2023 നവംബർ 15, ബുധനാഴ്‌ച

ശൈഖ് ജീലാനി (റ) കറാമത്തുകൾ : 4

കാണാമറയത്ത് നിന്ന് കൊള്ളക്കാരെ
മെതിയടി കൊണ്ട് വീഴ്ത്തിയപ്പോള്‍..!!

_ഖാഫിലക്കാരരെ കള്ളര്‍ഫിടിച്ചാരെ_
_കാണാനിലത്തിന് ഖബ്ഖാബാല്‍ കൊന്നോവര്‍_

ഹിജ്‌റ 555 സഫര്‍ 3 ഞായര്‍.ശൈഖ് അബൂ അംറ് ഉസ്മാന്‍ സരീഫിനിയും (റ) ശൈഖ് അബൂ മുഹമ്മദ് അബ്ദുല്‍ ഹഖ് ഹരീമിയും (റ) ഒരിക്കല്‍ മുഹിയുദ്ധീന്‍ ശൈഖ്(റ)വിന്റെ അരികിലായിരുന്നു. 

 തന്റെ മദ്രസ്സയില്‍ നിന്ന് മഹാനവര്‍കള്‍ വുളൂഅ്‌ ചെയ്ത് രണ്ട് റക്അത്ത് നിസ്‌കരിച്ചു. സലാം വീട്ടിയ ഉടനെ മഹാനവര്‍കള്‍ ഒരട്ടഹാസത്തോടെ തന്റെ കാലില്‍ ധരിച്ചിരുന്ന മെതിയടികളിലൊന്ന് അന്തരീക്ഷത്തിലേക്ക് എറിഞ്ഞു. അത് അപ്രത്യക്ഷമായി. വീണ്ടും മഹാനവര്‍കള്‍ അട്ടഹസിച്ചു കൊണ്ടു മറ്റെ മെതിയടിയും അന്തരീക്ഷത്തിലേക്കെറിഞ്ഞു. അതും അപ്രത്യക്ഷ്യമായി. എന്നിട്ട് മഹാനവര്‍കള്‍ അവിടെ ഇരുന്നു. എന്താണ് പ്രശ്‌നമെന്ന് ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. 

23 ദിവസങ്ങള്‍ക്കു ശേഷം..
അനറബികളായ ഒരു യാത്രാ സംഘം ശൈഖവര്‍കളുടെ സമക്ഷം വന്നെത്തി. അവരുടെ അരികില്‍ ശൈഖവര്‍ക്കുള്ള നേര്‍ച്ചയുണ്ടായിരുന്നു. മഹാനവര്‍കള്‍ മുമ്പ് പറഞ്ഞ ശൈഖന്മാരോട് (ശൈഖ് അബൂ അംറ് ഉസ്മാന്‍ സരീഫിനി, ശൈഖ് അബൂ മുഹമ്മദ് അബ്ദുല്‍ ഹഖ് ഹരീമി) അവരുടെ നേര്‍ച്ച സാധനങ്ങള്‍ വാങ്ങി വെക്കാന്‍ പറഞ്ഞു. പട്ടുവസ്ത്രങ്ങളും സ്വര്‍ണ്ണങ്ങളും വാങ്ങി വെച്ച കൂട്ടത്തില്‍ മുമ്പ് ശൈഖവര്‍കള്‍ എറിഞ്ഞ രണ്ട് മെതിയടികളുമുണ്ടായിരുന്നു.

 ശൈഖന്മാര്‍ക്ക് അത്ഭുതമായി. അവര്‍ ആ യാത്രാസംഘത്തോട് മെതിയടിയെ കുറിച്ചന്വേഷിച്ചു. അവര്‍ പറഞ്ഞു: "സഫര്‍ 3 ന് ഞങ്ങള്‍ യാത്ര ചെയ്യുന്നതിനിടക്ക് ഒരു കാട്ടറബി കൊള്ള സംഘം രണ്ട് തലവന്മാരുടെ നേതൃത്വത്തില്‍ ഞങ്ങളുടെ നേരെ വന്നു. ഞങ്ങളുടെ പക്കലുണ്ടായിരുന്ന സ്വത്തുവകകള്‍ അവര്‍ അപഹരിച്ചു. ഞങ്ങളില്‍ ചിലരെ കൊലപ്പെടുത്തുകയും ചെയ്തു. ശേഷം അവര്‍ ഒരു മലയുടെ താഴ് വരയിലിരുന്ന് സ്വത്തുക്കള്‍ ഓഹരി ചെയ്യുകയായിരുന്നു. ആ താഴ് വരയുടെ മറ്റൊരു ഭാഗത്ത് ഞങ്ങള്‍ വിഷമിച്ചിരുന്നപ്പോഴാണ് മുഹിയുദ്ധീന്‍ ശൈഖ്(റ)വിനെ കുറിച്ചോര്‍ത്തത്. ശൈഖവര്‍കള്‍ക്ക് ഒരു ഭാഗം നേര്‍ച്ചയാക്കിയാല്‍ നന്നാവുമെന്ന് കരുതി. 

 പെട്ടന്നതാ രണ്ടു ഘോരമായ ശബ്ദങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങു ന്നു. ആ താഴ് വരയിലാകെ അതിന്റെ ശബ്ദം പ്രകമ്പനം കൊണ്ടു. കൊള്ളസംഘം ആകെ ഭയപ്പെടുന്നതായി ഞങ്ങള്‍ കണ്ടു. വേറെ വല്ല കൊള്ളക്കാരും അവരെ അക്രമിച്ചുണ്ടാകുമെന്ന് കരുതിയിരുന്നപ്പോഴാണ് ആ സംഘത്തില്‍ നിന്നും ചിലര്‍ ഞങ്ങളെ സമീപിച്ചു കൊണ്ട് പറഞ്ഞു: "നിങ്ങള്‍ വന്നു നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടുപോയിക്കൊള്ളൂ. ഞങ്ങള്‍ക്ക് നേരിട്ട വിപത്തിനെ പറ്റി നിങ്ങള്‍ ചിന്തിക്കണേ.." തുടര്‍ന്ന് അവര്‍ ഞങ്ങളെ അവരുടെ തലവന്മാരുടെ അടുത്തേക്ക് കൊണ്ടു പോയി. നോക്കുമ്പോഴതാ ആ രണ്ടു തലവന്മാരും മരിച്ചു കിടക്കുന്നു. അവരിലോരോരുത്തരുടെയും അരികില്‍ ഓരോ മെതിയടിയുണ്ടായിരുന്നു. മെതിയടികള്‍ വെള്ളം കൊണ്ട് നനഞ്ഞിരുന്നു. ഇതില്‍ എന്തോ വലിയ ഒരു രഹസ്യമുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു.  
  ( بهجة الأسرار )

 ശൈഖവര്‍കളുടെ ബറകത്ത് കൊണ്ട് അല്ലാഹു ﷻ എല്ലാ വിധ ആപത്തുകളില്‍ നിന്നും നമ്മെ കാക്കട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ


ശൈഖ് അബ്ദുൽ ഖാദര്‍ ജീലാനി (ഖ.സി)

ശൈഖ് അബ്ദുൽ ഖാദര്‍ ജീലാനി(ഖ.സി)
ജനനം: ഇറാനിലെ ജീലാനിൽ ഹിജ്റ 470
 പിതാവ്: നബിﷺയുടെ കുടുംബ പരമ്പരയിലെ അബൂസ്വാലിഹ് മൂസാജൻഗീദോസ്ത്.
 മാതാവ്: ഉമ്മുൽഖൈർ ഫാത്തിമ ബിന്‍ത് അബ്ദില്ല(റ)
 വഫാത്ത്: ഹിജ്റ 561 റബീഉൽ ആഖിർ-11
 വയസ്സ്: 90
 മഖ്ബറ: ബഗ്ദാദ്


ശൈഖ് ജീലാനി قَدَّسَ اللهُ سِرَّهُ
_മുലകുടിക്കും കാലം_ 

وحكى عن أمه رضي الله عنها، وكان لها قدم في الطريق أنها قالت لما وضعت ولدي عبد القادر كان لا يرضع ثديه في نهار رمضان، ولقد غم على الناس هلال رمضان فأتوني وسألوني عنه فقلت لهم: إنه لم يلتقم اليوم له ثدياً ثم اتضح أن ذلك اليوم كان من رمضان، واشتهر ببلدنا في ذلك الوقت أنه ولد للأشراف ولد لا يرضع في نهار رمضان،
(الطبقات الكبرى للشعراني: ١٠٨)

ശൈഖ് ജീലാനി(റ)വിന്റെ മാതാവ് സാക്ഷ്യപ്പെടുത്തുന്നു: എന്റെ മകൻ അബ്ദുല്‍ ഖാദർ(റ)ജനിച്ചപ്പോൾ റമളാൻ മാസത്തിലെ പകൽ സമയത്ത് കുട്ടി മുല കുടിച്ചിരുന്നില്ല. ഒരിക്കല്‍ മേഘം മൂടിയ കാരണത്താൽ റമളാൻ മാസത്തെ കുറിച്ച് അനിശ്ചിതത്വം ഉണ്ടായപ്പോൾ ജനങ്ങള്‍ എന്റെ അടുക്കൽ വന്ന് കുട്ടി പാൽ കുടിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു. ഞാൻ ഇല്ലെന്ന് മറുപടി നൽകി. പ്രസ്തുത ദിവസം റമളാനിൽ പെട്ടതായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടു. റമളാനിലെ പകലിൽ മുല കുടിക്കാത്ത ഒരു കുട്ടി അഹ്‌ലുബൈത്തിൽ ജനിച്ചിട്ടുണ്ടെന്ന വാർത്ത ഞങ്ങളുടെ നാട്ടിലാകെ പ്രസിദ്ധമായി.
(ത്വബഖാത്തുൽ കുബ്റാ:108)_

 _മുതലായ റമളാനിൽ മുപ്പത് നാളിലും_ 
 _മുല കുടിക്കും കാലം മുലനെ തൊടാത്തോവർ_

വിശപ്പിന്റെ പങ്കാളികൾ

  പതിനെട്ടാമത്തെ വയസ്സിൽ ശൈഖ് ജീലാനി ജന്മ ദേശമായ ജീലാൻ വിടുന്നു. ഇറാനിലെ കുഗ്രാമമാണ് ജീലാൻ. കണ്ണീരിൽ കുതിർന്ന യാത്ര . വളർത്തി വലുതാക്കിയ , സ്നേഹം വാരിക്കോരി നൽകിയ ഉമ്മയെ വേർപിരിയുന്ന ദുഃഖം . ഇനി ചെന്നെത്തുന്ന ഇടമോ ? ഒന്നുമറിയില്ല . സ്നേഹമോ വെറുപ്പോ , എന്തായിരിക്കും കാത്തിരിക്കുന്നത് .? 

മാതാവ് ഉമ്മുൽ ഖൈർ ബീവി അവസാനമായി മകന്റെ നെറ്റിയിൽ ഉമ്മം വെച്ച് പൊട്ടിക്കരഞ്ഞു , " മോനെ , ഇനി ഈ മുഖം ഉമ്മ കാണാനിടയില്ലാതെയും വന്നേക്കാം ". 

വിഞ്ജാന സ്വപ്നങ്ങളുടെ പൂമ്പാറ്റ ചിറകുകൾക്ക് പറക്കാൻ വ്യക്തമായി അതിരുകൾ പരിമിതപ്പെടുത്തരുതല്ലോ . ആകാശ വിസ്ത്രിതിയിലേക്ക് അത് പറന്നുയരണം . അതിനാണ് മകനെ നിന്നെ ഇറാഖിലേക്ക് യാത്ര അയക്കുന്നത് .

    കുഞ്ഞു നാളിലെ ഉപ്പ മരണപ്പെട്ടിരുന്നു . ഉമ്മയുടെ ഉപ്പയായ അബ്ദുല്ലാഹി സൂമിഇ യാണ് സംരക്ഷിച്ചിരുന്നത് . 

ഉമ്മയുടെയും മാതാമഹന്റെയും ഓർമ്മ പൊട്ടുകൾ കിലുക്കി ജീലാനി തങ്ങൾ നീണ്ട മുപ്പത്തിമൂന്ന് വർഷം വിഞ്ജാന ദാഹം തീർത്ത് ഇറാക്കിൽ സഞ്ചരിച്ചു . 

ഓർക്കുമ്പോഴൊക്കെ ഓർമ്മകളിൽ വിസ്‌ഫോടനം നടത്തുന്ന സംവത്സരങ്ങൾ . വിഞ്ജാനത്തിന്റെ ,ഫിഖ്ഹിൻ്റെ , തസവ്വുഫിന്റെ വൻ മരങ്ങളായ ശൈഖുമാരെ തിരഞ്ഞ കാലം . രാപകൽ ഭേതമന്യേ ചുറ്റി തിരിഞ്ഞ കാലം . കളഞ്ഞു പോയ മാണിക്യ കല്ല് അന്വേഷിക്കുന്നത് പോലെ ഇറാഖിൽ ശൈഖുമാരെ പരതി .കർമ്മശാസ്ത്രത്തിന് ഹമ്പലിയായ അലിയ്യുബിൻ അഖിൽ ,സാഹിത്യത്തിന് ഇബ്നു അലിയ്യി തബ്രീസി ,തസവ്വുഫ് തരീഖത്തിന് ഹമാദുബിൻ മുസ്ലിം ദബ്ബാസ് ( റ ഹി ) 

 ഉറങ്ങാത്ത പന്ത്രണ്ട് വർഷങ്ങൾ . രാത്രിയെന്ന കരിമ്പട പുതപ്പിലേക്ക് ഇബാദത്ത് കൊണ്ട് ചേർന്നിരുന്ന് ഉറക്കം കെടുത്തിയിരുന്നു . രാത്രി ഉറക്കം പകൽ ലോകത്തിനായി നിർമ്മിക്കപ്പെട്ട നിയമാവലിയാണ് . രാത്രിയുടെ ആത്മാവറിഞ്ഞവർക്ക് ഒരിക്കലും അത് ഉറങ്ങി തീർക്കാൻ സാധിക്കില്ല . 

വിശപ്പിന്റെ തീചൂളയിൽ പന്ത്രണ്ട് വർഷത്തെ പകൽ നിരന്തരം നോമ്പുകാരനായി ജീവിച്ചു .

     ഭക്ഷണവും വെള്ളവും ലഭിക്കാതെ മുഴു പട്ടിണിയിൽ ജീവിച്ച ജീലാനി ഒരു കഷ്ണം റൊട്ടിക്ക് വേണ്ടി ആഗ്രഹം തുടിച്ചിട്ടുണ്ട് . കഷ്ടപ്പാടുകൾ മലകൾ കണക്കെ ഉയർന്ന് പൊങ്ങിയപ്പോഴും പഠനത്തിന് ബുദ്ധിമുട്ടരുതെന്ന് വാശിയുണ്ടായിരുന്നു . നഗ്ന പാദനായി പരുത്ത ചാക്ക് വസ്ത്രമുടുത്ത് ടൈഗ്രീസിന്റെ തീരങ്ങളിൽ കറങ്ങി നടക്കുമ്പോൾ പച്ചിലകൾ പറിച്ച് തിന്ന് ക്ഷുത്തടക്കിയിരുന്നു . ശരീര മോഹങ്ങൾ ഇഛാശക്തി കൊണ്ട് കീഴ്പ്പെടുത്തി ശരീരത്തെ മെരുക്കി പാകപ്പെടുത്തിയിരുന്നു . 

ത്യാഗ യാത്ര കുറിപ്പുകളിൽ നേരിട്ട ഒരനുഭവം ശൈഖ് ജീലാനി തങ്ങൾ തന്നെ വിവരിക്കുന്നുണ്ട് .

     " വിശപ്പിന്റെ കുന്തമുനകൾ ആഴ്ന്നിറങ്ങിയപ്പോൾ പതിവ് പോലെ വല്ല പച്ചിലകൾ കിട്ടുമോന്ന് പരതി പുഴവക്കിലേക്ക് ഞാനിറങ്ങി . എന്നാൽ എന്നെ തോൽപ്പിക്കുന്ന മട്ടിൽ ദരിദ്രരായ പലരും അവിടെ ഭക്ഷണ പൊട്ടുകൾക്കായി പരതുന്നുണ്ടായിരുന്നു . ഞാൻ അവർക്കൊരു മാർഗ്ഗ തടസ്സമാകരുതെന്ന് കരുതി ഞാൻ ഉൾവലിഞ്ഞു . 

കാലൊടിഞ്ഞ കിളിയെ പോലെ ശരീരം ഒരു വശത്തേക്ക് മരവിച്ചു തൂങ്ങുന്നത് ഞാനറിഞ്ഞു . തൊണ്ടക്കുഴിയിലെ നീർ വറ്റുന്നു . വെയിലത്ത് കിടന്ന ചെമ്പരത്തി ഇതൾ പോലെ നാവ് വാടികുഴയുന്നു . ഞാൻ നേരെ ഒരു പള്ളിയിൽ ചെന്ന് കയറി . മരണത്തെ മുഖാ മുഖം കണ്ട ദിവസം. ഭാവങ്ങളൊന്നുമില്ലാത്ത മരണം . 

പെടുന്നനെ അവിടെ ഒരു യുവാവ് പ്രത്യക്ഷപ്പെട്ടു . കണ്ടമാത്രയിൽ തന്നെ അദ്ദേഹം അനറബിയാണെന്ന് ബോധ്യം വന്നു . ഞാനിരിക്കുന്നതിന്റെ അകലെയല്ലാതെ അയാൾ ഇരിപ്പുറപ്പിച്ചു . 

തോൽസഞ്ചിയിൽ നിന്ന് റൊട്ടിയും പൊരിച്ച കോഴിയും എടുത്ത് ഭക്ഷിക്കാൻ തുടങ്ങി . ഓരോ കഷ്ണവും മുറിച്ചെടുത്ത് അയാൾ വായിലിടുമ്പോൾ അരികത്തിരുന്ന് ഞാൻ വായ തുറക്കാൻ തുടങ്ങി . മൂത്ത വിശപ്പും തൊണ്ടയുടെ വരൾച്ചയും വായ്പൊളികളെ പിളർത്തി കൊണ്ടിരുന്നു . അത് ശ്രദ്ധിച്ച അയാളുടെ ഹൃദയ കോണിൽ ഒരല്പം ദയ നുരച്ചുപൊങ്ങി . അല്പം ഭക്ഷണം എനിക്കയാൾ വെച്ചു നീട്ടി " ബിസ്മില്ലാ , തിന്നോളൂ " അദ്ദേഹത്തിന്റെ കണ്ഠമിടറി . ഞാൻ സന്തോഷ പൂർവ്വം തിരസ്കരിച്ചു . അദ്ദേഹം എന്നെ വിട്ടില്ല . അപ്പോൾ ഒരല്പം ഭക്ഷണമെടുത്ത് ഞാൻ വായിലിട്ടു . അദ്ദേഹത്തിന്റെ മിഴികൾ കുറുകി .

     " ആരാ...? എവിടെയാ...? " ആഗതൻ ചോദിച്ചു . " ഞാൻ ജീലാൻ നാട്ടുകാരൻ . ഇവിടെ പഠിക്കുന്ന വിദ്യാർത്ഥി ". " ഞാനും ജീലാൻ കാരനാണല്ലോ ". ആഗതന്റെ മുഖം പ്രസന്നമായി .

 ജീലാൻ നാട്ടുകാരനായ അബ്ദുൽ ഖാദിർ എന്ന് പേരുള്ള ഒരു യുവാവ് ബഗ്ദാദിലേക്ക് പഠിക്കാൻ വന്നിരുന്നു . ഇബ്നു സ്വൂമിഈ എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെടുക . നിങ്ങൾക്കയാളെ അറിയാമോ...? ". 

ആഗതന്റെ മനസ്സ് തുടിച്ചു . 

" അതെ ! അത് ഞാൻ തന്നെയാണ് ". ശൈഖ് ജീലാനിയുടെ വാക്കുകൾ അടർന്നു വീണു . 

ആഗതന്റെ മുഖത്ത് ശോകഭാവം പടർന്നു . കൂടെ അയാൾ വിതുമ്പാൻ തുടങ്ങി . ഒരു വിധം അയാൾ ശക്തി സംഭരിച്ചു . കൂടുതൽ വാചാലനായി .

     " അല്ലാഹു സത്യം സഹോദരാ , ഞാൻ ജീലാനിയിൽ നിന്ന് ബഗ്ദാദിലേക്ക് പുറപ്പെടുന്ന വാർത്ത മണത്തറിഞ്ഞ താങ്കളുടെ പ്രിയമാതാവ് ഉമ്മുൽ ഖൈർ ബീവി താങ്കളെ കണ്ടെത്തി ഏൽപ്പിക്കുന്നതിനായി എട്ട് സ്വർണ്ണ ഉറുപ്പിക എന്നെ ഏൽപ്പിച്ചിരുന്നു . ഞാനിവിടെ എത്തിയിട്ട് കുറച്ചു നാളുകളായി . കാണുന്നവരോടൊക്കെ താങ്കളെ കുറിച്ച് ഞാനന്വോഷിച്ചു . പക്ഷെ എനിക്കൊരെത്തും പിടിയും കിട്ടിയില്ല . ജീവിത ചെലവിനുള്ള എന്റെ കയ്യിലിരിപ്പുള്ളതെല്ലാം തീർന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞു . വിശപ്പിന്റെ തീഷ്ണത സഹിക്കാൻ കഴിയാതെ ശവം തിന്നെങ്കിലോ എന്ന് ഞാൻ കരുതിപോയി . ഗത്യന്തരമില്ലാതെ ഞാൻ താങ്കളെ ഏൽപ്പിക്കാനുള്ള പണത്തിൽ നിന്ന് ഒരു ദീനാറെടുത്ത് വാങ്ങിയതാണീ റൊട്ടിയും ചിക്കനും . ആകയാൽ താങ്കളെനിക്ക് മാപ്പ് തരണം . ഞാനീ ഭക്ഷിക്കുന്നത് നിങ്ങളുടെ കാശ് കൊണ്ട് വാങ്ങിയതായതിനാൽ താങ്കളുടെ വിരുന്നുകാരനായി എന്നെ പരിഗണിക്കണം . നിങ്ങളിത് മുഴുവൻ എടുത്തോളൂ " . 

ശൈഖ് ജീലാനി തങ്ങൾ മന്ദസ്മിതം തൂകി അദ്ദേഹത്തിന്റെ വിഷമത്തിൽ പങ്ക് ചേർന്നു .

( സിയറു അഅലാമിന്നുബലാഅ 20/444 അവലംബം )

ബഗ്ദാദിന്റെ നറുമണം

 _ശൈഖ് ജീലാനിയോട് തോറ്റ ഇബ്‌ലീസ്_ 

സത്യത്തിന്റെ ശത്രുവാണ് സാത്താൻ . സത്യപാതയിൽ സഞ്ചരിക്കുന്നവരെ അവൻ വഴി മുടക്കുന്നു . തടസ്സങ്ങൾ സൃഷ്ടിക്കുന്നു . അതിനായവൻ പല പല റോളുകൾ അഭിനയിക്കുന്നു . ചിലപ്പോൾ ഭയപ്പെടുത്തി കൊണ്ട് , വേറെ ചിലപ്പോൾ ഗുണദോഷിച്ചു കൊണ്ട് , ഇനിയും ചിലപ്പോൾ വിവിധ രൂപം പ്രാപിച്ചു കൊണ്ട് . വലിയ കാറ്റുണ്ടാക്കുന്ന പിശാച് ! കാട്ടിൽ മൂടൽ മഞ്ഞുണ്ടാക്കി വഴിചുറ്റിച്ച് പാറകെട്ടുകളിൽ നിന്ന് താഴെകിട്ട് കൊല്ലുന്ന പിശാച് ! വെള്ളക്കെട്ടിൽ ചളിയിൽ പൂത്തി കൊല്ലുന്ന പിശാച്..... ഇങ്ങിനെ എത്രയെത്ര രൂപങ്ങളാണ് അവൻ സ്വീകരിച്ചിട്ടുള്ളത് .

 ശൈഖ് ജീലാനി തങ്ങളെ വഴി തെറ്റിക്കുന്നതിന് വിവിധ രൂപത്തിൽ പിശാച് ശ്രമിച്ചിട്ടുണ്ട് . ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളോട് മല്ലിട്ട് ഇഹലോക സുഖങ്ങളോട് സമരസപ്പെടാതെ ജീവിതം നയിക്കുന്നതിനിടയിൽ പ്രസംഗിക്കുകയും ശിഷ്യഗണങ്ങളെ പഠിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഖദ്റിലുള്ള വിശ്വാസം തന്റെ മനക്കുമ്പിളിൽ എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന പരിശോധനക്കായി ഒരിക്കൽ ശൈത്താൻ പ്രത്യക്ഷപ്പെട്ടു . പാമ്പിന്റെ കോലത്തിലാണെന്ന് പ്രത്യക്ഷപ്പെട്ടത് . ശൈഖ് ജീലാനി തങ്ങൾ തന്നെ ആ അനുഭവം വിവരിക്കുന്നുണ്ട് . " ഖദ്ർ , 'ഖളാഇ,ലുള്ള വിശ്വാസം ഹൃദയത്തിൽ പാറ പോലെ ഉറച്ചതാകണമെന്ന വിഷയത്തിൽ ഞാനൊരിക്കൽ ദർസ് ചെയ്തു കൊണ്ടിരിക്കുന്നു . നിളാമിയ്യ മദ്രസയിൽ വെച്ചായിരുന്നു സംഭവം . പെട്ടെന്ന് മുകളിൽ നിന്ന് ഒരു സർപ്പം താഴേക്ക് വീണു . ചുറ്റും കൂടിയിരുന്നവർ അലറിവിളിച്ച് എഴുന്നേറ്റോടി . ഒരു മിന്നൽ പിണർ അവരുടെ പാദം മുതൽ ഉച്ചി വരെ പടർന്നു കയറി . ഞാൻ അനങ്ങിയില്ല . ഭാവഭേതുമില്ലാതെ, ഒരിഞ്ച് പോലും അനങ്ങാതെ, അപരിചിതനെ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു . തലയിൽ കോഴിപ്പൂവ് പോലെ മുടിയുള്ള പാമ്പ് . വളഞ്ഞ് പുളഞ്ഞ് അവൻ തന്റെ വസ്ത്രത്തിലേക്കിഴഞ്ഞു കയറി . കുപ്പായത്തിനുള്ളിലൂടെ കഴുത്തിൽ ചുറ്റി പിണഞ്ഞു കിടന്നു . ഭയക്രാന്തരായി ചുറ്റും കൂടിയവർ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി . മലയോളം ഉയർന്ന എന്റെ മനകരുത്ത് ഇളകിയില്ല . ശരീരത്തിൽ നിന്നിറങ്ങിയ പാമ്പ് എന്റെ മുന്നിൽ പത്തി വിടർത്തി ആടാൻ തുടങ്ങി . മറ്റാർക്കും മനസ്സിലായില്ലെങ്കിലും അവന്റെ ആട്ട ഭാഷ എനിക്ക് ബോധിച്ചു . 

