ജനനം: ഇറാനിലെ ജീലാനിൽ ഹിജ്റ 470
പിതാവ്: നബിﷺയുടെ കുടുംബ പരമ്പരയിലെ അബൂസ്വാലിഹ് മൂസാജൻഗീദോസ്ത്.
മാതാവ്: ഉമ്മുൽഖൈർ ഫാത്തിമ ബിന്‍ത് അബ്ദില്ല(റ)
വഫാത്ത്: ഹിജ്റ 561 റബീഉൽ ആഖിർ-11
വയസ്സ്: 90
മഖ്ബറ: ബഗ്ദാദ്
ശൈഖ് ജീലാനി قَدَّسَ اللهُ سِرَّهُ
_മുലകുടിക്കും കാലം_
وحكى عن أمه رضي الله عنها، وكان لها قدم في الطريق أنها قالت لما وضعت ولدي عبد القادر كان لا يرضع ثديه في نهار رمضان، ولقد غم على الناس هلال رمضان فأتوني وسألوني عنه فقلت لهم: إنه لم يلتقم اليوم له ثدياً ثم اتضح أن ذلك اليوم كان من رمضان، واشتهر ببلدنا في ذلك الوقت أنه ولد للأشراف ولد لا يرضع في نهار رمضان،
(الطبقات الكبرى للشعراني: ١٠٨)
ശൈഖ് ജീലാനി(റ)വിന്റെ മാതാവ് സാക്ഷ്യപ്പെടുത്തുന്നു: എന്റെ മകൻ അബ്ദുല്‍ ഖാദർ(റ)ജനിച്ചപ്പോൾ റമളാൻ മാസത്തിലെ പകൽ സമയത്ത് കുട്ടി മുല കുടിച്ചിരുന്നില്ല. ഒരിക്കല്‍ മേഘം മൂടിയ കാരണത്താൽ റമളാൻ മാസത്തെ കുറിച്ച് അനിശ്ചിതത്വം ഉണ്ടായപ്പോൾ ജനങ്ങള്‍ എന്റെ അടുക്കൽ വന്ന് കുട്ടി പാൽ കുടിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചു. ഞാൻ ഇല്ലെന്ന് മറുപടി നൽകി. പ്രസ്തുത ദിവസം റമളാനിൽ പെട്ടതായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടു. റമളാനിലെ പകലിൽ മുല കുടിക്കാത്ത ഒരു കുട്ടി അഹ്‌ലുബൈത്തിൽ ജനിച്ചിട്ടുണ്ടെന്ന വാർത്ത ഞങ്ങളുടെ നാട്ടിലാകെ പ്രസിദ്ധമായി.
(ത്വബഖാത്തുൽ കുബ്റാ:108)_
_മുതലായ റമളാനിൽ മുപ്പത് നാളിലും_
_മുല കുടിക്കും കാലം മുലനെ തൊടാത്തോവർ_
വിശപ്പിന്റെ പങ്കാളികൾ
പതിനെട്ടാമത്തെ വയസ്സിൽ ശൈഖ് ജീലാനി ജന്മ ദേശമായ ജീലാൻ വിടുന്നു. ഇറാനിലെ കുഗ്രാമമാണ് ജീലാൻ. കണ്ണീരിൽ കുതിർന്ന യാത്ര . വളർത്തി വലുതാക്കിയ , സ്നേഹം വാരിക്കോരി നൽകിയ ഉമ്മയെ വേർപിരിയുന്ന ദുഃഖം . ഇനി ചെന്നെത്തുന്ന ഇടമോ ? ഒന്നുമറിയില്ല . സ്നേഹമോ വെറുപ്പോ , എന്തായിരിക്കും കാത്തിരിക്കുന്നത് .?
മാതാവ് ഉമ്മുൽ ഖൈർ ബീവി അവസാനമായി മകന്റെ നെറ്റിയിൽ ഉമ്മം വെച്ച് പൊട്ടിക്കരഞ്ഞു , " മോനെ , ഇനി ഈ മുഖം ഉമ്മ കാണാനിടയില്ലാതെയും വന്നേക്കാം ".
വിഞ്ജാന സ്വപ്നങ്ങളുടെ പൂമ്പാറ്റ ചിറകുകൾക്ക് പറക്കാൻ വ്യക്തമായി അതിരുകൾ പരിമിതപ്പെടുത്തരുതല്ലോ . ആകാശ വിസ്ത്രിതിയിലേക്ക് അത് പറന്നുയരണം . അതിനാണ് മകനെ നിന്നെ ഇറാഖിലേക്ക് യാത്ര അയക്കുന്നത് .
കുഞ്ഞു നാളിലെ ഉപ്പ മരണപ്പെട്ടിരുന്നു . ഉമ്മയുടെ ഉപ്പയായ അബ്ദുല്ലാഹി സൂമിഇ യാണ് സംരക്ഷിച്ചിരുന്നത് .
ഉമ്മയുടെയും മാതാമഹന്റെയും ഓർമ്മ പൊട്ടുകൾ കിലുക്കി ജീലാനി തങ്ങൾ നീണ്ട മുപ്പത്തിമൂന്ന് വർഷം വിഞ്ജാന ദാഹം തീർത്ത് ഇറാക്കിൽ സഞ്ചരിച്ചു .
ഓർക്കുമ്പോഴൊക്കെ ഓർമ്മകളിൽ വിസ്‌ഫോടനം നടത്തുന്ന സംവത്സരങ്ങൾ . വിഞ്ജാനത്തിന്റെ ,ഫിഖ്ഹിൻ്റെ , തസവ്വുഫിന്റെ വൻ മരങ്ങളായ ശൈഖുമാരെ തിരഞ്ഞ കാലം . രാപകൽ ഭേതമന്യേ ചുറ്റി തിരിഞ്ഞ കാലം . കളഞ്ഞു പോയ മാണിക്യ കല്ല് അന്വേഷിക്കുന്നത് പോലെ ഇറാഖിൽ ശൈഖുമാരെ പരതി .കർമ്മശാസ്ത്രത്തിന് ഹമ്പലിയായ അലിയ്യുബിൻ അഖിൽ ,സാഹിത്യത്തിന് ഇബ്നു അലിയ്യി തബ്രീസി ,തസവ്വുഫ് തരീഖത്തിന് ഹമാദുബിൻ മുസ്ലിം ദബ്ബാസ് ( റ ഹി )
ഉറങ്ങാത്ത പന്ത്രണ്ട് വർഷങ്ങൾ . രാത്രിയെന്ന കരിമ്പട പുതപ്പിലേക്ക് ഇബാദത്ത് കൊണ്ട് ചേർന്നിരുന്ന് ഉറക്കം കെടുത്തിയിരുന്നു . രാത്രി ഉറക്കം പകൽ ലോകത്തിനായി നിർമ്മിക്കപ്പെട്ട നിയമാവലിയാണ് . രാത്രിയുടെ ആത്മാവറിഞ്ഞവർക്ക് ഒരിക്കലും അത് ഉറങ്ങി തീർക്കാൻ സാധിക്കില്ല .
വിശപ്പിന്റെ തീചൂളയിൽ പന്ത്രണ്ട് വർഷത്തെ പകൽ നിരന്തരം നോമ്പുകാരനായി ജീവിച്ചു .
ഭക്ഷണവും വെള്ളവും ലഭിക്കാതെ മുഴു പട്ടിണിയിൽ ജീവിച്ച ജീലാനി ഒരു കഷ്ണം റൊട്ടിക്ക് വേണ്ടി ആഗ്രഹം തുടിച്ചിട്ടുണ്ട് . കഷ്ടപ്പാടുകൾ മലകൾ കണക്കെ ഉയർന്ന് പൊങ്ങിയപ്പോഴും പഠനത്തിന് ബുദ്ധിമുട്ടരുതെന്ന് വാശിയുണ്ടായിരുന്നു . നഗ്ന പാദനായി പരുത്ത ചാക്ക് വസ്ത്രമുടുത്ത് ടൈഗ്രീസിന്റെ തീരങ്ങളിൽ കറങ്ങി നടക്കുമ്പോൾ പച്ചിലകൾ പറിച്ച് തിന്ന് ക്ഷുത്തടക്കിയിരുന്നു . ശരീര മോഹങ്ങൾ ഇഛാശക്തി കൊണ്ട് കീഴ്പ്പെടുത്തി ശരീരത്തെ മെരുക്കി പാകപ്പെടുത്തിയിരുന്നു .
ത്യാഗ യാത്ര കുറിപ്പുകളിൽ നേരിട്ട ഒരനുഭവം ശൈഖ് ജീലാനി തങ്ങൾ തന്നെ വിവരിക്കുന്നുണ്ട് .
" വിശപ്പിന്റെ കുന്തമുനകൾ ആഴ്ന്നിറങ്ങിയപ്പോൾ പതിവ് പോലെ വല്ല പച്ചിലകൾ കിട്ടുമോന്ന് പരതി പുഴവക്കിലേക്ക് ഞാനിറങ്ങി . എന്നാൽ എന്നെ തോൽപ്പിക്കുന്ന മട്ടിൽ ദരിദ്രരായ പലരും അവിടെ ഭക്ഷണ പൊട്ടുകൾക്കായി പരതുന്നുണ്ടായിരുന്നു . ഞാൻ അവർക്കൊരു മാർഗ്ഗ തടസ്സമാകരുതെന്ന് കരുതി ഞാൻ ഉൾവലിഞ്ഞു .
കാലൊടിഞ്ഞ കിളിയെ പോലെ ശരീരം ഒരു വശത്തേക്ക് മരവിച്ചു തൂങ്ങുന്നത് ഞാനറിഞ്ഞു . തൊണ്ടക്കുഴിയിലെ നീർ വറ്റുന്നു . വെയിലത്ത് കിടന്ന ചെമ്പരത്തി ഇതൾ പോലെ നാവ് വാടികുഴയുന്നു . ഞാൻ നേരെ ഒരു പള്ളിയിൽ ചെന്ന് കയറി . മരണത്തെ മുഖാ മുഖം കണ്ട ദിവസം. ഭാവങ്ങളൊന്നുമില്ലാത്ത മരണം .
പെടുന്നനെ അവിടെ ഒരു യുവാവ് പ്രത്യക്ഷപ്പെട്ടു . കണ്ടമാത്രയിൽ തന്നെ അദ്ദേഹം അനറബിയാണെന്ന് ബോധ്യം വന്നു . ഞാനിരിക്കുന്നതിന്റെ അകലെയല്ലാതെ അയാൾ ഇരിപ്പുറപ്പിച്ചു .
തോൽസഞ്ചിയിൽ നിന്ന് റൊട്ടിയും പൊരിച്ച കോഴിയും എടുത്ത് ഭക്ഷിക്കാൻ തുടങ്ങി . ഓരോ കഷ്ണവും മുറിച്ചെടുത്ത് അയാൾ വായിലിടുമ്പോൾ അരികത്തിരുന്ന് ഞാൻ വായ തുറക്കാൻ തുടങ്ങി . മൂത്ത വിശപ്പും തൊണ്ടയുടെ വരൾച്ചയും വായ്പൊളികളെ പിളർത്തി കൊണ്ടിരുന്നു . അത് ശ്രദ്ധിച്ച അയാളുടെ ഹൃദയ കോണിൽ ഒരല്പം ദയ നുരച്ചുപൊങ്ങി . അല്പം ഭക്ഷണം എനിക്കയാൾ വെച്ചു നീട്ടി " ബിസ്മില്ലാ , തിന്നോളൂ " അദ്ദേഹത്തിന്റെ കണ്ഠമിടറി . ഞാൻ സന്തോഷ പൂർവ്വം തിരസ്കരിച്ചു . അദ്ദേഹം എന്നെ വിട്ടില്ല . അപ്പോൾ ഒരല്പം ഭക്ഷണമെടുത്ത് ഞാൻ വായിലിട്ടു . അദ്ദേഹത്തിന്റെ മിഴികൾ കുറുകി .
