു മയ്യിതന്‍- മരിച്ചവനായിരിക്കല്‍
(18) കൗനുഹു അസ്വമ്മ- ബാധിരനായിരിക്കല്‍
(19) കൗനുഹു അഅ'മാ- അന്ധനായിരിക്കല്‍
(20) കൗനുഹു അബ്കം- ഊമയായിരിക്കല്‍
ജാഇസ്
(സംഭവിക്കാവുന്നത്) ഒന്ന്
(1) ഫിഅ'ലുകുല്ലി മുംകിനിന്‍ ഔ തര്‍കുഹു- ഉണ്ടാകാവുന്ന ഏതൊരു കാര്യങ്ങള്‍ ചെയ്യലും ചെയ്യാതിരിക്കുലും
(മത്നുൽ ബാജൂരി )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