" ഞാൻ ഒരുപാട് ഔലിയാക്കളെ പരീക്ഷിച്ചിട്ടുണ്ട് . പക്ഷെ പതറാതെ , ചഞ്ചലമാകാതെ ഉറച്ചു നിന്നത് തങ്ങൾ മാത്രമാണ് . എന്നോട് ക്ഷമിച്ചാലും ". 

ഇതായിരുന്നു പാമ്പിന്റെ ഭാഷണം . 

" നീയൊരു പുഴുവല്ലേ . അല്ലാഹുവിന്റെ ഖുദ്റത്തല്ലേ നിന്നെ ചലിപ്പിക്കുന്നത് . ആ കാര്യമാണല്ലോ ഞാനിവിടെ സംസാരിച്ചു കൊണ്ടിരിക്കുന്നതും ". 

ശൈഖ് ജീലാനി പ്രതിവചിച്ചു . പിന്നീടൊരിക്കലും ആ ജിന്ന് പാമ്പായി എന്നെ സമീപിച്ചിട്ടുണ്ട് . അത് ഞാൻ നിസ്കരിക്കുമ്പോഴായിരുന്നു ". ( ത്വബഖാത്ത് / ശഅറാനി 1/129 ).

           റബ്ബിന്റെ ഖുദ്റത്തിൽ ലയിച്ച വലിയ്യുകൾ മറ്റൊരു ദുശ്ശക്തിയെയും ഭയക്കില്ല . അവരുടെ കണ്ണും കാതും മാത്രമല്ല മനസ്സ് മുഴുക്കെ റബ്ബിന്റെ വസന്തത്തിൽ പൂത്തുലഞ്ഞു കൊണ്ടിരിക്കും .മനസ്സിന്റെ ചെപ്പിലടച്ച പ്രണയസുഗന്ധം കവർന്നെടുക്കാൻ ഒരു കൊടും കാറ്റിനും കഴിയില്ല . തീരം വിട്ട് ആഴക്കടലിൽ സഞ്ചരിക്കുന്ന കപ്പൽ കണക്കെ ഇനി ഇഹലോകത്തിന്റെ ഒരു ഓർമ്മയും അവരുടെ മനസ്സിൽ തികട്ടില്ല . പാലം കുലുങ്ങിയാലും ചേളൻ കുലുങ്ങില്ല എന്ന പഴമൊഴി കണക്കെ ഭൂകമ്പമുണ്ടായാലും അവരറിയില്ല .

സഹാബിയായ അബ്ദുല്ലാഹിബ്നു സുബൈർ (റ) ഒരിക്കൽ നിസ്കാരത്തിൽ പ്രവേശിച്ചു . നിസ്കാരത്തിനിടെ ഒരു സർപ്പം മുകളിൽ നിന്ന് പിടഞ്ഞു വീണു . തൊട്ടരികെ ഉറങ്ങി കിടക്കുന്ന മകൻ ഹാഷിമിന്റെ ഉദരത്തിൽ ചുറ്റി പിണഞ്ഞ് സർപ്പം പതുങ്ങി . വീട്ടിലെ സ്ത്രീകൾ ഭയവിഹ്വലരായി ചിതറിയോടി . ആർപ്പ് നാദം കേട്ട് അയൽക്കാർ ഓടിക്കൂടി . അവർ ഒരു വിധത്തിൽ പാമ്പിനെ കൊന്നു ഹാഷിമിനെ രക്ഷപ്പെടുത്തി . നടന്നതൊന്നും അറിയാതെ അബ്ദുല്ലാഹിബ്നു സുബൈർ നിസ്കാരം സലാം വീട്ടി . വീട്ടുകാർ പറഞ്ഞപ്പോഴാണ് സഹാബി കാര്യം തന്നെ അറിഞ്ഞത് . അതാണ്‌ പ്രണയസുഗന്ധം . പ്രാണസഖിയുമായി സല്ലപിക്കുമ്പോൾ അതിരുകൾ പരിമിതപ്പെടുകയില്ല .

       ഇസ്ലാം ശരീഅത്ത് നിയമങ്ങൾ കയ്യൊയിച്ച് ഔലിയ പട്ടം ചമഞ്ഞ് നാഗൂരിലെ കാളയെ പോലെ ചമഞ്ഞാടി നടക്കുന്ന വ്യാജന്മാരും ആൾക്കൂട്ടങ്ങളും അരങ്ങു തകർക്കുകയാണിന്ന് . അവരുടെ ശ്രദ്ധയിലിരിക്കേണ്ട ഒരു പരീക്ഷണ സംഭവം കൂടി ഇവിടെ പകർത്താം . ശൈഖ് ജീലാനി (റ) തന്നെ പറയുന്നു . ഒരു കുറ്റാ കൂരിരുട്ടിൽ ഒരു പ്രകാശം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു . സ്വർണ്ണപ്രഭയാർന്ന പ്രകാശം . ചക്രവാളങ്ങളിൽ ശോഭ പരത്തിയ പ്രകാശധാര . അതിലൊരു രൂപം പ്രത്യക്ഷപ്പെട്ടു . സിംഹ ഗർജ്ജനം കണക്കെ ഒരു ശബ്ദം " അബ്ദുൽ ഖാദിറെ ! ഞാൻ നിന്റെ റബ്ബാണ് . സകല നിഷിദ്ധങ്ങളും ഞാൻ നിനക്ക് ഹലാലാക്കിയിരിക്കുന്നു ". ഇത് കേട്ട മാത്രയിൽ അങ്കകലിയോടെ ഞാൻ പറഞ്ഞു " ഫാ , പോടാ പിശാചെ , പോ ശപിക്കപ്പെട്ടവനെ " അതോടെ പ്രകാശം ഇരുൾ പരത്തി . ആൾരൂപം കേവലം പുകപടലമായി പരിണമിച്ചു . അകലെ എവിടെ നിന്നോ ഒഴുകി വരുന്ന ഒരു ശബ്ദം കണക്കെ വീണ്ടും അവൻ സംസാരിച്ചു " അബ്ദുൽ ഖാദിറെ , ഞാൻ താങ്കളെ പരീക്ഷിക്കാൻ വന്നതാണ് . പല വിദഗ്ദരും എന്റെ പരീക്ഷണത്തിൽ തോറ്റുപോയിട്ടുണ്ട് . താങ്കളുടെ വിഞ്ജാനവും അഗാത സൂക്ഷ്മതയും മാത്രമാണ് താങ്കളെ രക്ഷിച്ചത് ". ഈ സംഭവം വിവരിച്ചു കൊടുത്തപ്പോൾ ശ്രോദ്ധാക്കളായ മുരീദുമാർ ചോദിച്ചു : " ശൈഖ്..! അവൻ ഇബ്‌ലീസായിരുന്നുവെന്ന് നിങ്ങൾക്കെങ്ങിനെ ബോധ്യം വന്നു? " ഹറാമുകൾ ഞാൻ നിനക്ക് ഹലാലാക്കി എന്ന ഒറ്റ വാക്ക് മതി ഇബ്‌ലീസിനെ തിരിച്ചറിയാൻ . ശൈഖ് വിശദീകരിച്ചു . (ത്വബഖാത്ത് 1/127).

       ഇസ്ലാം ശരീഅത്ത് നമുക്ക് നൽകി അനുഗ്രഹിച്ച റസൂൽ (സ്വ) , ഒന്നാം തലമുറക്കാരായ സഹാബത്ത് , അവരിൽ തന്നെ പ്രകാശതാരങ്ങളായ ബദ് രീങ്ങൾ , അവരിൽ തന്നെ മാർഗ്ഗ ദർശികളായ നാലു ഖലീഫമാർ ഇവർക്കാർക്കുമില്ലാത്ത ഒരു പുതിയ നടപടിയാണ് ഇയ്യിടെയായി കേട്ട് വരുന്ന കള്ള ത്വരീഖത്തുകാർ നടപ്പാക്കികൊണ്ടിരിക്കുന്നത് . ശൈഖ് പറഞ്ഞതപ്പടി കേൾക്കണമത്രേ . നിസ്കരിക്കണ്ടാന്ന് പറഞ്ഞാൽ അങ്ങനെ തന്നെ . ഹജ്ജിന് പോവണ്ടാന്ന് പറഞ്ഞാൽ പോകരുത് . റമളാനിൽ നോമ്പ് മുറിക്കാൻ കല്പിച്ചാൽ ചോദ്യം ചെയ്യാതെ മുറിച്ചോളണം . കല്പനകളെല്ലാം അണ്ണാക്ക് തൊടാതെ വിഴുങ്ങണം . റമളാനിൽ വൈകീട്ട് നാലര മണിക്ക് ബിരിയാണി വിളമ്പി ശൈഖും കുറെയധികം മുരീദുമാരും തീറ്റക്കളമൊരുക്കിയ ഒരു ത്വരീഖത്ത് തൃശൂർ എടക്കഴിയൂരിൽ ഉണ്ട്. ആ വ്യാജന്മാർ നിസ്കരിക്കാറില്ലയെന്ന് അവരുടെ തന്നെ വോയിസ്‌ ക്ലിപ്പുകൾ വ്യക്തമാക്കുന്നു . കേരളത്തിൽ മുളച്ചു പൊന്തിയ വ്യാജ ത്വരീഖത്തുകൾ ധാരാളമുണ്ട് . അവരൊക്കെ ശൈഖ് ജീലാനി തങ്ങളിലേക്ക് ചേർത്തി ഞങ്ങൾ ഖാദിരികളാണെന്ന് പറയാറുണ്ട് . പിശാച് ബാധയേറ്റ അവർ മേൽ സംഭവം ഒന്ന് ശ്രദ്ധിച്ചാൽ തന്നെ പിശാചിന്റെ കെണിവലയിൽ നിന്ന് രക്ഷപ്പെട്ട് നല്ലവരായി ജീവിക്കാൻ കഴിഞ്ഞേനെ . 

അബൂയസീദുൽ ബിസ്താമി ( റഹി) യുടെ വാക്കുകൾ മുത്തുമണികളാണ് . രിസാലത്തുൽ ഖുശൈരിയിൽ അത് പ്രസ്ഥാവിച്ചിട്ടുണ്ട് . 

" അന്തരീക്ഷത്തിൽ പറക്കാൻ പ്രാപ്തിയുള്ള കറാമത്തുകൾ ഒരാൾക്ക് നൽകപ്പെട്ടാലും ഇസ്ലാം ശരീഅത്തിന്റെ ശാസനകളും കല്പനകളും അയാൾ ശിരസ്സാവഹിക്കുന്നില്ലെങ്കിൽ ആ കൂടോത്രത്തിൽ ചെന്ന്ചാടി ചതിയിൽ പെടരുത് ".


*ശൈഖ് ജീലാനി قَدَّسَ اللهُ سِرَّهُ* 
 _ചെറുപ്രായത്തിൽ തന്നെ മലക്കുകൾ ആദരിക്കുന്നു.._ 

أنه سئل:متى علمت أنك ولي لله تعالى؟قال: كنت وأنا ابن عشر سنين في بلدنا أخرج من داري وأذهب إلى المكتب فأرى الملائكة عليهم السلام تمشي حولي , فإذا وصلت إلى المكتب سمعت الملائكة يقولون:أفسحوا الطريق لولي الله حتى يجلس " 
فمر بنا رجل لم أعرفه يومئذ فسمع الملائكة يومئذ تقول ذلك فقال لأحدهم ما هذا الصبي فقال له يكون له شأن عظيم هذا يعطى فلا يمنع ويمكن فلا يحجب ويقرب فلا يمكر به ثم عرفت ذلك الرجل بعد أربعين سنة فإذا هو من ابدال ذلك الوقت-(بهجة الأسرار-٢١)

ശൈഖ് അബ്ദുറസാഖ് പറയുന്നു: ശൈഖ് അബ്ദുൽ ഖാദിർ(റ)നോട് അങ്ങ് അല്ലാഹുവിന്റെ വലിയ്യാണെന്ന് എപ്പോളാണ് അറിഞ്ഞതെന്ന് ഒരാൾ ചോദിച്ചു. അപ്പോൾ മഹാനവർകൾ ഇപ്രകാരം പറഞ്ഞു: എനിക്ക് പത്ത് വയസുള്ളപ്പോൾ ഞാന് നാട്ടിൽ തന്നെയായിരുന്നു. ഞാൻ വീട്ടിൽ നിന്ന് മദ്രസയിലേക്ക് പോകും. അവിടെ വച്ചു മലക്കുകൾ കുട്ടികളോട് എന്നെപ്പറ്റി പറയുന്നത് ഞാൻ കേൾക്കും"കുട്ടികളെ! നിങ്ങൾ അല്ലാഹുവിന്റെ വലിയ്യിന് ഇരിക്കാൻ സ്ഥലസൗകര്യം ചെയ്യുക. ഒരുദിവസം ഞങ്ങൾക്കരികെ ഒരാൾ വന്നു. എനിക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നില്ല. മേൽപ്രകാരം മലക്കുകൾ പറയുന്നത് അദ്ദേഹം കേട്ടു. അപ്പോൾ മലക്കുളിൽ ഒരുത്തരോട് അദ്ദേഹം ചോദിച്ചു. 'എന്താണ് ഈ കുട്ടിയുടെ അവസ്ഥ! അയാൾ പറഞ്ഞു: ഈ കുട്ടിക്ക് മഹത്തായ അവസ്ഥ.! അയാൾ പറഞ്ഞു:" ഈ കുട്ടിക്ക് മഹത്തായ അവസ്ഥയുണ്ടാകും. ഇതിന് എല്ലാം നൽകപ്പെടും.ഒന്നും തടയപ്പെടുകയില്ല. സൗകര്യം ചെയ്യപ്പെടും. വഞ്ചിക്കപെടില്ല. പിന്നീട് നാൽപത് വർഷത്തിനുശേഷം അദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടു. നോക്കുമ്പോൾ അദ്ദേഹം ആ സമയത്തെ അബ്ദാൽ എന്ന ഔലിയാ വിഭാഗത്തിൽപെട്ടയാളാണ്.(ബഹ്ജ-21)

 _ഫള്ളിയിൽ ഓതും നാൾ മലക്കുകൾ ചൊല്ലുവാർ_ 

 _ഫുള്ളേരെ! താനം കൊടുപ്പിൻ അതെന്നോവർ_ 


മലക്കുകൾ മഹാന്മാരെ സമീപിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യുമെന്നത് പരിശുദ്ധ ഖുർആനിലും തിരുഹദീസിലും സ്ഥിരപ്പട്ടതാണ്.
ഒരു ഉദാഹരണം:

وَإِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّاللَّهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَىٰ نِسَاءِ الْعَالَمِينَ- (آل عمران-٤٢)

ഈ ആയത്തിൽ മലക്കുകൾ മർയം ബീവിയോട് സംസാരിച്ച കാര്യമാണ് പ്രതിപാദിക്കുന്നത്.

ശൈഖ് ജീലാനിقَدَّسَ اللهُ سِرَّهُ

_ആത്മീയലോകത്തേക്കുള്ള പ്രഥമ തുടക്കം_ 

أخبرنا الشيخ عبد الرزاق رحمه الله قال الشيخ عبد القادر رضي الله عنه : كلما هممت أن ألعب مع الصبيان سمعت يقول لي إلى أين يا مبارك؟ فأهرب فزعا وألقى نفسي في حجر أمي وإني لأسمع الآن هذا في خلوتي وكنت في زمن مجاهدتي اذ أخذتني سنة اسمع قائلا يقول يا عبد القادر اما خلقتك للنوم...
 (بهجة الأسرار)

ശൈഖ് അബ്ദുൽ റസാഖ്(റ)പറഞ്ഞു:
ശൈഖ് ജീലാനി(റ) ഇപ്രകാരം പറഞ്ഞു:'ഞാന്‍ കുട്ടികളോടൊപ്പം കളിക്കാന്‍ പോകാന്‍ കരുതുമ്പോള്‍ ഒരാള്‍ ചോദിക്കുന്നത് കേൾക്കാറുണ്ട്.'മുബാറകായവരെ, നിങ്ങള്‍ എങ്ങോട്ടാണ്? അപ്പോള്‍ ഞാന്‍ ഭയന്നോടും. ഉമ്മയുടെ മടിയില്‍ അഭയം പ്രാപിക്കും. ആ ശബ്ദം ഇപ്പോഴും ഏകാന്തതയിൽ ഞാന്‍ കേൾക്കാറുണ്ട്. ഒരിക്കല്‍ ഇബാദത്തിനായി പരിശ്രമിച്ചിരുന്ന മുജാഹദയുടെ കാലത്ത് ഞാന്‍ തൂങ്ങി ഉറങ്ങിപ്പോയി. അപ്പോൾ ഒരാള്‍ ചോദിക്കുന്നത് ഞാന്‍ കേട്ടു. 'അബ്ദുല്‍ ഖാദിര്‍; നിന്നെ ഞാന്‍ പടച്ചത് ഉറങ്ങാനാണോ?'
(ബഹ്ജ:21)

 _ഇതിനോ ഫടച്ചെന്ന് തൂങ്ങുമ്പോൾ കേട്ടോവർ_ 

 _എവിടേക്കെന്നെങ്ങാനും ഫോകുമ്പോൾ കേട്ടോവർ_ 

 മറ്റൊരു സംഭവം കാണുക:

يقول الشيخ القدرة أبو عبد الله قائد الأواني كنت عند الشيخ عبد القادر فسأله سائل على ما بنيت أمرك قال علی الصدق ما كذبت قط ثم قال رضي الله منه: كنت صغيرا في بلدنا فخرجت إلى السواد يوم عرفة وتبعن بقرة حرث فالتفتت الي بقرة وقالت با عبد القادر ما لهذا خلقت ولا بهذا امرت فرجعت فزعا إلى دارنا وصعدت إلی سطح الدار فرأيت الناس واقفين بعرفات فجئت إلى أمي وقلت لها هبينئ لله عزوجل واذني لي بالمسير إلى بغداد اشتغل بالعلم وازور الصالحين.
 (بهجة الأسرار :٨٧)

ശൈഖ് അബൂ അബ്ദുല്ലാ ഖായിദുൽ അവാനി(റ) പറയുന്നു: ഞാൻ ശൈഖ് അബ്ദുൽ ഖാദറി(റ)നരികിലായിരുന്നു. അപ്പോൾ ഒരാള്‍ മഹാനോട് ചോദിച്ചു: 'നിങ്ങള്‍ ഏതിന്മേലിലാണ് നിങ്ങളുടെ സ്ഥാനം നിർമ്മിച്ചത്?
മഹാൻ പറഞ്ഞു :' സത്യത്തിന്റെ മേൽ; ജീവിതത്തിൽ ഞാന്‍ അസത്യം പറഞ്ഞിട്ടില്ല. മക്തബിൽ പഠിച്ചിരുന്ന കാലത്തുപോലും. 
മഹാൻ തുടരുന്നു: ഞാൻ ചെറുപ്പത്തിൽ നാട്ടിലായിരിക്കെ ഒരു അറഫാ ദിനത്തിൽ ഗ്രാമപ്രദേത്തേക്ക് പുറപ്പെട്ടു. അവിടെ ഞാന്‍ കൃഷിക്കാളകളെ പിന്തുടർന്നു. അപ്പോൾ ഒരു പശു എന്റെ നേരെ തിരിഞ്ഞു ഇങ്ങനെ പറഞ്ഞു: 'അബ്ദുൽ ഖാദര്‍, ഇതിനു വേണ്ടിയല്ല നിങ്ങളെ സൃഷ്ടിക്കപ്പെട്ടത്. ഇതല്ല താങ്കളോട് കൽപിക്കപ്പെട്ടത്. തുടർന്ന് ഞാന്‍ ഭയന്നു വീട്ടിലേക്കോടി. വീടിന്റെ തട്ടിൽകയറി നോക്കിയപ്പോൾ അറഫയിൽ ജനങ്ങൾ നിൽക്കുന്നത് കണ്ടു. അങ്ങനെ ഞാന്‍ ഉമ്മയെ സമീപിച്ച് പറഞ്ഞു :' അല്ലാഹുവിന്റെ മാർഗത്തിൽ എന്നെ നിങ്ങള്‍ സമർപ്പിക്കൂ!. എനിക്ക് ബഗ്ദാദിലേക്ക് പോകാന്‍ സമ്മതം തരൂ. ഞാന്‍ ഇൽമ് പഠിക്കുകയും സ്വാലിഹീങ്ങളെ സന്ദര്‍ശിക്കുകയും ചെയ്യട്ടെ!
(ബഹ്ജതുൽ അസ്റാറ്:87)

 _ഏറും അറഫാനാൾ പശുവെ ഫായിച്ചാരെ_ 

 _ഇതിനോ ഫടച്ചെന്ന് ഫശുവ് ഫറഞോവർ_ 

(മുഹ്‌യദ്ദീൻ മാല) 


പശുവും ചെന്നായും, ഉറുമ്പുമൊക്കെ സംസാരിക്കുന്നത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതാണ്. പക്ഷേ അവർ സംസാരിക്കുന്നത് സാധാരണക്കാരായ നമുക്ക് മനസ്സിലാകണമെന്നില്ല. ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിമും(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക:

عن ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ ﻋَﻦْ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: " ﺑَﻴﻨﺎ ﺭﺟﻞ ﻳَﺴُﻮﻕ ﺑﻘﺮﺓ ﺇِﺫْ ﺃﻋﻴﻲ ﻓَﺮَﻛِﺒَﻬَﺎ ﻓَﻘَﺎﻟَﺖْ: ﺇِﻧَّﺎ ﻟَﻢْ ﻧُﺨْﻠَﻖْ ﻟِﻬَﺬَا ﺇِﻧَّﻤَﺎ ﺧُﻠِﻘْﻨَﺎ ﻟِﺤِﺮَاﺛَﺔِ اﻷَْﺭْﺽِ. ﻓَﻘَﺎﻝَ اﻟﻨَّﺎﺱُ: ﺳُﺒْﺤَﺎﻥَ اﻟﻠَّﻪِ ﺑَﻘَﺮَﺓٌ ﺗَﻜَﻠَّﻢُ ". ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻓَﺈِﻧِّﻲ ﺃﻭﻣﻦ ﺑِﻬَﺬَا ﺃَﻧَﺎ ﻭَﺃَﺑُﻮ ﺑَﻜْﺮٍ ﻭَﻋُﻤَﺮُ» . ﻭَﻣَﺎ ﻫُﻤَﺎ ﺛَﻢَّ... (مشكوة:٦٠٥٦)

അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ഒരാൾ പശുവിനെ തെളിച്ചുകൊണ്ടുപോകുകയായിരുന്നു. ക്ഷീണിതനായ അദ്ദേഹം പശുവിന്റെ പുറത്തുകയറി. അപ്പോൾ പശു പറഞ്ഞു: 'തീർച്ച, ഞങ്ങള്‍ ഇതിന് സൃഷ്ടിക്കപ്പെട്ടവരല്ല. ഞങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് ഭൂമി കൃഷിചെയ്യാനാണ്." ഇതുകേട്ട ജനങ്ങള്‍ പറഞ്ഞു:'സുബ്ഹാനല്ലാ! പശു സംസാരിക്കുന്നു'. അപ്പോൾ നബിﷺ പറഞ്ഞു:'ഞാനും അബൂബകറും ഉമറും(റ) ഇക്കാര്യം വിശ്വസിക്കുന്നു'. ഇത് പറഞ്ഞപ്പോള്‍ അവർ(അബൂബക്കര്‍(റ) ഉമർ(റ)) അവിടെ ഉണ്ടായിരുന്നില്ല. (മിശ്കാത്ത്:6056) 
ഈ ഹദീസിന്റെ ബാക്കിയിൽ ചെന്നായ സംസാരിച്ച വിവരവും നബിﷺ പറയുന്നുണ്ട്.

ശൈഖ് ജീലാനി(റ) ആരായിരുന്നു!?

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി പറയുന്നു.
ശൈഖ് അബ്ദുൽ ഖാദർ ജീലാനി വലിയ പണ്ഡിതനും സൂഫിവര്യനും ആബിദുമായിരുന്നു. തൗബയിലേക്കും സുഹ്ദിലേക്കും ജനങ്ങളെ ക്ഷണിക്കുകയും തിന്മകളിൽ നിന്ന് ജനങ്ങളെ അകറ്റി നിർത്തുകയും ചെയ്ത ഒരു വാഇളുമായിരുന്നു. എണ്ണ മറ്റേ ആളുകൾ മഹാനവർകളുടെ വയള് കേട്ട് തൗബ ചെയ്തിട്ടുണ്ട്. 

قال إمام ابن حجر العسقلاني: أمَّا الشَّيخ عبدُ القادر، فالذي وصل إلينا مِنْ أخباره الصَّحيحة أنه كان فقيهًا زاهدًا عابدًا، يتكلم على الناس ويرغِّبُهم في الزهد والتوبة، ويحذرهم مِنْ العقوبة على المعصية، فكان يتوب على يديه مِنَ الخلق مَنْ لا يُحصى كثرةً.
الجواهر والدرر في ترجمة شيخ الإسلام ابن حجر ٢/ ٩٤٣

5000 ത്തോളം യഹൂദികളും നസ്‌റാണികളും ശൈഖ് ജീലാനി മുഖേന ഇസ്ലാം സ്വീകരിക്കുകയും ഒരു ലക്ഷത്തിലധികം ആളുകൾ തൗബ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ഖലാഇദുൽ ജവാഹിറിൽ കാണാം.
وفي قلائد الجواهر: قد أسلم على يديّ أكثرُ من خَمْسَةِ. آلاف
 من اليهود والنصارة، وتاب على يديّ أكثرُ من مئةِ أ


ശൈഖ്ജീലാനി قَدَّسَ اللهُ سِرَّهُ
_ഉമ്മയുടെ ധീരമായ വാക്കുകൾ.!!_ 

قال الشيخ عبد القادر رضي الله عنه ... فجئت إلى أمي وقلت لها هبيني لله عزوجل واذني لي بالمسير إلى بغداد اشتغل بالعلم وازور الصالحين. فسألتنى عن سبب ذلك، فاخبرتها خبري فبكت وقامت إلى ثمانين دينارا ورثها أبي، وتركت لاخى أربعين دينارا وأذنت لى في المسير، وعاهدتني على الصدق في كل أحوالي، وخرجت مودعة لي وقالت: يا ولدي اذهب فقد خرجت عنك لله تعالى وهذا وجه لا أراه إلى يوم القيامة. (خلاصة المفاخر في اخبار الشيخ عبد القادر :١٥٠)

ശൈഖ് ജീലാനി(റ) തുടരുന്നു: "ഞാൻ ഉമ്മയുടെ അടുക്കൽ ചെന്ന് ഇൽമ് പഠിക്കാനും സ്വാലിഹീങ്ങളെ സന്ദർശിക്കാനും ബഗ്ദാദിലേക്ക് പോകാനുള്ള അനുവാദം ചോദിച്ചു. ഉമ്മ കാരണങ്ങള്‍ അന്വേഷിച്ചപ്പോൾ ഞാന്‍ പശു സംസാരിച്ചതും, അറഫയിൽ ജനങ്ങളെ കണ്ടതെല്ലാം പറഞ്ഞു. ഉമ്മ കരഞ്ഞു, പിന്നീട് എഴുനേറ്റ് ചെന്ന് പിതാവിൽ നിന്ന് അനന്തരമായി ലഭിച്ച എൺപത് ദീനാറെടുത്ത് അതിൽ എന്റെ സഹോദരന്റെ വിഹിതം നാൽപത് ദീനാർ മാറ്റിവെച്ചു. ശേഷം ബഗ്ദാദിലേക്ക് പോകാനുള്ള സമ്മതം തന്നു. ഏത് സമയത്തും സത്യസന്ധത പാലിക്കണമെന്ന് അവർ എന്നോട് കരാര്‍ ചെയ്തു. യാത്ര പറയും നേരം അവർ എന്നോട് പറഞ്ഞു: "മോനെ നീ പോവുക, അല്ലാഹുവിന്റെ മാർഗത്തിൽ നിന്നിൽ നിന്ന് ഞാന്‍ ഒഴിവായിരിക്കുന്നു. ഈ മുഖം ഇനി ഖിയാമത്ത് നാള്‍ വരെ ഞാന്‍ കാണുകയില്ലല്ലോ!
(ഖുലാസതുൽ മഫാഖിർ:150)

മകൻ വിട്ടു പിരിയുന്നതിൽ അങ്ങേയറ്റത്തെ ദുഃഖം ഉണ്ടെങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ അയക്കുന്നതിൽ മഹതി സന്തോഷിക്കുകയും, എല്ലാം അല്ലാഹുവിൽ തവക്കുലാക്കുകയും ചെയ്തു. 

