*🛑ഒന്നാം ഭാഗം*
*💫എന്താണ് ഇസ്തിഗാസ*
✅ഇസ്തിഗാസ എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം സഹായം തേടല്‍ എന്നാണ്. അല്ലാഹുവിനോടും ജനങ്ങളോടും ഇസ്തിഗാസ ചെയ്യാറുണ്ട്. ഈ രണ്ട് സന്ദര്‍ഭങ്ങളിലും സാങ്കേതികാര്‍ത്ഥം മാറുന്നു. ചോദിക്കുന്നവന്‍ അടിമയാണെന്നും ചോദിക്കപ്പെടുന്നവന്‍ അല്ലാഹുവാണെന്നുമുള്ള വിശ്വാസത്തോടെ, സ്വയം സഹായിക്കുമെന്ന രൂപത്തില്‍ ചെയ്യുന്ന സഹായാര്‍ത്ഥനയാണ് അല്ലാഹുവിനോടു ചെയ്യുന്ന ഇസ്തിഗാസ . ഈ ഇസ്തിഗാസ അല്ലാഹു അല്ലാത്തവരോട് അനുവദനീയമല്ല. എന്നാല്‍ അമ്പിയാക്കള്‍, ഔലിയാക്കളോട് ഇസ്തിഗാസ കൊണ്ട് ഉദ്ദേശിക്കുന്നത് അവര്‍ക്ക് അല്ലാഹു നല്‍കുന്ന മുഅ്ജിസത് കറാമത്തിന്റെ അടിസ്ഥാനത്തില്‍ അവരോട് ചോദിക്കുക എന്നാണ്.
🌈സഹായാര്‍ഥന എന്നാണ് ഇസ്തിഗാസയുടെ ഭാഷാര്‍ഥം. അല്ലാഹു നല്‍കുന്ന അമാനുഷിക സിദ്ധികള്‍ കൊണ്ട് അമ്പിയാക്കളും ഔലിയാക്കളും സഹായിക്കുമെന്ന വിശ്വാസത്തോടെ അവരോട് നടത്തുന്ന സഹായാര്‍ഥനയാണ് ഇതുകൊണ്ടുദ്ദേശ്യം. ഇപ്രകാരം നടത്തുന്ന സഹായാര്‍ഥന ശിര്‍കിന്റെ പരിധിയില്‍ വരില്ലെന്ന് ‘തൌഹീദ്’ ‘ശിര്‍ക്കി’ന്റെ വിശദീകരണങ്ങളില്‍ നിന്നും വ്യക്തമാകുന്നതാണ്. കാരണം, ഇസ്തിഗാസഃ ചെയ്യുന്ന മുസ്ലിം അല്ലാഹുവിന്റെ സത്തയിലോ ഗുണങ്ങളിലോ സ്വയം പര്യാപ്തതയുണ്ടെന്ന വിശ്വാസത്തോടെ മറ്റൊരു ശക്തിയെ പങ്കാളിയാക്കുന്നില്ല.
☑️ഈ ലേഖനത്തിലൂടെ ഇസ്തിഗാസ ചെയ്യൽ മുൻഗാമികളുടെ മാർഗമായിരുന്നുവെന്നും ഇതിനെ ശിർക്ക് , കുഫുർ എന്ന് പറഞ്ഞു നിഷേധിക്കാൻ പറ്റാത്ത സംഗതി ആണെന്നും മുൻഗാമികളായ എല്ലാ പണ്ഡിത വര്യന്മാരും ഇസ്തിഗാസ ചെയ്തവരായിരുന്നുവെന്നും അവരുടെ കിതാബുകളിൽ നിന്ന് തന്നെ തെളിവുകൾ ഉദ്ധരിച്ചു വിശദീകരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് .
💥കൂടുതൽ വിശദീകരണം ആവശ്യമില്ലാത്തതിനാൽ തെളിവുകളിലൂടെ നമുക്ക് സഞ്ചരിക്കാം.