" ആരാ...? എവിടെയാ...? " ആഗതൻ ചോദിച്ചു . " ഞാൻ ജീലാൻ നാട്ടുകാരൻ . ഇവിടെ പഠിക്കുന്ന വിദ്യാർത്ഥി ". " ഞാനും ജീലാൻ കാരനാണല്ലോ ". ആഗതന്റെ മുഖം പ്രസന്നമായി .
ജീലാൻ നാട്ടുകാരനായ അബ്ദുൽ ഖാദിർ എന്ന് പേരുള്ള ഒരു യുവാവ് ബഗ്ദാദിലേക്ക് പഠിക്കാൻ വന്നിരുന്നു . ഇബ്നു സ്വൂമിഈ എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെടുക . നിങ്ങൾക്കയാളെ അറിയാമോ...? ".
ആഗതന്റെ മനസ്സ് തുടിച്ചു .
" അതെ ! അത് ഞാൻ തന്നെയാണ് ". ശൈഖ് ജീലാനിയുടെ വാക്കുകൾ അടർന്നു വീണു .
ആഗതന്റെ മുഖത്ത് ശോകഭാവം പടർന്നു . കൂടെ അയാൾ വിതുമ്പാൻ തുടങ്ങി . ഒരു വിധം അയാൾ ശക്തി സംഭരിച്ചു . കൂടുതൽ വാചാലനായി .
" അല്ലാഹു സത്യം സഹോദരാ , ഞാൻ ജീലാനിയിൽ നിന്ന് ബഗ്ദാദിലേക്ക് പുറപ്പെടുന്ന വാർത്ത മണത്തറിഞ്ഞ താങ്കളുടെ പ്രിയമാതാവ് ഉമ്മുൽ ഖൈർ ബീവി താങ്കളെ കണ്ടെത്തി ഏൽപ്പിക്കുന്നതിനായി എട്ട് സ്വർണ്ണ ഉറുപ്പിക എന്നെ ഏൽപ്പിച്ചിരുന്നു . ഞാനിവിടെ എത്തിയിട്ട് കുറച്ചു നാളുകളായി . കാണുന്നവരോടൊക്കെ താങ്കളെ കുറിച്ച് ഞാനന്വോഷിച്ചു . പക്ഷെ എനിക്കൊരെത്തും പിടിയും കിട്ടിയില്ല . ജീവിത ചെലവിനുള്ള എന്റെ കയ്യിലിരിപ്പുള്ളതെല്ലാം തീർന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞു . വിശപ്പിന്റെ തീഷ്ണത സഹിക്കാൻ കഴിയാതെ ശവം തിന്നെങ്കിലോ എന്ന് ഞാൻ കരുതിപോയി . ഗത്യന്തരമില്ലാതെ ഞാൻ താങ്കളെ ഏൽപ്പിക്കാനുള്ള പണത്തിൽ നിന്ന് ഒരു ദീനാറെടുത്ത് വാങ്ങിയതാണീ റൊട്ടിയും ചിക്കനും . ആകയാൽ താങ്കളെനിക്ക് മാപ്പ് തരണം . ഞാനീ ഭക്ഷിക്കുന്നത് നിങ്ങളുടെ കാശ് കൊണ്ട് വാങ്ങിയതായതിനാൽ താങ്കളുടെ വിരുന്നുകാരനായി എന്നെ പരിഗണിക്കണം . നിങ്ങളിത് മുഴുവൻ എടുത്തോളൂ " .
ശൈഖ് ജീലാനി തങ്ങൾ മന്ദസ്മിതം തൂകി അദ്ദേഹത്തിന്റെ വിഷമത്തിൽ പങ്ക് ചേർന്നു .
( സിയറു അഅലാമിന്നുബലാഅ 20/444 അവലംബം )
ബഗ്ദാദിന്റെ നറുമണം
_ശൈഖ് ജീലാനിയോട് തോറ്റ ഇബ്‌ലീസ്_
സത്യത്തിന്റെ ശത്രുവാണ് സാത്താൻ . സത്യപാതയിൽ സഞ്ചരിക്കുന്നവരെ അവൻ വഴി മുടക്കുന്നു . തടസ്സങ്ങൾ സൃഷ്ടിക്കുന്നു . അതിനായവൻ പല പല റോളുകൾ അഭിനയിക്കുന്നു . ചിലപ്പോൾ ഭയപ്പെടുത്തി കൊണ്ട് , വേറെ ചിലപ്പോൾ ഗുണദോഷിച്ചു കൊണ്ട് , ഇനിയും ചിലപ്പോൾ വിവിധ രൂപം പ്രാപിച്ചു കൊണ്ട് . വലിയ കാറ്റുണ്ടാക്കുന്ന പിശാച് ! കാട്ടിൽ മൂടൽ മഞ്ഞുണ്ടാക്കി വഴിചുറ്റിച്ച് പാറകെട്ടുകളിൽ നിന്ന് താഴെകിട്ട് കൊല്ലുന്ന പിശാച് ! വെള്ളക്കെട്ടിൽ ചളിയിൽ പൂത്തി കൊല്ലുന്ന പിശാച്..... ഇങ്ങിനെ എത്രയെത്ര രൂപങ്ങളാണ് അവൻ സ്വീകരിച്ചിട്ടുള്ളത് .
ശൈഖ് ജീലാനി തങ്ങളെ വഴി തെറ്റിക്കുന്നതിന് വിവിധ രൂപത്തിൽ പിശാച് ശ്രമിച്ചിട്ടുണ്ട് . ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളോട് മല്ലിട്ട് ഇഹലോക സുഖങ്ങളോട് സമരസപ്പെടാതെ ജീവിതം നയിക്കുന്നതിനിടയിൽ പ്രസംഗിക്കുകയും ശിഷ്യഗണങ്ങളെ പഠിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഖദ്റിലുള്ള വിശ്വാസം തന്റെ മനക്കുമ്പിളിൽ എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന പരിശോധനക്കായി ഒരിക്കൽ ശൈത്താൻ പ്രത്യക്ഷപ്പെട്ടു . പാമ്പിന്റെ കോലത്തിലാണെന്ന് പ്രത്യക്ഷപ്പെട്ടത് . ശൈഖ് ജീലാനി തങ്ങൾ തന്നെ ആ അനുഭവം വിവരിക്കുന്നുണ്ട് . " ഖദ്ർ , 'ഖളാഇ,ലുള്ള വിശ്വാസം ഹൃദയത്തിൽ പാറ പോലെ ഉറച്ചതാകണമെന്ന വിഷയത്തിൽ ഞാനൊരിക്കൽ ദർസ് ചെയ്തു കൊണ്ടിരിക്കുന്നു . നിളാമിയ്യ മദ്രസയിൽ വെച്ചായിരുന്നു സംഭവം . പെട്ടെന്ന് മുകളിൽ നിന്ന് ഒരു സർപ്പം താഴേക്ക് വീണു . ചുറ്റും കൂടിയിരുന്നവർ അലറിവിളിച്ച് എഴുന്നേറ്റോടി . ഒരു മിന്നൽ പിണർ അവരുടെ പാദം മുതൽ ഉച്ചി വരെ പടർന്നു കയറി . ഞാൻ അനങ്ങിയില്ല . ഭാവഭേതുമില്ലാതെ, ഒരിഞ്ച് പോലും അനങ്ങാതെ, അപരിചിതനെ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു . തലയിൽ കോഴിപ്പൂവ് പോലെ മുടിയുള്ള പാമ്പ് . വളഞ്ഞ് പുളഞ്ഞ് അവൻ തന്റെ വസ്ത്രത്തിലേക്കിഴഞ്ഞു കയറി . കുപ്പായത്തിനുള്ളിലൂടെ കഴുത്തിൽ ചുറ്റി പിണഞ്ഞു കിടന്നു . ഭയക്രാന്തരായി ചുറ്റും കൂടിയവർ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി . മലയോളം ഉയർന്ന എന്റെ മനകരുത്ത് ഇളകിയില്ല . ശരീരത്തിൽ നിന്നിറങ്ങിയ പാമ്പ് എന്റെ മുന്നിൽ പത്തി വിടർത്തി ആടാൻ തുടങ്ങി . മറ്റാർക്കും മനസ്സിലായില്ലെങ്കിലും അവന്റെ ആട്ട ഭാഷ എനിക്ക് ബോധിച്ചു .
" ഞാൻ ഒരുപാട് ഔലിയാക്കളെ പരീക്ഷിച്ചിട്ടുണ്ട് . പക്ഷെ പതറാതെ , ചഞ്ചലമാകാതെ ഉറച്ചു നിന്നത് തങ്ങൾ മാത്രമാണ് . എന്നോട് ക്ഷമിച്ചാലും ".
ഇതായിരുന്നു പാമ്പിന്റെ ഭാഷണം .
" നീയൊരു പുഴുവല്ലേ . അല്ലാഹുവിന്റെ ഖുദ്റത്തല്ലേ നിന്നെ ചലിപ്പിക്കുന്നത് . ആ കാര്യമാണല്ലോ ഞാനിവിടെ സംസാരിച്ചു കൊണ്ടിരിക്കുന്നതും ".
ശൈഖ് ജീലാനി പ്രതിവചിച്ചു . പിന്നീടൊരിക്കലും ആ ജിന്ന് പാമ്പായി എന്നെ സമീപിച്ചിട്ടുണ്ട് . അത് ഞാൻ നിസ്കരിക്കുമ്പോഴായിരുന്നു ". ( ത്വബഖാത്ത് / ശഅറാനി 1/129 ).
റബ്ബിന്റെ ഖുദ്റത്തിൽ ലയിച്ച വലിയ്യുകൾ മറ്റൊരു ദുശ്ശക്തിയെയും ഭയക്കില്ല . അവരുടെ കണ്ണും കാതും മാത്രമല്ല മനസ്സ് മുഴുക്കെ റബ്ബിന്റെ വസന്തത്തിൽ പൂത്തുലഞ്ഞു കൊണ്ടിരിക്കും .മനസ്സിന്റെ ചെപ്പിലടച്ച പ്രണയസുഗന്ധം കവർന്നെടുക്കാൻ ഒരു കൊടും കാറ്റിനും കഴിയില്ല . തീരം വിട്ട് ആഴക്കടലിൽ സഞ്ചരിക്കുന്ന കപ്പൽ കണക്കെ ഇനി ഇഹലോകത്തിന്റെ ഒരു ഓർമ്മയും അവരുടെ മനസ്സിൽ തികട്ടില്ല . പാലം കുലുങ്ങിയാലും ചേളൻ കുലുങ്ങില്ല എന്ന പഴമൊഴി കണക്കെ ഭൂകമ്പമുണ്ടായാലും അവരറിയില്ല .
സഹാബിയായ അബ്ദുല്ലാഹിബ്നു സുബൈർ (റ) ഒരിക്കൽ നിസ്കാരത്തിൽ പ്രവേശിച്ചു . നിസ്കാരത്തിനിടെ ഒരു സർപ്പം മുകളിൽ നിന്ന് പിടഞ്ഞു വീണു . തൊട്ടരികെ ഉറങ്ങി കിടക്കുന്ന മകൻ ഹാഷിമിന്റെ ഉദരത്തിൽ ചുറ്റി പിണഞ്ഞ് സർപ്പം പതുങ്ങി . വീട്ടിലെ സ്ത്രീകൾ ഭയവിഹ്വലരായി ചിതറിയോടി . ആർപ്പ് നാദം കേട്ട് അയൽക്കാർ ഓടിക്കൂടി . അവർ ഒരു വിധത്തിൽ പാമ്പിനെ കൊന്നു ഹാഷിമിനെ രക്ഷപ്പെടുത്തി . നടന്നതൊന്നും അറിയാതെ അബ്ദുല്ലാഹിബ്നു സുബൈർ നിസ്കാരം സലാം വീട്ടി . വീട്ടുകാർ പറഞ്ഞപ്പോഴാണ് സഹാബി കാര്യം തന്നെ അറിഞ്ഞത് . അതാണ് പ്രണയസുഗന്ധം . പ്രാണസഖിയുമായി സല്ലപിക്കുമ്പോൾ അതിരുകൾ പരിമിതപ്പെടുകയില്ല .