ശൈഖ് ജീലാനി قَدَّسَ اللهُ سِرَّهُ

_കവർച്ചാ സംഘം തൗബ ചെയ്യുന്നു..._ 

يقول الشيخ عبد القادر رضي الله عنه... فسرت مع قافلة صغيرة تطلب بغداد فلما جاوزنا همدان وكنا بأرض ترنتك خرج علينا ستون فارسا من الأودية فاخذوا القافلة ولم يتعرض لى أحد، فاجتاز بها بي أحدهم وقال يا فقير ما معك؟ فقلت :أربعين دينارا فقال وأين هي؟ فقلت مخاطة تحت ابطي فظنني استهزأ به فتركني وانصرف، ومربي آخر فقال لي مثل ما قال الأول، فاجبته كما اجبت الأول، فتركني وانصرف وتوافيا عند مقدمهم فاخبراه بما سمعا منى فقال عليّ به فأتى بى اليه واذاهم على تل يقسمون أموال القافلة فقال لي ما معك؟ قلت أربعين دينارا قال واين هي؟ قلت مخاطة تحت ابطي فامر ففتق فوجد فيه الأربعين دينارا فقال ما حملك على الإعتراف قلت امى عاهدتنى على الصدق وانى لا اخون عهدها فبكى المقدم وقال انت لم تخن عهد امك وانالنى كذا وكذا سنة اخون عهد ربي فتاب علي يدي فقال له أصحابه انت كنت مقدمنا في قطع الطريق وانت الآن مقدمنا في التوبة فتابوا كلهم على يدى وردوا على القافلة ما أخذوا منهم فهم أول من تاب على يدي. (بهجة الأسرار)

ശൈഖ് ജീലാനി(റ) തുടരുന്നു: ബഗ്ദാദിലേക്ക് പോകുന്ന ഒരു ചെറിയ യാത്രാസംഘത്തിന്റെ കൂടെ ഞാനും നടന്നു. ഞങ്ങൾ ഹമദാൻ വന്നിട്ട് തറൻതകിൽ എത്തിയതേയുള്ളു. മലഞ്ചെരുവിൽ നിന്ന് അറുപത് കുതിരകളുള്ള ഒരു കവർച്ച സംഘം ഞങ്ങളുടെ ഇടയിലേക്ക് ചാടിവീണു. അവർ യാത്രാസംഘത്തെ പിടികൂടി. എന്നെ ആരും ശ്രദ്ധിച്ചില്ല. ശേഷം അവരിലൊരാൾ എന്റെയരികിൽ വന്നു 'ഫഖീർ, നിന്റെയരികിലെന്തുണ്ട്? എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു: "നാൽപത് സ്വർണമുണ്ട്" അദ്ദേഹം ചോദിച്ചു:' എന്നാല്‍ അതെവിടെ?. ഞാന്‍ പറഞ്ഞു: 'അത് എന്റെ കക്ഷത്തിന് താഴെ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. ഇതുകേട്ടപ്പോൾ ഞാന്‍ അദ്ദേഹത്തെ പരിഹസിക്കുകയാണെന്ന് അയാള്‍ വിചാരിച്ചു. പിന്നെ മറ്റൊരാൾ വന്നു. ചോദ്യം ആവര്‍ത്തിച്ചു. ഞാന്‍ മറുപടിയും ആവർത്തിച്ചു. അയാളും പരിഹസിക്കുകയാണെന്ന് കരുതി എന്നെ വിട്ടുപോയി. അവർ രണ്ടുപേരും കൊള്ളത്തലവന്റെ അരികിലെത്തി നടന്നതെല്ലാം പറഞ്ഞുകൊടുത്തു. തലവന്‍ പറഞ്ഞു: നിങ്ങൾ അവനെ ഇവിടെ കൊണ്ടുവരൂ!. അങ്ങനെ എന്നെ അയാളെ സമീപത്തേക്ക് കൊണ്ടുപോയി. അവർ യാത്രാസംഘത്തിൽ നിന്ന് പിടിച്ചെടുത്ത ധനം ഒരു ചെറിയ കുന്നിൻപുറത്തിരുന്നു ഓഹരി ചെയ്യുകയാണ്. അയാള്‍ എന്നോട് ചോദിച്ചു: 'നിന്റെയരികിലെന്തുണ്ട്? ഞാന്‍ പറഞ്ഞു : നാല്പത് സ്വർണം. അയാള്‍ ചോദിച്ചു : അതെവിടെ?
ഞാന്‍ പറഞ്ഞു :' എന്റെ കക്ഷത്തിന് താഴെ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. അയാള്‍ അത് പൊട്ടിക്കാൻ കൽപിച്ചു. പൊട്ടിച്ചപ്പോൾ നാൽപത് സ്വർണനാണയം പുറത്തുചാടി. അയാള്‍ ചോദിച്ചു: ഈ സത്യം തുറന്നുപറയാന്‍ നിന്നെ പ്രേരിപ്പിച്ചതെന്ത്? ഞാന്‍ പറഞ്ഞു :' സത്യം പറയാൻ എന്നോട് ഉമ്മ ഉടമ്പടി ചെയ്തിട്ടുണ്ട്. ഒരിക്കലും ആ കരാര്‍ ഞാന്‍ ലംഘിക്കില്ല. ഇതുകേട്ടപ്പോൾ ആ കൊള്ളത്തലവൻ കരഞ്ഞുപോയി. അയാള്‍ പറഞ്ഞു :' നീ ഉമ്മയുടെ ഉടമ്പടി ലംഘിച്ചില്ല. എന്നാല്‍ ഞാന്‍ ഇത്രയും വയസ്സായിട്ട് എന്റെ റബ്ബിന്റെ ഉടമ്പടി ലംഘിക്കുകയാണ്'. തുടർന്ന് അദ്ദേഹം എന്റെ മുന്നിൽ തൗബ ചെയ്തു മടങ്ങി. അപ്പോൾ അയാളുടെ അനുയായികള്‍ പറഞ്ഞു : 'നിങ്ങള്‍ കവർച്ചയിൽ ഞങ്ങളുടെ നേതാവായിരുന്നു. ഇപ്പോള്‍ തൗബയിലും ഞങ്ങളുടെ തലവനായിരിക്കുന്നു. അങ്ങനെ അവരെല്ലാവരും എന്റെ മുന്നില്‍ വന്ന് തൗബ ചെയ്തുമടങ്ങി. പിടിച്ചെടുത്ത എല്ലാ ധനവും തിരിച്ചേൽപിച്ചു. ഈ കവർച്ച സംഘമാണ് ആദ്യമായി എന്റെ മുന്നില്‍ തൗബ ചെയ്തു മടങ്ങിയവർ. (ബഹ്ജതുൽ അസ്റാർ)

 _കളവ് ഫറയല്ലാ എന്നുമ്മാ ചൊന്നാരെ_ 
 _കള്ളന്റെ കയ്യിൽ ഫൊന്നു കൊടുത്തോവർ_ 
(മുഹ്‌യദ്ദീന്‍ മാല) 
             
*ശൈഖ് ജീലാനി قَدَّسَ اللهُ سِرَّهُ* 
_ആദരിച്ചതിന്റെ നേട്ടം_ 


ﻭﺣﻜﻰ ﺇﻣﺎﻡ اﻟﺸﺎﻓﻌﻴﺔ ﻓﻲ ﺯﻣﻨﻪ ﺃﺑﻮ ﺳﻌﻴﺪ ﻋﺒﺪ اﻟﻠﻪ ﺑﻦ ﺃﺑﻲ ﻋﺼﺮﻭﻥ ﻗﺎﻝ ﺩﺧﻠﺖ ﺑﻐﺪاﺩ ﻓﻲ ﻃﻠﺐ اﻟﻌﻠﻢ ﻓﻮاﻓﻘﺖ اﺑﻦ اﻟﺴﻘﺎ ﻭﺭاﻓﻘﺘﻪ ﻓﻲ ﻃﻠﺐ اﻟﻌﻠﻢ ﺑﺎﻟﻨﻈﺎﻣﻴﺔ ﻭﻛﻨﺎ ﻧﺰﻭﺭ اﻟﺼﺎﻟﺤﻴﻦ ﻭﻛﺎﻥ ﺑﺒﻐﺪاﺩ ﺭﺟﻞ ﻳﻘﺎﻝ ﻟﻪ اﻟﻐﻮﺙ ﻳﻈﻬﺮ ﺇﺫا ﺷﺎء ﻭﻳﺨﺘﻔﻲ ﺇﺫا ﺷﺎء ﻓﻘﺼﺪﻧﺎ ﺯﻳﺎﺭﺗﻪ ﺃﻧﺎ ﻭاﺑﻦ اﻟﺴﻘﺎ ﻭاﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﻭﻫﻮ ﻳﻮﻣﺌﺬ ﺷﺎﺏ ﻓﻘﺎﻝ اﺑﻦ اﻟﺴﻘﺎ ﻭﻧﺤﻦ ﺳﺎﺋﺮﻭﻥ ﻷﺳﺄﻟﻨﻪ ﻣﺴﺌﻠﺔ ﻻ ﻳﺪﺭﻱ ﻟﻬﺎ ﺟﻮاﺑﺎ ﻭﻗﻠﺖ ﻷﺳﺄﻟﻨﻪ ﻣﺴﺌﻠﺔ ﻭﺃﻧﻈﺮ ﻣﺎ ﻳﻘﻮﻝ ﻓﻴﻬﺎ ﻭﻗﺎﻝ اﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﻣﻌﺎﺫ اﻟﻠﻪ ﺃﻥ ﺃﺳﺄﻟﻪ ﺷﻴﺄ ﺃﻧﺎ ﺑﻴﻦ ﻳﺪﻳﻪ ﺃﻧﺘﻈﺮ ﺑﺮﻛﺔ ﺭﺅﻳﺘﻪ ﻓﺪﺧﻠﻨﺎ ﻋﻠﻴﻪ ﻓﻠﻢ ﻧﺮﻩ ﺇﻻ ﺑﻌﺪ ﺳﺎﻋﺔ ﻓﻨﻈﺮ اﻟﺸﻴﺦ ﺇﻟﻰ اﺑﻦ اﻟﺴﻘﺎ ﻣﻐﻀﺒﺎ ﻭﻗﺎﻝ ﻭﻳﺤﻚ ﻳﺎ اﺑﻦ اﻟﺴﻘﺎ ﺗﺴﺄﻟﻨﻲ ﻣﺴﺌﻠﺔ ﻻ ﺃﺩﺭﻱ ﻟﻬﺎ ﺟﻮاﺑﺎ ﻫﻲ ﻛﺬا ﻭﺟﻮاﺑﻬﺎ ﻛﺬا ﺇﻧﻲ ﻷﺭﻯ ﻧﺎﺭ اﻟﻜﻔﺮ ﺗﻠﺘﻬﺐ ﻓﻴﻚ ﺛﻢ ﻧﻈﺮ ﺇﻟﻲ ﻭﻗﺎﻝ ﻳﺎ ﻋﺒﺪ اﻟﻠﻪ ﺃﺗﺴﺄﻟﻨﻲ ﻋﻦ ﻣﺴﺌﻠﺔ ﻟﺘﻨﻈﺮ ﻣﺎ ﺃﻗﻮﻝ ﻓﻴﻬﺎ ﻫﺬا ﻛﺬا ﻭﺟﻮاﺑﻬﺎ ﻛﺬا ﻟﺘﺨﺰﻥ اﻟﺪﻧﻴﺎ ﻋﻠﻴﻚ ﺇﻟﻰ ﺷﺤﻤﺔ ﺃﺫﻧﻴﻚ ﺑﺈﺳﺎءﺓ ﺃﺩﺑﻚ ﺛﻢ ﻧﻈﺮ ﺇﻟﻰ اﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﻭﺃﺩﻧﺎﻩ ﻣﻨﻪ ﻭﺃﻛﺮﻣﻪ ﻭﻗﺎﻝ ﻳﺎ ﻋﺒﺪ اﻟﻘﺎﺩﺭ ﻟﻘﺪ ﺃﺭﺿﻴﺖ اﻟﻠﻪ ﻭﺭﺳﻮﻟﻪ ﺑﺤﺴﻦ ﺃﺩﺑﻚ ﻛﺄﻧﻲ ﺃﺭاﻙ ﺑﺒﻐﺪاﺩ ﻭﻗﺪ ﺻﻌﺪﺕ اﻟﻜﺮﺳﻲ ﻣﺘﻜﻠﻤﺎ ﻋﻠﻰ اﻟﻤﻸ ﻭﻗﻠﺖ ﻗﺪﻣﻲ ﻫﺬﻩ ﻋﻠﻰ ﺭﻗﺒﺔ ﻛﻞ ﻭﻟﻲ اﻟﻠﻪ ﻭﻛﺄﻧﻲ ﺃﺭﻯ اﻷﻭﻟﻴﺎء ﻓﻲ ﻭﻗﺘﻚ ﻭﻗﺪ ﺣﻨﻮا ﺭﻗﺎﺑﻬﻢ ﺇﺟﻼﻻ ﻟﻚ ﺛﻢ ﻏﺎﺏ ﻋﻨﺎ ﻓﻠﻢ ﻧﺮﻩ ﻗﺎﻝ ﻭﺃﻣﺎ اﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﻓﻘﺪ ﻇﻬﺮﺕ ﺃﻣﺎﺭاﺕ ﻗﺮﺑﻪ ﻣﻦ اﻟﻠﻪ ﻭﺃﺟﻤﻊ ﻋﻠﻴﻪ اﻟﺨﺎﺹ ﻭاﻟﻌﺎﻡ ﻭﻗﺎﻝ ﻗﺪﻣﻲ اﻟﺦ ﻭﺃﻗﺮﺕ اﻷﻭﻟﻴﺎء ﻓﻲ ﻭﻗﺘﻪ ﻟﻪ ﺑﺬﻟﻚ ﻭﺃﻣﺎ اﺑﻦ اﻟﺴﻘﺎ ﻓﺈﻧﻪ اﺷﺘﻐﻞ ﺑﺎﻟﻌﻠﻮﻡ اﻟﺸﺮﻋﻴﺔ ﺣﺘﻰ ﺑﺮﻉ ﻓﻴﻬﺎ ﻭﻓﺎﻕ ﻓﻴﻬﺎ ﻛﺜﻴﺮا ﻣﻦ ﺃﻫﻞ ﺯﻣﺎﻧﻪ ﻭاﺷﺘﻬﺮ ﺑﻘﻄﻊ ﻣﻦ ﻳﻨﺎﻇﺮﻩ ﻓﻲ ﺟﻤﻴﻊ اﻟﻌﻠﻮﻡ ﻭﻛﺎﻥ ﺫا ﻟﺴﺎﻥ ﻓﺼﻴﺢ ﻭﺳﻤﺖ ﺑﻬﻲ ﻓﺄﺩﻧﺎﻩ اﻟﺨﻠﻴﻔﺔ ﻣﻨﻪ ﻭﺑﻌﺜﻪ ﺭﺳﻮﻻ ﺇﻟﻰ ﻣﻠﻚ اﻟﺮﻭﻡ ﻓﺮﺁﻩ ﺫا ﻓﻨﻮﻥ ﻭﻓﺼﺎﺣﺔ ﻭﺳﻤﺔ ﻓﺄﻋﺠﺐ ﺑﻪ ﻭﺟﻤﻊ ﻟﻪ اﻟﻘﺴﻴﺴﻴﻦ ﻭاﻟﻌﻠﻤﺎء ﺑﺎﻟﻨﺼﺮاﻧﻴﺔ ﻓﻨﺎﻇﺮﻫﻢ ﻭﺃﻓﺤﻤﻬﻢ ﻭﻋﺠﺰﻭا ﻓﻌﻈﻢ ﻋﻨﺪ اﻟﻤﻠﻚ ﻓﺰاﺩﺕ ﻓﺘﻨﺘﻪ ﻓﺘﺮاﺃﺕ ﻟﻪ ﺑﻨﺖ اﻟﻤﻠﻚ ﻓﺄﻋﺠﺒﺘﻪ ﻭﻓﺘﻦ ﺑﻬﺎ ﻓﺴﺄﻟﻪ ﺃﻥ ﻳﺰﻭﺟﻬﺎ ﻟﻬﺎ ﻓﻘﺎﻝ ﺇﻻ ﺃﻥ ﺗﺘﻨﺼﺮ ﻓﺘﻨﺼﺮ ﻭﺗﺰﻭﺟﻬﺎ ﺛﻢ ﻣﺮﺽ ﻓﺄﻟﻘﻮﻩ ﺑﺎﻟﺴﻮﻕ ﻳﺴﺄﻝ اﻟﻘﻮﺕ ﻓﻼ ﻳﺠﺎﺏ ﻭﻋﻠﺘﻪ ﻛﺂﺑﺔ ﻭﺳﻮاﺩ ﺣﺘﻰ ﻣﺮ ﻋﻠﻴﻪ ﻣﻦ ﻳﻌﺮﻓﻪ ﻓﻘﺎﻝ ﻟﻪ ﻣﺎ ﻫﺬا ﻗﺎﻝ ﻓﺘﻨﺔ ﺣﻠﺖ ﺑﻲ ﺳﺒﺒﻬﺎ ﻣﺎ ﺗﺮﻯ ﻗﺎﻝ ﻟﻪ ﻫﻞ ﺗﺤﻔﻆ ﺷﻴﺄ ﻣﻦ اﻟﻘﺮﺁﻥ ﻗﺎﻝ ﻻ ﺇﻻ ﻗﻮﻟﻪ {ﺭﺑﻤﺎ ﻳﻮﺩ اﻟﺬﻳﻦ ﻛﻔﺮﻭا ﻟﻮ ﻛﺎﻧﻮا ﻣﺴﻠﻤﻴﻦ} ﻗﺎﻝ ﺛﻢ ﺧﺮﺟﺖ ﻋﻠﻴﻪ ﻳﻮﻣﺎ ﻓﺮﺃﻳﺘﻪ ﻛﺄﻧﻪ ﻗﺪ ﺣﺮﻕ ﻭﻫﻮ ﻓﻲ اﻟﻨﺰﻉ ﻓﻘﺒﻠﺘﻪ ﺇﻟﻰ اﻟﻘﺒﻠﺔ ﻓﺎﺳﺘﺪاﺭ ﺇﻟﻰ اﻟﺸﺮﻕ ﻓﻌﺪﺕ ﻓﻌﺎﺩ ﻭﻫﻜﺬا ﺇﻟﻰ ﺃﻥ ﺧﺮﺟﺖ ﺭﻭﺣﻪ ﻭﻭﺟﻬﻪ ﺇﻟﻰ اﻟﺸﺮﻕ ﻭﻛﺎﻥ ﻳﺬﻛﺮ ﻛﻼﻡ اﻟﻐﻮﺙ ﻭﻳﻌﻠﻢ ﺃﻧﻪ ﺃﺻﻴﺐ ﺑﺴﺒﺒﻪ ﻗﺎﻝ اﺑﻦﺃﺑﻲ ﻋﺼﺮﻭﻥ ﻭﺃﻣﺎ ﺃﻧﺎ ﻓﺠﺌﺖ ﺇﻟﻰ ﺩﻣﺸﻖ ﻓﺄﺣﻀﺮﻧﻲ اﻟﺴﻠﻄﺎﻥ اﻟﺼﺎﻟﺢ ﻧﻮﺭ اﻟﺪﻳﻦ اﻟﺸﻬﻴﺪ ﻭﺃﻛﺮﻫﻨﻲ ﻋﻠﻰ ﻭﻻﻳﺔ اﻷﻭﻗﺎﻑ ﻓﻮﻟﻴﺘﻬﺎ ﻭﺃﻗﺒﻠﺖ ﻋﻠﻰ اﻟﺪﻧﻴﺎ ﺇﻗﺒﺎﻻ ﻛﺜﻴﺮا ﻓﻘﺪ ﺻﺪﻕ ﻗﻮﻝ اﻟﻐﻮﺙ ﻓﻴﻨﺎ ﻛﻠﻨﺎ
(الفتاوى الحديثية-٢٢٥)

അബൂ സഈദ് അബ്ദുല്ല ഇബ്നു അബീ അസ്റൂൻ പറയുന്നു: ഞാൻ ബഗ്ദാദിലേക്ക് ഇല്‍മ് തേടിയെത്തിയതാണ്. അവിടെന്ന് ഇബ്‌നു സഖയെ കണ്ടുമുട്ടി. അദ്ദേഹത്തോടു കൂട്ടു കൂടി മദ്‌റസത്തുനിളാമിയയില്‍ ഇൽമ് നുകര്‍ന്നു. ഞങ്ങൾക്ക് സ്വാലിഹീങ്ങളെ സന്ദര്‍ശിക്കുന്ന ശീലമുണ്ടായിരുന്നു. അന്ന് ബഗ്ദാദില്‍ ഔസ് എന്നുവിളക്കപ്പെടുന്ന ഒരു വലിയ്യുണ്ടായിരുന്നു. ഉദ്ദേശിക്കുമ്പോള്‍ പ്രത്യക്ഷമാകാനും അപ്രത്യക്ഷമാകാനും അദ്ദേഹത്തിനു സാധിക്കുമായിരുന്നു. അങ്ങനെ ഞങ്ങൾ രണ്ട്പേരും മുഹ് യുദ്ധീന്‍ ശൈഖ്(റ)വും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.
അന്ന് ശൈഖവര്‍കള്‍ ചെറുപ്രായക്കാരനാണ്. യാത്രാ മദ്ധ്യേ ഇബ്‌നു സഖ വാചാലമായി: "തീര്‍ച്ചയായും ഞാന്‍ ഔസിന്(ആ വലിയ്യിന്) ഉത്തരം കിട്ടാത്ത ഒരു ചോദ്യം ചോദിക്കും." ഞാനും വിട്ടില്ല . ഞാൻ പറഞ്ഞു: "തീര്‍ച്ചയായും ഞാനൊരു ചോദ്യം ചോദിക്കും, അതിനെന്താണ് അദ്ദേഹം മറുപടി പറയുക എന്നു നോക്കണം." എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ശൈഖവര്‍കള്‍ പറഞ്ഞു: "അല്ലാഹു കാക്കട്ടേ, ഞാനൊന്നും ചോദിക്കില്ല, ഞാനദ്ദേഹത്തെ കാണല്‍ കൊണ്ട് ബറകത്തെടുക്കാനാണ് ഉദ്ദേശിക്കുന്നത്."-എത്ര ധീരമായ വാക്കുകൾ..!!
അത് കഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞിട്ടാണ് ആ വലിയ്യിനെ അവര്‍ കണ്ടത്. ആ വലിയ്യ് ഇബ്‌നു സഖയെ കോപാകുലനായി തുറിച്ചു നോക്കി. എന്നിട്ട്, "ഓ ഇബ്‌നു സഖേ നിനക്ക് നാശം, നീ എന്നോട് ഉത്തരം കിട്ടാത്ത ചോദ്യം ചോദിക്കാനിരിക്കുകയല്ലേ" എന്നു പറഞ്ഞ് കൊണ്ട് ആ വലിയ്യ് ഇബ്‌നു സഖ ചോദിക്കാനിരുന്ന ചോദ്യവും അതിന്റെ ഉത്തരവും പറഞ്ഞു കൊടുത്തു.തീര്‍ച്ചയായും നിന്നില്‍ കുഫ്‌റിന്റെ തീനാളം കത്തുന്നത് ഞാന്‍ കാണുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അടുത്തത് എന്നോടായി: "ഓ, അബ്ദുല്ലാ.. നീ ഞാനെന്താ ഉത്തരം പറയുക എന്നു നോക്കുകയല്ലേ നിന്റെ ചോദ്യം ഇതാണ് ഉത്തരം ഇതാണ്. നിന്റെ അദബ്കേടിന്റെ കാരണത്താല്‍ തീര്‍ച്ചയായും നീ ദുനിയാവുമായി കൂടുതല്‍ ബന്ധപ്പെടും." എന്റെ ചോദ്യവും ഉത്തരവും ആ വലിയ്യ് പറഞ്ഞു കഴിഞ്ഞു.അടുത്തത് മുഹ് യുദ്ധീന്‍ ശൈഖ്(റ)വാണ്. മഹാനവര്‍കളെ ആ വലിയ്യ് അടുത്തേക്കടുപ്പിച്ച് ആദരിച്ചു. എന്നിട്ട് പറഞ്ഞു: "ഓ, അബ്ദുല്‍ ഖാദിറേ, തീര്‍ച്ചയായും അങ്ങയുടെ നല്ല അദബ് കാരണം അങ്ങ് അല്ലാഹുവിനെയും അവന്റെ റസൂലിനെയും തൃപ്തിപ്പെടുത്തി. തീര്‍ച്ചയായും അങ്ങ് കസേരയിലിരുന്നു ജനങ്ങളോട് സംസാരിക്കുന്നതായി ഞാന്‍ കാണുന്നു മാത്രമല്ല അങ്ങ് പറയും,_എന്റെ കാല്‍പാദം എല്ലാ ഔലിയാക്കളുടെയും പിരടിയിലായിരിക്കും._ ആദരവ് പ്രകടിപ്പിച്ച് അവരുടെ പിരടികളൊക്കെ അങ്ങേക്ക് കീഴ്‌പ്പെട്ടിരിക്കുന്നു." അതും പറഞ്ഞ് അദ്ദേഹം മറഞ്ഞു. പിന്നെ ആരും അദ്ദേഹത്തെ കണ്ടില്ല.
(വര്‍ഷങ്ങള്‍ കഴിഞ്ഞു.)
***
അങ്ങനെ ശൈഖ് അബ്ദുല്‍ ഖാദിര്‍(റ)വില്‍ അല്ലാഹുവിനോടുള്ള അടുപ്പം പ്രകടമായി. പണ്ഡിതന്മാരും സാധാരണക്കാരും ശൈഖവര്‍കളെ അംഗീകരിച്ചു. 
ഇബ്‌നു സഖയാകട്ടേ, അദ്ദേഹം ശറഈയായ ഇല്‍മില്‍ വ്യാപൃതനായി. അതില്‍ അദ്ദേഹം തിളക്കമാര്‍ന്നു. തന്റെ സമകാലികരേക്കാളും അദ്ദേഹം അത്യുന്നത സ്ഥാനം കൈവരിച്ചു. എല്ലാ വൈജ്ഞാനിക ശാഖകളിലും തന്നോട് സംവാദത്തിലേര്‍പ്പെടുന്നവരെ കീഴ്‌പ്പെടുത്തി അദ്ദേഹം പ്രസിദ്ധി കൈവരിച്ചു. അദ്ദേഹത്തിന്റെ സംസാരങ്ങള്‍ സാഹിത്യ സമ്പുഷ്ടമായി.അങ്ങനെ ഖലീഫ അദ്ദേഹത്തെ അടുപ്പിച്ചു. അദ്ദേഹത്തെ റോമിലേക്ക് ദൂതനായി അയച്ചു. എല്ലാ ഫന്നുകളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ കഴിവ് കണ്ട് റോമിലെ രാജാവിനു അത്ഭുതമായി. അദ്ദേഹത്തിനു വേണ്ടി ക്രിസ്ത്യാനികളായ പണ്ഡിതന്മാരെ ഒരുമിച്ചു കൂട്ടി. അവരോട് സംവാദത്തിലേര്‍പ്പെട്ടു കൊണ്ട് ഉത്തരം മുട്ടിച്ചു.അവരൊക്കെയും ഇദ്ദേഹത്തെ തോല്‍പ്പിക്കുന്നതില്‍ അശക്തരായി. ഈ വിഷയം രാജാവിന്റെ അടുക്കല്‍ വലിയ വിഷയമായി. അങ്ങനെയിരിക്കെ ഒരിക്കല്‍ ഇബ്‌നുസഖ രാജാവിന്റെ മകളെ കാണാനിടയായി. അവളുടെ സൗന്ദര്യത്തില്‍ അദ്ദേഹം ഹഠാകര്‍ഷിച്ചു. ഇബ്‌നുസഖ രാജാവിനോട് വിവാഹഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "നീ ക്രിസ്ത്യാനിയായാലെ കെട്ടിച്ചു തരികയുള്ളൂ." അങ്ങനെ ഇബ്‌നുസഖ ക്രിസ്ത്യാനിയായി അവളെ വിവാഹം കഴിച്ചു.
****
ഇബ്‌നുസഖ രോഗിയായി. അദ്ദേഹത്തെ അങ്ങാടിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഭക്ഷണം തേടി നടക്കുന്ന അദ്ദേഹത്തിന് ആരും ഒന്നും നല്‍കുന്നില്ല. അടിക്കടിക്ക് അദ്ദേഹത്തിന് പ്രയാസങ്ങള്‍ ഘനീഭവിച്ചു വന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ അരികിലൂടെ പരിചയമുള്ള ഒരാള്‍ കടന്നു പോയി. അയാള്‍ ഇബ്‌നുസഖയോട് തന്റെ അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു:"ഇതെനിക്ക് വന്ന ഫിത്‌നയാണ്. അതിന്റെ കാരണം നിനക്ക് അറിയാം." വീണ്ടും സുഹൃത്ത് ചോദിച്ചു: "നിനക്ക് ഖുര്‍ആനില്‍ നിന്ന് വല്ല ആയത്തും അറിയോ?" അദ്ദേഹം പറഞ്ഞു: എനിക്ക് ഒന്നും ഓര്‍മ്മയില്ല , _'കാഫിരീങ്ങളായ ആളുകളെല്ലാം മുസ്ലിംകളായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകും'_ എന്നർത്ഥം വരുന്ന ആയത്തല്ലാതെ മറ്റൊന്നും എനിക്ക് ഓര്‍മ്മയില്ല.(സൂറത്തു ഹിജ് ര്‍ 2). ദിവസങ്ങള്‍ കഴിഞ്ഞു പോയി. 
ഞാൻ ഇബ്‌നുസഖയെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖമൊക്കെ ആകെ കത്തി കരിഞ്ഞത് പോലെയായിരിക്കുന്നു. അദ്ദേഹത്തെ ഖിബ് ലയിലേക്ക് തിരിച്ചപ്പോള്‍ അദ്ദേഹം കിഴക്കുഭാഗത്തേക്ക് തിരിഞ്ഞു. വീണ്ടും ഖിബ് ലയിലേക്കാക്കി അപ്പോഴും അദ്ദേഹം കിഴക്കിലേക്ക് തന്നെ തിരിഞ്ഞു. ഞാൻ ഇബ്നുസഖ മരിക്കുന്നത് വരെ അതുപ്രകാരം ചെയ്‌തെങ്കിലും കിഴക്കുഭാഗത്തേക്ക് തിരിഞ്ഞാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തിന് ആ വലിയ്യിന്റെ വാക്കുകൾ ഓർമ്മയുണ്ടായിരുന്നു, മാത്രമല്ല തനിക്കെത്തിയ മുസീബത്തിനു കാരണം അദ്ദേഹത്തിന് വ്യക്തമായിരുന്നു..!!
***
ഞാൻ ഡിമസ്‌കസിലേക്ക് പോയി. അവിടുത്തെ രാജാവായ സ്വാലിഹ് നൂറുദ്ധീന്‍ അശ്ശഹീദ് എന്നവരുടെ അടുത്തേക്ക് എന്നെ ഹാജറാക്കി. അവിടുത്തെ അധികാരം എന്നെ ഏല്‍പ്പിച്ചു. അങ്ങനെ എന്റെ മേല്‍ ദുനിയാവ് മുഖം കുത്തി വീണു. ഞങ്ങളെക്കുറിച്ച് പണ്ട് ആ ഗൗസ് പറഞ്ഞത് എത്ര സത്യമാണ്
(അൽഫതാവൽ ഹദീസിയ്യ-225)        