🌙 *അബൂബക്കർ സിദ്ദീഖ് (റ)*
*أما الآثار فلنبدأ بما نقل أنه ظهر عن الخلفاء الراشدين من الكرامات ثم بما ظهر عن سائر الصحابة ، أما أبو بكر رضي الله عنه فمن كراماته أنه لما حملت جنازته إلى باب قبر النبي صلى الله عليه وسلم ونودي السلام عليك يا رسول الله هذا أبو بكر بالباب فإذا الباب قد انفتح وإذا بهاتف يهتف من القبر ادخلوا الحبيب إلى الحبيب الرازي* *21/88*
✅മരണം ആസന്നമായ സമയത്ത് ഒന്നാം ഖലീഫയായിരുന്ന അബൂബക്കർ സിദ്ധീക്ക് ( റ ) കൂടെയുള്ള സ്വഹാബികളോട് പറഞ്ഞു ;എന്റെ വഫാത്തിന് ശേഷം നിങ്ങൾ ജനാസയും എടുത്തു തിരുനബിയുടെ ഖബർ നിലകൊള്ളുന്ന റൂമിനു പുറത്തു പോയി നിന്നു സമ്മതം ചോദിക്കണം. നബിതങ്ങളുടെ സമ്മതം ലഭിച്ചാൽ മാത്രം നിങ്ങളെന്നെ അതിനുള്ളിൽ കടത്തി മറവുചെയ്യുക .അതല്ല സമ്മതം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ "ജന്നത്തുൽ ബഖീയിൽ" കൊണ്ടുപോയി മറവ് ചെയ്യുക
☑️ഇതേപ്രകാരം സിദ്ധീഖ് തങ്ങൾ വഫാതായപ്പോൾ സ്വഹാബികൾ ജനാസയും എടുത്തു തിരുനബിയുടെ മുറ്റത്ത് കൊണ്ടുപോയി വച്ചു സലാം ചൊല്ലിക്കൊണ്ട് നബിയോട് വിളിച്ചു പറഞ്ഞു; "അബൂബക്കർ സിദ്ധീഖിനെ കൊണ്ടുവന്നിട്ടുണ്ട് ഉള്ളിലേക്ക് കടത്തി മറവുചെയ്യാൻ സമ്മതമുണ്ടോ ഓ നബിയേ" എന്നു ചോദിക്കപ്പെട്ടു ആ സമയത്ത് അവിടെയുള്ള വാതിലുകൾ തുറക്കപ്പെട്ടതായും "സ്നേഹിതനെ ഇഷ്ടതോഴനിലേക്ക് നിങ്ങൾ പ്രവേശിപ്പിക്കുവിൻ"എന്ന ഒരു അശരീരി കേൾക്കുകയും ചെയ്തു.അത്പ്രകാരം സിദ്ധീക്ക് തങ്ങളെ അവിടെ മറവു ചെയ്തു .
✅വഫാത്തായി പോയ നബിയെ വിളിച്ചു ചോദിക്കാൻ ആദ്യമായി പറഞ്ഞു കൊടുക്കുന്നത് ഇസ്‌ലാമിലെ പ്രഥമ പുരുഷനായ അബൂബക്കർ സിദ്ദീക്കാണ് അത് അനുസരിച്ചു നബിയെ വിളിച്ച സ്വഹാബികൾക്കോ, അത് പിന്നീട് റിപ്പോർട്ട് ചെയ്ത ഇമാമുകളോ ഈ കാര്യം ശിർക്കാണെന്ന് പറഞ്ഞില്ല.
☑️മാത്രമല്ല ഈ സംഭവം "സിദ്ദീക്ക് തങ്ങളുടെ കറാമത്തായി ഇമാമുകൾ രേഖപ്പെടുത്തുന്നു" .ഒരു ശിർക്ക് കൊണ്ട് ആരെങ്കിലും കറാമത്ത് സ്ഥിരപ്പെടുത്തില്ലാലോ .ലോക ചരിത്രത്തിൽ ഒരു ഇമാമും ഈ സംഭവം ശിർക്കാണെന്ന് പറഞ്ഞിട്ടുമില്ല .
താഴെ പറയുന്ന ഗ്രന്ഥങ്ങളിൽ ഈ സംഭവം റിപ്പോർട്ട് ചെയ്തതായി കാണാം .
*📜ഇമാം ആജൂരി (ഹി- 360) കിതാബ് ശരീഅ*
🌈ഇമാം റാസി തഫ്സീറുൽ കബീർ
അല്ലാമാ മുഹമ്മദ് ശർബീനി
തഫ്സീർ സിറാജുൽ മുനീർ
ഇമാം സുയൂഥി
ഖസായിസുൽ ഖുബ്റ
ഇമാം നിസാമുദ്ധീൻ അന്നൈസാബൂരി - ഗറായിബുൽ ഖുർആനിലും രേഖെപ്പെടുത്തി
✅ഈ ചരിത്രമെടുത്തു രേഖപ്പെടുത്തിയ മുസ്‌ലിംലോകത്ത് ഇമാമുകൾ ഒക്കെയും ശിർക്ക് ചെയ്യാൻ പ്രോത്സാഹിപ്പിച്ചു എന്ന ബുദ്ധിയുള്ളവർക്ക് വിശ്വസിക്കാൻ സാധിക്കുമോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