ഇസ്ലാം ശരീഅത്ത് നിയമങ്ങൾ കയ്യൊയിച്ച് ഔലിയ പട്ടം ചമഞ്ഞ് നാഗൂരിലെ കാളയെ പോലെ ചമഞ്ഞാടി നടക്കുന്ന വ്യാജന്മാരും ആൾക്കൂട്ടങ്ങളും അരങ്ങു തകർക്കുകയാണിന്ന് . അവരുടെ ശ്രദ്ധയിലിരിക്കേണ്ട ഒരു പരീക്ഷണ സംഭവം കൂടി ഇവിടെ പകർത്താം . ശൈഖ് ജീലാനി (റ) തന്നെ പറയുന്നു . ഒരു കുറ്റാ കൂരിരുട്ടിൽ ഒരു പ്രകാശം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു . സ്വർണ്ണപ്രഭയാർന്ന പ്രകാശം . ചക്രവാളങ്ങളിൽ ശോഭ പരത്തിയ പ്രകാശധാര . അതിലൊരു രൂപം പ്രത്യക്ഷപ്പെട്ടു . സിംഹ ഗർജ്ജനം കണക്കെ ഒരു ശബ്ദം " അബ്ദുൽ ഖാദിറെ ! ഞാൻ നിന്റെ റബ്ബാണ് . സകല നിഷിദ്ധങ്ങളും ഞാൻ നിനക്ക് ഹലാലാക്കിയിരിക്കുന്നു ". ഇത് കേട്ട മാത്രയിൽ അങ്കകലിയോടെ ഞാൻ പറഞ്ഞു " ഫാ , പോടാ പിശാചെ , പോ ശപിക്കപ്പെട്ടവനെ " അതോടെ പ്രകാശം ഇരുൾ പരത്തി . ആൾരൂപം കേവലം പുകപടലമായി പരിണമിച്ചു . അകലെ എവിടെ നിന്നോ ഒഴുകി വരുന്ന ഒരു ശബ്ദം കണക്കെ വീണ്ടും അവൻ സംസാരിച്ചു " അബ്ദുൽ ഖാദിറെ , ഞാൻ താങ്കളെ പരീക്ഷിക്കാൻ വന്നതാണ് . പല വിദഗ്ദരും എന്റെ പരീക്ഷണത്തിൽ തോറ്റുപോയിട്ടുണ്ട് . താങ്കളുടെ വിഞ്ജാനവും അഗാത സൂക്ഷ്മതയും മാത്രമാണ് താങ്കളെ രക്ഷിച്ചത് ". ഈ സംഭവം വിവരിച്ചു കൊടുത്തപ്പോൾ ശ്രോദ്ധാക്കളായ മുരീദുമാർ ചോദിച്ചു : " ശൈഖ്..! അവൻ ഇബ്‌ലീസായിരുന്നുവെന്ന് നിങ്ങൾക്കെങ്ങിനെ ബോധ്യം വന്നു? " ഹറാമുകൾ ഞാൻ നിനക്ക് ഹലാലാക്കി എന്ന ഒറ്റ വാക്ക് മതി ഇബ്‌ലീസിനെ തിരിച്ചറിയാൻ . ശൈഖ് വിശദീകരിച്ചു . (ത്വബഖാത്ത് 1/127).
ഇസ്ലാം ശരീഅത്ത് നമുക്ക് നൽകി അനുഗ്രഹിച്ച റസൂൽ (സ്വ) , ഒന്നാം തലമുറക്കാരായ സഹാബത്ത് , അവരിൽ തന്നെ പ്രകാശതാരങ്ങളായ ബദ് രീങ്ങൾ , അവരിൽ തന്നെ മാർഗ്ഗ ദർശികളായ നാലു ഖലീഫമാർ ഇവർക്കാർക്കുമില്ലാത്ത ഒരു പുതിയ നടപടിയാണ് ഇയ്യിടെയായി കേട്ട് വരുന്ന കള്ള ത്വരീഖത്തുകാർ നടപ്പാക്കികൊണ്ടിരിക്കുന്നത് . ശൈഖ് പറഞ്ഞതപ്പടി കേൾക്കണമത്രേ . നിസ്കരിക്കണ്ടാന്ന് പറഞ്ഞാൽ അങ്ങനെ തന്നെ . ഹജ്ജിന് പോവണ്ടാന്ന് പറഞ്ഞാൽ പോകരുത് . റമളാനിൽ നോമ്പ് മുറിക്കാൻ കല്പിച്ചാൽ ചോദ്യം ചെയ്യാതെ മുറിച്ചോളണം . കല്പനകളെല്ലാം അണ്ണാക്ക് തൊടാതെ വിഴുങ്ങണം . റമളാനിൽ വൈകീട്ട് നാലര മണിക്ക് ബിരിയാണി വിളമ്പി ശൈഖും കുറെയധികം മുരീദുമാരും തീറ്റക്കളമൊരുക്കിയ ഒരു ത്വരീഖത്ത് തൃശൂർ എടക്കഴിയൂരിൽ ഉണ്ട്. ആ വ്യാജന്മാർ നിസ്കരിക്കാറില്ലയെന്ന് അവരുടെ തന്നെ വോയിസ് ക്ലിപ്പുകൾ വ്യക്തമാക്കുന്നു . കേരളത്തിൽ മുളച്ചു പൊന്തിയ വ്യാജ ത്വരീഖത്തുകൾ ധാരാളമുണ്ട് . അവരൊക്കെ ശൈഖ് ജീലാനി തങ്ങളിലേക്ക് ചേർത്തി ഞങ്ങൾ ഖാദിരികളാണെന്ന് പറയാറുണ്ട് . പിശാച് ബാധയേറ്റ അവർ മേൽ സംഭവം ഒന്ന് ശ്രദ്ധിച്ചാൽ തന്നെ പിശാചിന്റെ കെണിവലയിൽ നിന്ന് രക്ഷപ്പെട്ട് നല്ലവരായി ജീവിക്കാൻ കഴിഞ്ഞേനെ .
അബൂയസീദുൽ ബിസ്താമി ( റഹി) യുടെ വാക്കുകൾ മുത്തുമണികളാണ് . രിസാലത്തുൽ ഖുശൈരിയിൽ അത് പ്രസ്ഥാവിച്ചിട്ടുണ്ട് .
" അന്തരീക്ഷത്തിൽ പറക്കാൻ പ്രാപ്തിയുള്ള കറാമത്തുകൾ ഒരാൾക്ക് നൽകപ്പെട്ടാലും ഇസ്ലാം ശരീഅത്തിന്റെ ശാസനകളും കല്പനകളും അയാൾ ശിരസ്സാവഹിക്കുന്നില്ലെങ്കിൽ ആ കൂടോത്രത്തിൽ ചെന്ന്ചാടി ചതിയിൽ പെടരുത് ".
*ശൈഖ് ജീലാനി قَدَّسَ اللهُ سِرَّهُ*
_ചെറുപ്രായത്തിൽ തന്നെ മലക്കുകൾ ആദരിക്കുന്നു.._
أنه سئل:متى علمت أنك ولي لله تعالى؟قال: كنت وأنا ابن عشر سنين في بلدنا أخرج من داري وأذهب إلى المكتب فأرى الملائكة عليهم السلام تمشي حولي , فإذا وصلت إلى المكتب سمعت الملائكة يقولون:أفسحوا الطريق لولي الله حتى يجلس "
فمر بنا رجل لم أعرفه يومئذ فسمع الملائكة يومئذ تقول ذلك فقال لأحدهم ما هذا الصبي فقال له يكون له شأن عظيم هذا يعطى فلا يمنع ويمكن فلا يحجب ويقرب فلا يمكر به ثم عرفت ذلك الرجل بعد أربعين سنة فإذا هو من ابدال ذلك الوقت-(بهجة الأسرار-٢١)
ശൈഖ് അബ്ദുറസാഖ് പറയുന്നു: ശൈഖ് അബ്ദുൽ ഖാദിർ(റ)നോട് അങ്ങ് അല്ലാഹുവിന്റെ വലിയ്യാണെന്ന് എപ്പോളാണ് അറിഞ്ഞതെന്ന് ഒരാൾ ചോദിച്ചു. അപ്പോൾ മഹാനവർകൾ ഇപ്രകാരം പറഞ്ഞു: എനിക്ക് പത്ത് വയസുള്ളപ്പോൾ ഞാന് നാട്ടിൽ തന്നെയായിരുന്നു. ഞാൻ വീട്ടിൽ നിന്ന് മദ്രസയിലേക്ക് പോകും. അവിടെ വച്ചു മലക്കുകൾ കുട്ടികളോട് എന്നെപ്പറ്റി പറയുന്നത് ഞാൻ കേൾക്കും"കുട്ടികളെ! നിങ്ങൾ അല്ലാഹുവിന്റെ വലിയ്യിന് ഇരിക്കാൻ സ്ഥലസൗകര്യം ചെയ്യുക. ഒരുദിവസം ഞങ്ങൾക്കരികെ ഒരാൾ വന്നു. എനിക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നില്ല. മേൽപ്രകാരം മലക്കുകൾ പറയുന്നത് അദ്ദേഹം കേട്ടു. അപ്പോൾ മലക്കുളിൽ ഒരുത്തരോട് അദ്ദേഹം ചോദിച്ചു. 'എന്താണ് ഈ കുട്ടിയുടെ അവസ്ഥ! അയാൾ പറഞ്ഞു: ഈ കുട്ടിക്ക് മഹത്തായ അവസ്ഥ.! അയാൾ പറഞ്ഞു:" ഈ കുട്ടിക്ക് മഹത്തായ അവസ്ഥയുണ്ടാകും. ഇതിന് എല്ലാം നൽകപ്പെടും.ഒന്നും തടയപ്പെടുകയില്ല. സൗകര്യം ചെയ്യപ്പെടും. വഞ്ചിക്കപെടില്ല. പിന്നീട് നാൽപത് വർഷത്തിനുശേഷം അദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടു. നോക്കുമ്പോൾ അദ്ദേഹം ആ സമയത്തെ അബ്ദാൽ എന്ന ഔലിയാ വിഭാഗത്തിൽപെട്ടയാളാണ്.(ബഹ്ജ-21)
_ഫള്ളിയിൽ ഓതും നാൾ മലക്കുകൾ ചൊല്ലുവാർ_
_ഫുള്ളേരെ! താനം കൊടുപ്പിൻ അതെന്നോവർ_
മലക്കുകൾ മഹാന്മാരെ സമീപിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യുമെന്നത് പരിശുദ്ധ ഖുർആനിലും തിരുഹദീസിലും സ്ഥിരപ്പട്ടതാണ്.
ഒരു ഉദാഹരണം:
وَإِذْ قَالَتِ الْمَلَائِكَةُ يَا مَرْيَمُ إِنَّاللَّهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَىٰ نِسَاءِ الْعَالَمِينَ- (آل عمران-٤٢)
ഈ ആയത്തിൽ മലക്കുകൾ മർയം ബീവിയോട് സംസാരിച്ച കാര്യമാണ് പ്രതിപാദിക്കുന്നത്.
ശൈഖ് ജീലാനിقَدَّسَ اللهُ سِرَّهُ
_ആത്മീയലോകത്തേക്കുള്ള പ്രഥമ തുടക്കം_
أخبرنا الشيخ عبد الرزاق رحمه الله قال الشيخ عبد القادر رضي الله عنه : كلما هممت أن ألعب مع الصبيان سمعت يقول لي إلى أين يا مبارك؟ فأهرب فزعا وألقى نفسي في حجر أمي وإني لأسمع الآن هذا في خلوتي وكنت في زمن مجاهدتي اذ أخذتني سنة اسمع قائلا يقول يا عبد القادر اما خلقتك للنوم...