ശൈഖ് ജീലാനി قَدَّسَ اللهُ سِرَّهُ
ഉത്തമ ഗുണങ്ങൾ

وقال الإمام الحافظ أبو عبد الله محمد بن يوسف بن محمد البرزالى الاشبيلى رحمه الله.. : عبد القادر الجيلاني رضي الله عنه... فقيه الحنابلة والشافعية ببغداد وشيخ جماعتهما وله القبول التام عند الفقهاء والفقراء والعوام وهو أحد أركان الإسلام وانتفع به الخاص والعام وكان مجاب الدعوة سريع الدمعة دائم الذكر كثير الفكر رقيق القلب دائم البشر كريم النفس سخي اليد عزيز العلم شريف الأخلاق طيب الاعراق مع قدم راسخ فى العبادة والاجتهاد. 
(قلائد الجواهر:٦)

ഹാഫിള് മുഹമ്മദിബ്നു യൂസുഫ് ബർസലി(റ) പറയുന്നു : ശൈഖ് അബ്ദുൽ ഖാദര്‍ ജീലാനി(റ) ബഗ്ദാദിലെ ശാഫിഈ, ഹമ്പലീ മദ്ഹബുകളുടെ ഫഖീഹും, നേതാവുമായിരുന്നു. ഫുഖഹാക്കൾ, ഫുഖറാക്കൾ, സാധാരണക്കാർ എല്ലാവരുടെ ഇടയിലും വലിയ സ്വീകാര്യതയുള്ള വ്യക്തിത്വമായിരുന്നു. അവിടുന്ന് ദീനിന്റെ നെടും തൂണുകളിൽ ഒന്നായിരുന്നു. മഹാനവർകളെ കൊണ്ട് സാധാരണക്കാർക്കും പ്രത്യകക്കാർക്കും ഉപകാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദുആക്ക് ഇജാബത്തുള്ളവർ, പെട്ടെന്ന് കൺതടങ്ങൾ നിറയുന്നവർ, സദാസമയവും ദിക്റിൽ കഴിയുന്നവർ, കൂടുതൽ ചിന്തിക്കുന്നവർ, ലോല ഹൃദയൻ, എപ്പോഴും പ്രസന്നവദൻ, മഹാമനസ്കൻ, ഉദാരകൻ, മഹാ പണ്ഡിതൻ ഉത്കൃഷ്ട സ്വഭാവത്തിന്റെ ഉടമ, പരിമളം വിതറുന്ന വ്യക്തിത്വം, കഠിന പരിശ്രമശാലി, ഇബാദത്തിൽ അതീവ താല്‍പര്യമുള്ളവർ തുടങ്ങിയ ഗുണങ്ങള്‍ക്ക് ഉടമയാണ് ശൈഖവർകൾ.
(ഖലാഇദുൽ ജവാഹിർ:6)
 
സ്വദഖത്തുല്ലാഹിൽ ഖാഹിരി(റ) തന്റെ ഖുതുബിയ്യത്തിൽ ശൈഖ് ജീലാനി(റ)വിന്റെ മഹത്വങ്ങൾ പറയുന്ന കൂട്ടത്തിൽ പറഞ്ഞു : 

قَدْ قُمْتَ بِالصِّدْقِ وَالْإِخْلاَصِ وَالزُّهْدِ

وَالْإِجْتِهَادِ وَفِيَّ الْوَعْدِ وَالْعَهْدِ
(قصيدة القطبية)

 "അങ്ങ് സത്യസന്ധത, ഇഖ്ലാസ്, സുഹ്ദ്, ആരാധനകളിൽ അങ്ങേയറ്റത്ത പരിശ്രമം, വാക്ക് പാലിക്കൽ കരാർ പൂർത്തീകരണം തുടങ്ങിയ ഗുണങ്ങളിൽ നിലകൊണ്ടവരാണ്"

ഇതിലെ ഓരൊ വിശേഷണങ്ങളും നമുക്ക് നോക്കാം.

 സത്യസന്ധത

ശൈഖവർകൾ ചെറിയ പ്രായം മുതലെ കളവ് പറയാറില്ല. കളവ് പറയരുതെന്ന ഉമ്മയുടെ നിർദ്ദേശം മാനിച്ച് തന്റെ കൈവശമുള്ള നാൽപ്പത് സ്വർണനാണയം കൊള്ളക്കാരെ ഏൽപിക്കുകയും ശൈഖവർകുളുടെ ചെറുപ്രായത്തിലേയുള്ള സത്യസന്ധത കണ്ട് ആ കൊള്ളക്കാർ ഖേദിച്ച് തൗബ ചെയ്ത സംഭവം പ്രസിദ്ധമാണ്.

കളവ് പറയല്ലാ എന്നുമ്മാ ചൊന്നാരെ
കള്ളെന്റെ കയ്യിൽ ഫൊന്നു കൊടുത്തോവർ
 ഈ സംഭവം വിശദമായി ബഹ്ജതുൽ അസ്രാർ 87ൽ കാണാം.


അബ്ദുല്ലാഹിബ്നു ആമിർ(റ) കുട്ടിക്കാലത്തുണ്ടായ ഒരു സംഭവം ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂൽﷺ ഞങ്ങളുടെ വീട്ടിലിരിക്കവേ എന്റെ മാതാവ് എന്നെ വിളിച്ചു നിനക്ക് ഞാൻ ഒരു സാധനം തരാം എന്നു പറഞ്ഞു. അപ്പോൾ തിരുമേനി മാതാവിനോട് ചോദിച്ചു: നീ അവന് എന്ത് നൽകാനാണ് ഉദ്ദേശിച്ചിട്ടുള്ളത്? അവർ പറഞ്ഞു: ഞാനവന് ഈത്തപ്പഴം നൽകും. അപ്പോൽ മുത്തു നബിﷺ പറഞ്ഞു: അറിയുക, നീ അവന് ഒന്നും നൽകുമായിരുന്നില്ലെങ്കിൽ ഒരു വ്യാജം നിനക്കെതിരെ രേഖപ്പെടുത്തുമായിരുന്നു
(സുനനു അബീദാവുദ്-4991)

   കുട്ടികൾ അനുസരിക്കാൻ വേണ്ടി നാം അവർക്ക് വല്ലതും തരാം എന്ന് വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അത് പാലിക്കൽ നിർബന്ധമാണ്. അല്ലാത്തപക്ഷം അത് കളവ് പറച്ചിലായി രേഖപ്പെടുത്തപ്പെടും. 


 ഇഖ്ലാസ്

മഖ്ദൂം തങ്ങൾ (ഖ.സി) അദ്കിയായിൽ ഇഖ്ലാസിനെക്കുറിച്ച് പറയുന്നു: 
أَخْلِصْ وَذَا أَنْ لَا تُرِيدَ بِطَاعَةٍ.... إِلَّا التَّقَرُّبَ مِنْ إِلهِكَ ذِي الكِلاَ ..

നീ ഇഖ്ലാസുള്ളവനാവുക! *ഇഖ്ലാസ് എന്നാൽ അല്ലാഹുവിന്ന് ഇബാദത്ത് എടുക്കുന്നത് കൊണ്ട് അവനോടുള്ള സാമീപ്യം മാത്രം ആഗ്രഹിക്കലാണ്.*

 *സുഹ്ദ്* 

സൈനുദ്ദീൻ മഖ്ദൂം തങ്ങൾ പറയുന്നു:-
*وَازْهَدْ وَذَا فَقْدُ عَلاَقَةِ قَلْبِكَ* *بِالْمَالِ لاَ فَقْدٌ لَهُ تَكُ اَعْقَلاَ*

*وَبِهِ يُنَالُ مَقَامُ أَرْبَابِ الْعُلَى* *وَالزُّهْدُ اَحْسَنُ مَنْصِبٍ بَعْدَ التُّقَ*
"നീ സുഹ്ദ് ചെയ്യുക *നിന്റെ ഹൃദയത്തിൽ സമ്പതിനോട് സ്നേഹം ഇല്ലാതാവുക യാണ് സുഹ്ദ്...*
*തീരെ സമ്പതില്ലാതെയാവൽ അല്ല* , അപ്പോൾ നീ ഏറ്റം ബുദ്ധിമാനാവും ."

"ഈ സുഹ്ദ് കൊണ്ട് അത്യുന്നതി നേടിയ വരുടെ മഖാം കൈവരിക്കാൻ അവർക്ക് കഴിയുന്നതാണ് തഖ്‌വക്ക് ശേഷമുള്ള സ്ഥാനങ്ങളിൽ ഏറ്റവും ശ്രേഷ്ട്ടമായത് സുഹ്ദാണ് . "

ശൈഖ് ജീലാനി(ഖ.സി)അങ്ങേയറ്റത്തെ സുഹ്ദിന്റെ ഉടമയാണ്. 

 *ഇബാദത്തുകളിൽ അങ്ങേയറ്റത്തെ പരിശ്രമം* 

ശൈഖവർകൾ ഇബാദത്ത് എടുക്കുന്നതിൽ എത്രമാത്രം നിർബന്ധം പുലർത്തിയിരുന്നുവെന്ന് കാണുക.
اخبرنا الشيخ ابن الديبقي سمعنا الشيخ محي الدين عبد القادر الجيلى ببغداد سنة ثمان وخمسين وخمسمائة مكثت خمسا وعشرين سنة متجردا سائحا في براري العراق وخرابه، ومكثت أربعين سنة أصلى الصبح بوضوء العشاء ثم استفتح القرآن وأنا واقف على رجل واحد ويدى في وتد مضروب في حائط خوف النوم حتى انتهى إلى آخر القرآن عند السحر 
(بهجز الأسرار:59 ) 

ശൈഖ് ഇബ്നുദ്ദീബഖി(റ) പറയുന്നു: "ഹിജ്റ 558ൽ ബാഗ്ദാദിൽ ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ) ഇപ്രകാരം പറയുന്നത് ഞങ്ങൾ കേട്ടു. ഞാൻ ഇരുപ്പത്തഞ്ച് വർഷം ഇറാഖിലെ മരുഭൂമിയിലും വിജന പ്രദേശങ്ങളിലും ഏകനായി തീർത്ഥയാത്ര നടത്തി.ഇശാക്കുവേണ്ടി എടുത്ത വുളുകൊണ്ട് സുബ്ഹ് നിസകരിച്ചു നാൽപ്പത് വർഷം കഴിച്ച്കൂട്ടി. ഇശാ നിസ്കരിച്ചു ഖുർആൻ പാരായണം നടത്തുകയായിരുന്നു. *അപ്പോൾ ഞാൻ ഒറ്റക്കാലിലായിരിക്കും നിൽക്കുക. ഭിത്തിയിൽ അടിച്ച കുറ്റിയിൽ ഞാൻ കൈ വച്ചിരിക്കും.ഉറക്കം വരാതിരിക്കാനാണ് ഞാൻ ഇങ്ങനെ ചെയ്തിരുന്നത്.* അത്താഴസമയമാകുമ്പോഴേക്കും ഞാൻ ഖത്തം തീർക്കും.
(ബഹ്ജതുൽ അസ്റാർ:59,60)

 _ഒരുകാമൽ നിന്നിട്ടു ഒരു ഖത്തം തീർത്തോവർ_ 
 _ഒരു ചൊല് മുതലായി മൂവാണ്ട് കാത്തോവര്_ 

മറ്റൊരു സംഭവം കാണുക:

ﻭﻛﺎﻥ ﺃﺑﻮ اﻟﻔﺘﺢ اﻟﻬﺮﻭﻱ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻳﻘﻮﻝ: ﺧﺪﻣﺖ اﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﺭﺑﻌﻴﻦ ﺳﻨﺔ ﻓﻜﺎﻥ ﻓﻲ ﻣﺪﺗﻬﺎ ﻳﺼﻠﻲ اﻟﺼﺒﺢ ﺑﻮﺿﻮء اﻟﻌﺸﺎء، ﻭﻛﺎﻥ ﻛﻠﻤﺎ ﺃﺣﺪﺙ ﺟﺪﺩ ﻓﻲ ﻭﻗﺘﻪ ﻭﺿﻮءﻩ ﺛﻢ ﻳﺼﻠﻲ ﺭﻛﻌﺘﻴﻦ، ﻭﻛﺎﻥ ﻳﺼﻠﻲ اﻟﻌﺸﺎء ﻭﻳﺪﺧﻞ ﺧﻠﻮﺗﻪ، ﻭﻻ ﻳﻤﻜﻦ ﺃﺣﺪا ﺃﻥ ﻳﺪﺧﻠﻬﺎ ﻣﻌﻪ ﻓﻼ ﻳﺨﺮﺝ ﻣﻨﻬﺎ ﺇﻻ ﻋﻨﺪ ﻃﻠﻮﻉ اﻟﻔﺠﺮ ﻭﻟﻘﺪ ﺃﺗﺎﻩ اﻟﺨﻠﻴﻔﺔ ﻳﺮﻳﺪ اﻻﺟﺘﻤﺎﻉ ﺑﻪ ﻟﻴﻼ ﻓﻠﻢ ﻳﺘﻴﺴﺮ ﻟﻪ اﻻﺟﺘﻤﺎﻉ ﺇﻟﻰ اﻟﻔﺠﺮ
(طبقات الشعراني:1/110 )

അബുല്‍ ഫതഹുല്‍ ഹറവി(റ) വിവരിക്കുന്നു: ശൈഖ് ജീലാനി(റ)വിന് ഞാന്‍ നാല്‍പത് കൊല്ലം സേവനം ചെയ്തു. ആ കാലഘട്ടത്തിലെല്ലാം ഇശാഇന്റെ വുളൂഅ് കൊണ്ടാണ് അവിടുന്ന് സുബ്ഹി നിസ്‌കരിച്ചിരുന്നത്. അശുദ്ധി ഉണ്ടായാല്‍ ഉടനെ വുളൂഅ് എടുക്കുന്ന ആളായിരുന്നു അവിടുന്ന്. ഇശാ നിസ്‌കാരം കഴിഞ്ഞാല്‍ മഹാന്‍ ഏകാന്തവാസത്തിലായിരിക്കും. ആ സമയം ഒരാള്‍ക്കും മഹാനിലേക്കടുക്കാനാകുമായിരുന്നില്ല. രാത്രിയില്‍ ശൈഖിനെ കാണാനെത്തിയ ഖലീഫക്കു പോലും സുബ്ഹിക്കാണ് കൂടിക്കാഴ്ച നടത്താനായത്.
(ത്വബഖാത്തുശ്ശഅറാനി:1/110)

 _നിലവേറും ഇശാ തൊളുതൊരുളുവാലെ_ 
 _നാൽപതിറ്റാണ്ടോളം സുബ്ഹി തൊളുതോവർ_    

ശൈഖ് ജീലാനി (റ) കറാമത്തുകൾ:03

 _എല്ലുകളില്‍ നിന്നും ഒരസ്സല്‍ കോഴി..!!_ 

 _🎵കോഴീടെ മുള്ളോടു കൂകെന്നു ചൊന്നാരെ_
_കൂശാതെ കൂകിഫറഫിച്ചു ബിട്ടോവര്‍🎵_

   മുഹിയുദ്ധീന്‍ ശൈഖ് (റ) വിന്റെ അരികില്‍ ഒരു ഉമ്മയും മകനും എത്തി. ശൈഖവര്‍കളോട് മകന് അതിയായ ഹൃദയബന്ധമുണ്ടെന്നും അതുകൊണ്ട് തന്നെ തന്റെ അവകാശം മാറ്റി കുട്ടിയെ അല്ലാഹുﷻവിലേക്കും ശൈഖവര്‍കളിലേക്കും സമര്‍പ്പിക്കുന്നുവെന്നുവെന്നുമാണ് ആ ഉമ്മയുടെ വരവിന്റെ ഉദ്ദേശം.

 ശൈഖവര്‍കള്‍ ആ കുട്ടിയെ സ്വീകരിക്കുകയും മുന്‍ഗാമികളുടെ വഴി സ്വീകരിച്ച് സന്മാര്‍ഗത്തിലായി ജീവിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 

 കുറേ കാലത്തിനു ശേഷം, ഒരിക്കല്‍ ആ ഉമ്മ തന്റെ മകനെ കാണാന്‍ എത്തി. ഉറക്കൊഴിക്കലും വിശപ്പും കാരണം കുട്ടിയാകെ മെലിഞ്ഞിരിക്കുന്നു. ഉമ്മ വന്ന നേരം അവന്‍ തൊലിയുള്ള ഗോതമ്പിന്റെ റൊട്ടിയായിരുന്നു തിന്നു കൊണ്ടിരുന്നത്. ഇതെല്ലാം കണ്ടപ്പോള്‍ ആ ഉമ്മാക്ക് നൊന്തു... അവര്‍ നേരെ ശൈഖവര്‍കളുടെ സവിധത്തിലേക്ക്.

 അപ്പോഴാകട്ടേ, ശൈഖവര്‍കളുടെ മുമ്പില്‍ വേവിച്ച കോഴിയുടെ എല്ലുകളായിരുന്നു ഉണ്ടായിരുന്നത്. ആ ഉമ്മയുടെ പ്രതികരണാത്മകത പുറത്തുചാടി:

 ഓ, ഗുരുവര്യരെ.. അങ്ങ് കോഴി ഇറച്ചി കഴിക്കുന്നു, എന്റെ മകന്‍ ഗോതമ്പ് തിന്നുന്നു.. 

 മഹാനവര്‍കള്‍ തിരിച്ചൊന്നും പറയാതെ ആ കോഴിയുടെ എല്ലുകളുടെ മേല്‍ അവിടുത്തെ കൈ വെച്ചു പറഞ്ഞു: "നുരുമ്പിയ എല്ലുകള്‍ക്ക് ജീവന്‍ നല്‍കുന്ന അല്ലാഹുﷻവിന്റെ സമ്മത പ്രകാരം നീ എഴുന്നേല്‍ക്കുക..."

 പറയേണ്ട താമസമേ ഉള്ളൂ.. നല്ല ഒരസ്സല്‍ കോഴിയതാ കൂവിക്കൊണ്ട് എഴുന്നേറ്റുപോയി. ശേഷം ആ പരാതിയുമായി വന്ന ഉമ്മയിലേക്ക് തിരിഞ്ഞു പറഞ്ഞു: 

 "നിങ്ങളുടെ മകനും ഈ അവസ്ഥ ഉണ്ടായാല്‍ നിങ്ങളുടെ മകനും ഇഷ്ടമുള്ളത് കഴിച്ചോട്ടേ..."
( حياة الحيوان الكبرى/ الدميري )

 ശൈഖവര്‍കളുടെ ബറകത്ത് കൊണ്ട് അല്ലാഹു ﷻ നമ്മുടെ ആഖിബത്ത് നന്നാക്കി തരട്ടെ...

ആമീന്‍ യാ റബ്ബൽ ആലമീൻ

________________________

ശൈഖ് ജീലാനി (റ) കറാമത്തുകൾ:-- 02


 _തലവേര്‍പ്പെട്ട പരുന്തിനെ പറത്തിയ സംഭവം..._ 

ولد الشيخ محي الدين الجيلاني = عشق ( 470 ) 
 بلغ سنه = كمال ( 91) 
توفي سنة = عشق كمال ( 470 + 91 = 561)

_🎵 ചത്തചകത്തിനെ ജീവന്‍ ഇടീച്ചോവര്‍_
_ചാകും കിലശത്തെ നന്നാക്കി ബിട്ടോവര്‍🎵_

     ഇമാം ദമീരി (റ) പറയുന്നു: സ്വഹീഹായ പരമ്പരയിലൂടെ നമുക്കെത്തിയ സംഭവം,
ഒരുദിവസം, മഹാനരായ മുഹിയുദ്ധീന്‍ ശൈഖ് (റ) വഅള് പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. ശക്തമായ കാറ്റ് അടിച്ചു വീശുന്നുണ്ട്. ആ സമയത്താണ് ഒരു പരുന്ത് ശബ്ദമുണ്ടാക്കി ആ മജ്‌ലിസിനെ ചുറ്റി പറ്റി പറന്നു കളിക്കുന്നത്. മജ്‌ലിസിലുള്ളവര്‍ക്ക് അത് അസ്വാരസ്യമുണ്ടാക്കി. മഹാനവര്‍കള്‍ ആ കാറ്റിനോട് പറഞ്ഞു: ഓ, കാറ്റേ നീ ആ പരുന്തിന്റെ തലപിടിക്കൂ.. അപ്പോഴതാ ആ പരുന്തിന്റെ തലയും ഉടലും വേർപ്പെട്ട് വെവ്വേറെ ഭാഗത്ത് വീണു. മഹാനവര്‍കള്‍ തന്റെ ഇരിപ്പിടത്തില്‍ നിന്നിറങ്ങി. ആ പുരുന്തിനെ പിടിച്ചു ബിസ്മി ചൊല്ലി ഒന്ന് ഉഴിഞ്ഞു. സദസ്യരൊന്നടങ്കം ദൃക്‌സാക്ഷിയായിരിക്കെ ആ പരുന്ത് പഴയപോലെ ആയി പറന്നു പോയി.
( حياة الحيوان الكبرى / الدميري )

 ശൈഖവര്‍കളുടെ ബറകത്ത് കൊണ്ട് അല്ലാഹു ﷻ നമ്മുടെ എല്ലാ ഹലാലായ മുറാദുകളും ഹാസ്വിലാക്കി തരട്ടെ..,

ആമീന്‍ യാ റബ്ബൽ ആലമീൻ

________________________

ശൈഖ് ജീലാനി (റ) കറാമത്തുകൾ - 1

   
*അല്ലാഹുﷻവിലുള്ള അചഞ്ചലമായ വിശ്വാസം;*

 _ഒരു ജിന്നിന്റെ പരീക്ഷണങ്ങളിലൂടെ..

