നിസ്കാരത്തിൽ ആറു സമയങ്ങളിൽ മൗനം പാലിക്കൽ സുന്നത്താണ്. سبحان الله എന്നു പറയേണ്ട സമയമാണ് മൗനിയാവേണ്ടത്.
1) തക്ബീറത്തുൽ ഇഹ്റാമിൻ്റെയും പ്രാരംഭ പ്രാർത്ഥനയുടെയും ഇടയിൽ
2) പ്രാരംഭ പ്രാർത്ഥനയുടെയും അഊദുവിൻ്റെയും ഇടയിൽ
3) അഊദുവിൻ്റെയും ഫാതിഹയുടെയും ഇടയിൽ
4) ഫാതിഹ
യുടെയും ആമീനിൻ്റെയും ഇടയിൽ
5) ആമീനിൻ്റെയും സൂറത്തിൻ്റെയും ഇടയിൽ
6) സൂറത്തിൻ്റെയും റുകൂഇൻ്റയും ഇടയിൽ
*പ്രത്യേക ശ്രദ്ധയ്ക്ക്*
ഇമാം ആമീനിൻ്റെയും സൂറത്തിൻ്റെയും ഇടയിൽ മൗനത്തിൽ നിൽക്കേണ്ടത് മഉമൂം ഫാതിഹ ഓതാൻ വേണ്ട സമയമാണ്. അത്ര സമയം ഇമാം മൗനിയായി നിൽക്കാതെ പതുക്കെ പ്രാർത്ഥിക്കുകയോ ഖുർആൻ ഓതുകയോ ചെയ്യലാണ് നല്ലത്. ഏറ്റവും നല്ലത് ഖുർആൻ പാരായണമാണ്. ( നിഹായത്തു സൈൻ )
*ﻓﺎﺋﺪﺓ اﻟﺴﻜﺘﺎﺕ اﻟﻤﻄﻠﻮﺑﺔ ﻓﻲ اﻟﺼﻼﺓ ﺳﺖ*
*ﺳﻜﺘﺔ ﺑﻴﻦ ﺗﻜﺒﻴﺮﺓ اﻹﺣﺮاﻡ ﻭﺩﻋﺎء اﻻﻓﺘﺘﺎﺡ ﻭﺳﻜﺘﺔ ﺑﻴﻦ ﺩﻋﺎء اﻻﻓﺘﺘﺎﺡ ﻭاﻟﺘﻌﻮﺫ ﻭﺳﻜﺘﺔ ﺑﻴﻦ اﻟﺘﻌﻮﺫ ﻭاﻟﻔﺎﺗﺤﺔ ﺃﻭ ﺑﺪﻟﻬﺎ ﻭﺳﻜﺘﺔ ﺑﻴﻦ اﻟﻀﺎﻟﻴﻦ ﻭﺁﻣﻴﻦ*
*ﻭﺳﻜﺘﺔ ﺑﻴﻦ ﺁﻣﻴﻦ ﻭاﻟﺴﻮﺭﺓ ﻭﺳﻜﺘﺔ ﺑﻴﻦ اﻟﺴﻮﺭﺓ ﻭاﻟﺮﻛﻮﻉ*
*ﻭﻛﻠﻬﺎ ﺑﻘﺪﺭ ﺳﺒﺤﺎﻥ اﻟﻠﻪ ﺇﻻ ﺳﻜﻮﺕ اﻹﻣﺎﻡ ﺑﻴﻦ ﺁﻣﻴﻦ* *ﻭاﻟﺴﻮﺭﺓ ﻓﺈﻧﻪ ﺑﻘﺪﺭ ﻗﺮاءﺓ اﻟﻤﺄﻣﻮﻡ اﻟﻔﺎﺗﺤﺔ ﻭاﻷﻭﻟﻰ ﻟﻹﻣﺎﻡ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