(بهجة الأسرار)
ശൈഖ് അബ്ദുൽ റസാഖ്(റ)പറഞ്ഞു:
ശൈഖ് ജീലാനി(റ) ഇപ്രകാരം പറഞ്ഞു:'ഞാന്‍ കുട്ടികളോടൊപ്പം കളിക്കാന്‍ പോകാന്‍ കരുതുമ്പോള്‍ ഒരാള്‍ ചോദിക്കുന്നത് കേൾക്കാറുണ്ട്.'മുബാറകായവരെ, നിങ്ങള്‍ എങ്ങോട്ടാണ്? അപ്പോള്‍ ഞാന്‍ ഭയന്നോടും. ഉമ്മയുടെ മടിയില്‍ അഭയം പ്രാപിക്കും. ആ ശബ്ദം ഇപ്പോഴും ഏകാന്തതയിൽ ഞാന്‍ കേൾക്കാറുണ്ട്. ഒരിക്കല്‍ ഇബാദത്തിനായി പരിശ്രമിച്ചിരുന്ന മുജാഹദയുടെ കാലത്ത് ഞാന്‍ തൂങ്ങി ഉറങ്ങിപ്പോയി. അപ്പോൾ ഒരാള്‍ ചോദിക്കുന്നത് ഞാന്‍ കേട്ടു. 'അബ്ദുല്‍ ഖാദിര്‍; നിന്നെ ഞാന്‍ പടച്ചത് ഉറങ്ങാനാണോ?'
(ബഹ്ജ:21)
_ഇതിനോ ഫടച്ചെന്ന് തൂങ്ങുമ്പോൾ കേട്ടോവർ_
_എവിടേക്കെന്നെങ്ങാനും ഫോകുമ്പോൾ കേട്ടോവർ_
മറ്റൊരു സംഭവം കാണുക:
يقول الشيخ القدرة أبو عبد الله قائد الأواني كنت عند الشيخ عبد القادر فسأله سائل على ما بنيت أمرك قال علی الصدق ما كذبت قط ثم قال رضي الله منه: كنت صغيرا في بلدنا فخرجت إلى السواد يوم عرفة وتبعن بقرة حرث فالتفتت الي بقرة وقالت با عبد القادر ما لهذا خلقت ولا بهذا امرت فرجعت فزعا إلى دارنا وصعدت إلی سطح الدار فرأيت الناس واقفين بعرفات فجئت إلى أمي وقلت لها هبينئ لله عزوجل واذني لي بالمسير إلى بغداد اشتغل بالعلم وازور الصالحين.
(بهجة الأسرار :٨٧)
ശൈഖ് അബൂ അബ്ദുല്ലാ ഖായിദുൽ അവാനി(റ) പറയുന്നു: ഞാൻ ശൈഖ് അബ്ദുൽ ഖാദറി(റ)നരികിലായിരുന്നു. അപ്പോൾ ഒരാള്‍ മഹാനോട് ചോദിച്ചു: 'നിങ്ങള്‍ ഏതിന്മേലിലാണ് നിങ്ങളുടെ സ്ഥാനം നിർമ്മിച്ചത്?
മഹാൻ പറഞ്ഞു :' സത്യത്തിന്റെ മേൽ; ജീവിതത്തിൽ ഞാന്‍ അസത്യം പറഞ്ഞിട്ടില്ല. മക്തബിൽ പഠിച്ചിരുന്ന കാലത്തുപോലും.
മഹാൻ തുടരുന്നു: ഞാൻ ചെറുപ്പത്തിൽ നാട്ടിലായിരിക്കെ ഒരു അറഫാ ദിനത്തിൽ ഗ്രാമപ്രദേത്തേക്ക് പുറപ്പെട്ടു. അവിടെ ഞാന്‍ കൃഷിക്കാളകളെ പിന്തുടർന്നു. അപ്പോൾ ഒരു പശു എന്റെ നേരെ തിരിഞ്ഞു ഇങ്ങനെ പറഞ്ഞു: 'അബ്ദുൽ ഖാദര്‍, ഇതിനു വേണ്ടിയല്ല നിങ്ങളെ സൃഷ്ടിക്കപ്പെട്ടത്. ഇതല്ല താങ്കളോട് കൽപിക്കപ്പെട്ടത്. തുടർന്ന് ഞാന്‍ ഭയന്നു വീട്ടിലേക്കോടി. വീടിന്റെ തട്ടിൽകയറി നോക്കിയപ്പോൾ അറഫയിൽ ജനങ്ങൾ നിൽക്കുന്നത് കണ്ടു. അങ്ങനെ ഞാന്‍ ഉമ്മയെ സമീപിച്ച് പറഞ്ഞു :' അല്ലാഹുവിന്റെ മാർഗത്തിൽ എന്നെ നിങ്ങള്‍ സമർപ്പിക്കൂ!. എനിക്ക് ബഗ്ദാദിലേക്ക് പോകാന്‍ സമ്മതം തരൂ. ഞാന്‍ ഇൽമ് പഠിക്കുകയും സ്വാലിഹീങ്ങളെ സന്ദര്‍ശിക്കുകയും ചെയ്യട്ടെ!
(ബഹ്ജതുൽ അസ്റാറ്:87)
_ഏറും അറഫാനാൾ പശുവെ ഫായിച്ചാരെ_
_ഇതിനോ ഫടച്ചെന്ന് ഫശുവ് ഫറഞോവർ_
(മുഹ്‌യദ്ദീൻ മാല)
പശുവും ചെന്നായും, ഉറുമ്പുമൊക്കെ സംസാരിക്കുന്നത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതാണ്. പക്ഷേ അവർ സംസാരിക്കുന്നത് സാധാരണക്കാരായ നമുക്ക് മനസ്സിലാകണമെന്നില്ല. ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിമും(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക:
عن ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ ﻋَﻦْ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: " ﺑَﻴﻨﺎ ﺭﺟﻞ ﻳَﺴُﻮﻕ ﺑﻘﺮﺓ ﺇِﺫْ ﺃﻋﻴﻲ ﻓَﺮَﻛِﺒَﻬَﺎ ﻓَﻘَﺎﻟَﺖْ: ﺇِﻧَّﺎ ﻟَﻢْ ﻧُﺨْﻠَﻖْ ﻟِﻬَﺬَا ﺇِﻧَّﻤَﺎ ﺧُﻠِﻘْﻨَﺎ ﻟِﺤِﺮَاﺛَﺔِ اﻷَْﺭْﺽِ. ﻓَﻘَﺎﻝَ اﻟﻨَّﺎﺱُ: ﺳُﺒْﺤَﺎﻥَ اﻟﻠَّﻪِ ﺑَﻘَﺮَﺓٌ ﺗَﻜَﻠَّﻢُ ". ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻓَﺈِﻧِّﻲ ﺃﻭﻣﻦ ﺑِﻬَﺬَا ﺃَﻧَﺎ ﻭَﺃَﺑُﻮ ﺑَﻜْﺮٍ ﻭَﻋُﻤَﺮُ» . ﻭَﻣَﺎ ﻫُﻤَﺎ ﺛَﻢَّ... (مشكوة:٦٠٥٦)
അബൂഹുറൈറ(റ) വിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ഒരാൾ പശുവിനെ തെളിച്ചുകൊണ്ടുപോകുകയായിരുന്നു. ക്ഷീണിതനായ അദ്ദേഹം പശുവിന്റെ പുറത്തുകയറി. അപ്പോൾ പശു പറഞ്ഞു: 'തീർച്ച, ഞങ്ങള്‍ ഇതിന് സൃഷ്ടിക്കപ്പെട്ടവരല്ല. ഞങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് ഭൂമി കൃഷിചെയ്യാനാണ്." ഇതുകേട്ട ജനങ്ങള്‍ പറഞ്ഞു:'സുബ്ഹാനല്ലാ! പശു സംസാരിക്കുന്നു'. അപ്പോൾ നബിﷺ പറഞ്ഞു:'ഞാനും അബൂബകറും ഉമറും(റ) ഇക്കാര്യം വിശ്വസിക്കുന്നു'. ഇത് പറഞ്ഞപ്പോള്‍ അവർ(അബൂബക്കര്‍(റ) ഉമർ(റ)) അവിടെ ഉണ്ടായിരുന്നില്ല. (മിശ്കാത്ത്:6056)
ഈ ഹദീസിന്റെ ബാക്കിയിൽ ചെന്നായ സംസാരിച്ച വിവരവും നബിﷺ പറയുന്നുണ്ട്.
ശൈഖ് ജീലാനി(റ) ആരായിരുന്നു!?
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി പറയുന്നു.
ശൈഖ് അബ്ദുൽ ഖാദർ ജീലാനി വലിയ പണ്ഡിതനും സൂഫിവര്യനും ആബിദുമായിരുന്നു. തൗബയിലേക്കും സുഹ്ദിലേക്കും ജനങ്ങളെ ക്ഷണിക്കുകയും തിന്മകളിൽ നിന്ന് ജനങ്ങളെ അകറ്റി നിർത്തുകയും ചെയ്ത ഒരു വാഇളുമായിരുന്നു. എണ്ണ മറ്റേ ആളുകൾ മഹാനവർകളുടെ വയള് കേട്ട് തൗബ ചെയ്തിട്ടുണ്ട്.
قال إمام ابن حجر العسقلاني: أمَّا الشَّيخ عبدُ القادر، فالذي وصل إلينا مِنْ أخباره الصَّحيحة أنه كان فقيهًا زاهدًا عابدًا، يتكلم على الناس ويرغِّبُهم في الزهد والتوبة، ويحذرهم مِنْ العقوبة على المعصية، فكان يتوب على يديه مِنَ الخلق مَنْ لا يُحصى كثرةً.
الجواهر والدرر في ترجمة شيخ الإسلام ابن حجر ٢/ ٩٤٣
5000 ത്തോളം യഹൂദികളും നസ്‌റാണികളും ശൈഖ് ജീലാനി മുഖേന ഇസ്ലാം സ്വീകരിക്കുകയും ഒരു ലക്ഷത്തിലധികം ആളുകൾ തൗബ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ഖലാഇദുൽ ജവാഹിറിൽ കാണാം.
وفي قلائد الجواهر: قد أسلم على يديّ أكثرُ من خَمْسَةِ. آلاف
من اليهود والنصارة، وتاب على يديّ أكثرُ من مئةِ أ
ശൈഖ്ജീലാനി قَدَّسَ اللهُ سِرَّهُ
_ഉമ്മയുടെ ധീരമായ വാക്കുകൾ.!!_
قال الشيخ عبد القادر رضي الله عنه ... فجئت إلى أمي وقلت لها هبيني لله عزوجل واذني لي بالمسير إلى بغداد اشتغل بالعلم وازور الصالحين. فسألتنى عن سبب ذلك، فاخبرتها خبري فبكت وقامت إلى ثمانين دينارا ورثها أبي، وتركت لاخى أربعين دينارا وأذنت لى في المسير، وعاهدتني على الصدق في كل أحوالي، وخرجت مودعة لي وقالت: يا ولدي اذهب فقد خرجت عنك لله تعالى وهذا وجه لا أراه إلى يوم القيامة. (خلاصة المفاخر في اخبار الشيخ عبد القادر :١٥٠)
ശൈഖ് ജീലാനി(റ) തുടരുന്നു: "ഞാൻ ഉമ്മയുടെ അടുക്കൽ ചെന്ന് ഇൽമ് പഠിക്കാനും സ്വാലിഹീങ്ങളെ സന്ദർശിക്കാനും ബഗ്ദാദിലേക്ക് പോകാനുള്ള അനുവാദം ചോദിച്ചു. ഉമ്മ കാരണങ്ങള്‍ അന്വേഷിച്ചപ്പോൾ ഞാന്‍ പശു സംസാരിച്ചതും, അറഫയിൽ ജനങ്ങളെ കണ്ടതെല്ലാം പറഞ്ഞു. ഉമ്മ കരഞ്ഞു, പിന്നീട് എഴുനേറ്റ് ചെന്ന് പിതാവിൽ നിന്ന് അനന്തരമായി ലഭിച്ച എൺപത് ദീനാറെടുത്ത് അതിൽ എന്റെ സഹോദരന്റെ വിഹിതം നാൽപത് ദീനാർ മാറ്റിവെച്ചു. ശേഷം ബഗ്ദാദിലേക്ക് പോകാനുള്ള സമ്മതം തന്നു. ഏത് സമയത്തും സത്യസന്ധത പാലിക്കണമെന്ന് അവർ എന്നോട് കരാര്‍ ചെയ്തു. യാത്ര പറയും നേരം അവർ എന്നോട് പറഞ്ഞു: "മോനെ നീ പോവുക, അല്ലാഹുവിന്റെ മാർഗത്തിൽ നിന്നിൽ നിന്ന് ഞാന്‍ ഒഴിവായിരിക്കുന്നു. ഈ മുഖം ഇനി ഖിയാമത്ത് നാള്‍ വരെ ഞാന്‍ കാണുകയില്ലല്ലോ!