     മഹാനരായ മുഹിയുദ്ധീന്‍ ശൈഖ് (റ) വിന്റെ മദ്‌റസത്തു നിളാമിയയില്‍ വെച്ച് നടന്ന സദസ്സില്‍ പണ്ഡിതന്മാരും സൂഫിയാക്കളുമൊക്കെ ഒരുമിച്ചു കൂടി. ഖദര്‍ ഖളാഅ് (വിധിയിലുള്ള വിശ്വാസം) ആയിരുന്നു മഹാനവര്‍കളുടെ ചര്‍ച്ചാ വിഷയം.

 അതിനിടയിലാണ് മച്ചില്‍ നിന്ന് ഒരു പാമ്പ് താഴേക്ക് വീണത്. മഹാനവര്‍കളുടെ മജ്ലിസില്‍ ഒരുമിച്ചു കൂടിയിരുന്നവരെല്ലാം പേടിച്ച് ഓടി. മഹാനവര്‍കള്‍ കൂശാതെ അവിടെ തന്നെ ഇരുന്നു. 

 ആ പാമ്പ് മഹാനവര്‍കളുടെ കോളറിലൂടെ കയറി കഴുത്തില്‍ ചുറ്റി തല പുറത്തേക്കിട്ടു. എന്നിട്ടും മഹാനവര്‍കള്‍ തന്റെ ഇരുത്തത്തിന്റെ ശൈലി മാറ്റാതെ ഇരുന്നു. 

 അല്‍പ്പം കഴിഞ്ഞ് പാമ്പ് ഭൂമിയിലേക്ക് ഇറങ്ങി. എന്നിട്ട് അതിന്റെ വാല് ഭൂമിയില്‍ കുത്തി ശൈഖവര്‍കളോട് സംസാരിക്കാന്‍ തുടങ്ങി. മഹാനവര്‍കള്‍ തിരിച്ചും പാമ്പിനോടെന്തൊക്കെയോ സംസാരിച്ചു. അവിടെ കൂടിയിരുന്ന ഒരാള്‍ക്കും തിരിയാത്ത കോലത്തിലായിരുന്നു അവരുടെ സംസാരം. 

 പാമ്പ് പോയപ്പോള്‍ എല്ലാവരും അടുത്തു വന്നു. ആശ്ചര്യത്തോടെ അവര്‍ പാമ്പ് പറഞ്ഞതിനെ കുറിച്ച് അന്വേഷിച്ചു. മഹാനവര്‍കള്‍ പറഞ്ഞു: പാമ്പ് പറയുകയുണ്ടായി, ഔലിയാക്കളില്‍ നിന്ന് ഒരുപാട് പേരെ ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്. പക്ഷെ അങ്ങ് ഉറച്ചു നിന്ന പോലെ അടിയുറച്ച് നിന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ പറഞ്ഞു: ഞാന്‍ സംസാരിച്ചത് ഖദര്‍ ഖളാഇനെ കുറിച്ചാണ്. അതാണ് നിന്നെ ചലിപ്പിച്ചത്. അങ്ങനെയുള്ള ഒരു ചെറിയ പുഴു മാത്രമാണ് നീ. 

 ശൈഖവര്‍കള്‍ പറയുന്നു: പിന്നീടൊരിക്കല്‍ ഞാന്‍ നിസ്‌കരിച്ചു കൊണ്ടിരിക്കുമ്പോള്‍ വീണ്ടും ആ പാമ്പ് എന്റെ അടുക്കല്‍ വന്നു. സുജൂദിന്റെ സ്ഥാനത്ത് വായ തുറന്ന് നില്‍ക്കുന്ന പാമ്പിനെ സൂജൂദിന്റെ അവസരത്തില്‍ ഞാന്‍ തട്ടിമാറ്റി. അപ്പോഴതാ ആ പാമ്പ് എന്റെ കഴുത്തില്‍ ചുറ്റി. എന്റെ കുപ്പായത്തിന്റെ ഒരു കഫിലൂടെ കടന്ന് മറ്റെ കഫിലൂടെ പുറപ്പെടുകയും പിന്നീട് എന്റെ കോളറിലൂടെ കടന്ന് പുറത്തേക്ക് വന്നു. 

 പിറ്റേദിവസം, ഒരൊഴിഞ്ഞ പ്രദേശത്ത് ഞാനെത്തി. അവിടെ ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകള്‍ നീളത്തില്‍ കീറിയിട്ടുണ്ടായിരുന്നു. അതൊരു ജിന്നാണെന്ന് എനിക്ക് മനസ്സിലായി. ജിന്ന് എന്നോട് പറഞ്ഞു: "നിങ്ങള്‍ ഇന്നലെ കണ്ട പാമ്പ് ഞാനായിരുന്നു. ഞാന്‍ ധാരാളം ഔലിയാക്കളെ ഇതുപോലെ പരീക്ഷിച്ചിട്ടുണ്ട്. നിങ്ങളെ പോലെ ആരും ഉറച്ചു നിന്നിട്ടില്ല. മാത്രമല്ല, ആ കൂട്ടത്തില്‍ പുറമെ ഭയപ്പെട്ടില്ലെങ്കിലും ഉള്ളു പിടച്ചവരും ഉള്ളും പുറവും ഒരുപോലെ പിടച്ചവരും ഉണ്ട്. എന്നാല്‍ ഉള്ളും പുറവും പിടക്കാതെ അചഞ്ചലമായ വിശ്വാസത്തോടെയാണ് അങ്ങയെ ഞാന്‍ കണ്ടത്.''
( الطبقات الكبرى / الإمام الشعراني )

 ഖദര്‍ ഖളാഇല്‍ അടിയുറച്ച് ജീവിക്കാന്‍ അല്ലാഹു ﷻ നമുക്ക് തൗഫീഖ് ചെയ്യട്ടെ..,
ആമീന്‍ യാ റബ്ബൽ ആലമീൻ

________________________

മുഹ്‌യിദ്ദീൻ മാല എന്ന മാലപ്പാട്ടിന്റെ രചയിതാവായ ഖാസി മുഹമ്മദ് ഇബ്നു അബ്ദുൽ അസീസ് (ന:മ )

_"കണ്ടൻ അറിവാളൻ കാട്ടിത്തരും പോലെ ഖാളിമുഹമ്മദെന്നു പേരോള്ളവർ_ 
 _കോഴിക്കോട്ടെത്തുറ തന്നില് പിറന്നോവർ കോർവ ഇതൊക്കെയും നോക്കിയെടുത്തോവർ"_ 
(മാലയിൽ നിന്ന്)

അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമായ മുഹ്‌യിദ്ദീൻ മാല എന്ന മാലപ്പാട്ടിന്റെ രചയിതാവായ ഖാസി മുഹമ്മദ് ഇബ്നു അബ്ദുൽ അസീസ് (ന:മ ) യുടെ വഫാത്ത് മാസം ആയിരുന്നു റബീഉൽ അവ്വൽ 25_ 
 *أللهم ارفع درجته لديك*

مُتُّمْ مٰاڹِكَّوُمْ اٗنّٰايِ كٗوتَّپٗهولْ
       مُحْيِ الدِّينْ مٰالَنۧ كٗوتَّنْ ڿٰانْ لٗوكَڔۧ 
إِتِّڔۧي پٗهوڔِشَا اُضّٗوڔُ شَيۡخِنۧى
                اِڊّۧيـچّۧ وِڊۧيكّْ پٗـهوكُنُّ لٗـوكَڔۧى
اٰخِــرَمْ تَــنّۧ كٗـدِيُــضَّ لٗـوكَــڔۧ
          اَوَڔۧي مُڔِيدٰايِ كٗضُّوِينْ اَپٗهوۻۧي
اَوَرْكّٗڔُ فَاتِحَة يۧپٗهوژُمْ اٗودُكِلْ
                اَوَڔۧ دُعَـاٰيُـمْ بَـرَكَــتُّمْ يۧـتُّـمۧي

'സയ്യിദുനാ ഗൗസുൽ അഅ്ളം സുൽഥ്വാനുൽ ഔലിയാഇ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി' رَضِيَ اللهُ عَنْهُ തങ്ങളുടെ സൂക്ഷ്മമായ ജീവിത ദർശനത്തിലേക്കും അവിടത്തെ ധന്യമായ നിയോഗത്തിലേക്കും ധൗത്യത്തിലേക്കും ആധ്യാത്മികതയുടെ നൂറായിരം പ്രകാശ ധാരകളെയും അധ്യാത്മിക ചിന്തകളെയും വർഷിപ്പിക്കുന്നതും 428 വർഷങ്ങൾക്കു മുമ്പ് വിരചിതവുമായ ശൈഖ് ഖാസി മുഹമ്മദ് رَحْمَةُ اللّٰهِ عَلَيْهِ യുടെ അറബി-മലയാള കാവ്യകൃതി 'മുഹ്യദ്ദീൻ മാല' ഇന്നും എന്നും നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കും.

ശൈഖ് ഖാസി മുഹമ്മദ് رَحْمَةُ اللّٰهِ عَلَيْهِ അവർകൾ എത്രമാത്രം അനുഗ്രഹീതരാണ്.അർത്ഥശങ്കക്ക് ഇടം നൽകാത്ത വിധം 'ഗൗസുൽ അഅ്ളം رَضِيَ اللهُ عَنْهُ' തങ്ങളെ നമ്മുടെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്ന മാലയുടെ സവിശേഷമായ രീതി അനിർവചനീയവും വല്ലാത്തൊരു അനുഭൂതിയുമാണ്.മാലയിൽ നിന്ന് നമുക്ക് ലഭിക്കുന്ന ആന്തരിക പാഠങ്ങൾ അതിലുമേറെ വിസ്മയകരവുമാണ്.വിശ്വാസപരവും കർമ്മപരവും ചരിത്രപരവുമായ സമ്പൂർണ്ണ പിൻബലത്തോടെയാണ് 'ഖാസി رَحْمَةُ اللّٰهِ عَلَيْهِ' നമുക്ക് അനർഘങ്ങളായ അറിവുകൾ മാലയിലൂടെ പങ്കുവെക്കുന്നത്.

പലയാവർത്തിയുള്ള പാരായണവും പഠനങ്ങളും മുഹബ്ബത്തിൻറെ പാന്ഥാവിലൂടെ അല്ലാഹുവിൻ്റെയടുക്കൽ വിജയികളായ അടിയാറുകളിലേക്ക് തീർച്ചയായും അല്ലാഹു നമ്മെ കൊണ്ടെത്തിക്കുക തന്നെ ചെയ്യും.മഹത്തുക്കളോടുള്ള സ്നേഹാദരവുകളിലൂടെ ജീവിച്ച്, നല്ല മരണം വരിച്ച കോടാനുകോടി യഥാർത്ഥ പാരമ്പര്യ വിശ്വാസികളാണ് ബർസഖിൽ ഉല്ലാസത്തിൽ കഴിയുന്നതെന്ന് തീർച്ചയായും നാം ഉറച്ചു വിശ്വസിക്കുന്നു.

ഹൃദയത്തിലും നാവിലും വീടുകളിലും മാലയുടെ സജീവത കൊണ്ടു നിറഞ്ഞു നിന്നിരുന്ന മുൻ കഴിഞ്ഞ നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന നമ്മുടെ പൂർവ്വികർ എത്രമാത്രം അനുഗ്രഹീതരും ഭാഗ്യം സിദ്ധിച്ചുവരുമാണന്ന് നാം ഓർത്തു പോവുകയാണ്.

പുണ്യ വിശുദ്ധരുടെ സ്തുതി കീർത്തനങ്ങൾ കൊണ്ടും അപദാനങ്ങൾ കൊണ്ടും വിശുദ്ധിയാർജിച്ച പാരമ്പര്യ വിശ്വാസികളായ പൂർവ്വികരുടെ അനുഗ്രഹീത ജീവിത രീതിയാണ് നാം തിരിച്ചു പിടിക്കാൻ പരിശ്രമിക്കേണ്ടത്.

അല്ലാഹുവിൻറെ മുഖർറബീങ്ങളായ പരിശുദ്ധാത്മാക്കളെ പ്രകീർത്തിച്ചും അനുസ്മരിച്ചും ജീവിതത്തെ ധന്യമാക്കിയിരുന്ന വിശ്വാസികൾ അനുഭവിച്ചിരുന്ന ആത്മീയാനന്ദം അവരെ എല്ലാ മേഖലകളിലും പ്രതാപത്തോടെ അതിജീവിക്കാൻ പര്യാപ്തമാക്കിയിരുന്നു.

അനുഗ്രഹീതരും വലിയ സൗഭാഗ്യവര്യന്മാരുമായ മുൻഗാമികളുടെ ജീവിതചര്യ രീതി തങ്ങളുടെ ഭവനങ്ങളിലൂടെ മഹത്തുക്കളുടെ മദ്ഹ്-മനാഖിബ് ചൊല്ലിയും പാടിയും നാം തിരിച്ചുപിടിക്കേണ്ടതുണ്ട്.കൂടാതെ അഹ്ലുസ്സുന്നയുടെ സ്ഥാപനങ്ങളിലൂടെ നമ്മുടെ ഇളം തലമുറയെ മഹത്തുക്കളോടുള്ള മുഹബ്ബത്തിൻറെ വഴിയിൽ പാടിയും പഠിപ്പിച്ചും അവരെ പ്രാപ്തരാക്കുകയും വേണം. നമ്മുടെ പാരമ്പര്യ അനുഷ്ഠാനങ്ങളുടെ വിശ്വാസപരവും കർമ്മപരവുമായ മഹത്വങ്ങളും അവയുടെ സാധുതയും പ്രമാണങ്ങൾ മുൻനിറുത്തി പ്രത്യേകമായ വിശ്വാസ സിലബസിലൂടെ പഠിപ്പിച്ചുകൊടുക്കൽ അനിവാര്യമെത്രെ.എങ്കിൽ വലിയൊരളവോളം ആദരവിൻറെയും ജീവിത വിശുദ്ധിയുടെയും വക്താക്കളായി, ഐഹിക ഭ്രമമില്ലാത്ത,ഉന്നതമായ തവക്കുലിൻറെ പ്രാണാത്മാക്കളായി അവരെ സമുദായത്തിന്ന് തിരിച്ചു കിട്ടും.

മത പഠനലോകത്തും പണ്ഡിത ലോകത്തും ഇന്ന് നേരിടുന്ന എല്ലാ മൂല്യശോഷണങ്ങൾക്കും തസവ്വുഫിൽ അധിഷ്ഠിതമായ മദ്ഹിൻറെയും അദബിൻറെയും പൂർവ്വികരുടെ പഴയ ചര്യയെ തിരിച്ചുപിടിക്കുകയും അവയെ അനുധാവനം ചെയ്യുകയേ മാർഗമുള്ളു.

ഈ പുതുയുഗത്തിലും, ഒട്ടും മൂല്യശ്ലോഷണം വരുത്താതെ തന്നെ മാലയും മൗലിദും റാതിബും തനിമയാർന്ന പഴമയിലൂടെ നമ്മുടെ ജീവിതത്തിലും വിശ്വാസത്തിലും കർമ്മത്തിലും സജീവമാക്കുന്ന നല്ലൊരു ശുഭദിനങ്ങൾക്കായി അല്ലാഹു കനിഞ്ഞരുളി തൗഫീഖ് ചെയ്യട്ടെ,ആമീൻ.
________________________

കിടങ്ങയം ശൈഖ് ഇബ്റാഹീം മുസ്‍ലിയാർ ആമക്കാട് [ഖ:സി]

തഴവ ഉസ്താദ് ഉൾപ്പെടെ നിരവധി പണ്ഡിത മഹത്തുക്കളുടെ ശൈഖും ഗുരുവര്യരുമായ മൗലാനാ ശൈഖ് ഇബ്റാഹീം മുസ്‍ലിയാർ (ഖ:സി) ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ മലബാറിന്റെ വൈജ്ഞാനിക – സാഹിത്യ- രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രോജ്വലിച്ചു നിന്ന പണ്ഡിത പ്രതിഭയാണ് .

അക്കാലത്തെ പ്രഗൽഭരായ മഹാന്മാരുടെ കീഴിലെ ദര്‍സ് പഠനം ശൈഖ് ഇബ്രാഹിം മുസ്‍ലിയാരെ വലിയ പണ്ഡിതനും ജ്ഞാനോല്സുകനുമാക്കി മാറ്റി. *പ്രമുഖ നിരവധി ത്വരീഖത്തുകളുടെ ശൈഖും സൂഫിയും, ഇസ്ലാമിക പണ്ഡിതനും ഖാസിയും വിശിഷ്യാ,സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ആലി മുസ്‍ലിയാരുടെ (ഖ:സി ) പ്രധാന ശിഷ്യത്വം അദ്ദേഹത്തിന്റെ അറിവിന്റെയും കാഴ്ചപ്പാടിന്റെയും തിളക്കം വര്‍ധിപ്പിച്ചു.* സാധാരണ പഠിതാക്കളില്‍ നിന്ന് ഭിന്നമായി കൂടുതല്‍ സാമൂഹിക പ്രതിബദ്ധതയുള്ള, സാമൂഹിക നിര്‍മ്മിതിയെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന ഒരു ക്രിയാത്മക പണ്ഡിതനായി അദ്ദേഹം വളര്‍ന്നു. ഖുര്‍ആന്‍, ഹദീസ്, കര്‍മ്മശാസ്ത്രം, ഗോളശാസ്ത്രം, ഭാഷാശാസ്ത്രം, തര്‍ക്കശാസ്ത്രം സൂഫിസം, ചരിത്രം, വൈദ്യം തുടങ്ങിയ പല മേഖലകളിലും അവഗാഹം നേടി.
1921 മലബാർ സമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് കിടങ്ങയം ശൈഖ് ഇബ്രാഹിം മൗലാന നടത്തിയ ഖിലാഫത്ത് പ്രഭാഷണം സമരഭടന്മാരെ ആവേശം കൊള്ളിക്കുന്നതായിരുന്നു. ഇത് മണത്തറിഞ്ഞ ബ്രിട്ടീഷ് പട്ടാളം ശൈഖ് അവറുകളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടപ്പോള്‍‍‍‍‍ അവർക്ക് പിടികൊടുക്കാതെ മൈസൂര്‍ വഴി കല്യാണിലേക്ക് പലായനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശൈഖിന്റെ ജീവിതത്തിലെ സക്രിയ കാലഘട്ടമായിരുന്നു തന്റെ 12 വര്‍ഷത്തെ ഒളിവിലെ ജീവിതം. ഒരു പണ്ഡിതന്‍ എന്ന നിലക്ക് ഈ കാലഘട്ടത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുവാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. പ്രവാസത്തിലൂടെ തനിക്ക് കൈവന്ന വിജ്ഞാന സാധ്യതകളെ വലിയൊരു അനുഗ്രഹമായി അദ്ദേഹം തിരിച്ചറിഞ്ഞു. നിരവധി പണ്ഡിത കുലപതികളെയും, ആരിഫീങ്ങളെയും, സൂഫിയാക്കളെയും അദ്ദേഹം കണ്ടുമുട്ടി അന്നുണ്ടായിരുന്ന ധാരാളം ഹകീമുമാരെ (വൈദ്യര്‍) യും ശൈഖന്മാരെയും നേരിട്ട് സമീപിച്ച് അവരില്‍ നിന്ന് നിരവധി ഇജാസത്തുകളും അറിവുകളും സമ്പാദിച്ചു. ഒട്ടനവധി മഹാത്മാക്കളുടെ ആശീർവാദങ്ങൾ ഏറ്റ് വാങ്ങി. *അറബി സാഹിത്യത്തിലുള്ള അവകാഹങ്ങൾക്ക് പുറമേ പേര്‍ഷ്യന്‍, ഉറുദു, ഇംഗ്ലീഷ്, ഗുജറാതി, മറാട്ടി, തെലുങ്ക്, കന്നട, തമിഴ്, കൊങ്കിണി, സംസ്കൃതം തുടങ്ങി പതിനെട്ടോളം ഭാഷകള്‍ സ്വായത്തമാക്കി*
ചില കനപ്പെട്ട രചനകള്‍ക്ക് സമൂഹത്തിന്റെ ഭൗതിക നിര്‍മ്മിതിയില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു കിടങ്ങയം ശൈഖ് ഇബ്റാഹീം മുസ്‍ലിയാരുടെ രചനകള്‍. സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ മനസ്സിലാക്കി ആത്മീയവും വൈജ്ഞാനികവും ചരിത്രപരവുമായ നിര്‍മിതിക്ക് അത്യാവശ്യമായ കാര്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകള്‍. അൻപത്തിയഞ്ച് വയസ്സ് മാത്രം ജീവിച്ച അദ്ദേഹം ഒരു ഡസനിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചെങ്കിലും പലതും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 
1. മലബാര്‍ ചരിത്രം ഒന്നാം ഖണ്ഡം: ഈ കൃതി മലബാറിന്റെ ഇന്നലകളെ കുറിച്ച് വെളിച്ചം വീശുന്നതാണ്.

2. തുഹ്ഫതുല്‍ മുശ്താഖീന്‍: കേരളീയര്‍ക്ക് സുപരിചിതമായ മൻഖൂസ് മൗലിദിന്റെ ആഴങ്ങളിലേക്കിറങ്ങി ചരിത്രം, ഭാഷാശാസ്ത്രം, അറബി ഗ്രാമര്‍ തുടങ്ങി പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന അറബീഗ്രന്ഥം.

3. തുഹ്ഫതുല്‍ അലിഫ്: അല്ലഫല്‍ അലിഫിന്റെ വ്യാഖ്യാനം. ആത്മജ്ഞാനത്തിലേക്ക് കൈപിടിച്ച് കൊണ്ടു പോകുന്ന ഈ ഗ്രന്ഥം അറബീ ഭാഷാജ്ഞാനികള്‍ക്ക് നല്ല അനുഭൂതിയുണ്ടാക്കുന്നതാണ്.

4. മൗലിദുശറഹിസ്സ്വദ്ര്‍: ബദ്‍രീങ്ങളുടെ മഹത്വവും ചരിത്രത്തില്‍ അവര്‍ അടയാളപ്പെടുത്തിയതും പറയുന്ന ഗ്രന്ഥം.
ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഒരുപാട് രചനകൾ ഇബ്രാഹിം ശൈഖിന്റെ തൂലികയിൽ നിന്ന് നിർഗളിച്ചിട്ടുണ്ട്.
അല്ലാഹു അവിടുത്തെ ദറജ ഉയർത്തുമാറാകട്ടെ മഹാനവർകളോടൊപ്പവുംഅവിടുത്തെ മുരീദും പ്രധാന ശിഷ്യനും നമ്മളുടെ വഴികാട്ടിയുമായ ശൈഖുനാ തഴവാ ഉസ്താദിനോടൊപ്പവും നാളെ സ്വർഗ്ഗലോകത്ത് സംഗമിക്കുവാൻ നമുക്ക് ഏവർക്കും അള്ളാഹു സൗഭാഗ്യം തരുമാറാകട്ടെ.ആമീൻ കഴിയുന്നവർ ഒരു ഫാത്തിഹയോ യാസീൻ സൂറത്തേ ഓതി ഹദിയാ ചെയ്യുമല്ലോ ഇൻഷാ അള്ളാ അള്ളാഹു സ്വീകരിക്കുമാറാകട്ടെ..

 _കുമ്മനം അസ്ഹരി_

കോട്ടക്കര ഉസ്താദ് (ന:മ)


കൊല്ലം ജില്ലക്ക് അഭിമാനമായ പണ്ഡിത വരേണ്യരിൽ പ്രമുഖനായിരുന്നു ബഹുവന്ദ്യരായ കോട്ടക്കര ഇബ്രാഹീം കുട്ടി മുസ്ലിയാർ (ന:മ). അബ്ദുർ റഹ്മാന്‍, ഫാത്തിമ കുഞ്ഞ് എന്നിവരുടെ മകനായി 1908-ൽ കാഞ്ഞിപ്പുഴയിലാണ് ഉസ്താദിന്റെ ജനനം.

ഓച്ചിറ പൈനുംമൂട്ടിൽ ഫാത്തിമ കുഞ്ഞാണ് ജീവിത സഖി. ആറ് ആൺമക്കളും രണ്ട് പെൺമക്കളുമടക്കം എട്ട് സന്താനങ്ങൾ ആ ദാമ്പത്യവല്ലരിയിൽ പിറന്നു. അതില്‍ മൂന്ന് പേര്‍ പണ്ഡിതരായി. അല്ലാഹുവിന്റെ അലംഘനീയമായ വിധിയാൽ നാലു പേര്‍ മരണമടഞ്ഞു.

മഹാനായ ശൈഖുൽ അസാതീദ് മൂപ്പർ മുസ്ലിയാരാണ് ഉസ്താദിന്റെ പ്രധാന ഗുരുനാഥനും വഴികാട്ടിയും എല്ലാ വിജ്ഞാന ശാഖകളിലും അവഗാഹമുണ്ടായിരുന്ന കോട്ടക്കര ഉസ്താദവറുകൾ ഫിഖ്ഹിലും നഹ് വിലും അഗാധ പാണ്ഡിത്യം നേടിയിരുന്നു.

കാഞ്ഞിപ്പുഴ, വളവുപച്ച, കണിയാപുരം, കായംകുളം, കറ്റാനം, ചിറ്റുമൂല എന്നിവിടങ്ങളില്‍ ഉസ്താദ് അവറുകൾക് ദർസ് നടത്തിയിട്ടുണ്ട്.

ബഹുമുഖ തലങ്ങളില്‍ തന്റെ ശിഷ്യന്‍മാര്‍ പ്രാപ്തരും കഴിവുള്ളവരുമായിത്തീരണമെന്ന് ആഗ്രഹിക്കുകയും അതിനാല്‍ അത്യധികം യത്നിക്കുകയും ചെയ്യുമായിരുന്നു, ഒപ്പം അല്ലാഹുവിന്റെ സംതൃപ്തിക്കു വേണ്ടി പഠിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നിരന്തരം നൽകുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു.

പണ്ഡിതനും പ്രഗത്ഭ വാഗ്മിയുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി, വാക്കേൽ അബ്ദുൽ കരീം മുസ്ലിയാർ, ആലംകോട് സൈനുദ്ധീൻ മുസ്ലിയാർ, മഖ്ദൂമിയ്യ ദഅവാ കോളേജ് അക്കാദമിക് ഹെഡ് ആയിരുന്ന മർഹൂം പെരിങ്ങമല യൂസുഫ് സാർ, കടക്കൽ അബ്ദുൽ അസീസ് മൗലവി, മുസ്തഫാ മുസ്ലിയാർ തുടങ്ങി ധാരാളം ശിഷ്യ ഗണങ്ങളെ ദീനി ദഅവാ രംഗത്ത് ഉസ്താദ് സംഭാവന ചെയ്തു.