(ഖുലാസതുൽ മഫാഖിർ:150)
മകൻ വിട്ടു പിരിയുന്നതിൽ അങ്ങേയറ്റത്തെ ദുഃഖം ഉണ്ടെങ്കിലും അല്ലാഹുവിന്റെ മാർഗത്തിൽ അയക്കുന്നതിൽ മഹതി സന്തോഷിക്കുകയും, എല്ലാം അല്ലാഹുവിൽ തവക്കുലാക്കുകയും ചെയ്തു.
ശൈഖ് ജീലാനി قَدَّسَ اللهُ سِرَّهُ
_കവർച്ചാ സംഘം തൗബ ചെയ്യുന്നു..._
يقول الشيخ عبد القادر رضي الله عنه... فسرت مع قافلة صغيرة تطلب بغداد فلما جاوزنا همدان وكنا بأرض ترنتك خرج علينا ستون فارسا من الأودية فاخذوا القافلة ولم يتعرض لى أحد، فاجتاز بها بي أحدهم وقال يا فقير ما معك؟ فقلت :أربعين دينارا فقال وأين هي؟ فقلت مخاطة تحت ابطي فظنني استهزأ به فتركني وانصرف، ومربي آخر فقال لي مثل ما قال الأول، فاجبته كما اجبت الأول، فتركني وانصرف وتوافيا عند مقدمهم فاخبراه بما سمعا منى فقال عليّ به فأتى بى اليه واذاهم على تل يقسمون أموال القافلة فقال لي ما معك؟ قلت أربعين دينارا قال واين هي؟ قلت مخاطة تحت ابطي فامر ففتق فوجد فيه الأربعين دينارا فقال ما حملك على الإعتراف قلت امى عاهدتنى على الصدق وانى لا اخون عهدها فبكى المقدم وقال انت لم تخن عهد امك وانالنى كذا وكذا سنة اخون عهد ربي فتاب علي يدي فقال له أصحابه انت كنت مقدمنا في قطع الطريق وانت الآن مقدمنا في التوبة فتابوا كلهم على يدى وردوا على القافلة ما أخذوا منهم فهم أول من تاب على يدي. (بهجة الأسرار)
ശൈഖ് ജീലാനി(റ) തുടരുന്നു: ബഗ്ദാദിലേക്ക് പോകുന്ന ഒരു ചെറിയ യാത്രാസംഘത്തിന്റെ കൂടെ ഞാനും നടന്നു. ഞങ്ങൾ ഹമദാൻ വന്നിട്ട് തറൻതകിൽ എത്തിയതേയുള്ളു. മലഞ്ചെരുവിൽ നിന്ന് അറുപത് കുതിരകളുള്ള ഒരു കവർച്ച സംഘം ഞങ്ങളുടെ ഇടയിലേക്ക് ചാടിവീണു. അവർ യാത്രാസംഘത്തെ പിടികൂടി. എന്നെ ആരും ശ്രദ്ധിച്ചില്ല. ശേഷം അവരിലൊരാൾ എന്റെയരികിൽ വന്നു 'ഫഖീർ, നിന്റെയരികിലെന്തുണ്ട്? എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു: "നാൽപത് സ്വർണമുണ്ട്" അദ്ദേഹം ചോദിച്ചു:' എന്നാല്‍ അതെവിടെ?. ഞാന്‍ പറഞ്ഞു: 'അത് എന്റെ കക്ഷത്തിന് താഴെ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. ഇതുകേട്ടപ്പോൾ ഞാന്‍ അദ്ദേഹത്തെ പരിഹസിക്കുകയാണെന്ന് അയാള്‍ വിചാരിച്ചു. പിന്നെ മറ്റൊരാൾ വന്നു. ചോദ്യം ആവര്‍ത്തിച്ചു. ഞാന്‍ മറുപടിയും ആവർത്തിച്ചു. അയാളും പരിഹസിക്കുകയാണെന്ന് കരുതി എന്നെ വിട്ടുപോയി. അവർ രണ്ടുപേരും കൊള്ളത്തലവന്റെ അരികിലെത്തി നടന്നതെല്ലാം പറഞ്ഞുകൊടുത്തു. തലവന്‍ പറഞ്ഞു: നിങ്ങൾ അവനെ ഇവിടെ കൊണ്ടുവരൂ!. അങ്ങനെ എന്നെ അയാളെ സമീപത്തേക്ക് കൊണ്ടുപോയി. അവർ യാത്രാസംഘത്തിൽ നിന്ന് പിടിച്ചെടുത്ത ധനം ഒരു ചെറിയ കുന്നിൻപുറത്തിരുന്നു ഓഹരി ചെയ്യുകയാണ്. അയാള്‍ എന്നോട് ചോദിച്ചു: 'നിന്റെയരികിലെന്തുണ്ട്? ഞാന്‍ പറഞ്ഞു : നാല്പത് സ്വർണം. അയാള്‍ ചോദിച്ചു : അതെവിടെ?
ഞാന്‍ പറഞ്ഞു :' എന്റെ കക്ഷത്തിന് താഴെ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. അയാള്‍ അത് പൊട്ടിക്കാൻ കൽപിച്ചു. പൊട്ടിച്ചപ്പോൾ നാൽപത് സ്വർണനാണയം പുറത്തുചാടി. അയാള്‍ ചോദിച്ചു: ഈ സത്യം തുറന്നുപറയാന്‍ നിന്നെ പ്രേരിപ്പിച്ചതെന്ത്? ഞാന്‍ പറഞ്ഞു :' സത്യം പറയാൻ എന്നോട് ഉമ്മ ഉടമ്പടി ചെയ്തിട്ടുണ്ട്. ഒരിക്കലും ആ കരാര്‍ ഞാന്‍ ലംഘിക്കില്ല. ഇതുകേട്ടപ്പോൾ ആ കൊള്ളത്തലവൻ കരഞ്ഞുപോയി. അയാള്‍ പറഞ്ഞു :' നീ ഉമ്മയുടെ ഉടമ്പടി ലംഘിച്ചില്ല. എന്നാല്‍ ഞാന്‍ ഇത്രയും വയസ്സായിട്ട് എന്റെ റബ്ബിന്റെ ഉടമ്പടി ലംഘിക്കുകയാണ്'. തുടർന്ന് അദ്ദേഹം എന്റെ മുന്നിൽ തൗബ ചെയ്തു മടങ്ങി. അപ്പോൾ അയാളുടെ അനുയായികള്‍ പറഞ്ഞു : 'നിങ്ങള്‍ കവർച്ചയിൽ ഞങ്ങളുടെ നേതാവായിരുന്നു. ഇപ്പോള്‍ തൗബയിലും ഞങ്ങളുടെ തലവനായിരിക്കുന്നു. അങ്ങനെ അവരെല്ലാവരും എന്റെ മുന്നില്‍ വന്ന് തൗബ ചെയ്തുമടങ്ങി. പിടിച്ചെടുത്ത എല്ലാ ധനവും തിരിച്ചേൽപിച്ചു. ഈ കവർച്ച സംഘമാണ് ആദ്യമായി എന്റെ മുന്നില്‍ തൗബ ചെയ്തു മടങ്ങിയവർ. (ബഹ്ജതുൽ അസ്റാർ)
_കളവ് ഫറയല്ലാ എന്നുമ്മാ ചൊന്നാരെ_
_കള്ളന്റെ കയ്യിൽ ഫൊന്നു കൊടുത്തോവർ_
(മുഹ്‌യദ്ദീന്‍ മാല)
*ശൈഖ് ജീലാനി قَدَّسَ اللهُ سِرَّهُ*