ആകർഷണീയമായ പെരുമാറ്റം, സൂക്ഷ്മത നിലനിര്‍ത്തിയ ഇടപാടുകൾ, ലാളിത്യ ജീവിതം, വിനയാന്വിതനായ സ്വഭാവം, ദീനി വിഷയങ്ങളിലെ കണിശത എന്നിങ്ങനെ ഉഹ്റവിയായ ആലിമിന്റെ ലക്ഷണങ്ങളൊത്തിണങ്ങിയ മഹാനുഭാവനായിരുന്നു കോട്ടക്കര ഉസ്താദ്.

അറബി കവിത രചനയിൽ അഗ്രഗണ്യനായിരുന്നു ഉസ്താദ്, അതുപോലെ നിരവധി അറബി രചനകള്‍ ഉസ്താദ് നിര്‍വ്വഹിച്ചിട്ടുണ്ട്. കർമ്മശാസ്ത്ര ഗ്രന്ഥങ്ങളായ മുതഫർരിദ്, നൂറുൽ അബ്സാർ ഇവയുടെ സംക്ഷിപ്തമായി അൽ ഇനാറ എന്ന ഗ്രന്ഥവും, അൽ ജലീലാനി എന്ന കിതാബും, ബദ് രീങ്ങൾ, കരുനാഗപ്പള്ളി ശൈഖ് ഹസനുബ്നു അലീ(റ), ശഹീദാർ പള്ളിയിലടങ്ങിയ ജിഫ്രി തങ്ങൾ ഇവരെ കുറിച്ചുള്ള മൗലിദുകൾ ഉദാഹരണങ്ങളാണ്.

വളവുപച്ചയിലെ സിറാജുൽ ഇസ്ലാം അറബിക് കോളേജിന്റെ സ്ഥാപകന്‍ ഉസ്താദവറുളാണ്.

ദീനി വിഷയത്തിലുള്ള ജാഗ്രതയെ ദ്യോതിപ്പിക്കുന്ന തിയറ്റര്‍ സംഭവം സുപ്രസിദ്ധമാണ്. വളവുപച്ചയുടെ ആത്മീയ ചൈതന്യം നശിപ്പിക്കാന്‍ ഒരു തിയറ്റര്‍ സ്ഥാപിക്കുന്നുവെന്ന് കേട്ടപാടെ ഉസ്താദ് മുതഅല്ലിമീങ്ങളെ ഒരുമിച്ച് കൂട്ടി അത് തുടങ്ങാതെ ഇരിക്കാൻ ആത്മാര്‍ത്ഥമായി ദുആ ചെയ്തു ഉദ്ഘാടന ദിവസം തന്നെ ആ പ്രാർത്ഥനക്ക് ഫലം കണ്ടു പ്രദര്‍ശനത്തിന് ഒരുങ്ങവെ വലിയ ഒരു പൊട്ടി തെറിയോടു കൂടെ ആ തിയറ്റര്‍ അന്ന്‌ തന്നെ അവസാനിക്കുകയും ചെയ്തു.

ഹിജ്റ 1389 ജമാദുൽ അവ്വൽ 1 (16/07/1969) ന് ഉസ്താദ് ഈ ലോകത്തോട് വിട പറഞ്ഞു, വിട പറയുമ്പോള്‍ 63 വയസ്സ് ആയിരുന്നു പ്രായം. 

അവസാനമായി സേവനമനുഷ്ഠിച്ച കരുനാഗപ്പള്ളി ചിറ്റുമൂല ജുമുഅത്ത് പള്ളിക്ക് സമീപം ഉസ്താദവറുകൾ അന്ത്യ വിശ്രമം കൊള്ളുന്നു.. 

അല്ലാഹു അവിടുത്തെ ദറജ ഉയർത്തി കൊടുക്കട്ടെ.. അവിടുത്തെ ബറകത്ത് കൊണ്ട്‌ നമ്മുടെ ജീവിതം റബ്ബിന്റെ തൃപ്തിയിലും പൊരുത്തത്തിലുമായി ഹൈറിലും സന്തോഷത്തിലും ആക്കുമാറാകട്ടെ.. 

അവലംബം:

 *കൊല്ലം ഖാദിസ്സിയ്യ ജൗഹറുൽ ഉലൂം സമ്മേളന സുവനീർ*

 _മർഹൂം പെരിങ്ങമല യൂസുഫ് സാർ_

തലപ്പാവ് ധരിക്കുന്നതിന്റെ ശ്രേഷ്ടതകൾ

തലപ്പാവ് ധരിക്കുന്നതിന്റെ ശ്രേഷ്ടതകൾ വിവരിക്കുന്ന ഒന്നിലധികം ഹദീസുകൾ വന്നിട്ടുണ്ട്. അവയില പല ഹദീസുകളെ പറ്റിയും ഹദീസ് നിരൂപക പണ്ഡിതർ ദുർബ്ബലമെന്നു വിധികല്പ്പിച്ചിട്ടുണ്ടെങ്കിലും "നിവേദക പരമ്പരയുടെ ആധിക്യം പരമ്പരയിൽ വന്ന ദുർബ്ബലതയെ പരിഹരിക്കും" എന്നാ ഹദീസ് നിദാനശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അവയുടെ ദുര്ബ്ബലത്തെ പരിഹരിച്ചതായി കര്മ്മ ശാസ്ത്ര പണ്ഡിതർ വിവരിച്ചിട്ടുണ്ട്.

عن أبي الدرداء أن رسول الله صلى الله عليه وسلم قال: (("إن الله وملائكته يصلون على أصحاب العمائم يوم الجمعة"))(مسند الشاميين للطبراني: ٣٤١٦)


(1)അബൂദ്ദർദാഅ(റ) നിവേദനം: നബി(സ) പറഞ്ഞു: "നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും തലപ്പാവ് ധരിച്ചവർക്കു വേണ്ടി വെള്ളിയാഴ്ച ദിവസം സ്വലാത്ത് നിർവഹിക്കുന്നതാണ്". (ത്വബ്റാനി: 3416)


عن ابن عباس ,قال: رسول الله صلى الله عليه وسلم : ((اعتموا تزدادوا حلما)) رواه البزار واطبراني (مجمع الزوائد: ٣٠٢/٢)


(2) ഇബ്നു അബ്ബാസ് (റ) നിവേദനം: നബി(പറഞ്ഞു: "നിങ്ങൾ തലപ്പാവ് ധരിക്കുക. എന്നാൽ നിങ്ങള്ക്ക് വിവേകം വർദ്ദിക്കും". (ഹാക്കിം- ത്വബ്റാനി)


عن ابن عباس مرفوعا : ((عليكم بالعمائم ، فإنها سيما الملائكة ، فأرخوها خلف ظهوركم)) رواه البيهقي فى شعب الإيمان.


(3)ഉബാദത്ത്(റ) നിവേദനം:നബി(സ) പറഞ്ഞു: "നിങ്ങൾ തലപ്പാവ് ധരിക്കുക. നിശ്ചയം തലപ്പാവ് ധരിക്കൽ മലക്കുകളുടെ ചിന്നമാണ്. അതിന്റെ വാല് നിങ്ങളുടെ പിറകിലേക്ക് താഴ്ത്തിയിടുക". (ബൈഹഖി).


عن ركانة قال: سمعت النبي صلى الله عيه وسلم يقول: (( فرق ما بيننا وبين المشركين العمائم على القلانس.(سنن أبي داود: ٣٥٥٦، سنن الترمذي: ١٧٠٦)


(4) റുകാന(റ) നിവേദനം: നബി(സ) പറഞ്ഞു: "നമ്മളും മുശ്രിക്കുകളും തമ്മിലുള്ള വ്യത്യാസം തൊപ്പിയുടെ മുകളിൽ തലപ്പാവ് ധരിക്കലാണ്". (തുർമുദി 1706, അബൂദാവൂദ്: 3556)


عن ابن عمر رفعه: (( صلاة بعمامة تعدل بخمس وعشرين صلاة ، وجمعة بعمامة تعدل سبعين جمعة)) رواه الديلمي فى المسند.


(5) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) പറഞ്ഞു: "തലപ്പാവ് ധരിച്ചുകൊണ്ടുള്ള നിസ്കാരം തലപ്പാവ് ധരിക്കാതെ നിസ്കരികുന്നതിനേക്കാൾ 25 ഇരട്ടി പുണ്യമാണ്. തലപ്പാവ് ധരിച്ചു കൊണ്ടുള്ള ഒരു ജുമുഅ(തലപ്പാവ് ധരിക്കാതെയുള്ള) 70 ജുമുഅകൾക്ക് സമാനമാണ്". (ദയ് ലമി

2023 നവംബർ 13, തിങ്കളാഴ്‌ച

ശൈഖുനാ പാവല്ല പി. അബ്ദുൽ സത്താർ മൗലവി (ന:മ) പണ്ഡിത ലോകത്തെ ഉജ്ജ്വല പ്രതിഭ

തെക്കൻ കേരളത്തിലെ പ്രമുഖ പണ്ഡിതനും നിരവധി പണ്ഡിത മഹത്തുക്കളുടെ ഗുരുവര്യരും മഹത്തായ അഹ്‌ലു സ്സുന്നത്തി വൽ ജമാഅത്തിന്റെ കരുത്തുറ്റ നേതൃത്വവുമായിരുന്നു ഉസ്താദുൽ അസാതീദ് ശൈഖുനാ പാവല്ല പി. അബദുൽ സത്താർ മൗലവി (ന:മ). 1938 ഏപ്രിൽ 17 ന് ചിറയിൻകീഴ് താലൂക്കിലെ കല്ലമ്പലം പുതുശ്ശേരിമുക്കിൽ ഈരാണിക്കോണത്ത് വട്ടക്കൈത വീട്ടിൽ ജനാബ് ഫഖീർ മുഹമ്മദ് അവർകളുടെയും സാറാ ഉമ്മായുടെയും മകനായി ജനനം.
          സ്കൂളിലെ ബാല്യകാല വിദ്യാഭ്യാസത്തിനൊപ്പെം കാട്ടുച്ചന്ത, പാവല്ല, കുടവൂർ എന്നീ സ്ഥലങ്ങളിലെ മദ്‌റസകളിൽ പ്രാഥമിക മത വിദ്യാഭ്യാസം നടത്തി. DKIMV ബോർഡ് മുഫതിഷ് ആയിരുന്ന മർഹൂം യു.എം.ഹനീഫ മൗലവി (ന:മ) ഉസ്താദവർകൾ മദ്റസ പഠന കാലഘട്ടത്തിലെ ഗുരുനാഥന്മാരിൽ പ്രധാനി ആയിരുന്നു. കാട്ടുച്ചന്ത മടന്തപ്പച്ച മർഹൂം എ. അലിയാര് കുഞ്ഞ് മൗലവി (ന:മ) ഉസ്താദവകൾ ബാല്യകാലം മുതൽ ശൈഖുനാ അവർകളുടെ സതീർത്ഥ്യനാണ്. സ്കൂൾ തലത്തിൽ അപ്പർ പ്രൈമറിയും പ്രാഥമിക മദ്റസാ വിദ്യാഭ്യാസവും പൂർത്തിയാക്കി സുഹൃത്തുക്കളായ ഇരുവരും കൂടിയാലോചിച്ച് തീരുമാനിച്ചതനുസരിച്ച് കൊല്ലം കിളിക്കൊല്ലൂർ വലിയ പള്ളി ദറസിൽ ചേർന്ന് ദർസ് പഠനം ആരംഭിച്ചു. അതിന് ശേഷം ഈരാറ്റുപേട്ട, ആലുവ കുഞ്ഞുണ്ണിക്കര, പരപ്പനങ്ങാടി , പൊടിയാട് , ആലത്തൂർ പാടം, കോട്ടാങ്കൽ, ചാലിയം തുടങ്ങിയ പ്രസിദ്ധമായ പള്ളി ദറസ്സുകളിൽ 13 വർഷക്കാലം നീണ്ട് നിന്ന ദറസ് പഠനം. വിവിധ വിജ്ഞാന ശാഖകളിൽ ഓരോന്നിലും പ്രത്യേകം കഴിവുള്ള ഗുരുനാഥന്മാരെ കണ്ടെത്തി പഠിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുകയും അതിനായി മേൽ പറയപ്പെട്ട ദറസുകളിൽ മാറിത്താമസിക്കുകയും ചെയ്തു. ബഹ്റുൽ ഉലൂം ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ (ന:മ) , മുസ്തഫ ആലിം സാഹിബ് (ന:മ) , അരൂർ മുഹമ്മദ് മുസ്‌ലിയാർ(ന:മ) , കുട്ടി മുസ്ലിയാർ(ന:മ) , തുടങ്ങിയ പ്രഗത്ഭരായ പണ്ഡിതന്മാർ ഈ കാലയളവിൽ ശൈഖുനായുടെ ഗുരു നാഥന്മാരിൽ ചിലരാണ്. ഉസ്താദുമാരുടെ പൂർണ്ണ സംതൃപ്തി സമ്പാദിക്കാൻ വിദ്യാഭ്യാസ കാലത്ത് മഹാനവർകൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു....

പ്രസിദ്ധമായ ചാലിയം ദറസിൽ നിന്നും ഉപരിപഠനാർത്ഥം 1965 ൽ തെന്നിന്ത്യയിലെ പ്രസിദ്ധ ദീനി കലാലയം ഉമ്മുൽ മദാരിസ് വെല്ലൂർ ബാഖിയാത്ത് സ്വാലിഹാത്ത് അറബിക് കോളജിലേക്ക് പോവുകയും അവിടെ നിന്ന് MFB ബിരുദം കരസ്ഥമാക്കുകയും ചെയ്തു. കാട്ടുചന്ത എ.അലിയാര് കുഞ്ഞ് മൗലവി ഉസ്താദുമായി പല ദറസുകളിലും ഒന്നിച്ചും വേർപിരിഞ്ഞും ഓതി താമസിച്ചിരുന്നെങ്കിലും ബാഖിയാത്തിൽ നിന്നും ബിരുദം കരസ്ഥമാക്കി പിരിഞ്ഞത് ഒരുമിച്ചായിരുന്നു..

ശൈഖുനാ അവർകളുടെ വിദ്യാഭ്യാസ മേഖല അധികവും മലബാറിലായിരുന്നതിനാൽ ദക്ഷിണ കേരളത്തിൽ സുഹൃത്തുകളും നന്നേ പരിമിതമായിരുന്നു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും വർക്കല ജാമിഅ മന്നാനിയ്യ പ്രിൻസിപ്പളുമായ നൂറുൽ ഉലമ ശൈഖുനാ കെ.പി അബൂബക്കർ ഹസ്രത്ത് ഉസ്താദവർകളും ശൈഖുനായും ആലുവ കുഞ്ഞുണ്ണിക്കര ദറസിൽ സഹപാഠികളായിരുന്നു...
ഉപരി പഠന ശേഷം മടങ്ങിയെത്തിയ ശൈഖുനാ വർക്കല ചിലക്കൂർ മുസ്‌ലിം ജമാഅത്തിൽ ഇമാമും മുദരിസുമായി സേവനമാരംഭിച്ചു. അവിടെ നിന്നും പനവൂർ മുസ്‌ലിം ജമാഅത്തിൽ മുദരിസായി പോവുകയും ഏകദേശം 8 വർഷക്കാലം പ്രശംസനീയമായ നിലയിൽ അവിടെ ദറസ് നടത്തുകയും ചെയ്തു. തുടർന്ന് കടുവയിൽ , മൂവാറ്റുപുഴ, പാവല്ല, കന്യാകുളങ്ങര എന്നീ സ്ഥലങ്ങളിലും പ്രശസ്തവും സ്തുത്യർഹവുമായ നിലയിൽ ദറസ് നടത്തിയിട്ടുണ്ട്. ദീനിന്റെ വിധിവിലക്കുകൾ തുറന്ന് പറയുന്നതിന് ആരുടെയും അപ്രീയം തടസ്സമായിരുന്നില്ല. 
മഹത്തായ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിനെതിരിൽ വരുന്ന ശബ്ദങ്ങൾക്കെതിരെ സുന്നത്ത് ജമാഅത്തിന്റെ കാവൽ ഭടനായി ശൈഖുനാ അവർകൾ നിലകൊണ്ടു. 

മഹാനവർകളുടെ വിദ്യാഭ്യാസ കാലമേറെയും വടക്കൻ കേരളത്തിലായിരുന്നെങ്കിലും വിദ്യാഭ്യാസാനന്തര പ്രവർത്തന മേഖല തെക്കൻ കേരളത്തിലായിരുന്നു...ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി, DKIMV ബോർഡ് ഉപാദ്ധ്യക്ഷൻ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ്‌ , ചിറയിൻകീഴ് ജംഇയ്യത്തുൽ ഖുതബാഇ വൽ മുദരിസീൻ മുഫ്തി, നാവായിക്കുളം മേഖല ലജ്നത്തുൽ മുഅല്ലിമീൻ ഉപദേഷ്ടാവ്, വാളക്കാട് ജാമിഉൽ ഖൈറാത്ത് ചെയർമാൻ തുടങ്ങി നിരവധി മേഖലകളിൽ ഉസ്താദവർകൾ ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നു.

വാളക്കാട് ജാമിഉൽ വൈറാത്ത്,മണനാക്ക് അൽ ബുർഹാൻ എന്നീ സ്ഥാപനങ്ങളുടെ കാര്യദർശിയായിരുന്ന ശൈഖുനൽ മർഹൂം ആറ്റിങ്ങൽ അബ്ദുൽ അസീസ് മൗലവി (ന:മ), ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മുൻ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പള്ളിക്കൽ കെ.എച്ച് ശറഫുദ്ദീൻ മൗലവി, വർക്കല ഓടയം മുദരിസ് സംബ്രമം മുഹമ്മദ് സലീം മൗലവി MFB തുടങ്ങിയവർ ശൈഖുനായുടെ ശിഷ്യന്മാരിൽ ചിലരാണ്.

ശിഷ്യന്മാരോട് ഉസ്താദവർകളുടെ സമീപനം ഒരു പ്രത്യേകത തന്നെയായിരുന്നു. ശിഷ്യന്മാരിൽ ആരെയും പേര് വിളിച്ച് സംബോധന ചെയ്യുമായിരുന്നില്ല.. സ്ഥലനാമങ്ങൾ കൊണ്ട് സംബോധന ചെയ്യലായിരുന്നു ശൈലി. ശിഷ്യന്മാരുടെ ന്യൂനതകളും ദു:സ്വഭാവങ്ങളും അവർ അറിയാതെ തന്നെ സൂക്ഷ്മ നിരീക്ഷണം നടത്തുമായിരുന്നു. ശ്രദ്ധയിൽ പെടുന്ന കാര്യങ്ങളെ കുറിച്ച് ആരോടും ചോദിക്കുകയോ ശകാരിക്കുകയോ ചെയ്യുമായിരുന്നില്ല. എന്നാൽ പാഠം എടുക്കുന്ന വേളയിൽ പാഠഭാഗത്തിന്റെ വിശദീകരണത്തിൽ ഉൾപ്പെടുത്തി തെറ്റുകാരന് മാത്രം ഇത് എന്നയല്ലേ എന്ന് തോന്നിപ്പിക്കും വിധം ബ്രയിൻ വാഷ് ചെയ്ത് ദു:സ്വഭാങ്ങിൽ നിന്നും സ്വയം ഒഴിവാക്കാൻ പ്രേരിപ്പിക്കുന്ന സമീപനം ആയിരുന്നു മഹാനവർകളുടേത്...

മഹാനവർകളുടെ ലളിതമായ ജീവിത രീതി ആരെയും ചിന്തിപ്പിക്കുന്നതായിരുന്നു. ദറസിൽ ഭക്ഷണം കഴിക്കുന്നതിനാവശ്യമായ പാത്രങ്ങൾ ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും സ്വന്തമായി കഴുകി വൃത്തിയാക്കൽ പതിവ് ശൈലിയായിരുന്നു. വിദ്യാർത്ഥികൾക്കൊന്നും അതിനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല. വസ്ത്രങ്ങളും സ്വന്തമായി തന്നെ കഴുകി ഇസ്തിരിയിടാതെ ഉപയോഗിക്കലായിരുന്നു പതിവ്.അങ്ങനെ ലളിത ജീവിതം നയിച്ച് ദീനി വിജ്ഞാന പ്രസരണത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരുന്നു. അതിനിടക്ക് ജന്മനാ തന്നെ യതാസ്ഥാനത്ത് നിന്നും മാറി സ്ഥിതി ചെയ്തിരുന്ന വൃക്കയുടെ പ്രവർത്തനം കലശമാവുകയും. അതിനായി നിരന്തം ഡോക്ടറെ കണ്ട് ചികിത്സ തുടർന്ന് കൊണ്ടേയിരുന്നു. പല തവണ ചികിത്സക്കായി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഒടുവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കേ 1986 ജനുവരി പത്താം തീയതി വെള്ളിയാഴ്ച ജുംഅക്ക് ശേഷം രോഗം മൂർച്ഛിക്കുകയും എനിക്ക് വീട്ടിൽ പോകണം എനിക്ക് എന്റെ വീട്ടിൽ വെച്ച് മരിക്കണമെന്ന് ആഗ്രഹം പറയുകയും അതിന്റെയൊക്കെ അടിസ്ഥാനത്തിൽ അന്ന് വൈകുന്നേരത്തോടെ ഉസ്താദവർകളെ വീട്ടിൽ കൊണ്ട് വന്നു. മഹാനവർകളുടെ വേർപാട് ഉറപ്പായ സാഹചര്യത്തിൽ അറിയിക്കേണ്ടവരെയെല്ലാം അറിയിക്കാനും റേഡിയോയിൽ വാർത്ത ക്കൊടുക്കുവാനും മറ്റും ശിഷ്യന്മാരും സുഹൃത്തുകളും വേണ്ട ഏർപ്പാടുകൾ ചെയ്തു. വീട്ടിൽ എത്തിയത് മുതൽ ഉലമാക്കളുടെയും സുഹൃത്തുക്കളുടെയും ശിഷ്യന്മാരുടെയും നിബിഢമായ സദസ്സ്, ഖുർആൻ പാരായണത്തിലും ദിഖ്റുകളിലുമായി ആകാംക്ഷാ ഭരിതമായ മണിക്കൂറുകൾ ശോകമൂകമായി തള്ളി നീക്കിക്കൊണ്ടിരുന്നു. വീട്ടിലെത്തി രണ്ട്‌ ദിവസം കഴിഞ്ഞ് ജനുവരി 12 ഞായറാഴ്ച(റബീഉൽ ആഖിർ 30) ഉച്ചക്ക് മദ്ധ്യാന സമയത്ത് ഉലമാക്കളാലും സുഹൃത്തുകളാലും ശിഷ്യന്മാരാലും വലയം ചെയ്ത് ഖുർആൻ പാരായണം ചെയ്തു കൊണ്ടിരുന്ന നിറഞ്ഞ സദസ്സിൽ മദ്ധ്യത്തിലുള്ള കട്ടിലിൽ കിടന്ന് കലിമത്തു തൗഹീദ് പല തവണ ആവർത്തിച്ച് ചൊല്ലി ഉസ്താദാവർകൾ ഈ ലോകത്ത് നിന്നും യാത്രയായി - പടച്ച റബ്ബിന്റെ റഹ്മത്തിലേക്ക് നീങ്ങി.... ഇന്നാലില്ലാഹി...... 

മയ്യിത്ത് പരിപാലനത്തിന് ശേഷം പാവല്ല മുസ്‌ലിം ജമാഅത്ത് പള്ളിയിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ജനാസ എത്തിക്കുകയും ഉസ്താദവർകളുടെ ബാല്യകാലം മുതലുള്ള ആത്മ മിത്രമായിരുന്ന മടന്തപ്പച്ച അലിയാര് കുഞ്ഞ് മൗലവി അവർകൾ ജനാസ നിസ്കാരത്തിന് നേതൃത്വം നൽകുകയും ചെയ്തു. മഗ്‌രിബ് നിസ്കാരത്തിന് ബാങ്കൊലി മുഴങ്ങുമ്പോൾ മഹാനവർകളുടെ മയ്യിത്ത് സ്വന്തം ആഗ്രഹപ്രകാരം പാവല്ല ജമാഅത്തിന്റെ മുന്നിൽ തയ്യാർ ചെയ്യപ്പെട്ട ഖബറിലേക്ക് ഇറങ്ങുകയായിരുന്നു. ആത്മ സുഹൃത്തും സഹപാഠിയുമായിരുന്ന കൊച്ചാലുംമൂട് അബ്ദുൽ മുത്വലിബ് മൗലവി (ന:മ) യുടെ തൽഖീനും ആത്മ മിത്രങ്ങളായി കഴിയുകയും ആശയ വിനിമയം നടത്തുകയും ചെയ്തു വന്നിരുന്ന പാവല്ല മുദരിസ് ശൈഖുനാ പി.എം സൈദ് മുഹമ്മദ് മൗലവി (പാവല്ല ഉസ്താദ് ) അവർകളുടെ ദുആയോടും കൂടി മഹാനവർകളുടെ ഖബറടക്കം പൂർത്തിയായി. അല്ലാഹു ആ ഖബർ സ്വർഗ്ഗീയ പൂന്തോപ്പാക്കട്ടെ...

 
അല്ലാഹു മഹാനവർകളുടെ പാരത്രിക പദവികൾ ഉയർത്തുകയും അവരെയും നമ്മളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ആദരവായ റസൂലുല്ലാഹി (സ്വല്ലല്ലാഹു അലൈഹി വസല്ലം) തങ്ങളോടൊപ്പം ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ..... ആമീൻ യാ റബ്ബൽ ആലമീൻ

2023 നവംബർ 12, ഞായറാഴ്‌ച

റമദാൻ മഹമൂദ്

ഇത് റമദാൻ മഹമൂദ്. പ്രായം 9 വയസ്സ്. 2014ലെ ഗസ്സ യുദ്ധനാളുകളിലാണ് അവൻ ജനിക്കുന്നത്. വീട് സയണിസ്റ്റ് ബോംബിങ്ങിൽ തകർന്ന ദിനം. ഉപ്പാക്ക് സാരമായി പരിക്കേറ്റു. എളാപ്പ അന്ന് ശഹീദായി. ഹാഫിസും ഹിഫ്‌സ് അധ്യാപകനുമായിരുന്ന ആ എളാപ്പയുടെ പേരാണ് അവനിട്ടത്. 