_ആദരിച്ചതിന്റെ നേട്ടം_
ﻭﺣﻜﻰ ﺇﻣﺎﻡ اﻟﺸﺎﻓﻌﻴﺔ ﻓﻲ ﺯﻣﻨﻪ ﺃﺑﻮ ﺳﻌﻴﺪ ﻋﺒﺪ اﻟﻠﻪ ﺑﻦ ﺃﺑﻲ ﻋﺼﺮﻭﻥ ﻗﺎﻝ ﺩﺧﻠﺖ ﺑﻐﺪاﺩ ﻓﻲ ﻃﻠﺐ اﻟﻌﻠﻢ ﻓﻮاﻓﻘﺖ اﺑﻦ اﻟﺴﻘﺎ ﻭﺭاﻓﻘﺘﻪ ﻓﻲ ﻃﻠﺐ اﻟﻌﻠﻢ ﺑﺎﻟﻨﻈﺎﻣﻴﺔ ﻭﻛﻨﺎ ﻧﺰﻭﺭ اﻟﺼﺎﻟﺤﻴﻦ ﻭﻛﺎﻥ ﺑﺒﻐﺪاﺩ ﺭﺟﻞ ﻳﻘﺎﻝ ﻟﻪ اﻟﻐﻮﺙ ﻳﻈﻬﺮ ﺇﺫا ﺷﺎء ﻭﻳﺨﺘﻔﻲ ﺇﺫا ﺷﺎء ﻓﻘﺼﺪﻧﺎ ﺯﻳﺎﺭﺗﻪ ﺃﻧﺎ ﻭاﺑﻦ اﻟﺴﻘﺎ ﻭاﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﻭﻫﻮ ﻳﻮﻣﺌﺬ ﺷﺎﺏ ﻓﻘﺎﻝ اﺑﻦ اﻟﺴﻘﺎ ﻭﻧﺤﻦ ﺳﺎﺋﺮﻭﻥ ﻷﺳﺄﻟﻨﻪ ﻣﺴﺌﻠﺔ ﻻ ﻳﺪﺭﻱ ﻟﻬﺎ ﺟﻮاﺑﺎ ﻭﻗﻠﺖ ﻷﺳﺄﻟﻨﻪ ﻣﺴﺌﻠﺔ ﻭﺃﻧﻈﺮ ﻣﺎ ﻳﻘﻮﻝ ﻓﻴﻬﺎ ﻭﻗﺎﻝ اﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﻣﻌﺎﺫ اﻟﻠﻪ ﺃﻥ ﺃﺳﺄﻟﻪ ﺷﻴﺄ ﺃﻧﺎ ﺑﻴﻦ ﻳﺪﻳﻪ ﺃﻧﺘﻈﺮ ﺑﺮﻛﺔ ﺭﺅﻳﺘﻪ ﻓﺪﺧﻠﻨﺎ ﻋﻠﻴﻪ ﻓﻠﻢ ﻧﺮﻩ ﺇﻻ ﺑﻌﺪ ﺳﺎﻋﺔ ﻓﻨﻈﺮ اﻟﺸﻴﺦ ﺇﻟﻰ اﺑﻦ اﻟﺴﻘﺎ ﻣﻐﻀﺒﺎ ﻭﻗﺎﻝ ﻭﻳﺤﻚ ﻳﺎ اﺑﻦ اﻟﺴﻘﺎ ﺗﺴﺄﻟﻨﻲ ﻣﺴﺌﻠﺔ ﻻ ﺃﺩﺭﻱ ﻟﻬﺎ ﺟﻮاﺑﺎ ﻫﻲ ﻛﺬا ﻭﺟﻮاﺑﻬﺎ ﻛﺬا ﺇﻧﻲ ﻷﺭﻯ ﻧﺎﺭ اﻟﻜﻔﺮ ﺗﻠﺘﻬﺐ ﻓﻴﻚ ﺛﻢ ﻧﻈﺮ ﺇﻟﻲ ﻭﻗﺎﻝ ﻳﺎ ﻋﺒﺪ اﻟﻠﻪ ﺃﺗﺴﺄﻟﻨﻲ ﻋﻦ ﻣﺴﺌﻠﺔ ﻟﺘﻨﻈﺮ ﻣﺎ ﺃﻗﻮﻝ ﻓﻴﻬﺎ ﻫﺬا ﻛﺬا ﻭﺟﻮاﺑﻬﺎ ﻛﺬا ﻟﺘﺨﺰﻥ اﻟﺪﻧﻴﺎ ﻋﻠﻴﻚ ﺇﻟﻰ ﺷﺤﻤﺔ ﺃﺫﻧﻴﻚ ﺑﺈﺳﺎءﺓ ﺃﺩﺑﻚ ﺛﻢ ﻧﻈﺮ ﺇﻟﻰ اﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﻭﺃﺩﻧﺎﻩ ﻣﻨﻪ ﻭﺃﻛﺮﻣﻪ ﻭﻗﺎﻝ ﻳﺎ ﻋﺒﺪ اﻟﻘﺎﺩﺭ ﻟﻘﺪ ﺃﺭﺿﻴﺖ اﻟﻠﻪ ﻭﺭﺳﻮﻟﻪ ﺑﺤﺴﻦ ﺃﺩﺑﻚ ﻛﺄﻧﻲ ﺃﺭاﻙ ﺑﺒﻐﺪاﺩ ﻭﻗﺪ ﺻﻌﺪﺕ اﻟﻜﺮﺳﻲ ﻣﺘﻜﻠﻤﺎ ﻋﻠﻰ اﻟﻤﻸ ﻭﻗﻠﺖ ﻗﺪﻣﻲ ﻫﺬﻩ ﻋﻠﻰ ﺭﻗﺒﺔ ﻛﻞ ﻭﻟﻲ اﻟﻠﻪ ﻭﻛﺄﻧﻲ ﺃﺭﻯ اﻷﻭﻟﻴﺎء ﻓﻲ ﻭﻗﺘﻚ ﻭﻗﺪ ﺣﻨﻮا ﺭﻗﺎﺑﻬﻢ ﺇﺟﻼﻻ ﻟﻚ ﺛﻢ ﻏﺎﺏ ﻋﻨﺎ ﻓﻠﻢ ﻧﺮﻩ ﻗﺎﻝ ﻭﺃﻣﺎ اﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﻓﻘﺪ ﻇﻬﺮﺕ ﺃﻣﺎﺭاﺕ ﻗﺮﺑﻪ ﻣﻦ اﻟﻠﻪ ﻭﺃﺟﻤﻊ ﻋﻠﻴﻪ اﻟﺨﺎﺹ ﻭاﻟﻌﺎﻡ ﻭﻗﺎﻝ ﻗﺪﻣﻲ اﻟﺦ ﻭﺃﻗﺮﺕ اﻷﻭﻟﻴﺎء ﻓﻲ ﻭﻗﺘﻪ ﻟﻪ ﺑﺬﻟﻚ ﻭﺃﻣﺎ اﺑﻦ اﻟﺴﻘﺎ ﻓﺈﻧﻪ اﺷﺘﻐﻞ ﺑﺎﻟﻌﻠﻮﻡ اﻟﺸﺮﻋﻴﺔ ﺣﺘﻰ ﺑﺮﻉ ﻓﻴﻬﺎ ﻭﻓﺎﻕ ﻓﻴﻬﺎ ﻛﺜﻴﺮا ﻣﻦ ﺃﻫﻞ ﺯﻣﺎﻧﻪ ﻭاﺷﺘﻬﺮ ﺑﻘﻄﻊ ﻣﻦ ﻳﻨﺎﻇﺮﻩ ﻓﻲ ﺟﻤﻴﻊ اﻟﻌﻠﻮﻡ ﻭﻛﺎﻥ ﺫا ﻟﺴﺎﻥ ﻓﺼﻴﺢ ﻭﺳﻤﺖ ﺑﻬﻲ ﻓﺄﺩﻧﺎﻩ اﻟﺨﻠﻴﻔﺔ ﻣﻨﻪ ﻭﺑﻌﺜﻪ ﺭﺳﻮﻻ ﺇﻟﻰ ﻣﻠﻚ اﻟﺮﻭﻡ ﻓﺮﺁﻩ ﺫا ﻓﻨﻮﻥ ﻭﻓﺼﺎﺣﺔ ﻭﺳﻤﺔ ﻓﺄﻋﺠﺐ ﺑﻪ ﻭﺟﻤﻊ ﻟﻪ اﻟﻘﺴﻴﺴﻴﻦ ﻭاﻟﻌﻠﻤﺎء ﺑﺎﻟﻨﺼﺮاﻧﻴﺔ ﻓﻨﺎﻇﺮﻫﻢ ﻭﺃﻓﺤﻤﻬﻢ ﻭﻋﺠﺰﻭا ﻓﻌﻈﻢ ﻋﻨﺪ اﻟﻤﻠﻚ ﻓﺰاﺩﺕ ﻓﺘﻨﺘﻪ ﻓﺘﺮاﺃﺕ ﻟﻪ ﺑﻨﺖ اﻟﻤﻠﻚ ﻓﺄﻋﺠﺒﺘﻪ ﻭﻓﺘﻦ ﺑﻬﺎ ﻓﺴﺄﻟﻪ ﺃﻥ ﻳﺰﻭﺟﻬﺎ ﻟﻬﺎ ﻓﻘﺎﻝ ﺇﻻ ﺃﻥ ﺗﺘﻨﺼﺮ ﻓﺘﻨﺼﺮ ﻭﺗﺰﻭﺟﻬﺎ ﺛﻢ ﻣﺮﺽ ﻓﺄﻟﻘﻮﻩ ﺑﺎﻟﺴﻮﻕ ﻳﺴﺄﻝ اﻟﻘﻮﺕ ﻓﻼ ﻳﺠﺎﺏ ﻭﻋﻠﺘﻪ ﻛﺂﺑﺔ ﻭﺳﻮاﺩ ﺣﺘﻰ ﻣﺮ ﻋﻠﻴﻪ ﻣﻦ ﻳﻌﺮﻓﻪ ﻓﻘﺎﻝ ﻟﻪ ﻣﺎ ﻫﺬا ﻗﺎﻝ ﻓﺘﻨﺔ ﺣﻠﺖ ﺑﻲ ﺳﺒﺒﻬﺎ ﻣﺎ ﺗﺮﻯ ﻗﺎﻝ ﻟﻪ ﻫﻞ ﺗﺤﻔﻆ ﺷﻴﺄ ﻣﻦ اﻟﻘﺮﺁﻥ ﻗﺎﻝ ﻻ ﺇﻻ ﻗﻮﻟﻪ {ﺭﺑﻤﺎ ﻳﻮﺩ اﻟﺬﻳﻦ ﻛﻔﺮﻭا ﻟﻮ ﻛﺎﻧﻮا ﻣﺴﻠﻤﻴﻦ} ﻗﺎﻝ ﺛﻢ ﺧﺮﺟﺖ ﻋﻠﻴﻪ ﻳﻮﻣﺎ ﻓﺮﺃﻳﺘﻪ ﻛﺄﻧﻪ ﻗﺪ ﺣﺮﻕ ﻭﻫﻮ ﻓﻲ اﻟﻨﺰﻉ ﻓﻘﺒﻠﺘﻪ ﺇﻟﻰ اﻟﻘﺒﻠﺔ ﻓﺎﺳﺘﺪاﺭ ﺇﻟﻰ اﻟﺸﺮﻕ ﻓﻌﺪﺕ ﻓﻌﺎﺩ ﻭﻫﻜﺬا ﺇﻟﻰ ﺃﻥ ﺧﺮﺟﺖ ﺭﻭﺣﻪ ﻭﻭﺟﻬﻪ ﺇﻟﻰ اﻟﺸﺮﻕ ﻭﻛﺎﻥ ﻳﺬﻛﺮ ﻛﻼﻡ اﻟﻐﻮﺙ ﻭﻳﻌﻠﻢ ﺃﻧﻪ ﺃﺻﻴﺐ ﺑﺴﺒﺒﻪ ﻗﺎﻝ اﺑﻦﺃﺑﻲ ﻋﺼﺮﻭﻥ ﻭﺃﻣﺎ ﺃﻧﺎ ﻓﺠﺌﺖ ﺇﻟﻰ ﺩﻣﺸﻖ ﻓﺄﺣﻀﺮﻧﻲ اﻟﺴﻠﻄﺎﻥ اﻟﺼﺎﻟﺢ ﻧﻮﺭ اﻟﺪﻳﻦ اﻟﺸﻬﻴﺪ ﻭﺃﻛﺮﻫﻨﻲ ﻋﻠﻰ ﻭﻻﻳﺔ اﻷﻭﻗﺎﻑ ﻓﻮﻟﻴﺘﻬﺎ ﻭﺃﻗﺒﻠﺖ ﻋﻠﻰ اﻟﺪﻧﻴﺎ ﺇﻗﺒﺎﻻ ﻛﺜﻴﺮا ﻓﻘﺪ ﺻﺪﻕ ﻗﻮﻝ اﻟﻐﻮﺙ ﻓﻴﻨﺎ ﻛﻠﻨﺎ
(الفتاوى الحديثية-٢٢٥)
അബൂ സഈദ് അബ്ദുല്ല ഇബ്നു അബീ അസ്റൂൻ പറയുന്നു: ഞാൻ ബഗ്ദാദിലേക്ക് ഇല്‍മ് തേടിയെത്തിയതാണ്. അവിടെന്ന് ഇബ്‌നു സഖയെ കണ്ടുമുട്ടി. അദ്ദേഹത്തോടു കൂട്ടു കൂടി മദ്‌റസത്തുനിളാമിയയില്‍ ഇൽമ് നുകര്‍ന്നു. ഞങ്ങൾക്ക് സ്വാലിഹീങ്ങളെ സന്ദര്‍ശിക്കുന്ന ശീലമുണ്ടായിരുന്നു. അന്ന് ബഗ്ദാദില്‍ ഔസ് എന്നുവിളക്കപ്പെടുന്ന ഒരു വലിയ്യുണ്ടായിരുന്നു. ഉദ്ദേശിക്കുമ്പോള്‍ പ്രത്യക്ഷമാകാനും അപ്രത്യക്ഷമാകാനും അദ്ദേഹത്തിനു സാധിക്കുമായിരുന്നു. അങ്ങനെ ഞങ്ങൾ രണ്ട്പേരും മുഹ് യുദ്ധീന്‍ ശൈഖ്(റ)വും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.
അന്ന് ശൈഖവര്‍കള്‍ ചെറുപ്രായക്കാരനാണ്. യാത്രാ മദ്ധ്യേ ഇബ്‌നു സഖ വാചാലമായി: "തീര്‍ച്ചയായും ഞാന്‍ ഔസിന്(ആ വലിയ്യിന്) ഉത്തരം കിട്ടാത്ത ഒരു ചോദ്യം ചോദിക്കും." ഞാനും വിട്ടില്ല . ഞാൻ പറഞ്ഞു: "തീര്‍ച്ചയായും ഞാനൊരു ചോദ്യം ചോദിക്കും, അതിനെന്താണ് അദ്ദേഹം മറുപടി പറയുക എന്നു നോക്കണം." എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ശൈഖവര്‍കള്‍ പറഞ്ഞു: "അല്ലാഹു കാക്കട്ടേ, ഞാനൊന്നും ചോദിക്കില്ല, ഞാനദ്ദേഹത്തെ കാണല്‍ കൊണ്ട് ബറകത്തെടുക്കാനാണ് ഉദ്ദേശിക്കുന്നത്."-എത്ര ധീരമായ വാക്കുകൾ..!!