കഠിന സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന റമദാൻ അഭൂതപൂർവമായ കഴിവുകൾ കാണിച്ചു. ഉപരോധങ്ങൾക്കും ബന്ധനങ്ങൾക്കുമിടയിൽ അവന്റെ കഴിവുകളെ മാതാപിതാക്കൾ വളർത്തി. രണ്ടര വയസിൽ റമദാനിലെ 27ആം രാവിൽ സ്വന്തം നാട്ടിലെ വലിയ മസ്ജിദിൽ റമദാന്റെ കന്നിപ്രസംഗം. നാല് വയസ്സാകുമ്പോൾ അവൻ ചെയ്ത ഒരു ഗംഭീര വീഡിയോ ഉണ്ട്. ഷെയ്ഖ് റാത്തിബ് അന്നാബുൽസിയുടെ "ലാ തഖ്‌ലഖ്.. അല്ലാഹു മൗജൂദ്" (വിഷമിക്കേണ്ട, അല്ലാഹു ഇവിടെയുണ്ട്) എന്ന പ്രസംഗം സ്വന്തം ശൈലിയിൽ ചെയ്തത്. പിന്നീട് ഒരുപാട് പ്രബോധക സ്വഭാവമുള്ള ക്ലിപ്പുകൾ ചെയ്തിട്ടുണ്ട്. അതിനുമാത്രം വിവരവുമുണ്ട്. ഖുർആനിൽ പത്ത് ജുസ്ഉകൾ മനഃപാഠം. ഇമാം നവവിയുടെ നാൽപത് ഹദീസുകളും. ചരിത്രവും കഥകളും കവിത സമാഹാരങ്ങളും അടങ്ങുന്ന ആയിരത്തിലധികം പുസ്തകം വായിച്ചിട്ടുണ്ട്. പ്രവാചകരുടെ ചരിത്രവും സ്വഭാവവും വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ നിന്നാണ് വിദ്യാരംഭം. ചെറുപ്പം മുതൽ എന്നും ഖുർആൻ കേട്ട് ഉറങ്ങുന്ന ശീലം. എന്നും കുടുംബമൊന്നിച്ച് ഖുർആൻ പഠിക്കും, ചർച്ച ചെയ്യും...  

ഇതൊക്കെ എന്തിനാണിപ്പോൾ പറയുന്നതെന്നല്ലേ. കഴിഞ്ഞ ദിവസം അവൻ ഒരു അവാർഡ് ഏറ്റുവാങ്ങുവാൻ കുവൈറ്റിൽ വരേണ്ടതായിരുന്നു. 'സഫീറുൽ ഹുബ്ബ്‌' (സ്നേഹദൂത്) ഷീൽഡ് അവന് സമ്മാനിക്കുവാൻ നിശ്ചയിച്ചത് കുവൈറ്റിലെ 'സവാഇദുൽ ഖൈർ' എന്ന ദഅവ ടിവി പ്രോഗ്രാമാണ്. യുദ്ധം കാരണം യാത്ര മുടങ്ങിയപ്പോൾ തന്റെ വീടിനു സമീപം ബോംബിങ്ങിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് മുന്നിൽ നിന്നുകൊണ്ട് അവൻ ഒരു വീഡിയോ സന്ദേശം അയച്ചത് അവർ പ്രദർശിപ്പിച്ചിരുന്നു. വീഡിയോ കമന്റിലുണ്ട്. നിർബന്ധമായും കാണണം. ഇതുവരെ അവനെ പരിചയപ്പെടുത്തിയതെല്ലാം ആ വീഡിയോയിൽ നിന്നാണ്. അർത്ഥം അറിയാത്തവർക്കായി അവൻ പകർന്ന സന്ദേശത്തിന്റെ ചുരുക്കം കൂടി.  

"ഞാൻ നിങ്ങളോട് സംസാരിക്കുന്നത് നമ്മുടെ ഹബീബ്(സ) എടുത്തുപറഞ്ഞ രണഭൂമിയിൽ നിന്നാണ്. 'നിങ്ങൾക്ക് ഏറ്റവും സ്രേഷ്ടമായ സമരഭൂമിയാണ് അസ്ഖലാൻ' എന്നാണ് തിരുമൊഴി (ചരിത്രപരമായ ഗസ്സയുടെ ഭാഗമാണ് അധിനിവേശത്തിനു കീഴിലുള്ള അഷ്‌കലോൻ എന്നവർ വിളിക്കുന്ന അസ്ഖലാൻ). അതെ, ഗസ്സതുൽ ഇസ്സയിൽ (അഭിമാന ഗസ്സ) നിന്നാണ് ഞാൻ സംസാരിക്കുന്നത്.   
സയണിസ്റ്റ് സന്തതികളുടെ തലകൾ ചവിട്ടിത്താഴ്ത്തിയ, അവരെ സീറോ പോയന്റിൽ നേരിട്ട് വകവരുത്തുന്ന യോദ്ധാക്കളുടെ ഗസ്സ.  
നിലക്കാതെ നിണമൊലിക്കുമ്പോഴും നിർത്താതെ ചെറുക്കുന്ന ഗസ്സ. 
ഈ ദീനിന്റെ മാർഗത്തിൽ സ്രേഷ്ടമനുഷ്യരെ സമർപ്പിച്ചു കൊണ്ടിരിക്കുന്ന ഗസ്സ. ആയിരങ്ങൾ റൂഹ് പോയ ശഹീദുകളായും പതിനായിരങ്ങൾ ജീവിക്കുന്ന ശഹീദുകളായും സമർപ്പിക്കുന്ന ഗസ്സ.
ഈ മാർഗത്തിൽ പതിറ്റാണ്ടുകളായി നേരിട്ട് കൊണ്ടിരിക്കുന്ന അസംഖ്യം ദുരിതങ്ങളെ നിഷ്പ്രഭമാക്കി അതികായരായ പോരാളികളെ തയ്യാറാക്കുന്ന ഗസ്സ.
ഭയവും തകർക്കലുകളും ഉപരോധവും വീർപ്പുമുട്ടിക്കുന്ന ഈ ഗസ്സയിൽ നിന്ന് ഹൃദയം നിറയെ സ്നേഹവുമായാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്...

2014ലെ യുദ്ധകാലത്ത് ഞാൻ ജനിച്ചത് വീടിനു പുറത്ത് അഭയാർത്ഥി ക്യാമ്പിൽ. ശഹീദുകളും മുറിവേറ്റവരും അങ്ങുമിങ്ങും കിടക്കുന്നതിനിടയിലാണ് ഈ ഭൂമിയിലേക്ക് എന്റെ വരവ്. വളരേ പ്രയാസകരമായി നാം കാണുന്ന ഇത്തരം ഘട്ടങ്ങളിലായിരിക്കുമല്ലോ അല്ലാഹു ഖൈർ നിശ്ചയിച്ചിരിക്കുന്നത്...
ഞാൻ വിജ്ഞാനത്തിന്റെയും ദഅവയുടെയും പാതയിലാണ്. അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിച്ചും ഖുദ്‌സിന്റെ പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചും ഞാൻ എന്നെക്കൊണ്ടാവുന്നത് ചെയ്യുന്നു. ഈ ഉമ്മത്തിന് ഞാൻ ഉപയോഗപ്പെടണമെന്നാണെന്റെ തേട്ടം...

എന്നോടും മുഴുവൻ മുസ്‌ലിം ചെറുപ്പങ്ങളോടും ചില കാര്യങ്ങൾ ഉണർത്തണമെന്ന് തോന്നുന്നു.
അല്ലാഹുവിന്റെ ഗ്രന്ഥം മുറുകെ പിടിക്കണം. റസൂലിന്റെ പാതയിൽ സഞ്ചരിക്കണം. 
ഫലസ്തീന് മേൽ നിങ്ങളുടെയെല്ലാം കണ്ണുകൾ പതിയണം. ഫലസ്തീന്റെ ചരിത്രം നിങ്ങൾ പഠിക്കണം, പഠിപ്പിക്കണം. 
ഫലസ്തീൻ ലോകമുസ്‌ലിം ഉമ്മത്തിന്റെ പ്രശ്നമാണെന്ന്, നമ്മുടെ ആദ്യ ഖിബ്‌ലയുടെ പ്രശ്നമാണെന്ന് തിരിച്ചറിയണം.  
ഈ പുണ്യഭൂമിയുടെ സ്വാതന്ത്ര്യത്തിന് രാപകൽ തയ്യാറെടുക്കുന്ന സിംഹകുട്ടികളുടെ നാടാണ് ഗസ്സയെന്ന് പഠിപ്പിക്കണം.

പോരാട്ടത്തിൽ വിശ്വാസികൾക്ക് വിജയം സുനിശ്ചിതമായ നാളുകളാണ് വരാനിരിക്കുന്നത്. ഈ മഹാ വിജയത്തിൽ നിങ്ങളുടെ സ്വന്തം അടയാളങ്ങൾ തീർക്കുക. 'അതെന്ന് സംഭവിക്കുമെന്ന നിന്നോട് ചോദിച്ചാല്‍ പറയുക, അതുടനെ സംഭവിച്ചേക്കാം'. 

നിങ്ങളിൽ നിന്ന് ഈ ബഹുമതി നേരിട്ട് വാങ്ങിക്കുവാൻ എനിക്ക് സാധിച്ചില്ല. പക്ഷെ ഞാൻ ആഗ്രഹിക്കുന്നത് നിങ്ങളിൽ നിന്ന് ഈ ബഹുമതി ഖുദ്‌സിന്റെ കവാടത്തിൽ ഏറ്റുവാങ്ങണമെന്നാണ്. വിജയത്തിന്റെ ഫതഹ് നമസ്കാരം നിർവഹിച്ചു നിങ്ങളിൽ നിന്ന് ആ ബഹുമതി ഏറ്റുവാങ്ങുന്ന നാളിനായി ഞാൻ കാത്തിരിക്കും. ഡോ മുഹമ്മദ് അൽഇവദിയിൽ (കുവൈറ്റിലെ അറിയപ്പെടുന്ന ദാഇ) നിന്ന് ബൈതുൽ മഖ്ദിസിന്റെ കവാടത്തിൽ നിന്നത് സ്വീകരിക്കണം. നാമെല്ലാം അവിടെ സന്ധിക്കണം. അല്ലാഹുവിനെ സംബന്ധിച്ച് അതെത്രയോ നിഷ്പ്രയാസമാണല്ലോ. 

നിങ്ങൾ കാണുന്നത് പോലെ ഞാൻ ഈ വീഡിയോ ചെയ്യുന്നത് തകർന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് മദ്ധ്യേയാണ്. ഇതാണ് ഞങ്ങൾ ഗസ്സയിൽ ജീവിക്കുന്ന നിമിഷങ്ങൾ. നോക്കൂ, ഞങ്ങൾ ഗസ്സയിലെ കുട്ടികളുടെ ജീവിതം ഇങ്ങനെയാണ്. ലോകത്തെ മറ്റു കുട്ടികൾ വളരുന്ന സുന്ദരാവസ്ഥകൾ ഞങ്ങൾക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. എപ്പോഴും ബോംബിങ്. ഏതുസമയവും ഏതെങ്കിലും പ്രിയപ്പെട്ടവരുടെ വിടവാങ്ങൽ. ഈ തകർന്നുകിടക്കുന്ന വീട് എന്റെ വീടിൽ നിന്ന് വെറും 20 മീറ്റർ അകലെയാണ്.       
ഞാനിപ്പോൾ ഈ വീഡിയോ ചെയ്തു കൊണ്ടിരിക്കെ സയണിസ്റ്റുകൾ ഞങ്ങൾക്ക് മുകളിൽ ഒരു ബോംബ് കൊണ്ടിട്ടേക്കും. അങ്ങിനെ അല്ലാഹു ഞങ്ങളെ ശഹീദുകളായി തിരഞ്ഞെടുത്തേക്കും. 

നിങ്ങൾ സ്‌ക്രീനുകളിൽ കാണുന്ന പോലെ അധിനിവേശ ശത്രുവിന് വലിപ്പച്ചെറുപ്പമില്ല. കൊന്നു തീർക്കണം. മനുഷ്യത്വം എന്തെന്ന് അറിയില്ലെന്ന് മാത്രമല്ല, അവരുടെ മിക്ക ടാർഗെറ്റുകളും ഞങ്ങൾ കുട്ടികളാണ്. എന്തിനാണ് ഞങ്ങളോടീ കൊടുംക്രൂരത?
പക്ഷെ, ഞങ്ങൾ ഗസ്സയിലെ മനുഷ്യർ അനുഭവിക്കുന്ന എല്ലാ കൊടിയ സാഹചര്യങ്ങളെയും ഞങ്ങള്‍ അതിജീവിക്കും. ഈ സന്ദേശങ്ങൾ പകർന്നു കൊണ്ടിരിക്കും. നിരന്തരം ബോംബിങ്ങിലും തകർക്കലിലും ഉപരോധത്തിലും കഴിയുന്ന ഞങ്ങൾ ഗസ്സയിലുളളവർക്ക് വേണ്ടി ദുആ ചെയ്യണേ.. വസ്സലാം. "

2023 നവംബർ 8, ബുധനാഴ്‌ച

തൂഫാനുല്‍അഖ്സാ ഒരു മാസം പിന്നിടുമ്പോള്‍, ഹമാസ് എന്ത് നേടി?


      ഇസ്റാഈലിന്റെ നിരന്തരമായ അക്രമങ്ങളില്‍ പൊറുതി മുട്ടി, തൂഫാനുല്‍അഖ്സ എന്ന പേരില്‍ ഹമാസ് തിരിച്ചടിച്ചത് ഒക്ടോബര്‍ ഏഴിനായിരുന്നു. സ്വയം പ്രതിരോധം എന്ന് പറഞ്ഞ് അന്ന് ഇസ്റാഈല്‍ തുടങ്ങിയ ക്രൂരതകള്‍ ഇന്നും തുടരുകയാണ്. കൃത്യം ഒരു മാസം പൂര്‍ത്തിയാവുന്ന ഈ സാഹചര്യത്തില്‍ തൂഫാനുല്‍അഖ്സയിലൂടെ ഹമാസ് എന്ത് നേടിയെന്ന്, സംഘടനയുടെ രാഷ്ട്രീയ വക്താവ് ഖാലിദ് മിശ്അല്‍, ആഗോള പണ്ഡിത സഭയുടെ ഖുദ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഡോ. സമീര്‍ സഈദ് എന്നിവരുടെ സംഭാഷണങ്ങളെ അടിസ്ഥാനപ്പെടുത്തി വിലയിരുത്തുകയാണ് ഇവിടെ.

പോരാട്ടം ഒരു മാസം പിന്നിടുമ്പോള്‍, ഇരുഭാഗത്തുമുണ്ടായ ഭൗതിക നാശനഷ്ടങ്ങളുടെയും കൊല്ലപ്പെട്ടവരുടെയും കണക്കെടുത്താല്‍ ഫലസ്തീന്‍ പക്ഷത്ത് കനത്ത നഷ്ടങ്ങളാണെന്ന് പറയാതെ വയ്യ. പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും ഇരുപത്തയ്യായിരത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും അടിസ്ഥാന സൗകര്യങ്ങളില്‍ പകുതിയിലേറെയും തകര്‍ക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതേസമയം, മറ്റു പല മേഖലകളിലും ഇസ്റാഈല്‍ തന്നെയാണ് പരാജയപ്പെട്ടിരിക്കുന്നത് എന്നതാണ് വസ്തുത.

ഒന്നാമതായി, ഒക്ടോബര്‍ 7ന് നേരിടേണ്ടിവന്ന അപ്രതീക്ഷിത

അക്രമണത്തിന്റെ ആഘാതത്തില്‍നിന്ന് ഇസ്റാഈല്‍ ഇനിയും മുക്തമായിട്ടില്ല. ഫലസ്തീനില്‍ ഈച്ച പറക്കുന്നത് പോലും ഇസ്റാഈലിന്റെ അറിവോട് മാത്രമാണെന്ന് വീമ്പ് പറഞ്ഞിരുന്ന അവരുടെ രഹസ്യാന്വേഷണ വിഭാഗം കനത്ത പരാജയമാണെന്ന് അവര്‍ക്ക് തന്നെ സമ്മതിക്കേണ്ടിവന്നു. പോരാട്ടം തുടങ്ങി ഒരു മാസം പിന്നിടുമ്പോഴും തങ്ങളുടെ ബന്ദികളെ ഹമാസ് എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്ന് കണ്ടെത്താന്‍ പോലും അവര്‍ക്ക് സാധിച്ചിട്ടില്ല. അറബ് രാജ്യങ്ങള്‍ ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ പോലീസ് ചമഞ്ഞിരുന്ന ഇസ്റാഈല്‍ ഇതോടെ കേവലം കടലാസ് പുലിയാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു. ഈ ജാള്യത മറക്കാന്‍, സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന സാധാരണക്കാരെ കൊന്നൊടുക്കുക എന്ന ഭീരുവിന്റെ രീതിയാണ് ഇസ്റാഈല്‍ ഈ പോരാട്ടത്തിലുടനീളം സ്വീകരിച്ചിരിക്കുന്നത്. ഹമാസ് പോരാളികളെയോ നേതാക്കളെയോ പറയത്തക്ക രീതിയില്‍ പിടികൂടാനോ വധിക്കാനോ സാധിച്ചിട്ടില്ലെന്ന് സത്യമാണ്. അതേ സമയം, ഹമാസ് പിടികൂടിയിരിക്കുന്ന ഇസ്റാഈലിന്റെ അനേകം ഉന്നത ഉദ്യോഗസ്ഥരെയാണ്. 

ഏതാനും പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ ബന്ദികളായി പിടിക്കപ്പെടുകയും ചെയ്തപ്പോഴേക്കും ഇസ്റാഈല്യര്‍ ഏറെ അസ്വസ്ഥരായിരിക്കുന്നു. അവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നെതന്യാഹുവിനെതിരെ നിരന്തരം പ്രകടനങ്ങള്‍ നടക്കുകയാണ്. അവ ശമിപ്പിക്കാനും അയാളുടെ മുമ്പിലുള്ള ഏക പരിഹാരം നിരപരാധികളെ കൊല്ലുന്നത് തന്നെ.



അതിലുപരി, കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ ഇസ്റാഈല്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ നാണയം കൂപ്പ് കുത്തിയിരിക്കുകയാണ്. വിനോദസഞ്ചാര മേഖലയും അസ്ഖലാന്‍ അടക്കമുള്ള തുറമുഖങ്ങളും പാടെ സ്തംഭിച്ചിരിക്കുന്നതിനാല്‍ വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. വിമാനങ്ങളെല്ലാം നിര്‍ത്തലാക്കിയിരിക്കുന്നു. പ്രകൃതി വാതകഖനനവും പാടെ നിലച്ചിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളിലും പത്ത് ബില്യണോളം നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നു. നിക്ഷേപകരും വന്‍കച്ചവടക്കാരും രാജ്യത്ത് നിന്ന് പിന്‍വലിഞ്ഞതോടെ ആ രംഗത്തും കനത്ത നഷ്ടമാണ്. അതേ സമയം, യുദ്ധ ചെലവുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു.  

അബ്രഹാം അക്കോഡിലൂടെ അറബ് രാജ്യങ്ങളെയെല്ലാം വരുതിയിലാക്കാനുള്ള ഇസ്റാഈലിന്റെ ശ്രമം വിജയം കണ്ട് വരുന്നതിനിടെയാണ് തൂഫാനുല്‍ അഖ്സ സംഭവിക്കുന്നത്. അതോടെ, ഇത് വരെ ഉണ്ടാക്കിയ നേട്ടങ്ങളെല്ലാം തരിപ്പണമാവുകയാണുണ്ടായത്. അക്കോഡില്‍ ഒപ്പ് വെച്ചവര്‍ പോലും ഇസ്റാഈലിനെതിരെ ശക്തമായി രംഗത്ത് വന്നു.

പോരാട്ടം തുടങ്ങിയ അന്ന് മുതല്‍ കരയുദ്ധം തുടങ്ങുമെന്ന് പറയുന്നുണ്ടെങ്കിലും ഇന്നും പൂര്‍ണ്ണാര്‍ത്ഥത്തില്‍ അതിന് ഇസ്റാഈലിന് ധൈര്യം ലഭിച്ചിട്ടില്ല. ഹമാസ് ഒളിപ്പിച്ച് വെച്ചിരിക്കുന്നത് എന്തെന്ന ആശങ്ക തന്നെയാണ് കാരണം. അതേ സമയം, ഹമാസ് ഇസ്റാഈലിന്റെ പല മുതിര്‍ന്ന സൈനികരെയും ഇതിനകം പിടികൂടുകയോ വക വരുത്തുകയോ ചെയ്ത് കഴിഞ്ഞു. നാലായിരത്തിലേറെ അംഗങ്ങളുള്ള ഇസ്റാഈല്‍ സൈന്യത്തിന്റെ ഗസ്സ യൂണിറ്റ് ഇന്ന് ഇല്ല തന്നെ. ഗസ്സയുടെ പരിസരത്തും ലബനാന്‍ അതിര്‍ത്തിയിലുമായി അനധികൃതമായി നിര്‍മ്മിച്ചിരുന്ന 75,000 ലേറെ താമസസ്ഥലങ്ങളെല്ലാം ഇനി ഒരു തിരിച്ച് വരവില്ലാത്ത വിധം ഇതിനികം കാലിയാക്കിയിരിക്കുന്നു. അര മില്യണിലേറെ ഇസ്റാഈല്യര്‍ ഇതിനകം തന്നെ നാട് വിട്ട് മറ്റു നാടുകളില്‍ അഭയം തേടിയിരിക്കുന്നു. തല്‍അവീവിലും മറ്റു ഇസ്റാഈല്‍ നഗരങ്ങളിലുമെല്ലാം, പുറത്തിറങ്ങാന്‍ പേടിച്ച് ജനജീവിതം തന്നെ സ്തംഭിച്ചിരിക്കുന്നു.  



ലവലേശം മനുഷ്യത്വമില്ലാത്തവരാണ് ഇസ്റാഈലികള്‍ എന്ന് ഇതിനകം ലോകം കണ്ട് കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ ഏതാനും പേര്‍ കൊല്ലപ്പെടുന്നത് കണ്ട് ഇസ്റാഈല്‍ സര്‍ക്കാരിലെ പ്രമുഖര്‍ പോലും വാവിട്ട് നിലവിളിച്ചത് ലോകം കണ്ടതാണ്. എന്നാല്‍ അതേസമയം, ആയിരക്കണക്കിന് മാതാപിതാക്കളുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും രോദനം കേള്‍ക്കാന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നത് ഇതിന്റെ തെളിവാണ്. ലോകരാഷ്ട്രങ്ങളില്‍ 120ലേറെ രാജ്യങ്ങള്‍ ഇസ്റാഈലിനെതിരെ രംഗത്ത് വന്നു. ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ഓരോ ദിവസവും ഇസ്റാഈലിന്റെ പിന്തുണ കുറഞ്ഞ് വരുന്നതും. അമേരിക്ക പോലും നിരുപാധിക പിന്തുണ നല്കുന്ന നിലപാടില്‍നിന്ന് അല്‍പം പിന്നോട്ട് പോവുന്നതാണ് നാം കണ്ടത്.

അതേസമയം, ഹമാസ് എത്ര വലിയ പ്രതിസന്ധിയിലും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ലോകം കണ്ടത്. ബന്ദികളോട് പോലും വളരെ മാന്യമായി പെരുമാറിയ അവര്‍ ഇസ്റാഈല്‍ സൈന്യത്തെയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇസ്റാഈല്‍ പക്ഷത്ത് മരണ നിരക്ക് വര്‍ദ്ധിക്കാത്തതും അത് കൊണ്ട് തന്നെയാണ്. ഇത്രയും പ്രയാസങ്ങള്‍ സഹിക്കേണ്ടിവന്നിട്ടും ഒരു ഫലസ്തീനി പോലും ഹമാസിനെതിരെ പറയുന്നില്ലെന്ന് മാത്രമല്ല, പ്രതിപക്ഷ പാര്‍ട്ടി നേതാവ് എന്ന് പറയാവുന്ന മഹ്മൂദ് അബ്ബാസ് പോലും അവരുടെ കൂടെ നില്ക്കുന്നതാണ് നാം കാണുന്നത്. എല്ലാം നഷ്ടപ്പെടുമ്പോഴും, ഉള്ളത് പരസ്പരം പങ്ക് വെക്കുന്ന, തന്നേക്കാള്‍ തന്റെ സഹോദരന് മുന്‍ഗണന നല്കുന്ന, എത്ര അവസരങ്ങള്‍ മുന്നിലുണ്ടായിട്ടും കൊള്ളയോ കൊലയോ സുരക്ഷാ പ്രശ്നങ്ങളോ ഇല്ലാത്ത ഗസ്സക്കാരെയും ഫലസ്തീനികളെയുമാണ് നാം കാണുന്നത്. അതോടൊപ്പം മുസ്‍ലിം ലോകത്തെ എന്ന് മാത്രമല്ല, നീതിയും ന്യായവും വിജയിച്ച് കാണണമെന്ന് ആഗ്രഹിക്കുന്ന, മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവരെയെല്ലാം കൂടെ നിര്‍ത്താന്‍ ഹമാസിന് സാധിച്ചിട്ടുണ്ട്. കുടുംബത്തിലെ അംഗങ്ങളെല്ലാം കൊല്ലപ്പെട്ടിട്ടും ഒരു പരാതിയോ രോദനമോ നാം കേള്‍ക്കുന്നില്ല. എല്ലാം അല്ലാഹുവിലര്‍പ്പിച്ച്, സങ്കടക്കണ്ണീരിനിടയിലും അല്‍ഹംദുലില്ലാഹ് എന്ന് പറയുന്ന ഒരു ജനതയാണ് ഇന്ന് ലോകത്തിന് മുന്നില്‍ ഫലസ്തീനികള്‍. 

ഹമാസ് രാഷ്ട്രീയ വക്താവ് ഖാലിദ് മിശ്അല്‍ പറയുന്നത് കൂടി നമുക്ക് നോക്കാം: 
ഇസ്റാഈല്‍ ഫലസ്തീന് മാത്രമല്ല, മുഴുവന്‍ അറബ് രാജ്യങ്ങള്‍ക്കും ലോകത്തിന് തന്നെയും ഭീഷണിയാണ്. അമേരിക്കക്ക് പോലും അവര്‍ ഭീഷണിയായി വളരുന്നത് വൈകാതെ അവര്‍ കാണേണ്ടിവരും. അവരെ ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. അത് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. അറബ് രാഷ്ട്രങ്ങള്‍ക്ക് ഏറെ ഉത്തരവാദിത്തമുണ്ട്. സൗദി അറേബ്യ പോലോത്ത താരതമ്യേന വലിയ രാജ്യങ്ങള്‍ക്ക് വിശേഷിച്ചും. ഈ പോരാട്ടത്തില്‍ ഇസ്റാഈല്‍ വിജയിച്ചാല്‍ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) ഫലസ്തീനികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് വിശേഷിച്ച് ഒരു നഷ്ടവുമില്ല. ഞങ്ങളെക്കൊണ്ടാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് ഞങ്ങള്‍ ആശ്വസിക്കും. അതേ സമയം, ഖുദ്സും വിശുദ്ധ ഭൂമികയുമെല്ലാം തകര്‍ക്കപ്പെടും. അത് ഏറ്റവും വലിയ നഷ്ടമുണ്ടാക്കുന്നത് മുസ്‍ലിം സമുദായത്തിനും അറബ് രാജ്യങ്ങള്‍ക്കുമാണ്. ഖുദ്സിന്റെ മോചനവും സുരക്ഷയം ഫലസ്തീനികളുടെ മാത്രം ഉത്തരവാദിത്തമല്ല. പ്രവാചകന്മാരും നമ്മുടെ പ്രവാചകരും രണ്ടാം ഖലീഫ ഉമര്‍(റ)വും സ്വലാഹുദ്ദീന്‍ അയ്യൂബിയും ഈ സമുദായത്തെ ഏല്‍പിച്ച അമാനതാണ് അത്. അവരാരും ഫലസ്തീനികളായിരുന്നില്ല. ഉത്തരവാദിത്തം തിരിച്ചറിഞ്ഞാണ് അവരെല്ലാം ഇതിനായി ഇറങ്ങിപ്പുറപ്പെട്ടത്. ഫലസ്തീനികള്‍ ചെയ്യുന്നതും അത് തന്നെയാണ്. ഞങ്ങളൊരിക്കലും കീഴടങ്ങുകയില്ല. യുദ്ധം എത്ര നീണ്ടാലും എന്ത് വില നല്കേണ്ടിവന്നാലും അവസാന ജീവനും ഖുദ്സിനായി പിടിച്ച് നില്ക്കും. മുസ്‍ലിം രാഷ്ട്രങ്ങളും മനുഷ്യസ്നേഹികളും അവരോടൊപ്പം നിന്നാല്‍ എല്ലാവര്‍ക്കും ഒന്നായി വിജയിക്കാം. അല്ലെങ്കില്‍, എല്ലാവര്‍ക്കും ഒറ്റക്കൊറ്റക്ക് നിന്ന് ശത്രുവിന്റെ മുമ്പില്‍ പരാജയം ഏറ്റ് വാങ്ങാം. 

ഇതിനായി ആഗോള തലത്തില്‍ പുതിയൊരു സഖ്യം തന്നെ രൂപപ്പെടേണ്ടതുണ്ട്. റഷ്യ, ചൈന തുടങ്ങിയ ശക്തികളെയെല്ലാം ചേര്‍ത്ത് സൗദി അറേബ്യയും തുര്‍കിയുമെല്ലാം മുന്‍കൈയ്യെടുത്ത്, നീതിയുടെ പക്ഷത്ത് നില്ക്കന്ന ഒരു സഖ്യം ലോകനന്മക്ക് തന്നെ ആവശ്യമാണ്. ഇസ്‍ലാമിക ഭരണവും ഖിലാഫതും അതാണല്ലോ ലോകത്തിന് സമ്മാനിച്ചതും സമ്മാനിക്കേണ്ടതും. അതിനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴുള്ളത്. പൊതുജനങ്ങളെല്ലാം കൂടെയുണ്ട്. മുസ്‍ലിം ലോകത്തെ പണ്ഡിതര്‍ ഇതിന് ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കണം. അല്ലത്ത പക്ഷം, ലോകത്ത് നിന്ന് തന്നെ മനുഷ്യത്വം ഇല്ലാതെയാവും. അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒരാള്‍ക്കും ഒഴിഞ്ഞുമാറാനാവില്ല.



ചുരുക്കത്തില്‍, പോരാട്ടം ഒരു മാസം പിന്നിടുമ്പോള്‍, നമുക്ക് ഇങ്ങനെ ഉറപ്പിച്ച് പറയാനാവും, ഇത് മനുഷ്യത്വവും മൃഗീയതയും തമ്മിലുള്ള പോരാട്ടമാണ്. വിശ്വാസവും മതബോധവും നല്കുന്ന ഉന്നത മൂല്യങ്ങളാണ് ഒരു പക്ഷത്തെങ്കില്‍, കൊച്ചുകുഞ്ഞുങ്ങളെ പോലും കൊന്നൊടുക്കുന്ന, ആശുപത്രികളില്‍ പോലും അക്രമണം നടത്തുന്ന, അതിനായി തൊടുത്ത് വിടുന്ന ബോംബുകളില്‍ പോലും പേരെഴുതി കളിക്കുന്ന കാടത്തമാണ് മറുപക്ഷത്തുള്ളത്, അതിന്റെ പേരാണ് ഇസ്റാഈല്‍. 

വിശ്വാസവും അവിശ്വാസവും തമ്മിലുള്ള ഈ പോരാട്ടം വീക്ഷിക്കുന്നവര്‍ക്ക് ഒരു കാര്യം ഉറപ്പാണ്, ഗസ്സയിലും വെസ്റ്റ് ബേങ്കിലും സംഭവിച്ച ഭൗതിക നാശനഷ്ടങ്ങളുടെ പത്തിലൊന്നെങ്കിലും ഇസ്റാഈലില്‍ സംഭവിച്ചിരുന്നുവെങ്കില്‍, ജീവിതക്കൊതിയരായ അവരെല്ലാവരും എല്ലാം വിട്ട് നാടും വീടും വേണ്ടെന്ന് വെച്ച് ഓടിപ്പോകുമായിരുന്നു. അവരുടെ മുന്‍പന്തിയിലുണ്ടാവുക, അവരുടെ നേതാക്കളുമായിരിക്കും, തീര്‍ച്ച.

2023 നവംബർ 7, ചൊവ്വാഴ്ച

ഇസ്രായേൽ പൂർണ്ണ പരാജയത്തിലേക്ക്, ഖുദുസിന്റെ വിമോചനം ഒരു വിളിപ്പാടകലെ.

Occupational war is a costly affair. പരമാവധി നീട്ടിക്കൊണ്ടുപോയാൽ എത്ര ശക്തനായ ശത്രുവിനെയും പരാജയപ്പെടുത്താം എന്ന് തെളിയിച്ചത് അമേരിക്കൻ അധിനിവേശത്തിനെതിരായ താലിബാന്റെ പോരാട്ടമാണ്. ഒരു യുദ്ധതന്ത്രം എന്ന നിലയിൽ തന്നെ താലിബാൻ പരീക്ഷിച്ചു വിജയിപ്പിച്ചതാണത്. യുദ്ധം ഒരിക്കലും നിറുത്തരുത്, സീസ് ഫയറിനു വേണ്ടി ശത്രുവിന്റെ ഒരു ഉപാധിയും അംഗീകരിക്കരുത്. അങ്ങോട്ട് നിർദേശിച്ച ഉപാധികൾ മുഴുവൻ ഏകപക്ഷീയമായി പാലിക്കാൻ തയ്യാറാവാതെ യുദ്ധം അവസാനിപ്പിച്ച് പിന്തിരിയാൻ ശത്രുവിനെ അനുവദിക്കുകയും ചെയ്യരുത് എന്നതായിരുന്നു അവരുടെ സ്ട്രാറ്റജി. 

ശത്രുവിന് നാശനഷ്ടങ്ങൾ ഉണ്ടാക്കുക എന്നതിലേറെ ഹമാസിന്റെ ഹോം മെയ്ഡ് മിസൈലുകളുടെ ലക്ഷ്യം അതിൻറെ അനേകമിരട്ടി ചെലവുകൾ വരുന്ന അയേൺ ഡോം ഇന്റർസെപ്റ്ററുകൾ തുടർച്ചയായി പ്രവർത്തിപ്പിച്ചാൽ ഇസ്രായേലിൽ ഉണ്ടാവുന്ന വൻ സാമ്പത്തിക നഷ്ടം ആണ്. 

ഗസ്സയിലെ ഓരോ കെട്ടിടവും തകർക്കാൻ ഇസ്രായേൽ ഉപയോഗിക്കുന്ന ഓരോ മിസൈലുകൾക്കും ആ കെട്ടിടത്തിന്റെ എത്രയോ ഇരട്ടി പണച്ചെലവാണ് വരുന്നത്. 

ഹമാസിന്റെ ടണലുകൾ തകർക്കാൻ കോടികൾ വിലമതിക്കുന്ന ബംഗർ ബസ്റ്റർ ബോംബുകളാണ് പ്രയോഗിക്കേണ്ടി വരുന്നത്. ടണലുകൾക്ക് മുകളിൽ തന്നെ കൃത്യമായി അതു പതിച്ചില്ലെങ്കിൽ അതിൻറെ കാശും പോയി. കൃത്യമായി പതിച്ചാൽ പോലും ടണലുകളുടെ ഏതെങ്കിലും പ്രത്യേക ഭാഗം മാത്രമേ അതിന് തകർക്കാൻ കഴിയൂ. ചുരുങ്ങിയ ചെലവിൽ ഹമാസിന് അത് പുനർനിർമ്മിക്കാനും കഴിയും. ഇതിലേറെ ചെലവ് കുറഞ്ഞത് ഇസ്രായേൽ വികസിപ്പിച്ച സ്പോഞ്ച് ബോംബുകളാണ്. പക്ഷേ അത് ടണലുകളുടെ ഏതെങ്കിലും ഒരു ഭാഗം നിയന്ത്രണത്തിൽ ആയാൽ മാത്രമേ സൈന്യത്തിന് കൃത്യമായി പ്രയോഗിക്കാൻ കഴിയൂ. പുറത്തേക്ക് ഒരുപാട് വഴികളും ഇടക്ക് ഷട്ടറുകളും എല്ലാം ഉള്ളതുകൊണ്ട് ടണലുകൾ പൂർണമായി തകർക്കാനോ ടണലുകളിൽ ഉള്ള പോരാളികളെ നശിപ്പിക്കാനോ അതുകൊണ്ടും കഴിയില്ല.

മൊസാദിന്റെ കേളികേട്ട ഇന്റലിജൻസ് വീര കഥകളും അയേൺ ഡോം പോലുള്ള അത്യന്താധുനിക ആയുധങ്ങളെയും കുറിച്ച് അവർ തന്നെ പ്രചരിപ്പിക്കുന്ന അപസർപ്പക കഥകളാണ് ആയുധ വിപണിയിൽ ഇസ്രായേലിനെ മുൻനിരയിൽ എത്തിച്ചത്. ആ ഊതി വീർപ്പിച്ച ബലൂണുകളൊക്കെ പൊട്ടിക്കഴിഞ്ഞു. വെറും ഹോം മെയ്ഡ് ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു സായുധ സംഘത്തെ പരാജയപ്പെടുത്താൻ പോലും സ്വന്തം ആയുധങ്ങൾക്ക് പുറമേ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെ മുഴുവൻ സഹായം സ്വീകരിച്ചിട്ടും വിയർക്കേണ്ടി വരുന്ന ഇസ്രായേലിന്റെ ഗതികേട് ലോകം മുഴുവൻ കണ്ടു. അതുകൊണ്ടുതന്നെ കോടികളുടെ ആയുധ വിപണിയിൽ നിന്നുള്ള വരുമാനം ഇനി അധികം പ്രതീക്ഷിക്കേണ്ട. 

അബ്രഹാം അക്കോഡുമായി മുന്നോട്ടു പോകാൻ ഇനി ഒരു അറബ് ഏകാധിപതിക്കും കഴിയില്ല. അതുവഴി ഉണ്ടാകുന്ന വൻ നേട്ടങ്ങളും ഇസ്രായേലിന് നഷ്ടപ്പെട്ടു കഴിഞ്ഞു. 

ഇസ്രായേലി സൈന്യം ഗസ്സയിലേക്ക് പ്രവേശിച്ചു കഴിഞ്ഞത് മുതൽ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ കണക്കുകളും ചിത്രങ്ങളും തകർക്കപ്പെടുന്ന ഇസ്രായേലി ടാങ്കുകളുടെയും ബുൾഡോസറുകളുടെയും വീഡിയോകളും ഹമാസ് തുടർച്ചയായി പുറത്തുവിട്ടു കൊണ്ടിരിക്കുന്നു (ഫേസ്ബുക്ക് എല്ലാം നീക്കം ചെയ്യുന്നുണ്ടെങ്കിലും). നമുക്ക് "വേദനാജനകമായ നഷ്ടങ്ങൾ" ഉണ്ടാവുന്നുണ്ട് എന്ന് ഇസ്രായിൽ തന്നെ ഔദ്യോഗികമായി സമ്മതിക്കുകയും കൊല്ലപ്പെട്ട സൈനികരിൽ ചിലരുടെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുമുണ്ട്. കൊല്ലപ്പെട്ട മുഴുവൻ സൈനികരുടെയും വിവരങ്ങൾ ഇസ്രായേൽ പുറത്തുവെട്ടാൻ നെതന്യാഹു രാജിവെക്കേണ്ടി വരും എന്ന് ഹമാസ് പരിഹസിക്കുന്നുമുണ്ട്. എന്നാൽ കരയുദ്ധത്തിൽ നേരിട്ടുള്ള ഓപ്പറേഷനിൽ ഇസ്രായേലിന് കൊല്ലാൻ കഴിഞ്ഞ ഹമാസ് പോരാളികളുടെ ഫോട്ടോയോ വിവരങ്ങളോ അവകാശവാദങ്ങളോ ഇസ്രായേലിൽ നിന്ന് വരുന്നുമില്ല. കര യുദ്ധം കൊണ്ട് ഹമാസിന് എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായതായി ഹമാസിന്റെ ഭാഗത്തുനിന്നും വിവരമൊന്നുമില്ല. ഗസ വീണു, വളഞ്ഞു, വിഭജിച്ചു എന്നൊക്കെ ഇസ്രായേൽ പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും ഗസ സിറ്റിക്ക് പുറത്തുള്ള വെളിപ്രദേശങ്ങളിൽ നിന്ന് ഉള്ളിലേക്ക് നീങ്ങാൻ ശ്രമിച്ച മിസൈലുകളെ അതിജീവിക്കാൻ കഴിയും എന്ന് അവകാശപ്പെട്ട മെക്കാവ ടാങ്കുകൾ നിന്ന് കത്തുന്ന കാഴ്ചയാണ് ലോകം കണ്ടത്. മർക്കാവ ടാങ്കുകളുടെ ബ്ലൈൻഡ് സ്പോട്ടുകളെയും ദുർബല ഭാഗങ്ങളെയും കുറിച്ചുള്ള കൃത്യമായ ഇൻറലിജൻസ് വിവരങ്ങൾ ഇറാനിൽ നിന്നും റഷ്യയിൽ നിന്നും മറ്റോ ഹമാസിന് ലഭിച്ചിട്ടുണ്ടാവണം എന്നും ഊഹിക്കാം. ടാങ്കുകളുടെ തൊട്ടടുത്തായി ടണലുകളിൽ നിന്ന് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് പൊടുന്നനെ അക്രമിച്ച് ഓടിമറയുന്ന തന്ത്രമാണ് ഹമാസ് വിജയകരമായി നടപ്പാക്കുന്നത്. 

ദുർബലമാണെങ്കിലും ഇസ്രായേലി നഗരങ്ങളിലേക്കുള്ള ഹമാസിന്റെയും ഹിസ്ബുല്ലയുടെയും തുടർച്ചയായ മിസൈൽ വർഷങ്ങളും കൂടെക്കൂടെ ജനങ്ങളുടെ ബംഗറിലേക്കുള്ള ഓട്ടപാച്ചിലും ബന്ധികളെ വീണ്ടെടുക്കുന്ന കാര്യത്തിലുള്ള പൂർണ്ണ പരാജയവും ജനങ്ങളുടെ ആത്മവിശ്വാസം പൂർണമായി തകർത്തു കഴിഞ്ഞു. ഹമാസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലും ഒരു പുരോഗതിയും ഇതുവരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. യുദ്ധ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാൻ കഴിയാത്ത ഈ യുദ്ധം പിന്നെ എന്തിനുവേണ്ടിയാണ് നീട്ടിക്കൊണ്ടുപോകുന്നത് എന്ന് ഇസ്രായേലിലെ ജനങ്ങൾ തന്നെ നെതന്യാഹുവിനോട് രോഷാകുലരായി ചോദിച്ചു കൊണ്ടിരിക്കുന്നു. ഹമാസ് വിരിച്ച വലയിൽ നെതന്യാഹു വീണു കഴിഞ്ഞു, ഹമാസിന്റെ തിരക്കഥ പ്രകാരമാണ് ഇപ്പോൾ യുദ്ധം മുന്നോട്ട് പോകുന്നത് എന്ന് ഇസ്രായേൽ ബുദ്ധിജീവികൾ തന്നെ കുറ്റപ്പെടുത്തുന്നു. 

ഹമാസ് ഇസ്രായേലി സൈനികരെയും അവരുടെ ക്യാമ്പുകളേയും രാഷ്ട്രീയ താല്പര്യങ്ങളേയും ലക്ഷ്യം വെച്ചാണ് എപ്പോഴും അക്രമിക്കുന്നത്. അവർ ഒരിക്കലും സിവിലിയൻസിനെ ലക്ഷ്യമാക്കാറില്ല. വല്ലപ്പോഴും സിവിലിയൻസ് ഒറ്റപെട്ടതായി കൊല്ലപ്പെട്ടാൽ തന്നെ അത് കൊളാക്ടറൽ ഡാമേജ് മാത്രമാണ് എന്ന വസ്തുത ലോകം കാണുന്നുണ്ട്. ബന്ധികളോട് അവർ ഏറ്റവും നല്ല നിലയിലാണ് പെരുമാറുന്നത് എന്നും ലോകം കണ്ടു. മറുഭാഗത്ത് ഇസ്രായേൽ ലക്ഷ്യം വെക്കുന്നത് തന്നെ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ആശുപത്രികളും സ്കൂളുകളും ഒക്കെയാണ്. അതിനിടയിൽ വല്ല ഹമാസുകാരും പെട്ടുപോയാൽ ആയി എന്നത് മാത്രമാണ് അവരുടെ ന്യായം. ഒരുഭാഗത്ത് നിരപരാധികളായ സ്ത്രീകളും മറുഭാഗത്ത് സൈനികരും മാത്രം മരിച്ചു വീഴുന്നത് യുദ്ധത്തിൻറെ എത്തിക്സ് ആരാണ് പാലിക്കുന്നത് എന്നതിനുള്ള കൃത്യമായ അളവുകോലയാണ് ബുദ്ധിയുള്ളവർ മനസ്സിലാക്കുക. ഇസ്രായേലിന് നിരപരാധികളെ കൊല്ലാൻ ന്യായമായി പറയാറുള്ള , ഹമാസ് അവരെ ഹ്യൂമൻ ഷീൽഡ് ആക്കുന്നു എന്ന പതിവ് ന്യായത്തിന്റെ പൊള്ളത്തരം ഇപ്പോൾ എല്ലാവർക്കും മനസ്സിലായിക്കഴിഞ്ഞു. 

ചുരുക്കത്തിൽ ഇസ്രായേൽ ഈ യുദ്ധത്തിൽ രാഷ്ട്രീയമായും സൈനികമായും നയതന്ത്ര പരമായും പരാജയപ്പെട്ടു കഴിഞ്ഞു. ഇനി യുദ്ധം നീണ്ടുപോകുന്ന ഓരോ ദിവസങ്ങളും പരാജയത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ഒരുപാട് കൊല്ലാൻ കഴിയുന്നത് ഒരു വിജയമായി നമ്മുടെ നാട്ടിലെ സംഘികൾക്ക് മാത്രമേ കാണാൻ കഴിയൂ.  

ഈ യുദ്ധ പരാജയവും തുടർന്നുള്ള സാമ്പത്തിക തകർച്ചയും നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി മാത്രമല്ല, ഇസ്രായേലികളുടെ ആത്മവിശ്വാസവും പൂർണമായി തകർക്കും. ശേഷിയുള്ളവർ മുഴുവൻ പതിയെ ഇസ്രായേൽ ഉപേക്ഷിച്ച് തങ്ങളുടെ നാടുകളിലേക്ക് മടങ്ങും. ആ പ്രവണത ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു. ചുരുക്കത്തിൽ ഇസ്രായേലിന്റെ കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു. ഖുദുസിന്റെ വിമോചനം ഒരു വിളിപ്പാടകലെ. ഈ മാർഗ്ഗത്തിൽ രക്തവും വിയർപ്പും സമ്പത്തും സമർപ്പിക്കാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാർ. ചരിത്രത്തിലെ അവരുടെ ജീവിത നിയോഗം നിർവഹിക്കാൻ കഴിഞ്ഞ മഹാഭാഗ്യവാന്മാർ. നോമ്പും പ്രാർത്ഥനകളും പ്രതിഷേധങ്ങളും പ്രചരണങ്ങളുമായി അവരുടെ കൂടെ നിൽക്കാൻ മനസ്സുകൊണ്ട് എങ്കിലും കഴിഞ്ഞവർക്ക് അതിനെങ്കിലും കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കാം. കുത്തിതിരിപ്പും കുന്നായ്മയും മാത്രം പറഞ്ഞു നടന്നവരും ശത്രുക്കളുടെ വാലാട്ടികളും ഖുദുസിന്റെ ചരിത്രത്തിൽ പലവട്ടം ആവർത്തിച്ച സമാനമായ ദുരന്ത കഥാപാത്രങ്ങൾ മാത്രം.

2023 നവംബർ 4, ശനിയാഴ്‌ച

അമേരിക്കയിലെ എറ്റവും പുതിയ ട്രെൻ്റ്* *"നമുക്ക് ഖുർആൻ വായിക്കാം" എന്നാണ്


പലസ്തീൻ ജനതയുടെ ആത്മവീര്യം ലോക ജനതയെ ചിന്തിക്കാൻ പ്രാപ്തരാക്കി...‼️

ഗാസയിലെ ജനങ്ങളുടെ മാനസിക ശക്തിയുടെ രഹസ്യം അറിയാൻ ധാരാളം അമേരിക്കക്കാർ വിശുദ്ധ ഖുർആൻ വായിക്കാൻ തീരുമാനിക്കുന്നു..

ഗാസയിലെ ജനങ്ങളുടെ ശക്തിയുടെയും ദൃഢതയുടെയും രഹസ്യം ചോദിക്കുന്ന ഒരു അമേരിക്കൻ പെൺകുട്ടിയിൽ നിന്നാണ് ഈ പ്രവണത ആരംഭിച്ചത്,

അത് "ക്ഷമ, വിശ്വാസം, ഇസ്‌ലാം, ഖുർആൻ" എന്ന് ആളുകൾ അഭിപ്രായപ്പെട്ടു...‼️

ഇവിടെ നിന്ന് അവൾ ഖുർആൻ വായിക്കുമെന്ന് പ്രഖ്യാപിച്ചു ...
ട്രെൻഡ് ആരംഭിച്ചു....
അവളെ പിന്തുണയ്ക്കുന്ന ആയിരക്കണക്കിന് കമന്റുകളും അവളെപ്പോലെ ഖുർആൻ വായിക്കാൻ തീരുമാനിച്ച മറ്റ് കമന്റുകളും അവർക്ക് ലഭിച്ചു, തുടർന്ന് അവർ ഖുർആനെ പുകഴ്ത്തുന്ന ക്ലിപ്പുകളിൽ വായിക്കാനും പ്രത്യക്ഷപ്പെടാനും തുടങ്ങി,

അതിലൊരാൾ അവളുടെ കരച്ചിലിന്റെ ഒരു ക്ലിപ്പ് പോലും പോസ്റ്റ് ചെയ്തു.

 ഖുർആനിന്റെ മഹത്വത്തെക്കുറിച്ചും അത് അവളെ എങ്ങനെ ശാന്തമാക്കാനും മനസ്സമാധാനത്തിനും സഹായിച്ചുവെന്നും...‼️

മറ്റൊരാൾ പറഞ്ഞു:
അറബ് മനുഷ്യനെ മതഭ്രാന്തനും പ്രാകൃതനുമായാണ് ഞാൻ കണ്ടിരുന്നത്, എന്നാൽ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ ഗാസയിലെ ഡോക്ടർമാർ കുട്ടികളുമായി കളിച്ചതും സ്ത്രീകൾ അവരുടെ ഭർത്താവിനെ കെട്ടിപ്പിടിച്ച് കരയുന്നതും പുരുഷന്മാർ അവരുടെ പെൺമക്കളെ സ്നേഹത്തോടും കരുതലോടും പരിഗണിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി. 
മുൻവിധിയുടെ കുമിളയിലാണ് ഞാൻ ജീവിക്കുന്നതെന്ന്.
ഇത് ഇസ്‌ലാമിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ എന്നെ പ്രേരിപ്പിച്ചു.

കുതന്ത്ര ശാലിയെക്കാൾ ഏറ്റവും വലിയത് പ്രപഞ്ച സൃഷ്ടാവായ അല്ലാഹുവിൻറെ തന്ത്രമാണ്..
കുതന്ത്രശാലികൾ തന്ത്രം പ്രയോഗിക്കുന്നു പക്ഷേ അല്ലാഹുവിൻറെ തന്ത്രമാണ് ഏറ്റവും വലിയത് 

2023 നവംബർ 1, ബുധനാഴ്‌ച

ഇസ്രായേൽ രാജ്യത്തിൻ്റെ അന്ത്യം തീർച്ചയായുംസമീപസ്ഥമായിരിക്കുകയാണ്

മൊസാദിന്റെ മുൻ തലവൻ ഡാനി യാതോം (Danny Yatom), യെദിയോത് അഹ്‌റോനോത് (Yedioth Ahronoth) ദിനപത്രത്തിൽ ഇന്ന് എഴുതിയ ലേഖനത്തിൽ പറയുന്നു: 170 മില്യൺ ഡോളർ നിർമാണ ചെലവ് വരുന്ന, ടെൽഅവീവിലെ ആയുധ നിർമാണ വ്യവസായത്തിന്റെ അഭിമാന സ്തംഭമായ, ഇസ്രായേൽ നിർമ്മിത മെർക്കാവ ടാങ്ക്, ഒരു ആർപിജി ഷെൽ ഉപയോഗിച്ച് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു? ഞാൻ അത് വിശ്വസിക്കുന്നില്ല! ഈ ഉരുക്ക് കോട്ട ടാങ്കിനെ ഒരു ആർപിജിക്ക് നശിപ്പിക്കാൻ കഴിഞ്ഞെന്നോ? നമ്മുടെ ഈ ടാങ്കിൽ നിസാരമായ ഒരു പുറംതോട് തട്ടിയപ്പോൾ നിലം കുലുങ്ങി, ടാങ്ക് പൊട്ടിത്തെറിച്ചത് ഒരു ടൺ ഭാരമുള്ള ബോംബ് തട്ടിയതുപോലെ പൊട്ടിത്തെറിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?
ഞാൻ അത് വിശ്വസിക്കുന്നില്ല! 

ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? ആരാണ്
അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? യഹൂദന്മാരെ കൊല്ലാൻ സഹായിക്കുന്ന ഏതോ അദൃശ്യ ശക്തികളുണ്ട്. മോശയുടെയും അഹരോന്റെയും കർത്താവ് നമ്മെ കൈവിട്ടോ? അവരെ സഹായിക്കുകയും അവരോടൊപ്പം യുദ്ധം ചെയ്യുകയും ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന ശക്തിയുണ്ട്. ഒക്‌ടോബർ ഏഴ് മുതൽ ഫലസ്‌തീനിൽ ഉടനീളം അവർ നമുക്കുനേരെ നടത്തിയ ആക്രമണങ്ങളിൽ ഒരിക്കലും അവർക്ക് ലക്ഷ്യം തെറ്റിയിട്ടില്ല, അവരുടെ പക്കൽ ഒരു ഉപഗ്രഹം ഉള്ളതുപോലെ. നിർഭാഗ്യവശാൽ, ഇസ്രായേൽ രാജ്യത്തിൻ്റെ അന്ത്യം തീർച്ചയായും സമീപസ്ഥമായിരിക്കുകയാണ്!
(As received) 

ഇസ്രായേലിന്റെ ചരിത്രം

"ഞങ്ങളുടെ യുദ്ധം ഞങ്ങളുടെ നിലനിൽപ്പിന് വേണ്ടി മാത്രം" - Benjamin Nethanyahu Isreal  ഇസ്രായേലിന്റെ ചരിത്രം !! 1930 നു മുൻപ് ഇസ്രായേ...