അത് കഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞിട്ടാണ് ആ വലിയ്യിനെ അവര്‍ കണ്ടത്. ആ വലിയ്യ് ഇബ്‌നു സഖയെ കോപാകുലനായി തുറിച്ചു നോക്കി. എന്നിട്ട്, "ഓ ഇബ്‌നു സഖേ നിനക്ക് നാശം, നീ എന്നോട് ഉത്തരം കിട്ടാത്ത ചോദ്യം ചോദിക്കാനിരിക്കുകയല്ലേ" എന്നു പറഞ്ഞ് കൊണ്ട് ആ വലിയ്യ് ഇബ്‌നു സഖ ചോദിക്കാനിരുന്ന ചോദ്യവും അതിന്റെ ഉത്തരവും പറഞ്ഞു കൊടുത്തു.തീര്‍ച്ചയായും നിന്നില്‍ കുഫ്‌റിന്റെ തീനാളം കത്തുന്നത് ഞാന്‍ കാണുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അടുത്തത് എന്നോടായി: "ഓ, അബ്ദുല്ലാ.. നീ ഞാനെന്താ ഉത്തരം പറയുക എന്നു നോക്കുകയല്ലേ നിന്റെ ചോദ്യം ഇതാണ് ഉത്തരം ഇതാണ്. നിന്റെ അദബ്കേടിന്റെ കാരണത്താല്‍ തീര്‍ച്ചയായും നീ ദുനിയാവുമായി കൂടുതല്‍ ബന്ധപ്പെടും." എന്റെ ചോദ്യവും ഉത്തരവും ആ വലിയ്യ് പറഞ്ഞു കഴിഞ്ഞു.അടുത്തത് മുഹ് യുദ്ധീന്‍ ശൈഖ്(റ)വാണ്. മഹാനവര്‍കളെ ആ വലിയ്യ് അടുത്തേക്കടുപ്പിച്ച് ആദരിച്ചു. എന്നിട്ട് പറഞ്ഞു: "ഓ, അബ്ദുല്‍ ഖാദിറേ, തീര്‍ച്ചയായും അങ്ങയുടെ നല്ല അദബ് കാരണം അങ്ങ് അല്ലാഹുവിനെയും അവന്റെ റസൂലിനെയും തൃപ്തിപ്പെടുത്തി. തീര്‍ച്ചയായും അങ്ങ് കസേരയിലിരുന്നു ജനങ്ങളോട് സംസാരിക്കുന്നതായി ഞാന്‍ കാണുന്നു മാത്രമല്ല അങ്ങ് പറയും,_എന്റെ കാല്‍പാദം എല്ലാ ഔലിയാക്കളുടെയും പിരടിയിലായിരിക്കും._ ആദരവ് പ്രകടിപ്പിച്ച് അവരുടെ പിരടികളൊക്കെ അങ്ങേക്ക് കീഴ്‌പ്പെട്ടിരിക്കുന്നു." അതും പറഞ്ഞ് അദ്ദേഹം മറഞ്ഞു. പിന്നെ ആരും അദ്ദേഹത്തെ കണ്ടില്ല.
(വര്‍ഷങ്ങള്‍ കഴിഞ്ഞു.)
***
അങ്ങനെ ശൈഖ് അബ്ദുല്‍ ഖാദിര്‍(റ)വില്‍ അല്ലാഹുവിനോടുള്ള അടുപ്പം പ്രകടമായി. പണ്ഡിതന്മാരും സാധാരണക്കാരും ശൈഖവര്‍കളെ അംഗീകരിച്ചു.
ഇബ്‌നു സഖയാകട്ടേ, അദ്ദേഹം ശറഈയായ ഇല്‍മില്‍ വ്യാപൃതനായി. അതില്‍ അദ്ദേഹം തിളക്കമാര്‍ന്നു. തന്റെ സമകാലികരേക്കാളും അദ്ദേഹം അത്യുന്നത സ്ഥാനം കൈവരിച്ചു. എല്ലാ വൈജ്ഞാനിക ശാഖകളിലും തന്നോട് സംവാദത്തിലേര്‍പ്പെടുന്നവരെ കീഴ്‌പ്പെടുത്തി അദ്ദേഹം പ്രസിദ്ധി കൈവരിച്ചു. അദ്ദേഹത്തിന്റെ സംസാരങ്ങള്‍ സാഹിത്യ സമ്പുഷ്ടമായി.അങ്ങനെ ഖലീഫ അദ്ദേഹത്തെ അടുപ്പിച്ചു. അദ്ദേഹത്തെ റോമിലേക്ക് ദൂതനായി അയച്ചു. എല്ലാ ഫന്നുകളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ കഴിവ് കണ്ട് റോമിലെ രാജാവിനു അത്ഭുതമായി. അദ്ദേഹത്തിനു വേണ്ടി ക്രിസ്ത്യാനികളായ പണ്ഡിതന്മാരെ ഒരുമിച്ചു കൂട്ടി. അവരോട് സംവാദത്തിലേര്‍പ്പെട്ടു കൊണ്ട് ഉത്തരം മുട്ടിച്ചു.അവരൊക്കെയും ഇദ്ദേഹത്തെ തോല്‍പ്പിക്കുന്നതില്‍ അശക്തരായി. ഈ വിഷയം രാജാവിന്റെ അടുക്കല്‍ വലിയ വിഷയമായി. അങ്ങനെയിരിക്കെ ഒരിക്കല്‍ ഇബ്‌നുസഖ രാജാവിന്റെ മകളെ കാണാനിടയായി. അവളുടെ സൗന്ദര്യത്തില്‍ അദ്ദേഹം ഹഠാകര്‍ഷിച്ചു. ഇബ്‌നുസഖ രാജാവിനോട് വിവാഹഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "നീ ക്രിസ്ത്യാനിയായാലെ കെട്ടിച്ചു തരികയുള്ളൂ." അങ്ങനെ ഇബ്‌നുസഖ ക്രിസ്ത്യാനിയായി അവളെ വിവാഹം കഴിച്ചു.
****
ഇബ്‌നുസഖ രോഗിയായി. അദ്ദേഹത്തെ അങ്ങാടിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഭക്ഷണം തേടി നടക്കുന്ന അദ്ദേഹത്തിന് ആരും ഒന്നും നല്‍കുന്നില്ല. അടിക്കടിക്ക് അദ്ദേഹത്തിന് പ്രയാസങ്ങള്‍ ഘനീഭവിച്ചു വന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ അരികിലൂടെ പരിചയമുള്ള ഒരാള്‍ കടന്നു പോയി. അയാള്‍ ഇബ്‌നുസഖയോട് തന്റെ അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു:"ഇതെനിക്ക് വന്ന ഫിത്‌നയാണ്. അതിന്റെ കാരണം നിനക്ക് അറിയാം." വീണ്ടും സുഹൃത്ത് ചോദിച്ചു: "നിനക്ക് ഖുര്‍ആനില്‍ നിന്ന് വല്ല ആയത്തും അറിയോ?" അദ്ദേഹം പറഞ്ഞു: എനിക്ക് ഒന്നും ഓര്‍മ്മയില്ല , _'കാഫിരീങ്ങളായ ആളുകളെല്ലാം മുസ്ലിംകളായിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകും'_ എന്നർത്ഥം വരുന്ന ആയത്തല്ലാതെ മറ്റൊന്നും എനിക്ക് ഓര്‍മ്മയില്ല.(സൂറത്തു ഹിജ് ര്‍ 2). ദിവസങ്ങള്‍ കഴിഞ്ഞു പോയി.
ഞാൻ ഇബ്‌നുസഖയെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖമൊക്കെ ആകെ കത്തി കരിഞ്ഞത് പോലെയായിരിക്കുന്നു. അദ്ദേഹത്തെ ഖിബ് ലയിലേക്ക് തിരിച്ചപ്പോള്‍ അദ്ദേഹം കിഴക്കുഭാഗത്തേക്ക് തിരിഞ്ഞു. വീണ്ടും ഖിബ് ലയിലേക്കാക്കി അപ്പോഴും അദ്ദേഹം കിഴക്കിലേക്ക് തന്നെ തിരിഞ്ഞു. ഞാൻ ഇബ്നുസഖ മരിക്കുന്നത് വരെ അതുപ്രകാരം ചെയ്‌തെങ്കിലും കിഴക്കുഭാഗത്തേക്ക് തിരിഞ്ഞാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തിന് ആ വലിയ്യിന്റെ വാക്കുകൾ ഓർമ്മയുണ്ടായിരുന്നു, മാത്രമല്ല തനിക്കെത്തിയ മുസീബത്തിനു കാരണം അദ്ദേഹത്തിന് വ്യക്തമായിരുന്നു..!!
***
ഞാൻ ഡിമസ്‌കസിലേക്ക് പോയി. അവിടുത്തെ രാജാവായ സ്വാലിഹ് നൂറുദ്ധീന്‍ അശ്ശഹീദ് എന്നവരുടെ അടുത്തേക്ക് എന്നെ ഹാജറാക്കി. അവിടുത്തെ അധികാരം എന്നെ ഏല്‍പ്പിച്ചു. അങ്ങനെ എന്റെ മേല്‍ ദുനിയാവ് മുഖം കുത്തി വീണു. ഞങ്ങളെക്കുറിച്ച് പണ്ട് ആ ഗൗസ് പറഞ്ഞത് എത്ര സത്യമാണ്
(അൽഫതാവൽ ഹദീസിയ്യ-225)
ശൈഖ് ജീലാനി قَدَّسَ اللهُ سِرَّهُ
ഉത്തമ ഗുണങ്ങൾ
وقال الإمام الحافظ أبو عبد الله محمد بن يوسف بن محمد البرزالى الاشبيلى رحمه الله.. : عبد القادر الجيلاني رضي الله عنه... فقيه الحنابلة والشافعية ببغداد وشيخ جماعتهما وله القبول التام عند الفقهاء والفقراء والعوام وهو أحد أركان الإسلام وانتفع به الخاص والعام وكان مجاب الدعوة سريع الدمعة دائم الذكر كثير الفكر رقيق القلب دائم البشر كريم النفس سخي اليد عزيز العلم شريف الأخلاق طيب الاعراق مع قدم راسخ فى العبادة والاجتهاد.
(قلائد الجواهر:٦)
ഹാഫിള് മുഹമ്മദിബ്നു യൂസുഫ് ബർസലി(റ) പറയുന്നു : ശൈഖ് അബ്ദുൽ ഖാദര്‍ ജീലാനി(റ) ബഗ്ദാദിലെ ശാഫിഈ, ഹമ്പലീ മദ്ഹബുകളുടെ ഫഖീഹും, നേതാവുമായിരുന്നു. ഫുഖഹാക്കൾ, ഫുഖറാക്കൾ, സാധാരണക്കാർ എല്ലാവരുടെ ഇടയിലും വലിയ സ്വീകാര്യതയുള്ള വ്യക്തിത്വമായിരുന്നു. അവിടുന്ന് ദീനിന്റെ നെടും തൂണുകളിൽ ഒന്നായിരുന്നു. മഹാനവർകളെ കൊണ്ട് സാധാരണക്കാർക്കും പ്രത്യകക്കാർക്കും ഉപകാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദുആക്ക് ഇജാബത്തുള്ളവർ, പെട്ടെന്ന് കൺതടങ്ങൾ നിറയുന്നവർ, സദാസമയവും ദിക്റിൽ കഴിയുന്നവർ, കൂടുതൽ ചിന്തിക്കുന്നവർ, ലോല ഹൃദയൻ, എപ്പോഴും പ്രസന്നവദൻ, മഹാമനസ്കൻ, ഉദാരകൻ, മഹാ പണ്ഡിതൻ ഉത്കൃഷ്ട സ്വഭാവത്തിന്റെ ഉടമ, പരിമളം വിതറുന്ന വ്യക്തിത്വം, കഠിന പരിശ്രമശാലി, ഇബാദത്തിൽ അതീവ താല്‍പര്യമുള്ളവർ തുടങ്ങിയ ഗുണങ്ങള്‍ക്ക് ഉടമയാണ് ശൈഖവർകൾ.
(ഖലാഇദുൽ ജവാഹിർ:6)
സ്വദഖത്തുല്ലാഹിൽ ഖാഹിരി(റ) തന്റെ ഖുതുബിയ്യത്തിൽ ശൈഖ് ജീലാനി(റ)വിന്റെ മഹത്വങ്ങൾ പറയുന്ന കൂട്ടത്തിൽ പറഞ്ഞു :
قَدْ قُمْتَ بِالصِّدْقِ وَالْإِخْلاَصِ وَالزُّهْدِ
وَالْإِجْتِهَادِ وَفِيَّ الْوَعْدِ وَالْعَهْدِ
(قصيدة القطبية)
"അങ്ങ് സത്യസന്ധത, ഇഖ്ലാസ്, സുഹ്ദ്, ആരാധനകളിൽ അങ്ങേയറ്റത്ത പരിശ്രമം, വാക്ക് പാലിക്കൽ കരാർ പൂർത്തീകരണം തുടങ്ങിയ ഗുണങ്ങളിൽ നിലകൊണ്ടവരാണ്"
ഇതിലെ ഓരൊ വിശേഷണങ്ങളും നമുക്ക് നോക്കാം.
സത്യസന്ധത
ശൈഖവർകൾ ചെറിയ പ്രായം മുതലെ കളവ് പറയാറില്ല. കളവ് പറയരുതെന്ന ഉമ്മയുടെ നിർദ്ദേശം മാനിച്ച് തന്റെ കൈവശമുള്ള നാൽപ്പത് സ്വർണനാണയം കൊള്ളക്കാരെ ഏൽപിക്കുകയും ശൈഖവർകുളുടെ ചെറുപ്രായത്തിലേയുള്ള സത്യസന്ധത കണ്ട് ആ കൊള്ളക്കാർ ഖേദിച്ച് തൗബ ചെയ്ത സംഭവം പ്രസിദ്ധമാണ്.
കളവ് പറയല്ലാ എന്നുമ്മാ ചൊന്നാരെ
കള്ളെന്റെ കയ്യിൽ ഫൊന്നു കൊടുത്തോവർ
ഈ സംഭവം വിശദമായി ബഹ്ജതുൽ അസ്രാർ 87ൽ കാണാം.
അബ്ദുല്ലാഹിബ്നു ആമിർ(റ) കുട്ടിക്കാലത്തുണ്ടായ ഒരു സംഭവം ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂൽﷺ ഞങ്ങളുടെ വീട്ടിലിരിക്കവേ എന്റെ മാതാവ് എന്നെ വിളിച്ചു നിനക്ക് ഞാൻ ഒരു സാധനം തരാം എന്നു പറഞ്ഞു. അപ്പോൾ തിരുമേനി മാതാവിനോട് ചോദിച്ചു: നീ അവന് എന്ത് നൽകാനാണ് ഉദ്ദേശിച്ചിട്ടുള്ളത്? അവർ പറഞ്ഞു: ഞാനവന് ഈത്തപ്പഴം നൽകും. അപ്പോൽ മുത്തു നബിﷺ പറഞ്ഞു: അറിയുക, നീ അവന് ഒന്നും നൽകുമായിരുന്നില്ലെങ്കിൽ ഒരു വ്യാജം നിനക്കെതിരെ രേഖപ്പെടുത്തുമായിരുന്നു
(സുനനു അബീദാവുദ്-4991)
കുട്ടികൾ അനുസരിക്കാൻ വേണ്ടി നാം അവർക്ക് വല്ലതും തരാം എന്ന് വാക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അത് പാലിക്കൽ നിർബന്ധമാണ്. അല്ലാത്തപക്ഷം അത് കളവ് പറച്ചിലായി രേഖപ്പെടുത്തപ്പെടും.
ഇഖ്ലാസ്
മഖ്ദൂം തങ്ങൾ (ഖ.സി) അദ്കിയായിൽ ഇഖ്ലാസിനെക്കുറിച്ച് പറയുന്നു:
أَخْلِصْ وَذَا أَنْ لَا تُرِيدَ بِطَاعَةٍ.... إِلَّا التَّقَرُّبَ مِنْ إِلهِكَ ذِي الكِلاَ ..
നീ ഇഖ്ലാസുള്ളവനാവുക! *ഇഖ്ലാസ് എന്നാൽ അല്ലാഹുവിന്ന് ഇബാദത്ത് എടുക്കുന്നത് കൊണ്ട് അവനോടുള്ള സാമീപ്യം മാത്രം ആഗ്രഹിക്കലാണ്.*
*സുഹ്ദ്*
സൈനുദ്ദീൻ മഖ്ദൂം തങ്ങൾ പറയുന്നു:-
*وَازْهَدْ وَذَا فَقْدُ عَلاَقَةِ قَلْبِكَ* *بِالْمَالِ لاَ فَقْدٌ لَهُ تَكُ اَعْقَلاَ*
*وَبِهِ يُنَالُ مَقَامُ أَرْبَابِ الْعُلَى* *وَالزُّهْدُ اَحْسَنُ مَنْصِبٍ بَعْدَ التُّقَ*
"നീ സുഹ്ദ് ചെയ്യുക *നിന്റെ ഹൃദയത്തിൽ സമ്പതിനോട് സ്നേഹം ഇല്ലാതാവുക യാണ് സുഹ്ദ്...*
*തീരെ സമ്പതില്ലാതെയാവൽ അല്ല* , അപ്പോൾ നീ ഏറ്റം ബുദ്ധിമാനാവും ."
"ഈ സുഹ്ദ് കൊണ്ട് അത്യുന്നതി നേടിയ വരുടെ മഖാം കൈവരിക്കാൻ അവർക്ക് കഴിയുന്നതാണ് തഖ്‌വക്ക് ശേഷമുള്ള സ്ഥാനങ്ങളിൽ ഏറ്റവും ശ്രേഷ്ട്ടമായത് സുഹ്ദാണ് . "
ശൈഖ് ജീലാനി(ഖ.സി)അങ്ങേയറ്റത്തെ സുഹ്ദിന്റെ ഉടമയാണ്.
*ഇബാദത്തുകളിൽ അങ്ങേയറ്റത്തെ പരിശ്രമം*
ശൈഖവർകൾ ഇബാദത്ത് എടുക്കുന്നതിൽ എത്രമാത്രം നിർബന്ധം പുലർത്തിയിരുന്നുവെന്ന് കാണുക.
اخبرنا الشيخ ابن الديبقي سمعنا الشيخ محي الدين عبد القادر الجيلى ببغداد سنة ثمان وخمسين وخمسمائة مكثت خمسا وعشرين سنة متجردا سائحا في براري العراق وخرابه، ومكثت أربعين سنة أصلى الصبح بوضوء العشاء ثم استفتح القرآن وأنا واقف على رجل واحد ويدى في وتد مضروب في حائط خوف النوم حتى انتهى إلى آخر القرآن عند السحر
(بهجز الأسرار:59 )
ശൈഖ് ഇബ്നുദ്ദീബഖി(റ) പറയുന്നു: "ഹിജ്റ 558ൽ ബാഗ്ദാദിൽ ശൈഖ് അബ്ദുൽ ഖാദർ ജീലാനി (റ) ഇപ്രകാരം പറയുന്നത് ഞങ്ങൾ കേട്ടു. ഞാൻ ഇരുപ്പത്തഞ്ച് വർഷം ഇറാഖിലെ മരുഭൂമിയിലും വിജന പ്രദേശങ്ങളിലും ഏകനായി തീർത്ഥയാത്ര നടത്തി.ഇശാക്കുവേണ്ടി എടുത്ത വുളുകൊണ്ട് സുബ്ഹ് നിസകരിച്ചു നാൽപ്പത് വർഷം കഴിച്ച്കൂട്ടി. ഇശാ നിസ്കരിച്ചു ഖുർആൻ പാരായണം നടത്തുകയായിരുന്നു. *അപ്പോൾ ഞാൻ ഒറ്റക്കാലിലായിരിക്കും നിൽക്കുക. ഭിത്തിയിൽ അടിച്ച കുറ്റിയിൽ ഞാൻ കൈ വച്ചിരിക്കും.ഉറക്കം വരാതിരിക്കാനാണ് ഞാൻ ഇങ്ങനെ ചെയ്തിരുന്നത്.* അത്താഴസമയമാകുമ്പോഴേക്കും ഞാൻ ഖത്തം തീർക്കും.
(ബഹ്ജതുൽ അസ്റാർ:59,60)
_ഒരുകാമൽ നിന്നിട്ടു ഒരു ഖത്തം തീർത്തോവർ_
_ഒരു ചൊല് മുതലായി മൂവാണ്ട് കാത്തോവര്_
മറ്റൊരു സംഭവം കാണുക:
ﻭﻛﺎﻥ ﺃﺑﻮ اﻟﻔﺘﺢ اﻟﻬﺮﻭﻱ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻳﻘﻮﻝ: ﺧﺪﻣﺖ اﻟﺸﻴﺦ ﻋﺒﺪ اﻟﻘﺎﺩﺭ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺃﺭﺑﻌﻴﻦ ﺳﻨﺔ ﻓﻜﺎﻥ ﻓﻲ ﻣﺪﺗﻬﺎ ﻳﺼﻠﻲ اﻟﺼﺒﺢ ﺑﻮﺿﻮء اﻟﻌﺸﺎء، ﻭﻛﺎﻥ ﻛﻠﻤﺎ ﺃﺣﺪﺙ ﺟﺪﺩ ﻓﻲ ﻭﻗﺘﻪ ﻭﺿﻮءﻩ ﺛﻢ ﻳﺼﻠﻲ ﺭﻛﻌﺘﻴﻦ، ﻭﻛﺎﻥ ﻳﺼﻠﻲ اﻟﻌﺸﺎء ﻭﻳﺪﺧﻞ ﺧﻠﻮﺗﻪ، ﻭﻻ ﻳﻤﻜﻦ ﺃﺣﺪا ﺃﻥ ﻳﺪﺧﻠﻬﺎ ﻣﻌﻪ ﻓﻼ ﻳﺨﺮﺝ ﻣﻨﻬﺎ ﺇﻻ ﻋﻨﺪ ﻃﻠﻮﻉ اﻟﻔﺠﺮ ﻭﻟﻘﺪ ﺃﺗﺎﻩ اﻟﺨﻠﻴﻔﺔ ﻳﺮﻳﺪ اﻻﺟﺘﻤﺎﻉ ﺑﻪ ﻟﻴﻼ ﻓﻠﻢ ﻳﺘﻴﺴﺮ ﻟﻪ اﻻﺟﺘﻤﺎﻉ ﺇﻟﻰ اﻟﻔﺠﺮ
(طبقات الشعراني:1/110 )
അബുല്‍ ഫതഹുല്‍ ഹറവി(റ) വിവരിക്കുന്നു: ശൈഖ് ജീലാനി(റ)വിന് ഞാന്‍ നാല്‍പത് കൊല്ലം സേവനം ചെയ്തു. ആ കാലഘട്ടത്തിലെല്ലാം ഇശാഇന്റെ വുളൂഅ് കൊണ്ടാണ് അവിടുന്ന് സുബ്ഹി നിസ്‌കരിച്ചിരുന്നത്. അശുദ്ധി ഉണ്ടായാല്‍ ഉടനെ വുളൂഅ് എടുക്കുന്ന ആളായിരുന്നു അവിടുന്ന്. ഇശാ നിസ്‌കാരം കഴിഞ്ഞാല്‍ മഹാന്‍ ഏകാന്തവാസത്തിലായിരിക്കും. ആ സമയം ഒരാള്‍ക്കും മഹാനിലേക്കടുക്കാനാകുമായിരുന്നില്ല. രാത്രിയില്‍ ശൈഖിനെ കാണാനെത്തിയ ഖലീഫക്കു പോലും സുബ്ഹിക്കാണ് കൂടിക്കാഴ്ച നടത്താനായത്.
(ത്വബഖാത്തുശ്ശഅറാനി:1/110)
_നിലവേറും ഇശാ തൊളുതൊരുളുവാലെ_
_നാൽപതിറ്റാണ്ടോളം സുബ്ഹി തൊളുതോവർ_
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